ജിവിച്ചിരിപ്പുള്ള ആളുടെ ശരീരത്തില്‍ നിന്ന് എന്ത് വേര്‍പിരിഞ്ഞാലും അത് മറമാടല്‍ സുന്നത്താണ്. രോഗകാരണങ്ങള്‍ കാരണം മുറികപ്പെട്ട അവയവഭാഗങ്ങള്‍, കട്ടവന് ശിക്ഷ നല്കിയതിന്‍റേ പേരില്‍ മുറിക്കപ്പെട്ട കൈ, മാര്‍ക്കം കഴിക്കുമ്പോള്‍ മുറിച്ചു കളയുന്ന അഗ്രചര്‍മം, സാധാരണ വെട്ടിക്കളയുന്ന മുടി, നഖം തുടങ്ങിയവയെല്ലാം കുഴിച്ചുമൂടല്‍ സുന്നത്താണ്. ഈ വസ്തുക്കളുടെ ഉടമയെ വന്ദിക്കുന്നതിന്‍റെ ഭാഗമായാണ് ഇത് സുന്നത്തായത് (തുഹ്ഫ 4-125)
എന്നാല്‍ കൈകാലുകള്‍ പോലെയുള്ള അവയവങ്ങള്‍ കുഴിച്ചുമൂടുമ്പോള്‍ ശീല കൊണ്ട് പൊതിയലും സുന്നത്താണ് (ശര്‍വാനീ 4-125).
മറുപടി നൽകിയത് മുബാറക് ഹുദവി അങ്ങാടിപ്പുറം
No comments:
Post a Comment