Sunday 8 March 2020

ഉറക്കത്തിൽ നിന്ന് ഞെട്ടി ഉണർന്നാൽ ഒരു ദിക്ര്‍ ചൊല്ലി ദുആ ചെയ്യുകയും നിസ്കരിക്കുകയും ചെയ്താല്‍ അത് സ്വീകരിക്കപ്പെടുമെന്ന് കേട്ടു. ആ ദിക്‌റും നിസ്കാരവും വിവരിക്കാമോ?




ആരെങ്കിലും രാത്രിയുറക്കിത്തില്‍ ഞെട്ടിയുണര്‍ന്നപ്പോള്‍

لاَ إِلَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ الْحَمْدُ لِلَّهِ وَسُبْحَانَ اللهِ ، وَلاَ إِلَهَ إِلاَّ اللَّهُ وَاللَّهُ أَكْبَرُ ، وَلاَ حَوْلَ ، وَلاَ قُوَّةَ إِلاَّ بِاللَّهِ  

എന്ന ദിക്റ് ചൊല്ലി ശേഷം പൊറുക്കലിനെ ചോദിക്കുകകയോ ദുആ ചെയ്യുകയോ ചെയ്താല്‍ ഉത്തരം ലഭിക്കുന്നതാണ്, വുളൂ ചെയ്ത് നിസ്കരിച്ചാല്‍ ആ നിസ്കാരം സ്വീകരിക്കപ്പെടുന്നതാണ് എന്ന് ഉബാദതുബ്നുസ്സ്വാമിത്(റ) നബിയില്‍ (സ) നിന്ന് ഉദ്ധരിച്ച ഹദീസില്‍ കാണാം  (സ്വഹീഹുല്‍ബുഖാരി(ഹദീസ് നമ്പര്‍ 1154)).


ഈ നിസ്കാരത്തിന് പ്രത്യേകമായ രൂപമൊന്നുമില്ല.സാധാരണ നിസ്കരിക്കുന്ന സുന്നത്ത് നിസ്കാരങ്ങളെ പോലെ രണ്ടോ അതില്‍ കൂടുതലോ എത്രയും രാത്രിയില്‍ സുന്നത്തായി നിസ്കരിക്കാം. രാത്രി നിസ്കരിക്കുന്ന തഹജ്ജുദ്, മുത്'ലഖ് സുന്നതുകള്‍ എല്ലാം ഇതിന്‍റെ പരിധിയില്‍ വരുന്നതാണ്.


മറുപടി നൽകിയത്  : മുബാറക് ഹുദവി അങ്ങാടിപ്പുറം

No comments:

Post a Comment