Tuesday 10 March 2020

കൊറോണയെ തിരുനബി (സ) പ്രവചിച്ചതായ തരത്തിൽ പല ക്യാപ്ഷനുകളും കൂടെ ഒരു കിതാബിന്റെ പേജും സോഷ്യൽ മീഡിയയാകെ പ്രചരിക്കുന്നുണ്ട്,വസ്തുത വിവരിക്കാമോ



ആദ്യമേ പറയട്ടേ മുത്ത്നബിയുടെ (സ) ഒട്ടനേകം പ്രവചനങ്ങൾ മുഅ്ജിസത്ത് മുഖേനെ പുലർന്നതായി പണ്ഡിതർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്
പലതും നാം കൺമുന്നിൽ കണ്ടുകൊണ്ടിരിക്കുന്നു ഇനിയും പുലരാനിരിക്കുന്നു..


അതേസമയം കൊറോണയെ പേരെടുത്ത് പരാമർശിച്ചുള്ള ഹദീസ് ഒരു കിതാബിലും ഇല്ലേയില്ല.

മുമ്പ് കണ്ടിട്ടില്ലാത്ത പലവിധ പുതുരോഗങ്ങളുടെ വരവ് അന്ത്യനാളിന്റെ അടയാളങ്ങളായി തിരുനബി (സ) എണ്ണിയിട്ടുണ്ട്.അത് ഒരു പുലർന്ന പ്രവചനം തന്നെയാണ്.അതിൽ കൊറോണ മാത്രമല്ല പലവേളകളിൽ പലപേരുകളിൽ വന്ന എല്ലാ പകർച്ചവ്യാധികളും പെടും

അത്തരം അടയാളങ്ങളെ സവിസ്തരം പ്രതിപാദിക്കുന്ന ഒരു ഗ്രന്ഥമാണ്
അഞ്ഞൂറോളം പേജുകളുള്ള كتاب الأسس والمنطلقات
എന്ന പേരിൽ പ്രസിദ്ധമായ

كتاب الأسس والمنطلقات في تحليل وتفصيل غوامض فقه التحولات ومايرتبط به من سنن المواقف والدلالات المستنبطة من علامات الساعة وأحاديثها البينات
എന്ന ഗ്രന്ഥം.

ആ ഗ്രന്ഥമെഴുതിയത് ഇന്നും ജീവിച്ചിരിക്കുന്ന യമനിലെ തലയെടുപ്പുള്ള പണ്ഡിതരിലൊരാളായ    الحبيب ابوبكر بن علي المشهور العدني തങ്ങളാണ്
ലോകപ്രശസ്തരായ ദാഈ ആണദ്ധേഹം അൻപതോളം കനപ്പെട്ട ഗ്രന്ഥങ്ങളുടെ കർത്താവ്.

പ്രസ്തുത കിതാബിലെ ഒരു പേജാണ് ആ പ്രചരിപ്പിക്കപ്പെടുന്നത്
അത്(കൊറോണ) ഹദീസായല്ല മറിച്ച് മുമ്പ് പരാമർശിച്ച ഹദീസിന്റെ വിശദീകരണത്തിലാണ് മഹാൻ കൊണ്ടുവരുന്നത്. അതോടൊപ്പം മുമ്പ് കണ്ടിട്ടില്ലാത്ത വിധം ലോകത്ത് പടർന്ന പലരോഗങ്ങളേയും മഹാൻ പരിചയപ്പെടുത്തുന്നുണ്ട്.

2010 ലാണ് പ്രസ്തുത കിതാബിന്റെ പ്രഥമ എഡിഷൻ അതിൽ കൊറോണയെ പ്രതിപാദിക്കുന്നില്ല.

2014 എഡിഷന്റെ താളുകളിലാണ് നമുക്കത് കാണാനാവുക.

കൊറോണ വൈറസുകൾ പലഇനങ്ങളുണ്ട്.

1937 ൽ തന്നെ പക്ഷികളിൽ ഈ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്
മറ്റു പലജീവികളിലും പിന്നീട് വൈറസ് കാണപ്പെട്ടു.


മനുഷ്യരും പക്ഷികളും ഉൾപ്പെടെയുള്ള സസ്തനികളിൽ രോഗമുണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകളാണ് കൊറോണ വൈറസുകൾ. ഇവ സാധാരണ ജലദോഷപ്പനി മുതൽ സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം(സാർസ്), മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോം(മെർസ്) എന്നിവ വരെയുണ്ടാകാൻ ഇടയാക്കുന്ന ഒരു വലിയ കൂട്ടം വൈറസുകളാണ്. മനുഷ്യൻ ഉൾപ്പെടെയുള്ള സസ്തനികളുടെ ശ്വാസനാളിയെ ബാധിക്കുന്നു. ജലദോഷം, ന്യുമോണിയ, സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോ(SARS) ഇവയുമായി ബന്ധപ്പെട്ട ഈ വൈറസ് ഉദരത്തെയും ബാധിക്കാം.

ബ്രോങ്കൈറ്റിസ് ബാധിച്ച പക്ഷികളിൽ നിന്നു 1937 ലാണ് ആദ്യമായി കൊറോണ വൈറസിനെ തിരിച്ചറിഞ്ഞത്. സാധാരണ ജലദോഷത്തിന് 15 മുതൽ 30 ശതമാനം വരെ കാരണം ഈ വൈറസുകൾ ആണ്. കഴിഞ്ഞ 70 വർഷങ്ങളായി, കൊറോണ വൈറസ് എലി, പട്ടി, പൂച്ച, ടർക്കി, കുതിര, പന്നി, കന്നുകാലികൾ ഇവയെ ബാധിക്കാമെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തി. മൃഗങ്ങൾക്കിടയിൽ പൊതുവേ ഇത് കണ്ടുവരുന്നുണ്ട്. സൂണോട്ടിക് എന്നാണ് ഇവയെ ശാസ്ത്രജ്ഞർ വിശേഷിപ്പിക്കുന്നത്. അതായത് ഇത്തരം വൈറസുകൾ മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകരുന്നവയാണ് എന്നർഥം.

ഇവ ശ്വാസനാളിയെയാണ് ബാധിക്കുക. ജലദോഷവും ന്യൂമോണിയയുമൊക്കെയാണ് ഈ വൈറസ് ബാധയുടെ ലക്ഷണങ്ങൾ. രോഗം ഗുരുതരമായാൽ സാർസ്, ന്യൂമോണിയ, വൃക്കസ്തംഭനം എന്നിവയുണ്ടാകും. മരണവും സംഭവിക്കാം. ചൈനയിൽ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത് ഇവയിൽ നിന്നനും അല്പം വ്യത്യസ്തമായ, ജനിതകമാറ്റം വന്ന പുതിയ തരം കൊറോണ വൈറസാണ്.സാധാരണ ജലദോഷ പനിയെ പോലെ ശ്വാസകോശ നാളിയെയാണ് ഈ രോഗം ബാധിക്കുന്നത്. മൂക്കൊലിപ്പ്, ചുമ, തൊണ്ടവേദന, തലവേദന, പനി തുടങ്ങിയവയാണ് ലക്ഷണങ്ങൾ. ഇവ ഏതാനും ദിവസങ്ങൾ നീണ്ടുനിൽക്കും. പ്രതിരോധവ്യവസ്ഥ ദുർബലമായവരിൽ, അതായത് പ്രായമായവരിലും ചെറിയ കുട്ടികളിലും വൈറസ് പിടിമുറുക്കും. ഇതുവഴി ഇവരിൽ ന്യുമോണിയ, ബ്രോങ്കൈറ്റിസ് പോലുള്ള ശ്വാസോശ രോഗങ്ങൾ പിടിപെടും.  

2003 ലാണ് മനുഷ്യരെ ബാധിച്ചതായി കണ്ടെത്തുന്നത്
ഇപ്പോഴത്തെ പോലെ വലിയതോതിലുള്ള മരണങ്ങളില്ലെങ്കിലും അന്നും പലകോണുകളിൽ മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്
ചുരുക്കിപ്പറഞ്ഞാൽ കൊറോണ എന്ന പേര് ഹദീസിലില്ല,ഈ രോഗം വരുന്നതിന് മുമ്പേ രചിക്കപ്പെട്ട ഒരു കിതാബുകളിലുമില്ല
മറിച്ച് ഈ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടതിന് ശേഷം ഇറക്കിയ കൃതിയിൽ ഇന്നും ജീവിച്ചിരിക്കുന്ന വലിയൊരു പണ്ഡിതൻ അതിനെ പരാമർശിച്ചെന്ന് മാത്രം

(കൊറോണ ഭാവിയിൽ വരും എന്നല്ല അത് പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു എന്നാണ് ആ ഗ്രന്ഥത്തിലുള്ളതെന്നത് കൂടി ചേർത്ത് വായിക്കുക)


ഇബാറത്ത്

"لم تَظْهَرْ الْفَاحِشَةُ في قَوْمٍ قَطُّ حَتَّى يُعْلِنُوا بِهَا إِلَّا فَشَا فِيهِمُ الطَّاعُونُ وَالْأَوْجَاعُ الَّتِي لَمْ تَكُنْ مَضَتْ فِي أَسْلَافِهِمُ الَّذِينَ مَضَوْا". 

رَوَاهُ ابْنُ مَاجَهْ

No comments:

Post a Comment