Monday 27 April 2020

ഇമാം അബൂ ഹനീഫ(റ) യും മദ്യപാനിയായ അയൽവാസിയും



ഇമാം അബൂഹനീഫ(റ)വിനിക്ക് കൂഫയിൽ ചെരിപ്പ് തുന്നിയായ മദ്യപാനിയായ അയല്‍ക്കാരനുണ്ടായിരുന്നു. അയാൾ പകൽ മുഴുവനും ജോലി ചെയ്ത് വൈകിട്ട് വീട്ടിലെത്തുമ്പോള്‍ കൈയ്യില്‍ ഇറച്ചിയോ മീനോ മറ്റോ ഉണ്ടാകും. അത് പാകംചെയ്ത് കഴിഞ്ഞാല്‍ കള്ള് കുടി തുടങ്ങും. മദ്യം അകത്തു ചെന്നാല്‍ ഉച്ചത്തില്‍ പാട്ടുപാടുകയായി.

'അവരെന്നെ പാഴാക്കി, ഘോരയുദ്ധ ദിനത്തില്‍ നിന്നും, അതിര്‍ത്തി പ്രദേശങ്ങളെ ശത്രുവില്‍ നിന്നും സംരക്ഷിക്കുന്ന ഏത് ചെറുപ്പത്തെയാണ് അവര്‍ പാഴാക്കിയത്' എന്ന കവിത അയാള്‍ ഉറക്കെ ആലപിക്കും.   ഉറക്കം വരുന്നത് വരെ പാടിക്കൊണ്ടിരിക്കും.

രാത്രി നമസ്‌കാരത്തില്‍ ഇമാം ഇയാളുടെ പാട്ടും വര്‍ത്തമാനവും കേള്‍ക്കാറുണ്ട്.  അങ്ങിനെയിരിക്കെ കുറച്ചു ദിവസമായി അയാളുടെ ബഹളം കേള്‍ക്കാതായി. ഇമാം പലരോടും അന്വേഷിച്ചു: ആരോ പറഞ്ഞു: രാത്രിയില്‍ എന്തോ ആവശ്യത്തിന് പുറത്തുപോയപ്പോള്‍ കാവലിനുണ്ടായിരുന്ന പോലീസുകാര്‍  അയാളെ പിടിച്ചുകൊണ്ട് പോയി ജയിലില്‍ ഇട്ടിരിക്കുകയാണ്.

സുബ്ഹി നമസ്‌കാരം കഴിഞ്ഞപാടെ, ഇമാം വസ്ത്രം മാറി കുതിരപ്പുറത്തു കയറി പോലീസധികാരിയുടെ അടുത്തേക്ക് പോയി. ഇമാമിന്റെ അസാധാരണമായ ആഗമനം അറിഞ്ഞ പോലീസധികാരി കീഴ് ഉദ്യോഗസ്ഥരോട് പറഞ്ഞു: ഇമാമവർകളെ കുതിരപ്പുറത്ത് നിന്ന് ഇറക്കാതെ അകത്തേക്ക് കയറ്റി വിടു!.  അത്യധികം ആദരവോടെ ആഗമനോദ്ദേശം ആരാഞ്ഞു. അദ്ദേഹം പറഞ്ഞു:  എനിക്കൊരു ചെരുപ്പ് തുന്നിയായ അയല്‍വാസിയുണ്ട്.  അയാളെ താങ്കളുടെ പോലീസുകാര്‍ പിടിച്ച് ജയിലില്‍ ഇട്ടിരിക്കുകയാണ്. അയാളെ വിട്ടയക്കാന്‍ ഉത്തരവുണ്ടാകണം.

പോലീസധികാരി പറഞ്ഞു: അയാളെ മാത്രമല്ല, അന്ന് പിടിയിലായ എല്ലാവരെയും, പണ്ഡിതനായ താങ്കളുടെ ബഹുമാനാര്‍ത്ഥം വിട്ടയക്കുകയാണ്.

അങ്ങിനെ ഇമാം വാഹനത്തില്‍ കയറി വീട്ടിലേക്ക് തിരിച്ചു. മദ്യപാനിയായ അയല്‍വാസി ഇമാമിന്റെ പിന്നാലെ ത്തന്നെ പോയി. ഇമാം കുതിരപ്പുറത്ത് നിന്ന് ഇറങ്ങിയപ്പോൾ അയൽവാസി ഇമാമിന്റെ സമീപത്തേക്ക് നന്ദി പറയാനായി വന്നു.  ഇമാമവർകൾ  അയാളോട് ചോദിച്ചു: ചെറുപ്പക്കാരാ, ' നിന്നെ ഞങ്ങള്‍ പാഴാക്കിയതായി തോന്നുന്നുണ്ടോ? (അവരെന്നെ പാഴാക്കി, എന്ന് തുടങ്ങുന്ന കവിത   അയാൾ പാടാറുണ്ടായിരുന്നല്ലോ)

അയാള്‍: ഇല്ല, താങ്കള്‍ സംരക്ഷിക്കുകയും പരിപാലിക്കുകയുമാണ് ചെയ്തത്. അയൽവാസിയുടെ കടപ്പാട് നിർവഹിച്ച താങ്കൾക്ക് അല്ലാഹു നന്മയേകട്ടെ!
അങ്ങിനെ അയാള്‍ ആത്മാര്‍ത്ഥമായി പശ്ചാത്തപിച്ചു.
അയാൾ പിന്നെ കള്ള് കുടിച്ചിട്ടില്ല. (താരീഖു ബഗ്ദാദ്)


ﻋﺒﺪ اﻟﻠﻪ ﺑﻦ ﺭﺟﺎء اﻟﻐﺪاﻧﻲ، ﻗﺎﻝ: ﻛﺎﻥ ﻷﺑﻲ ﺣﻨﻴﻔﺔ ﺟﺎﺭ ﺑﺎﻟﻜﻮﻓﺔ ﺇﺳﻜﺎﻑ ﻳﻌﻤﻞ ﻧﻬﺎﺭﻩ ﺃﺟﻤﻊ، ﺣﺘﻰ ﺇﺫا ﺟﻨﻪ اﻟﻠﻴﻞ ﺭﺟﻊ ﺇﻟﻰ ﻣﻨﺰﻟﻪ، ﻭﻗﺪ ﺣﻤﻞ ﻟﺤﻤﺎ ﻓﻄﺒﺨﻪ، ﺃﻭ ﺳﻤﻜﺔ ﻓﻴﺸﻮﻳﻬﺎ، ﺛﻢ ﻻ ﻳﺰاﻝ ﻳﺸﺮﺏ ﺣﺘﻰ ﺇﺫا ﺩﺏ اﻟﺸﺮاﺏ ﻓﻴﻪ ﻏﻨﻰ ﺑﺼﻮﺕ، ﻭﻫﻮ ﻳﻘﻮﻝ: ﺃﺿﺎﻋﻮﻧﻲ ﻭﺃﻱ ﻓﺘﻰ ﺃﺿﺎﻋﻮا ﻟﻴﻮﻡ ﻛﺮﻳﻬﺔ ﻭﺳﺪاﺩ ﺛﻐﺮ ﻓﻼ ﻳﺰاﻝ ﻳﺸﺮﺏ ﻭﻳﺮﺩﺩ ﻫﺬا اﻟﺒﻴﺖ ﺣﺘﻰ ﻳﺄﺧﺬﻩ اﻟﻨﻮﻡ، ﻭﻛﺎﻥ ﺃﺑﻮ ﺣﻨﻴﻔﺔ ﻳﺴﻤﻊ ﺟﻠﺒﺘﻪ ﻛﻞ ﻳﻮﻡ، ﻭﻛﺎﻥ ﺃﺑﻮ ﺣﻨﻴﻔﺔ ﻳﺼﻠﻲ اﻟﻠﻴﻞ ﻛﻠﻪ، ﻓﻔﻘﺪ ﺃﺑﻮ ﺣﻨﻴﻔﺔ -[497]- ﺻﻮﺗﻪ، ﻓﺴﺄﻝ ﻋﻨﻪ، ﻓﻘﻴﻞ: ﺃﺧﺬﻩ اﻟﻌﺴﺲ ﻣﻨﺬ ﻟﻴﺎﻝ ﻭﻫﻮ ﻣﺤﺒﻮﺱ، ﻓﺼﻠﺔ ﺃﺑﻮ ﺣﻨﻴﻔﺔ ﺻﻼﺓ اﻟﻔﺠﺮ ﻣﻦ ﻏﺪ، ﻭﺭﻛﺐ ﺑﻐﻠﺘﻪ، ﻭاﺳﺘﺄﺫﻥ ﻋﻠﻰ اﻷﻣﻴﺮ ﻗﺎﻝ اﻷﻣﻴﺮ: اﺋﺬﻧﻮا ﻟﻪ، ﻭﺃﻗﺒﻠﻮا ﺑﻪ ﺭاﻛﺒﺎ ﻭﻻ ﺗﺪﻋﻮﻩ ﻳﻨﺰﻝ ﺣﺘﻰ ﻳﻄﺄ اﻟﺒﺴﺎﻁ، ﻓﻔﻌﻞ، ﻓﻠﻢ ﻳﺰﻝ اﻷﻣﻴﺮ ﻳﻮﺳﻊ ﻟﻪ ﻣﻦ ﻣﺠﻠﺴﻪ، ﻭﻗﺎﻝ: ﻣﺎ ﺣﺎﺟﺘﻚ؟ ﻗﺎﻝ: ﻟﻲ ﺟﺎﺭ ﺇﺳﻜﺎﻑ ﺃﺧﺬﻩ اﻟﻌﺴﺲ ﻣﻨﺬ ﻟﻴﺎﻝ، ﻳﺄﻣﺮ اﻷﻣﻴﺮ ﺑﺘﺨﻠﻴﺘﻪ، ﻓﻘﺎﻝ: ﻧﻌﻢ، ﻭﻛﻞ ﻣﻦ ﺃﺧﺬ ﻓﻲ ﺗﻠﻚ اﻟﻠﻴﻠﺔ ﺇﻟﻰ ﻳﻮﻣﻨﺎ ﻫﺬا، ﻓﺄﻣﺮ ﺑﺘﺨﻠﻴﺘﻬﻢ ﺃﺟﻤﻴﻌﻦ، ﻓﺮﻛﺐ ﺃﺑﻮ ﺣﻨﻴﻔﺔ ﻭاﻹﺳﻜﺎﻑ ﻳﻤﺸﻲ ﻭﺭاءﻩ، ﻓﻠﻤﺎ ﻧﺰﻝ ﺃﺑﻮ ﺣﻨﻴﻔﺔ ﻣﻀﻰ ﺇﻟﻴﻪ، ﻓﻘﺎﻝ: ﻳﺎ ﻓﺘﻰ، ﺃﺿﻌﻨﺎﻙ؟ ﻓﻘﺎﻝ ﻻ، ﺑﻞ ﺣﻔﻈﺖ ﻭﺭﻋﻴﺖ، ﺟﺰاﻙ اﻟﻠﻪ ﺧﻴﺮا ﻋﻦ ﺣﺮﻣﺔ اﻟﺠﻮاﺭ ﻭﺭﻋﺎﻳﺔ اﻟﺤﻖ، ﻭﺗﺎﺏ اﻟﺮﺟﻞ ﻭﻟﻢ ﻳﻌﺪ ﺇﻟﻰ ﻣﺎ ﻛﺎﻥ.
(تاريخ بغداد-١٥/٤٨٧)

No comments:

Post a Comment