Monday 20 April 2020

ഇലാഹീ അന്‍ത മഖ്സ്വൂദീ വ രിളാക മത്വലൂബീ എന്നതിന്റെ വ്യക്തമായ അര്‍ത്ഥം എന്ത്?



الهي أنت مقصودي ورضاك مطلوبي 

എന്ന ദിക്റ് ഇടക്കിടക്ക് ചൊല്ലാന്‍ പണ്ഡിതര്‍ നിര്‍ദ്ദേശിച്ചതായി കാണാം. ലോകമാന്യം പോലോത്ത അള്ളാഹു ഇഷ്ടപ്പെടാത്ത വിചാരങ്ങള്‍ ഇബാദതിനിടയില്‍ ഇല്ലാതിരിക്കാനും ആത്മാര്‍ത്ഥമായ ആരാധനാ കര്‍മ്മങ്ങള്‍ സാധ്യമാവാനും വേണ്ടിയാണിത്. അള്ളാഹുവേ എന്റെ ഇബാദത് കൊണ്ടും കര്‍മ്മങ്ങള്‍ കൊണ്ടും ഞാനുദ്ദേശിക്കുന്നത് നിന്റെ വജ്ഹ് മാത്രവും ഞാന്‍ തേടുന്നത് നിന്റെ തൃപ്തിയുമാണ് ( അഥവാ എന്റെ ആരാധന മറ്റുള്ളവര്‍ കാണാനോ ആരുടേയും നിര്‍ബന്ധത്തിനു വഴങ്ങിയോ അല്ല നിന്റെ വജ്ഹും തൃപ്തിയും കാംക്ഷിച്ചു കൊണ്ടു മാത്രമാണ്) എന്നാണിതിന്റെ അര്‍ത്ഥം. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

No comments:

Post a Comment