Monday 20 April 2020

صباح الخير എന്ന് പറയാന്‍ പറ്റുമോ ? ഇങ്ങനെ പറയല്‍ കറാഹതാണ്. ഇത് ജൂത, നസറാക്കളുടെ അഭിവാദന രീതിയാണ്. അതിന്ന്‍ പകരം صبح الله بالخير , صبحك الله بالخير എന്നാണു പറയേണ്ടത് എന്ന് കേട്ടു ഇത് ശരിയാണോ ?



മുസ്‍ലിംകള്‍ പരസ്പരം കാണുമ്പോള്‍ സലാം പറഞ്ഞാണ് അഭിവാദ്യം ചെയ്യേണ്ടത്. സലാം പറഞ്ഞതിനു ശേഷം മാത്രമേ മറ്റു രീതികള്‍ സ്വീകരിക്കാവൂ. സലാമിനു മുമ്പ് ഇത്തരം അഭിവാദ്യങ്ങള്‍ ചെയ്യുന്നവന്‍ മറുപടി അര്‍ഹിക്കുന്നില്ലെന്നാണ് പണ്ഡിതപക്ഷം. സലാമിന് ശേഷമാണ് ഇത്തരം അഭിവാദ്യങ്ങള്‍ ചെയ്യുന്നതെങ്കിലും ഇസ്‍ലാമിക രീതി സ്വീകരിക്കേണ്ടതാണ്. صباح الخير എന്നത് യഹൂദികളുടെ അഭിവാദന ശൈലിയായത് കൊണ്ട് അത് കറാഹതാണെന്ന് ഇമാം ഇബ്നു ഹജര്‍ ഹൈതമീ തന്റെ ഫതാവല്‍ ഹദീസിയ്യയില്‍ വ്യക്തമാക്കിയിട്ടുണ്ട്. صبحك الله بالخير പോലോത്ത പദങ്ങളാണ് സ്വീകരിക്കേണ്ടതെന്നും ഇമാം പറയുന്നു. صباخ الخير എന്നത് മജൂസികളുടെ അഭിവാദന രീതിയാണെന്ന് ചില ചരിത്ര പണ്ഡിതര്‍ വിശദീകരിച്ചിട്ടുണ്ട്. വെളിച്ചത്തെയും അന്ധകാരത്തെയും സൂചിപ്പിക്കുന്ന خير , شر എന്ന രണ്ട് ശക്തികളില്‍ വിശ്വസിക്കുന്നവരാണലോ മജൂസികള്‍. 

No comments:

Post a Comment