Sunday 19 April 2020

ഇജാസത് എന്നാല്‍ എന്താണ്?



ഒരു ശയ്ഖില്‍ നിന്നു വിശുദ്ധമായ പരമ്പര വഴി വന്നെത്തുന്ന ദിക്റിനു പ്രത്യേക ഫലങ്ങളുണ്ട്. ഇങ്ങനെ അര്‍ഹനായ ഒരു ശൈഖ് മറ്റൊരാള്‍ക്ക് അദ്ദേഹം തന്റെ ശേഷമുള്ളവര്‍ക്ക് ഒരു പ്രത്യേക ദിക്റ് ചൊല്ലാനുള്ള പ്രത്യേക സമ്മതം നല്‍കുന്നു. ഇതിനാണ് ഇജാസത് എന്ന് പറയുക.  ഈവിധം ബറകതിന്റെ പിന്‍ബലത്തോടെ സാധാരണക്കാര്‍ക്കു തന്നെ ദിക്റുകള്‍ കൈമാറാറുണ്ട്. ഇന്നു ത്വരീഖതെന്ന പേരില്‍ കൈമാറപ്പെടുന്നത് ഇത്തരം ദിക്റുകളാകുന്നു. ശയ്ഖ് ള്വിയാഉദ്ദീന്‍(റ) പറയുന്നു: “തബറുകിന്റെ ദിക്റുകള്‍  സാധാരണക്കാര്‍ക്കും കൈമാറാമെന്നു ത്വരീഖതിന്റെ പൂര്‍വീകരായ ഗുരുക്ക ന്മാരില്‍ നിന്നു സ്ഥാപിതമായ കാര്യമാണ്.  ഇങ്ങനെ ദിക്ര്‍ കൈമാറപ്പെടുന്നത് അത്തരക്കാരില്‍ ആത്മീയ മാറ്റത്തിനു കാരണമാകും”. ഇത് പോലെ ഇല്‍മ് പഠിപ്പിക്കാനും ഹദീസ് രിവായത് ചെയ്യാനുമെല്ലാം പണ്ഡിതര്‍ ഇജാസത് നല്‍കാറുണ്ടായിരുന്നു.

1 comment: