Tuesday 28 April 2020

ശപിച്ചവനെ സഹായിച്ച ഇബ്ലീസ്



എല്ലാ ദിവസവും ഇബ്ലീസിനെ ആയിരംതവണ ശപിക്കുന്ന ഒരാളുണ്ടായിരുന്നു. ഒരു ദിവസം ഒരു മതിലിന്റ തണലിൽ അദ്ദേഹം ഉറങ്ങുകയായിരുന്നു. ഒരാൾ അദ്ദേഹത്തെ വിളിച്ചുണർത്തിക്കൊണ്ട് പറഞ്ഞു :"മതിൽ വീഴാൻ അടുത്തിരിക്കുന്നു."

അയാൾ സംസാരിച്ച് തീരും മുമ്പേ  ആ മതിൽ വീണു കഴിഞ്ഞിരുന്നു.

എന്നെ സഹായിച്ച നിങ്ങളാരാണ് ?-കഥാപുരുഷൻ ചോദിച്ചു.

അയാൾ: ഞാൻ ഇബ്ലീസാണ്.

കഥാപുരുഷൻ: ഞാൻ നിന്നെ ഓരോ ദിവസവും ആയിരംതവണ ലഅ്‌നത്ത് ചെയ്യാരുണ്ട്. എന്നിട്ടും നീ എന്തിന് എന്നെ സഹായിച്ചു  ?

ഇബ്ലീസ്: "ആ മതിൽ നിന്റെ മേൽ വീണ് നീ മരിക്കുകയും അതിന്റെ പേരിൽ നിനക്ക് ശഹീദിന്റെ പ്രതിഫലം ലഭിക്കാതിരിക്കാൻ വേണ്ടിയാണ്.
(നുസ്ഹതുൽ മജാലിസ് :193)


ﻟﻄﻴﻔﺔ: ﺭﺃﻳﺖ ﻓﻲ ﻛﺘﺎﺏ اﻟﻌﺮاﺋﺲ ﻟﻠﺜﻌﻠﺒﻲ ﺭﺣﻤﻪ اﻟﻠﻪ ﺗﻌﺎﻟﻰ ﺃﻥ ﺭﺟﻼ ﻛﺎﻥ ﻳﻠﻌﻦ ﺇﺑﻠﻴﺲ ﻛﻞ ﻳﻮﻡ ﺃﻟﻒ ﻣﺮﺓ ﺛﻢ ﻧﺎﻡ ﻳﻮﻣﺎ ﻓﻲ ﻇﻞ ﺣﺎﺋﻂ ﻓﺄﻳﻘﻈﻪ ﺭﺟﻞ ﻭﻗﺎﻝ ﺇﻥ اﻟﺤﺎﺋﻂ ﻳﺮﻳﺪ ﺃﻥ ﻳﻨﻘﺾ ﻓﻤﺎ ﺗﻢ ﻛﻼﻣﻪ ﺣﺘﻰ ﻭﻗﻊ اﻟﺤﺎﺋﻂ ﻓﻘﺎﻝ ﻣﻦ ﺃﻧﺖ ﻓﻘﺎﻝ ﺇﺑﻠﻴﺲ ﻓﻘﺎﻝ ﻛﻴﻒ ﺗﻔﻌﻞ ﻫﺬا ﻣﻌﻲ ﻭﺃﻧﺎ ﺃﻟﻌﻨﻚ ﻓﻲ ﻛﻞ ﻳﻮﻡ ﺃﻟﻒ ﻣﺮﺓ ﻓﻘﺎﻝ ﺣﺘﻰ ﻻ ﺗﻜﻮﻥ ﺷﻬﻴﺪا
(نزهة المجالس :1/193 )

No comments:

Post a Comment