Friday 17 April 2020

എന്താണ് ശിർക്ക്‌ - എന്താണ് പ്രാർത്ഥന



ശിര്‍ക്ക്


هو اثبات الشريك في الالوهية بمعنى وجوب الوجود كما للمجوس او بمعنى استحقاق العبادة كمالعبدة الاصنام   : شرح العقائد


ആരാധനയ്ക്ക് അർഹനാണെന്നോ അല്ലെങ്കില്‍ ഉണ്ടാവല്‍ അനിവാര്യം ആയവനാനെന്നോ എന്ന വിശ്വാസത്തോട് കൂടി മറ്റൊരു ശക്തിയെ അല്ലാഹുവും ആയി കൂട്ടി വിശ്വസിക്കുന്നതിനും സ്ഥാപിക്കുന്നതിനും ആണ് ശിര്‍ക്ക്  എന്ന് പറയുക”  (ശരഹുല്‍ അകാഹിദ്)


പ്രാര്‍ത്ഥന

حقيقة الدعاء : ” استدعاء العبد ربه جل جلاله العناية واستمداده المعونة


”ഒരടിമ അവന്റെ യജമാനനായ റബ്ബിനോട് അവന്റെ പരിഗണന ഉറപ്പു വരുത്തി തേടുകയോ,സഹായം തേടുകയോ ചെയ്യുന്നതിനാണ് പ്രാർത്ഥന എന്ന് പറയുന്നത് ..(തഫ്സീര് റാസി.. 5/97).


ഇനി  മുജാഹിദിന്റെ  നിര്‍വ്വചനങ്ങള്‍ –

മുജാഹിദ്കളുടെ പ്രാര്‍ത്ഥനയുടെ നിര്‍വചനങ്ങളിലെ പരിണാമ സിദ്ധാന്തം കാണുക…

(1) “മനുഷ്യ കഴിവിനപ്പുറമുളള മാര്‍ഗങ്ങളില്‍ക്കൂടി രക്ഷയും ശിക്ഷയും ഗുണവും ദോഷവും ചെയ്യാന്‍ കഴിയുന്നത് ആര്‍ക്കാണോ അവനോടുളള അപേക്ഷയാണ് പ്രാര്‍ത്ഥന എന്നു പറയുന്നത്..”(ഇസ്ലാമിക വിശ്വാസങ്ങള്‍, മുജാഹിദ് പാഠപുസ്തകം, പേജ് 37)

ഇതനുസരിച്ച് ആനയോട് തടി പിടിക്കാന്‍ ആവശ്യപ്പെടുന്നതും, പോലീസ് നായയോട് മണം പിടിച്ച് കുററവാളിയെ കണ്ടെത്താന്‍ ആവശ്യപ്പെടുന്നതും ഒക്കെ പ്രാര്‍ത്ഥനയായി. ആനയും പട്ടിയും ഒക്കെ മുജാഹിദ്കളുടെ ദൈവവുമായി..

ജിന്ന്, പിശാച് തുടങ്ങിയ അദൃശ്യ സൃഷ്ടികളില്‍ നിന്ന് മറഞ്ഞ വഴിക്ക് ഉപകാരോപദ്രവങ്ങള്‍ പ്രതീക്ഷിക്കുന്നതു കൂടി തൌഹീദിന്റെ പരിധിയില്‍ ഉള്‍ക്കൊളളിക്കാനെന്ന പേരില്‍ പ്രാര്‍ത്ഥനയുടെ നിര്‍വചനത്തില്‍ മുജാഹിലുകള്‍ പിന്നീടു മാററം വരുത്തി..

“സൃഷ്ടികള്‍ക്ക് നല്കപ്പെട്ട കഴിവിനതീതമായ കാര്യങ്ങളില്‍ സഹായം തേടലാണ് പ്രാര്‍ത്ഥന.” (ഇസ്ലാഹ് ഏപ്രില്‍ 2007)


ഇവരുടെ ശിർക്കും , തൗഹീദും മാറി മാറി വരുന്നതാണ് . അതായത് മുൻ കഴിഞ്ഞ മൗലവിമാർ പറഞ്ഞ ശിർക്കിന്റെ നിർവചനമല്ല , ശേഷമുള്ള മൗലവിമാർക്ക്. അത് ഇവരുടെ ലേഖനങ്ങളിൽ നിന്ന് തന്നെ വ്യക്തമാണ് . 

No comments:

Post a Comment