Thursday 30 April 2020

ജഅ്ഫർ ഇബ്നു അബീത്വാലിബ് (റ)





കാലം പറഞ്ഞ കഥ

അബ്ദുൽ മുത്വലിബ് മക്കയുടെ നായകൻ സമൂഹത്തിൽ ഉന്നത സ്ഥാനമുള്ള നേതാവ് കഹ്ബാലയത്തിന്റെ തൊട്ടടുത്തുള്ള ഇരുനില മാളികയിലാണ് താമസം എപ്പോഴും ആൾത്തിരക്കുള്ള വീട് അബ്ദുൽ മുത്വലിബിന്റെ പിതാവ് ഹാശിം ആയിരുന്നു അക്കാലത്തെ മക്കക്കാരുടെ വലിയ നേതാവ് അബ്ദുൽ മുത്വലിബിന്റെ മാതാവ് സൽമ സൽമയുടെ വീട് യസ്രിബിലാണ് ഇന്നത്തെ മദീന പട്ടണത്തിന്റെ അക്കാലത്തെ പേര് യസ്രബ് എന്നായിരുന്നു മക്കക്കാരനായ ഹാശിം യസ്രിബുകാരിയായ സൽമയെ വിവാഹം ചെയ്തു അക്കാലത്ത് അതൊരു മഹാസംഭവമായിരുന്നു എത്രയോ തലമുറകൾ ആ വിവാഹത്തിന്റെ കഥ പറയുമായിരന്നു ആവേശത്തിലും ആഹ്ലാദത്തിലും പറഞ്ഞു തുടങ്ങുന്ന കഥ ദുഃഖത്തിലാണ് ചെന്നവസാനിക്കുക

ഒരിക്കൽ ഹാശിം വലിയൊരു സംഘത്തോടൊപ്പം ശാമിലേക്ക് കച്ചവടത്തിനു പോയി ഇത്തവണത്തെ കച്ചവടം വൻ വിജയമായിരുന്നു നല്ല ലാഭം കിട്ടി മക്കത്തേക്കു വേണ്ട സാധനങ്ങൾ വാങ്ങി ആഹ്ലാദപൂർവ്വം മടക്കയാത്ര തുടങ്ങി യസ്രബ് വഴിയാണ് വരുന്നത് യസ്രിബിലെത്തിയ സംഘം അവിടെ താവളമടിച്ചു പട്ടണം ചുറ്റിക്കണ്ടു കച്ചവട കേന്ദ്രങ്ങൾ സന്ദർശിച്ചു ഒരു സന്ദർശന വേളയിലാണ് സൽമയെ കണ്ടുമുട്ടിയത് ഇരുവരും കണ്ടു ഇഷ്ടമായി പിന്നെ വിവാഹലോചനയായി ഉറപ്പിക്കലായി ആകെ ആഹ്ലാദമായി സൽമ മക്കയുടെ നായകൻ ഹാശിമിന്റെ ഭാര്യയായി ഈ വിവാഹത്തിന്റെ കഥയാണ് തലമുറകൾ ആവേശപൂർവ്വം പറഞ്ഞു തുടങ്ങിയത് സൽമയെ മക്കാ പട്ടണം ആവേശപൂർവ്വം സ്വാഗതം ചെയ്തു.

സൽമയെ കാണാൻ പെണ്ണുങ്ങളുടെ സംഘങ്ങൾ വന്നുകൊണ്ടിരുന്നു കുലീന വനിതകളുടെ എത്രയെത്ര സംഘങ്ങൾ സൽമ കഹ്ബാലയം കണ്ടു ത്വവാഫ് ചെയ്യുന്ന മനുഷ്യരെ കണ്ടു കഹ്ബാലയത്തിനു ചുറ്റും ഒഴുകിക്കൊണ്ടിരിക്കുന്ന മനുഷ്യജീവിതം കണ്ടു ഉക്കാള് മാർക്കറ്റിന്റെ ആരവം കേട്ടു കവിയരങ്ങുകളുടെ ആവേശം കണ്ടു നുരഞ്ഞുപൊങ്ങുന്ന മദ്യചഷകങ്ങൾക്കു ചുറ്റും ആർത്തിയോടെ വന്നുകൂടിയ കുടിയന്മാരെ കണ്ടു മക്കക്കാരെ മനസ്സറിഞ്ഞു സ്നേഹിച്ച നായിക സൽമ മാസങ്ങൾ കടന്നുപോയപ്പോൾ മക്കയിലെ കുലീന വനിതകൾ ആ സന്തോഷവാർത്തയറിഞ്ഞു നായിക ഗർഭിണിയായിരിക്കുന്നു.

ഖുറൈശികൾക്കാകെ സന്തോഷം അഭിമാനം നായിക ആൺകുഞ്ഞിനെ പ്രസവിക്കണം എങ്കിൽ അഭിമാനം പതിന്മടങ്ങായി ഉയരും ആൺകുഞ്ഞിനെ പ്രസവിക്കുമോ ? പ്രതീക്ഷയുണ്ട് പ്രാർത്ഥനയും ചടങ്ങുകൾ പലതുണ്ട് എല്ലാം മുറപോലെ നടക്കണം പാരിതോഷികങ്ങൾ പലഹാരക്കുട്ടകൾ പുതുവസ്ത്രങ്ങൾ സുഗന്ധദ്രവ്യങ്ങൾ സദ്യകൾ നീണ്ടുപോകുന്ന ആചാരങ്ങൾ സൽമയുടെ ബന്ധുക്കൾ വരും അവരെ സ്വീകരിക്കണം സൽക്കരിക്കണം ഒടുവിൽ ചടങ്ങുകൾ തീരുമ്പോൾ സൽമയെ അവർ കൊണ്ടു പോവും പിന്നെ പ്രസവം കഴിഞ്ഞാണ് മടങ്ങിവരിക അതുവരെ ഹാശിമിന്റെ മനസ്സിലും മക്കായുടെ മനസ്സിലും വിരഹവേദന നിറഞ്ഞുനിൽക്കും.

മാസങ്ങൾ കടന്നുപോയി സൽമ വലിയ വയറുമായി നടന്നു ബന്ധുക്കൾ വരാൻ സമയമായി സ്വീകരണച്ചടങ്ങുകൾക്ക് രൂപം നൽകപ്പെട്ടു  യസ്രിബിൽ നിന്നുള്ള ഒട്ടകങ്ങളെത്തി ഹാശിമിന്റെ തറവാട് പടിക്കൽ അവ മുട്ടുകുത്തി ഒട്ടകക്കൂടാരങ്ങളിൽ നിന്ന് മഹനീയ വനിതകൾ ഇറങ്ങിവന്നു വിഭവങ്ങളുടെ ചുമടുകളും അവർ സൽമയെ കെട്ടിപ്പിടിച്ചു സ്നേഹവും വാത്സല്യവും നൽകി ഗർഭകാല വിശേഷങ്ങൾ ചോദിച്ചറിഞ്ഞു വിരുന്നുകാരുടെ രാവുകൾ സദ്യകളും സംഭാഷണങ്ങളും സ്നേഹപ്രകടനങ്ങളും നടന്നു കഹ്ബാലയത്തിന്റെ ചാരത്തുകൂടി കടന്നുപോയ മനോഹര സദ്യകൾ  ചടങ്ങുകൾ അവസാനിക്കുകയായി സൽമ ഉടുത്തൊരുങ്ങി ഗർഭിണി ഇറങ്ങുകയാണ് കണ്ണുകൾ ഈറനണിഞ്ഞു നനഞ്ഞ നയനങ്ങളുയർത്തി ഭൽത്താവിനെ നോക്കി കണക്കില്ലാതെ സ്നേഹ വാത്സല്യങ്ങൾ വാരിക്കോരിത്തന്ന കരുണ നിറഞ്ഞ നായകൻ ഹാശിം ധീരനായ ഹാശിമിന്റെ  കണ്ണുകളും നിറഞ്ഞു മെല്ലെ വളരെ സവാധാനത്തിൽ സൽമ ഒട്ടകക്കട്ടിലിൽ കയറി കൂടെ മറ്റുള്ളവരും കയറി വിശാലമായ മണൽപ്പരപ്പിലൂടെ ഒട്ടകക്കൂട്ടം നടന്നുപോയി

മക്കാപട്ടണം നെടുവീർപ്പിട്ടു സൽമ അകന്നുപോയി പടിഞ്ഞാറൻ ചക്രവാളത്തിൽ അസ്തയത്തിന്റെ ഒരുക്കങ്ങൾ തുടങ്ങി അറബിക്കടലിലെ തിരമാലകൾ ആമോദത്തിമിർപ്പിലാണ് അസ്തമയ സൂര്യനെ ആലിംഗനം ചെയ്തു സ്വീകരിക്കാൻ ആർത്തി പൂണ്ട് ഇളകി മറിയുകയാണ് അറബിക്കടൽ ഒരു പകൽ കൂടി എരിഞ്ഞടങ്ങി ചെമന്നു തുടുത്ത സൂര്യൻ അറബിക്കടലിൽ ആഴത്തിലേക്ക് താഴ്ന്നുപോയി സന്ധ്യയുടെ നേർത്ത ആവരണം മക്കയെ മൂടി സൽമയില്ലാത്ത സന്ധ്യ നായിക പോയ തറവാട് മൂകമായി വേർപാടിന്റെ വേദന നിറഞ്ഞ നാളുകൾ കടന്നു പോയി .

വീണ്ടും കച്ചവടത്തിന്റെ സീസൺ വരികയായി മക്കയിൽ നിന്ന് കച്ചവട സംഘം പുറപ്പെടുന്ന ശാമിലേക്ക് ശാമിൽ നിന്നുള്ള മടക്കയാത്ര യസ്രിബിയിലെത്തിയാൽ സൽമയുടെ തറവാട്ടിൽ പോവാം സൽമയെ കൺനിറയെ കാണാം അപ്പോഴേക്കും സൽമാ പ്രസവിച്ചിട്ടുണ്ടിവും കുഞ്ഞിനെയും കാണാം ഹാശിമിന്റെ മനസ്സിൽ മോഹങ്ങൾ മൊട്ടിട്ടു മക്കയിൽ നിന്ന് ഖാഫില പുറപ്പെട്ടു വിശാലമായ മരുഭൂമി മുറിച്ച് കടന്നുപോവണം രാപ്പകലുകൾ മാറിമാറി വന്നു തലമുറകൾ പറഞ്ഞ കഥയിൽ ദുഃഖം കലരുന്നതിവിടെയാണ് ഹാശിം നേതൃത്വം നൽകുന്ന സംഘം കച്ചവടം കഴിഞ്ഞ് മടങ്ങുകയാണ് ഗാസ എന്ന സ്ഥലം ഹാശിമിന് തളർച്ച ബാധിച്ചു രോഗബാധിതനായി വിശ്രമവും പരിചരണവും ഫലം ചെയ്തില്ല മക്കായുടെ ശക്തനായ നേതാവ് അവിടെ വെച്ച് അന്ത്യശ്വാസം വലിച്ചു.


ഹാശിം ചരിത്രത്തിന്റെ ഭാഗമായി സൽമ യസ്രബിലെ തറവാട്ടിൽ ഒരാൺകുഞ്ഞിനെ പ്രസവിച്ചു ആ കുഞ്ഞാണ് ചരിത്രം ആദരവോടെ ഓർക്കുന്ന അബ്ദുൽ മുത്വലിബ് കുട്ടി യസ്രിബിൽ വളർന്നു പിന്നെ മക്കത്ത് വന്നു അബ്ദുൽ മുത്വലിബിന്റെ ചരിത്രത്തിലെ ഏടുകളെല്ലാം വളരെ നിർണായകമാണ് മക്കയിലെ സാമൂഹിക ജീവിതത്തിൽ അത് വൻ സ്വാധീനം ചെലുത്തിയിട്ടുണ്ട്....


കൂട്ടുകുടുംബം

അബ്ദുൽ മുത്വലിബ് മക്കായുടെ അഭിമാനമായി വളർന്നു വന്നു ധീരനും ബുദ്ധിമാനുമാണ് ഏത് സങ്കീർണ പ്രശ്നവും ബുദ്ധിപരമായി കൈകാര്യം ചെയ്യും ഗോത്രങ്ങൾക്കിടയിൽ പൊങ്ങിവരുന്ന പ്രശ്നങ്ങളും തർക്കങ്ങളും സംഘർഷത്തിലേക്കെത്തിക്കാതെ പരിഹരിക്കും.

വിവാഹാലോചനകൾ പലതും വരാൻ തുടങ്ങി മക്കയുടെ നായകന്റെ പദവിക്കൊത്ത സഹധർമ്മിണിയെ വേണം അന്വേഷണത്തിനൊടുവിൽ മിടുമിടുക്കിയായ ചെറുപ്പക്കാരിയെ കണ്ടെത്തി സംറാഹ് ബുദ്ധിമതിയും സുന്ദരിയുമായ സംറാഹ് അബ്ദുൽ മുത്വലിബിന്റെ ജീവിത പങ്കാളിയായിത്തീർന്നു ഭർത്താവിന്റെ പൊതുപ്രവർത്തനങ്ങൾക്കെല്ലാം അവർ പ്രചോദനമായി മാറി ഏറെക്കഴിയുംമുമ്പെ സംറാഹ് ഗർഭിണിയായി നാട്ടുനടപ്പുകളെല്ലാം മുറപോലെ നടന്നു ആൺകുഞ്ഞിനുവേണ്ടി ആർത്തിയോടെ കാത്തിരിക്കുന്ന കാലം സംറാഇന്റെ പ്രസവം ഖുറൈശി ഗോത്രത്തെ ആഹ്ലാദംകൊള്ളിച്ചു കാരണം അത് ആൺകുഞ്ഞായിരുന്നു

ആദ്യത്തെ കൺമണി ആൺകുഞ്ഞ് കുഞ്ഞിന് ഹാരിസ് എന്നു പേരിട്ടു  അബ്ദുൽ മുത്വലിബ് പിന്നീടൊരു വിവാഹം ചെയ്തു പ്രസിദ്ധനായ അംറുബ്നു ആയിദിന്റെ മകൾ ഫാത്വിമയാണ് വധു നവവധുവുമൊത്തുള്ള ജീവിതം വളരെ സന്തോഷകരമായിരുന്നു ഫാത്വിമ ഒമ്പത് മക്കളെ പ്രസവിച്ചു ഓരോ പ്രസവം നടക്കുമ്പോഴും അബ്ദുൽ മുത്വലിബിന് ഭാര്യയോടുള്ള സ്നേഹം കൂടിക്കൂടി വന്നു ഓരോ പ്രസവം കഴിയുംതോറും അവരുടെ അംഗലാവണ്യം കൂടിക്കൂടി വരുന്നതായിട്ടാണ് തോന്നിയത് നാല് പുത്രന്മാരെയും അഞ്ച് പുത്രിമാരെയുമാണ് ഫാത്വിമ പ്രസവിച്ചത് പുത്രന്മാർ ഇവരൊക്കെയാണ് 

അബ്ദുൽ കഹ്ബ, സുബൈർ,  അബ്ദുല്ല,  അബൂത്വാലിബ്, പുത്രിമാർ ഇവരാകുന്നു ഉമ്മു ഹഖീം, ആതിക, ബർറ ,ഉമൈമ ,അർവ 

നബി  (സ)തങ്ങളുടെ പിതാവായ അബ്ദുല്ലയും അബൂത്വാലിബും ഒരേ മാതാവിന്റെ മക്കളാകുന്നു അബൂത്വാലിബിന്റെ യഥാർത്ഥ പേര് അബ്ദുമനാഫ് എന്നാകുന്നു അദ്ദേഹത്തിന് ത്വാലിബ് എന്ന മകൾ ജനിച്ചു അങ്ങനെ അദ്ദേഹം അബൂത്വാലിബ്  (ത്വലിബിന്റെ പിതാവ് ) എന്നപേരിൽ അറിയപ്പെടാൻ തുടങ്ങി അബ്ദുല്ലയും അബൂത്വാലിബും ഉന്നത സ്വഭാവഗുണങ്ങളുള്ളവരായിരുന്നു ഇസ്ലാമിക ചരിത്രത്തിൽ വളരെ പ്രസിദ്ധനായ അബ്ബാസ്  (റ) അവർകൾ അബ്ദുൽ മുത്വലിബിന്റെ മകനാണല്ലോ ? ഇദ്ദേഹത്തെ പ്രസവിച്ചത് ആരാണ്? 

അബ്ദുൽ മുത്വലിബിന്റെ മറ്റൊരു ഭാര്യയായ നുത്തൈല ഇവർക്ക് വേറെയും മക്കൾ ജനിച്ചിട്ടുണ്ട് ആദ്യം പ്രസവിച്ച ളിറാർ എന്ന മകൻ ചെറുപ്പത്തിൽ തന്നെ മരിച്ചുപോയി മറ്റൊരു മകനായിരുന്നു ഖുസം ആ കുട്ടിയും നേരത്തെ മരിച്ചുപോയി അബ്ബാസ്  (റ) മാത്രം ബാക്കിയായി നബി(സ)തങ്ങൾക്ക് തണലേകിയ മഹാൻ നബി(സ) തങ്ങളോട് കഠിനമായ ശത്രുത വെച്ചു പുലർത്തിയ ധിക്കാരിയാണല്ലോ അബൂലഹബ് ഇസ്ലാമിന്റെ കൊടിയ ശത്രുവായ അബൂലഹബിന്റെ പിതാവ് അബ്ദുൽ മുത്വലിബ് തന്നെ മാതാവ് ആരാണ്?  ലുബ്ന എന്ന ഭാര്യ ലുബ്ന ആൺകുഞ്ഞിനെ പ്രസവിച്ചപ്പോൾ ഗോത്രത്തിലാകെ ആഹ്ലാദമായിരുന്നു

കുഞ്ഞിന് അബ്ദുൽ ഉസ്സ എന്ന് പേരിട്ടു പിന്നീടാണ് അബൂലഹബ് എന്ന പേര് വന്നത് ഇസ്ലാമിക ചരിത്രത്തിലെ വീരനായകൻ അസദുൽ ഇലാഹി അല്ലാഹുവിന്റെ സിംഹം റസൂലുല്ലാഹിയുടെ സിംഹം ഹംസ (റ) വീരനായിക സ്വഫിയ (റ) എന്നിവരും അബ്ദുൽ മുത്വലിബിന്റെ മക്കളാകുന്നു ഇവരുടെ മാതാവ് ആര് ?

ഹാല എന്ന ഭാര്യ ഹാല മൂന്നു പുത്രന്മാരെ പ്രസവിച്ചിട്ടുണ്ട് ഹംസ, മുഖവ്വം  ഹജൽ , പുത്രി സ്വഫിയ

കുറെ ഭാര്യമാർ ധാരാളം മക്കൾ വലിയൊരു കൂട്ടുകുടുംബം ഓരോ ഭാര്യയുടെയും ബന്ധുക്കൾ വിശേഷ ദിവസങ്ങളിൽ എല്ലാവരും ഒത്തുചേരും വലിയൊരു സദസ്സ് തന്നെ രൂപം കൊള്ളും ഇനി നമുക്ക് അബൂത്വാലിബിനെക്കുറിച്ചാണ് പറയാനുള്ളത് സുമുഖനും സൽഗുണ സമ്പന്നനുമായ ചെറുപ്പക്കാരൻ ഉദാരമതിയാണ് ആർക്കും ഏത് സമയത്തും അബൂത്വാലിബിനെ സമീപിക്കാം സഹായം ചോദിക്കാം ചോദിച്ചു വരുന്നവരെ വെറുതെ അയക്കില്ല അബ്ദുൽ മുത്വലിബ് മകനെക്കൊണ്ട് വിവാഹം കഴിപ്പിക്കാൻ തീരുമാനിച്ചു പലയിടത്തും അന്വേഷണമായി പറ്റിയ പെണ്ണിനെ കണ്ടെത്തി അസദിന്റെ മകൾ ഫാത്വിമ
ഫാത്വിമ ബിൻത് അസദ് (റ)

ഹാശിം കുടുംബത്തിലെ പെണ്ണുങ്ങൾക്കെല്ലാം ഫാത്വിമയെ നന്നായി ഇഷ്ടപ്പെട്ടു അക്കാലത്തൊക്കെ അബ്ദുമനാഫ് എന്ന പേരിലാണ് ഫാത്വിമയുടെ ഭർത്താവ് അറിയപ്പെട്ടിരുന്നത് അബ്ദുമനാഫിന്റെയും ഫാത്വിമയുടെയും ദാമ്പത്യ ജീവിതം ആഹ്ലാദം നിറഞ്ഞതായിരുന്നു കുടുംബത്തിലൊക്കെ വിരുന്നുപോയി സ്നേഹവും വാത്സല്യവും വേണ്ടുവോളം കിട്ടി പിന്നെ ബന്ധുക്കൾ സന്തോഷവാർത്തയറിഞ്ഞു ഫാത്വിമ ഗർഭിണിയായിരിക്കുന്നു ഫാത്വിമ  ആൺകുഞ്ഞിനെ പ്രസവിക്കുമെന്ന് ബന്ധുക്കൾ പ്രതീക്ഷിച്ചു പ്രതീക്ഷ തെറ്റിയില്ല ആൺകുഞ്ഞിനെ പ്രസവിച്ചു .

എല്ലാവരും ഏറെ ആഹ്ലാദിച്ച ദിവസമായിരുന്നു അത് കുഞ്ഞിന് പേരിട്ടു ത്വാലിബ് അന്ന് അബ്ദുമനാഫിന് പുതിയ പേര് കിട്ടി അബൂത്വാലിബ് ത്വലിബിന്റെ ബാപ്പ അബൂത്വാലിബ് ഫാത്വിമ ദമ്പതികൾക്ക് നാല് പുത്രന്മാരും രണ്ട് പുത്രിമാരും ജനിച്ചു പുത്രന്മാർ ത്വലിബ് ,ഉഖൈൽ, ജഅഫർ, അലി എന്നിവരാകുന്നു 

പുത്രിമാർ ഉമ്മുഹാനി ,ജുമാന എന്നിവരുമാകുന്നു അബൂത്വാലിബിന്റെ ഭാര്യ ഫാത്വിമ ഇസ്ലാം മതം സ്വീകരിക്കുകയും മദീനയിലേക്ക് ഹിജ്റ പോവുകയും ചെയ്തിട്ടുണ്ട് എന്റെ മാതാവിനു ശേഷം ഇവരാണ് എന്റെ മാതാവ് നബി  (സ) തങ്ങൾ അവരെ അങ്ങനെയാണ് വിശേഷിപ്പിച്ചിരുന്നത് അവരോടുള്ള ബഹുമാനമാണ് ഈ വാക്കുകളിൽ നിറഞ്ഞ് നിൽക്കുന്നത് ഇനി നമുക്ക് അബ്ദുലൂലയെക്കുറിച്ച് പറയാം

അബ്ദുല്ല സുമുഖനാണ് സൽസ്വഭാവിയാണ് മക്കക്കാർക്ക് വളരെ പ്രിയപ്പെട്ട ചെറുപ്പക്കാരൻ

അബ്ദുൽ മുത്വലിബ് മക്കളക്കൊണ്ടെല്ലാം വിവാഹം കഴിപ്പിച്ചു ഓരോ വിവാഹവും മക്കയിലി പ്രധാന സംഭവങ്ങളായിരുന്നു മക്കളെല്ലാം പ്രസിദ്ധരായ കച്ചവടക്കാരുമായിരുന്നു അബ്ദുല്ലക്ക് സൽഗുണ സമ്പന്നയായ യുവതിയെ വധുവായിക്കിട്ടി പേര് ആമിന അബ്ദുല്ലയും ആമിനയും അവരുടെ ദാമ്പ്യത്യ ജീവിതം ആരംഭിച്ചതേയുള്ളൂ കല്യാണം കഴിഞ്ഞിട്ട് ദിവസങ്ങളേ ആയുള്ളൂ കച്ചവട യാത്രയുടെ സമയമായി അബ്ദുല്ല ഖാഫിലയിൽ പോവുന്നു അതറിഞ്ഞപ്പോൾ ആമിനയുടെ കണ്ണുകൾ നിറഞ്ഞു ഇത്ര പെട്ടെന്ന് വേർപാടിന്റെ വേദനയോ?

വിധി അങ്ങനെ സമാധാനിക്കാൻ ശ്രമിച്ചു ഖബീലയിലെ കുലീന വനിതകൾ ദുർബലരാവാൻ പാടില്ല ഏത് സാഹചര്യവും തരണം ചെയ്യാൻ കഴിവു വേണം പതറിപ്പോവരുത് ചെറുപ്പക്കാരിയായ ആമിന സ്വയം നിയന്ത്രിക്കാൻ നോക്കി കണ്ണുകൾ തുടച്ചു ചുണ്ടിൽ പുഞ്ചിരി വരുത്തി ഭർത്താവിനെ സ്നേഹപൂർവ്വം യാത്രയാക്കി ഭർത്താവ് വീട്ടിൽ നിന്നിറങ്ങി ആമിന ആ പോക്ക് നോക്കിനിന്നു അകന്നകന്നു പോവുന്ന രൂപം ഒട്ടക സംഘം തയ്യാറായി നിൽക്കുന്നു ചരക്കുകൾ കയറ്റിക്കഴിഞ്ഞു   

യാത്ര അയക്കാൻ വലിയൊരു ജനക്കൂട്ടം തന്നെയുണ്ട് ആമിന അകലേക്ക് നോക്കി ഇല്ല ഭർത്താവിന്റെ രൂപം കാണാനേയില്ല ദുഃഖം അണപൊട്ടിയൊഴുകി കണ്ണുകൾ നിറഞ്ഞു തുളുമ്പി വിരഹ വേദന കൊണ്ട് പുളഞ്ഞുപോയി അന്ന് കച്ചവട സംഘം യാത്രയായി പകൽ പോയ്മറഞ്ഞു രാവിന്റെ വരവായി ഇരുൾ മുറ്റിയ രാവ് ആകാശ നീലിമയിൽ നക്ഷത്രങ്ങൾ മിഴി തുറന്നു ഒട്ട സംഘം അടിവെച്ചു നീങ്ങുന്നു അബ്ദുല്ലയുടെ മനസ്സിൽ ആമിനയുടെ മുഖം തെളിഞ്ഞു.


ഒരു പുത്രന്റെ പിറവി

അറേബ്യൻ ഖബീലകളിൽ അതൊരു ചൂടുള്ള വാർത്ത തന്നെയാണ് കേട്ടവർ കേട്ടവർ ആഹ്ലാദംകൊള്ളും മറ്റുള്ളവരെ അറിയിക്കും പെണ്ണുങ്ങൾ കൂട്ടത്തോടെ വരും പെറ്റ തള്ളയെ അഭിനന്ദിക്കും_ പുരുഷന്മാർ പുത്രന്റെ പിതാവിനെ അഭിനന്ദനങ്ങൾകൊണ്ട് കോരിത്തരിപ്പിക്കും നല്ല അഴകുള്ള കുട്ടി അബ്ദുല്ലയുടെ മകൻ മുഹമ്മദിന്റെ അതേ അഴക് അതേ മുഖഛായ കണ്ണുകളും ,പുരികവും, നെറ്റിയുമെല്ലാം ആളുകൾ നോക്കിക്കാണുന്നു പ്രശസ്തനായിത്തീരും

വളർന്നുവരുമ്പോൾ  മുഹമ്മദിന്റെ തനിപ്പകർപ്പായിരിക്കും വല്ലാത്ത രൂപസാദൃശ്യം അൽഅമീൻ ഇടക്കിടെ അബൂത്വാലിബിന്റെ വീട്ടിൽ ചൊല്ലും കൊച്ചു മോനെ കാണാൻ അവർ തമ്മിൽ വലിയ ഇഷ്ടത്തിലായി അൽ അമീൻ യാത്ര കഴിഞ്ഞ് വന്നാൽ അബൂത്വാലിബിന്റെ വീട്ടിൽ വരും കൊച്ചുമോനെ എടുത്ത് ഓമനിക്കും മോൻ വളരുകയാണ് എല്ലാവർക്കും പ്രിയങ്കരനായ ജഹ്ഫർ മോൻ ബാലനായി വളർന്നു വീട്ടിനകത്തും പുറത്തും ഓടിനടക്കും

നല്ല ബുദ്ധിശക്തി ആരോഗ്യമുള്ള ശരീരം സൽസ്വഭാവം പിന്നീട് അബൂത്വാലിബിന് മറ്റൊരു മകൻ ജനിച്ചു അലി (റ) ചരിത്ര പുരുഷനായി വളർന്ന് നാലാം ഖലീഫയായിത്തീർന്ന അലി  (റ) അലിയും ജഹ്ഫറും വളരുന്ന വീട് ഒരിക്കൽ മക്കയിലും പരിസരങ്ങളിലും വമ്പിച്ച വരൾച്ച ബാധിച്ചു ജനങ്ങൾ വലിയ കഷ്ടപ്പാടിലായി അബൂത്വാലിബിന്റെ സാമ്പത്തിക നില വളരെ മോശമായിത്തീർന്നു വലിയൊരു കുടുംബത്തെ നോക്കണം അത് വളരെ ബുദ്ധിമുട്ടുള്ള കാര്യമായിത്തീർന്നു അദ്ദേഹത്തിന്റെ സഹോദരൻ അബ്ബാസ് സാമ്പത്തികശേഷിയുള്ള ആളാണ്

ഒരു ദിവസം അദ്ദേഹത്തെ കാണാൻ അൽ അമീൻ വന്നു അൽ അമീൻ ഇങ്ങനെ പറഞ്ഞു : താങ്കളുടെ സഹോദരൻ അബൂത്വാലിബ് വളരെ ബുദ്ധിമുട്ടിലാണ് നാട്ടിലാകെ പട്ടിണിയും ദാരിദ്ര്യവുമാണ് അദ്ദേഹത്തിന്റെ കുടുംബഭാരം ലഘൂകരിക്കാൻ നമുക്കൊന്നു ശ്രമിച്ചുകൂടേ ? അബ്ബാസിന്റെ മറുപടി ഇങ്ങനെ;  നീ പറഞ്ഞത് ന്യായമായ കാര്യമാണ് അദ്ദേഹത്തെ സഹായിക്കാൻ നമുക്കെങ്ങനെ കഴിയും അദ്ദേഹത്തിന്റെ ഒരു മകനെ ഞാൻ വളർത്താം ഒരു മകനെ നിങ്ങളും വളർത്തണം അതാണെന്റെ നിർദേശം ഞാൻ സമ്മതിച്ചിരിക്കുന്നു എങ്കിൽ നമുക്കദ്ദേഹത്തെ ചെന്ന് കണ്ട് സംസാരിക്കാം

ഇരുവരും നടന്നു അബൂത്വാലിബിന്റെ വീട്ടിലെത്തി അദ്ദേഹത്തോട് കാര്യം പറഞ്ഞു കേട്ടപ്പോൾ ആശ്വാസം തോന്നി ജഹ്ഫർ എന്ന കുട്ടിയെ അബ്ബാസ് ഏറ്റെടുത്തു അലി എന്ന കുട്ടിയെ അൽ അമീനും ഏറ്റെടുത്തു ജീവിതത്തിന്റെ ഗതിമാറ്റം ഇവിടെ ആരംഭിക്കുന്നു  സമ്പന്നനായ അബ്ബാസിന്റെ വീട് നേരത്തെ കണ്ട വീട് തന്നെ വീട്ടുകാർ സ്വന്തം മകനെപ്പോലെ ജഹ്ഫറിനെ കരുതി ലുബാബ അവരാണ് വീട്ടുകാരി

അബ്ബാസിന്റെ ഭാര്യ വല്ലാത്തൊരു കുലീന വനിത എല്ലാ സ്വഭാവ ഗുണങ്ങളുമുള്ള വനിത അവരുടെ ഔദാര്യശീലം പ്രസിദ്ധമാണ് ഉന്നത കുലത്തിൽ ജനിച്ചു പ്രസിദ്ധനായ ഹാരിസിന്റെ മകളാണ് മാതാവിന്റെ പേര് ഹിന്ദ് പ്രസിദ്ധനായ ഔഫിന്റെ മകൾ ഹിന്ദ് ലുബാബയെ ആളുകൾ ലുബാബത്തുൽ കുബ്റാ (വലിയ ലുബാബ) എന്ന് ലുബാബക്ക് പോറ്റുമകനെ വളരെ ഇഷ്ടമായി ലുബാബയുടെ അടുത്ത കൂട്ടുകാരിയാണ് ഖദീജ ഇണപിരിയാത്ത കൂട്ടുകാരികൾ ഏറെ നാൾ കാണാതിരിക്കാൻ പറ്റില്ല കൂടെക്കൂടെ തമ്മിൽ കാണും വിശേഷങ്ങൾ കൈമാറും ഖദീജയുടെ ഭർത്താവ് അൽ അമീൻ ലുബാബയുടെ ഭർത്താവിന്റെ സഹോദരപുത്രൻ എത്രയോ തവണ കണ്ടിട്ടുണ്ട് എന്തൊക്കെയോ പ്രത്യേകതകളുള്ള ചെറുപ്പക്കാരൻ അൽ അമീനെയും ജഹ്ഫറിനെയും കണ്ടാൽ ഒരുപോലിരിക്കും

നല്ല സാദൃശ്യം ആകർഷകമായ രൂപസാദൃശ്യം ജഹ്ഫർ വളർന്നുവരികയാണ് ശരീര വളർച്ചക്കൊപ്പം ബുദ്ധിയും വികസിക്കുന്നു കുടുംബ ചരിത്രം പഠിച്ചുവരുന്നു തനിക്കു ചുറ്റും ജീവിക്കുന്ന മനുഷ്യരെക്കുറിച്ച് കൂടുതൽ കാര്യങ്ങളറിയാൻ ജഹ്ഫർ താത്പര്യം കാണിച്ചു മക്കയിലെ പ്രമുഖനാണ് ഹാരിസ് അദ്ദേഹത്തിന്റെ ഭാര്യ ഹിന്ദ് അവർക്ക് പിറന്ന മക്കൾ.

ലുബാബ,സൽമ, അസ്മ, ബർറ എല്ലാവരും ബുദ്ധിമതികൾ ,ധീരവനിതകൾ ,സഹനശീലർ, സുന്ദരിമാർ 

ലുബാബ എന്ന സുന്ദരിയെ അബ്ദുൽ മുത്വലിബിന്റെ മകൻ അബ്ബാസ് വിവാഹം ചെയ്തപ്പോൾ മക്കയിൽ അതൊരു നല്ല വാർത്തയായിരുന്നു ആ ദമ്പതികൾക്ക് ഒരു മകൻ ജനിച്ചു കുഞ്ഞിന് അൽ ഫള്ൽ എന്ന് പേരിട്ടു മകൻ പിറന്നശേഷം ലുബാബയെ ആളുകൾ ഉമ്മുൽ ഫള്ൽ എന്ന് വിളിക്കാൻ തുടങ്ങി  ഇസ്ലാമിക ചരിത്രത്തിൽ ലുബാബ അങ്ങനെയാണ് അറിയപ്പെടുന്നത്

അബ്ബാസിന്റെ സഹോദരനാണ് ഹംസ

ഹംസ വിവാഹം ചെയ്തത് ലുബാബയുടെ സഹോദരി സൽമയെയാകുന്നു സഹോദരന്മാർ സഹോദരിമാരെ വിവാഹം ചെയ്തു മാതൃകാ ദാമ്പ്യത്യ ജീവിതം നയിച്ചു

കുട്ടിക്കാലത്ത് ജഹ്ഫറിന്റെ മനസ്സിനെ ആകർഷിച്ച സംഭവങ്ങൾ പലതുണ്ട് കച്ചവട സംഘങ്ങളുടെ പുറപ്പാട് അവയിലൊന്നാണ് മക്കയിൽ ജീവിതം നിലനിർത്തുന്നത് ഈ കച്ചവട യാത്രകളാണ് കച്ചവടം കഴിഞ്ഞ് തിരിച്ചെത്തുന്ന സംഘങ്ങളെ സ്വീകരിക്കൽ ആഹ്ലാദം നിറഞ്ഞ  അന്തരീക്ഷം അതെല്ലാം ജഹ്ഫർ കുട്ടിക്കാലത്ത് തന്നെ അനുഭവിച്ചറിഞ്ഞു

കഅ്ബാലയം അവിടെ നടക്കുന്ന ആരാധനകൾ വിശേഷ ദിവസങ്ങളിൽ അവിടെ തടിച്ചുകൂടുന്ന ജനക്കൂട്ടം ഉക്കാള് ചന്ത അവിടത്തെ ആൾക്കൂട്ടം ഉച്ചത്തിലുള്ള സംഭാഷണങ്ങൾ വാദങ്ങൾ അതെല്ലാം കേട്ടുകൊണ്ട് ജഹ്ഫർ വളരുകയാണ് പിതാവിന്റെ സഹോദരനായ ഹംസയെ കാണാൻ പോവും

വീര ശൂര പരാക്രമിയാണ് ഇടക്കിടെ വേട്ടക്ക് പോവും ജഹ്ഫറിനോട് വലിയ സ്നേഹമാണ് അലിവോടെ പെരുമാറും ഹംസയുടെ ഭാര്യ സൽമാക്കും ജഹ്ഫറിനെ വലിയ ഇഷ്ടമാണ് അൽ അമീനെ കാണാൻ പോവും അവിടെച്ചെന്നാൽ ഖദീജാബീവിയെ കാണാം എന്തൊരു സ്നേഹമാണവർക്ക് ബന്ധുക്കളുടെ വീടുകൾ ഒരുപാടുണ്ട് കഹ്ബാലയത്തിന്റെ ചുറ്റുവട്ടത്തായി അവയൊക്കെ സ്ഥിതിചെയ്യുന്നു വീടുകൾക്കരികിലൂടെ സായാഹ്നങ്ങളിൽ നടന്നുപോവാൻ നല്ല രസമാണ് സമപ്രായക്കാരായ കുട്ടികൾ കൂട്ടിനുണ്ടാവും അവരോടൊപ്പം ചിരിച്ചും കളിച്ചും സംസാരിച്ചും നേരം പോകുന്നതറില്ല അന്യനാട്ടുകാർ കഹ്ബ സന്ദർശിക്കാൻ വരും അവരുടെ സംഭാഷണങ്ങൾ ശ്രദ്ധിക്കും പലപല നാടുകളെക്കുറിച്ചുള്ള കൗതുകരമായ വാർത്തകൾ അവരിൽ നിന്ന് കിട്ടും..


അസ്മാഅ്

ജഹ്ഫറിന്റെ മനസ്സിലൂടെ ഓർമകൾ ചാലിട്ടൊഴുകി മക്കയുടെ മണൽപ്പരപ്പിലൂടെ ഒഴികിപ്പോയ ജീവിതങ്ങൾ ദയാലുവായ പിതാവ് അബൂത്വാലിബ് സ്നേഹിക്കാൻ മാത്രമറിയാവുന്ന ഉമ്മ ഫാത്വിമ_ അവർക്കിരുവർക്കും അൽഅമീനോടുള്ള സ്നേഹം ആ സ്നേഹത്തെക്കുറിച്ചാണ് ജഹ്ഫർ ചിന്തിച്ചത് അൽ അമീനെക്കുറിച്ച് ഉമ്മ ബാപ്പമാർ എത്ര തവണയാണ് തനാന്നോട് സംസാരിച്ചിട്ടുള്ളത് എത്ര പറഞ്ഞാലും അവർക്ക് ആവേശം തീരില്ല സ്വന്തം മക്കളെക്കളേറെ അവർ അൽഅമീനെ സ്നേഹിക്കുന്നു കുട്ടിയെ വേർപിരിഞ്ഞിരിക്കാൻ അവർക്കാവില്ല

അൽഅമീന്റെ കുട്ടിക്കാലത്തെ നിരവധി സംഭവങ്ങൾ ഉമ്മ ബാപ്പമാർ പറഞ്ഞുതന്നിട്ടുണ്ട് അബൂത്വാലിബും മുഹമ്മദ് എന്ന കുട്ടിയും എപ്പോഴും ഒരുമിച്ചാണുണ്ടാവുക വേർപിരിയാനാവാത്ത ബന്ധം ഒന്നിച്ചു നടക്കും ഒന്നിച്ചിരിക്കും ഒരേ പാത്രത്തിൽ നിന്നാഹാരം കഴിക്കും സ്വന്തം മക്കളെക്കാൾ പ്രിയം സഹോദര പുത്രനോടാണെന്ന് നാട്ടുകാർ പറയും അങ്ങനെയിരിക്കെ കച്ചവട യാത്രയുടെ സമയമായി ചരക്കുകൾ ഒട്ടകപ്പുറത്ത് കയറ്റി കച്ചവട സംഘത്തെ നയിക്കേണ്ടത് അബൂത്വാലിബ് അദ്ദേഹത്തിന് കുട്ടിയെ വിട്ടുപോവാൻ മനസ്സു വരുന്നില്ല കുട്ടിക്ക് അടുത്ത ദുഃഖം എളാപ്പയെ കാണാതിരിക്കാൻ കഴിയില്ല കുട്ടിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി അത് കണ്ടപ്പോൾ അസഹ്യമായ വേദനയോടെ അബൂത്വാലിബ് പ്രാർത്ഥിച്ചു

അല്ലാഹുവേ ഈ കുട്ടിയെ ഇവിടെ വിട്ടേച്ചു പോവാൻ എന്നെക്കൊണ്ടാവുന്നില്ല എന്നെ വേർപിരിഞ്ഞിരിക്കാൻ ഈ കുട്ടിക്കും കഴിയുന്നില്ല അതിനാൽ ഞാൻ ഈ കുട്ടിയെ എന്റെ കൂടെ കൂട്ടിക്കൊണ്ട് പോവുകയാണ് ദീർഘ യാത്രയാണ് ദുർഘടം പിടിച്ച വഴിയാണ് എങ്കിലും കുട്ടിയെ കൂടെ കൊണ്ടുപോയി ആ യാത്രയിലെ അത്ഭുതങ്ങളെക്കുറിച്ചൊക്കെ ഉപ്പ പറയുന്നത് ജഹ്ഫർ കേട്ടിട്ടുണ്ട് ഇത് ഒരു അത്ഭുത ബാലനാണെന്ന് എല്ലാവർക്കും തോന്നിയിരുന്നു അബൂത്വാലിബിന്റെ ഭാര്യയായ ഫാത്വിമ ബിർത് അസദിനെക്കുറിച്ച്

ഒരിക്കൽ നബി  (സ) തങ്ങൾ ഇങ്ങിനെ പറഞ്ഞു : 

വീട്ടിൽ പലപ്പോഴും നല്ല സദ്യയുണ്ടാവും രുചികരമായ ആഹാരവും മധുര പലഹാരങ്ങളുമുണ്ടാക്കും മറ്റുള്ളവരോടൊപ്പം ഞാനും സദ്യയിൽ പങ്കെടുക്കും  ഉമ്മ കുറച്ചു ഭക്ഷണവും പലഹാരങ്ങളും മാറ്റിവെക്കും പിന്നീട് എനിക്ക് അത് സ്വകാര്യമയി നൽകും നബി  (സ)തങ്ങൾ ആ ഉമ്മയുടെ സ്നേഹവും വാത്സല്യവും ഒരിക്കലും മറുന്നുപോയില്ല തന്റെ ആറാം വയസ്സിൽ മരണപ്പെട്ടുപോയ ഉമ്മായുടെ സ്ഥാനത്ത് നിന്നത് ഈ ഉമ്മയാണ് അക്കാലമൊക്കെ കഴിഞ്ഞാണ് ജഹ്ഫർ ജനിച്ചത്

ജഹ്ഫർ എന്ന ബാലൻ അബ്ബാസിന്റെ സംരക്ഷണയിൽ വളർന്നു നല്ല ചെറുപ്പക്കാരനായി ആരോഗ്യവാനായ യുവാവ് പുരുഷ സൗന്ദര്യത്തിന്റെ പ്രതീകം ഇനിയും അബ്ബാസിനെ ആശ്രയിച്ചു ജീവിക്കുന്നത് ശരിയല്ല പിതാവിന്റെ അടുത്തേക്ക് മടങ്ങി ജോലികൾക്ക് പോയിത്തുടങ്ങി വരുമാനം ഉണ്ടായി അബൂത്വാലിബിന്റെ മനസ്സിൽ പുതിയൊരു ചിന്ത ജഹ്ഫർ വളർന്നിരിക്കുന്നു വിവാഹ പ്രായമായിരിക്കുന്നു അവന് ഭാര്യയാവാൻ പറ്റിയ ഒരു ചെറുപ്പക്കാരിയെ കണ്ടെത്തണം ബുദ്ധി, അഴക്,  കുലമഹിമ എല്ലാം ഒത്ത ഒരുവളെ കിട്ടണം തന്റെ സഹോദരന്മാരായ അബ്ബാസിനോടും ഹംസയോടും ഈ വിഷയം സംസാരിച്ചു അൽ അമീനോടും ഖദീജയോടും സംസാരിച്ചു മറ്റ് പലരോടും കൂടിയാലോചിച്ചു അവരിൽ ചിലർ ഒരു പെൺകുട്ടിയുടെ പേര് പറഞ്ഞു :

അസ്മാഹ് അബൂത്വാലിബിന്റെ ചുണ്ടുകളിൽ പുഞ്ചിരി വിടർന്നു തനിക്കറിയാവുന്ന പെൺകുട്ടി താനേറ ഇഷ്ടപ്പെടുന്ന കുട്ടി തന്റെ വീട്ടിൽ ഒരുപാട് തവണ വന്ന കുട്ടി

അസ്മാഇന്റെ രണ്ട് ഇത്താത്തമാരെയും തന്റെ വിട്ടിലേക്കാണല്ലോ വിവാഹം ചെയ്തുകൊണ്ട് വന്നത് അസ്മാഇന്റെ ഇത്താത്തമാരാണ് ലുബ്നയും സൽമയും അബൂത്വാലിബിന്റെ സഹോദരൻ അബ്ബാസ് ലുബ്നായെ വിവാഹം ചെയ്തു മറ്റൊരു സഹോദരനായ ഹംസ സൽമയെ വിവാഹം ചെയ്തു ലുബ്നായുടെയും സൽമായുടെയും അനിയത്തിയാണ് അസ്മാഹ് വിവരം ജഹ്ഫറിന്റെ ചെവിയിലുമെത്തി മനസ്സിൽ അസ്മായുടെ സുന്ദരം വദനം തെളിഞ്ഞു വല്ലാത്ത സന്തോഷം തോന്നി അസ്മായെ ജീവിത പങ്കാളിയായി ലഭിക്കുന്നത് ഒരു സൗഭാഗ്യം തന്നെയാണ്

കാരണവന്മാർ തമ്മിൽ കണ്ടു സംസാരിച്ചു വിവാഹമുറപ്പിച്ചു എല്ലാ മനസ്സുകളിലും ആനന്ദം ലുബ്ന അവരിപ്പോൾ ഉമ്മുൽ ഫള്ൽ എന്നറിയപ്പെടുന്നു എത്രനാൾ തനിക്ക് ആഹാരം നൽകിയ കുലീന വനിതയാണവർ സ്നേഹം നൽകിയ പോറ്റുമ്മ ഈ ബന്ധം അവരെ വളരെയേറെ സന്തോഷിപ്പിച്ചു അൽ അമീനും ഭാര്യ ഖദീജ ബീവിയും ഏറെ സന്തോഷത്തിലാണ് കുടുംബത്തിലാകെ ആഹ്ലാദം വേണ്ടപ്പെട്ടവരെയെല്ലാം ക്ഷണിച്ചു ബന്ധുക്കൾ കൂട്ടത്തോടെ വരവായി കല്യാണത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി വീട്ടിനു മുമ്പിൽ  വലിയ പന്തലൊരുങ്ങി ആടുകളെയും ഒട്ടകങ്ങളെയും അറുത്തു പാചകത്തിന് കുറേപ്പേരെത്തി പേരെടുത്ത പാചകക്കാർ വലിയ പാത്രങ്ങൾ അടുപ്പിലെത്തിച്ചു നേരം നോക്കി പാചകം തുടങ്ങി

സുന്ദരനായ ജഹ്ഫർ നന്നായി അണിഞ്ഞൊരുങ്ങി വിലകൂടിയ വസ്ത്രങ്ങൾ ധരിച്ചു മികച്ച അത്തർ പൂശി അന്തരീക്ഷത്തിൽ അത്തറിന്റെ പരിമളം നിറഞ്ഞു പുതിയാപ്പിള ഇറങ്ങി  ബന്ധുക്കളും സ്നേഹിതന്മാരും കൂടെയിറങ്ങി കാരണവന്മാർ മുമ്പെ നടന്നു വധൂഗൃഹത്തിൽ സ്നേഹ നിർഭരമായ വരവേൽപ്പ് അബ്ബാസും ഹംസയും എല്ലാ കാര്യങ്ങൾക്കും നേതൃത്വം വഹിക്കുന്നു എല്ലാ കണ്ണുകളും ജഹ്ഫറിന്റെ മുഖത്താണ് ആചാരപ്രകാരം വിവാഹം നടന്നു കർമ്മങ്ങൾ പൂർത്തിയായി വിഭവസമൃദ്ധമായ സദ്യ അത് കഴിഞ്ഞ് ഓരോരുത്തരായി യാത്ര പറഞ്ഞിറങ്ങി

ജഹ്ഫറിന് വധൂഗൃഹത്തിൽ മൂന്നു ദിവസത്തെ സൽക്കാരം സ്നേഹവും സന്തോഷവും പകർന്നു നൽകാൻ അസ്മാഹ് സമീപത്തെത്തി ഇനിയങ്ങോട്ടുള്ള ജീവിതത്തിലെ പങ്കാളികൾ രാജകുമാരിയെപ്പോലെ അണിഞ്ഞൊരുങ്ങിയ അസ്മാഹ് അവൾക്കരികെ അഴകിന്റ രാജകുമാരൻ ജഹ്ഫർ ആനക്കലഹം നടന്ന വർഷമാണ് നബി  ( സ) ജനിച്ചത് ആനക്കലഹത്തിന്റെ മുപ്പതാം വർഷം അലി(റ) ജനിച്ചു അവർ തമ്മിൽ മുപ്പത് വയസ്സിന്റെ വ്യത്യാസം ജഹ്ഫറും അലിയും തമ്മിൽ പത്ത് വയസ്സിന്റ വ്യത്യാസം

അലി എന്ന കൊച്ചനുജൻ ജനിച്ചപ്പോൾ പത്ത് വയസുകാരനായ ജഹ്ഫറിന് മനസ്സ് നിറയെ സന്തോഷം അലിയുടെ കളിയും ചിരിയും ഇക്കാക്കയെ വല്ലാതെ ആഹ്ലാദം കൊള്ളിച്ചു ത്വാലിബും, ഉഖൈലും ഇക്കാക്കമാരാണ് അലി ജനിക്കുമ്പോൾ ത്വാലിബ് യുവാവായിക്കഴിഞ്ഞിരുന്നു ഉഖൈൽ നല്ല ബുദ്ധിമാനും വിദ്യ നേടുന്നതിൽ മിടുക്കനുമായിരുന്നു ഹുദൈബിയ്യാ സന്ധിക്കു ശേഷമാണ് ഉഖൈൽ ഇസ്ലാം മതം സ്വീകരിച്ചത് സത്യവിശ്വാസം സ്വീകരിച്ച് ഏറെ നാൾ കഴിയുംമുമ്പെ മദീനയിലേക്ക് ഹിജ്റ പോയി ഇസ്ലാമിന് വേണ്ടി മികച്ച സേവനങ്ങൾ നൽകി

അബൂത്വാലിബിന് ഉഖൈലിനോട് വലിയ സ്നേഹമായിരുന്നു ദാരിദ്ര്യം പടർന്നു പിടിച്ച കാലത്ത് അലിയെ നബി  (സ) തങ്ങൾക്കും ജഹ്ഫറിനെ അബ്ബാസിനും വിട്ടുകൊടുത്തപ്പോൾ ഉഖൈലിനെ ആർക്കും വിട്ടുതരില്ലെന്ന് അബൂത്വാലിബ് പ്രഖ്യാപിച്ചു എപ്പോഴും അവൻ തന്റെ കൂടെ വേണമെന്ന് അദ്ദേഹം ആഗ്രഹിച്ചു ഖുറൈശികളുടെ കുടുംബ പരമ്പരകൾ നന്നായറിയുന്ന ആളായിരുന്നു ഉഖൈൽ ധാരാളമാളുകൾ വംശ പരമ്പര അറിയാൻ അദ്ദേഹത്തെ സമീപിച്ചിരുന്നു അമീർ മുആവിയയുടെ കാലത്ത് ഉഖൈൽ (റ) മരണപ്പെട്ടുവെന്നാണ് ചരിത്രം

ജഹ്ഫറിന്റെ സഹോദരി ഉമ്മുഹാനിയുടെ യഥാർത്ഥ പേര് ഫാഖിതയാണെന്നും ഫാത്വിമയാണെന്നും അഭിപ്രായമുണ്ട് ഇസ്ലാമിക ചരിത്രത്തിൽ ഉമ്മുഹാനി(റ) എന്നറിയപ്പെടുന്നു ഹുബൈറുബ്നു അയിദുൽ മഖ്സൂമിയാണ് ഭർത്താവ് ജഹ്ഫറിന്റെ മറ്റൊരു സഹോദരിയായ ജുമാനയും ഇസ്ലാം മതം സ്വീകരിച്ചു ഉഖൈൽ, ജഹ്ഫർ,  അലി, ഉമ്മുഹാനി, ജുമാന എന്നിവർ ഇസ്ലാമിന്റെ പേരിൽ വളരെയേറെ ത്യാഗങ്ങൾ സഹിച്ചിട്ടുണ്ട്...


ദീനിന്റെ ആദ്യകിരണങ്ങൾ

പ്രിയപ്പെട്ട അനുജൻ അലി.

മിടുമിടുക്കനായ കുട്ടി ധീരനും ബുദ്ധിമാനുമാണ് ജഹ്ഫറിന് അനുജനോട് വല്ലാത്ത സ്നേഹമാണ് കൂടെക്കൂടെ കാണണമെന്ന് തോന്നും ഖദീജ  (റ) യുടെ വീട്ടിലേക്ക് ഓടിപ്പോകും അവിടെച്ചെന്നാൽ അനുജനെ കാണാം വൈകുന്നേരങ്ങളിൽ കുട്ടികളെല്ലാം  പുറത്ത് വരും കഹ്ബാലയത്തിന്റെ പരിസരത്തൊക്കെ വരും ഓടിക്കളിക്കും മരുഭൂമിയിൽ മേഞ്ഞു നടക്കുന്ന ഒട്ടകങ്ങളെ നോക്കിനിൽക്കും

ആളുകൾ ഗൗരവപൂർവ്വം എന്തൊക്കെയോ സംസാരിക്കുന്നത് ജഹ്ഫർ ശ്രദ്ധിച്ചു ആദ്യമൊന്നും വേണ്ടതുപോലെ മനസ്സിലായില്ല പിന്നെപ്പിന്നെ എല്ലാം മനസ്സിലായി അന്ത്യപ്രവാചകൻ ആഗതനായിരിക്കുന്നു അതാണ് സംസാരം ചിലർ കേട്ടപാടെ തള്ളിക്കളഞ്ഞു മറ്റു ചിലർ മൗനമവലംബിച്ചു തന്റെ കുടുംബത്തിലാണോ പ്രവാചകൻ പിറന്നത് ജഹ്ഫർ നന്നായി ചിന്തിച്ചു

എന്താണ് പ്രവാചകൻ പറയുന്നത്?  കേൾക്കാൻ മോഹം സ്രഷ്ടാവായ റബ്ബിനെക്കുറിച്ചാണ് പറയുന്നത് ആകാശഭൂമികളുടെ നാഥൻ അല്ലാഹു അവൻ മനുഷ്യരെ  സൃഷ്ടിച്ചു അവർക്ക് എണ്ണിയാലൊടുങ്ങാത്ത അനുഗ്രഹങ്ങൾ നൽകി അല്ലാഹു മാത്രമാണ് ആരാധനക്കർഹൻ അവൻ ഏകനാകുന്നു പങ്കുകാരില്ലാത്തവൻ ആകാശത്തിന്റെ അധിപൻ ഭൂമിയുടെ ഉടമസ്ഥൻ രാജാധിരാജൻ അവനാണ് അല്ലാഹു അവൻ മനുഷ്യരെ സൃഷ്ടിച്ചു ജിന്നുകളെ സൃഷ്ടിച്ചു മലക്കുകളെ സൃഷ്ടിച്ചു ഓരോ കാര്യങ്ങൾ കേൾക്കുംതോറും ജഹ്ഫർ ചിന്താധീനനായി

ചിന്താമണ്ഡലം തട്ടിയുണർത്തപ്പെട്ടു അജയ്യനായ റബ്ബ് അവൻ അനേക കോടി ജീവികളെ സൃഷ്ടിച്ചു അവയെ പരിപാലിക്കുന്നതവനാണ് അവയ്ക്ക് ആഹാരം നൽകുന്നു പാനം ചെയ്യാൻ ജലം നൽകുന്നു ശ്വസിക്കാൻ വായു നൽകുന്നു ദയാലുവായ റബ്ബ് ആ റബ്ബിലേക്കാണ് പ്രവാചകൻ ക്ഷണിക്കുന്നത് സ്രഷ്ടാവിലേക്ക് ക്ഷണിക്കപ്പെടുമ്പോൾ സൃഷ്ടികൾ കേൾക്കേണ്ടതല്ലേ ? പിന്തിരിയാമോ ?

ഖദീജ  (റ) അവരാണ് ആദ്യം വിശ്വസിച്ചത് കേട്ടപ്പോൾ അതിശയം തോന്നി സ്വന്തം ഭർത്താവ് ഈ സമുദായത്തിലേക്കുള്ള പ്രവാചകനാണെന്നറിഞ്ഞപ്പോൾ അവർക്ക് അഭിമാനം തോന്നി സന്തോഷത്തോടെ ഇസ്ലാം മതം സ്വീകരിച്ചു അവർ സകല സ്ത്രീകൾക്കും മാതൃകയായി

പിന്നെ കേട്ടത് അബൂബക്കർ  (റ) വിനെക്കുറിച്ചാണ് ദയാലുവായ ധനികൻ മക്കക്കാർക്ക് സുപരിചിതൻ ഏതവസരത്തിലും സഹായം തേടാം ഉദാരമതിയാണ് എന്ത് പറഞ്ഞാലും ജനങ്ങൾ വിശ്വസിക്കും അബൂബക്കർ ഇസ്ലാം മതം വിശ്വസിച്ചു മക്കിയിലാകെ അത് ചർച്ചയായി അന്തരീക്ഷം ചൂട് പിടിച്ചു ജഹ്ഫർ പിന്നീടെന്താണ് കേട്ടത്? 

തന്റെ അനുജനെക്കുറിച്ചുള്ള വാർത്ത കൊച്ചു ബാലൻ അലി ബുദ്ധിമാനായ കുട്ടി ആ കുട്ടി ഇസ്ലാം മതം വിശ്വസിച്ചു ഖുറൈശികൾ  കോപാകുലരായി ദിവസങ്ങൾ കടന്നുപോയപ്പോൾ ഇസ്ലാംമത വിശ്വാസികളുടെ എണ്ണം കൂടിക്കൂടി വന്നു

ഇസ്ലാം മതവിശ്വാസികൾ ക്രൂരമായി മർദ്ദിക്കപ്പെട്ടു ഒരിക്കൽ അബൂബക്കർ  (റ) വിനെ കണ്ടുമുട്ടി വളരെ നേരം സംസാരിച്ചു

ഇസ്ലാംമതത്തെക്കുറിച്ചായിരുന്നു സംസാരം ഏകനായ റബ്ബ് അവനാണ് നമ്മെ സൃഷ്ടിച്ചത് ജനങ്ങളെ സ്വർഗ്ഗത്തിലേക്ക് ക്ഷണിക്കാൻ കാലാകാലങ്ങളിൽ അല്ലാഹു പ്രവാചകന്മാരെ അയച്ചുകൊണ്ടിരുന്നു അവരെല്ലാം അല്ലാഹുവിന്റെ ദീൻ ഇവിടെ പ്രചരിപ്പിച്ചു ആ പരമ്പരയിലെ അവസാനത്തെ ആളാണ് മുഹമ്മദ് നബി  (സ) തങ്ങൾ അബൂബക്കർ  (റ)ഇങ്ങനെ ഉപദേശിച്ചു ;

അല്ലാഹു അല്ലാതെ ഒരു ഇലാഹ് ഇല്ലെന്നും മുഹമ്മദ് അവന്റെ ദൂതനാണെന്നും താങ്കൾ സാക്ഷ്യം വഹിക്കുക ജഹ്ഫർ സമ്മതിച്ചു അദ്ദേഹം തനിക്ക് കിട്ടിയ വിവരങ്ങൾ ഭാര്യയെ അറിയിച്ചു എന്നിട്ട് ചോദിച്ചു :

അസ്മാ...... നീയെന്ത് പറയുന്നു

അല്ലാഹു അല്ലാതെ ഒരു ഇലാഹ് ഇല്ലെന്നും മുഹമ്മദ് അവന്റെ റസൂലാണെന്നും സാക്ഷ്യം വഹിക്കാൻ ഞാൻ സന്നദ്ധയാണ് അത് കേട്ടപ്പോൾ ജഹ്ഫറിന് ആവേശം വർദ്ധിച്ചു അൽ അമീൻ പറയുന്നത് സത്യം തന്നെ മനസ്സ് മന്ത്രിക്കുന്നു ജഹ്ഫർ ആ വാർത്തയറിഞ്ഞു തന്റെ സഹോദരൻ അലി ഇസ്ലാം മതം സ്വീകരിച്ചു ചെറിയ കുട്ടിയാണെങ്കിലും ബുദ്ധി ഉപയോഗിച്ച് ചിന്തിച്ചു കാര്യങ്ങൾ മനസ്സിലാക്കും സത്യമാണെന്ന് ബോധ്യം വന്ന കാര്യങ്ങൾ സ്വീകരിക്കും അതിനുള്ള ധൈര്യമുണ്ട്

അബ്ബാസിന്റെ ഭാര്യ ഉമ്മുഫള്ലിന്റെ കാര്യം കേട്ടപ്പോൾ ആശ്ചര്യം തോന്നി ഉമ്മുഫള്ൽ ഇസ്ലാം മതം സ്വീകരിച്ചു അപ്പോഴാണ് മക്കയെ ഇളക്കിമറിച്ച ആ സംഭവം നടന്നത് ഹംസ ഇസ്ലാം മതം സ്വീകരിച്ചു ഹംസ  മക്കയുടെ വീരപുത്രനാണ് ധീരശൂര പരാക്രമി അൽ അമീനോട് വളരെ സ്നേഹമാണ് ആരെങ്കിലും കുറ്റം പറയുന്നത് കേട്ടാൽ സഹിക്കില്ല ഒരു ദിവസം നായാട്ടിന് പോയി അന്ന് നബി  (സ) കഹ്ബായുടെ സമീപം വന്നു അബൂജഹലിന് കോപം വന്നു നബി  (സ)യെ ചീത്ത വിളിച്ചു പരിഹസിച്ചു മാനക്കേടാക്കി കയ്യേറ്റം ചെയ്തു മക്കയിലാകെ വാർത്തയായി

ഹാശിം കുടുംബക്കാർക്ക് വേദനയായി മനസ്സിൽ വല്ലാത്ത പിരിമുറുക്കം അന്നും നബി  (സ)പലരേയും കണ്ടു അവരോടെല്ലാം പടച്ചതമ്പുരാനെക്കുറിച്ച് സംസാരിച്ചു  റബ്ബിനു മാത്രമേ വണങ്ങാവൂ സൃഷ്ടികളെ ആരാധിക്കരുത്  വൈകുന്നേരമായി വേട്ട കഴിഞ്ഞ് ഹംസ മടങ്ങിവരികയാണ് വഴിയിൽ നിന്ന് തന്നെ വിവരമറഞ്ഞു സഹോദര പുത്രനെ അബൂജഹൽ കയ്യേറ്റം ചെയ്തുവെന്ന് കേട്ടപ്പോൾ ഹംസക്ക് കോപം വന്നു നേരെ അബൂജഹലിന്റെ സമീപത്തേക്ക് ഓടിച്ചെന്നു ഒറ്റയടി വെച്ചുകൊടുത്തു.

അബൂജഹൽ ഞെട്ടി എല്ലാവരും ഞെട്ടി എന്റെ സഹോദരപുത്രനെ തൊട്ടാൽ ആരെയും വെറുതെ വിടില്ല എല്ലാവരും കൂടി ഹംസയെ പിടിച്ചുമാറ്റി ത്വാലിബും, ഉഖൈലും , ജഹ്ഫറും വേദനയോടെ നിൽക്കുകയായിരുന്നു ഹംസയുടെ നടപടി അവർക്കാശ്വാസം നൽകി ഹംസയുടെ മനസ്സ് മാറിക്കാഴിഞ്ഞിരുന്നു അവിടെ ഈമാനിന്റെ  പ്രകാശം പരന്നു കഴിഞ്ഞിരുന്നു നേരെ പ്രവാചക സന്നാധിയിലേക്ക് പോയി ഇസ്ലാം മതം സ്വീകരിച്ചു ജഹ്ഫറിന്റെ ഓർമ്മയിൽ മായാതെ നിൽക്കുന്ന ഒരു സംഭവമുണ്ട്

ഒരു ദിവസം ഖുറൈശി പ്രമുഖന്മാർ അബൂത്വാലിബിനെ കാണാൻ വന്നു അവർ അദ്ദേഹത്തോടിങ്ങനെ പറഞ്ഞു:

താങ്കൾ മക്കയുടെ നേതാവാണ് ഞങ്ങളുടെ ആദരണീയ നേതാവാണ് താങ്കളുടെ സഹോദര പുത്രനെ നിയന്ത്രിക്കണമെന്ന് ഞങ്ങൾ പല തവണ താങ്കളോടാവശ്യപ്പെട്ടു അവൻ പുതിയ മതവുമായി രംഗത്ത് വന്നിരിക്കുകയാണ് നമ്മുടെ വിശ്വാസാചാരങ്ങളെ തള്ളിപ്പറയുന്നു  ഒന്നുകിൽ താങ്കളവനെ ഇതിൽ നിന്ന് തടയണം അല്ലെങ്കിൽ ഞങ്ങളുമായി ഒരു ഏറ്റുമുട്ടലിന് താങ്കൾ തയ്യാറാവണം നമ്മിൽ ഒരു കൂട്ടർ ഏറ്റുമുട്ടലിൽ നശിക്കട്ടെ രോഷവും പ്രതിഷേധവും നിറഞ്ഞ വാക്കുകൾ അബൂത്വാലിബിനെ ആ വാക്കുകൾ പിടിച്ചു കുലുക്കി അദ്ദേഹം സഹോദരപുത്രനോടിങ്ങനെ പറഞ്ഞു :

മോനേ ഖുറൈശികൾ രോഷാകുലരാണ് അവരെ തടഞ്ഞു നിർത്താൻ എന്നെക്കൊണ്ടാവുമോ ? എന്നോട് നീ കരുണ കണിക്കണം നീ അപകടത്തിൽ ചെന്ന് പെടരുത് എന്റെ വാക്കുകൾ ചെവിക്കൊള്ളണം അബൂത്വാലിബിനോട് നബി  (സ) ഇങ്ങനെ മറുപടി നൽകി ആദരണീയനായ പിതൃവ്യരേ ഞാൻ ഈ പ്രവർത്തനം ഉപേക്ഷിക്കുകയില്ല അവർ എന്റെ വലതു കൈയ്യിൽ സൂര്യനെയും ഇടതു കൈയിൽ ചന്ദ്രനെയും വെച്ചു തന്നാൽ പോലും ഞാൻ ഈ പ്രവർത്തനം നിർത്തുകയില്ല അല്ലാഹു എന്റെ പ്രവർത്തനം വിജയിപ്പിക്കകയോ , അല്ലെങ്കിൽ അതിൽ ഞാൻ നശിക്കുകയോ ചെയ്യുന്നത് വരെ ഞാനിത് തുടരും

അബൂത്വാലിബിന്റെ മനസ്സിടറിപ്പോയി എന്തൊരു ദാർഢ്യമുള്ള വാക്കുകൾ വികാരാവേശത്തോടെ അദ്ദേഹം പറഞ്ഞു : മോനേ നിന്നെ ഞാനാർക്കും വിട്ടുകൊടുക്കുകയില്ല നീ നിന്റെ പ്രവർത്തനം തുടരുക ഞാൻ നിന്റെ കൂടെത്തന്നെയുണ്ടാവും നിശ്ചയദാർഢ്യത്തോടെയുള്ള അബൂത്വാലിബിന്റെ വാക്കുകൾ പ്രവാചകന് ആ വാക്കുകൾ വലിയ പ്രോത്സാഹനമായിരുന്നു ഖുറൈശികളുടെ ശത്രുതയുടെ കാഠിന്യം വർദ്ധിക്കുകയും ചെയ്തു..


മർദ്ദനത്തിന്റെ നാളുകൾ

അബൂത്വാലിബിന്റെ വീടുമായി ഇണങ്ങിച്ചേരാൻ അസ്മാഇന് ഒരു പ്രയാസവുമുണ്ടായില്ല സ്നേഹവും വാത്സല്യവും വേണ്ടുവോളം ചൊരിഞ്ഞു തരാൻ പിതാവായ അബൂത്വാലിബുണ്ട്_ അദ്ദേഹത്തിന്റെ സന്താനങ്ങളെല്ലാം സ്നേഹമുള്ളവരാണ് ഇത്താത്തമാരായ ഉമ്മുൽ ഫള്ലും സൽമായും ഇവിടെത്തന്നെയുണ്ടല്ലോ വീട്ടിലെല്ലാവരും കൂടുതൽ സ്നേഹിക്കുന്നത് അൽഅമീനെയാണ് ഖുറൈശികൾ അൽഅമീനെ ഉപദ്രവിക്കുമോ എന്ന ഉൽക്കണ്ഠ എല്ലാവർക്കുമുണ്ട് എല്ലാവരും ജാഗ്രത പുലർത്തുന്നുണ്ട്

ജഹ്ഫറും അസ്മാഉം ഇസ്ലാംമതം സ്വീകരിക്കാൻ സന്നദ്ധരായി രണ്ടുപേരും രഹസ്യമായി നബി  (സ) തങ്ങളുടെ സന്നിധിയിലെത്തി നബി  (സ) അവർക്ക് വേണ്ട ഉപദേശങ്ങൾ നൽകി ശഹാദത്ത് കലിമ ചൊല്ലാൻ പറഞ്ഞു ആരാധനക്കർഹനായി അല്ലാഹു അല്ലാതെ ഒരു ഇലാഹ് ഇല്ലെന്നും മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു രണ്ടു പേരും സാക്ഷ്യം വഹിച്ചു മനസ്സിൽ വെളിച്ചം പരന്നു അതുവരെയില്ലാത്ത അനുഭൂതി രണ്ടുപേരും വീട്ടിൽ മടങ്ങിയെത്തി ജീവിതത്തിലെ അവിസ്മരണീയമായ വഴിത്തിരിവ് ഇനിയങ്ങോട്ട് ത്യാഗത്തിന്റെ നാളുകളാണ് സഹനവും ക്ഷമയും വേണം അസ്മായുടെ മനസ്സ് കരുത്താർജ്ജിക്കുകയാണ് ഇത്താത്തമാരെ കണ്ടു അവർ സത്യമാർഗം സ്വീകരിച്ചവരാണ് അവർ നല്ല ഉപദേശങ്ങൾ നൽകി

ഖദീജ (റ) യെ കണ്ടാൽ മതി മനസ്സിൽ സന്തോഷവും സമാധാനവും നിറയും അനുഗ്രഹങ്ങൾക്കു വേണ്ടിയാണവർ ദുആ ചെയ്തത് സത്യവിശ്വാസം സ്വീകരിച്ചവരെല്ലാം പീഡിപ്പിക്കപ്പെടുന്നുണ്ട് പീഡനങ്ങളുടെ ഞെട്ടിക്കുന്ന കഥകളാണ് ഓരോ ദിവസവും കേട്ടുകൊണ്ടിരിക്കുന്നത് അബൂജഹ്ലും കൂട്ടരും ശക്തരാണ് അവരാണ് മർദ്ദകർ ഇസ്ലാം മതം വിശ്വസിച്ച ആരെയും അവർ വെറുതെ വിടുന്നില്ല ക്രൂരമായ മർദ്ദനം പരിഹാസം ഒറ്റപ്പെടുത്തൽ ഇന്നലെ വരെ സ്നേഹത്തിലും സൗഹാർദ്ധത്തിലും കഴിഞ്ഞവർ ഇന്ന് കണ്ടാൽ മിണ്ടില്ല അഭിമാനബോധമുള്ളവർ അതെങ്ങനെ സഹിക്കും

പൗരപ്രമുഖനും ധനികനുമായ അബൂബക്കർ  (റ) വിനെപ്പോലും ചീത്ത വിളിക്കുന്നു കയ്യേറ്റത്തിന് മുതിരുന്നു ധനിക കുടുംബത്തിൽ ജനച്ചു വളർന്ന യോഗ്യനായ യുവാവാണല്ലോ ഉസ്മാനുബ്നു അഫ്ഫാൻ  (റ) ഇസ്ലാംമതം വിശ്വസിച്ചപ്പോൾ ബന്ധുക്കൾ കെട്ടിയിട്ടു മർദ്ദിച്ചു അടിമകളുടെ കാര്യമാണ് ദയനീയം എത്ര മർദ്ദിച്ചാലും സഹിക്കുകതന്നെ ചോദിക്കാനാളില്ല അവശരായ അടിമകൾ പലപ്പോഴും ഉമ്മുഫള്ലിന്റെ വീട്ടിലേക്കാണ് ഓടിവരിക കുടിക്കാൻ ദാഹജലം നൽകും ഭക്ഷണം നൽകും നല്ല വാക്കുകൾ പറഞ്ഞ് ആശ്വസിപ്പിക്കും

അബ്ബാസിന്റെ വീട് അവർക്ക് അഭയമായി പക്ഷെ അദ്ദേഹം അപ്പോഴും ശത്രുക്കളുടെ കൂടെയാണ് ഭാര്യയും മക്കളും വിശ്വസിച്ചു ഭർത്താവ് എതിർ ചേരിയിൽ അബൂത്വാലിബിന്റെയും ,ഹംസയുടെയും ,അബ്ബാസിന്റെയും സഹോദരനാണ് അബൂലഹബ് ഇസ്ലാമിന്റെ ശത്രു നബി(സ)യെ ചീത്ത വിളിക്കും കള്ളനെന്ന് വിളിക്കും അയാളുടെ ഭാര്യയും അത്തരക്കാരി തന്നെ മുസ്ലിംകളെ മർദ്ദിക്കുന്നത് കണ്ട് ആഹ്ലാദം കൊള്ളുന്ന ഭാര്യയും ഭർത്താവും ജഹ്ഫർ  (റ) ചിന്താകുലനായി ഇരിക്കുകയാണ് നിങ്ങളെന്താ ഇത്ര ഗൗരവമായി ആലോചിക്കുന്നത്?  നമ്മളെപ്പറ്റി തന്നെ ഒരു ജോലി കിട്ടുന്നില്ല ഒരു വഴിയിലൂടെ നടക്കാൻ വയ്യ വരുമാനങ്ങൾ ഇല്ലാതാവുന്നു ഒരു സുരക്ഷിതത്വമില്ല ജീവിതം വലിയ പരീക്ഷണമായിരിക്കുന്നു ക്ഷമിച്ചാലും എല്ലാം അല്ലാഹു കാണുന്നുണ്ടല്ലോ എന്തെങ്കിലുമൊരു മാർഗം അവൻ തുറന്നുതരും ആ പ്രതീക്ഷയിലാണ് നാളുകൾ നീക്കുന്നത്

ദമ്പതികൾ കുറെ നേരം സംസാരിച്ചിരുന്നു സാമൂഹിക ജീവിതത്തിൽ പെട്ടെന്ന് വന്ന മാറ്റങ്ങളെക്കുറിച്ചാണവർ സംസാരിച്ചത് ഓരോ ദിവസം കഴിയുംതോറും അന്തരീക്ഷം മോശമായിവരികയാണ് മക്കായിലെ ജീവിതം ദുസ്സഹമായിരിക്കുന്നു ജീവൻ രക്ഷിക്കാൻ നാട് വിടണമെന്ന നില വന്നിരിക്കുന്നു ചെറുപ്പക്കാരിയായ അസ്മ കളിയും ചിരിയുമായി ഓടി നടന്ന പെൺകുട്ടി ഇപ്പോൾ കളിയും ചിരിയുമില്ല എത്ര പെട്ടെന്നാണ് കാലം മാറിപ്പോയത്  സ്രഷ്ടാവായ റബ്ബിൽ വിശ്വസിച്ചു അവന്റെ ദൂതനിൽ വിശ്വസിച്ചു അതിന്നാണോ ഈ ക്രൂര പീഡനങ്ങൾ സ്വതന്ത്രമായി സഞ്ചരിക്കാൻ വയ്യ കഹ്ബാലയം കാണാൻ നിവൃത്തിയില്ല ബന്ധുവീടുകളിൽ പോവാനാവുന്നില്ല കുറ്റവാളികളെപ്പോലെ ഒളിച്ചു കഴിയണം പിന്നെ നാട്ടിൽ ഈ അവസ്ഥ വന്നല്ലോ

ഒരു ദിവസം ജഹ്ഫർ  (റ) വന്നത് രഹസ്യ വാർത്തയുമായിട്ടാണ് രഹസ്യമായി നാടു വിടുക കടൽ കടന്നു പോവുക എങ്ങോട്ട് അസ്മ ഉൽക്കണ്ഠയോടെ ചോദിച്ചു അബ്സീനിയായിലേക്ക് കേട്ടപ്പോൾ മനസ്സിലെന്ത് വികാരമാണുണ്ടായത് ഭയമോ? ബേജാറോ ? സന്തോഷമോ ? ആശ്വാസമോ ? പറയാനറിയില്ല മനസ്സാകെ ഇളകിമറിഞ്ഞുപോയി ഖുറൈശികൾ അറിയരുത് അറിഞ്ഞാൽ തകർത്തുകളയും ഊണിലും ഉറക്കിലും അതുതന്നെയായി ചിന്ത യാത്ര മാന്യമായി ജീവിച്ച കുടുംബക്കാർ അവർ അഭയാർത്ഥികളെപ്പോലെ നാട് വിടേണ്ടിവരിക നബി  (സ) തങ്ങളെ ശത്രുക്കളുടെ മധ്യത്തിൽ വിട്ടിട്ടാണ് പോവുന്നത് അതാണ് വലിയ ദുഃഖം

നബി  (സ) തങ്ങളെ എല്ലാ ദിവസവും കാണണം ആ ശബ്ദം കേൾക്കണം ഉപദേശങ്ങൾ ശ്രദ്ധിച്ചു കേട്ട് മനസ്സിലാക്കണം ഓരോ സത്യവിശ്വാസിയും അതാണാഗ്രഹിക്കുന്നത് നാട് വിട്ടുപോയാൽ അതിന് കഴിയുമോ ? അതോർക്കാൻപോലും കഴിയുന്നില്ല എല്ലാം വിധിപോലെ നടക്കട്ടെ നാട് വിടാൻ നബി  (സ)തങ്ങൾ സമ്മതം തന്നിരിക്കുന്നു . അല്ലാഹുവിന്റെ കൽപ്പന പ്രകാരമേ നബി  (സ) സമ്മതം തരികയുള്ളൂ കൽപ്പന സ്വീകരിക്കുക അനുസരണയുള്ള ദാസന്മാരായിരിക്കുക അതിലാണ് സകല നന്മയും വിശുദ്ധ ഖുർആൻ വചനങ്ങൾ കേട്ടാൽ മതിവരാത്ത വചനങ്ങൾ ശത്രുക്കളുടെ മനസ്സുകളെപ്പോലും അതാകർഷിക്കുന്നു ശത്രുത വളരാൻ അതും കാരണമായി..


അബ്സീനിയായിലേക്ക്

തുറമുഖം വളരെ ദൂരെയാണ് കപ്പൽ പുറപ്പെടുന്ന സമയം അന്വേഷിച്ചറിഞ്ഞു ആ സമയത്തേക്ക് അവിടെ എത്തണം ആരും കാണാതെ ഇരുട്ടിൽ യാത്ര ചെയ്യണം യാത്ര പോവുന്നവരിൽ പലരും പ്രമുഖന്മാരാണ് അബ്സീനിയായിൽ ചെന്ന് കച്ചവടമോ, കൃഷിയോ നടത്തി ജീവിക്കാൻ കഴിവുള്ളവരാണ് മിക്കപേരും തീരെ പാവങ്ങളല്ല ധനികനായ ഉസ്മാനുബ്നു അഫ്ഫാൻ  (റ) അക്കൂട്ടത്തിലുണ്ട് നബി  (സ) തങ്ങളുടെ മകൾ റിഖിയ്യാബീവി (റ)യാണ് അദ്ദേഹത്തിന്റെ ഭാര്യ അവരും കൂടെ പോരുന്നുണ്ട്

ഹംസ (റ)വിന്റെ സഹോദരിയായ സഫിയ്യ (റ) എന്ന ധീര വനിതയെ ഓർക്കുമല്ലോ അവരുടെ മകനാണ് ചെറുപ്പക്കാരനായ സുബൈറുബ്നുൽ അവാം (റ) ഇദ്ദേഹം യാത്രാസംഘത്തിലുണ്ട് തന്റെ ഖബീലയിലെ രാജകുമാരനായിരുന്നു മിസ്അബുബ്നു ഉമൈർ (റ) ആഢംബര ജീവിതം നയിച്ച കുബേരൻ ഇസ്ലാംമതം സ്വീകരിച്ചു മർദ്ദനങ്ങൾ ഏറ്റുവാങ്ങി ഇദ്ദേഹവും യാത്രാസംഘത്തിലുണ്ട് 

അബ്ദുൽ കഹ്ബ (കഅബയുടെ അടിമ) എന്നു പേരുള്ള ധനികനായ വ്യാപാരി ഇസ്ലാം മതം സ്വീകരിച്ചു സത്യവിശ്വാസം സ്വീകരിച്ചപ്പോൾ നബി  (സ) അദ്ദേഹത്തിന്റെ പേര് മാറ്റി അബ്ദുറഹ്മാനുബ്നു ഔഫ് (റ) എന്നാക്കി ഇദ്ദേഹവും യാത്രാസംഘത്തിലുണ്ട് യാത്രാ സംഘത്തിലെ മറ്റൊരു  പ്രമുഖൻ ഉസ്മാനുബ്നു മള്ഊൻ (റ) ആയിരുന്നു ജിദ്ദയിൽ നിന്ന് അബ്സീനിയായിലേക്ക് കപ്പൽകൂലി അഞ്ച് ദിർഹം

ആൾ സഞ്ചാരം കൂടുതലില്ലാത്ത വഴിയിലൂടെയായിരുന്നു യാത്ര സമയം വൈകി കപ്പൽ കാത്തുകിടക്കുകയായിരുന്നു യാത്രക്കാർ പെട്ടെന്ന് കയറിപ്പറ്റി പെട്ടെന്ന് തന്നെ കപ്പൽ വിട്ടു താഴെ പറയുന്നവരായിരുന്നു ആ സംഘത്തിലുണ്ടായിരുന്നത്

1.ഉസ്മാനുബ്നു അഫ്ഫാൻ  (റ).
2 ഭാര്യ റുഖിയ്യ (റ)
3.അബൂഹുദൈഫ (റ).
4.ഭാര്യ സഹ്ല (റ)
5.സുബൈർ ബ്നുൽ അവാം(റ)
6.മിസ്വ്അബുബ്നു ഉമൈർ ( റ)
7അബ്ദുറഹ്മാനുബ്നു ഔഫ്  (റ)
8.അബൂസലമ
9. ഭാര്യ ഉമ്മു സലമ
10 ഉസ്മാനുബ്നു മള്ഊൻ
11. ആമിറുബ്നു റബീഅ
12.ഭാര്യ ലൈല
13 അബൂസബ്റ (റ)
14സുഹൈലുബ്നു ബൈളാഹ്

അവർക്കു പിന്നാലെ ജഹ്ഫറുബ്നു അബീത്വാലിബ്  (റ) ,അസ്മാ(റ) എന്നിവരെത്തി പിന്നെയും പലരുമെത്തി സ്ത്രീകളും പുരുഷന്മാരുമായി നൂറിൽപ്പരം ആളുകൾ അബ്സീനിയായിൽ എത്തിച്ചേർന്നു  അബ്സീനിയ ഒരു സ്വതന്ത്ര രാജ്യമാണ് അവിടെ ഭരണം നടത്തുന്നത് നജാശി രാജാവാണ് ക്രിസ്തുമതം പിന്തുടരുന്ന രാജ്യം തൗറാത്തും ഇഞ്ചീലും അവർക്കറിയാം നജാശി ദയാലുവായ രാജാവാണ് അഭയാർത്ഥികളായി വന്ന അറബികളെ അവർ സ്നേഹത്തോടെ സ്വീകരിച്ചു

ഇന്നവർക്ക് സ്വാതന്ത്ര്യമുണ്ട് തൊഴിലെടുക്കാം ഉപജീവനം നടത്താം ആരാധനാകർമ്മങ്ങൾ നിർവ്വഹിക്കാം ആരുടെയും ഉപദ്രവം ഭയക്കേണ്ടതില്ല ആഫ്രിക്കാ വൻകരയിലുള്ള രാജ്യം കച്ചവട യാത്രകൾ ഇരുരാജ്യങ്ങൾക്കുമിടയിൽ നടക്കാറുണ്ട് ഭാഷ ഒരു പ്രശ്നമാണ് പദങ്ങൾ പഠിച്ചു തുടങ്ങി സാധനങ്ങളുടെ പേരുകൾ വേഗത്തിൽ പഠിച്ചു അത്യാവശ്യമായ പദപ്രയോഗങ്ങൾ അഭ്യസിച്ചു മനസ്സിനും നയനങ്ങൾക്കും സ്നേഹത്തിന്റെ ഭാഷയറിയാം ആശയ വിനിമയം സ്നേഹത്തിന്റെ ഭാഷയിലായി ചുണ്ടിലെ മന്ദസ്മിതം സ്നേഹത്തിന്റെ ഭാഷയാണ് ലിപിയില്ല എന്നാൽ ഏറെ ആശയങ്ങളുണ്ട് ഇടക്കിടെ അസ്മാഇന്റെ കണ്ണുകൾ നിറഞ്ഞൊഴുകും വീട്ടിലെ കാര്യങ്ങൾ ഓർത്തുപോകും നബി(സ) തങ്ങളെക്കുറിച്ച് ഉൽക്കണ്ഠയോടെ ഓർക്കും

ഇപ്പോൾ പുതുതായി ആരൊക്കെ ഇസ്ലാം ദീൻ സ്വീകരിച്ചുകാണും ? ആരൊക്കെ മർദ്ദനങ്ങൾക്ക് വിധേയരായിട്ടുണ്ടാവും ? ഓർത്തിട്ട് മനസ്സിനൊരു സമാധാനം കിട്ടുന്നില്ല ജിബ്രീൽ  (അ)വീണ്ടും വന്നു കാണും വിശുദ്ധ ഖുർആൻ വചനങ്ങൾ ഇറങ്ങിക്കാണും നബി  (സ) അവ സ്വഹാബികൾക്ക് ഓതിക്കേൾപ്പിച്ചിട്ടുണ്ടാവും തങ്ങൾക്കത് കേൾക്കാൻ കഴിഞ്ഞില്ലല്ലോ വല്ലാത്ത നിരാശ തോന്നി പഠിച്ച വചനങ്ങൾ ആവർത്തിക്കാം അതിനല്ലേ കഴിയൂ വിശുദ്ധ ഖുർആൻ വചനങ്ങൾ ഇറങ്ങാൻ തുടങ്ങിയിട്ട് കാലമെത്രയായി

അഞ്ച് വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു ഇസ്ലാം ശക്തി പ്രാപിക്കുക തന്നെയാണ് സംശയമില്ല ഖുറൈശികളുടെ രോഷം ആളിക്കത്തിക്കുന്ന സംഭവമാണ് നടന്നത് എങ്ങനെ സഹിക്കുമിത്  ? ഇസ്ലാം മതം വിശ്വസിച്ചവർ നാട് വിടുക അതും തങ്ങളറിയാതെ എന്തൊരു നാണക്കേടായിപ്പോയി എങ്ങനെയിത് സാധിച്ചു ഇത്ര രഹസ്യമായി തങ്ങളെ പറ്റിച്ചുകളഞ്ഞല്ലോ അബ്സീനിയ സമാധാനത്തിന്റെ നാടാണ് നജാശി ജനങ്ങളെ സ്നേഹിക്കുന്ന രാജാവാണ് മുസ്ലിംകൾക്കവിടെ സമാധാനത്തോടെ കഴിയാം മതം പ്രചരിപ്പിക്കാം ശക്തരാവാം ഖുറൈശികളെപ്പറ്റി നജാശിയുടെ മനസ്സിൽ മോശമായ അഭിപ്രായം രൂപീകരിക്കാം

പറ്റില്ല അവരെയങ്ങിനെ വിടാൻ പറ്റില്ല ഖുറൈശി മനസ്സ് പുകയാൻ തുടങ്ങി അവരെ തിരിച്ചുകൊണ്ടുവരണം എന്നിട്ടുവേണം ഒരു പാഠം പഠിപ്പിക്കാൻ ഖുറൈശികൾ കൂട്ടംചേർന്നു ചർച്ച തുടങ്ങി രോഷം പൊട്ടി ഒഴുകാൻ തുടങ്ങി നാടുവിട്ടവരെ തിരിച്ചുകൊണ്ട് വരാനെന്ത് വഴി?  ദൂതന്മാരെ അയക്കാം അവർ നജാശി രാജാവിനെ കാണട്ടെ നാട് വിട്ട് വന്നവരെ തിരിച്ചയക്കണമെന്ന് പറയട്ടെ ആരെങ്കിലും പോയാൽ പറ്റില്ല പറഞ്ഞു നേടാൻ പറ്റുന്നവർ പോവണം വചാലമയി സംസാരിക്കണം രാജാവിനെ വിശ്വസിപ്പിക്കാൻ കഴിയണം അതിന് പറ്റിയവരെ പ്രതിനിധികളാക്കുക  അങ്ങനെയുള്ളവർ ആര് ?

ചർച്ച ചൂടുപിടിച്ചു അംറുബ്നുൽ ആസ്വ് അബ്ദുല്ലാഹിബ്നു അബീറബീഅ ഇവർ രണ്ടുപേരും കൊള്ളാം ഇവർ അബ്സീനിയായിലേക്ക് പുറപ്പെടട്ടെ രാജാവിനെ കാണുംമുമ്പെ പുരോഹിതന്മാരെയും നേതാക്കളെയും കാണണം അവരെ വശത്താക്കണം വിലപിടിപ്പുള്ള പാരിതോഷികങ്ങൾ നൽകണം യോഗം ആ തീരുമാനത്തിലെത്തി രണ്ട് പ്രതിനിധികളെയും ആളുകൾക്കിഷ്ടപ്പെട്ടു വാചാലമായി സംസാരിക്കും കേട്ടാൽ ആർക്കും വിശ്വാസം വരും ഈ ദൗത്യം വിജയിക്കുമെന്ന പ്രതീക്ഷയുണ്ട് ആകാംക്ഷ നിറഞ്ഞ മനസ്സുമായി അവർ പിരിഞ്ഞുപോയി....


നജാശിയുടെ കൊട്ടാരത്തിൽ

അസ്മ (റ)  ആഹാരമുണ്ടാക്കി ഭർത്താവിന് വിളമ്പിക്കൊടുത്തു ഭർത്താവ് ആഹാരം കഴിക്കുന്നത് അവർ നിർവൃതിയോടെ നോക്കി നിന്നു ഭയപ്പാടില്ലാത്ത നിമിഷങ്ങൾ_ മൈതാനിയിൽ പരന്നു കിടക്കുന്ന തമ്പുകൾ തമ്പുകളിൽ താമസിക്കുന്ന അറബികൾ അവർ ആശ്വാസത്തോടെ നാളുകൾ കഴിക്കുന്നു  ആശ്വാസത്തോടെ കഴിയുന്നവർക്കിടയിലേക്ക് വെപ്രാളപ്പെടുത്തുന്ന വാർത്ത ഒഴുകിയെത്തി അൽപസമയത്തിനകം എല്ലാ തമ്പകളിലും വാർത്തയെത്തി

അസ്മ (റ) വാർത്ത കേട്ടു ആദ്യം ഒന്നമ്പരന്നു പിന്നെ ഇങ്ങനെ ചിന്തിച്ചു എല്ല ആപത്തുകളിൽ നിന്നും അല്ലാഹു തന്നെ കാത്തുരക്ഷിക്കും ബുദ്ധിപരമായി നീങ്ങേണ്ട സമയമാണിത് പതറിപ്പോവരുത് നീക്കങ്ങൾ പാളിപ്പോവരുത് മക്കയിൽ നിന്ന് ഖുറൈശി പ്രതിനിധികൾ എത്തിയിരിക്കുന്നു അവർ കൊട്ടാരത്തിലെത്തിക്കഴിഞ്ഞു തങ്ങൾക്കെതിരെ ആരോപണവുമായി വന്നിരിക്കുകയാണ് മുക്കത്തു നിന്നു വന്നവരെ തിരിച്ചയക്കണം അതാണവരുടെ ആവശ്യം നജാശി രാജാവ് അവരുടെ ആവശ്യം അംഗീകരിക്കുമോ ?

രാജാവ് നീതിമാനാണ് അവർ പറയുന്നത് അപ്പടി വിശ്വസിക്കുമെന്ന് തോന്നുന്നില്ല ഏകപക്ഷീയമായി തീരുമാനമെടുക്കാൻ സാധ്യത കാണുന്നില്ല ഇരുപക്ഷത്തിനും പറയാനുള്ളത് കേൾക്കുക നീതിമാന്മാർ അങ്ങനെയാണ് ചെയ്യുക തങ്ങൾക്ക് പറയാൻ അവസരം കിട്ടായാൽ ? ആ അവസരം ബുദ്ധിപരമായി ഉപയോഗപ്പെടുത്താം അതിനാർക്ക് കഴിയും ആണുങ്ങൾ ഗൗരവമായ ആലോചനയിലാണ് ആരാണ് ബുദ്ധിമാൻ ? ആർക്കാണ് വാചാലമായി സംസാരിക്കാനാവുക ?

ജഹ്ഫറുബ്നുൽ അബീത്വാലിബ്  (റ)

ജഹ്ഫറിന്റെ വാചാലത എല്ലാവർക്കും അറിയാം ഒരു സമൂഹത്തിന്റെ രക്ഷക്ക് അത് പ്രയോജനപ്പെടാൻ പോവുകയാണ് മക്കയിൽ നിന്ന് വന്ന പ്രതിനിധികൾ അബ്സീനിയായിലെ പ്രമുഖന്മാരെയാണ് ആദ്യം കണ്ടത് അവർക്ക് വിലപ്പെട്ട പാരിതോഷികങ്ങൾ നൽകി കൊട്ടാരത്തിൽ തങ്ങളെ പിന്താങ്ങി സംസാരിക്കണം മുസ്ലിംകളെ മടക്കിഅയക്കാൻ രാജാവിനോട് ശുപാർശ ചെയ്യണം പ്രമുഖന്മാരെല്ലാം സമ്മതിച്ചു

എല്ലാവരുംകൂടി  കൊട്ടാരത്തിലെത്തി ഖുറൈശി പ്രതിനിധികൾ രാജാവിനു മുമ്പിൽ സാഷ്ടാംഗം ചെയ്തു വളരെ വിനയം കാണിച്ചുകൊണ്ട് സംസാരിച്ചു മഹാരാജാവേ ഞങ്ങളുടെ നാട്ടിൽ നിന്ന് കുറെ വിവരമില്ലാത്ത ആളുകൾ ഇന്നാട്ടിൽ വന്നിട്ടുണ്ട് ഞങ്ങളുടെ ദൈവത്തെയും മതത്തെയും തള്ളിപ്പറഞ്ഞവരാണവർ വഴിതെറ്റിപ്പോയ കൂട്ടർ അവരുടെ പ്രവർത്തനം കാരണം ഞങ്ങളുടെ നാട് വലിയ കുഴപ്പത്തിൽ പെട്ടിരിക്കുന്നു ഞങ്ങൾ വളരെ ഐക്യത്തിൽ കഴിഞ്ഞവരാണ് എല്ലാ ഐശ്വര്യവും ഉണ്ടായിരുന്നു ഇവരുടെ പ്രവർത്തനം കാരണം ഐക്യവും ഐശ്വര്യവും നശിച്ചുകൊണ്ടിരിക്കുന്നു

അവർ ഞങ്ങളുടെ മതം വെടിഞ്ഞു തങ്ങളുടെ മതം സ്വീകരിച്ചിട്ടുമില്ല അതിനാൽ അവരെ ഞങ്ങൾക്ക് തന്നെ വിട്ടുതരണം അവരുടെ കുടുംബങ്ങളും നേതാക്കളും പിതാക്കളും തന്നെയാണ് ഞങ്ങളെ ഇങ്ങോട്ടയച്ചത് ഇവരുടെ കുഴപ്പങ്ങൾ നന്നായറിയുന്നത് അവർക്ക് തന്നെയാണല്ലോ അവർ പറഞ്ഞു നിർത്തിയപ്പോൾ പ്രമുഖന്മാർ ഇടപ്പെട്ടു അവർ രാജാവിനെ ഇങ്ങനെ ഉപദേശിച്ചു,:

മഹാരാജാവേ ഇവർ പറഞ്ഞത് വളരെ ശരിയാണ് അവരുടെ കാര്യങ്ങൾ അവരുടെ കുടുംബങ്ങൾക്കും നേതാക്കൾക്കും തന്നെയാണല്ലോ നന്നായറിയുക രാജാവ് അവരെ മടക്കി അയക്കണം അവർ സ്വജനതയിൽ തന്നെ ചെന്നുചേരട്ടെ പ്രമുഖന്മാരുടെ വാക്കുകൾ രാജാവിന് ഇഷ്ടപ്പെട്ടില്ല അദ്ദേഹം നീരസത്തോടെ സംസാരിച്ചു

ദൈവം സത്യം ഈ ആരോപണം പരിശോധിക്കാതെ ഞാൻ വിധി പറയില്ല അവരെ വിളിച്ചു വിചാരണ ചെയ്യട്ടെ ഇവർ പറഞ്ഞത് ശരിയാണെങ്കിൽ ഞാനവരെ ഇവർക്ക് ഏൽപ്പിച്ചു കൊടുക്കും ശരിയല്ലെങ്കിൽ ?

ഞാനവരെ സംരക്ഷിക്കും അവരുദ്ദേശിക്കുന്ന കാലത്തോളം ഇവിടെ താമസിച്ചുകൊള്ളട്ടെ നജാശി രാജാവ് മുസ്ലിംകളെ കൊട്ടാരത്തിലേക്ക് ക്ഷണിച്ചു മുസ്ലിംകൾ കൂടിയിരുന്നു ആലോചന നടത്തി ജഹ്ഫറുബ്നുൽ അബീത്വാലിബ് സംസാരിക്കണമെന്നും മറ്റുള്ളവർ മിണ്ടാതിരിക്കണമെന്നും തീരുമാനിച്ചു

വിദൂരമായൊരു രാജ്യത്ത് ഇസ്ലാമിന്റെ ശബ്ദം ഉയരുവാൻ അല്ലാഹു വേദി ഒരുക്കുകയാണ് അതും ഒരു കൊട്ടാരത്തിൽ രാജസന്നിധിയിൽ അത് കേൾക്കാൻ പ്രമുഖരായൊരു സംഘം ആളുകളും അവിടെ ഇസ്ലാമിന്റെ ശബ്ദം ഉയർത്തുവാനുള്ള സൗഭാഗ്യം സിദ്ധിക്കുന്നത് ജഹ്ഫറുബ്നുൽ അബീത്വാലിബ്  (റ) അവർകൾക്കും നജാശി രാജാവിന്റെ കൊട്ടാരത്തിൽ നടത്തിയ പ്രസംഗം ഒരു സുവർണ്ണ രേഖയായി ചരിത്രത്തിൽ വെട്ടിത്തിളങ്ങി നിൽക്കുന്നു ജഹ്ഫർ  (റ) ചരിത്ര പുരുഷനായി മാറുന്നതങ്ങനെയാണ് അന്ത്യനാൾവരെ അദ്ദേഹത്തിന്റെ വാക്കുകൾ അനുസ്മരിക്കപ്പെടും തലമുറകൾ അത് ആവർത്തിച്ചു കൊണ്ടിരിക്കും ജഹ്ഫർ  (റ) ആവേശം നൽകുന്ന ഓർമ്മയായി മനുഷ്യ മനസ്സുകളിൽ ജീവിക്കും

കൊട്ടാരത്തിൽ നടന്ന സംഭവങ്ങൾ എല്ലാ വിശദാംശങ്ങളോടും കൂടി ലോകത്തെ അറിയിച്ചത് ഉമ്മു സലമ ( റ) ആകുന്നു ചരിത്രകാരന്മാർ അവരുടെ വാക്കുകൾ വളരെ പ്രാധാന്യത്തോടെ ഉദ്ധരിച്ചിട്ടുണ്ട് ഉമ്മു സലമ (റ) ദൃക്സാക്ഷി വിവരണമാണ് നൽകുന്നത് അബൂസലമയും ഭാര്യ ഉമ്മുസലമയും അബ്സീനിയായിലേക്ക് ഹിജ്റ വന്നതാണ് അവിടെ നടന്ന കൂടിയാലോചനകളിലെല്ലാം അവർ പങ്കാളികളാകുന്നു

പിൽക്കാലത്ത് ഇരുവരും മദീനയിലെത്തി അവിടെ വെച്ച് ഭർത്താവ് മരണപ്പെട്ടു ഉമ്മു സലമ വിധവയായി നബി  ( സ) തങ്ങൾ അവരെ വിവാഹം ചെയ്തു അവർ സത്യവിശ്വാസികളുടെ മാതാവായിത്തീർന്നു ഉന്നത പദവിയിലെത്തി ആദ്യകാല മുസ്ലിംകൾ സഹിച്ച ത്യാഗങ്ങളും കഷ്ടപ്പാടുകളും നിരവധിയാണ് ഉമ്മു സലമ (റ) യും ധാരാളം സഹിച്ചു നജാശിയുടെ നാട്ടിൽ നടന്ന സംഭവം വിവരണത്തിലൂടെ ഉമ്മു സലമ (റ) ചരിത്ര വനിതയായിത്തീർന്നു സത്യവിശ്വാസികളുടെ ഉമ്മ എന്ന നിലയിലും അവരുടെ ചരിത്രം എക്കാലവും ഓർമ്മിക്കപ്പെടും ഈ സംഭവങ്ങൾക്കെല്ലാം അസ്മ (റ) സാക്ഷിയായി

ഉമ്മു സലമ (റ) പറയുന്നു : ഞങ്ങൾ അബ്സീനിയായിൽ വന്നു അന്നാട്ടുകാർ ഞങ്ങളോട് വളരെ നല്ല നിലയിൽ പെരുമാറി ഞങ്ങൾക്ക് സുരക്ഷിത ബോധമുണ്ടായി മർദ്ദനം ഏൽക്കാതെയും ചീത്തവിളികേൾക്കാതെയും ഞങ്ങൾ സമാധാനത്തോടെ കഴിയുകയായിരുന്നു

ഈ വിവരം അറിഞ്ഞിട്ടാണ് ഖുറൈശികൾ പ്രതിനിധികളെ അയച്ചത് പ്രതിനിധികൾ വന്ന രംഗം നാം കണ്ടുകഴിഞ്ഞു മുസ്ലിംകൾ കൊട്ടാരത്തിലേക്കു പോയ രംഗം ഉമ്മുസലമ (റ) വിവരിക്കുന്നത് ഇങ്ങനെയാണ്; 

ഞങ്ങൾ കൊട്ടാരത്തിലേക്ക് പുറപ്പെട്ടു വികാരഭരിതമായ യാത്ര കൊട്ടാര വാതിൽക്കലെത്തി അകത്തേക്ക് കടത്തിവിട്ടു രാജാവിന്റെ മതോപദേഷ്ടാക്കളെല്ലാം സന്നിഹിതരായിട്ടുണ്ട് അവർ ഔദ്യോഗിക വേഷത്തിലാണ് പച്ച ജുബ്ബായും തൊപ്പിയും അണിഞ്ഞിട്ടുണ്ട് വേദപുസ്തകം നിവർത്തി വെച്ചിട്ടുണ്ട് രാജാവിന്റെ ഇടതും വലതുമായി അവർ ഇരിക്കുന്നുണ്ട് ഖുറൈശി പ്രതിനിധികളായ അംറുബ്നുൽ ആസ്വിയും ,അബ്ദുല്ലാഹിബ്നു അബീ റബീഅയും രാജാവിന്റെ സമീപം ഇരിക്കുന്നു ഞങ്ങൾ സദസ്സിൽ പ്രവേശിച്ചു ഇരിപ്പിടങ്ങളിൽ ഇരുന്നു നജാശി രാജാവ് ഞങ്ങളെ നോക്കി ചോദിച്ചു നിങ്ങൾ നിങ്ങളുടെ പഴയ മതം ഉപേക്ഷിച്ചു എന്റെ മതത്തിൽ ചേർന്നിട്ടുമില്ല നിങ്ങൾ കൊണ്ട് നടക്കുന്ന ഈ പുതിയ മതം ഏതാണ് ? ചോദ്യം കേട്ടപ്പോൾ ജഹ്ഫറുബ്നുൽ അബീത്വാലിബ്  (റ) എഴുന്നേറ്റു നിന്ന് സംസാരിക്കാൻ തുടങ്ങി

മഹാരാജാവേ

അജ്ഞതയുടെയും അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും ഇടയിൽ കഴിഞ്ഞ ഒരു സമൂഹമായിരുന്നു ഞങ്ങൾ ഞങ്ങൾ ബിംബാരാധന നടത്തി ശവങ്ങൾ ഭക്ഷിച്ചു നീച കൃത്യങ്ങൾ പലതും ചെയ്തു കുടുംബബന്ധങ്ങൾ പാലിച്ചില്ല അയൽവാസികളെ ഉപദ്രവിച്ചു കയ്യൂക്കുള്ളവർ  കാര്യക്കാരനായി ദുർബ്ബലനെ ചവിട്ടിയൊതുക്കി അങ്ങനെയിരിക്കെ അല്ലാഹു ഞങ്ങളിൽ നിന്ന് തന്നെ ഒരു പ്രവാചകനെ ഞങ്ങളിലേക്ക് നിയോഗിച്ചു അദ്ദേഹം ഉന്നത തറവാട്ടുകാരനാണ് സത്യസന്ധനാണ് വിശ്വസ്ഥനാണ് ജീവിത ശുദ്ധിയുള്ള ആളാണ് ഇതെല്ലാം ഞങ്ങൾക്ക് നേരിട്ടറിയാവുന്ന കാര്യങ്ങളാണ്

പ്രവാചകൻ ഞങ്ങൾക്ക് സദുപദേശം നൽകി സത്യം പറയണം വഞ്ചിക്കരുത് അയൽവാസിയെ സഹായിക്കണം കലഹിക്കരുത് രക്തം ചിന്തരുത് ദൈവം ഏകാനാകുന്നു അവനെ മാത്രം ആരാധിക്കുക അവൻ മാത്രമാണ് ആരാധനക്കർഹൻ ബിംബാരാധന പാടില്ല അനാഥരുടെ സ്വത്ത് തിന്നരുത് പതിവ്രതകളെ ആരോപണ വിധേയരാക്കരുത് പ്രവാചകന്റെ ഉപദേശങ്ങൾ ഞങ്ങൾ കേട്ടു അതിൽ വിശ്വസിച്ചു ഞങ്ങൾ അല്ലാഹുവിനെ മാത്രം ആരാധിച്ചു ബിംബാരാധന നിർത്തി ഞങ്ങൾക്ക് ഹലാലും (അനുവദനീയം) ഹറാമും(നിരോധിക്കപ്പെട്ടത്) വ്യക്തമാക്കിത്തന്നു ഞങ്ങൾ അത് സ്വീകരിച്ചു ഞങ്ങൾ വിശുദ്ധി കൈവരിച്ചു

മഹാരാജാവേ ഞങ്ങളുടെ ജനത ഇതൊന്നും സമ്മതിച്ചു തരാൻ തയ്യാറായില്ല അവർ ഞങ്ങളോട് ശത്രുത പുലർത്തി ഞങ്ങളെ കഠിനമായി ഉപദ്രവിച്ചു ഞങ്ങളെ മതത്തിൽ നിന്ന് ബലം പ്രയോഗിച്ചു പിന്തിരിപ്പിക്കാൻ ശ്രമിച്ചും മതത്തിൽ ഉറച്ചു നിന്നപ്പോൾ ഞങ്ങളെ കഠിനമായി ഉപദ്രവിച്ചു ഞങ്ങളുടെ മതാചാരങ്ങൾ തടസ്സപ്പെടുത്തി ക്രൂരമായ പീഡനങ്ങൾ നടന്നു ഞങ്ങളുടെ നാട്ടിൽ ജീവിക്കാൻ കഴിയാത്ത അവസ്ഥ വന്നു മറ്റൊരു മാർഗ്ഗവുമില്ലാതെ വന്നപ്പോൾ ഞങ്ങൾ നാടുവിട്ടു അങ്ങയുടെ നാട്ടിൽ വന്നു താമസമാക്കി രാജാവ് എല്ലാം ശ്രദ്ധിച്ചു കെട്ടു എന്നിട്ടൊരു ചോദ്യം നിങ്ങളുടെ പ്രവാചകന് ലഭിച്ച ദൈവ വചനങ്ങൾ വല്ലതും കൈവശമുണ്ടോ

ഉണ്ട് ജഹ്ഫർ  (റ) പറഞ്ഞു

പാരായണം ചെയ്തോളൂ കേൾക്കട്ടെ

സൂറത്തുൽ മർയം ഓതാൻ തുടങ്ങി

വിശുദ്ധ വചനങ്ങൾ അദ്ദേഹത്തിന്റെ മനസ്സിൽ തട്ടി കണ്ണുകൾ നിറഞ്ഞൊഴുകി താടിരോമങ്ങൾ നനഞ്ഞു കണ്ണുനീർ ഇറ്റിറ്റു വീണു മതോപദേശകന്മാരും കരഞ്ഞു കണ്ണുനീർത്തുള്ളികൾ വേദപുസ്തകത്തിൽ വീണു ഭക്തിയുടെ പരിശുദ്ധമായ അന്തരീക്ഷം മനസ്സുകൾ കുളിരണിഞ്ഞുപോയി എല്ലാവരും രാജാവിന്റെ മുഖത്തേക്കു ഉറ്റുനോക്കുകയാണ്

മുസ്ലിംകളുടെ മനസ്സിൽ പ്രാർത്ഥനയാണ് മനസ്സിൽ നബി(സ)യുടെ മുഖം തെളിഞ്ഞു നിൽക്കുന്നു

അല്ലാഹുവേ രാജാവിന്റെ മനസ്സിൽ നല്ലത് തോന്നിപ്പിക്കേണമേ മനുഷ്യരുടെ ഖൽബ് മാറ്റിമറിക്കുന്നവൻ നീയാണല്ലോ ? വിശ്വാസ സംരക്ഷണത്തിനായി വിദേശ നാട്ടിൽ വന്നവരാണ് ഞങ്ങളെ മക്കയിലേക്ക് മടക്കി അയക്കുന്ന അവസ്ഥ ഉണ്ടാവരുതേ മനസ്സിൽ പറയുന്നതും അല്ലാഹു അറിയുന്നു ഖുറൈശി പ്രതിനിധികൾക്കാണ് ഏറെ ഉൽക്കണ്ഠ തങ്ങൾ വളരെ ബുദ്ധിപരമായിട്ടാണ് കാര്യങ്ങൾ നീക്കിയത്

ധാരാളം പാരിതോഷികങ്ങൾ കൊണ്ടു വന്നു പ്രമുഖ വ്യക്തികളായ പലരേയും കണ്ടു സമ്മാനങ്ങൾ നൽകി അവർ പിന്തുണ നേടി രാജാവിന് മുമ്പിൽ കാര്യങ്ങൾ നന്നായി അവതരിപ്പിച്ചു പ്രമുഖന്മാർ ശുപാർശ നടത്തുകയും ചെയ്തു അനുകൂല വിധിയുണ്ടാകുമെന്നാണ് പ്രതീക്ഷ പക്ഷെ ജഹ്ഫറിന്റെ സംസാരം എന്തൊരു ആകർഷകമായ അവതരണം മനസ്സുകളെ ഇളക്കിമറിക്കുന്ന പദപ്രയോഗങ്ങൾ രാജാവിന്റെ മനസ്സിൽ ആ വാക്കുകൾ സ്വാധീനം ചെലുത്തുമോ? പറഞ്ഞ കാര്യങ്ങൾ ശരിയല്ലേ.

മനസ്സാക്ഷിയുടെ ചോദ്യം ആ ചോദ്യം വേണ്ട അഭയാർത്ഥികളെ വിട്ടുകിട്ടണം അവരെ മക്കയിലേക്ക് മടക്കി അയക്കണം ആ വിധി കേൾക്കാൻ കാതുകൾ കാത്തിരിക്കുന്നു രാജാവ് സംസാരിക്കുന്നു എല്ലാവരും ശ്രദ്ധിക്കുന്നു

നിങ്ങളുടെ പ്രവാചകൻ കൊണ്ടുവന്നതും യേശുകൊണ്ട് വന്നതും ഒരേ പ്രകാശ കേന്ദ്രത്തിൽ നിന്നാണ് മുസ്ലിംകൾക്ക് സമാധാനമായി അവർ അല്ലാഹുവിനെ സ്തുതിച്ചു അൽഹംദുലില്ലാഹ് -സർവ്വസ്തുതിയും അല്ലാഹുവിനാകുന്നു ഖുറൈശി പ്രതിനിധികളെ നോക്കി രാജാവ് പറഞ്ഞു :
ഇവരെ ഞാൻ നിങ്ങൾക്ക് വിട്ടുതരില്ല നിങ്ങൾക്ക് പോകാം അത് കേട്ടതോടെ അവരുടെ മനസ്സിൽ മുസ്ലിംകളോടുള്ള വിരോധം വർധിച്ചു എല്ലാവരും കൊട്ടാരത്തിൽ നിന്ന് പുറത്തിറങ്ങി ഖുറൈശി പ്രതിനിധികൾ രാജസന്നിധിയിൽ പ്രവേശിച്ചപ്പോൾ സാഷ്ടാംഗം നമിച്ചു മുസ്ലിംകൾ അങ്ങനെ ചെയ്തില്ല അതിനെപ്പറ്റി ചോദ്യമുണ്ടായി

ജഹ്ഫർ  (റ) പറഞ്ഞു :

സാഷ്ടാംഗം അല്ലാഹുവിന് മാത്രം സൃഷ്ടികൾക്ക് പറ്റില്ല ഞങ്ങൾ വിനയപൂർവ്വം മഹാരാജാവിനെ അഭിവാദ്യം ചെയ്തിട്ടുണ്ട് ഇത് രാജാവിന്റെ അതിയായ സന്തോഷം നൽകി...


യേശു

മുസ്ലിംകൾ ആശ്വാസത്തോടെ കൊട്ടാരത്തിൽ നിന്ന് പുറത്തിറങ്ങി അവർ മനസ്സ് കൊണ്ട് അല്ലാഹുവിന് നന്ദി പറയുകയായിരുന്നു ആഹ്ലാദത്തിന്റെ പ്രകടനങ്ങളല്ല_ അച്ചടക്കമുള്ള സമൂഹം ഖുറൈശി പ്രതിനിധികൾ അവരെ സമീപിച്ചു അംറ്ബ്നു ആസ്വ് കോപത്തോടെ സംസാരിച്ചു നിങ്ങൾ വിജയിച്ചുവെന്ന് വിചാരിക്കേണ്ട നിങ്ങളേയും കൊണ്ടേ ഞങ്ങൾ പോവുകയുള്ളൂ അതിനുള്ള വഴി എനിക്കറിയാം മുസ്ലിം സംഘം ഞെട്ടി എന്താണാവോ അടുത്ത അടവ് ?

നിങ്ങൾ യേശുവിനെ എന്താണ് വിളിക്കുന്നത്?  അടിമ അടിമ എന്നല്ലേ?  നാളെ ഞാൻ ഇക്കാര്യം രാജാവിനോട് പറയും രാജാവ് നിങ്ങളെ വെറുക്കാൻ ആ ഒരൊറ്റ കാര്യം മതി യേശുവിനെ അടിമയെന്ന് വിളിച്ചവനെയൊന്നും രാജാവ് വെറുതെ വിടില്ല മുസ്ലിംകൾ നിശബ്ദരായി അവരുടെ മനസ്സ് ചൂടുപിടിച്ചു ഖുറൈശി പ്രതിനിധിയായ അബ്ദുല്ലാഹിബ്നു അബീ റബീഅ കൂട്ടുകാരനെ സമാധാനിപ്പിക്കാൻ ശ്രമിച്ചു അംറേ സമാധാനിക്കൂ ഇവർ നമുക്ക് എതിര് പ്രവർത്തിക്കുന്നവരാണെങ്കിലും നമ്മുടെ കുടുംബക്കാരാണെന്ന കാര്യം മറക്കല്ലേ കൂട്ടുകാരന്റെ സംസാരം കേട്ടപ്പോൾ അംറിന്റെ കോപം വർദ്ധിക്കുകയാണ് ചെയ്തത്

നീ സംസാരിക്കരുത് നീ മിണ്ടാതിരുന്നാൽ മതി പറയേണ്ടതെന്താണെന്നെനിക്കറിയാം ഞാൻ നാളെ കൊട്ടാരത്തിൽ പോവും രാജാവിനെക്കാണും ഇവരുടെ കാലുകൾ വിറപ്പിക്കുന്ന വർത്തമാനം പറയുകയും ചെയ്യും മർയമിന്റെ മകൻ യേശുവിനെപ്പറ്റി ഇവർ അടിമയെന്നാണ് പറയുന്നത് ഇക്കാര്യം ഞാൻ രാജാവിനോട് പറയുന്നതോടെ ഇവരുടെ കാര്യം അപകടത്തിലാവും അംറ് വർധിച്ച കോപത്തോടെ നടന്നുപോയി കൂട്ടുകാരനും കൂടെപ്പോയി മുസ്ലിംകൾ ചിന്താക്കുഴപ്പത്തിലായി അവർ ഒന്നിച്ചിരുന്നു കൂടിയാലോചന തുടങ്ങി

യേശു ദൈവപുത്രനാണെന്നാണല്ലോ ക്രൈസ്തവർ പറയുന്നത് നാം അടിമയെന്ന് പറയുന്നതായി അംറ് കൊട്ടാരത്തിൽ പറയും അത് കേൾക്കുന്നതോടെ രാജാവിന്റെ മനസ്സ് മാറില്ലേ ? തങ്ങളോട് കോപിക്കില്ലേ ? അംറ് പറയുന്നത് കേട്ട് രാജാവ് പെട്ടെന്നൊരു തീരുമാനമെടുക്കില്ല നമ്മെ വിളിക്കും അന്വേഷിക്കും അപ്പോൾ നാം എന്തു പറയും ? അതാണ് നാം ആലോചിക്കേണ്ട പ്രശ്നം രാജാവിനെ സന്തോഷിപ്പിക്കാൻ വേണ്ടി യേശു ദൈവപുത്രനാണെന്ന് പറയാൻ നമുക്ക് പറ്റുമോ?  പ

റ്റില്ല നാം സത്യം പറയണം അല്ലാഹുവും അവന്റെ റസൂലും എന്ത് പറഞ്ഞുവോ അത് തന്നെ നാമും പറയണം അത് പറഞ്ഞാൽ രാജാവിന് വിരോധം തോന്നുമോ? അതിനെപ്പറ്റി നാം ചിന്തിക്കേണ്ടതില്ല ആർക്ക് വിരോധം വന്നാലും നാം സത്യം പറയണം ആ തീരുമാനത്തിലെത്തി നാളെയും ജഹ്ഫറുബ്നുൽ അബീത്വാലിബ്  (റ) തന്നെ സംസാരിക്കണം മനസ്സിൽ ആശങ്കയുണ്ട് ഇന്നത്തോടെ പ്രശ്നം തീർന്നുവെന്നാണ് കരുതിയിരുന്നത് പ്രശ്നം തീർന്നിട്ടില്ല കൂടുതൽ സങ്കീർണമാവുകയാണ്

ഉമ്മുസലമ (റ) പറയുന്നു :

ഞങ്ങൾ മുമ്പെങ്ങുമില്ലാത്തവിധം അസ്വസഥതരായി വ്യാകുലരായി ഞങ്ങൾ പരസ്പരം ഒരേ ചോദ്യം ചോദിച്ചു മർയമിന്റെ മകൻ ഈസയെക്കുറിച്ച് രാജാവ് ചോദിച്ചാൽ നാമെന്ത് മറുപടി പറയും ? ഞങ്ങൾ അഭിപ്രായപ്പെട്ടതിങ്ങനെയായിരുന്നു മർയമിന്റെ മകൻ ഈസയെക്കുറിച്ച് അല്ലാഹു പറഞ്ഞതല്ലാതെ നമുക്കൊന്നും പറയാനില്ല ഈസയെക്കുറിച്ച് നബി  (സ) എന്താണോ പറഞ്ഞത് അതിൽ നാം വ്യതിചലിക്കുകയില്ല വരുന്നത് വരട്ടെ വരുന്നേടത്ത് വെച്ച് കാണാം ഞങ്ങളെ പ്രതിനിധീകരിച്ച് ജഹ്ഫറുബ്നു അബീത്വാലിബ് തന്നെ സംസാരിക്കണമെന്ന് ഞങ്ങൾ തീരുമാനിച്ചു

അസ്മാഇന്റെ മനസ്സ് ഇളകി മറിയുകയാണ് നാളെ കൊട്ടാരത്തിൽ എന്താണ് സംഭവിക്കുക തന്റെ പ്രിയഭർത്താവിനെ മുസ്ലിംകൾ അവരുടെ പ്രതിനിധിയായി തിരഞ്ഞെടുത്തിരിക്കുകയാണ് രാജാവിന്റെ ചോദ്യത്തിന് അദ്ദേഹമാണ് ഉത്തരം നൽകേണ്ടത് രാജാവിന്റെ മനസിൽ മതിപ്പ് ഉണ്ടാവുന്ന രീതിയിൽ അവതരിപ്പിക്കാൻ കഴിയണം റബ്ബേ ആവശ്യമായ നേരത്ത് ആവശ്യമായത് പറയാൻ നീ തോന്നിപ്പിച്ചു കൊടുക്കേണമേ മനസ്സിൽ നല്ല പ്രതീക്ഷയാണുള്ളത് പ്രത്യാശയുണ്ട് നല്ലതേ സംഭവിക്കൂ എന്ന് മനസ്സ് പറയുന്നു

അതൊരു വല്ലാത്ത രാത്രിയായിരുന്നു അല്ലാഹുവിനോട് കരഞ്ഞു പ്രാർത്ഥിച്ച രാത്രി വൈകിയാണ് ഉറക്കം വന്നത് കുറച്ചു നേരം ഉറങ്ങി നേരത്തെയുണർന്നു അസ്മാഇന്റെ മനസ്സ് വീണ്ടും പിടയാൻ തുടങ്ങി അംറ് പ്രമുഖന്മാരെയെല്ലാം കണ്ട് വണങ്ങി തലേന്ന് സായഹ്നത്തിലും രാത്രിയിലും വെറുതെയിരുന്നില്ല പലരെയും കണ്ട് സംസാരിച്ചു മുസ്ലിംകളെ മടക്കിക്കൊണ്ട് പോവാനുള്ള പുതിയ പദ്ധതി മനസ്സിൽ തിളങ്ങുകയാണ് ആവേശഭരിതരായിക്കൊണ്ട് തന്നെ അംറും കൂട്ടുകാരനും കൊട്ടാരത്തിലെത്തി പ്രമുഖന്മാരെല്ലാം എത്തിയിട്ടുണ്ട്

അംറ് രാജാവിനുമുമ്പിൽ സാഷ്ടാംഗം വീണു എഴുന്നേറ്റ് നിന്ന് വിനയത്തോടെ അറിയിച്ചു മഹാരാജാവേ ഞങ്ങളുടെ നാട്ടിൽ നിന്ന് അഭയാർത്ഥികളായി വന്നവർ യേശുവിനെപ്പറ്റി എന്താണ് പറയുന്നത് എന്നറിയാമോ ? വളരെ ഗുരുതരമായ വാക്കാണ് പറയുന്നത് അങ്ങ് അവരെ വിളിച്ചു അന്വേഷിക്കണം സദസ്സ് വികാരഭരിതമായി യേശുവിനെപ്പറ്റി അപകടകരമായ വാക്കാണോ ഇവർ പറയുന്നത്?  എങ്കിൽ അവരെ വെച്ചുകൊണ്ടിരിക്കാൻ പറ്റില്ല ഉൽക്കണ്ഠ നിറഞ്ഞ നിമിഷങ്ങൾ

രാജാവ് ദൂതനെ അയച്ചു മുസ്ലിംകളെ വിളിച്ചുകൊണ്ടുവരാൻ മുസ്ലിംകൾ ദൂതന്റെ ആഗമനം പ്രതീക്ഷിച്ചിരിക്കുകയാണ് ഭയപ്പെട്ട നിമിഷങ്ങൾ സമാഗതമായിരിക്കുന്നു എല്ലാവരും ഉള്ളതിൽ നല്ലത് ധരിച്ചു കൊട്ടാരത്തിലേക്ക് പുറപ്പെട്ടു ബിസ്മി ചൊല്ലിയിറങ്ങി മനസ്സിൽ നിറയെ പ്രാർത്ഥനയാണ് വിനയത്തിന്റെയും എളിമയുടെയും പ്രതീകമായ ഒരു സംഘം മനുഷ്യർ വിദേശ രാജ്യത്ത് അഭയാർത്ഥികളായെത്തിയവർ അവരതാ കൊട്ടാരത്തിലേക്ക് നീങ്ങുന്നു നിശ്ചയദാർഢ്യം സ്ഫുരിക്കുന്ന മുഖഭാവം ഉറച്ച കാൽവെപ്പുകൾ കൊട്ടാര കവാടം കടന്നു രാജാവിനെ അഭിവാദ്യം ചെയ്തു രാജാവിന്റെ മുഖത്തേക്ക് നോക്കി എന്തൊരു ഗൗരവം ഗൗരവം നിറഞ്ഞ സ്വരത്തിൽ തന്നെ ചോദ്യം വന്നു മർയമിന്റെ മകൻ യേശുവിനെക്കുറിച്ച് നിങ്ങൾക്കെന്താണ് പറയാനുള്ളത്? 

എല്ലാ കണ്ണുകളും മുസ്ലിം സംഘത്തിന് നേരെ തിരിഞ്ഞു തികഞ്ഞ നിശ്ബ്ദത കളിയാടി ഇന്നാരാണാവോ സംസാരിക്കുന്നത് ? ജഹ്ഫറുബ്നു അബീത്വാലിബ്  മുമ്പോട്ട് നീങ്ങിവന്നു എല്ലാവരും അദ്ദേഹത്തെ ആകാംക്ഷയോടെ നോക്കി അദ്ദേഹം മാത്രം സംസാരിക്കുന്നു മറ്റുള്ളവരെല്ലാം മൗനം മഹാരാജാവേ മർയമിന്റെ മകൻ യേശുവിനെക്കുറിച്ച് ഞങ്ങളുടെ പ്രവാചകൻ എന്താണോ പറഞ്ഞത് അത് മാത്രമാണ് ഞങ്ങൾക്കും പറയാനുള്ളത് നിങ്ങളുടെ പ്രവാചകൻ എന്ത് പറഞ്ഞു?  അത് പറയൂ രാജാവ് ആകാംക്ഷയോടെ ചോദിച്ചു

ഈസാ അല്ലാഹുവിന്റെ അടിമയാകുന്നു പ്രവാചകനാകുന്നു അല്ലാഹു മർയമിൽ നിക്ഷേപിച്ച റൂഹ് (പ്രാണൻ) കലിമ (വചനം) എന്നിവയാകുന്നു
റൂഹുല്ലാഹ്

കലിമത്തുല്ലാഹ്

ജഹ്ഫർ  (റ) പറഞ്ഞു കഴിഞ്ഞു എല്ലാ നയനങ്ങളും രാജാവിന്റെ മുഖത്താണ് രാജാവിന്റെ മുഖം തെളിയുന്നു കണ്ണുകൾ തിളങ്ങുന്നു അദ്ദേഹം കൈയടിച്ചു ശബ്ദമുണ്ടാക്കി വല്ലാത്തൊരാവേശത്തോടെ രാജാവ് പ്രഖ്യാപിച്ചു നിങ്ങളുടെ പ്രവാചകൻ പറഞ്ഞതിൽ മുടിയിഴപോലും വ്യത്യാസമില്ല മുസ്ലിംകളുടെ മുഖം തെളിഞ്ഞു മനസ്സിൽ സന്തോഷം വന്നു ആഹ്ലാദ പ്രകടനമില്ലാതെ അല്ലാഹുവിനെ വാഴ്ത്തി അൽഹംദുലില്ലാഹ്...


മൂന്ന് പുത്രന്മാർ

മക്കയിൽ നിന്ന് വന്ന പ്രതിനിധികൾക്ക് തങ്ങളുടെ കാതുകളെ വിശ്വസിക്കാനാവുന്നില്ല  എന്തൊക്കെയാണ് തങ്ങൾ കേട്ടത് ?_ യേശുവിനെക്കുറിച്ച് ജഹ്ഫർ എന്താണ് പറഞ്ഞത് ഈസാ (അ)അല്ലാഹുവിന്റെ അടിമയും പ്രവാചകനുമാകുന്നു കന്യകയായ മർയമിൽ അല്ലാഹു നൽകിയ പരിശുദ്ധാത്മാവും അവന്റെ വചനവുമാവുന്നു ഇങ്ങനെയാണ് അവരുടെ പ്രവാചകൻ അവരെ പഠിപ്പിച്ചത് ഈ വാക്കുകൾ രാജാവിന്റെ മനസ്സിൽ തട്ടി പിന്നെ എന്തൊക്കെയാണദ്ദേഹം വിളിച്ചു പറഞ്ഞത് ?

അതാകുന്നു സത്യം അതാണ് സത്യം നിങ്ങൾ പോകൂ എന്റെ രാജ്യത്ത് നിങ്ങൾ സുരക്ഷിതരാണ് സ്വതന്ത്രരാണ് നിങ്ങളെ ആരും ഒന്നും ചെയ്യാൻ പോവുന്നില്ല ആരെങ്കിലും നിങ്ങളെ ഉപദ്രവിച്ചാൽ അവരെ ഞാൻ കഠിനമായി ശിക്ഷിക്കും ഉടനെ മക്കാ പ്രതിനിധികളോടദ്ദേഹം പറഞ്ഞു നിങ്ങൾക്കു മടങ്ങിപ്പോവാം നിങ്ങളുടെ പാരിതോഷികങ്ങളൊന്നും ഇവിടെ ആവശ്യമില്ല എല്ലാം മടക്കിക്കൊണ്ട് പോവുക ഈ ഭരണാധികാരം എനിക്ക് നൽകിയപ്പോൾ ദൈവം എന്നിൽ നിന്ന് ഒരു കൈക്കൂലിയും വാങ്ങിയിട്ടില്ല

പിന്നെയും പലതും പറയാൻ തോന്നിയെങ്കിലും രാജാവ് സ്വയം നിയന്ത്രിച്ചു പ്രതിനിധികൾ ഇളിഭ്യരായി ഇത്രയും കനത്ത പരാജയം പ്രതീക്ഷിച്ചിരുന്നില്ല ഈ നാണംകെട്ട പണിക്ക് ഇറങ്ങിത്തിരിക്കേണ്ടിയിരുന്നില്ല മനസ്സ് നിറയെ രോഷം കോപവും നിരാശയും കൂടിക്കലർന്നു ആ അവസ്ഥയിൽ കപ്പൽ കയറി മുസ്ലിംകൾ സമാധാനത്തോടെ കൊട്ടാരത്തിൽ നിന്ന് പുറത്തിറങ്ങി അവരുടെ മനസ്സ് നിറയെ ഭക്തിയാണ് ആളുകൾ അവരെ കാരുണ്യത്തോടെ നോക്കുന്നു സ്നേഹത്തോടെ സംസാരിക്കുന്നു നിസ്സഹാരായ മുസ്ലിം സമൂഹത്തിന് അല്ലാഹു നൽകിയ വലിയ വിജയമാണിത് ജഹ്ഫർ  (റ)വിന്റെ നാവിന് അല്ലാഹു ബർക്കത്ത് ചെയ്യട്ടെ എല്ലാവരും പ്രാർത്ഥിക്കുന്നു

അസ്മാഇന്റെ മനസ്സിൽ അപ്പോഴാണ് തണുപ്പ് വീണത് ജഹ്ഫറുബ്നുൽ അബീത്വാലിബ്  (റ)നെ ഒരു ജേതാവിനെപ്പോലെയാണ് ജനങ്ങൾ കാണുന്നത് അസ്മാഇനും ഒരു പദവി ലഭിച്ചത് പോലെയായി അബ്സീനിയായിലെ പാതിരിമാർ പലരും ജഹ്ഫറിനെ കാണാറുണ്ട് സംസാരിക്കാറുണ്ട് ജഹ്ഫർ  (റ) വിന്റെ  അവതരണരീതി അവർക്കിഷ്ടമായി അതുകൊണ്ടവർ കൂടുതൽ സമയം സംസാരം കേൾക്കാൻ താൽപ്പര്യം കാണിച്ചു ഇസ്ലാം മതവിശ്വാസ കാര്യങ്ങളും കർമ്മങ്ങളും വളരെ മനസ്സാസ്ത്രപരമായി അവരെ ധരിപ്പിക്കാൻ ജഹ്ഫറിന് സാധിച്ചു

പലരും മനസ്സുകൊണ്ട് ഇസ്ലാം സ്വീകരിച്ചു കഴിഞ്ഞു അറബി പ്രതിനിധികൾ മക്കയിൽ മടങ്ങിയെത്തി ഖുറൈശികൾ അവരെ ആകാംക്ഷയോടെ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു പോയവർ തന്ത്രശാലികളാണ് വാക്ക് വൈഭവമുള്ളവാരാണ് അവരുടെ ദൗത്യം വിജയിക്കും അഭയാർത്ഥികളെ തിരിച്ചയക്കും അവരിങ്ങ്  എത്തിക്കോട്ടെ ഒന്നു  കൈകാര്യം ചെയ്യണം കൈതരിക്കുന്നു കാത്തുകാത്തിരിക്കെ അവരെത്തി മ്ലാനവദനരായി വന്നു വളരെ സാവധാനമാണ് സംസാരിച്ചത് നാണക്കേടിന്റെ കഥ അഭിമാനികളുടെ നാവടങ്ങിപ്പോയി മനസ്സ് നീറിപ്പുകഞ്ഞു നിസ്സാരന്മാരായ അഭയാർത്ഥികൾ അവർ രാജാവിന്റെ മനസ്സ് അധീനപ്പെടുത്തിക്കഴിഞ്ഞു

ഇതൊരു സാമൂഹിക വിജയം തന്നെ മുഹമ്മദിന്റെ മാന്യത പുറംലോകത്ത് അംഗീകാരം നേടി അവന്റെ പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്ക് ഇത് സഹായകമാവും ഇസ്ലാംമതം സ്വീകരിച്ചവർക്കെല്ലാം ഇത് ആത്മവിശ്വാസം നൽകും ശക്തമായ പ്രവർത്തനത്തിന് പ്രചോദനമാകും അടുത്ത നടപടിയെന്ത് ? അബൂജഹ്ലിന്റെ നേതൃത്വത്തിൽ ആലോചനായോഗം കൂടി മർദ്ദനമുറകൾ കൂടുതൽ ശക്തമാക്കുക അത് തന്നെ തീരുമാനം മറ്റൊരു വഴിയും മനസ്സിൽ തെളിഞ്ഞുവരുന്നില്ല

അബ്സീനിയായിലെ സംഭവം നബി  (സ)തങ്ങൾക്കും അനുയായികൾക്കും വലിയ ആശ്വാസമായി അല്ലാഹുവിനെ സ്തുതിച്ചു നജാശി രാജാവും ജഹ്ഫർ(റ) വും തമ്മിൽ ഇടക്കിടെ തമ്മിൽ കാണാറുണ്ട് പ്രവാചകനെക്കുറിച്ചും ഇസ്ലാം ദീനിനെക്കുറിച്ചും രാജാവിന് കൂടുതലറിയണം സംഭാഷണ വേളകൾ അതിനുവേണ്ടിത്തന്നെ ഉപയോഗപ്പെടുത്തി

അസ്മാഹ് ധീരവനിതയാണ് ബുദ്ധിമതിയാണ് ഇസ്ലാമിനെക്കറിച്ച് നന്നായി പഠിച്ചു വരുന്നു വീട്ടിലെ പ്രധാന സംസാര വിഷയം തന്നെ ഇസ്ലാം ദീനാകുന്നു നബി  (സ)തങ്ങളെ ഇനിയെന്നാണ് കാണാനാവുക ? എല്ലാവരുടെയും ദുഃഖം അതാണ് അബ്സീനിയൻ മുസ്ലിംകളുടെ നേതാവ് എന്ന നിലയിൽ ജഹ്ഫർ  (റ) അറിയപ്പെട്ടു ഇതിന്നിടയിൽ അസ്മാഹ് ഗർഭിണിയായി അബ്സീനിയായിൽ പ്രസവം  നടക്കാൻ പോവുന്നു ഉൽക്കണ്ഠ നിറഞ്ഞ ദിവസങ്ങൾ കടന്നുപോയി

ഒരു നാൾ അസ്മാഹ് പ്രസവിച്ചു അഴകുള്ള പുത്രനെ കുഞ്ഞിനെന്ത് പേരിടണം ? തങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ട ആളിന്റെ പേര് തന്നെ സ്വഹാബികൾക്ക് ഏറ്റവും പ്രിയപ്പെട്ട ആൾ ആരാണ്?  നബി  (സ)തങ്ങൾ തന്നെ നബിതങ്ങളുടെ പേരിടാൻ തീരുമാനിച്ചു മുഹമ്മദ് അങ്ങനെയാണ് പേരിട്ടത് മുഹമ്മദ് മോന്റെ പിറവി അബ്സീനിയൻ മുസ്ലിംകൾക്ക് വലിയ ആഹ്ലാദം നൽകി

നജാശി രാജാവ് മുസ്ലിംകളുടെ  ക്ഷേമ കാര്യങ്ങളിൽ നല്ല താൽപര്യം കാണിച്ചിരുന്നു ഇത് അബ്സീനിയായിലെ ക്രൈസ്തവ സമൂഹത്തിന് രസിച്ചില്ല അവർ രഹസ്യമായി ചർച്ചകൾ നടത്തി രാജാവിന്റെ മനസ്സു മാറിയിട്ടുണ്ടെന്ന് പറഞ്ഞു അവരുടെ നിരാശ വർധിച്ചുകൊണ്ടിരുന്നു രാജാവിന്റെ ഓരോ ചലനങ്ങളും അവർ വീക്ഷിച്ചുകൊണ്ടിരുന്നു ഖുറൈശി പ്രതിനിധികളെ അത്രയും നിരാശപ്പെടുത്തി അയക്കേണ്ടിയിരുന്നില്ല എന്ന ചിന്താഗതിക്കാർ പോലും അക്കൂട്ടത്തിലുണ്ട്

വർഷങ്ങൾ  കടന്നുപോയി അതിന്നിടയിൽ അസ്മാഹ് രണ്ടുതവണകൂടി ഗർഭിണിയായി രണ്ട് പ്രസവങ്ങൾ കൂടി നടന്നു രണ്ടും പുത്രന്മാർ തന്നെ അബ്ദുല്ല ഇളയവൻ ഔൻ മൂന്നു മക്കൾ വളർന്നു വരികയാണ് വീട്ടിലെ ചെലവുകൾ വർധിച്ചുവരുന്നു ജഹ്ഫർ എന്നും ജോലിക്കു പോകുന്നു സാധാരണക്കാരെ  പോലെ തൊഴിലെടുക്കുന്നു കൂലി വാങ്ങുന്നു വർഷങ്ങൾ അവർക്കിടയിലൂടെ ഒഴികിപ്പോയി...


ഉമ്മുഹബീബ (റ)


അസ്മാഹ് ആ വാർത്ത കേട്ട് ഞെട്ടിപ്പോയി ചലനമറ്റതുപോലെയായി അബ്സീനിയാ ജീവിതത്തിന്നിടയിൽ ഇങ്ങനെയും ഒരു സംഭവമോ ?_

തങ്ങളോടൊപ്പം മക്കയിൽ നിന്നെത്തിയ മാന്യദേഹം കൂടെ ഭാര്യയുമുണ്ട് ഇരുവരും ആദ്യഘട്ടത്തിൽ തന്നെ ഇസ്ലാം മതം സ്വീകരിച്ചു കുടുംബക്കാരിൽ നിന്ന് ഭീഷണികളും മർദ്ദനങ്ങളും സഹിച്ചു വിശ്വാസം സംരക്ഷിക്കാനായി നാട് വിട്ടുപോന്നു പല കഷ്ടപ്പാടുകൾ സഹിച്ചു എന്നിട്ടിപ്പോൾ അയാൾ ക്രിസ്തുമതം സ്വീകരിച്ചിരിക്കുന്നു ഇസ്ലാം ഉപേക്ഷിച്ചുകഴിഞ്ഞു ഇങ്ങനെ ഒരനുഭവം ഒരിക്കലും പ്രതീക്ഷിച്ചതല്ല വിദേശ രാജ്യത്തുവെച്ച് അയാൾ ഭാര്യയെയും കുഞ്ഞിനെയും ഉപേക്ഷിച്ചു

അയാൾ സുഖം തേടിപ്പോയി ഭാര്യയെന്ന് പറയുന്നത് ഒരു സാധാരണ സ്ത്രീയല്ല ഗോത്രത്തലവന്റെ മകൾ നാടു വിറപ്പിക്കുന്ന നായകൻ അബൂസുഫ്യാൻ അബൂസുഫ്യാൻ ഇസ്ലാമിന്റെ കൊടിയ ശത്രു അബൂസുഫ്യാന്റെ മകളുടെ പേര് റംല റംല സുന്ദരിയാണ് ബുദ്ധിമതിയാണ് അബൂസുഫ്യാൻ മകളുടെ വിവാഹം കേമമായി നടത്തി സഹ്ദ് ഗോത്രക്കാരനായ ഉബൈദുല്ലാഹി ബ്നു ജഹ്ശ് ആണ് വരൻ ഭർത്താവിന്റെ വീട്ടിൽ എല്ലാ ആഢംബരങ്ങളോടും കൂടി നവദമ്പതികൾ താമസിക്കുന്നു ഇക്കാലത്താണ് മക്കയിൽ ഇസ്ലാമിന്റെ ശബ്ദമുയർന്നത്

ഉബൈദുല്ല അത് കേട്ടു റംലയും കേട്ടു കേട്ടതിനെക്കുറിച്ചു ചിന്തിച്ചു ഈ ലോകവും പരലോകവും വിജയിക്കാൻ ഇസ്ലാം മാതം സ്വീകരിക്കൽ അനിവാര്യമാണെന്ന് മനസ്സിലാക്കി ആരുമറിയാതെ മതം സ്വീകരിച്ചു കുറച്ചു നാൾ രഹസ്യമാക്കി വെച്ചു പിന്നെയത് പരസ്യമായി പിന്നെ മർദ്ദനങ്ങളായി പ്രതിരോധമായി അപ്പോഴാണ് നാട് വിടാനുള്ള ചിന്ത ഉണർന്നത് വളരെ രഹസ്യമായിട്ടായിരുന്നു നീക്കങ്ങൾ രഹസ്യമായി കപ്പൽ കയറി നാടുവിട്ടു ജഹ്ഫർ  (റ)വിന്റെ നേതൃത്വത്തിൽ മുസ്ലിംകൾ ഒരു സമൂഹമായി ജീവിക്കുകയാണ് എല്ലാ സംഭവങ്ങൾക്കും അവർ സാക്ഷിയാണ്

മാസങ്ങൾ കടന്നുപോയി റംല ഒരു പെൺകുഞ്ഞിനെ പ്രസവിച്ചു കുഞ്ഞിന് ഹബീബ എന്നു പേരിട്ടു ആളുകൾ റംലയെ ഉമ്മുഹബീബ എന്നു വിളിക്കാൻ തുടങ്ങി അത് കേൾക്കുമ്പോൾ അവരുടെ മനസ്സ് കുളിരണിയും ഉബൈദുല്ലയെ ആളുകൾ അബൂഹബീബ എന്ന് വിളിക്കാൻ തുടങ്ങി അഭിമാനബോധം തട്ടിയുണർത്തുന്ന വിളി അസ്മാഹ് ആശങ്കയോടെ ചിന്തിച്ചു പിന്നെന്തേ സംഭവിച്ചത്? 

എങ്ങനെയാണ് മനുഷ്യന്റെ മനസ്സ് മാറുക ഭർത്താവ് ക്രിസ്തുമതം സ്വീകരിച്ചു ഭാര്യയെ പ്രേരിപ്പിച്ചു ഭാര്യ വഴങ്ങിയില്ല പിടിച്ചു നിന്നു എന്ത് ത്യാഗത്തിനും സന്നദ്ധയായി നിലകൊണ്ടു അബ്സീനിയായിലെ മുസ്ലിം സംഘത്തിനു മുമ്പിൽ ഉമ്മു ഹബീബ ചോദ്യചിഹ്നമായി ഉയർന്നുനിന്നു പെണ്ണുങ്ങൾ ഉമ്മുഹബീബയെ ആശ്വസിപ്പിച്ചു

അബൂസുഫ്യാന്റെ കൊട്ടാരം പോലുള്ള വീട്ടിൽ രാജകുമാരിയായി കഴിയേണ്ട മകൾ ഈ  വിദേശ രാജ്യത്ത് ഒറ്റക്ക് കഷ്ടപ്പെട്ട് ജീവിക്കുന്നു ഈ കഷ്ടപ്പാടിന്റെ കഥ നബി  (സ)തങ്ങൾ കേട്ടു അവരുടെ കണ്ണീരൊപ്പണം അവർക്ക് പദവി കൊടുക്കണം സത്യ വിശ്വാസികളുടെ മാതാവ് എന്ന പദവിയിലേക്ക് അവരെ ഉയർത്തണം നബി  (സ) അവരെ ഭാര്യയായി സ്വീകരിക്കാൻ സന്നദ്ധനായി ഈ വിവരം നജാശി രാജാവിനെ അറിയിക്കണം അതിന് വേണ്ടി അംറുബ്നു ഉമയ്യ എന്ന സ്വഹാബിയെ അബ്സീനിയായിലേക്കയച്ചു അദ്ദേഹം അബ്സീനിയായിൽ കപ്പലിറങ്ങി കൊട്ടാരത്തിലെത്തി രാജാവാനെ കണ്ടു വിവരങ്ങൾ അറിയിച്ചു കത്ത്  നൽകി

കത്തിലെ വിവരം ഇതായിരുന്നു ഉമ്മുഹബീബയെ വിവാഹം ചെയ്യാൻ ഞാൻ നിശ്ചയിച്ചിരിക്കുന്നു അക്കാര്യം നിർവ്വഹിക്കാൻ പ്രതിനിധിയായി രാജാവിനെ നിയോഗിച്ചിരിക്കുന്നു സത്തോഷവാർത്ത തന്നെ ഉമ്മുഹബീബയുടെ കാര്യത്തിൽ നജാശി രാജാവിനും പ്രയാസമുണ്ടായിരുന്നു നജാശി രാജാവ് ദാസിയായ അബ്റഹയെ വിളിച്ചു കത്തിലെ വിവരങ്ങൾ പറഞ്ഞിട്ട് ഇങ്ങനെ കൽപ്പിച്ചു

നീ വേഗം പോവുക ഉമ്മുഹബീബയെ കാണുക കത്തിലെ വിവരങ്ങൾ അറിയിക്കുക അബ്റഹ സന്തോഷത്തോടെ ഉമ്മുഹബീബയുടെ സമീപത്തെത്തി വിവരങ്ങൾ അറിയിച്ചു ഉമ്മുഹബീബ അതിശയിച്ചിരുന്നുപോയി എന്തൊരാശ്ചര്യം ലോകാനുഗ്രഹിയായ മുത്ത് മുഹമ്മദ് മുസ്തഫ  (സ) തങ്ങളുടെ ഭാര്യാപദവിയിലേക്ക് താൻ ഉയർത്തപ്പെടുകയാണോ ? ഈ പാവപ്പെട്ടവൾക്കു ലഭിച്ച മഹാഭാഗ്യം ആശ്ചര്യകരം തന്നെ

അൽഹംദുലില്ലാഹ് സർവ്വസ്തുതിയും അല്ലാഹവിന്നാകുന്നു അസ്മാഹ് (റ) ഏറെ സന്തോഷിച്ച ദിവസമാണന്ന് രാജാവ് ജഹ്ഫർ  (റ)വിനെ കൊട്ടാരത്തിലേക്ക് വിളിപ്പിച്ചു വിവാഹ കാര്യങ്ങളുടെ ചുമതല ഏൽപ്പിച്ചു അബ്സീനിയായിലെ മുസ്ലിംകൾക്ക് ആഹ്ലാദ സുദിനം അവർ കല്യാണം ആഘോഷിക്കാൻ പോവുന്നു രാജാവ് സദ്യ നൽകാൻ പോവുകയാണ്

സുന്ദരമായൊരു സായാഹ്നം ജഹ്ഫർ  (റ)വിന്റെ നേതൃത്വത്തിൽ മുസ്ലിംകളെല്ലാം കൊട്ടാരത്തിലെത്തി ജഹ്ഫർ  (റ)വിന്റെ നേതൃത്വത്തിൽ വിവാഹ കർമ്മങ്ങൾ നടന്നു ഉമ്മു ഹബീബ തന്റെ ബന്ധുവായ ഖാലിദ്ബ്നു സഈദിനെ വിവാഹം ചെയ്തു കൊടുക്കാൻ അധികാരപ്പെടുത്തിയിരുന്നു നബി(സ)തങ്ങൾ തന്നെ വിവാഹം കഴിക്കാനാഗ്രഹിക്കുന്നുവെന്ന സന്തോഷവാർത്തയുമായി വന്ന ദാസി അബ്റാഹാക്ക് ഉമ്മുഹബീബ  (റ) തന്റെ വളകളും മോതിരങ്ങളും സമ്മാനമായി നൽകിയിരുന്നു

നജാശി രാജാവ് നബി  (സ) തങ്ങൾക്കുവേണ്ടി നാനൂറ് ദീനാർ മഹർ നൽകി സംഖ്യ ഖാലിദ്ബ്നു സഈദിനെ ഏൽപ്പിച്ചു അദ്ദേഹം അത് ഉമ്മുഹബീബയെ ഏൽപ്പിച്ചു അതിൽ നിന്ന് അമ്പതു ദീനാർ അബ്റഹാക്ക് നൽകി ഈ സംഖ്യയും നേരത്തെ നൽകിയ വളകളും മോതിരങ്ങളും അബ്റഹ നബിപത്നിക്ക് സന്തോഷപൂർവ്വം തിരിച്ചു നൽകി വിവാഹാനന്തരം കൊട്ടാരത്തിൽ വിഭവസമൃദ്ധമായ സദ്യയും ഉണ്ടായിരുന്നു അസ്മാഹ് (റ) വിന്റെ മനസ്സ് കുളിരണിഞ്ഞു ദുരിതത്തോടൊപ്പം സന്തോഷവും വരുന്നു അൽഹംദുലില്ലാഹ്

റബ്ബേ എല്ലാം നിന്റെ വക

അബ്സീനിയായിൽ വെച്ച് ഒരു രാത്രി ഉമ്മുഹബീബ (റ) കണ്ട ഒരു സ്വപ്നത്തെക്കുറിച്ച് പല ചരിത്രകാരന്മാരും വിശദീകരിക്കുന്നുണ്ട് ഭർത്താവ് വൃത്തികെട്ടതും ഭയാനകവുമായ രൂപത്തിൽ കാണപ്പെട്ടു അവർ വല്ലാതെ ഭയന്നുപോയി രാവിലെ ഉണർന്നപ്പോഴും അവർ ഭീതിയിലായിരുന്നു ഭർത്താവ് അവരോടിങ്ങനെ പറഞ്ഞു : ഞാൻ ക്രിസ്തുമതത്തെക്കുറിച്ചും ഇസ്ലാം മതത്തെക്കുറിച്ചും നന്നായി പഠിച്ചു ക്രിസ്തുമതമാണ് കൂടുതൽ നല്ലത് എന്നെനിക്കു മനസ്സിലായി ഞാൻ ക്രിസ്തുമതം സ്വീകരിക്കുകയാണ് നിനക്കും അത് സ്വീകരിക്കാം നിനക്കെന്നെ ഭർത്താവായി വേണമെന്നുണ്ടെങ്കിൽ നീ ക്രിസ്തുമതം സ്വീകരിക്കണം അല്ലെങ്കിൽ വേർപിരിയാം

ഉമ്മുഹബീബ(റ) ചോദിച്ചു ഇസ്ലാമിനെന്താണ് നിങ്ങൾ കണ്ട കുഴപ്പം? 

ഇസ്ലാം മദ്യപാനം നിരോധിച്ചിരിക്കുന്നു എനിക്ക് മദ്യം വേണം അത് നിർത്താനാവില്ല മദ്യപാനിയായിത്തന്നെ എനിക്ക് ജീവിക്കണം ഭർത്താവിനെ പിന്തിരിപ്പിക്കാൻ പലതും പറഞ്ഞു നോക്കി കരൾ പൊട്ടി കരഞ്ഞുനോക്കി സ്വപ്നത്തിന്റെ കാര്യം പറഞ്ഞു അയാളുടെ തീരുമാനത്തിന് ഇളക്കമില്ല ഉമ്മുഹബീബ (റ) കണ്ണീരോടെ പിൻവാങ്ങി ഇപ്പോൾ നബിപത്നിയായി ഉയർത്തപ്പെട്ടിരിക്കുന്നു അവരെ വിട്ടുപോയ മുൻ ഭർത്താവ് നീചമായ രീതിയിൽ ജീവിതം തുടർന്നു അബ്സീനിയായിൽ വെച്ചു തന്നെ മരണപ്പെട്ടു.


മദീനയിലെത്താൻ മോഹം

മുഹമ്മദ് നബി (സ) തങ്ങൾ അറബ് നാട്ടുകാർക്കു ചുറ്റുമുള്ള ക്രൈസ്തവ രാജാക്കന്മാരെ ഇസ്ലാംമിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള കത്തുമായി ദൂതന്മാരെ അയച്ചു ഇസ്ലാമിനെ അവർക്കു പരിചയപ്പെടുത്തുക ഇസ്ലാമിലേക്ക് ക്ഷണിക്കുക ഇതിനുവേണ്ടിയാണ്കത്തുമായി ദൂതന്മാരെ അയച്ചത് ഹിരാക്ലിയസ് രാജാവിന്റെ സന്നിധിയിലേക്ക്ദൂതൻ പുറപ്പെട്ടു

ദിഹ്മ ബിൻ ഖലീഫ അൽ കൽബി എന്ന സ്വഹാബിയാണ് ഹിരാക്ലിയസിന്റെഅടുത്തേക്ക് പോയത് ബൈത്തുൽ മുഖദ്ദസിലേക്കുള്ള യാത്രാമധ്യെ ഹിരാക്ലിയസ് ഹിംസിലെത്തി അവിടെവെച്ച് നബി (സ) യുടെ കത്ത് ഹിരാക്ലിയസിന് കിട്ടി പേർഷ്യൻ ചക്രവർത്തി കോസ്റോസിന് നബി (സ) യുടെ കത്ത് കിട്ടി രാജസദസ്സിൽ കത്ത് വായിച്ചതോടെ അദ്ദേഹം കോപംകൊണ്ട് വിറയ്ക്കാൻ തുടങ്ങി

കത്ത് പിച്ചിച്ചീന്തി വലിച്ചെറിഞ്ഞു അദ്ദേഹത്തിന്റെ കീഴീലുള്ള യമൻ ഗവർണർക്ക് കത്തയച്ചു പ്രവാചകന്റെ തലയെടുക്കാനുള്ളകത്ത് ഇതറിഞ്ഞ പ്രവാചകൻ അയാളുടെ രാജ്യംഅല്ലാഹു പിച്ചിച്ചീന്തട്ടെ എന്നു പറഞ്ഞു നജാശി രാജാവിനെ ഇസ്ലാമിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള കത്ത് കൊട്ടാരത്തിൽ കിട്ടി രാജാവ് സന്തോഷത്തോടെ കത്ത് സ്വീകരിച്ചു

അദ്ദേഹം സ്വകാര്യമായി ഇസ്ലാം മതം സ്വീകരിച്ചു നജാശി രാജാവിന് മറ്റൊരു കത്ത് കൂടിയുണ്ട് അബ്സീനിയായിൽ അവശേഷിക്കുന്ന മുസ്ലിംകളെ എത്രയും വേഗം മദീനയിലേക്കയക്കണം എന്നറിയിക്കുന്നകത്ത് രണ്ട് കത്തുകളും മാന്യമായി സ്വീകരിച്ചു മുസ്ലിംകളെ മദീനയിലേക്കയക്കാൻ രണ്ട് കപ്പലുകൾ സജ്ജമാക്കാൻ രാജാവ് കൽപ്പന നൽകി പ്രവാചക പത്നി ഉമ്മുഹബീബയെയും അയക്കണം കൂടാതെ നബി(സ)ക്ക് നല്ല പാരിതോഷികങ്ങളും കൊടുത്തയക്കണം ഒരു പ്രതിനിധി സംഘത്തേയും അയക്കണം പ്രവാചകൻ തനിക്കുവേണ്ടി പ്രാർത്ഥിക്കണം അങ്ങനെ തനിക്ക് രക്ഷ കിട്ടണം കോരിത്തരിപ്പിക്കുന്ന വാർത്തകളാണ് അബ്സീനിയായിൽ നിന്ന് ലഭിച്ചുകൊണ്ടിരുന്നത്

മദീനയിൽ നിന്ന് സന്തോഷവാർത്തകൾ ഹിജ്റക്കു ശേഷം മുസ്ലിംകളുടെ നില മെച്ചപ്പെട്ടു ബദറും ഉഹ്ദും ഖന്തഖും കടന്ന് പോയില്ലേ ? എന്തൊരു ഉൾക്കിടിലമായിരുന്നു അന്നൊക്കെ കപ്പലിൽ വന്നവരാണ് വാർത്തകൾ നൽകിയിരുന്നത് ഏതാനും വർഷങ്ങൾക്കിടയിൽഎന്തുമാത്രം സംഭവങ്ങൾ അവ മനസ്സിൽ നിന്നൊരിക്കലും മാഞ്ഞുപോകില്ല

അസ്മഇന്റെ ചിന്തകൾ മക്കയിലേക്ക് ചിറകടിച്ചുപറന്നു പിറന്ന നാട് പിച്ചവെച്ചു നടന്ന മണ്ണ് അന്നാട് വിട്ട് പോന്നിട്ടു വർഷങ്ങളെത്രയായിബാല്യകാല സ്മരണകൾ അവിടെ തങ്ങിനിൽക്കുകയാണ് പ്രിയപ്പെട്ട മാതാപിതാക്കൾ സ്നേഹം ചൊരിഞ്ഞു തന്ന സഹോദരിമാർ ആദ്യകാല സ്വഹാബി വനിതകൾ കുടുംബ ജീവിതത്തിന്റെ നിറപ്പകിട്ടാർന്ന ഓർമ്മകൾ അല്ലലും അലട്ടുമില്ലാത്തകുട്ടിക്കാലം തന്റെ പ്രിയപ്പെട്ട മക്കൾ അവർ കണ്ടിട്ടില്ലാത്ത ബന്ധുക്കൾ അവരെക്കാണാത്ത ബന്ധുക്കൾ നബിതങ്ങളെ ഒരു നോക്കു കണ്ടിട്ട് കാലമെത്രയായി ഇനിയും കാണാതിരിക്കാൻ കഴിയുമോ ?

ഒന്നു കാണാനെന്തു വഴി ? മദീനയിലേക്ക് പറക്കാൻ ചിറകുകളില്ലല്ലോഭർത്താവ് വന്നാൽ സംസാരവിഷയം മദീന തന്നെ എല്ലാ മുസ്ലിംകളുടെയുംഅവസ്ഥ അതുതന്നെ മദീനയിൽ ശാന്തമായ ജീവിതമാണ് അവിടെ മർദ്ദനമില്ല പീഡനമില്ല ഇസ്ലാം ശാന്തമായി പ്രചരിച്ചു കൊണ്ടിരിക്കുന്നു അബ്സീനിയാ തങ്ങൾക്കഭയം നൽകിയ നാട് നല്ല അയൽക്കാർ ബദ്ധപ്പാടുകളില്ല വൈരാഗ്യമില്ല എല്ലാം ശാന്തം

അബ്സീനിയായിലെ മുസ്ലിം അഭയാർത്ഥികൾ എല്ലാവരും ഒരേ ചിന്തയിലാണ് ഒരേ ചർച്ചയിലും അബ്സീനിയ വിടുന്നതിനെക്കുറിച്ചാണ് ചർച്ച അല്ലാഹു തങ്ങൾക്ക് നൽകിയ അനുഗ്രഹങ്ങളെക്കുറിച്ചവർ എപ്പോഴും ഓർക്കുന്നു ഒന്നാമതായി ഹിജ്റ നടത്തിയവർ തങ്ങളാണ് തങ്ങളാണ് ആദ്യ മുഹാജിറുകൾ മദീനയിലേക്കുള്ളഹിജ്റ പിന്നീടാണുണ്ടായത് തങ്ങൾ മദീനയിലെത്തിയാലോ ?

തങ്ങൾ രണ്ട് ഹിജ്റ നടത്തിയവരായി രണ്ട് ഹിജ്റ എന്തൊരു മഹത്തായ പദവിയാണത് രണ്ടാം ഹിജ്റ നടത്താനുദ്ദേശിക്കുന്നവരുടെ നേതാവാണ് ജഹ്ഫറുബ്നുൽ അബീത്വാലിബ് (റ) അദ്ദേഹത്തിന്റെ പ്രിയ പത്നി അസ്മാഹ് (റ) ചരിത്രഗതിയോടൊപ്പം നീങ്ങിയ ദമ്പതികൾ ചരിത്ര താളുകളിൽ ഇടംനേടിയവർ വൻവിജയങ്ങൾ ഈ ദമ്പതികളെ കാത്തിരിക്കുന്നു വളരെക്കുറഞ്ഞ കാലത്തെ ആയുസ്സേ ബാക്കിയുള്ളൂ നേടാനുള്ള നേട്ടങ്ങളോ ? അവർണനീയം കാലം അവരെക്കണ്ട് കോരിത്തരിക്കാൻ പോവുന്നു

തലമുറകൾ വികാരാവേശത്തോടെഅവരുടെ പേർ പറയും അങ്ങനത്തെ ഒരു കാലം വരും കാത്തിരിക്കുക മനസ്സുകൾ മദീനയിലെത്താൻ വെമ്പൽ കൊള്ളുന്നു ചിലർ ഒരുങ്ങിക്കഴിഞ്ഞു സാധനങ്ങൾ പെറുക്കിക്കെട്ടി കപ്പൽ വരുന്ന സമയവും കാത്തിരിക്കുകയാണ് അസ്മാഇന്റെ മനസ്സിൽ നിന്ന് ഓർമ്മകൾ അകന്നുപോവുന്നതേയില്ല അബ്സീനിയായിലെത്തിയ ആദ്യ നാളുകൾ ആശ്വാസത്തിന് കൊതിച്ച നാളുകൾ ഖുറൈശി പ്രതിനിധികൾ വന്നു രാജാവിനെ തെറ്റിദ്ധരിപ്പിക്കാൻ തങ്ങളെ തിരിച്ചു കൊണ്ടുപോവാൻ എന്നിട്ട് തങ്ങളെ കൊടിയ പീഡനങ്ങൾക്ക് വിധേയരാക്കാൻ ആ അപകടങ്ങളൊക്കെ അല്ലാഹു നീക്കിത്തന്നു ഇന്ന് അങ്ങനെയുള്ള പേടിയില്ല എല്ലാം ശാന്തം മക്കയിൽ നിന്നാരും തങ്ങളെ അന്വേഷിച്ചുവരില്ല

ഇനി മദീനയിലെത്തണംതിരുദൂതരെ കാണണം എങ്കിലേ മനസ്സിനാശ്വാസം കിട്ടൂ വികാരഭരിതമായ ദിവസങ്ങൾ ഊണിലും ഉറക്കിലും ഒരേ ചിന്ത മദീനാ യാത്ര സ്നേഹ സമ്പന്നയായ നജാശി രാജാവിനെ പിരിയുന്നതെങ്ങനെ ? വർഷങ്ങൾ കൊണ്ട് വളർന്നുവന്ന സ്നേഹബന്ധം അല്ലാഹു ഏകനാണെന്നും മുഹമ്മദ് അവന്റെ റസൂലാണെന്നും നജാശി സാക്ഷ്യം വഹിച്ചിട്ടുണ്ട്ജഹ്ഫർ (റ)വിന് അതറിയാം ചുറ്റുമുള്ളവർ അതറിയില്ല അബ്സീനിയായിൽ തന്റെ സാനിധ്യം രാജാവ് കൊതിക്കുന്നുണ്ട് ഭരണ കാര്യങ്ങളിൽ ഉപദേശം തേടുന്നു എല്ലാം സന്തോഷം നൽകുന്ന കാര്യങ്ങൾ

പക്ഷെ ഇനിയുമിവിടെ തുടർന്നുകൂടാ വേഗത്തിൽ പുണ്യസവിധത്തിലെത്തണം ജഹ്ഫർ (റ) കൊട്ടാരത്തിലെത്തി നാലുകണ്ണുകൾ കൂട്ടിമുട്ടി വേർപാടിന്റെ ദുഃഖം ഇരുമുഖങ്ങളിലും പ്രകടമായി കണ്ണുകൾ നിറഞ്ഞൊഴുകി നജാശി ഗദ്ഗദത്തോടെ സംസാരിച്ചു രണ്ട് കപ്പലുകൾ ഒരുക്കാൻ ഏർപ്പാട് ചെയ്തിട്ടുണ്ട് എല്ലാവർക്കും ഒന്നിച്ചുപോകാമല്ലോ പോയ്ക്കോളൂ എല്ലാ ഭാവുകങ്ങളും നേരുന്നു ജഹ്ഫർ (റ)വിന്റെ വാക്കുകളിൽ ഗദ്ഗദം കലർന്നു മഹാരാജാവേ അങ്ങേക്ക് എങ്ങനെ നന്ദി പറയണമെന്നറിഞ്ഞുകൂടാഞങ്ങൾ ഒന്നുമില്ലാത്തവരായിരുന്നപ്പോൾ അങ്ങ് ഞങ്ങളെ സഹായിച്ചു മറ്റാർക്കും നൽകാനാവാത്ത സഹായം ഞങ്ങൾ മറക്കില്ല പകരം അല്ലാഹു നിങ്ങളെ സഹായിക്കും

അല്ലാഹുവിന്റെ സഹായമല്ലാതെ മറ്റൊരു സഹായവുമില്ലാത്തഒരു നാൾ വരാനുണ്ട് അന്നവൻ അങ്ങയെ സഹായിക്കുംഞങ്ങളുടെ പ്രവാചകൻ മക്കയിൽ നിന്ന് മദീനയിലെത്തിക്കഴിഞ്ഞു അവിടെ ഇസ്ലാമിക പ്രവർത്തനം ശക്തമായി നടക്കുകയാണ് ഞങ്ങൾക്കും അതിൽ പങ്കെടുക്കണം ഞങ്ങളെ പോവാൻ അനുവദിച്ചാലും പോയ്ക്കൊള്ളൂ പ്രവാചകനെ ചെന്ന് കണ്ടോളൂ എന്റെ സലാം പറയൂ എന്നിട്ട് ഇക്കാര്യം കൂടി പറയണംആരാധനക്കർഹനായി അല്ലാഹു അല്ലാതെ ഒരു ഇലാഹ് ഇല്ലെന്നും മുഹമ്മദ് അവന്റെ റസൂലാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു.

ജഹ്ഫർ (റ)വും കൂടെയുള്ളവരും കോരിത്തരിച്ചു നിന്നുപോയി എന്റെ പാപങ്ങൾ അല്ലാഹു പൊറുത്തുതരാൻ വേണ്ടി പ്രാർത്ഥിക്കാൻ പറയണം കണ്ണുകൾ നിറഞ്ഞൊഴുകി ഗദ്ഗദം വാക്കുകളെ തടഞ്ഞു ഇതാ എന്റെ ഒരു ദൂതൻ നിങ്ങളുടെ കൂടെ വരുന്നു ഇദ്ദേഹം പ്രവാചകനെ ചെന്നു കാണട്ടെ ഞാൻ നിങ്ങൾക്കു വേണ്ടി ചെയ്ത കാര്യങ്ങൾ ഇദ്ദേഹം തന്നെ അവിടെ വിവരിക്കട്ടെ

പല രംഗങ്ങൾക്കും അസ്മാഹ്(റ) സാക്ഷിയാണ് കൊട്ടാരത്തിലെ സ്ത്രീകൾ സുപരിചിതരായിത്തീർന്നിട്ടുണ്ട് എല്ലാവർക്കും നല്ല സ്നേഹമാണ് രണ്ട് സംസ്കാരങ്ങൾ അടുത്തറിയാനുള്ളഅവസരം കിട്ടി അബ്സീനിയായിലെ ക്രൈസ്തവ സമൂഹം അവരുടെ വിശ്വാസാചാരങ്ങൾആരാധനാ രീതികൾ എല്ലാം അടുത്തറിഞ്ഞു ചർച്ചകൾ കണ്ടു പുരോഹിതന്മാരെ കണ്ടു അവരുടെ പ്രസംഗങ്ങൾ കേട്ടു വേഷവിധാനങ്ങളും കണ്ടു ആഹാര ക്രമങ്ങൾ നന്നായി മനസ്സിലാക്കി എത്രയോ പേർ അസ്മാഇനെ കാണാൻ വരുന്നു യാത്ര ചോദിക്കുന്നു

ഇനിയെന്നാണ് തമ്മിൽ കാണുക വരണം വരാതിരിക്കരുത് ഇനിയും കാണണം എല്ലാം വിധിപോലെ ഇനിയൊരു മടക്കമുണ്ടോ ? ഇനിയൊരു കാഴ്ചയുണ്ടോ ? നജാശിയുടെ ചരിത്രമെഴുതിയവർഇങ്ങനെ രേഖപ്പെടുത്തിക്കാണുന്നു :നജാശി രാജാവ് ജഹ്ഫർ (റ)വിനോടും സന്നിഹിതരാവാൻ ആവശ്യപ്പെട്ടു അവരെല്ലാവരും വന്നുചേർന്നു അവർക്കു യാത്ര പോകാനുള്ള കപ്പലുകൾ തയ്യാറായി നിൽക്കുന്നു

അദ്ദേഹം ഇങ്ങനെ എഴുതി അല്ലാഹു അല്ലാതെ ഒരു ഇലാഹ് ഇല്ലെന്നും മുഹമ്മദ് അവന്റെ അടിമയും റസൂലുമാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു ഈസാ (അ) അല്ലാഹുവിന്റെ റസൂലും അടിമയും മർയമിൽ നിക്ഷേപിക്കപ്പെട്ട വിശുദ്ധാത്മാവുംവചനവുമാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു ഈ വാചകമെഴുതിയ തുണ്ട് കോട്ടിന്റെ പോക്കറ്റിലിട്ടുഅബ്സീനിയക്കാരെ മുഴുവൻ വിളിച്ചുവരുത്തിഎല്ലാവരും വന്നു അണിയായി നിന്നു വിശാലമായ മൈതാനിയിൽ അണിനിരന്ന തന്റെ അനുയായികളോട് നജാശി രാജൻ ചോദിച്ചു

നിങ്ങൾക്ക് ഏറ്റവും ബന്ധപ്പെട്ടവൻ ഞാൻ അല്ലേ ?

അവർ പറഞ്ഞു : അതെ

നിങ്ങളെന്റെ സ്വഭാവത്തെ എങ്ങനെ കാണുന്നു?

അവർ പറഞ്ഞു : നല്ല സ്വഭാവം

എന്റെ അവസ്ഥയെപ്പറ്റി നിങ്ങളന്ത് പറയുന്നു?

അവർ പറഞ്ഞു : അങ്ങ് ഞങ്ങളുടെ മതം ഉപേക്ഷിച്ചു യേശു അടിമയാണെന്ന് താങ്കൾ പറഞ്ഞു

രാജാവ് ചോദിച്ചു : യേശു ആരാണ്?

അവർ പറഞ്ഞു : ദൈവ പുത്രൻ

അദ്ദേഹം കൈ നെഞ്ചിൽ വെച്ചുകൊണ്ട് പ്രഖ്യാപിച്ചു ഞാൻ പറഞ്ഞതിൽ കൂടുതലായി യേശു ഒന്നും വർധിപ്പിച്ചിട്ടില്ല

ജനങ്ങൾ കേട്ടു തൃപ്തരായി സന്തോഷത്തോടെ തിരിച്ചു പോയി

കാത്തിരുന്ന ദിവസമെത്തി അബ്സീനിയായോട് വിടപറയുന്ന ദിനമെത്തി രണ്ട് കപ്പലുകൾ യാത്രക്ക് തയ്യാറെടുത്തുനിൽക്കുന്നു കപ്പൽ തൊഴിലാളികൾ ജോലികളിൽ വ്യാപൃതരായി കടൽത്തീരം നിറയെ അബ്സീനിയക്കാർ ഒരു പതിറ്റാണ്ട് മുമ്പെ അഭയാർത്ഥികളിയിവന്നു ഈ തീരം സ്വഗതം ചെയ്തു

ഈ മണ്ണിൽ കഠിനാദ്ധ്വാനം ചെയ്തു ജീവിച്ചു മുസ്ലിംകളുടെ വിയർപ്പുതുള്ളികൾ ഈ മണ്ണിൽ വീണു വിശ്വസ്ഥരായും സത്യസന്ധരായും കഴിഞ്ഞുകൂടി ഒരു ദശകത്തിന്റെ ഹൃദ്യമായ സഹവാസത്തിന് ശേഷം വന്നു ചേർന്ന വേർപാട് ഓരോരുത്തരായി കപ്പലിൽ കയറി കെട്ടുകളെല്ലാം കയറ്റി പായ നിവർന്നു നങ്കൂരമുയർന്നു കാറ്റടിച്ചു കപ്പൽ നീങ്ങി പടച്ച തമ്പുരാന്റെ നാമത്തിൽ സലാം അനേകം കൈകൾ ഒന്നിച്ചു വീശുന്നു യാത്രാമംഗളം കടൽത്തിരകൾ സന്തോഷം പങ്കുവെച്ചു ആമോദത്തോടെ പൊട്ടിച്ചിരിച്ചു കാറ്റിന് ഉത്സവം വർദ്ധിച്ചു അത് കപ്പലിനെ വേഗത്തിൽ നയിച്ചു അൽഹംദുലില്ലാഹ് എല്ലാ ഖൽബുകളും ഭക്തിനിർഭരമായി നബിതങ്ങളുടെ ഹള്റത്തിലേക്ക് ഈയാത്ര സ്വലാത്ത് വർധിപ്പിക്കേണ്ടയാത്ര ഖൽബും നാവും അതിൽ ലയിച്ചു നജാശി രാജാവിന്റെ നാൽപതംഗ പ്രതിനിധി സംഘവും കൂടെയുണ്ട് മദീനയിൽ ചെന്ന് നബി (സ) തങ്ങളെ കാണാനുംരാജാവിന്റെ പാരിതോഷികങ്ങൾ സമർപ്പിക്കാനുമാണവർ വരുന്നത്.


ഖൈബർവിജയം  
                                   
ഇസ്ലാമിക ചരിത്രത്തിലെ ആവേശകരമായൊരധ്യായമാണ് ഖൈബർ യുദ്ധം

ആൾബലവും ആയുധ ബലവും , ധനശേഷിയുമുള്ള ജൂതഗോത്രങ്ങൾ ബുദ്ധിയും തന്ത്രവും കൗശലവും വേണ്ടത്രയുണ്ട് അവർ ഇസ്ലാമെനെ നശിപ്പിക്കാൻ തന്ത്രം പ്രയോഗിക്കുന്നു പുറമേ കാണുമ്പോൾ ചങ്ങാതിമാർ കാണാത്ത മാർഗത്തിലൂടെ കീഴ്പ്പെടുത്തും അവരെ ശക്തികൊണ്ട് നേരിടേണ്ടത് അനിവാര്യമായിരുന്നു ശക്തി ശക്തിക്കു ശക്തി യുക്തിക്കു യുക്തി ഖൈബറിൽ ജൂതന്മാർക്ക് സുശക്തമായ കോട്ടകളുണ്ട് വേണ്ടത്ര യോദ്ധാക്കളും ,ആയുധങ്ങളും ഭക്ഷ്യ വസ്തുക്കളുമെല്ലാം കോട്ടകൾക്കകത്തുണ്ട് പെട്ടെന്നൊരാൾ മുസ്ലിം സൈന്യം പ്രത്യക്ഷപ്പെട്ടു ആയുധ തന്ത്രത്തിനു മുമ്പിൽ അവരൊന്ന് പകച്ചു മുസ്ലിം സൈന്യം കോട്ടകൾ ഉപരോധിച്ചു ഇടക്കിടെ ഏറ്റുമുട്ടലുകൾ നടന്നുകൊണ്ടിരുന്നു

അവർ കോട്ടവിട്ട് പുറത്തുവരുന്നില്ല ദിവസങ്ങളങ്ങിനെ കടന്നുപോയി ഒരു ദിവസം നബി  (സ) ഒരു പതാക അബൂബക്കർ  (റ)വിന്റെ കൈയിൽ കൊടുത്തിട്ട് പറഞ്ഞു യുദ്ധം നടത്തൂ നാഇം കോട്ട പിടിച്ചടക്കൂ നന്നായി പോരാടി കോട്ട കീഴടക്കാനായില്ല പിറ്റേന്ന് ഉമർ  (റ)വിനെ അയച്ചു നല്ല പോരാട്ടം നടന്നു കോട്ട കീഴടക്കാതെ മടങ്ങിവന്നു അടുത്ത ദിവസം അലി(റ)വിനെ വിളിച്ചു പതാക നൽകി പോരാടുക അല്ലാഹു വിജയം നൽകുന്നതുവരെ പൊരുതുക

ഉഗ്രൻ പോരാട്ടം നടന്നു കോട്ടയിൽ നിന്ന് തുരുതുരെ ജൂതസൈനികർ പുറത്തിറങ്ങി പൊരിഞ്ഞ പോരാട്ടം നടന്നു അലി(റ)വിന്റെ കൈയിൽ നിന്ന് പരിച തെറിച്ചുപോയി കോട്ടയുടെ വാതിൽ പറിച്ചെടുത്തു അത് പരിചയാക്കി യുദ്ധം തുടർന്നു ഈ സംഭവം ശത്രുക്കളെ നടുക്കി അവർ പിൻവാങ്ങി പരിചയാക്കിയ കോട്ടവാതിൽ പിന്നീട് പാലമായി ഉപയോഗിച്ചു പാലത്തിൽ ചവിട്ടി ചാടിക്കടന്ന് മുസ്ലിംകൾ കോട്ടയിൽ പ്രവേശിച്ചു കോട്ടക്കുള്ളിൽ ജീവൻമരണ പോരാട്ടം നടന്നു ജൂതപ്പട നേതാവായ ഹാരിസുബ്നു അബൂസൈനബ് വധിക്കപ്പെട്ടു അതോടെ നാഇം കോട്ട മുസ്ലിംകളുടെ  അധീനതയിലായി പിന്നീട് അതിശക്തമായ യുദ്ധത്തിലൂടെ ഖമൂസ് കോട്ട കീഴടക്കി വീണ്ടും മുന്നേറ്റം തന്നെ വത്വീഹ് കോട്ട
സുലാലിം കോട്ട

ഏറ്റവും ഭദ്രമായ കോട്ടകൾ ആ കോട്ടകൾ നഷ്ടപ്പെടുകയാണെന്ന് ജൂതന്മാർക്ക് ബോധ്യമായി അവർ സന്ധി നടത്താൻ അപേക്ഷിച്ചു നബി  (സ) തങ്ങൾ അതംഗീകരിച്ചു ശിഖ്, നത്വീത് ,കതീബ തുടങ്ങിയ സമ്പൽസമൃദ്ധമായ മേഖലകൾ മുസ്ലിംകളുടെ പിടിയിലായി ഫദഖ് നിവാസികൾ ഖൈബറിലെ  സംഭവങ്ങളറിഞ്ഞു തങ്ങളുടെ സ്വത്തിന്റെ പകുതി നൽകാമെന്നും സന്ധി ചെയ്യാമെന്നും ഫദഖ് നിവാസികൾ അറിയിച്ചു സന്ധി നടന്നു വൻ വിജയത്തിനു ശേഷം മദീനയിലേക്ക് മടങ്ങുകയാണ് വാദിൽ ഖുറാ വഴിയാണ് തിരിച്ചുപോക്ക് വാദിൽഖുറായിലെ ജൂതശക്തി ക്ഷോഭിച്ചു ആയുധമണിഞ്ഞു കാത്തിരുന്നു

മുസ്ലിംകളെത്തിയുതും അവർ ആക്രമണം തുടങ്ങി  മുസ്ലിംകൾ സമനില വീണ്ടെടുത്തു പൊരിഞ്ഞ പോരാട്ടം വാദിൽഖുറായും കീഴടങ്ങി അല്ലാഹു നൽകിയ അനുഗ്രഹം അപാരം തന്നെ വിജയങ്ങൾക്കുമേൽ വിജയം സന്തോഷത്തിനുമേൽ സന്തോഷം അല്ലാഹുവേ നിനക്കാണ് സ്തുതി അൽഹംദുലില്ലാഹ് മദീനയിൽ രണ്ട് സന്തോഷങ്ങൾ കാത്തിരിപ്പുണ്ട്

ഹിജ്റ വർഷം ഏഴ് മുഹർറം മാസത്തിലാണ് നബി  (സ)തങ്ങളും  സ്വഹാബികളും ഖൈബറിലേക്ക് പുറപ്പെട്ടത് ഖൈബർ വിജയം നേടുന്നത് സ്വഫറിലാണ് ഖൈബർ കരാർ  ഒപ്പിട്ടു കഴിഞ്ഞു സ്ഥിതിഗതികൾ ശാന്തമാണ് ജൂതനേതാവ് സലാം ബിൻ മിശ്ക്കിന്റെ ഭാര്യയാണ് സൈനബ് അവർ പ്രവാചകനെ ഭക്ഷണത്തിന് ക്ഷണിച്ചു ക്ഷണം സ്വീകരിക്കപ്പെട്ടു  പ്രവാചകനും അനുയായികളും വട്ടമിട്ടിരുന്നു വേവിച്ച ആടിനെ കൊണ്ടുവന്നു നബി  (സ)ഒരു കഷ്ണം മാംസം വായിലിട്ടു ചവച്ചു പന്തികേട് തോന്നി ഉടനെ തുപ്പിക്കളഞ്ഞു 

നബി (സ)പറഞ്ഞു : ഇത് കഴിക്കരുത് വിഷം ചേർത്തിട്ടുണ്ട് ബിശ്റുബ്നു ബറാഹ് ഒരു കഷ്ണം കഴിച്ചു കഴിഞ്ഞിരുന്നു അതിലെ വിഷം കാരണം അദ്ദേഹം മരിച്ചു

സൈനബ് എന്ന ജൂത സ്ത്രീ കുറ്റം സമ്മതിച്ചു എന്റെ പിതാവും ഭർത്താവും വിധിക്കപ്പെട്ടുകഴിഞ്ഞു പ്രതികാര ചിന്ത മനസ്സിനെ അധീനപ്പെടുത്തി മാപ്പ് തരണം അവർ താണുകേണപേക്ഷിച്ചു അവർക്ക് മാപ്പ് നൽകി വിട്ടയച്ചു എന്ന്

ഒരു റിപ്പോർട്ടിൽ പറയുന്നു മറ്റൊരു റിപ്പോർട്ടിൽ അവരെ വധിക്കുകയാണ് ചെയ്തിട്ടുള്ളത് ഈ സംഭവങ്ങളെല്ലാം കഴിഞ്ഞ് അവർ വരികയാണ് ജേതാക്കളുടെ മടക്കയാത്ര ഖൈബർ യുദ്ധ വിജയവാർത്ത മദീനയിലെത്തിക്കഴിഞ്ഞിരുന്നു

മദീനയിൽ സന്തോഷവും സമാധാനവും നിലനിന്നു ജഹ്ഫറുബ്നുൽ അബീത്വാലിബ്  (റ) വും സംഘവും മദീനയിലെത്തിക്കഴിഞ്ഞു ഉമ്മുഹബീബ (റ)യും മദീനയിലെത്തിയിട്ടുണ്ട് അസ്മാഹ് (റ) എത്തിയിട്ടുണ്ട് ജഹ്ഫർ  (റ) ,നബി  (സ) തങ്ങൾ അവർ മുഖത്തോട് മുഖം കണ്ടു ഹൃദ്യമായ സ്വാഗതം സലാം ചൊല്ലി ഖൽബ് ഖൽബോട് ചേർന്നു ആലിംഗനം നബി  (സ)തങ്ങളുടെ ആഹ്ലാദം തുടിക്കുന്ന വാക്കുകൾ ഒഴുകിവന്നു

ഖൈബറിലെ വിജയമോ ജഹ്ഫറുമായുള്ള കണ്ടുമുട്ടലോ ഏതാണ് തന്നെ കൂടുതൽ സന്തോഷിപ്പിച്ചത്  ? പറയാൻ പറ്റുന്നില്ല നബി  (സ)തങ്ങളുടെ ഈ വചനം മദീനയിലെങ്ങും ആളുകൾ ഏറ്റുപറഞ്ഞു നൂറ്റാണ്ടുകൾക്കു ശേഷം നാമും അത് പറയുന്നു നജാശി രാജാവിന്റെ പാരിതോഷികങ്ങൾ സ്വീകരിച്ചു നജ്ജാശി രാജാവിന്റെ പ്രതിനിധി എഴുന്നേറ്റു നിന്നുകൊണ്ട് പറഞ്ഞു;  ഞങ്ങളുടെ രാജാവ് മുസ്ലിംകളോട് എങ്ങനെയാണ് പെരുമാറിയതെന്ന് ജഹ്ഫറിനോട്  ചോദിച്ചു നോക്കൂ

ജഹ്ഫർ  (റ) നജാശി രാജാവിന്റെ പെരുമാറ്റത്തെക്കുറിച്ചും സഹായത്തെക്കുറിച്ചും നന്ദപൂർവ്വം സംസാരിച്ചു അബ്സീനിയായിൽ നിന്നെത്തിയ നാൽപ്പത് പേർ അവർ നബി  (സ)തങ്ങളെ കാണുന്നു സത്യം കൺമുമ്പിൽ തെളിഞ്ഞുനിൽക്കുന്നു ഇത് തന്നെയാണ് അന്ത്യ നബി സംശയമില്ല ഇനിയൊട്ടും വൈകിക്കൂടാ അവർ ഉടനെത്തന്നെ ഇസ്ലാം മതം സ്വീകരിച്ചു സ്വഹാബികളായി നജാശിയുടെ സലാം കേൾപ്പിച്ചു പൊറുക്കലിനെ തേടാൻ നജാശി അപേക്ഷിച്ചതായും അറിയിച്ചു നബി  (സ)എഴുന്നേറ്റുനിന്നുകൊണ്ട് വുളു എടുത്ത് തിരിച്ചെത്തി നജാശിക്കു വേണ്ടി മൂന്നു ദുആ ചെയ്തു അവിടെ തടിച്ചുകൂടിയവർ മൂന്നു തവണ ആമീൻ പറഞ്ഞു അല്ലാഹുവേ നജാശിക്ക് പൊറുത്തു കൊടുക്കേണമേ
പൊറുത്തു കൊടുക്കേണമേ
പൊറുത്തു കൊടുക്കേണമേ

ജഹ്ഫർ  (റ) നജ്ജാശിയുടെ ദൂതനോട് പറഞ്ഞു;  നിങ്ങളിവിടെ കണ്ടതെല്ലാം രാജാവിന് വിവരിച്ചു കൊടൂക്കുക ഇസ്ലാമിക ചരിത്രത്തിലെ അവിസ്മരണീയ സംഭവം നബി  (സ)യുടെ  ജീവിത കാലത്ത് തന്നെ നജാശി രാജാവ് മരണപ്പെട്ടു ആ വിവരം മദീനയിലറിഞ്ഞു 

നബി  (സ)തങ്ങളും സ്വഹാബികളുടെ വലിയ സംഘവും മരുഭൂമിയിൽ വന്നു നബി  (സ) ആ ദുഃഖവാർത്ത അറിയിച്ചു നിങ്ങളുടെ സഹോദരൻ അബ്സീനിയായിൽ മരണപ്പെട്ടിരിക്കുന്നു അല്ലാഹു അദ്ദേഹത്തിന് പൊറുത്തുകൊടുക്കട്ടെ സ്വഹാബികൾ സ്വഫ്ഫുകളായി നിന്നു നബി  (സ) ഇമാമായി നിന്നു ഹാജരില്ലാത്ത മയ്യത്തിന് വേണ്ടി നിസ്കരിച്ചു ആ ജനാസ നിസ്കാരം ചരിത്രത്തിന്റെ ഭാഗമായി നജാശിയുടെ ഭരണ കാലത്തുതന്നെ  അബ്സീനിയായിൽ ഇസ്ലാം മതം പ്രചരിച്ചിരുന്നു രാജാവ് ആ ജനതക്ക് ഇസ്ലാമിനെ പരിചയപ്പെടുത്തിക്കൊടുത്തിരുന്നു

ഇസ്ലാം മതം സ്വീകരിച്ച രാജാവിനെ ഒരു വിഭാഗം ജനങ്ങളും നേതാക്കളും എതിർത്തു ചില ആഭ്യന്തര കലഹങ്ങളുണ്ടായി അതിനെയെല്ലാം രാജാവ് തന്ത്രപരമായി കൈകാര്യം ചെയ്തു രാജ്യത്ത് ശാന്തിയും സമാധാനവും തിരിച്ചുവന്നു ഇസ്ലാംമതം സ്വീകരിച്ചതോടെ രാജാവിന് ജനങ്ങളെ അഗാധമായി സ്നേഹിക്കാൻ കഴിഞ്ഞു രാജ്യത്ത് ഐശ്വര്യം വർദ്ധിച്ചു ജനങ്ങൾ രാജാവിനെയും നിഷ്കളങ്കമായി സ്നേഹിച്ചു സുവറു മിൻ സിയാരി രിജാലി ഹൗല റസൂലുല്ലാഹി (സ) എന്ന ഗ്രന്ഥത്തിൽ നജാശിയുടെ ഗ്രന്ഥത്തിൽ നജാശിയുടെ മരണത്തെക്കുറിച്ച് പറയുന്നതിങ്ങനെയാകുന്നു

നബി(സ) സ്വഹാബികളോടൊപ്പം നജാശിക്കുവേണ്ടി മദീനയിൽ വെച്ച് മയ്യിത്ത് നിസ്കരിച്ചു മയ്യിത്ത് ഹാജരില്ലാത്ത നിസ്കാരം അതിന്റെ കാരണം നജാശി നസ്വാറാക്കളുടെ മധ്യത്തിൽ വെച്ചാണ് മരണപ്പെട്ടത് നിസ്കരിക്കാൻ പറ്റിയ ആരും ആരും അവിടെ ഉഭണ്ടായിരുന്നില്ല...


വീര രക്തസാക്ഷി

പുണ്യ  മദീനാ പട്ടണം

ജഹ്ഫറു ബ്നു അബീത്വാലിബ്  (റ)വും ഭാര്യ അസ്മാഹ് (റ)യും മദീന പട്ടണം കൺകുളിർക്കെ കാണുകയാണ് നബി_ (സ)യെ വരവേറ്റ പട്ടണം പണ്ട് ഈ പട്ടണത്തിന്റെ പേര് യസ്രിബ് എന്നായിരുന്നു നബി  (സ)വന്നപ്പോൾ പട്ടണത്തിന്റെ പേര് മാറി മദീനത്തുന്നബിയ്യായി മാറി ഹിജ്റ നടന്നിട്ട് ഏഴുവർഷങ്ങളായി തങ്ങൾ അബ്സീനിയായിലിരുന്നുകൊണ്ടാണ് ഹിജ്റയുടെ വിവരങ്ങളറിഞ്ഞത് മസ്ജിദുന്നബവി പ്രവാചകരുടെ മസ്ജിദ് സാമൂഹിക ജീവിതത്തിന്റെ ആസ്ഥാനം ഇൽമിന്റെയും ഇബാദത്തിന്റെയും കേന്ദ്രം ഒപ്പം ഭരണ സിരാകേന്ദ്രവും മസ്ജിദുന്നബവിയുടെ നിർമ്മാണ ചരിത്രം വികാരഭരിതമാണ്

അതിന്റെ ദൃക്സാക്ഷി വിവരണം ജഹ്ഫറി(റ)വിന്റെ യും അസ്മാഹ്(റ)വിന്റെ യും കാതുകൾ കേട്ടു എത്രയോ തവണ അല്ലാഹുവിനെ വാഴ്ത്തി ജഹ്ഫർ  (റ)സ്വന്തം അനുജന്റെ മുഖത്തേക്ക് നോക്കി താൻ നാട് വിടുമ്പോൾ അലി വളരെ ചെറുപ്പമായിരുന്നു ഇന്നത്തെ അലിയോ ? എല്ലാവരുടെയും ശ്രദ്ധാകേന്ദ്രമാണ് തന്റെ അനുജൻ ധീരരിൽ ധീരൻ ഖൈസറിലെ ശുജായി ആ ശുജായിയെക്കുറിച്ചാണ് എല്ലാവരും സംസാരിക്കുന്നത്

മുഖത്തിനെന്തൊരു തേജസ്സ് എന്തൊരു ഗാംഭീര്യം അസ്മാഇന്റെ മനസ്സ് നിറയെ സന്തോഷം പെണ്ണുങ്ങൾ അവരെ കാണാനെത്തി അവർക്കെന്തെല്ലാം കാര്യങ്ങളറിയണം അബ്സീനിയായിലെ വിശേഷങ്ങൾ തന്റെ ഉമ്മ പെറ്റ സഹോദരിമാർ ഉമ്മു ഫള്ൽ,സൽമ സൽമയെ കെട്ടിയ ഹംസ (റ)വിനെ കാണാൻ കഴിഞ്ഞില്ല ധീര പോരാളിയായിരുന്നു ഉഹ്ദിൽ പടവെട്ടി മരിച്ചു ഉഹ്ദിന്റെ വീര രക്തസാക്ഷിയാണ് സൽമ ആ ദുഃഖം സഹിച്ചില്ലേ ?

അസ്മാ(റ) പ്രവാചക പത്നിമാരെ സന്ദർശിച്ചു സത്യവിശ്വാസികളുടെ മാതാക്കൾ കണ്ടിട്ട് മതിവരുന്നില്ല സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും സുന്ദര പ്രതീകങ്ങൾ അവർക്ക് അസ്മായുടെ വിവരങ്ങളറിയണം അബ്സീനിയാ വിശേഷങ്ങൾ അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ വാഴ്ത്തി പ്രവാചക പുത്രിമാർ അവരെ സന്ദർശിച്ചു ബദ്ർ യുദ്ധം നടക്കുമ്പോൾ റുഖിയ്യ രോഗത്തിലായിരുന്നു ഭർത്താവ് ഉസ്മാൻ  (റ) ബദ്റിൽ പോയില്ല ഭാര്യയുടെ രോഗമായിരുന്നു കാരണം രണ്ടു പേരും കുറച്ചു കാലം അബ്സീനിയായിലുണ്ടായിരുന്നു ബദ്ർ യുദ്ധം തീരുമ്പോൾ റുഖിയ്യ  (റ)വഫാത്തായി

ഫാത്വിമ  (റ) സ്വർഗത്തിലെ സ്ത്രീകളുടെ നേതാവ് അലി(റ)വിന്റെ പുന്നാര ഭാര്യ അവരുടെ രണ്ട് മക്കൾ

1.ഹസൻ
2.ഹുസൈൻ

അവർ സ്വർഗത്തിലെ യുവാക്കളുടെ നേതാക്കൾ അവരെയെല്ലാം സ്വാതന്ത്ര്യത്തോടെ ചെന്നു കാണാം ഭയപ്പാടില്ലാത്ത കയറിച്ചെല്ലാം കാലത്തിന്റെ മാറ്റം മാസങ്ങൾ കടന്നുപോയി ഹിജ്റ എട്ടാം വർഷം അതിർത്തി പ്രദേശങ്ങളിൽ ശത്രുക്കളുടെ വിളയാട്ടം അവർ മുസ്ലിംകളുടെ ശത്രുക്കളാണ് മുസ്ലിം ശക്തി തകർക്കാൻ തക്കം പാർത്ത് നടക്കുകയാണ് അവർ ഒരു സ്ഥിരം ഭീഷണിയാണ് അവരെ നിലക്കു നിർത്തണം ശക്തമായ സൈനിക നടപടി തന്നെ വേണം മുഹ്തത് യുദ്ധം നടക്കുന്നത് ഹിജ്റ എട്ടാം വർഷം ജമാദുൽ ഊലായിൽ ആകുന്നു സൈനത്തെ സജ്ജമാക്കി നിർത്തി

സൈന്യാധിപന്മാരെ നിയോഗിച്ചു അവർക്ക്പതാക നൽകുകയാണ് നബി(സ) തങ്ങൾ പതാക സൈദുബ്നു ഹാരിസ്  (റ) വിന്റെ കൈയിൽ കൊടുത്തു എന്നിട്ടിങ്ങനെ പറഞ്ഞു സൈദുബ്നു ഹാരിസാണ് ഞങ്ങളുടെ നേതാവ് അദ്ദേഹത്തിന് എന്തെങ്കിലും സംഭവിച്ചാൽ ജഹ്ഫറുബ്നുൽ അബീത്വാലിബ് സൈനിക നേതൃത്വം ഏറ്റെടുക്കണം ജഹ്ഫറിനു എന്തെങ്കിലും സംഭവിച്ചാൽ അബ്ദുല്ലാഹിബ്നു റവാഹ നേതൃത്വം ഏറ്റെടുക്കണം മുവ്വായിരം സൈനികർ അവർ യാത്ര തുടങ്ങി

നബിയും സ്വഹാബികളും നിശ്ചിത ദൂരം വരെ കൂടെ നടന്നു യാത്ര അയച്ചു നബി  (സ) യുദ്ധ മര്യാദകൾ നന്നായി പഠിപ്പിച്ചു കൃഷി നശിപ്പിക്കരുത് മരങ്ങൾ നശിപ്പിക്കരുത് വൃദ്ധരെയും കുട്ടികളെയും സ്ത്രീകളെയും അക്രമിക്കരുത് പാതിരിമാരെയും ആരാധനാലയങ്ങളെയും അക്രമിക്കരുത് സൈന്യം വേഗതയിൽ നീങ്ങി ദിവസങ്ങളോളം യാത്ര ചെയ്തു സിറിയൻ അതിർത്തി പ്രദേശമായ മആനിലെത്തി ഹിറാക്ലിയസിന്റെ ഒരു ലക്ഷം വരുന്ന സൈന്യം മുസ്ലിംകൾക്കെതിരെ നീങ്ങിവന്നു മുഹ്തത് ഗ്രാമത്തിൽ ഇരു സൈന്യവുമെത്തി മുസ്ലിം സൈന്യത്തിൽ മുവ്വായിരം പേരുണ്ട് ശത്രുസൈന്യത്തിന്റെ അംഗബലം ഒരു ലക്ഷമോ രണ്ട് ലക്ഷമോ ആകുന്നു അബ്ദുല്ലാഹിബ്നു റവാഹ (റ) ആവേശോജ്ജ്വാലമായ ചില ഈരടികൾ പാടി

എന്റെ ജനങ്ങളേ നാം രക്തസാക്ഷിത്വം മോഹിച്ചു വന്നവരാണ് നമുക്കു രക്തസാക്ഷികളാവാം അതിനുള്ള നല്ല അവസരമാണിത് അതുകൊണ്ട് ശത്രുക്കളുടെ എണ്ണത്തെക്കുറിച്ച് നാം ചിന്തിക്കുകയേ വേണ്ട പിൻമാറരുത് മുന്നോട്ട് ഗമിക്കുക ആ വാക്കുകൾ ആവേശമായി പടർന്നു ഒന്നുകിൽ വിജയം അല്ലെങ്കിൽ രക്തസാക്ഷാത്വം വമ്പിച്ച ശത്രുനിരകളിലേക്കു മുസ്ലിംകൾ പാഞ്ഞു കയറി വെട്ടിത്തകർത്തു മുന്നേറി
സൈദുബ്നു ഹാരിസ്  (റ) മുസ്ലിം സൈന്യാധിപൻ നബി(സ)യുടെ പതാകയുമായി ശത്രുനിരയിലേക്ക് തുളച്ചു കയറി സൈദിന്റെ വല്ലാത്ത കൈവേഗം ഒരു കൈയിൽ പതാക മറുകൈയിൽ വാൾ ശത്രുക്കളെ അരിഞ്ഞു വീഴ്ത്തി മുന്നേറുന്നു ശത്രുക്കൾ പലരും ചേർന്ന് സൈദ് (റ)വിനെ വെട്ടിവീഴ്ത്തി സൈദുബ്നു ഹാരിസ്  (റ)വീര രക്തസാക്ഷിയായി സൈദ് (റ) വീണപ്പോൾ ജഹ്ഫർ  (റ) പതാക ഏറ്റുവാങ്ങി മുപ്പത്തിമൂന്നുകാരനായ വീര യോദ്ധാവ് ശത്രുനിരയിലേക്ക് കുതിച്ചു ചുറ്റും ശത്രുക്കൾ എന്തൊരു കൈവേഗം. 

ശത്രുക്കൾ അമ്പരന്നു നിൽക്കുന്നു ഇങ്ങനെയുണ്ടോ ഒരു പോരാട്ടം വെട്ടിന്റെ വേഗത കൂട്ടാൻ വേണ്ടി കുതിരപ്പുറത്ത് നിന്ന് ചാടിയിറങ്ങി ശത്രുസംഹാരം നടത്തിക്കൊണ്ട് അതിശയ വേഗത്തിൽ മുന്നേറുകയാണ്

ജഹ്ഫർ  (റ)വിന്റെ വലതു കൈയിലായിരുന്നു പതാക വലതു കൈ വെട്ടിത്തെറിപ്പിക്കപ്പെട്ടു ഉടനെ പതാക ഇടതു കൈയിലേക്കു മാറ്റിപ്പിടിച്ചു ഇടതു കൈയും വെട്ടിമാറ്റപ്പെട്ടു പതാക കക്ഷത്തിൽ ഇറുക്കിപ്പിടിച്ചു ഒരു ശത്രുഭീകരൻ ആ ശരീരം വെട്ടിപ്പിളർത്തി അബ്ദുല്ലാഹിബ്നു റവാഹ (റ)പെട്ടെന്ന് പതാക കൈവശമാക്കി അതിവേഗതയിൽ പോരാട്ടം തുടർന്നു

അതിശയിപ്പിക്കുന്ന കൈവേഗയോടെ പോരാട്ടം തുടരുകയാണ് ശത്രുക്കൾ അദ്ദേഹത്തെ പൊതിഞ്ഞു കഴിഞ്ഞു നിരന്തരമായ ആക്രമണം ആ വീരനായകൻ രക്തസാക്ഷിയായി തൊട്ടടുത്തുണ്ടായിരുന്ന സാബിത് ബ്നു അർഖം പതാക ഏറ്റുവാങ്ങി നേതാവിനെ തെരഞ്ഞെടുക്കുക അദ്ദേഹം വിളിച്ചു പറഞ്ഞു താങ്കൾ തന്നെ യുദ്ധം നയിക്കുക ആളുകളുടെ മറുപടി പറ്റില്ല ഏറ്റവും അനുയോജ്യനായ വ്യക്തിയെ നായകനാക്കുക ഏറെ നേരം ചിന്തിക്കേണ്ടിവന്നില്ല ഒരു പേര് പ്രഖ്യാപിക്കപ്പെട്ടു

അല്ലാഹുവിന്റെ പടവാൾ എന്നറയപ്പെടുന്ന സാക്ഷാൽ ഖാലിദുബ്നുൽ വലീദ് (റ) യുദ്ധതന്ത്രജ്ഞനായ അദ്ദേഹം യുദ്ധത്തിന്റെ കടുപ്പം കുറച്ചു രാത്രിവരെ ഒറ്റപ്പെട്ട ആക്രമണങ്ങൾ നടത്തി സമയം നീട്ടി രാത്രി ഇരുകൂട്ടരും തമ്പിലേക്കു മടങ്ങി ശത്രുക്കളെ തെറ്റിദ്ധരിപ്പിക്കാനുള്ള തന്ത്രം ആവിഷ്കരിച്ചു തന്റെ സൈന്യത്തിലെ നല്ലൊരു വിഭാഗത്തെ പിൻനിരയിൽ വരിയായി നിർത്തി ബാക്കിയുള്ളവർ മുമ്പിൽ യുദ്ധസന്നദ്ധരായി നിലക്കൊണ്ടു പിറ്റേന്ന് രാവിലെ ഈ രംഗമാണ് ശത്രുക്കൾ കണ്ടത്

വളരെ നീളത്തിൽ സൈന്യം മദീനയിൽ നിന്ന് വമ്പിച്ച സഹായ സൈന്യം എത്തിയിരിക്കുന്നുവെന്നവർ കരുതി ഇതുവരെയുള്ള യുദ്ധത്തിൽ മുസ്ലിംകൾ കാണിച്ച വീരശൂര പരാക്രമങ്ങൾ അവരെ അമ്പരപ്പിച്ചിരുന്നു ഇനി സഹായസൈന്യം കൂടി വന്നാലോ ? എണ്ണം തിട്ടപ്പെടുത്താൻ കഴിയാത്തത്ര സഹായ സൈന്യം വന്നു ചേർന്നതിനാൽ യുദ്ധം തുടരുന്നത് ബുദ്ധിയല്ലെന്ന് പറഞ്ഞുകൊണ്ട് ശത്രുസൈന്യം പിൻവാങ്ങി മുസ്ലിം സൈന്യം മദീനയിലേക്ക് മടങ്ങി മൂന്ന് സൈന്യാധിപന്മാരുടെ വിയോഗം എല്ലാവരെയും വല്ലാത്ത ദുഃഖത്തിലാഴ്ത്തിയിരുന്നു...


വീര രക്തസാക്ഷി

ഖാലിദുബ്നുൽ വലീദ് (റ)വിന്റെ നേതൃത്വത്തിലുള്ള സൈന്യം മദീനയിൽ തിരിച്ചെത്തി നബി  (സ)അവരെ സ്വീകരിച്ചു യുദ്ധ രംഗത്തു നിന്നുള്ള വാർത്തകൾ അപ്പോഴാണ് മദീനക്കാർ അറിയുന്നത് ജഹ്ഫർ  (റ)ശത്രുനിരയിലേക്കു കുതിച്ചു കയറുകയായിരുന്നു 

അപ്പോൾ റോമാ സൈന്യം കുതിരയെ വളഞ്ഞു കുതിരക്കു മുമ്പോട്ടു കുതിക്കാൻ കഴിയുന്നില്ല അതിന്റെ മുന്നേറ്റം തടയപ്പെട്ടു അപ്പോൾ ജഹ്ഫർ  (റ) കുതിരപ്പുറത്ത് നിന്ന് ചാടി മുമ്പോട്ട് കുതിച്ചു യുദ്ധം തുടർന്നു അതിന്നിടയിൽ തന്റെ കുതിരയെ തിരിഞ്ഞുനോക്കി തനിക്കേറ്റവും പ്രിയപ്പെട്ട കുതിരയാണത് അതിന്റെ പുറത്ത് ഒരു ശത്രു ചാടിക്കയറുന്നു സഹിക്കാനായില്ല തന്റെ പ്രിയങ്കരനായ കുതിരയെ ശത്രു ഉപയോഗിക്കുകയോ? 

പാടില്ല പക്ഷെ എങ്ങനെ തടയും ? 

ഒറ്റ മാർഗ്ഗമേയുള്ളൂ കുതിരയെ കൊല്ലുക തന്റെ കുതിരയെ താൻ തന്നെ വധിക്കുകയോ ? ആലോചിച്ചു നിൽക്കാൻ സമയമില്ല വെട്ടുകൾ ശരീരത്തിൽ വീണു കൊണ്ടിരിക്കുന്നു മിന്നൽ വേഗതയിൽ ഒന്നു തിരിഞ്ഞു ആഞ്ഞു വീശി ഒറ്റ വെട്ട് കുതിരയുടെ കാലുകൾ അറ്റുപോയി അത് താഴെ വീണു

ഏറെ കഴിയുംമുമ്പെ ജഹ്ഫർ  (റ)വിന്റെ അന്ത്യവും സംഭവിച്ചു 

അബ്ദുല്ലാഹിബ്നു ഉമർ  (റ) പറഞ്ഞു : ഞാൻ മുഹ്തത് യുദ്ധത്തിൽ പങ്കെടുത്തു ജഹ്ഫർ  (റ)വിന്റെ സമീപത്തുണ്ടായിരുന്നു തൊണ്ണൂറിലധികം മുറിവുകൾ അദ്ദേഹത്തിന്റെ ശരീരത്തിലുണ്ടായിരുന്നു വെട്ടുകളും കുത്തുകളും കാരണം ഉണ്ടായ മുറിവുകൾ അന്ന് നബി  (സ)അതീവ ദുഃഖിതനായിരുന്നു മുഖത്ത് ദുഃഖം കാണാമായിരുന്നു തന്റെ മൂന്നു സൈനികരാണ് വേർപിരിഞ്ഞത് 

ആ കുടുംബങ്ങളെ നബി  (സ) സന്ദർശിച്ചു ആശ്വസിപ്പിച്ചു പരലോകത്ത് അവർക്കു ലഭിക്കുന്ന സ്ഥാനമാനങ്ങളെക്കുറിച്ചു പറഞ്ഞു നബി  (സ) ജഹ്ഫറുബ്നുൽ അബീത്വാലിബ്  (റ) വിന്റെ വീട്ടിലേക്ക് കയറിച്ചെന്നു അസ്മ മക്കളെ മൂന്നുപേരെയും കുളിപ്പിക്കുകയും നല്ല ഉടുപ്പ് ധരിപ്പിക്കുകയും ചെയ്തിരുന്നു സുഗന്ധം പൂശിക്കൊടുത്തിരുന്നു റൊട്ടിയുണ്ടാക്കാൻ മാവ് കുഴച്ചുവെച്ചിരുന്നു നബി  (സ)കയറിവന്നു സലാം ചൊല്ലി അസ്മാഹ് (റ) സലാം മടക്കി നബി  (സ)യുടെ മുഖത്ത് വിഷാദം നിഴലിട്ടിരിക്കുന്നത് ശ്രദ്ധിച്ചു ഒന്നും ചോദിച്ചില്ല സന്തോഷകരമല്ലാത്ത വല്ലതും കേൾക്കേണ്ടിവരുമോ എന്ന ഭയം മക്കളെവിടെ ? 

വിളിക്കൂ നബി  (സ)പറഞ്ഞു 

അസ്മാഹ്  (റ)മക്കളെ വിളിച്ചു നബി  (സ)വന്നിട്ടുണ്ടെന്ന് കേട്ടപ്പോൾ അവർ ആഹ്ലാദത്തോടെ ഓടിവന്നു അബ്സീനിയായിൽ നിന്ന് വന്ന ശേഷമാണ് കുട്ടികളും നബിതങ്ങളും തമ്മിൽ കണ്ടത് പെട്ടെന്ന് തന്നെ അവർ വല്ലാത്ത അടുപ്പത്തിലായി പരസ്പരം കണ്ടുകൊണ്ടിരിക്കാൻ മോഹം മക്കളിൽ ഓരോരുത്തർക്കും നബിതങ്ങളോട് ചേർന്നിരിക്കണം അതിനുവേണ്ടി അവർ ഉന്തും തള്ളും തുടങ്ങി നബി  (സ)മൂന്നുപേരെയും ചേർത്തു പിടിച്ചു മൂന്നുപേരെയും ഉമ്മവെക്കുന്നു നബി  (സ)തങ്ങൾക്ക് ഒന്നും പറയാൻ കഴിയുന്നില്ല മൂന്നുമക്കളും ആ കരവലയത്തിനുള്ളിലാണ് 

പെട്ടെന്ന് നബി തങ്ങളുടെ കണ്ണുകൾ നിറഞ്ഞൊഴുകി അസ്മാഹ്  (റ) എല്ലാം കാണുന്നു അവരുടെ ഖൽബ് ഇളകിമറിഞ്ഞു ഭീതി മനസ്സിനെ മൂടി എന്തോ സംഭവിച്ചിരിക്കുന്നു അതെന്താണെന്നറിയണം അല്ലെങ്കിൽ ഈ അവസ്ഥ സഹിക്കാനാവുന്നില്ല അല്ലാഹുവിന്റെ റസൂലേ അങ്ങ് കരയുകയാണല്ലോ ? എന്താണ് സംഭവിച്ചത്?  മുഹ്തതിലെ നായകന്മാർക്ക് വല്ലതും പറ്റിയോ ?
 
അതേ മൂന്നുപേരും ശഹീദായി 

അസ്മാ(റ)യുടെ നില തെറ്റിപ്പോയി കരച്ചിലടക്കാൻ കഴിയുന്നില്ല തേങ്ങിക്കരഞ്ഞു മക്കളുടെ ആഹ്ലാദം പോയി അവർ ഉൽക്കാണ്ഠാകുലരായി നബി  (സ)സ്വന്തം കണ്ണീർ തുടച്ചു എന്നിട്ട് പ്രാർത്ഥിച്ചു അല്ലാഹുവേ ജഹ്ഫറിന്റെ മക്കൾക്ക് നീ പിൻഗാമിയെ കൊടുക്കേണമേ  അല്ലാഹുവേ ജഹ്ഫറിന്റെ ഭാര്യക്ക് നീ പിൻഗാമിയെ കൊടുക്കേണമേ അപ്പോഴേക്കും ആളുകൾ ഓടിവരാൻ തുടങ്ങിയിരുന്നു പെണ്ണുങ്ങൾ അസ്മയെ പൊതിഞ്ഞുനിന്നു പ്രവാചക പുത്രി ഫാത്വിമയുടെ ഓടിക്കിതച്ചുള്ള വരവ് എല്ലാവരേയും കരയിപ്പിക്കുംവിധമായിരുന്നു കൊച്ചു കുട്ടികളെപ്പോലെ നിലവിളിച്ചുകൊണ്ടാണ് ഫാത്വിമ  (റ)എത്തിയത് 

വാ അമ്മാഹ് എന്നുറക്കെ വിളിച്ചുപറയുന്നുണ്ടായിരുന്നു അവർണനീയമായ രംഗം തന്നെ മുഹ്തതിൽ ശഹീദായാ ഒന്നാമത്തെ സൈന്യാധിപൻ സൈദുബ്നു ഹാരിസ്  (റ) നബി  (സ)തങ്ങൾക്ക് സ്വന്തം പുത്രനെപ്പോലെയായിരുന്നു സൈദ് (റ)വിന്റെ മകൾ കരഞ്ഞുകൊണ്ടുവരുന്നു മകൾ നബിയെ കെട്ടിപ്പിടിച്ചു കരഞ്ഞു പ്രിയപ്പെട്ടവരുടെ ഭരണത്തിലുള്ള കണ്ണീരാണിത് 

നബി  (സ)തങ്ങൾ പറഞ്ഞു : 

മൂന്നുപേരെയും ഞാൻ സ്വർഗത്തിൽ കണ്ടു അത് കേട്ടപ്പോൾ ആളുകളുടെ മനസ്സ് തണുത്തു യുദ്ധത്തിൽ ജഹ്ഫറിന് രണ്ട് കരങ്ങൾ നഷ്ടപ്പെട്ടു പകരം അല്ലാഹു രണ്ട് ചിറക് നൽകി സ്വർഗത്തിൽ പറന്നുയരാൻ രണ്ട് ചിറകുകൾ ഈ സംഭവത്തോടെ നബി  (സ) തങ്ങൾ ഒരു കൽപന പുറപ്പെടുവിച്ചു മരണപ്പെട്ടവരുടെ പേരിൽ വിലാപം പാടില്ല ജഹ്ഫറിന്റെ കുടുംബത്തിന് ആഹാരമുണ്ടാക്കിക്കൊടുക്കുക നബി  (സ)തന്റെ കുടുംബത്തോടാവശ്യപ്പെട്ടു 

നബി  (സ)തങ്ങൾ പറഞ്ഞു;  

രക്തത്തിൽ കുതിർന്ന രണ്ടു ചിറകുകളോടും ചുവപ്പ് പരന്ന കൈകാലുകളോടും കൂടി ജഹ്ഫറിനെ ഞാൻ സ്വർഗത്തിൽ കണ്ടു ജഹ്ഫർ  (റ) ആകൃതിയിലും സ്വഭാവത്തിലും നബി(സ) തങ്ങളെപ്പോലെയായിരുന്നു ഒരിക്കൽ നബി(സ)ജഹ്ഫർ  (റ)വിനോട് പറഞ്ഞു എന്റെയും നിന്റെയും രൂപത്തിന് സാദൃശ്യമുണ്ട് സ്വഭാവത്തിനും സാദൃശ്യമുണ്ട് നീ എന്നിൽ നിന്നാണ് 

ഇബ്നു അബ്ബാസ്  (റ) ഒരു സ്വഭാവം പറയുന്നു 

നബി(സ) ചിലരോടൊപ്പം ഇരിക്കുന്നു അസ്മാ(റ) സമീപത്തുണ്ട് നബി  (സ) പറഞ്ഞു : 

നോക്കൂ അസ്മാ...... ജഹ്ഫർ ഇതാ ....ജിബ്രീലിനോടും മീകാഈലിനോടുമൊപ്പം പോവുന്നു ജഹ്ഫർ എന്നോട് സംസാരിച്ചു ഞാൻ സലാം പറഞ്ഞു ജഹ്ഫർ സലാം മടക്കി ഔദാര്യത്തിൽ ജഹ്ഫർ  (റ)മുൻപന്തിയിലായിരുന്നു അതുകൊണ്ടദ്ദേഹത്തെ നബി  (സ) അബുൽ മസാക്കീൻ എന്ന് വിളിച്ചു അസ്മാ(റ) ആ യാഥാർത്ഥ്യവുമായി മെല്ലെ പൊരുത്തപ്പെട്ടു വന്നു ഞങ്ങളുടെ ദാമ്പത്യത്തിന്റെ അധിക ഭാഗവും അബ്സീനിയായിൽ കഴിഞ്ഞു പോയി മദീനയിൽ വന്ന് ഒരു വർഷം തികയുംമുമ്പെ മുഹ്തത് രണാങ്കണത്തിലേക്ക് പോയി അവിടെ ശഹീദായി 

യുദ്ധങ്ങളിൽ നിരവധി യോദ്ധാക്കൾ മരിക്കാറുണ്ട് അവരുടെ വിധവകളെ മറ്റു സ്വഹാബികൾ വിവാഹം ചെയ്തു സംരക്ഷിക്കുകയാണ് ചെയ്യാറുള്ളത് സ്വഹാബികൾക്കിടയിൽ സമുന്നത സ്ഥാനമുള്ള ഒരാൾ അസ്മയെ വിവാഹം ചെയ്യണം അസ്മാ(റ)ക്കും മക്കൾക്കും നല്ല സംരക്ഷണം ലഭിക്കണം സമുന്നതൻ അബൂബക്കർ സിദ്ധീഖ്  (റ)തന്നെ ജഹ്ഫർ  (റ) മരണപ്പെട്ട് ആറ് മാസത്തിനുശേഷം സിദ്ദീഖ്  (റ) അസ്മ(റ)യെ വിവാഹം ചെയ്തു ഇതിൽ ഒരാൺകുട്ടി ജനിച്ചു മുഹമ്മദുബ്നു അബീബക്കർ 

ഒന്നാം ഖലീഫയുടെ പത്നിയെന്ന നിലയിൽ അസ്മാഹ്  (റ) വിന് പല സേവനങ്ങളും നടത്താൻ കഴിഞ്ഞിട്ടുണ്ട് ഭർത്താവിന് അവർ എപ്പോഴും പ്രചോദനമായിരുന്നു നീറിപ്പുകയുന്ന രാഷ്ട്രീയ പ്രശ്നങ്ങൾ വരുമ്പോൾ അവർ ഭർത്താവിന് ആശ്വാസം പകർന്നു താൻ മരണപ്പെട്ടാൽ അസ്മാഹ് തന്റെ മയ്യിത്ത് കുളിപ്പിക്കണമെന്ന് ഖലീഫ വസ്വിയ്യത്ത് ചെയ്തിരുന്നുവെന്നും മരണശേഷം വസ്വിയ്യത്ത് പാലിക്കപ്പെട്ടുവെന്നും ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട് 

സിദ്ദീഖ്  (റ)വിന്റെ മരണത്തോടെ അസ്മാ(റ)വീണ്ടും വിധവയായി അലി  (റ) അവരെ വിവാഹം ചെയ്തു ഇവർക്ക് ജനിച്ച കുട്ടിയാണ് യഹ്യ അലി(റ)വിന്റെ ഖിലാഫത്ത് കാലം വിപ്ലവങ്ങളുടെ കൊടുങ്കാറ്റടിച്ച കാലമായിരുന്നുവല്ലോ അക്കാലത്ത് ഭർത്താവിന് ആശ്വാസവും സമാധാനവും നൽകാൻ അസ്മാഹ്  (റ) ശ്രമിച്ചിരുന്നു ചരിത്രത്തിൽ ഇടം നേടിയ ഒരു തമാശകൂടി പറഞ്ഞിട്ട് ഈ ചരിത്രം അവസാനിപ്പിക്കാം അസ്മാ(റ)യുടെ രണ്ട്മക്കൾക്ക് മുഹമ്മദ് എന്നാണ് പേര് ഒന്ന് ജഹ്ഫർ  (റ)വിന്റെ മകൻ മറ്റേത് സിദ്ദീഖ്  (റ)വിന്റെ മകൻ പിതാവിന്റെ പേരിൽ അഭിമാനം കൊള്ളുകയെന്ന ബാലസഹജമായ വികാരത്തിൽ അവർ വാഗ്വാദം തുടങ്ങി 

എന്റെ പിതാവാണ് കൂടുതൽ മഹാൻ 

എന്റെ പിതാവാണ് കൂടുതൽ മഹാൻ ഇരുവരും അവർത്തിച്ചുകൊണ്ടിരുന്നു അലി(റ) അത് കേട്ടു അസ്മ (റ)യെ വിളിച്ചു  ഇതാ ഇവിടെ ഒരു തർക്കം ഒരു വിധി പറഞ്ഞു കൊടുത്ത് തർക്കം തീർക്കൂ അലി  (റ) പറഞ്ഞു : 
അസ്മാ(റ)ഇങ്ങനെ പ്രഖ്യാപിച്ചു: 

യുവാക്കളിൽ ജഹ്ഫറിനേക്കാൾ നല്ല യുവാവിനെ ഞാൻ കണ്ടിട്ടില്ല പ്രായം ചെന്നവരിൽ അബൂബക്കറിനേക്കാൾ നല്ലൊരാളെയും ഞാൻ കണ്ടിട്ടില്ല 

ഉടനെ അലി  (റ)തമാശ പൊട്ടിച്ചു അസ്മാ...... നീ എനിക്ക് ഒന്നും ബാക്കി വെച്ചില്ലല്ലേ ? ആ വചനം എല്ലാവരും ആസ്വദിച്ചു ഹിജ്റ നാൽപ്പതിൽ അലി  (റ) വധിക്കപ്പെട്ടു വീണ്ടും വേർപാടിന്റെ വേദന കാലം കലങ്ങിമറിയുകയായിരുന്നു അലി  (റ)വധിക്കപ്പെട്ട് ഏറെ കഴിയുംമുമ്പെ അസ്മാഹ്  (റ)വഫാത്തായി അല്ലാഹു അവരെയും നമ്മെയും അനുഗ്രഹിക്കട്ടെ ആമീൻ.



ജഅഫർ ഇബ്നു അബീത്വാലിബ്‌ (റ) വിന്റെ ചരിത്രപ്രസിദ്ധമായ പ്രസംഗം

ജഅഫർ ഇബ്നു അബീത്വാലിബ്‌ (റ) തങ്ങൾ അബ്സീനിയൻ രാജാവായ നേഗസിന് മുന്നിൽ നടത്തിയ ചരിത്രപ്രസിദ്ധമായ പ്രസംഗം:

"അല്ലയോ ചക്രവർത്തീ, ഞങ്ങൾ ജാഹിലിയ്യതിന്റെ കൈപ്പിടിയിലായിരുന്ന സമൂഹമായിരുന്നു - വിഗ്രഹങ്ങൾക്ക് ആരാധനയർപ്പിച്ചിരുന്ന, ശവങ്ങളുടെ ഇറച്ചി ഭക്ഷിച്ചിരുന്ന, സകലമാന അറപ്പും വെറുപ്പുമുളവാക്കുന്ന പ്രവർത്തികളിലും അഭിരമിച്ചിരുന്ന, കുടുംബ ബന്ധങ്ങളെ കാറ്റിൽ പറത്തിയിരുന്ന, അയൽപക്ക ബന്ധങ്ങളെ തകർത്തെറിഞ്ഞിരുന്ന, ശക്തിയുള്ളവർ സാധുക്കളായ മനുഷ്യരിൽ നിന്നും പിടിച്ചു പറിച്ചിരുന്ന സമൂഹമായിരുന്നു".

"ആ പതിതമായ അവസ്ഥയിൽ തന്നെ തുടരുകയായിരുന്നു ഞങ്ങൾ, അല്ലാഹു അവന്റെ ഒരു ദൂതരെ ഞങ്ങളിൽ നിന്ന് തന്നെ ഞങ്ങളിലേക്ക് പറഞ്ഞയക്കുന്നത് വരെ. അവിടുത്തെ സത്യസന്ധതയും വിശ്വാസ്യതയും ധർമ്മനിഷ്ഠയും കുടുംബ മഹിമയും ഞങ്ങൾക്കിടയിൽ പ്രസിദ്ധമായിരുന്നു".

"അവിടുന്ന് ഞങ്ങളെ അല്ലാഹുവിലേക്ക്, അവന്റെ ഏകത്വ അംഗീകരിക്കുന്നതിലേക്കും അവനെ ആരാധിക്കുന്നതിലേക്കും വിളിച്ചു. കല്ലുകളും വിഗ്രഹങ്ങളുമായി അല്ലാഹുവിന് പകരമായി ഞങ്ങളും ഞങ്ങളുടെ പ്രപിതാക്കളും ആരാധിച്ചിരുന്നതിൽ നിന്ന് പൂർണ്ണമായും വിട്ടൊഴിയുന്നതിലേക്കും അവിടുന്ന് ഞങ്ങളെ വിളിച്ചു".

"സത്യം മാത്രം സംസാരിക്കാനും, വാഗ്ദത്തം പാലിക്കാനും, കുടുംബ ബന്ധങ്ങൾ ചേർക്കാനും, അയൽവാസികളോട് നല്ലനിലയിൽ വർത്തിക്കാനും, നിഷിദ്ധമായ സകലപ്രവർത്തനങ്ങളും നിർത്താനും, രക്തച്ചൊരിച്ചിലുകൾ അവസാനിപ്പിക്കാനും, അശ്ലീലവും തെറ്റായതും വെറുപ്പുളവാക്കുന്നതുമായ സംസാരങ്ങളിൽ നിന്നും വിട്ടു നിൽക്കാനും അനാഥരുടെ സമ്പത്തിനെ കവരുന്നതിനെ തൊട്ട് ദൂരെയാകാനും പതിവ്രതകളായ സ്ത്രീകളെ കൊണ്ട് വ്യഭിചാര ആരോപണം നടത്തുന്നതിൽ നിന്നും വിട്ടു നിൽക്കാനും അവിടുന്ന് ഞങ്ങളോട് അനുശാസിച്ചു".

"അല്ലാഹുവിന് യാതൊരു പങ്കുകാരെയും വിശ്വസിക്കാതിരിക്കാനും അവനെ മാത്രം ആരാധിക്കാനും അഞ്ചുനേരം നിസ്ക്കരിക്കാനും സക്കാത്ത് കൊടുക്കാനും റമളാൻ മാസം വ്രതമനുഷ്ടിക്കാനും കഴിവുള്ളവർ ഹജ്ജ് ചെയ്യാനും അവിടുന്ന് ഞങ്ങളോട് കൽപ്പിച്ചു."

"ഞങ്ങൾ അവിടുത്തെയും അവിടുന്ന് അല്ലാഹുവിങ്കൽ നിന്നും കൊണ്ട് വന്നതിലും വിശ്വസിക്കുകയും, അവിടുന്ന് വിരോധിച്ചത് ചെയ്യാതിരിക്കുന്നതിലും അവിടുന്ന് കൽപ്പിച്ചത് ചെയ്യുന്നതിലും ഞങ്ങൾ അവിടുത്തെ പിന്തുടരുകയും ചെയ്തു."

"ഞങ്ങൾ ഏകസത്യദൈവമായ അല്ലാഹുവിനെ മാത്രം ആരാധിച്ചു, അവനിൽ യാതൊരു പങ്കുകാരെയും വിശ്വസിച്ചില്ല, ഞങ്ങളുടെ മേൽ നിഷിദ്ധമാക്കിയതിനെ ഞങ്ങളും നിഷിദ്ധമാക്കി, ഞങ്ങളുടെ മേൽ അനുവദനീയമാക്കി തന്നതിനെ ഞങ്ങളും അനുവദനീയമാക്കി".

"അല്ലയോ മഹാരാജാവേ, അവിടുന്നങ്ങോട്ട് ഞങ്ങളുടെ നാട്ടുകാരായ ജനങ്ങൾ ഞങ്ങളെ ആക്രമിച്ചു, ഞങ്ങളെ ഞങ്ങളുടെ ദീനിൽ നിന്നും പിന്മാറ്റാൻ വേണ്ടിയും അല്ലാഹുവിനെ ആരാധിക്കുന്നതിൽ നിന്നും വിഗ്രഹങ്ങളെ ആരാധിക്കുന്നതിലേക്ക് ഞങ്ങളെ തിരിച്ചു കൊണ്ട് പോകാനും വേണ്ടി അവരുടെ ക്രൂരതയുടെ ഭാഗമായ അതികഠിനമായ പീഡനങ്ങൾ അവരിൽ നിന്നും ഞങ്ങൾക്ക് ദർശിക്കേണ്ടി വന്നു".

"അവർ ഞങ്ങളെ നിഷ്ഠൂരമായി അടിച്ചമർത്തി, ഞങ്ങളുടെ ജീവിതം അസഹനീയവും താങ്ങാൻ കഴിയാത്ത പ്രയാസം നിറഞ്ഞതുമാക്കി, ഞങ്ങളുടെ വിശ്വാസം അനുസരിച്ച് ജീവിക്കുന്നതിൽ നിന്നും അവർ ഞങ്ങളെ തടസ്സപെടുത്തി"

"അങ്ങനെ ഒടുക്കം ഞങ്ങൾ ഞങ്ങളുടെ നാട് വിട്ടു പിരിഞ്ഞു, മറ്റാരേക്കാളും മുമ്പേ നിങ്ങളെ തിരഞ്ഞെടുത്ത് കൊണ്ട് അവിടുത്തെ നാട്ടിലേക്ക് വന്നു ചേർന്നു; അല്ലയോ രാജാവേ, ഞങ്ങൾ നിങ്ങളുടെ സംരക്ഷണം പ്രതീക്ഷിക്കുന്നു, അനീതിയും അക്രമവും സഹിക്കാതെ അവിടുത്തെ നാട്ടിൽ ജീവിക്കാൻ കഴിയും എന്ന് ഞങ്ങൾ ആഗ്രഹിക്കുകയും ചെയ്യുന്നു."

അവിടുത്തെ ഘനഗാംഭീര്യമാർന്ന പ്രസംഗം കേട്ട നജ്ജാശി രാജാവ് കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിലേക്കായി

هل معك مما جاء به عن الله من شيء ؟

"നിങ്ങളുടെ കയ്യിൽ നിങ്ങളുടെ പ്രവാചകർ അല്ലാഹുവിങ്കൽ നിന്നും കൊണ്ട് വന്ന വല്ല തെളിവുമുണ്ടോ?" എന്ന് ചോദിക്കുകയും ശേഷം ജഅഫർ തങ്ങൾ സൂറത്ത് മറിയമിലെ ആദ്യഭാഗം അവിടുത്തെ അതിമനോഹരമായ ശബ്ദത്തിൽ ഓതിക്കൊടുക്കുകയും ചെയ്തു. ഓത്ത് കേട്ട രാജാവ് താടി നനയുമാർ കരഞ്ഞു പോയി. കൂടെ അവിടെയുണ്ടായിരുന്ന വേദപണ്ഡിതന്മാരും കരഞ്ഞു പോയി. അദ്ദേഹം തുടർന്ന് പറഞ്ഞു:


إن هذا والذي جاء به عيسى ، ليخرج من مشكاة واحدة ، انطلقوا ! فوالله لا أسلمهم إليكم أبدا ولا أكاد

"നിശ്ചയമായും നിങ്ങളുടെ പ്രവാചകർ കൊണ്ട് വന്നതും ഈസാ നബി കൊണ്ട് വന്ന സന്ദേശവും ഒരേ യിടത്ത് നിന്ന് തന്നെയാണ് - നടന്നോളൂ, അല്ലാഹുവാണ് സത്യം, നിങ്ങളെ ഒരിക്കലും തന്നെ അവരിലേക്ക് ഞാൻ തിരിച്ചയക്കുകയേയില്ല".    


ഈ ചരിത്രം നിങ്ങൾക്ക് മുമ്പിൽ എത്താൻ കാരണക്കാരായ എല്ലാവർക്കും വേണ്ടി, നിങ്ങളുടെ വിലപ്പെട്ട ദുആ കളിൽ ഉൾപ്പെടുത്തണം എന്നു വസ്വിയ്യത്ത് ചെയ്യുന്നു ..._

No comments:

Post a Comment