Monday 20 April 2020

ബീവി നഫീസത്തുൽ മിസ്രിയ്യ(റ)








അന്ത്യപ്രവാചകരമായ മുത്ത് നബി [ﷺ ] തങ്ങളുടെ സന്താന പരമ്പരക്കാണ് അഹ്ലു ബൈത്ത് എന്ന് പറയുന്നത്

ഹിജ്റയുടെ രണ്ടാം നൂറ്റാണ്ട്...

സച്ചരിതരായ ഒരു പാട് മഹാന്മാരും ,മഹതികൾക്കും ലോകം സാക്ഷ്യം വഹിച്ച നൂറ്റാണ്ടുകളാൽ മഹിതമായ കാലഘട്ടം!

ഉത്തമ നൂറ്റാണ്ടെന്ന് തിരു നബി മുഹമ്മദ് മുസ്തഫ [ﷺ] തങ്ങൾ വിശേഷിപ്പിച്ച പുണ്യമായ നാൾവഴിയിൽ.....

ഹിജ്റ 145 ൽ പ്രവാചക പൗത്രൻ ഹസൻ [ റ] വിന്റെ സന്താന പരമ്പരയിൽ പെട്ട ഹസൻ അൻവർ [റ] ന്റെ പുത്രിയായി നാളത്തെ മാണിക്യമായി മഹതി നഫീസത്ത് [റ] വിശുദ്ധ മക്കയിൽ ജനിച്ചു...

വളർച്ചയുടെ ആദ്യ നാളുകൾ മദീന മുനവ്വറയിലാണ്..

അത്ഭുത വഹമായ ജിവതചര്യയാണ് ബീവിയവർകൾ നടത്തിയിരുന്നത്

ജീവൻ നില നിർത്താൻ മാത്രം ഭക്ഷണം കഴിച്ചിരുന്നത്... അതു തന്നെ മൂന്നു ദിവസത്തിലൊരിക്കൽ മാത്രം... ആരാധനയിലും പ്രപഞ്ച ത്യാഗത്തിലും മഹതി അതുല്യമായി.. സദാ ഇബാദത്തിലും ഔറാദിനമായി കഴിച്ചു കുട്ടി... പകൽ മുഴുവൻ നോമ്പ്....,

രാത്രിയിൽ നിസ്കാരം...,

ഇതാണ് ബീവിയോർകളുടെ പതിവുകൾ

ബീവിയുടെ സഹോദരനായ യഹ് യിൽ മുതവ്വ ജിന്റെ പുത്രി സൈനബ് [ റ] പറയുന്നു: എന്റെ പിതൃസഹോദരിയായ നഫീസ ബീവി [റ]യ്ക്ക് നാൽപതു വർഷം ഞാൻ സേവനം ചെയ്തു... ഈ കാലയളവിൽ അവർ ഒറ്റ രാത്രി

പോലും ഉറങ്ങുന്നതായും, പകൽ വ്രതം ഒഴിവാക്കപ്പെട്ടവരായും എനിക്ക് കാണാൻ കഴിഞ്ഞിട്ടില്ല...

നഫീസ ബീവി [റ] ഖുർആനും അതിന്റെ വ്യാഖ്യാനങ്ങളും ഹൃദിസ്ഥമുള്ള പണ്ഡിതയായിരുന്നു.

മുപ്പത് പ്രാവശ്യം ബീവിയോർ വിശുദ്ധ ഹജജ് കർമ്മം നിർവ്വഹിച്ചിട്ടുണ്ട്....

അതിൽ അധികവും മദീന :മുനവ്വറയിൽ നിന്ന് കാൽനടയായി യാത്ര ചെയ്താണ് നിർവ്വഹിച്ചത്..

തനിക്ക് ഹദ് യയായി ലഭിക്കുന്നത് മുഴുവൻ സാധുക്കൾക്ക് ധർമ്മം ചെയ്യുക പതിവായിരുന്നു


ഖബ്റിന്റെ അവസ്ഥയെ ക്കുറിച്ച് ഓർത്ത് കരഞ്ഞു കൊണ്ടിരിക്കും.. വികലാംഗരെയും രോഗികളെയും അവശരെയും സഹായിക്കും.. ബീവി അവർക്കു വേണ്ട പരിപാലനങ്ങൾ ചെയ്തു കൊടുക്കും... ഇങ്ങനെ പോകുന്നു മഹതിയുടെ ജീവത ചര്യ സവിശേഷ ഗുണങ്ങൾ....


ഇസ്ഹാഖ്ബുനു ജഅഫർ സാദിഖ് എന്ന മഹാനാണ് ബീവിയെ വിവാഹം കഴിച്ചത്.. ദീനി ചിട്ടയും നന്മയും മഹത്വവും എല്ലാം ഒത്തിണങ്ങിയ സാത്വികനായിരുന്നു ഇസ്ഹാഖ്... ഈ ദാമ്പത്യ വല്ലരിയിൽ ഖാസിം, ഉമ്മുകുൽസും എന്നീ രണ്ട് സന്താനങ്ങൾ മഹതിക്ക് ജനിച്ചിട്ടുണ്ട്...


ഐക്യവും സുദൃഢവുമായ ദാമ്പത്യ ജീവിതമായിരുന്നു അവരുടേത്.


മദീനത്ത് നിന്ന് ഭർത്താവ് ഇസ്ഹാഖുമൊത്തു അവർ ഈജിപ്തി ലേക്കു പാലായനം ചെയ്തു ഹിജ്റ 193 ലാണ് മഹതി ഈജിപ്തിലെത്തി താമസമാക്കിയത്.. ഈജിപ്തിൽ താമസിക്കുക വഴി നഫീസത്തുൽ മിസ്രിയ്യാ: അഥവാ ഈജിപ്തുകാരി നഫീസ എന്ന പേരിലറിയപ്പെട്ടു... ഈജിപ്തുകാർക്കിടയിൽ അവരുടെ മഹത്വം വളരെ മുമ്പ് തന്നെ പ്രസിദ്ധമായതിനാൽ മഹതി യുടെ ഈജിപ്തിലേക്കുള്ള വാർത്ത കേട്ടറിഞ്ഞു നാടിന്റെ നാനാഭാഗത്തു നിന്ന് ജനങ്ങൾ അവരെ സ്വീകരിക്കാൻ ഈജിപ്തിന്റെ അതിർത്തിയിൽ എത്തിച്ചേർന്നിരുന്നു...

ഈജിപ്തിലേക്കു പ്രവേശിക്കുന്നതു വരെ ജനം അവരെ പിൻതുടർന്നു..


ഈജിപ്തിലെ വർത്തക പ്രമുഖനും സദുവുത്തനുമായ ജമാലുദ്ദീൻ അബ്ദുല്ലാഹി ബുനു ജസ്സാസിന്റെ ഭവനത്തിൽ മാസങ്ങളോളം മഹതി താമസിച്ചു.. ഈ കാലയളവിൽ നാടിന്റെ നാനാഭാഗത്തു നിന്നും അവരെ സന്ദർശിക്കാനായി ജനം വന്നുകൊണ്ടിരുന്നു.

അനന്തരം അവരെ ഭർത്താവൊന്നിച്ചു മറ്റൊരു വീട്ടിൽ താമസിച്ചു... ജനങ്ങളിൽ നിന്നകന്ന് സ്വസ്ഥമായി ഇബാദത്തു ചെയ്യുന്നതിനു വേണ്ടിയായിരുന്നു ഈ മാറ്റം.

ജനത്തിരക്കിനാൽ അവർക്ക് ഇബാദത്ത് ചെയ്യാൻ വളരെയേറെ ബുദ്ധിമുട്ടിയിരുന്നു..


ഭവന മാറിയെങ്കിലും ബീവിക്ക് ഉദ്ദേശിച്ച ഫലം ലഭിച്ചില്ല....


മഹതി അവർകളുടെ കറാമത്തും കശ്ഫുകളും കേട്ടറിഞ്ഞു ബീവിയുടെ വീട്ടിലേക്കു ദിനം പ്രതി ജനങ്ങളുടെ ഒഴുക്കു വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്.. ബീവിയുടെ വീടിന്റെ പരിസരം ജനങ്ങളാൽ നിറഞ്ഞു... വിവിധ ആവശ്യക്കാർ...


ബർക്കത്ത് വാങ്ങുവാൻ വരുന്നവർ,


ദുആ ചെയ്യിക്കാൻ എത്തുന്നവർ,


രോഗവുമായി വലഞ്ഞവർ,


അഗതികൾ


അനാഥകൾ


എല്ലാവർക്കും ബീവിയുടെ അനുഗ്രഹം വാങ്ങണം...

ജനത്തിരക്ക് ബീവിയുടെ ദിനചര്യകൾക്ക് പ്രയാസം വരുത്തി തുടങ്ങി... അതു കൊണ്ട് ഈജിപ്ത്

വിട്ടു ഹിജാ സിലേക്കു യാത്ര തിരിച്ചു... വാർത്ത അറിഞ്ഞ ജനം ദുഃഖിതരായി: അവർ ഈജിപ്ത് വിട്ട് പോകരുതെന്ന് ബീവിയോട് അഭ്യർത്ഥിച്ചു എന്നാൽ മഹതി ഹിജാസിലേക്കു താമസം മാറ്റുന്നതിൽ ഉറച്ചു നിന്നു.


ജനം സംഘടിച്ചു.. ഈജിപ്തിലെ അമീറിന്റെ അടുത്ത് ചെന്നു മഹതിയവർ കൾ പരാതി പറഞ്ഞു..

എന്നാൽ ഈജിപ്തിലെ ആ കാലത്ത് അമീർ സരിയ്യു ബുനു ഹക്കീം ബീവി ഈജിപ്ത് വിട്ട് പോകുന്ന തീരുമാനം മാറ്റാണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ഒരു ദൂതൻ വഴി കത്ത് കൊടുത്ത് അയച്ചു...


എന്നാൽ ബീവി ആ കത്ത് സ്വീകരിച്ചില്ല... അതിനാൽ അമീർ ബീവിയുടെ ഭവനത്തിൽ വന്ന് അഭ്യർത്ഥിച്ചു... തത്സമയം


മഹതി അവർകൾ പറഞ്ഞു:


"ഞാൻ ഈ നാട്ടിലെ ജനങ്ങളോടെന്ന് താമസിക്കാൻ ഉദ്ദേശിച്ചാണ് ഈജിപ്തിൽ എത്തിയത്.. ബഹലീനയായ ഒരു സാധു സ്ത്രീയാണ് ഞാൻ


ജനത്തിരക്കുമൂലം എന്റെ പതിവായി നിർവഹിക്കാറുള്ള ദിക്റുകളും മറ്റ് ആരാധന കർമ്മങ്ങളിൽ മുടക്കം സംഭവിക്കുന്നു.. മാത്രമല്ല, ഈ വൻ ജനവ്യൂഹത്തെ ഉൾക്കൊള്ളാൻ എന്റെ ഈ കൊച്ചു കുടിലിന് പര്യാപ്തവുമല്ല "...


അപ്പോൾ അമീർ പറഞ്ഞു:


ഈ കാര്യങ്ങളോർത്ത് മഹതി വ്യാകുലപ്പെടേണ്ട, ഈ പ്രശ്നങ്ങൾക്ക് നമ്മുക്ക് പരിഹാരം ഉണ്ടാകാം...


അതിനാൽ ഈ ഈജിപ്ത് വിട്ടു നിങ്ങൾ പോകരുത്.... എനിക്കിവിടെ വിശാലമായ ഒരു ഭവനമുണ്ട് അതു മഹതിക്ക് ഞാൻ ദാനമായി നൽകിടുന്നു... ആഴ്ചയിൽ രണ്ടു ദിവസം ജനങ്ങൾക്കായി നീക്കി വെക്കുക... ബാക്കി ദിനങ്ങൾ ഇബാദത്തിനായി നീക്കിവെക്കുകയും ചെയ്യാമല്ലോ....

ജനങ്ങർക്ക് നീക്കി വെക്കുന്ന ദിവസത്തിൽ നിർബന്ധമായ ഇബാദത്തുകൾ കഴിച്ച് മുഴുവൻ സമയവും അവർക്കു നന്മ ചെയ്യുക, ബുധനാഴ്ചയും, ശനിയാഴ്ചയും ജനങ്ങൾക്കായി നീക്കി വെക്കാം

ഈ വ്യവസ്ഥ അംഗീകരിച്ചു മഹതി ശിഷാട കാലം ഈജിപ്തിൽ തന്നെ താമസിക്കാൻ തീരുമാനിച്ചു.


നാല് മദ്ഹബിന്റെ ഇമാമുകളിൽ വിശ്വ പ്രസിദ്ധനും പണ്ഡിതനുമായ ഇമാമു നാ ശാഫിഈ [ റ] ബീവിയെ സന്ദർശിച്ചു ബർക്കത്തെടുക്കുക പതിവായിരുന്നു.. റംസാൻ മാസത്തിൽ മഹതിയെ ഇമാം സന്ദർശിക്കുകയും ബീവിയുടെ വീടിനു സമീപത്തുള്ള പള്ളിയിൽ വെച്ച് തറാവീഹ് നിസ്കാരം നിർവ്വഹിക്കാറുമുണ്ട്.... അനന്തരം മഹതിയുടെ സമീപത്തു ചെന്ന് അവരിൽ നിന്ന് ഹദീസു കേൾക്കുകയും ദുആ ചെയ്യിപ്പിക്കുകയുo പതിവായിരുന്നു.. 


ഇമാമിന് രോഗമുണ്ടായാൽ നഫീസ ബീവിയുടെ അടുത്തേക്ക് ആളെ പറഞ്ഞയച്ചു ദുആ ചെയ്യിപ്പിക്കും.ഇമാമിന്റെ മരണത്തിന് ഹേതുവായ രോഗം പിരി പെട്ടപ്പോൾ ദുആ ചെയ്യാൻ വേണ്ടി ആവശ്യപ്പെട്ടവരോടു മഹതി പറഞ്ഞു: ശാഫിഈ ഇമാമിന് അള്ളാഹു അവന്റെ ദർശനത്തിനുള്ള സൗകര്യം ചെയ്തു കൊടുക്കട്ടെ.. ഇതറിഞ്ഞ ഇമാമവർകൾ തന്റെ മരണം ആസന്നമായെന്ന് മനസ്സിലാക്കുകയും മരണത്തെ സ്വീകരിക്കാൻ തയ്യാറാവുകയും ചെയ്തു... ഹിജ്റ 204ൽ ഇമാം മരണപ്പെട്ടപ്പോൾ ശാരീരിക പ്രയാസത്തിനാൽ മഹതിക്കു മരണ സ്ഥലം സന്ദർശിക്കാൻ സാദ്ധ്യമായില്ല... അമീറിന്റെ നിർദ്ദേശാനുസരണം ഇമാമിന്റെ ജനാസ നഫീസ ബീവിയുടെ വീട്ടിൽ കൊണ്ട് വരികയും മഹതി മഅമൂമായി ജനാസ നിസ്കരിക്കുകയും ചെയ്തു...


നഫീസ ബീവിയുടെ നിസ്കാരം മൂലം ശാഫിഈ ഇമാമിനുo ഇമാമിന്റെ ബർക്കത്തു കൊണ്ട് ജനാസ നിസ്കരിച്ച എല്ലാവർക്കും അല്ലാഹു പാപമോചനം നൽകപ്പെട്ടതായി പറയപ്പെടുന്നു രണ്ടു മഹത്തുകളുടെ പൊരുത്തം കൊണ്ട് അല്ലാഹു തആലാ നമ്മെ ഇഹപര വിജയം നൽകുന്നവരുടെ കൂട്ടത്തിൽ ഉൾപ്പെടുത്തി അനുഗ്രഹിക്കാൻ തൗഫീഖ് നൽക്കട്ടെ


നഫീസത്ത് ബീവി [റ] മിസ്റിലെ അമീർ ദാനം ചെയ്ത വീട്ടിൽ താമസിച്ചു കൊണ്ടിരിക്കെ സ്വന്തം കൈ കൊണ്ട് ആ വീട്ടിന്റെ ഉള്ളിൽ തന്നെ ഖബർ കുഴിക്കുകയും അതിലിരുന്ന് ഖുർആൻ പാരായണം നടത്തുകയും ചെയ്തിരുന്നു...


ഖബറിൽ വെച്ചു തന്നെ നൂറ്റിത്തൊണ്ണൂറ് പ്രാവശ്യം ഖുർആൻ ഖത്മ് ചെയ്ത്.. [ രണ്ടായിരം പ്രാവശ്യമെന്നും ,ആയിരത്തി തൊള്ളായിരമെന്നും അഭിപ്രായങ്ങളുണ്ട് ]


മഹതിയവർ കളൂടെ സഹോദര പുത്രി സൈനബ പറയുന്നു.. എന്റെ പിതൃവ്യയായ നഫീസത്ത് ബീവി [റ]ക്കു ഹിജ്റ 208 റജബ്‌ മാസത്തിലെ ആദ്യ ദിവസം രോഗം പിടിപെട്ടു.അനുദിനം രോഗം മൂർഛിച്ചു കൊണ്ടിരുന്നു. മദീനത്തായിരുന്ന ബീവിയുടെ ഭർത്താവ് ഇസ്ഹാഖ് എന്നവർക്ക് ഞാനൊരു കത്ത് കൊടുത്തയച്ചു. റംസാൻ മാസത്തിലെ ആദ്യ വെള്ളിയാഴ്ചയായപ്പോഴേക്കും ബീവി യുടെ നില കൂടുതൽ കൂടുതൽ ആശങ്ക ജനകമായി ... അപ്പോൾ മഹതി നോമ്പുകാരിയായിരുന്നു.


വൈദ്യ ന്മാർ വന്നു പരിശോധിച്ചു.. മരുന്ന് നൽകി കൊണ്ട് നോമ്പ് മുരിക്കാൻ വൈദ്യൻ അഭ്യർത്ഥിക്കുകയും ചെയതു.. അപ്പോൾ മഹതി പറഞ്ഞു:


മുപ്പത്ത് വർഷം ഞാൻ അള്ളാഹുവിനോട് ഞാൻ ദുആ ചെയ്യുമായിരുന്നു. റബ്ബേ, നീ എന്നെ നോമ്പുകാരിയായി മരിപ്പിക്കണമെ എന്ന് പിന്നെ ഞാൻ എങ്ങനെ നോമ്പ് മുറിക്കും.


എനിക്ക് മരണം സംഭവിക്കാതിരിക്കാനല്ലെ, നിങ്ങൾ എന്നോട് നോമ്പ് മുറിക്കാൻ ആവശ്യപ്പെടുന്നത്


തുടർന്ന് താഴെ കാണുന്ന അർത്ഥത്തിലുള്ള ഗാനമാലപിച്ചു..


" എന്നെ തൊട്ട് ഈ വൈദ്യനെ ഒന്ന് മാറ്റൂ....,


എന്റെ സ്നേഹനിധിയായ റബ്ബിന്റെ അടുത്തേക്ക്‌ എന്നെ വീടൂ....


അതിനുള്ള അത്യാഗ്രഹം എനിക്കു വർദ്ധിച്ചിരിക്കുന്നു



മഹതിയുടെ രോഗനില ഇതേ അവസ്ഥയിൽ റംസാനിലെ ഒടുവിലെ പത്ത് വരെ നീണ്ടു നിന്നു... റംസാൻ ഇരുപത്തി ഏഴിന് അവർക്കു മരണം ആസന്നമായി... അപ്പോൾ അവർ സൂറത്തുൽ അൻആം ഓതാൻ തുടങ്ങി. അവർക്കു റബ്ബിന്റെ അടുക്കൽ٦ രക്ഷ ഭവനമുണ്ട് എന്നർത്ഥം വരുന്ന വചനം വരെ ഓതിയപ്പോൾ ബീവി അവർകൾ മൗത്തായി.... മൗത്തിന് ശേഷം ഭർത്താവായ ഇസ്ഹാഖ് ജനാസ മദീനത്തേക്കു കൊണ്ടു പോകാൻ തീരുമാനിച്ചു.ഈജിപ്തുകാർ വളരെ ദുഃഖിതരായി... ബീവിയോടുള്ള മാനസിക ബന്ധം അവർക്കും അത്രയും ദ്യഢമായിരുന്നു...


ബീവിയെ ഈജിപ്തിൽ തന്നെ മറവു ചെയ്യണമെന്നവർ അഭ്യർത്ഥിച്ചു... ധാരാളം സമ്പത്തു മഹതിയുടെ പതിക്ക് [ഇസ്ഹാഖ് (റ) ] ഹദ് യയായി നൽകി അവ സ്വീകരിച്ചു... മഹതിയെ അവർക്കു വിട്ടുകൊടുക്കുവാൻ അവർ ആവശ്യപ്പെട്ടു... അദ്ദേഹം വഴങ്ങിയില്ല... രാത്രിയായപ്പോൾ ജനങ്ങളെല്ലാം പിരിഞ്ഞു പോയി... പിറ്റേ ദിവസം പ്രഭാതത്തിൽ തനിക്ക് നൽകിയ ഹദ് യ ഇസ്ഹാഖ്( റ ) ജനങ്ങൾക്ക് തന്നെ തിരിച്ചു കൊടുക്കുകയും മഹതി നഫീസ ബീവി [റ]യെ ഈജിപ്തിൽ തന്നെ മറവു ചെയ്യാൻ അനുവദിക്കുകയും ചെയ്തു..


ജനം അത്ഭുത സ്തംഭരായി.... മദീനയിലേക്ക് ജനാസ കൊണ്ട് പോകണമെന്ന് ശാഠ്യം പിടിച്ച ഇസ്ഹാഖ്(റ)നേരം പുലർന്നപ്പോഴേക്കും തന്റെ തീരുമാനം മാറ്റം വരുത്തുവാനുള്ള കാരണം അവർ അന്വേഷിച്ചു. അപ്പോൾ അദ്ദേഹം പറഞ്ഞത് ഇപ്രകാരം ആയിരുന്നു "ഇന്നലെ രാത്രി ഞാൻ അല്ലാഹു വിന്റെ റസൂൽ (ﷺ) തങ്ങളെ സ്വപ്നത്തിൽ ദർശിച്ചു... നഫീസ ബീവിയെ ഈജിപ്തുകാർക്ക് വിട്ടു കൊടുക്കുവാനും ഹദ് യ തന്ന സമ്പത്ത് തിരിച്ചു കൊടുക്കുവാനും ഹബീബ് (ﷺ) തങ്ങൾ എന്നോട് നിർദ്ദേശിച്ചു


അങ്ങനെ നഫീസത്ത് ബീവി ഈജിപ്തിൽ തന്നെ മറവു ചെയ്തു.... ഈജിപ്തിൽ നഫീസത്ത് ബീവി (റ) മഖ്ബറ ലോക പ്രസിദ്ധമാണ്ّ... ദുആക്കു തൽസമയം തന്നെ ഉത്തരം ലഭിക്കുന്ന സ്ഥലമാണ് ആ പുണ്യ ഖബ്ർ.... മഹതിയുടെ ബർക്കത്തു കൊണ്ട് അള്ളാഹു സുബ്ഹാനഹു വത്ത ആല നമ്മെ എല്ലാവരെയും അഹ് ലുസുസ്സുത്തി വൽ ജമാഅത്തിന്റെ പാതയിൽ അടിയുറപ്പിച്ചു നിറുത്തട്ടെ  --- ആമീൻ








No comments:

Post a Comment