Monday 27 April 2020

ഖബറിൽ നിന്നും കഴുതക്കരച്ചിൽ



അവ്വാമിബ്നു ഹൗശബ് പറയുന്നു: ഞാനൊരു യാത്രയിൽ ഗോത്രവർഗത്തിനരികിലെത്തി. അവിടെ ഒരു ഖബ്ർസ്ഥാനുണ്ട്. ഞാനവിടെ നിൽക്കവെ അസ്വർ നിസ്കാരാനന്തരം ഖബർ പൊട്ടിപ്പിളർന്ന് ഒരു തല പുറത്തുവന്നു. കഴുതയുടെ തല, മനുഷ്യന്റെ ഉടൽ. മൂന്നു തവണ കഴുത കരയുന്നതുപോലെ കരഞ്ഞ് ആ ഖബ്ർ പഴയ സ്ഥിതി പ്രാപിച്ചു. ചുറ്റുപാടും നോക്കുമ്പോൾ  ഒരു വയോവൃദ്ധ നൂൽകൊണ്ട് കമ്പളിവസ്ത്രങ്ങൾ നിർമിക്കുന്നതാണ് കണ്ണിൽ പെട്ടത്. അതിനിടെ ഒരു ചെറുപ്പക്കാരി  വന്നു. എന്റെ അമ്പരപ്പ് മനസ്സിലാക്കി ചോദിച്ചു:

"നിങ്ങൾ കണ്ടില്ലേ, ആ വൃദ്ധസ്ത്രീയെ?

"അതെ കണ്ടു"

"ഈ ഖബ്റിലെ മനുഷ്യന്റെ മാതാവാണ്"

"അതെയോ, എന്താണ് അയാളുടെ കഥ? ഞാൻ ആരാഞ്ഞു.

"അയാൾ മദ്യപാനിയായിരുന്നു. മാതാവ് പറയും:"മോനെ! നീ അല്ലാഹുവിനെ സൂക്ഷിക്കണം. എത്രകാലം ഇങ്ങനെ..."

ഈ ഉപദേശം അയാൾക്ക് സഹിച്ചില്ല.

"ഉമ്മാ, നിങ്ങൾ ഈ കഴുതക്കരച്ചിൽ ഒന്നു നിർത്തുന്നുണ്ടോ?
അവൻ കയർക്കും.

"ഒരുനാൾ അസ്വരിന്ന് ശേഷം അവൻ മരണപ്പെട്ടു. മരണാനന്തരം ദിവസും അസരിനു ശേഷം ഖബർ പിളർന്ന് അയാൾ പുറത്ത് വരും. മൂന്ന് തവണ കഴുതക്കരച്ചിൽ നടത്തി പിന്തിരിയും.
(അസ്സവാജിർ:2/113)

👉മാതാവിനെ ഒരു വാക്ക് കൊണ്ടോ, ഒരു നോട്ടം കൊണ്ടോ വേദനിപ്പിച്ചാൽ പോലും തിക്തഫലം അനുഭവിക്കും.


ﺃَﻥَّ اﻟْﻌَﻮَّاﻡَ ﺑْﻦَ ﺣَﻮْﺷَﺐَ ﻗَﺎﻝَ: ﻧَﺰَﻟْﺖ ﻣَﺮَّﺓً ﺣَﻴًّﺎ ﻭَﺇِﻟَﻰ ﺟَﺎﻧِﺐِ ﺫَﻟِﻚَ اﻟْﺤَﻲِّ ﻣَﻘْﺒَﺮَﺓٌ، ﻓَﻠَﻤَّﺎ ﻛَﺎﻥَ ﺑَﻌْﺪَ اﻟْﻌَﺼْﺮِ اﻧْﺸَﻖَّ ﻣِﻨْﻬَﺎ ﻗَﺒْﺮٌ ﻓَﺨَﺮَﺝَ ﺭَﺟُﻞٌ ﺭَﺃْﺳُﻪُ ﺭَﺃْﺱُ ﺣِﻤَﺎﺭٍ ﻭَﺟَﺴَﺪُﻩُ ﺟَﺴَﺪُ ﺇﻧْﺴَﺎﻥٍ ﻓَﻨَﻬَﻖَ ﺛَﻼَﺙَ ﻧَﻬْﻘَﺎﺕٍ ﺛُﻢَّ اﻧْﻄَﺒَﻖَ ﻋَﻠَﻴْﻪِ اﻟْﻘَﺒْﺮُ، ﻓَﺈِﺫَا ﻋَﺠُﻮﺯٌ ﺗَﻐْﺰِﻝُ ﺷَﻌْﺮًا ﺃَﻭْ ﺻُﻮﻓًﺎ ﻓَﻘَﺎﻟَﺖْ اﻣْﺮَﺃَﺓٌ: ﺗَﺮِﻱ ﺗِﻠْﻚَ اﻟْﻌَﺠُﻮﺯَ؟ ﻗُﻠْﺖ: ﻣَﺎ ﻟَﻬَﺎ؟ ﻗَﺎﻟَﺖْ ﺗِﻠْﻚَ ﺃُﻡُّ ﻫَﺬَا، ﻗُﻠْﺖ ﻭَﻣَﺎ ﻛَﺎﻥَ ﻗَﻀِﻴَّﺘُﻪُ؟ ﻗَﺎﻟَﺖْ ﻛَﺎﻥَ ﻳَﺸْﺮَﺏُ اﻟْﺨَﻤْﺮَ ﻓَﺈِﺫَا ﺭَاﺡَ ﺗَﻘُﻮﻝُ ﻟَﻪُ ﺃُﻣُّﻪُ: ﻳَﺎ ﺑُﻨَﻲَّ اﺗَّﻖِ اﻟﻠَّﻪَ ﺇﻟَﻰ ﻣَﺘَﻰ ﺗَﺸْﺮَﺏُ ﻫَﺬَا اﻟْﺨَﻤْﺮَ؟ ﻓَﻴَﻘُﻮﻝُ ﻟَﻬَﺎ: ﺇﻧَّﻤَﺎ ﺃَﻧْﺖِ ﺗَﻨْﻬَﻘِﻴﻦَ ﻛَﻤَﺎ ﻳَﻨْﻬَﻖُ اﻟْﺤِﻤَﺎﺭُ؛ ﻗَﺎﻟَﺖْ ﻓَﻤَﺎﺕَ ﺑَﻌْﺪَ اﻟْﻌَﺼْﺮِ، ﻗَﺎﻟَﺖْ ﻓَﻬُﻮَ ﻳَﺸُﻖُّ ﻋَﻨْﻪُ اﻟْﻘَﺒْﺮَ ﺑَﻌْﺪَ اﻟْﻌَﺼْﺮِ ﻛُﻞَّ ﻳَﻮْﻡٍ ﻓَﻴَﻨْﻬَﻖُ ﺛَﻼَﺙَ ﻧَﻬْﻘَﺎﺕٍ ﺛُﻢَّ ﻳَﻨْﻄَﺒِﻖُ ﻋَﻠَﻴْﻪِ اﻟْﻘَﺒْﺮُ "
(الزواجر عن اقتراف الكبائر:2/113 )



മുഹമ്മദ് ശാഹിദ് സഖാഫി പഴശ്ശി

2 comments: