Monday 20 April 2020

മത പഠന ക്ലാസ്സില്‍ വരുന്നവര്‍ക്ക് സുജൂദിന്‍റെ രൂപം പഠിപ്പിക്കാന്‍ ഒരു പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിയെ കൊണ്ട് സുജൂദ് ചെയ്യിക്കുമ്പോള്‍ വുളു നിര്‍ബന്ധം ഉണ്ടോ?



ഇബാദത് ഉദ്ദേശിച്ച് പ്രത്യേക രൂപത്തില്‍ നെറ്റിത്തടവും മറ്റു അവയവങ്ങളും നിലത്ത് വെച്ച് കൊണ്ട് വണങ്ങുന്നതിനാണ് സുജൂദ് എന്ന് പറയുക. ഇത്തരം സൂജൂദുകള്‍ക്കാണ് വുളൂ നിര്‍ബന്ധമായത്. മറിച്ച് പടിപ്പിക്കാനോ മറ്റോ ചെയ്യുന്നതിനു ഭാഷാര്‍ത്ഥത്തില്‍ സുജൂദ് എന്ന് പറയാമെങ്കിലും വുദൂ നിര്‍ബന്ധമാണ് എന്ന ഗണത്തില്‍ അത് പെടില്ല. കാരണം അത് കേവലം നെറ്റി കുത്തി കുനിഞ്ഞിരിക്കലായി പരിഗണിച്ചാല്‍ മതി. അത് സാധാരണയായി ഉറക്കത്തിലും മറ്റും നാം ചെയ്യാറുണ്ടല്ലോ. ഇവിടെ പ്രായപൂര്‍ത്തിയായവനെന്നോ അല്ലാത്തവനെന്നോ ആണ് പെണ്ണ് എന്നോ വിത്യാസമില്ല. 

No comments:

Post a Comment