Tuesday 28 April 2020

ഇമാം അബൂഹനീഫ (റ)








ഇമാം അബൂ ഹനീഫ ഒത്ത പൊക്കമുള്ള, സുഗന്ധം പൂശി മാന്യമായി വസ്ത്രധാരണംചെയ്തുനടക്കുന്ന  യുവകോമളനായിരുന്നു.  മധുരതരമായി സംസാരിക്കുന്ന സരളപ്രകൃതമായിരുന്നു അദ്ദേഹത്തിന്റേത്. നാട്യങ്ങളില്ലാതെയുള്ള തുറന്നസംസാരം അദ്ദേഹത്തിന്റെ സവിശേഷതയായിരുന്നു.
യഹ്‌യ അല്‍ കത്താന്‍ പറയുന്നു: ‘ഞങ്ങള്‍ അദ്ദേഹത്തിന്റെ അടുത്തിരുന്ന് ക്ലാസ്സുകള്‍ കേള്‍ക്കുമായിരുന്നു. അല്ലാഹുവാണ! നിങ്ങള്‍ അദ്ദേഹത്തിന്റ മുഖത്തേക്കു നോക്കുകയാണെങ്കില്‍ നിങ്ങള്‍ക്കു മനസ്സിലാകും, അല്ലാഹുവിനെ ഭയപ്പെടുന്ന മനുഷ്യനാണ് അദ്ദേഹമെന്ന്’,
ഇമാമിനെക്കുറിച്ച് ശിഷ്യനായ ഇമാം അബൂ യൂസുഫ് ഹാറൂണ്‍ റഷീദിനോട് വിശദീകരിക്കുന്നതിങ്ങനെയാണ്.

‘അല്ലാഹു പറഞ്ഞിട്ടുണ്ട്: ഒരാളും ഒരു വാക്കും ഉച്ചരിക്കുന്നില്ല അല്ലാഹുവിന്റെ മലക്കുകള്‍ അവ രേഖപ്പെടുത്തിവച്ചിട്ടല്ലാതെ. ആര് സംസാരിക്കുന്നതും കുറിച്ചുവെക്കാനായി അവന്‍ ഇവിടെത്തന്നെയുണ്ട്. അബൂ ഹനീഫയെക്കുറിച്ച് എനിക്കറിയാവുന്നത്  പാപങ്ങള്‍ ചെയ്തു പോകുന്നതിനെ വളരെയധികം കരുതല്‍പുലര്‍ത്തിയിരുന്ന ഒരാളായിരുന്നു അദ്ദേഹമെന്നതാണ്. അല്ലാഹുവിന്റെ ദീനില്‍ അദ്ദേഹത്തിന് വ്യക്തമായ അറിവില്ലാത്ത ഒരു കാര്യത്തെക്കുറിച്ചും പറയാന്‍ അദ്ദേഹം ഒരിക്കലും തയ്യാറായിരുന്നില്ല.  ഭക്തിയും പാപമുക്തമായ കര്‍മ്മങ്ങളും കാണാന്‍ അദ്ദേഹം ഇഷ്ടപ്പെട്ടു. ഇഹലോകത്തെ മാത്രം കാംക്ഷിക്കുന്നവരുടെ കൂട്ട് അദ്ദേഹം ഇഷ്ടപ്പെട്ടില്ല. ഭൗതികമാത്സര്യത്തിലോ പോരിലോ അദ്ദേഹം ഏര്‍പ്പെട്ടിരുന്നില്ല’.

സദാ ധ്യാനനിരതമായ ഒരു ശാന്തപ്രകൃതക്കാരനായിരുന്നു ഇമാം. ശരിക്കും അറിവിന്റെ കലവറ. അദ്ദേഹത്തിന്റെ സംസാരം  ഒരിക്കലും ആജ്ഞാസ്വരത്തിലായിരുന്നില്ല. ആരെങ്കിലും ചോദ്യം ചോദിച്ചാല്‍ ഉത്തരം അറിയുമെങ്കില്‍മാത്രം അദ്ദേഹം പറയും. അതിന് പ്രമാണികമായ തെളിവുകള്‍ വേണമെങ്കില്‍ അദ്ദേഹം ഉദ്ധരണികള്‍ സഹിതം മറുപടി നല്‍കും. അല്ലെങ്കില്‍ അദ്ദേഹം ആ ചോദ്യത്തിന് ഏതെങ്കിലും ഉദാഹരണങ്ങളിലൂടെ ഉത്തരം പറയും.

ചോദിക്കുന്നവര്‍ക്ക് തന്റെ സമ്പത്തും വിജ്ഞാനവും  അദ്ദേഹം സൗജന്യമായി നല്‍കി. ആര്‍ത്തിയും ആഗ്രഹങ്ങളുമില്ലാത്ത അദ്ദേഹം തന്റെ ആവശ്യങ്ങള്‍ക്ക് മറ്റാരെയും ആശ്രയിച്ചില്ല. മറ്റുള്ളവരുടെ കുറവുകളെക്കുറിച്ച് അദ്ദേഹം ഒരിക്കലും പരാതി പറഞ്ഞില്ല. മനുഷ്യരുടെ നല്ല കാര്യങ്ങള്‍ മാത്രമേ അദ്ദേഹം പറഞ്ഞിരുന്നുള്ളൂ.

ഇതു കേട്ട ഹാറൂണ്‍ റശീദ് പറഞ്ഞു:’ ഇതു സുകൃതവാന്‍മാരുടെ ഗുണഗണങ്ങളാണല്ലോ’. എന്നിട്ട് തന്റെ പരിചാരകരുടെ നേരെ തിരിഞ്ഞ് നിര്‍ദ്ദേശിച്ചു’ ഇതു എഴുതിയെടുത്ത് എന്റെ മകന് വായിക്കാന്‍ നല്‍കുക’.
ഇസ്‌ലാമിക നിയമങ്ങളില്‍ അഗാധ പാണ്ഡിത്യത്തിനുടമയായ ഇമാം അബൂഹനീഫ അക്കാലത്ത് അറിയപ്പെട്ട നിയമജ്ഞനായിരുന്നു. സമ്പന്നനായിരുന്ന അദ്ദേഹം വളരെ ഉദാരനുമായിരുന്നു. കോടതിയില്‍  പരാതി ബോധിപ്പിക്കാനെത്തുന്നവര്‍ക്കുപോലും ദാനം ചെയ്തിരിുന്നു അദ്ദേഹം. രാത്രിയിലും പകലിലും വിദ്യാര്‍ത്ഥികള്‍ക്ക് ഇസ്‌ലാമിക നിയമസംഹിതയില്‍ അദ്ദേഹം ക്ലാസ്സുകള്‍ നല്‍കി.

മിതഭാഷിയായ അദ്ദേഹം ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് മാത്രം ഉത്തരം നല്‍കി. അദ്ദേഹത്തിന്റെ മറുപടികള്‍ കൃത്യവും വ്യക്തവുമായിരുന്നു. ഭരണകൂടത്തിന്റെ സമ്മാനങ്ങളും പാരിതോഷികങ്ങളും വാങ്ങാന്‍ അദ്ദേഹം വിസമ്മതിച്ചു.

അറിവില്ലാത്തവരോടു ഇമാം അബൂ ഹനീഫ ഒരിക്കലും അക്ഷമനായി പെരുമാറുകയോ ക്ഷോഭിക്കുകയോ ചെയ്തിട്ടില്ല. ഒരിക്കല്‍ അദ്ദേഹം പള്ളിയിലിരിക്കെ ഒരാള്‍ വന്ന് ഇമാമിനോട് ഒരു ചോദ്യം ചോദിച്ചു. ഇമാം അതിന് മറുപടിയും നല്‍കി. ഉത്തരം കേട്ട ചോദ്യ കര്‍ത്താവ് പറഞ്ഞു. ‘ഇമാം ഹസ്വനുല്‍ ബസരി ഈ വിഷയത്തില്‍ മറിച്ചാണല്ലോ പറഞ്ഞിരിക്കുന്നത്’. ഇമാം പറഞ്ഞു. ‘അദ്ദേഹത്തിന് തെറ്റുപറ്റിയിട്ടുണ്ട’്. ചോദ്യ കര്‍ത്താവ് ചാടിയെഴുന്നേറ്റ് ഇമാം അബൂ ഹനീഫക്കു നേര്‍ക്ക്് ആക്രോശിച്ചു:’ ഇമാം ഹസനുല്‍ ബസ്വരിക്ക് തെറ്റു പറ്റുകയോ, നിങ്ങള്‍ ഒരു തെമ്മാടിയാണ്’ ഇമാമിനെ ചീത്ത വിളിച്ച അയാള്‍ അതും പറഞ്ഞു ഇറങ്ങിപ്പോയി. എന്നാല്‍ ഇമാം ഇതെല്ലാം കേട്ടിട്ടും ശാന്തനായിരുന്നു. ഹസന്‍ ബസ്വരിക്ക് തെറ്റു പറ്റിയെന്നും ഇബ്‌നു മസ്ഊദ് (റ)വാണ് അത് തിരുത്തിയത് എന്നും അദ്ദേഹം പറഞ്ഞുകൊണ്ടിരുന്നു.

ഇമാം അബൂ ഹനീഫയുടെ നിയമനിര്‍ധാരണ രീതിയെ ഇഷ്ടപ്പെടാത്തവര്‍ അദ്ദേഹത്തെ വിമര്‍ശിക്കുമായിരുന്നു. മുസ്‌ലിം സമൂഹത്തെ ഇമാം വിഭജിക്കാന്‍ ശ്രമിക്കുന്നുവെന്നായിരുന്നു അക്കൂട്ടര്‍ അദ്ദേഹത്തിനെതിരെ ഉയര്‍ത്തിയ കുറ്റം.

ഒരിക്കല്‍ ഒരാള്‍ ഇമാം അബൂ ഹനീഫയുടെ അടുക്കല്‍ വന്ന്  പറഞ്ഞു. ‘ഇത്തഖില്ലാഹ! അല്ലാഹുവിനെ സൂക്ഷിക്കുക’. ഇതു പറഞ്ഞ് ഇമാമിനെ അദ്ദേഹം ചീത്തപറയാന്‍ തുടങ്ങി. അല്ലാഹു താങ്കള്‍ക്ക് നന്മ നല്‍കി അനുഗ്രഹിക്കട്ടെ. ഇതു പോലെ  ഞങ്ങളെ ശകാരിക്കുന്ന കുറെ ആളുകളുടെ ആവശ്യം ഞങ്ങള്‍ക്കുണ്ടായിരുന്നു.

ഇമാം അബൂ ഹനീഫയുടെ സ്വഭാവം ലോലവും ശാന്തവും കരുണാര്‍ദ്രവുമായിരുന്നു. അദ്ദേഹത്തിന്റെ കാരുണ്യത്തെ അദ്ദേഹം പ്രസരിപ്പിച്ച വിജ്ഞാനവുമായി  മാത്രമേ  ഉപമിക്കാനാവൂ. സദ്ജനങ്ങള്‍ക്ക് ഏറെ വിമര്‍ശകരും ഉണ്ടാകും എന്നത് യാഥാര്‍ഥ്യമാണല്ലോ.


സാബിതിന്റെ പുത്രൻ 


ലോകം അംഗീകരിച്ചു പിൻപറ്റി വരുന്ന മദ്ഹബുകൾ നാലാകുന്നു -

1ഹനഫി  2.മാലികി 3ശാഫിഈ 4.ഹമ്പലി

മദ്ഹബുകൾ വേറെയും ധാരാളം മദ്ഹബുകൾ ഉണ്ടായിരുന്നു അവയുടെ ആശയങ്ങൾ ഈ നാല് മദ്ഹബുകൾ ഉൾക്കൊള്ളുന്നുണ്ട്  അത് കൊണ്ട് അവയൊന്നും പ്രത്യേകമായി നിലനിന്നില്ല കാല വിപത്തുകളെയെല്ലാം അതിജീവിച്ച് നാല് മദ്ഹബുകൾ സജീവമായി നിലനിന്ന് പോരുന്നു ഇവയിൽ ആദ്യം നിലവിൽ വന്നത് ഹനഫി മദ്ഹബ് ആകുന്നു. ഇമാം അബൂഹനീഫ  (റ) യുമായി ബന്ധപ്പെടുത്തി ഹനഫി മദ്ഹബ് എന്നു പറയുന്നു.

നബി (സ)തങ്ങളോടൊപ്പം ജീവിച്ച സ്വഹാബികൾ അവർ വിശുദ്ധ ഖുർആനും തിരുസുന്നത്തും അനുസരിച്ചാണ് ജീവിച്ചത് എന്ത് സംശയം ചോദിക്കാനും നബി  (സ)തങ്ങൾ അവർക്കിടയിലുണ്ട് ഒരു പ്രത്യേക മദ്ഹബിന്റെ ആവശ്യം അന്നില്ല ഒരു ആയത്ത് ഇറങ്ങിയാൽ ഉടനെ സ്വഹാബികൾ അത് പഠിക്കും മനസ്സിൽ സൂക്ഷിക്കും നബി(സ)തങ്ങളുടെ വാക്കുകൾ അവർ ശ്രദ്ധയോടെ കേൾക്കും ഓർത്തുവെക്കും കേൾക്കാത്തവർക്ക് പറഞ്ഞുകൊടുക്കും നബി  (സ)തങ്ങളുടെ പ്രവർത്തനങ്ങൾ അവ സൂക്ഷ്മതയോടെ നിരീക്ഷിക്കും പഠിക്കും മറ്റുള്ളവർക്ക് പറഞ്ഞുകൊടുക്കും ചിലരുടെ പ്രവർത്തനങ്ങൾ നബി  (സ) അംഗീകരിക്കും ചില പ്രവർത്തനങ്ങൾ അംഗീകരിക്കില്ല സ്വഹാബികൾ അവയെല്ലാം പഠിച്ചുവെക്കും ചില കാര്യങ്ങൾ നിർവ്വഹിക്കാൻ അനുമതി ചോദിക്കും നബി  (സ)അനുമതി നൽകിയേക്കും നൽകാതെയുമിരിക്കാം അതും സ്വഹാബികൾ പഠിക്കും ഇതെല്ലാം ചേർന്നതായിരുന്നു സ്വഹാബികളുടെ വിജ്ഞാന മണ്ഡലം.

അത് സമ്പന്നമായിരുന്നു പരിശുദ്ധമായിരുന്നു വിശുദ്ധ ഖുർആനിൽ നിന്നും തിരുസുന്നത്തിൽ നിന്നും വിധികൾ പിടിച്ചെടുക്കാൻ അവർക്ക് കഴിവുണ്ടായിരുന്നു സ്വഹാബികളുടെ വാക്കുകൾ പ്രമാണമാണ് അത് പിൻപറ്റാം ഒരു കാര്യത്തെക്കുറിച്ച് പല സ്വഹാബികൾ ഒരേ അഭിപ്രായം  പറയുന്നു അഭിപ്രായ ഐക്യം വരുന്നു അവിടെ ഇജ്മാഹ് ഉണ്ടാവുന്നു.

ഖുർആൻ, ഹദീസ്,  ഇജ്മാഹ് ഇവയാണ് ആദ്യകാല പ്രമാണങ്ങൾ നബി  (സ) തങ്ങളുടെ വഫാത്തിനുമുമ്പ് വിശുദ്ധ ഖുർആൻ പൂർണ്ണമായി അവതരിപ്പിച്ചു കഴിഞ്ഞു വഫാത്തോടെ ഹദീസും അവസാനിച്ചു വിശുദ്ധ ഖുർആനും തിരുസുന്നത്തും ഇവിടെ വിട്ടേച്ച് നബി  (സ) അങ്ങേ ലോകത്തേക്ക് യാത്രയായി ഈ പ്രമാണങ്ങൾ വെച്ച് ഇനി മുസ്ലീംകൾ ജീവിച്ചുകൊള്ളണം ഇനി ഇസ്ലാം മതത്തിലേക്ക് കടന്നുവരുന്നവർ സ്വഹാബികളല്ല അവർ നബി  (സ)തങ്ങളെ കാണുന്നില്ല ബദ്റും ഉഹ്ദുമെല്ലാം അവർക്ക് കേട്ടുകേൾവി മാത്രം അനുഭവമല്ല അവർക്ക് നേരിടാനുള്ളത് പുതിയ സാഹചര്യത്തെയാണ് പുതിയ പ്രശ്നങ്ങളെയാണ് അറേബ്യയുടെ അതിരുകൾക്കപ്പുറത്തേക്ക് ഇസ്ലാം പ്രചരിക്കുകയാണ് പേർഷ്യൻ സാമ്രാജ്യവും റോമാസാമ്രാജ്യവുമാണ് ലോകശക്തികൾ സമ്പന്ന രാജ്യങ്ങളെല്ലാം അവരുടെ കീഴിലാണ് ലോകത്തിന്റെ സമ്പത്ത് അവരുടെ കൈവശമാണ് ജയിച്ചടക്കാൻ കഴിയില്ലെന്ന് ലോകം കരുതുന്ന വൻ ശക്തികൾ അവരുടെ സൈന്യം ലക്ഷക്കണക്കിൽ വരും ആയുധങ്ങൾക്ക് കണക്കില്ല വിഭവങ്ങൾ സുലഭം അറേബ്യ അവരുടെ കണ്ണിൽ വളരെ നിസ്സാരം ഇസ്ലാം വളരെ ചെറിയ ശക്തി മാത്രം.

അല്ലാഹു ഇസ്ലാമിനെ ശക്തമാക്കി മുസ്ലിംകൾ പേർഷ്യൻ സാമ്രാജ്യത്തിലേക്കും റോമാസാമ്രാജ്യത്തിലേക്കും കടന്നു ചെന്നു അല്ലാഹുവിലേക്ക് മനുഷ്യരെ ക്ഷണിച്ചു രാജാക്കന്മാരെയും പ്രജകളേയും ക്ഷണിച്ചു നൂറ്റാണ്ടുകളായി അടിച്ചമർത്തപ്പെട്ട് കഴിയുകയായിരുന്ന ജനവിഭാഗങ്ങൾ ഇസ്ലാമിന്റെ വിളികൾ കേട്ടുണർന്നു ലക്ഷക്കണക്കിനാളുകൾ ഇസ്ലാം മതം സ്വീകരിച്ചു എത്രയോ രാജാക്കന്മാർ യുദ്ധം പ്രഖ്യാപിച്ചു ഘോരയുദ്ധങ്ങൾ പലത് നടന്നു അല്ലാഹുവിലേക്കും അവന്റെ പ്രവാചകനിലേക്കും ക്ഷണിച്ചപ്പോൾ ധിക്കാരികളായ ഭരണാധികാരികൾ അത് സ്വീകരിച്ചില്ല യുദ്ധം അഴിച്ചുവിട്ടു ഐശ്വര്യത്തിന്റെ കളിത്തൊട്ടിലായ ഇറാഖ് മുസ്ലിംകൾ ജയിച്ചടക്കി പേർഷ്യ കീഴടങ്ങി സിറിയ ,ജോർഡാൻ ,ഫലസ്തീൻ ,ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളെല്ലാം ഇസ്ലാമിക ഭരണത്തിൻ കീഴിൽ വന്നു.

എത്രയോ വംശങ്ങൾ എത്രയോ ഗോളുങ്ങൾ വ്യത്യസ്ത ജീവിത ശൈലിയുള്ളവർ അറേബ്യയിലെ സ്വഹാബികളുടെ ജീവിത സാഹചര്യമല്ല ഇവരുടെ ജീവിത സാഹചര്യം ഇവരുടെ ചര്യകളും സമ്പ്രദായങ്ങളും വ്യത്യസ്തമാണ് ആചാരങ്ങളും മര്യാദകളും വ്യത്യസ്തമാണ് ലക്ഷക്കണക്കായ നവമുസ്ലിംകൾ അവർ നിസ്കാരവും നോമ്പും സക്കാത്തും ഹജ്ജും പഠിച്ചു ഓരോ രാജ്യത്തേക്കും പട്ടാളമേധാവിയായി വന്നു സ്വഹാബികൾ അവർക്ക് ശഹാദത്ത് കലിമ ചൊല്ലിക്കൊടുത്തു അവർക്ക് തൗഹീദ് പഠിപ്പിച്ചു കൊടുത്തു ബൈഅത്ത് ചെയ്യിച്ചു നവമുസ്ലിംകൾ അറബിഭാഷയും വിശുദ്ധ ഖുർആനും പഠിച്ചു സുന്നത്തുകൾ പഠിച്ചു ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഇസ്ലാമിക നിർദ്ദേശങ്ങൾ പാലിക്കണം അവിടെയാണ് പ്രയാസം വന്നത്.

പല പ്രശ്നങ്ങൾ ഉടലെത്തു വിശുദ്ധ ഖുർആനിൽ നിന്ന് പ്രശ്നപരിഹാരങ്ങൾ നേരിട്ട് കണ്ടെത്താൻ കഴിയാതെ വന്നു അങ്ങനെ വരുമ്പോൾ ഹദീസ് നോക്കണം നവ മുസ്ലിംകളുടെ കൈവശം ഹദീസ് ഇല്ല ഹദീസ് ഗ്രന്ഥരൂപത്തിൽ ക്രോഡീകരിക്കപ്പെട്ടിട്ടില്ല സ്വഹാബികളുടെ ഓർമ്മയിലാണ് ഹദീസ് ഉള്ളത് ഹദീസുകളുടെ എണ്ണം അനേകം ലക്ഷം വരും ഒരു സ്വഹാബിയുടി ഓർമ്മയിലുള്ള ഹദീസ് മറ്റൊരു സ്വഹാബിയുടെ ഓർമ്മയിലുണ്ടാവില്ല കർമ്മങ്ങളുടെ വിശദാംശങ്ങൾ വേണം വുളൂ ,നിസ്കാരം, സക്കാത്ത്,  വിവാഹം,  ദാമ്പ്യത്യ ജീവിതം ,ദമ്പതികൾക്കിടയിലെ ബാധ്യതകൾ, സന്താനസംരക്ഷണം ,തൊഴിൽ, സ്വത്തവാകാശം , അനന്തരാവകാശം , കച്ചവടം,  കൃഷി, സൈനിക സേവനം, തുടങ്ങി എന്തെല്ലാം വിഷയങ്ങൾ ഇവയുടെ വിധികൾ കിട്ടാൻ ഗവേഷണം നടത്തേണ്ട സമയമായി ആരാണ് ഗവേഷണം നടത്തുക ?

മുജ്ത്തഹിദ് ? വിശുദ്ധ ഖുർആൻ ആഗാധമായി പഠിച്ചവർ ബാഹ്യവും ആന്തരികവുമായ ആശയങ്ങൾ പിടിച്ചെടുക്കാൻ കഴിയുന്നവർ ലക്ഷക്കണക്കായ ഹദീസുകൾ മനഃപാഠം പടിച്ചവർ സനദ് സഹിതം പഠിച്ചവർ പരിശുദ്ധമായ ജീവിതം നയിക്കുന്നവർ അല്ലാഹുവിന്ന് സമർപ്പിക്കപ്പെട്ട ജീവിതത്തിന്റെ ഉടമകൾ അങ്ങനെയുള്ള നിരവധി പണ്ഡിതൻമാർ രംഗത്ത് വന്നു അവർ ഗവേഷണ പഠനം തുടങ്ങി വിധികൾ പിടിച്ചെടുക്കാൻ വേണ്ടി കഠിനാദ്ധ്വാനം ചെയ്തു അവരുടെ ആയുസ് മുഴുവൻ ഈ വഴിയിൽ ചെലവഴിച്ചു അവരാണ് മുജ്തഹിദുകൾ ഫത്വകൾ ഓരോ സംശയങ്ങൾ വരുമ്പോൾ വിവരമുള്ളവരെ സമീപിക്കും അവർ വിശുദ്ധ ഖുർആനും സുന്നത്തും നോക്കി ഫത്വനൽകും ഈ ഫത്വകൾക്ക് സമൂഹം വലിയ പ്രാധാന്യം കൽപിച്ചുവന്നു

സ്വഹാബികൾ നൽകിയ ഫത്വകൾക്കാണ് കൂടുതൽ പ്രാധാന്യം പിന്നീട്  തങ്ങളുടെ ഫത്വകൾ കിട്ടിത്തുടങ്ങി ഫിഖ്ഹ്  (കർമ്മശാസ്ത്രം ) രൂപീകരണത്തിൽ ഫത്വകൾ പ്രധാന പങ്ക് വഹിച്ചു ഫത്വകളിലും വ്യത്യാസം കാണപ്പെട്ടു എങ്ങനെ വ്യത്യാസം വന്നു എന്നതിനെക്കുറിച്ചായി പിന്നെ ഗവേഷണം ഇജ്തിഹാദ് വ്യാപിക്കുകയാണ് പേർഷ്യൻ യുദ്ധത്തിലും റോമക്കാരുമായി നടന്ന യുദ്ധത്തിലും പതിനായിരക്കണക്കായ സ്വഹാബികൾ രക്തസാക്ഷികളായി അവരുടെ മനസ്സിലുണ്ടായിരുന്ന വിലപ്പെട്ട വിജ്ഞാനവും സമുദായത്തിന് നഷ്ടപ്പെട്ടു പിന്നീടുണ്ടായ കോളറ രോഗത്തിലും നിരവധി പ്രമുഖ സ്വഹാബികൾ വഫാത്തായി അവരുടെ കൈവശമുണ്ടായിരുന്ന ഇൽമും നഷ്ടപ്പെട്ടു ഹിജ്റ ഒന്നാം നൂറ്റാണ്ടിന്റെ അവസാനഘട്ടമെത്തുമ്പോൾ സ്വഹാബികളിൽ കുറച്ചുപേർ മാത്രമേ ജീവിച്ചിരിപ്പുണ്ടായിരുന്നുള്ളൂ

താബിഉകളിൽപെട്ട മുജ്തഹിദുകൾ സമുദായത്തിന്റെ അഭയകേന്ദ്രങ്ങളായിത്തീർന്നു അവർക്കു പിന്നാലെ തബഉത്താബിഈങ്ങളിലെ മുജ്ത്തഹിദുകളും അഭയകേന്ദ്രങ്ങളായിത്തീർന്നു ഇത്തരം മുജ്തഹിദുകളിൽ പ്രമുഖരായിരുന്നു സുഹ്രി(റ) , യഹ്യബ്നു സഈദ്  (റ), റബീഅത്ത് (റ) , അത്വാഉബ്നു അബീറബാഹ്(റ) , ഇബ്രാഹിം നഹ്ഈ (റ) , ശഹ്ബി (റ) , ഹസൻ ബസ്വരി (റ) തുടങ്ങിയവർ  ഇവരുടെ ഫത്വകൾ കർമ്മശാസ്ത്രത്തിന്റെ അടിത്തറ രൂപപ്പെടുത്തി മുസ്ലിം രാജ്യങ്ങളുടെ വിസ്തീർണ്ണം വർദ്ധിച്ചു മുസ്ലിംകളുടെ എണ്ണം വളരെയേറെ വർദ്ധിച്ചു പലരും കുറ്റം ചെയ്തു പലതരം കുറ്റങ്ങൾ ശിക്ഷനൽകണം വിധികൾ വേണം സിവിൽ നിയമങ്ങൾ വേണം ക്രിമിനൽ നിയമങ്ങൾ വേണം മുജ്തഹിദുകൾക്ക് പിടിപ്പത് ജോലിയായി ഈ പശ്ചാത്തലത്തിലാണ് ഇമാം അബൂഹനീഫ  (റ) സേവനങ്ങൾ വിലയിരുത്തേണ്ടത്

ഹിജ്റ എൺപതാം വർഷം ആ വർഷത്തിലാണ് ഇമാമിന്റെ ജനനം പിതാവിന്റെ പേര് സാബിത് സാബിതിന്റെ പിതാവ് സൂത്വ സൂത്വയുടെ പിതാവ് മാഹ് അഫ്ഗാനിസ്ഥാനിലെ കാബൂൾ സ്വദേശിയായിരുന്നു മാഹ് സാബിതിന്റെ പിതാവായ സൂത്വയെ ചിലർ സനൂത്വ എന്ന് വിളിച്ചതായി കാണുന്നു കാബൂളിൽ നിന്ന് ആ കുടുംബം ഇറാഖിലേക്ക് താമസം മാറ്റി നബി  (സ)തങ്ങളുടെ വഫാത്തിന് ശേഷം മുസ്ലീംകൾ ഇറാഖിന്റെ പലഭാഗങ്ങളിൽ ജയംനേടി യുദ്ധത്തടവുകാരെ പിടികൂടി സനൂത്വ ബന്ധിയായി ബനൂ തയ്മ് ഗോത്രക്കാർക്ക് കിട്ടിയ ബന്ദിയായിരുന്നു സനൂത്വ ഇസ്ലാമിനെ കുറിച്ച് മനസ്സിലാക്കാൻ കിട്ടിയ സുവർണ്ണാവസരം സനൂത മോചിക്കപ്പെട്ടു ഇസ്ലാം മതം സ്വീകരിക്കുകയും ചെയ്തു പിന്നീട് ഇസ്ലാമിനുവേണ്ടി ജീവിതം ഉഴിഞ്ഞു വെച്ചു ഇമാം അലി(റ) കൂഫയിൽ താമസമാക്കിയ കാലം സനൂത്വയും ഇമാം അലി  (റ)യും വളരെ അടുപ്പത്തിലായി ഈ ബന്ധം കാരണം സനൂത്വ ചരിത്രത്തിൽ ഇടം നേടി.


ബസ്വറയിലെ വാദപ്രതിവാദം 

ഇമാം അബൂഹനീഫ  (റ)യുടെ പിതാവ് സാബിത് സാബിതിന്റെ പിതാവിന്റെ പേര് മൂന്ന് വിധത്തിൽ പറഞ്ഞു കാണുന്നു

1.സൂത്വ 2. സനൂത്വ. 3. മൻസുബാൻ സൂത്വ

പേർഷ്യകാരുടെ വാർഷികാഘോഷമാണ് നൗറോസ് സന്തോഷത്തിന്റെ ദിവസം വീടുകളിൽ മധുരപലഹാരങ്ങളുണ്ടാക്കും സനൂത്വയുടെ വീട്ടിൽ രുചികരമായ പലഹാരമുണ്ടാക്കി അക്കാലത്ത് കുടുംബം താമസിക്കുന്നത് കൂഫയിലാണ് ഇമാം അലി(റ) വും കുടുംബവും കൂഫയിലാണ് താമസം സനൂത്വ മനസ്സറിഞ്ഞ് സ്നേഹിക്കുന്ന നേതാവാണ് അലി  (റ) ഇടക്കിടെ കാണും സംസാരിക്കും നൗറോസിന് സനൂത്വയുടെ വീട്ടിൽ ഹാലൂദജ് എന്ന പലഹാരമുണ്ടാക്കി പലഹാരം അലി(റ) വിന് എത്തിച്ചുകൊടുക്കാൻ തീരുമാനിച്ചു സനൂത്വ ഒരു പാത്രത്തിൽ പലഹാരവുമായി പുറപ്പെട്ടു വീട്ടിലെത്തി അലി  (റ)വിന് പലഹാരം സമ്മാനിച്ചു പലഹാരം വളരെ ഇഷ്ടപ്പെട്ടു

സനൂത്വക്കും കുടുംബത്തിനും വരാൻ പോകുന്ന സന്താനപരമ്പരക്കും നന്മ ലഭിക്കാൻ വേണ്ടി അലി  (റ) പ്രാർത്ഥിച്ചു ആ ദആഇയുടെ ഫലമാണ് ഇമാം അബൂഹനീഫയുടെ ആഗമനം സനൂത്വയുടെ പുത്രൻ സാബിത് കുട്ടിക്കാലത്ത് തന്നെ അലി  (റ) വിനെ കാണാൻ പോകിറുണ്ടായിരുന്നു അലി  (റ) സാബിതിന വേണ്ടിയും സന്താനപരമ്പരക്ക് വേണ്ടിയും ദുആ ഇരന്നു ആ ദുആയുടെയും ഫലമാണ് ഇമാം അബൂഹനീഫ  (റ) സാബിത് നാട്ടുകാർക്ക് പ്രിയങ്കരനായിരുന്നു ഇടത്തരം കുടുംബം പൊതുകാര്യപ്രസക്തൻ സാബിതിന്റെ ഭാര്യ ഗർഭിണിയാണ് പ്രസവം അടുത്തു  വരുന്നു കൂഫയിലാണ് വീട് ഭാര്യ പ്രസവിച്ചു ആൺ കുഞ്ഞ് കുഞ്ഞിന് പേരിട്ടു നുഹ്മാൻ നുഹ്മാൻ മാതാപിതാക്കളുടെ കൺമണിയായി വളർന്നു വന്നു

ആരോഗ്യവും ബുദ്ധിശക്തിയുമുള്ള കുട്ടി നല്ല ഓർമ്മശക്തി പണ്ഡിത കുടുംബം പണ്ഡിത വനിതകളുള്ള കുടുംബം മോൻ എല്ലാം കേട്ട് പഠിക്കുന്നു മനസ്സ് നിറഞ്ഞ സന്തോഷത്തോടെ പഠിക്കുന്നു വളരെ വേഗത്തിൽ പഠിച്ചു വരുന്നു കൂഫക്കാരുടെ ജീവിതം കണ്ട് വളരുകയാണ് ബാല്യദശയിൽ മദ്റസയിൽ പഠിച്ചു പ്രാഥമിക വിദ്യാഭ്യാസം നേടി ചെറുപ്പക്കാരനായ നുഹ്മാൻ ഉപജീവനമാർഗമായി തിരഞ്ഞെടുത്തത് കച്ചവടമായിരുന്നു പട്ടുവസ്ത്രങ്ങളുടെ കച്ചവടം എല്ലാ ദിവസവും ജോലിക്കുവേണ്ടി മാർക്കറ്റിലേക്കു പോകും കടയിലിരിക്കും മഹാപണ്ഡിതനായി വളർന്നു വരേണ്ട കുട്ടിയാണ് വെറുമൊരു കച്ചവടക്കാരനായി ജീവിക്കേണ്ട ആളല്ല ഒരു മഹാപണ്ഡിതനുമായി കണ്ടുമുട്ടി സംഭാഷണം നടന്നു ഈ സംഭാഷണം ജീവിതത്തിലെ വഴിത്തിരിവായിത്തീർന്നു ഇമാം ശഅബി (റ) താബിഉകളുടെ കൂട്ടത്തിലെ മഹാപണ്ഡിതൻ ആ പണ്ഡിതൻ വഴിയിൽ വെച്ച് നുഹ്മാൻ എന്ന ചെറുപ്പക്കാരനെ കണ്ടുമുട്ടി

നുഹ്മാന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി മുഖത്തുനിന്ന് ചിലതൊക്കെ വായിച്ചെടുത്തു പാണ്ഡിത്യത്തിന്റെ ചിഹ്നങ്ങൾ ഈ കുട്ടി പഠിക്കണം പഠിച്ചുയരേണ്ട കുട്ടിയാണിത് സമൂഹത്തിന് വെളിച്ചമായിത്തീരേണ്ട കുട്ടിയാണിത് അവർ തമ്മിൽ സംഭാഷണം നടന്നു ഇമാം ചോദിച്ചു എങ്ങോട്ടു പോവുന്നു ? അങ്ങാടിയിലേക്ക് പോവുന്നു എന്തിന് പോവുന്നു ? കച്ചവടത്തിന് കുട്ടീ നിങ്ങളുടെ മുഖത്ത് നല്ല ലക്ഷണങ്ങൾ കാണുന്നു വലിയ പണ്ഡിതനായിത്തീരാൻ സാധ്യതയുണ്ട് മഹാന്മാരായ പണ്ഡിതന്മാരുടെ സദസ്സിലിരിക്കണം നന്നായി പഠിക്കണം ചെറുപ്രായത്തിൽ കച്ചവടവുമായി നടക്കരുത് ഇമാം ശഅബി  (റ)യുടെ വാക്കുകൾ ഓരോ വാക്കും മനസ്സിൽ തട്ടി വിജ്ഞാനത്തോട് എന്തെന്നില്ലാത്ത സ്നേഹവും മതിപ്പും തോന്നി ഇമാം ശഅബി  (റ)യുടെ ഉപദേശം സ്വീകരിച്ചു

കച്ചവടം തൽക്കാലം വേണ്ട പണ്ഡിത പ്രതിഭകളെ തേടിപ്പോകാം കൂഫയും ബസ്വറയും ഇൽമിന്റെ പ്രകാശം പരന്ന പട്ടണങ്ങൾ വിജ്ഞാന സദസ്സുകൾ ചർച്ചാ വേദികൾ കൂഫയിൽ ധാരാളം പണ്ഡിതന്മാരുണ്ട് വിശുദ്ധ ഖുർആനും തിരുസുന്നത്തും പ്രധാന പഠനവിഷയങ്ങളാണ് വിശുദ്ധ ഖുർആനിൽനിന്ന് ഹദീസിൽ നിന്നും കർമ്മശാസ്ത്രം രൂപപ്പെടുത്താനുള്ള കഠിശ്രമങ്ങൾ നടത്തുന്ന പണ്ഡിത സമൂഹം ബസ്വറയിൽ വാഗ്വാദങ്ങൾ മുഴങ്ങുന്നു പലതരം ചിന്താധാരകൾ ഓരോ വിഭാഗവും തങ്ങളുടെ വാദം സ്ഥാപിക്കാൻ ശ്രമിക്കുന്നു മറ്റുള്ളവർ വിശമിക്കുന്നു ശബ്ദമുഖരിതം മുഹ്ത്തസിലികൾ ഖവാരിജുകൾ ശിയാക്കൾ ഖദ്രയ്യാക്കൾ വേറെയും ചില വിഭാഗങ്ങൾ യുക്തിവാദികൾ ഈ വിഭാഗക്കാരോടെല്ലാം ഏറ്റുമുട്ടുന്ന സുന്നത്ത് ജമാഅത്തിന്റെ പണ്ഡിതന്മാർ നന്നായി പഠിക്കണം തെളിവുകൾ ശേഖരിക്കണം ബുദ്ധിയും യുക്തിയും വേണം എങ്കിൽ മാത്രമേ വാദപ്രതിവാദത്തിൽ ജയിക്കുക

പഠനവും ഗവേഷണവും ഗംഭീരമായി നടക്കുന്നകാലം  ജനങ്ങളെ വശത്താക്കാൻ വിദ്യവേണം എല്ലാവരും വിദ്യ നേടുന്നു കൂഫയിലെ പ്രസിദ്ധമായൊരു ദർസ് മഹാ പണ്ഡിതനായ ഇമാം ഹമ്മാദ് (റ) മഹാനവർകളുടെ ദർസിലേക്ക് നുഹ്മാൻ എന്ന ചെറുപ്പക്കാരൻ കയറിച്ചെന്നു ദർസിൽ ഇരുന്നു ഉസ്താദിന്റെ വാക്കുകൾ ശ്രവിച്ചു വിജ്ഞാനത്തിന്റെ പ്രകാശം മനസ്സിൽ പ്രവേശിച്ചു വല്ലാത്ത ആവേശമായിരുന്നു ഖുർആനും , ഹദീസും ,ഫിഖ്ഹും  പഠിക്കാൻ തുടങ്ങി വിജ്ഞാനത്തിന്റെ മറ്റു ശാഖകളിലേക്കും ശ്രദ്ധതിരിഞ്ഞു ഇൽമുൽ കലാമിലാണ് താൽപ്പര്യം തോന്നിയത് കുറഞ്ഞകാലം കൊണ്ട് അതിൽ പ്രാവിണ്യം നേടി തർക്കശാസ്ത്രം നന്നായി പഠിച്ചു വാദപ്രതിവാദത്തിന്റെ ചെറിയ സദസ്സുകളിൽ പങ്കെടുത്തു കുട്ടികൾ വാദപ്രതിവാദം നടത്തിപ്പഠിപ്പിക്കുകയാണ് കുട്ടികൾ പലവിഭാഗങ്ങളായി തിരിഞ്ഞു പലവിഭാഗക്കാരുടെ വാദങ്ങൾ ഉന്നയിച്ചു അതിന് ഖണ്ഡങ്ങളുണ്ടായി ബുദ്ധിവേണം വിദ്യയും വേണം അതില്ലാത്താവർക്ക് വേദിയിൽ പിടിച്ചുനിൽക്കാനാവില്ല പുറംതള്ളപ്പെടും

നുഹ്മാന് ബുദ്ധിയുണ്ട് വിവരമുണ്ട് വാദിച്ച് മുന്നേറാൻ തുടങ്ങി നുഹ്മാന്റെ മുന്നേറ്റം ശ്രോതാക്കളെ നന്നായി ആകർഷിച്ചു എതിരാളികളുടെ വാദമുഖങ്ങൾ ഖണ്ഡിക്കാനുള്ള വല്ലാത്ത മിടുക്ക് നുഹ്മാൻ ബസ്വറയിൽ പോവണം യുക്തിവാദക്കാരായ കക്ഷികളുമായി ഏറ്റുമുട്ടണം അവരെ പരാജയപ്പെടുത്തണം പലരും അഭിപ്രായം പറഞ്ഞു അവർ നുഹ്മാനെ നന്നായി പ്രോത്സാഹിപ്പിച്ചു

ഒടുവിൽ നുഹ്മാൻ ഒരു തീരുമാനത്തിലെത്തി ബസ്വറയിലേക്ക് പുറപ്പെടുക പലർക്കും താല്പര്യം വർദ്ധിച്ചു ബസ്വറയിൽ പോവണം നുഹ്മാന്റെ പ്രസംഗം കേൾക്കണം എതിർകക്ഷിക്കാരുടെ പരാജയം കാണണം ബസ്വറയിലെത്തി യുവ പണ്ഡിതനെ സ്വീകരിക്കാൻ ധാരാളമാളകൾ വന്നു വാദപ്രതിവാദത്തിന് തീയ്യതിയും സമയവും നിശ്ചയിച്ചു അത് വിളംബരം ചെയ്തു ധാരാളമാളുകൾ പങ്കെടുത്ത സദസ്സ് നുഹ്മാനും കൂട്ടരും ഒരു ഭാഗത്തേക്ക് സന്നിഹിതരായി എതിരാളികൾ മറുഭാഗത്തേക്ക് അണിനിരന്നു യുവപണ്ഡിതനെ വെല്ലുവിളിച്ചുകൊണ്ടുള്ള പ്രസംഗം അപ്പുറത്ത് നടന്നു നുഹ്മാൻ ഒരുങ്ങിയിരുന്നു

ഊഴം വരട്ടെ ഈ വാദങ്ങൾ തല്ലിയുടയ്ക്കാം ഊഴമെത്തി നുഹ്മാൻ സംസാരം തുടങ്ങി എതിരാളികളുടെ വാദങ്ങളോരോന്നും ഖണ്ഡിച്ചു അവരുടെ ആശയങ്ങൾ തകർന്നുവീണു നുഹ്മാന്റെ വാദങ്ങൾ ഖണ്ഡിക്കാൻ അവർക്ക് കഴിഞ്ഞില്ല യുവ പണ്ഡിതന്റെ വിജയം ആഹ്ലാദത്തോടെ മടങ്ങുകയാണ് സന്തോഷ നിർഭരമായ യാത്രയയപ്പ് വിജയശ്രീലാളിതനായി തിരിച്ചെത്തിയ നുഹ്മാന് കൂഫയിൽ ഊഷ്മള സ്വീകരണം ഒരിക്കലല്ല ഇത് സംഭവിച്ചത് പലതവണ ആവർത്തിച്ചു ബസ്വറയിൽ പോവും ഉജ്ജ്വലമായി പ്രസംഗിക്കും പ്രമാണങ്ങൾ നിരത്തി പുത്തൻ വാദികളെ തുരത്തും നുഹ്മാന്റെ പേരും പെരുമയും വർദ്ധിച്ചു

ബുദ്ധിമാനായ നുഹ്മാൻ ഒരിക്കൽ ഇങ്ങനെ ചിന്തിച്ചു  ഇതു കൊണ്ടൊക്കെ എന്ത്കാര്യം ? വാഗ്വാദം വിജയം വിജയാഹ്ലാദം പേര്, പെരുമ,പ്രശസ്തി ഇതിന് വേണ്ടിയാണോ ജീവിതം?  അല്ലാഹു തനിക്ക് ഒട്ടനേകം അനുഗ്രഹങ്ങൾ നൽകിയിട്ടുണ്ട് അതിനുള്ള നന്ദിയാവുമോ ഇവയൊക്കെ ഇല്ല ഇതൊന്നുമല്ല തന്റെ കർമ്മരംഗം സമുദായത്തിന് മൊത്തത്തിൽ നേട്ടമുണ്ടാവുന്ന കാര്യങ്ങൾ ചെയ്യണം ഇന്നുള്ളവർക്കും ഭാവിതലമുറകൾക്കും ഉപകാരം കിട്ടുന്ന എന്തെങ്കിലും ചെയ്യണം എങ്ങനെ കർമ്മങ്ങൾ ചെയ്യാം?

ശരീഅത്തിന്റെ വിധിവിലക്കുകൾ അത് ജനങ്ങളെ പഠിപ്പിക്കുക അതാണ് മികച്ച സേവനം ലോകത്ത് ഇസ്ലാം പ്രചരിച്ചുകൊണ്ടേയിരിക്കുന്നു അവർക്കെല്ലാം ശരീഅത്ത് പഠിപ്പിച്ചുകൊടുക്കണം ഈ കാലഘട്ടത്തിൽ ചെയ്യാവുന്ന ഏറ്റവും വലിയ സേവനം അതാകുന്നു ജീവിതം മറ്റൊരു വഴിയിലേക്കൊഴുകിതുടങ്ങുകയാണ് ഫിഖ്ഹ് ആഴത്തിൽ പഠിക്കാൻ തീരുമാനിച്ചു മഹാപണ്ഡിതന്മാരെ സമീപിക്കണം നന്നായി പഠിക്കുക ഗവേഷണത്തിനുള്ള യോഗ്യത നേടുക ഇജ്തിഹാദിന്റെ വഴിയിലെത്തണം വമ്പിച്ച പഠനം വിദ്യയുടെ അഗാധതയിലേക്കിറങ്ങണം നുഹ്മാൻ ദൃഢനിശ്ചയം ചെയ്തു.


ആറ് സ്വഹാബികൾ


നബി( സ) തങ്ങളുടെ സ്വഹാബികൾ അവർ നക്ഷത്ര തുല്ല്യരാണ് അവരെ കണ്ട കണ്ണുകൾക്ക് പുണ്യം നുഹ്മാൻ ഹദീസും ചരിത്രവും പഠിക്കുന്നു ഖുർആനും ഹദീസും ഫിഖ്ഹും പഠിക്കുന്നു ഗവേഷണ ബുദ്ധിയോടെയുള്ള പഠനം പുണ്യസ്വഹാബികളെ കുറിച്ച് കൂടുതൽ കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കുന്നു സ്വഹാബികളുടെ ദൃഢതയുള്ള ഈമാൻ അവരുടെ ത്യാഗവും ക്ഷമയും ഇസ്ലാമിന് അവർ നൽകിയ മഹത്തായ സംഭാവനകൾ അവർ ലോകം മുഴുവൻ സഞ്ചരിച്ചു തൗഹീദിന്റെ പ്രകാശം പരത്തി ലക്ഷക്കണക്കായ സ്വഹാബികൾ പുറം ലോകത്താണ് അന്ത്യവിശ്രമം കൊള്ളുന്നത് തന്റെ കാലത്ത് അവരിൽ ആരെങ്കിലും ജീവിച്ചിരിപ്പുണ്ടോ ? ഉണ്ടെങ്കിൽ പോയികാണണം

ഹിജറയുടെ ഒന്നാം നൂറ്റാണ്ട് കഴിഞ്ഞിരിക്കുന്നു നുഹ്മാന്ന് ഇരുപത് വയസ്സ് തികയുമ്പോൾ ഹിജ്റയുടെ ഒന്നാം നൂറ്റാണ്ടു കഴിഞ്ഞു രണ്ടാം നൂറ്റാണ്ടിന്റെ തുടക്കമായി അപ്പോഴാണ് സ്വഹാബികളെ അന്വേഷിക്കുന്നത് നുഹ്മാന്റെ കുട്ടിക്കാലത്ത് ഒരുസംഭവം നടന്നാട്ടുണ്ട് ആ സംഭവത്തിന്റെ പ്രാധാന്യം പിൽക്കാലത്താണ് മനസ്സിലായത് ഒരു സ്വഹാബിയെ കണ്ടു അതാണ് സംഭവം നബി (സ) തങ്ങളുടെ പ്രിയപ്പെട്ട പരിചാരകനായിരുന്നു അനസുബ്നുമാലിക് (റ) അന്ന് വളരെ ചെറുപ്പമായിരുന്നു നുഹ്മാൻ ജനിക്കുന്ന കാലത്ത് അനസ് (റ) വൃദ്ധനാണ് ഒരിക്കൽ അനസ് (റ) കൂഫയിൽ വന്നു അദ്ദേഹത്തെ കാണാൻ ധാരാളമാളുകൾ തടിച്ചുകൂടി നുഹ്മാനും അക്കൂട്ടത്തിൽ കൂടി സ്വഹാബിയെ കണ്ടു നിർവൃതിയായി സ്വഹാബിയെ കണ്ടവരെ താബിഉകൾ എന്ന് വിളിക്കുന്നു നുഹ്മാൻ അങ്ങനെ താബിളയായിത്തീർന്നു

ഇമാം അബൂഹനീഫ (റ) നാല് സ്വഹാബികളെ കണ്ടുമുട്ടിയതായി ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്

1. അനനസുബ്നു മാലിക് , ഈ മഹാൻ വഫാത്തായത് ഹിജ്റ; 95-ൽ ആയിരുന്നു നുഹ്മാന് പതിനഞ്ചു വയസ്സുള്ളപ്പോൾ അനസ് (റ) വഫാത്തായി

2. അബ്ദുല്ലാഹിബ്നു അബീഔഫ് (റ) ഈ സ്വഹാബിവര്യൻ ബസ്വറയിൽ വഫാത്തായത് ഹിജ്റ 88-ലായിരുന്നു അന്ന് നുഹ്മാന് എട്ട് വയസ്സ് പ്രായം കൂഫയിൽ വെച്ചുതന്നെയായിരുന്നു ആ കണ്ടുമുട്ടൽ

3. അബുത്ത്വുഫൈൽ ആമിറുബ്നു വാസ്വില (റ) ഹിജ്റ 110-ൽ മക്കയിൽ വഫാത്തായി ഇമാം അബൂഹനീഫ (റ) ഈ സ്വഹാബിയെ കണ്ടത് മക്കയിൽ വെച്ചുതന്നെയായിരുന്നു

4 . സഹ്ലുബ്നു സഹ്ദ് (റ)ഹിജ്റ 88-ൽ മദീനയിൽ വഫാത്തായി ബാല്യദശയിലുള്ള നുഹ്മാൻ മദീനയിൽ വെച്ചു തന്നെ സ്വഹാബിവര്യനെ കണ്ടു


ഇമാം അബൂഹനീഫ (റ) ആറ് സ്വഹാബികളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് ശൈഖ് ഹുസൈൻ ദിയാർ ബകരി രേഖപ്പെടുത്തിയിട്ടുണ്ട് അവരുടെ പേരുകൾ ഇങ്ങനെ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു

1. അനസുബ്നു മാലിക് (റ)

2.അബ്ദുല്ലാഹിബ്നു അനീസ് (റ)
3. അബ്ദുല്ലാഹിബ്നു അബീ ഔഫാ(റ)
4. അബ്ദുല്ലാഹിബ്നു ഹാരിസ് (റ)
5. വാസിലത്തുബ്നു അസ്വ്ഖഹ് (റ) 6. മഹ്ഖലുബ്നുയാസർ (റ)

കണ്ടുമുട്ടിയ സ്വഹാബികളുടെ എണ്ണം ഇതിലും കൂടുതലാണെന്നും പറയപ്പെട്ടിരിക്കുന്നു ഇമാമിന്റെ കുടുംബത്തിലുള്ളവർ പണ്ഡിതന്മാരായിരുന്നു എന്നാൽ ഉപജീവനമാർഗ്ഗം കച്ചവടമായിരുന്നു ഇമാം അവർകളും കച്ചവടം തുടങ്ങി ആ കാലഘട്ടം അനുസ്മരിച്ചുകൊണ്ട് ഇമാം ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു.

ഒരിക്കൽ ഞാൻ മാർക്കറ്റിലേക്ക് പോവുകയായിരുന്നു ഇമാം ശഅബി (റ)ഒരിടത്ത്ഇരിക്കുന്നുണ്ടായിരുന്നു അദ്ദേഹം എന്നെ വിളിച്ചു ഞാൻ അടുത്തുചെന്നു അദ്ദേഹം ചോദിച്ചു നീ ഇടക്കിടെആരെ സന്ദർശിർക്കാനാണ് പോവാറുള്ളത് ? അതല്ല ചോദിച്ചത് നീ ഏത് പണ്ഡിതനെയാണ് ഇടക്കിടെ സന്ദർശിക്കാറുള്ളത് ? ഞാൻ പണ്ഡിതന്മാരെ സന്ദർശിക്കൽ കുറവാണ് അത് പറ്റില്ല പണ്ഡിതന്മാരെ നിരന്തരം സന്ദർശിക്കണം അവരിൽ നിന്ന് വിദ്യനേടണം നിന്നിൽ ഞാൻ ചില പ്രത്യേകതകൾ കാണുന്നുണ്ട് നിന്നെ വിജ്ഞാനത്തിനായി സൃഷ്ടിക്കപ്പെട്ടതാണ് പോയി പഠിക്കുക സമുന്നപദവിയിലെത്തുക ഈ ഉപദേശം വളരെ ഫലപ്പെട്ടു ഹമ്മാദ് (റ)വിനെ ഗുരുവായി സ്വീകരിച്ചു ഫിഖ്ഹ് പഠനം തുടങ്ങി സംഭവബഹുലമായ രണ്ട് പതിറ്റാണ്ടുകാലം ഗുരുവും ശിഷ്യനും പഠനത്തിലും ഗവേഷണത്തിലും മുഴുകിയകാലം നിരവധി യാത്രകൾ നടന്നു നിരവധി മഹാന്മാരെ കണ്ടുമുട്ടി.

അവരിൽ അധികപേരിൽ നിന്നും വിദ്യനേടി ആദ്യകാലത്ത് ഇൽമുൽ കലാമിലായിരുന്നു താല്പര്യം ആ വിജ്ഞാനശാഖയിൽ അതുല്യനായിത്തീർന്നു ഇമാം ശാഫിഈ (റ)വിന്റെ ഒരു വചനം പ്രസിദ്ധമാണ്
മനുഷ്യർ മൂന്നു പേരോട് കടപ്പെട്ടിരിക്കുന്നു ഖുർആൻ വ്യാഖ്യാനത്തിൽ മുഖാതിലിനോടു കടപ്പെട്ടിരിക്കുന്നു കവിതയിൽ സുഹൈറിനോടും ഇൽമുൽ കലാമിൽ ഇമാം അബൂഹനീഫ (റ)യോടും കടപ്പെട്ടിരിക്കുന്നു ഹമ്മാദുബ്നു അബീസുലൈമാൻ (റ) ഇമാം ഹനീഫ (റ) യുടെ ഫിഖ്ഹിലെ പ്രധാന ഗുരുവായ ഈ മഹാനെ നാം പരിചയപ്പെടണം.

സ്വഹാബികൾക്കിടയിലെ മഹാപണ്ഡിതന്മാരായിരുന്നു അലി (റ) അബ്ദുല്ലാഹിബ്നു മസ്ഊദ് (റ) എന്നിവർ ഇവരുടെ കർമ്മശാസ്ത്ര പരിജ്ഞാനവും ഫത്വകളും പിൽക്കാലക്കാർക്ക് വളരെ പ്രയോജന പ്രദമായിത്തീർന്നു ഇവരിൽ നിന്ന് പഠിച്ചുയർന്ന പണ്ഡിതന്മാരാണ് ഖാളിശുറൈഹ് (റ) അൽഖമ (റ) ,മസ്റൂഖി (റ) എന്നാവർ ഇവരുടെ ശാഷ്യന്മാരാണ് താബിഈ പണ്ഡിതന്മാരായ ഇബ്രാഹിം നഖഈ (റ) ശഹ്ബി (റ) എന്നിവർ ഇവരുടെ കർമ്മശാസ്ത്ര വിജ്ഞാനം മുഴുവൻ ഹമ്മാദുബ്നു അബീസുലൈമാൻ (റ) പഠിച്ചു ഹമ്മാദ് (റ)യുടെ കർമ്മശാസ്ത്ര പരിജ്ഞാനം മുഴുവൻ ഇമാം അബൂഹനീഫ (റ) പഠിച്ചു.

ചിന്തിച്ചു നോക്കുക ഇമാം അബൂഹനീഫ (റ)ഫിഖ്ഹ് വിജ്ഞാനത്തിൽ എവിടെയെത്തിനിൽക്കുന്നു ഖുർആൻ പരിജ്ഞാനം അഗാധമാണ് ലക്ഷക്കണക്കായ ഹദീസുകൾ പഠിച്ചു അവയിൽ നിന്ന് ശരീഅത്തിന്റെ വിധികൾ പിടിച്ചെടുക്കാനുള്ള ഇജ്ത്തിഹാദ് നിരവധി മഹാപണ്ഡിതന്മാരുമായി ഇമാം ബന്ധപ്പെടുന്നു അവരിൽ നിന്നും പഠിക്കുന്നു അവരൊക്കെ ഉസ്താദുമാരായിത്തീരുന്നു ഉസ്താദുമാരുടെ എണ്ണം കേട്ടാൽ ഞെട്ടിപ്പോകും നാലായിരത്തോളം ഗുരുനാഥന്മാർ ആ കാലഘട്ടത്തിൽ ജീവിച്ച ഏറ്റവും പ്രഗത്ഭരായ പണ്ഡിതന്മാർ നാലായിരം മദ്ഹബുകൾ രൂപപ്പെടുത്താൻ മാത്രം കഴിവുള്ളവർ അവരിൽ ചിലരുടെ പേരുകൾ കാണുക

1. ഹമ്മാദുബ്നു അബീസുലൈമാൻ (റ)
2. അത്വാഉബ്നു അബീറബാഹ് (റ)
3. സുലൈമാനുബ്നു മഹ്റാൻ അഹ്മശ് (റ)
4. ഇമാം ആമിർ ശഅബി (റ)
5. ഇക്രിമ മൗലബ്നി അബ്ബാസ് (റ)
6.അദിയ്യുബ്നു സാബിത് അൻസാരി (റ)
7 .അബൂസുഫ്യാൻ ബസ്വരി(റ)
8 ഹിശാമുബ്നു ഉർവ (റ)
9 യഹ്യബ്നു സഈദ് അൻസാരി (റ)
10 അൽഖമബ്നു മർസിദ് (റ)
11. ഹികാമിബ്നു ഉയൈന (റ)
12 അബൂജഹ്ഫർ മുഹമ്മദ്ബ്നു അലി (റ)
13.അലിയ്യുബ്നു അഖ്മർ ( റ)
14.സുലൈമാൻ മൗല ഉമ്മിൽ മുഹ്മിനീൻ മൈമൂന (റ)
15. അലിയ്യുബ്നു സഈദ് ഔഫി(റ)

കാലഘട്ടത്തെ അതിശയം കൊള്ളിച്ച മഹാപണ്ഡിതന്മാരാണ് ഇമാമിന്റെ ഗുരുവര്യന്മാർ വിജ്ഞാനത്തിന്റെ പ്രകാശഗോപുരങ്ങൾ അവരിൽ നിന്ന് കിട്ടിയ അമൂല്യ വാജ്ഞാനമുത്തുകൾ മുമ്പിൽ വെച്ചു കൊണ്ടാണ് ഇമാം ഗവേഷണം തുടങ്ങിയത് വിധികൾ പിടിച്ചെടുക്കാൻ തുടങ്ങി രേഖപ്പെടുത്താനും തുടങ്ങി അതിനുവേണ്ടി രാവും പകലും കഠിനാദ്ധ്വാനം ചെയ്തു ഹനഫീ മദ്ഹബ് രൂപപ്പെട്ടുവരുന്നത് അങ്ങനെയാണ് ഏറെ സൂക്ഷ്മത പാലിച്ചുകൊണ്ടുള്ള വൈജ്ഞാനിക മുന്നേറ്റം പിൽക്കാലത്ത് മഹാനവർകൾക്ക് പല സ്ഥാനപ്പേരുകൾ കിട്ടി ഇമാമുൽ അഹ്ളം, ഇമാമുൽ അഇമ്മ, സയ്യിദുൽ ഔലിയാഇ വൽ മുഹദ്ദിസീൻ ,സിറാജുൽ ഉമ്മ,

കർമ്മശാസ്ത്രപണ്ഡിതന്മാരുടെ നേതാവായിത്തീർന്നു എങ്ങനെ അബൂഹനീഫ എന്നറിയപ്പെട്ടു ? പല അഭിപ്രായങ്ങൾ പറഞ്ഞുകാണുന്നു ഇമാമിന്ന് ഹനീഫ എന്നുപേരുള്ള മകളുണ്ടായിരുന്നുവെന്നാണ് ഒരഭിപ്രായം മകളിലേക്ക് ചേർത്ത് അബൂഹനീഫ എന്നു വിളിച്ചുവന്നു.

ഹനീഫ എന്ന വാക്കിന്ന് മഷിക്കുപ്പി എന്നാണർത്ഥമെന്നും ഇമാം ധാരാളമായി മഷിക്കുപ്പി ഉപയോഗിച്ചിരുന്നതിനാൽ വന്ന പേരാണെന്നും പറയപ്പെടുന്നു.

തന്റെ ദർസിലെ കുട്ടികളെല്ലാം മഷിക്കുപ്പി ഉപയോഗിച്ചിരുന്നു അത് വഴി വന്ന പേരാണെന്നും പറയപ്പെട്ടിട്ടുണ്ട് മഷിക്കുപ്പിയിൽ നിന്ന് വന്ന പേരാണെന്ന് പലരും പറഞ്ഞിട്ടുണ്ട് ഇമാമിന്റെ കഠിനാധ്വാനത്തിന്റെ ഫലമായി രൂപം കൊണ്ട ഗ്രന്ഥമാണ് മുസ്നദ് അതിന് പുറമെ കിതാബുറഹ് യ് ഫിഖഹുൽ കബീർ തുടങ്ങിയ ഗ്രന്ഥങ്ങളുമുണ്ട് എത്രയോ തലമുറകൾക്ക് വെളിച്ചം നൽകിയ മഹത്തായ ഗ്രന്ഥങ്ങൾ ഇമാം അവർകളുടെ ആശയങ്ങളാണ് ഈ ഗ്രന്ഥങ്ങളുടെ ഉള്ളടക്കം.


അറുപത് മസ്അലകൾ


സമകാലീനരായ പണ്ഡിതന്മാരിൽ പ്രമുഖനായിരുന്നു ഇമാം അബൂഹനീഫ (റ) മഹാനവർകൾ സ്വന്തമായി ദർസ് തുടങ്ങണം പലരും അങ്ങനെ അഭിപ്രായപ്പെട്ടു ദർസുതുടങ്ങാൻ ഉസ്താദിന്റെ സമ്മതം വേണം ഇന്ന് സമ്മതം ചോദിക്കാം ഉസ്താദ് നിർദ്ദേശിക്കുന്ന ദിവസം ദർസ് തുടങ്ങാം ആ പ്രതീക്ഷയുമായി ദർസിലെത്തി അവിടെ എത്തിയപ്പോൾ ഒന്നും ചോദിക്കാൻ കഴിഞ്ഞില്ല പതിവുപോലെ അന്നും ദർസിലിരുന്നു ക്ലാസ് ശ്രദ്ധിച്ചു അന്ന് ഉസ്താദിനെ തേടി ഒരു ദുഃഖവാർത്ത വന്നു.

ഒരു മരണ വാർത്ത ബസ്വറയിൽ ഉസ്താദിന്റെ ഒരു ബന്ധു താമസിച്ചിരുന്നു അദ്ദേഹം നല്ലൊരു സമ്പന്നനായിരുന്നു മക്കളില്ല അനന്തരാവകാശികളില്ല ഉസ്താദ് ഉടനെ അവിടെ എത്തണം ദർസ് പൂട്ടിയിടാനും പറ്റില്ല മടങ്ങിയെത്താൻ ദിവസങ്ങളെടുത്തേക്കാം ദർസിന്റെ ചാർജ് ആരെയെങ്കിലും ഏൽപിക്കണം ആരെ ഏൽപ്പിക്കും ? ആരാണതിന് യോഗ്യനായ ആൾ ?

നുഹ്മാനെ അടുത്തേക്ക് വിളിച്ചു ദർസിന്റെ ചുമതല ഏല്പിച്ചു ഉസ്താദ് യാത്രയായി നുഹ്മാൻ അമ്പരന്ന് നിൽക്കുകയാണ് ഇതെന്തതിശയം ? ദർസ് തുടങ്ങി എല്ലാ അദബുകളും പാലിച്ചുകൊണ്ടാണ് ദർസ് തുടങ്ങിയത് കാര്യങ്ങൾ വിശദീകരിച്ചുകൊടുത്തു കേൾവിക്കാർക്ക് തൃപ്തിയായി

പ്രയാസം വന്നത് അവിടെയല്ല ചിലർ ഫത്വ ചോദിച്ചു വന്നപ്പോഴാണ് ചോദ്യങ്ങളും സംശയങ്ങളുമായി ചിലരെത്തി കേട്ടപ്പോൾ അതിശയം തോന്നി ഈ വിഷയത്തെക്കുറിച്ച് താനിത് വരെ ചിന്തിച്ചിട്ടില്ലല്ലോ പഠിക്കാത്ത വിഷയത്തെക്കുറിച്ചാണ് ചോദ്യം വിശുദ്ധ ഖുർആനിൽ നിന്ന് വ്യക്തമായില്ല ഹദീസിൽ നിന്നും വ്യക്തത വന്നില്ല സ്വഹാബികളുടെ വചനങ്ങളിലും കണ്ടില്ല ഇജ്തിഹാദ് നടത്തുക തന്നെവേണം പ്രമാണങ്ങളും ബുദ്ധിയും യുക്തിയും വെച്ച് ഗവേഷണം നടത്തി നിഗമനങ്ങളിലെത്തി വിധി പറഞ്ഞുകൊടുത്തു.

എന്നിട്ടും പേടിമാറിയില്ല ഉസ്താദ് മടങ്ങി വരട്ടെ വന്നിട്ട് ചോദിക്കാം ഉസ്താദിന്റെ വാക്കുകൾ കേട്ട് ഉറപ്പ് വരുത്താം വന്നവർ പോയി ഏറെ കഴിയുമുമ്പെ അവരുടെ ചോദ്യങ്ങളും താൻ നൽകിയ മറുപടിയും എഴുതിവെച്ചു പിന്നെയും വരുന്നു മറ്റൊരു സംഘം കെട്ടിക്കണഞ്ഞ മസ്അല ചോദിക്കുന്നു വളരെ നേരത്തെ ഗവേഷണം നടന്നു മറുപടി നൽകി അവരോടും പറഞ്ഞു ഉസ്താദ് വരട്ടെ അവരും സ്ഥലം വിട്ടു വരവ് തീർന്നില്ല

വ്യക്തികൾ വരുന്നു സംഘങ്ങൾ വരുന്നു വളരെ പ്രയാസപ്പെടുത്തുന്ന ചോദ്യങ്ങൾ ചോദിക്കുന്നു അറുപത് മസ്അലകൾ എല്ലാറ്റിനും മറുപടി നൽകി എല്ലാം എഴുതിവെച്ചു ചോദ്യവും മറുപടിയും തന്റെ നിഗമനം തെറ്റിപ്പോകുമോ എന്ന ഭയവുമുണ്ട് ഉസ്താദിനെ കാത്തിരുന്നു ഏതാണ്ട് രണ്ട് മാസങ്ങൾക്ക് ശേഷം ഉസ്താദ് തിരിച്ചെത്തി

നുഹ്മാൻ ഭവ്യതയോടെ സമീപിച്ചു നുഹ്മാൻ എന്തൊക്കെയുണ്ട് വിശേഷങ്ങൾ ? ചിലർ മസ്അലകൾ ചോദിക്കാൻ വന്നിരുന്നു എന്നിട്ട്? ഞാൻ മറുപടി നൽകിയിട്ടുണ്ട് അവയെല്ലാം എഴുതിവെച്ചിട്ടുണ്ട് ഉസ്താദ് കേൾക്കണം മറുപടി പറഞ്ഞു തരണം ശിഷ്യൻ വായന തുടങ്ങി ഉസ്താദ് കേൾക്കുന്നു ചിലത് സന്തോഷത്തോടെ അംഗീകരിക്കുന്നു ചിലത് സമ്മതിക്കുന്നില്ല ഉസ്താദ് വിശദീകരിക്കുന്നു നുഹ്മാൻ ഞെട്ടുന്നു ഉസ്താദിന്റെ നിഗമനങ്ങൾ അതാണ് ശരി

ഉസ്താദിന്റെ ഇൽമിന്റെ ആഴവും പരപ്പും അതിശയകരം തന്നെ താൻ നൽകിയ നാല്പത് ഉത്തരങ്ങൾ ശരിയാണെന്ന് ഉസ്താദ് സമ്മതിച്ചു സന്തോഷവും അഭിമാനവും തോന്നി ബാക്കിയുള്ളതിന് ഉസ്താദ് ശരിയായ ഉത്തരം പറഞ്ഞു തന്നു എല്ലാം നുഹ്മാൻ പഠിച്ചു കഴിഞ്ഞു ആ നിമിഷത്തിൽ നുഹ്മാൻ ഒരു തീരുമാനമെടുത്തു താനിനിയും ഒരുപാട് കാര്യങ്ങൾ പഠിക്കാൻ ബാക്കികിടക്കുന്നു

ഈ ഉസ്താദിൽ നിന്ന് തന്നെ അവയെല്ലാം പഠിക്കണം ഉസ്താദിനെ വിട്ട്പിരിയുകയില്ല പിന്നീടങ്ങോട്ട് വല്ലാത്തൊരു ഗുരു ശിഷ്യ ബന്ധമുണ്ടായത് ഉസ്താദ് തന്റെ ശിഷ്യനെ സമുന്നതമായ പദവിയിലേക്കുയർത്തുകയായിരുന്നു ക്ലാസെടുക്കാൻ അവസരം നൽകി ഫത്വകൾ നൽകാൻ അവസരം നൽകി വിദ്യയും ബുദ്ധിയും വികസിച്ചു കാര്യങ്ങൾ മനസ്സിലാക്കുന്നതിൽ വേഗത കൂടി നിഗമനങ്ങളിലെത്താൻ പ്രയാസമില്ല

ശിഷ്യൻ വളർന്നു യോഗ്യനായിവരുന്നു തന്റെ പിൻഗാമിയാവാനും യോഗ്യത കൈകവരിച്ചുകഴിഞ്ഞു ഇജ്തിഹാദിലൂടെ വിദ്യയുടെ മണ്ഡലം വികസിക്കും ജനങ്ങളുടെ ആശ്രയമായിത്തീരും ഗുരുവിന്റെ പൂർണ്ണതൃപ്തി നേടിയ ശിഷ്യൻ നല്ല കായ്ഫലമുള്ള വൃക്ഷത്തിന്റെ കൊമ്പുകൾ ചാഞ്ഞിരിക്കും വൃക്ഷത്തിന്റെ വിനയം വിദ്യ കൂടുംതോറും ശിരസ്സ് കുനിയും വിനയം കൊണ്ട് ശിരസ്സ് കുനിയും അതാണ് യഥാർത്ഥ പണ്ഡിതൻ നുഹ്മാൻ വിനയാന്വിതനാണ് ഉസ്താദുമാർക്കും സഹപാഠികൾക്കുമെല്ലാം അതറിയാം മനസ്സ് പരിശുദ്ധമാണ് ഇൽമിന്റെയും ഈമാനിന്റെയും പ്രകാശം നിറഞ്ഞ മനസ്സ് ഇസ്ലാമിക വിരുദ്ധമായ നടപടികൾ കണ്ടാൽ രോഷം കൊള്ളും

എല്ലാം അല്ലാഹുവിന്റെ പ്രീതിക്കുവേണ്ടി മാത്രം അല്ലാഹുവിന് വേണ്ടിയുള്ള സ്നേഹം അല്ലാഹുവിന് വേണ്ടിയുള്ള കോപം നുഹ്മാൻ അങ്ങനെ വളർന്നു മഹാനായ ഇമാമായിത്തീർന്നു നുഹ്മാൻ ഒരു പതിവുണ്ടായിരുന്നു ഓരോ നിസ്കാരത്തിന് ശേഷവും തന്റെ മാതാപിതാക്കൾക്കുവേണ്ടി പ്രാർത്ഥിക്കും ഉസ്താദുമാർക്കുവേണ്ടിയും പ്രാർത്ഥിക്കും മാതാപിതാക്കളുടെ ഗുരുത്വവും പൊരുത്തവും കിട്ടണം അതാണ് ഒരു പുത്രന്ന് ലഭിക്കുന്ന മഹത്തായ സമ്പത്ത് നുഹ്മാൻ വളരെ ചെറുപ്പത്തിൽ തന്നെ അത് മനസ്സിലാക്കിയിരുന്നു

ഇമാം അബൂഹനീഫയുടെ പ്രമുഖ ശിഷ്യനായ അബൂയൂസഫ് (റ) അവർകൾ തന്റെ കിതാബിൽ ഇക്കാര്യങ്ങൾ വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട് ഉസ്താദുമാരോടുള്ള ഇമാമിന്റെ ബഹുമാനത്തെക്കുറിച്ചും രേഖപ്പെടുത്തിയിട്ടുണ്ട് ഇൽമുൽ ഫിഖ്ഹിന്റെ പ്രാധാന്യം മനസ്സിലാക്കിത്തരുന്ന ഒരു നബി വചനം നുഹ്മാൻ എന്ന ചെറുപ്പക്കാരന്റെ മനസ്സിനെ തട്ടിയുണർത്തി എല്ലാ വസ്തുക്കൾക്കും ഓരോ അടിസ്ഥാനമുണ്ട് ദീനിന്റെ അടിസ്ഥാനം ഇൽമുൽ ഫിഖ്ഹ് ആകുന്നു ഇതറിഞ്ഞതോടെ ഫിഖ്ഹ് പഠിക്കാനുള്ള ആവേശം വർദ്ധിച്ചു ഫിഖ്ഹിൽ കിതാബുകൾ രചിക്കപ്പെടാത്ത കാലമാണെന്നോർക്കണം പഠിക്കാൻ എന്തുമാത്രം ബുദ്ധിമുട്ടണം

ഇമാം ശാഫിഈ (റ)യുടെ ഒരു വചനം ഇവിടെ വളരെ പ്രസ്ക്തമാണ് അതിപ്രകാരമാകുന്നു വിജ്ഞാനം മുഖേന ഉന്നതിപ്രാപിക്കാൻ ആരെങ്കിലും ആശിക്കുന്നുവെങ്കിൽ അവർ ഇൽമുൽ ഫിഖ്ഹിനെ തിരഞ്ഞെടുത്തുകൊള്ളട്ടെ

അന്തരീക്ഷത്തിൽ പരക്കുന്ന പരിമളമെല്ലാം കസ്തൂരിയുടേതല്ല അന്തരീക്ഷത്തിൽ പറക്കുന്ന പറവകളെല്ലാം പഞ്ചവർണ്ണക്കിളികളല്ല ബുദ്ധിയുള്ളവർ ചിന്തിച്ചുമനസ്സിലാക്കേണ്ട ഉദാഹരണമാണ് ഇമാം പറഞ്ഞത് സുഗന്ധദ്രവ്യങ്ങൾ ധാരാളമുണ്ട് കസ്തൂരിക്ക് പ്രത്യേകതയുണ്ട് എല്ലാം സുഗന്ധവും കസ്തൂരിയല്ല പക്ഷികൾ ധാരാളമുണ്ട് പഞ്ചവർണ്ണകിളികൾക്ക് പ്രത്യേകതയുണ്ട് എല്ലാ കിളിയും പഞ്ചവർണ്ണക്കിളിയല്ല മഹാത്മാക്കൾ ഈ വചനങ്ങൾ കിതാബുകളിൽ രേഖപ്പെടുത്തിവെച്ചു തലമുറകൾ അത് കൈമാറിവരുന്നു

മരണമില്ലാത്ത വചനങ്ങൾ ഇമാം അബൂഹനീഫ (റ)യുടെ പുത്രൻ ഹമ്മാദ് (റ) ഒരിക്കൽ പിതാവിനോട് ചോദിച്ചു ഞാൻ അഖീദയും ഇൽമുൽ കലാമും പഠിക്കുന്നതിനെക്കുറിച്ച് അങ്ങയുടെ അഭിപ്രായമെന്താണ് ? പിതാവ് പറഞ്ഞു : മകനേ അഖീദ പഠിക്കണം എന്നിട്ട് ജനങ്ങളുടെ വിശ്വാസം ശരിയാക്കിക്കൊടുക്കണം അല്ലാഹുവിന്റെ ദാത്ത്സ്വിഫത്തുകളെ ജനങ്ങൾക്ക് മനസ്സിലാക്കിക്കൊടുക്കണം 

നീ എന്തുകൊണ്ട് തർക്കശാസ്ത്രം പഠിച്ചില്ല എന്ന് ചോദിക്കപ്പെടുകയില്ല ആ പഠനം നിനക്ക് നിർബന്ധമില്ല പക്ഷെ ഇന്നത്തെ കാലം നോക്കണം പിഴച്ചകക്ഷികൾ നമ്മെവെല്ലുവിളിക്കുന്നു തർക്കശാസ്ത്രവുമായാണവർ വരുന്നത് അവരെ നാം നേരിടണം തർക്കശാസ്ത്രം കൊണ്ട് നേരിടണം അവരെ നേരിടുന്നതിനാവശ്യമായ അളവിലെങ്കിലും നാം തർക്കശാസ്ത്രം പഠിച്ചുവെക്കണം ഇമാം അവർകളുടെ വീട്ടിൽ പോലും ചർച്ച ഇൽമിനെക്കുറിച്ചാണ് ഉന്നതനിലവാരമുള്ള ചർച്ചയാണ് പുത്രനും പിതാവും തമ്മിൽ നടന്നത്.


ഖവാരിജുകൾ വന്നു


താരീഖ് ബഗ്ദാദ് എന്ന ഗ്രന്ഥത്തിൽ ഒരു സംഭവം വിവരിക്കുന്നു അക്കാലത്ത് രാജ്യം ഭരിക്കുന്നത് ഖലീഫ അബൂജഹ്ഫർ അൽമൻസൂർ ആയിരുന്നു

ഒരിക്കൽ ഖലീഫയും ഇമാം അബൂഹനീഫ (റ)യും തമ്മിൽ ഒരു സംഭാഷണം നടന്നു പലകാര്യങ്ങളും ഖലീഫ ചോദിച്ചു മനസ്സിലാക്കി ഇമാമിന്റെ ആഴമുള്ള വിജ്ഞാനം ഖലീഫയെ അത്ഭുതപ്പെടുത്തി ഖലീഫ ആശ്ചര്യത്തോടെ ചോദിച്ചു ആരിൽ നിന്നാണ് താങ്കൾ വിജ്ഞാനം നേടിയത്? ഇമാം തന്റെ ഉസ്താദിന്റെ പേരും ഉസ്താദിന്റെ ഉസ്താദുമാരുടെ പേരും പറഞ്ഞു അതിപ്രകാരമായിരുന്നു

നബി(സ) തങ്ങളുടെ പ്രമുഖ പ്രമുഖ സ്വഹാബികളായ ഉമർ (റ),അലി (റ), അബ്ദുല്ലാഹിബ്നു മസ്ഊദ് (റ) എന്നിവരിൽ നിന്ന് ശൈഖ് ഇബ്രാഹീം (റ) വിദ്യനേടി വിജ്ഞാനത്തിന്റെ മൂന്ന് സമുദ്രങ്ങളിൽ നിന്നാണ് വിദ്യനേടിയത് ശൈഖ് ഇബ്രാഹിംമിൽ നിന്ന് ഹമ്മാദുബ്നു അബീസുലൈമാൻ (റ) വിജ്ഞാനം നേടി അദ്ദേഹത്തിൽ നിന്നാണ് ഞാൻ വിജ്ഞാനം നേടിയത് ഇത്രയും കേട്ടപ്പോൾ ഖലീഫയുടെ മുഖം പ്രസന്നമായി അദ്ദേഹം അഭിനന്ദിച്ചു വിജ്ഞാനത്തിന്റെ യഥാർത്ഥ ഉറവിടത്തിൽ നിന്ന് തന്നെയാണ് താങ്കൾ അറിവ് നേടിയത് പരിശുദ്ധാത്മാക്കളിൽ നിന്ന് തന്നെ വിദ്യ നേടി ഹിജ്റ : നൂറ്റിയിരുപത്

ഇമാം അബൂഹനീഫ (റ)ക്ക് ദുഃഖം നൽകിയ വർഷം തന്റെ വന്ദ്യഗുരു ഹമ്മാദ് (റ)യുടെ വഫാത്ത്

ഇരുപത് വർഷക്കാലം തന്റെ ഗുരുവായിരുന്നു തന്റെ വളർച്ചക്കും പുരോഗതിക്കും കാരണക്കാരനായ ഗുരു വേർപിരിഞ്ഞു കൂഫ ദുഃഖ മൂകമായിപ്പോയി കണക്കില്ലാത്ത ജനങ്ങൾ വന്നുകൂടി അന്ത്യയാത്ര ചരിത്രസംഭവമായിത്തീർന്നു ഉസ്താദ് ദർസ് നടത്തിയ മഹത്തായ സ്ഥാപനം ഇന്നിതാ അനാഥമായിരിക്കുന്നു ഉസ്താദിന്റെ സ്ഥാനത്തേക്ക് ഇനി ആരാണ് വരിക ?

കൂഫക്കാർ ഒരു തീരുമാനത്തിലെത്തി ശിഷ്യന്മാരുടെ കൂട്ടത്തിൽ ഏറ്റവും യോഗ്യൻ അബൂഹനീഫയാണ് അദ്ദേഹത്തെ നിയോഗിക്കാം കൂഫ പട്ടണം സന്തോഷത്തോടെ ആ തീരുമാനം സ്വീകരിച്ചു കൂഫയുടെ ചരിത്രത്തിൽ ഇമാം അബൂഹനീഫാ കാലഘട്ടം ആരംഭിച്ചു ഇമാമിന്റെ അധ്യാപനരീതി വളരെയേറെ ആകർഷകമായിരുന്നു അത് വിദ്യാർത്ഥികൾക്ക് സംസാരിക്കാൻ അവസരം കൊടുക്കും പഠനവിഷയത്തെക്കുറിച്ച് ചർച്ചയും സംവാദവും നടക്കും അഭിപ്രായസ്വാതന്ത്ര്യം അനുവദിച്ചു

വിദ്യാർത്ഥികളുടെ മനസ്സും ബുദ്ധിയും ചിന്തയും വികസിക്കും വിദ്യയും യുക്തിയും വളരും ഇന്ന് ലഭിക്കുന്ന കിതാബുകളൊന്നും അന്നില്ല വിശുദ്ധ ഖുർആൻ മാത്രമാണ് ഗ്രന്ഥം പിന്നെയുള്ളത് ഹദീസ് അക്കാലത്ത് ഗദീസ് ഗ്രന്ഥരൂപത്തിലായിട്ടില്ല പലസ്ഥലത്തും എഴുതിവെച്ചിട്ടുണ്ട് മുഖ്യമായും മനുഷ്യമനസ്സുകളിലാണുള്ളത് ഇന്ന് ദർസ് എന്നു പറയുമ്പോൾ നമ്മുടെ മനസ്സിൽ ഒരു രൂപമുണ്ട് നിവർത്തിവെച്ച ഗ്രന്ഥങ്ങൾ അതിലെ വാചകങ്ങൾ വായിക്കുക അർത്ഥം പറയുക വിശദീകരിക്കുക അക്കാലത്ത് ദർസിന് ഈ രൂപം കൈവന്നിട്ടില്ല

ഒരു വിഷയത്തെക്കുറിച്ച് ഉസ്താദ് സംസാരിക്കും കേൾവിക്കാർ വേണ്ടതെല്ലാം എഴുതിയെടുക്കും മനസ്സിൽ നിന്ന് ഒഴുകിവരുന്ന വിജ്ഞാനത്തിന്റെ മുത്തു മണികൾ ഉസ്താദിന്റെ കൈവശം ചില രേഖകൾ കാണാം ചില ഫത്വകളും കണ്ടേക്കാം വിശദീകരണത്തിൽ അവയും ഉപയോഗിക്കും ഇമാമിന്റെ ദർസിലെ വിദ്യാർത്ഥികൾ കുട്ടികളല്ല സമുന്നതരായ പണ്ഡിതന്മാരായ ലോകത്തിന്റെ നാനാഭാഗത്തുനിന്നും വന്നവർ ലോകമെമ്പാടുമുള്ള പണ്ഡിതന്മാർ പോകാനാഗ്രഹിക്കുന്ന പട്ടണമാണ് കൂഫ അവിടെച്ചെന്നാൽ വിജ്ഞാനത്തിന്റെ മുത്തുകൾ ശേഖരിക്കാം ഇമാം അബൂഹനീഫ (റ)യുടെ ദർസ് കാണാം കേൾക്കാം .

കൂഫയിലെ വിജ്ഞാനകേന്ദ്രം ലോകപ്രസിദ്ധമായി ദർസ് സജീവമാണ് ചർച്ചകൾ, വാദമുഖങ്ങൾ ,ഖണ്ഡനങ്ങൾ, പ്രമാണങ്ങൾ, തെളിവുകൾ ചിലപ്പോൾ ശബ്ദമുയർന്നുപോകും എല്ലാവാദങ്ങളും ഇമാം കേൾക്കും അവസാനം ഇമാമിന്റെ വിശദീകരണം വരും അപ്പോൾ സദസ്സ് നിശബ്ദമാകും സൂചിവീണാൽ കേൾക്കുന്ന നിശബ്ദത സദസ്സ് ഓരോ വാക്കും കേട്ടു മനസ്സിലാക്കി ആ വിവരണത്തിൽ ചോദ്യങ്ങൾക്കുള്ള മറുപടിയുണ്ടാകും സംശയനിവാണമുണ്ടാകും വാദങ്ങൾക്കുള്ള ഖണ്ഡനമുണ്ടാകും ശരിയായ വാദങ്ങൾക്കുള്ള അംഗീകാരവുമുണ്ടാവും നിർവൃതിയിൽ ലയിച്ചുപോയ സദസ്സ് വിവരണം അവസാനിക്കുന്നു ഉസ്താദ് എഴുന്നേൽക്കുന്നു സന്തോഷത്തോടെ സദസ്സ് പിരിയുന്നു പിരിഞ്ഞുപോകുമ്പോൾ പലരും സംസാരിക്കക അന്ന് കിട്ടിയ പുതിയ വിവരങ്ങളായിരിക്കും

ഏറെക്കഴിയില്ല അടുത്ത ക്ലാസിന്റെ തുടക്കമാവും അവിടെ പുതിയ വിഷയങ്ങൾ വരും അതിൽ താൽപ്പര്യമുള്ളവർ പങ്കെടുക്കും ദർസിൽ പങ്കെടുക്കാത്ത പണ്ഡിതന്മാർ തങ്ങളുടെ അനുഭവങ്ങൾ രേഖപ്പെടുത്തിവെച്ചു ആ കാലഘട്ടത്തിന്റെ ചരിത്രം പിൽക്കാലക്കാർ അറിയുന്നതങ്ങനെയാണ്

ഇമാം അബൂഹനീഫ (റ)യുടെ ഉയർച്ചയിൽ അസൂയാലുക്കളായ പലരും അക്കാലത്തുണ്ടായിരുന്നു വഴിപിഴച്ച കക്ഷികൾ ഇമാമിനെതിരെ ശത്രുത പുലർത്തി ഖവാരിജുകൾ ഇമാമിനെ വിമർശിച്ചു ഇമാം അവരുടെ ആശയങ്ങളെ ഖണ്ഡിച്ചതാണ് കാരണം ഖവാരിജുകളുടെ ക്യാമ്പുകളിൽ ഇമാമിന്നെതിരെ രൂക്ഷവിമർശനങ്ങൾ നടന്നു ഒരിക്കൽ ഒരുകൂട്ടം ഖവാരിജുകൾ ഇമാമിനെതിരെ ആക്രോശവുമായി പാഞ്ഞുവന്നു ഇമാം കൂഫയിലെ മസ്ജിദിൽ ഇരിക്കുകയായിരുന്നു ഊരിപ്പിടിച്ച വാളുമായിട്ടാണ് വരവ് ആരും പതറിപ്പോവാതെ രംഗം ഇമാം ധൈര്യം കൈവിടാതെ നിന്നു അവരോടു ചോദിച്ചു നിങ്ങൾക്ക് എന്ത് വേണം?


ഞങ്ങൾക്കൊരു കാര്യം ചോദിക്കാനുണ്ട് ശരിയായ ഉത്തരം പറയണം പറഞ്ഞില്ലെങ്കിൽ ഈ വാൾ നിങ്ങളെ വധിക്കും കേൾക്കട്ടെ എന്താ ചോദ്യം?

രണ്ടാളുകൾ മരണപ്പെട്ടു അതിലൊരാൾ മദ്യപിച്ചു മദ്യലഹരിയിൽ തന്നെ അയാൾ മരണപ്പെട്ടു രണ്ടാമത്തേത് ഒരു വേശ്യയാണ് അവൾ ഗർഭിണിയായി പ്രസവ സമയത്ത് അവൾ മരണപ്പെട്ടു ഇവർ മുസ്ലീമായിട്ടാണോ മരിച്ചത് ?

ഇമാം ശാന്തമായി ഇങ്ങനെ ചോദിച്ചു മരിച്ച രണ്ടുപേർ ജൂതമതക്കാരായിരുന്നോ ?

അല്ല അവർ ക്രൈസ്തവ മതക്കാരായിരുന്നോ ?

അല്ല അവർ മർജൂസികൾ ആയിരുന്നോ ?

അല്ല

അവർ മുശ്രിക്കുകളായിരുന്നോ ?

അല്ല
പിന്നെ അവർ ആരായിരുന്നു ?

അവർ മുസ്ലിംകളായിരുന്നു അതേയോ? അവർ മുസ്ലിംകളായിരുന്നു അല്ലേ ? പിന്നെ എന്താണ് നിങ്ങളുടെ സംശയം?

ചോദ്യത്തിന് അവരെക്കൊണ്ടുതന്നെ മറുപടി പറയിച്ചു അവർക്കു ഉത്തരം മുട്ടി ഇമാം യുക്തി ഉപയോഗിച്ചു അവരെ ഉത്തരം മുട്ടിച്ചു അതിനുശേഷം അവരെ ഉപദേശിച്ചു വാൾ പിടിച്ച കൈകൾ താഴ്ന്നു വാളുകൾ ഉറയിലിട്ടു ഇമാമിന്റെ സംസാരം അവരെ സ്വാധീനിച്ചു

ഖവാരിജ് ക്യാമ്പിലെ പ്രസംഗങ്ങൾ മാത്രമേ അവർ കേട്ടിട്ടുള്ളൂ ചോര തിളക്കും അത് കേട്ടാൽ ഇത് പോലെ ശാന്തമായ സംസാരം ആദ്യമായി കേൾക്കുകയാണ് കണ്ണുകൾ നിറഞ്ഞൊഴുകി പശ്ചാത്താപവിവശരായി ഖവാരിജ് ആശയങ്ങളുടെ പൊള്ളത്തരം മനസ്സിലായി അവരെല്ലാം സുന്നത്ത് ജമാഅത്തിൽ വന്നു ഇമാമിന്റെ സ്വന്തക്കാരായി മാറി

ഇമാം വലിയ ആബിദായിരുന്നു സൽക്കർമ്മങ്ങൾ നിറഞ്ഞ ജീവിതം ധാരാളം സുന്നത്ത് നിസ്കരിക്കും നീണ്ട സൂറത്തുകൾ ഓതും ആയത്തിലെ ആശയങ്ങൾ മനസ്സിനെ സ്പർശിക്കും ചിലപ്പോൾ നിയന്ത്രണം വിട്ട് കരഞ്ഞുപോവും രാത്രിയുടെ പകുതിഭാഗം ഇബാദത്ത് കൊണ്ട് സജീവമാക്കും അതാണ് പതിവ്

ഒരിക്കൽ ഇമാം യാത്രപോവുകയാണ് വഴിയരികിൽ രണ്ടാളുകൾ സംസാരിച്ചു നിൽക്കുന്നു അവർ ഇമാമിനെ കണ്ടു അപ്പോൾ ഒരാൾ മറ്റേയാളോട് പറഞ്ഞു രാത്രമുഴുവൻ ആരാധനയിൽ കഴിയുന്ന ഭക്തനാണ് ആ പോവുന്നത് ഇമാം ഞെട്ടിപ്പോയി തന്നെയൊരാൾ പുകഴ്ത്തിപ്പറയുന്നു തന്നിൽ ഇല്ലാത്ത ഒരു ഗുണം പറഞ്ഞാണ് പുകഴ്ത്തുന്നത് താൻ രാത്രിയുടെ പകുതിഭാഗമാണ് ആരാധനയിൽ കഴിയുന്നത് രാത്രിമുഴുവൻ ആരാധനയിൽ കഴിയുന്നുവെന്ന് അയാൾ പറയുന്നു എന്തുചെയ്യും? 

ഇമാം ഒരു ദൃഢനിശ്ചയമെടുത്തു ഇനിയങ്ങോട്ട് രാത്രിമുഴുവൻ ആരാധനയിൽ മുഴുകുക പിന്നീടുള്ള രാവുകൾ അങ്ങനെയാണ് കഴിഞ്ഞുപോയത്

ഇമാം പറഞ്ഞു : അല്ലാഹുവിന്റെ മുമ്പിൽ ഞാൻ ലജ്ജിക്കുന്നു എന്നിലില്ലാത്ത ഒരു ഗുണത്തിന്റെ പേരിൽ എന്നെ പ്രശംസിക്കുന്നത് കേൾക്കേണ്ടി വന്നകാരണത്താൽ അല്ലാഹുവിന്റെ മുമ്പിൽ ഞാൻ ലജ്ജിക്കുന്നു രാത്രി നിസ്കാരത്തിൽ ഖത്തം തീർക്കും ചില ആശയങ്ങൾ ഓതാൻ വിഷമിക്കും എങ്ങനെയോ ഓതിത്തീർക്കും ഗദ്ഗദം വരും കരഞ്ഞുപോകും കേൾക്കുന്നവർക്ക് ഇമാമിനോട് ദയതോന്നും

എന്തൊരു നിഷ്കളങ്കമായ മനസ്സ് വിശുദ്ധ ഖുർആൻ പാരായണം ചെയ്യുന്ന സ്ഥലത്ത് വെച്ചുതന്നെയാണ് മഹാൻ വഫാത്തായത് ആ സ്ഥലത്ത് വെച്ച് മഹാനവർകൾ ഏഴായിരംതവണ വിശുദ്ധ ഖുർആൻ ഓതിത്തീർത്തു ഏഴായിരം ഖത്തം ഓതിയ വലിയ വിസ്മയത്തോടെയല്ലാതെ ആ നാമം ഉച്ചരിക്കാൻ നമുക്ക് കഴിയുമോ ? മഹാനെവിടെ നിൽക്കുന്നു ? നാം എവിടെ നിൽക്കുന്നു?


ഇമാമിന്റെ രാവുകളും പകലുകളും 

ഇമാം അബൂഹനീഫ  (റ)യെക്കുറിച്ച് കേട്ടറിഞ്ഞ് ഒരു പണ്ഡിതൻ കൂഫയിലെത്തി ദർസ് നടക്കുന്ന മസ്ജിദിലെത്തി സുബ്ഹി നിസ്കാരത്തിന് നേതൃത്വം നൽകിയത് ഇമാം അബൂഹനീഫ  (റ) തന്നെയായിരുന്നു നിസ്കാരവും ശേഷമുള്ള ഔറാദുകളും കഴിഞ്ഞു ദർസിനുവേണ്ടി ഇമാം ഇരുന്നു മുസ്ഇർ (റ) പറയുന്നു ഞാൻ ദർസിലായിരുന്നു ദർസ് തുടങ്ങി വിജ്ഞാനത്തിന്റെ പ്രവാഹമായിരുന്നു മണിക്കൂറുകൾ കടന്നുപോയതറിഞ്ഞില്ല ളുഹർ ബാങ്ക് കൊടുക്കുന്ന ശബ്ദം കേട്ട് ഞെട്ടിപ്പോയി പിന്നെ നിസ്കാരത്തിനുവേണ്ടി എല്ലാവരും എഴുന്നേറ്റുപോയി  ഞാനും എഴുന്നേറ്റുപോയി നിസ്കാരം കഴിഞ്ഞു ദർസ് തുടരുന്നു

വിജ്ഞാനത്തിന്റെ മഹാപ്രവാഹത്തിൽ ലയിച്ചു ചേർന്നു അസ്വർ ബാങ്ക് കേൾക്കുന്നു വല്ലാത്ത അതിശയം തോന്നിപ്പോയി ദർസ് നിർത്തി എഴുന്നേറ്റു നിസ്കാരം കഴിഞ്ഞു ഇമാം വീണ്ടും വന്നു ദർസ് തുടരുന്നു  മഗ്രിബിന്ന് അല്പം മുമ്പ് ദർസ് നിർത്തി ആളുകൾ പലവഴി പിരിഞ്ഞു ഇമാം എഴുന്നേറ്റുപോയി കുറച്ചു സമയത്തിനുശേഷം മഗ്രിബ് ബാങ്ക് കേട്ടു പള്ളി തിങ്ങിനിറഞ്ഞു മഗ്രിബ് നിസ്കാരം കഴിഞ്ഞു വീണ്ടും ദർസ് തുടങ്ങി ഇശാഹ് നിസ്കാരത്തിന്റേ സമയം വരെ ദർസ് ദർസ് തുടർന്നു

നിസ്കാരം കഴിഞ്ഞു എല്ലാവരും പിരിഞ്ഞു പള്ളിവിജനമായി ഇമാം വീട്ടിലേക്ക് പോയി രാവിലെ തുടങ്ങിയ അധ്വാനം അത് ഇതുവരെയും ഇമാം തുടർന്നു ഇനിയെന്താവും നടക്കുക ?

മുസ്ഇർ  (റ) പള്ളിയിൽ കാത്തിരുന്നു അധികം വൈകിയില്ല ഇമാം വരവായി വെള്ളവസ്ത്രം ധരിച്ച് സുഗന്ധം പൂശി നല്ല ഉഷാറായി ഇമാം പള്ളിയിലിത്തി നിസ്കാരം തുടങ്ങി വളരെ നേരം ഖുർആൻ ഓതുന്നു ഇടക്ക് ഗദ്ഗദം വരുന്നു നിസ്കാരം നീണ്ടു നീണ്ടുപോവുന്നു എത്രയോ മണിക്കൂറുകൾ കടന്നുപോയി മുസ്ഇർ  (റ) ക്ഷീണിച്ചുപോയി ഉറക്കം വരുന്നു എത്രനേരമെന്ന് വെച്ചാണ് കാത്തിരിക്കുക ഉറക്കം അകറ്റിനിർത്തി പിന്നെയും കാത്തിരുന്നു പിന്നെയും നിസ്കാരം തുടരുന്നു നീണ്ടപ്രാർത്ഥന കരച്ചിലിന്റെ ശബ്ദം പാതിരാത്രി കഴിഞ്ഞിട്ട് സമയം കുറെയായി മരഭൂമിയിൽ പാതിരാത്തണുപ്പ് വീണു ഇനി സുബ്ഹിക്ക് അധികസമയമില്ല ഇമാം നിസ്കാരം നിർത്തി എഴുന്നേറ്റു വീട്ടിലേക്കുപോയി കുറച്ച് കഴിഞ്ഞപ്പോൾ സുബ്ഹി ബാങ്ക് ഉയർന്നു ഇമാം തിരിച്ചുവന്നു സുബ്ഹി നിസ്കാരത്തിന് നേതൃത്വം നൽകി സുബ്ഹിക്ക്ശേഷം ദർസിലിരുന്നു തലേന്ന് കണ്ടത്പോലെ ദർസ് തുടരുന്നു തലേന്ന് പകൽ ഇമാം ആഹാരം കഴിച്ചിട്ടില്ല രാത്രി ഉറങ്ങിയിട്ടുമില്ല മുസ്ഇർ  (റ) മൂന്ന് ദിവസം ഇമാമിനെ നിരീക്ഷിച്ചു എന്തൊരു ജീവിതച്ചിട്ടയാണിത്

ഇമാം അബൂഹനീഫ  (റ) യുമായി കൂട്ടുകൂടാം ഇതിനേക്കാൾ നല്ല ഒരു കൂട്ടുകാരനെ ഈ സൗകര്യഘട്ടത്തിൽ വേറെ കിട്ടില്ല ഇമാമുമായി വളരെ അടുപ്പത്തിലായി മരണം വരെ ഇമാമിനെ വിട്ടുപിരിയില്ല ഇമാമിനെ നന്നായി മനസ്സിലാക്കി മുസ്ഇർ  (റ) പിൽക്കാലത്ത് ഇങ്ങനെ പ്രഖ്യാപിച്ചു ദീർഘകാലം ഞങ്ങൾ കൂട്ടുജീവിതം നയിച്ചു ഈ കാലത്തിന്നിടയിൽ പകൽ ആഹാരം കഴിക്കുന്നതോ രാത്രി ഉറങ്ങുന്നതോ ഞാൻ കണ്ടിട്ടില്ല ഇത് അനുഭവ സാക്ഷ്യം മുസ്ഇർ  (റ) കൂഫയിൽ തന്നെ ജീവിച്ചു ഒരിക്കൽ കൂഫാ മസ്ജിദിൽ നിസ്കരിക്കുകയായിരുന്നു സുജൂദ് ചെയ്യുകയാണ് ആ സുജൂദിൽ മുസ്ഇർ  (റ) അന്ത്യശ്വാസം വലിച്ചു ഇമാം അബൂഹനീഫ  (റ)കുറേക്കാലം മക്കയിൽ താമസിച്ചിട്ടുണ്ട് അക്കാലത്ത് മൂന്ന് കാര്യങ്ങളാണ് അദ്ദേഹം നിർവ്വഹിച്ചുകൊണ്ടിരുന്നത്

നിസ്കാരം, ത്വവാഫ് , ദർസ് പുണ്യഭൂമിയോട് കാണിച്ച ആദരവ് കർമ്മങ്ങളിലെ ആത്മാർഥത പ്രാർത്ഥനകളിലെ മാനസികാവസ്ഥ എപ്പോഴും പരിത്യാഗിയുടെ മനസ്സ് ഐഹിക ജീവിതം വെറും താൽക്കാലിക ജീവിതം ഇവിടത്തെ പേരും പെരുമയും വഞ്ചിക്കും പദവികൾ വഴിതെറ്റിക്കും പണത്തിനുവേണ്ടി പരക്കം പായുന്നവരെ ചുറ്റുപാടും കാണാം അത് കാണുമ്പോൾ വേദനതോന്നും തനിക്ക് പണം വേണ്ട ഒരു പാരിതോഷികവും വേണ്ട ഒരു സ്വീകരണവും വേണ്ട സൽക്കാരവും വേണ്ട ഒഴിഞ്ഞിരുന്ന് ഇബാദത്തെടുക്കുക അതാണ് തന്റെ താത്പര്യം കൊട്ടാരം കണ്ടാൽ പേടിയാണ് രാജാക്കന്മാരെ കൺമുന്നിൽ കാണാതിരിക്കട്ടെ അവരുടെ സമ്മാനങ്ങൾക്കുള്ള അവസരം വരാതിരിക്കട്ടെ അവരുടെ പ്രശംസകൾ കേൾക്കാതിരിക്കട്ടെ

ഇബ്നു അബീസാഇദ എന്ന മഹാൻ ഒരിക്കൽ ഇമാമിനെ കാണാൻ കൂഫയിലെത്തി പകൽ മുഴുവൻ ഇമാം തിരക്കിലാണ് രാത്രി ഒഴിവ് സമയത്ത് കാണാമെന്ന് കരുതി കാത്തിരുന്നു ഇശാഇന്ന് പള്ളിവിജനമായി എല്ലാവരും പോയി ഇമാം വീട്ടിൽ പോയി  ഇബ്നു അബീസാഇദ പള്ളിയിൽ കാത്തിരുന്നു ഇമാം വന്നു നിസ്കാരം തുടങ്ങി നിസ്കാരം നീണ്ടുപോയി അന്ത്യനാളിന്റെ ഭയാനകതകൾ പരാമർശിക്കുന്ന ആയത്ത് ഓതി അതോടെ ഇമാമിന്റെ നിലതെറ്റി ആ വചനം ആവർത്തിച്ച് ഓതിക്കൊണ്ടിരുന്നു കൂടെ കരച്ചിലും ആ അവസ്ഥ തുടർന്നു സുബ്ഹിക്ക് അല്പം മുമ്പുവരെ പിന്നെ ഇമാം വീട്ടിലേക്ക് പോയി സുബ്ഹിക്ക് സമയമായി നിസ്കാരത്തിന് നേതൃത്വം നൽകാൻ ഇമാം ഒരുങ്ങിവന്നു ഇമാമിന്റെ മുഹിബ്ബിങ്ങളിൽപെട്ട ഒരു മഹാനാണ് യസീദുജ്നുല്ലൈസ് അദ്ദേഹം ഒരു സംഭവം പറയുന്നു


സുബ്ഹി നിസ്കാരം നടക്കുകയാണ് നേതൃത്വം നൽകുന്നത് മറ്റൊരു ഇമാം അബൂഹനീഫ  (റ) പിന്നിൽ നിൽക്കുന്നു നിസ്കാരത്തിൽ ഇമാം സുന്നത്ത് ഓതുന്നു അന്ത്യനാളിനെ കുറിച്ചുള്ള വചനം കേട്ടതോടെ ഇമാം കരഞ്ഞുപോയി നിസ്കാരം കഴിഞ്ഞു ആ വചനം അപ്പോഴും കാതുകളിൽ മുഴങ്ങുന്നു ഇമാം അബൂഹനീഫ ആ വചനത്തെക്കുറിച്ചുള്ള ചിന്തയിലാണ് താടിക്ക് കൈ കൊടുത്ത് ഒരേ ഇരുപ്പ് തന്നെ  യസീദുബ്നുല്ലൈസ് വീട്ടിൽ പോയി നേരം പുലർന്നു വെളിച്ചം വീശിത്തുടങ്ങിയപ്പോൾ പള്ളിയിൽ വന്നു അതിശയം തന്നെ ഇമാം അതേ ഇരുപ്പ് തുടരുന്നു ആ ദുഃഖം ചിന്താഉൽക്കണ്ഢം യസീദിനോട് ഇമാം ഇത്രമാത്രം പറഞ്ഞു : നീ കണ്ട കാര്യം രഹസ്യമായിരിക്കട്ടെ ഇത്തരം കാര്യങ്ങൾ പരസ്യമാവുന്നത് മഹാനവർകൾ ഇഷ്ടപ്പെട്ടിരുന്നില്ല

അഗ്നിയെ ആരാധിക്കുന്ന ഒരു മജൂസി ഒരിക്കൽ ഇമാമിനെ സമീപിച്ചു കുറച്ചുപണം കടം തരണം അതാണാവശ്യം ഇമാം സാമ്പത്തിശേഷിക്കുള്ള ആളാണ് സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരെ സഹായിക്കും മജൂസി പ്രതീക്ഷയോടെ വന്നതാണ് കടം തിരിച്ചു നൽകുന്ന അവധിയും പറഞ്ഞു ഇമാം അബൂഹനീഫ  (റ)പണം നൽകി മജൂസി സന്തോഷത്തോടെ തിരിച്ചുപോയി ദിവസങ്ങളും ആഴ്ചകളും കടന്നുപോയി അവധിയെല്ലാം തെറ്റി മജൂസി പണം തിരിച്ചുകൊടുത്തില്ല കാലമങ്ങനെ നീണ്ടുപോയി ഇമാമിന് പണത്തിന്റെ അത്യാവശ്യം വന്നു മജൂസിയുടെ വീട്ടിലേക്ക് പുറപ്പെട്ടു കുറേ സമയം നടന്നപ്പോൾ മജൂസിയുടെ വീട്ടുമുറ്റത്തെത്തി തന്റെ പാദരക്ഷയിലേക്ക് നോക്കിയപ്പോൾ ഇമാം ഞെട്ടിപ്പോയി മാലിന്യം നജസ് പാദരക്ഷ ശക്തിയായി കുടഞ്ഞു മാലിന്യം തെറിച്ചുപോയി മാലിന്യം തെറിച്ചുവീണത് വീടിന്റെ ചുമരിലാണ് ഇമാം കൂടുതൽ വിഷമത്തിലായി ഇനി ചുമര് ശുദ്ധീകരിക്കണം എങ്ങനെ?  അന്യരുടെ ചുമര് മലിനപ്പെടുത്താൻ പാടില്ല തെറ്റാണ് ചുമര് ശുദ്ധീകരിക്കുന്നതെങ്ങനെ ? നജസ് നീക്കുമ്പോൾ ചുമരിന്റെ ഭാഗം ഉതിർന്നു വീഴുമോ ? ഭയമായി മജൂസിയോട് കാര്യം പറയാം വാതിലിൽ മുട്ടി മുറ്റത്ത് കാത്തുനിന്നു

വാതിൽ തുറന്നു ഒരു സ്ത്രീ മജൂസിയുടെ അടിമസ്ത്രീ അബൂഹനീഫ പുറത്ത് നിൽക്കുന്നു എന്ന് നിന്റെ യജമാനനോട് ചെന്നു പറയൂ അടിമസ്ത്രീ അകത്തു പോയി വിവരം പറഞ്ഞു അബൂഹനീഫ എന്നുകേട്ടതും മജൂസി ഞെട്ടി കടം വാങ്ങിയ പണത്തിന് വന്നതാണ് കൈയിൽ പണമില്ല കുറേ നേരം കാത്തുനിന്നു അപ്പോൾ അടിമസ്ത്രീ വന്നു പറഞ്ഞു കുറച്ചു ദിവസത്തെ അവധി കൂടിത്തരണം പണം തിരിച്ചുതരാം വൈകിപ്പോയതിൽ ഖേദിക്കുന്നു ഇമാം പറഞ്ഞു : പണത്തിന്റെ കാര്യം ഇരിക്കട്ടെ ഇവിടെ മറ്റൊരു പ്രശ്നം ഉണ്ടായിരിക്കുന്നു എന്റെ ചെരിപ്പിലെ മാലിന്യം നിങ്ങളുടെ ചുമരിൽ വീണിരിക്കുന്നു അതാണെന്നെ ബുദ്ധിമുട്ടിക്കുന്ന പ്രശ്നം ഇതറിഞ്ഞ് മജൂസി ഓടിയെത്തി ഇമാമിന്റെ വെപ്രാളം കണ്ട് മജൂസി ഞെട്ടിപ്പോയി തന്റെ ചുമരിൽ ചെറിയൊരു മാലിന്യം പറ്റിയിട്ടുണ്ട് അവഗണിക്കാവുന്ന ചെറിയ കാര്യമാണ് നിസ്സാരം അതോർത്ത് വിഷമിക്കുന്നതാരാണ് ?

കൂഫ പട്ടണത്തിന്റെ രോമാഞ്ചമായ ഇമാം കൂഫക്കാരുടെ അഭിമാനഭാജനം മുസ്ലീം അല്ലാത്ത ഒരു മനുഷ്യനെ ഇത്രത്തോളം പരിഗണിക്കാൻ ഇമാമിനെ പ്രേരിപ്പിച്ചതെന്താണ് ? ഇസ്ലാമിക സംസ്കാരം മജൂസിയുടെ മനസ്സിൽ ഇസ്ലാമിനോട് എന്തെന്നില്ലാത്ത മതിപ്പ് തോന്നി എന്നെ അങ്ങയുടെ മതത്തിൽ ചേർക്കുക ഇമാം അബൂഹനീഫ  (റ)യുടെ മുമ്പിൽ വെച്ച് മജൂസി ഇസ്ലാം മതം സ്വീകരിച്ചു ചുമര് ശുദ്ധീകരിക്കപ്പെട്ടു മനസ്സും ശുദ്ധീകരിക്കപ്പെട്ടു ഇനിയുള്ള കാലം ഇമാമിനെ പിൻപറ്റി ജീവിക്കാൻ നിശ്ചയിച്ചു


ഉദാരമതിയായ ഇമാം


ഇമാം അബൂഹനീഫ(റ) യുടെ ഒരു അയൽവാസി ജൂതനായിരുന്നു തൊട്ടടുത്താണ് താമസം ജൂതന്റെ വീട്ടിലെ മാലിന്യങ്ങൾ പുറത്ത് കളയാൻ ഒരു കുഴൽ സ്ഥാപിച്ചിട്ടുണ്ട് ഇമാമിന്റെ വീടിന്റെ മുമ്പിലൂടെയാണ് കുഴൽ സ്ഥാപിച്ചത് ഇമാം അയൽക്കാരോടെല്ലാം നല്ല നിലയിൽ പെരുമാറുന്നു അവരെ സഹായിക്കും അയൽക്കാരിൽ നിന്ന് എന്തെങ്കിലും ഉപദ്രവമുണ്ടായാൽ ക്ഷമിക്കും 

കുറെക്കാലം കഴിഞ്ഞപ്പോൾ ജൂതന്റെ കുഴൽ ദ്രവിച്ചു തുടങ്ങി അതിലെ മാലിന്യങ്ങൾ ഇമാമിന്റെ വീടിന്റെ മുമ്പിലേക്കൊഴുകാൻ തുടങ്ങി അവിടെ തളം കെട്ടിനിൽക്കുന്ന മലിനജലം പുറത്തേക്കൊഴുക്കി സ്ഥലം ശുദ്ധീകരീക്കുന്നത് ഇമാമിന്റെ ജോലിയായിത്തീർന്നു എല്ലാ ദിവസവും ഈ ശുദ്ധീകരണം നടക്കും അക്കാര്യം ജൂതനെ അറിയിച്ചില്ല കൊല്ലങ്ങളോളം ഇതു തുടർന്നു ഇമാമിന്റെ ക്ഷമ അത്ഭുതകരമായിരുന്നു ഒടുവിൽ ജൂതൻ വിവരമറിഞ്ഞു ഞെട്ടിപ്പോയി 

കൂഫക്കാർക്കിടയിൽ ഇമാമിനുള്ള സ്ഥാനം ജൂതനറിയാം മഹാപണ്ഡിതനും മുസ്ലിംകളുടെ ഇമാമുമാണദ്ദേഹം തന്റെ വീട്ടിൽ നിന്ന് ഒഴുക്കിവിടുന്ന മാലിന്യങ്ങൾ അദ്ദേഹത്തിന് ഉപദ്രവമായിരിക്കുന്നു ഇത് വരെ അക്കാര്യം തന്നോട് പറഞ്ഞില്ല അയൽക്കാരനോടുള്ള ബഹുമാനം അയൽക്കാരനെ സഹായിക്കാനുള്ള മനസ്ഥിതി ഇതിന് പ്രേരിപ്പിച്ചത് ഇസ്ലാമിക സംസ്കാരം ആ സംസ്കാരമാണ് തനിക്കും അഭികാമ്യം ഇമാമിന്റെ അനുയായി ആയിത്തീരുക ഇമാമിനോടൊപ്പം പള്ളിയിൽ പോവുക നിസ്കരിക്കുക സൽക്കർമ്മങ്ങൾ ചെയ്യുക ഇമാമിൽ നിന്ന് വിദ്യനേടുക അതിൽപരം ഒരു സൗഭാഗ്യമുണ്ടോ ? പിന്നെ താമസമുണ്ടായില്ല ജൂതൻ ഇസ്ലാം മതം സ്വീകരിച്ചു സൽക്കർമ്മങ്ങൾ വർദ്ധിപ്പിച്ചു സമുന്നതനായി തീർന്നു 

ഇമാം സമ്പന്നനായിരുന്നു പട്ടുതുണിയുടെ കച്ചവടം നടത്തിയിരുന്നു മിതമായ വിലക്ക് നല്ല വസ്ത്രങ്ങൾ ലഭിക്കും അത് പരസ്യമായ കാര്യമാണ് കുറെ ഏജന്റുമാരും ഉണ്ടായിരുന്നു അവർ തുണികൾ കൊണ്ടുപോയി വിൽക്കും കിട്ടുന്ന ലാഭത്തിന്റെ നല്ലൊരു ഭാഗം ദാനം ചെയ്തു കടം ചോദിച്ചു വരുന്നവർക്ക് കടം കൊടുക്കും അവധി ചോദിച്ചാൽ നീട്ടികൊടുക്കും തുണിക്ക് എന്തെങ്കിലും ന്യൂനതയുണ്ടെങ്കിൽ കാണാൻ വാങ്ങാൻ വരുന്നവരോട് അത് പറയും വില കുറച്ചുകൊടുക്കും 

ഒരിക്കൽ ഒരുസംഭവമുണ്ടായി ഏജന്റ് തുണിയെടുക്കാൻ വന്നു കൂട്ടത്തിൽ ഒരു തുണിക്ക് ചെറിയൊരു ന്യൂനതയുണ്ടായിരുന്നു. ഈ ന്യൂനത ആളുകളോട് പറയണം ഇമാം ഏജന്റിനോട് പറഞ്ഞു അയാൾ സമ്മതിച്ചു തുണിയെല്ലാം എടുത്തുകൊണ്ടുപോയി വില്പനയുടെ സമയത്ത് ഒരു തുണിക്ക് ന്യൂനതയുള്ള കാര്യം അയാൾ മറന്നുപോയി തുണികളെല്ലാം വിറ്റുപോയി പണവുമായി ഇമാമിനെ സമീപിച്ചു ഒരു തുണിക്ക് ന്യൂനതയുള്ളകാര്യം ആളുകളോട് പറഞ്ഞിരുന്നോ ? 

ഏജന്റ് പരിഭ്രമിച്ചു അയാൾ ഖേദത്തോടെ പറഞ്ഞു :ഞാൻ അക്കാര്യം മറന്നു ഇമാമിന് വല്ലാത്ത സങ്കടം വന്നു ന്യൂനത വെളിവാക്കാതെ വിറ്റ തുണിയുടെ പണം കൈവശം വെക്കാൻ പാടില്ല കിട്ടിയ പണം മുഴുവൻ സാധുക്കൾക്ക് വിതരണം ചെയ്തു 

അപ്പോഴാണ് ഒരാശ്വാസം കിട്ടിയത് കടം വാങ്ങിപ്പോയ ചിലർക്ക് അത് തിരിച്ചു കൊടക്കാൻ കഴിയില്ല അപ്പോൾ അത് സംഭാവനയായി മാറ്റും ഇമാം വല്ലാത്ത സൂക്ഷ്മതയുള്ള ആളായിരുന്നു കടം കൊടുത്തവർ ആ തുകമാത്രം തിരിച്ചു തന്നാൽ മതി മറ്റൊരു ആനുകൂല്യവും വേണ്ട അത് പലിശായയായിപ്പോകുമോ എന്ന പേടി 


ഒരിക്കൽ ഇമാമും കുറെയാളുകളും നടന്നുപോവുകയാണ് നല്ല വെയിലുള്ള സമയം എന്തൊരു ചൂടാണ് വഴിയിൽ തണൽ വൃക്ഷങ്ങളൊന്നുമില്ല ഒരു തണൽ കിട്ടിയെങ്കിൽ എല്ലാവരും അതാശിച്ചു കുറേയകലെ ഒരു വീട് കണ്ടു അതിന്റെ നിഴൽ വഴിയിലേക്ക് നീണ്ട് കിടക്കുന്നു അവിടെയെത്തിയപ്പോൾ എല്ലാവരും നിഴലിൽ നിന്നു ഇപ്പോൾ നല്ല ആശ്വാസം ഇമാം തണലിൽ നിന്നില്ല വെയിലത്ത് തന്നെ നിന്നു അപ്പോൾ കൂടെയുള്ളവർ ചോദിച്ചു അങ്ങ് എന്താണ് തണലിൽ നിൽക്കാത്തത് ? ഇമാമിന്റെ മറുപടി ഇതായിരുന്നു? 

ആ വീട്ടുകാരൻ എന്നിൽ നിന്ന് പണം കടം വാങ്ങിയിട്ടുണ്ട് ഞാൻ അയാളുടെ വീടിന്റെ തണൽ ആശ്വസിച്ചാൽ അത് പലിശയിനത്തിൽ പെട്ടുപോകുമോ എന്ന് ഞാൻ ഭയപ്പെടുന്നു കുറെ കഴിഞ്ഞ് അവർ യാത്ര തുടർന്നു ഇമാമിന്റെ സൂക്ഷ്മതയെകുറിച്ചാണ് അവർ ചിന്തിച്ചത് ഇമാം എല്ലാവരോടും നല്ലത് മാത്രം പറയും നല്ല പെരുമാറ്റം ശത്രുക്കളെപ്പോലും വെറുക്കില്ല

ആദ്യകാല സൂഫികളിൽ പ്രമുഖനാണ് വന്ദ്യരായ സുഫ്യാനു സൗരി (റ) ഒരാൾ അദ്ദേഹത്തോട് ചോദിച്ചു എന്താണ് ഇമാം അബൂഹനീഫയുടെ അവസ്ഥ? അദ്ദേഹം ശത്രുക്കളെപ്പോലും ആക്ഷേപിക്കുന്നില്ല ആരെപ്പറ്റിയും ഒരു കുറ്റവും പറയുന്നില്ല സുഫ്യാനുസൗരി (റ) ഇങ്ങനെ വിശദീകരിച്ചു അബൂഹനീഫ (റ) ബുദ്ധിമാനാണ് തന്റെ സൽക്കർമ്മങ്ങൾ പാഴായിപ്പോകുന്ന ഒരു കാര്യവും അദ്ദേഹം ചെയ്യില്ല ഈ മറുപടിയിൽ എല്ലാം ഒതുങ്ങിയിട്ടുണ്ട് ഇമാമിന്റെ ഏകദേശ ചിത്രം കിട്ടും

മറ്റുള്ളവരെ കുറ്റം പറയുക സ്വന്തം അമലുകളെ നഷ്ടപ്പെടുത്തുന്ന പണിയാണത് ഇന്ന് അതല്ലേ നടക്കുന്നത്? മഹാ സമ്മേളനങ്ങളിൽ പോലും ഉള്ളതും ഇല്ലാത്തതും പറഞ്ഞ് എതിർ സംഘടനയിലുള്ളവരെ ആക്ഷേപിക്കുന്നു ഇമാം അബൂഹനീഫ (റ) എങ്ങനെ നാവിനെ സൂക്ഷിച്ചുവെന്ന് അവർ മനസ്സിലാക്കട്ടെ ആദർശപരമായ വ്യതിയാനത്തെ മഹാൻ എതിർത്തിട്ടുണ്ട് അത് പണ്ഡിത ധർമ്മമാണ് 


ഒരിക്കൽ കൂഫയിൽ ഒരു ആട് കളവ് പോയി ഇമാം അതറിഞ്ഞ് അസ്വസ്ഥനായി ഇറച്ചിക്കടയിൽ നിന്ന് ആട്ടിറച്ചി വാങ്ങാറുണ്ട് വീട്ടിൽ പാകംചെയ്തുകഴിക്കാറുണ്ട് കളവുപോയ ആടിന്റെ ഇറച്ചി കടയിലെത്തുമോ ? ഇമാമിന് പേടിയായി അന്ന് മുതൽ ആട്ടിറച്ചി തിന്നൽ നിർത്തി ഏഴ് വർഷം ആട്ടിറച്ചി തിന്നില്ല 

എന്തൊരു സൂക്ഷ്മത നല്ലത് മാത്രം ഭക്ഷിക്കുക നല്ല വസ്ത്രം ധരിക്കുക നല്ല സ്ഥലത്ത് താമസിക്കുക തന്റെ ഖബർ നല്ല സ്ഥലത്തായിരിക്കണമെന്ന് ഇമാം ആശിച്ചിരുന്നു അവസാനകാലത്ത് ഇമാമിന്റെ വസ്വിയ്യത്ത് ഇങ്ങനെയായിരുന്നു എന്നെ നല്ലസ്ഥലത്ത് ഖബറടക്കണം പിടിച്ചെടുത്ത സ്ഥലത്താവരുത് സംശയിക്കപ്പെടുന്ന സ്ഥലത്തുമാവരുത് തന്റെ ദർസിൽ ഓതിപ്പഠിക്കാൻ വേണ്ടി വിദൂരദിക്കുകളിൽ നിന്നൊക്കെ വിദ്യാർഥികൾ വരും അവരിൽ പലരും ദരിദ്രരായിരുന്നു ഇവർക്ക് ഇമാം നല്ല സഹായം നൽകിയിട്ടുണ്ട് ഭക്ഷണവും വസ്ത്രവും പണവും നൽകിയിരുന്നു 

പേരെടുത്ത പണ്ഡിതന്മാരിൽ പലരും ദാരിദ്ര്യം അനുഭവിക്കുകയായിരുന്നു അങ്ങനെയുള്ളവർക്ക് ഇമാം സ്വകാര്യമായി സാമ്പത്തിക സഹായം നൽകിയിരുന്നു പണ്ഡിതന്മാർക്കും വിദ്യാർത്ഥികൾക്കും കൃത്യമായി സാമ്പത്തിക സഹായം നൽകിപ്പോന്നു സഹായം നൽകുമ്പോൾ ഇമാം ഇങ്ങനെ പറയുമായിരുന്നു അല്ലാഹു നിങ്ങൾക്ക് നൽകുന്ന സഹായമാണിത് എന്നിലൂടെ നൽകുന്നു എന്നുമാത്രം നിങ്ങൾക്ക് നൽകാൻ വേണ്ടി എന്റെ കൈവശം തന്നു ഞാനത് നൽകുന്നു അത്രമാത്രം ഇമാമിന്റെ മുഹിബീങ്ങളിൽപെട്ട ഒരു പ്രമുഖനായിരുന്നു ശഫീഖ് അദ്ദേഹം ഒരു സംഭവം വിവരിക്കുന്നു 

ഒരു യാത്രയിൽ നടന്ന സംഭവമാണ് അദ്ദേഹം പറയുന്നു ഇമാം ഒരു യാത്രയിലാണ് ഞാനും കൂടെയുണ്ട് വഴിയിൽ വെച്ച് ഒരാളെ കണ്ടു ഇമാമുമായി ബന്ധപ്പെടാറുള്ള ഒരാൾ അദ്ദേഹം ഇമാമിന്റെ മുമ്പിൽ വന്നില്ല കണ്ടപാടെ മറഞ്ഞുനിന്നു എന്നിട്ട് മറ്റൊരു വഴിയിലൂടെ ധൃതിയിൽ നടന്നുപോയി ഇമാമിന്ന് വല്ലാത്ത വിഷമം തോന്നി ഈയിടെയായി അദ്ദേഹം തന്നിൽ നിന്നകന്ന് പോവുന്നു ഇമാം അദ്ദേഹത്തെ വിളിച്ചുവരുത്തി എന്നിട്ട് ചോദിച്ചു : നിങ്ങളെന്താ എന്നെകാണുമ്പോൾ മാറി നടക്കുന്നത്? 

നിങ്ങൾക്കെന്തുപറ്റി? അദ്ദേഹത്തിന്റെ മുഖം മങ്ങി വളരെ പ്രയാസത്തോടെ സംസാരിച്ചു ഇമാം അവർകളേ ഞാൻ അങ്ങയിൽ നിന്ന് വലിയൊരു സംഖ്യ കടം വാങ്ങിയിട്ടുണ്ട് പതിനായിരം ദിർഹം അവധിയെല്ലാം കഴിഞ്ഞു ഇത് വരെ തിരിച്ചുതരാൻ കഴിഞ്ഞിട്ടില്ല സുബ്ഹാനല്ലാഹ് ഇമാം ആശ്ചര്യം പ്രകടിപ്പിച്ചു സഹോദരാ..... നിങ്ങൾ വഴിമാറി നടക്കേണ്ടതില്ല എപ്പോഴും എന്റെ മുമ്പിൽ വരാം നിങ്ങൾ വാങ്ങിയ സംഖ്യ ഞാൻ നിങ്ങൾക്കു വിട്ടുതന്നിരിക്കുന്നു ഇനിയതു മടക്കിത്തരേണ്ടതില്ല ഇത് കേട്ട് അദ്ദേഹത്തിന്റെ മുഖം പ്രസന്നമായി അല്ലാഹുവിനെ സ്തുതിച്ചു ഇമാമിന്റെ ഔദാര്യത്തിന്റെ എല്ലാവരും പ്രശംസിച്ചു പ്രശംസയുടെ ഒരു വാക്കുപോലും കേൾക്കാൻ ഇമാം ഇഷ്ടപ്പെട്ടില്ല പ്രശംസ വരും മുമ്പേ സ്ഥലം വിട്ടു

ഇമാമിന്റെ മിടുമിടുക്കനായ ശിഷ്യനാണ് മുഹമ്മദ് ദരിദ്ര കുടുംബത്തിലെ അംഗം പഠിപ്പിൽ മിടുക്കനാണ് വീട്ടുകാർ ജോലിക്കുപോവാൻ നിർബന്ധിക്കുന്നു മുഹമ്മദിന് പഠിക്കാനാണ് താല്പര്യം ഉപ്പ വന്ന് മുഹമ്മദിനെ കൊണ്ടു പോയി ഇങ്ങനെ ഉപദേശിച്ചു അബൂഹനീഫ സമ്പന്നനാണ് പണത്തിന് പഞ്ഞമില്ല ദർസും നടത്തിയിരുന്നാൽ മതി നിന്റെ സ്ഥിതി അതല്ല നീ ജോലിക്ക് പോവണം പഠിച്ചതൊക്കെ മതി മുഹമ്മദ് ജോലിക്കുപോയി ക്ലാസ്സിൽ പോയില്ല ദുഃഖമായി കുറെ ദിവസങ്ങൾ കഴിഞ്ഞ് ക്ലാസ്സിൽ വന്നു ഇമാം ചോദിച്ചു : നീ ഈയിടെ ക്ലാസിൽ വരാത്തതെന്ത് ? മുഹമ്മദ് പറഞ്ഞു : ഞാൻ ദരിദ്രനാണ് ജോലിക്കുപോവണം ഇമാമിന്ന് ദുഃഖം തോന്നി ദരിദ്രനായതിനാൽ പഠിക്കാൻ വരുന്നില്ല മുഹമ്മദിന്ന് ഇമാം പണക്കിഴി നൽകി എന്നിട്ട് പറഞ്ഞു പണക്കിഴി വീട്ടിൽ കൊണ്ടുപോയ്ക്കൊള്ളൂ ചെലവാക്കിക്കൊള്ളൂ ഇത് തീരുമ്പോൾ വേറെത്തരാം മുഹമ്മദിനും കുടുംബത്തിനും ആശ്വാസമായി മുഹമ്മദ് മഹാപണ്ഡിതനായി ഇമാം മുഹമ്മദ് എന്നറിയപ്പെട്ടു.
  

കാൽ നീട്ടിയിരിക്കാൻ ഭയന്നു


ഒരിക്കൽ ഒരു ശിഷ്യൻ കയറിവന്നു പഴകി മുഷിഞ്ഞ വസ്ത്രമാണ് ധരിച്ചിരിക്കുന്നത് എന്താണിങ്ങനെ മുഷിഞ്ഞു നടക്കുന്നത്? നല്ല വസ്ത്രം വാങ്ങി ധരിച്ചുകൂടേ ? ഇമാം ചോദിച്ചു ശിഷ്യന്റെ മുഖം മങ്ങി ദാരിദ്ര്യമാണ് പ്രശ്നം ഉടനെ ഇമാം ശിഷ്യന് ആയിരം വെള്ളനാണയങ്ങൾ നൽകി പുതിയ വസ്ത്രങ്ങൾ വാങ്ങാൻ വിവാഹ ആവശ്യങ്ങൾക്കുവേണ്ടി ഇമാം ധാരാളം സഹായം നൽകിയിട്ടുണ്ട് ഇമാമിന്റെ പുത്രനാണ് ഹമ്മാദ് സ്നേഹിച്ചു വളർത്തിയ കുട്ടി കുട്ടിയെ മദ്റസയിൽ ചേർക്കണ്ട സമയമായി ഒരു ഉസ്താദിന്റെ കീഴിൽ കുട്ടി പഠിക്കാൻ തുടങ്ങി 

ഫാത്തിഹ പഠിപ്പിക്കുന്ന ദിവസം അതൊരു ആഘോഷദിവസം തന്നെ ഫാത്തിഹയുടെ പ്രാധാന്യം ഇമാമിന്നറിയാം ഫാത്തിഹ പഠിപ്പിക്കുന്ന ഉസ്താദിന്റെ പ്രാധാന്യവുമറിയാം ചീരണിവേണം ഹദിയ കൊടുക്കണം ഉസ്താദ് കുട്ടിക്ക് ഫാത്തിഹ ചൊല്ലിക്കൊടുത്തു ഇമാം ഉസ്താദിന്ന് നൽകിയ സമ്മാനം എത്രയാണെന്നറിയാമോ? ആയിരം ദിർഹം ഉസ്താദ് അതിശയിച്ചുപോയി അദ്ദേഹം ചോദിച്ചു ഇത്ര വലിയ സംഖ്യ എന്തിന് തന്നു ? ഞാനിതിന്നുമാത്രം ഒന്നും ചെയ്തില്ലല്ലോ ? ഇമാം പ്രതികരിച്ചത് ഇങ്ങനെ :

നിങ്ങൾ എന്റെ മകന് പഠിപ്പിച്ചുകൊടുക്കുന്നത് നിസ്സാര സംഗതിയല്ല അതിനെ വിലകുറച്ചു കാണരുത് എന്റെ കൈവശം കൂടുതൽ സംഖ്യ ഉണ്ടായിരുന്നെങ്കിൽ ഞാനത് മുഴുവൻ നിങ്ങൾക്ക് നൽകുമായിരുന്നു ഉസ്താദിന് നൽകിയ സമ്മാനം അഞ്ഞൂറ് ദിർഹം ആയിരുന്നു വെന്നും റിപ്പോർട്ടുണ്ട്

ഒരിക്കൽ ഒരു യുവാവ് പള്ളിയിൽ കയറി വന്നു വുളു എടുക്കാൻ തുടങ്ങി വുളു എടുക്കുമ്പോൾ അവയവങ്ങളിൽ നിന്ന് ഒഴുകി വീഴുന്ന വെള്ളം നോക്കി അയാളുടെ പാപങ്ങൾ മനസ്സിലാക്കാൻ ഇമാം അബൂഹനീഫ (റ)യ്ക്ക് കഴിയുമായിരുന്നു ചെറുപ്പക്കാരൻ മുഖം കഴുകി മാതാപിതാക്കളെ വേദനിപ്പിക്കുക ആ പാപം ചെയ്തവനാണിവൻ ഇമാം അത് മനസ്സിലാക്കി വുളു ചെയ്ത് വന്ന ചെറുപ്പക്കാരനോട് ഇമാം ചോദിച്ചു : മാതാപിതാക്കളെ വേദനിപ്പിക്കാറുണ്ട് അല്ലേ ? ചെറുപ്പക്കാരൻ ഞെട്ടിപ്പോയി അങ്ങനെ സംഭവിച്ചുപോയിട്ടുണ്ട് ചെറുപ്പക്കാരൻ സമ്മതിച്ചു 

ഇമാം നല്ല ഉപദേശം നൽകി അയാളുടെ മനസ്സ് മാറി പശ്ചാത്താപ വിവശനായി മാതാപിതാക്കളുടെ പൊരുത്തം കിട്ടിയാൽ അല്ലാഹുവിന്റെ പൊരുത്തം കിട്ടി മാതാപിതാക്കളുടെ കോപം സമ്പാദിച്ചാൽ അല്ലാഹുവിന്റെ കോപം സമ്പാദിച്ചു ചെറുപ്പക്കാരൻ അത് പഠിച്ചു മറ്റൊരു സംഭവം അനുസ്മരിക്കാം

ഒരാൾ വുളു എടുത്തുകൊണ്ടിരിക്കുന്നു അംഗങ്ങളിലൂടെ ഒഴുകുന്ന വെള്ളം ഇമാം കാണുന്നു അയാളുടെ പാപം മനസ്സിലായി വ്യഭിചാരം വുളു എടുത്തുവന്ന അയാൾക്കു ഇമാം ശക്തമായ മുന്നറിയിപ്പ് നൽകി അയാൾ കുറ്റം സമ്മതിച്ചു പശ്ചാത്തപിച്ചു മറ്റൊരു സന്ദർഭം കൂടി നോക്കാം ഒരാൾ വുളു എടുക്കുന്നു വെള്ള മൊഴുകുന്നു ഇമാം കാണുന്നു അയാൾ മദ്യപാനിയാണ് സംഗീത ഉപകരണങ്ങൾ ശബ്ദിച്ചാൽ അതിൽ ലയിച്ചു ചേരുന്ന സ്വഭാവക്കാരനാണ് വുളു കഴിഞ്ഞു വന്നപ്പോൾ ഇമാം അയാളെ നന്നായി ശാസിച്ചു അയാൾ കുറ്റം സമ്മതിച്ചു പശ്ചാത്തപിച്ചു

ഇത് പോലെ എത്രയെത്ര സംഭവങ്ങൾ മഹാന്റെ കറാമത്തുകൾ നിരവധിയാണ് അവയൊന്നും പരസ്യപ്പെടുത്താൻ അവിടുന്ന് ഇഷ്ടപ്പെട്ടില്ല വന്ദ്യരായ ഇമാം ശാഫീ (റ)യുടെ പ്രസിദ്ധമായൊരു പ്രസ്താവനയുണ്ട് അതിങ്ങനെയാകുന്നു

ഫിഖ്ഹിന്റെ കുടുംബനാഥൻ അബൂഹനീഫ (റ)യാകുന്നു ഒരു കുടുംബത്തിൽ ധാരാളം അംഗങ്ങൾ കാണും ഏറ്റവും പ്രധാനപ്പെട്ട അംഗം കുടുംബനാഥൻ തന്നെ ആ സ്ഥാനത്താണ് ഇമാം അബൂഹനീഫ (റ)അവർകൾക്ക് ഇമാം ശാഫിഈ (റ) നൽകിയത്.

ഇമാം ശാഫിഈ (റ) അവർകൾക്ക് ഇമാം അബൂഹനീഫ (റ) അവർകളോട് വല്ലാത്ത ബഹുമാനമായിരുന്നു പലപ്പോഴും പുകഴ്ത്തി സംസാരിക്കും ഇടക്കിടെ അബൂഹനീഫ (റ)യുടെ മഖ്ബറ സന്ദർശിക്കാൻ പോകുമായിരുന്നു മഖ്ബറയുടെ സമീപം തന്നെയാണ് മസ്ജിദ് 


ഒരിക്കൽ സിയാറത്തിന്നു വന്നു സ്വുബ്ഹിയുടെ സമയമായി മഖ്ബറയുടെ സമീപത്തുള്ള പള്ളിയിൽ നിന്ന് ഇമാം ശാഫിഈ (റ) സ്വുബ്ഹി നിസ്കരിച്ചു ഖുനൂത് ഓതിയില്ല പിന്നീട് കൂടെയുള്ളവർ ചോദിച്ചു : എന്താണ് ഖുനൂത്ത് ഓതാതിരുന്നത് ? മറുപടി ഇങ്ങനെയായിരുന്നു : മഖ്ബറയിൽ കിടക്കുന്ന മഹാനോടുള്ള അദബ് പാലിച്ചതാണ് ഹനഫീ മദ്ഹബിൽ സ്വുബ്ഹിക്ക് ഖുനൂത്ത് സുന്നത്തില്ല ഇവിടെ ഇമാം ശാഫിഈ (റ) എത്രത്തോളം ആദരവ് കാണിച്ചുവെന്ന് നോക്കൂ ഇമാം അബൂഹനീഫ (റ) വഫാത്തായ ദിവസമാണ് ഇമാം ശാഫിഈ (റ) ജനിച്ചത്

നബി (സ) യുടെ ഒരു വചനം പ്രസിദ്ധമാണ് വിജ്ഞാനം കാർത്തിക നക്ഷത്രത്തിലാണെങ്കിൽ പോലും അത് തേടിപ്പിടിക്കുന്ന ഒരു പണ്ഡിതൻ പേർഷ്യയിൽ ഉണ്ടാവും വിജ്ഞാനം നേടാൻ വേണ്ടി എത്ര കഷ്ടപ്പാടും സഹിക്കാൻ സന്നദ്ധനാവുന്ന ഒരു പണ്ഡിതനെക്കുറിച്ചാണിവിടെ സൂചിപ്പിച്ചത് ആ പണ്ഡിതൻ ഇമാം അബൂഹനീഫ (റ) യാകുന്നു

കഴിക്കുന്ന ഭക്ഷണത്തെക്കുറിച്ച് ഇമാം ഗൗരവത്തോടെ സംസാരിക്കുമായിരുന്നു ഹലാലായ ഭക്ഷണം മാത്രം കഴിക്കുക ഹലാലാണെന്ന് ഉറപ്പ് വരുത്തിയ ശേഷം കഴിക്കുക ഹലാലോ ഹറാമോ എന്ന് സംശയമുള്ള ആഹാരം കഴിക്കരുത് കഴിച്ചാൽ ഇബാദത്തുകൾ അല്ലാഹു സ്വീകരിക്കുകയില്ല ഇമാം ഇക്കാര്യത്തിൽ അതീവ ശ്രദ്ധാലുവായിരുന്നു

രൂപലാവണ്യമുള്ള ആളായിരുന്നു ആരും കാണാൻ ഇഷ്ടപ്പെടും വിലയുള്ള നല്ല വെള്ള വസ്ത്രമാണ് ധരിക്കുക നന്നായി സുഗന്ധം ഉപയോഗിക്കും പരിസരത്തെല്ലാം പരിമളം പരക്കും ഇമാം എത്തുന്നതിനുമുമ്പുതന്നെ സുഗന്ധം എത്തും ഇമാം പോയിക്കഴിഞ്ഞാലും സുഗന്ധം തങ്ങിനിൽക്കും ആകർഷകമായ സംസാരം എത്രനേരം കേട്ടാലും മതിവരില്ല നല്ല വാചാലതയാണ് നിഷ്കളങ്കനാണെന്ന് മിത്രങ്ങൾ മാത്രമല്ല ശത്രുക്കളും പറയും വിനയാന്വിതനാണ് സഹനവും ക്ഷമയും എപ്പോഴും മുറുകെ പിടിക്കും ശത്രുക്കളുടെ പ്രകോപനങ്ങളിൽ വീഴില്ല വളരെ പക്വതയോടെ ഏത് സാഹചര്യത്തെയും നേരിടും എന്ത് പറഞ്ഞാലും അതിൽ അറിവിന്റെ പ്രകാശം തിളങ്ങി നിൽക്കും ജഹ്ഫറുബ്നു റബീഹ് എന്ന പണ്ഡിതൻ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു :

സാധാരണ ഗതിയിൽ ഇത്രയധികം മൗനമവലംബിക്കുന്ന ഒരാളെയും ഞാൻ കണ്ടിട്ടില്ല ഇൽമിന്റെ കാര്യവന്നാൽ ഇത്രത്തോളം വാചാലനാവുന്ന ഒരാളെയും ഞാൻ കണ്ടിട്ടില്ല അണപൊട്ടി ഒഴുകും പോലെയായിരിക്കും അപ്പോൾ സംസാരം ഇമാമുൽ അഹ്ളമിന്റെ സംസാര രീതിയെക്കുറിച്ചാണ് ഈ പരാമർശം വെറുതെ സംസാരിക്കില്ല മൗനമവലംബിക്കും ആവശ്യമില്ലാത്ത ഒരു കാര്യത്തിലും ഇടപെടില്ല എന്നാൽ ഇൽമിന്റെ കാര്യംവന്നാലോ ? സംസാരം പരന്നൊഴുകും ഓരോ പദവും പ്രകാശമായിരിക്കും

പ്രസിദ്ധ സ്വഹാബി വര്യനായ അനസ് (റ)വിനെപ്പറ്റിയുള്ള ഒരു സംഭവം പണ്ഡിതന്മാർ ഉദ്ധരിക്കുന്നുണ്ട് അത് പറയാം ഒരു ദിവസം നബി(സ)തങ്ങൾ അനസ് (റ)വിനോട് പറഞ്ഞു :

എന്റെ അനുയായികളിൽ ഒരു പണ്ഡിതൻ വരും പേര് നുഹ്മാൻ എന്നായിരിക്കും അറിയപ്പെടുന്ന പേര് അബൂഹനീഫ എന്നായിരിക്കും എന്റെ സമുദായത്തിലെ പ്രകാശമേറിയ ദീപമാണത് അനസേ...... നീ അദ്ദേഹത്തെ കണ്ടുമുട്ടുകയാണെങ്കിൽ എന്റെ സലാം പറയണം
നബി (സ) വഫാത്തായി കാലമെത്രയോ കടന്നുപോയി അനസ് (റ) വൃദ്ധനായി മഹാപണ്ഡിതനായ അബൂഹനീഫയെക്കുറിച്ചു കേട്ടു അന്വേഷിച്ചു :

സാക്ഷാൽ പേര് നുഹ്മാൻ വിളിപ്പേര് അബൂഹനീഫ അതെല്ലാം അന്വേഷണത്തിൽ വ്യക്തമായി അനസ് (റ) ഇമാമിനെ കണ്ടെത്തി നബി (സ)തങ്ങളുടെ സലാം അറിയിച്ചു നബി (സ) ഏല്പിച്ച ഒരു കാരക്ക നൽകിയാതായും പറയുന്നുണ്ട് അത് ഭക്ഷിച്ചു സമുന്നത സ്ഥാനത്തെത്തുകയും ചെയ്തു അക്കാലത്തെ അതുല്യ പണ്ഡിതനായിത്തീർന്നു ഇമാം ശാഫിഈ (റ) പ്രസ്താവിച്ചു
ഇമാമുൽ അഹ്ളമിന്റെ ശിഷ്യനായ മുഹമ്മദുബ്നുൽ ഹസൻ ശൈബാനിയുടെ കിതാബിൽ നിന്നാണ് ഞാൻ ഫിഖ്ഹ് പഠിച്ചത് ആദ്യകാല സൂഫികളുടെ നേതാവും പണ്ഡിതവര്യനുമായ ദാവൂദുത്താഈ (റ) പറയുന്നു
ഞാൻ ഇരുപത് വർഷക്കാലം ഇമാം അബൂഹനീഫ (റ) യുടെ കൂടെ സ്ഥിരമായി ഉണ്ടായിരുന്നു മഹാൻ കാൽ നീട്ടി ഇരിക്കുന്നത് ഞാൻ കണ്ടിട്ടില്ല ഒരിക്കൽ പോലും കണ്ടിട്ടില്ല തല ചായ്ക്കുന്നതും കണ്ടിട്ടില്ല ഒറ്റയ്ക്ക് ഇരിക്കുമ്പോഴും കാൽ നീട്ടില്ല ഒരിക്കൽ ദാവൂദുത്താഈ (റ) ചോദിച്ചു ഒറ്റക്കിരിക്കുമ്പോഴെങ്കിലും കാൽ നീട്ടി ഇരുന്നുകൂടേ ? അതൊരു ആശ്വാസമല്ലേ ?

അതിന്ന് കിട്ടിയ മറുപടി ഇതായിരുന്നു ഒറ്റക്കിരിക്കുമ്പോഴാണ് അല്ലാഹുവിനോട് ഏറ്റവും കൂടുതൽ മര്യാദ കാണിക്കേണ്ടത് വളരെ അർത്ഥവത്തായ മറുപടി ഒരു കുഴിയെടുത്തു അതിലേക്ക് കാൽ നീട്ടിയിരിക്കുന്ന പതിവുണ്ടായിരുന്നു അതിനെപ്പറ്റി ചോദിച്ചപ്പോൾ കിട്ടിയ മറുപടി ഇതായിരുന്നു എന്റെ കാൽ നീട്ടുന്ന ഭാഗത്ത് എവിടെയെങ്കിലും മുസ്ഹാഫ് കാണുമോ എന്ന പേടിയാണ് എന്തൊരു സൂക്ഷമതയാണിത് നാല് ഭാഗത്തും മുസ്ഹാഫ് കാണും കൺവെട്ടത്തിൽ കാണില്ല അതിനപ്പുറം കാണും അതോർത്ത് ഭയന്നിട്ട് കാൽ നീട്ടാൻ ധൈര്യമില്ല.


ശിക്ഷ കിട്ടി

ഇറാഖിലെ ഗവർണറാണ് യസീദുബ്നു ഉമറുബ്നു ഹുബൈറ ഗവർണർ ഇമാം അബൂഹനീഫ(റ) യെക്കുറിച്ച് ധാരാളം കേട്ടിട്ടുണ്ട് പണ്ഡിതനും വിശ്വസ്ഥനുമായണ് അദ്ദേഹത്തിന് സർക്കാർ ഖജനാവിന്റെ ചുമതല ഏല്പിക്കാം അഴിമതി നടത്തില്ല വേറെ പറ്റിയ ആളെ കിട്ടാനില്ല ട്രഷറിയുടെ ചുമതല കിട്ടുകയെന്നത് വലിയ പദവിയാണ് ഏത് പണ്ഡിതനും അതിന്ന് സന്നദ്ധനാവും പദവിയുണ്ട് നല്ല ശമ്പളമുണ്ട് ഇമാം അബൂഹനീഫ (റ) ഈ സ്ഥാനം സ്വീകരിക്കുമെന്നാണ് ഗവർണറുടെ വിശ്വാസം അദ്ദേഹത്തിന് പല പണ്ഡിതന്മാരെയും അറിയാം തനിക്ക് മുൻസ്തുതിപാടുന്ന പലരുമുണ്ട് ഗവർണറുടെ ദൂതൻ ഇമാമിനെ അന്വേഷിച്ചുവന്നു ഗവർണറെ ചെന്ന് കാണാൻ ആവശ്യപ്പെട്ടു ഇഷ്ടമില്ലാത്തയാത്ര എന്നാലും പോയല്ലേ പറ്റൂ 

ഇമാം ഗവർണറുടെ മുമ്പിലെത്തി ആദരവോടെ സ്വീകരിച്ചു താങ്കളെ സർക്കാർ ട്രഷറിയുടെ ഹാകിമായി നിയമിക്കാൻ തീരുമാനിച്ചിരിക്കുന്നു സന്തോഷത്തോടെ ആ പദവി സ്വീകരിക്കുക ഇമാമിന്റെ മുഖം മങ്ങി സന്തോഷം പോയി ദുഃഖത്തോടെ ഇങ്ങനെ അറിയിച്ചു എനിക്ക് ആ പദവി സ്വീകരിക്കാൻ കഴിയില്ല മറ്റാരെയെങ്കിലും നിയമിച്ചുകൊള്ളുക വെച്ചുനീട്ടിയ പദവി തിരസ്കരിക്കുകയോ ? എന്ത് മര്യാദക്കേടാണിത് ഗവർണർക്ക് കോപം വന്നു പദവി സ്വീകരിക്കാൻ നിർബന്ധിച്ചു പിന്നെയും പിന്നെയും ആവശ്യപ്പെട്ടു എന്ത് വന്നാലും പദവി സ്വീകരിക്കില്ലെന്ന നിലപാടിൽ ഇമാമുംഉറച്ചു നിന്നു ഗവർണർ കോപത്തോടെ വിളിച്ചു പറഞ്ഞു : ഇയാളെ ജയിലിൽ അടയ്ക്കൂ ഇരുപത് ചാട്ടവാറടികൾ കൊടുക്കൂ 

ഭടന്മാർ ഓടിയെത്തി ഇമാമിനെ പിടിച്ചുകൊണ്ടുപോയി കാരാഗ്രഹത്തിലടച്ചു അധികാരഭ്രമം തലക്കുപിടിച്ച ഒരു ഗവർണർ കാണിച്ച ക്രൂരതയാണിത് ആദരവോടെ പിടിച്ചു ചുംബിക്കേണ്ടകരം വന്ദിക്കപ്പെടേണ്ട ശരീരം രാവും പകലും അല്ലാഹുവിന്നുവേണ്ടി സമർപ്പിക്കപ്പെട്ട ആ തിരുശരീരം ഇപ്പോൾ കാരാഗ്രഹത്തിലാണ് ഉഖ്റവിയായ പണ്ഡിതന്മാർക്ക് പരീക്ഷണങ്ങൾ ദുനിയാവിന്റെ പണ്ഡിതന്മാർക്ക് സന്തോഷം ഇനി ക്രൂരമായ ശിക്ഷ നടപ്പാക്കുകയാണ് ചാട്ടവാറുമായി ഒരുത്തൻ വന്നു ആരോഗ്യവാൻ കൊടും ക്രൂരതയാണവൻ ചെയ്യാൻ പോവുന്നത് 

ചാട്ടവാർ ആഞ്ഞ് വീശി ഇമാമിന്റെ ശരീരത്തിൽ അടിച്ചു ഒരുതവണയല്ല ഇരുപത് വട്ടം കുറ്റവാളികൾക്ക് നൽകുന്ന ശിക്ഷ അതാണ് പുണ്യ പുരുഷനു നൽകിയത് ഇമാമിന്റെ ശരീരമാകെ വേദനിക്കുന്നു പല സ്ഥലത്തും തൊലി പൊട്ടി എന്തൊരു നീറ്റൽ വല്ലാത്ത ക്ഷീണം വീട്ടിലെത്തി ശുശ്രൂഷകൾ തുടങ്ങി യഥാർത്ഥ പണ്ഡിതന്മാരെല്ലാം വേദനിച്ചു വിദ്യാർത്ഥികൾക്കും സാധാരണക്കാർക്കും സങ്കടം ഏകാധിപതികളുടെ ഭരണം എതിർത്തൊരക്ഷരം പറയാൻ പാടില്ല ഭരണാധികാരികൾ എന്ത് പറയുന്നുവോ അതനുസരിച്ചുകൊള്ളണം 

ഇമാം പറഞ്ഞത് അനുസരിച്ചില്ല ശിക്ഷകിട്ടി അനുസരിക്കാൻ കഴിയാത്തതാണ് കല്പിച്ചത് അതുകൊണ്ടനുസരിച്ചില്ല ശിക്ഷവിധിച്ചിട്ടും അനുസരിച്ചില്ല തൽക്കാലം കൂഫവിടുന്നതാണ് നല്ലത് ഗവർണർ പ്രതികാരബുദ്ധിയോടെ പെരുമാറും തന്റെ സേവനങ്ങൾക്കും ഇബാദത്തുകൾക്കും തടസ്സം വരും എങ്ങോട്ട് പോകും ? 

പുണ്യഭൂമിയിലേക്ക് മക്കയിലേക്ക് ജന്മനാടിനോട് യാത്ര പറഞ്ഞു പുണ്യമക്കയിലെത്തി കഅബാലയത്തിന്റെ സമീപത്തിരുന്ന് ഇബാദത്തെടുക്കും ത്വവാഫ് ചെയ്യാം ദർസ് നടത്താം സന്തോഷമായി മക്കാനിവാസികൾ ഇമാമിനെ ഹൃദ്യമായി സ്വീകരിച്ചു താമസ സൗകര്യങ്ങൾ നൽകി മഹത്തായ ക്ലാസുകൾ നടന്നു കുറേ കാലം കഴിഞ്ഞു ഭരണം മാറി ഇമാം മടങ്ങി വന്നു 

ഒരു ദിവസം ഇമാം അബൂഹനീഫ (റ) ഒരു വാർത്ത കേട്ടു ഭരണാധികാരിയായ ജഅഫറുൽ മൻസൂർ ഒരു സമ്മാനം കൊടുത്തയക്കാൻ തീരുമാനിച്ചു പതിനായിരം വെള്ളിനാണയം ഇമാം ഒട്ടും ഇഷ്ടപ്പെടാത്ത കാര്യം ഭരണാധിപന്റെ പാരിതോഷികം തിരസ്കരിക്കാൻ പറ്റുമോ? ഇല്ല തിരസ്കരിച്ചാൽ അത് വലിയ കുറ്റമായിത്തീരും ജയിൽ ശിക്ഷയോ അടിയോ ഒക്കെകിട്ടാൻ വകുപ്പുണ്ട് എന്റെ പക്കൽ അല്ലാഹു നൽകിയ ധനമുണ്ട് നല്ല പണം അത് മതി ഖജനാവിലെ പണം വേണ്ട പക്ഷെ അക്കാര്യം പുറത്ത് പറയാമോ ? 

പറ്റില്ല പാരിതോഷികം വരുന്ന ദിവസം അന്ന് ഇമാം മൂടിപ്പുതച്ചു കിടന്നു ഖലീഫയുടെ ഉദ്യോഗന്ഥനാണ് ഹസൻ പാരിതോഷികം കൊടുത്തയക്കാനുള്ള ഉത്താരവാദിത്വം അദ്ദേഹത്തിനാണ് പതിനായിരം വെള്ളി നാണയത്തിന്റെ കിഴി ഒരു ദൂതൻ അതുമായി പുറപ്പെട്ടു ദൂതൻ പണക്കിഴിയുമായെത്തി ഇമാം ഉറക്കത്തിലാണ് എന്ത് ചെയ്യും? ഇദ്ദേഹത്തെ വിളിച്ചുണർത്തൂ .....ഞാൻ പണക്കിഴി കൊടുക്കട്ടെ അവിടെയുണ്ടായിരുന്നവർ ദൂതനോട് പറഞ്ഞു; ഇമാമിനെ വിളിച്ചുണർത്താൻ പറ്റില്ല താങ്കൾക്ക് ധൃതിയുണ്ടെങ്കിൽ പണക്കിഴി വെച്ചിട്ട് പോയ്ക്കോളൂ അവിടെയുണ്ടായിരുന്ന ഒരു തോൽപ്പാത്രത്തിൽ പണക്കിഴി വെച്ചു ദൂതൻ മടങ്ങിപ്പോയി 

ഇമാം ആ സംഖ്യ പരിഗണിച്ചില്ല പിന്നീടൊരിക്കൽ മകൻ ഹമ്മാദിനോട് ഇമാം പറഞ്ഞു : എന്റെ മരണം വരെ ഈ സംഖ്യ സൂക്ഷിച്ചുവെക്കുക എന്റെ മരണശേഷം ഇത് ട്രഷറിയുടെ ചുമതലക്കാരനായ ഹസനു എത്തിച്ചുകൊടുക്കണം ഇങ്ങനെ പറയുകയും വേണം നിങ്ങൾ ഇമാം അബൂഹനീഫയെ സൂക്ഷിക്കാൻ ഏല്പിച്ച ധനമാണിത് സ്വീകരിച്ചാലും പിന്നീട് അത് തന്നെ സംഭവവിച്ചു 

ഒരിക്കൽ ഇമാം അബൂഹനീഫ (റ) മദീനയിൽ വന്നു റൗളാ ശരീഫ് സിയാറത്ത് ചെയ്യുകയാണ് ലക്ഷ്യം ഭക്തി ബഹുമാനത്തോടെ റൗളാശരീഫിലെത്തി വിനയപൂർവ്വം സലാം ചൊല്ലി അസ്സലാമു അലൈക യാ സയ്യിദൽ മുർസലീൻ ഉടനെ റൗളാശരീഫിൽ നിന്ന് മറുപടി വന്നു അത് ഇപ്രകാരമായിരുന്നു വ അലൈക്കസ്സലാം യാ ഇമാമൽ മുസ്ലിമീൻ 

നിർവൃതിയുടെ നിമിഷങ്ങളായിരുന്നു അത് മുസ്ലീമീങ്ങളുടെ ഇമാം എത്ര വലിയ അംഗീകാരം അബ്ദുല്ലാഹിബ്നു ദാവൂദ് (റ)എന്നവർ പറയുന്നു : ഇമാം അബൂഹനീഫ (റ) അവർകൾക്കുവേണ്ടി പ്രാർത്ഥിക്കാൻ എല്ലാ മുസ്ലീംകൾക്കും ബാധ്യതയാണ് കാരണം മഹാനവർകൾ നമുക്ക് സന്മാർഗവും ഇൽമുൽഫിഖ്ഹും വെളിവാക്കിത്തന്നു ബിദ്അത്തുകാരുടെ ആശയങ്ങൾ തകർക്കുകയും ഇസ്ലാംമത തത്വങ്ങൾ നിലനിർത്തുകയും ചെയ്തു മുഹമ്മദുബ്നു ഈസ (റ) പറയുന്നു 

ഹിജ്റ 150ൽ നടന്ന സംഭവം ഞാൻ ഇബ്നു ജുറൈഹ് (റ) യുടെ കൂടെയായിരുന്നു ഞങ്ങൾ ചില വിഷയങ്ങളെക്കുറിച്ച് സംഭാഷണം നടത്തിക്കൊണ്ടിരിക്കുകയായിരുന്നു അപ്പോൾ ഞെട്ടിക്കുന്ന ദുഃഖ വാർത്ത ഇ എത്തി ഇമാമുൽ അഹ്ളം അബൂഹനീഫ (റ) വഫാത്തായിരിക്കുന്നു രണ്ട് പേരും ഞെട്ടിപ്പോയി മുസ്ലിം സമുദായത്തിന്ന് എത്ര വലിയ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത് വാർത്ത കേട്ട ഉടനെ ഇബ്നു ജുറൈഹ് (റ)പറഞ്ഞു : ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ ഉന്നതമായ വിജ്ഞാന നിധി പോയിപ്പോയല്ലോ അക്കാലത്തെ വലിയ പണ്ഡിതനായിരുന്നു സുഫ്യാനുസൗരി (റ) ഇമാമുൽ അഹ്ളമിന്റെയും സുഫ്യാനുസൗരിയുടെയും കഴിവുകൾ താരതമ്യപ്പെടുത്തി ചില പണ്ഡിതൻമാർ സംസാരിക്കുമായിരുന്നു.

യസീദുബ്നു ഹറൂൻ (റ) പറയുന്നു ഹദീസുകളുടെ മഹാശേഖരമുള്ള ആളായിരുന്നു സുഫ്യാനുസൗരി (റ) വളരെയേറെ ഹദീസുകളാണ് മനഃപാഠമാക്കിയത് ഇമാം അബൂഹനീഫയാണെങ്കിൽ ഇൽമുൽഫിഖ്ഹിന്റെ നിധിയായിരുന്നു ഏതോ കാര്യത്തിന് വേണ്ടി 

ഒരിക്കൽ ഇമാം കൊട്ടാരത്തിൽ പോയി അനുവാദം കിട്ടാൻ പുറത്തു കാത്തുനിന്നു അപ്പോൾ കൊട്ടാരത്തിനകത്ത് നിന്ന് ഒരു ഘോഷയാത്ര വരുന്നു കോമാളി വേഷം കെട്ടിയ ഒരാൾ അക്കൂട്ടത്തിലുണ്ട് അയാളെ കണ്ട് ആളുകൾ പൊട്ടിച്ചിരിക്കുന്നു വലിയ ആഹ്ലാദത്തോടെ ആ ആൾക്കൂട്ടം നീങ്ങിപ്പോവുന്നു ഇമാം ഒരാളോടു ചോദിച്ചു : ആരാണ് ആ കോമാളി വേഷക്കാരൻ ? കിട്ടിയ മറുപടി ഇങ്ങനെ : അമീറുൽ മുഹ്മീനിന്റെ വിനോദ വേഷക്കാരൻ ഭരണാധികാരിയെ സന്തോഷിപ്പിക്കുക ചിരിപ്പിക്കുക അതാണ് ഇയാളുടെ മുഖ്യ തൊഴിൽ 

ഇമാമിന്റെ മുഖം മങ്ങി മനസ്സിൽ വേദന നിറഞ്ഞു ഭരണാധികാരിയെ പൊട്ടിച്ചിരിപ്പിക്കാൻ വേണ്ടി ഒരാളെ നിയമിച്ചിരിക്കുന്നു ഇമാം കരഞ്ഞുപോയി നിയന്ത്രിക്കാനാവാത്ത സങ്കടം വന്നുപോയി നശ്വരമായ ലോകം ഇത് ഇടത്താവളം എപ്പോഴും മരണം സംഭവിക്കാം ഏത് നിമിഷത്തിലും മരണം പ്രതീക്ഷിക്കാം അതാണ് മനുഷ്യന്റെ അവസ്ഥ പിന്നെന്ത് പൊട്ടിച്ചിരി ഇവിടെയിതാ ചിരിപ്പിക്കാൻ ആളുകളെ നിയമിച്ചിരിക്കുന്നു എങ്ങനെ കരയാതിരിക്കും നശ്വരമായ ദുനിയാവ് ഏത് നിമിഷവും വന്നണയാവുന്ന മരണം അതൊന്നും ചിന്തിക്കാതെ ആഹ്ലാദത്തിൽ ആറാടിക്കളിക്കുന്ന മനുഷ്യൻ ഇതിനെക്കുറിച്ചുള്ള ശോകകാവ്യം പാടിക്കൊണ്ട് ഇമാം നടന്നു പോയി ആ കാവ്യം പ്രസിദ്ധമായി ചിന്തിക്കുന്ന മനുഷ്യരെല്ലാം അത് പാടി നടക്കാൻ തുടങ്ങി

യഹ്യബ്നു നസർ പറയുന്നു;

റമളാൻ മാസം വന്നാൽ ഇമാം അബൂഹനീഫ (റ) രാത്രിയും പകലുമായി രണ്ടു ഖത്തം ഓതിത്തീർക്കും ഒരു ദിവസം രണ്ടു ഖത്തം റമളാൻ മാസം തീരുമ്പോൾ അറുപത് ഖത്തം തീർത്തിട്ടുണ്ടാവും ഇമാം ഒരു ദിവസത്തെ ഉപജീവനത്തിന് എത്ര സംഖ്യ ചെലവാക്കുന്നുവോ അത്രയും സംഖ്യ അഗതികൾക്ക് ദാനമായി നൽകും ഒരു പുതിയ വസ്ത്രം ധരിക്കുകയാണെങ്കിൽ അതുപോലുള്ള മറ്റൊരെണ്ണം ദരിദ്രനായ ആലിമിന്ന് സമ്മാനിക്കും തനിക്കു ഭക്ഷിക്കാൻ ആഹാരം മുമ്പിൽ വന്നാൽ പകുതിമാത്രം കഴിക്കും പകുതി വിശന്നവന് ദാനം ചെയ്യും ധാരാളമാളുകൾക്ക് വസ്ത്രങ്ങൾ നൽകും എന്നിട്ട് പറയും: അല്ലാഹുവിനെ സ്തുതിച്ചുകൊള്ളുക അവനാണ് നിങ്ങൾക്ക് വസ്ത്രം നൽകിയവൻ സഹായം ചോദിച്ചു വരുന്നവരെ നിരാശപ്പെടുത്തുകയില്ല നല്ല സദഖകൾ നൽകി സന്തോഷിപ്പിക്കും ദുഃഖിതരുടെ ദുഃഖം തീർക്കം സന്തോഷിപ്പിക്കും.


ഒരു ദരിദ്രന്റെ കല്യാണം


ഇമാം അബൂഹനീഫ (റ)യും ഒരു കൂട്ടമാളുകളും യാത്രയിലാണ് പുണ്യമക്കയിലേക്കാണ് യാത്ര വിശ്രമത്തിനായി വഴി മധ്യേയാത്ര നിർത്തി നല്ല വിശപ്പുണ്ട് ഭക്ഷണം പാകപ്പെടുത്തി ഇറച്ചി വേവിച്ചു സുർക്കയും എടുത്തു വെച്ചു പക്ഷെ വിളമ്പാൻ പാത്രമില്ല കൈവശം ഒരു പ്ലെയിറ്റ് പോലുമില്ല എന്ത് ചെയ്യും? 

ഇമാമിന്റെ ബുദ്ധിനന്നായി പ്രവർത്തിച്ചു ഭൂമിയിൽ ഒരു കുഴിയുണ്ടാക്കി അതിൽ സുപ്രവിരിച്ചു ഇതിലേക്ക് ആഹാരം വിളിമ്പക്കോളൂ ഇമാം പറഞ്ഞു ആ സുപ്രയിലേക്ക് ആഹാരം വിളമ്പി ആളുകൾ ആഹാരം കഴിച്ചു സഹയാത്രികർ ഇമാമിനെ പ്രശംസിച്ചു ഇൽമിന്റെ കാര്യത്തിൽ താങ്കളെ അല്ലാഹു വല്ലാതെ ഉയർത്തിയിട്ടുണ്ട് ജീവിത ജീവിത തന്ത്രങ്ങളിലും അല്ലാഹു താങ്കളെ വല്ലാതെ ഉയർത്തിയിട്ടുണ്ട് ശരിയാണ് കടന്നുചെന്ന മേഘലകളിലെല്ലാം ഇമാം തന്നെയാണ് ഒന്നാമൻ ഒരിക്കൽ ഒരു ഭർത്താവും ഭാര്യയും തമ്മിൽ വലിയ കലഹം നടന്നു നല്ല വഴക്ക് ഭർത്താവ് ഭാര്യയെ അടിച്ചു ഭാര്യ വാവിട്ടു കരഞ്ഞു എല്ലാവർക്കും ഭാര്യയോട് സഹതാപം പെണ്ണല്ലേ ദുർബലയല്ലേ ഇങ്ങനെ ഉപദ്രവിക്കാമോ ?

ഒരാൾ ഓടി വന്നു ഇമാമിനോട് വിവരം പറഞ്ഞു ഇമാമിന്റെ പ്രതികരണമറിയാൻ അയാൾ കാത്തിരുന്നു ഇമാം പറഞ്ഞു : ആ ഭർത്താവിന്ന് സ്വീകാര്യമായ സദഖ കിട്ടി നന്മയും കിട്ടി കേട്ടവർക്ക് അമ്പരപ്പ് ഭാര്യയെ തല്ലിയ ഭർത്താവിന്ന് സദഖയുടെ പ്രതിഫലം ചെയ്തത് നന്മ കേട്ടവർ പരസ്പരം ചോദിച്ചു ഇതെന്ത് കഥ ? ഇമാം പറഞ്ഞു; നബി(സ) പറഞ്ഞിട്ടുണ്ട് തഹ്ദീബുൽ ജാഹിലി സദഖത്തുൻ

അറിവില്ലാത്തവനെ അദബ് പഠിപ്പിക്കൽ സദഖയാണ് ആ സ്ത്രീ ജാഹിലത്താണ് ഭർത്താവ് അവരെ അദബ് (മര്യാദ) പഠിപ്പിക്കുകയായിരുന്നു ആ സ്ത്രീയെ ഇമാമിന്നറിയാം അദബ് പഠിപ്പിക്കാൻ അടി വേണ്ടിവരുമെന്നും അറിയാമായിരുന്നു സ്ത്രീ മര്യാദക്കാരിയായി മാറി

ഇബ്നു ഖല്ലിഖാൻ ഒരു സംഭവം പറയുന്നു : ഇമാമിന്റെ അയൽപക്കത്ത് മുസ്ലിം അല്ലാത്ത ഒരാൾ താമസിക്കുന്നു സ്ഥിരം മദ്യപാനിയാണ് അയൽവാസിയെ സ്നേഹിക്കണം ഇമാം മദ്യപാനിയായ അയൽക്കാരനെ സ്നേഹിക്കുന്നു മിക്ക ദിവസവും വീട്ടിൽ നിന്ന് ബഹളം കേൾക്കാം ആരും അത് ഗൗനിക്കാറില്ല ഒരു ദിവസം പൊതുവഴിയൽ ബഹളം വെച്ചു ആളുകൾ പൊറുതിമുട്ടി പോലീസ് വന്നു മദ്യപാനിയെ പിടിച്ചുകൊണ്ട് പോയി ജയിലിലിട്ടു ജയിലിൽ പോയ വിവരമൊന്നും ഇമാമിനോട് ആരും പറഞ്ഞില്ല കുറെ ദിവസമായി ബഹളമൊന്നും കേൾക്കാനില്ല അയൽക്കാരനെന്തുപറ്റി ? 

അന്വേഷിച്ചപ്പോൾ വിവരം കിട്ടി ജയിലിലാണ് ഇമാമിന്ന് സങ്കടം വന്നു അയൽക്കാരൻ ജയിലിൽ സങ്കടപ്പെട്ട് കഴിയുകയാവും സഹായിക്കാനാരുമില്ല അയൽക്കാരന്റെ ബുദ്ധിമുട്ട് കണ്ടില്ലെന്ന് നടിക്കാൻ പറ്റില്ല ഇമാം ഇറങ്ങി നടന്നു ജയിലിലേക്ക് ഭരണാധികാരികളുടെ സമ്മതം വേണം ഇമാം വേണ്ടപ്പെട്ടവരെ ചെന്നു കണ്ടു അയൽക്കാരനെ ജയിലിൽ നിന്ന് പുറത്താക്കി വാസ്തവം പറഞ്ഞാൽ മദ്യപാനി ഞെട്ടിപ്പോയി ആർക്കും വേണ്ടാത്ത തന്നോട് ഇമാം എത്ര വലിയ കരുണയാണ് കാണിച്ചത്? 

ഇനി തനിക്ക് ഇമാം മതി മദ്യപാനം നിർത്തി ഇസ്ലാം മതം സ്വീകരിച്ചു വാർത്ത നാട്ടിൽ പരന്നു നാട്ടുകാർ അതിശയിച്ചുപോയി അവർ ഇമാമിനെ വാഴ്ത്തി ഒരു കൂട്ടം കുട്ടികൾ പന്ത് കളിക്കുകയായിരുന്നു ഓട്ടവും ചാട്ടവും ബഹളവും പന്ത് തട്ടിത്തെറിച്ച് ഇമാമിന്റെ മുമ്പിൽ വന്നു വീണ്ടും കുട്ടികൾ പേടിച്ചുപോയി ഇമാമിന്റെ മുമ്പിൽ ചെന്ന് പന്തെടുക്കാൻ ആർക്കും ധൈര്യമില്ല ഒരു കുട്ടിമാത്രം മുമ്പോട്ടുവന്നു ഒരു കൂസലുമില്ലാതെ നടന്നു ചെന്ന് പന്തെടുത്തു 

ഇമാം പറഞ്ഞു : അവൻ ജാരസന്താനമാണ് കേട്ടുനിന്നവർ അമ്പരന്നുപോയി അവർ ചോദിച്ചു :ഇതെങ്ങനെ മനസ്സിലായി ഇത്ര കൂസലുമില്ലാതെ വന്ന് പന്തെടുക്കാൻ ജാരസന്താനത്തിന് മാത്രമേ കഴിയുകയുള്ളു കുട്ടിയുടെ കഥ അങ്ങനെ തന്നെയായിരുന്നു വഴി പിഴച്ച പാർട്ടികൾ 

അക്കാലത്തുണ്ടായിരുന്നു അവരിൽ ചിലർ മഹാന്മാരായ സ്വഹാബിമാരെ കളിയാക്കാൻ തുടങ്ങി ഒന്നാം ഖലീഫ അബൂബക്കർ (റ) രണ്ടാം ഖലീഫ ഉമർ (റ) എന്നിവരെ കളിയാക്കാൻ തീരുമാനിച്ചു അതിന്നവർ കണ്ടെത്തിയ മാർഗ്ഗം എന്താണെന്ന് നോക്കാം 

രണ്ട് കഴുതകളെ വാങ്ങി ഒന്നിന് അബൂബക്കർ എന്ന് പേരിട്ടു രണ്ടാമത്തേതിന് ഉമർ എന്നു പേരിട്ടു ഇത് നാട്ടിൽ പാട്ടായി ഒരു ദിവസം അവൻ യാത്ര പോയി ഒരു കഴുതയുടെ പുറത്താണ് പോയത് കുറേ ദൂരമെത്തിയപ്പോൾ കഴുത അവനെ മറിച്ചിട്ടു ചവിട്ടിക്കൊന്നു ഈ വിവരം ഇമാം അറിഞ്ഞു അദ്ദേഹം പറഞ്ഞു :ഉമർ എന്നു പേരിട്ട കഴുത അവനെ ചവിട്ടിക്കൊന്നു അതായിരുന്നു സത്യം 

ഇമാം അവർകളുടെ യുക്തിയും ബുദ്ധിയും വ്യക്തമാക്കുന്ന ഒരു സംഭവം പറയാം 

കൂഫയിൽ നടന്നതാണ് സംഭവം ശുദ്ധഗതിക്കാനായ ഒരാൾ അവിടെ താമസിക്കുന്നു അയാൾക്കൊരു കൂട്ടുകാരനുണ്ട് കൂട്ടുകാരന്റെ കുടില മനസ്ഥിതിയൊന്നും അയാൾക്കറിയില്ല ശുദ്ധഗതിക്കാരൻ ഹജ്ജിന്നുപോവാനൊരുങ്ങി ഹജ്ജ് കഴിഞ്ഞ് വരുന്ന ഇവരെ തന്റെ സ്വത്ത് വകകൾ സൂക്ഷിക്കാൻ സ്നേഹിതനെ ഏല്പിച്ചു സ്നഹിതൻ നല്ലവാക്കുകൾ പറഞ്ഞു സന്തോഷത്തോടെ യാത്രയാക്കി അയാൾ പുണ്യഭൂമിയിലെത്തി ഹജ്ജ്, ഉംറ, സിയാറത്ത് എന്നിവയെല്ലാം ചെയ്തു ഹാജിയായി നാട്ടിൽ തിരിച്ചെത്തി 

ഹാജി സ്നേഹിതനെ ചെന്ന് കണ്ടു സ്വത്ത് തിരിച്ച് നൽകാൻ ആവശ്യപ്പെട്ടു സ്നേഹിതൻ ചോദിച്ചു സ്വത്തോ ? എന്ത് സ്വത്ത്? എന്നെ നിങ്ങൾ സ്വത്ത് ഏല്പിച്ചില്ലല്ലോ? എത്ര പറഞ്ഞിട്ടും സ്നേഹിതൻ വഴങ്ങുന്നില്ല ഇനിയെന്തുചെയ്യും ? സ്വത്ത് ഏൽപ്പിച്ച കാര്യം ആരോട് പറഞ്ഞിട്ടും കാര്യമില്ല തെളിവില്ല 

അവസാനം ഇമാം അബൂഹനീഫ (റ)യെ ചെന്ന് കണ്ട് സങ്കടം പറഞ്ഞു ഇമാം പറഞ്ഞു : ഇക്കാര്യം ആരോടും പറയരുത് ഞാനൊരു തന്ത്രം പ്രയോഗിക്കാം സ്വത്ത് തിരിച്ചുകിട്ടാൻ തന്ത്രമല്ലാതെ വഴിയില്ല സാരമില്ല നിങ്ങൾ പോയ്ക്കൊള്ളൂ ഇമാം തന്ത്രശാലിയായ സ്നേഹിതനെ കാണാൻ വന്നു പലതും സംസാരിച്ചു അതിന്നിടയിൽ പറഞ്ഞു : സമീപ പ്രദേശത്ത് ഒരു ഖാളി വേണം താങ്കളവിടെ ഖാളിയാവാൻ താല്പര്യപ്പെടുമോ ?

കേട്ടപ്പോൾ വലിയ സന്തോഷം ഖാളിപട്ടം കിട്ടുന്നയാൾ ശുദ്ധനായിരിക്കണം ഇമാം മടങ്ങിപ്പോയി സങ്കടക്കാരനായ ഹാജിയെ വിളിച്ചു ഇങ്ങനെ പറഞ്ഞു : നിങ്ങളുടെ സ്നേഹിതനെ കാണാൻ പോവുക ഉടനെ ഹാജി പുറപ്പെട്ടു സ്നേഹിതന്റെ വീട്ടിലെത്തി സ്നേഹിതൻ ഇങ്ങനെ ചിന്തിച്ചു താൻ ഖാളിയാകാൻ പോവുകയാണ് സത്യവും നീതിയും നാട്ടിൽ നിലനിർത്തേണ്ട ആളാണ് ആ പാവപ്പെട്ടവന്റെ സ്വത്ത് പിടിച്ചുവെക്കുന്നത് ശരിയല്ല അയാളുടെ സ്വത്ത് ഉടനെ മടക്കിക്കൊടുത്തു ഹാജി സന്തോഷത്തോടെ മടങ്ങിപ്പോയി കുറേ ദിവസങ്ങൾക്കു ശേഷം സ്നേഹിതൻ ഇമാമിനെ കാണാൻ വന്നു ഖാളിയുടെ ജോലിയുടെ പ്രയാസങ്ങൾ ഇമാം പറഞ്ഞുകൊടുത്തു ഖാളിയുടെ പണി തനിക്ക് പറ്റിയതല്ലെന്ന് മനസ്സിലാക്കി സമാധാനത്തോടെ അയാൾ തിരിച്ചു പോയി

ഒരു വിവാഹത്തിന്റെ കഥ പറയാം യോഗ്യനായൊരു ചെറപ്പക്കാരൻ ആളൊരു ദരിദ്രൻ വിവാഹത്തിന് വളരെ താല്പര്യമുണ്ട് ആരോഗ്യവും ബുദ്ധിയും അദ്ധ്വാനശീലനും അഴകും ഉണ്ട് ദാരിദ്ര്യമാണ് കുഴപ്പം ആരും പെണ്ണ് കൊടുക്കുന്നില്ല ആരോടും പറഞ്ഞിട്ടും പ്രയോജനമില്ല ഒടുവിൽ ചെറുപ്പക്കാരൻ ഒരു തീരുമാനമെടുത്തു ഇമാം അബൂഹനീഫ (റ) യോട് ചെന്ന് പറയാം ഇമാമിന്റെ മുമ്പിലെത്തി സങ്കടം പറഞ്ഞു ഇമാം കാര്യങ്ങളെല്ലാം ചോദിച്ചറിഞ്ഞു യുവാവിന്റെ സങ്കടം തീർക്കണം എന്ത് വഴി? 

യുക്തി പ്രയോഗിക്കണം ഇമാം പറഞ്ഞു നീ ഒരു വ്യാപാരിയെ പോയി കാണണം അയാളുടെ കുടുംബത്തിൽ വിവാഹപ്രായമെത്തിയ ഒരു കുട്ടിയുണ്ട് നീ വിവാഹാന്വേഷണം നടത്തുക അല്ലാഹുവിന്റെ വിധിയുണ്ടെങ്കിൽ നടക്കും മനസ്സിൽ പ്രതീക്ഷയായി നേരെ പോയി വ്യാപാരിയെ കണ്ടു സംസാരിച്ചു വ്യാപാരി ചോദിച്ചു നിന്നെ കണ്ടിട്ടുകൊള്ളാം നിന്നെപ്പറ്റിയുള്ള വിവരങ്ങൾ ഞങ്ങൾക്കറിയണം ഞങ്ങൾ ആരോടാണ് അന്വേഷിക്കേണ്ടത് ? 

ചെറുപ്പക്കാരൻ പറഞ്ഞു :ഇമാം അബൂഹനീഫ (റ)യോട് അന്വേഷിച്ചാൽ മതി കച്ചവടക്കാർക്കും വിട്ടുകാർക്കും സന്തോഷമായി ഇമാം അബൂഹനീഫയുടെ സ്വന്തക്കാരൻ ഇനിയെന്ത് വേണം? പെൺവീട്ടുകാർ ഇമാമിനെ കാണാൻ വന്നു ചെറുപ്പക്കാരൻ ബഹുമാനപൂർവ്വം വന്നു നിൽക്കുന്നു ചെറുപ്പക്കാരന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് അന്വേഷിച്ചു ഇമാം പറഞ്ഞു : പണത്തിന്റെ കാര്യം അതിന്ന് സ്ഥിരതയില്ല വരും പോകും ഇന്നത്തെ ധനികൻ നാളെ ദരിദ്രനായേക്കാം കൈയ്യിൽ പണം വരും പോകും തൃപ്തിയായി വിവാഹം ഉറപ്പിച്ചു നിശ്ചയിച്ച തിയ്യതിക്ക് വിവാഹം നടന്നു 

പിന്നീടാണ് ചെറുപ്പക്കാരൻ തീരെ ദരിദ്രനാണെന്ന് മനസ്സിലായത് പെണ്ണ് വീട്ടിലേക്ക് പോയി കുറച്ചുനാളുകൾക്കു ശേഷം ചെറുപ്പക്കാരൻ വന്നു സങ്കടം പറഞ്ഞു ഭാര്യയെ കിട്ടണം ഇമാം പറഞ്ഞു ഒരു ഒട്ടകത്തെ വാടകക്ക് വാങ്ങി പെൺവീട്ടുകാരുടെ പടിക്കൽ കെട്ടുക എന്തിനാണെന്നവർ ചോദിക്കും ഭാര്യയെ കയറ്റിക്കൊണ്ടുപോവാനാണെന്ന് പറയണം ചെറുപ്പക്കാരൻ അതുപോലെ ചെയ്തു കേസ് പറയാൻ പെൺവീട്ടുകാർ ഇമാമിന്റെ മുമ്പിലെത്തി ഇമാം അവരെ നന്നായി ഉപദേശിച്ചു നിങ്ങൾ കുറച്ച് ധനം നൽകുക അവൻ അത് കൊണ്ട് ഉപജീവനമാർഗ്ഗം കണ്ടെത്തും അല്ലാഹുവിന്റെ വിധിയുണ്ടെങ്കിൽ നല്ല നിലയിലെത്തും പെൺവീട്ടുകാർക്ക് സന്തോഷമായി സാമ്പത്തിക സഹായം നൽകി പെണ്ണിനെ ഒട്ടകപ്പുറത്ത് കയറ്റി മാനമായിത്തന്നെ യാത്രയായി കണ്ടുനിന്നവരുടെ മുഖത്ത് ചിരി പരന്നു.


അഹ്ളമിയ്യ

ഇമാം അബൂഹനീഫ (റ) മുസ്ലിം ലോകത്തിന് ചെയ്ത സേവനം അതിമഹത്തായതാണ് ജനങ്ങൾക്ക് കർമ്മശാസ്ത്രം രൂപപ്പെടുത്തിക്കൊടുത്തുവെന്നതാണത് വിശുദ്ധ ഖുർആനും തിരുസുന്നത്തും സ്വഹാബികളുടെ വചനങ്ങളും ആസ്പദമാക്കിയാണ് അദ്ദേഹം ഫിഖ്ഹ് രൂപപ്പെടുത്തിയെടുത്തത് ഖിയാസ് ആവിഷ്കരിക്കുകയും ചെയ്തു

ഇമാം അബൂഹനീഫ (റ) യുടെ ഒരു പ്രസ്താവന ഇങ്ങനെയാകുന്നു അല്ലാഹുവിന്റെ കലാമാണ് വിശുദ്ധ ഖുർആൻ അതാണ് എന്റെ മുഖ്യ അവലംബം അത് കഴിഞ്ഞാൽ നബി (സ)തങ്ങളുടെ തിരുസുന്നത്താണ് ഞാൻ അവലംബമാക്കിയത് ഒരു വിഷയത്തെക്കുറിച്ച് വിധി കണ്ടെത്തേണ്ടി വരുമ്പോൾ വിശുദ്ധ ഖുർആനും തിരുസുന്നത്തും പരിശോധിക്കും വിധി കിട്ടിയില്ല അങ്ങനെ വന്നാൽ പിന്നെ പിന്നെ ഞാൻ അവലംബമാക്കുക സ്വഹാബികളുടെ വചനങ്ങളാണ്

സ്വഹാബികളുടെ വചനങ്ങൾ മുഖ്യപ്രമാണങ്ങളിലൊന്നാണ് അന്വേഷിച്ച വിഷയത്തിന്റെ വിധി അവിടേയും കണ്ടെത്താൻ കഴിഞ്ഞില്ല അപ്പോഴാണ് നാലാമത് ഒരവലംബം വേണ്ടി വന്നത് അതാണ് ഖിയാസ് സമാനമായ സംഭവങ്ങളിലെ വിധി കണ്ടെത്തുക ആ വിധി ഈ വിഷയത്തിലേക്ക് ബാധകമാക്കുക ഈ രീതി കർമ്മശാസ്ത്രരംഗത്ത് ആവിഷ്ക്കരിക്കുന്നത് ഇമാം അബൂഹനീഫ (റ) അവർകളാകുന്നു അങ്ങനെ ശരീഅത്തിന് പ്രമാണങ്ങൾ നാലായി പിന്നാലെ വന്ന മൂന്ന് ഇമാമുകൾക്ക് ഖിയാസ് മാതൃകയായി ഇമാം അബൂഹനീഫ (റ)യുടെ അധ്വാനത്തിന്റെ ഫലം അവർക്കു കിട്ടി അവരിലൂടെ കോടിക്കണക്കായ മുസ്ലിംകൾക്കും കിട്ടി കർമ്മശാസ്ത്രത്തിന് അടുക്കും ചിട്ടയുമുണ്ടാക്കി മറ്റുള്ളവർക്ക് പഠിക്കാനും പ്രയോഗിക്കാനും പാകത്തിലാക്കിവെച്ചു ഇത് സംബന്ധമായി അദ്ദേഹം വലിയ ഗ്രന്ഥങ്ങൾ രചിച്ചില്ല

അദ്ദേഹത്തിന്റെതായി പുറത്ത് വന്ന ഗ്രന്ഥങ്ങൾ ഇവയാണ്

അൽ ഫിഖ്ഹുൽ അക്ബർ
അൽ-ആലിം വൽ മുത അല്ലിം
അർ റദ്ദു അലൽ ഖദ്രിയ്യ

ഇമാമിന്റെ ചില കുറിപ്പുകളും പുറത്തുവന്നു ഇമാമിന്റെ വിശാലമായ കർമ്മശാസ്ത്രവിവരം ലോകത്തിനെങ്ങനെ കിട്ടി ?
അത് തന്റെ ഏറ്റവും പ്രമുഖരായ രണ്ട് ശിഷ്യന്മാരിലൂടെയാണ്

1.അബൂയുസുഫ് (റ)

2. മുഹമ്മദുബ്നു ഹസൻ ശൈബാനി (റ)

ഇവർ സ്വാഹിബാനി എന്നറിയപ്പെടുന്നു ഇവർ രചിച്ച ഗ്രന്ഥങ്ങളിലൂടെ അബൂഹനീഫ (റ)യുടെ കർമ്മശാസ്ത്ര പദങ്ങൾ ലോകമെങ്ങും വ്യാപിച്ചു ഹിജ്റ നൂറ്റിപ്പതിനൊന്നിലാണ് അബൂയുസിഫിന്റെ ജനനം ശരിയായ പേര് യഹ്ഖൂബ ബ്നു ഇബ്രാഹിം അറിയപ്പെടുന്ന പേര് അബൂയുസുഫ് ബുദ്ധിമാനും അധ്വാനശീലനുമായിരുന്നു ഇമാം അവർകളുടെ പ്രധാനശിഷ്യനായി ധാരാളം പഠിച്ചു ഇമാമിനെ പിന്തുടർന്നു ഇമാമിന്റെ മരണശേഷം മുപ്പത്തിരണ്ട് വർഷക്കാലം ജീവിച്ചു ഇദ്ദേഹത്തിന്റെ പ്രധാന ഗ്രന്ഥങ്ങളിവയാണ്

1.കിതാബുൽ ആസാർ
2.ഇഖ്തിലാഫുബ്നു അബിലൈല
3.അർ റദ്ദു അലാ സിയറിൽ ഔസഈ
4.കിതാബുൽ ഖറാജ്

ഇമാം അബൂഹനീഫ (റ)യുടെ കർമ്മശാസ്ത്രം ഈ ഗ്രന്ഥങ്ങളിലൂടെ ലോകമറഞ്ഞു ഹിജ്റ 182-ൽ അദ്ദേഹം വഫാത്തായി മുഹമ്മദ്ബുനു ശൈബാനി അവർകളുടെ ജനനം ഹിജ്റ നൂറ്റിമുപ്പത്തിരണ്ടിലാണ് ബുദ്ധിമാനും അധ്വാനശീലനുമായി വളർന്നുവന്നു ഇമാം അബൂഹനീഫ (റ) യുടെ ശിഷ്യനായി കുറേക്കാലം ജീവിച്ചു അബൂയുസുഫും ശൈബാനിയും ചേർന്നു ഹനഫീ മദ്ഹബ് രൂപപ്പെടുത്തി ശൈബാനിയുടെ ഗ്രന്ഥങ്ങളിൽ ഏറ്റവും പ്രസിദ്ധമായത് ഇവയാണ്

1.മബ്സൂത്ത്
2.സിയാദാത്ത്
3.അൽജാമിഉസ്സഗീർ
4.അൽജാമിഉൽകബീർ
5.അസ്സിയറുൽ കബീർ
6.അസ്സിയറു സ്സഗീർ

ഈ ഗ്രന്ഥങ്ങൾ ളാഹിറു രിവായാത്ത് എന്നറിയപ്പെടുന്നു ഹനഫി മദ്ഹബിന്റെ അടിത്തറ

ഇമാം ശാഫിഈ (റ) ഇറാഖിൽ വരുന്ന കാലത്ത് അവിടത്തെ പണ്ഡിത ജ്യോതിസ്സായിരുന്നു ഇമാം മുഹമ്മദുബ്നു ഹസ്സൻ അൽ ശൈബാനി (റ) അവർകൾ

ഖലീഫ ഹാറൂൺ അൽ റശീദിന്റെ പ്രിയ മിത്രം കൊട്ടാരത്തിന് സമീപമുള്ള വിജ്ഞാനകേന്ദ്രത്തിലാണ് ജോലി വർഷങ്ങൾക്കു മുൻപ് ഇമാം ശൈബാനി (റ)മക്കയിൽ വരികയും കുറച്ചു കാലം ദർസ് നടത്തുകയും ചെയ്തിട്ടുണ്ട് അക്കാലത്ത് ചെറുപ്പക്കാരനായ ഇമാം ശാഫിഈ (റ) ആ ദർസിൽ ഓതിയിട്ടുണ്ട് അങ്ങിനെ അവർ തമ്മിൽ ഗുരുശിഷ്യ ബന്ധമുണ്ട് യമൻ ഗവർണർ ഒരിക്കൽ ഇമാം ശാഫിഈ (റ)യെ കുരുക്കിൽപ്പെടുത്താൻ നോക്കി പല കുറ്റങ്ങൾ ചുമത്തി വിലങ്ങുവെച്ചു കാരാഗ്രഹത്തിലടച്ചു പിന്നീട് ഇറാഖിലേക്കയച്ചു ഖലീഫ ഹാറൂൺ റശീദിന്റെ കൊട്ടാരത്തിലാണ് വിചാരണ കൊട്ടാരത്തിൽ ഖലീഫയുടെ സീറ്റിനു സമീപം ഒരാൾ ഇരിക്കുന്നു ശ്രദ്ധിച്ചു നോക്കി മുഹമ്മദുബ്നു ഹസൻ ശൈബാനി വിചാരണ തുടങ്ങി ഇമാം ശാഫിഈ (റ)നന്നായി മറുപടി നൽകി വിജ്ഞാനം നിറഞ്ഞുതുളുമ്പിയ മറ്റുപടി ഖലീഫ സന്തോഷവാനായി കേസ് വിട്ടു ധാരാളം പാരിതോഷികങ്ങൾ നൽകി ഇമാമിനെ പറഞ്ഞയച്ചു ഇറാഖ് ഇമാമിനെ ആദരിച്ചു ഇമാം ശൈബാനി (റ)എല്ലാ കാര്യങ്ങൾക്കും സാക്ഷിയായി ഇമാം ശാഫിഈ (റ)മക്കയിലും മദീനയിലും പഠിച്ചു അവിടെ നിന്ന് കിട്ടാവുന്ന പല വിജ്ഞാനങ്ങളും ഇറാഖിൽ നിന്ന് ലഭിച്ചു അത് നൽകിയത് മുഖ്യമായും മുഹമ്മദുബ്നുൽ ഹസൻ ശൈബാനി (റ) ആയിരുന്നു ഗുരുവും ശിഷ്യനും പരസ്പരം ബഹുമാനിച്ചു കഴിവുകൾ പരസ്പരം അംഗീകരിച്ചു

പല പണ്ഡിതന്മാരും ആ ഗുരു ശിഷ്യ ബന്ധത്തെക്കുറിച്ച് എഴുതി മുഹമ്മദുബ്നു ഹസൻ ശൈബാനി (റ) യുടെ പ്രമുഖ ശിഷ്യനായ ഇമാം അബൂഹസൻ (റ) രേഖപ്പെടുത്തിയതിങ്ങനെയാകന്നു എന്റെ വന്ദ്യ ഗുരുവായ ശൈബാനി അവർകൾ ഇമാം ശാഫിഈ (റ) യെ ആദരിച്ചത് പോലെ മാറ്റാരെയും ആദരിക്കുന്നതായി ഞാൻ കണ്ടിട്ടില്ല ഇമാം മുഹമ്മദുബ്നു ഹസൻ ശൈബാനി (റ)യുടെ ജീവിതത്തിന്റെ അവസാനഘട്ടമായി ഇമാം ശാഫിഈ (റ) കൂടെത്തന്നെയുണ്ട് ശിഷ്യൻ ഗുരുവിന്റെ സേവകനായി നിന്നു ഹിജ്റ 189
ഇറാഖിനെ ദുഃഖം മൂടിയവർഷമാണത് ഇമാം മുഹമ്മദുബ്നു ഹസൻ ശൈബാനി (റ) വഫാത്തായി അതിന്ന് ശേഷം ഇമാം ശാഫിഈ (റ)വളരെ ദുഃഖത്തോടെ ഇറാഖ് വിട്ടുപോയി

ഇമാം അബൂഹനീഫ (റ)യുടെ ശിഷ്യന്മാർ വളരെ പ്രഗത്ഭരായിരുന്നു അവർ ഹനഫി മദഹബ് ലോകമെങ്ങും പ്രചരിപ്പിച്ചു ആ മദ്ഹബിന്ന് ഏറ്റവും കൂടുതൽ അനുയായികളെ ലഭിച്ചു പ്രമുഖരായ ചില ശിഷ്യന്മാരുടെ പേരുകൾ പറയാം :

1.ഇമാം അബൂയൂസുഫ് (റ)
2. ഇമാം മുഹമ്മദുബ്നു ഹസൻ ശൈബാനി (റ)
3.ഇമാം ഹമ്മാദുബ്നു അബീഹനീഫ (റ)
4.ഇമാം മാലിക് (റ)
5. ഇമാം അബ്ദുല്ലാഹിബ്നു മുബാറക് (റ)
6.ഇമാം ദാവൂദുത്താഈ (റ)
7.ഫുളൈലു ബ്നു ഇയാള് (റ)
8.ഇബ്രാഹീമുബ്നു അദ്ഹം(റ)
9.യഹ്യ ബ്നു സകരിയ്യ (റ)
10.ഹഫ്സ ബ്നു ത്വാഇ (റ)
11.അബ്ദു റസാഖ് (റ)
12.അബൂനഐം(റ)
13.ഈ സബ്നു യൂനുസ് (റ)
14.അബ്ദുൽ മജീദുബ്നു അബീദാവൂദ് (റ)
15.യഹ്യ ബ്നുയമാൻ (റ)

ഇവരിൽ പലരും മികച്ച ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട് ആ ഗ്രന്ധങ്ങളിലൂടെ ഹനഫീ മദ്ഹബ് പ്രചരിച്ചു ശരീഅത്തിലും ത്വരീഖത്തിലും സമുന്നതസ്ഥാനമാണ് ഇമാം അബൂഹനീഫ (റ) അവർക്കുള്ളത് ഇമാം ജഹ്ഫർസാദിഖ് (റ)വിൽ നിന്നാണ് ഇമാം അബൂഹനീഫ ത്വരീഖത്ത് സ്വീകരിച്ചത് ശൈഖ് അവർകൾ നൽകിയ ദിക്റുകളും മറ്റും ചിട്ടയോടെ ചെല്ലിത്തീർത്ത്കൊണ്ടിരുന്നു ശൈഖന്റെ തൃപ്തിയിലായി വളർന്നു ആത്മീയ മേഖലയിൽ വളരെ വേഗത്തിലായിരുന്നു ഉയർച്ച പരിശുദ്ധമായ തർബിയത്ത് ലഭിച്ചുകൊണ്ടിരുന്നു ഇമാം ജഅഫ്സാദിഖ് (റ)വിന്റെ ഖലീഫയായി നിയോഗിക്കപ്പെട്ടു സമുന്നത പദവിയാണത്

ഇമാം അബൂഹനീഫ (റ) അങ്ങനെ ത്വരീഖത്തിന്റെ ശൈഖായിത്തീർന്നു ഇമാം അബൂഹനീഫ (റ) യിൽ നിന്ന് ത്വരീഖത്ത് സ്വീകരിച്ച പ്രമുഖനാണ് ദാവൂദുത്താഈ (റ) ഇദ്ദേഹത്തിന്റെ മുരീദാണ് മഹ്റൂഫുൽ കർഖി (റ) ഇദ്ദേഹത്തിന്റെ മുരീദ് സരിയ്യുസ്വിഖ്തി (റ) ഖലീഫ മൻസൂറിന്റെ കാലം മുഖ്യ മുഖ്യ ഖാളീസ്ഥാനം ഏറ്റെടുക്കാൻ ഇമാം അബൂഹനീഫ (റ) യോട് മൻസൂർ കല്പിച്ചു ഇമാം ഖാസി സ്ഥാനം ഏറ്റെടുത്തില്ല ഖലീഫ ക്ഷുഭിതനായി ഞാൻ നിങ്ങളെ ഖാളിയാക്കുക തന്നെ ചെയ്യും ഖലീഫ സത്യം ചെയ്തു പറഞ്ഞു ഞാൻ ഖാളി പദവി ഏറ്റെടുക്കില്ല

അവർക്കിടയിൽ ശക്തമായ ഭിന്നത ഉടലെടുത്തു അസൂയക്കാരും ഏഷണിക്കാരും രംഗത്തെത്തി അവർ ഇടക്കിടെ ഖലീഫയെ കാണും ഇമാമിനെ കഠിനമായി ശിക്ഷിക്കണമെന്നഭിപ്രായപ്പെടും ഖലീഫയുടെ മനസ്സിൽ ശത്രുത വളർന്നു പട്ടാളം ഇമാം അബൂഹനീഫ (റ) യെ ജയിലിൽ അടച്ചു ക്രൂരമായി മർദ്ദിച്ചു ചാട്ടവാർകൊണ്ട് ശക്തമായി അടിച്ചു ശരീരത്തിന്റെ പലഭാഗത്തും അടികിട്ടി തൊലിപൊട്ടി രക്തമൊലിച്ചു ഇമാമിന്റെ ശരീരത്തിൽ നിന്ന് ഒഴുകുന്ന രക്തതുള്ളികൾ കണ്ടിട്ടും ക്രൂരന്മാരുടെ ശൗര്യം കുറഞ്ഞില്ല തന്റെ അന്ത്യം എത്തിക്കഴിഞ്ഞുവെന്ന് ബോധ്യമായി നിസ്കാരം തുടങ്ങി അല്ലാഹുവിന്റെ മുമ്പിൽ സുജൂദ് ചെയ്യുന്നു ആ സുജൂദിൽ റൂഹ് പിരിഞ്ഞു ഇമാം അബൂഹനീഫ (റ)വഫാത്തായി മൻസൂറിന്റെ കിങ്കരന്മാർ ഇമാമിനെ ബലം പ്രയോഗിച്ചു വിഷം കുടിപ്പിച്ചു ആ വിഷമാണ് മരണകാരണമെന്ന് ചരിത്രം രേഖപ്പെടുത്തി

ലാഇലാഹഇല്ലല്ലാഹ് മുഹമ്മദുറസൂലുല്ലാഹ് തൗഹീദിന്ന് വേണ്ടി സമർപ്പിക്കപ്പെട്ട ജീവിതം മനസ്സിൽ യൗഹീദ് രൂഢമൂലമായിരുന്നു ദുനിയാവിന്റെ അലങ്കാരങ്ങൾക്കൊന്നും അവിടെ സ്ഥാനമില്ല അങ്ങനെ ജീവിച്ചവർക്ക് കടുത്ത പരീക്ഷണങ്ങൾ നേരിടേണ്ടിവരും ഇമാമുൽ അഹ്ളം അബൂഹനീഫ (റ)യുടെ മരണ വാർത്ത ജയിലിൽ നിന്ന് പുറത്തു വന്നു ജനങ്ങൾ ഞെട്ടിപ്പോയി എന്തൊരുവാർത്തയാണിത് സമാദരണീയനായ ഇമാമിന്റെ ശബ്ദം നിലച്ചിരിക്കുന്നു ബാഗ്ദാദ് നഗരവും കൂഫയും ബസ്വറയും മറ്റു നഗരങ്ങളും ചലനമറ്റ് നിൽക്കുകയാണ്

ജയിലിനു പുറത്ത് മയ്യിത്ത് കുളിപ്പിക്കാൻ സൗകര്യപ്പെടുത്തി ബാഗ്ദാദിലെ ഖാളിയായ ഹസനുബ്നു ഉമാറ എത്തിക്കഴിഞ്ഞു പണ്ഡിതനായ അബൂറജാഇൽ ഹർവിയും എത്തിയിട്ടുണ്ട് അവരുടെ നേതൃത്വത്തിലാണ് മയ്യിത്ത് കുളിപ്പിക്കൽ കർമ്മം നടന്നത് പതിനായിരക്കണക്കിനാളുകൾ ബാഗ്ദാദിലേക്ക് പ്രവഹിക്കുകയാണ് കൂഫക്കാരനായ ഇമാം ബാഗ്ദാദിലെ ജയിലിലാണ് വഫാത്തായത് എഴുപത് വയസ്സുള്ള ഇമാം ക്രൂരമായി പീഡിപ്പിക്കപ്പെട്ടു ദിവസങ്ങളോളം നീണ്ട ചാട്ടവാറടി ശരീരം പൊട്ടി രക്തം വാർന്നു ഹിജ്റ 150ലാണ് സംഭവം മയ്യിത്ത് സംസ്കരണം സമുന്നതമായി നടക്കുകയാണ് മയ്യിത്ത് കുളിപ്പിച്ചു കഫൻ ചെയ്തു വമ്പിച്ച ജനാവലി പങ്കെടുത്ത ജനാസ നിസ്കാരം ബാഗ്ദാദിന്റെ കിഴക്കു ഭാഗത്ത് പ്രസിദ്ധമായ ഒരു മഖ്ബറയുണ്ട് മഖാബിറുൽ ഹൈസുറാൻ ഹൈസുറാന്റെ മഖ്ബറ ആരാണ് ഹൈസുറാൻ ?

ഖലീഫാമഹ്ദിയടെ ഭാര്യ

ഹൈസുറാൻ ബുദ്ധിമതിയായ രാജകുമാരിയായിരുന്നു രാജ്യം ഭരിക്കുന്ന രാജാവിന്റെ പത്നി റാണി രാജാവിനെ മനസ്സ് തുറന്നു സ്നേഹിച്ചു എല്ലാ കാര്യങ്ങളിലും സഹായിച്ചു പ്രശ്നസങ്കീർണ്ണമായ നാളുകളിൽ ഭർത്താവിനെ ആശ്വസിപ്പിച്ചു പാവപ്പെട്ടവർക്കും അശരണർക്കും രോഗികൾക്കും അവർ ആശ്വാസം നൽകി സഹായം തേടിയെത്തുന്നവരെ നിരാശപ്പെടുത്തിയില്ല ബാഗ്ദാദ് പട്ടണം ആ വാർത്തകേട്ട് ഞെട്ടി വല്ലാത്തനടുക്കത്തോടെ അവരത് കേട്ടു ഹൈസുറാൻ മരണപ്പെട്ടു ദുഃഖത്തിന്റെ ആവരണം വീണു അന്ന് ഒഴുകിപ്പോയ കണ്ണുനിർതുള്ളികൾക്ക് കണക്കില്ല ബാഗ്ദാദിന്റെ കിഴക്ക് ഭാഗത്ത് അവർക്ക് ഖബറിടം ഒരുക്കി കുളിപ്പിച്ചു കഫൻ ചെയ്തു ജനാസ നിസ്കാരം നടന്നു ഈ സമൂഹം നീങ്ങി ഖബറിടത്തിലേക്ക് ഖൈസുറാൻ മണ്ണിലേക്ക് മടങ്ങി ഭൗതിക ശരീരം ഖബറടക്കി

ഖബറിനുചുറ്റും ജനത്തിരക്ക് എന്നും നിസ്കാരത്തിനെത്തുന്ന ജനക്കൂട്ടം ആ സ്ഥലത്തിന്ന് ഒരു പേരുകിട്ടി ഹൈസുറാൻ ജീവിതകാലത്ത് രാജ്ഞി മനുഷ്യമനസ്സുകൾ കീഴടക്കി മരണശേഷവും ജനം അവരെ മറന്നില്ല അവരുടെ പേര് ഒരു നാടിന്റെ പേരായിത്തീർന്നു ആളുകൾ നാടിന്റെ പേര് പല സന്ദർഭങ്ങളിലും പറഞ്ഞുകൊണ്ടിരുന്നു പല സമുന്നത വ്യക്തികളും പിന്നീടവിടെ ഖബറടക്കം ചെയ്യപ്പെട്ടു ഹൈസുറാൻ നാട്ടിലും പുറം നാടുകളിലും പ്രസിദ്ധമായിത്തീർന്നു ഇമാമുൽ അഹ്ളം അബൂഹനീഫ (റ) അവർകൾക്ക് ഖബറിടം ഒരുക്കിയത് എവിടെയാണ്?

സംശയിക്കേണ്ട ഹൈസുറാനിൽ തന്നെ മയ്യിത്ത് നീങ്ങിപ്പോവുകയാണ് ഹൈസുറാനിലേക്ക് പതിനായിരങ്ങളുടെ അകമ്പടിയോടെ എന്തൊരു പ്രതാഭം എന്തൊരു വിടവാങ്ങൽ എണ്ണിയാൽ തീരാത്തത്ര പുണ്യാത്മാക്കളുടെ സാന്നിദ്ധ്യം റഹ്മത്തിന്റെ മലക്കുകൾ ഭൗതിക ശരീരം ഖബറിലേക്ക് താഴ്ന്നു മണ്ണ് നീക്കി പുതിയ ഖബർ രൂപം കൊണ്ടു ജനക്കൂട്ടം നെടുവീർപ്പിടുന്നു കവിളുകളിൽ കണ്ണീർച്ചാലുകൾ ഓർമകൾ തിരതല്ലി വരുന്നു ഇമാമുൽ അഹ്ളമിനെക്കുറിച്ച് എന്തെല്ലാം ഓർമകൾ അവ ഒരിക്കലും മാഞ്ഞുപോവില്ല അവിടെ മസ്ജിദ് ഉയർന്നുവന്നു മദ്റസയും സ്ഥാപിക്കപ്പെട്ടു ഉന്നതവിജ്ഞാനകേന്ദ്രം പണ്ഡിതന്മാർ വന്നുകൊണ്ടിരുന്നു മഖ്ബറ സിയാറത്തിനായി ആയിരങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്

ലോകപ്രസിദ്ധരായ പണ്ഡിതന്മാരും സൂഫികളും വരുന്നു ജാമിഹ് ഇമാമിൽ അഹ്ളം അതാണ് പള്ളിയുടെ പേര് അബൂസഈദിൽ ഖവാരസ്മി അവർകൾ മഖ്ബറ പിവുലീകരിച്ചു വലിയ ഖുബ്ബ സ്ഥാപിക്കുകയും ചെയ്തു ഇമാമുൽ അഹ്ളം ഖബറടക്കപ്പെട്ടതോടെ ആ പ്രദേശത്തിന്ന് പുതിയ പേര് വന്നു അഹ്ളമിയ്യ കാലം ഒഴുകിപ്പോയി തലമുറകൾ മൺമറിഞ്ഞു പുതിയ തലമുറ ഹൈസുറാൻ എന്ന് പേര് മറന്നു അവർക്കറിയാവുന്ന പേര് അഹ്ളമിയ്യ ധാരാളം ഹനഫികൾ വന്നു താമസമാക്കി ബാഗ്ദാദുകാർ ഹനഫി മദ്ഹബ് സ്വീകരിച്ചു അങ്ങിനെ ഹനഫി മഹല്ല് രൂപം കൊണ്ടു പിന്നീട് ഹനഫി മഹല്ലുകളുടെ എണ്ണം വർദ്ധിച്ചു ഹനഫി മദ്ഹബ് സുസ്ഥിരമായ അടിത്തറയിൽ പടുത്തുയർത്തപ്പെട്ടു

പലതവണ മഖ്ബറ പുതുക്കിപ്പണിയൽ നടന്നിട്ടുണ്ട് സദ്ദാംഹുസൈന്റെ കാലത്തും വലിയ വിപുലീകരണം നടന്നിട്ടുണ്ട് ഇമാമുൽ അഹ്ളം ഉപയോഗിച്ച പല വസ്തുക്കളും ഇവിടെ സൂക്ഷിച്ചിട്ടുണ്ട് ചരിത്രപ്രാധാന്യമുള്ള വാക്കുകൾ ഇമാം അവർകൾ ദർസ് നടത്തുമ്പോൾ ഇരുന്ന മുസ്വല്ല സൂക്ഷിച്ചിട്ടുണ്ട് ശില്പകലയുടെ അതിമനോഹര രൂപമാണ് പള്ളിയും മഖ്ബറയും മദ്റസയും ആരെയും വിസ്മയിപ്പിക്കുന്ന ശില്പചാരുതി വിസ്മയകരമായ നിർമ്മാണ പ്രവർത്തനങ്ങൾ ക്ലോക്ക് ടവറും മിനാരങ്ങളുമെല്ലാം അതീവ സുന്ദരമാണ്

ഇമാമുൽ അഹ്ളമിന്ന് ഒറ്റ പുത്രനേ ഉണ്ടായിരുന്നുള്ളൂ ഹമ്മാദ് (റ) മഹാപണ്ഡിതനും മുഹദ്ദിസുമായിരുന്നു ഹമ്മാദ് (റ)യുടെ ഉമ്മ ചരിത്രത്തിൽ അറിയപ്പെടുന്നത് ഉമ്മുഹമ്മാദ് എന്നാകുന്നു ഉമ്മുഹമ്മാദിന്നു പുറമെ മറ്റൊരു ഭാര്യകൂടി ഇമാം അബൂഹനീഫ (റ)ക്ക് ഉണ്ടായിരുന്നുവെന്ന് പറയപ്പെട്ടിരിക്കുന്നു ദൗത്യം നിർവ്വഹിച്ച് ഇമാം മടങ്ങിപ്പോയി തലമുറകൾ മഹാനെ ആദരവോടെ ഓർക്കും അന്ത്യനാൾ വരെ അല്ലാഹു മഹാനെ അനുഗ്രഹിക്കട്ടെ നമ്മേയും അനുഗ്രഹിക്കട്ടെ ആമീൻ .




കടപ്പാട് : ഈ ലേഖനം അലി അഷ്‌കർ ഉസ്താദിന്റെ ഫേസ്ബുക് പേജിൽ നിന്നും എടുത്തതാണ് . അദ്ധേഹത്തിന്റെ ആഗ്രഹപ്രകാരം ഷെയർ ചെയ്യുന്നവർ പേരും നമ്പറും നീക്കം ചെയ്യുവാൻ പാടില്ല എന്ന് വസ്വിയത്ത് ഉള്ളത് കൊണ്ട് ആ ഉസ്താദിന്റെ ഫേസ്ബുക് പേജും , മൊബൈൽ നമ്പറും ഇവിടെ കൊടുക്കുന്നു . 

📱9⃣5⃣2⃣6⃣7⃣6⃣5⃣5⃣5⃣5⃣
https://www.facebook.com/ALI-Ashkar-598105610263884/

No comments:

Post a Comment