Monday 27 April 2020

സംസാരിക്കുന്ന പാമ്പ്



അഹ്മദിബ്നു സ്വാലിഹ്(റ) പറയുന്നു: ഞാൻ ശൈഖ് അബ്ദുൽ ഖാദർ ജീലാനി (റ) ന്റെ കൂടെ മദ്രസത്തുന്നിളാമിയ്യയിൽ ഇരിക്കുമ്പോൾ നാട്ടിലെ പണ്ഡിതൻമാരും ഫഖീറൻമാരും അവിടുത്തെ സന്നിധിയിൽ ഒരുമിച്ചുകൂടി. ശൈഖവർകൾ ഖളാഅ് ഖദരിനെക്കുറിച്ചാണ് സംസാരിക്കുന്നത്. (നമുക്ക് ജീവിതത്തിൽ നടക്കുന്നതെല്ലാം അല്ലാഹുവിന്റെ ഖളാഅ് ഖദരിന്നനുസരിച്ചാണ്).

പ്രസംഗിച്ചു കൊണ്ടിരിക്കുമ്പോൾ തന്റെ മടിയിലേക്ക് വലിയൊരു പാമ്പ് വീണു. അവിടെ ഇരുന്നവരെല്ലാം എഴുന്നേറ്റോടി. ശൈഖവർകളെല്ലാതെ ആരും അവിടെ ബാക്കിയായില്ല. പാമ്പ് വസ്ത്രത്തിന്റെ ഉള്ളിലൂടെ പ്രവേശിച്ച് ശരീരത്തിലൂടെ ഇഴഞ്ഞ് കഴുത്തിന്റെ ഭാഗത്തിലൂടെ പുറത്ത് വന്നു. എന്നിട്ടും ശൈഖവർകൾ പ്രസംഗം നിറുത്തിയിരുന്നില്ല.

ആ പാമ്പ് ഇറങ്ങി വരുകയും ശൈഖവർകളുടെ മുന്നിൽ പത്തി വിടർത്തി നിൽക്കുകയും എന്തോ ഒരു ശബ്ദം ഉണ്ടാക്കുകയും ശൈഖവർകൾ തിരിച്ച് എന്തോ സംസാരിക്കുകയും ചെയ്തു. ഞങ്ങൾക്ക് ഒന്നും മനസ്സിലായില്ല.
അതിന്ന് ശേഷം ആ പാമ്പ് മടങ്ങിപ്പോയി .

ജനങ്ങൾ തിരിച്ച് വരുകയും ആ സംഭവത്തിന്റെ വിശദീകരണം തേടുകയും ചെയ്തു.

ശൈഖവർകൾ പറഞ്ഞു ആ പാമ്പ് എന്നോട് പറഞ്ഞു : ഞാൻ എത്രയോ ഔലിയാക്കളെ പരീക്ഷിച്ചിട്ടുണ്ട്. പക്ഷേ നിങ്ങളെപ്പോലെ ആരെയും ഇത് വരെ കണ്ടിട്ടില്ല. ഞാൻ ആ പാമ്പിനൊടായി പറഞ്ഞു :"ഞാൻ ഖളാഅ് ഖദരിനെക്കുറിച്ച് സംസാരിച്ച് കൊണ്ടിരിക്കുമ്പോളാണ് നീ എന്റെ മടിയിൽ വീണത്. നീ ചലിക്കുന്നതെല്ലാം അല്ലാഹുവിന്റെ ഖളാഅ് അനുസരിച്ചാണ്. എന്റെ വാക്കും പ്രവർത്തിയും തമ്മിൽ എതിരാകാതിരിക്കാൻ ഞാൻ ഉദ്ദേശിച്ചു. (ഖലായിദുൽ ജവാഹിർ-34)


قال أحمد بن صالح الجيلى : كنت مع الشيخ عبدالقادر بـ"المدرسةالنظامية" واجتمع،  إليه الفقهاءوالفقراء،
 فتكلم عليهم في القضاء والقدر فبينما هو يتكلم إذ سقطت حية  عظيمة في حجره من السقف ،ففر منها كل من كان حاضرا عنده ولم يبق إلا هو،فدخلت الحية
 تحت ثيابه، ومرت على جسده
وخرجت من طوقه والتفت
على عنقه ، ومع ذلك ما قطع كلامه ولا غير جلسته ثم نزلت إلى الأرض وقامت
على ذنبها بين يديه  وصوتت ثم كلمها وكلمته بكلام ما فهمناه ثم ذهبت فجاء ناس إليه وسألوه عما قالت له وقال لها فقال قالت لى لقد اختبرت كثيرا من الأولياء فلم أر مثل شأنك فقلت لها أنك سقطت علي وأنا أتكلم في القضاء والقدر وهل أنت الا دويبة يحركك ويسكنك القضاء والقدر فأردت أن لا يناقض فعلي قولى رضي الله عنه
  (قلائد الجواهر-٣٤)

No comments:

Post a Comment