ഇമാം രണ്ട് സലാം വീട്ടിയ ശേഷം മസ്ബൂഖ് എഴുന്നേറ്റ് ആദ്യം സനാ ചൊല്ലുകയും തുടർന്ന് സൂറത്തുൽ ഫാതിഹ ഓതുക ഫാതിഹയ്ക്ക് ശേഷം മറ്റൊരു സൂറത്ത് ഓതി റുകൂഅ് ചെയ്യണം.
`ഒരു റക്അത്ത് നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ:`
- ഒരു റക്അത്ത് പൂർത്തിയാക്കിയ ശേഷം സലാം വീട്ടണം.
`രണ്ട് റക്അത്ത് നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ:`
- ഇമാം രണ്ട് സലാം വീട്ടിയ ശേഷം എഴുന്നേറ്റ് മസ്ബൂഖ് പൂർത്തിയാക്കുന്ന രണ്ട് റക്അത്തുകളിലും സൂറത്തുൽ ഫാതിഹയ്ക്ക് ശേഷം മറ്റൊരു സൂറത്ത് കൂടി ഓതണം.
`മൂന്ന് റക്അത്ത് നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ:`
മസ്ബൂഖ് പൂർത്തിയാക്കുന്ന ആദ്യത്തെ രണ്ട് റക്അത്തുകളിൽ സൂറത്തുൽ ഫാതിഹക്ക് ശേഷം മറ്റൊരു സൂറത്ത് ഓതുക. എന്നാൽ മൂന്നാമത്തെ റക്അത്തിൽ ഫാതിഹ മാത്രം ഓതുക.ഇത് ഖിറാഅത്തിന്റെ കാര്യത്തിലുള്ള വിധിയാണ്.
`അതഹിയ്യത്തിന്റെ ഇരിക്കുന്നതിന്റെ വിധി`
മൂന്ന് റക്അത്തുകൾ നഷ്ടപ്പെട്ട സാഹചര്യത്തിൽ മസ്ബൂഖ് തന്റെ ആദ്യ റക്അത്ത് പൂർത്തിയാക്കിയ ശേഷം അതഹിയ്യാത് ഇരിക്കൽ വാജിബാണ്.
അതുപോലെ മഗ്രിബ് നമസ്കാരത്തിൽ രണ്ട് റക്അത്ത് നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ ഇമാമിന്റെ രണ്ട് സലാമുകൾക്ക് ശേഷം എഴുന്നേറ്റ് ഒരു റക്അത്ത് പൂർത്തിയാക്കിയ ശേഷം അതഹിയ്യാത് ഇരിക്കണം. കാരണം മസ്ബൂഖിന്റെ കണക്കിൽ അത് രണ്ടാമത്തെ റക്അത്തായിരിക്കും.
ويقضي أول صلاته في حق قراءة، وآخرها في حق تشهد، فمدرك ركعة من غير فجر يأتي بركعتين بفاتحة وسورة وتشهد بينهما، وبرابعة الرباعي بفاتحة فقط ولا يقعد قبلها
[علاء الدين الحصكفي، الدر المختار شرح تنوير الأبصار وجامع البحار، صفحة ٨١]
فِي الْفَيْضِ عَنْ الْمُسْتَصْفَى: لَوْ أَدْرَكَهُ فِي رَكْعَةِ الرُّبَاعِيِّ يَقْضِي رَكْعَتَيْنِ بِفَاتِحَةٍ وَسُورَةٍ ثُمَّ يَتَشَهَّدُ ثُمَّ يَأْتِي بِالثَّالِثَةِ بِفَاتِحَةٍ خَاصَّةٍ عِنْدَ أَبِي حَنِيفَةَ. وَقَالَا: رَكْعَةٌ بِفَاتِحَةٍ وَسُورَةٍ وَتَشَهُّدٍ ثُمَّ رَكْعَتَيْنِ أُولَاهُمَا بِفَاتِحَةٍ وَسُورَةٍ وَثَانِيَتُهُمَا بِفَاتِحَةٍ خَاصَّةٍ اهـ. وَظَاهِرُ كَلَامِهِمْ اعْتِمَادُ قَوْلِ مُحَمَّدٍ
[ابن عابدين، الدر المختار وحاشية ابن عابدين (رد المحتار)، ٥٩٧/١]
മുഫ്തി ഹാഫിള് അബ്ദുറഹ്മാൻ മൗലവി അൽ ഖാസിമി പത്തനംതിട്ട
No comments:
Post a Comment