മഹല്ല് ഇമാം മയ്യിത്തിന്റെ വലിയ്യിനേക്കാൾ ശ്രേഷ്ഠനാണെങ്കിൽ മഹല്ലിലെ ഇമാമിനാണ് ജനാസ നമസ്കാരത്തിൽ ഇമാമത് നിൽക്കാൻ കൂടുതൽ അർഹത. എന്നാൽ മയ്യിത്തിന്റെ വലിയ്യ് മഹല്ലിലെ ഇമാമിനേക്കാൾ ശ്രേഷ്ഠനാണെങ്കിൽ വലിയ്യിനാണ് കൂടുതൽ അർഹത.
ജനാസ നിസ്കാരത്തിന് വേണ്ടി കൂടിയിട്ടുള്ളവരിൽ ഏതെങ്കിലും ആലിമിനെയോ വലിയ്യിനെയോ തന്നെ ഇമാമാക്കി നിർത്തൽ നിർബന്ധമില്ല. എന്നാൽ മഹല്ലിലെ ഇമാമോ മയ്യിത്തിന്റെ വലിയ്യോ അത്തരത്തിലുള്ള ഒരു ആലിമിനോ അല്ലെങ്കിൽ ശ്രേഷ്ഠനായ മറ്റൊരാൾക്കോ ജനാസ നമസ്കാരം നടത്താൻ അനുമതി നൽകിയാൽ അതും അനുവദനീയമാണ്.
`കുറിപ്പ് :`
ഈ മുൻഗണന വിശദീകരണം ഇസ്തിഹ്ബാബിന്റെ (സുന്നത്തായ/അഭികാമ്യമായ) തലത്തിലുള്ളതാണ്. അതായത് മഹല്ലിലെ ഇമാം മയ്യിത്തിന്റെ വലിയേക്കാൾ ശ്രേഷ്ഠനായിരുന്നാലും, മയ്യിത്തിന്റെ വലിയ്യ് തന്നെ ജനാസ നമസ്കാരം നിർവഹിക്കുകയോ മറ്റൊരാളെ നമസ്കരിപ്പിക്കാൻ ചുമതലപ്പെടുത്തുകയോ ചെയ്താൽ അതിൽ യാതൊരു കുഴപ്പവുമില്ല.
وَتَقْدِيمُ إمَامِ الْحَيِّ مَنْدُوبٌ فَقَطْ بِشَرْطِ أَنْ يَكُونَ أَفْضَلَ مِنْ الْوَلِيِّ، وَإِلَّا فَالْوَلِيُّ أَوْلَى كَمَا فِي الْمُجْتَبَى وَشَرْحِ الْمَجْمَعِ لِلْمُصَنِّفِ
[ابن عابدين ,الدر المختار وحاشية ابن عابدين (رد المحتار) ,2/220]
മുഫ്തി ഹാഫിള് അബ്ദുറഹ്മാൻ മൗലവി അൽ ഖാസിമി പത്തനംതിട്ട
No comments:
Post a Comment