Sunday, 25 October 2026

കുഞ്ഞ് മരിച്ച നിലയിൽ ജനിക്കുകയോ അല്ലെങ്കിൽ ജീവനോടെ ജനിച്ച ശേഷം മരിക്കുകയോ ചെയ്താൽ അതിന്റെ കുളിപ്പിക്കൽ, കഫൻ, ജനാസ നമസ്കാരം, ഖബറടക്കം തുടങ്ങിയവയുടെ വിധി എന്താണ് ?


കുഞ്ഞ് മരിച്ച നിലയിൽ ജനിച്ചാൽ അഥവാ ജനിക്കുമ്പോൾ ജീവന്റെ യാതൊരു അടയാളവും ഉണ്ടായിരുന്നില്ലെങ്കിൽ മുതിർന്നവരെപ്പോലെ സുന്നത്തായ രൂപത്തിൽ കുളിപ്പിക്കണം. എന്നാൽ സാധാരണ രീതിയിലുള്ള കഫൻ നൽകേണ്ടതില്ല. പകരം ഒരു തുണിയിൽ പൊതിഞ്ഞ് ജനാസ നമസ്കാരം കൂടാതെ ഖബറടക്കണം. അത്തരം കുഞ്ഞിന് പേര് നൽകുകയും വേണം. ചെവിയിൽ ബാങ്ക് ഇഖാമത് ഒന്നും നൽകേണ്ടതില്ല. അഖീഖ അറുക്കേണ്ടതില്ല. 

കുഞ്ഞ് ജീവനോടെ ജനിച്ച് പിന്നീട് മരിച്ചാൽ അല്ലെങ്കിൽ ജനിച്ച ഉടൻ തന്നെ മരിച്ചാലും അതിന്റെ കുളിപ്പിക്കൽ, കഫൻ, ജനാസ നമസ്കാരം, ഖബറടക്കം തുടങ്ങിയ വിധികൾ മുതിർന്നവരുടേതുപോലെയാണ്. അതായത് സുന്നത്തായ രൂപത്തിൽ കുളിപ്പിച്ച്, കഫൻ ധരിപ്പിച്ച്, ജനാസ നമസ്കാരം നിർവഹിച്ച് ഖബറടക്കണം. കുഞ്ഞിന് പേര് നൽകുകയും വേണം.

കുഞ്ഞ് അപൂർണ്ണമായി ജനിച്ചാൽ കൈ, കാൽ, മുഖം, മൂക്ക് തുടങ്ങിയ അവയവങ്ങളൊന്നും രൂപപ്പെട്ടിട്ടില്ലെങ്കിൽ, കുളിപ്പിക്കുകയോ കഫൻ ചെയ്യുകയോ ആവശ്യമില്ല. ഒരു തുണിയിൽ പൊതിഞ്ഞ് ഒരു കുഴിയെടുത്ത് മണ്ണിൽ മറവുചെയ്യുക.

എന്നാൽ അപൂർണ്ണമായി ജനിച്ച കുഞ്ഞിന് ചില അവയവങ്ങൾ രൂപപ്പെട്ടിട്ടുണ്ടെങ്കിൽ അതിന്റെ വിധി മരിച്ച നിലയിൽ ജനിച്ച കുഞ്ഞിന്റേതുപോലെയാണ്. അതായത് കുളിപ്പിച്ച്, ഒരു തുണിയിൽ പൊതിഞ്ഞ്, ജനാസ നമസ്കാരം കൂടാതെ ഖബറടക്കണം.


وَمَنْ اسْتَهَلَّ بَعْدَ الْوِلَادَةِ سُمِّيَ وَغُسِّلَ وَصُلِّيَ عَلَيْهِ وَإِنْ لَمْ يَسْتَهِلَّ أُدْرِجَ فِي خِرْقَةٍ وَلَمْ يُصَلَّ عَلَيْهِ وَيُغَسَّلُ فِي غَيْرِ الظَّاهِرِ مِنْ الرِّوَايَةِ وَهُوَ الْمُخْتَارُ، كَذَا فِي الْهِدَايَةِ، وَالِاسْتِهْلَالُ مَا يُعْرَفُ بِهِ حَيَاةُ الْوَلَدِ مِنْ صَوْتٍ أَوْ حَرَكَةٍ وَلَوْ شَهِدَتْ الْقَابِلَةُ أَوْ الْأُمُّ عَلَى اسْتِهْلَالِ الْوَلَدِ فَإِنَّ قَوْلَهُمَا مَقْبُولٌ فِي جَوَازِ الصَّلَاةِ عَلَيْهِ، هَكَذَا فِي الْمُضْمَرَاتِ. السِّقْطُ الَّذِي لَمْ تَتِمَّ أَعْضَاؤُهُ لَا يُصَلَّى عَلَيْهِ بِاتِّفَاقِ الرِّوَايَاتِ وَالْمُخْتَارُ أَنْ يُغَسَّلَ وَيُدْفَنَ مَلْفُوفًا فِي خِرْقَةٍ، كَذَا فِي فَتَاوَى قَاضِي خَانْ

[مجموعة من المؤلفين ,الفتاوى الهندية ,1/159]

وَيُصَلَّى عَلَى كُلِّ مُسْلِمٍ مَاتَ بَعْدَ الْوِلَادَةِ صَغِيرًا كَانَ أَوْ كَبِيرًا ذَكَرًا كَانَ أَوْ أُنْثَى حُرًّا كَانَ أَوْ عَبْدًا إلَّا الْبُغَاةَ وَقُطَّاعَ الطَّرِيقِ وَمَنْ بِمِثْلِ حَالِهِمْ وَإِنْ مَاتَ حَالَ وِلَادَتِهِ فَإِنْ كَانَ خَرَجَ أَكْثَرُهُ صُلِّيَ عَلَيْهِ وَإِنْ كَانَ أَقَلُّهُ لَمْ يُصَلَّ عَلَيْهِ وَإِنْ خَرَجَ نِصْفُهُ لَمْ يُذْكَرْ فِي الْكِتَابِ وَيَجِبُ أَنْ يَكُونَ هَذَا عَلَى قِيَاسِ مَا ذَكَرْنَا مِنْ الصَّلَاةِ عَلَى نِصْفِ الْمَيِّتِ، كَذَا فِي الْبَدَائِعِ

[مجموعة من المؤلفين ,الفتاوى الهندية ,1/163]



മുഫ്തി ഹാഫിള് അബ്ദുറഹ്മാൻ മൗലവി അൽ ഖാസിമി പത്തനംതിട്ട

No comments:

Post a Comment