Sunday, 25 October 2026

ഹൈളിന്റെ അവസ്ഥയിൽ ഭർത്താവ് ത്വലാഖ് നൽകിയാൽ ത്വലാഖ് സംഭവിക്കുമോ ?ഇദ്ധയുടെ മൂന്ന് ഹൈളിന്റെ കൂടെ ഈ ഹൈള് കണക്കാക്കുമോ ?ഇദ്ധ പൂർത്തിയാകുന്നത് മൂന്നാമത്തെ ഹൈള് തുടങ്ങുമ്പോഴാണോ അതല്ല പൂർത്തിയാകുമ്പോഴാണോ


ഹൈളിന്റെ അവസ്ഥയിൽ ത്വലാഖ് ചൊല്ലുന്നത് നിഷിദ്ധവും പാപവുമാണ്. എന്നാൽ ഒരാൾ ഭാര്യ ഹൈളായിലിരിക്കെ ത്വലാഖ് നൽകിയാൽ ത്വലാഖ് സംഭവിക്കുന്നതാണ്. ഭാര്യക്ക് ത്വലാഖ് നൽകിയ സമയത്ത് ഉണ്ടായിരുന്ന ഹൈള് ഇദ്ദയിലെ ഒരു ഹൈളായി കണക്കാക്കപ്പെടുകയില്ല. അതിൽ നിന്ന് ശുദ്ധിയായതിന് ശേഷം തുടർന്നുള്ള മൂന്ന് ഹൈളുകൾ കൂടി പൂർത്തിയാകുമ്പോഴാണ് ഇദ്ദ കഴിയുന്നത്. 


إذا طلق امرأته في حالة الحيض كان عليها الاعتداد بثلاث حيض كوامل ولا تحتسب هذه الحيضة من العدة كذا في الظهيرية

الفتاوى الهندية (1/ 527)



മുഫ്തി ഹാഫിള് അബ്ദുറഹ്മാൻ മൗലവി അൽ ഖാസിമി പത്തനംതിട്ട

No comments:

Post a Comment