Tuesday 14 April 2020

അബ്ദു റഹ്മാൻ ഇബ്നു അവ്ഫ് [റ]




ഒരു ദിനം, മദീന ഗാഢമായ നിദ്രയിലാണ്. പെട്ടെന്ന് വഴിയോരങ്ങള് സജലമായി. ആരവങ്ങള് മദീനയെ പിടിച്ചടക്കി. അന്തരീക്ഷം കാര്മേഘം പോലെ മണല് പൊടിപടലങ്ങളാല് ഇരുണ്ട് നിറഞ്ഞു.

ഓരോ വീടുകളും ഈ ഒഴുക്കില് പെട്ടു. ഒരു വേള അവര് നിശ്ചലരായി. നമ്മെ വിഴുങ്ങുന്ന കൊടുങ്കാറ്റാണോ ഇത് ?. അധികം കഴിഞ്ഞില്ല. എഴുന്നൂറില് പരം വരുന്ന ഒട്ടകസംഘം മദീനയുടെ കൽവഴികളെ ഉള്കൊള്ളാനാകാത്ത വിധം നിറഞ്ഞു നീങ്ങുകയാണ്.ആ ഒട്ടകസംഘം ജീവിതത്തിന്റെ നാഢിമിടിപ്പാണ്.

നൈരന്തര്യങ്ങള്ക്കിടയിലും അവരങ്ങനെ ആ സംഘത്തെ മറക്കും. കച്ചവട സാധനങ്ങളുമായിമടങ്ങുന്ന അബ്ദുറഹ്മാനുബ്നുഔഫിന്റെ സംഘമാണത്. ഭയപ്പാടോടെ മഹതി ആയിശ (റ) ചോദിച്ചു: “എന്താണ് മദീനയെ കിടുക്കുന്നത്?”.”ശാമില് നിന്ന് വരുന്ന ഔഫിന്റെ കച്ചവട സംഘമാണത്”. മറുപടി കിട്ടി. ഒരു യാത്രസംഘമാണോ ഈ പ്രകമ്പനം തീര്ത്തത്. മഹതി അദ്ഭുതം കൂറി. മഹതി ഓര്ത്തു.

റസൂലിന്റെ വാചകം. നബി ﷺപറയുകയാണ്. “ഔഫ് സ്വര്ഗത്തില് നിരങ്ങി പ്രവേശിക്കുന്നത് ഞാന് കാണുന്നു. ഒരു സ്വഹാബി ഇങ്ങനെയാവുമോ ?”.മഹതി ദുഖിതയായി. വിവരം ഔഫിന്റെ ചെവിയിലെത്തി. തന്റെ ചരക്കുകളുടെ കെട്ടുകള് പൊട്ടിക്കും മുമ്പെ മഹതിയുടെ സവിധത്തില് ഔഫ് എത്തി പറഞ്ഞു. “ഓ മഹതി നിങ്ങളെന്നെ വിസ്മൃതിയിലാഴ്താത്ത ഒന്നാണ് ഓര്മിപ്പിച്ചത്. ഞാനീ ഒട്ടകക്കൂട്ടങ്ങളും ചരക്കുകള് മുഴുവനും റബ്ബില് ചെലവഴിക്കുന്നു”.

അങ്ങനെ മദീനാ നിവാസികള്ക്കായി ഓഹരി ചെയ്തു തീര്ത്തു. ഔഫോളം വിജയിച്ച കച്ചവടക്കാരനാരുണ്ട് ?. ഔഫിനെ ഈമാന് നയിച്ചു. നിപുണനായ യഥാര്ത്ഥ കച്ചവടക്കാരനായി വമ്പിച്ച ലാഭം ലാക്കാക്കിയ സമ്പന്നനായ, വര്ണ്ണച്ചമയങ്ങളില് ഉടഞ്ഞ് പോകാതെ റബ്ബിന്റെ പ്രതിഫല കാഫിലയെകണ്ണ് വെച്ച് ഒരു നക്ഷത്രം. അവരാണ് ഔഫ്. റസൂൽ(ﷺ )തങ്ങളുടെവാക്ക് ഇവിടെ അര്ത്ഥപൂര്ണ്ണമാവുകയാണ്. എന്റെ അനുചരരെല്ലാം മാനത്തിലെ താരകങ്ങള്ക്ക് സമാനരാണ്.

ഔഫ് (റ) ആദ്യമേ വിശ്യാസിയായവരാണ്. നബി( ﷺ ) യുടെ പ്രബോധനത്തിന്റെയും മുമ്പ്. കൃത്യമായി പറഞ്ഞാല് നബി ﷺ തങ്ങൾ ദാറുല് അര്ഖമില് തമ്പടിക്കും മുമ്പ് ആ വീട്ടില് വെച്ചായിരുന്നു തന്റെ രഹസ്യ പ്രബോധനമാരംഭിച്ചത്. പ്രഥമമായി കടന്ന് വന്ന എട്ടില് ഒരാള്. ഏത്യോപ്യയിലേക്ക് ഔഫും മൂഹാജിറായി. മക്കയിലേക്ക് മടങ്ങി വന്നതിനു ശേഷം വീണ്ടും എത്യോപ്യയിലേക്ക് സ്വർവ്വവും ത്യജിച്ച് പ്രമാണിയായ ഔഫ് നീങ്ങി.

ബദ്ര് ഉഹ്ദ് തുടങ്ങിയ രണഭൂമികളില് മായാവിസ്മയം തീര്ത്ത ധീര പോരാളി. കച്ചവടത്തില് തൊട്ടതെല്ലാം പൊന്നാക്കി മാറ്റിയ മഹാന് പറയുന്നു: “ഒരു കല്ല് ഉയര്ത്തി നോക്കിയാല് അതിന്റെ ചുവട്ടിലും സ്വര്ണ്ണവും വെള്ളിയും ഞാനെത്തിച്ചു”. പക്ഷെ സമ്പത്ത് ആ മനസ്സിനെ ഗ്രസിച്ചില്ല. അകമില് പ്രവേശിക്കാതെ ബാഹ്യ സ്പര്ശനം മാത്രമായി ഒതുക്കി. നിസ്കാരം, യുദ്ധം തുടങ്ങിയ ആരാധനകള് കഴിഞ്ഞുള്ള സമയം കച്ചവടത്തിനായി നീക്കി. ഈജിപ്ത്, ശാം, തുടങ്ങിയ ദേശങ്ങളില് നിന്നും ഭക്ഷണ വസ്ത്ര ലഗേജുകളുമായിട്ടാണ് തന്റെ കച്ചവടം മദീനയില് സമാപിതമായിരുന്നത്.

ആയിടക്കാണ് ഹിജ്റയുണ്ടാകുന്നത്. എല്ലാം ഇട്ടേച്ചാണ് പാലായനം. ഔഫ് മാറി നിന്നില്ല. മദീനയിലെത്തിയ ഔഫിന് ലഭിച്ച കൂട്ടുകാരന് സഅ്ദ്ബ്നു റബീഅ് ആണ്. കൂട്ടുകാരന് തന്നെപോലെ സമ്പത്ത് ധാരാളമുള്ളയാളാണ്.


മക്കയില്‍ നിന്ന് ധാരാളം പേര്‍ പലായനം ചെയ്തു മദീനയില്‍ എത്തി.മത സംരക്ഷണത്തിനു വേണ്ടി തങ്ങളുടെ സ്വത്തുക്കള്‍ എല്ലാം ഉപേക്ഷിച്ചാണ് അവര്‍ പലായനം ചെയ്തത്.സ്വത്തുക്കള്‍ ഒന്നും കൊണ്ട് പോകാന്‍ മക്കയിലെ ശത്രുക്കള്‍ സമ്മതിച്ചില്ല എന്നതാണ് സത്യം.മക്കയിലെ വരുമാന മാര്‍ഗം കച്ചവടം ആയിരുന്നു.പലായനം ചെയ്തവരില്‍ പലരും കച്ചവടത്തില്‍ നിപുണരും ആയിരുന്നു.എന്നാല്‍ മദീനയിലെ വരുമാന മാര്‍ഗം കൃഷി ആയിരുന്നു.ഈത്തപ്പന ആയിരുന്നു പ്രധാന കൃഷി.മക്കയില്‍ എത്തുന്ന വിശ്വാസികളെ എല്ലാം അതിഥി ആയി സ്വീകരിക്കുന്നതില്‍ മദീനക്കാരായ അന്‍സാറുകള്‍ മത്സരമായിരുന്നു.അത് കാരണം നറുക്കെടുക്കുക പോലും ഉണ്ടായി.എന്നാല്‍ മക്കയില്‍ നിന്ന് എത്തിയവര്‍ക്ക് കച്ചവടം അറിയാമെങ്കിലും അത് തുടങ്ങാനുള്ള മൂല ധനം ഇല്ലായിരുന്നു.കൃഷിയെ കുറിച്ചുള്ള അറിവും അവര്‍ക്കില്ലായിരുന്നു.
ഈ അവസരത്തില്‍ ആണ് ചരിത്രമായിത്തീര്‍ന്ന മുഹാജിറുകള്‍ക്കും അന്‍സ്വാറുകള്‍ക്കുമിടയിലെ സഹോദര പ്രഖ്യാപനം ഉണ്ടാകുന്നത്.

റസൂല്‍(സ) അനസ്ബിന്‍ മാലികിന്റെ വീട്ടില്‍വെച്ച് മുഹാജിറുകള്‍ക്കും അന്‍സ്വാറുകള്‍ക്കുമിടയില്‍ സാഹോദര്യം പ്രഖ്യാപിച്ചു. തൊണ്ണൂറ് പേരുണ്ടായിരുന്ന ഇവരില്‍ പകുതി മുഹാജിറുകളും പകുതി അന്‍സ്വാറുകളുമായിരുന്നു. എല്ലാ കാര്യങ്ങളും തുല്യമായി പങ്കിടുക എന്ന വ്യവസ്ഥയിലായിരുന്നു സൌഹൃദം. ഇതിന്റെ അടിസ്ഥാനത്തില്‍ അവര്‍ രക്തബന്ധമില്ലാതെ അനന്തിരസ്വത്തുവരെ ഓഹരിവെച്ചു. പിന്നീട് ബദ്റ് യുദ്ധത്തോടനുബന്ധിച്ച്,

"രക്തബന്ധമുള്ളവര്‍ അല്ലാഹുവിന്റെ രേഖയില്‍ അന്യോന്യം കൂടുതല്‍ ബന്ധപ്പെട്ടവരാകുന്നു.'' (8:75)

എന്ന ക്വുര്‍ആന്‍ സൂക്തമവതരിക്കുവോളം ഇതു തുടര്‍ന്നു. ഇതോടനുബന്ധിച്ച് അനന്തിരാവകാശം നിര്‍ത്തലാക്കുകയും മൈത്രീബന്ധം തുടരുകയും ചെയ്തു.

അബ്ദു റഹ്മാന്‍ ഇബ്നു ഔഫ്‌ കച്ചവടത്തില്‍ നിപുണന്‍ ആയിരുന്നു. അദ്ദേഹത്തെ സഅദ് ഇബ്ന്‍ അബീ റബീഅയുമായാണ്‌ സാഹോദര്യം ഉണ്ടാക്കിയത്.സഅദ് ഇബ്ന്‍ അബീ റബീഅ അബ്ദു റഹ് മാനോട് പറഞ്ഞു:"ഞാന്‍ അന്‍സ്വാറുകളിലെ സമ്പന്നനാണ്. എന്റെ പകുതി സ്വത്ത് നീയെടുക്കുക, എനിക്ക് രണ്ടു ഭാര്യമാരുണ്ട്. നീ ഇഷ്ടപ്പെടുന്നവളെ പറഞ്ഞാല്‍ അവളെ വിവാഹമുക്തയാക്കി ദീക്ഷാകാലം(ഇദ്ധ) കഴിഞ്ഞ് നിനക്ക് അവളെ വിവാഹം കഴിക്കാം.

'' അബ്ദുര്‍റഹ്മാന്‍ പറഞ്ഞു: 'താങ്കളുടെ സ്വത്തിലും ഭാര്യമാരിലും അല്ലാഹു താങ്കള്‍ക്ക് അനുഗ്രഹം ചൊരിയട്ടെ. എവിടെയാണ് നിങ്ങളുടെ ചന്ത?' സഅദ് ഖൈനുഖാഅ് അങ്ങാടി അദ്ദേഹത്തിന് കാണിച്ചുകൊടുത്തു.അബ്ദു റഹ്മാന്‍ അവിടെ പാല്‍ക്കട്ടിയും വെണ്ണയുമായി കച്ചവടം തുടങ്ങി.കച്ചവടം മെച്ചപ്പെട്ടു.

ഒരു ദിവസം മഞ്ഞയണിഞ്ഞു വരുന്നതുകണ്ട് നബി(സ) അദ്ദേഹത്തോട് ചോദിച്ചു:നീ വിവാഹം ചെയ്തോ?അദ്ദേഹം പറഞ്ഞു:അതെ.നബി(സ്വ):എത്ര മഹ്ര്‍ കൊടുത്തു?അദ്ദേഹം പറഞ്ഞു:'അഞ്ച് ദിര്‍ഹം വിലയുള്ള സ്വര്‍ണം'അപ്പോള്‍ നബി(സ്വ)പറഞ്ഞു:ഒരു ആടിനെ അറുത്തെങ്കിലും വിവാഹ സദ്യ നല്‍കുക.

ഈ അഭയാര്‍ഥികളുടെ കാര്യത്തിലുള്ള അതീവതാല്പര്യം കാരണം അന്‍സ്വാറുകള്‍, മുഹാജിറുകളേയുംകൊണ്ട് തിരുസന്നിധിയില്‍ ചെന്ന് പറഞ്ഞു. ഈത്തപ്പനത്തോട്ടം ഞങ്ങള്‍ക്കും ഞങ്ങളുടെ ഈ സഹോദരങ്ങള്‍ക്കുമിടയില്‍ അങ്ങ് വിഭജിക്കണം. അവിടുന്ന് പറഞ്ഞു: അതുവേണ്ട(കൃഷി അറിയാത്തവരെ അത് എല്പിക്കുന്നതിലെ അനൌചിത്യം കാരണം) . അപ്പോള്‍ അവര്‍ പറയുന്നു! 'എന്നാല്‍ നിങ്ങള്‍ ഞങ്ങളെ ജോലിയില്‍ സഹായിക്കുക, ഈത്തപ്പഴം നമുക്ക് തുല്യമായി പങ്കുവെക്കാം.' അപ്പോള്‍ അവര്‍ പറഞ്ഞു: 'ഞങ്ങള്‍ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു.'' അങ്ങിനെ മുഹാജിറുകള്‍ അവരോട് കൂടെ പണിയില്‍ സഹായിക്കാന്‍ തുടങ്ങി.

സല്‍മാന്‍ (റ) ന്‍റെയും അബു ദര്‍ദാഇന്റെയും ((റ) ഇടയില്‍ ആണ് സാഹോദര്യം ഉണ്ടാക്കിയത്.വീട്ടില്‍ ചെന്നപ്പോള്‍ അബു ദര്‍ദാഇന്റെ ഭാര്യയെ വല്ലാതെ നിരാശയായിട്ടാണ് കണ്ടത്.സല്‍മാന്‍ (റ)കാര്യമന്വേഷിച്ചപ്പോള്‍ അവള്‍ പറഞ്ഞു:തന്‍റെ ഭര്‍ത്താവിനു തന്‍റെ കാര്യത്തില്‍ യാതൊരു ചിന്തയും ഇല്ല. ആരാധന മാത്രമായി കൂടുകയാണ്.അങ്ങിനെ അബൂ ദര്‍ദാ ഭക്ഷണം തയ്യാറാക്കി സല്‍മാനോട് പറഞ്ഞു:നീ ഭക്ഷണം കഴിക്കുക,ഞാന്‍ നോമ്പുകാരനാണ് .സല്‍മാന്‍ (റ)പറഞ്ഞു:നീ കഴിക്കാതെ ഞാന്‍ കഴിക്കില്ല.

അന്ന് രാത്രിയായപ്പോള്‍ അബൂ ദര്‍ദാ നിസ്കാരിക്കാന്‍ നിന്നപ്പോള്‍
സല്‍മാന്‍(റ)പറഞ്ഞു:നീ ഉറങ്ങുക.അപ്പോള്‍ അദ്ദേഹം ഉറങ്ങി.അല്പം ഉറങ്ങി വീണ്ടും എഴുനേല്‍ക്കാന്‍ ഒരുങ്ങിയപ്പോള്‍ സല്‍മാന്‍ അത് തടഞ്ഞു വീണ്ടും ഉറങ്ങാന്‍ പറഞ്ഞു.അങ്ങിനെ രാത്രിയുടെ അവസാനമായപ്പോള്‍ രണ്ടു പേരും കൂടെ എഴുന്നേറ്റു നിസ്കരിച്ചു,ശേഷം സല്‍മാന്‍ അബു ദര്‍ദാഇ നോട് പറഞ്ഞു:നിന്റെ രക്ഷിതാവിനോട്‌ നിനക്ക് കടമയുണ്ട്,നിന്റെ ശരീരത്തോട് നിനക്ക് കടമയുണ്ട്,നിന്റെ ഭാര്യയോടു നിനക്ക് കടമയുണ്ട്.ഓരോരുത്തരുടെ കടമാകളെയും നീ വീട്ടേണ്ടതുണ്ട് .നബി(സ്വ)യുടെ അടുത്തെത്തിയപ്പോള്‍ അബൂ ദര്‍ദാ ഇത് നബിയോട് പറഞ്ഞു:അപ്പോള്‍ നബി(സ്വ) പറഞ്ഞു:സല്‍മാന്‍ പറഞ്ഞത് സത്യമാണ്.

ഗോത്രത്തിന്റെ പേരില്‍ മല്ലടിച്ചിരുന്ന ഒരു സമൂഹത്തെ മറ്റൊരു നാട്ടുകാരുമായി ,മറ്റു ഗോത്രക്കാരുമായി,തന്നെക്കാള്‍ സമ്പത്തില്‍ താഴ്ന്നവരുമായി,ഗോത്ര മഹിമയില്‍ താഴ്ന്നവരുമായി സാഹോദര്യം സ്ഥാപിക്കുന്നതിലൂടെ ഉത്തമ സന്ദേശമാണ് നബി(സ്വ)സമൂഹത്തിനു നല്‍കിയത്.ഇതോടെ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ തന്റെ സ്വത്തിന്റെ പകുതി തന്‍റെ മുഹാജിറായ സഹോദരന് നല്‍കാന്‍ അന്‍സാറുകള്‍ തയ്യാറായി.തന്‍റെ സ്വത്തുക്കളില്‍ ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാമെന്നും തന്‍റെ ഭാര്യമാരില്‍ ഇഷ്ടപ്പെടുന്നവരെ വിവാഹം ചെയ്യാമെന്നും അവര്‍ തന്‍റെ മുഹാജിര്‍ സഹോദരനോട് പറഞ്ഞു.ചില സംഭവങ്ങള്‍ നോക്കാം.


ഒരിക്കല് റസൂല് (ﷺ)പറഞ്ഞു. “ഇബ്നു ഔഫ്, താങ്കള് വലിയ ധനികനാണ്. അതിനാല് സ്വര്ഗ്ഗത്തിലേക്ക് നിരങ്ങി നീങ്ങിയാണ് നീ പ്രവേശിക്കുക. അതിനാല് നീ അല്ലാഹുവിന്ന് നല്ല ലാഭമുള്ള കടം നല്കുക. താങ്കള്ക്ക് നടന്ന് സ്വര്ഗത്തില് പ്രവേശിക്കാം”. ഈ ഉപദേശം മനസ്സിനെ വല്ലാതെ മദിച്ചു. പതിന്മടങ്ങ് തിരികെ ലഭിക്കുന്ന വലിയ ലാഭക്കച്ചവടത്തില് ഏര്പ്പെട്ടു.

ഒരു ദിനം തന്റെ പറമ്പ് നാല്പതിനായിരം സ്വര്ണ്ണ നാണയത്തിന് വിറ്റു. ആ പണംതന്റെ ബനൂ സുഹ്റ ഗോത്രത്തിലെ പാവങ്ങള്ക്കും നബി (ﷺ)യുടെ ഭാര്യമാര്ക്കും മറ്റു പാവപ്പെട്ടവര്ക്കുമായി ചെലവഴിച്ചു. യുദ്ധത്തില് അഞ്ഞൂറില്പരം കുതിരകളെ കളത്തിലിറക്കിയാണ് തന്റെ ലാഭം കൊയ്തത്. മരണവേളയില് 75 വയസ്സില്) അന്പതിനായിരം സ്വര്ണ്ണനാണയം ദീനിനായിനീക്കിവെക്കാന് വസ്വിയ്യത്ത് ചെയ്തു.

ചുരുക്കിപ്പറഞാല് ഇബ്നു ഔഫ് ധനാഢ്യനായിരുന്നു. പക്ഷെ ധനമോഹിയായിരുന്നില്ല. മദീനക്കാരകിലം ഒന്നുകില്തന്റെ കടക്കാരോ, താന് കടം കൊടുത്ത് വീട്ടിയവരോ, തന്റെ ചെലവില് കഴിയുന്നവരോ ആയിരുന്നു. ആ പഥികന്റെ മനസ്സ് നിങ്ങള് കണ്ടോ.ഒരിക്കല് നോമ്പ് തുറക്കാന് നേരമായി ഭക്ഷണങ്ങള് ഒരുക്കി വെച്ചിരിക്കുന്നു. മഹാന് കണ്ണീര് പൊഴിക്കുകയാണ്. തുടര്ന്നു പറഞ്ഞു. “മിസ്അബ് ബ്നു ഉമൈര് (റ) രണാങ്കണത്തില് രക്തസാക്ഷിയായാണ് വിട പറഞ്ഞത്. അവരെന്നെക്കാളും ഉത്തമര്. പക്ഷെ കഫന് ശരീരം പൂര്ണ്ണമായി മറക്കാന്തികയാത്തതായിരുന്നു. ഹംസ, ധീര രക്തസാക്ഷി. അവരെ ഒരു വസ്ത്രത്തിലാണ് കഫന് ചെതത്. പക്ഷെ ഇന്നിതാ നമുക്ക് മുന്നില് ദുൻയാവ് നൃത്തമാടുന്നു.നമ്മുടെ കര്മ്മങ്ങള്ക്ക് പ്രതിഫലം ഇവിടുന്ന് തന്നെ കിട്ടുകയാണോ ?”.

മറ്റൊരിക്കല് സമാന സംഭവമുണ്ടായി. ഭക്ഷണത്തളികകള്ക്ക് മുമ്പിലിരുന്ന് വിതുമ്പുന്നു. “എന്തിനാണീ കരച്ചില് ?”സ്വഹാബത്ത് ചോദിച്ചു. “റസൂല് (ﷺ)വഫാത്തായില്ലേ. വയർ നിറച്ചിട്ടില്ലല്ലോ അവിടുന്ന്. നമുക്ക് നേരത്തെ വരവ് ലഭിക്കുകയാണോ ?”. തന്റെ ദേഹേഛകള്ക്ക് ഇരയാവാതെ നടന്ന് നീങ്ങിയ കര്മ്മയോഗി.

ഉമര്(റ) വിന്റെ കാലത്ത് ആറ് പ്രധാനികളെ തെരെഞ്ഞെടുത്തു തന്റെ മുശാവറയിലേക്ക്.അതിലൊന്ന് ഇബ്നു ഔഫായിരന്നു. ജീവിതത്തിന്റെ ആത്യന്തിക ലക്ഷ്യം നേടുന്നതില് നിന്ന് ഈ സുഗഭോഗങ്ങളെല്ലാം വിലങ്ങാകുമോ എന്നാണ് പ്രതാപിയായിരുന്നിട്ട്പോലും അബ്ദുറഹ്മാനുബ്നുഔഫ് വ്യാകുലപ്പെട്ടത്.

No comments:

Post a Comment