Wednesday 15 April 2020

മുഖല്ലിഫിന്റെ പ്രവർത്തനങ്ങൾ ഈ കാര്യങ്ങളിൽ അനുഷ്ഠിതമാണ്



മുഖല്ലഫ് (ബുദ്ധിയും പ്രായപൂർത്തിയും) ആയ മനുഷ്യന്റെ പ്രവർത്തികൾ എട്ടെണ്ണമാണ് .


  1. ഫർള് 
  2. വാജിബ്
  3. സുന്നത്ത് 
  4. മുസ്തഹബ്ബ്‌
  5. മുബാഹ് 
  6. മക്‌റൂഹ് 
  7. മുഫ്സിദ്
  8. ഹറാം


ഫർള് : ഫർള് ഖുർആനിൽ നിന്നും ഹദീസുകളിൽ നിന്നും ഖണ്ഡിതമായ ലക്ഷ്യങ്ങളെക്കൊണ്ട് സ്ഥിരപ്പെട്ടതാണ്. പ്രവർത്തിച്ചാൽ പ്രതിഭലഫും , ഉപേക്ഷിച്ചാൽ ശിക്ഷയും , നിഷേധിച്ചാൽ കാഫിറായിത്തീരുകയും ചെയ്യുന്നതാണ് .

ഉദാഹരണം : അഞ്ചു നേരത്തെ നിസ്ക്കാരം , സക്കാത്ത് , ഹജ്ജ് , റമളാനിനെ നോമ്പ് മുതലായവ

ഫർള് തന്നെ രണ്ടു വിധമുണ്ട് .

ഫർള് ഐൻ , ഫർള് കിഫായ

ഫർള് ഐൻ എന്നാൽ എല്ലാ ഓരോ വ്യക്തിയുടെ മേൽ നിർബന്ധമായിത്തീരുന്നതാണ്. ചിലർ പ്രവർത്തിക്കൽ കൊണ്ട് കുറ്റം ഒഴിവായിത്തതീരില്ല .

ഉദാഹരണം : ഉളൂ എടുക്കൽ , നിസ്ക്കാരം , നോമ്പ് തുടങ്ങിയവ


ഫർള് കിഫായ എന്നാൽ (സാമൂഹിക കടമ) ഓരോ വ്യക്തിയെന്ന് പ്രത്യേകത ഇല്ലാത്തതും എല്ലാവരുടെയും മേൽ നിർബന്ധമായതും പക്ഷെ ചിലർ പ്രവർത്തിക്കൽ കൊണ്ട് എല്ലാവരും കുറ്റത്തിൽ നിന്നും ഒഴിവായിത്തീരുന്നതുമാണ് .

ഉദാഹരണം : മയ്യിത്ത് നിസ്ക്കാരം , സലാം പറയൽ , നാട്ടിൽ ഒരു ഹാഫിള് തുടങ്ങിയവ .


വാജിബ് : ലക്ഷ്യങ്ങൾ കൊണ്ട് സ്ഥിരപ്പെട്ടതാണ് . പ്രവർത്തിച്ചാൽ പ്രതിഫലവും , ഉപേക്ഷിച്ചാൽ ശിക്ഷ ലഭിക്കുന്നതും , നിഷേധിക്കുന്നവൻ നിയമലംഘനം നടത്തിയവനായിത്തീരുകയും ചെയ്യും .

ഉദാഹരണം : വിത്ർ നിസ്ക്കാരം , രണ്ടു പെരുന്നാൾ നിസ്ക്കാരം , ഫിത്തിർ സ്വദഖ മുതലായവ .


സുന്നത്ത് : സുന്നത്ത് എന്നാൽ അധികം സമയങ്ങളിലും നബി (സ) നിത്യമായി പ്രവർത്തിച്ചിട്ടുള്ളതാണ് . പ്രവർത്തിച്ചാൽ പ്രതിഫലം ലഭിക്കുന്നതും, ഉപേക്ഷിച്ചാൽ ശിക്ഷ ഇല്ലാത്തതുമാണ് . എങ്കിലും ഉപേക്ഷിക്കുന്നതിനാൽ അവൻ ആക്ഷേപത്തിനർഹനായിത്തീരും .

ഉദാഹരണം : ജമാ'അത്ത് നിസ്ക്കാരം , ചേലാകർമ്മം , തറാവീഹ് നിസ്ക്കാരം മറ്റു സുന്നത്തായ കർമ്മങ്ങൾ.


മുസ്തഹബ്ബ്‌ : നബി (സ) ചില സമയങ്ങളിൽ പ്രവർത്തിച്ചിട്ടുള്ളതാണ്. പ്രവർത്തിച്ചാൽ പ്രതിഫലം ഉള്ളതും , ഉപേക്ഷിച്ചാൽ ശിക്ഷ ലഭിക്കുകയും ചെയ്യുന്നതല്ല .

ഉദാഹരണം : സ്വദക്ക ചെയ്യുക ,  അനുഗ്രഹീതമായ ദിവസങ്ങളിൽ വ്രതാനുഷ്ഠാനത്തെ ഉപേക്ഷിക്കുക മുതലായവ


മുബാഹ് : ഒരുകാര്യം : പ്രവർത്തിച്ചാലും ഉപേക്ഷിച്ചാലും പ്രതിഫലവും ശിക്ഷയും ഇല്ല എന്നതാണ്‌ മുബാഹ് എന്നതിന്റെ വിവക്ഷ. മുബാഹിനു ജാഇസ്, ഹലാൽ എന്നെല്ലാം ഫുഖഹാഅ് പറയാറുണ്ട്.

പാൽ കുടിക്കുക, വിലമതിപ്പുള്ള വസ്ത്രം ധരിക്കുക എന്നിവയെല്ലാം ഉദാഹരണം. 


ഹറാം : പ്രവർത്തിച്ചാൽ ശിക്ഷ ലഭിക്കുന്നതും , ഉപേക്ഷിച്ചാൽ പ്രതിഫലം ലഭിക്കുന്നതും , ഇനി ഇത് ഹലാൽ (അനുവദനീയം) എന്ന് കരുതിയാൽ കാഫിർ (അവിശ്വാസി , സത്യനിഷേധി) അയിത്തീരുകയും ചെയ്യും .

കള്ളുകുടി , വ്യഭിചാരം , മാതാപിതാക്കളെ ഉപദ്രവിക്കൽ തുടങ്ങിയവ ഉദാഹരണം .


മക്‌റൂഹ് : നിര്‍ബന്ധത്തിന്റെ സ്വഭാവമില്ലാതെ, ഉപേക്ഷിക്കണമെന്നാവശ്യപ്പെടുന്ന കാര്യങ്ങളാണ് മക്‌റൂഹ്. അതിന്റെ ലംഘനം ശിക്ഷാര്‍ഹമല്ല. എന്നാല്‍, മതം വെറുക്കുന്ന കാര്യങ്ങളായതുകൊണ്ട് അത് ഉപേക്ഷിക്കുന്നതാണ് പുണ്യകരം. 

ഉദാ: ആവശ്യത്തില്‍ കൂടുതല്‍ വെള്ളം ഉപയോഗിക്കുന്നത്.


മക്‌റൂഹ് രണ്ടു വിധമുണ്ട് 

മക്‌റൂഹ് തഹ് രീം , മക്‌റൂഹ് തൻസീഫ് 

മക്‌റൂഹ് തഹ് രീം : സൂര്യോദയ സമയം , സൂര്യൻ ആകാശ മദ്ധ്യേ ആകുന്ന സമയം , സൂര്യൻ അസ്തമിക്കുന്ന സമയം . ഈ സമയങ്ങളിൽ സുന്നത്തു പോലുള്ള നിസ്ക്കാരം നിർവഹിക്കുന്നതിൽ ഉത്തമം ഉപേക്ഷിക്കലാണ് .

മക്‌റൂഹ് തൻസീഫ് : പ്രവർത്തിക്കുന്നതിൽ ഉത്തമം ഉപേക്ഷിക്കലാണ് .

ഉദാഹരണം : നിസ്‌കാരത്തിൽ ഇടം , വലം ഭാഗങ്ങളിൽ തിരിഞ്ഞു നോക്കുക പോലുള്ളത് .


മുഫ്സിദ് : നിസ്ക്കാരം , വുളു , നോമ്പ് , ഹജ്ജ് മുതലായവയെ നഷ്ടപ്പെടുത്തി (ദുർബലത) കളയുന്നത് .

നിസ്ക്കാരം ഫസാദ് ആകുന്നത്  - സംസാരം കൊണ്ട് 
വുളു നഷ്ടപ്പെടുന്നത് : കീഴ്വായു പോകുക , വായി നിറയെ ശർദ്ധിക്കുക മുതലായവ കൊണ്ട് 
നോമ്പ് നഷ്ടപ്പെടുന്നത് : തിന്നുക , കുടിക്കുക 
ഹജ്ജ് : സംയോഗം ചെയ്യുക 

No comments:

Post a Comment