Thursday 16 April 2020

ചിരിപ്പിച്ചതും കരയിപ്പിച്ചതും



സൽമാനുൽ ഫാരിസി(റ) പറഞ്ഞു: മൂന്ന് കാര്യങ്ങൾ എന്നെ ആശ്ചര്യപ്പെടുത്തുകയും ചിരിപ്പിക്കുകയും ചെയ്യുന്നു. മൂന്ന് കാര്യങ്ങൾ എന്നെ കരയിപ്പിക്കുന്നു.


എന്നെ ചിരിപ്പിച്ച മൂന്ന് തരം ജനങ്ങൾ


ഒന്ന്: ദുനിയാവിനെ ആഗ്രഹിച്ചു നടക്കുന്നവൻ, മരണമാകട്ടെ അവനെയും അന്വേഷിച്ചു നടക്കുന്നു.

രണ്ട്: മരണത്തെ കുറിച്ചു അശ്രദ്ധനായവൻ, മരണം അവനെ ശ്രദ്ധിച്ചുകൊണ്ടിരിക്കുന്നു.

മൂന്ന്: വയർ നിറയെ ചിരിക്കുന്നവൻ, സർവ്വ ലോക പരിപാലകനായ അല്ലാഹുﷻവിന് അവനോട് ദേഷ്യമാണോ തൃപ്തിയാണോ എന്നവൻ അറിയില്ല.


എന്നെ കരയിപ്പിച്ച മൂന്ന് കാര്യങ്ങൾ :-


ഒന്ന്: മുഹമ്മദ് നബിﷺയും തന്റെ കൂട്ടുകാരായ സ്നേഹിതന്മാരും വിട പറഞ്ഞത്.

രണ്ട്: മരണത്തിന്റെ ഭീകരത.

മൂന്ന്: നരകത്തിലേക്കോ സ്വർഗത്തിലേക്കോ എന്നെ കൊണ്ടുപോകാൻ കൽപിക്കപ്പെടുക എന്നറിയാത്ത വിധം ഞാൻ അല്ലാഹുﷻവിന്റെ മുന്നിൽ നിർത്തപ്പെടുന്നത്. (ഹിൽയതുൽ ഔലിയാഅ്‌:1/207)



 ﺃَﻥَّ ﺳَﻠْﻤَﺎﻥَ اﻟْﻔَﺎﺭِﺳِﻲَّ، ﺭَﺿِﻲَ اﻟﻠﻪُ ﺗَﻌَﺎﻟَﻰ ﻋَﻨْﻪُ ﻛَﺎﻥَ ﻳَﻘُﻮﻝُ: " ﺃَﺿْﺤَﻜَﻨِﻲ ﺛَﻼَﺙٌ، ﻭَﺃَﺑْﻜَﺎﻧِﻲ ﺛَﻼَﺙٌ: ﺿَﺤِﻜْﺖُ ﻣِﻦْ ﻣُﺆَﻣَّﻞِ اﻟﺪُّﻧْﻴَﺎ ﻭَاﻟْﻤَﻮْﺕُ ﻳَﻄْﻠُﺒُﻪُ، ﻭَﻏَﺎﻓِﻞٍ ﻻَ ﻳُﻐْﻔَﻞُ ﻋَﻨْﻪُ، ﻭَﺿَﺎﺣِﻚٍ ﻣِﻞْءَ ﻓِﻴﻪِ ﻻَ ﻳَﺪْﺭِﻱ ﺃَﻣُﺴْﺨِﻂٌ ﺭَﺑَّﻪُ ﺃَﻡْ ﻣُﺮْﺿِﻴﻪِ. ﻭَﺃَﺑْﻜَﺎﻧِﻲ ﺛَﻼَﺙٌ: ﻓِﺮَاﻕُ اﻷَْﺣِﺒَّﺔِ ﻣُﺤَﻤَّﺪٍ ﻭَﺣِﺰْﺑِﻪِ، ﻭَﻫَﻮْﻝُ اﻟْﻤَﻄْﻠَﻊِ ﻋِﻨْﺪَ ﻏَﻤَﺮَاﺕِ اﻟْﻤَﻮْﺕِ، ﻭَاﻟْﻮُﻗُﻮﻑُ ﺑَﻴْﻦَ ﻳَﺪَﻱْ ﺭَﺏِّ اﻟْﻌَﺎﻟَﻤِﻴﻦَ ﺣِﻴﻦَ ﻻَ ﺃَﺩْﺭِﻱ ﺇِﻟَﻰ اﻟﻨَّﺎﺭِ اﻧْﺼِﺮَاﻓِﻲ ﺃَﻡْ ﺇِﻟَﻰ اﻟْﺠَﻨَّﺔِ"
(حلية الأولياء :١/٢٠٧)

No comments:

Post a Comment