Tuesday 14 April 2020

വഴിയിൽ നിന്നും വീണു കിട്ടിയ സാധനം എന്ത് ചെയ്യണം


വീണു കിട്ടിയ തുക അത്‌ ഇന്നത്തെ ശരാശരി ആളുകൾ നഷ്ടപ്പെട്ടാൽ അന്വേഷിക്കുന്ന ഒരു തുക ആണെങ്കിൽ അയാൾ അതിനെ കുറിച്ച്‌ അതിന്റെ വിശേഷണം പറഞ്ഞു കൊണ്ടു വിളിച്ചു പറയൽ വാജിബാണ്‌. ഒരു വർഷത്തോളം ആളുകൾ കൂടുന്ന ഇടങ്ങളിൽ അയാൾ വിളിച്ചു പറഞ്ഞു കൊണ്ടിരിക്കണം. ഈ വസ്തുവിന്റെ വിശേഷണം പറഞ്ഞു കൊണ്ട്‌ ഇങ്ങനെ ഒരു സാധനം കിട്ടിയിട്ടുണ്ടെന്ന് ആളുകൾ കൂടുന്ന സ്ഥലങ്ങളിൽ ഇതിനു യോജിച്ച സമയങ്ങളിൽ എല്ലാ മാസത്തിലും രണ്ടോ മൂന്നോ പ്രാവശ്യം അയാൾ വിളിച്ച്‌ പറയണം. അങ്ങനെ ഒരു വർഷം കഴിഞ്ഞിട്ടും ഒരാളും അതിനു വേണ്ടി വന്നില്ലെങ്കിൽ അയാൾ അതിനെ ഉടമപ്പെടുത്തന്നതാണ്‌. മക്കയിലെ ഹറമിൽ നിന്ന് അല്ല കിട്ടിയതെങ്കിൽ മാത്രമാണ് അയാൾക്ക്‌ അതു ഉടമപ്പെടുത്താൻ അവകാശമുള്ളത്. എന്ത്‌ കൊണ്ടെന്നാൽ ഇങ്ങനെ ഒരു വർഷം വിളിച്ചു പറഞ്ഞത്‌ കൊണ്ട്‌ മക്കയിലെ ഹറമിൽ നിന്ന് വീണു കിട്ടിയ സാധനം ഉടമപ്പെടുത്താൻ സാധിക്കുകയില്ല. ഹറമിനെ കുറിച്ച്‌ നബി (صلى الله عليه وسلم) പറഞ്ഞിട്ടുള്ള വാക്കിന്റെ അടിസ്ഥാനത്തിലാണ് ഈ വിധി. സ്വഹീഹുൽ ബുഖാരിയിലെ കച്ചവടത്തിന്റെ അദ്ധ്യായത്തിലും അതു പോലെ മുസ്നദ് അഹ്മദിലും വന്നിട്ടുള്ള (വിളിച്ച്‌ പറയുന്ന ഒരുത്തൻ അല്ലാതെ അവിടെ നിന്ന് വീണു കിട്ടിയ സാധനം എടുക്കാൻ പാടില്ലാത്തതാകുന്നു. അങ്ങനെ അതിന്റെ ഉടമ വന്നാൽ അവനത് ഉടമയെ ഏൽപിക്കട്ടെ) എന്ന ഹദീഥ്.

ഇതിന്റെ ഉദ്ദേശം ഒരു വർഷത്തോളം വിളിച്ച് പറഞ്ഞാലും അയാൾക്ക്‌ അതു ഉടമപ്പെടുത്താനുള്ള അവകാശമില്ല എന്നതാണ്‌. മരിക്കുന്നത്‌ വരെ അയാൾ ഇതിനെ കുറിച്ച്‌ വിളിച്ചു പറഞ്ഞു കൊണ്ടിരിക്കണം. മരിക്കുന്നതിനു മുൻപു ഉടമസ്ഥനെ കിട്ടിയില്ലെങ്കിൽ അയാൾ വസ്വീയത്ത്‌ ചെയ്യണം ഇതു ഹറമിൽ നിന്ന് കിട്ടിയ സാധനമാണ്‌ അയാൾക്ക്‌ അവകാശമില്ല എന്നും ഇതിന്റെ ആളെ കണ്ടുപിടിക്കണം എന്നും.

എന്നാൽ ശരാശരി ആളുകളുും അന്വേഷിക്കാത്ത സാധനമാണെങ്കിലോ? അതു അവന്‌ കിട്ടിയപ്പോൾ തന്നെ ഉടമപ്പെടുത്തിക്കൊള്ളട്ടെ. കുഴപ്പമില്ല.. അയാൾ ഇങ്ങനെ ഒരു സാധനം കിട്ടിയിട്ടുണ്ടെന്ന് വിളിച്ചു പറയേണ്ടതില്ല…

ഇനി കളഞ്ഞു കിട്ടിയ സാധനം നിബന്ധന അനുസരിച്ചു പരസ്യപ്പെടുത്തിയിട്ടും ഉടമസ്ഥനെ കണ്ടു കിട്ടുന്നില്ലെങ്കിൽ ഞാൻ ഇതിനെ ഉടമയാക്കി എന്ന് പറഞ്ഞു കൊണ്ട് അതിൽ തസർറൂഫ്‌ (ക്രയവിക്രയം) ചെയ്യാം . പിന്നീട് ഉടമസ്ഥൻ വന്നാൽ അതിന്റെ വില കൊടുക്കുകയും വേണം (തുഹ്ഫ 6-337)

No comments:

Post a Comment