Tuesday 14 April 2020

ചിത്രങ്ങളുള്ള വസ്ത്രം ധരിച്ച് നിസ്കരിച്ചാല്‍ നിസ്കാരം ശരിയാകുമോ?



ഔറത് മറയുന്ന വസ്ത്രം ധരിച്ച് നിസ്കരിച്ചാല്‍ നിസ്കാരം ശരിയാകും. എന്നാല്‍ നിസ്കാരമെന്ന ഇബാദത് അള്ളാഹുവുമായി അടിമകള്‍ നടത്തുന്ന സംഭാഷണമാണ്. നിസ്കാരം സത്യവിശ്വാസിയുടെ മിഅ്റാജാണെന്നാണ് നബി (സ്വ) പറഞ്ഞത്. ഹൃദയ സാന്നിദ്ധ്യത്തോടെയായിരിക്കണം പവിത്രമായ ഈ ഇബാദതിന്‍റെ നിര്‍വ്വഹണം. നിസ്കാരത്തില്‍ നിന്ന് ശ്രദ്ധ തിരിക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങളും ഒഴിവാക്കേണ്ടതാണ്. ഭയഭക്തി തീരെ ഇല്ലാതെ നിസ്കരിച്ചാലും നിസ്കാരം ശരിയാവുമെങ്കിലും അത് പൂര്‍ണാര്‍ത്ഥത്തില്‍ ആരാധനയായിട്ടില്ല. അതിന്‍റെ പൂര്‍ണത കൈവരിക്കാന്‍ വേണ്ടിയാണ് പള്ളി അലങ്കരിക്കുന്നത് പോലോത്ത പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കണമെന്ന് പണ്ഡിതര്‍ നിര്‍ദ്ദേശിച്ചത്.


അത്തരം ശ്രദ്ധ തിരിക്കുന്ന വസ്തുക്കളില്‍ പെട്ടത് തന്നെയാണ് ചിത്രമുള്ള വസ്ത്രങ്ങള്‍. ചിത്രം കുരിശ് അശ്രദ്ധമാക്കുന്ന വസ്തുക്കള്‍ ഇവ പോലോത്തത് ആലേഖനം ചെയ്ത വസ്ത്രം ധരിച്ചോ അത്തരം വസ്ത്രങ്ങള്‍ വിരിച്ചോ അതിലേക്ക് തിരിഞ്ഞ് നിന്നോ നിസ്കരിക്കല്‍ കറാഹതാണെന്ന് ഇമാം നവവി (റ) പറഞ്ഞിരിക്കുന്നു.

وأما الثوب الذي فيه صور، أو صليب، أو ما يلهي، فتكره الصلاة فيه، وإليه وعليه للحديث (المجموع3/180)

3 comments:

  1. ഹലാലായ യാത്രക്കാരുടെ നിസ്കാരം നിയമങ്ങൾഎന്തെല്ലാം

    ReplyDelete
  2. ജംഉം ഖസ്വ്‌റും കൂടുതൽ വായനക്ക് - ഈ ഭാഗം വായിക്കുക

    ReplyDelete