Wednesday 1 April 2020

ബാങ്ക് വിളിക്കുന്ന അവസരത്തില്‍ വുദൂ നിസ്കാരം തുടങ്ങിയവ നിര്‍വഹിക്കാമോ?



ബാങ്ക് കേള്‍ക്കുമ്പോള്‍ അത് ശ്രദ്ധിച്ച് കേള്‍ക്കലും ഇജാബത് ചെയ്യലും സുന്നതാണ്. അവക്ക് തടസ്സമാവുന്ന മറ്റു പ്രവര്‍ത്തനങ്ങള്‍ ചെയ്യരുത്. ഹനഫീ മദ്ഹബ് പ്രകാരം ബാങ്കിനു ഇജാബത് ചെയ്യല്‍ നിര്‍ബന്ധമാണ്. ദിക്റ്, ഖുര്‍ആന്‍ പാരായണം, ഇല്‍മ് പഠിപ്പിക്കല്‍ തുടങ്ങി അത് പോലോത്ത കാര്യങ്ങളെല്ലാം നിര്‍ത്തി വെക്കല്‍ സുന്നതാണെന്ന് പണ്ഡിതര്‍ വിശദീകരിച്ചിട്ടുണ്ട്. ബാങ്കിന് ഇജാബത് ചെയ്യാതിരിക്കല്‍ കറാഹതുമാകുന്നു. വുദു, നിസ്കാരം എന്നിവ ഇജാബതിനു തടസ്സമാവുമെന്നതിനാല്‍ അവ ബാങ്ക് കഴിഞ്ഞതിനു ശേഷം നിര്‍വഹിക്കുന്നതാണ് നല്ലത് .

No comments:

Post a Comment