കിണറ്റിൽ നിന്ന് കൊട്ടാരത്തിലേക്ക്" എന്ന ആലങ്കാരിക പ്രയോഗം ഏത് പ്രവാചകന്‍റെ ചരിത്രത്തെ അനുസ്മരിപ്പിക്കുന്നു?
യൂസുഫ്(അ)
നദിയിൽ നിന്ന് കൊട്ടാരത്തിലേക്ക്" എന്ന ആലങ്കാരിക പ്രയോഗം ഏത് പ്രവാചകന്‍റെ ചരിത്രത്തിലേക്ക് വിരൽചൂണ്ടുന്നു?
മൂസാ(അ)
മരണമെന്നകവാടത്തിലൂടെകടന്നുപോയിട്ടില്ലാത്തപ്രവാചകൻ?
ഈസാ (അ)
950 ൽപരംവർഷങ്ങൾഭൂമിയിൽജീവിക്കാൻഅവസരംലഭിച്ചപ്രവാചകൻ?
നൂഹ്(അ)
ചുരുങ്ങിയ സമയം കൊണ്ട് ആകാശ ലോകത്ത് പോയി അത്ഭുത കാഴ്ചകൾ കണ്ട് മടങ്ങിയെത്തിയ പ്രവാചകൻ?
മുഹമ്മദ് നബി(സ)
ആഴക്കടലിലെ ഭീമാകാരമായ മത്സ്യത്തിന്‍റെ വയറ്റിൽ മൂന്ന് ദിനരാത്രങ്ങൾ കഴിച്ചുകൂട്ടിയശേഷംഅല്ലാഹുവിന്‍റെ അനുഗ്രഹത്താൽ രക്ഷപ്പെട്ട പ്രവാചകൻ?
യൂനസ്(അ)
ശത്രുക്കൾ തയ്യാറാക്കിയ വലിയ തീക്കുണ്ടാരത്തിൽ നിന്ന് അല്ലാഹു രക്ഷപ്പെടുത്തിയ പ്രവാചകൻ?
ഇബ്രാഹീം(അ)
അതിശക്തമായ ജലപ്രളയത്തിൽ അനുയായികളേയും വഹിച്ചുകൊണ്ട് സ്വന്തമായി ഉണ്ടാക്കിയ കപ്പലിൽ സഞ്ചരിച്ച് ജൂദി പർവ്വതത്തിന്‍റെ മുകളിൽ ഭദ്രമായി നിലയുറപ്പിക്കാൻ അല്ലാഹു അനുഗ്രഹിച്ച പ്രവാചകൻ?
നൂഹ്(അ)
വടിയിൽ ഊന്നി നിന്ന അവസ്ഥയിൽ മരണപ്പെടുകയും അതേ അവസ്ഥയിൽ ഒരു വർഷക്കാലം നിൽക്കുകയും ചെയ്ത പ്രവാചകൻ?
സുലൈമാൻ(അ)
സമുദ്ര ജലം പിളർത്തി അതിനിടയിലൂടെ അനുയായികളേയും കൂട്ടി മറുകര എത്താൻ അല്ലാഹു അനുഗ്രഹിച്ച പ്രവാചകൻ?
മൂസാ(അ)
മൂസാ(അ)
മാരകരോഗം കൊണ്ട് പരീക്ഷിക്കപ്പെടുകയും അല്ലാഹുവിനോടുള്ള ആത്മാർത്ഥമായ പ്രാർത്ഥനയിലൂടെ പൂർണ്ണ ആരോഗ്യം തിരിച്ചുകിട്ടുകയും ചെയ്തപ്രവാചകൻ?
അയ്യൂബ്(അ)
ലോക ചരിത്രത്തിൽ തുല്യതയില്ലാത്ത വാക്കു പാലനത്തിന് (അതും ജീവൻ നഷ്ടപ്പെടുന്ന വിഷയത്തിൽ, അതും ചെറിയ കുട്ടിയായിരിക്കെ) ഉദാഹരണമായി ചരിത്രപണ്ഡിതന്മാർ ചൂണ്ടിക്കാണിച്ച പ്രവാചകൻ?
ഇസ്മായീല്‍(അ)
പക്ഷികളുടെയും ഉറുമ്പുകളുടെയും സംസാരം മനസ്സിലാക്കാൻ അല്ലാഹു കഴിവ് നൽകി അനുഗ്രഹിച്ച പ്രവാചകൻ ?
സുലൈമാൻ (അ)
ശബ്ദ മാധുര്യം കൊണ്ട് അല്ലാഹു അനുഗ്രഹിച്ച പ്രവാചകൻ ?
ദാവൂദ്(അ)
സ്വപ്നവ്യാഖ്യാനത്തിന്‍റെഅറിവ്നൽകിഅല്ലാഹുഅനുഗ്രഹിച്ചപ്രവാചകൻ ?
യൂസുഫ്(അ)
കാറ്റിനെകീഴ്പ്പെടുത്തിഅത്ഉപയോഗപ്പെടുത്തിദൂരെദേശങ്ങളിൽസഞ്ചരിക്കാൻഅല്ലാഹുഅനുഗ്രഹിച്ചപ്രവാചകൻ?
സുലൈമാൻ(അ)
ശരീരസൗന്ദര്യംനൽകിഅല്ലാഹുഅനുഗ്രഹിച്ചപ്രവാചകന്മാർ ?
യൂസുഫ്(അ), മുഹമ്മദ്‌നബി(സ)
ഉണങ്ങിവരണ്ടപാറയിൽവടികൊണ്ടടിച്ച്ആപാറയിൽനിന്ന്ശുദ്ധജലത്തിന്‍റെ 12അരുവികൾപുറപ്പെടുവിക്കാൻഅല്ലാഹുഅനുഗ്രഹിച്ചപ്രവാചകൻ?
മൂസാ(അ)
അമാനുഷികദൃഷ്ടാന്തമായിക്കൊണ്ട്,പാറക്കെട്ടുകൾക്കിടയിൽനിന്ന്തടിച്ചുകൊഴുത്തഒരുഒട്ടകത്തെപ്രത്യക്ഷപ്പെടുത്തിഅല്ലാഹുഅനുഗ്രഹിച്ചപ്രവാചകൻ?
സ്വാലിഹ്(അ)
രാജഭരണത്തിന്‍റെ അധികാരകസേരയിൽ ഇരുന്നിട്ടും സ്വന്തംകരങ്ങൾ കൊണ്ട്അദ്ധ്വാനിച്ച്ഭക്ഷണംകഴിച്ചിരുന്നപ്രവാചകൻ?
ദാവൂദ്(അ)
21)അന്ത്യനാളിന്‍റെസംഭവവികാസങ്ങൾക്ക്‌സാക്ഷിയാകുന്നഒരേഒരുപ്രവാചകൻ?
ഈസാ(അ)
തനിക്ക്ഏറ്റവുംഇഷ്ടപ്പെട്ടനോമ്പ് ____പ്രവാചകന്‍റേതാണ്എന്ന്നബി(സ)
പറയുകയുണ്ടായി. ആ ബഹുമതി ലഭിച്ച പ്രവാചകൻ?
ദാവൂദ്(അ)
തന്‍റെ ജനത മുഴുവനും വിശ്വാസികളായിത്തീരാൻ അനുഗ്രഹം ലഭിച്ച ഒരേയൊരു പ്രവാചകൻ?
യൂനസ്(അ)
തൗഹീദിൽ അടിയുറച്ചുനിന്നതിന്‍റെ പേരിൽ സ്വന്തംവീട്ടിൽ നിന്ന് പിതാവിനാൽ ആട്ടിയോടിക്കപ്പെട്ടപ്രവാചകൻ?
ഇബ്രാഹീം(അ)
"ഹുദ്- ഹുദ്" പക്ഷിയെക്കുറിച്ച്കേൾക്കുമ്പോൾ ഓർമ്മയിൽ ഓടിയെത്തുന്നപ്രവാചകൻ?
സുലൈമാൻ(അ)
മന്നയുംസൽവയുംതീഹൂവനാന്തരവുംചർച്ചയിൽവരുമ്പോൾമനസ്സിൽതെളിയുന്നപ്രവാചകൻ?
മൂസാ(അ)
വർഷംതോറുംനടന്നുവരുന്നഹജ്ജുംബലികർമ്മവുംഅതുമായിബന്ധപ്പെട്ടവാർത്തകളുംസംസാരവിഷയമാകുമ്പോൾസ്മരിക്കപ്പെടുന്നപ്രവാചകൻ?
ഇബ്രാഹീം(അ)
സീനാപർവ്വതവും ത്വുവാ താഴ്വരയും ചർച്ചയിൽവരുമ്പോൾ സ്മരണയിൽവരുന്ന പ്രവാചകൻ?
മൂസാ(അ)
മക്കളെകാണാതായവിഷമത്താൽകരഞ്ഞുകരഞ്ഞ്കണ്ണിന്‍റെ കാഴ്ചനഷ്ടപ്പെട്ടപ്രവാചകൻ ?
യഅ്ഖൂബ്(അ)
അബുൽഅമ്പിയാഅ്" എന്നബഹുമതിലഭിച്ചപ്രവാചകൻ ?
ഇബ്രാഹീം(അ)
"ശൈഖുൽഅമ്പിയാഅ്" എന്നവിശേഷണംലഭിച്ചപ്രവാചകൻ ?
നൂഹ്(അ)
"ഖത്തീബുൽഅമ്പിയാഅ്"എന്നവിശേഷണംലഭിച്ചപ്രവാചകൻ ?
ശുഐബ്(അ)
"ഖലീലുള്ളാ" എന്നബഹുമതിലഭിച്ചപ്രവാചകൻ ?
ഇബ്രാഹീം(അ)
"കലീമുള്ളാ" എന്നബഹുമതിലഭിച്ചപ്രവാചകൻ ?
മൂസാ(അ)
"മത്സ്യത്തിന്‍റെ ആൾ" എന്ന് വിശേഷിപ്പിക്കപ്പെട്ട പ്രവാചകൻ ?
യൂനസ്(അ)
"റൂഹുള്ളാ", "കലിമത്തുള്ളാ" എന്നീ വിശേഷണങ്ങളിൽ വിശുദ്ധ ഖുർആനിൽ അല്ലാഹുപരിചയപ്പെടുത്തിയപ്രവാചകൻ?
ഈസാ(അ)
"മാന്യന്‍റെ മകനായ മാന്യന്‍റെ മകനായ മാന്യന്‍റെ മകനായ മാന്യൻ" എന്ന്മുഹമ്മദ്‌നബി (സ) വിശേഷിപ്പിച്ചപ്രവാചകൻ ?
യൂസുഫ്(അ)
"ഞാൻഎന്‍റെ പിതാവ്ഇബ്രാഹീം (അ) യുടെപ്രാർത്ഥനയുടെഫലമാണ്" എന്ന്പറഞ്ഞപ്രവാചകൻ ?
മുഹമ്മദ്‌നബി(സ)
ശിർക്കിന്‍റെഗൌരവംപഠിപ്പിക്കുമ്പോൾ, "മകൻ നന്നായാലും പിതാവിന്പ്രയോജനമില്ല"എന്നപ്രയോഗത്തിലെ നല്ലമകനായ പ്രവാചകൻ?
ഇബ്രാഹീം(അ)
ശിർക്കിന്‍റെഗൌരവം പഠിപ്പിക്കുമ്പോൾ, "പിതാവ് നന്നായാലും മകന്പ്രയോജനമില്ല"എന്നപ്രയോഗത്തിലെനല്ലപിതാവായപ്രവാചകൻ?
നൂഹ്(അ)
ശിർക്കിന്‍റെ ഗൌരവം പഠിപ്പിക്കുമ്പോൾ, "ഭർത്താക്കന്മാർ നന്നായാലും, ഭാര്യമാർക്ക് പ്രയോജനമില്ല" എന്ന പ്രയോഗത്തിലെ നല്ലഭർത്താക്കന്മാരായ പ്രവാചകന്മാർ ?
നൂഹ് (അ), ലൂത്ത്വ്(അ)
മാതാവിന്‍റെ പേര് ചേർത്ത് വിശുദ്ധ ഖുർആനിൽ
അല്ലാഹു പരിചയപ്പെടുത്തിയ ഒരേയൊരുപ്രവാചകൻ ?
ഈസാ(അ)
യുദ്ധസാമഗ്രികളുംപടയങ്കിയുംനിർമ്മിക്കാൻകഴിവ്ലഭിച്ചപ്രവാചകൻ ?
ദാവൂദ്(അ)
ജിന്നുകളെ കീഴ്പ്പെടുത്തിക്കൊടുത്ത്അല്ലാഹു അനുഗ്രഹിച്ച പ്രവാചകൻ ?
സുലൈമാൻ(അ)
ഇരുമ്പ് മയപ്പെടുത്തിക്കൊടുത്ത് അല്ലാഹു അനുഗ്രഹിച്ച പ്രവാചകൻ ?
ദാവൂദ്(അ)
ചെറുപ്പത്തിൽതന്നെ "അൽ- അമീൻ" (വിശ്വസ്തൻ) എന്ന കീർത്തിനേടിയ പ്രവാചകൻ ?
മുഹമ്മദ്‌നബി(സ).
പരലോകത്ത്ആദ്യം വസ്ത്രംനൽകി ആദരിക്കപ്പെടുന്ന പ്രവാചകൻ ?
ഇബ്രാഹീം(അ)
ഇബ്രാഹീം(അ)യുടെകുടുംബത്തിൽപ്പെട്ടപ്രവാചകൻ ?
ലൂത്ത്വ്(അ)
പരലോകത്തെഅത്യുന്നതപദവിയായ "അൽ-വസ്വീല" ലഭിക്കുന്നപ്രവാചകൻ ? :
മുഹമ്മദ്‌നബി(സ)
ഇബ്രാഹീം (അ) യോടൊപ്പം ശാമിലേക്ക്ഹിജ്റപോയ പ്രവാചകൻ ?
ലൂത്ത്വ്(അ)
സന്മാർഗ്ഗ ജ്ഞാനം പഠിക്കാനായി മൂസാ (അ) ഏത്പ്ര വാചകനെയാണ് അനുഗമിച്ചത് ?
ഖിള്ർ(അ)
അന്ത്യനാളിൽ ആദ്യം ഉയർത്തെഴുന്നേൽപ്പിക്കപ്പെടുന്ന പ്രവാചകൻ ?
മുഹമ്മദ്‌നബി(സ)
തൊട്ടിലിൽ വെച്ച്സംസാരിച്ച പ്രവാചകൻ ?
ഈസാ(അ)
ചെമ്പു ദ്രാവകത്തിന്‍റെ ഉറവ ഒഴുക്കിക്കൊടുത്ത്അല്ലാഹു അനുഗ്രഹിച്ചപ്രവാചകൻ ?
സുലൈമാൻ(അ)
വിശുദ്ധഖുർആനിൽ പ്രവാചകന്മാരുടെ പേരിൽ ആറ്അധ്യായങ്ങളുള്ളതിൽ ആദ്യത്തേത്ഏതുപ്രവാചകന്‍റെ പേരിലാണ്? :
യൂനസ് (അ)
വിശുദ്ധ ഖുർആനിൽ പ്രവാചകന്മാരുടെ പേരിൽ ആറ്അധ്യായങ്ങളുള്ളതിൽ അവസാനത്തേത്ഏതുപ്രവാചകന്‍റെ പേരിലാണ്?
നൂഹ് (അ)
സ്വർഗ്ഗത്തിൽഏറ്റവുംആദ്യംപ്രവേശിപ്പിക്കപ്പെടുന്നപ്രവാചകൻ ?
മുഹമ്മദ്‌നബി(സ).
പിതാവില്ലാതെജനിച്ചപ്രവാചകൻ ?
ഈസാ(അ)
വിശുദ്ധഖുർആനിൽഏറ്റവുമധികംതവണപേര്പറയപ്പെട്ടപ്രവാചകൻ ?
മൂസാ(അ)
പരലോകത്തെ ഏറ്റവും വലിയ ശുപാർശയ്ക്ക്അനുമതിനൽകപ്പെടുന്ന പ്രവാചകൻ ?
മുഹമ്മദ്‌നബി(സ)
പ്രവാചകന്മാരിൽ (റസൂലുകളിൽ) ഒന്നാമൻ ?
നൂഹ്(അ)
അവസാനത്തെപ്രവാചകൻ ?
മുഹമ്മദ് നബി(സ)
ധിക്കാരിയായ ഫിർഔനിനെ താക്കീത്ചെയ്യാൻ ഫിർഔനിന്‍റെ കൊട്ടാരത്തിലേക്ക്അല്ലാഹു നിയോഗിച്ച പ്രവാചകൻ ?
മൂസാ(അ)
റഹ്മത്തുൽ-ലിൽ-ആലമീൻ" (ലോകർക്ക്അനുഗ്രഹീതൻ) എന്ന്വിശുദ്ധഖുർആനിൽഅല്ലാഹുവിശേഷിപ്പിച്ചപ്രവാചകൻ ?
മുഹമ്മദ്‌നബി(സ)
മുഹമ്മദ്‌നബി(സ)
"തൌറാത്ത്" വേദഗ്രന്ഥമായിലഭിച്ചപ്രവാചകൻ ?
മൂസാ(അ).
മൂസാ(അ).
"ഇൻജീൽ" വേദഗ്രന്ഥമായിലഭിച്ചപ്രവാചകൻ ?
ഈസാ(അ).
ഈസാ(അ).
"സബൂർ" വേദഗ്രന്ഥമായിലഭിച്ചപ്രവാചകൻ?
ദാവൂദ്(അ)
ദാവൂദ്(അ)
ലോകാത്ഭുതഗ്രന്ഥമായവിശുദ്ധഖുർആൻവേദഗ്രന്ഥമായിലഭിച്ചപ്രവാചകൻ?
മുഹമ്മദ്‌നബി(സ)
അന്ത്യനാളിൽ ദജ്ജാലിനെ വധിക്കുന്ന പ്രവാചകൻ ?
ഈസാ(അ)
ഈസാ(അ)
"അഗ്നിവർഷം" കൊണ്ട്അല്ലാഹു നശിപ്പിച്ചത്ഏത്പ്രവാചകന്‍റെ രാജ്യം?
ലൂത്ത്വ്(അ)
ലൂത്ത്വ്(അ)
കീഴ്മേൽമറിച്ചരാജ്യംഎന്ന്കേൾക്കുമ്പോൾഓർമ്മയിൽഓടിയെത്തുന്നപ്രവാചകൻ ?
ലൂത്ത്വ്(അ)
"മേഘത്തണലിന്‍റെശിക്ഷ" നൽകിഅല്ലാഹു നശിപ്പിച്ചത് ഏതു ജനതയെ ?
ശുഐബ്(അ)
"നിറവേറ്റിയവൻ" എന്ന് ഖുർആനിൽ അല്ലാഹുവിശേഷിപ്പിച്ച പ്രവാചകൻ?
ഇബ്രാഹീം(അ)
ബനൂഇസ്രായീല്യരിലേക്ക്നിയോഗിക്കപ്പെട്ടപ്രവാചകൻ ?
മൂസാ(അ)
മൂസാ(അ)
ആദ്സമുദായത്തിലേക്ക്നിയോഗിക്കപ്പെട്ടപ്രവാചകൻ ?
ഹൂദ്(അ)
ഹൂദ്(അ)
നീനവാദേശത്തേക്ക്നിയോഗിക്കപ്പെട്ട പ്രവാചകൻ ?
യൂനസ്(അ)
യൂനസ്(അ)
സമൂദ് ഗോത്രത്തിൽ നിയോഗിച്ച പ്രവാചകൻ ?
സ്വാലിഹ്(അ)
സ്വാലിഹ്(അ)
മദിയൻ ദേശത്തേക്ക്നിയോഗിക്കപ്പെട്ട പ്രവാചകൻ ?
ശുഐബ്(അ)
സബഅ ദേശത്തേക്കു നിയോഗിക്കപ്പെട്ട പ്രവാചകൻ ?
ദാവൂദ്(അ)
ദാവൂദ്(അ)
ബാബിലോണ്‍ ഏത്പ്രവാചകന്‍റെ രാജ്യമാണ് ?
നൂഹ്(അ)
നൂഹ്(അ)
"പ്രകാശംനൽകുന്നവിളക്ക്" എന്ന്വിശുദ്ധഖുർആൻ പ്രശംസിച്ച പ്രവാചകൻ?
മുഹമ്മദ്‌നബി(സ)
പരലോകത്ത്വിചാരണയ്ക്ക്വേണ്ടിയുള്ള ശഫാഅത്തിന്അനുമതി ലഭിക്കുന്ന പ്രവാചകൻ?
മുഹമ്മദ്‌നബി (സ)
മുഹമ്മദ്‌നബി (സ)
"ഇസ്രായീൽ" എന്നഅപരനാമത്തിൽഅറിയപ്പെട്ടിരുന്നപ്രവാചകൻ?
യഅ്ഖൂബ്(അ)
വിവാഹ ജീവിതം നയിചിട്ടില്ലാത്ത ഒരേ ഒരു പ്രവാചകൻ ?
ഈസാ(അ)
ഈസാ(അ)
പരലോകത്ത് "ഹൗളുൽകൗഥർ" നൽകി അല്ലാഹു അനുഗ്രഹിക്കുന്ന പ്രവാചകൻ?
മുഹമ്മദ്‌നബി(സ)
മാതാവും പിതാവും ഇല്ലാതെ സൃഷ്ടിക്കപ്പെട്ട നബി?
ആദം(അ)
ആദം(അ)
നബിമാരിൽ ഒന്നാമൻ?
ആദം(അ)
ആദം(അ)
മന്ത്രിയായിരുന്ന പ്രവാചകൻ ?
യൂസുഫ്(അ)
യൂസുഫ്(അ)
രാജാക്കന്മാരായിരുന്ന പ്രവാചകന്മാർ ?
ദാവൂദ്(അ), സുലൈമാൻ(അ)
ദാവൂദ്(അ), സുലൈമാൻ(അ)
സഹോദരന്മാർ പ്രവാചകന്മാരായിരുന്ന പരമ്പര ഏതൊക്കെ?
a) ഇസ്മായീൽ(അ) - ഇസ്ഹാഖ്(അ)
b) മൂസാ(അ) - ഹാറൂൻ(അ)
പിതാവും,പുത്രനും പ്രവാചകന്മാരായിരുന്ന പരമ്പര ഏതൊക്കെ?
a) ദാവൂദ്(അ)- സുലൈമാൻ(അ)
b) സകരിയ്യ(അ) –യഹ്യ (അ)
c) ഇബ്രാഹീം(അ) - ഇസ്മായീൽ(അ)
d) ഇബ്രാഹീം(അ) - ഇസ്ഹാഖ്(അ)
e) ഇസ്ഹാഖ്(അ) –യഅ്ഖൂബ്(അ)
f) യഅ്ഖൂബ്(അ) –യൂസുഫ്(അ)
പിതാവിനെയും,പുത്രനെയുംപ്രവാചകന്മാരായി ലഭിച്ച പ്രവാചകൻ ?
ഇസ്ഹാഖ്(അ)
ഇസ്ഹാഖ്(അ)
പിതാവിനെയും,സഹോദരനെയും പ്രവാചകന്മാരായി ലഭിച്ച പ്രവാചകന്മാർ ?
ഇസ്മായീൽ(അ), ഇസ്ഹാഖ്(അ)
കനെയും,പേരമകനെയും അതിന്‍റെ മകനെയും പ്രവാചകന്മാരായി ലഭിച്ച പ്രവാചകൻ ?
ഇബ്രാഹീം (അ)
വാർദ്ധക്യത്തിൽ പ്രാർത്ഥനയിലൂടെ മക്കളെ ലഭിച്ചപ്രവാചകന്മാർ ?
ഇബ്രാഹീം(അ), സക്കരിയ്യാ(അ)
സൂറത്തുൽ അ'അലാ അവസാനിക്കുന്നത് രണ്ട് പ്രവാചകന്മാരുടെ പേര്കൊണ്ടാണ്. ആപ്രവാചകന്മാർആരൊക്കെ ?
ഇബ്രാഹീം(അ), മൂസാ(അ)
ഉലുൽഅസ്മുകളിൽപെട്ടപ്രവാചകന്മാർ
നൂഹ്(അ), മൂസാ (അ), ഈസാ(അ), ഇബ്രാഹീം (അ), മുഹമ്മദ്‌നബി(സ)
വിശുദ്ധ ഖുർആനിലെ ചില അധ്യായങ്ങളുടെ പേരുകൾ നബിമാരുടെ ഉണ്ട് , ആരൊക്കെയാണവർ
യൂനസ്(അ), ഹൂദ്(അ), യൂസുഫ്(അ), ഇബ്രാഹീം(അ), മുഹമ്മദ്‌നബി(സ), നൂഹ് (അ)
പേരെടുത്തുപറഞ്ഞ 4 പ്രധാന വേദഗ്രന്ഥങ്ങൾ ലഭിച്ച പ്രവാചകന്മാർ?
മൂസാ (അ), ഈസാ (അ), ദാവൂദ് (അ), മുഹമ്മദ്‌നബി(സ)
ഉലുൽ അസ്മുകളിൽ പെട്ടതും പേര്പറയപ്പെട്ട 4 വേദഗ്രന്ഥങ്ങളിൽ ഏതെങ്കിലും ഒന്ന് ലഭിച്ചതും ഖുർആൻ അദ്ധ്യായങ്ങൾക്ക്പേര്നൽകപ്പെട്ടതുമായ ഒരേ ഒരുപ്രവാചകൻ?
മുഹമ്മദ്‌നബി(സ)
101) "എന്‍റെ രക്ഷിതാവേ, എന്‍റെ മാതാപിതാക്കള്‍ക്കും എന്‍റെ വീട്ടില്‍ വിശ്വാസിയായിക്കൊണ്ട്‌പ്രവേശിച്ചവന്നും സത്യവിശ്വാസികള്‍ക്കും സത്യവിശ്വാസിനികള്‍ക്കുംനീപൊറുത്തുതരേണമേ".എന്ന് പ്രാർത്ഥിച്ച പ്രവാചകൻ?
102) "ഞങ്ങളുടെ രക്ഷിതാവേ, വിചാരണ നിലവില്‍ വരുന്ന ദിവസം എനിക്കും എന്‍റെമാതാപിതാക്കള്‍ക്കും സത്യവിശ്വാസികള്‍ക്കും നീ പൊറുത്തുതരേണമേ”. എന്ന് പ്രാർത്ഥിച്ച പ്രവാചകൻ?
103) "ഞങ്ങളുടെ രക്ഷിതാവായ അല്ലാഹുവേ, ഞങ്ങള്‍ക്ക് നീ ആകാശത്ത് നിന്ന് ഒരു ഭക്ഷണത്തളിക ഇറക്കിത്തരേണമേ".എന്ന് പ്രാർത്ഥിച്ച പ്രവാചകൻ?
104) "എന്‍റെ രക്ഷിതാവേ, എനിക്കും എന്‍റെ മാതാപിതാക്കള്‍ക്കും നീ ചെയ്ത് തന്നിട്ടുള്ള നിന്‍റെ അനുഗ്രഹത്തിന് നന്ദി കാണിക്കുവാനും നീ തൃപ്തിപ്പെടുന്ന സല്‍കര്‍മ്മം ചെയ്യുവാനും എനിക്ക് നീ പ്രചോദനം നല്‍കേണമേ".എന്ന് പ്രാർത്ഥിച്ച പ്രവാചകൻ?
105) "ആകാശങ്ങളുടെയും ഭൂമിയുടെയും സ്രഷ്ടാവേ, നീ ഇഹത്തിലും പരത്തിലും എന്‍റെ രക്ഷാധികാരിയാകുന്നു. നീ എന്നെ മുസ്ലിമായി മരിപ്പിക്കുകയും സജ്ജനങ്ങളുടെ കൂട്ടത്തില്‍ ചേര്‍ക്കുകയും ചെയ്യേണമേ".എന്ന് പ്രാർത്ഥിച്ച പ്രവാചകൻ?
106) "എന്‍റെ രക്ഷിതാവേ, എന്നെ നീ നമസ്കാരം മുറപ്രകാരം നിര്‍വഹിക്കുന്നവനാക്കേണമേ. എന്‍റെ സന്തതികളില്‍ പെട്ടവരെയും(അപ്രകാരം ആക്കേണമേ)."എന്ന് പ്രാർത്ഥിച്ച പ്രവാചകൻ?
107) "തീര്‍ച്ചയായും മനസ്സ് ദുഷ്പ്രവൃത്തിക്ക് പ്രേരിപ്പിക്കുന്നത് തന്നെയാകുന്നു. എന്‍റെ രക്ഷിതാവിന്‍റെ കരുണ ലഭിച്ച മനസ്സൊഴികെ".എന്ന് പ്രസ്ഥാവിച്ചപ്രവാചകൻ?
108) "നന്ദിയുള്ള അടിമ" എന്ന് വിശുദ്ധ ഖുർആനിൽ അല്ലാഹു വിശേഷിപ്പിച്ചത് ഏത് പ്രവാചകനെ?
109) "എന്‍റെ മക്കളേ, നിങ്ങള്‍ ഒരേ വാതിലിലൂടെ പ്രവേശിക്കാതെ വ്യത്യസ്ത വാതിലുകളിലൂടെ പ്രവേശിക്കുക. അല്ലാഹുവിങ്കല്‍ നിന്നുണ്ടാകുന്ന യാതൊന്നും നിങ്ങളില്‍ നിന്ന് തടുക്കുവാന്‍ എനിക്കാവില്ല”. ഈ ഉപദേശം ഏത് പ്രവാചകന്‍റെ?
110) "തീര്‍ച്ചയായും ___________ അല്ലാഹുവിന്ന് കീഴ്പ്പെട്ട് ജീവിക്കുന്ന, നേര്‍വഴിയില്‍ (വ്യതിചലിക്കാതെ) നിലകൊള്ളുന്ന ഒരു സമുദായം തന്നെയായിരുന്നു".എന്ന് ഏത് പ്രവാചകനെക്കുറിച്ചാണ് വിശുദ്ധ ഖുർആനിന്‍റെ പ്രഖ്യാപനം ?
111) "പര്‍വ്വതങ്ങളേ, നിങ്ങള്‍ അദ്ദേഹത്തോടൊപ്പം (കീര്‍ത്തനങ്ങള്‍) ഏറ്റുചൊല്ലുക. പക്ഷികളേ, നിങ്ങളും".വിശുദ്ധ ഖുർആനിന്‍റെ ഈപ്രഖ്യാപനംഏത് പ്രവാചകനെക്കുറിച്ച്?
112) കത്തെഴുതുമ്പോൾ "ബിസ്മില്ലാ" എന്ന് തുടങ്ങണമെന്ന ഇസ്ലാമിക മര്യാദ വിശുദ്ധ ഖുർആനിൽ ഏത് പ്രവാചകന്‍റെ ചരിത്രത്തിൽ നിന്നാണ് മനസ്സിലാകുന്നത്?
113) "അല്ലാഹു സുഹൃത്തായി സ്വീകരിച്ചിരിക്കുന്നു".എന്ന് വിശുദ്ധ ഖുർആനിൽ പ്രസ്ഥാവിച്ചത് ഏത് പ്രവാചകനെക്കുറിച്ച് ?
114) "അല്ലാഹുവിനെ ഞങ്ങൾക്ക് പ്രത്യക്ഷത്തിൽ കാണിച്ചു തരണം" എന്ന് ഏത് പ്രവാചകനോടാണ് ആ പ്രവാചകന്‍റെ ജനത ആവശ്യപ്പെട്ടത്?
115) "നിങ്ങള്‍ക്ക് മുമ്പ് ലോകരില്‍ ഒരാളും തന്നെ ചെയ്തിട്ടില്ലാത്ത ഈ നീച വൃത്തിക്ക് നിങ്ങള്‍ ചെല്ലുകയോ?" എന്ന് സ്വന്തം ജനതയോട് ചോദിച്ച പ്രവാചകൻ?
116) "നീ കീഴ്‌പ്പെടുക" എന്ന് അല്ലാഹു പറഞ്ഞപ്പോള്‍ സര്‍വ്വലോകരക്ഷിതാവിന്ന് ഞാനിതാ കീഴ്‌പ്പെട്ടിരിക്കുന്നു" എന്ന് പ്രഖ്യാപിച്ച പ്രവാചകൻ?
117) “എനിക്ക് ശേഷം ഏതൊരു ദൈവത്തെയാണ് നിങ്ങള്‍ ആരാധിക്കുക? “എന്ന് മരണ സമയത്ത് മക്കളോട് ചോദിച്ച പ്രവാചകൻ?
118) "നാം അദ്ദേഹത്തിന്‍റെ മേല്‍ മരണം വിധിച്ചപ്പോള്‍ അദ്ദേഹത്തിന്‍റെ ഊന്നുവടി തിന്നുകൊണ്ടിരുന്ന ചിതല്‍ മാത്രമാണ് അദ്ദേഹത്തിന്‍റെ മരണത്തെപ്പറ്റി അവര്‍ക്ക് (ജിന്നുകള്‍ക്ക്) അറിവ് നല്‍കിയത്". വിശുദ്ധ ഖുർആനിലെ ഈ പ്രസ്ഥാവന ഏത് പ്രവാചകനെക്കുറിച്ച്?
119) "ഞാന്‍ നിന്നെ മനുഷ്യര്‍ക്ക് നേതാവാക്കുകയാണ്". ഏത് പ്രവാചകനോടാണ് അല്ലാഹുഇക്കാര്യംഉണർത്തിയത്?
120) “നിങ്ങള്‍ക്ക് വേണ്ടി എന്‍റെ രക്ഷിതാവിനോട് ഞാന്‍ പാപമോചനം തേടാം. തീര്‍ച്ചയായും അവന്‍ ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു". എന്ന് തെറ്റ് ചെയ്ത മക്കളോട് പറഞ്ഞ പ്രവാചകൻ?
121) "എന്‍റെ രക്ഷിതാവേ, നീ ഇത് (മക്ക) ഒരു നിര്‍ഭയമായ നാടാക്കുകയും ഇവിടത്തെ താമസക്കാരില്‍ നിന്ന് അല്ലാഹുവിലും അന്ത്യ ദിനത്തിലും വിശ്വസിക്കുന്നവര്‍ക്ക് കായ്കനികള്‍ ആഹാരമായി നല്‍കുകയും ചെയ്യേണമേ" എന്ന് പ്രാർത്ഥിച്ച പ്രവാചകൻ?
122) ഒരു ജനതയുടെ തലയ്ക്കു മീതെ പർവ്വതത്തെ ഉയർത്തി നിർത്തിക്കൊണ്ട് അല്ലാഹുഅവരോടു കരാർ വാങ്ങിയത് ഏത് പ്രവാചകന്‍റെ ജനതയോട്?
123) മലക്കുകൾഅതിഥികളുടെവേഷത്തിൽവീട്ടിൽവന്നുകൊണ്ട് "താങ്കള്‍ ഭയപ്പെടേണ്ട. ജ്ഞാനിയായ ഒരു ആണ്‍കുട്ടിയെപ്പറ്റി ഞങ്ങളിതാ താങ്കള്‍ക്കു സന്തോഷവാര്‍ത്ത അറിയിക്കുന്നു." എന്ന് പറഞ്ഞത് ഏത് പ്രവാചകനോട്?
124) "തീർച്ചയായും നീ മഹത്തായ സ്വഭാവത്തിലാകുന്നു". വിശുദ്ധ ഖുർആനിന്‍റെ ഈ പ്രഖ്യാപനം ഏത് പ്രവാചകനോട്?
125) “തീര്‍ച്ചയായും അദ്ദേഹത്തിന് നമ്മുടെ അടുക്കല്‍ സാമീപ്യമുണ്ട്. മടങ്ങിവരാന്‍ ഉത്തമമായ സ്ഥാനവും". ഏത് പ്രവാചകനെക്കുറിച്ചാണ് അല്ലാഹു ഇത് പറഞ്ഞത്?
126) "എന്‍റെ രക്ഷിതാവേ, നീ ഈ നാടിനെ (മക്കയെ) നിര്‍ഭയത്വമുള്ളതാക്കുകയും, എന്നെയും എന്‍റെ മക്കളെയും ഞങ്ങള്‍ വിഗ്രഹങ്ങള്‍ക്ക് ആരാധന നടത്തുന്നതില്‍ നിന്ന് അകറ്റി നിര്‍ത്തുകയും ചെയ്യേണമേ. “എന്ന് പ്രാർത്ഥിച്ച പ്രവാചകൻ?
127) ഭൂമിയില്‍ അഹംഭാവം നടിക്കുകയും “ഞങ്ങളെക്കാള്‍ ശക്തിയില്‍ മികച്ചവര്‍ ആരുണ്ട്" എന്ന് ചോദിക്കുകയും ചെയ്തത് ഏത് പ്രവാചകന്‍റെ ജനത?
128) (അല്ലാഹുവിന്‍റെഅനുമതിപ്രകാരം) ജാലൂത്തിനെ കൊലപ്പെടുത്തി രാജാധിപത്യം നേടിയ പ്രവാചകൻ?
129) പരിശുദ്ധാത്മാവ് മുഖേന അല്ലാഹു പിൻബലം നൽകി അനുഗ്രഹിച്ച പ്രവാചകൻ?
130) "എന്‍റെ നാഥാ! മരണപ്പെട്ടവരെ നീ എങ്ങനെ ജീവിപ്പിക്കുന്നുവെന്ന് എനിക്ക് നീ കാണിച്ചുതരേണമേ" എന്ന് അല്ലാഹുവിനോട് അപേക്ഷിച്ച പ്രവാചകൻ?
131) "എന്‍റെ രക്ഷിതാവേ, എനിക്ക് നീ നിന്‍റെ പക്കല്‍ നിന്ന് ഒരു ഉത്തമ സന്താനത്തെ നല്‍കേണമേ". എന്ന് അല്ലാഹുവിനോട് പ്രാർത്ഥിച്ച പ്രവാചകൻ?
132) "എന്‍റെ കുഞ്ഞുമകനേ, നീ ഞങ്ങളോടൊപ്പം കയറിക്കൊള്ളുക. നീ സത്യനിഷേധികളുടെ കൂടെ ആയിപ്പോകരുത്". വിശുദ്ധ ഖുർആൻ പരാമർശിച്ച ഈ സംസാരം ഏത് പ്രവാചകന്‍റേത്?
133) "എന്‍റെ രക്ഷിതാവേ, ഇവര്‍ എന്നെ ഏതൊന്നിലേക്ക് ക്ഷണിക്കുന്നുവോ അതിനെക്കാളും എനിക്ക് കൂടുതല്‍ പ്രിയപ്പെട്ടത് ജയിലാകുന്നു". ഇത് ഏത് പ്രവാചകന്‍റെ വാക്കുകളാണ്?
134) മരിച്ചവരെ ജീവിപ്പിക്കാനുള്ള അമാനുഷിക കഴിവ് നൽകി അല്ലാഹു അനുഗ്രഹിച്ച പ്രവാചകൻ?
135) "അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ക്ക് നന്ദികാണിക്കുന്നവനായിരുന്നു അദ്ദേഹം." വിശുദ്ധ ഖുർആന്‍റെ ഈ പ്രസ്താവന ഏത് പ്രവാചകനെക്കുറിച്ച്?
136) "എന്‍റെ ജനങ്ങളേ, ഇതാ എന്‍റെ പെണ്‍മക്കള്‍. അവരാണ് നിങ്ങള്‍ക്ക് കൂടുതല്‍ പരിശുദ്ധിയുള്ളവര്‍." വിശുദ്ധ ഖുർആൻ പരാമർശിച്ച ഈ വാക്കുകൾ ഏത് പ്രവാചകനാണ് സ്വന്തം ജനതയോട് പറഞ്ഞത്?
137) ഒരു പ്രവാചകന്‍റെ കഥാ വിവരണം മുഴുവനായി വിശുദ്ധ ഖുർആനിലെ ഒരൊറ്റ അദ്ധ്യായത്തിൽ പ്രതിപാദിച്ചു. ആ അദ്ധ്യായത്തിനു ആ പ്രവാചകന്‍റെ പേരും നൽകി. ഏതാണാ പ്രവാചകൻ ?
138) "എന്നാല്‍ അദ്ദേഹം ശുദ്ധമനസ്ഥിതിക്കാരനും (അല്ലാഹുവിന്ന്) കീഴ്പെട്ടവനും ആയിരുന്നു. അദ്ദേഹം ബഹുദൈവാരാധകരില്‍പെട്ടവനായിരുന്നിട്ടുമില്ല". എന്ന് അല്ലാഹു വിശുദ്ധ ഖുർആനിലൂടെ പ്രഖ്യാപിച്ചത്ഏത് പ്രവാചകനെക്കുറിച്ച് ?
139) "അദ്ദേഹത്തിന് മുമ്പും ദൂതന്‍മാര്‍ കഴിഞ്ഞുപോയിട്ടുണ്ട്. അദ്ദേഹം മരണപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്തെങ്കില്‍ നിങ്ങള്‍ പുറകോട്ട് തിരിച്ചുപോകുകയോ?" എന്ന വിശുദ്ധ ഖുർആനിന്‍റെ പ്രസക്തമായ ചോദ്യം ഏത് പ്രവാചകന്‍റെ വിഷയത്തിൽ അവതരിച്ചതാണ്?
140) സൂറ: മറിയം തുടങ്ങുന്നത് ഏത് പ്രവാചകന്‍റെ പ്രാർത്ഥനയോട് കൂടി:
141) "അദ്ദേഹം തന്‍റെ രക്ഷിതാവിനെ പതുക്കെ വിളിച്ച് പ്രാര്‍ത്ഥിച്ച സന്ദര്‍ഭം." എന്ന് സൂറ: മറിയമിലൂടെ അല്ലാഹു പ്രസ്ഥാവിച്ചത് ഏത് പ്രവാചകനെക്കുറിച്ച്?
142) "അദ്ദേഹത്തെ നാം ഉന്നതമായ സ്ഥാനത്തേക്ക് ഉയർത്തുകയും ചെയ്തിരിക്കുന്നു" എന്ന് സൂറ: മറിയമിൽ പ്രസ്ഥാവിച്ചത് ഏത് പ്രവാചകനെക്കുറിച്ച്?
143) "മുൻപ് നാം ആരെയും അവന്‍റെ പേര് ഉള്ളവരാക്കിയിട്ടില്ല" എന്ന് സൂറ: മറിയമിൽ അല്ലാഹു പ്രസ്ഥാവിച്ചത് ഏത് പ്രവാചകനെക്കുറിച്ച്?
144) "കുട്ടിയായിരിക്കെ തന്നെ അദ്ദേഹത്തിന് നാം ജ്ഞാനം നൽകുകയും ചെയ്തു" എന്ന് സൂറ: മറിയമിൽ അല്ലാഹു പ്രസ്ഥാവിച്ചത് ഏത് പ്രവാചകനെക്കുറിച്ച്?
145) "എന്‍റെ രക്ഷിതാവേ, നീ തൃപ്തിപ്പെടുന്നതിനു വേണ്ടിയാണ് ഞാൻ നിന്‍റെ അടുത്തേക്ക് ധൃതിപ്പെട്ട് വന്നിരിക്കുന്നത്". ഇതു ഏത് പ്രവാചകന്‍റെ വാക്കുകളാണ്?
146) "എന്‍റെ രക്ഷിതാവേ, എന്‍റെ എല്ലുകള്‍ ബലഹീനമായിക്കഴിഞ്ഞിരിക്കുന്നു. തലയാണെങ്കില്‍ നരച്ചു തിളങ്ങുന്നതായിരിക്കുന്നു. എന്‍റെ രക്ഷിതാവേ, നിന്നോട് പ്രാര്‍ത്ഥിച്ചിട്ട് ഞാന്‍ ഭാഗ്യം കെട്ടവനായിട്ടില്ല". ഏത് പ്രവാചകന്‍റെ പ്രാർത്ഥനാവാചകങ്ങളാണിത്?
147) "ഓരോ വസ്തുവിനും അതിന്‍റെ പ്രകൃതം നൽകുകയും എന്നിട്ട് (അതിന്) വഴി കാണിക്കുകയും ചെയ്തവനാരോ അവനത്രെ ഞങ്ങളുടെ രക്ഷിതാവ്" എന്ന് അല്ലാഹുവിനെക്കുറിച്ച് പരിചയപ്പെടുത്തിയ പ്രവാചകൻ?
148) "ലോകർക്ക് കാരുണ്യമായിക്കൊണ്ടല്ലാതെ നിന്നെ നാം അയച്ചിട്ടില്ല" എന്ന് വിശുദ്ധ ഖുർആനിലൂടെ അല്ലാഹു പ്രഖ്യാപിച്ചത് ഏത് പ്രവാചകനെക്കുറിച്ച്?
149) "മലക്കുകൾ മനുഷ്യരൂപത്തിൽ വന്നുകൊണ്ട് "ജ്ഞാനിയായ ഒരാണ്‍ക്കുട്ടി ജനിക്കാൻ പോകുന്നു" എന്ന സന്തോഷ വാർത്ത അറിയിച്ചത് ഏത് പ്രവാചകനോട്?
150) കടപുഴകി വീഴുന്ന ഈന്തപ്പനത്തടികളെന്നോണം മനുഷ്യരെ പറിച്ചെറിഞ്ഞു കൊണ്ടിരുന്ന ഉഗ്രമായ കാറ്റിനാൽ അല്ലാഹു ശിക്ഷിച്ചത് ഏത് പ്രവാചകനെ ധിക്കരിച്ച ജനതയെ?
151) ധിക്കാരികളായ ജനതയ്ക്കെതിരെ നടപടിയെടുക്കാൻ ഒരു പ്രവാചകൻ അല്ലാഹുവോട് പ്രാർഥിക്കുകയും അല്ലാഹു ആ പ്രാർത്ഥന സ്വീകരിച്ചുകൊണ്ടു ആ ജനതയെ ജലപ്രളയത്തിലൂടെ ശിക്ഷിക്കുകയും ചെയ്തു. ഏതാണാ പ്രവാചകൻ?
152) "എന്‍റെ രക്ഷിതാവേ, നീ എനിക്ക് ഹൃദയവിശാലത നല്‍കേണമേ. എനിക്ക് എന്‍റെ കാര്യം നീ എളുപ്പമാക്കിത്തരേണമേ. എന്‍റെ നാവില്‍ നിന്ന് നീ കെട്ടഴിച്ച് തരേണമേ."എന്നിങ്ങനെ പ്രാർത്ഥിച്ച പ്രവാചകൻ?
153) തന്‍റെ രക്ഷിതാവിനെ വിളിച്ചു കൊണ്ട് "എനിക്കിതാ കഷ്ടപ്പാട് ബാധിച്ചിരിക്കുന്നു, നീ കാരുണികരിൽ വെച്ച് ഏറ്റവും കരുണയുള്ളവനാണല്ലോ" എന്ന് രോഗാവസ്ഥയിൽ പ്രാർത്ഥിച്ച പ്രവാചകൻ?
154) "എന്‍റെ രക്ഷിതാവേ, എനിക്കെങ്ങനെ ഒരു ആണ്‍കുട്ടിയുണ്ടാകും? എന്‍റെ ഭാര്യ വന്ധ്യയാകുന്നു. ഞാനാണെങ്കില്‍ വാര്‍ദ്ധക്യത്താല്‍ ചുക്കിച്ചുളിഞ്ഞ അവസ്ഥയിലെത്തിയിരിക്കുന്നു. " ഇത് ഏത് പ്രവാചകന്‍റെ സങ്കടമാണ്?
155) "എന്‍റെ സ്വന്തം കാര്യത്തിനായി നിന്നെ ഞാൻ വളർത്തി എടുത്തിരിക്കുന്നു" എന്ന് അല്ലാഹു ഏത് പ്രവാചകനോടാണ് പറഞ്ഞത്?
156) "നിങ്ങൾക്ക് യാതൊരു ഉപകാരമോ ഉപദ്രവമോ ചെയ്യാത്ത വസ്തുക്കളെ അല്ലാഹുവിനു പുറമെ നിങ്ങൾ ആരാധിക്കുകയാണോ?" എന്ന് സ്വന്തം നാട്ടുകാരോട് ചോദിച്ച പ്രവാചകൻ?
157) 'നീയല്ലാതെ യാതൊരു ദൈവവുമില്ല. നീ എത്ര പരിശുദ്ധൻ. തീർച്ചയായും ഞാൻ അക്രമികളുടെകൂട്ടത്തിൽപെട്ടവനായിരിക്കുന്നു."എന്ന്പ്രാർത്ഥിച്ചപ്രവാചകൻ ?
158) "എന്‍റെ രക്ഷിതാവേ. നീ എന്നെ ഏകനായി (പിന്തുടർച്ചക്കാരില്ലാതെ) വിടരുതേ. നീയാണല്ലോ അനതരാവകാശമെടുക്കുന്നവരിൽ ഏറ്റവും ഉത്തമൻ." ഏത് പ്രവാചകന്‍റെ പ്രാർത്ഥനയാണിത്?
159) "ഉദയസ്ഥാനത്തിന്‍റെയുംഅസ്തമയ സ്ഥാനത്തിന്‍റെയുംഅവക്കിടയിൽഉള്ളതിന്‍റെയും രക്ഷിതാവത്രെ (അവൻ) എന്ന് അല്ലാഹുവിനെക്കുറിച്ച് പരിചയപ്പെടുത്തിയ പ്രവാചകൻ?
160) മാന്യരായ അതിഥികളുടെ വേഷത്തിൽ മലക്കുകൾ വീട്ടിലേക്ക് കയറി വന്നപ്പോൾ അവർക്ക് കാളക്കുട്ടിയെ (വേവിച്ച്) ഭക്ഷണമുണ്ടാക്കി സ്വീകരിച്ച പ്രവാചകൻ?
161) വിശുദ്ധ ഖുർആനിൽ സ്വർഗ്ഗത്തിലെ വ്യത്യസ്ഥ നദികളെക്കുറിച്ച് (തേനിന്‍റെ അരുവി, പാലിന്‍റെ അരുവി, വെള്ളത്തിന്‍റെ അരുവി, മദ്യത്തിന്‍റെ അരുവി) പരാമർശിക്കുന്ന അദ്ധ്യായം ഏത്പ്രവാചകന്‍റെപേരിലുള്ളഅദ്ധ്യായമാണ് ?
162) "തീർച്ചയായുംഞാനൊരു തീ കണ്ടിരിക്കുന്നു. അതിന്‍റെ അടുത്ത്നിന്ന്ഞാൻനിങ്ങൾക്ക്വല്ലവിവരവുംകൊണ്ട്വരാംഅല്ലെങ്കിൽഅതിൽനിന്ന്ഒരുതീനാളംകൊളുത്തിഎടുത്ത്ഞാൻനിങ്ങൾക്ക്കൊണ്ട്വരാം."- എന്ന് തന്‍റെ കുടുംബത്തോട് പറഞ്ഞ പ്രവാചകൻ?
163) ആലവളച്ചു കെട്ടുന്നവർ വിട്ടേച്ചുപോയ ചുള്ളിതുരുമ്പുകൾ പോലെ ആകുമാറ് ഒരു ജനതയെ ഘോര ശബ്ദത്തിലൂടെ തകർത്ത് കൊണ്ട് അല്ലാഹു ശിക്ഷിച്ചത് ഏത് പ്രവാചകന്‍റെ ജനതയെ?
164) "എന്‍റെ രക്ഷിതാവേ, തീര്‍ച്ചയായും എന്‍റെ ജനതയെ രാവും പകലും ഞാന്‍ വിളിച്ചു. എന്നിട്ട് എന്‍റെ വിളി അവരുടെ ഓടിപ്പോക്ക് വര്‍ദ്ധിപ്പിക്കുക മാത്രമേ ചെയ്തുള്ളു. " എന്ന് അല്ലാഹുവിനോട് സങ്കടം പറഞ്ഞ പ്രവാചകൻ?
165) അദ്ദേഹത്തെപിൻപറ്റിയവരുടെഹൃദയങ്ങളിൽനാംകൃപയുംകരുണയുംഉണ്ടാക്കി" എന്ന്അല്ലാഹുപ്രസ്ഥാവിച്ചത്ഏത്പ്രവാചകന്‍റെപിൻഗാമികളെഉദ്ദേശിച്ച്?
166) "തീർച്ചയായും നിങ്ങൾക്ക് അല്ലാഹുവിന്‍റെ ദൂതനിൽ ഉത്തമമായ മാതൃകയുണ്ട്" വിശുദ്ധ ഖുർആനിന്‍റെ ഈ പ്രസ്ഥാവന ഏത് പ്രവാചകനെക്കുറിച്ച്?
167) "…എനിക്ക് ശേഷം വരുന്ന അഹമ്മദ് എന്നു പേരുള്ള ഒരു ദൂതനെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുന്നവനായിക്കൊണ്ടും നിങ്ങളിലേക്ക് അല്ലാഹുവിന്‍റെ ദൂതനായി നിയോഗിക്കപ്പെട്ടവനാകുന്നു ഞാന്‍" ഏത് പ്രവാചകന്‍റെ വാക്കുകളാണിത്?
168) ഈസാനബി(അ)യെ അല്ലാഹു ഉപമിച്ചത് ഏത് പ്രവാചകനോടാണ്?
169) മറിയം(അ)യുടെസംരക്ഷണച്ചുമതലഏറ്റെടുക്കാൻഅനുഗ്രഹംലഭിച്ചപ്രവാചകൻ?
170) "അദ്ദേഹം ജനിച്ച ദിവസവും മരിക്കുന്ന ദിവസവും ജീവനോടെ എഴുന്നേല്‍പിക്കപ്പെടുന്ന ദിവസവും അദ്ദേഹത്തിന് സമാധാനം." എന്ന് വിശുദ്ധ ഖുർആനിലൂടെ അല്ലാഹു പ്രഖ്യാപ്പിച്ചത് ഏത് പ്രവാചകനെക്കുറിച്ച്?
171) "ഞാന്‍ ജനിച്ച ദിവസവും മരിക്കുന്ന ദിവസവും ജീവനോടെ എഴുന്നേല്‍പിക്കപ്പെടുന്ന ദിവസവും എന്‍റെ മേല്‍ ശാന്തി ഉണ്ടായിരിക്കും". ഏത് പ്രവാചകന്‍റെ വാക്കുകളാണിത് ?
172) ആകാശഭൂമികളുടെരാജാധിപത്യംഅല്ലാഹുകാണിച്ചുകൊടുത്തത്ഏത്പ്രവാചകന്?
173) "ലോകർക്ക് ദൃഷ്ടാന്തമാക്കിക്കൊണ്ട് അല്ലാഹു ഒരു പ്രവാചകനെ വിശുദ്ധ ഖുർആനിൽ പ്രഖ്യാപ്പിച്ചത് ഏത് പ്രവാചകനെ?
174) "നിന്നെ നാം മനുഷ്യർക്കാകമാനം സന്തോഷവാർത്ത അറിയിക്കുവാനും താക്കീത് നൽകുവാനും ആയിക്കൊണ്ട് തന്നെയാണ് അയച്ചിട്ടുള്ളത്" ഏത് പ്രവാചകനെക്കുറിച്ചുള്ള പരാമർശമാണ് ഏത്?
175) "കുതിച്ചോടാൻ തയ്യാറായി നിൽക്കുന്ന വിശിഷ്ടമായ കുതിരകൾ വൈകുന്നേരം അദ്ദേഹത്തിന്‍റെ മുമ്പിൽ പ്രദർശിപ്പിക്കപ്പെട്ട സന്ദർഭം". വിശുദ്ധ ഖുർആനിലെ ഈ പരാമർശം ഏത് പ്രവാചകനെക്കുറിച്ച് ?
176) "തീർച്ചയായും അദ്ദേഹം വാഗ്ദാനം പാലിക്കുന്നവനായിരുന്നു" വിശുദ്ധ ഖുർആനിന്‍റെ ഈ പരാമർശം ഏത് പ്രവാചകനെക്കുറിച്ച്?
177) "തീർച്ചയായും നിങ്ങൾക്ക് അല്ലാഹുവിന്‍റെ ദൂതനിൽ ഉത്തമമായ മാതൃകയുണ്ട്". ഏത് പ്രവാചകനെക്കുറിച്ചാണ് അല്ലാഹു ഈ പ്രസ്ഥാവന നടത്തിയത് ?
178) ഒരു പ്രവാചകന്‍റെ പേര് ആ പ്രവാചകൻ ജനിക്കുന്നതിന് മുൻപ് തന്നെ ആകാശ ലോകത്ത് നിന്ന് വഹ്യിലൂടെ സ്വന്തം മാതാവിന് അല്ലാഹു അറിയിച്ചു കൊടുത്തു. ഏതാണാ പ്രവാചകൻ?
179) ഒരു പ്രവാചകന്‍റെ പേര് ആ പ്രവാചകൻ ജനിക്കുന്നതിന് മുൻപ് തന്നെ ആകാശ ലോകത്ത് നിന്ന് വഹ്യിലൂടെ സ്വന്തം പിതാവിന് അല്ലാഹു അറിയിച്ചു കൊടുത്തു. ഏതാണാ പ്രവാചകൻ?
180) "തീർച്ചയായും നിന്നെ നാം അയച്ചിരിക്കുന്നത് ഒരു സത്യവും കൊണ്ടാണ്”. ഏത് പ്രവാചകനെക്കുറിച്ചുള്ള പരാമർശമാണിത് ?
181) "അല്ലാഹുവിങ്കൽ നിന്നുള്ള വചനം" എന്ന് വിശുദ്ധ ഖുർആനിൽ വിശേഷിപ്പിക്കപ്പെട്ട പ്രവാചകൻ?
182) "അല്ലാഹുവിങ്കൽ നിന്നുള്ള ഒരു വചനത്തെ ശരിവയ്ക്കുന്നവനും നേതാവും ആത്മനിയന്ത്രണമുള്ളവനും സദ്വൃത്തരിൽപ്പെട്ട ഒരു പ്രവാചകനും" എന്ന് വിശുദ്ധ ഖുർആൻ പ്രഖ്യാപിച്ച പ്രവാചകൻ?
183) "മഴ അല്ലാഹുവിന്‍റെ കാരുണ്യമാണെന്ന് വ്യക്തമാക്കുന്ന അതേ സൂറ: ഫുർഖാനിൽ തന്നെ "ചീത്ത മഴ വർഷിച്ച നാട്ടിലൂടെ" എന്ന ഒരു പ്രയോഗം കാണാം. ഒരു പ്രവാചകനെ ധിക്കരിച്ച ജനതയെ നശിപ്പിക്കാൻ അല്ലാഹു അയച്ച അഗ്നിവർഷമാണ്, ആ ചീത്ത മഴ " ഏതാണാ പ്രവാചകൻ?
184) "വേദഗ്രന്ഥം ബലമായി സ്വീകരിച്ചുകൊള്ളുക" എന്ന് സൂറ: മറിയമിലൂടെ അല്ലാഹു കൽപ്പിച്ചത് ഏത് പ്രവാചകനോട്?
185) ഭംഗിയുള്ള ക്ഷമ/ നല്ല ക്ഷമ എന്നീ അർത്ഥത്തിൽ "സബ്റുൻ ജമീൽ" എന്ന പദ പ്രയോഗം വിശുദ്ധ ഖുർആനിൽ രണ്ടു സന്ദർഭങ്ങളിൽ കാണാവുന്നത് ഏത് പ്രവാചകന്‍റെ ജീവിതവുമായി ബന്ധപ്പെട്ടാണ്?
186) "നിന്നെ നാം മനുഷ്യർക്കാകമാനം സന്തോഷവാർത്ത അറിയിക്കുവാനും താക്കീത് നൽകുവാനും ആയിക്കൊണ്ട് തന്നെയാണ് അയച്ചിട്ടുള്ളത്" വിശുദ്ധ ഖുർആനിന്‍റെ ഈ പ്രസ്താവന ഏത് പ്രവാചകനെക്കുറിച്ച്?
187) സബഅ് ദേശത്തെ രാജ്ഞി (ബിൽഖീസ് രാജ്ഞി)യെ സ്വീകരിക്കാനായി സ്ഫടിക കഷ്ണങ്ങൾ പാകി മിനുക്കിയ കൊട്ടാരം (പളുങ്ക് കൊട്ടാരം) നിർമ്മിച്ച പ്രവാചകൻ?
188) വിശന്നിട്ടു ഭക്ഷണം ചോദിച്ചിട്ട് പോലും കൊടുക്കാതിരുന്ന ഒരു രാജ്യക്കാരുടെ ഒരു പൊളിഞ്ഞു വീഴാറായ മതിൽ കൂലിയൊന്നും വാങ്ങാതെ നേരെയാക്കി കൊടുത്തതായി വിശുദ്ധ ഖുർആൻ പരിചയപ്പെടുത്തിയ പ്രവാചകൻ?
189) "തീർച്ചയായും നിന്നെ നാം ഒരു സാക്ഷിയും സന്തോഷ വാർത്ത അറിയിക്കുന്നവനും താക്കീതുകാരനും ആയിക്കൊണ്ട് നിയോഗിച്ചിരിക്കുന്നു" എന്ന് വിശുദ്ധ ഖുർആനിലൂടെ അല്ലാഹു അറിയിക്കുന്നത് ഏത് പ്രവാചകനെക്കുറിച്ച്?
190) പ്രവാചകന്മാരുടെപേരിലുള്ളആറ്അദ്ധ്യായങ്ങളിലെരണ്ട്അദ്ധ്യായങ്ങളിൽആ പ്രവാചകന്‍മാരെക്കുറിച്ച് മാത്രമാണ് പരാമർശം. ഏതൊക്കെയാണാ പ്രവാചകന്മാർ?
191) "അല്ലാഹുവിന് കീഴ്പ്പെടുന്നവരായി (മുസ്ലിംകളായി)ക്കൊണ്ടല്ലാതെ നിങ്ങൾ മരിക്കാനിടയാകരുത്" എന്ന് മക്കളെ ഉപദേശിച്ച പ്രവാചകന്മാർ?
192) "തന്‍റെ വിശ്വാസികളായ ദാസന്മാരിൽ മിക്കവരെക്കാളും ഞങ്ങൾക്ക് ശ്രേഷ്ടത നൽകിയ അല്ലാഹുവിന് സ്തുതി" എന്ന് പറഞ്ഞ (പിതാവും പുത്രനുമായ) രണ്ടു പ്രവാചകന്മാർ?
193) ഒരു കാര്യം തുടങ്ങുമ്പോൾ "ബിസ്മില്ലാ" കൊണ്ട് തുടങ്ങണമെന്ന ഇസ്ലാമിക മര്യാദ രണ്ട് പ്രവാചകന്മാരുടെ ചരിത്രത്തിലൂടെ വിശുദ്ധഖുർആൻ നമ്മെ പഠിപ്പിക്കുന്നു. ആരൊക്കെയാണാ പ്രവാചകന്മാർ?
194) "എന്‍റെ കുഞ്ഞ് മകനേ, നിന്‍റെ സ്വപ്നം നീ നിന്‍റെ സഹോദരന്മാർക്ക് വിവരിച്ചുക്കൊടുക്കരുത്. പ്രവാചകനായ പിതാവ് പ്രവാചകനായ മകനോട് പറയുന്ന വാക്കുകളാണ്. ആര്ആരോട്?
195) വിശുദ്ധ ഖുർആനിൽ സൂറ: അഅ്റാഫിൽ ഒരു പ്രവാചകൻ മറ്റൊരു പ്രവാചകനെ അഭിസംബോധന ചെയ്യുന്നത് "എന്‍റെ ഉമ്മയുടെ മകനെ" എന്ന് വിളിച്ചു കൊണ്ടാണ്. ഏത് പ്രവാചകൻ ഏത് പ്രവാചകനോട്?
196) "തീർച്ചയായും താങ്കൾക്ക് എന്‍റെ കൂടെ ക്ഷമിച്ചുകഴിയാൻ സാധിക്കുകയേ ഇല്ല". ഒരു പ്രവാചകൻ മറ്റൊരു പ്രവാചകനോട് പറഞ്ഞ വാക്കുകളാണിത്. ആര് ആരോട്?
197) "നീ എന്‍റെ താടിയിലും തലയിലും പിടിക്കാതിരിക്കൂ" ഒരു പ്രവാചകൻ മറ്റൊരു പ്രവാചകനോട് പറഞ്ഞ വാക്കുകളാണ്. ആര് ആരോട്?
198) “അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം ക്ഷമയുള്ളവനായി താങ്കൾ എന്നെ കണ്ടെത്തുന്നതാണ്”. ഒരു പ്രവാചകൻ മറ്റൊരു പ്രവാചകനോട് പറഞ്ഞ വാക്കുകളാണിത്. ആര് ആരോട്?
199)"അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം ക്ഷമാശീലരുടെ കൂട്ടത്തിൽ താങ്കൾ എന്നെ കണ്ടെത്തുന്നതാണ്". പ്രവാചകനായ മകൻ പ്രവാചകനായ പിതാവിനോട് പറഞ്ഞ വാക്കുകളാണിത്. ആര് ആരോട്?
200 . പ്രവാചകന്മാരുടെ പേരിലുള്ള സൂറ: അമ്പിയാഅ്-ൽ 3 പ്രവാചകന്മാരുടെ പ്രാർത്ഥനയുണ്ട്. ആ പ്രവാചകന്മാർ ആരൊക്കെ
Sl No.
|
Answer
|
Ref
|
Sl No.
|
Answer
|
Ref
|
|
101
|
നൂഹ്(അ)
|
71:28
|
138
|
ഇബ്രാഹീം (അ)
|
3:67
|
|
102
|
ഇബ്രാഹീം (അ)
|
14:41
|
139
|
മുഹമ്മദ്‌നബി(സ)
|
3:144
|
|
103
|
ഈസാ (അ)
|
5:114
|
140
|
സക്കരിയ്യ (അ)
|
19:3-6
|
|
104
|
സുലൈമാൻ (അ)
|
27:19
|
141
|
സക്കരിയ്യ (അ)
|
19:3
|
|
105
|
യൂസുഫ് (അ)
|
12:101
|
142
|
ഇദ്രീസ് (അ)
|
19:57
|
|
106
|
ഇബ്രാഹീം (അ)
|
14:40
|
143
|
യഹ്യ (അ)
|
19:7
|
|
107
|
യൂസുഫ് (അ)
|
12:53
|
144
|
യഹ്യ (അ)
|
19:12
|
|
108
|
നൂഹ് (അ)
|
17:3
|
145
|
മൂസാ (അ)
|
20:84
|
|
109
|
യഅ്ഖൂബ് (അ)
|
12:67
|
146
|
സക്കരിയ്യ (അ)
|
19:4
|
|
110
|
ഇബ്രാഹീം (അ)
|
16:120
|
147
|
മൂസാ (അ)
|
20:50
|
|
111
|
ദാവൂദ് (അ)
|
34:10
|
148
|
മുഹമ്മദ്‌നബി(സ)
|
21:107
|
|
112
|
സുലൈമാൻ (അ)
|
27:30
|
149
|
ഇബ്രാഹീം (അ)
|
51:28
|
|
113
|
ഇബ്രാഹീം (അ)
|
4:125
|
150
|
ഹൂദ് (അ)
|
54:19-20
|
|
114
|
മൂസ (അ)
|
4:153
|
151
|
നൂഹ് (അ)
|
54:10-15
|
|
115
|
ലൂത്ത്വ് (അ)
|
7:80
|
152
|
മൂസാ (അ)
|
20:25-27
|
|
116
|
ഇബ്രാഹീം (അ)
|
2:131
|
153
|
അയ്യൂബ് (അ)
|
21:83
|
|
117
|
യഅ്ഖൂബ് (അ)
|
2:133
|
154
|
സക്കരിയ്യ (അ)
|
19:8
|
|
118
|
സുലൈമാൻ (അ)
|
34:14
|
155
|
മൂസാ (അ)
|
20:41
|
|
119
|
ഇബ്രാഹീം (അ)
|
2:124
|
156
|
ഇബ്രാഹീം (അ)
|
21:66
|
|
120
|
യഅ്ഖൂബ് (അ)
|
12:98
|
157
|
യൂനസ് (അ)
|
21:87
|
|
121
|
ഇബ്രാഹീം (അ)
|
2:126
|
158
|
സക്കരിയ്യ (അ)
|
21:89
|
|
122
|
മൂസാ (അ)
|
4:154
|
159
|
മൂസാ (അ)
|
26:28
|
|
123
|
ഇബ്രാഹീം (അ)
|
15:53
|
160
|
ഇബ്രാഹീം (അ)
|
11:69
|
|
124
|
മുഹമ്മദ്‌നബി(സ)
|
68:4
|
161
|
മുഹമ്മദ്‌നബി(സ)
|
47:15
|
|
125
|
സുലൈമാൻ (അ)
|
38:40
|
162
|
മൂസാ (അ)
|
27:7
|
|
126
|
ഇബ്രാഹീം (അ)
|
14:35
|
163
|
സ്വാലിഹ് (അ)
|
54:31
|
|
127
|
ഹൂദ് (അ)
|
41:15
|
164
|
നൂഹ് (അ)
|
71:5,6
|
|
128
|
ദാവൂദ് (അ)
|
2:251
|
165
|
ഈസാ (അ)
|
57:27
|
|
129
|
ഈസാ (അ)
|
2:253
|
166
|
മുഹമ്മദ്‌നബി(സ)
|
33:21
|
|
130
|
ഇബ്രാഹീം (അ)
|
2:260
|
167
|
ഈസാ (അ)
|
61:6
|
|
131
|
സക്കരിയ്യ (അ)
|
3:38
|
168
|
ആദം (അ)
|
3:59
|
|
132
|
നൂഹ് (അ)
|
11:42
|
169
|
സക്കരിയ്യ (അ)
|
3:37
|
|
133
|
യൂസുഫ് (അ)
|
12:33
|
170
|
യഹ്യ (അ)
|
19:15
|
|
134
|
ഈസാ (അ)
|
3:49
|
171
|
ഈസാ (അ)
|
19:33
|
|
135
|
ഇബ്രാഹീം (അ)
|
16:121
|
172
|
ഇബ്രാഹീം (അ)
|
6:75
|
|
136
|
ലൂത്ത്വ് (അ)
|
11:78
|
173
|
ഈസാ (അ)
|
21:91
|
|
137
|
യൂസുഫ് (അ)
|
സൂറ:യൂസുഫ്
|
174
|
മുഹമ്മദ്‌നബി(സ)
|
34:28
|
Sl No.
|
Answer
|
|
175
|
സുലൈമാൻ (അ)
|
38:31
|
176
|
ഇസ്മായീൽ (അ)
|
19:54
|
177
|
മുഹമ്മദ്‌നബി (സ)
|
33:21
|
178
|
ഈസാ (അ)
|
3:45
|
179
|
യഹ്യ (അ)
|
19:7
|
180
|
മുഹമ്മദ്‌നബി (സ)
|
35:24
|
181
|
ഈസാ (അ)
|
3:45
|
182
|
യഹ്യ (അ)
|
3:39
|
183
|
ലൂത്ത്വ് (അ)
|
25:40
|
184
|
യഹ്യ (അ)
|
19:12
|
185
|
യഅ്ഖൂബ് (അ)
|
12:18,83
|
186
|
മുഹമ്മദ്‌നബി (സ)
|
34:28
|
187
|
സുലൈമാൻ (അ)
|
27:44
|
188
|
ഖിള്ർ (അ)
|
18:77
|
189
|
മുഹമ്മദ്‌നബി (സ)
|
33:45
|
Sl
No.
|
Answer
|
Ref
|
190
|
മുഹമ്മദ്‌നബി(സ), നൂഹ് (അ)
|
സൂറ: മുഹമ്മദ്, സൂറ: നൂഹ്
|
191
|
ഇബ്രാഹീം (അ), യഅ്ഖൂബ് (അ)
|
2:132
|
192
|
ദാവൂദ് (അ), സുലൈമാൻ (അ)
|
27:15
|
193
|
നൂഹ് (അ), സുലൈമാൻ (അ)
|
11:41, 27:30
|
194
|
യഅ്ഖൂബ് (അ), യൂസുഫ് (അ)
|
12:5
|
195
|
ഹാറൂൻ (അ), മൂസാ (അ)
|
7:150
|
196
|
ഖിള്ർ (അ), മൂസാ (അ)
|
18:67
|
197
|
ഹാറൂൻ (അ), മൂസാ (സ)
|
20:94
|
198
|
മൂസാ (അ), ഖിള്ർ (അ)
|
18:69
|
199
|
ഇസ്മായീൽ (അ), ഇബ്രാഹീം (അ)
|
37:102
|
200
|
അയ്യൂബ്(അ), യൂനസ്(അ), സക്കരിയ്യ(അ)
|
21:83,87,89
|
No comments:
Post a Comment