Sunday 12 April 2020

ഷാഫിഈ മദ്ഹബ് പ്രകാരം ജുമുഅ ശരിയാകുന്നതിനുള്ള ശർത്തിൽ 40 പേരുടെ സാന്നിധ്യം പറയുന്നുണ്ട്. മറ്റൊരു അഭിപ്രായം അനുസരിച്ചു നാലോ പന്ത്രണ്ടോ പേര് ഉണ്ടെങ്കിലും ജുമുആ ശരിയാകുമെന്നു അറിയുന്നു.



ശാഫിഈ മദ്ഹബ് പ്രകാരം ജുമുഅ ശരിയാകാന്‍ 40 പേര്‍ വേണമെന്നതാണ് പ്രബലമായ അഭിപ്രായം. ഈ അഭിപ്രായം പറയുന്ന ഇടങ്ങളില്‍ തന്നെ ഫത്ഹുല്‍മുഈന്‍ അടക്കമുള്ള എല്ലാ ഫിഖ്ഹിന്‍റെ ഗ്രന്ഥങ്ങളിലും അവിടെയുള്ള ഇതരഅഭിപ്രായങ്ങളിലേക്ക് സൂചന നല്കിയിട്ടുണ്ട്.


ശാഫിഈ ഇമാമിന്‍റെതന്നെ ഖദീമായ അഭിപ്രായം അനുസരിച്ച് 4 പേരെ കൊണ്ട് ജുമുഅ ശരിയാകുമെന്ന വിഷയം മാത്രം ചര്‍ച്ച ചെയ്തുകൊണ്ട് ഇആനതിന്‍റെ രചയിതാവ് ശൈഖ് സയ്യിദ് അബൂബകര്‍ മുഹമ്മദ് ശത്വാ(റ) രചിച്ച രിസാല മുതാലഅ ചെയ്താല്‍ ഈ വിഷയത്തിലെ എല്ലാ അഭിപ്രായങ്ങളെ കുറിച്ചും കൃത്യമായ ധാരണ ലഭിക്കുന്നതാണ്.




മറുപടി നൽകിയത് :  മുബാറക് ഹുദവി അങ്ങാടിപ്പുറം

No comments:

Post a Comment