Friday 3 April 2020

ഖുർആൻ പേജ് മടക്കി അടയാളമായി വെക്കാമോ



വിശുദ്ധഖുര്‍ആന്‍ അല്ലാഹുവിന്‍റെ കലാമാണ്. ഖുര്‍ആനിനെ വളരെ ഭവ്യതയോടെയും ആദരവോടെയും മാത്രമേ ഉപയോഗിക്കാവൂ. വുളുവോട് കൂടെ മാത്രമേ മുസ്ഹഫ് തൊടാന്‍ പോലും പാടുള്ളൂ എന്നത് ഖുര്‍ആനിനെ എത്രമാത്രം ആദരവോടെയും ബഹുമാനത്തോടെയുമാണ് കൈകാര്യം ചെയ്യേണ്ടത് എന്നത് മനസിലാക്കി തരുന്നു.


ഖുര്‍ആനിലെ പേജ് മടക്കിവെച്ച് അടയാളമാക്കുന്നത് ഖുര്‍ആനിന്‍റെ ബഹുമാനത്തിന് വിരുദ്ധമാണ്.


മുസ്ഹഫിന്‍റെ ക്രോഡീകരണവും കെട്ടും മട്ടും പേജ് മടക്കി വെക്കാതെ തന്നെ ഏതൊരാള്‍ക്കും അടയാളങ്ങള്‍ വെക്കാനുള്ള സൌകര്യങ്ങള്‍ നല്‍കുന്നതാണ് എന്ന് നമുക്ക് മനസ്സിലാക്കാം.


ഖുര്‍ആനിലെ മൊത്തം 30 ജുസ്ഉകളായും ഓരോ ജുസ്ഉകളും രണ്ട് ഹിസ്ബുകളായും ഓരോ ഹിസ്ബുകളും നാല് ഭാഗങ്ങളായും വിഭജിച്ചിട്ടുണ്ട്. ഇതിന്‍റെയൊക്കെ അടയാളങ്ങളും ചിഹ്നങ്ങളും മുസ്ഹഫുകളുടെ വക്കുകളില്‍ കാണാം.


കൂടാതെ 114 സൂറത്തുകളെ വേര്‍തിരിച്ച് പേരുകള്‍ നല്‍കിയാണല്ലോ ഖുര്‍ആന്‍ ക്രമീകരിച്ചിട്ടുള്ളത്.


പാരായണം ചെയ്യുന്നവരുടെ സൌകര്യമനുസരിച്ച്, ജുസ്അ്, ഹിസ്ബ്, സൂറത്ത്, പേജ് നമ്പര്‍ എന്നവയിലേതെങ്കിലും ഒന്ന് അടിസ്ഥാനമാക്കി അടയാളം വെക്കാമല്ലോ.



മറുപടി നൽകിയത് :  മുബാറക് ഹുദവി അങ്ങാടിപ്പുറം

No comments:

Post a Comment