Friday 3 April 2020

ഒന്നിലധികം ബാങ്കുകൾ തുടർച്ചയായി കേട്ടാൽ എല്ലാത്തിനും ഉത്തരം നൽകണോ



ബാങ്കുകാർ ഒന്നിനു പിറകെ മറ്റൊന്നായി ബാങ്ക് വിളിച്ചാൽ എല്ലാവർക്കും ഉത്തരം നൽകണം. അവന്റെ നിസ്കാരത്തിനു ശേഷമാണ് ബാങ്ക് കേട്ടതെങ്കിലും ഉത്തരം നൽകണം.  ഒന്നാം ബാങ്കുകാരനു ഉത്തരം ചെയ്യുന്നത് ഉപേക്ഷിക്കൽ കറാഹത്താണ്. കാരണം അവന് ഉത്തരം ചെയ്യൽ പ്രബല സുന്നത്താണ്. മറ്റുള്ളവർക്കുള്ള ഉത്തരം ഉപേക്ഷിക്കൽ കറാഹത്തില്ല. എന്നാൽ സുബഹിയുടെ രണ്ടു ബാങ്കും ജുമുഅയുടെ രണ്ടു ബാങ്കും ഇതിൽ നിന്നൊഴിവാണ്. കാരണം അവ രണ്ടും ശ്രേഷ്ഠതയിൽ തുല്യമാണ്.
[തുഹ്ഫ & ശർവാനി 1/480, ഫത്ഹുൽ മുഈൻ & ഇആനത്ത് 1/241]


(ശ്രദ്ധേയ ഫത്‌വകൾ:  ഖലമുൽ ഇസ്‌ലാം കോടമ്പുഴ ബാവ മുസ്‌ലിയാർ) 

No comments:

Post a Comment