Friday 10 April 2020

സ്വലാതുൽ ഫാതിഹ് ചൊല്ലിയാൽ ധാരാളം മഹത്വത്തെ പറ്റി കേൾക്കുന്നു. ഇതെല്ലാം തെളിവ് സഹിതം വിവരിക്കാമോ



أَاللَّهُمَّ صَلِّ عَلَی سَيِّدِنَا مُحَمَدٍ اَلْفَاتِحِ لِمَا أُغْلِقَ وَالْخَاتِمِ لِمَاسَبَقَ نَاصِرِ الْحَقَّ بِالْحَقِّ وَالْهَادِي إِلَی صِرَاطِكَ الْمُسْتَقِيمِ وَعَلَی آلِهِ حَقَّ قَدْرِهِ وَمِقْدَارِ هِ الْعَظِيمِ


മുന്‍ഗാമികളായ മഹാരഥന്മാരില്‍ നിന്ന് നബി(സ്വ)യുടെ മേല്‍ സ്വലാത്ത് ചൊല്ലുന്നതിന്‍റെ അനേകം രീതികള്‍ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. വലിയ്യും ആരിഫുമായിരുന്ന മുഹമ്മദ് ശംസുദ്ദീനുല്‍ബക്’രീ എന്നവരിലേക്ക് ചേര്‍ക്കപ്പെടുന്ന സ്വലാത്താണ് സ്വാലാത്തുല്‍ഫാതിഹ്.


ഈ സ്വലാത്തിനെ കുറിച്ച് മഹാനായ യൂസുഫുന്നബഹാനി(റ) അവരുടെ അഫ്ളലുസ്സ്വലവാത്ത് അലാ സയ്യിദിസ്സാദാത്(പേജ് 137) എന്ന ഗ്രന്ഥത്തിലും സഅാദതുദ്ദാറൈന്‍ (പേജ് 239) എന്ന ഗ്രന്ഥത്തിലും വിശദമായി പരാമര്‍ശിച്ചിട്ടുണ്ട്.


ഈ സ്വലാത്ത് ചൊല്ലിയവര്‍ നരകത്തില്‍ പ്രവേശിക്കുകയില്ലെന്നും ഈ സ്വലാത്ത് ഒരുപ്രാവശ്യം ചൊല്ലുന്നത് പതിനായിരക്കണക്കിന് സ്വലാത്തിന് തുല്യമാണെന്നും നാല്‍പത് ദിവസം ഇത് പതിവാക്കിയാല്‍ അല്ലാഹു എല്ലാ പാപങ്ങളില്‍ നിന്നും മോചനം നല്‍കുമെന്നും വ്യാഴാഴ്‌ച രാത്രിയോ വെള്ളിയാഴ്‌ചയോ തിങ്കളാഴ്‌ചയോ ഈ സ്വലാത്ത് ആയിരം പ്രാവശ്യം ചൊല്ലിയാല്‍ തിരുനബി(സ്വ) കണ്ടുമുട്ടാനുള്ള സൌഭാഗ്യമുണ്ടാകുമെന്നുമെല്ലാം എല്ലാം യൂസുഫുന്നബഹാനി(റ) വിശദീകരിച്ചിട്ടുണ്ട്.


പല സ്വലാത്തുകളുടെയും ദിക്റുകളുടെയും ഗുണവും മഹത്വവും ഇല്‍മുല്‍കശ്ഫിലൂടെയും അനുഭവങ്ങളിലൂടെയും ആരിഫീങ്ങളും സൂഫിവര്യന്മാരുമായ മഹാന്മാര്‍ മനസിലാക്കിയതായിരിക്കാം.


എന്നാല്‍ വിശുദ്ധഖുര്‍ആനിനേക്കാളും സ്ഥാനം ഈ സ്വലാത്തിനാണെന്ന ചിലരുടെ പ്രചാരണം തെറ്റാണ്. അല്ലാഹുവിന്‍റെ കലാമിന് സൃഷ്ടികളുടെ കലാമിനേക്കാള്‍ എന്തുകൊണ്ടും പവിത്രതയേറുമെന്നത് പറയേണ്ടതില്ലല്ലോ.


മറുപടി നൽകിയത്  : മുബാറക് ഹുദവി അങ്ങാടിപ്പുറം

No comments:

Post a Comment