Saturday 4 April 2020

ഹാർമോണിയം പോലുള്ള ഉപകരണങ്ങളോട് കൂടി ചില ദർഖാ ശരീഫുകളിൽ (അജ്മീറിൽ) ഖവാലി ആലപിക്കുന്നതിന്റെ വിധി എന്താണ് ?



അങ്ങനെ ഉപയോഗിക്കുന്നുണ്ടെങ്കിൽ അതിന് ഒരു ന്യായീകരണവുമില്ല. നബി (സ) യുടെ കാലത്ത് വിവിധ രീതികളിലുള്ള വീണകളും , കുഴലുകളും പോലുള്ള സംഗീത ഉപകരണങ്ങൾ ഉണ്ടായിരുന്നു . അവ നബി (സ) വിരോധിച്ചതായി ഇമാം അഹമ്മദ് (റ) പോലെയുള്ളവർ റിപ്പോർട് ചെയ്ത ഹദീസിന്റെയും മറ്റു അടിസ്ഥാനത്തിൽ വീണകളും , കുഴലുകളുമൊക്കെ ഹറാം ആണെന്ന് ശാഫിഈ പണ്ഡിതന്മാർ പ്രസ്താവിച്ചിട്ടുണ്ട്. തുഹ്ഫ പോലുള്ള കിതാബുകൾ അതിന് തെളിവാണ് .

ഇന്ന് കാണുന്ന ഹാർമോണിയം പോലുള്ള സംഗീത ഉപകരണം അന്നത്തെ വീണപോലുള്ള ഉപകരണങ്ങളുടെ പരിഷ്കരിച്ച രൂപമാണ്. അത്തരം ഉപകരണങ്ങൾ കൊണ്ട് ഖവാലി പോലുള്ള പരിപാടികൾ നടത്തൽ അനുവദനീയമല്ല .

No comments:

Post a Comment