Wednesday 1 April 2020

വീട്ടിലേ ഒരു റൂമിലെ ടൈല്‍സ് മാത്രം പള്ളിയായി വഖഫ് ചെയ്യാമോ?



മുസ്വല്ല, ടൈല്‍സ് പോലെ നീക്കാന്‍ പറ്റുന്ന (منقول) വസ്തുക്കള്‍ പള്ളിയായി വഖഫ് ചെയ്യാന്‍ പറ്റില്ലെന്നാണ് പൊതുനിയമം. എന്നാല്‍ അത്തരം മന്‍ഖൂലായ വസ്തുക്കള്‍ നിലത്തുറപ്പിച്ചതിനു ശേഷം പള്ളിയായി വഖ്‍ഫ് ചെയ്താല്‍ വഖ്‍ഫ് ശരിയാവും. പിന്നീട് അവ നീക്കം ചെയ്താലും അത് പള്ളിയായി തന്നെ നിലനില്‍കും.


ആയതിനാല്‍ വീട്ടിലെ ഒരു റൂമില്‍ പതിച്ച ടൈല്‍സ് മാത്രം പള്ളിയായി വഖ്‍ഫ് ചെയ്യാം. അങ്ങനെ വഖ്‍ഫ് ചെയ്താല്‍ അതിനു പള്ളിയുടെ വിധി ബാധകമാവും. അതിന്‍റെ ബഹുമാനം പാലിക്കണം. വലിയ അശുദ്ധിയുള്ളവര്‍ അവിടെ താമസിക്കാന്‍ പാടില്ല. ഏതെങ്കിലും അവസരത്തില്‍ വീടിന്‍റെ ഉടമസ്ഥാവകാശം മറ്റൊരാള്‍ക്ക് കൈമാറുകയാണെങ്കില്‍ റൂമിലെ ടൈല്‍സ് പള്ളിയായി വഖ്‍ഫ് ചെയ്ത വിവരം അയാളെ അറിയിക്കണം. അല്ലെങ്കില്‍ ആ ടൈല്‍സ് മാത്രം അടര്‍ത്തി മാറ്റി നാം പുതുതായി താമസിക്കുന്ന വീട്ടില്‍ പതിക്കാന്‍ ശ്രമിക്കണം. ഒരു റൂമിലെ മുഴുവന്‍ ടൈല്‍സും പള്ളിയായി വഖ്‍ഫ് ചെയ്യാതെ നിസ്കരിക്കാന്‍ അത്യവശ്യമായ സ്ഥലത്തുള്ള ടൈല്‍സ് മാത്രം വഖ്‍ഫ് ചെയ്യുകയുമാവാം.


മറുപടി നൽകിയത്  : സിറാജുദ്ദീന്‍ ഹുദവി മേല്‍മുറി

No comments:

Post a Comment