Wednesday 1 April 2020

രോഗപ്പകര്‍ച്ചയെ പറ്റി ഇസ്‌ലാമിന്‍റെ കാഴ്ചപ്പാട് എന്താണ്? “ലാ അദ്’വാ” അഥവാ “രോഗം പകരില്ല”എന്ന് മുഹമ്മദ് നബി (സ) പറഞ്ഞിട്ടുണ്ടോ?



ലാ അദ്’വാ അഥവാ പകര്‍ച്ചയില്ല എന്ന നബിവചനത്തിന്‍റെ പൊരുള്‍ ജാഹിലിയ്യാ കാലത്ത് ആളുകള്‍ വിശ്വസിച്ചുപോന്നിരുന്നത് പോലെ രോഗങ്ങള്‍ക്ക് സ്വമേധയാ പ്രകൃതിപരമായി പകരാനുള്ള കഴിവുണ്ടെന്നത് ശരിയല്ലെന്നും രോഗം പകരുന്നത് അല്ലാഹുവിന്‍റെ ഇറാദത്ത് അനുസരിച്ചാണെന്നുമാണ്.


രോഗം പകരുന്നതിന് അല്ലാഹു ചില കാരണങ്ങള്‍ ഉണ്ടാക്കിയേക്കാം. അത്തരം സാഹചര്യങ്ങളില്‍ ശ്രദ്ധപുലര്‍ത്തണമെന്നും സൂക്ഷിക്കണമെന്നുമാണ് മറ്റുഹദീസുകളുടെ അധ്യാപനം.

No comments:

Post a Comment