Thursday 2 April 2020

അല്ലാഹു ﷻ അല്ലാത്ത ഒരു നാമത്തില്‍ സത്യം ചെയ്യാന്‍ പാടില്ല എന്ന്‍ പറയുന്നത് ശരിയാണോ.?




ശരിയാണ്. അല്ലാഹുﷻ, അവന്‍റെ മറ്റു നാമങ്ങള്‍, വിശേഷണങ്ങള്‍ എന്നിവ കൊണ്ടല്ലാതെ പ്രാവചകര്‍, മലക്കുകള്‍, കഅബ, ഒരു വ്യക്തി തുടങ്ങിയക്കൊണ്ടൊക്കെ സത്യം ചെയ്യല്‍ കറാഹത്താണെന്ന്‍ ഇമാം നവവി(റ) പറഞ്ഞിട്ടുണ്ട്.

"നിങ്ങളുടെ പിതാക്കളെ കൊണ്ട് സത്യം ചെയ്യല്‍ അല്ലാഹു ﷻ നിരോധിച്ചിരിക്കുന്നു. സത്യം ചെയ്യുന്നെങ്കില്‍ അല്ലാഹുﷻവെ കൊണ്ട് മാത്രം ചെയ്യുക. അല്ലെങ്കില്‍ മിണ്ടാതിരിക്കുക" എന്ന്‍ വിശ്വഗുരു മുഹമ്മദ്‌ മുസ്ത്വഫാ ﷺ അരുളിയിട്ടുണ്ട്. (ബുഖാരി, മുസ്‌ലിം റഹ് , ഫതാവല്‍ ഹദീസിയ്യ 14)


No comments:

Post a Comment