Sunday 5 April 2020

ഉറക്കത്തിൽ ആരോ കഴുത്തിലോ മറ്റു അവയവങ്ങളിലോ പിടിച്ചമർത്തുന്നതായി തോന്നും . അപ്പോൾ സംസാരിക്കുവാനോ , കൈ കാലുകൾ അനക്കുവാനോ കഴിയില്ല .ഇത് പിശാച് ബാധയാണോ ? ആയത്ത് കുർസി പോലുള്ളവ മനസ്സിൽ പാരായണം ചെയ്താൽ അത് ക്രമേണ വിട്ടുമാറുകയും ചെയ്യും ? എന്ത് അവസ്ഥയാണിത് ?



ചോദ്യത്തിൽ പറഞ്ഞ ഈ രോഗത്തിന് "കാബൂസ്" എന്ന് പറയപ്പെടും. ഇത് കൂടുതൽ പിടിപെടുന്നത് അവിവാഹിതർക്കാണ്.

"മാലിഖുലിയാ" എന്ന ഒരു തരം മാനസിക രോഗത്തിന്റെ മുന്നോടിയാണിതെന്നും പറയപ്പെടുന്നു. ഏതായാലും ഇത് പിശാചിന്റെ ഉപദ്രവമല്ല. " ആയത്തുൽ കുർസി" കൊണ്ട് മേൽ പ്രകാരം പ്രവർത്തിക്കുമ്പോൾ അത് നീങ്ങിപ്പോകും എന്നുള്ളത് വാസ്തവമാണ്. പക്ഷെ അത്തരം പ്രവൃത്തികൾ ആയത്തുൽ കുർസി അല്ലാത്ത മറ്റെന്തു കൊണ്ട് പ്രവർത്തിച്ചാലും ഫലം കിട്ടും. അത് മറ്റു സംസാരം ആയാലും മതി. അതിനാൽ ആയത്തുൽ കുർസിയുടെ ഉപയോഗം മൂലം അത് ഭേതമാകുന്നതിനാൽ അത് പിശാച് ബാധയാണെന്നു വയ്ക്കാൻ നിവൃത്തിയില്ല.

ദുർമാർഗ്ഗത്തിലേക്കു മനുഷ്യനെ ക്ഷണിക്കുകയല്ലാതെ ദേഹോപദ്രവം ചെയ്യാനുള്ള കഴിവ് പിശാചിനില്ലെന്നും അതിനാൽ അത് പിശാച് ബാധയല്ലെന്നും പറയുന്നത് ശെരിയല്ല . മനുഷ്യനെ ഉപദ്രവിക്കാനുള്ള കഴിവ് പിശാചിനുണ്ടെന്നു പല ഹദീസുകളിൽ നിന്നും വ്യക്തമാണ്. രാത്രിയുടെ ആരംഭത്തിൽ പിശാചുക്കൾ പരന്നു നടക്കുന്നത് കൊണ്ട് ആ സമയം കുട്ടികളെ പുറത്തേക്കു വിടരുതെന്ന് പറയുന്നത് നബി (സ) പ്രസ്താവിച്ചതായി ബുഖാരി , മുസ്ലിം (റഹ്) റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

അബ്ദുല്ലാഹിബ്നു മസ്ഊദ് (റ) ന്റെ ഭാര്യ ഒരവസരത്തിൽ അദ്ദേഹത്തോട് പറയുകയാണ് , എന്റെ കണ്ണ് രോഗം ഒരു ജൂതൻ മന്ത്രിച്ചൂതുമ്പോൾ സുഖപ്പെടുന്നതും മന്ത്രം നിർത്തിയാൽ വീണ്ടും തുടങ്ങുന്നതുമാണ്. അദ്ദേഹം പറഞ്ഞു : കണ്ണിൽ പിശാച് കുത്തുകയാണ്. മന്ത്രിക്കുമ്പോൾ അത് ഒഴിഞ്ഞു നിൽക്കും . മന്ത്രം നിർത്തിയാൽ വീണ്ടും ഉപദ്രവം ഉണ്ടാകും. അബൂ ദാവൂദ് (റഹ്) രിവായത് ചെയ്തതാണിത്. ഇങ്ങനെ പല ഹദീസുകളുമുണ്ട്.

ചുരുക്കത്തിൽ അവിവാഹിതർ വിവാഹം കഴിക്കുന്നത് ആ രോഗത്തിന് പ്രതിവിധിയാണ്. ഓരോ ഉറുപ്പിക തൂക്കം പച്ചകൊത്തമ്പാലരി കുറെ ദിവസം ചവച്ചു തിന്നാൽ ഇത് സുഖപ്പെടും .

No comments:

Post a Comment