Tuesday 7 April 2020

അബ്ദുല്ലാഹിബ്നു ഉമർ (റ)






ഉമർ(റ) വിന്റെ മനസ് മാറ്റിയ വചനങ്ങൾ


രണ്ടാം ഖലീഫ ഉമറുബ്നുൽ ഖത്വാബ്(റ) മഹാനവർകളുടെ ഓമാനപുത്രൻ ആ പുത്രന്റെ അമ്പരപ്പിക്കുന്ന ചരിത്രമാണ് പറയാൻ പോവുന്നത്.

ജാഹിലിയ്യ കാലഘട്ടത്തിലേക്കൊന്നു തിരിഞ്ഞുനോക്കാം മക്കയുടെ പൗരുഷ പ്രതീകമായ ഉമർ (റ) വീരശൂര പരാക്രമി  ധീരന്മാരുടെ ധീരൻ ശൂരന്മാരുടെ ശൂരൻ

ഉമർ എന്ന പേര് കേട്ടാൽ മക്കായിലെ യുവാക്കൾ കോരിത്തരിക്കും  യുവാക്കളുടെ  സാഹസങ്ങളുടെ മുമ്പിൽ കാണാംഈ വീരനായകനെ

ഒരു ദിവസം മക്കാ പട്ടണം സന്തോഷവാർത്ത കേട്ടു ഉമർ വിവാഹിതനാവാൻ പോവുന്നു ആരാണ് വധു? ആരാണ് ആ ഭാഗ്യവതി?

സൈനബ്

മള്ഊനിന്റെ മകൾ സൈനബ് പ്രസിദ്ധനായ ഉസ്മാനുബ്നു മള്ഊനിന്റെ സഹോദരി

കുലമഹിമക്കൊത്ത വിവാഹം തന്നെ എല്ലാവർക്കും സന്തോഷം പ്രമുഖരും സാധാരണക്കാരുമെല്ലാം പങ്കെടുത്ത വിവാഹാഘോഷം    ഇവർക്ക് ജനിച്ച മൂന്നു മക്കളെ കാലം പുകഴ്ത്തിപ്പറഞ്ഞിട്ടുണ്ട് ഹഫ്സ, അബ്ദുല്ല, അബ്ദുർറഹ്മാൻ

പിൽക്കാലത്ത് ഹഫ്സ (റ) നബി (സ) തങ്ങളുടെ ഭാര്യയായിത്തീർന്നു മുഅ്മിനീങ്ങളുടെ ഉമ്മ -ഉമ്മുൽ മുഅ്മിനീൻ -എന്ന പദവിനേടി

ഹഫ്സ(റ)യുടെ സഹോദരൻ അബ്ദുല്ല(റ) 

നബി (സ) തങ്ങൾക്ക് നുബുവ്വത്ത് കിട്ടിയിട്ട് രണ്ട് വർഷമായി അപ്പോൾ സൈനബ് ഗർഭിണിയാണ് ആൺകുഞ്ഞിന് വേണ്ടി കാത്തിരിക്കുന്ന കാലം പെൺകുഞ്ഞ് പിറക്കുന്നത് തറവാടിന് മാനക്കേടാണെന്ന് കരുതന്ന കാലം 

സൈനബ് പ്രസവിച്ചു ആൺകുഞ്ഞ് 

കേട്ടവരുടെയെല്ലാം മനസിൽ ആഹ്ലാദം അലയടിച്ചുയർന്നു ദമ്പതികളെ അനുമോദിക്കാൻ എന്തുമാത്രം ആളുകളാണ് വീട്ടിലെത്തിയത് കുലീന വനിതകളുടെ വലിയ സംഘങ്ങൾ തന്നെ വന്നു ചേർന്നു വീട്ടിലാകെ സന്തോഷം കത്തിപ്പടർന്നു   കുഞ്ഞിന് പേരിട്ടു അബ്ദുല്ല

ജാഹിലിയ്യാ കാലത്ത് അറേബ്യയിൽ നല്ല പ്രചാരത്തിലുള്ള പേരാണ് അബ്ദുല്ല അക്കാലത്ത് അബ്ദുറഹ്മാൻ എന്ന പേരും പ്രചാരത്തിലുണ്ട് ഈ പേരുകൾക്ക് ഇസ്ലാമിലും വളരെ പ്രാധാന്യമുണ്ട് അബ്ദുല്ലാഹിബ്നു ഉമർ (റ) തന്നെ റിപ്പോർട്ട് ചെയ്യുന്ന ഒരു ഹദീസിൽ ഇങ്ങനെ കാണാം:

നബി (സ) തങ്ങൾ പറഞ്ഞു: 'നിങ്ങളുടെ നാമങ്ങളിൽ അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ടത് അബ്ദുല്ല, അബ്ദുർറഹ്മാൻ എന്നിവയാകുന്നു'

അബ്ദുല്ലാഹിബ്നു ഉമർ (റ) തനിക്കു ലഭിച്ച പേരിൽ അഭിമാനം കൊണ്ടു അല്ലാഹുവിന് ഇഷ്ടപ്പെട്ട പേര് തനിക്കും ഇഷ്ടപ്പെട്ടതുതന്നെ പലപ്പോഴും അങ്ങനെ പറഞ്ഞിട്ടുണ്ട് 

ഒരേ കാലത്ത് ജീവിച്ച നാല് അബ്ദുല്ലമാരെ ഇസ്ലാമിക ചരിത്രം അഭിമാനപൂർവം അനുസ്മരിക്കുന്നുണ്ട് .

1. അബ്ദുല്ലാഹിബ്നു ഉമർ (റ)
2. അബ്ദുല്ലാഹിബ്നു അബ്ബാസ് (റ)
3. അബ്ദുല്ലാഹിബ്നു സുബൈർ (റ)
4. അബ്ദുല്ലാഹിബ്നു അംറിബ്നുൽ ആസ്വ്(റ)

അബ്ദുല്ലാഹിബ്നു ഉമർ (റ) അവർകളുടെ പരമ്പര വളരെ ശ്രേഷ്ഠമാണ് നബി (സ) തങ്ങളുടെ ഉപ്പാപ്പയായ കഅ്ബ് എന്നവരിൽ ഈ പരമ്പര വന്നുചേരുന്നു

അബ്ദുല്ലയുടെ ഉപ്പ ഉമർ (റ) അവരുടെ ഉപ്പ നുഫൈൽ അദ്ദേഹത്തിന്റെ ഉപ്പ അദിയ്യ് അദ്ദേഹത്തിന്റെ ഉപ്പ കഅ്ബ്

പ്രതാപം നിറഞ്ഞ വീട് എപ്പോഴും പ്രമുഖരുടെ സാന്നിധ്യം അവിടെ എല്ലാവരുടെയും സ്നേഹവാത്സല്യങ്ങൾ ആസ്വദിച്ചു വളരുകയാണ്  അബ്ദുല്ല എന്ന കുഞ്ഞ് എല്ലാവരെയും അതിശയിപ്പിക്കുന്ന ബുദ്ധിശക്തി ഓർമവെച്ച നാൾ മുതൽ കേൾക്കുന്നത് ഇസ്ലാമിനെക്കുറിച്ചാണ് പലരിൽനിന്നും ഇസ്ലാമിനെക്കുറിച്ചു കേട്ടു ആ വിവരണങ്ങൾ കൊച്ചു മനസ്സിനെ തൊട്ടുണർത്തി കൂടുതൽ കാര്യങ്ങൾ കേൾക്കാനാഗ്രഹിച്ചു

തന്റെ പ്രിയപ്പെട്ട ഉപ്പ ഇസ്ലാമിലെത്തിയതെങ്ങനെ? മക്കയെ കോരിത്തരിപ്പിച്ച സംഭവം ആ സംഭവം അബ്ദുല്ല എന്ന ബാലാൻ കേൾക്കുകയാണ്

ഖുറൈശി പ്രമുഖരുടെ ഒരു യോഗം നടക്കുന്നു ഇസ്ലാം മതത്തെയും പ്രവാചകനെയും ഇല്ലായ്മ ചെയ്യണം അതിനെന്ത് വഴി? അതാണ് ചർച്ച

മുഹമ്മദിനെ വധിക്കുക അതാണ് പരിഹാരം മറ്റൊരു പരിഹാരവുമില്ല ചർച്ച അവിടെയെത്തി അക്കാര്യം എല്ലാവരും സമ്മതിച്ചു പക്ഷെ ഒരു പ്രശ്നം

മുഹമ്മദിനെ ആര് വധിക്കും? ആളുകൾ പരസ്പരം നോക്കി ധൈര്യം പോരാ ധീരനായ ഉമർ മാത്രം എഴുന്നേറ്റു ദൃഢസ്വരത്തിൽ പ്രഖ്യാപിച്ചു മുഹമ്മദിനെ ഞാൻ വധിക്കും എല്ലാവരും ആവേശഭരിതരായി ഉമർ വാളുമായി കുതിച്ചു

വഴിക്കുവെച്ച് ഒരു കൂട്ടുകാരനെ കണ്ടു പേര് നുഐം ഉമറിന്റ പോക്ക് അത്ര പന്തിയല്ലെന്ന് കൂട്ടുകാരന് തോന്നി ഏതോ സാഹസം കാണിക്കാൻ ഇറങ്ങിയതാണ് എങ്ങനെയും പിന്തിരിപ്പിക്കണം

ഉമർ...... കൂട്ടുകാരൻ വിളിച്ചു

ഉമർ നിന്നു നുഐം ചോദിച്ചു: എങ്ങോട്ടാണ് വാളുമായി പോവുന്നത്?

മുഹമ്മദിനെ വധിക്കാൻ താങ്കൾക്കെങ്ങനെ കഴിയും? അബ്ദുമനാഫിന്റെ കുടുംബം താങ്കളെ അതിന്നനുവദിക്കുമോ? മുഹമ്മദിനെ വധിച്ചാൽ നിങ്ങൾക്കിവിടെ ജീവിക്കാൻ കഴിയുമോ?

എന്നെ പേടിപ്പിക്കാൻ നോക്കണ്ട ഞാൻ പേടിച്ചു പിന്മാറില്ല ഇന്ന് ഞാനവന്റെ തലയെടുക്കും

കൂട്ടുകാരന്റെ മനസ് നന്നായി പ്രവർത്തിച്ചു ഉമറിനെ പിന്തിരിപ്പിക്കാനെന്ത് വഴി? സഹോദരിയോട് ഉമറിന് വലിയ സ്നേഹമാണ് ഉമറിന്റെ ശ്രദ്ധ അങ്ങോട്ട് തിരിച്ചുവിടാം അപ്പോൾ കോപം തണുക്കും

ഉമർ താങ്കൾ സ്വന്തം കുടുംബത്തെ ആദ്യം നേരെയാക്കൂ എന്നിട്ടുമതി മുഹമ്മദിനെ വധിക്കൽ

ആ വാക്കുകൾ ഫലിച്ചു ഉമർ ഞെട്ടി ചിന്ത സ്വന്തം കുടുംബത്തിലേക്കു നീണ്ടു ഉമർ ചോദിച്ചു:

എന്തുപറ്റി എന്റെ കുടുംബത്തിന്?

താങ്കളുടെ സഹോദരി ഫാത്വിമ ഇസ്ലാം മതം സ്വീകരിച്ചു അവരുടെ ഭർത്താവ് സഈദും ഇസ്ലാം മതം സ്വീകരിച്ചു

ഈ കേട്ടത് ശരിയാണോ? ശരിയാണെങ്കിൽ .... ഉമർ ഓടുകയാണ് സഹോദരിയുടെ വീട്ടിലേക്ക്

വീട്ടിലെത്തി മുൻവാതിൽ അടഞ്ഞുകിടക്കുന്നു ശ്രദ്ധിച്ചു അകത്ത് ശബ്ദം വിശുദ്ധ ഖുർആൻ പാരായണം ചെയ്യുന്ന ശബ്ദം വല്ലാത്ത ആകർഷണമുള്ള ശൈലി

ഫാത്വിമാ..... വാതിൽ തുറക്കൂ....

ഉമറിന്റെ ശബ്ദം അകത്തുള്ളവർ അത് തിരിച്ചറിഞ്ഞു തങ്ങൾ ഇസ്ലാം മതം സ്വീകരിച്ചത് ഉമർ അറിഞ്ഞു കഴിഞ്ഞു ഇനിയെന്തും സംഭവിക്കാം ഖബ്ബാബ് (റ) ഖുർആൻ  ഓതിപ്പഠിപ്പിക്കുകയായിരുന്നു അദ്ദേഹത്തെ വീട്ടിനകത്തേക്ക് മാറ്റിനിർത്തി ഫാത്വിമ (റ) വാതിൽ തുറന്നു

പറയൂ.... ഞാനെന്താണിപ്പോൾ കേട്ടത്? നിങ്ങൾ ഇസ്ലാം മതം സ്വീകരിച്ചോ?

'അതെ' സഈദിന്റെ മറുപടി കോപം വർദ്ധിച്ചു സഈദ്(റ) വിനെ ആക്രമിച്ചു ഭർത്താവിനെ ക്രൂരമായി ആക്രമിക്കുന്നത് കണ്ട് സഹിക്കാനായില്ല ഫാത്വിമ (റ) ഇടക്കു ചാടിവീണു അവർ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു: ഞങ്ങൾ ഇസ്ലാം മതം സ്വീകരിച്ചു ഏകനായ അല്ലാഹുവിൽ വിശ്വസിച്ചു അവന്റെ റസൂലിലും വിശ്വസിച്ചു നിങ്ങൾക്കെന്ത് വേണമെങ്കിലും ചെയ്യാം ഞങ്ങൾ മടങ്ങില്ല കൊന്നാലും മടങ്ങില്ല

ഉമർ സഹോദരിയെ ആക്രമിച്ചു അവരുടെ നെറ്റിയിൽ ചോര കണ്ടു എവിടെയോ തട്ടി മുറിഞ്ഞു ചോര കണ്ടപ്പോൾ ഉമർ ശാന്തനാവാൻ തുടങ്ങി ശബ്ദം താഴ്ത്തി ചോദിച്ചു:

നിങ്ങൾ എന്താണ് പാരായണം ചെയ്തിരുന്നത്? എന്നെ കേൾപ്പിക്കൂ

കുളിച്ചു ശുദ്ധിയായി വരൂ

കുളിക്കാൻ പോയി തലയിൽ തണുത്ത വെള്ളം ഒഴിച്ചു കോപം ഒഴുകിപ്പോയി   കുളി കഴിഞ്ഞപ്പോൾ പുതിയൊരാളായി മാറി

ഖബ്ബാബ് (റ) വിശുദ്ധ ഖുർആനിലെ ചില വചനങ്ങൾ ഓതിക്കേൾപ്പിച്ചു ആ വചനങ്ങൾക്ക് എന്തൊരു മാസ്മരിക ശക്തി

നബി (സ) തങ്ങൾ എവിടെയാണ്? എനിക്ക് കാണണം സത്യസാക്ഷ്യം വഹിക്കണം

അവർ പോയി അർഖം(റ)വിന്റെ വീട്ടിലേക്ക് ഉമർ (റ) ഇസ്ലാം മതം സ്വീകരിച്ചു

അബ്ദുല്ല എന്ന മിടുക്കനായ കുട്ടി ആ ഖുർആൻ വചനങ്ങൾ കേട്ടു ഉപ്പായുടെ മനസ് മാറ്റിയ മഹത്തായ വചനങ്ങൾ സൂറത്ത് ത്വാഹ അതിലെ വചനങ്ങൾ

ത്വാഹാ....മാ.... അൻസൽനാ.....അലൈക്കൽ ഖുർആന ലി തശ്ഖാ....

ത്വാഹാ....താങ്കൾക്ക് നാം ഖുർആൻ ഇറക്കിയത് ബുദ്ധിമുട്ടാൻ വേണ്ടിയല്ല

ഇല്ലാ തദ്കിറത്തൻ ലിമൻ യഖ്ശാ....

ഭയപ്പെടുന്നവർക്ക് ഉൽബോധനമായിട്ടാണ്

ഉപ്പായുടെ മനസ്സിൽ തട്ടിയ വചനം തന്റെയും മനസ്സിൽ തട്ടി ആ വചനങ്ങൾ മനസ്സിൽ പതിഞ്ഞുപോയി കല്ലിൽ കൊത്തിയ ചിത്രം പോലെ

വിശുദ്ധ ഖുർആൻ വചനങ്ങൾ കേൾക്കുന്നതാണ് ഏറ്റവും നല്ല ആനന്ദം കവിത കേൾക്കുന്നതിനേക്കാൾ മധുരം റബ്ബുൽ ആലമിന്റെ തിരുമൊഴികൾ കേട്ടാലും കേട്ടാലും മതിവരില്ല

വിശുദ്ധ ഖുർആൻ പാരായണത്തിന്റെ മധുര ശബ്ദം ഉയരുന്ന അന്തരീക്ഷത്തിലാണ് അബ്ദുല്ല വളർന്നു വരുന്നത്....


പതിനൊന്നുകാരന്റെ വിസ്മയം


ഉമർ (റ)വിനു പിന്നാലെ ഭാര്യ സൈനബും ഇസ്ലാം സ്വീകരിച്ചു കുടുംബാംഗങ്ങളിൽ പലരും ഇസ്ലാമിലേക്ക് വന്നു ഇസ്ലാം പരസ്യമായിരിക്കുന്നു ഉമർ (റ)വിന്റെ വീട്ടിൽ ധാരാളമാളുകൾ വരുന്നു മുസ്ലിംകളുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കുന്നു എല്ലാം അബ്ദുല്ല കേൾക്കുന്നു

പീഡനങ്ങളുടെ വാർത്തകളാണ് ഏറെയും കേൾക്കുന്നത് അപ്പോൾ മനസ് വേദനിക്കും

തൗഹീദിന്റെ പൂർണവചനം
ലാഇലാഹ ഇല്ലല്ലാഹ്......
മുഹമ്മദുർറസൂലുല്ലാഹ്.....

നബി(സ) ഈ വചനം മനസ്സിലുറപ്പിച്ചുകൊടുത്തു പിന്നെ അതിളകില്ല അതാണ് സ്വഹാബികളുടെ അവസ്ഥ ജീവൻ നൽകാം തൗഹിദിൽ നിന്ന് പിന്മാറില്ല അബ്ദുല്ല അതനുഭവിച്ചറിഞ്ഞു

ഉപ്പായോടൊപ്പം നബി (സ) തങ്ങളെ കാണാൻ പോയി സത്യസാക്ഷ്യ വചനം മൊഴിഞ്ഞു തൗഹീദ് ഉൾക്കൊണ്ടുകഴിഞ്ഞു   അല്ലാഹുവും റസൂൽ(സ) തങ്ങളും അവർക്കിഷ്ടപ്പെടാത്ത ഒരു ചിന്തയും മനസിൽ വരില്ല അവർ ഇഷ്ടപ്പെടാത്ത ഒരു വാക്കും നാവിൽനിന്ന് വരില്ല അവർക്കിഷ്ടപ്പെടാത്ത ഒരു പ്രവർത്തിയും ചെയ്യില്ല കുട്ടിക്ക് അത്രക്ക് സൂക്ഷ്മതയാണ്

അബ്ദുല്ല (റ) എന്ന കുട്ടി വളർന്നു വരികയാണ് പ്രായം പതിനൊന്ന് വയസ് പീഡനങ്ങൾ വല്ലാതെ വർധിച്ചിരിക്കുന്നു മക്കയിൽ താമസം അസാധ്യമായിരിക്കുന്നു

മദീനയിലേക്ക് ഹിജ്റ പോവാൻ നബി (സ) സ്വഹാബികൾക്ക് അനുമതി നൽകി പിറന്ന മണ്ണിനോട് വിടപറയുക വളരെ പ്രയാസമുള്ള കാര്യമാണ് മക്കയെ വളരെയേറെ ഇഷ്ടമാണ് അതിനെ വിട്ടുപോവുക എത്ര സങ്കടകരം

തൗഹീദാണ് വലുത് അത് പരസ്യമക്കാൻ ഇവിടെ സ്വാതന്ത്ര്യമില്ല ഇവിടെ ശിർക്ക് വാഴുന്നു കഅ്ബാലയം തൗഹീദിന്റെ കേന്ദ്രമാണ് പക്ഷെ, നടക്കുന്നത് ശിർക്കാണ് ബിംബാരാധന കഅ്ബാലയത്തിനകത്ത് ബിംബങ്ങൾ

മക്ക വിട്ടുപോവാൻ മുസ്ലിംകൾ തയ്യാറായി ഖുറൈശികൾ അറിയരുത് അറിഞ്ഞാൽ ഉപദ്രവിക്കും കൊന്നുകളഞ്ഞെന്നും വരും എല്ലാം ഉപേക്ഷിച്ചാണ് നാട് വിടുന്നത് ആട്ടിൻപറ്റങ്ങളെ കൊണ്ട് പോവാനാവില്ല ഒട്ടകക്കൂട്ടങ്ങളെയും ഇവിടെ ഉപേക്ഷിക്കണം വീടും പറമ്പും മറ്റ് സ്വത്തുക്കളും ഉപേക്ഷിച്ചു പോവണം വിശ്വാസം സംരക്ഷിക്കാൻ അതേ വഴിയുള്ളൂ ഹിജ്റഃ

നബി (സ) തങ്ങൾക്ക് നാൽപത് വയസ്സായപ്പോൾ നുബുവ്വത്ത് കിട്ടി അന്ന് മുതൽ തൗഹീദിലേക്ക് ആളുകളെ ക്ഷണിക്കാൻ തുടങ്ങി

അല്ലാഹു അല്ലാതെ ഒരു ഇലാഹ് ഇല്ല
ലാ ഇലാഹ ഇല്ലല്ലാഹ്.....

മുഹമ്മദ് അല്ലാഹുവിന്റെ റസൂലാകുന്നു .....
മുഹമ്മദ് റസൂലുല്ലാഹ്....

ഇത് അംഗീകരിച്ചതിന്റെ പേരിലാണ് പിറന്ന നാട് ഉപേക്ഷിക്കേവന്നത്

നുവുവ്വത്ത് കിട്ടി ഒരു പതിറ്റാണ്ടിന്റെ ശേഷമാണ് ഇസ്റാഉം മിഅ്റാജും  നടക്കുന്നത് മിഅ്റാജിന്റെ രാവിലാണ് അഞ്ചു നേരത്തെ നിസ്കാരം നിർബന്ധമാക്കപ്പെട്ടത് അതോടെ ഇസ്ലാം കാര്യങ്ങളിൽ രണ്ടെണ്ണം നടപ്പിലായി ഈ അവസ്ഥയിലാണ് ഹിജ്റഃ നടക്കുന്നത് ഹിജ്റഃ കഴിഞ്ഞ് രണ്ടാം വർഷത്തിലാണ് സകാത്ത്, നോമ്പ് എന്നിവ നിർബന്ധമാവുന്നത് പിന്നെയും വർഷങ്ങൾ കഴിഞ്ഞാണ് ഹജ്ജ് നിർബന്ധമാവുന്നത്

ഹിജ്റഃ നടക്കുമ്പോൾ അബ്ദുല്ലാഹിബ്നു ഉമറിന് പതിനൊന്ന് വയസ് പ്രായമാണ് സവിശേഷമായ പ്രായം ബാല്യദശയുടെ അവസാന ഘട്ടം അന്ത്യബാല്യം

മനഃശാസ്ത്രപരമായി വളരെ പ്രാധാന്യമുള്ള കാലം വിശുദ്ധ ഖുർആൻ മുപ്പത് ജുസ്അ് മനഃപാഠമാക്കാൻ ഈ പ്രായത്തിലുള്ള കുട്ടികൾക്ക് കഴിവുണ്ട് ബാല്യദശയിൽ പഠിച്ചതും പരിശീലിച്ചതും ഒരിക്കലും മറന്നില്ല പതിനൊന്നു വയസ്സാകുമ്പോഴേക്കും ധാരാളം കാര്യങ്ങൾ പഠിച്ചു കഴിഞ്ഞു അനുഭവങ്ങളിലൂടെ പഠിച്ചു

നബി (സ) തങ്ങളോടുള്ള മുഹബ്ബത്ത് അതാണ് പ്രധാനം അത് മനസ്സിൽ നിറയണം പതിനൊന്ന് വയസുള്ള അബ്ദുല്ലാഹിബ്നു ഉമർ (റ)വിന്റെ മനസിൽ പ്രവാചക സ്നേഹം നിറഞ്ഞു നിൽക്കുന്നു

നബി (സ) തങ്ങളെ കാണണം കണ്ടുകൊണ്ടിരിക്കണം വീണ്ടും വീണ്ടും കാണണം  അതാണവസ്ഥ കാണാൻ കണ്ണുള്ളവർക്ക് കൊതിയാണ് നബി (സ) തങ്ങളുടെ ശബ്ദം കേൾക്കാൻ കാതുകൾ കൊതിക്കുന്നു ആ പുണ്യകരങ്ങളുടെ സ്പർശനമേൽക്കാൻ വല്ലാത്ത കൊതിയാണ് നബിചര്യകൾ പിന്തുടരുന്നതിൽ കുട്ടിക്കാലത്ത് തന്നെ വല്ലാത്ത നിർബന്ധം

പലരും മക്ക വിട്ടുകഴിഞ്ഞു വളരെ രഹസ്യമായിട്ടാണ് പോയത് ഉമർ(റ)വും കുടുംബവും പോയത് അങ്ങനെയല്ല പരസ്യമായിത്തന്നെയാണ്

ഭാര്യയും മക്കളും ഹിജ്റക്കൊരുങ്ങി ഉപ്പായുടെ ഒരുക്കം നോക്കിനിന്നു വാളും വില്ലും അണിഞ്ഞു അരയിൽ ചാട്ടുളി തൂക്കി കൈയിൽ അമ്പുകൾ വീട്ടിൽനിന്നിറങ്ങി കഅ്ബയുടെ നേരെ നടന്നു കഅ്ബയുടെ അങ്കണത്തിൽ ഖുറൈശികൾ പല സംഘങ്ങളായി ഇരിക്കുന്നു

ഉമർ (റ) കഅ്ബ ത്വവാഫ് ചെയ്തു ഇബ്റാഹീം മഖാമിൽ സുന്നത്ത് നിസ്കരിച്ചു  ഏഴ് തവണ ചുറ്റി അല്ലാഹുവിനെ വാഴ്ത്തി ഖുറൈശികളുടെ ഓരോ സംഘത്തെയും സമീപിച്ചു എന്നിട്ടിങ്ങനെ വിളിച്ചു പറഞ്ഞു:

'ഞാൻ മക്ക വിടുകയാണ് ഹിജ്റഃ പോവുകയാണ് ആർക്കെങ്കിലും എന്നെ തടുക്കാൻ ധൈര്യമുണ്ടെങ്കിൽ വരാം ഈ മലഞ്ചെരുവിന്റെ പിന്നിൽവെച്ചു ഏറ്റുമുട്ടാം മകൻ വധിക്കപ്പെട്ട് ഉമ്മ വിരഹവേദന സഹിക്കണമെന്നുണ്ടെങ്കിൽ എന്നെ നേരിടാൻ വരാം ഭാര്യയെ വിധവയാക്കാനും മക്കളെ യത്തീമാക്കാനും ധൈര്യമുള്ളവർ എന്നെ തടയാൻ വരൂ'

ഉമർ (റ)വിന്റെ ശബ്ദം പലതവണ മുഴങ്ങിക്കേട്ടു ഒരാളും എഴുന്നേറ്റില്ല ഒരക്ഷരം മിണ്ടിയില്ല മഹാനായ അലി(റ) ഈ രംഗം കാണുന്നു പിന്നീട് അലി (റ) പ്രസ്താവിച്ചതിങ്ങനെയാണ്:

'ഒരാളും ഉമർ (റ)വിനെ നേരിടാൻ ധൈര്യപ്പെടില്ല ഭീതിയിലായിരുന്നു അവർ ഉമർ (റ) ധീരമായി ഖുറൈശികളുടെ കൺമുമ്പിലൂടെ ഹിജ്റ പോയി

ഹിജ്റഃയിൽ ധീരനായ പിതാവിന്റെ ധീരപുത്രൻ കൂടെത്തന്നെയുണ്ടായിരുന്നു കുടുംബവും കൂടെപ്പോയി

പിതാവിന്റെ ഹിജ്റയെക്കുറിച്ച് പുത്രൻ അബ്ദുല്ലാഹിബ്നു ഉമർ (റ) വിശദമായി റിപ്പോർട്ട് ചെയ്തിട്ടുണ്ട് അതിന്റെ ചുരുക്കം ഇങ്ങനെയാകുന്നു:

'ഉമർ (റ) പറഞ്ഞു: മദീനയിലേക്ക് ഹിജ്റഃ പോവാൻ മൂന്നു പേർ നിശ്ചയിച്ചു ഞാനും അയ്യാശുബ്നു അബീ റബീഅയും ഹിശാമുബ്നു ആസ്വും മക്കയിൽ നിന്ന് ആറ് നാഴിക അകലെ ഒരു സ്ഥലമുണ്ട് തനാളുബ് രാവിലെ തനാളുബിൽ എത്തിച്ചേരുക പിന്നെ ഒന്നിച്ചു യാത്ര ചെയ്യാം ഒരാൾ പിടിക്കപ്പെട്ടാൽ മറ്റുള്ള രണ്ടുപേർ യാത്ര തുടരണം അതാണ് വ്യവസ്ഥ

പറഞ്ഞ സമയത്ത് ഹിശാം(റ) എത്തിയില്ല അദ്ദേഹത്തെ ശത്രുക്കൾ പിടികൂടി എന്നു മനസ്സിലാക്കി മറ്റുള്ളവർ യാത്രയായി ഖുബായിൽ എത്തി അവിടെ ബനൂ അംറുബ്നു ഔഫ് ഗോത്രക്കാർക്കിടയിൽ എത്തിച്ചേർന്നു അവിടെ ഇറങ്ങിത്താമസിച്ചു  അബ്ദുല്ലാഹിബ്നു ഉമർ (റ) ലോലഹൃദയനായിരുന്നു തന്റെ വീട്ടിൽ നിന്നിറങ്ങുമ്പോൾ നയനങ്ങൾ നിറഞ്ഞൊഴുകി നടന്നു വളർന്ന വഴികൾ പിന്നിടുമ്പോൾ വല്ലാത്ത സങ്കടം

വർഷങ്ങൾക്കു ശേഷം മക്ക കീഴടങ്ങി നബി (സ) തങ്ങളും സ്വഹാബികളും ജേതാക്കളായി മക്കയിൽ നടന്നു തന്റെ വീട്ടിന്റെ മുമ്പിലൂടെ നടന്നു പോവുന്നു ഇബ്നു ഉമർ (റ) വീട്ടിലേക്ക് നോക്കിയില്ല കണ്ണുകൾ ചിമ്മിയാണ് നടന്നത് എന്തൊരു മാനസികാവസ്ഥ

ഇബ്നു ഉമർ (റ) ഖുബായിൽ ദിവസങ്ങളോളം താമസിച്ചു പതിനൊന്നു വയസ്സുകാരന്റെ പ്രസരിപ്പും കൗതുകവും അദ്ദേഹത്തിൽ കാണാമായിരുന്നു നബി (സ) തങ്ങളുടെയും അബൂബക്കർ സിദ്ദീഖ് (റ)വിന്റെയും ആഗമനം പ്രതീക്ഷിച്ചു കഴിയുന്ന ഒരു സംഘമാളുകളുടെ അവസ്ഥ നേരിട്ടു കണ്ടു

ഒടുവിൽ അവരെത്തി നബി (സ) തങ്ങൾക്ക് ലഭിച്ച സ്വീകരണം പതിനൊന്നുകാരൻ കൗതുകത്തോടെ നോക്കിക്കണ്ടു മനസ്സിൽ നിന്നൊരിക്കലും മായാത്ത രംഗങ്ങൾ 

മദീനയിലേക്കുള്ള യാത്ര എന്തൊരാവേശം ആഹ്ലാദം ഈമാനിന്റെ പ്രകാശം  റബീഉൽ അവ്വൽ മാസം പന്ത്രണ്ടിനാണ് നബി (സ) തങ്ങളും അബൂബക്കർ സിദ്ദീഖ് (റ) വും ഖുബായിൽ എത്തിച്ചേർന്നത് അതൊരു തിങ്കളാഴ്ചയായിരുന്നു കുൽസൂമുബ്നു ഹദ്മ് നബി (സ) തങ്ങളെ സ്വീകരിക്കുകയും അതിഥിയായി താമസിപ്പിക്കുകയും ചെയ്തു 

വെള്ളിയാഴ്ചവരെ നബി (സ) ഖുബായിൽ താമസിച്ചു അതിന്നിടയിൽ എന്തുമാത്രം ആളുകൾ നബി (സ) തങ്ങുളെ കാണാനെത്തി ഖുബായിൽ മസ്ജിദ് സ്ഥാപിച്ചു

വെള്ളിയാഴ്ച രാവിലെ നബി (സ) തങ്ങളും സംഘവും പുറപ്പെട്ടു വമ്പിച്ചൊരു ഘോഷയാത്രയായി മാറി പാതക്കിരുവശവും ജനങ്ങൾ തടിച്ചു കൂടി

സാലിമുബ്നു ഔഫ് ഗോത്രക്കാർ താമസിക്കുന്ന സ്ഥലത്തെത്തി അവിടെ ജുമുഅഃ നടക്കുവാൻ പോവുകയാണ് ചരിത്ര സംഭവം

ജനങ്ങളെല്ലാം വുളൂ എടുത്തു വന്നു അച്ചടക്കത്തോടെ ഇരുന്നു ഖുത്വുബഃ നടന്നു ജുമുഅഃ നിസ്കാരം നിർവ്വഹിക്കപ്പെട്ടു  ആദ്യ ജുമുഅഃ ആദ്യ ഖുത്വുബഃ ചരിത്ര സംഭവത്തിന് ആ പ്രദേശം സാക്ഷിയായി ഇതാണ് ആദ്യ ജുമുഅത്ത് പള്ളി

നബി (സ) തങ്ങളും സംഘവും യസ്രിബിലേക്ക് പ്രവേശിക്കുകയാണ് പെൺകുട്ടികൾ ഈണത്തിൽ പാടുന്നു

ത്വലഅൽ ബദ്റു അലൈനാ
മിൻസനിയ്യാത്തിൽ വദാഇ
വജബ ശുക്റു അലൈനാ
മ ദആ ലില്ലാഹി ദാഇ

വദാഅ് പർവതത്തിന്റെ വിടവിലൂടെ പൂർണചന്രൻ ഞങ്ങൾക്കു മീതെ ഉദിച്ചുയർന്നിരിക്കുന്നു നന്ദി പറയൽ ഞങ്ങൾക്ക് നിർബന്ധമായി ദുആ ഇരക്കുന്നവർ അല്ലാഹുവിനോട് ദുആ ഇരക്കുന്ന കാലത്തോളം

ഒരുകൂട്ടർ ദഫ് മുട്ടി പാട്ടുപാടുന്നു
നഹ്നു ജവാരിൻ മിൻ ബനിന്നജ്ജാരി
യാ ഹബ്ബദാ മുഹമ്മദൻ മിൻ ജാരി

ഞങ്ങൾ ബനൂ നജ്ജാർ വംശത്തിലെ പെൺകുട്ടികളാണ് മുഹമ്മദ് എത്ര നല്ല അയൽക്കാരനാണ്

ഈ രംഗങ്ങളെല്ലാം നേരിൽക്കണ്ട പതിനൊന്നുകാരൻ ആകെ കോരിത്തരിച്ചു നിൽക്കുകയാണ്....


ഒരുകൂട്ടം കുട്ടികൾ




പ്രവാചകരുടെ പള്ളി മസ്ജിദുന്നബവി അവിടെ നിന്ന് പോവില്ല അബ്ദുല്ലാഹിബ്നു ഉമർ (റ) രാവും പകലും പള്ളിയിൽ തന്നെ നബി (സ) തങ്ങളെ കണ്ടുകൊണ്ടിരിക്കണം പറയുന്നതെല്ലാം കേൾക്കണം മിടുമിടുക്കനായ വിദ്യാർഥി അതിബുദ്ധിമാൻ ശ്രദ്ധിച്ചു പഠിക്കുകയാണ് എന്താണ് പഠന വിഷയം ? നബി (സ) തങ്ങളുടെ ജീവിതം

സുഫ്ഫത്തിന്റെ അഹ്ലുകാരുണ്ട് പള്ളിയിൽ അവർക്കെവിടെയും പോവാനില്ല അന്തിയുറങ്ങാൻ ഒരിടമില്ല അഭയം പള്ളിമാത്രം പള്ളിയിൽ അന്തിയുറങ്ങുന്നു അവരോടൊപ്പം കൂടി ഇബ്നു ഉമർ (റ) രാത്രിയും വീട്ടിൽ പോവില്ല ഉറക്കം പള്ളിയിൽ തന്നെ

നബി (സ) തങ്ങൾ ഇബ്നു ഉമർ (റ)വിനെ പ്രത്യേകം പരിഗണിച്ചു ഇടക്കൊക്കെ വീട്ടിൽ ഓടിയെത്തും ആഹാരം കഴിക്കാൻ വസ്ത്രം കഴുകാൻ

നബി (സ) തങ്ങളോടുള്ള സ്വുഹ്ബത്ത് അതാണ് ജീവിത ലക്ഷ്യം അതിലൂടെ വിജയം കൊതിക്കുന്നു മസ്ജിദുന്നബവിയിലെ ക്ലാസുകൾ അത് നഷ്ടപ്പെട്ടുകൂടാ വിശുദ്ധ ഖുർആൻ വചനങ്ങളിറങ്ങിയാൽ അത് ശ്രദ്ധയോടെ കേൾക്കും കാണാതെ പഠിക്കും ഓതിക്കൊണ്ടിരിക്കും മറ്റുള്ളവർക്ക് ഓതിക്കൊടുക്കും വീണ്ടും വീണ്ടും പാരായണം ചെയ്യും

വിശുദ്ധ ഖുർആൻ പാരായണം അതുതന്നെയാണ് ആനന്ദം നബി(സ) തങ്ങളെ വിട്ടുപോവാൻ കഴിയില്ല ഏതു സാഹചര്യത്തിലും നബി (സ) തങ്ങളെ കണ്ടുകൊണ്ടിരിക്കണം പുറത്തു പോയാൽ തിരിച്ചെത്താൻ വല്ലാത്ത വ്യഗ്രത

നബി (സ) തങ്ങൾ ഈ കുട്ടിക്ക് വിലപ്പെട്ട ഉപദേശങ്ങൾ നൽകിയിരുന്നു പിൽക്കാലത്തൊരിക്കൽ ഇബ്നു ഉമർ (റ) ഇങ്ങനെ പ്രസ്താവിച്ചു:

'നബി(സ) തങ്ങൾ എന്നോടിങ്ങനെ പറഞ്ഞു: നീ അല്ലാഹുവിനുവേണ്ടി സ്നേഹിക്കുക അല്ലാഹുവിനു വേണ്ടി പിണങ്ങുക അല്ലാഹുവിനു വേണ്ടി സൗഹൃദം ഉണ്ടാക്കുക അല്ലാഹുവിനുവേണ്ടി ശത്രുത വെക്കുക ഇതുകൊണ്ട് മാത്രമേ സൗഹൃദം നിനക്കു ലഭിക്കുകയുള്ളൂ ഇങ്ങനെ ചെയ്യാതെ നോമ്പും നിസ്കാരവും വർദ്ധിപ്പിച്ചാലും ഒരാൾക്ക് ഈമാനിന്റെ മാധുര്യം അനുഭവിക്കാനാവുകയില്ല

ഈ ഉപദേശം അക്ഷരാർത്ഥത്തിൽ പാലിച്ചു സൂക്ഷ്മതയോടെ ജീവിച്ചു അതോടെ എല്ലാവരാലും ആദരിക്കപ്പെട്ടു 

മറ്റൊരിക്കൽ ഇങ്ങനെ ഉപദേശിച്ചു

'ഓ.... ഇബ്നു ഉമർ....

പ്രഭാതമായാൽ പ്രദോഷത്തെ പ്രതീക്ഷിക്കരുത് നിന്റെ ആരോഗ്യകാലത്ത് നീ രോഗത്തെ പ്രതീക്ഷിക്കണം നിന്റെ മരണത്തിനു വേണ്ടി ഒരുങ്ങണം ഇബ്നു ഉമറേ.... നാളെ നിന്റെ പേരെന്താണെന്ന് നിനക്കറിയില്ല'

ഇളം മനസ് കോരിത്തരിച്ചുപോയി പ്രഭാതത്തിൽ ചെയ്യേണ്ടതെല്ലാം ചെയ്തുതീർക്കണം സായാഹ്നത്തിലേക്ക് നീക്കിവെക്കരുത് സായാഹ്നമെത്തുംമുമ്പേ മരണം വന്നെത്തിയേക്കാം ഒരു പ്രഭാതത്തിലും ഒന്നും നഷ്ടപ്പെടുത്തരുത് ആരോഗ്യ കാലത്ത് നന്നായി അധ്വാനിക്കണം രോഗം ഏതു വേളയിലും വരാം രോഗം വന്നാൽ അധ്വാനിക്കാനാവില്ല എപ്പോഴും മരണത്തിന് സന്നദ്ധരായിരിക്കണം  കാമിലായ മുഅ്മിനായി മരിക്കാൻ സന്നദ്ധരായിരിക്കുക ഇതൊക്കെ ഇബ്നു ഉമർ (റ) നന്നായി മനസ്സിലാക്കി

മറ്റൊരിക്കൽ നബി (സ) ഇബ്നു ഉമർ (റ)വിനെ ചേർത്തുപിടിച്ചു എന്നിട്ടിങ്ങനെ ഉപദേശിച്ചു:

നീ ദുൻയാവിൽ ഒരു പരദേശിയെപ്പോലെയാവുക അല്ലെങ്കിൽ വഴിയാത്രക്കാരനെപ്പോലെയാവുക നിന്റെ ശരീരത്തെ ഖബ്ർവാസിയെപ്പോലെ കരുതുക

ഇതായിരുന്നു നബി (സ)യുടെ ഉപദേശം വാക്കുകൾ മനസ്സിൽ വല്ലാതെ പതിഞ്ഞുപോയി പിന്നെ ജീവിതം അങ്ങനെത്തന്നെ ചിട്ടപ്പെടുത്തി

ദുനിയാവിലെ പരദേശി താൻ ഇവിടത്തുകാരനല്ല ഇത് തന്റെ സ്വദേശമല്ല ഇവിടെ വന്നവനാണ് നിശ്ചിത കാലം ഇവിടെ ജീവിക്കാം അത്രയും കാലം ഇവിടത്തെ വെള്ളം കുടിക്കാം വായു ശ്വസിക്കാം ആഹാരം കഴിക്കാം ഉറങ്ങാം, ഉണരാം ആവശ്യങ്ങൾ നിർവഹിക്കാം നിശ്ചിത അവധി എത്തിയാലോ? ഉടനെ പോവണം ഒരു നിമിഷം വൈകാൻ പറ്റില്ല സ്ഥലം വിടുക തന്നെ

ഒരു യാത്രക്കാരനെപ്പോലെ ദുനിയാവിൽ ജീവിക്കുക ദുനിയാവ് ഒരു ഇടത്താവളം മാത്രം ഇടത്താവളത്തിൽ ഒരു ഖബ്റാളിയെപ്പോലെ കഴിയുക എത്രനല്ല വീട്ടിൽ താമസിച്ചാലും മരിക്കും മരിച്ചാൽ വീട് തന്റേതല്ലാതായി അവകാശികൾ വേറെയായി തന്നെ ഖബ്റടക്കും ആ ബോധം കൈമോശം വന്നുപോകരുത് തന്നെ ഒരു ഖബ്റാളിയായി കണ്ടാൽ മതി

നബി (സ) തങ്ങൾ തന്ന ഉപദേശം ഇത് ധാരാളം പേർക്ക് പറഞ്ഞു കൊടുത്തു ഹദീസിന് വലിയ പ്രചാരം കിട്ടി ഇൽമ് നേടുക ഇൽമ് പ്രചരിപ്പിക്കുക അതിനുള്ളതാണ് തന്റെ ജീവിതം

പരലോകത്തെ അവസ്ഥ അത് ദുനിയാവിലെപ്പോലെയല്ല പരലോക വിശേഷങ്ങൾ നബി(സ) തങ്ങൾ ഇബ്നു ഉമറിന് പറഞ്ഞു കൊടുത്തു  'അബ്ദുല്ലാഹിബ്നു ഉമറേ.... അവിടെ സ്വർണനാണ്യത്തിനും വെള്ളിനാണ്യത്തിനും വിലയില്ല അവിടെ സൽകർമങ്ങളും ദുഷ്കർമങ്ങളുമേയുള്ളൂ
പ്രതിഫലത്തിന് പ്രതിഫലം
പ്രതികാരത്തിന് പ്രതികാരം

നീ ദുനായാവിൽ നിന്റെ ഉപ്പായെ കയ്യൊഴിക്കരുത് നീ ദുനിയാവിൽ നിന്റെ ഉപ്പയെ കയ്യൊഴിച്ചാൽ പരലോകത്ത് അല്ലാഹു നിന്നെ കയ്യൊഴിയും ജനമധ്യത്തിൽ നിന്നെ വഷളാക്കും ആരെങ്കിലും ഗർവ്വോടെ വസ്ത്രം വലിച്ചിഴച്ചാൽ അന്ത്യദിനത്തിൽ അല്ലാഹു അവനെ നോക്കുകയില്ല

ഒരു നടുക്കത്തോടെ ഇബ്നു ഉമർ (റ) ഈ വാക്കുകൾ കേട്ടു നിന്നു എന്തെല്ലാം കാര്യങ്ങൾ ഉൾപ്പെടുത്തിയ ഉപദേശം

ദുനിയാവിൽ സ്വർണവും വെള്ളിയുമുള്ളവൻ ആദരിക്കപ്പെടുന്നു ധനികനെ ചുറ്റിപ്പറ്റി ജനങ്ങൾ തടിച്ചു കൂടും അവനെ പുകഴ്ത്താൻ ആയിരം നാവുകളുണ്ടാവും

പരലോകത്തോ? അവിടെ സ്വർണവും വെള്ളിയുമായി ആരും വരുന്നില്ല വരുന്നത് കർമങ്ങളുമായിട്ടാണ് സൽകർമങ്ങൾ കാണും ദുഷ്കർമങ്ങളും കാണും സൽകർമങ്ങൾ ഏറെയുണ്ടെങ്കിൽ വിജയിക്കും ദുഷ്കർമങ്ങളുമായി വന്നവർക്ക് പരാജയം

ഉപ്പായെപ്പറ്റി പറഞ്ഞ വാക്കുകൾ കിടിലംകൊള്ളിക്കുന്നതാണ് ഉപ്പായെ ആദരിക്കണം അനുസരിക്കണം ഉപ്പായുടെ പൊരുത്തം നേടണം അത് പരലോകത്ത് സഹായകമാവും ഉപ്പ പരിഗണിച്ച മക്കളെ അല്ലാഹു പരിഗണിക്കും ഉപ്പയോടുള്ള സംസാരം വളരെ ശ്രദ്ധിക്കണം മാതാപിതാക്കളോടെങ്ങനെ പെരുമാറണമെന്ന് നബി (സ) പഠിപ്പിച്ചുതന്നിട്ടുണ്ട് വിശുദ്ധ ഖുർആനിൽ അല്ലാഹു പറഞ്ഞു തന്നിട്ടുണ്ട് അവയെല്ലാം പഠിക്കണം നല്ല നിലയിൽ പെരുമാറണം ദുനിയാവിൽ ഉപ്പായെ കയ്യൊഴിഞ്ഞാൽ ആഖിറത്തിൽ അല്ലാഹു നിന്നെ കയ്യൊഴിയും അവിടെ നീ വഷളാക്കപ്പെടുകയും ചെയ്യും

അവസാനം പറഞ്ഞത് കിബ്റിനെക്കുറിച്ചാണ് ഗർവ് കാണിക്കാൻ വേണ്ടി വസ്ത്രം വലിച്ചിഴച്ച് നടക്കുന്നവരെ കാണാം അങ്ങനെ ചെയ്യുന്നവരെ അല്ലാഹു നോക്കുകയില്ല  അവർക്ക് അവഗണനയാണ് അനുഭവിക്കേണ്ടിവരിക ലോക ജനതക്കു മുഴുവനുള്ള ഉപദേശമാണിത്

ഹിജ്റ ചെയ്തു വന്ന മുഹാജിറുകൾ

അവർ അൻസാരികളുമായി ഇഴുകിച്ചേർന്നു ജീവിച്ചു പലതരം ജോലികൾ ചെയ്തു ജീവിച്ചു പലരും കച്ചവടം തൊഴിലാക്കി കുറേപ്പേർ കൃഷി ഉപജീവന മാർഗമാക്കി കൂലിപ്പണിയെടുത്തു ജീവിക്കുന്നവരാണ് മറ്റു ചിലർ ജീവിതത്തിന്റെ വിവിധ മേഖലകളിൽ കഴിയുന്നവർ

അവരുടെ സാമൂഹിക ജീവിതത്തിന്റെ കേന്ദ്രമാണ് മസ്ജിദുന്നബവി അതാണ് ഭരണസിരാകേന്ദ്രം കൽപനകളും ശാസനകളും അവിടെ നിന്നാണ് പുറപ്പെടുന്നത് 
മസ്ജിദുന്നബവി അത് ആരാധനാകേന്ദ്രമാണ്
വിജ്ഞാനത്തിന്റെ കേന്ദ്രവുമാണ്

വളർന്നു വരുന്ന ഒരു സമൂഹമാണ് മുസ്ലിംകൾ അവർക്കാവശ്യമായ ആചാര മര്യാദകളെല്ലാം അവിടെവെച്ചാണ് പഠിപ്പിക്കുന്നത് ഇസ്ലാമിക സംസ്കാരം അവിടെയാണ് രൂപംകൊണ്ടത് വിജ്ഞാനത്തിന്റെ എല്ലാ ശാഖകളിലും അവഗാഹം നേടിവരികയാണ്  അബ്ദുല്ലാഹിബ്നു ഉമർ (റ)

ഹിജ്റയുടെ രണ്ടാം വർഷം

അബ്ദുല്ലാഹിബ്നു ഉമർ (റ) വിന് വയസ് പതിമൂന്ന് വലിയൊരു മനുഷ്യന്റെ പക്വതയും പാകതയും ഇൽമും നേടിക്കഴിഞ്ഞു പക്ഷെ, ആളൊരു കുട്ടിയാണല്ലോ പതിമൂന്ന് വയസ്സുള്ള കുട്ടി

അപ്പോഴാണ് റമളാൻ മാസത്തിലെ നോമ്പ് ഫർളായത് റമളാൻ മാസം മുഴുവൻ നോമ്പെടുക്കുക നോമ്പിനെക്കുറിച്ച് നബി (സ) തങ്ങൾ പള്ളിയിൽ സംസാരിച്ചു ആ വാക്കുകൾ പതിമൂന്നു കാരനായ കുട്ടിയെ ആവേശഭരിതനാക്കി നോമ്പെടുക്കാൻ ഒരുങ്ങിക്കഴിഞ്ഞു മാതാപിതാക്കൾക്ക് വലിയ സന്തോഷം മോൻ നോമ്പുകാരനായിത്തീരട്ടെ

ഒന്നാം നോമ്പ് നോറ്റു പള്ളിയിലായിരുന്നു പകൽ സമയം വിശുദ്ധ ഖുർആൻ ഓതി സമയം നീക്കി തളർച്ച തോന്നിയപ്പോൾ വിശ്രമിച്ചു

മഗ്രിബ് ബാങ്ക് വിളിച്ചു  നോമ്പ് തുറന്നു എന്തൊരു സന്തോഷം സമപ്രായക്കാരനായ എത്രയോ കുട്ടികൾ അവരെല്ലാം നോമ്പെടുത്ത സന്തോഷത്തിലാണ്

ചില ദിവസങ്ങൾ കടന്നുപോയി അപ്പോഴാണ് ആ വാർത്ത കേട്ടത് ഖുറൈശികളുടെ പടനീക്കം മക്കയിൽ നിന്ന് വൻസൈന്യം വരുന്നു മുസ്ലിംകളെ യുദ്ധം ചെയ്തു നശിപ്പിക്കാൻ

നബി (സ) തങ്ങളും അനുചരന്മാരും യുദ്ധത്തിനൊരുങ്ങുന്നു അബ്ദുല്ലയും കൂട്ടരും യുദ്ധത്തിനിറങ്ങാൻ തീരുമാനിച്ചു

റമളാൻ പന്ത്രണ്ടിന് നബി (സ) തങ്ങളും സ്വഹാബികളും പുറപ്പെട്ടു ഒരു നാഴിക യാത്ര ചെയ്തു ഒരു കിണറിന്നരികിൽ താവളമടിച്ചു അവിടെവെച്ചാണ് സൈനികരെ പരിശോധിക്കുന്നത് പോരാടാൻ കഴിവുള്ളവരെയെല്ലാം സൈന്യത്തിലെടുത്തു ഇനിയുള്ളത് കുറെ കുട്ടികൾ വാൾ പിടിക്കാൻ പ്രായമാവാത്ത കുറെ കുട്ടികളുണ്ട് അവരെ ഒഴിവാക്കി അവർക്ക് വല്ലാത്ത സങ്കടമായി യുദ്ധം ചെയ്തു രക്തസാക്ഷികളാവാൻ വന്ന കുട്ടികളിൽ ചിലരുടെ പേര് പറയാം

1. അബ്ദുല്ലാഹിബ്നു ഉമർ
2. റാഫിഉബ്നു ഹുദൈജ്
3. ബർറാഉബ്നു ആസിബ്
4.ഉസൈദുബ്നു ളുഹൈർ
5. സൈദുബ്നു അർഖം
6. സൈദുബ്നു സാബിത്

ഈ കുട്ടികളെല്ലാം ദുഃഖിതരായി കരഞ്ഞു അന്നുറക്കം വന്നില്ല അന്നത്തെ അനുഭവം പിൽക്കാലത്ത് അവർ വിവരിച്ചു അങ്ങനെ അത് ചരിത്രമായി....


മുഅ്മിനീങ്ങളുടെ ഉമ്മ


നബി (സ) തങ്ങൾക്ക് നുബുവ്വത്ത് കിട്ടുന്നതിന്റെ അഞ്ച് വർഷം മുമ്പ് നടന്ന സംഭവമാണ് പറയുന്നത് അറേബ്യൻ പൗരുഷത്തിന്റെ പ്രതീകമായി ഉമർ(റ) ജീവിക്കുന്ന കാലം ഭാര്യ സൈനബ ഗർഭിണിയാണ് have പ്രസവമടുത്താൽ ഭർത്താക്കന്മാർ ഉൽകണ്ഠാകുലരായിത്തീരുന്ന കാലം അക്കാലത്ത് സൈനബ പ്രസവിച്ചു പെൺകുഞ്ഞിനെ

ഓമനയായ പെൺകുഞ്ഞ് നല്ല അഴക് ധീരനായ ഉമർ (റ)വിന്റെ മനസ്സിൽ വാത്സല്യം ഉറവപൊട്ടി കുഞ്ഞിന് പേരിട്ടു ഹഫ്സ

വീടിന്റെ വിളക്കായി ഹഫ്സ വളർന്നു വന്നു കുലീന വനിതയായ സൈനബ് മോളെ ഓമനിച്ചു വളർത്തി സുന്ദരിയായ ഹഫ്സ മിടുമിടുക്കിയായിരുന്നു മനഃപാഠമാക്കാൻ നല്ല കഴിവ്

ധാരാളം അറബിക്കവിതകൾ കേട്ടു പഠിച്ചു ഓർമയിൽ സൂക്ഷിച്ചു കവിതാ രചനയും തുടങ്ങി എന്തിനെക്കുറിച്ചും പെട്ടെന്ന് കവിത രചിക്കും

മക്കയിൽ എഴുത്തും വായനയും അറിയുന്നവർ വളരെക്കുറവായിരുന്നു അത് പുരുഷന്മാരുടെ അവസ്ഥ പിന്നെ സ്ത്രീകളുടെ കഥ പറയണോ? അക്കാലത്ത് ഹഫ്സ എഴുത്തും വായനയും പഠിച്ചു എന്തൊരു സൗഭാഗ്യം

ഉമ്മ പിന്നെയും ഗർഭിണിയായി ഹഫ്സക്ക് വലിയ സന്തോഷം തനിക്കൊരു അനുജനോ അനുജത്തിയോ വരാൻ പോവുന്നു വീട്ടിനകത്തും പുറത്തും ഓടിച്ചാടി നടക്കുന്ന ബാലികയാണ് ഹഫ്സ

ഒരുനാൾ ഉമ്മ പ്രസവിച്ചു ആൺകുഞ്ഞ് വീട്ടിലാകെ ആഹ്ലാദം തിരതല്ലാൻ തുടങ്ങി ആ കുഞ്ഞാണ് നമ്മുടെ കഥാപുരുഷൻ അബ്ദുല്ലാഹിബ്നു ഉമർ (റ)

ഉമ്മയും ഉപ്പയും ഇസ്ലാം മതം സ്വീകരിച്ചു ഹഫ്സയും അബ്ദുല്ലയും വിശ്വസിച്ചു കാലം നീങ്ങി  ഒരു സന്തോഷവാർത്ത പുറത്തറിഞ്ഞു 

ഹഫ്സയുടെ വിവാഹം ആരാണ് വരൻ? ആ ഭാഗ്യവാൻ ആരെന്നറിയാൻ തിടുക്കമായി പൗരപ്രമുഖൻ ഹുദാഫയുടെ മകൻ ഖുനൈസ്

വിവാഹം ഗംഭീരമായി നടന്നു സന്തോഷകരമായ ദാമ്പത്യ ജീവിതം ഖുനൈസും ഹഫ്സയും ഇണക്കുരുവികളായി ജീവിച്ചു എത്യോപ്യയിലേക്കുള്ള ഹിജ്റയിൽ അവരുണ്ടായിരുന്നു മദീനയിലേക്കുള്ള ഹിജ്റയിലുമുണ്ടായിരുന്നു

ബദ്റിലേക്കു പട നീങ്ങിയപ്പോൾ ഖുനൈസ് അക്കൂട്ടത്തിലുണ്ടായിരുന്നു ഹഫ്സ ഭർത്താവിനെ കാത്തിരുന്നു ആകാംക്ഷയോടെ ബദ്ർ വിജയിച്ചുവന്ന ബദ് രീങ്ങളിൽ ഖുനൈസും ഉണ്ടായിരുന്നു

ഉഹ്ദ് യുദ്ധം വല്ലാത്ത പരീക്ഷണമായിരുന്നു ഉഹ്ദ് പോർക്കളത്തിൽ ഖുനൈസ്(റ) ധീരമായി പൊരുതി മുന്നേറി ശത്രുക്കൾ ആഞ്ഞു വെട്ടി മാരകമായ മുറിവുകളുണ്ടായി

യുദ്ധം അവസാനിച്ചു മുറിവേറ്റവരെ മദീനയിലേക്കു കൊണ്ടുപോയി ഹഫ്സ (റ) ഭർത്താവിനെ നന്നായി പരിചരിച്ചു അബ്ദുല്ലാഹിബ്നു ഉമർ (റ) ആകാംക്ഷയോടെ നോക്കിനിന്നു നാളുകൾക്കു ശേഷം ഖുനൈസ് രക്തസാക്ഷിയായി

തന്റെ ഭർത്താവ് ഉഹ്ദ് രക്തസാക്ഷിയാണ് ഹഫ്സ (റ)  അഭിമാനത്തോടേ ഓർത്തു സഹോദരി ഭർത്താവിന്റെ മരണാനന്തര കർമങ്ങളിൽ അബ്ദുല്ലാഹിബ്നു ഉമർ (റ) കണ്ണീരോടെ പങ്കെടുത്തു

ഉപ്പയുടെയും ഉമ്മയുടെയും ദുഃഖം കണ്ടു സഹിക്കാനാവുന്നില്ല അബ്ദുല്ല (റ) ദുഃഖം കടിച്ചമർത്തി തനിക്ക് അളവില്ലാത്ത സ്നേഹവും വാൽസല്യവും നൽകിയ ഇത്താത്ത വിധവയായിരിക്കുന്നു

ധീരനായ ഉപ്പ മകളുടെ മുമ്പിൽ പതറിപ്പോവുന്നു മാസങ്ങൾ കടന്നുപോയി മകളുടെ പുനർവിവാഹത്തെക്കുറിച്ചാണ് ഉപ്പ ഇപ്പോൾ ചിന്തിക്കുന്നത് മോൾക്ക് ചേർന്ന പുതിയാപ്പിള ആരാണ്?

അബൂബക്കർ സിദ്ദീഖ് (റ) തന്റെ മകളെ ഭാര്യയായി സ്വകരിക്കുമോ? അന്വേഷിച്ചു നോക്കാം നേരിട്ട് ചോദിക്കാം പോയി കണ്ടു ചോദിച്ചു മറുപടി പറഞ്ഞില്ല മൗനം 

വല്ലാത്ത വിഷമം തോന്നി തന്റെ പ്രിയപ്പെട്ട കൂട്ടുകാരൻ ഒരു മറുപടി പോലും പറഞ്ഞില്ല 

ഇനി ആരോട് ചോദിക്കും? ഉസ്മാൻ (റ)വിനെ സമീപിച്ചാലോ?

നബി (സ) തങ്ങളുടെ ഓമന മകൾ റുഖിയ്യ (റ) ആയിരുന്നു ഉസ്മാൻ (റ)വിന്റെ ഭാര്യ അവർ മരണപ്പെട്ടു ഉസ്മാൻ (റ) ആ ദുഃഖവുമായി കഴിയുകയാണ് ഒരു വിവാഹം അത്യാവശ്യമാണ്

ഉമർ (റ) പോയി ഉസ്മാൻ (റ)വിനെ കണ്ടു വിവരം പറഞ്ഞു മറുപടിക്ക് കാത്തിരുന്നു മറുപടി വന്നു ഇങ്ങനെ:

'ഞാനിപ്പോൾ ഒരു വിവാഹത്തിന് ഉദ്ദേശിക്കുന്നില്ല'

ഉമർ (റ) നിരാശയോടെ മടങ്ങി മനസ്സിൽ കൊള്ളാത്ത സങ്കടവുമായി നബി (സ)യുടെ മുമ്പിലെത്തി വിവരങ്ങളെല്ലാം പറഞ്ഞു ഉസ്മാൻ (റ) തന്റെ അപേക്ഷ നിരസിച്ചതിനെക്കുറിച്ചാണ് പറഞ്ഞത് നബി (സ) തങ്ങളുടെ മറുപടി ഇങ്ങനെയായിരുന്നു:

'ഹഫ്സാക്ക് ഉസ്മാനേക്കാൾ നല്ല ഭർത്താവിനെ കിട്ടും ഉസ്മാന് ഹഫ്സയേക്കാൾ നല്ല ഭാര്യയെയും കിട്ടും'

ആ വാക്കുകൾ കേട്ട് കോരിത്തരിച്ചുപോയി ഹഫ്സക്ക് ഉസ്മാനേക്കാൾ നല്ല ഭർത്താവിനെ കിട്ടും ആരായിരിക്കും ആ ഭർത്താവ്?

പിന്നീട് ഉമർ (റ) അബൂബക്കർ സിദ്ദീഖ് (റ) വിനെ കണ്ടു വളരെ സന്തോഷത്തോടെ സിദ്ദീഖ് (റ) സംസാരിച്ചു  ഹഫ്സയുടെ കാര്യത്തിൽ എനിക്കൊരു സൂചന കിട്ടിയിരിക്കുന്നു നബി (സ) ഹഫ്സയെ വിവാഹം കഴിക്കാൻ സാധ്യതയുണ്ടെന്ന സൂചന പക്ഷെ, പുറത്ത് പറയാൻ പറ്റില്ലല്ലോ ഞാനതുകൊണ്ടാണ് മൗനം പാലിച്ചത്

സുബ്ഹാനല്ലാഹ് എന്താണീ കേട്ടത്? ഇതിൽപ്പരം ഒരു സന്തോഷം വരാനുണ്ടോ? തന്റെ മകൾ ഇത്ര ഭാഗ്യവതിയോ?

സ്വഹാബികളിൽ ഏറ്റവും ശ്രേഷ്ഠരായ നാലുപേരുണ്ട് അവരുമായുള്ള ബന്ധം സുദൃഢമാക്കാൻ അല്ലാഹുവിന്റെ കൽപനയുണ്ട്

1. അബൂബക്കർ സിദ്ദീഖ് (റ)
2. ഉമറുബ്നുൽ ഖത്താബ് (റ)
3. ഉസ്മാനുബ്നു അഫ്ഫാൻ (റ)
4. അലിയ്യുബ്നു അബീത്വാലിബ്(റ)

ഇവരുമായുള്ള ബന്ധം സുദൃഢമാക്കുന്നതെങ്ങനെയാണ്? വിവാഹത്തിലൂടെ 

രണ്ടുപേരുടെ പുത്രിമാരെ നബി (സ) വിവാഹം ചെയ്യുക  രണ്ടുപേർ പ്രവാചക പുത്രിമാരെ വിവാഹം ചെയ്യുക അതാണ് നടന്നത് അബൂബക്കർ സിദ്ദീഖ് (റ) വിന്റെ മകൾ ആഇശ (റ) യെയും ഉമർ(റ)വിന്റെ മകൾ ഹഫ്സ (റ)യെയും നബി (സ) തങ്ങൾ വിവാഹം ചെയ്തു

നബി (സ) തങ്ങളുടെ മകൾ റുഖിയ്യ (റ)യെ ഉസ്മാൻ (റ) വിവാഹം ചെയ്തു നബി (സ) തങ്ങളുടെ ഏറ്റവും ഇളയ മകൾ ഫാത്വിമ (റ)യെ അലി(റ) വിവാഹം ചെയ്തു നാലു വിവാഹങ്ങൾ നാലു ബന്ധങ്ങൾ

അബ്ദുല്ലാഹിബ്നു ഉമർ (റ) അതിശയിച്ചു നിന്നുപോയി തന്റെ പ്രിയപ്പെട്ട ഇത്താത്ത ഓർമവെച്ച കാലം മുതൽ ഇത്താത്തയെ കാണുന്നു എന്തൊരു സ്നേഹമാണ് ഊണിലും ഉറക്കിലും തന്റെ കൂട്ടുകാരിയാണവർ പാട്ടുപാടിത്തരും കഥ പറഞ്ഞു തരും തങ്ങൾക്കിടയിൽ നിഷ്കളങ്കമായ സാഹോദര്യ ബന്ധം  ഇത്താത്ത ഇതാ സമുന്നത പദവിയിലെത്തിയിരിക്കുന്നു.

'മുഅ്മിനീങ്ങളുടെ ഉമ്മ'
ഉമ്മുൽ മുഅ്മിനീൻ
നബി(സ) തങ്ങളുടെ പത്നി

ഇത്താത്തയോട് വല്ലാത്ത ബഹുമാനം തോന്നുന്നു പഴയ കളിക്കൂട്ടുകാരിയല്ല പ്രവാചക പത്നിയാണ് മാതൃകാ വനിതയായി ജീവിക്കണം

നബി (സ) തങ്ങളുമായി തനിക്കുള്ള ബന്ധം അത് കൂടുതൽ ശക്തമായിരിക്കുന്നു നബി (സ) തങ്ങളുടെ വീട്ടിൽ പോകാം ഇത്താത്തയെ കാണാം ഭാര്യസഹോദരൻ എന്ന പദവിയാണ് തനിക്ക് ലഭിച്ചിരിക്കുന്നത്

ഇത്താത്ത പണ്ഡിതവനിതയാണ് ഇതുവരെ ഇറങ്ങിയ വിശുദ്ധ ഖുർആൻ വചനങ്ങളെല്ലാം ഇത്താത്ത മനഃപാഠമാക്കിയിരിക്കുന്നു ഇനി ഒരുപാടു കാര്യങ്ങൾ പഠിക്കാനവസരമായി നബി (സ) തങ്ങളുടെ ജീവിതം അതുതന്നെ പഠന വിഷയം മസ്ജിദുന്നബവിയോട് ചേർന്നുള്ള മുറിയാണ് താമസം പള്ളിയിൽ നടക്കുന്ന ക്ലാസുകൾ കേൾക്കാം കേട്ടു പഠിക്കാം നബി (സ) തങ്ങളോടു ചോദിച്ചു സംശയങ്ങൾ തീർക്കാം ഹഫ്സ (റ)യിലൂടെ പിൻതലമുറക്കാർക്ക് ഒരുപാട് അറിവുകൾ ലഭിക്കേണ്ടതുണ്ട്

ഉമർ (റ) മക്കൾക്ക് നല്ല ഉപദേശങ്ങൾ നൽകി നബി (സ) തങ്ങളോടൊപ്പം ജീവിക്കുമ്പോൾ പാലിക്കേണ്ട അദബുകൾ പറഞ്ഞു കൊടുത്തു ഭാര്യമാരോട് നന്നായി പെരുമാറുന്ന ഭർത്താവായിരുന്നു നബി (സ) തങ്ങൾ  അതുകൊണ്ട് ഹഫ്സ (റ) യുടെ ദാമ്പത്യ ജീവിതം ആഹ്ലാദകരമായിരുന്നു തന്റെ ഇളയ സഹോദരൻ അബ്ദുല്ലയുടെ കാര്യത്തിൽ ഹഫ്സ (റ) ക്ക് പ്രത്യേക താൽപര്യമായിരുന്നു

സഹോദരനും സഹോദരിയും കണ്ടുമുട്ടുമ്പോഴുള്ള സംഭാഷണങ്ങൾ അവ പാണ്ഡിത്യത്തിന്റെ കുത്തൊഴുക്കായിരുന്നു പരസ്പരം ചോദിച്ചു പഠിക്കുക അതിന് എത്രയോ അവസരങ്ങളുണ്ടായി  സാഹിത്യത്തിലുള്ള ഹഫ്സ (റ)യുടെ താൽപര്യം അത് നബി (സ) തങ്ങളെ സന്തോഷിപ്പിച്ചു

ആഇശ(റ)യും ഹഫ്സ (റ)യും അവർ തമ്മിൽ പ്രത്യേക അടുപ്പം തന്നെയുണ്ട് ഇരുവരും പണ്ഡിത വനിതകൾ 

സാഹിത്യം നന്നായി കൈകാര്യം ചെയ്യുന്നവർ അപാരമായിരുന്നു അവരുടെ ഓർമശക്തി ഒരിക്കൽ കേട്ടാൽ മതി, പിന്നെ മറന്നുപോവില്ല സൗന്ദര്യത്തിലും ആരോഗ്യത്തിലും ബുദ്ധിശക്തിയിലും മികച്ചുനിന്നു

പ്രമുഖരുടെ പിതൃപരമ്പര പഠിക്കുക അക്കാലത്തെ ഒരു പ്രധാന വൈജ്ഞാനികശാഖയായിരുന്നു അത് ആ വൈജ്ഞാനിക ശാഖയിൽ ഇരുവരും മിടുക്കികളായിരുന്നു അവരുടെ ജീവിതം സത്യവിശ്വാസികൾ താൽപര്യത്തോടെ പഠിച്ചു വരുന്നു.....


യുദ്ധരംഗത്തേക്ക്




അബ്ദുല്ലാഹിബ്നു ഉമർ (റ) മിടുക്കനായ വിദ്യാർത്ഥിയായിരുന്നു നബി (സ) തങ്ങളുടെ ഓരോ ചലനവും നിരീക്ഷിച്ചുകൊണ്ടിരുന്നു ചിലപ്പോൾ ചില ആവശ്യങ്ങൾക്കുവേണ്ടി പള്ളിയിൽ നിന്ന് പുറത്തുപോവും തിരിച്ചെത്തിയാൽ തന്റെ അസാന്നിധ്യത്തിൽ നടന്ന സംഭവങ്ങൾ തിടുക്കത്തിൽ  ചോദിച്ചറിയും എല്ലാം കേട്ട് മനസ്സിലാക്കുന്നത് വരെ വല്ലാത്ത പൊറുതികേടാണ്

ഇബ്നു ഉമർ (റ)വിന്റെ വാക്കുകൾക്കു നബി (സ) വലിയ വില കൽപിച്ചിരുന്നു അബൂദാവൂദ്(റ) ഉദ്ധരിച്ച ഒരു ഹദീസ് പ്രസിദ്ധമാണ്

ശഅ്ബാൻ ഇരുപത്തൊമ്പത് ഇന്ന് ചന്ദ്രപ്പിറവി കണ്ടാൽ നാളെ നോമ്പ് പലരും ചന്ദ്രപ്പിറവി നോക്കി കണ്ടില്ല 

അബ്ദുല്ലാഹിബ്നു ഉമർ (റ) ചന്ദ്രപ്പിറവി നോക്കി കണ്ടു സന്തോഷമായി നേരെ നടന്നു നബി (സ) തങ്ങളുടെ സന്നിധിയിലേക്ക് ചെന്ന് സലാം ചൊല്ലി ഇങ്ങനെ അറിയിച്ചു

അല്ലാഹുവിന്റെ റസൂലേ, ഞാൻ മാസപ്പിറവി കണ്ടു ആ ചെറുപ്പക്കാരന്റെ വാക്കുകൾ നബി (സ) വിശ്വസിച്ചു  റമളാൻ ഉറപ്പിച്ചു പിറ്റേന്ന് എല്ലാവരും നോമ്പെടുത്തു എല്ലാവർക്കും സന്തോഷമായി

മദ്യനിരോധനം ഇസ്ലാമിക ചരിത്രത്തിലെ മഹാസംഭവമാണത് ഘട്ടംഘട്ടമായിട്ടാണ് മദ്യനിരോധനം നടപ്പാക്കിയത് അവസാന ഘട്ടം പൂർണ നിരോധനമായിരുന്നു താഴെ പറയുന്ന കൂട്ടരെല്ലാം ശപിക്കപ്പെട്ടിരിക്കുന്നു

1. മദ്യം കുടിക്കുന്നവൻ
2. കുടിപ്പിക്കുന്നവൻ
3. വിൽക്കുന്നവൻ
4. വാങ്ങുന്നവൻ
5. കൊണ്ടുവരുന്നവൻ
6.വരുത്തുന്നവൻ
7.വാറ്റുന്നവൻ
8. വാറ്റിക്കുന്നവൻ
9. അതിന്റെ വില തിന്നുന്നവൻ

ഇനി ഒരു തുള്ളി മദ്യം കുടിക്കാൻ പാടില്ല നാട്ടിൽ എത്രയോ മദ്യഷോപ്പുകളുണ്ട് അവിടെ മദ്യം സ്റ്റോക്ക് ചെയ്തുവെച്ചിട്ടുണ്ട് അവയെല്ലാം നശിപ്പിക്കണം ഒഴുക്കിക്കളയണം

അബ്ദുല്ലാഹിബ്നു ഉമർ (റ)വിന്റെ  വാക്കുകൾ തന്നെ നമുക്ക് ശ്രദ്ധിക്കാം

നബി (സ) തങ്ങൾ മിർബദിലേക്ക് പുറപ്പെട്ടു ഞാൻ കൂടെപ്പോയി ഞാൻ നബി (സ) തങ്ങളുടെ വലതു വശത്തായി നടന്നു കുറെ കഴിഞ്ഞപ്പോൾ അബൂബക്കർ സിദ്ദീഖ് (റ) വന്നു അപ്പോൾ ഞാൻ മാറിക്കൊടുത്തു സിദ്ദീഖ് (റ) നബി (സ)യുടെ വലതു വശത്തായി നടന്നു ഞാൻ ഇടതു  ഭാഗത്തു നടന്നു കുറെ കഴിഞ്ഞപ്പോൾ ഉമർ(റ) വന്നു എന്റെ ഉപ്പ ഞാൻ മാറിക്കൊടുത്തു ഉപ്പ ഇടതു ഭാഗത്തായി നടന്നു ഞങ്ങൾ മിർബാദിൽ എത്തി ശാമിൽനിന്ന് ഇറക്കുമതി ചെയ്ത മുന്തിയതരം മദ്യം അവിടെ ധാരാളമുണ്ടായിരുന്നു നബി (സ) പറഞ്ഞു: ഇബ്നു ഉമർ ഒരു കത്തി കൊണ്ടുവരൂ

ഞാൻ ഓടിപ്പോയി കത്തിയന്വേഷിച്ചു കിട്ടി കത്തിയുമായി വന്നു നബി (സ) കത്തി വാങ്ങി ഒരു മദ്യകുംഭത്തിൽ കുത്തി മദ്യകുംഭത്തിൽ ദ്വാരം വീണു മദ്യം പുറത്തേക്ക് ചീറ്റി അടുത്ത കുംഭത്തിലും കുത്തി അതിൽനിന്നും മദ്യം ചീറ്റി കുറെ കുംഭങ്ങൾ കുത്തിക്കീറി നബി (സ) തങ്ങൾ പറഞ്ഞു:

ഇബ്നു ഉമർ ഇതുപോലെ മദ്യകുംഭങ്ങളെല്ലാം കുത്തിക്കീറുക

ഞാൻ കത്തി വാങ്ങി കുംഭങ്ങൾ കുത്തിക്കീറാൻ തുടങ്ങി മദ്യം നിലത്തൂകൂടെ ചാലിട്ടൊഴുകി അതൊരു വല്ലാത്ത കാഴ്ചയായിരുന്നു

ഇന്നലവരെ അന്തസിന്റെയും മാന്യതയുടെയും പ്രതീകമായിരുന്നു മദ്യം ഇന്നിതാ നിന്ദ്യമായി, നിസ്സാരമായി മദ്യം നിലത്ത് പരന്നൊഴുകുന്നു ആളുകൾ തടിച്ചുകൂടി വിസ്മയത്തോടെ നോക്കി നിന്നു

ചിലർ മദ്യം കുടിക്കുകയായിരുന്നു അവർ മദ്യചഷകം വലിച്ചെറിഞ്ഞു വായിലുള്ള മദ്യം തുപ്പിക്കളഞ്ഞു

നബി (സ) പറഞ്ഞു: ഇബ്നു ഉമർ മദീനയിലുള്ള ഒരു മദ്യകുംഭവും കീറാതെ വിടരുത്

അല്ലാഹുവിന്റെ റസൂലേ..... അങ്ങനെ ചെയ്യാം ഒരൊറ്റ മദ്യകുംഭവും ഞാൻ ബാക്കിവെച്ചില്ല എല്ലാം കുത്തിക്കീറി നശിപ്പിച്ചു .


ഉഹ്ദ് യുദ്ധം 

ഇബ്നു ഉമർ (റ)വിന്റെ മനസ്സിലെ ഒരു ദുഃഖസ്മരണയാണത് സ്വഹാബികൾ ആവേശപൂർവം ഉഹദ് യുദ്ധത്തിൽ പങ്കെടുക്കാൻ മുമ്പോട്ടു വന്നു ഇബ്നു ഉമർ (റ)വും മുമ്പോട്ടു വന്നു   ബദ്റിൽ പോവാൻ വിട്ടില്ല ഉഹ്ദിലെങ്കിലും പോവാൻ വിടുമോ?

ഇബ്നു ഉമർ (റ) അഭ്യാസങ്ങൾ പഠിച്ചിട്ടുണ്ട് ആയുധ പരിശീലനം നേടിയിട്ടുണ്ട് കുതിരസവാരി അറിയാം യുദ്ധത്തിന് പോകാൻ ഈ യോഗ്യതകൾ പോരേ?

നബി (സ) പരിശോധന നടത്തി ഇങ്ങനെ കൽപിച്ചു നിങ്ങൾ കുട്ടികളാണ് മാറിനിൽക്കൂ ഒഴിവാക്കപ്പെട്ടവരിൽ ഇവരൊക്കെ പെടും

1. സൈദുബ്നു സാബിത്
2. അംറുബ്നു ഹസം
3. ഉസാമത്തുബ്നു സൈദ്
4. സൈദുബ്നു അർഖം
5. ബർറാഉബ്നു ആസിബ്
6.ഉസൈദുബ്നു ളുഹൈർ
7. അബ്ദുല്ലാഹിബ്നു ഉമർ

എന്തൊരു സങ്കടമായിപ്പോയി ബദ്ർ നഷ്ടപ്പെട്ടു ഉഹ്ദും നഷ്ടത്തിലായി ഇനിയെന്തു ചെയ്യും ദുഃഖം സഹിക്കാതെ കരഞ്ഞു പോയി ഇബ്നു ഉമർ (റ) പിന്നീട് പ്രസ്താവിച്ചതിങ്ങനെ: അന്നെനിക്ക് പതിനാല് വയസ് പ്രായം എനിക്ക് അനുമതി കിട്ടിയില്ല വല്ലാത്ത ദുഃഖമായിപ്പോയി

ഇബ്നു ഉമർ (റ)വിന് പതിനഞ്ച് വയസ്സായി അപ്പോഴാണ് ഖന്തഖ് യുദ്ധം വന്നത് മനസ്സിൽ ആവേശമായി  യുദ്ധത്തിലേക്ക് ആളെയെടുക്കുന്നു എന്ന് കേട്ടു ആവേശത്തോടെ ഓടിച്ചെന്നു

നബി (സ) തന്റെ ആരോഗ്യനില പരിശോധിച്ചു ചിലതൊക്കെ ചോദിച്ചു മനസ് പിടയുകയായിരുന്നു ഇത്തവണയും തന്നെ മാറ്റി നിർത്തുമോ? ഭാഗ്യം മാറ്റിനിർത്തിയില്ല തന്നെയും പട്ടാളത്തിലെടുത്തു അൽഹംദുലില്ലാഹ്

പതിനഞ്ചാം വയസ്സിൽ പോർക്കളത്തിലിറങ്ങുകയാണ് പൊരുതി ജയിക്കാം അല്ലെങ്കിൽ രക്തസാക്ഷിയാവാം രണ്ടായാലും സന്തോഷം

ഖന്തഖ് സവിശേഷമായൊരു  സംഭവമായിരുന്നു കിടങ്ങ് കുഴിക്കുന്ന പണിയാണ് കിട്ടയത് നല്ല ആഴവും വീതിയുമുള്ള കിടങ്ങ് കുഴിച്ചു വലിയ കഷ്ടപ്പാടായിരുന്നു കഷ്ടപ്പാടിന്റെ സന്തോഷം  പാറകൾ വെട്ടിപ്പൊളിച്ചു വലിയ കല്ലുകൾ വെട്ടിപ്പിളർന്നു വിശപ്പും ദാഹവുമുണ്ട്

അപ്പോൾ നബി (സ) തങ്ങൾ രണ്ടു വരികൾ പാടി

അല്ലാഹുമ്മ ഇന്നൽ ഐശ ഐശുൽ ആഖിറ ഫഗ്ഫിരിൽ അൻസ്വാറ വൽ മുഹാജിറ

അല്ലാഹുവേ.... തീർച്ചയായും യഥാർത്ഥ ജീവിതം പരലോകത്തെ ജീവിതമാകുന്നു അതുകൊണ്ട് അൻസ്വാറുകൾക്കും മുഹാജിറുകൾക്കും നീ പൊറുത്തു കൊടുക്കേണമേ.....

ഇതു കേട്ടതോടെ സ്വഹാബികൾ ആവേശഭരിതരായി മാറി മറുപടായായി അവരിങ്ങനെ പാടി:

നഹ്നു ല്ലദൂന ബായഊ മുഹമ്മദാ
അലൽ ജിഹാദി മാ ബഖൈന അബദാ

ഞങ്ങൾ മുഹമ്മദ് നബി (സ) തങ്ങളോട് ഇതാ കരാർ ചെയ്യുന്നു അവശേഷിക്കുന്ന കാലമത്രയും ഞങ്ങൾ ധർമയുദ്ധം നടത്തും

ആവേശം കത്തിപ്പടർന്ന രാപ്പകലുകൾ കടന്നുപോയി കിടങ്ങിന്റെ പണി കഴിഞ്ഞു

മക്കയിൽ നിന്ന് വൻ സൈന്യമാണ് വന്നത് അവർക്ക് മദീനയിലേക്കു മുന്നേറാൻ കഴിഞ്ഞില്ല കിടങ്ങ് തടസ്സമായി ശത്രുക്കൾക്ക് വലിയ പ്രയാസങ്ങളുണ്ടായി ശക്തമായ കാറ്റടിച്ചു പിടിച്ചു നിൽക്കാനാവാതെ ശത്രുക്കൾ ഓടിപ്പോയി അബ്ദുല്ലാഹിബ്നു ഉമർ (റ) പങ്കെടുത്ത ആദ്യ യുദ്ധത്തിന്റെ അവസ്ഥ ഇതായിരുന്നു

ഖന്തഖ് യുദ്ധം കഴിഞ്ഞതേയുള്ളൂ അപ്പോഴതാ മറ്റൊരു യുദ്ധത്തിന്റെ ആരവം മുഴങ്ങുന്നു അഹ്സാബ് യുദ്ധം ജൂത ഗോത്രമാണ് ബനൂ ഖുറൈള നബി (സ)യുമായി അവർ സന്ധിയിലാണ് സന്ധി വ്യവസ്ഥയനുസരിച്ച് ശത്രുക്കളെ സഹായിക്കാൻ പാടില്ല അവർ സന്ധി വ്യവസ്ഥകളൾ ലംഘിച്ചു പരസ്യമായിത്തന്നെ ശത്രുക്കളെ സഹായിച്ചു മുസ്ലിംകളോട് വഞ്ചന കാണിച്ചു ഖുറൈശികളുടെ കൂടെക്കൂടി  മുസ്ലിംകളെ നശിപ്പിക്കാൻ രഹസ്യ പദ്ധതികൾ തയ്യാറാക്കി

ബനൂ ഖുറൈളയുടെ കേന്ദ്രത്തിലേക്ക് നീങ്ങാൻ നബി (സ) കൽപന പുറപ്പെടുവിച്ചു അബ്ദുല്ലാഹിബ്നു ഉമർ (റ) ഈ യുദ്ധത്തിൽ സജീവമായി പങ്കെടുത്തു

ബനൂ കുറൈളക്കാരുടെ കേന്ദ്രത്തിലേക്കുള്ള യാത്രയെക്കുറിച്ചു അബ്ദുല്ലാഹിബ്നു ഉമർ (റ) ഇങ്ങനെ പ്രസ്താവിക്കുന്നു :

നബി (സ) ഞങ്ങളോടിങ്ങനെ കൽപിച്ചു: ബനൂ ഖുറൈളയിലെത്തിയശേഷം മാത്രമേ നിങ്ങൾ അസർ നിസ്കരിക്കാവൂ

കൽപന പ്രകാരം ധൃതിയിൽ യാത്ര ചെയ്തു വഴിക്കുവെച്ചു അസർ സമയമായി ചിലർ അപ്പോൾ തന്നെ നിസ്കരിക്കാൻ തീരുമാനിച്ചു

മറ്റൊരു കൂട്ടർ പറഞ്ഞു: ഞങ്ങൾ ബനൂ ഖുറൈളയിൽ എത്തിയശേഷമേ നിസ്കരിക്കൂ

ചിലർ നിസ്കരിച്ചു ബാക്കിയുള്ളവർ ബനൂ ഖുറൈളയിൽ എത്തിയ ശേഷം നിസ്കരിച്ചു

യുദ്ധത്തിന്റെ കാഹളം മുഴങ്ങി ഇഞ്ചോടിഞ്ച് പോരാട്ടം അബ്ദുല്ലാഹിബ്നു ഉമർ (റ) പൊരിഞ്ഞ പോരാട്ടം നടത്തി യുദ്ധമുറകൾ നന്നായി പ്രയോഗിച്ചു കരാർ ലംഘിച്ചവരെ പാഠം പഠിപ്പിച്ചു

യുദ്ധം കഴിഞ്ഞ് മദീനയിൽ തിരിച്ചെത്തി അസർ നിസ്കാര സംഭവം നബി (സ)യുടെ മുമ്പിലെത്തി ഇരുപക്ഷവും പറഞ്ഞത് കേട്ടു ആർക്കും ദുരുദ്ദേശ്യമൊന്നുമില്ല നബി (സ) ആരെയും കുറ്റപ്പെടുത്തിയില്ല ഇരുകൂട്ടരെയും അംഗീകരിച്ചു

ഹുദൈബിയ സംഭവം

നബി (സ) തങ്ങളും അനുയായികളും ഹുദൈബിയ്യയിലെത്തി മക്കയിൽ പ്രവേശിക്കാൻ ഖുറൈശികളുടെ അനുമതി വേണം അനുമതി വാങ്ങാൻ ഉസ്മാൻ (റ ) വിനെ മക്കയിലേക്കയച്ചു മടങ്ങിവരാൻ വൈകി കൊല്ലപ്പെട്ടുകാണുമെന്ന് അഭ്യൂഹം പരന്നു എങ്കിൽ ഖുറൈശികളുമായി യുദ്ധം ചെയ്യണം

നബി (സ) തങ്ങളുടെ ചുറ്റും ആളുകൾ കൂട്ടംകൂടി കുറച്ചകലെ നിൽക്കുകയാണ് ഉമർ (റ)വും പുത്രനും ഉമർ (റ) മകനോട് പറഞ്ഞു: അബ്ദുല്ലാ..... എന്താണവിടെ സംഭവിച്ചത്? പോയി നോക്കി വരൂ

പോയി നോക്കി മുസ്ലിംകൾ മരണ  പ്രതിജ്ഞയെടുക്കുന്നു ഒട്ടും വൈകിയില്ല അബ്ദുല്ല മരണ പ്രതിജ്ഞയെടുത്തു അക്കാര്യം ഓടിച്ചെന്ന് ഉപ്പയോട് പറഞ്ഞു ഉപ്പ വന്നു മരണപ്രതിജ്ഞയെടുത്തു

ഉപ്പയേക്കാൾ മുമ്പെ മരണപ്രതിജ്ഞയെടുക്കാൻ പുത്രന് കഴിഞ്ഞു അങ്ങനെ അതും ഒരു ചരിത്ര സംഭവമായി മാറി കുറെ വൈകി ഉസ്മാൻ (റ) മടങ്ങിയെത്തി ഹുദൈബിയ്യ സന്ധി നടക്കുകയും ചെയ്തു നബി (സ)യും സ്വഹാബികളും മദീനയിലേക്ക് മടങ്ങി....


ഖൈബറിലെ കോട്ടകൾ


അബ്ദുല്ലാഹിബ്നു ഉമർ (റ) ആ വാർത്ത കേട്ടു  ഖൈബറിലേക്കു പട പുറപ്പെടുന്നു ശക്തമായൊരു യുദ്ധം നടക്കാൻ പോവുന്നു

ജൂതന്മാരുടെ ശക്തമായ  കേന്ദ്രമാണ് ഖൈബർ സുശക്തമായ കോട്ടകൾ ഉയർന്നു നിൽക്കുന്ന സ്ഥലം കോട്ടകൾ അധീനപ്പെടുത്തുക എളുപ്പമല്ല കോട്ടകൾ അധീനപ്പെടുത്താതെ യുദ്ധം വിജയിക്കുകയുമില്ല

ഗത്ഫാൻ ഗോത്രം അവർ ശക്തമായൊരു ജനസമൂഹമാണ് ഖൈബറിന്നടുത്താണ് താമസം ജൂതന്മാർ അവരെ പാട്ടിലാക്കാൻ  പല ശ്രമങ്ങൾ നടത്തി ആകർഷകമായ വാഗ്ദാനങ്ങൾ നൽകി

നാം ഒരുമിച്ചു നിൽക്കണം മദീന കീഴ്പ്പെടുത്തണം സ്വത്തുവകകൾ കൈവശപ്പെടുത്തണം അതിന്റെ പകുതി ഭാഗം നിങ്ങൾക്കാണ് ഗത്ഫാൻ ഗോത്രക്കാർ ജൂതന്മാരുമായി സന്ധിയിലായി പല ഗോത്രക്കാരുമായി ഇങ്ങനെ സന്ധിയുണ്ടാക്കി മദീനയിലെ മുനാഫിഖുകൾ രഹസ്യമായി ജൂതന്മാരുമായി ബന്ധപ്പെട്ടു വളരെ രഹസ്യമായി വമ്പിച്ച യുദ്ധസന്നാഹങ്ങൾ തുടങ്ങി

നബി (സ) തങ്ങൾക്ക് വിവരം കിട്ടി വളരെ പെട്ടെന്ന് യുദ്ധത്തിന് തയ്യാറാവാൻ കൽപന കൊടുത്തു അബ്ദുല്ലാഹിബ്നു ഉമർ (റ) വിവരങ്ങൾ വിശദമായി മനസ്സിലാക്കി അദ്ദേഹവും സമപ്രായക്കാരായ യുവാക്കളും സംഘടിച്ചു ആയുധങ്ങൾ സജ്ജീകരിച്ചു ഖൈബറിലേക്ക് നീങ്ങാൻ സജ്ജമായി

ദീകിറദ് അതൊരു മേച്ചിൽ സ്ഥലമാണ് നബി (സ) തങ്ങളുടെ ഒട്ടകങ്ങൾ അവിടെ മേഞ്ഞുനടക്കുകയായിരുന്നു ഗത്ഫാൻ ഗോത്രത്തിലെ ചിലർ വന്ന് ആ ഒട്ടകങ്ങളെ പിടിച്ചു കൊണ്ടു പോയി പ്രകോപനമുണ്ടാക്കാനുള്ള ശ്രമമായിരുന്നു അത് ഏതാനും മുസ്ലിം യോദ്ധാക്കൾ കുതിച്ചു പാഞ്ഞു ചെന്നു ഒട്ടകങ്ങളെ മോചിപ്പിച്ചു

ഈ സംഭവം നടന്ന് മൂന്നു ദിവസങ്ങൾക്കു ശേഷമാണ് ഖൈബർ യുദ്ധം നടന്നത്

നബി (സ) നേരിട്ട് പങ്കെടുത്തു ആയിരത്തി അറുന്നൂറ് യോദ്ധാക്കൾ ഖൈബറിലേക്ക് നീങ്ങി മദീനയിലേക്കു പുറപ്പെടാൻ ശത്രുക്കൾക്കവസരം കിട്ടിയില്ല അതിന് മുമ്പെ പ്രവാചകരുടെ സൈന്യം പുറപ്പെട്ടു കഴിഞ്ഞു

നേരത്തെ നടന്ന യുദ്ധങ്ങളിൽ ചെറിയ കൊടികളാണ് പിടിച്ചിരുന്നത് ഈ യുദ്ധത്തിൽ വലിയ കൊടികളാണ് പിടിച്ചത് മൂന്നു കൊടികൾ മൂന്നു പടനായകന്മാർ കൊടികൾ പിടിച്ചു

ഖൈബർ ഉയരത്തിലുള്ള പ്രദേശമാണ് മൂന്നു മേഖലകളായി തിരിക്കപ്പെട്ടിരിക്കുന്നു നിത്വാത്, കസീബ്, ശഖ്

കോട്ടകൾ കുറെയുണ്ട് പലതും വളരെ പ്രധാനപ്പെട്ടതാണ്

വാത്വിഹ്
സുലാലിം
നിത്വാത്
താഇം
ഖമൂസ്
സഅ്ബ് ബനൂ മുആദ്

അങ്ങനെ നിരവധി കോട്ടകൾ ജൂതന്മാർ അവയിൽ സൂരക്ഷിതരായി കഴിയുകയാണ്

കോട്ട ഉപരോധിച്ചു യുദ്ധം തുടങ്ങി ജൂതന്മാർ കോട്ടയിൽ നിന്ന് പുറത്തുവന്നില്ല പല നാളുകൾ കടന്നുപോയി  അബ്ദുല്ലാഹിബ്നു ഉമർ (റ) ഖൈബറിലെ സംഭവങ്ങളെല്ലാം കാണുന്നു നവോന്മേഷത്തോടെ മുമ്പോട്ട് കുതിക്കുന്നു

മുസ്ലിംകൾ നാഇം കോട്ട വളഞ്ഞു ശക്തമായ മുന്നേറ്റം കോട്ട കൈവശപ്പെടുത്തി ഉള്ളിലുള്ളവർ പുറത്തേക്കോടി സഅബ് കോട്ടയിൽ കയറി അതും മുസ്ലിംകൾ അധീനപ്പെടുത്തി ജൂതന്മാർ ഖില്ല കോട്ടയിൽ കയറി അതും കീഴടക്കി ധാരാളം ഭക്ഷ്യവിഭവങ്ങളും വമ്പിച്ച സ്വത്തും കൈവശം വന്നു

ഏറ്റവും ശക്തമായ കോട്ടയാണ് കമ്മൂസ് അത് നിയന്ത്രിക്കുന്നത് യുദ്ധതന്ത്രജ്ഞനായ മർഹബ്

എന്തെല്ലാം ശ്രമങ്ങൾ നടത്തിയിട്ടും കമ്മൂസ് കോട്ട പിടിക്കാൻ കഴിഞ്ഞില്ല എല്ലാ വല്ലാത്ത വിഷമാവസ്ഥയിലാണ് അബ്ദുല്ലാഹിബ്നു ഉമർ (റ)വും സമപ്രായക്കാരായ ചെറുപ്പക്കാരും ജീവന്മരണ പോരാട്ടത്തിന് തയ്യാറായി നിൽക്കുകയാണ് അവർ നബി (സ) യുടെ ചുറ്റും കൂടിനിൽക്കുന്നു ഹുദൈബിയ്യയിൽ സന്നഹിതരായവരാണ് ഖൈബറിലും വന്നത്

നബി (സ) തങ്ങൾ അവരോട് പറഞ്ഞു: നാളെ ഞാൻ ഈ കൊടി ഒരാളുടെ കൈയിൽ കൊടുക്കും അല്ലാഹുവിനെയും റസൂലിനെയും ഇഷ്ടപ്പെടുന്ന ഒരാളുടെ കൈയിൽ കൊടുക്കും അല്ലാഹുവിന്റെ അനുഗ്രഹത്തോടെ അയാൾ കോട്ട കീഴടക്കും

എല്ലാവർക്കും ആകാംക്ഷയായി ആരായിരിക്കും അയാൾ? ഞാനായിരിക്കുമോ?

ആകാംക്ഷ നിറഞ്ഞ രാത്രി കടന്നുപോയി നേരം പുലർന്നു സമയം നീങ്ങി നബി (സ) ചോദിച്ചു:

അലി എവിടെ?

കണ്ണിന് സുഖമില്ല അകലെ പോയിക്കിടക്കുകയാണ്

വരാൻ പറയൂ

അലി(റ) വന്നു കണ്ണിന് അസുഖം നബി (സ) സ്വന്തം ഉമിനീർ കണ്ണിൽ പുരട്ടിക്കൊടുത്തു കണ്ണിന്റെ രോഗം മാറി കൊടി കൈയിൽ കൊടുത്തു ജയിച്ചു വരൂ 





അബ്ദുല്ലാഹിബ്നു ഉമർ (റ)വും കൂട്ടരും അത്യാവേശത്തോടെ യുദ്ധത്തിന്നിറങ്ങി അവിസ്മരണീയമായിരുന്നു ആ മുന്നേറ്റം

ജൂത സൈന്യത്തിന്റെ സൈന്യാധിപർ മർഹബ് ആർക്കും അധീനപ്പെടുത്താനാവാത്ത സൈന്യാധിപനെന്നാണ് ജൂത വിശ്വാസം ഏത് ശത്രുവിനെയും മലർത്തിയടിക്കും അദ്ദേഹത്തിന്റെ അധീനതയിലാണ് കമ്മൂസ് കോട്ട അതിശക്തമായ കോട്ട  ഇരുപത് ദിവസമായി ഈ കോട്ട  ഉപരോധത്തിലാണ് ഇതുവരെ കോട്ട ജൂതന്മാരെ കാത്തു

അലി(റ)വിന് ദിവ്യമായ കരുത്തു കിട്ടി കോട്ട വാതിൽ പൊളിച്ചെടുത്തു മുസ്ലിം സൈന്യം കോട്ടക്കകത്തേക്ക് ഇരച്ചു കയറി ഘോര യുദ്ധം പ്രതിരോധിക്കാനാവാത്ത മുസ്ലിം മുന്നേറ്റം

മർഹബ് അന്ത്യപോരാട്ടത്തിന് ആഹ്വാനം ചെയ്തു യുദ്ധം ശക്തി പ്രാപിച്ചുകൊണ്ടിരുന്നു മർഹബിന് വെട്ടേറ്റു വാശി മൂത്തു വീണ്ടും വെട്ട് മറിഞ്ഞു വീണു ശക്തനായ സൈന്യാധിപൻ വധിക്കപ്പെട്ടു

ഖൈബറിൽ മുസ്ലിംകൾ വൻ വിജയം നേടി യുദ്ധം കഴിഞ്ഞു ഇനി ജൂതന്മാരോട് വളരെ മാന്യമായി പെരുമാറുക നബി (സ)യുടെ കൽപന വന്നു

യുദ്ധത്തിൽ തൊണ്ണൂറ്റി മൂന്ന് ജൂതന്മാർ വധിക്കപ്പെട്ടു പതിനഞ്ച് മുസ്ലിംകൾ ശഹീദായി

ജൂതന്മാർ ഒരപേക്ഷയുമായി നബി (സ)യുടെ മുമ്പിലെത്തി ഞങ്ങളുടെ കൃഷിസ്ഥലം ഞങ്ങൾക്കു വിട്ടുതരണം ഞങ്ങൾ കൃഷി ചെയ്തു കൊള്ളാം വിളവെടുക്കുമ്പോൾ പകുതി നിങ്ങൾക്കു തരാം 

അപേക്ഷ സ്വീകരിക്കപ്പെട്ടു  അവർക്കു സമാധാനമായി ഖൈബറിലെ ജൂതന്മാരുമായി സന്ധിയുണ്ടാക്കി കൃഷിഭൂമി വിട്ടു കൊടുത്തു അവർ കൃഷിയുണ്ടാക്കി

അബ്ദുല്ലാഹിബ്നു റവാഹ(റ)

ഖൈബറിലെ കൃഷി സംബന്ധമായ കാര്യങ്ങൾ നോക്കാൻ അദ്ദേഹത്തെയാണ് നബി (സ) നിയോഗിച്ചത് കൃഷി വിളഞ്ഞു കൊയ്തെടുക്കാറായി അപ്പോൾ അബ്ദുല്ലാഹിബ്നു റവാഹ(റ)  ഖൈബറിലെത്തി ധാന്യം രണ്ടായി ഭാഗിച്ചു ഇഷ്ടമുള്ളത് എടുത്തു കൊള്ളാൻ ജൂതന്മാരോടാവശ്യപ്പെട്ടു അവർ അതിശയത്തോടെ പറഞ്ഞു:

ഇത് നീതിയാണ് ഈ നീതിയിന്മേലാണ് ആകാശവും  ഭൂമിയും നിലനിൽക്കുന്നത്

പിൽക്കാലത്ത് അബ്ദുല്ലാഹിബ്നു ഉമർ (റ) ഖൈബർ യുദ്ധ ചരിത്രം പുതിയ തലമുറക്ക് പറഞ്ഞു കൊടുത്തു ഖൈബർ യുദ്ധവേളയിൽ അദ്ദേഹം ഇരുപത് തികയാത്ത ചെറുപ്പക്കാരനാണ് സംഭവങ്ങളെല്ലാം നന്നായി ഓർത്തുവെച്ചു അദ്ദേഹം നബി (സ) തങ്ങളുടെ വഫാത്തു ശേഷം വളരെക്കാലം ജീവിച്ചു

നബി(സ)യെ കാണാത്ത വലിയൊരു ജനസമൂഹത്തിൽ അദ്ദേഹം ദീർഘകാലം ജീവിച്ചു പുതുമുസ്ലിംകളുടെ വലിയ സമൂഹം അവർ നബി (സ)യെ കണ്ടിട്ടില്ല ബദ്റും ഉഹ്ദും ഖൈബറും അവർ കണ്ടിട്ടില്ല ആയുധങ്ങളൊന്നും കണ്ടിട്ടില്ല ആ ജാനതക്ക് അബ്ദുല്ലാഹിബ്നു ഉമർ (റ) ചരിത്രം പറഞ്ഞു കൊടുത്തു ഒരു സംഭവം ഗദ്ഗദത്തോടെ പറഞ്ഞൊപ്പിച്ചു

ഖൈബറിൽ യുദ്ധം കഴിഞ്ഞ് ഏതാനും ദാവസം കൂടി നബി(സ) താമസിച്ചു ആ സമയത്ത് നബി (സ)യെ അപായപ്പെടുത്താൻ ഒരു സ്ത്രീ ശ്രമിച്ചു

മർഹബ് എന്ന ജൂത സൈന്യാധിപന്റെ സഹോദരന്റെ ഭാര്യയാണ് സൈനബ് അവർ നബി (സ) തങ്ങളെയും ഏതാനും സ്വഹാബികളെയും ഭക്ഷണത്തിന് ക്ഷണിച്ചു ഭക്ഷണം സ്വീകരിച്ചു ചെന്നു

ജൂത സ്ത്രീ ഒരാടിനെ പാകം ചെയ്തു നബി (സ)യുടെ മുമ്പിൽ കൊണ്ടുവന്നു വെച്ചു നബി (സ) ഒരു കഷ്ണം മാംസം വായിലിട്ടു ചവച്ചു ഉടനെ തുപ്പി ഇത് വിഷമാണ് കഴിക്കരുത്

ഒരു സ്വഹാബിവര്യൻ ചവച്ച ഇറച്ചി ഇറക്കിക്കഴിഞ്ഞു ബിശ്റു ബ്നു ബർറ അദ്ദേഹത്തിനു വിഷമേറ്റു മരണപ്പെട്ടു

യഹൂദ സ്ത്രീയെ പിടികൂടി ചോദ്യം ചെയ്തു നീ ഇതിൽ വിഷം കലർത്തിയോ?

അതെ

എന്തിന്?

താങ്കൾ ശരിയായ പ്രവാചകനാണെങ്കിൽ ഇത് കഴിക്കില്ല അത് പരീക്ഷിച്ചതാണ്

നിനക്കിപ്പോൾ ബോധ്യമായോ?

ബോധ്യമായി ഞാനിതാ അങ്ങയിൽ വിശ്വസിക്കുന്നു

അബ്ദുല്ലാഹിബ്നു ഉമർ(റ) പിൽക്കാലക്കാർക്ക് മറ്റൊരു സംഭവം കൂടി പറഞ്ഞു കൊടുത്തു ജൂത രാജാവായിരുന്നു ഹുയയ്യ് അദ്ദേഹത്തിന്റെ മകളാണ് സ്വഫിയ്യ ബുദ്ധിമതി തൗറാത്ത് പഠിച്ച വനിത അന്ത്യപ്രവാചകരുടെ ആഗമനം പ്രതീക്ഷിച്ച വനിതയാണ് അവർ മുസ്ലിംകളുടെ തടവുകാരിയായി തൗറാത്തിൽ പ്രവചിച്ച പ്രവാചകൻ ഇതുതന്നെ ഉറപ്പായി അവർ ഇസ്ലാം മതം വിശ്വസിച്ചു

ആ രാജകുമാരി നബി (സ) തങ്ങളുടെ ഭാര്യയായി മുഅ്മിനീങ്ങളുടെ ഉമ്മയായി  ചരിത്രത്തിന്റെ സൂക്ഷിപ്പുകാരൻ പുതുതലമുറയുടെ ആവേശമായി മാറി ....



മുഅ്തത്തിലെ രംഗങ്ങൾ 


ഹിജ്റഃയുടെ ആറാം കൊല്ലം ഹുദൈബിയ്യ സന്ധിയുണ്ടായി ഏഴാം കൊല്ലം ഖൈബർ യുദ്ധം നടന്നു എട്ടാം കൊല്ലം മുഅ്തത്ത് യുദ്ധം നടക്കുന്നു....

മുഅ്തത്ത് യുദ്ധത്തിന്റെ വിശദമായ ചരിത്രം പറഞ്ഞു തരുന്നത് അബ്ദുല്ലാഹിബ്നു ഉമർ (റ) അവർകളാകുന്നു

ഹിജ്റഃ എട്ടാം വർഷം പല രാജാക്കന്മാരെയും ഇസ്ലാമിലേക്ക് ക്ഷണിച്ചു കൊണ്ട് നബി (സ) കത്തുകളയച്ചു കത്തുമായി ഒരു ദുതൻ പോവും പല ദൂതന്മാർ പല ദിക്കുകളിലേക്ക് പുറപ്പെട്ടു ദൂതന്മാരെ ഉപദ്രവിക്കാൻ പാടില്ല അവരെ ആദരിക്കണം അതാണ് ലോകനീതി

ഗസ്സാൻ രാജാവിനെ ഇസ്ലാമിലേക്ക് ക്ഷണിച്ചു കൊണ്ട് കത്ത് തയ്യാറാക്കി അത് കൊണ്ടുപോവുന്നത് ഹാരിസുബ്നു ഉമൈർ(റ)

ശുറഹ്ബീൽ എന്ന ക്രൂരന്റെ കരങ്ങളിലാണ് കത്ത് കിട്ടിയത് ശുറഹ്ബീൽ ദൂതനെ വധിച്ചുകളഞ്ഞു കൊടും ക്രൂരതയാണിത്

വിവരമറിഞ്ഞ് നബി (സ) തങ്ങളും സ്വഹാബികളും ദുഃഖിതരായി ഇരുപത് തികയാത്ത അബ്ദുല്ലാഹിബ്നു ഉമറും അതുപോലുള്ള ചെറുപ്പക്കാരും പ്രതികാരത്തിന് ദാഹിച്ചു 

നബി (സ) തങ്ങൾ പ്രമുഖ സ്വഹാബികളുമായി കൂടിയാലോചന നടത്തി അതിന്റെ ഫലമാണ് മുഅ്തത്ത് യുദ്ധം മുവ്വായിരം സൈനികരുള്ള പടയെ അയക്കാൻ തീരുമാനമായി

ഇതുവരെ നടന്ന യുദ്ധങ്ങളിൽ നിന്നൊക്കെ വ്യത്യസ്തമായ യുദ്ധം ഏതെങ്കിലും അറബ് ഗോത്രത്തോടല്ല യുദ്ധം ക്രൈസ്തവ ലോകത്തോടാണ് യുദ്ധം അവർ വളരെ ശക്തരാണ് ലക്ഷക്കണക്കിൽ വരും അവരുടെ സൈന്യം 

മുഅ്തത്ത് മദീനയിൽ നിന്ന് വളരെ ദൂരെയാണ്

സഹായ സൈന്യത്തെ പെട്ടെന്ന് എത്തിക്കാനാവില്ല സന്ദേശങ്ങൾ കൈമാറാനും ബുദ്ധിമുട്ടാണ് അത്രയും ദൂരം കഠിന യാത്ര ചെയ്താൽ ആളുകൾ ക്ഷീണിക്കും  സത്യവിശ്വാസികൾക്ക് അതൊന്നും പ്രശ്നമല്ല സൈന്യാധിപനായി നിയോഗിക്കപ്പെട്ടത് സൈദുബ്നു ഹാരിസ് (റ) ആയിരുന്നു നബി (സ) പതാക സൈദ്(റ) വിന്റെ കൈകളിൽ കൊടുത്തു നബി (സ) ഇങ്ങനെ പറഞ്ഞു:

സൈദ് യുദ്ധം നയിക്കണം   സൈദിന് എന്തെങ്കിലും സംഭവിച്ചാൽ ജഅ്ഫറുബ്നു അബീത്വാലിബ് നേതൃത്വം ഏറ്റെടുക്കണം ജഅ്ഫറിന് എന്തെങ്കിലും സംഭവിച്ചാൽ അബ്ദുല്ലാഹിബ്നു റവാഹ നേതൃത്വം ഏറ്റെടുക്കുക അബ്ദുല്ലാക്ക് എന്തെങ്കിലും സംഭവിച്ചാൽ നിങ്ങൾ തന്നെ നിങ്ങളുടെ നേതാവിനെ തിരഞ്ഞെടുക്കുക

ആളുകൾ ഉൽകണ്ഠയോടെ ആ വാക്കുകൾ കേട്ടു മൂന്നു സൈന്യാധിപന്മാർ അവർക്കെന്തെങ്കിലും സംഭവിക്കുമോ? നാലാമതൊരാളെ സൈന്യാധിപനായി തിരഞ്ഞെടുക്കേണ്ടിവരുമോ?

നബി (സ) സൈന്യത്തെ യാത്ര അയക്കുന്നു വളരെ വികാരഭരിതമായ യാത്രയയപ്പ്

സനിയ്യത്തുൽ വദാഅ

ആ സ്ഥലം നബി (സ) തങ്ങൾ  സൈന്യത്തിന്റെ കൂടെ പോയി സലാം പറഞ്ഞു പിരിഞ്ഞു സൈന്യം നീങ്ങിപ്പോയി നബി (സ) കൂടെയില്ല വിദൂര ദിക്കിൽ നബി (സ) പങ്കെടുക്കാത്ത യുദ്ധം  യാത്ര പറയുമ്പോൾ നബി (സ) ഇങ്ങനെ ഉപദേശിച്ചു മഠങ്ങളിൽ കഴിയുന്ന സന്യാസിമാരെ ഉപദ്രവിക്കരുത് സ്ത്രീകളെയും കുട്ടികളെയും വൃദ്ധരെയും ദ്രോഹിക്കരുത് വൃക്ഷങ്ങൾ വെട്ടി നശിപ്പിക്കരുത് കെട്ടിടങ്ങൾ പൊളിക്കരുത് ഓർക്കുക; അല്ലാഹു നിങ്ങളോടൊപ്പമുണ്ട്

യാത്ര തുടരുന്നു രാപ്പകലുകൾ മാറിമാറി വന്നു അപരിചിതമായ പ്രദേശങ്ങൾ പിന്നിട്ടുകൊണ്ടിരുന്നു 

സിറിയക്കാർ വിവരമറിഞ്ഞു അവർ സംഘടിച്ചു ഒരു ലക്ഷത്തോളം സൈനികർ അണിനിരന്നു ഹിരാക്ലിയസ് ഒരു ലക്ഷത്തോളം സൈന്യത്തെ അയച്ചു

മവവെള്ളം പോലെ പരന്നൊഴുകുന്ന ശത്രുസൈന്യം മുഅ്തത്ത് എന്ന അപരിചിതമായ പ്രദേശം നബി  (സ) തങ്ങൾ കൂടെയില്ല മദീനയിൽ നിന്ന് വളരെ ദൂരെയാണ് നിൽക്കുന്നത്

സൈദുബ്നു ഹാരിസ് (റ) വിളിച്ചു പറഞ്ഞു: നബി (സ) എന്ത് കൽപിച്ചുവോ അതനുസരിക്കുക മറ്റൊന്നും ചിന്തിക്കാനില്ല മുന്നേറുക അല്ലാഹു വിജയം നൽകും അല്ലെങ്കിൽ നമുക്ക് വീരരക്തസാക്ഷികളാവാം

തക്ബീർ ധ്വനികളുയർന്നു സൈദുബ്നു ഹാരിസ് (റ)  ശത്രുക്കളുടെ മധ്യത്തിലേക്ക്  തുളച്ചുകയറി നിരവധി പേരെ വകവരുത്തി  അദ്ദേഹത്തിന്റെ ശരീരത്തിൽ വാളുകൾ പതിച്ചുകൊണ്ടിരുന്നു അമ്പുകൾ തുളച്ചുകയറി കുന്തങ്ങളുടെ കുത്തേറ്റു മഹാനവർകൾ രക്തസാക്ഷിയായി

അബ്ദുല്ലാഹിബ്നു ഉമർ (റ) ആ രംഗം വിവരിക്കുന്നു സൈദുബ്നു ഹാരിസ് (റ) വിന്റെ കൈയിൽ നിന്ന് ജഅ്ഫറുബ്നു അബീത്വാലിബ്(റ) കൊടി ഏറ്റുവാങ്ങി മിന്നൽപ്പിണർപോലെ കത്തിക്കയറി മുന്നേറുകയാണ് വലതു കൈക്ക് വെട്ടേറ്റു കൊടി ഇടതു കൈയിൽ പിടിച്ചു അധികം വൈകിയില്ല ഇടത് കൈയും വെട്ടിമാറ്റപ്പെട്ടു കൊടി താഴെ വീണില്ല കക്ഷത്ത് മുറുകെ പിടിച്ചു കൈകളില്ലാത്ത ശരീരത്തെ വെട്ടുകയാണ് ശത്രുക്കൾ മഹാൻ താഴെ വീഴുന്നു അബ്ദുല്ലാഹിബ്നു റവാഹ(റ) ഏറ്റുവാങ്ങി യുദ്ധം കൊടുമ്പിരിക്കൊണ്ടു

അബ്ദുല്ലാഹിബ്നു ഉമർ(റ) ഒരു രംഗം വിവരിക്കുന്നു 'ഞാൻ ഒരു പാത്രത്തിൽ കുറച്ചു വെള്ളവുമായി ഓടിച്ചെന്നു ജഅ്ഫർ(റ) മരിച്ചു കൊണ്ടിരിക്കുന്നു ഞാൻ പറഞ്ഞു: ഇതാ വെള്ളം, അൽപം കുടിച്ചാലും '

ജഅ്ഫർ (റ) പറഞ്ഞു: വേണ്ട, ഞാൻ നോമ്പുകാരനാണ് മഗ്രിബുവരെ ഞാൻ ജീവിച്ചിരുന്നാൽ ഇവിടെവെച്ച് നോമ്പ് തുറക്കാം അല്ലെങ്കിൽ ഞാൻ നോമ്പോടുകൂടി യാത്രയാവാം

അങ്ങനെതന്നെ സംഭവിച്ചു നോമ്പുകാരനായിത്തന്നെ യാത്രയായി

അബ്ദുല്ലാഹിബ്നു ഉമർ (റ) പറയുന്നു: ജഅ്ഫർ(റ) വിന്റെ ശരീരത്തിൽ തൊണ്ണൂറിൽപരം മുറിവുകളുണ്ടായിരുന്നു എല്ലാം മുൻഭാഗത്തുതന്നെ അവസാനംവരെയും അദ്ദേഹം മുന്നേറുകയായിരുന്നു

അബ്ദുല്ലാഹിബ്നു റവാഹ(റ)

അദ്ദേഹം പതാകയുമായി മുന്നേറുകയാണ് നിരവധി വെട്ടും കുത്തും ശരീരത്തിലേറ്റു വീരരക്തസാക്ഷിയായി

ഇനിയെന്ത്? മുസ്ലിം സൈന്യത്തിന് നായകന്മാർ നഷ്ടപ്പെട്ടിരിക്കുന്നു പരാജയത്തിലേക്കു നീങ്ങുന്ന സൈന്യത്തെ ആര് നയിക്കും? എല്ലാ നയനങ്ങളും ഒരു വ്യക്തിയിലേക്ക് നീണ്ടു

ഖാലിദുബ്നുൽ വലീദ്(റ)

ശത്രുക്കൾ ചുറ്റിവളഞ്ഞു നിൽക്കുന്നു നീണ്ട ചർച്ചകൾക്ക് പറ്റിയ ചുറ്റുപാടല്ല

ധീരനായ ഖാലിദുബ്നുൽ വലീദ് (റ) സൈന്യാധിപനായി തിരഞ്ഞെടുക്കപ്പെട്ടു സന്ധ്യയായി പ്രകാശം മങ്ങി നേർത്ത ഇരുട്ട് പരന്നു യുദ്ധം നിർത്തി

ഖാലിദ് (റ) വിന്റെ മനസ്സിൽ പുതിയ യുദ്ധതന്ത്രങ്ങൾ രൂപം കൊള്ളുകയാണ്

സൈന്യത്തെ എങ്ങനെ അണിനിരത്തണം ശത്രുക്കൾ തെറ്റിദ്ധരിക്കണം വൻസഹായസൈന്യം വന്നതായി ശത്രുക്കൾക്ക് തോന്നണം അല്ലാഹു അദ്ദേഹത്തിന്റെ മനസ്സിൽ നല്ലത് തോന്നിപ്പിച്ചു

പിറ്റേന്ന് രാവിലെ ആരും വിചാരിക്കാത്ത രീതിയിലാണ് സൈന്യത്തെ അണിനിരത്തിയത് സൈന്യത്തെ പല സംഘങ്ങളാക്കി തിരിച്ചു ഒരു ഭാഗത്തേക്കും ഓടിരക്ഷപ്പെടാനാവില്ല ശത്രു സൈന്യത്തിൽ വിള്ളലുണ്ടാക്കി അതിലൂടെ വേണം രക്ഷപ്പെടാൻ അല്ലെങ്കിൽ എല്ലാവരും വധിക്കപ്പെടും അതിബുദ്ധിയും അപാരധൈര്യവും പ്രയോഗിക്കുകയാണ്

അബ്ദുല്ലാഹിബ്നു ഉമർ (റ) ആ രംഗം വിവരിക്കുന്നു അടുത്ത പ്രഭാതത്തിൽ ശത്രുക്കൾ ആകെ ആശയക്കുഴപ്പത്തിലായിരുന്നു ഏതു ഭാഗത്തുകൂടി ആക്രമണം തുടങ്ങണം? അക്കാര്യത്തിൽ യോജിപ്പിലെത്താനായില്ല

ഖാലിദുബ്നുൽ വലീദ് (റ) വും ഏതാനും സൈനികരും ഒരു ഭാഗത്തുകൂടി ശത്രുക്കൾക്കിടയിലേക്ക് തുളച്ചുകയറി അപ്രതീക്ഷിതമായൊരു മുന്നേറ്റം ശത്രുസംഹാരമായിരുന്നില്ല അപ്പോൾ ലക്ഷ്യം ശത്രുനിരയിൽ വിള്ളലുണ്ടാക്കി പുറത്തുകടക്കാനായിരുന്നു ശ്രമം ആ ശ്രമം വിജയിച്ചു ശത്രുക്കളുടെ ശ്രദ്ധ അവരിലേക്ക് തിരിഞ്ഞു ആകെ ആശയക്കുഴപ്പം പടർന്നു ഇതിന്നിടയിൽ മുസ്ലിം സൈനിക സംഘങ്ങൾ ശത്രുക്കൾക്കിടയിലൂടെ ഓടിരക്ഷപ്പെട്ടു ഖാലിദ് (റ) വും ഒരു സംഘമാളുകളും ശത്രുക്കളുമായി ഘോരയുദ്ധം നടത്തി മുസ്ലിം സംഘങ്ങൾ രക്ഷപ്പെടുംവരെ ശത്രുക്കളെ തടഞ്ഞു നിർത്തി പന്ത്രണ്ട് മുസ്ലിംകൾ രക്തസാക്ഷികളായി ബാക്കിയുള്ളവരുടെ മുഴുവൻ ജീവൻ രക്ഷപ്പെടുത്താൻ ഖാലിദ് (റ)വിന് കഴിഞ്ഞു സൈഫുല്ലാഹ് (അല്ലാഹുവിന്റെ വാൾ) എന്ന ബഹുമതി അദ്ദേഹത്തിന് നബി (സ) തങ്ങൾ നൽകി 

മുഅ്തത്ത് യുദ്ധത്തിന്റെ അവസാന രംഗവും അബ്ദുല്ലാഹിബ്നു ഉമർ (റ) വിന്റെ വിവരണത്തിൽ വരുന്നു

മൂന്നു സൈന്യാധിപന്മാർ വഴിക്കുവഴി ശഹീദായി മൂന്നാമത്തെ സൈന്യാധിപൻ വീഴുമ്പോൾ പെട്ടെന്ന് കൊടിയെടുത്തത് സാബിതുബ്നു അഖ്റം (റ) ആയിരുന്നു

സാബിത് (റ)  കൊടിയുമായി ഓടുകയാണ് പോകുന്നത് ഖാലിദ് (റ) വിന്റെ സമീപത്തേക്ക് ഖാലിദ് (റ) വിനെ അബൂസുലൈമാൻ എന്നാണ് വിളിച്ചിരുന്നത്  സാബിത് (റ) വിളിച്ചു പറഞ്ഞു: അബൂസുലൈമാൻ പിടിക്കൂ ഈ കൊടി പിടിക്കൂ.... യുദ്ധം നയിക്കൂ....

അബൂസുലൈമാൻ വിനയത്തോടെ ഇങ്ങനെ പറഞ്ഞു: ആ കൊടി താങ്കൾ തന്നെ പിടിക്കുക എന്നെക്കാൾ യോഗ്യൻ താങ്കൾ തന്നെയാണ്  ഞാൻ സമീപകാലത്ത് ഇസ്ലാമിൽ വന്ന ആളാണ് താങ്കൾ ബദ്റിൽ പങ്കെടുത്ത ആളാണ് പക്വതയും പാരമ്പര്യവും താങ്കൾക്കാണുള്ളത്

സാബിത്(റ) പറഞ്ഞു: എന്നേക്കാൾ യുദ്ധതന്ത്രം അറിയുന്നത് താങ്കൾക്കാണ് നിരവധി മുസ്ലിംകൾ വധിക്കപ്പെട്ടു കഴിഞ്ഞു ബാക്കിയുള്ളവരുടെ ജീവൻ രക്ഷിക്കൂ

സാബിത്(റ) മറ്റുള്ളവരോട് ചോദിച്ചു അബൂസുലൈമാനെ സൈന്യാധിപനാക്കുന്നത് നിങ്ങൾക്ക് സമ്മതമല്ലേ?

എല്ലാവരും സമ്മതം വിളിച്ചു പറഞ്ഞു

ഖാലിദ് (റ) കൊടി വാങ്ങി രണ്ടു ലക്ഷം വരുന്ന ശത്രു സൈന്യത്തിന്റെ പിടിയിൽ നിന്നാണ് അവശേഷിച്ച മുസ്ലിംകളെ ഖാലിദ് (റ) രക്ഷിച്ചത്

നബി (സ) തങ്ങൾ പിന്നീട് ഇങ്ങനെ പ്രസ്താവിച്ചു

'അല്ലാഹുവിന്റെ വാളുകളിൽ പെട്ട ഒരു വാൾ കൊടി ഏറ്റെടുത്തു അദ്ദേഹം മൂലം അല്ലാഹു വിജയം നൽകി '

ഖാലിദ് (റ) വിനെക്കുറിച്ചാണിവിടെ അല്ലാഹുവിന്റെ വാൾ എന്ന് വിശേഷിപ്പിച്ചത്

അബ്ദുല്ലാഹിബ്നു ഉമർ (റ) ഈ രംഗങ്ങൾക്കെല്ലാം സാക്ഷിയാണ് പിൽക്കാല തലമുറക്കാർക്ക് ഇവയെല്ലാം വിവരിച്ചു കൊടുത്തു ആദ്യകാലക്കാരുടെ ഈമാനിക ശക്തിയെക്കുറിച്ചു കേട്ട് അവർ വിസ്മയിച്ചുപോയി...


മക്കാ വിജയം




ഹിജ്റഃ എട്ടാം വർഷം,റമളാൻ മാസം

ഒരു വിളംബരം വന്നു

'അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നവരൊക്കെ ഈ റമളാനിൽ മദീനയിലെത്തുക' പരിസ പ്രദേശങ്ങളിലെല്ലാം വാർത്തയെത്തി ആവേശത്തോടെ ജനക്കൂട്ടങ്ങൾ മദീനയിലേക്കൊഴുകാൻ തുടങ്ങി എത്രയെത്ര ഗോത്രക്കാരെത്തി

ഗിഫാർ
മുസൈന
അശ്ജഅ്
ജുഹൈന
അസ്ലം 

തുടങ്ങി നിരവധി ഗോത്രങ്ങൾ 

ഒരു യാത്രയുടെ ഒരുക്കം രഹസ്യ സ്വഭാവമുള്ള യാത്ര ശത്രുക്കളറിയരുത്  അബ്ദുല്ലാഹിബ്നു ഉമർ (റ) ഇരുപത് വയസുള്ള ചെറുപ്പക്കാരനാണ് എല്ലാ സംഗതികളും നോക്കിക്കാണുന്നുണ്ട് നബി (സ) തങ്ങൾ ഏൽപിച്ച ജോലികൾ ചെയ്തുകൊണ്ടിരിക്കുന്നു.

പുണ്യ മക്കാ പട്ടണം അത് പ്രവാചകന് കീഴടങ്ങാൻ പോവുന്നു അതിനുവേണ്ടിയുള്ള യാത്ര പുറപ്പെടാറായി

ഹിജ്റഃ എട്ട് റമളാൻ പത്ത് അന്നാണ് യാത്ര തുടങ്ങുന്നത് എത്ര പേരുണ്ട്? പതിനായിരം സ്വഹാബികൾ  യാത്ര തുടങ്ങി മദീന വിട്ടു വഴിയിൽനിന്നൊക്കെ ആളുകൾ സംഘത്തിൽ ചേരുന്നു ദിവസങ്ങൾ കടന്നു പോയ്ക്കൊണ്ടിരുന്നു മക്ക എത്താറായി ആവേശം കത്തിപ്പടരുകയായി

മർള ളഹ്റാൻ

ആ പ്രദേശത്തെത്തി  മലഞ്ചരിവിലെ വിശാലമായ മൈതാനം അവിടെ തമ്പുകൾ പണിയാൻ തുടങ്ങി തമ്പുകളങ്ങിനെ നീണ്ടു നീണ്ടു പോവുന്നു തമ്പുകളുടെ നഗരം പിറന്നു  രാത്രിയായി നബി (സ) ഇങ്ങനെ കൽപിച്ചു:

'ഒരോരുത്തരും ഓരോ പന്തം കത്തിക്കുക'

മലമുകളിൽ ആയിരക്കണക്കായ പന്തങ്ങൾ തെളിഞ്ഞു മക്കക്കാർ വീട്ടിൽനിന്ന് പുറത്തിറങ്ങി ഉൽക്കണ്ഠയോടെ മലമുകളിലേക്ക് നോക്കി

എന്തുമാത്രം ആളുകൾ മക്ക അമ്പരന്നുപോയി ഈ സമയത്ത്  മുസ്ലിംകൾ വരുമെന്ന് മക്കക്കാർ കരുതിയിരുന്നില്ല ഭയാനകമായ കാഴ്ച തന്നെ നബി (സ)യെ ഇനി തോൽപിക്കാനാവില്ല കീഴടങ്ങേണ്ടിവരും

അബ്ബാസ് (റ)വും കുടുംബവും മക്കയിലായിരുന്നു അവർ മദീനയിലേക്കു പുറപ്പെട്ടു അവർ ജുഹ്ഫയിലെത്തി നബി (സ) തങ്ങളെയും സംഘത്തെയും കണ്ടത് അവിടെവെച്ചാണ്

കുടുംബത്തെ മദീനയിലേക്കയക്കുക അബ്ബാസ് (റ) തങ്ങളോടൊപ്പം മക്കയിലേക്കു വരിക അതായിരുന്നു നിർദേശം

കുടുംബം മദീനയിലേക്കു പോയി അബ്ബാസ് (റ) നബി (സ)  തങ്ങളോടൊപ്പം ചേർന്നു

മലമുകളിലെ പന്തങ്ങളുടെ കാഴ്ച മക്കക്കാരെ ഭയപ്പെടുത്തി അവർ തങ്ങളുടെ നേതാവായ അബൂസുഫ് യാനോടു പറഞ്ഞു:

താങ്കൾ പ്രവാചകനെ ചെന്ന് കാണുക അവരുടെ പരിപാടികൾ കണ്ടു മനസ്സിലാക്കി വരിക മൂന്ന് നേതാക്കൾ പുറപ്പെട്ടു

അബൂസുഫ് യാൻ, ഹകീം, ബുദൈൽ

അബ്ബാസ് (റ) അവരെ കണ്ടു അബൂസുഫ് യാന് ആപത്തൊന്നും സംഭവിക്കാതെ സൂക്ഷിക്കണം അബ്ബാസ് (റ) അതാണ് ചിന്തിച്ചത്

അബൂസുഫ് യാനെ സ്വഹാബികൾ കണ്ടു ഉമർ (റ) രോഷാകുലനായി പറഞ്ഞു:

അല്ലാഹുവിന്റെ റസൂലേ.... അബൂസുഫ് യാന്റെ തലയെടുക്കാൻ എന്നെ അനുവദിച്ചാലും

അബ്ബാസ് (റ) വിളിച്ചു പറഞ്ഞു: അബൂസുഫ് യാന് ഞാൻ അഭയം നൽകിയിരിക്കുന്നു ആരും ഉപദ്രവിക്കരുത്

അബൂസുഫ് യാനെ തന്റെ തമ്പിലേക്ക് കൊണ്ടുപോയി രാത്രി മുഴുവൻ അവിടെ താമസിച്ചു പിറ്റേന്ന് രാവിലെ അബ്ബാസ് (റ) പറഞ്ഞു:

അബൂസുഫ് യാൻ...... വരൂ നമുക്ക് പ്രവാചകനെ പോയിക്കാണാം  ഇരുവരും നടന്നു പ്രവാചകരുടെ മുമ്പിലെത്തി നബി (സ) ചോദിച്ചു:

'ലാ ഇലാഹ ഇല്ലല്ലാഹ് എന്ന് സമ്മതിക്കാൻ നിങ്ങൾക്കിനിയും സമയമായില്ലേ?'

'ഞാനത് സമ്മതിക്കുന്നു '

'മുഹമ്മദു റസൂലുല്ലാഹ് ' എന്ന് വിശ്വസിക്കാൻ സമയമായില്ലേ? സംശയം തീർന്നില്ലേ?'

സംശയം പൂർണമായും നീങ്ങിയില്ല

അബ്ബാസ് (റ) ഇങ്ങനെ ഉപദേശിച്ചു:

'ലാ ഇലാഹ ഇല്ലല്ലാഹു മുഹമ്മദു റസൂലുല്ലാഹ് ' എന്ന് താങ്കൾ സാക്ഷ്യം വഹിക്കുക

അബൂസുഫ് യാൻ സത്യസാക്ഷ്യ വചനം മൊഴിഞ്ഞു  മുസ്ലിമായി അബൂസുഫ് യാന്റെ കൂടെ വന്നവരും കലിമ ചൊല്ലി മുസ്ലിംമായി

അബ്ബാസ് (റ) നബി (സ) തങ്ങളോട് സ്വകാര്യം പറഞ്ഞു: അബൂസുഫ് യാൻ സ്ഥാനമാനങ്ങൾ കൊതിക്കുന്ന ആളാണ് എന്തെങ്കിലും പദവി നൽകണം

നബി (സ) ഇങ്ങനെ പ്രഖ്യാപനം നടത്തി

സ്വന്തം വീടുകളിൽ അടങ്ങിയിരിക്കുന്നവർ സുരക്ഷിതരായിരിക്കും മസ്ജിദിൽ ഹറാമിൽ അഭയം തേടിയവരും സുരക്ഷിതരായിരിക്കും അബൂസുഫ് യാന്റെ വീട്ടിൽ അഭയം തേടിയവരും സുരക്ഷിതരായിരിക്കും വാൾ ഉറയിലിട്ട് നടക്കുന്നവരും സുരക്ഷിതരാണ്

ആ പ്രഖ്യാപനം അബൂസുഫ് യാനെ സന്തോഷിപ്പിച്ചു തന്റെ വീടിന് പദവി ലഭിച്ചിരിക്കുന്നു നബി (സ) അബൂസുഫ് യാനെ മക്കയിലേക്കയച്ചു മക്കയിലെത്തി നബി(സ) പറഞ്ഞ കാര്യങ്ങൾ വിളിച്ചു പറഞ്ഞു

അബ്ദുല്ലാഹിബ്നു ഉമർ (റ) മക്കാ പ്രവേശനത്തെക്കുറിച്ചുള്ള വിശദമായ വിവരണം നൽകുന്നു

നബി (സ) തങ്ങൾ അബ്ബാസ് (റ) വിന് ഇങ്ങനെ നിർദേശം നൽകി: 'അബൂസുഫ് യാനെ മലയിടുക്കിന് സമീപം നിർത്തുക നമ്മുടെ പ്രവേശം നേരിട്ടു കാണട്ടെ'

അബ്ബാസ് (റ) അബൂസുഫ് യാനെ മലയിടുക്കിൽ നിർത്തി മക്കയിൽ പ്രവേശിക്കാൻ സമയമായി

പ്രത്യേക പതാക പിടിച്ചു കൊണ്ട് ഒരു വലിയ സംഘം വരുന്നു തക്ബീർ ധ്വനികൾ മലഞ്ചെരുവിൽ മാറ്റൊലി കൊള്ളുന്നു എന്തൊരാവേശം

ഇവർ ആരാണ്? അബൂസുഫ് യാൻ ചോദിച്ചു

അബ്ബാസ് (റ) ആ ഗോത്രത്തിന്റെ പേര് പറഞ്ഞു അവർ കടന്നുപോയി അടുത്ത  ഗോത്രക്കാർ വരുന്നു കൂടുതൽ ആവേശം ശക്തമായ തക്ബീർ വിളികൾ അടുത്ത സംഘങ്ങൾ വരുന്നു മറ്റൊരു കൊടിയുമായി ഉച്ചത്തിൽ തക്ബീർ വിളികൾ

ഗോത്രങ്ങൾ വഴിക്കുവഴി വരുന്നു ആയിരങ്ങൾ കടന്നുപോവുന്നു ഓരോ ഗോത്രത്തെയും പരിചയപ്പെടുത്തി കൊടുത്തു അബൂസുഫ് യാൻ ഞെട്ടിവിറച്ചുപോയി എന്തൊരു ശക്തിപ്രകടനം

അതാ വരുന്നു ഒരു വൻ സംഘം അത് അൻസാരികളുടെ സംഘം കൊടിപിടിച്ചത് സഅദുബ്നു ഉബൈദ (റ) ഏറ്റവും ഒടുവിൽ വന്നത് നബി (സ) തങ്ങളും പ്രത്യേക സംഘവും കൊടിപിടിച്ചത് സുബൈർ (റ)

നബി (സ) കഅ്ബാലയത്തിനടുത്തെത്തി ഒട്ടകപ്പുറത്തിരുന്നു കൊണ്ട് ത്വവാഫ് ചെയ്തു 

ഉസ്മാനുബ്നു ത്വൽഹ

കഅ്ബയുടെ താക്കോൽ സൂക്ഷിപ്പുകാരൻ നബി (സ) അദ്ദേഹത്തിൽ നിന്ന് താക്കോൽ വാങ്ങി അകത്ത് കയറി നിറയെ ബിംബങ്ങൾ

അബ്ദുല്ലാഹിബ്നു ഉമർ (റ) പറയുന്നു: നബി (സ) കഅ്ബയിൽ പ്രവേശിച്ചപ്പോൾ അവിടെ മുന്നൂറ്റി അറുപത് ബിംബങ്ങളുണ്ടായിരുന്നു 

നബി (സ) വിശുദ്ധ വചനങ്ങൾ മൊഴിഞ്ഞു:

وَقُلْ جَاءَ الْحَقُّ وَزَهَقَ الْبَاطِلُ ۚ إِنَّ الْبَاطِلَ كَانَ زَهُوقًا (81


സത്യം സമാഗതമായി അസത്യം തകർന്നു അസത്യം തകരുക തന്നെ ചെയ്യും

നബി (സ) തങ്ങൾ ഓരോ ബിംബത്തിന്റെയും നേർക്ക് വിരൽ ചൂണ്ടി ബിംബം തലകുത്തി വീണു വടികൊണ്ട് തൊടാതെ തന്നെ വീഴുന്നു

വളരെയേറെ സമയം നബി (സ) കഅ്ബാലയത്തിന്നകത്തായിരുന്നു പിന്നീട് നബി (സ) പുറത്തു വന്നു പുറത്ത് ആയിരങ്ങൾ തടിച്ചുകൂടി നിൽക്കുകയാണ് കഅ്ബയിലൊന്നു കയറാൻ

നേരത്തെ അടിമയായിരുന്ന സൈദിന്റെ പുത്രൻ ഉസാമ(റ) നബി (സ) യോടൊപ്പം കഅ്ബാലയത്തിൽ കടന്നിരുന്നു അബൂബക്കർ സിദ്ദീഖ് (റ) വിലക്കുവാങ്ങി സ്വതന്ത്രനാക്കിയ അടിമയാണ് ബിലാൽ (റ) അദ്ദേഹത്തെയും കഅ്ബയിൽ പ്രവേശിപ്പിച്ചു ഉന്നത കുലത്തിൽ പിറന്നവരൊക്കെ പിന്നീടാണ് കയറിയത്

നബി (സ) കഅ്ബയിൽ നിന്ന് പുറത്തിറങ്ങി അപ്പോൾ ആയിരങ്ങൾ തള്ളിക്കയറാൻ തുടങ്ങി ആദ്യം കയറിയത് അബ്ദുല്ലാഹിബ്നു ഉമർ (റ) അദ്ദേഹം വാതിലിനു പിന്നിൽ ബിലാൽ (റ) വിനെ കണ്ടു അദ്ദേഹത്തോടു ചോദിച്ചു:

നബി (സ) എവിടെനിന്നാണ് നിസ്കരിച്ചത്?  ബിലാൽ (റ) ആ സ്ഥലം കാണിച്ചു കൊടുത്തു

ഇബ്നു ഉമർ(റ) പറയുന്നു: എത്ര റക്അത്താണ് നിസ്കരിച്ചത് എന്ന് ചോദിക്കാൻ ഞാൻ മറന്നുപോയി

കഅ്ബാലയം ശുദ്ധീകരിക്കപ്പെട്ടു ഖുറൈശി സമൂഹത്തോട് നബി (സ) തങ്ങൾ പ്രസംഗിച്ചു

ഖുറൈശി സമൂഹമേ .....
ജാഹിലിയ്യാ കാലത്തെ എല്ലാ കുലമഹിമകളും ഇന്നത്തോടെ അവസാനിച്ചിരിക്കുന്നു  പ്രതാപത്തിന്റെ പേരിലുള്ള എല്ലാ മത്സരങ്ങളും പുരാതന കാലം മുതലുള്ള എല്ലാ പ്രതികാരങ്ങളും രക്തച്ചൊരിച്ചിലിന്റെ പേരിലുള്ള പകയും ഞാനിതാ എന്റെ കാലിന്നടിയിൽ ചവിട്ടിത്താഴ്ത്തുന്നു 

കുല്ലുകും മിൻ ആദം
വ ആദമു മിനത്തുറാബ്

നിങ്ങളെല്ലാം ആദം നബി (അ) ൽ നിന്നുള്ളവരാണ് ആദം (അ) മണ്ണിൽ നിന്നുമാണ്

മുസ്ലിംകളെ ക്രൂരമായി മർദ്ദിച്ചവരും വധിച്ചവരും ആട്ടിയോടിച്ചവരുമായ ഖുറൈശി ക്രൂരന്മാർ അവിടെ കൂട്ടംകൂടി നിൽപ്പുണ്ട് അവർ പ്രതികാരം പ്രതീക്ഷിച്ചു നബി (സ) പ്രസ്താവിച്ചു:

ഇന്ന് നിങ്ങൾക്കെതിരെ യാതൊരു പ്രതികാരവുമില്ല അല്ലാഹു നിങ്ങൾക്കു അനുഗ്രഹങ്ങൾ ചൊരിഞ്ഞുതരട്ടെ

നബി (സ) ബിലാൽ (റ)  വിനോട് ബാങ്ക് കൊടുക്കാനാവശ്യപ്പെട്ടു കഅ്ബയുടെ മുകളിൽ കയറി ബിലാൽ (റ)  ബാങ്ക് കൊടുത്തു സുന്ദരമായ ശബ്ദം മുഴങ്ങി

മക്ക കീഴടങ്ങി അല്ലാഹുവിന് വേണ്ടി നിസ്കാരം നിർവഹിക്കപ്പെട്ടു മുഅ്മിനീങ്ങൾ അല്ലാഹുവിനെ വാഴ്ത്തി

നബി (സ) സ്വഫാ മലയിൽ കയറിയിരുന്നു നവമുസ്ലിംകൾ കൂട്ടംകൂട്ടമായി വന്നു നബി (സ) യുടെ മുമ്പിൽ വെച്ച് ബൈഅത്ത് (പ്രതിജ്ഞ) ചെയ്തു

നബി (സ) യുടെ ഓരോ വാക്കും ഓരോ പ്രവർത്തിയും സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ട് അബ്ദുല്ലാഹിബ്നു ഉമർ (റ) കൂടെത്തന്നെയുണ്ടായിരുന്നു....


രണഭൂമിയിലൂടെ

ശിർക്ക് തുടച്ചനീക്കപ്പെട്ടു
തൗഹീദിന്റെ പ്രകാശം പരന്നു
മക്ക ഫത്ഹായി

ഇനിയൊന്ന് വിശ്രമിക്കാമോ? ആയിട്ടില്ല വീണ്ടും യുദ്ധത്തിന്റെ ആരവം ഇരുപത് വയസുള്ള അബ്ദുല്ലാഹിബ്നു ഉമർ (റ) ആ ആരവം കേൾക്കുന്നു

മക്കയുടെ പുറത്തുള്ള ഗോത്രക്കാർ അവർ മക്കക്കാരെ ആക്ഷേപിക്കാൻ തുടങ്ങി വിശുദ്ധ ഭവനം പ്രവാചകൻ കീഴടക്കിയതിൽ വലിയ രോഷം മുസ്ലിംകളെ യുദ്ധം ചെയ്തു തോൽപിക്കും മക്ക മോചിപ്പിക്കും ആ പ്രഖ്യാപനവുമായി ചില ഗോത്രങ്ങൾ രംഗത്തു വന്നു ഹുനൈൻ

ത്വാഇഫ് ഭാഗങ്ങളിൽ നിന്നാണ് ഭീഷണി ഉയർന്നത്

അബ്ദുല്ലാഹിബ്നു ഉമർ (റ) നബി (സ) യുടെ തീരുമാനം കേട്ടു ഹുനൈനിലേക്ക് പട നീങ്ങട്ടെ

മക്കയിൽ നിന്ന് ഹുനൈനിലേക്കാണ് പടയോട്ടം  മദീനയിൽ നിന്ന് വന്ന പതിനായിരം പേർ മക്കയിൽ നിന്ന് ഇസ്ലാം സ്വീകരിച്ച രണ്ടായിരം പേർ ആകെ പന്ത്രണ്ടായിരം സൈനികർ

ഇത്രയും വലിയൊരു സൈന്യം സജ്ജമാക്കാൻ ഒരിക്കലും കഴിഞ്ഞിട്ടില്ല ഏതാനും ഗോത്രങ്ങൾ വിചാരിച്ചാൽ ഈ സൈന്യത്തെ ഒന്നും ചെയ്യാനാവില്ല വിജയം സുനിശ്ചിതം

ചിലരുടെ മനസ്സിൽ അങ്ങിനൊയൊരു ചിന്ത വന്നുപോയി പ്രത്യേകിച്ചു നവമുസ്ലിംകളുടെ മനസ്സിൽ അങ്ങനെയൊരു ചിന്ത വരാൻ പാടില്ല

സഖീഫ് ഗോത്രവും ഹവാസിൻ ഗോത്രവുമാണ് ശത്രുപക്ഷത്തുള്ളത് നാലായിരം യോദ്ധാക്കൾ സ്ത്രകളും കുട്ടികളുമെല്ലാം പുറപ്പെട്ടു അവരുടെ സേനാനായകൻ മാലികുബ്നു ഔഖ്

മുസ്ലിം സൈന്യം ഹുനൈനിൽ എത്താറായി ഒരു മലഞ്ചെരുവിലൂടെ നീങ്ങിക്കൊണ്ടിരിക്കുന്നു ആഴമുള്ള കിടങ്ങ് പോലെ ഒരു പ്രദേശം അത് താണ്ടിക്കടക്കുകയാണ് മുസ്ലിം സൈന്യം പന്ത്രണ്ടായിരം പേർ അത് താണ്ടിക്കടന്നു പോവണം അതിന്നിടയിൽ അമ്പുകൾ തുരുതുരെ വന്നു പതിക്കാൻ തുടങ്ങി

അമ്പരപ്പിക്കുന്ന കാഴ്ച മലമുകളിൽ നിറയെ ശത്രുക്കൾ വൃക്ഷ ശിഖരങ്ങളിലും ഗുഹകളിലുമെല്ലാം ശത്രുക്കൾ  പതുങ്ങിയിരിക്കുന്നു, കല്ലെറിയുന്നു, കുന്തമെറിയുന്നു നബി (സ) തങ്ങളോട് ചേർന്നു നിന്നിരുന്ന മൂന്നുപേർ മരിച്ചു വീണു മുസ്ലിം സൈന്യം ചിതറിയോടി പല വഴി പാഞ്ഞു ഭൂമി വളരെ ഇടുങ്ങിയതായി അവർക്കു തോന്നിപ്പോയി

ഈ സംഭവത്തെക്കുറിച്ചു അല്ലാഹു വിശുദ്ധ ഖുർആനിൽ പറഞ്ഞു: വിശാലമായ ഭൂമി വളരെ ഇടുങ്ങിയ ഒന്നായി നിങ്ങൾക്ക് തോന്നിപ്പോയി

എണ്ണപ്പെരുപ്പം കൊണ്ട് ഒരു പ്രയോജനവും ലഭിച്ചില്ല അക്കാര്യവും ഖുർആൻ പറയുന്നു:

'നിങ്ങളുടെ എണ്ണപ്പെരുപ്പത്തിൽ നിങ്ങൾ പൊങ്ങച്ചം കാണിച്ചു എന്നിട്ട് ആ എണ്ണപ്പെരുപ്പം കൊണ്ട് നിങ്ങൾക്ക് പ്രയോജനം ലഭിച്ചില്ല

നബി (സ) ഉറച്ച പാദങ്ങളിൽ നിന്നുകൊണ്ട് യുദ്ധം തുടരുകയാണ് നബി (സ) വിളിച്ചു പറയുന്നു:

'ഞാൻ നബിയാണ് കള്ളമല്ല ഞാൻ അബ്ദുൽ മുത്തലിബിന്റെ മകനാണ് '

ഉറച്ച ശബ്ദമുള്ള അബ്ബാസ് (റ) വിനോട് ഉച്ചത്തിൽ വിളിച്ചു പറയാൻ നബി (സ) നിർദേശിച്ചു മലഞ്ചെരിവിൽ അബ്ബാസ് (റ) വിന്റെ ഉച്ചത്തിലുള്ള ശബ്ദം മുഴങ്ങി

മുസ്ലിംകളെ തിരിച്ചു വിളിക്കുകയാണ് വിളികേട്ടു അവർ വീണ്ടും വന്നു പടക്കളം ഉണർന്നു ഘോരമായ യുദ്ധം തുടർന്നു തങ്ങളുടെ ധാരണ തെറ്റിപ്പോയെന്ന് മനസ്സിലായി പശ്ചാത്താപ ബോധത്തോടെ പടവെട്ടാൻ തുടങ്ങി അല്ലാഹുവിന്റെ സഹായമെത്തി ശത്രുക്കൾ പരാജയപ്പെട്ടോടി സ്ത്രീകളും കുട്ടികളും വമ്പിച്ച സ്വത്തും കൈവശമായി

സൂറത്തു തൗബയിൽ അല്ലാഹു ഈ സംഭവം വിവരിക്കുന്നതു കാണാം:

ലഖദ് നസ്വറകുമുല്ലാഹു ഫീ മവാത്വിന കസീറത്തിൻ വ യൗമ ഹുനൈനിൻ.....

'തീർച്ചയായും വളരെയേറെ പടക്കളങ്ങളിൽ അല്ലാഹു നിങ്ങളെ സഹായിച്ചിട്ടുണ്ട് ഹുനൈൻ യുദ്ധ ദിവസത്തിലും നിങ്ങളെ അവൻ സഹായിച്ചു നിങ്ങളുടെ എണ്ണപ്പെരുപ്പം  നിങ്ങളെ അതിശയിപ്പിച്ചപ്പോൾ എന്നാൽ ആ എണ്ണപ്പെരുപ്പം  നിങ്ങൾക്ക് ഒട്ടും പ്രയോജനം ചെയ്തില്ല ഭൂമി എത്ര വിസ്തൃതമായിരുന്നിട്ടും നിങ്ങൾക്ക് ഇടുങ്ങിയതായിത്തീർന്നു നിങ്ങൾ  തിരിഞ്ഞു പിൻവാങ്ങി ' (സൂറത്തുൽ: തൗബ: 25)

അടുത്ത വചനം കൂടി ശ്രദ്ധിക്കാം:

സുമ്മ അൻസല ല്ലാഹു സകീനത്തഹു അലാ റസൂലിഹി വ അലൽ മുഅ്മിനീൻ....

പിന്നീട് അല്ലാഹു അവന്റെ ദൂതന്റെയും സത്യവിശ്വാസികളുടെയും മേൽ പ്രശാന്തത ഇറക്കി സത്യനിഷേധികളെ അവൻ ശിക്ഷിക്കുകയും ചെയ്തു അതാണ് സത്യനിഷേധികളുടെ പ്രതിഫലം (സൂറത്തുൽ: തൗബ: 26)

ശത്രുക്കൾ യുദ്ധക്കളം വിട്ടോടി സുശക്തമായ ത്വാഇഫ് കോട്ടയിൽ അഭയം തേടി

അബ്ദുല്ലാഹിബ്നു ഉമർ (റ) ഹുനൈൻനിൽ ധീരമായി പോരാടി യുദ്ധരംഗങ്ങൾ പിൽക്കാലക്കാർക്ക് വ്യക്തമായി പറഞ്ഞു കൊടുത്തു

വമ്പിച്ച യുദ്ധമുതലുകളാണ് കിട്ടിയത് അവയെല്ലാം ജിഅ്റാനത്ത് ഒരുമിച്ചു കൂട്ടി

ആറായിരം ബന്ധനസ്ഥർ ഇരുപത്തി നാലായിരം ഒട്ടകം നാൽപതിനായിരത്തിലേറെ ആടുകൾ വലിയ അളവിൽ വെള്ളി ശത്രുക്കളുടെ കൂട്ടത്തിൽ നിന്ന് ഒരു നിവേദക സംഘം നബി (സ)യെ കാണാൻ വന്നു നബി (സ) അവരെ സ്വീകരിച്ചു തങ്ങളുടെ സ്ത്രീകളും കുട്ടികളും മുഴുവൻ നിങ്ങളുടെ ബന്ദികളാണ് അവരെ സൗജന്യമായി വിട്ടുതരണം നാം തമ്മിൽ ഒരു ബന്ധമുണ്ട് അങ്ങ് ഞങ്ങളുടെ കൂട്ടത്തിൽ പെട്ട ഒരു വനിതയുടെ പാൽ കുടിച്ചിട്ടുണ്ട് കുഞ്ഞായിരുന്നപ്പോൾ

ഒരു വനിത നബി (സ) യുടെ മുമ്പിൽ വന്നു നിന്നു നോക്കുമ്പോൾ കൊച്ചുനാളിൽ തന്നെ മുലപ്പാൽ തന്നു  വളർത്തിയ ഹലീമ ബീവിയുടെ മകൾ ശൈമ

നബി (സ) തങ്ങൾ വികാരാധീനനായിപ്പോയി തന്റെ വിരിപ്പ് വിരിച്ച് സഹോദരിയെ അതിലിരുത്തി വല്ലാതെ ആദരിച്ചു   അവർ കണ്ടുമുട്ടിയ രംഗം കണ്ണീരണിഞ്ഞ നിമിഷങ്ങൾ  ഈ ബന്ദികളെല്ലാം എന്റെ ബന്ധുക്കൾ ഹലീമ ബീവി (റ ) യുടെ കുടുംബക്കാർ

അവരെയെല്ലാം വിട്ടയക്കാൻ സ്വഹാബികൾക്കു സമ്മതം അവരുടെ സ്വത്തും വിട്ടുകൊടുക്കാം 

എന്തൊരു സ്നേഹം എത്ര മാന്യമായ പെരുമാറ്റം സന്തോഷത്താൽ കരഞ്ഞുപോയി

ഈ പ്രവാചകനെ നമുക്കു വേണം ഇത് അല്ലാഹു തന്ന അനുഗ്രഹമാണ് നേതാക്കൾ ഇസ്ലാം മതം സ്വീകരിച്ചു ശേഷം അനുയായികളും വിശ്വസിച്ചു

ത്വാഇഫ് കോട്ടയിൽ ഒളിച്ചിരുന്നവരും വന്നു അവരും ഇസ്ലാം മതം സ്വീകരിച്ചു

അവർക്ക് ഇസ്ലാം മത തത്വങ്ങൾ പഠിപ്പിക്കാനായി മുആദുബ്നു ജബൽ (റ) വിനെ നിയോഗിച്ചു

ചെറുപ്പക്കാരനായ ഉത്ബ (റ) വിനെ ഗവർണറായി നിയോഗിച്ചു

ഒരുപാട് കാര്യങ്ങൾ ചെയ്തു തീർത്തു ഇനി മടങ്ങുകയാണ് മക്കത്തേക്ക്

സ്വഹാബികളുടെ മനസ്സിലൂടെ ഓർമ്മകൾ കൂലംകുത്തി ഒഴുകുകയാണ് പതിമൂന്നാം വയസ്സിൽ മക്കവിട്ട് പോയ അബ്ദുല്ലാഹിബ്നു ഉമർ (റ)  ഇരുപതാം വയസ്സിൽ തിരിച്ചെത്തി താൻ പിച്ചവെച്ച നടന്ന പ്രദേശങ്ങൾ കാണാൻ പ്രയാസം തോന്നി മനസ് പതറിപ്പോയി

ഹുനൈനിൽ ധീരത കാട്ടി പാദങ്ങൾ പതറിയില്ല പുണ്യപ്രവാചകനോടൊപ്പം ഉറച്ചു നിന്നു എല്ലാ അനുഭവങ്ങൾക്കും സാക്ഷി

ഇതാ വീണ്ടും മദീനയിൽ തിരിച്ചെത്തിയിരിക്കുന്നു മദീനയിൽ കടന്നുപോയ വർഷങ്ങൾ യുദ്ധങ്ങളുടെ ആരവം നിറഞ്ഞ വർഷങ്ങളാണ് കടന്നുപോയത്

ഇനിയൊരു ശാന്തതയുണ്ടോ? യുദ്ധത്തിന്റെ ആരവം മുഴങ്ങാത്ത ഒരു വർഷം ഇല്ല പുതിയ ആരവം തുടങ്ങിക്കഴിഞ്ഞു തബൂക്ക് യുദ്ധത്തിന്റെ ആരവം

ലോകത്തിലെ ഏറ്റവും ശക്തനായ രാജാവാണ് റോമിലെ സീസർ എന്ന് പറയാം പേർഷ്യയാണ് മറ്റൊരു ലോക ശക്തി പേർഷ്യയെ സമീപകാലത്ത് റോമാസൈന്യം തോൽപിച്ചു ലോക കേമനായി വിലസുകയാണ് സീസർ

മദീനയെ ആക്രമിച്ചു നശിപ്പിക്കാൻ മോഹം അതിന് വൻ സൈന്യത്തെ സജ്ജമാക്കി ആ വാർത്ത മദീനയിലെത്തി

ആ കാലഘട്ടത്തെക്കുറിച്ച് അബ്ദുല്ലാഹിബ്നു ഉമർ (റ) വ്യക്തമായി വിവരിക്കുന്നു മദീനയിൽ വറുതിയുടെ നാളുകൾ വന്നു നാടാകെ ദാരിദ്ര്യം കടുത്ത ചൂട് അതിനിടയിലാണ് തബൂക്ക് യാത്ര വേണ്ടിവന്നത് ലോകശക്തിയോടാണ് ഏറ്റുമുട്ടേണ്ടത് വൻ സന്നാഹം വേണ്ടിവന്നിരിക്കുന്നു

സംഭാവനകൾ നൽകാൻ നബി (സ) ആഹ്വാനം ചെയ്തു സ്വഹാബികൾ ഉള്ളതെല്ലാം കൊണ്ടുവന്നു

അബൂബക്കർ സിദ്ദീഖ് (റ) വിനോട് നബി (സ) തങ്ങൾ ചോദിച്ചു: താങ്കളെന്താണ് കൊണ്ടുവന്നത്?

നാലായിരം ദിർഹം

താങ്കളുടെ കുടുംബത്തിനുവേണ്ടി എന്താണ് ബാക്കിവെച്ചത്?

'അല്ലാഹുവിനെയും റസൂലിനെയും '

മറുപടി കേട്ടവരെല്ലാം ഞെട്ടി

തന്റെ സ്വത്തിന്റെ പകുതിയുമായി ഉമർ (റ) വന്നുനിൽക്കുന്നു

ഉമർ (റ) പറഞ്ഞു:

'എനിക്ക് ഒരിക്കലും അബൂബക്കർ (റ) വിനെ മുൻകടക്കാനാവില്ല '

ഉസ്മാൻ (റ) വിന്റെ സംഭാവന കേൾക്കണോ?

പതിനായിരം ദീനാർ
മുന്നൂറ് ഒട്ടകങ്ങൾ
എഴുപത് കുതിരകൾ

അബ്ദുറഹ്മാനുബ്നു ഔഫ്(റ), അബ്ബാസ് (റ) , ത്വൽഹ (റ) , ആസിമുബ്നു അദിയ്യ്(റ) തുടങ്ങിയവർ വലിയ സംഭാവനകൾ നൽകി സ്ത്രീകൾ ആഭരണങ്ങൾ നൽകി 

മുപ്പതിനായിരം സൈനികർ
ധീരമായ പുറപ്പാട്
ഇങ്ങനെയൊരു പുറപ്പാട് സീസർ പ്രതീക്ഷിച്ചില്ല ഇത്രയും കടുത്ത ചൂടിൽ പ്രവാചകൻ സൈന്യത്തെ നയിച്ചുവരികയാണോ? എത്ര ദൂരം യാത്ര ചെയ്യണം?

ഹിജ്റ പ്രദേശം ശപിക്കപ്പെട്ട നാട് സമൂദ് ഗോത്രം ഇവിടെയാണ് താമസിച്ചിരുന്നത് അവരിലേക്ക് അയക്കപ്പെട്ട പ്രവാചകനാണ് സ്വാലിഹ് (അ) പ്രവാചകനെ ബുദ്ധിമുട്ടിച്ചു അല്ലാഹു ആ സമൂഹത്തെ നശിപ്പിച്ചു അവിടുത്തെ വെള്ളം കുടിക്കാൻ പാടില്ല

പിന്നെയും മുന്നേറി തബൂക്കിലെത്തി തബൂക്ക് വിജനമാണ് സൈന്യം മുഴുവൻ കോട്ടക്കുള്ളിലാണ് കുറെ ദിവസങ്ങൾ അവിടെ തമ്പടിച്ചു താമസിച്ചു കുറെ രാജാക്കന്മാരെ വിളിച്ചു വരുത്തി സംസാരിച്ചു അവരെല്ലാം പ്രവാചകനുമായി സന്ധി ചെയ്തു

എല്ലാവരും വലിയ ഭയപ്പാടിലായിരുന്നു പ്രവാചകനുമായി സന്ധി ചെയ്തതോടെ സന്തോഷമായി മുസ്ലിംകൾ ഒരു ലോകശക്തിയായി അംഗീകരിക്കപ്പെട്ടു അതിർത്തി പ്രദേശത്തെ രാജാക്കന്മാരും ജനങ്ങളും നബി (സ) തങ്ങളുടെ സാന്നിധ്യത്തിൽ സന്തോഷിച്ചു

പിൻവാങ്ങുന്നതാണ് നല്ലതെന്ന് സീസർക്ക് തോന്നി പിന്മാറി നബി (സ) തങ്ങൾ വിജയിയായി മദീനയിൽ തിരിച്ചെത്തി....


മുസൈലിമക്കെതിരെ


ദുഃഖം ,അതിനെന്തുമാത്രം തീവ്രതയുണ്ട്? അതിപ്പോൾ അനുഭവിച്ചറിഞ്ഞു കേൾക്കാൻ കഴിയാത്തത് കെട്ടുകഴിഞ്ഞു നബി (സ) തങ്ങൾ വഫാത്തായിരിക്കുന്നു.

ഏതാനും ദിവസങ്ങളായി മദീന ദുഃഖമൂകമാണ് നബി (സ) രോഗം ബാധിച്ചു കിടപ്പിലായി സഹിക്കാനാവാത്ത വാർത്ത.

മസ്ജിദുന്നബവി നിസ്കാരത്തിനായി അണിനിരന്നു ഇമാം തക്ബീർ ചൊല്ലുന്ന ശബ്ദം കേട്ടു ഞെട്ടിപ്പോയി.

അല്ലാഹു അക്ബർ

അത് നബി (സ) തങ്ങളുടെ ശബ്ദമല്ല അബൂബക്കർ സിദ്ദീഖ് (റ) വിന്റെ ശബ്ദം
ഇമാമിന്റെ ശബ്ദത്തിൽ ഗദ്ഗദം കലർന്നു സഹിക്കാനാവുന്നില്ല എല്ലാ കണ്ണുകളും നിറഞ്ഞൊഴുകി.

ദുഃഖമൂകമായ നാളുകൾ കടന്നുപോയിരിക്കുന്നു ഇപ്പോഴിതാ ആ വാർത്തയും എത്തി: മരണം സംഭവിച്ചു പക്വതയും പാകതയും വന്ന മുതിർന്ന ആളുകളുടെ വരെ സമനില തെറ്റുന്ന അവസ്ഥയായി അവർ കുട്ടികളെപ്പോലെ തേങ്ങിക്കരഞ്ഞു.

അബ്ദുല്ലാഹിബ്നു ഉമർ (റ) ദുഃഖത്തിന്റെ പ്രതീകം പോലെ നിൽക്കുന്നു മാതാപിതാക്കളെക്കാളേറെ താൻ സ്നേഹിച്ച പ്രവാചകൻ തന്റെ ശരീരത്തെക്കാളേറെ താൻ സ്നേഹിച്ച തിരുനബി (സ) വിട്ടു പിരിഞ്ഞു കഴിഞ്ഞു.

അതുപോലൊരു ദുഃഖം ഒരിക്കലും അനുഭവിച്ചിട്ടില്ല നബി (സ) തങ്ങളുടെ വിയോഗവാർത്ത കേൾക്കുകയും, കടുത്ത ദുഃഖം സഹിക്കുകയും ചെയ്ത സമൂഹം അല്ലാഹുവിങ്കൽ അവരുടെ പദവിയെത്ര?

ഊണും ഉറക്കവുമില്ലാത്ത രാപ്പകലുകൾ കുഴഞ്ഞുമറിഞ്ഞ സാഹചര്യത്തെ നേരിടാൻ ഒരു പ്രമുഖൻ രംഗത്ത് വന്നു ശക്തനായ നേതാവ്
അബൂബക്കർ സിദ്ദീഖ് (റ)

ദുഃഖം ഘനീഭവിച്ച അന്തരീക്ഷത്തിൽ സിദ്ദീഖ് (റ) വിന്റെ ഉറച്ച ശബ്ദം ആശ്വാസമായി ഭവിച്ചു.

നബി (സ) ദൗത്യം പൂർത്തിയാക്കി മടങ്ങിപ്പോയി മുസ്ലിം സമുദായത്തിന്റെ കാര്യം നാം നോക്കണം സന്ദർഭത്തിനൊത്തുയരണം വികാരങ്ങളിൽ നിന്ന് മോചിതരാവുക ഉണർന്നു ചിന്തിക്കുക.

സമൂഹത്തെ അബൂബക്കർ സിദ്ദീഖ് (റ) ഉണർത്തിയെടുത്തു ഉൽബുദ്ധരാക്കി
സമൂഹം ആ സത്യം മനസ്സിലാക്കി സമൂഹത്തെ നയിക്കാൻ ഏറ്റവും യോഗ്യനായ നേതാവ് അബൂബക്കർ സിദ്ദീഖ് (റ) ആകുന്നു.

ജനങ്ങൾ മഹാനവർകളെ നേതാവാക്കി ഒന്നാം ഖലീഫയാക്കി ബൈഅത്ത് ചെയ്തു.

പുതുവിശ്വാസികൾ അവർ എണ്ണത്തിൽ വളരെക്കൂടുതലാണ് വിശ്വാസം രൂഢമൂലമാവാത്തവർ വളരെയുണ്ട് അവർ വഴിതെറ്റാൻ തുടങ്ങി
നബി (സ) വഫാത്തായി ഇനി സകാത്ത് കൊടുക്കില്ല ചിലർ പ്രഖ്യാപിച്ചു.

അതിനെ പിന്താങ്ങാൻ നിരവധിയാളുകൾ രംഗത്തെത്തി
കള്ളപ്രവാചകന്മാർ രംഗത്തെത്തി അവർ മോഹന വാഗ്ദാനങ്ങൾ നൽകി നിരവധി പേർ വഴിതെറ്റിപോയി.

രണ്ടുകൂട്ടരും ശക്തരാണ് അവരുടെ ആൾബലം കണ്ട് പലരും പതറിപ്പോയി ഒന്നാം ഖലീഫ പതറിയില്ല അവരോട് ഞാൻ യുദ്ധം ചെയ്യും ധീരമായ പ്രഖ്യാപനം വന്നു.

നബി (സ) തങ്ങളുടെ വഫാത്തിനെത്തുടർന്നുണ്ടായ പ്രതിസന്ധികൾ അബ്ദുല്ലാഹിബ്നു ഉമർ (റ) നേരിട്ടു കാണുകയാണ് അനുഭവിക്കുകയാണ് അതിനെക്കുറിച്ച് വിശദമായ വിവരണം തന്നെ അദ്ദേഹം നൽകുന്നുണ്ട് നമുക്ക് ശ്രദ്ധിക്കാം അദ്ദേഹം പറഞ്ഞു:

നബി (സ) തങ്ങൾ വഫാത്തായി എല്ലാ കപടന്മാരും മറ നീക്കി പുറത്തു വന്നു കാപട്യം മറച്ചുപിടിച്ചു കഴിഞ്ഞവർ രംഗത്തെത്തി ഒരു വിഭാഗം തങ്ങൾ ഇസ്ലാം ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ചു.

അബൂബക്കർ സിദ്ദീഖ് (റ) മുഹാജിറുകളെയും അൻസ്വാറുകളെയും വിളിച്ചു കൂട്ടി അവരോട് സംസാരിച്ചു.

ഈ അറബികൾ സകാത്ത് നൽകില്ലെന്ന് പ്രഖ്യാപിച്ചിരിക്കുന്നു അവർ മതത്തിൽ നിന്ന് പിന്മാറിപ്പോയിരിക്കുന്നു അതിനാൽ നിങ്ങൾ എനിക്ക് വേണ്ട ഉപദേശം നൽകിയാലും നിങ്ങളെപ്പോലെയാണ് ഞാനും
ഉപദേശം കേൾക്കാൻ വേണ്ടി ഖലീഫ വളരെ നേരം കാത്തിരുന്നു ആരും ഒന്നും പറയുന്നില്ല ഒടുവിൽ ഉമർ (റ) പറഞ്ഞു: വന്ദ്യരായ ഖലീഫ അവർകളെ.... ഈ നവമുസ്ലിംകൾ അടുത്ത കാലം വരെ ജാഹിലിയ്യത്തിലായിരുന്നു അവർക്കു മോചനം കിട്ടിയത് ഈ അടുത്ത കാലത്താണ് ഇസ്ലാമിനെ അവർ വേണ്ടതുപോലെ മനസ്സിലാക്കിയിട്ടില്ല അവരിൽനിന്ന് നിസ്കാരം സ്വീകരിക്കുക സകാത്തിനെക്കുറിച്ച് ബോധവൽകരണം നടത്താം.

അല്ലാഹു അവരെ നന്മയിലേക്ക് കൊണ്ടുവന്നേക്കാം അല്ലാഹു ഇസ്ലാമിനെ ശക്തിപ്പെടുത്തും അപ്പോൾ നമുക്കവരെ നേരിടാം വഴിതെറ്റിയ അറബികളെ മുഴുവൻ നേരിടാനുള്ള കഴിവ് ഇപ്പോൾ നമുക്കില്ല
എല്ലാവരും അതിനോട് യോജിക്കുന്ന മനോഭാവത്തിലായിരുന്നു
ഖലീഫയുടെ ഭാവം മാറി ഗൗരവം പൂണ്ടു മിമ്പറിൽ കയറി ഉറച്ച സ്വരത്തിൽ പ്രസംഗിച്ചു.

അല്ലാഹു നമ്മിലേക്ക് ഒരു പ്രവാചകനെ അയച്ചു സത്യമത പ്രബോധനം തുടങ്ങി ജനങ്ങൾ അതവഗണിച്ചു ഇസ്ലാം നിസ്സഹായാവസ്ഥയിലായി അനുയായികൾ കുറവായിരുന്നു.

അല്ലാഹു സഹായം വാഗ്ദാനം ചെയ്തു നബി (സ) യിലൂടെ അവൻ ശക്തരാക്കി അനുയായികൾ വർധിച്ചു നാം മാതൃകാ സമൂഹമായി നമുക്ക് ഏറ്റവും നല്ല ജീവിതമാർഗം ലഭിച്ചു.

അല്ലാഹു കൽപിച്ചതെല്ലാം നാം പാലിക്കണം ഒരു വിട്ടുവീഴ്ചയും പാടില്ല സകാത്ത് നിർബന്ധമാക്കപ്പെട്ടു അത് കൃത്യമായി ലഭിക്കണം നബി (സ) തങ്ങൾക്ക് എങ്ങനെയാണോ നൽകിയത് അതുപോലെ തന്നെ നൽകണം
നബി (സ) തങ്ങൾക്ക് സകാത്ത് കൊടുക്കുമ്പോൾ കന്നുകാലികളുടെ കഴുത്തിൽ ഒരു കഷ്ണം കയർ ഉണ്ടായിരുന്നെങ്കിൽ അതെനിക്ക് തരണം തന്നില്ലെങ്കിൽ ആ കഷ്ണം കയറിനുവേണ്ടി ഞാൻ അവരോട് യുദ്ധം ചെയ്യും
ആവേശകരമായ പ്രസംഗം ഇത്രയുമെത്തിയപ്പോൾ ഉമറുബ്നുൽ ഖത്താബ് (റ) വിന്റെ ശബ്ദം ഉച്ചത്തിലുയർന്നു.

അല്ലാഹു അക്ബർ

തക്ബീർ ശബ്ദം അവിടമാകെ ഉയർന്നു

ഇത്രയും ധീരനായ ഒരു ഖലീഫയെ നൽകിയ അല്ലാഹുവിനെ ആളുകൾ വാഴത്തി

മുസ്ലിം സമൂഹം ആവേശഭരിതമായി

ബനൂ ഹനീഫ ഗോത്രം

കള്ള പ്രവാചകനായ മുസൈലിമതുൽ കദ്ദാബിന്റെ ഗോത്രമാണത് മുസൈലിമ തന്റെ ഗോത്രക്കാരോട് പ്രസംഗിച്ചു.

അറിയുക, ബനൂ ഹനീഫ ഗോത്രക്കാരെ അല്ലാഹു അനുഗ്രഹിച്ചിരിക്കുന്നു നിങ്ങളിൽ നിന്നുള്ള ഒരാളെ പ്രവാചകനായി നിയോഗിച്ചു കൊണ്ട് നിങ്ങളെ അനുഗ്രഹിച്ചിരിക്കുന്നു.

ഗോത്രക്കാർ അത് വിശ്വസിച്ചു മുസൈലിമയെ നബിയായി കരുതി ആദരിച്ചു ഒരു സൈന്യം സജ്ജീകരിച്ചു അതിൽ നാൽപതിനായിരം യോദ്ധാക്കളുണ്ടായിരുന്നു അവർക്ക് നല്ല യുദ്ധ പരിശീലനം നൽകി
എന്റെയടുക്കൽ മലക്കുകൾ വരുന്നുണ്ട് എനിക്ക് വഹ്‌യ് ലഭിക്കുന്നുണ്ട് ഇങ്ങനെയെല്ലാം ആ ഗോത്രത്തെ വിശ്വസിപ്പിച്ചു.

മദീനയിൽനിന്ന് സൈന്യം പുറപ്പെടുന്ന വാർത്ത വിളംബരം ചെയ്യപ്പെട്ടു പ്രായംചെന്ന സ്വഹാബികൾ വരെ സൈന്യത്തിൽ ചേരാൻ സന്നദ്ധരായി മുമ്പോട്ട് വന്നു.

അബ്ദുല്ലാഹിബ്നു ഉമർ (റ) മുസൈലിമയെക്കുറിച്ചറിഞ്ഞ് അസ്വസ്ഥനായി അവനെ യുദ്ധം ചെയ്തു തകർക്കണം അക്കാര്യത്തിൽ ചെറുപ്പക്കാരനാത സ്വഹാബികൾ ഉറച്ചു നിന്നു.

വഹശി (റ) വിനെ നമുക്കിവിടെ അനുസ്മരിക്കാം ഖുറൈശി നേതാവാണ് ജുബൈറുബ്നുൽ മുത്വ്ഇം ജുബൈറിന്റെ അടിമയാണ് വഹ്ശി
ഉഹ്ദ് യുദ്ധത്തിൽ ആരവം മുഴങ്ങുന്ന കാലം ജുബൈർ തന്റെ അടിമയോട് ചോദിച്ചു:

വഹ്ശി നിന്നെ ഞാൻ സ്വതന്ത്രനാക്കാം

എങ്ങനെ? അതിനാര് എന്നെ സഹായിക്കും?

നീ ഒരു കാര്യം ചെയ്താൽ മതി ഹംസയെ വധിക്കുക അബൂസുഫ് യാന്റെ ഭാര്യ ഹിന്ദ് വഹ്ശിയെ സമീപിച്ചു സഹായം തേടി

നീ ഉളി എറിയുന്നതിൽ എത്ര സമർത്ഥനാണ് ഹംസയെ വധിക്കൂ നിനക്ക് എന്ത് സമ്മാനവും തരാം

ഉഹ്ദിലേക്കു ഖുറൈശിപ്പട പുറപ്പെട്ടു വഹ്ശി തന്റെ ഉളിയെടുത്തു പൊതിഞ്ഞു സൂക്ഷിച്ചു

ഉഹ്ദ് യുദ്ധം കൊടുമ്പിരിക്കൊണ്ടു ഹംസ (റ) വിന്റെ യുദ്ധ പാടവം എല്ലാവരെയും അതിശയിപ്പിച്ചു വഹ്ശി കല്ലിന്റെയും മരത്തിന്റെയും മറവിൽ ഒളിച്ചിരുന്നു

ഹംസ (റ) പടപൊരുതി മുന്നേറി വരുന്നു സമീപത്തെത്തി വഹ്ശി ഉളിയെറിഞ്ഞു അടിവയറ്റിൽ ആഞ്ഞു തറച്ചു വഹ്ശിക്കു നേരെ കുതിച്ചു കഴിഞ്ഞില്ല തളർന്നു വീണുപോയി ഹംസ (റ) ശഹീദായി
വഹ്ശി സ്വതന്ത്രനായി ഹിന്ദ് ധാരാളം പാരിതോഷികങ്ങൾ നൽകി വഹ്ശിയെ സന്തോഷിപ്പിച്ചു.

മക്കയിൽ മടങ്ങിയെത്തി സന്തോഷത്തോടെ ജീവിച്ചു പക്ഷെ സന്തോഷം ഏറെക്കാലം നീണ്ടുനിന്നില്ല.

മക്ക മുസ്ലിംകൾ ജയിച്ചടക്കി ജനങ്ങളാകെ ഇസ്ലാം സ്വീകരിച്ചു വഹ്ശി ത്വാഇഫിലെത്തി അവിടെയും ഇസ്ലാം എത്തി ആളുകൾ കൂട്ടത്തോടെ ഇസ്ലാമിലേക്കൊഴുകുന്നു.

വഹ്ശി മദീനയിലെത്തി ഇസ്ലാം മതം സ്വീകരിച്ചു പിന്നെ പശ്ചാത്താപത്തിന്റെ നാളുകൾ.

മുസൈലിമക്കെതിരെ മുസ്ലിം സൈന്യം നീങ്ങുന്നു വഹ്ശി (റ) ആ സൈന്യത്തിൽ ചേർന്നു മുസൈലിമയെ തനിക്ക് തനിക്ക് വധിക്കാൻ കഴിയുമോ?

ഹംസ (റ)വിനെ വധിച്ച പാപത്തിന് അത് പശ്ചാത്താപമാവുമോ?
അബ്ദുല്ലാഹിബ്നു ഉമർ (റ) വും ചെറുപ്പക്കാരനായ നിരവധി സ്വഹാബികളും ആ സൈന്യത്തിലുണ്ട്.

മുസൈലിമ തന്റെ ഗോത്രക്കാരോട് പറഞ്ഞു: അല്ലാഹു മലക്കുകളെ ഇറക്കി നമ്മെ സഹായിക്കും ധീരമായി പൊരുതുക

മുസ്ലിം സൈന്യമെത്തി യുദ്ധം തുടങ്ങി കള്ള പ്രവാചകനെതിരെ ധീരമായ മുന്നേറ്റം മുസൈലിമക്ക് കാലിടറി തന്റെ തോട്ടത്തിലേക്ക് ഓടിക്കയറി കുറെ സൈനികരും ഓടിക്കയറി ഗെയ്റ്റ് അടച്ചുപൂട്ടി

ഭാഗ്യം, വഹ്ശി (റ) അകത്ത് കയറി വാളും പിടിച്ചു നിൽക്കുന്ന മുസൈലിമയുടെ സമീപത്തെത്തി ഹംസ (റ) വിനെ വധിച്ച ഉളി പുറത്തെടുത്തു മുസൈലിമയെ ഉന്നംവെച്ചു ഉളി എറിഞ്ഞു മുസൈലിമയുടെ ശശരീരത്തിൽ ഉളി തുളഞ്ഞു കയറി മുസൈലിമ മരണപ്പെട്ടു മുസ്ലിം സമൂഹം സന്തോഷിച്ചു

ഉമർ (റ) വിന്റെ സഹോദരൻ സൈദുബ്നു ഖത്താബ് (റ) ഈ യുദ്ധത്തിൽ ശഹീദായി

ഉമർ (റ) മകനോട് ചോദിച്ചു: സൈദിന് മുമ്പ് നിനക്ക് ശഹീദാവാമായിരുന്നില്ലേ?

അബ്ദുല്ലാഹിബ്നു ഉമർ (റ) പറഞ്ഞു: ഉപ്പാ.... ഞാനത് ആശിച്ചു എനിക്ക് കിട്ടിയില്ല അദ്ദേഹം അതിനുവേണ്ടി ദുആ ചെയ്തു ആ സൗഭാഗ്യം സിദ്ധിക്കുകയും ചെയ്തു


ഉപ്പയുടെ നീതിബോധം




യമാമ യുദ്ധം

മുസൈലിമയുമായുണ്ടായ യുദ്ധം ആ പേരിലാണ് അറിയപ്പെടുന്നത് അബ്ദുല്ലാഹിബ്നു ഉമർ (റ) ആ യുദ്ധത്തിൽ വളരെ സജീവമായി പങ്കെടുത്തു ശഹീദാവണമെന്ന് മോഹിച്ചിരുന്നു ആ മോഹം നടന്നില്ല ഇനിയും ഒരുപാട് മഹൽദൗത്യങ്ങൾ നിർവഹിക്കാനുണ്ട് അല്ലാഹു  ആയുസ് നീട്ടിക്കൊടുത്തു

ഉമർ (റ) വും പ്രിയ പുത്രനും അവർ തമ്മിലുള്ള സഹവാസം നമ്മിൽ വല്ലാത്തൊരു നിർവൃതി ഉണ്ടാക്കിത്തീർക്കും

ഒരു സംഭവം പറയാം ഉപ്പയും മകനും മറ്റു ചില സമുന്നത വ്യക്തികളും കൂടി നബി (സ) തങ്ങളോടൊപ്പം യാത്ര ചെയ്യുകയാണ് ഒട്ടകപ്പുറത്താണ് യാത്ര

പ്രായം കുറഞ്ഞ നല്ല പ്രസരിപ്പുള്ള ഒരു ഒട്ടകം അത് ഉമർ (റ) വിന്റെ വകയാണ് അതിന്റെ പുറത്താണ് അബ്ദുല്ലാഹിബ്നു ഉമർ (റ) യാത്ര ചെയ്യുന്നത് മരുഭൂമിയിലൂടെ കൂട്ടം ചേർന്ന് പോവുകയാണ്

നബി (സ) തങ്ങളുടെ ഒട്ടകം ഏറ്റവും മുമ്പിൽ നടക്കുന്നു മറ്റുള്ളവയെല്ലാം പിന്നിൽ തങ്ങളുടെ ഒട്ടകം നബി (സ) യുടെ മുമ്പിലേക്കു പോവാതിരിക്കാൻ ഒരോരുത്തരും നന്നായി ശ്രമിക്കുന്നു  അബ്ദുല്ലാഹിബ്നു ഉമർ (റ) പ്രായം കുറഞ്ഞ സ്വഹാബിയിണ് കയറിയ ഒട്ടകത്തിനും പ്രായക്കുറവ് ഒട്ടകം നടത്തത്തിന് വേഗത കൂട്ടി പ്രസരിപ്പ് കാണിച്ചു നബി (സ) തങ്ങളുടെ ഒട്ടകത്തെ പിന്നിലാക്കി

ഉമർ (റ) അസ്വസ്ഥനായി ഗൗരവത്തോടെ മകനെ വിളിച്ചു ശാസിച്ചു

അബ്ദുല്ലാ.... എന്താ ഇത്? നബി (സ) തങ്ങളുടെ മുമ്പിൽ സഞ്ചരിക്കുകയോ? ഒരിക്കലും അങ്ങനെ ചെയ്തു പോവരുത് ആരും അങ്ങനെ ചെയ്യാൻ പാടില്ല

മകന് ഗൗരവം മനസ്സിലായി ഒട്ടകത്തെ നന്നായി നിയന്ത്രിച്ചു പിന്നിലാക്കി ബഹുമാന്യ വ്യക്തികളെല്ലാം കടന്നുപോയി പിന്നാലെ ഒട്ടകം നടന്നു

മകന് തക്ക സമയത്ത് ശാസനകൾ നൽകി നേർവഴിയിൽ നടത്തുന്ന സ്നേഹമുള്ള പിതാവിനെയാണ് നാം ഇവിടെ കാണുന്നത്

യമാമ യുദ്ധം ജയിച്ചുവന്ന മകനെ അഭിനന്ദിച്ച രീതി നാം കണ്ടു കഴിഞ്ഞു 

നിനക്ക് യുദ്ധത്തിൽ ശഹീദായിക്കൂടായിരുന്നോ? മടങ്ങിവന്നതെന്തിന്?

മകൻ വിനയത്തോടെ മറുപടി നൽകി
ഞാനത് മോഹിച്ചിരുന്നു നടന്നില്ല 
ഇനിയും യുദ്ധങ്ങൾ വരും അതിലും പങ്കെടുക്കും ശഹീദാവണമെന്ന മോഹത്തോടെ പടപൊരുതും മരിക്കാൻ സന്നദ്ധനായവന് പേടിയില്ലല്ലോ പരമാവധി ശക്തിയോടെ പോരാടും

ആ ശക്തി, ആ ധൈര്യം, മരണഭയം തീരെയില്ലാത്ത മാനസികാവസ്ഥ അവ തന്റെ മക്കളിൽ കാണാൻ ആ ഉപ്പ ആഗ്രഹിച്ചു  മകൻ ആ നിലയിൽ തന്നെ വളർന്നു വന്നു

ഒന്നാം ഖലീഫയെ അബ്ദുല്ലാഹിബ്നു ഉമർ (റ) നന്നായി സഹായിച്ചു എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും കൂടെ നിന്നു എല്ലാ യുദ്ധങ്ങളിലും മുന്നണിപ്പോരാളിയായിരുന്നു

വിശുദ്ധ ഖുർആൻ ക്രോഡീകരിക്കുക ഗ്രന്ഥരൂപത്തിലാക്കുക അത് അത്യാവശ്യമാണെന്ന് ഉമർ (റ) പറഞ്ഞു വിശുദ്ധ ഖുർആൻ മനഃപാഠമാക്കിയ നിരവധി പേർ യമാമ യുദ്ധത്തിലും മറ്റും ശഹീദായി ബാക്കിയുള്ളവർ മരിച്ചുതീരും ഇസ്ലാം പല രാജ്യങ്ങളിലേക്കും വ്യാപിച്ചുകൊണ്ടിരിക്കുന്നു അവർ ഖുർആൻ തെറ്റായി പാരായണം ചെയ്യാനിടവരും ലിഖിത രൂപത്തിൽ ഖുർആൻ അവർക്ക് കിട്ടണം

അബ്ദുല്ലാഹിബ്നു ഉമർ (റ) കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കി സഹകരിച്ചു ഖുർആൻ ഗ്രന്ഥരൂപത്തിലാക്കാൻ അബൂബക്കർ സിദ്ദീഖ് (റ) വിന് കഴിഞ്ഞു

മദീന ദുഃഖമൂകമായി

അബൂബക്കർ സിദ്ദീഖ് (റ രോഗിയായി അബ്ദുല്ലാഹിബ്നു ഉമർ (റ) കടുത്ത ദുഃഖത്തോടെ ചിന്തിച്ചു നമ്മെ നയിക്കാൻ ഇനിയാര്?

അബൂബക്കർ (റ) തന്റെ പിൻഗാമിയെക്കുറിച്ച് ചിന്തിച്ചു പിൻഗാമിയെ നിയമിക്കാതെ വഫാത്തായാൽ കുഴപ്പങ്ങൾ വരാൻ സാധ്യതയുണ്ട്  ഉമർ (റ) വിനെ വിളിച്ചു വരുത്തി വിഷയത്തെക്കുറിച്ച് സംസാരിച്ചു ഒടുവിൽ ഖലീഫ പറഞ്ഞു:

ഞാൻ എന്റെ പിൻഗാമിയായി കാണുന്നത് നിങ്ങളെയാണ് നിങ്ങൾ ഖിലാഫത്ത് ഏറ്റെടുക്കണം

ഉമർ (റ) ഞെട്ടിപ്പോയി മഹാൻ പറഞ്ഞു: എന്നെ ഒഴിവാക്കിത്തരണം മറ്റാരെയെങ്കിലും പരിഗണിക്കണം

ഉസ്മാൻ (റ) വിനോടു ഇക്കാര്യം സംസാരിച്ചിരുന്നു ഉമർ (റ) വാണ് ഖിലാഫത്തിന് ഏറ്റവും യോഗ്യനെന്ന് ഉസ്മാൻ (റ) പറഞ്ഞു അലി(റ) വും അതുതന്നെ പറഞ്ഞു

ഇനി ജനങ്ങളുടെ അഭിപ്രായം കൂടി അറിയണം എല്ലാവരോടും പള്ളിയിൽ ഒരുമിച്ചുകൂടാൻ ആവശ്യപ്പെട്ടു അവരോട് ഖലീഫ ചോദിച്ചു:

നിങ്ങളുടെ നേതാവിനെ ഞാൻ നിശ്ചയിക്കുന്നത് നിങ്ങൾക്ക് സമ്മതമാണോ?

സമ്മതമാണ്

ജനങ്ങളുടെ സ്നേഹവും സഹകരണവും അവ ഖലീഫയെ സന്തോഷിപ്പിച്ചു അദ്ദേഹം തുടർന്നു: 

ഞാൻ നിങ്ങളിൽ നിന്ന് ഒന്നും തന്നെ രഹസ്യമാക്കി വെക്കുന്നില്ല   എന്റെ കുടുംബത്തിൽ നിന്ന് ഞാനാരെയും പിൻഗാമിയാക്കുന്നില്ല നിങ്ങൾക്കു സുപരിചിതനായ ഉമർ (റ)വിനെയാണ് ഞാൻ നിങ്ങളുടെ നേതാവായി നിയോഗിക്കുന്നത് നിങ്ങൾ അംഗീകരിക്കുമോ?

ജനക്കൂട്ടം ഏകസ്വരത്തിൽ പറഞ്ഞു: ഞങ്ങൾ അംഗീകരിക്കുന്നു

ഖലീഫ പറഞ്ഞു: അല്ലാഹുവേ ഞാൻ ജനങ്ങളുടെ നന്മ മാത്രമാണ് ഉദ്ദേശിച്ചത് ജനങ്ങളുടെ നന്മയിൽ അതീവ തൽപരനായ വ്യക്തിയെയാണ് ഞാൻ ഖലീഫയാക്കിയത് ഖലീഫ ദുആ ചെയ്തു ജനങ്ങൾ ആമീൻ പറഞ്ഞു എല്ലാവരും കരഞ്ഞു

ഹിജ്റ പതിമൂന്ന്
ജമാദുൽ ആഖിർ ഇരുപത്തിയൊന്ന് ഖലീഫ അബൂബക്കർ സിദ്ദീഖ് (റ) വഫാത്തായി മദീന ദുഃഖമൂകമായി

റൗളാ ശരീഫിൽ, നബി (സ) തങ്ങളുടെ സമീപം അബൂബക്കർ സിദ്ദീഖ് (റ) ഖബറടക്കപ്പെട്ടു 

അടുത്ത പ്രഭാതത്തിൽ ഉമർ (റ) പള്ളിയിൽ ജനങ്ങളെ അഭിസംബോധന ചെയ്തു

അബ്ദുല്ലാഹിബ്നു ഉമർ (റ) ചിന്തിച്ചു: തന്റെ ഉപ്പ ഖലീഫയായിരിക്പറഞ്ഞുbx തന്റെ ഉത്തരവാദിത്വങ്ങൾ വർധിച്ചിരിക്കുന്നു അറേബ്യയുടെ പുറത്ത് നിരവധി പ്രദേശങ്ങളിലേക്ക് ഇസ്ലാം പ്രചരിച്ചത് ഈ കാലഘട്ടത്തിലാണ് ഘോര യുദ്ധങ്ങൾ പലത് നടന്നു  സിറിയ, ഇറാഖ്, ബസ്വറ, പേർഷ്യ തുടങ്ങിയ സ്ഥലങ്ങളിൽ നടന്ന യുദ്ധങ്ങളിൽ അബ്ദുല്ലാഹിബ്നു ഉമർ (റ) പങ്കെടുത്തു   ഖലീഫയായതിനുശേഷമുള്ള പിതാവിന്റെയും പുത്രന്റെയും സൂക്ഷ്മതയെക്കുറിച്ച് ചരിത്രം വാചലമായി സംസാരിക്കുന്നു ഉപ്പയുടെ ഓരോ ചലനവും സൂക്ഷ്മമായി നിരീക്ഷിച്ചു പോന്നു ഓരോ വാക്കും ശ്രദ്ധിച്ചു

ഉപ്പ മകനോട് പല കാര്യങ്ങളിലും ഉപദേശം തേടി വളരെ ആലോചിച്ച ശേഷമാണ് ഉത്തരം പറയുക അത് അർത്ഥവത്തായിരിക്കും ഉപ്പക്ക് വലിയ സഹായകമാവുകയും ചെയ്യും തന്റെ പ്രിയ പുത്രന്റെ വിജ്ഞാനവും, വിവേകവും, ധീരതയും കർമശേഷിയും ഉപ്പയുടെ ഭരണ വിജയത്തെ നന്നായി സഹായിച്ചു

ഒരിക്കൽ ഉമർ (റ) പുത്രനെ ഇങ്ങനെ ഉപദേശിച്ചു 'നീ അല്ലാഹുവിനെ സൂക്ഷിക്കുക അങ്ങനെയുള്ളവരെ അല്ലാഹു കാത്തുരക്ഷിക്കും ഒരാൾ അല്ലാഹുവിനെ ആശ്രയിച്ചാൽ അവന് അല്ലാഹു മതി ഒരാൾ അല്ലാഹുവിനോട് നന്ദി കാണിച്ചാൽ അല്ലാഹു അവന് വർധനവ് നൽകും ഒരാൾ അല്ലാഹുവിന് കടം കൊടുത്താൽ അവൻ അതിന് പ്രതിഫലം നൽകും അതുകൊണ്ട് തഖ് വയെ ഹൃദയത്തിന്റെ ഭക്ഷണമാക്കുക കണ്ണിന്റെ കാഴ്ചയുമാക്കുക ഉപദേശമില്ലാത്തവന് കർമമില്ല ഭയമില്ലാത്തവന് കൂലിയില്ല പഴയത് ഇല്ലാത്തവന് പുതിയതുമില്ല

ഉപ്പയുടെ മൊഴിമുത്തുകൾ അവയെല്ലാം പുത്രൻ മുഖവിലക്കെടുത്തു അതീവ സസൂക്ഷ്മതയോടെ ജീവിച്ചു

തന്റെ വീട്ടിലുള്ളവർ കൂടുതൽ സൂക്ഷ്മത കാണിക്കണമെന്ന് ഖലീഫ നിർദേശിച്ചു പൊതുജനങ്ങൾക്കുള്ള ചില സൗജന്യങ്ങൾ സ്വന്തം കുടുംബത്തിലുള്ളവർക്ക് ഖലീഫ നിഷേധിച്ചു

അതിന്റെ ഒരു ഉദാഹരണം  അബ്ദുല്ലാഹിബ്നു ഉമർ (റ) തന്നെ വിവരിച്ചുതരുന്നു

ഞാനൊരു മെലിഞ്ഞ ഒട്ടകത്തെ വാങ്ങി മുസ്ലിംകളുടെ പൊതു മേച്ചിൽ സ്ഥലത്തേക്ക് ഒട്ടകത്തെ വിട്ടു അതവിടെ മേഞ്ഞു നടന്നു കുറെ നാളുകൾ കഴിഞ്ഞു മെലിഞ്ഞ ഒട്ടകം തടിച്ചു

ഒരിക്കൽ ഉമർ (റ) ഈ ഒട്ടകത്തെ കാണാനിടയായി അദ്ദേഹം അന്വേഷിച്ചു ഇതാരുടെ ഒട്ടകമാണ്?

അബ്ദുല്ലയുടെ ഒട്ടകം

കേട്ടപ്പോൾ ഖലീഫക്ക് അസ്വസ്ഥയായി
എവിടെ അബ്ദുല്ല?

ആരോ വിവരം അറിയിച്ചു അബ്ദുല്ല (റ) ഓടിയെത്തി

ഉപ്പ ചോദിച്ചു: അബ്ദുല്ല....... എന്താ ഈ ഒട്ടകത്തിന്റെ അവസ്ഥ?

ഉപ്പാ ഞാനൊരു മെലിഞ്ഞ ഒട്ടകത്തെ വാങ്ങി മറ്റുള്ളവരെപ്പോലെ ഞാനും പൊതു മേച്ചിൽ സ്ഥലത്തേക്ക് വിട്ടു എല്ലാ മുസ്ലിംകളും ആഗ്രഹിക്കുന്നതേ ഞാനും ആഗ്രഹിച്ചുള്ളൂ

ഖലീഫ പറഞ്ഞു: നിന്റെ കാര്യം അങ്ങനെയല്ല നിന്റെ മുടക്കുമുതൽ നിനക്കെടുക്കാം ബാക്കിയുള്ളത് ബൈത്തുൽമാലിൽ അടക്കണം

പുത്രൻ സ്വീകരിച്ചു

അബ്ദുല്ലയും ഉബൈദുല്ലയും സഹോദരങ്ങളാണവർ ഉമർ (റ) വിന്റെ മക്കൾ പിതാവിന്റെ കൽപനകൾ പാലിച്ചു ജീവിക്കുന്നവർ

ഇറാഖിലേക്ക് സൈന്യം നീങ്ങുകയാണ് അബ്ദുല്ലയും  ഉബൈദുല്ലയും സൈന്യത്തിലുണ്ട് യുദ്ധത്തിൽ ധീരമായി പൊരുതി ഇറാഖിൽ വൻ വിജയങ്ങൾ നേടി സൈന്യം മദീനയിലേക്ക് മടങ്ങാൻ സമയമായി  മടക്ക യാത്രയിൽ ബസ്വറയിലെത്തി

അബൂ മൂസൽ അശ്അരി അദ്ദേഹമാണ് ബസ്വറയിലെ ഗവർണർ ഖലീഫയുടെ മക്കളെ ഹൃദ്യമായി സ്വീകരിച്ചു സൽക്കരിച്ചു

'നിങ്ങൾക്ക് ഉപകാരം കിട്ടുന്ന എന്തെങ്കിലും ചെയ്യണമെന്ന് ഞാനാഗ്രഹിക്കുന്നു '

ഗവർണർ ഇങ്ങനെ പറഞ്ഞു: മദീനയിലെ പൊതു ഖജനാവിൽ അടക്കേണ്ട കുറച്ചു പണം ഇവിടെയുണ്ട് ഞാനത് നിങ്ങൾക്ക് കടമായിത്തരാം ഇറാഖിലെ സാധനങ്ങൾ വാങ്ങാം മദീനയിൽ കൊണ്ടുപോയി വിൽക്കാം നല്ല ലാഭം കിട്ടും ലാഭം നിങ്ങൾക്കെടുക്കാം സംഖ്യ ഖജനാവിൽ അടക്കുകയും ചെയ്യാം

അവർ അങ്ങനെ ചെയ്തു മദീനയിൽ സംഖ്യ അടക്കാൻ ചെന്നപ്പോൾ ഖലീഫ പറഞ്ഞു: മുതലും ലാഭവും ഖജനാവിലടക്കണം നിങ്ങൾ ചെയ്ത് ശരിയായില്ല

ഉബൈദുല്ല പിതാവിനോട് തർക്കിച്ചുകൊണ്ടിരുന്നു അബ്ദുല്ല തർക്കിച്ചില്ല നിശ്ബദനായി ഉപ്പയും മകനും തമ്മിലുള്ള തർക്കം സദസ്സിലുണ്ടായിരുന്ന പ്രമുഖന്മാർ ശ്രദ്ധിക്കുന്നു അതിരൊരാൾ ഖലീഫയോട് ചോദിച്ചു

ഇത് കൂറുകച്ചവടമായി പരിഗണിക്കാമോ? അത് ശരിയാണെന്ന് ഖലീഫക്കു തോന്നി ലാഭം വീതിക്കാം പകുതി പൊതുഖജനാവിലേക്ക്

അങ്ങനെ വിധിക്കപ്പെട്ടു പകുതി ഖജനാവിലടച്ചു പകുതി ലാഭവുമായി സഹോദരങ്ങൾ മടങ്ങി

വല്ലാത്ത നീതിബോധം അതോടൊപ്പം അതിശയകരമായ ലാളിത്യവും വിനയവും

ഈ ഗുണങ്ങൾ ഉമർ (റ) വിനെ ഉയർത്തി ലോകത്തിലെ ഏറ്റവും കരുത്തനായ ഭരണാധികാരിയായി ഉയർന്നു റോമും പേർഷ്യയും  ഉമറെന്ന് കേട്ടാൽ ഞെട്ടുന്ന അവസ്ഥയായി...


പ്രതിസന്ധികളുടെ കാലം 


ഉമർ (റ) വിന്റെ ഭരണ കാലഘട്ടം അവസാനിക്കുകയാണ് ഒരു സുവർ കാലഘട്ടം അസ്തമിക്കുകയാണ്

ഹിജ്റഃ ഇരുപത്തി മൂന്നാം വർഷം ദുൽഹജ്ജ് 26

അന്ന് സ്വുബ്ഹി നിസ്കാരത്തിനുവേണ്ടി ഖലീഫ മസ്ജിദുന്നബവിയിലെത്തി പള്ളിയിൽ സത്യവിശ്വാസികൾ നിറഞ്ഞു ഖലീഫയാണ് ഇമാം
തക്ബീർ ചൊല്ലി നിസ്കാരം ആരംഭിച്ചു

ഇരുട്ടിൽ നിന്ന് ഒരു ക്രൂരൻ ചാടിവീണു ഇരുതല മൂർച്ചയുള്ള ആയുധം ആഞ്ഞുവീശി ഖലീഫയെ മൂന്നു തവണ കുത്തി പൊക്കിളിനു താഴെയാണ് മൂന്നാമത്തെ കുത്ത് ഏറ്റത്

ഉമർ (റ) തളർന്നു വീണു അബ്ദുർറഹ്മാനുബ്നു ഔഫ് (റ) വിനോട് നിസ്കാരം നയിക്കാനാവശ്യപ്പെട്ടു അക്രമിയെ അധീനപ്പെടുത്താൻ ചിലർ കഠിന ശ്രമം നടത്തുന്നു അവൻ കത്തി ആഞ്ഞുവീശുന്നു അടുക്കാനാവുന്നില്ല ജീവൻ പണയംവെച്ചുകൊണ്ട് ഒരു കൂട്ടമാളുകൾ ചാടിവീണു പന്ത്രണ്ട് പേർക്ക് കുത്തേറ്റു ചിലർക്ക് മാരകമായി പരിക്കേറ്റു വിഷം പുരട്ടിയ ആയുധമാണ് ആറാളുകൾ രക്തസാക്ഷികളായി ഘാതകൻ സ്വയം കുത്തി ആത്മഹത്യ ചെയ്തു

ബോധം തെളിഞ്ഞപ്പോൾ ഉമർ (റ) ചോദിച്ചു: നിസ്കാരം പൂർത്തിയാക്കിയോ?

അബ്ദുല്ലാഹിബ്നു അബ്ബാസ് (റ) പറഞ്ഞു: നിസ്കാരം പൂർത്തിയാക്കിയിട്ടുണ്ട്

ഖലീഫ പറഞ്ഞു: നിസ്കരിക്കാത്തവന് ഇസ്ലാമിൽ സ്ഥാനമില്ല

ഉമർ (റ) വുളൂ എടുത്തു നിസ്കരിച്ചു

അബ്ദുല്ലാഹിബ്നു ഉമർ (റ) ഉപ്പയെ പരിചരിക്കുന്നതിൽ വ്യാപൃതനായി അബ്ദുല്ലാഹിബ്നു ഉമർ (റ) വിന്റെ മടിയിൽ തലവെച്ചു കിടക്കുകയാണ് ഉമർ (റ) വൈദ്യന്മാരെത്തി മുറിവുകൾ കെട്ടി രക്ഷപ്പെടുകയില്ല മുറിവുകൾ മാരകമാണ്

ഖലീഫ ചിന്തയിലാണ്ടു തന്റെ പിൻഗാമി ആര്? നബി (സ) തങ്ങൾ പിൻഗാമിയെ നിയോഗിക്കാതെ വഫാത്തായി ആ മാതൃക സ്വീകരിക്കണോ? ഒന്നാം ഖലീഫ അബൂബക്കർ സിദ്ദീഖ് (റ) പിൻഗാമിയെ നിയോഗിച്ചാണ് വഫാത്തായത് താൻ എന്ത് ചെയ്യണം ബുദ്ധി നന്നായി പ്രവർത്തിച്ചു ഒരു തീരുമാനത്തിലെത്തി ആറ് പ്രമുഖന്മാരെ നിയോഗിക്കാം അവരിൽ നിന്നൊരാളെ അവർ തന്നെ ഖലീഫയായി നിയോഗിക്കട്ടെ

1. ഉസ്മാൻ (റ)
2. അലി (റ)
3. അബ്ദുർറഹ്മാനുബ്നു ഔഫ് (റ)
4. സഅദുബ്നു അബീവഖാസ് (റ)
5. സുബൈറുബ്നുൽ അവ്വാം (റ)
6. ത്വൽഹത്തുബ്നു സുബൈർ (റ)

ത്വൽഹ (റ) യുദ്ധമുഖത്താണ് ബാക്കിയുള്ളവർ സ്ഥലത്തുണ്ട് അവരോട് ഉമർ (റ) പറഞ്ഞു നിങ്ങളാണ് നേതാക്കൾ ജനങ്ങളിൽ ഏറ്റവും ശ്രേഷ്ഠന്മാർ നിങ്ങൾ കൂടിയാലോചന നടത്തുക മൂന്നു ദിവസം ചർച്ച നടത്താം നിങ്ങളിൽ നിന്നൊരാൾ ഖലീഫയാകണം നാലാം ദിവസം ഖലീഫയെ പ്രഖ്യാപിക്കണം

സ്വന്തം പുത്രൻ അബ്ദുല്ലാഹിബ്നു ഉമർ (റ) അവിടെയുണ്ട് എല്ലാ യോഗ്യതകളുമുണ്ട് എന്നിട്ടും കൂടിയാലോചനാസമിതിയിൽ ചേർത്തില്ല മകന്റെ പാണ്ഡിത്യവും കഴിവുകളും പറ്റെ അവഗണിക്കാനും പറ്റി മകനെ അധികാരമില്ലാത്ത ഉപദേശകനായി വെച്ചു

മകനേ ഉമർ (റ) പറഞ്ഞു: മോനേ.... ഉപ്പ മരിച്ചുപോകും ഉപ്പയെ ഖബറടക്കണം എവിടെ? എന്റെ മനസ്സിലൊരാഗ്രഹമുണ്ട് റൗളാശരീഫിൽ ഖബറടക്കപ്പെടണമെന്നാണ് ഉപ്പയുടെ ആഗ്രഹം ഉമ്മുൽ മുഅ്മിനീൻ ആഇശ (റ) സമ്മിതിച്ചാൽ മാത്രം മോൻ അവരുടെ അടുത്ത് പോയി ഉപ്പയുടെ ആഗ്രഹം അറിയിക്കൂ....സമ്മതം ചോദിക്കൂ....

അബ്ദുല്ലാഹിബ്നു ഉമർ (റ) നടന്നു ആഇശ ബീവി (റ) യുടെ വീട്ടിലെത്തി വിവരം പറഞ്ഞു

ഖലീഫക്ക് കുത്തേറ്റ വിവരമറിഞ്ഞ് ആഇശ (റ) ദുഃഖാകുലയായി ഇരിക്കുകയായിരുന്നു അവർ പറഞ്ഞു: ഞാൻ എനിക്കു വേണ്ടി കരുതിയ സ്ഥലമാണത് സാരമില്ല അമീറുൽ മുഅ്മിനീന്റെ ആഗ്രഹത്തിന് ഞാൻ വിലകൽപിക്കുന്നു പൂർണ സമ്മതത്തോടെ ഞാൻ ആ സ്ഥലം വിട്ടുതരുന്നു

അബ്ദുല്ലാഹിബ്നു ഉമർ (റ) മടങ്ങിയെത്തി ഉപ്പയോട് വിവരം പറഞ്ഞു ഉപ്പാക്ക് സമാധാനമായി

ഉസ്മാനുബ്നു അഫ്ഫാൻ (റ) വിന്റെ പ്രസ്താവന വളരെ പ്രസക്തമാണ് അദ്ദേഹം പറഞ്ഞു:

ഉമർ (റ) വിനെ അവസാനം കണ്ട വ്യക്തി ഞാനാണ് അബ്ദുല്ലാഹിബ്നു ഉമർ (റ) വിന്റെ മടിയിലായിരുന്നു ഖലീഫയുടെ ശിരസ്സ്

ഖലീഫ പറഞ്ഞു: എന്റെ ശിരസ് നിലത്തുവെക്കൂ... എന്റെ കവിൾ മണ്ണിൽ വെക്കൂ....

ഉപ്പാ... അങ്ങയുടെ ശിരസ് എന്റെ മടിയിൽ വെക്കുന്നതും നിലത്ത് വെക്കുന്നതും ഒരുപോലെയല്ലേ?

എന്റെ കവിൾ മണ്ണിൽ ചേർത്തു വെക്കൂ.... പറഞ്ഞത് അനുസരിക്കൂ...

മകൻ ഉപ്പ പറഞ്ഞതുപോലെ ചെയ്തു

ഖലീഫ പറഞ്ഞു: അല്ലാഹു പൊറുത്തുതന്നില്ലെങ്കിൽ ഞാനും എന്റെ ഉമ്മയും നശിച്ചതുതന്നെ

അന്ത്യനിമിഷങ്ങളെത്തി ആത്മാവ് വേർപിരിഞ്ഞു ഉസ്മാൻ (റ) നൽകിയ വിവരണമാണിത്

മരണാനന്തര കർമങ്ങൾക്ക് മകൻ നേതൃത്വം നൽകി അവസാന വസ്വിയ്യത്തുകൾ മകനോടാണ് പറഞ്ഞത് എല്ലാം കേട്ടതും മകൻ തന്നെ

കടം ഉണ്ട് എൺപതിനായിരം ദിർഹം അത് വീട്ടണം എന്റെ മയ്യിത്ത് റൗളാശരീഫിന്റെ മുറ്റത്തെത്തിയാൽ ഒരിക്കൽകൂടി സമ്മതം ചോദിക്കണം

അബ്ദുല്ലാഹിബ്നു ഉമർ (റ) എല്ലാം സമ്മതിച്ചു ഖലീഫ ഉമർ (റ) തന്റെ ദൗത്യം പൂർത്തിയാക്കി മടങ്ങിപ്പോയി റൗളാശരീഫിൽ മൂന്നു ഖബ്റുകൾ

നബി (സ) തങ്ങൾ വഫാത്തായത് അറുപത്തിമൂന്നാം വയസ്സിലാണ് അബൂബക്കർ സിദ്ദീഖ് (റ) വഫാത്തായതും അറുപത്തിമൂന്നാം വയസ്സിൽ തന്നെ ഉമറുൽ ഫാറൂഖ് (റ) വഫാത്തായതും അറുപത്തി മുന്നിൽ തന്നെ

ഉപ്പയുടെ അന്ത്യരംഗങ്ങൾ അബ്ദുല്ലാഹിബ്നു ഉമർ (റ) വിന്റെ മനസ്സിൽ നിന്ന് മാഞ്ഞുപോവുന്നതേയില്ല

ബോധം തെളിഞ്ഞ ഒരു ഘട്ടത്തിൽ ഉപ്പ ചോദിച്ചു എന്റെ ഘാതകൻ ആരാണ്

അബൂ ലുഅ്ലുഅ്

അതുകേട്ടപ്പോൾ മനസ്സിൽ ആശ്വാസം തോന്നി അല്ലാഹുവിനെ സ്തുതിച്ചു അൽഹംദുലില്ലാഹ് അല്ലാഹുവിന് സുജൂദ് ചെയ്യുന്ന ഒരു മുസ്ലിം അല്ലല്ലോ തന്നെ വധിച്ചത് പേർഷ്യൻ വംശജനാണ് അബൂലുഅ്ലുഅ് പേർഷ്യ കീഴടക്കിയത് ഉമർ (റ) ആണല്ലോ?

ആറാംഗ സമിതി പലതവണ യോഗം ചേർന്നു അബ്ദുല്ലാഹിബ്നു ഉമർ (റ) യോഗങ്ങളിൽ പങ്കെടുക്കും വിലപ്പെട്ട ഉപദേശങ്ങൾ നൽകും

ഒടുവിൽ ഉസ്മാൻ (റ) ഖലീഫയായി തിരഞ്ഞെടുക്കപ്പെട്ടു ഉസ്മാൻ (റ) വിന്റെ കാലത്ത് ഇസ്ലാം വിദൂര ദിക്കുകളിലേക്ക് വ്യാപിച്ചു ലക്ഷക്കണക്കായ നല മുസ്ലിംകളുണ്ടായി അവർക്ക് വിശുദ്ധ ഖുർആന്റെ കോപ്പികൾ വേണം തെറ്റുപറ്റരുത് ഖുർആൻ പഠിപ്പിക്കാൻ അധ്യാപകരെയും അയക്കണം

ഒന്നാം ഖലീഫയുടെ കാലത്ത് തയ്യാറാക്കിയ കോപ്പി അദ്ദേഹത്തിന്റെ മരണശേഷം ഉമർ (റ)വിന്റെ കൈവശമായിരുന്നു ഉമർ (റ) വഫാത്തായപ്പോൾ ആ കോപ്പി മകൾ ഹഫ്സയുടെ കൈവശമെത്തി

ഉസ്മാൻ (റ) വിന്റെ കാലത്ത് ഈ കോപ്പി വാങ്ങി പരിശോധന നടത്തി പുതിയ കോപ്പികൾ എഴുതിയുണ്ടാക്കി പ്രധാന കേന്ദ്രങ്ങളിലേക്കയച്ചു കൊടുത്തു

ഉസ്മാൻ (റ) ഹിജ്റഃ 23- ൽ ഖലീഫയായി ഭരണം പന്ത്രണ്ട് വർഷം നീണ്ടു നിന്നു ഹിജ്റഃ 35-ൽ ശഹീദായി അന്ന് പ്രായം എൺപത്തി രണ്ട് വയസ്

പന്ത്രണ്ടു വർഷത്തെ ഭരണം ആദ്യപകുതി വൻ വിജയമായിരുന്നു കെട്ടുറപ്പുള്ള ഭരണം രണ്ടാം പകുതിയിൽ പ്രശ്നങ്ങളുണ്ടായി അതു സങ്കീർണമായി

അബ്ദുല്ലാഹിബ്നു ഉമർ (റ) ഖലീഫയെ നന്നായി സഹായിച്ചു പ്രശ്നങ്ങൾ മനസ്സിലാക്കാനും പരിഹാരം നിർദേശിക്കാനും സഹായിച്ചു മുനാഫിഖുകളാണ് പല പ്രശ്നങ്ങളും ആസൂത്രണം ചെയ്തു നടപ്പിലാക്കിയത് ജൂതന്മാർ നന്നായി സഹായിച്ചു

അബ്ദുല്ലാഹിബ്നു സബഅ് ഇസ്ലാം നശിപ്പിക്കാനിറങ്ങിയ ജൂതൻ ഇസ്ലാം മതം സ്വീകരിച്ചു വലിയ സേവനങ്ങൾ തുടങ്ങി ചെറുപ്പക്കാരെ ആകർഷിച്ചു അവരെ ഖലീഫക്കെതിരെ ഉപയോഗിച്ചു അങ്ങനെ ഒരു പ്രസ്ഥാനം തന്നെ വളർന്നു വന്നു സബഇകൾ

അബ്ദുല്ലാഹിബ്നു ഉമർ (റ) വല്ലാതെ അസ്വസ്ഥനായ കാലം ഖലീഫയോടൊപ്പം നിന്നു നിരവധിയാളുകൾ തെറ്റിദ്ധാരണയിലകപ്പെട്ടു

ഹിജ്റഃ 35

വിദൂര ദിക്കുകളിൽ നിന്നൊക്കെ സബഇകൾ മദീനയിലെത്തി ആയുധമണിഞ്ഞ അക്രമികൾ വീട് വളഞ്ഞു പള്ളിയിൽ പോവാൻ പറ്റുന്നില്ല വീട്ടിൽ തന്നെയായി നിസ്കാരം പിന്നെ വെള്ളം നിരോധിച്ചു വീട്ടിൽ വെള്ളമില്ല ഖലീഫയും കുടുംബവും ദാഹിച്ചു വലഞ്ഞു ഈ സന്ദർഭത്തിൽ അബ്ദുല്ലാഹിബ്നു ഉമർ (റ) സഹിച്ച വേദനക്ക് കണക്കില്ല

ഉസ്മാൻ ഖിലാഫത്ത് ഒഴിയുക
അല്ലെങ്കിൽ മരിക്കാൻ തയ്യാറാവുക ഇതാണ് അക്രമികളുടെ മുദ്രാവാക്യം

അബ്ദുല്ലാഹിബ്നു ഉമർ (റ) വും ഖലീഫയും തമ്മിൽ നടന്ന സംഭാഷണം ഏറെ പ്രസിദ്ധമാണ്

ഉസ്മാൻ (റ) പറഞ്ഞു: ഞാൻ ഖിലാഫത്ത് ഒഴിയണമെന്ന് അക്രമികൾ പറയുന്നു അല്ലെങ്കിൽ കൊല്ലും താങ്കൾ കേട്ടില്ലേ?

ഇബ്നു ഉമർ (റ) ചോദിച്ചു: കൊല്ലുക എന്നതിനപ്പുറം അവർ എന്തെങ്കിലും ചെയ്യുമോ?

ഖലീഫ പറഞ്ഞു: ഇല്ല

ഇബ്നു ഉമർ (റ) ചോദിച്ചു: സ്വർഗമോ നരകമോ തരാൻ അവർക്ക് കഴിയുമോ?

ഖലീഫ പറഞ്ഞു: ഇല്ല

ഇബ്നു ഉമർ (റ) പറഞ്ഞു: ഖിലാഫത്ത് അല്ലാഹു താങ്കളെ അണിയിച്ച കുപ്പായമാണിത് അത് ഊരിക്കളയരുത് അങ്ങ് ഊരിയാൽ അത് കീഴ് വഴക്കമായിത്തീരും ശഹീദാവുക സമുന്നത പദവിയാണത് അത് നമുക്ക് നേടാനുള്ളതാണ്

അബൂസലമതുബ്നു അബ്ദുറഹ്മാൻ (റ) ഇങ്ങനെ റിപ്പോർട്ട് ചെയ്യുന്നു: അബ്ദുല്ലാഹിബ്നു ഉമർ (റ) ഖലീഫ ഉസ്മാൻ (റ) വിനോട് പറഞ്ഞു: ഞാൻ നബി (സ) യോട് സഹവസിച്ചു കൽപിച്ചതെല്ലാം അനുസരിച്ചു ഒന്നാം ഖലീഫയോട് സഹവസിച്ചു കൽപിച്ചതെല്ലാം അനുസരിച്ചു പിന്നെ രണ്ടാം ഖലീഫയോട് സഹവസിച്ചു കൽപിച്ചതെല്ലാം അനുസരിച്ചു ഇപ്പോൾ താങ്കളോട് സഹവസിക്കുന്നു ഞാൻ അക്രമികളെ നേരിടാം പടപൊരുതാം എനിക്ക് സമ്മതം തന്നാലും

ഖലീഫ പറഞ്ഞു: വേണ്ട ഞാൻ സമ്മതം തരില്ല ആളുകളുടെ രക്തമൊഴുക്കേണ്ട ആവശ്യം എനിക്കില്ല

രക്തച്ചൊരിച്ചിൽ ഒഴിവാക്കാൻ ഖലീഫ അവസാനംവരെ ശ്രമിച്ചു ഇബ്നു ഉമർ (റ) പിന്നെയും പിന്നെയും അക്രമികളോട് സംസാരിച്ചു അവർ ചെവിക്കൊണ്ടില്ല


ആ കാൽപാടുകൾ പിന്തുടർന്നു

അലി (റ) പുറത്തേക്കു നോക്കി വഴിയിലേക്ക് ആരോ ഓടിവരുന്നു സൂക്ഷിച്ചുനോക്കി അമ്മാറുബ്നു യാസിർ (റ)  പ്രമുഖ സ്വഹാബിവര്യൻ

വളരെ വെപ്രാളത്തിലാണ് വരവ് ധൃതിയിൽ പറഞ്ഞു: ഖലീഫയുടെ വീട്ടിലേക്കുള്ള വെള്ളം തടഞ്ഞിരിക്കുന്നു താങ്കൾ എങ്ങനെയെങ്കിലും ഒരു തോൽപാത്രം വെള്ളം എത്തിച്ചു കൊടുക്കണം

അലി (റ) ഒരു തോൽപാത്രവുമായി ഓടി വെള്ളം നിറച്ചു അതുമായി നടന്നു പതിനായിരത്തോളം അക്രമികളാണ് വീട് ഉപരോധിച്ചിരിക്കുന്നത് ഞെങ്ങിഞെരുങ്ങി നീങ്ങി വീട്ടിനകത്ത് കടന്നു വെള്ളം നൽകി

സ്വന്തം മക്കളെ വിളിച്ചു ഹസൻ (റ), ഹുസൈൻ (റ) എന്നിവർ വന്നു 'നിങ്ങളിവിടെ നിൽക്കണം ഖലീഫയെ അക്രമികൾ ഉപദ്രവിക്കാനിടവരരുത് ചില പ്രമുഖ സ്വഹാബികളുടെ മക്കളും അവർക്ക് കൂട്ടിനെത്തി അബ്ദുല്ലാഹിബ്നു ഉമർ (റ) വന്നും പോയുമിരിക്കുന്നു അലി (റ) ഇബ്നു ഉമർ (റ) തുടങ്ങിയവർ വിപ്ലവകാരികളെ തിരിച്ചയക്കാൻ വളരെയേറെ ശ്രമിച്ചു അവർക്ക് ഖലീഫയുടെ ജീവൻ വേണം മറ്റൊന്നും കേൾക്കേണ്ട അക്രമികളോട് പൊരുതാൻ ഖലീഫ ആരെയും അനുവദിച്ചില്ല

ഒരു രാത്രി  ഖലീഫ അൽപം ഉറങ്ങി അപ്പോൾ സ്വപ്നം കണ്ടു നബി (സ) തങ്ങൾ വിളിക്കുന്നു

ഇങ്ങോട്ട് വരൂ..... ഇവിടെ വന്ന് നോമ്പ് തുറക്കാം

ഹിജ്റഃ 35 ദുൽഹജ്ജ്: 18, വെള്ളിയാഴ്ച

ഖലീഫ സുബ്ഹി നിസ്കരിച്ചു ദുആ ഇരന്നു വിശുദ്ധ ഖുർആൻ കയ്യിലെടുത്തു ഓതാൻ ഓതാൻ തുടങ്ങി കട്ടിലിന്നടുത്ത് കാവൽ നിന്നവർ വീടിന്റെ മുൻവശത്ത് നിന്നു വാതിൽ തള്ളിത്തുറന്നു ശത്രുക്കൾ അകത്തു കടക്കുമെന്ന് തോന്നി ഇതിന്നിടയിൽ വീടിന്റെ പിൻഭാഗം പൊളിച്ചു ശത്രുക്കൾ അകത്തെത്തി

ഖലീഫയെ തലങ്ങും വിലങ്ങും വെട്ടി മുസ്ഹഫിൽ രക്തം വീണു ഖലീഫ ശഹീദായി വിപ്ലവകാരികൾ വീട്ടിലേക്ക് ഇടിച്ചുകയറി അവിടെയുണ്ടായിരുന്ന വസ്തുക്കളെല്ലാം കൊള്ളയടിച്ചു സത്രീകളെ ഉപദ്രവിച്ചു

അഞ്ചു ദിവസങ്ങൾ അരക്ഷിതാവസ്ഥയുടെ നാളുകൾ ഖലീഫയില്ലാത്ത തലസ്ഥാനം ബൈത്തുൽ കൊള്ളയടിക്കപ്പെട്ടു

അബ്ദുല്ലാഹിബ്നു ഉമർ (റ) ഭയന്നുപോയി അൻസാറുകളും മുഹാജിറുകളും ഭയന്നു വിറച്ചു

ഖലീഫയെ ഉടനെ തിരഞ്ഞെടുക്കണം അല്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടുപോകും

ഒരുകൂട്ടമാളുകൾ അലി (റ) വിന്റെ സമീപത്തേക്കോടിയെത്തി അവർ ഉറക്കെപ്പറഞ്ഞുകൊണ്ടിരുന്നു

ഓ.... അലീ ..... താങ്കളാണ് ഞങ്ങളുടെ നേതാവ് താങ്കളെപ്പോലെ മറ്റൊരാളില്ല താങ്കൾ ഖിലാഫത്ത് ഏറ്റെടുക്കണം

അലി (റ) പറഞ്ഞു: എന്നെക്കൊണ്ട് പറ്റില്ല മറ്റാരെയെങ്കിലും സമീപിക്കൂ.... എന്നെ ഒഴിവാക്കിത്തരൂ......

അലി (റ) വിനെ ഒഴിവാക്കാനാവില്ല പകരക്കാരനില്ല ആളുകൾ ധൃതികൂട്ടി  നിർബന്ധിതാവസ്ഥയിൽ അലി (റ) ഖലീഫയായി ആളുകൾ ബൈഅത്ത് ചെയ്യാൻ തുടങ്ങി

അബ്ദുല്ലാഹിബ്നു ഉമർ (റ) കരൾ തകരുന്ന വേദനയോടെ സ്ഥിതിഗതികൾ നോക്കിക്കാണുകയാണ് എന്തൊരവസ്ഥയാണിത് പുണ്യമദീന വിപ്ലവകാരികൾ ചവിട്ടിമെതിക്കുന്നു ക്രമസമാധാനം തകർന്നു ഇത് നേരെയാക്കാൻ കഴിയുമോ?

ഉസ്മാൻ (റ) വിന്റെ ഘാതകരെ പിടികൂടുക, ശിക്ഷിക്കുക ഒരു വിഭാഗം മുറവിളി കൂട്ടുന്നു

വിപ്ലവകാരികൾ വിദൂരദിക്കുകളിൽ നിന്ന് വന്നവരാണ് അവർ സ്ഥലം വിട്ടുകഴിഞ്ഞു അവരെ പിടികൂടാൻ സാവകാശം തരൂ കുറ്റവാളികളെ വെറുതെ വിടില്ല ശിക്ഷിക്കും ക്രമസമാധാനം ശക്തമായാലേ അവരെ പിടികൂടാനാവുകയുള്ളൂ ഖലീഫ പ്രഖ്യാപിച്ചു

തെറ്റിദ്ധാരണയുടെ പുക പടരുകയാണ് പ്രമുഖരായ പലരും അലി (റ) വിനെ തെറ്റിദ്ധരിച്ചു ഘാതകന്മാരെ പിടികൂടാൻ അലി (റ) വിന് താൽപര്യക്കുറവുണ്ടോ?

മുനാഫിഖുകൾ പലരെയും വഴിതെറ്റിച്ചു തെറ്റിധാരണ പരത്തി അലി (റ) വിന്റെ മഹത്വം നല്ലതുപോലെ മനസ്സിലാക്കിയ മഹാനാണ് അബ്ദുല്ലാഹിബ്നു ഉമർ (റ) ശത്രുക്കൾ അലി (റ) വിനെ വിമർശിക്കുന്നത് കേൾക്കാൻ അദ്ദേഹത്തിന് കഴിയില്ല എന്നിട്ടും കേൾക്കേണ്ടിവരുന്നു

പലപ്പോഴും അദ്ദേഹത്തിന് ആയുധമെടുക്കേണ്ടിവന്നു ഒരു മുസ്ലിംമിന്നെതിരെയും ആയുധമെടുക്കാൻ അബ്ദുല്ലാഹിബ്നു ഉമറിന് കഴിയുമായിരുന്നില്ല

മുസ്ലിംകൾ മുസ്ലിംകളോടേറ്റുമുട്ടുന്നു രക്തമൊഴുക്കുന്നു ആരുടെ രക്തം? മുസ്ലിംമിന്റെ രക്തം

അബ്ദുല്ലാഹിബ്നു ഉമർ (റ) അസ്വസ്ഥനായി ജനങ്ങളെ ഉപദേശിക്കാൻ ശ്രമിച്ചു വാളെടുത്തില്ല സംഘർഷങ്ങളിൽ നിന്നെല്ലാം മാറിനിന്നു

സിഫിൻ യുദ്ധം തുടർന്നുള്ള സംഭവങ്ങൾ അബ്ദുല്ലാഹിബ്നു ഉമർ  (റ) വിനെ അതീവ ദുഃഖിതനാക്കി ഉപ്പയുടെ കാലഘട്ടത്തെക്കുറിച്ചോർത്തു കൈവിട്ടുപോയ നല്ല കാലത്തെക്കുറിച്ചോർത്ത് നെടുവീർപ്പിട്ടു അലി (റ) വധിക്കപ്പെട്ടു ആ വാർത്തയും കേട്ടു സഹിക്കേണ്ടിവന്നു ഖൈബർ പോർക്കളവും മറ്റും ഓർത്തുപോയി

ഇമാം ഹുസൈൻ (റ) കൂഫയിലേക്കു പുറപ്പെട്ടു എന്ന  വാർത്ത കേട്ടു ഞെട്ടി അപകടകരമായ യാത്ര അബ്ദുല്ലാഹിബ്നു ഉമർ (റ) വാർത്ത കേട്ട് അസ്വസ്ഥനായിക്കൊണ്ട് പുറപ്പെട്ടു

ഹുസൈൻ (റ) വിനെ പിന്തിരിപ്പിക്കണം വളരെ വേഗം യാത്ര ചെയ്തു മൂന്നു ദിവസം യാത്ര ചെയ്തു അതിന് ശേഷമാണ് ഇമാം ഹുസൈൻ (റ) വിനെ കണ്ടുമുട്ടിയത്

അബ്ദുല്ലാഹിബ്നു ഉമർ (റ) കരഞ്ഞു പറഞ്ഞു: അങ്ങ് പോവരുത് കൂഫയിലേക്ക് പോവരുത് അപകടം നിറഞ്ഞ പോക്കാണിത് മടങ്ങൂ....

ഇമാം ഹുസൈൻ (റ) പറഞ്ഞു: കൂഫക്കാർ നിരവധി കത്തുകളയച്ചു  എന്നെ ക്ഷണിച്ചു അങ്ങനെയാണ് ഞാൻ പുറപ്പെട്ടത് ഇനി മടങ്ങാൻ പറ്റില്ല

തന്റെ ശ്രമം പരാജയപ്പെട്ടു ഇമാം ഹുസൈൻ (റ) വിനെ കെട്ടിപ്പിടിച്ചു അടക്കാനാവാത്ത ദുഃഖം ഒരുവിധത്തിൽ സലാം ചൊല്ലിപ്പിരിഞ്ഞു

നാളുകൾക്കു ശേഷം ആ ദുഃഖവാർത്തയും കേട്ടു കർബലയിലെ കൂട്ടമരണം
ഊണും ഉറക്കവും മറന്ന നാളുകൾ അഹ്ലുബൈത്തിന്റെ അവസ്ഥ

അബ്ദുല്ലാഹിബ്നു ഉമർ (റ) കൂടെയുള്ളവരോടിങ്ങനെ പറഞ്ഞു: ഇമാം ഹുസൈൻ (റ) നമ്മെയെല്ലാം തോൽപിച്ചുകളഞ്ഞു അദ്ദേഹം തന്റെ പിതാവിനെയും സഹോദരനെയും മാതൃകയാക്കി

തനിക്കിതുവരെ ശഹീദാവാൻ കഴിഞ്ഞില്ലല്ലോ ആ ദുഃഖമാണ് അബ്ദുല്ലാഹിബ്നു ഉമർ (റ) വിന്റെ മനസ്സിലുള്ളത്

തന്റെ പിതാവ് ഉമർ (റ) ശഹീദായി
ഉസ്മാൻ (റ) ശഹീദായി
അലി (റ) ശഹീദായി
ഇമാം ഹസൻ (റ) ശഹീദായി
ഇമാം ഹുസൈൻ (റ) ശഹീദായി
താനിതാ ഇവിടെ ബാക്കികിടക്കുന്നു ഇനിയെന്തെല്ലാം കാണേണ്ടിവരും

നബി (സ) തങ്ങളെ പിൻപറ്റുക ഓരോ നിമിഷവും അതിന്നായി വിനിയോഗിക്കുക  നബി (സ) തങ്ങൾ നിസ്കരിച്ച സ്ഥലങ്ങൾ കണ്ടെത്തുക എന്നിട്ടവിടെപ്പോയി നിസ്കരിക്കുക 

ഈ നടപടി വളരെ പ്രസിദ്ധമാണ്

ഒരു സ്ഥലത്ത് നബി (സ) നിന്നുകൊണ്ട് പ്രാർത്ഥിച്ചു എങ്കിൽ ഇബ്നു ഉമർ (റ) അവിടെപ്പോകും നിന്ന് പ്രാർത്ഥിക്കും ഏതു സമയത്ത് അവിടെ പോയാലും നിന്ന് പ്രാർത്ഥിക്കും

ഒരിടത്ത് നബി (സ) ഇരുന്നു പ്രാർത്ഥിച്ചു എങ്കിൽ അവിടെപ്പോയി ഇരുന്ന് പ്രാർത്ഥിക്കും

നബി (സ) യാത്രയിലാണ് ഇടക്ക് ഒരിടത്തിറങ്ങി രണ്ടു റക്അത്ത് നിസ്കരിച്ചു അബ്ദുല്ലാഹിബ്നു ഉമർ (റ) അതുവഴി പോകുമ്പോഴെല്ലാം അവിടെ ഇറങ്ങി നിസ്കരിക്കും

ഒരിക്കൽ നബി (സ) തങ്ങൾ ഒട്ടകപ്പുറത്ത് യാത്ര ചെയ്യുന്നു ഒരു സ്ഥലത്തെത്തി ഇറങ്ങണം  ഒട്ടകം മുട്ടുകുത്തണം പറ്റിയ സ്ഥലം നോക്കി ഒട്ടകം രണ്ടു തവണ കറങ്ങി പിന്നെ മുട്ടുകുത്തി നബി (സ) ഇറങ്ങി രണ്ടു റക്അത്ത് നിസ്കരിച്ചു

അബ്ദുല്ലാഹിബ്നു ഉമർ (റ) ആ സ്ഥലത്തെത്തുമ്പോൾ ഒട്ടകത്തെ രണ്ടു തവണ വട്ടത്തിൽ നടത്തിക്കും എന്നിട്ട് മുട്ടുകുത്തും താഴെ ഇറങ്ങും രണ്ടു റക്അത്ത് നിസ്കരിക്കും

ഒരിക്കൽ ഒരു കൂട്ടമാളുകൾ യാത്ര ചെയ്യുകയാണ് ഒരു സ്ഥലത്തെത്തിയപ്പോൾ അബ്ദുല്ലാഹിബ്നു ഉമർ (റ) വഴിമാറി സഞ്ചരിച്ചു കുറച്ചു ദൂരം പോയി തിരിച്ചു വന്നു കൂടെയുള്ളവർ അതിന്റെ കാരണം തിരക്കി

ഇബ്നു ഉമർ (റ) മറുപടി നൽകിയതിങ്ങനെ: നബി (സ) അങ്ങനെ ചെയ്യുന്നത് ഞാൻ കണ്ടിട്ടുണ്ട് നബി (സ) തങ്ങളെ പിൻപറ്റുന്നതിൽ ഇത്രത്തോളം സൂക്ഷ്മത പുലർത്തിയിരുന്നു

ഒരിക്കൽ അബ്ദുല്ലാഹിബ് ഉമർ (റ) മക്കയിൽ ഒട്ടകപ്പുറത്ത് യാത്ര ചെയ്യുകയായിരുന്നു അദ്ദേഹം ഒട്ടകത്തോട് ഇങ്ങനെ പറയുന്നുണ്ടായിരുന്നു

കാലടി കാലടിയിൽ പതിയട്ടെ
എന്താണ് അപ്പറഞ്ഞതിന്റെ അർത്ഥം?

നബി (സ) തങ്ങളുടെ ഒട്ടകത്തിന്റെ കാലടി എവിടെയെല്ലാം പതിഞ്ഞോ അവിടെയെല്ലാം തന്റെ ഒട്ടകത്തിന്റെ കാലടിയും പതിയണം

 നബി (സ) തങ്ങളുടെ ചര്യ പിൻപറ്റുന്നതിൽ അത്രത്തോളം സൂക്ഷ്മത പാലിച്ചു

ഖുബായിലെ അംറുബ്നു ഔഫിന്റെ പള്ളി അവിടെ നിസ്കരിക്കാൻ വന്നതാണ് അബ്ദുല്ലാഹിബ്നു ഖൈസ് (റ) നിസ്കാരം കഴിഞ്ഞു അദ്ദേഹം പള്ളിയിൽ നിന്നിറങ്ങി കഴുതപ്പുറത്ത് കയറി കുറച്ചു ദൂരം യാത്ര ചെയ്തു അപ്പോൾ ഒരാൾ നടന്നു വരുന്നു  അബ്ദുല്ലാഹിബ്നു ഉമർ (റ)

വളരെ ബഹുമാനപൂർവം കഴുതപ്പുറത്ത് നിന്നിറങ്ങി എന്നിട്ട് ഇങ്ങനെ അപേക്ഷിച്ചു

നടന്നുപോവുന്നത് ബുദ്ധിമുട്ടാവും ഈ കഴുതപ്പുറത്ത് കയറി പള്ളിയിലേക്കു പോകാം അബ്ദുല്ലാഹിബ്നു ഉമർ (റ) ഇങ്ങനെ മറുപടി നൽകി

കഴുതയെ കിട്ടാത്തതുകൊണ്ടല്ല ഞാൻ നടക്കുന്നത് നബി (സ) തങ്ങൾ ഈ പള്ളിയിലേക്ക് നടന്നു വരുന്നത് ഞാൻ കണ്ടിട്ടുണ്ട് അതുകൊണ്ട് ഞാനും നടന്നു പോവുന്നു 

പ്രവാചക ചര്യ പിൻപറ്റാനുള്ള ആഗ്രഹം ആരെയും അതിശയിപ്പിക്കുന്നതായിരുന്നു

മുഅ്മിനീങ്ങളുടെ ഉമ്മ ആഇശ (റ) പറഞ്ഞു:  നബി (സ) തങ്ങളുടെ കാൽപാടുകൾ അബ്ദുല്ലാഹിബ്നു ഉമറിനെപ്പോലെ ഒരാളും പിന്തുടർന്നിട്ടില്ല സഫാ മർവാക്കിടയിലൂടെ അബ്ദുല്ലാഹിബ്നു ഉമർ (റ) നടന്നു അത് കണ്ട് ഒരാൾ ചോദിച്ചു:

സഫാ മർവക്കിടയിൽ ഓടുകയല്ലേ വേണ്ടത്? നിങ്ങളെന്താ നടക്കുന്നത്?

അദ്ദേഹം ഇങ്ങനെ മറുപടി നൽകി:

'ഞാൻ വൃദ്ധനാണ് സഫാ മർവാക്കിടയിൽ ഞാൻ ഓടുന്നു വെങ്കിൽ അത് നബി (സ) തങ്ങൾ ഓടുന്നത് കണ്ടതിനാലാണ് ഞാൻ നടക്കുന്നുവെങ്കിൽ അതും നബി (സ) നടക്കുന്നത് കണ്ടതിനാലാണ്

പ്രായമായ ശേഷം നടന്ന സംഭവമാണിത് നബി (സ) സഫാ മർവാക്കിടയിൽ ഓടുന്നത് കണ്ടിട്ടുണ്ട് നടക്കുന്നതും കണ്ടിട്ടുണ്ട് പ്രായം കാരണമാണ് ഇബ്നു ഉമർ (റ) നടന്നത്

ഹജറുൽ അസ് വദ് തൊട്ടുമുത്തുന്നതിനെക്കുറിച്ച് ഒരാൾ അഭിപ്രായം ചോദിച്ചു

അബ്ദുല്ലാഹിബ്നു ഉമർ (റ) മറുപടി നൽകിയതിങ്ങനെയായിരുന്നു: നബി (സ) ഹജറുൽ അസ് വദ് തൊട്ടുമുത്തുന്നതും ചുംബിക്കുന്നതും ഞാൻ കണ്ടിട്ടുണ്ട് 

നബി (സ) യിൽ നിന്ന് എന്താണോ കേട്ടത് അത് പറയും എന്താണോ കണ്ടത് അത് പറയും അതിൽനിന്ന് വ്യതിചലിക്കില്ല...



ദുഃഖ സംഭവങ്ങൾ


അബ്ദുല്ലാഹിബ്നു ഉമർ (റ)




മഹാനവർകളുടെ കണ്ണുകൾ എന്തെല്ലാം കണ്ടു? കാതുകൾ എന്തെല്ലാം കേട്ടു? അവർണനീയം

ഇമാം ഹുസൈൻ (റ) കർബലയിൽ വധിക്കപ്പെട്ടു അഹ്ലുബൈത്തിൽ പെട്ടവർ പീഡിപ്പിക്കപ്പെട്ടു

ഇതറഞ്ഞ് ജനങ്ങൾ ഇളകി പല ഭാഗത്തും വിപ്ലവം പൊട്ടി പുറപ്പെട്ടു  ഖലീഫാ യസീദ് വിപ്ലവം അടിച്ചമർത്താൻ നടപടികൾ സ്വീകരിച്ചു വമ്പിച്ച പീഡനങ്ങളും രക്തച്ചൊരിച്ചിലും നടന്ന കാലം

കർബലയിൽ നിന്ന് ബന്ദികളാക്കപ്പെട്ട നബികുടുംബക്കാർ അവർ അവഹേളിക്കപ്പെട്ടു അവരുടെ അവസ്ഥകണ്ട് യസീദിന്റെ കൊട്ടാരത്തിലെ സ്ത്രീകൾ വരെ പൊട്ടിക്കരഞ്ഞുപോയി

നബികുടുംബക്കാർ മദീനയിലെത്തി കർബലയിലെ അനുഭവങ്ങൾ വിശദമായി മദീനക്കാർ അറിയുന്നു മദീനക്കാർ രോഷാകുലരായി മദീന ഇളകിമറിഞ്ഞു

നിഷ്കളങ്കനായ അബ്ദുല്ലാഹിബ്നു ഉമർ (റ) വിപ്ലവകാരികളുടെ മധ്യത്തിൽ പെട്ടു എന്തുമാത്രം മനഃപ്രയാസം സഹിച്ചു

ആവേശം മൂത്ത മദീനക്കാർ പള്ളിയിൽ സംഘടിച്ചു മിമ്പറിനു മുമ്പിൽ വൻ ജനക്കൂട്ടം ഒരാൾ തലപ്പാവ് ഊരുന്നു എന്നിട്ട് വിളിച്ചു പറയുന്നു 'ഞാനിതാ എന്റെ തലപ്പാവ് വലിച്ചെറിയുന്നു അതുപോലെ യസീദിന് നൽകിയ ബൈഅത്തും വലിച്ചെറിയുന്നു '

തലപ്പാവ് വലിച്ചെറിയുന്നു അദ്ദേഹത്തെ അനുകരിക്കാൻ നിരവധി പേർ മുമ്പോട്ടു വന്നു ജനക്കൂട്ടം ബൈഅത്ത് വലിച്ചെറിയുന്നു അതൊരാവേശമായി കത്തിപ്പടരുന്നു

അബ്ദുല്ലാഹിബ്നു ഉമർ (റ) വിളിച്ചു പറഞ്ഞു:

അരുത്.... അരുത്..... ബൈഅത്ത് വലിച്ചെറിയാൻ പാടില്ല അത് അതിമഹത്തായ സംഗതിയാണ് ഒരിക്കൽ ബൈഅത്ത് ചെയ്താൽ പിന്നെയത് ലംഘിക്കാൻ പാടില്ല

അഗാധപണ്ഡിതനായ ഇബ്നു ഉമർ (റ) വിന്റെ വാക്കുകൾ അവഗണിക്കപ്പെട്ടു

ഇമാം ഹുസൈൻ (റ) വിന്റെ പുത്രൻ ഇമാം സൈനുൽ ആബിദീൻ (റ) അവർകൾ ബൈഅത്തിന്റെ പ്രാധാന്യം ജനങ്ങളെ ബോധ്യപ്പെടുത്താൻ വേണ്ടി സംസാരിച്ചു

മഹാപണ്ഡിതനായ മുഹമ്മദുൽ ഹനഫിയും ബൈഅത്ത് ചെയ്ത ശേഷം അത് ഊരിക്കളയരുത് എന്ന് ജനങ്ങളെ ബോധ്യപ്പെടുത്താൻ ശ്രമിച്ചു

ആവേശം മൂത്ത ജനങ്ങൾ ഇവരെ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തു  ചിലർ ചെരിപ്പ് ഊരിയെറിഞ്ഞ് ബൈഅത്തിനെ അവഹേളിച്ചു

ഖലീഫ യസീദിന്റെ മദീനയിലെ ഗവർണറാണ് ഉസ്മാനുബ്നു മുഹമ്മദ് മദീനക്കാർ  അദ്ദേഹത്തെ ഗവർണർ സ്ഥാനത്ത് നിന്ന് പുറത്താക്കി പകരം അബ്ദുല്ലാഹിബ്നു ഹൻളലയെ നിയമിച്ചു

അമിതാവേശത്താൽ നടത്തുന്ന ഇത്തരം പ്രവർത്തനങ്ങൾ വലിയ ആബത്ത് വരുത്തുമെന്ന്  അബ്ദുല്ലാഹിബ്നു ഉമർ (റ) മനസ്സിലാക്കി ജനങ്ങളെ സാന്ത്വനപ്പെടുത്താൻ ശ്രമിച്ചു ജനങ്ങൾ അദ്ദേഹത്തിന്റെ വാക്കുകൾ ചെവിക്കൊണ്ടില്ല ബഹിഷ്കരിക്കുകയും ചെയ്തു

അബ്ദുല്ലാഹിബ്നു ഉമർ (റ), ഇമാം സൈനുൽ ആബിദീൻ (റ) തുടങ്ങി നിരവധി മഹാന്മാരെ ജനങ്ങൾ കൈവെടിഞ്ഞു അവരാരും തന്നെ യസീദിനെ പിന്തുണച്ചവരല്ല ഇമാം സൈനുൽ ആബിദീൻ (റ) കർബലയിൽ നിന്ന് മടങ്ങിയെത്തിയ മഹാനാണ് തന്റെ വന്ദ്യപിതാവ് ഇമാം ഹുസൈൻ (റ) വും മറ്റനേകം ബന്ധുക്കളും കർബലയിൽ വധിക്കപ്പെടുന്നത് നേരിൽ കണ്ട മഹാനാണ് അവർക്കെല്ലാം യസീദിനോട് പ്രതിഷേധമുണ്ട് പക്ഷെ, ഒരു വിപ്ലവം പരിഹാരമല്ല വമ്പിച്ച ദുരന്തം അതുമൂലം ഉണ്ടായിത്തീരും

യസീദിന്റെ സുശക്തമായ പട്ടാളം ഇവിടെയെത്തും മദീനയെ പടക്കളമാക്കി മാറ്റും നബി (സ) അന്ത്യവിശ്രമം കൊള്ളുന്ന പട്ടണം അതിന്റെ ശാന്തിയും സമാധാനവും നഷ്ടപ്പെടുത്തും

ഈ വിധത്തിൽ ആ മഹാന്മാരും അവരെ അനുകൂലിക്കുന്നവരും ചിന്തിച്ചു അക്കാര്യം ജനങ്ങളെ പറഞ്ഞു മനസ്സിലാക്കാനും ശ്രമിച്ചു വികാരാവേശത്താൽ നയിക്കപ്പെട്ട ജനക്കൂട്ടം ഇവരുടെ ഉപദേശങ്ങൾ കേട്ടില്ല ആ മഹാന്മാർ ഭയപ്പെട്ടതെന്തോ അതുതന്നെയാണ് പിന്നെ സംഭവിച്ചത്

യസീദ് മദീനയിലേക്ക് വൻ സൈന്യത്തെ അയച്ചു പന്തീരായിരം പട്ടാളക്കാരടങ്ങുന്ന ശക്തമായ സൈന്യം മുസ്ലിമിബ്നു ഉഖ്ബയെ സൈന്യാധിപനായി നിയോഗിച്ചു യസീദ് അവർക്ക് കർശന നിർദേശം നൽകി അതിപ്രകാരമായിരുന്നു:

നിങ്ങൾ മദീനയിലെത്തിയാൽ മൂന്നു ദിവസം കാത്തിരിക്കുക അതിന്നിടയിൽ ജനങ്ങൾ തീരുമാനമെടുക്കട്ടെ അവർ ഖലീഫയെ അംഗീകരിച്ച് അനുസരണയോടെ ജീവിക്കാൻ തയ്യാറായാൽ ആക്രമണം നടത്തരുത് അനുസരിക്കുന്നില്ലെങ്കിൽ പട്ടണം അക്രമിക്കുക വിജയം നേടുക വിജയാഘോഷം മൂന്നു ദിവസം നടത്താം പട്ടാളത്തിന് വേണ്ടതൊക്കെ ചെയ്യാൻ സ്വാതന്ത്ര്യമുണ്ടാവും

മദീനക്കാരുടെ നേതാവായിരുന്നു അബ്ദുല്ലാഹിബ്നു ഹൻളല അദ്ദേഹത്തിന്റെ നേതൃത്വത്തിൽ മദീനക്കാർ സംഘടിച്ചു മദീന സംരക്ഷിക്കാൻ വേണ്ടി കിടങ്ങുകൾ കുഴിച്ചു 

ഹിജ്റഃ 63 ദുൽജജ്ജ് മാസം

യസീദിന്റെ സൈന്യം ഹർറ എന്ന പ്രദേശത്തെത്തി അവിടെ നിന്നാണ് ആക്രമണം തുടങ്ങുന്നത് അതുകൊണ്ട് 'ഹർറ സംഘട്ടനം ' എന്ന പേരിൽ ആ യുദ്ധം അറിയപ്പെടുന്നു

മുഹാജിറുകളും അൻസ്വാറുകളും മറ്റുള്ളവരും അണിനിരന്നു കിടങ്ങുകൾ പ്രയോജനപ്പെട്ടില്ല സൈന്യം മദീനയിൽ പ്രവേശിച്ചു പുതിയ തലമുറക്കാരാണധികവും അവർ ആഞ്ഞടിച്ചു മുന്നേറി കഴിഞ്ഞ കാലത്ത് ഇസ്ലാമിനുവേണ്ടി കഠിന ത്യാഗം സഹിച്ച മുഹാജിറുകളും അൻസ്വാറുകളും കൂട്ടത്തോടെ വധിക്കപ്പെട്ടു

മദീനയുടെ നേതാവായ അബ്ദുല്ലാഹിബ്നു ഹൻളല വധിക്കപ്പെട്ടു അൻസ്വാറുകളിലും  മുഹാജിറുകളിലുംപെട്ട എഴുന്നൂറ് പേർ ശഹീദായി മദീനക്കുവേണ്ടി പടപൊരുതിയ വേറെ ആയിരം പേരും ശഹീദായി മുറിവേറ്റവർ ധാരാളം അനേകം മഹാപുരുഷന്മാർ മലയിലും, കാട്ടിലും, ഗുഹകളിലും ഒളിച്ചിരുന്നു ഓരോ വീട്ടിലും പട്ടാളമെത്തി സകലതും കൊള്ളയടിച്ചു സ്ത്രീകളെ ഉപദ്രവിച്ചു പട്ടാളത്തിന് കടിഞ്ഞാണില്ല തോന്നിയ രീതിയിൽ അക്രമം അഴിച്ചുവിട്ടു

മദീന കീഴടങ്ങി എതിർപ്പിന്റെ ശബ്ദം തല്ലിത്തകർത്തു ആർക്കും ഒന്നും പറയാൻ സ്വാതന്ത്ര്യമില്ല

ഇനി മക്ക മക്കക്കാർ അബ്ദുല്ലാഹിബ്നു സുബൈർ അവർകളെയായിരുന്നു നേതാവാക്കിയത് 
അബ്ദുല്ലാഹിബ്നു ഉമർ (റ)
അബ്ദുല്ലാഹിബ്നു സുബൈർ (റ)
പല രീതിയിലും  ബന്ധമുള്ളവർ പഴയ തലമുറയിൽ പെട്ടവർ

മുസ്ലിമുബ്നു ഉഖ്ബ മക്കയിലേക്കുള്ള യാത്രയിൽ രോഗബാധിതനായി മരണപ്പെട്ടു  ഹുസൈനുബ്നു നുമൈർ സേനാനായകനായി നിയോഗിക്കപ്പെട്ടു

അബ്ദുല്ലാഹിബ്നു സുബൈർ മക്കയിലെ നേതാക്കളുമായി ചർച്ചകൾ നടത്തി പുണ്യമക്കയിൽ യുദ്ധം പാടില്ല മക്കവിട്ട് പുറത്തേക്ക് പോകാം അവർ മക്കയുടെ പുറത്തേക്കു വന്നു

മക്കൻ സൈന്യവും സിറിയൻ സൈന്യവും തമ്മിൽ ഏറ്റുമുട്ടി ഘോരയുദ്ധം തുടങ്ങി മുസ്ലിംകൾ വെട്ടേറ്റ് വീഴുന്നു വധിക്കപ്പെടുന്നു സുശക്തമായ സിറയൻ സൈന്യത്തിന് മുമ്പിൽ പിടിച്ചു നിൽക്കാനാവാതെ മക്കൻ സൈന്യം പിൻവാങ്ങി ഇബ്നു സുബൈർ കഅ്ബയിലേക്കോടി

സിറിയൻ സൈന്യം മക്കയിൽ അക്രമം അഴിച്ചുവിട്ടു കഅ്ബ അക്രമിക്കപ്പെട്ടു ഹിജ്റഃ 64-ലാണ് ഈ ദുഃഖ സംഭവങ്ങൾ നടക്കുന്നത്

അപ്പോൾ ദമാസ്കസിൽ നിന്ന് ആ വാർത്തയെത്തി ഖലീഫ യസീദ് മരണപ്പെട്ടിരിക്കുന്നു

മരണം വന്നാൽ കീഴടങ്ങുക തന്നെ മരണത്തെ തോൽപിക്കാൻ ഒരു ശക്തനുമാവില്ല
കർബലാ യുദ്ധം
മദീനാ ആക്രമണം
മക്കാ ആക്രമണം

ഇവയൊക്കെ ചേർന്നാൽ യസീദിന്റെ ജീവിതമായി സിറിയൻ സൈന്യം ഖലീഫയുടെ മരണവാർത്തയറിഞ്ഞ് മടങ്ങിപ്പോയി

മൂന്നര വർഷമാണ് യസീദ് ഭരണം നടത്തിയത്

ഹിജ്റഃ 28ലാണ് യസീദ് ജനിച്ചത് നബി (സ) തങ്ങൾ വഫാത്തായി പതിനേഴാം വർഷം കഴിഞ്ഞ് യസീദ് ജനിച്ചു
ഉപ്പ മുആവിയ (റ)
ഉമ്മ മൈസൂൻ

ഉപ്പ ഉമ്മയെ വിവാഹമോചനം നടത്തി പിരിഞ്ഞു പോയപ്പോൾ ഉമ്മ യസീദ് എന്ന കുഞ്ഞിനെയും  കൊണ്ടുപോയി പിന്നെ യസീദ് വളർന്നത് ഉമ്മയുടെ കൂടെയായിരുന്നു നീണ്ട  കൊഴുത്ത ശരീരം ധൈര്യശാലി വാചാലമായ സംസാരം ബുദ്ധിശക്തി

സിറിയ സമ്പൽസമൃദ്ധമായ രാജ്യം  കൊട്ടാരം ആഢംബരപൂർണം ഉപ്പ മകനെ പിൻഗാമിയാക്കാൻ തീരുമാനിച്ചു കൊട്ടാര സുഖങ്ങൾ മകനുവേണ്ടി തുറക്കപ്പെട്ടു സുഖജീവിതത്തിൽ വളർന്നു

ഹിജ്റഃ 60-ൽ യസീദ് ഖലീഫയായി
ഹിജ്റഃ 64-ൽ മരണപ്പെട്ടു

ഖലീഫയായി ഭരണം നടത്തിയത് മൂന്നര വർഷം മാത്രം യസീദിന്റെ പുത്രന്റെ പേര് മുആവിയ

യസീദ് മരണപ്പെട്ടപ്പോൾ ബനൂ ഉമയ്യ ഗോത്രക്കാർ പുത്രൻ മുആവിയയെ ഖലീഫയാക്കി

ഇദ്ദേഹം രോഗിയായിരുന്നു ഭരണകാര്യങ്ങളിൽ താൽപര്യമില്ലായിരുന്നു മൂന്നു മാസങ്ങൾ കടന്നുപോയി ഒരു ദിവസം ജനങ്ങളെ പള്ളിയിൽ വിളിച്ചു ചേർത്തു ഖലീഫ മിമ്പറിൽ കയറി പ്രസംഗിച്ചു കരഞ്ഞും കണ്ണീരൊഴുക്കിയുള്ള പ്രസംഗം

എനിക്ക് ഖിലാഫത്ത് ചുമക്കാനുള്ള കഴിവില്ല ഞാൻ രോഗിയാണ് ഭരണത്തിന്റെ മാധുര്യമൊന്നും ഞാൻ അനുഭവിച്ചിട്ടില്ല നിങ്ങൾക്കൊരു നല്ല ഭരണാധികാരി വേണം ഉമറുബ്നുൽ ഖത്വാബിനെപ്പോലുള്ള ശക്തനായ ഭരണാധികാരി പക്ഷെ ഞാൻ നിങ്ങൾക്കിടയിൽ ഒരു ഉമറിനെ കാണുന്നില്ല നിങ്ങൾ തന്നെ നിങ്ങൾക്കിഷ്ടപ്പെട്ട ഒരാളെ ഭരണാധികാരിയാക്കുക

അപ്പോൾ ഒരാൾ വിളിച്ചുചോദിച്ചു
താങ്കളുടെ സഹോദരൻ ഖാലിദിനെ ഖലീഫയാക്കിക്കൂടേ?

ഖലീഫ പറഞ്ഞു:

'ആ പാപഭാരം കൂടി ഞാൻ ചുമക്കുന്നില്ല'

കരഞ്ഞുകൊണ്ട് മിമ്പറിൽ നിന്നിറങ്ങി കൊട്ടാരത്തിലെത്തി തന്റെ മുറിയിൽ ഒതുങ്ങിക്കൂടി പുറത്തെങ്ങും പോയില്ല

ഏതാനും നാളുകൾ കഴിഞ്ഞതേയുള്ളൂ കൊട്ടാരത്തിൽ നിന്ന് ഖലീഫ മുആവിയയുടെ മരണവാർത്ത പുറത്തു വന്നു എല്ലാറ്റിനും സാക്ഷിയായി അബ്ദുല്ലാഹിബ്നു  ഉമർ (റ) ജീവിച്ചു,,,,,


ഉമ്മയും മകനും

മരണംവരെ സത്യത്തിനും നീതിക്കും വേണ്ടി നിലകൊണ്ട രണ്ടു സ്വഹാബികളാണ് അബ്ദുല്ലാഹിബ്നു ഉമർ (റ), അബ്ദുല്ലാഹിബ്നുസുബൈർ (റ) എന്നിവർ പ്രമുഖരുടെ പുത്രന്മാർ ശ്രേഷ്ഠഗുണങ്ങൾ നിറഞ്ഞവർ

നബി (സ) തങ്ങളുടെ തിരുസന്നിധിയിൽ അവർ ഒന്നിച്ചുണ്ടായിരുന്നു വളരെ ചെറുപ്പം മുതൽ അടുത്ത കൂട്ടുകാർ ഇസ്ലാമിന്റെ ശത്രുക്കൾക്കെതിരെ ഒന്നിച്ചു പടപൊരുതി

അബ്ദുല്ലാഹിബ്നു സുബൈർ (റ) വിനെക്കുറിച്ച് ചില കാര്യങ്ങൾ പറയേണ്ടത് ഇവിടെ അനിവാര്യമായിരിക്കുന്നു അദ്ദേഹത്തിന്റെ കുലീന കുടുംബത്തെ പരിചയപ്പെടാം

നബി (സ) തങ്ങളുടെ ഉപ്പ അബ്ദുല്ല എന്നവരാണ് അദ്ദേഹത്തിന്റെ ഉപ്പയാണ് അബ്ദുൽ മുത്തലിബ് അബ്ദുൽ മുത്തലിബിന്റെ മകൾ സഫിയ്യ (റ) സഫിയ്യ (റ) യെ വിവാഹം ചെയ്തത് ആരാണെന്ന് പറയാം ഖദീജാ ബീവി (റ) യുടെ സഹോദരൻ അവ്വാം സഫിയ-അവ്വാം ദമ്പതികൾക്ക് ജനിച്ച പുത്രനാണ് സുബൈർ (റ)

ഇനി സുബൈർ (റ) ആരെ വിവാഹം ചെയ്തുവെന്ന് നോക്കാം അബൂബക്കർ സിദ്ദീഖ് (റ) വിന്റെ മകൾ അസ്മാഅ് (റ) യെ ആഇശ ബീവി (റ)യുടെ സഹോദരി

അസ്മാഅ് (റ) ഗർഭിണിയായി ആ സമയത്താണ് ഹിജ്റഃ നടക്കുന്നത് പൂർണ ഗർഭിണിയായ അസ്മാഅ് (റ) മദീനയിലേക്കു പുറപ്പെട്ടു

ജൂതന്മാർക്ക് നബി (സ) തങ്ങൾ മദീനയിൽ വരുന്നത് ഒട്ടും ഇഷ്ടപ്പെട്ടില്ല അവർ കുപ്രചരണങ്ങൾ പറഞ്ഞു പരത്തി തങ്ങളുടെ ജ്യോത്സ്യന്മാർ മുസ്ലിംകളെ മാരണം ചെയ്തു വന്ധീകരിച്ചിരിക്കുന്നു മുസ്ലിംകൾക്ക് ഇനി കുട്ടികളുണ്ടാവില്ല ഈ കുപ്രചരണം മുസ്ലിംകളെ വേദനിപ്പിച്ചു ഈ സഹചര്യത്തിലാണ് അസ്മാഅ് (റ) ഭർത്താവിനോടൊപ്പം വരുന്നത്

അവർ ഖുബാ എന്ന സ്ഥലത്തെത്തി അസ്മാഇന് ദീർഘയാത്രയുടെ ക്ഷീണം അതിന്നിടയിൽ പ്രസവ വേദനയും തുടങ്ങി 

ഏറെക്കഴിഞ്ഞില്ല സന്തോഷവാർത്ത വന്നു അസ്മാഅ് (റ) പ്രസവിച്ചു ആൺകുഞ്ഞ്

കുഞ്ഞിന് നബി (സ) തൊട്ടുകൊടുത്തു സ്വന്തം ഉമിനീര് ആ ഉമിനീരാണ് കുഞ്ഞിന്റെ വയറ്റിൽ ആദ്യമെത്തിയത് അബ്ദുല്ല എന്ന് പേരിട്ടു

അബ്ദുല്ലാഹിബ്നു സുബൈർ (റ) വിന്റെ ജനനം മുസ്ലിംകൾ ആഘോഷിച്ചു ജൂത കുപ്രചരണം പൊളിഞ്ഞു ആ കുഞ്ഞ് വളർന്നു വലുതായി യുദ്ധനായകനായി മഹാപണ്ഡിതനായി  അബ്ദുല്ലാഹിബ്നു ഉമർ (റ) വിന്റെ ഉറ്റ തോഴനായി

യസീദ് ഖലീഫയായപ്പോൾ ഇബ്നു സുബൈർ (റ) ബൈഅത്ത് ചെയ്തില്ല യസീദ് ഖിലാഫത്തിന് യോഗ്യനല്ലെന്ന് പരസ്യമായി പ്രഖ്യാപിച്ചു

മക്കക്കാർ ഇബ്നു സുബൈറിനെ തങ്ങളുടെ ഭരണാധികാരിയായി നിയോഗിച്ചു

'അമീറുൽ മുഅ്മിനീൻ' എന്ന സ്ഥാനപ്പേരും നൽകി ഹിജാസ്, യമൻ, ബസ്വറ, കൂഫ, ഖുറാസാൻ തുടങ്ങിയ പ്രദേശങ്ങളിലുള്ളവരും ഇബ്നു സുബൈറിനെ ഭണാധികാരിയായി അംഗീകരിച്ചു ശാമിന്റെ പല ഭാഗത്തുള്ളവരും ഇബ്നു സുബൈറിനെ അംഗീകരിച്ചു

യസീദിന്റെ സൈന്യം മക്കയെ ആക്രമിച്ചു അക്രമം തുടരുന്നതിന്നിടയിൽ യസീദ് മരണപ്പെട്ടു അക്രമം നിർത്തി സൈന്യം തിരിച്ചുപോയി

മർവാൻ ഉമവി ഖലീഫയായി അദ്ദേഹത്തിന് ശേഷം അബ്ദുൽ മലിക് ഖലീഫയായി അബ്ദുൽ മലികിന്റെ ക്രൂരനായ ഗവർണറാണ് ഹജ്ജാജുബ്നു യൂസുഫ്

അബ്ദുല്ലാഹിബ്നു സുബൈർ (റ) വിനെ തകർക്കാൻ വേണ്ടി വൻ സൈന്യവുമായി മക്കയിലെത്തിയിരിക്കുകയാണ് ഹജ്ജാജ്

കഠിനമായ യുദ്ധം നടക്കാൻ പോവുന്നു തന്റെ അന്ത്യം അടുത്തിരിക്കുന്നുവെന്ന് ഇബ്നു സുബൈറിന് തോന്നി  ഇത് തന്റെ അവസാനത്തെ യുദ്ധമായിരിക്കാം എങ്കിൽ ഉമ്മയെ കാണണം യാത്ര പറയണം മകൻ ഉമ്മയുടെ മുമ്പിലെത്തി സലാം ചൊല്ലി

'ഉമ്മാ... ഹജ്ജാജ് നമ്മുടെ ജനങ്ങളെ ബീഷണിപ്പെടുത്തി ബുദ്ധിമുട്ടിച്ചു പലരെയും വശത്താക്കി സത്യവും നീതിയും മുറുകെ പിടിച്ച കുറച്ചാളുകൾ മാത്രമാണ് കൂടെയുള്ളത് ഞാൻ പൊരുതി മരിക്കാൻ തീരുമാനിച്ചുകഴിഞ്ഞു '

ഉമ്മ മറുപടി പറഞ്ഞതിങ്ങനെ:

മോനേ... സത്യത്തിനുവേണ്ടി പൊരുതുക ആ പോരാട്ടത്തിൽ ശഹീദാവുക അതാണ് അഭിമാനം എന്റെ മോനെയോർത്ത് എനിക്കഭിമാനം തോന്നുന്നു

  നൂറ് വയസ് തികയാൻ അടുത്തിരിക്കുന്ന ഉമ്മ മകനെ കെട്ടിപ്പിടിച്ചു മുത്തം കൊടുത്തു പ്രാർത്ഥിച്ചു

അല്ലാഹുവേ.... എന്റെ മോനെ നിനക്കറിയാം രാത്രിയിൽ വളരെ നേരം സുന്നത്ത് നിസ്കരിക്കും ധാരാളം സുന്നത്ത് നോമ്പെടുക്കും അത്യുഷ്ണ കാലത്തുപോലും നോമ്പെടുക്കും മാതാപിതാക്കളോടുള്ള കടമ നിർവഹിച്ചു അവനെ നീ അനുഗ്രഹിക്കേണമേ ഇവനെ ഞാനിതാ നിന്നിൽ ഏൽപിക്കുന്നു അല്ലാഹുവേ..... നിന്റെ തീരുമാനം ഞാൻ സന്തോഷത്തോടെ സ്വീകരിക്കും

കണ്ണീരോടെ സലാം പറഞ്ഞു പിരിഞ്ഞു അത് അന്ത്യയാത്രയായിരുന്നു അന്നത്തെ യുദ്ധം ഉഗ്രമായ യുദ്ധം

ധീരനായ അബ്ദുല്ലാഹിബ്നു സുബൈർ (റ) വെട്ടേറ്റ് വീണു വീരരക്തസാക്ഷിയായി

ഹജ്ജാജിന്റെ കൽപന പ്രകാരം ശിരസ് മുറിച്ചെടുത്തു കുന്തത്തിൽ നാട്ടി

അബ്ദുല്ലാഹിബ്നു ഉമർ (റ) വിന് ഇതെല്ലാം കണ്ടു സഹിക്കേണ്ടിവന്നു അസ്മാ (റ) യെക്കുറിച്ചാണ് അദ്ദേഹം ഓർത്തത് അവർ തനിക്കും ഉമ്മയെപ്പോലെയാണ് ഇടക്കിടെ കാണാൻ പോകും, സംസാരിക്കും സ്വന്തം മകനെപ്പോലെയാണ് തന്നെ കരുതിയത്

അതാ വരുന്നു ഒരു കുലീന വനിത നൂറ് തികയാറായ അവർക്ക് ധൃതിയിൽ നടക്കാൻ പ്രയാസമുണ്ട് അബ്ദുല്ലാഹിബ്നു ഉമർ (റ) വിന് ആളെ മനസ്സിലായി

അസ്മാഅ് (റ)

മകന്റെ ശിരസ് കാണാൻ വരികയാണ്
മാതാവും പുത്രനും നേരിൽ കാണുന്ന ആ നിമിഷം അബ്ദുല്ലാഹിബ്നു ഉമർ (റ) വിന് ഉൾക്കിടിലമുണ്ടായി

കുന്തത്തിൽ നാട്ടിയ മകന്റെ ശിരസ് അതിലേക്കു ഉറ്റുനോക്കുന്ന ഉമ്മ

അബ്ദുല്ലാഹിബ്നു ഉമർ (റ) അരികിലെത്തി സ്നേഹപൂർവ്വം വിളിച്ചു ഉമ്മാ....

അസ്മാ (റ) ക്ക് ആളെ മനസ്സിലായി

ഉമ്മാ.... ക്ഷമിക്കുക ശഹീദായ മകനെയോർത്ത് അഭിമാനം കൊള്ളുക

അവരുടെ മുഖത്ത് വല്ലാത്തൊരു പ്രകാശം പരന്നു അപ്പോൾ അവർക്ക് തൊണ്ണൂറ്റി ഏഴ് വയസ്സായിരുന്നു അവർ അബ്ദുല്ലാഹിബ്നു ഉമർ (റ) വിനോട് പറഞ്ഞു:

ഞാൻ ക്ഷമിക്കും എന്തിന്  ക്ഷമിക്കാതിരിക്കണം? യഹ്‌യാ നബി (അ) ന്റെ ശിരസ്  ഇസ്റാഈലി വംശത്തിൽ പെട്ട ഒരു വേശ്യക്ക് സമ്മാനമായി സമർപ്പിക്കപ്പെട്ടില്ലേ?

തൊണ്ണൂറ്റി ഏഴ് വയസ്സുള്ള അസ്മാഅ് (റ) യുടെ ഉപമ കാലത്തെ ഞെട്ടിക്കുന്നതാണ്

ഇസ്റാഈലി വംശത്തിലെ നീചയായ വേശ്യയായിരുന്നു സലോമി അവളുടെ സന്തോഷത്തിനു വേണ്ടി ഒരു ദുഷ്ടൻ യഹ്‌യാ നബി (അ) ന്റെ ശിരസ് സമർപ്പിച്ചു

ഉമ്മ മകന്റെ ഘാതകർക്കു നൽകിയ കടുകടുത്ത ശിക്ഷയായിരുന്നു ആ വാക്കുകൾ 

പത്ത് നാളുകൾ വെറും പത്ത് നാളുകൾ  മകൻ വധിക്കപ്പെട്ട് പത്ത് നാളുകൾ കഴിഞ്ഞപ്പോൾ അസ്മാ ബീവി (റ) വഫാത്തായി ഏതാനും മാസങ്ങൾക്കു ശേഷം അബ്ദുല്ലാഹിബ്നു ഉമർ (റ) വും വഫാത്തായി.


രണ്ടു മരണങ്ങൾ

മകന്റെയും ഉമ്മയുടെയും മരണങ്ങൾ  അവ അബ്ദുല്ലാഹിബ്നു ഉമർ (റ) വിനെ പിടിച്ചുലച്ചുകളഞ്ഞു  ജീവിതത്തിലുടനീളം സൂക്ഷ്മത പാലിച്ച മാഹാനായിരുന്നു ഇബ്നു ഉമർ (റ) ഹദീസുകൾ ഉദ്ധരിക്കാൻ പേടിയാണ് അക്ഷരം പോലും തെറ്റിപ്പോകരുത് അക്ഷരംപ്രതി  ഓർമയുണ്ടെങ്കിൽ ഉദ്ധരിക്കും കണിശമായ അവിടുത്തെ രിവായത്ത് ഇത്രയും കണിശത പുലർത്താൻ മറ്റാർക്കുമായിട്ടില്ലെന്ന് സമകാലീനർ പറഞ്ഞിട്ടുണ്ട്

ഇബ്നു ഉമർ (റ) റിപ്പോർട്ട് ചെയ്തത് 2630 ഹദീസുകളാണ്

ഫത് വ നൽകുന്ന കാര്യത്തിലും പേടിയായിരുന്നു എന്തെങ്കിലും സംശയം തോന്നിയാൽ അറിയില്ല എന്ന് പറയും അങ്ങനെ പറയാൻ മടിയില്ല

മദീനയിലെ പ്രധാന മുഫ്തിമാർ ഇവരായിരുന്നു:

ഇബ്നു ഉമർ (റ), ഇബ്നു അബ്ബാസ് (റ), അബൂ സഈദിൽ ഖുദ്രി (റ), അബൂഹുറൈറ(റ) , ജാബിറുബ്നു അബ്ദില്ലാഹ് (റ)

ഇവരിൽ ഏറ്റവും കുറഞ്ഞ ഫത് വ നൽകിയത് ഇബ്നു ഉമർ (റ) അവർകളായിരുന്നു വ്യക്തമായ നിർദേശം വിശുദ്ധ ഖുർആനിലോ പരിശുദ്ധ ഹദീസിലോ ഉണ്ടോയെന്നു നോക്കും അതു നോക്കി ഫത് വ നൽകും യുക്തിക്കനുസരിച്ച് മതവിധികൾ നൽകിയില്ല

ചിലർ വരുന്നത് നല്ല ഉപദേശത്തോടെയായിരിക്കില്ല അതു വേഗത്തിൽ മനസ്സിലാക്കും  അവരോട് അധികം സംസാരിക്കാൻ നിൽക്കില്ല വേഗം പറഞ്ഞുവിടും ഒരിക്കൽ ഒരു സദസ്സിലിരിക്കുകയായിരുന്നു ഇബ്നു ഉമർ (റ) ഒരാൾ ഒരു ചോദ്യം ചോദിച്ചു ഇബ്നു ഉമർ (റ) പറഞ്ഞു: അറിയില്ല

സദസ്സിലുള്ള പലരെയും ആ ഉത്തരം തൃപ്തിപ്പെടുത്തിയില്ല ഒരാൾ ചോദിച്ചു: താങ്കൾ അറിയില്ല എന്ന് ഉത്തരം പറയാൻ കാരണമെന്ത്?

ഇബ്നു ഉമർ (റ) ഇങ്ങനെ പറഞ്ഞു: ഒരാൾ ഒരു കാര്യം ചോദിച്ചു എനിക്ക് അക്കാര്യം അറിയില്ല അക്കാര്യം തുറന്നു പറഞ്ഞു

സ്വർഗംകൊണ്ടു സന്തോഷവാർത്ത അറിയിക്കപ്പെട്ടവർ പലരുമുണ്ട് ഇബ്നു ഉമർ (റ) ഇതുസംബന്ധമായി ഒരു സ്വപ്നം കണ്ടു അദ്ദേഹം തന്നെ അതു വിവരിക്കുന്നു

ഒരു ഈത്തപ്പനത്തോട്ടം അവിടെ ഒരു സദസ് നബി (സ) ആ സദസ്സിലിരിക്കുന്നു ഞാൻ കൗതുകത്തോടെ നോക്കിയിരിപ്പാണ്

അപ്പോൾ അബൂബക്കർ സിദ്ദീഖ് (റ) വന്നു കടന്നിരിക്കാനനുവാദം ചോദിച്ചു

നബി (സ) സദസ്യരോട് പറഞ്ഞു: അബൂബക്കറിന് അനുവാദം നൽകുക അദ്ദേഹത്തിന് സ്വർഗമുണ്ടെന്ന് സന്തോഷവാർത്തയും അറിയിക്കുക

അതു കഴിഞ്ഞു പിന്നെ വരുന്നു, എന്റെ ഉപ്പ ഉമർ (റ) വന്നു സമ്മതം ചോദിച്ചു

നബി (സ) പറഞ്ഞു: സമ്മതം നൽകിക്കോളൂ സ്വർഗമുണ്ടെന്ന് സന്തോഷവാർത്തയും അറിയിക്കൂ

അതും കഴിഞ്ഞു പിന്നെ വരുന്നു ഉസ്മാൻ (റ) അദ്ദേഹവും സമ്മതം ചോദിച്ചു

നബി (സ) പറഞ്ഞു: സമ്മതം കൊടുത്തോളൂ വലിയ പരീക്ഷണങ്ങളുണ്ടാവുമെന്നറിയിക്കുക സ്വർഗമുണ്ടെന്ന സന്തോഷവാർത്തയും അറിയിക്കൂ

ഉസ്മാൻ (റ) കരഞ്ഞു പിന്നെ ചിരിച്ചു

ഇതെല്ലാം കണ്ടപ്പോൾ ഞാൻ ഉൽകണ്ഠയോടെ നബി (സ) തങ്ങളോട് പറഞ്ഞു:

അല്ലാഹുവിന്റെ റസൂലേ.... ഞാനും  നബി (സ) സന്തോഷത്തോടെ മറുപടി നൽകി:

നീ നിന്റെ ഉപ്പയുടെ കൂടെയായിരിക്കും

എന്തൊരു സന്തോഷ വാർത്തയാണ് ഇബ്നു ഉമർ (റ) വിന് കിട്ടിയത്

വിശുദ്ധ ഖുർആൻ ഓതുമ്പോൾ ശിക്ഷയുടെ ആയത്തുകൾ വരുമ്പോൾ ഇബ്നു ഉമർ (റ) പൊട്ടിക്കരയുമായിരുന്നു ഉപ്പ ഉമർ (റ)വും അങ്ങനെയായിരുന്നു

അബ്ദുല്ലാഹിബ്നു ഉമർ (റ) ഉദാരമതിയായിരുന്നു തനിക്കു കിട്ടുന്നതെല്ലാം ദാനം ചെയ്യാൻ അദ്ദേഹം തയ്യാറായിരുന്നു ഒരു മടിയുമില്ലായിരുന്നു....


അധികാരം അകലെ

ഒരിക്കൽ അബ്ദുല്ലാഹിബ്നു ഉമർ (റ) ഒരു സ്വപ്നം കണ്ടു സ്വർഗത്തിലൂടെ ചുറ്റിനടക്കുന്നു കൈയിൽ സ്വർണക്കസവുള്ള തുണി പിടിച്ചിരിക്കുന്നു

നബി (സ) തങ്ങളെ ചെന്ന് കണ്ടു സ്വപ്നത്തിന്റെ കാര്യം പറഞ്ഞു നബി (സ) പറഞ്ഞു:

അബ്ദുല്ലാ, നിങ്ങൾ ഭാഗ്യവാനാണ് രാത്രിയിൽ നിസ്കാരം വർധിപ്പിക്കുക

അന്നു മുതൽ രാത്രിയിൽ സുന്നത്ത് നിസ്കാരം വർധിപ്പിച്ചു നാട്ടിലായാലും യാത്രയിലായാലും ധാരാളം നിസ്കരിക്കും അദാബിന്റെ ആയത്തുകൾ ഓതുമ്പോൾ നിയന്ത്രണംവിട്ടു കരയും  കൊച്ചു കുട്ടികളെപ്പോലെ പൊട്ടിക്കരയും എന്നാണ് സമകാലീനരായ സ്വഹാബികൾ പറഞ്ഞത്

വലിയ ഉദാരമതിയായിരുന്നു അവശരെ സഹായിക്കുന്നതിൽ അതീവ തൽപരനാണ് ചിലപ്പോൾ വലിയ സംഖ്യകൾ കൈവശം വന്നുചേരും അവയൊന്നും സൂക്ഷിച്ചുവെക്കില്ല പെട്ടെന്നു സ്വദഖ ചെയ്തു തീർക്കും

ദാരിദ്ര്യത്തെ ഭയപ്പെട്ടില്ല ഉള്ളതെല്ലാം ദാനം ചെയ്തു സമാധാനത്തോടെ കഴിയും ഒരു സംഭവം പലരും ഉദ്ധരിച്ചിട്ടുണ്ട് അതിപ്രകാരമായിരുന്നു:

നാലായിരം ദിർഹം അതൊരു വലിയ സംഖ്യയാണ് അബ്ദുല്ലാഹിബ്നു ഉമർ (റ) വിന് ഒരു ദിവസം നാലായിരം ദിർഹം കിട്ടി വിലപിടിച്ചൊരു തുണിയും കിട്ടി

ഇബ്നു വാഇൽ എന്ന സ്നേഹിതന് ഈ വിവരം അറിയാം പിറ്റെ ദിവസം ഇബ്നു വാഇൽ ചിന്തയിൽ പോയി ഇബ്നു ഉമർ (റ) അവിടെയുണ്ട് തന്റെ ഒട്ടകത്തിനുള്ള പുല്ല് വാങ്ങുകയാണ് പുല്ല് കച്ചവടക്കാരനോട് കടം പറയുന്നു

ഇതെന്ത് കഥ? ഇന്നലെ നാലായിരം ദിർഹം കിട്ടിയ ആൾ ഇന്ന് കടം പറയുന്നു നാലായിരം ദിർഹം എവിടെപ്പോയി?

സ്നേഹിതൻ അന്നുതന്നെ അബ്ദുല്ലാഹിബ്നു ഉമർ (റ) വിന്റെ വീട്ടിലെത്തി അദ്ദേഹത്തിന്റെ ഭാര്യയോടു ചോദിച്ചു:

നിങ്ങളുടെ ഭർത്താവ് ചന്തയിൽ നിന്ന് പുല്ല് കടം വാങ്ങുന്നത് കണ്ടു ഇന്നലത്തെ നാലായിരം എവിടെ?

ഭാര്യ പറഞ്ഞു: ഇന്നലെ പകലാണ് നാലായിരം കിട്ടിയത് രാത്രിയാവുന്നതിനു മുമ്പുതന്നെ അതെല്ലാം ധർമം ചെയ്തു കഴിഞ്ഞു പുതിയ തുണി ചുമലിലിട്ടുകൊണ്ട് ഇന്നലെ പുറത്തേക്കു പോയി ഒരു ഫഖീർ ചോദിച്ചപ്പോൾ കൊടുക്കുകയും ചെയ്തു

സ്നേഹിതൻ അതു കേട്ട് അതിശയിച്ചുപോയി

ഒരിക്കലും ഒറ്റക്ക് ആഹാരം കഴിക്കില്ല പുറത്തിറങ്ങി വിശന്നവരെ വിളിച്ചു കൊണ്ടുവരും കൂടെയിരുത്തി ആഹാരം കഴിക്കും പാവപ്പെട്ടവരെയാണ് കൂട്ടുക

തന്റെ മക്കൾ അവരെല്ലാം നല്ല നിലയിൽ വളർന്നു വന്നു അവർ കൂട്ടുകാരെ വീട്ടിൽ ക്ഷണിച്ചു വരുത്തും സദ്യയുണ്ടാക്കും ആഹാരം കൊടുക്കും ഈ വിരുന്നുകൾ നല്ല നിലയിലുള്ളവരാണ് ഫഖീറുമാരല്ല

അബ്ദുല്ലാഹിബ്നു ഉമർ (റ) മക്കളെ ശാസിക്കും വിശന്നവർക്കാണ് ആഹാരം കൊടുക്കേണ്ടത് വിശക്കാത്തവർക്കല്ല  അദ്ദേഹം ജീവൻ നിലനിർത്താൻ മാത്രം ആഹാരം കഴിച്ചു ബാക്കിയുള്ളതെല്ലാം ദാനം ചെയ്തു ലളിതമായിരുന്നു വസ്ത്രധാരണ രീതി പരുക്കൻ വസ്ത്രം ധരിച്ചു

ഒരിക്കൽ ഖുറാസാനിൽ നിന്ന് ഒരതിഥി വന്നു സന്തോഷപൂർവം സ്വീകരിച്ചു അദ്ദേഹം ഒരു സമ്മാനം കൊണ്ടുവന്നിട്ടുണ്ട് നല്ല മിനുസമുള്ള തുണി അതിഥി പറഞ്ഞു: നിങ്ങൾ ഈ തുണി ധരിക്കണം പരുക്കൻ വസ്ത്രം ഒഴിവാക്കുക

ഇത് പട്ടുവസ്ത്രമാണോ?

അല്ല, പരുത്തിയാണ്

നിമിഷനേരത്തെ ആലോചനക്കു ശേഷം ഇബ്നു ഉമർ (റ) പറഞ്ഞു: സഹോദരാ.... എനിക്ക് ഈ വസ്ത്രം വേണ്ട ഇതു ധരിച്ചാൽ ഞാൻ ഒരഹങ്കാരിയായിത്തീരുമോ എന്നാണെന്റെ ഭയം അഹങ്കാരികളെ അല്ലാഹു ഇഷ്ടപ്പെടുകയില്ല

ഒരിക്കലും വയർ നിറച്ച് ഭക്ഷണം കഴിക്കുകയില്ല വിശപ്പടക്കാൻ മാത്രം കഴിക്കും  നബി (സ) യുടെ ഉപദേശം എപ്പോഴും ഓർമയിലുണ്ട് ഭൂമിയിൽ നീയൊരു വഴിയാത്രക്കാരനെപ്പോലെ കഴിയുക ആ ഉപദേശം കിട്ടിയശേഷം അങ്ങനെത്തന്നെയാണ് ജീവിച്ചത് ഒരു വഴിയാത്രക്കാരന്റെ അവസ്ഥ മനസ്സിലാക്കി അതുപോലെ ജീവിച്ചു 

മൈമൂനുബ്നു മഹ്റാൻ പറയുന്നു:

അബ്ദുല്ലാഹിബ്നു ഉമർ (റ) വിന്റെ വീട് ഞാനവിടെച്ചെന്നു എന്തൊരു ലളിതമായ വീട്വളരെ കുറഞ്ഞ വീട്ടുപകരണങ്ങൾ മാത്രം പാത്രങ്ങളും ഫർണിച്ചറുമെല്ലാം തീരെ കുറവ് എല്ലാറ്റിനും കൂടി വില കണക്കാക്കിയാൽ നൂറ് ദിർഹം വരില്ല

ഉമർ (റ) എന്ന ശക്തനായ  നേതാവിന്റെ  പുത്രനാണ് അഗാധ പണ്ഡിതനും, ധീരനായ സേനാനിയും, ജനങ്ങൾ വളരെയേറെ സ്നേഹിക്കുന്ന ജനനായകനുമാണ് ഖലീഫയാവാൻ അനുയോജ്യനാണെന്ന് പല പ്രമുഖർക്കും തോന്നി പലരും ഈ ആവശ്യവുമായി ഇബ്നു ഉമർ (റ) വിനെ സമീപിച്ചിരുന്നു

ഹസൻ (റ) ഇങ്ങനെ അപേക്ഷിച്ചു:

താങ്കൾ ഞങ്ങളുടെ നേതാവാണ് നേതാവിന്റെ മകനുമാണ് അതുകൊണ്ടു ഖിലാഫത്ത് ഏറ്റെടുക്കണം

ഇബ്നു ഉമർ (റ) ഇങ്ങനെ മറുപടി നൽകി:

മുസ്ലിംകൾ പരസ്പരം രക്തം ചിന്തുകയാണ് ആ രക്തത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ എന്നെക്കൊണ്ടാവില്ല

പല തവണ നിർബന്ധിച്ചു ഫലമുണ്ടായില്ല  അധികാരത്തിൽ നിന്ന് അകന്നുനിന്നു പല പദവികളും പല സന്ദർഭങ്ങളിൽ നിരസിച്ചിട്ടുണ്ട്

കർബലയിൽ ഇമാം ഹുസൈൻ (റ) വധിക്കപ്പെടുമ്പോൾ അധികാരത്തിലുണ്ടായിരുന്ന ഖലീഫ യസീദ് ആയിരുന്നു യസീദിന്റെ മരണശേഷം മുആവിയ രണ്ടാമനെ ഖലീഫയാക്കി അദ്ദേഹം രോഗിയായിരുന്നു ഖിലാഫത്ത് ഉപേക്ഷിച്ചു ദിവസങ്ങൾക്കകം മരണപ്പെടുകയും ചെയ്തു

ഒരു ഭരണസ്തംഭനം ഉണ്ടായി ഉമവി നേതാവായ മർവാൻ എന്നവർ ഇബ്നു ഉമർ (റ) വിനോടപേക്ഷിച്ചു

താങ്കൾ അറബ് ജനതയുടെ നേതാവാണ് ഖിലാഫത്ത് ഏറ്റെടുക്കണം ഞങ്ങൾ പിന്തുണ നൽകാം

കിഴക്കൻ പ്രദേശങ്ങളിലെ മുസ്ലിംകൾ നമ്മെ പിന്തുണക്കുമോ?

മർവാൻ പറഞ്ഞു: അവർ പിന്തുണച്ചില്ലെങ്കിൽ വാളുകൾ കൊണ്ടവരെ അനുസരിപ്പിക്കാം

ഇബ്നു ഉമർ (റ) പറഞ്ഞു: വേണ്ട ഞാൻ കാരണത്താൽ ഒരു മനുഷ്യരും വധിക്കപ്പെടരുത് എഴുപത് വർഷത്തെ ഖിലാഫത്ത് ലഭിച്ചാൽ പോലും അതിനുവേണ്ടി ഒരാൾ വധിക്കപ്പെടുന്നത് എനിക്ക് ഇഷ്ടമല്ല

അധികാര സ്ഥാനത്തേക്ക് വരാൻ അദ്ദേഹം ഇഷ്ടപ്പെട്ടതേയില്ല

ഒരിക്കൽ ഇബ്നു ഉമർ (റ) ഒരു വഴിയിലൂടെ നടന്നു പോവുകയായിരുന്നു അദ്ദേഹം തീരെ അസ്വസ്ഥനായിരുന്നു മുസ്ലിംകൾ പരസ്പരം പോരടിക്കുന്നതും ചോര ചിന്തുന്നതും കണ്ടിട്ടാണ് അദ്ദേഹം അസ്വസ്ഥനായത്

അബ്ദുൽ ആലിയ പറയുന്നു: ഞാൻ അദ്ദേഹത്തിന്റെ പിന്നാലെ നടന്നു ഞാൻ പിന്നിലുള്ളത് അദ്ദേഹം അറിഞ്ഞില്ല അദ്ദേഹം സ്വയം പറയുന്നത് ഞാൻ കേട്ടു

അവർ പരസ്പരം പടവെട്ടുന്നു തലകൊയ്യുന്നു എന്നിട്ട് എന്നോട് ഭരണമേൽക്കാൻ പറയുന്നു അത്ഭുതം തന്നെ

അലി (റ)

സത്യത്തിനുവേണ്ടി പോരാടിയ നേതാവ് അദ്ദേഹത്തിന്നെതിരെ പോരാടിയവർ അക്രമികൾ തന്നെ  താനെപ്പോഴും അലി(റ) വിന്റെ പക്ഷത്തായിരുന്നു പക്ഷെ, യുദ്ധം നടന്നപ്പോൾ വളെടുത്തു പോരാടാൻ പോയില്ല വാളെടുത്താൽ അക്രമിക്കേണ്ടത് മുസ്ലിംമിനെയാണ് അതിനു തന്നെക്കൊണ്ടാവില്ല അതുകൊണ്ട് യുദ്ധത്തിൽ നിന്ന് മാറിനിന്നു

പിൽക്കാലത്ത് ദുഃഖം തോന്നി  അന്ന് അലി (റ) വിനോടൊപ്പം പടപൊരുതേണ്ടിയിരുന്നില്ലേയെന്ന് സ്വയം ചോദിച്ചു 

വളരെ സൂക്ഷ്മതയോടെ ദീർഘകാലം ജീവിച്ചു ഒരു കാര്യത്തിലും ദുഃഖമില്ല ഈ ഒരു കാര്യത്തിലൊഴികെ

ഒരിക്കൽ ഒരു സ്നേഹിതൻ ഇറാഖിൽ നിന്നു വന്നു ഒരു കുപ്പി മരുന്ന് ഇബ്നു ഉമർ (റ) വിന് സമ്മനിച്ചു

ഇതെന്താണ്?

മരുന്നാണ്

എന്തിനുള്ള മരുന്ന്

ദഹനത്തിനുള്ള മരുന്ന്

അതുകേട്ട് ഉമർ (റ) ചിരിച്ചു എന്നിട്ടു പറഞ്ഞു: ദഹനത്തിനുള്ള മരുന്നാണോ? എനിക്കോ? ഞാൻ നാൽപത് കൊല്ലമായി വയർ നിറയെ ഭക്ഷണം കഴിക്കാറില്ല

ആഗതൻ ഞെട്ടിപ്പോയി ഉമവികൾ അധികാരത്തിൽ വന്നു സമ്പന്ന രാഷ്ട്രങ്ങൾ അധീനതയിൽ വന്നു വിഭവങ്ങൾ ഇഷ്ടം പോലെ വന്നുചേർന്നു വയർ നിറയെ വിഭവസമ്പന്നമായ സദ്യകൾ കഴിച്ചു ദഹനത്തിന് മരുന്നു കഴിക്കേണ്ട അവസ്ഥയായി പക്ഷെ, അതൊന്നും ഇബ്നു ഉമർ (റ) ശ്രദ്ധിച്ചതേയില്ല

നബി (സ) യുടെ ആഹാരരീതി

തന്റെ വന്ദ്യപിതാവ് ഉമർ (റ) വിന്റെ ആഹാര രീതി അതാണ് ഇന്നും ഇബ്നു ഉമർ (റ) പിന്തുടരുന്നത് ഭക്ഷണത്തിലും വസ്ത്രത്തിലും അതുതന്നെയാണ് മാതൃക

സമ്പത്ത് കുന്നുകൂടിയപ്പോൾ ആ മാതൃക തെറ്റിയില്ല മരണം വരെ അത് തുടർന്നു ചരിത്രത്തിൽ എക്കാലത്തെയും മാതൃകാ പുരുഷനായിത്തീർന്നു

അബ്ദുല്ലാഹിബ്നു ഉമർ (റ) വിനെ മാതൃകയാക്കി ലളിതമായ ജീവിതം നയിക്കുന്ന ഒരു വിഭാഗം അന്നുമുണ്ടായിരുന്നു അവരെപ്പോഴും ഇബ്നു ഉമർ (റ) വിന്റെ വാക്കുകൾക്കു വലിയ വില കൽപിച്ചിരുന്നു

ഒരിക്കൽ ജനങ്ങളുടെ മധ്യത്തിൽ വെച്ചുതന്നെ ഇബ്നു ഉമർ (റ) ഉറക്കെ ദുആ ചെയ്തു

അല്ലാഹുവേ.... സമ്പത്തും ഐഹിക സുഖങ്ങളും വർധിച്ചിരിക്കുന്നു അധിക ജനങ്ങളും അതിലേക്കു ചായുന്നു റബ്ബേ.... ഞങ്ങൾ നിന്നെ ഭയപ്പെടുന്നു അതുകൊണ്ടാണ് ഞങ്ങൾ ഐഹിക സുഖങ്ങൾ പരിത്യജിക്കുന്നത് നിന്നെ ഭയപ്പെട്ടില്ലായിരുന്നുവെങ്കിൽ ഐഹിക സുഖങ്ങൾ ആസ്വദിക്കുന്നതിൽ ഞങ്ങൾ ഖുറൈശികളെ പിന്നിലാക്കുമായിരുന്നു

ആ പ്രാർത്ഥന ജനങ്ങൾ കേട്ടു വാക്കുകൾ ഓരോന്നും മനസ്സിൽ തട്ടി അവർ ഞെട്ടിപ്പോയി

അല്ലാഹുവിനോടുള്ള ഭയം, സൂക്ഷ്മത അതു അതിശയിപ്പിക്കുന്നതായിരുന്നു  ഒരിക്കൽ ഒരാൾ ഇബ്നു ഉമർ (റ) വിനോടിങ്ങനെ പറഞ്ഞു:

'ചിലർ ഭരണാധികാരിയുടെ മുമ്പിൽ വെച്ചു ഒരു രീതിയിൽ സംസാരിക്കും പുറത്തുവന്നാൽ മറ്റൊരു രീതിയിലും സംസാരിക്കും '

ഇബ്നു ഉമർ (റ) പറഞ്ഞു: നബി (സ) തങ്ങളുടെ കാലത്ത് ഇതിന് പറഞ്ഞിരുന്നത് നിഫാഖ് (കാപട്യം) എന്നായിരുന്നു

സ്വഹാബികളെക്കുറിച്ച് ഇബ്നു ഉമർ (റ) എപ്പോഴും പ്രശംസിച്ചു പറയും അബ്ദുല്ലാഹിബ്നു ഉമർ (റ) വാർദ്ധക്യത്തിലെത്തുമ്പോൾ സ്വഹാബികൾ മിക്കവാറും വഫാത്തായിക്കഴിഞ്ഞിട്ടുണ്ട് അദ്ദേഹം പറഞ്ഞു:

'പ്രവാചക ചര്യ പിൻപറ്റാനാഗ്രഹിക്കുന്നവർ വഫാത്തായിപ്പോയ സ്വഹാബികളെ പിൻപറ്റട്ടെ ഈ സമുദായത്തിലെ ഏറ്റവും ഉത്തമരായവർ അവരാകുന്നു അവർ അഗാധ ജ്ഞാനികളായിരുന്നു പ്രവാചകരുടെ സഹവാസത്തിനും, ദീനിന്റെ പ്രചരണത്തിനും വേണ്ടി അല്ലാഹു തിരഞ്ഞെടുത്ത വിഭാഗമാണവർ നിങ്ങൾ അവരുടെ സ്വഭാവഗുണങ്ങൾ സ്വീകരിക്കുക അവരുടെ മാതൃകകൾ പിൻപറ്റുക.....



ദീൻ സമ്പൂർണമായി 


സലാം പറയുക
അതു കേവലം ഒരു അഭിവാദ്യമല്ല മഹത്തായൊരു പ്രാർത്ഥനയാണ് പരിചയമുള്ളവർക്കും ഇല്ലാത്തവർക്കും സലാം പറയുക

നബി (സ) തങ്ങൾ സലാമിന്റെ മഹത്വം വിവരിച്ചിരിക്കുന്നു അബ്ദുല്ലാഹിബ്നു ഉമർ (റ) അതുനന്നായി ഉൾക്കൊണ്ടു

അദ്ദേഹം വീട്ടിൽ നിന്ന് പുറത്തുപോകും എന്തിന്? കണ്ടവർക്കെല്ലാം സലാം പറയാൻ തെരുവുകൾ തോറും നടക്കും സലാം പറയും പല വഴികളിൽ നടക്കും നിരവധി പേരെ കാണും തിരിച്ചു വരും ഇതൊരു ചര്യയാക്കി മാറ്റി ഒരു സുന്നത്ത് സജീവമാക്കാനുള്ള ശ്രമം ആരെങ്കിലും സലാം പറഞ്ഞാൽ വലിയ സന്തോഷമാണ്

അബ്ദുല്ലാഹിബ്നു ഉമർ (റ) വിന്റെ ചരിത്രമെഴുതിയവർ ഇക്കാര്യം എടുത്തു പറയുന്നുണ്ട്

അദ്ദേഹം തന്നെ ഇക്കാര്യം പ്രസ്താവിക്കുന്നു

ഞാൻ ജനങ്ങൾക്കു സലാം ചൊല്ലുക
ജനങ്ങൾ എനിക്കു സലാം ചൊല്ലുക അതിനുവേണ്ടിയാണ് ഞാൻ ചുറ്റിനടന്നത് മറ്റൊരാവശ്യവും എനിക്കില്ല

ദേഹത്തിന്റെ സമകാലീനനായ തുഫൈലബ്നു ഉബയ്യ് (റ) പറയുന്നത് ഇങ്ങനെ:

അബ്ദുല്ലാഹിബ്നു ഉമർ (റ) രാവിലെ അങ്ങാടിയിലേക്കിറങ്ങും വഴിയിൽ കാണുന്ന പാവങ്ങൾക്കും കച്ചവടക്കാർക്കും സലാം പറയും അദ്ദേഹം ഏതെങ്കിലും സാധനത്തിന് വില ചോദിക്കുന്നത് ആരും കേട്ടിട്ടില്ല ഏതെങ്കിലും സാധനം വാങ്ങുന്നതും കണ്ടിട്ടില്ല

ചിലപ്പോഴൊക്കെ ദീർഘ യാത്രക്കു പോകും മദീനയിൽ തിരിച്ചെത്തിയാൽ നേരെ പോവുന്നത് മസ്ജിദുന്നബവിയിലേക്ക് റൗളാ ശരീഫിൽ ചൊല്ലും

റസൂലുല്ലാഹി (സ) തങ്ങൾക്ക് സലാം പറയും അതുകഴിഞ്ഞ് അബൂബക്കർ സിദ്ദീഖ് (റ) വിന് സലാം ചൊല്ലും പിന്നെ വന്ദ്യപിതാവ് ഉമർ (റ) വിന് സലാം ചൊല്ലും

അബ്ദുല്ലാഹിബ്നു ഉമർ (റ) ആരോടും ദേഷ്യപ്പെടാറില്ല ശാപ വാക്കുകൾ പറയാറില്ല ഒരിക്കൽ മാത്രം ഒരു സംഭവമുണ്ടായി തന്റെ അടിമയോട് പരുഷമായി പെരുമാറി ദുഃഖം വന്നു പ്രായശ്ചിത്തമായി എന്ത് ചെയ്തെന്നോ? ആ അടിമയെമോചിപ്പിച്ചു സ്വതന്ത്രനാക്കി

സൈദുബ്നു അസ്ലം ഒരു സംഭവം പറയുന്നു

അബ്ദുല്ലാഹിബ്നു ഉമർ (റ) വിനെ ഒരാൾ ചീത്ത പറയാൻ തുടങ്ങി മറുപടി പറയാതെ നടന്നു അയാൾ ചീത്ത പറഞ്ഞുകൊണ്ട് പിന്നാലെ നടന്നു വീട്ടിലെത്തി വീട്ടിൽ പ്രവേശിക്കുംമുമ്പെ തിരിഞ്ഞു നിന്നു എന്നിട്ടിങ്ങനെ പറഞ്ഞു:

ഞാനും എന്റെ സഹോദരൻ ആസ്വിമും ആരെയും ശകാരിക്കാറില്ല

മനുഷ്യസേവനം അതാണ് ലക്ഷ്യം ആർക്കെങ്കിലും എന്തെങ്കിലും സേവനം ചെയ്യാൻ കിട്ടുന്ന ഒരവസരവും പാഴാക്കിക്കളയില്ല

ഇബ്നു ഉമർ (റ) വിനെ പരിചരിക്കാൻ വേണ്ടി പലരും വരും എന്നാൽ അവർക്കതിന് അവസരം കിട്ടാറില്ല അവർക്കങ്ങോട്ട് സഹായം ചെയ്തു കൊടുക്കുകയും ചെയ്യും

മുജാഹിദ് (റ) പറയുന്നു: ഞങ്ങൾ ഒരുമിച്ച് ഒരു യാത്രക്കിറങ്ങി ഇബ്നു ഉമർ (റ) വിന് യാത്രയിൽ എന്തെങ്കിലും സേവനങ്ങൾ ചെയ്തു കൊടുക്കാമല്ലോ എന്നായിരുന്നു എന്റെ ചിന്ത പക്ഷെ, അതിന്നവസരമുണ്ടായില്ല അദ്ദേഹം എനിക്കു സേവനം ചെയ്യുകയാണുണ്ടായത്

മക്കയിലും മദീനയിലുമുണ്ടായിരുന്ന സ്വഹാബികളെല്ലാം വഫാത്തായിക്കഴിഞ്ഞു അവസാനം വഫാത്തായത് അബ്ദുല്ലാഹിബ്നു ഉമർ (റ) ആയിരുന്നുവെന്ന് ചരിത്രം പറയുന്നു

നബി (സ) തങ്ങളുടെ ഹജ്ജ്
വിടവാങ്ങൽ ഹജ്ജ്

നബി (സ) തങ്ങളുടെ ജീവിതത്തിലെ അവസാനത്തെ ദുൽഹജ്ജ് മാസം ആ മാസത്തിലാണ് ഹജ്ജത്തുൽ വിദഅ് നടക്കുന്നത് ദുൽഹജ്ജിനു ശേഷം വരുന്ന രണ്ടു മാസങ്ങൾ മുമർറം, സ്വഫർ തുടർന്നു വരുന്നത് റബീഉൽ അവ്വൽ ആ റബീഉൽ അവ്വൽ മാസത്തിൽ നബി (സ) തങ്ങൾ വഫാത്താവുന്നു

നബി (സ) തങ്ങൾ ഹജ്ജിന് പുറപ്പെടുന്ന വിവരം മദീനയിൽ വിളംബരം ചെയ്തു കൂടെപ്പോകാൻ ഉദ്ദേശിക്കുന്നവർക്കെല്ലാം പോകാം

നിരവധിയാളുകൾ മദീനയിലെത്തി തമ്പുകെട്ടി താമസം തുടങ്ങി അവരും മദീനക്കാരും നബി (സ) തങ്ങളോടൊപ്പം പുറപ്പെടുകയാണ്

അബ്ദുല്ലാഹിബ്നു ഉമർ (റ) നബി (സ) തങ്ങളോടൊപ്പമുണ്ട് നബി (സ) ചെയ്യുന്ന ഓരോ കർമവും സൂക്ഷ്മതയോടെ പഠിക്കുകയാണ്

ഒരു സുന്നത്ത് പോലും അവഗണിക്കുന്നില്ല അത്രക്ക് ശ്രദ്ധയോടെ പിന്തുടരുന്നു നബി (സ) ഇഹ്റാമിൽ പ്രവേശിച്ചതുപോലെ ഇഹ്റാമിൽ പ്രവേശിച്ചു നബി (സ) തൽബിയത്ത് ചൊല്ലിയതുപോലെ ചൊല്ലി ശേഷം ധരിച്ചത് പോലെ ധരിച്ചു ഓരോ അമലും കണ്ടു പഠിച്ചു ഒപ്പിയെടുത്തു

നബി (സ) തങ്ങളോടൊപ്പം മക്കയിൽ പ്രവേശിച്ചു ആവേശം അലതല്ലുന്ന അന്തരീക്ഷം നബി (സ) തങ്ങളോടൊപ്പം ത്വവാഫ് ചെയ്തു
മിനാ
അറഫ
മുസ്ദലിഫ

എല്ലായിടത്തും നബി (സ) തങ്ങളോടൊപ്പം അബ്ദുല്ലാഹിബ്നു ഉമർ (റ) ഉണ്ട് ഓരോ സ്ഥലത്തിന്റെയും മഹത്വങ്ങൾ പഠിച്ചു ഓരോ പ്രദേശത്തിന്റെയും ചരിത്രം എല്ലാം നബി (സ) തങ്ങളിൽ നിന്നു നേരിട്ടു കേട്ടു പഠിച്ചു

അറഫിയിൽ നബി (സ) തങ്ങൾ നിന്ന സ്ഥലം അവിടെയാണ് ഇബ്നു ഉമർ (റ) വർഷംതോറും വന്നു നിന്നത് എവിടെയെല്ലാം ഇരുന്നുവോ അവടിയെല്ലാം ഇരുന്നു ഒരു സ്ഥലവും മറന്നില്ല ഒരു അമലും മറന്നില്ല

നബി (സ) ചൊല്ലാൻ പറഞ്ഞത് ചൊല്ലി ചെയ്യാൻ പറഞ്ഞത് ചെയ്തു
കല്ലേറ്
ബലിയറുക്കൽ
മിനായിലെ രാപ്പാർക്കൽ
മുസ്ദലിഫയിലെ രാപ്പാർക്കൽ

എല്ലാം കഴിഞ്ഞ് മക്കത്തെത്തി അറഫയിൽ എല്ലാവരെയും ഒന്നിച്ചു കണ്ടു സന്തോഷമായി അറഫയിലെ ഖുത്വ് ബയിൽ എല്ലാ കാര്യങ്ങളും വ്യക്തമായിപ്പറഞ്ഞു

ഇനി ഇതുപോലെ ഒരു കൂടിച്ചേരലില്ല ഇതുപോലൊരു ഖുത്വുബയില്ല ഇതു വിടവാങ്ങൽ ഖുത്വുബയാണ് ദീൻ പൂർത്തീകരിക്കപ്പെട്ടു

ഇന്നത്തെ ദിവസം നിങ്ങളുടെ ദീൻ നിങ്ങൾക്കു നാം പൂർത്തീകരിച്ചു തന്നിരിക്കുന്നു

അൽ യൗമ അക്മൽതു ലകും ദീനകും

എന്റെ അനുഗ്രഹങ്ങൾ നിങ്ങൾക്കു പൂർത്തീകരിച്ചു തന്നിരിക്കുന്നു

ഇസ്ലാം നിങ്ങൾക്കു മതമായി പൂർത്തീകരിച്ചു തന്നിരിക്കുന്നു

വ അത്മംതു അലൈകും നിഅ്മതീ
വ റളീതു ലകുമുൽ ഇസ്ലാമ ദീന

ദീൻ പൂർത്തിയായി അതറിഞ്ഞ സന്തോഷം അറഫയിൽ ആഹ്ലാദം അലയടിച്ചു ഒരാൾക്കു മാത്രം സന്തോഷം വന്നില്ല പൊട്ടിക്കരയുന്നു അതാരാണ്? അബൂബക്കർ സിദ്ദീഖ് (റ)

പലരും സങ്കടത്തിന്റെ കാരണം തിരക്കി

അബൂബക്കർ സിദ്ദീഖ് (റ) പറഞ്ഞു: ദീൻ പൂർത്തിയായാൽ പിന്നെ പ്രവാചകന്റെ ആവശ്യമെന്ത്? നബി (സ) ദൗത്യം പൂർത്തിയാക്കിയാൽ മടങ്ങിപ്പോവില്ലേ? നബി (സ) നമ്മെ വിട്ടുപോകും അതിന്റെ സൂചനയാണ് ഈ വചനം

കേട്ടവർ ഞെട്ടി പ്രവാചകൻ വിടവാങ്ങുമോ? ഇതുവരെ അത് ചിന്തിച്ചിട്ടില്ല ചിലർ ഓടി നബി (സ) യുടെ സന്ധിധിയിലേക്ക് അബൂബക്കർ (റ) വിന്റെ വാക്കുകൾ അവിടെ ഉദ്ധരിക്കപ്പെട്ടു

പ്രവാചകൻ നിഷേധിച്ചില്ല സത്യവിശ്വാസികളുടെ മനസ്സിൽ വേദന പടർന്നു എല്ലാവരും മക്കയിലെത്തി ഹജ്ജിന്റെ അമലുകൾ പൂർത്തിയാക്കി ഹജ്ജ് പഠിച്ചു

ഇഹ്റാം
അറഫയിൽ നിൽക്കൽ
ത്വവാഫുൽ ഇഫാളഃ
സഅ് യ്
മുടി നീക്കൽ
അതെല്ലാം കഴിഞ്ഞു

എന്തെല്ലാം കാര്യങ്ങൾ പഠിച്ചറിഞ്ഞു മിനായിലെ രാവുകൾ അവിടത്തെ അമലുകൾ, അറഫാ പ്രവേശം, അറഫായിലെ നിറുത്തം, നബി (സ) തങ്ങളുടെ വിടവാങ്ങൽ ഖുത്വുബ, മുസ്ദലിഫയിലെ രാപ്പർക്കൽ, കല്ല് പെറുക്കൽ, ജംറകളിൽ കല്ലെറിയൽ, ബലിയറുക്കൽ, മുടിനീക്കൽ.....

എല്ലാം ഓർമയിൽ തെളിഞ്ഞു നിൽക്കുന്നു ഇനിയൊരു കർമം ബാക്കിയുണ്ട് വിടവാങ്ങൽ ത്വവാഫ് ത്വവാഫുൽ വിദാഅ്

ഉംറ നിർവഹിച്ചു
ത്വവാഫുൽ വിദാഅ്
കഅ്ബാ ശരീഫിനോട് യാത്ര ചോദിക്കുന്നു നനയാത്ത കവിളുകളില്ല ദുഃഖത്തോടെ സാധനങ്ങൾ പെറുക്കിക്കെട്ടി മൃഗങ്ങളുടെ മുതുകിൽ ബന്ധിച്ചു
ഇനിയൊരു യാത്ര ചോദിക്കലുണ്ട് അതാണ് സഹിക്കാൻ കഴിയാത്തത്

നബി (സ) തങ്ങളോടു യാത്ര ചോദിക്കൽ എത്ര ദുഃഖകരമായ വിടവാങ്ങൽ എത്രയോ നാടുകളിൽ നിന്നു വന്നവർ അവരവരുടെ നാടുകളിലേക്കു മടങ്ങുന്നു

നബി (സ) തങ്ങളുടെ പുണ്യം നിറഞ്ഞ കരം പിടിക്കുക വിട പറയുക എങ്ങനെ സഹിക്കും?

ചെറുസംഘങ്ങൾ
വലിയ സംഘങ്ങൾ
മക്കവിട്ടുകൊണ്ടിരിക്കുന്നു
ഒടുവിൽ നബി (സ) തങ്ങളും മദീനക്കാരും ബാക്കിയായി നബി (സ) തങ്ങൾ മക്കക്കാരോടു വിടചൊല്ലി നിശബ്ദമായ കൂട്ടക്കരച്ചിൽ

നബി (സ) തങ്ങളും മദീനക്കാരും മക്കവിട്ടു മക്കയോടുള്ള നബി (സ) തങ്ങളുടെ അവസാന യാത്ര മദീനയിലേക്കുള്ള വഴിയിൽ താമസിക്കുന്നവരും കൂടെയുണ്ട് ഓരോ സംഘമായി വഴിയിൽ നിന്നു യാത്ര പിരിയുന്നു

ഇതുപോലൊരു ഇനിയൊരു ഹജ്ജ് യാത്ര ഉണ്ടാവില്ല ഹജ്ജ് യാത്ര കഴിഞ്ഞ് നബി (സ) തങ്ങളും സ്വഹാബികളും മദീനയിലെത്തി

ഇസ്ലാം മതം പൂർണമായിരിക്കുന്നു ആദ്യഘട്ടത്തിൽ തൗഹീദ് പഠിച്ചു പിന്നെ നിസ്കാരം വന്നു മദീനയിൽ വെച്ചു നോമ്പും സകാത്തും കിട്ടി നബി (സ) തങ്ങളുടെ അവസാന കാലത്ത് ഹജ്ജും കിട്ടി ദീൻ സമ്പൂർണമായി ഇസ്ലാം, ഈമാൻ, ഇഹ്സാൻ എല്ലാം പൂർണമായി


വിടവാങ്ങി 





ഹജ്ജാജുബ്നു യൂസുഫ്
ക്രൂരനായ ഗവർണർ
മക്കക്കാരുടെ അമീറായിരുന്ന അബ്ദുല്ലാഹിബ്നു സുബൈർ (റ) വിനെ വധിച്ച ഭരണാധികാരി

ആ സംഭവത്തിൽ അബ്ദുല്ലാഹിബ്നു ഉമർ (റ) വിന്റെ മനസ് പിടഞ്ഞുപോയി ആ മയ്യിത്തിനോടു കാണിച്ച ക്രൂരത അതെല്ലാം കാണേണ്ടിവന്നല്ലോ അസഹ്യമായ വേദന നൽകിയ സംഭവങ്ങൾ

മകന്റെ മയ്യിത്ത് കാണാൻ ഓടിയെത്തിയ ഉമ്മ അസ്മാഅ് (റ) അവരെ സമാധാനിപ്പിക്കാൻ വാക്കുകൾ കിട്ടാതെ വിഷമിച്ചുപോയി

അബ്ദുല്ലാഹിബ്നു ഉമർ (റ) അവർകളും നിരീക്ഷണത്തിലാണ് ഹജ്ജാജിന്റെ നിരീക്ഷണത്തിൽ ഹജ്ജാജിന്റെ അക്രമവും അനീതിയും കണ്ട് വെറുതെയിരിക്കാൻ ഒരു മഹോന്നത സ്വഹാബിക്കു കഴിയുമോ?

സത്യം വിളിച്ചു പറയും അതിന്നു കഴിയില്ലെങ്കിൽ പിന്നെന്തു ജീവിതം?

അബ്ദുല്ലാഹിബ്നു ഉമർ (റ) ജീവിച്ചിരിക്കുന്നത് അപകടകരമാണെന്ന് ഹജ്ജാജിനും കിങ്കരന്മാർക്കും തോന്നി പക്ഷെ, തൊടാൻ ധൈര്യമില്ല അത്രയേറെ ജനസ്വാധീനമുള്ള നേതാവാണ് നബി (സ) തങ്ങളുടെ കാൽപാടുകൾ അതിസൂക്ഷ്മതയോടെ പിന്തുടരുന്ന സാത്വികൻ

സമയം വരും, നോക്കാം ഹജ്ജാജ് കാത്തിരിക്കുകയാണ് ഹജ്ജിന്റെ കാലം വന്നു ഹജ്ജാജ് മക്കയിലേക്കു വരികയാണ് ഹജ്ജ് നിർവഹിക്കാൻ കൂടെ പലരുമുണ്ട്

അബ്ദുല്ലാഹിബ്നു സുബൈർ (റ) വധിക്കപ്പെട്ട അതേ വർഷത്തെ ഹജ്ജ്

ഖലീഫയായ അബ്ദുൽ മലിക് തന്റെ ഗവർണറായ ഹജ്ജാജിന് ചില നിർദേശങ്ങൾ നൽകി

താങ്കൾ മക്കയിലേക്കു പോവുകയാണ് അവിടെവെച്ച് അബ്ദുല്ലാഹിബ്നു ഉമറിനെ കണ്ടുമുട്ടും അദ്ദേഹം അഗാധ പണ്ഡിതനാണ് അദ്ദേഹം പറയുന്നതിന് എതിര് പറയരുത് അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്ക് തടസ്സം നിൽക്കരുത് വമ്പിച്ച സ്വാധീനമുള്ള ആളാണ്

ഹജ്ജാജ് ഖലീഫയോട് എല്ലാം സമ്മതിച്ചു പക്ഷെ, നിഗൂഢമായ ചില തീരുമാനങ്ങളെടുക്കുകയും ചെയ്തു

ഹജ്ജതുൽ വിദഇൽ പങ്കെടുത്ത മഹാനാണ് അബ്ദുല്ലാഹിബ്നു ഉമർ (റ) ഹജ്ജിന്റെ മഹത്വം ശരിക്കു മനസ്സിലാക്കി പിന്നീട് ധാരാളം ഹജ്ജ് ചെയ്തു നബി (സ) തങ്ങൾ നിർവഹിച്ച കർമങ്ങൾ അതേപടി അനുകരിക്കുകയാണ് ഓരോ സുന്നത്തും അതുപോലെ നിർവഹിച്ചു

നബി (സ) എവിടെവെച്ചാണോ ഇഹ്റാമിൽ പ്രവേശിച്ചത് അവിടെവെച്ചുതന്നെ ഇബ്നു ഉമർ (റ) വും ഇഹ്റാമിൽ പ്രവേശിച്ചു ഓരോ അമലും അതുപോലെ നിർവഹിച്ചു

കൂടെയുള്ളവർക്ക് ഓരോ അമലും എങ്ങനെ നിർവഹിക്കണമെന്ന് പറഞ്ഞു കൊടുക്കും മഹാന്റെ സാന്നിധ്യം പലർക്കും അനുഗ്രഹമായി

അബ്ദുല്ലാഹിബ്നു ഉമർ (റ) വിന്റെ കൂടെ ഹജ്ജിന് വന്നിരിക്കുകയാണ് പുത്രനായ സാലിം

ഹജ്ജാജ് ഉപ്പയെയും പുത്രനെയും കണ്ടു ചിലതൊക്കെ സംസാരിച്ചു

ആ രംഗം വിവരിച്ച ചരിത്രകാരന്മാർ ഇങ്ങനെ രേഖപ്പെടുത്തി: ഹജ്ജാജിന്റെ കൂടെ ക്രൂരനായ ഒരു മനുഷ്യനുണ്ടായിരുന്നു അയാൾ സ്വകാര്യമായി ഒരു ഉളി സൂക്ഷിച്ചിരുന്നു അതിൽ വിഷം പുരട്ടിയിരുന്നു

അബ്ദുല്ലാഹിബ്നു ഉമർ (റ) വിന്റെ കാലിൽ മുറിവുണ്ടായി ഈ ഉളി തട്ടിയതാണ് അതുകാരണം അദ്ദേഹം രോഗിയായി

അബ്ദുല്ലാഹിബ്നു ഉമർ (റ) രോഗിയാണെന്ന വിവരം മക്കയിൽ പരന്നു ജനങ്ങൾ കടുത്ത ദുഃഖത്തിലായി മഹാനവർകൾക്ക് കാര്യങ്ങളെല്ലാം മനസ്സിലായി

ധാരാളമാളുകൾ രോഗിയെ കാണാൻ വരുന്നു കൂട്ടത്തിൽ ഹജ്ജാജുബ്നു യൂസുഫും ചെന്നു വളരെ സ്നേഹഭാവത്തിൽ പെരുമാറി

സഈദുബ്നുൽ ആസ്വ് ആ രംഗം വിവരിക്കുന്നു

ഈ മുറിവാണോ രോഗ കാരണം? ഹജ്ജാജിന്റെ ചോദ്യം

'അതെ' ഇബ്നു ഉമർ (റ) പറഞ്ഞു

ആരാണ് ഈ മുറിവുണ്ടാക്കിയത്? അവനെക്കിട്ടിയാൽ ഞാൻ നല്ല ശിക്ഷ നൽകും താങ്കൾക്ക് അയാളെക്കുറിച്ച് വല്ല വിവരവുമുണ്ടോ?

ആയുധമായി ഇവിടെ വരാൻ ആ മനുഷ്യനോട് കൽപിച്ചതാരാണോ അയാളാണ് ഈ മുറിവിന് കാരണക്കാരൻ

ഹജ്ജാജിന് സൂചന മനസ്സിലായി യാത്ര പറഞ്ഞു പുറത്തിറങ്ങി ഇനിയൊന്നും പേടിക്കാനില്ല മരണം സംഭവിക്കും ആശ്വാസത്തോടെ ഹജ്ജാജ് തിരിച്ചുപോയി

ഇബ്നു ഉമർ (റ) മകനെ വിളിച്ചു അവസാന ഉപദേശങ്ങൾ നൽകിക്കൊണ്ടിരുന്നു

കിടന്ന കിടപ്പിൽ ഓർമിക്കാൻ എന്തുമാത്രം സംഭവങ്ങൾ നബി (സ) തങ്ങളോടൊത്തുള്ള കാലം എത്ര സന്തോഷകരമായിരുന്നു ആ കാലം

പ്രിയ സഹോദരി ഹഫ്സ (റ)
കുടുംബത്തിന്റെ വെളിച്ചമായിരുന്നു അബൂബക്കർ (റ) വിന്റെ കാലത്ത് എഴുതിയുണ്ടാക്കിയ മുസ്വ് ഹഫ് അത് സൂക്ഷിച്ചത് ഹഫ്സ (റ) യായിരുന്നു അവരുടെ വിവാഹം കാരണം നബി (സ) യുടെ വീട്ടിൽ പോവാനും കൂടുതൽ ബന്ധപ്പെടാനും അവസരമുണ്ടായി ഹഫ്സ (റ) യുടെ സ്നേഹം നിറഞ്ഞ നിർബന്ധം വിവാഹം കഴിക്കാനുള്ള നിർബന്ധം അതുകാരണം താൻ വിവാഹിതനായി നല്ല ദാമ്പത്യ ജീവിതമുണ്ടായി ബുദ്ധിമതിയായ ഹഫ്സ (റ) യുടെ വിലപ്പെട്ട ഉപദേശങ്ങൾ തനിക്കെന്നും ഒരു മുതൽക്കൂട്ടായിരുന്നു അവരുടെ വഫാത്തിന് ശേഷം ആ മുസ്വ് ഹഫ് തന്റെ കൈവശം വന്നു ചേർന്നു നിധിപോലെ സൂക്ഷിക്കുന്നു

സ്നേഹനിധിയായ സഹോദരി ഹിജ്റഃ നാൽപത്തി അഞ്ചിൽ വഫാത്തായി കടുത്ത ദുഃഖം വന്നു താൻ പിന്നെയും ജീവിച്ചു പലതും കണ്ടു ഖുലഫാഉർറാശിദുകളുടെ വിയോഗം ഒട്ടനേകം സ്വഹാബികളുടെ വഫാത്ത്

അംറുബ്നു ദീനാർ പറയുന്നു

അവിവാഹിതനായി ജീവിക്കാനായിരുന്നു അബ്ദുല്ലാഹിബ്നു ഉമർ (റ) തീരുമാനിച്ചത് സഹോദരി ഹഫ്സ (റ) നന്നായി ഉപദേശിച്ചു സന്താനങ്ങൾ കാരണം കിട്ടാനുള്ള നേട്ടങ്ങളൊക്കെ വിവരിച്ചു കൊടുത്തു

അബ്ദുല്ലാഹിബ്നു ഉമർ (റ) വിവാഹിതനായി ഒന്നിലധികം ഭാര്യമാരുണ്ടായിരുന്നു

പന്ത്രണ്ട് പുത്രന്മാർ ജനിച്ചു നാലു പുത്രിമാരും അവരുടെ പേരുകൾ

1. അബൂബക്കർ 2. അബൂ ഉബൈദ 3. വാഖിദ് 4 അബ്ദുല്ല 5. ഉമർ 6. ഹഫ്സ 7. സൗദ 8. അബ്ദുർറഹ്മാൻ 9. സാലിം 10. ഉബൈദുല്ല 11. ഹംസ 12. സൈദ്
13. ആഇശ 14. ബിലാൽ 15. അബൂസലം 16. ഖലാബത്ത്

ആദ്യം പറഞ്ഞ ഏഴു മക്കളുടെ ഉമ്മ സ്വഫിയ്യ ബിൻത് അബീ ഉബൈദയാകുന്നു

അബ്ദുർറഹ്മാൻ എന്ന കുട്ടിയുടെ ഉമ്മ ഉമ്മു അൽഖമ എന്നാകുന്നു ഇബ്നു ഉമറിന്റെ വിളിപ്പേര് അബൂ അബ്ദുർറഹ്മാൻ എന്നായിരുന്നു

സൈദ് എന്ന കുട്ടിയുടെ ഉമ്മ സഹ്ലത്ത് ബിൻത് മാലിക് ആകുന്നു

ബാക്കി മക്കളെയെല്ലാം പ്രസവിച്ചത് ഉമ്മു വലദ് എന്ന കുലീന വനിതയാകുന്നു

മക്കളെല്ലാം പിൽക്കാല ചരിത്രത്തിൽ സമുന്നത പദവികളിൽ എത്തിച്ചേർന്നു

അബ്ദുല്ല എന്ന പുത്രൻ അബ്ദുല്ലാഹിബ്നു അബ്ദില്ല എന്ന പേരിൽ പ്രസിദ്ധനായിത്തീർന്നു

സാലിം എന്ന കുട്ടിയും വളരെ പ്രസിദ്ധനായിത്തീർന്നു അഗാധ പണ്ഡിതനും ബുദ്ധിമാനും ധീരനുമായിരുന്നു അവസാന ഹജ്ജ് യാത്രയിൽ ഉപ്പയുടെ സേവകനായി കൂടെ നിന്നു

ഹജ്ജാജും ഉപ്പയും തമ്മിൽ സംഭാഷണം നടക്കുമ്പോൾ കൂടെയുണ്ട് അവസാന വസ്വിയ്യത്ത് ഈ മകനോടായിരുന്നു

മറ്റു പുത്രന്മാരും പിൽക്കാലത്ത് സമുന്നത പദവികളിൽ എത്തിച്ചേർന്നു ഉപ്പയുടെ സ്വഭാവ ഗുണങ്ങൾ ഒപ്പിയെടുത്ത മക്കൾ പുത്രിമാർ മാതൃകാ വനാതകളായി ജീവിച്ചു പണ്ഡിത വനിതകളായിരുന്നു

സഈദുബ്നു മുസയ്യബ് പറയുന്നു:

ഒരിക്കൽ അബ്ദുല്ലാഹിബ്നു ഉമർ (റ) എന്നോടു ചോദിച്ചു: ഞാൻ എന്റെ പുത്രന് സാലിം എന്ന് പേരിട്ടു എന്താണതിന്റെ കാരണം? അറിയുമോ?

അറിയില്ല

എന്നാൽ കേട്ടോളൂ അത് സാലിം മൗലാ അബീ ഹുദൈഫയുടെ പേരാണ്

ഞാനെന്റെ മകന് വാഖിദ് എന്ന് പേരിട്ടു എന്താണു കാരണം എന്നറിയാമോ?

ഇല്ല, പറഞ്ഞു തന്നാലും

വാഖിദുബ്നു അബ്ദില്ല അൽ യർബൂഈ എന്ന മഹാന്റെ പേരാണത്

എന്റെ മകന് ഞാൻ അബ്ദുല്ല എന്നു പേരിട്ടു എന്താണു കാരണമെന്നറിയാമോ ?

ഇല്ല, പറഞ്ഞാലും

അത് അബ്ദുല്ലാഹിബ്നു റവാഹയുടെ പേരാണ്

മക്കൾക്ക് പേരിടുന്ന കാര്യത്തിൽ വളരെ ശ്രദ്ധിച്ചിരുന്നു എന്ന് മനസ്സിലാക്കാം താൻ ഏറെ ബഹുമാനിക്കുന്ന മഹത്തുക്കളുടെ പേരാണ് മക്കൾക്കു നൽകിയത്

നബി (സ) യുടെ പാദമുദ്രകൾ സൂക്ഷ്മതയോടെ പിന്തുടർന്ന സ്വഹാബിയായിരുന്നു അബ്ദുല്ലാഹിബ്നു ഉമർ (റ) ഇക്കാര്യം എത്രയോ സ്വഹാബികൾ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്

നബി (സ) തങ്ങൾ എവിടെയെല്ലാം നിസ്കരിച്ചിട്ടുണ്ടോ അവിടെയെല്ലാം പോയി നിസ്കരിച്ചു

അബ്ദുല്ലാഹിബ്നു ഉമർ (റ) വിനെപ്പോലെ നബി (സ) തങ്ങളുടെ കാൽപാടുകൾ പിന്തുടർന്ന മറ്റൊരാളില്ല എന്ന് ആഇശ ബീവി (റ) പറഞ്ഞു

അബ്ദുല്ലാഹിബ്നു ഉമർ (റ) തന്റെ പ്രിയ പുത്രൻ സാലിമിനോടു പറഞ്ഞു

ഞാൻ മരണപ്പെട്ടാൽ എന്നെ ഹറമിന്റെ പുറത്ത് ഖബറടക്കണം കാരണം, ഞാൻ മുഹാജിറാണ് ഈ സ്ഥലം വിട്ടുപോയവനാണ്

മകൻ പറഞ്ഞു: ഞങ്ങൾ ശ്രമിക്കാം കഴിഞ്ഞാൽ അങ്ങനെ ചെയ്യാം

മറുപടി ഇഷ്ടപ്പെട്ടില്ല ഗൗരവത്തോടെ പറഞ്ഞു
മകനേ....ഞാൻ പറഞ്ഞത് നീ അനുസരിക്കണം

ഉപ്പാ.... അനുസരിക്കാം ഭരണകൂടം അനുവദിച്ചാൽ അങ്ങനെ ചെയ്യാം ഉപ്പയുടെ ആഗ്രഹത്തിന് അവർ വിലകൽപിക്കുമോ?

ഉപ്പക്ക് കാര്യം മനസ്സിലായി നിശബ്ദനായി ഹജ്ജാജ് സമ്മതിക്കില്ല അദ്ദേഹവും മയ്യിത്ത് നിസ്കരിക്കും ദുഃഖം പ്രകടിപ്പിക്കും ജനങ്ങൾ തെറ്റിദ്ധരിക്കും

ഉപ്പ മടങ്ങിപ്പോവുകയാണ്
ഹബീബിന്റെ സവിധത്തിലേക്ക്
ശരീരത്തിൽ നിന്ന് റൂഹ് പിരിഞ്ഞു പോയി തൗഹീദിലായി മരണപ്പെട്ടു ഹിജ്റഃ എഴുപത്തിമൂന്നിലായിരുന്നു വഫാത്ത്

ഉപ്പയുടെ ആഗ്രഹം നടന്നില്ല ഹറമിൽ തന്നെ ഖബറടക്കി അപ്പോൾ ചരിത്രം ഇങ്ങനെ രേഖപ്പെടുത്തി

മക്കയിലും മദീനയിലുമുണ്ടായിരുന്ന സ്വഹാബികളിൽ അവസാനത്തെ ആളും വിടവാങ്ങി

--------------------------------------------------------------------------------------------------------------------------


കടപ്പാട് : ഈ ലേഖനം അലി അഷ്‌കർ ഉസ്താദിന്റെ ഫേസ്ബുക് പേജിൽ നിന്നും എടുത്തതാണ് . അദ്ധേഹത്തിന്റെ ആഗ്രഹപ്രകാരം ഷെയർ ചെയ്യുന്നവർ പേരും നമ്പറും നീക്കം ചെയ്യുവാൻ പാടില്ല എന്ന് വസ്വിയത്ത് ഉള്ളത് കൊണ്ട് ആ ഉസ്താദിന്റെ ഫേസ്ബുക് പേജും , മൊബൈൽ നമ്പറും ഇവിടെ കൊടുക്കുന്നു . 

📱9⃣5⃣2⃣6⃣7⃣6⃣5⃣5⃣5⃣5⃣
https://www.facebook.com/ALI-Ashkar-598105610263884/

No comments:

Post a Comment