Monday 6 April 2020

വാങ്ക് വിളിക്കുന്ന വ്യക്തി തന്റെ വാങ്കിനു മറുപടി പറയേണ്ടതുണ്ടോ



ബാങ്കിന് ഉത്തരം നൽകുമ്പോൾ ഓരോ പദവും  ബാങ്കുകാരൻ അതിൽ നിന്ന് വിരമിച്ച ഉടനെ കൊണ്ടുവരുന്നതാണ് സുന്നത്ത്. ഒപ്പം പറയൽ മതിയാവില്ല. മാത്രമല്ല, അങ്ങനെ ചേർന്നു വരുന്നത് കറാഹത്താണ്. അതു പരിഗണനയ്ക്ക് തടസ്സവുമാണ്. ഉത്തരം, ഓരോ പദത്തിന്റെയും ഉടനെ കൊണ്ടുവരുന്നതാണ്, ബാങ്ക് പൂർണമായതിനു ശേഷം കൊണ്ടുവരുന്നതിനേക്കാൾ ശ്രേഷ്ഠം. ബാങ്ക് മുഴുവൻ കഴിയുന്നതുവരെ മൗനം അവലംബിക്കുകയും പിന്നീട്, സാധാരണഗതിയിൽ ദീർഘമായ ഇടവേള വരുന്നതിനുമുമ്പ് ഉത്തരം നൽകുകയും ചെയ്താൽ കേവലം സുന്നത്ത് ലഭിക്കുന്നതാണ്.[തുഹ്ഫ- 479]


(ശ്രദ്ധേയ ഫത്‌വകൾ: ഖലമുൽ ഇസ്‌ലാം കോടമ്പുഴ ബാവ മുസ്‌ലിയാർ)

No comments:

Post a Comment