Wednesday 1 April 2020

സമയപരിധി കൊണ്ടോ മറ്റു വല്ല കാരണം കൊണ്ടോ ബാങ്ക്, ഇഖാമത്ത് ഇവയിൽ ഒന്നു മാത്രം നിർവഹിക്കാൻ ഉദ്ദേശിച്ചാൽ ബാങ്കാണ് ഉത്തമം എന്നറിയാന്‍ കഴിഞ്ഞു. എന്നാല്‍ പള്ളിയില്‍ നിന്ന് ബാങ്ക് കേട്ട ഒരാള്‍ വീട്ടില്‍ നിന്ന് നിസ്കരിക്കുമ്പോള്‍ ഇഖാമത് മാത്രം കൊടുത്ത് നിസ്കരിച്ചാല്‍ മതിയോ? ഈ സാഹചര്യത്തില്‍ ഒന്നില്‍ ചുരുക്കുമ്പോള്‍ ഏതാണ് ഉത്തമം?



സമയക്കുറവ് പോലോത്ത കാരണങ്ങള്‍ കൊണ്ട് ബാങ്ക്, ഇഖാമത് ഇവയിലേതെങ്കിലും ഒന്ന് മാത്രം നിര്‍വഹിക്കാനുദ്ദശിച്ചാല്‍ ബാങ്ക് നിര്‍വഹിച്ചു നിസ്കരിക്കലാണ് ഉത്തമം (ഫത്ഹുല്‍മുഈന്‍)


മറ്റൊരാളുടെ ബാങ്ക് കേട്ടാലും അവരോടൊപ്പം ജമാഅത്തില്‍ പങ്കെടുക്കാതെ നിസ്കരികരിക്കുന്നവര്‍ക്ക് വേറെ ബാങ്ക് കൊടുക്കല്‍ സുന്നത്താണ് (ഫത്ഹുല്‍മുഈന്‍)


അപ്പോള്‍ പള്ളിയില്‍ നിന്ന് കേട്ട ബാങ്ക് പരിഗണനീയമല്ലെന്ന് മനസിലായല്ലോ. ആയതിനാല്‍ പള്ളിയിലെ ബാങ്ക് കേട്ടയാളും വീട്ടില്‍ നിന്ന് നിസ്കരിക്കുമ്പോള്‍ വേറെ ബാങ്ക് നിര്‍വഹിച്ചു നിസ്കരിക്കലാണ് സുന്നത്ത്. ഏതെങ്കിലും ഒന്നില്‍ ചുരുക്കുകയാണെങ്കില്‍ ബാങ്ക് തന്നെയാണ് അവര്‍ക്കും ഉത്തമം.



മറുപടി നൽകിയത് :  മുബാറക് ഹുദവി അങ്ങാടിപ്പുറം

No comments:

Post a Comment