Wednesday 1 April 2020

ഹറം ശരീഫിൽ ത്വവാഫ് മുടങ്ങല്‍ ഖിയാമത്തു നാളിന്‍റെ അടയാളമായി പറയപ്പെടുന്ന ഹദീസുകൾ ഉണ്ടോ



വിശുദ്ധ ഹറമില്‍ ഈയുടത്ത് കൊറോണ വൈറസ് മൂലം ത്വവാഫിനും മറ്റു ഇബാദത്തുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തുകയുണ്ടായി. ഈ സാഹചര്യത്തില്‍ അടിസ്ഥാനരഹിതമായ പല കാര്യങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കപ്പെടുന്നുണ്ട്. ഹറമില്‍ ത്വവാഫ് മുടങ്ങുന്ന സംഭവം ചരിത്രത്തില്‍ പലതവണ സംഭവിച്ചതാണ്. പഴയകാലത്തും അടുത്തകാലങ്ങളിലും ഇതുണ്ടായിട്ടുണ്ട്. ഹറം ശരീഫില്‍ ത്വവാഫ് നിലക്കാതെ നടക്കണമെന്ന നിബന്ധന ശരീഅത്തിലില്ല. ത്വവാഫ് മുടങ്ങുകയെന്നത് ഖിയാമത് നാളിന്‍റെ അടയാളമാണെന്ന ഹദീസുകളും ശ്രദ്ധയില്‍ പെട്ടിട്ടില്ല.


എന്നാല്‍ അന്ത്യനാളിന്‍റെ സുചനാഅടയാളങ്ങളായി നിരവധി കാര്യങ്ങള്‍ നബി(സ്വ) പറഞ്ഞിട്ടുണ്ട്. നബി(സ്വ) നിയോഗം തന്നെ അന്ത്യനാളിന്‍റെ അടയാളമാണെന്ന് (ബുഖാരി 6504) ഹദീസില്‍ കാണാം. നബി(സ്വ)യുടെ വിയോഗവും അന്ത്യദിനത്തിന്‍റെ അടയാളമാണെന്ന് (ബുഖാരി 3176) ഹദീസിലുണ്ട്. ബൈതുല്‍മുഖദ്ദസ് കീഴടക്കലും ഫലസ്തീനില്‍ പകര്‍ച്ചവ്യാധി പരക്കലും സമ്പത്ത് അധികരിക്കലും നുബുവ്വത് വാദിക്കുന്നവര്‍ ഉടലെടുക്കലും ഹിജാസില്‍ അഗ്നിബാധയുണ്ടാകലും ദരിധ്രര്‍ പോലും വലിയ കൊട്ടാരങ്ങളില്‍ താമസിക്കലും ഭൂമികുലുക്കം സംഭവക്കലും മൃഗങ്ങളും അചേതനവസ്തുക്കളും മനുഷ്യരോട് സംസാരിക്കലും ചന്ത്രന്‍ പിളരലും കോണ്‍സ്റ്റാന്‍റിനോപ്പ്ള്‍ പിടിച്ചടക്കലും എല്ലാം അന്ത്യദിനത്തിന്‍റെ ചെറിയ അടയാളങ്ങളായി നബി(സ്വ) പറഞ്ഞിട്ടുണ്ട്.


മേല്‍പറയപ്പെട്ട കാര്യങ്ങളെല്ലാം സംഭവിച്ചതായി നമുക്ക് തെളിഞ്ഞതാണല്ലോ.



മറുപടി നൽകിയത്  : മുബാറക് ഹുദവി അങ്ങാടിപ്പുറം

No comments:

Post a Comment