Wednesday 8 April 2020

ശരീരത്തിലോ വസ്ത്രത്തിന്റെ നജസ് ഉള്ളവന്റെ ബാങ്ക്



ബാങ്ക് വിളിക്കുന്നവൻ ചെറുതും വലുതുമായ അശുദ്ധിയിൽ നിന്നും പരിശുദ്ധനായിരിക്കണം എന്നതിന് പണ്ഡിതന്മാർ കാരണം പറഞ്ഞത് അവൻ നിസ്കാരത്തിലേക്ക് ക്ഷണിക്കുന്നവനാണ്, അതുകൊണ്ട് നിസ്കാര നിർവഹണത്തിന് സാധ്യമാകുന്ന അവസ്ഥയിലായിരിക്കണം അവൻ, അങ്ങനെയല്ലെങ്കിൽ അവൻ ചെയ്യാത്ത കാര്യം ഉപദേശിക്കുന്നവനാകും. ഇതിന്റെ താല്പര്യം വിട്ടുവീഴ്ചയില്ലാത്ത നജസ് ശരീരത്തിൽ ഉണ്ടായിരിക്കെ ബാങ്ക് വിളിക്കുന്നത് കറാഹത്താണ് എന്നതാണ്.[ഫതാവാ റംലി-1/122]


(ശ്രദ്ധേയ ഫത്‌വകൾ: ഖലമുൽ ഇസ്‌ലാം കോടമ്പുഴ ബാവ മുസ്‌ലിയാർ)

No comments:

Post a Comment