Tuesday 14 April 2020

ഖബർസ്ഥാനിലെ കാട് വെട്ടിത്തെളിക്കുന്നതിന്റെ വിധി



ഖബ്റിനു മേല്‍ പച്ച ചെടി തടിക്കഷ്ണം തുടങ്ങിയവ വെക്കല്‍ സുന്നതാണ്. നബി (സ്വ) അങ്ങനെ ചെയ്തിട്ടുമുണ്ട്. ആ ചെടിയുടെ തസ്ബീഹ് കാരണം മയ്യിതിനു ഉപകാരം ലഭിക്കുമെന്നാണ് നബി തങ്ങള്‍ പറഞ്ഞത്. അത് കൊണ്ട് മയ്യിതിന്‍റെ ഉപകാരത്തിനായി വെച്ച ചെടി പോലോത്തവ അവിടെ നിന്നു നീക്കം ചെയ്യല്‍ ഹറാമാണ്. മയ്യിതിന്‍റെ അവകാശം നഷ്ടപ്പെടുത്തല്‍ അതിലൂടെ വരുന്നുണ്ട്. മറ്റുള്ളവന്‍റെ അവകാശം അക്രമമായി നശിപ്പിക്കല്‍ ഹറാമാണല്ലോ.


يُسَنُّ وَضْعُ جَرِيدَةٍ خَضْرَاءَ عَلَى الْقَبْرِ لِلِاتِّبَاعِ وَسَنَدُهُ صَحِيحٌ وَلِأَنَّهُ يُخَفِّفُ عَنْهُ بِبَرَكَةِ تَسْبِيحِهَا إذْ هُوَ أَكْمَلُ مِنْ تَسْبِيحِ الْيَابِسَةِ لِمَا فِي تِلْكَ مِنْ نَوْعِ حَيَاةٍ وَقِيسَ بِهَا مَا اُعْتِيدَ مِنْ طَرْحِ الرَّيْحَانِ وَنَحْوِهِ وَيَحْرُمُ أَخْذُ ذَلِكَ كَمَا بَحَثَ لِمَا فِيهِ مِنْ تَفْوِيتِ حَقِّ الْمَيِّتِ       (تحفة المحتاج 3/197)وَظَاهِرُهُ أَنَّهُ لَا حُرْمَةَ فِي أَخْذِ يَابِسٍ أَعْرَضَ عَنْهُ لِفَوَاتِ حَقِّ الْمَيِّتِ بِيُبْسِهِ وَلِذَا قُيِّدَ وَأُنْدِبَ الْوَضْعُ بِالْخَضِرَةِ وَأَعْرَضُوا عَنْ الْيَابِسِ بِالْكُلِّيَّةِ نَظَرًا لِتَقْيِيدِهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - التَّخْفِيفَ بِالْأَخْضَرِ بِمَا لَمْ يَيْبَسْ


മേല്‍ പറഞ്ഞ വിഷയങ്ങളാണ് തുഹ്ഫയിലെ ഈ ഇബാതിലൂടെ വ്യക്തമാക്കുന്നത്. ചെടി വെക്കല്‍ തന്നെ വേണമെന്നില്ല മറിച്ച് ഖബ്റിനു മുകളില്‍ സ്വയം വളരുന്ന പുല്ല് പോലോത്തവ കൊണ്ടും ഈ സുന്നത് ലഭിക്കുമെന്ന് പണ്ഡിതര്‍ വിശദീകരിക്കുന്നുണ്ട്. لَوْ نَبَتَ عَلَيْهِ حَشِيشٌ اكْتَفَى بِهِ عَنْ وَضْعِ الْجَرِيدِ ഖബ്റിനു മുകളില്‍ പുല്ല് മുളച്ചിട്ടുണ്ടെങ്കില്‍ തടിക്കഷ്ണം വെക്കേണ്ടതില്ല എന്ന ശര്‍വാനിയിലെ ഇബാറതില്‍ നിന്ന് അത് വ്യക്തമാവുന്നുണ്ട്.

ഖബ്റിനു മുകളില്‍ സ്വയം വളരുന്ന പുല്ലിന്‍റെ തസ്ബീഹ് കാരണവും മയ്യിതിന് സമാശ്വാസം ലഭിക്കുമെന്ന് ഇതിലൂടെ മനസ്സിലാക്കാം. അത് വെട്ടിക്കളയലും മയ്യിതിന്‍റെ അവകാശം ഹനിക്കല്‍ തന്നെയാണല്ലോ. മയ്യിതിനു ഉപകരിക്കണം എന്ന് കരുതി നട്ട പുല്ല് അല്ലെങ്കില്‍ ആ ഉദ്ദേശത്തോടെ നില നിര്‍ത്തിയ പുല്ലുകള്‍ ഇവയെ സംബന്ധിച്ചാണ് പറിച്ചെടുക്കല്‍ ഹറാമാണെന്ന് പണ്ഡിതര്‍ പറഞ്ഞത്.  ഖബ്റിനു മുകളിലുള്ളതല്ലാത്ത മറ്റു പുല്ലുകള്‍ വെട്ടിക്കളയുന്നതിനു വിരോധമില്ല. സിയാറത് ചെയ്യുന്നവര്‍ക്കും മറ്റു വഴി നടക്കുന്നവര്‍ക്കും ബുദ്ധിമുട്ടാവുന്ന വിധം വളര്‍ന്ന പുല്ല് ബുദ്ധിമുട്ടിനു പരിഹാരമാവുന്ന വിധം വെട്ടിക്കളയുന്നതിനും വിരോധമില്ല.

ഖബ്റിനു മുകളിലുള്ള പച്ച പുല്ല് പറിക്കുന്നതും വെട്ടുന്നതും കറാഹതാണെന്ന് ഹനഫീ പണ്ഡിതര്‍ ഉദ്ധരിക്കുന്നുണ്ട്.

 يكره أيضا قطع النبات الرطب والحشيش من المقبرة دون اليابس كما في البحر و الدرر و شرح المنية وعلله في الإمداد بأنه ما دام  (رد المختار) رطبا يسبح الله تعالى فيؤنس الميت وتنزل بذكره الرحمة

മഖ്ബറയിലെ പച്ച പുല്ലുകളും ചെടികളും മുറിക്കല്‍ കറാഹതാണ്. ഉണങ്ങിയത് മുറിക്കാം, പച്ചയായ അവസരത്തില്‍ അത് തസ്ബീഹ് ചൊല്ലുകയും അത് മയ്യിതിമു സമാശ്വാസം ലഭിക്കുകയും റഹ്മത് ഇറങ്ങുകയും ചെയ്യുമെന്നതാണ് കറാഹതാവാന്‍ കാരണം.

No comments:

Post a Comment