Tuesday, 27 October 2026

ഖുർആനിൽ സൂറത്തുൽ ഫാത്തിഹയിൽ അല്ലാഹു അനുഗ്രഹിച്ചവരുടെ മാർഗ്ഗത്തിൽ എന്നത് നബിമാർ, സിദ്ധീഖുകൾ, ശുഹദാകൾ, സ്വാലിഹീങ്ങൾ ആണെന്ന് ഖുർആൻ കൊണ്ട് തന്നെ തഫ്സീർ എടുത്തത് ഉദ്ധരിക്കാൻ പാടുണ്ടോ അങ്ങനെയാണോ വേണ്ടത് ? തെളിവുകൾ ഉണ്ടോ എന്ന് കൂടി പറയാമോ


തഫ്സീറിന്റെ അടിസ്ഥാന ഉസൂലാണ് تفسير القرآن بالقرآن അഥവാ ഖുർആനിലെ ഒരു ആയത്തിനെ മറ്റൊരു ആയത്ത് കൊണ്ട് വിശദീകരിക്കൽ. പരിശുദ്ധ ഖുർആനിന്റെ തഫ്സീറുകൾ പരിശോധിച്ചാൽ ധാരാളം ഉദാഹരണങ്ങൾ കാണാൻ സാധിക്കും. ഇമാം ഇബ്നു കസീർ (റ) തങ്ങളുടെ തഫ്സീറിന്റെ ആമുഖത്തിൽ പറയുന്നു. തഫ്സീറിന്റെ ഏറ്റവും നല്ല രീതിയും അതിൽ ഏറ്റവും ശരിയായ മാർഗ്ഗവും ഖുർആനിനെ ഖുർആൻ കൊണ്ട് തന്നെ വിശദീകരിക്കലാണ്. 

ഫാത്തിഹയിലെ പ്രസ്തുത ആയത്തിനെ ചോദ്യത്തിൽ പറയപ്പെട്ട രൂപത്തിൽ തന്നെ ഇമാം ഇബ്നു കസീർ (റ) തഫ്സീർ ചെയ്തിട്ടുണ്ട്. 


فَإِنْ قَالَ قَائِلٌ فَمَا أَحْسَنُ طُرُقِ التَّفْسِيرِ؟ فَالْجَوَابُ إِنَّ أَصَحَّ الطُّرُقِ فِي ذَلِكَ أَنْ يُفَسَّرَ الْقُرْآنُ بِالْقُرْآنِ فَمَا أجمل في مكان فإنه قد بسط فِي مَوْضِعٍ آخَرَ

[ابن كثير، تفسير ابن كثير ط العلمية، ٨/١]

صِراطَ الَّذِينَ أَنْعَمْتَ عَلَيْهِمْ غَيْرِ الْمَغْضُوبِ عَلَيْهِمْ وَلا الضَّالِّينَ (7).....والذين أنعم الله عَلَيْهِمْ هُمُ الْمَذْكُورُونَ فِي سُورَةِ النِّسَاءِ حَيْثُ قَالَ تَعَالَى: وَمَنْ يُطِعِ اللَّهَ وَالرَّسُولَ فَأُولئِكَ مَعَ الَّذِينَ أَنْعَمَ اللَّهُ عَلَيْهِمْ مِنَ النَّبِيِّينَ وَالصِّدِّيقِينَ وَالشُّهَداءِ وَالصَّالِحِينَ وَحَسُنَ أُولئِكَ رَفِيقاً. ذلِكَ الْفَضْلُ مِنَ اللَّهِ وَكَفى بِاللَّهِ عَلِيماً [النِّسَاءِ: 69- 70]

[ابن كثير، تفسير ابن كثير ط العلمية، ٥٣/١]



മുഫ്തി ഹാഫിള് അബ്ദുറഹ്മാൻ മൗലവി അൽ ഖാസിമി പത്തനംതിട്ട

No comments:

Post a Comment