Friday 3 April 2020

ഇസ്തിഗാസ ചരിത്രവും പ്രമാണവും







എന്താണ് ഇസ്തിഗാസ

ഇസ്തിഗാസ എന്ന വാക്കിന്റെ ഭാഷാര്‍ത്ഥം സഹായം തേടല്‍ എന്നാണ്. അല്ലാഹുവിനോടും ജനങ്ങളോടും ഇസ്തിഗാസ ചെയ്യാറുണ്ട്. ഈ രണ്ട് സന്ദര്‍ഭങ്ങളിലും സാങ്കേതികാര്‍ത്ഥം മാറുന്നു. ചോദിക്കുന്നവന്‍ അടിമയാണെന്നും ചോദിക്കപ്പെടുന്നവന്‍ അല്ലാഹുവാണെന്നുമുള്ള വിശ്വാസത്തോടെ, സ്വയം സഹായിക്കുമെന്ന രൂപത്തില്‍ ചെയ്യുന്ന സഹായാര്‍ത്ഥനയാണ് അല്ലാഹുവിനോടു ചെയ്യുന്ന ഇസ്തിഗാസ . ഈ ഇസ്തിഗാസ അല്ലാഹു അല്ലാത്തവരോട് അനുവദനീയമല്ല. എന്നാല്‍ അമ്പിയാക്കള്‍, ഔലിയാക്കളോട് ഇസ്തിഗാസ കൊണ്ട് ഉദ്ദേശിക്കുന്നത് അവര്‍ക്ക് അല്ലാഹു നല്‍കുന്ന മുഅ്ജിസത് കറാമത്തിന്റെ അടിസ്ഥാനത്തില്‍ അവരോട് ചോദിക്കുക എന്നാണ്.

സഹായാര്‍ഥന എന്നാണ് ഇസ്തിഗാസയുടെ ഭാഷാര്‍ഥം. അല്ലാഹു നല്‍കുന്ന അമാനുഷിക സിദ്ധികള്‍ കൊണ്ട് അമ്പിയാക്കളും ഔലിയാക്കളും സഹായിക്കുമെന്ന വിശ്വാസത്തോടെ അവരോട് നടത്തുന്ന സഹായാര്‍ഥനയാണ് ഇതുകൊണ്ടുദ്ദേശ്യം. ഇപ്രകാരം നടത്തുന്ന സഹായാര്‍ഥന ശിര്‍കിന്റെ പരിധിയില്‍ വരില്ലെന്ന്  ‘തൌഹീദ്’ ‘ശിര്‍ക്കി’ന്റെ വിശദീകരണങ്ങളില്‍ നിന്നും വ്യക്തമാകുന്നതാണ്. കാരണം, ഇസ്തിഗാസഃ ചെയ്യുന്ന മുസ്ലിം അല്ലാഹുവിന്റെ സത്തയിലോ ഗുണങ്ങളിലോ സ്വയം പര്യാപ്തതയുണ്ടെന്ന വിശ്വാസത്തോടെ മറ്റൊരു ശക്തിയെ പങ്കാളിയാക്കുന്നില്ല.


ഈ ലേഖനത്തിലൂടെ ഇസ്തിഗാസ ചെയ്യൽ മുൻഗാമികളുടെ മാർഗമായിരുന്നുവെന്നും ഇതിനെ ശിർക്ക് , കുഫുർ എന്ന് പറഞ്ഞു നിഷേധിക്കാൻ പറ്റാത്ത സംഗതി ആണെന്നും മുൻഗാമികളായ എല്ലാ പണ്ഡിത വര്യന്മാരും ഇസ്തിഗാസ ചെയ്തവരായിരുന്നുവെന്നും അവരുടെ കിതാബുകളിൽ നിന്ന് തന്നെ തെളിവുകൾ ഉദ്ധരിച്ചു വിശദീകരിക്കുക മാത്രമാണ് ചെയ്തിരിക്കുന്നത് .

കൂടുതൽ വിശദീകരണം ആവശ്യമില്ലാത്തതിനാൽ തെളിവുകളിലൂടെ നമുക്ക് സഞ്ചരിക്കാം


അബൂബക്കർ സിദ്ദീഖ് (റ)

أما الآثار فلنبدأ بما نقل أنه ظهر عن الخلفاء الراشدين من الكرامات ثم بما ظهر عن سائر الصحابة ، أما أبو بكر رضي الله عنه فمن كراماته أنه لما حملت جنازته إلى باب قبر النبي صلى الله عليه وسلم ونودي السلام عليك يا رسول الله هذا أبو بكر بالباب فإذا الباب قد انفتح وإذا بهاتف يهتف من القبر ادخلوا الحبيب إلى الحبيب الرازي *21/88

മരണം ആസന്നമായ സമയത്ത് ഒന്നാം ഖലീഫയായിരുന്ന അബൂബക്കർ സിദ്ധീക്ക് ( റ ) കൂടെയുള്ള സ്വഹാബികളോട് പറഞ്ഞു ;എന്റെ വഫാത്തിന് ശേഷം നിങ്ങൾ ജനാസയും എടുത്തു തിരുനബിയുടെ ഖബർ നിലകൊള്ളുന്ന റൂമിനു പുറത്തു പോയി നിന്നു സമ്മതം ചോദിക്കണം. നബിതങ്ങളുടെ സമ്മതം ലഭിച്ചാൽ മാത്രം നിങ്ങളെന്നെ അതിനുള്ളിൽ കടത്തി മറവുചെയ്യുക .അതല്ല സമ്മതം ലഭിക്കുന്നില്ലെങ്കിൽ നിങ്ങൾ "ജന്നത്തുൽ ബഖീയിൽ" കൊണ്ടുപോയി മറവ് ചെയ്യുക

ഇതേപ്രകാരം സിദ്ധീഖ് തങ്ങൾ വഫാതായപ്പോൾ സ്വഹാബികൾ ജനാസയും എടുത്തു തിരുനബിയുടെ മുറ്റത്ത് കൊണ്ടുപോയി വച്ചു സലാം ചൊല്ലിക്കൊണ്ട് നബിയോട് വിളിച്ചു പറഞ്ഞു; "അബൂബക്കർ സിദ്ധീഖിനെ കൊണ്ടുവന്നിട്ടുണ്ട് ഉള്ളിലേക്ക് കടത്തി മറവുചെയ്യാൻ സമ്മതമുണ്ടോ ഓ നബിയേ" എന്നു ചോദിക്കപ്പെട്ടു ആ സമയത്ത് അവിടെയുള്ള വാതിലുകൾ തുറക്കപ്പെട്ടതായും "സ്നേഹിതനെ ഇഷ്ടതോഴനിലേക്ക് നിങ്ങൾ പ്രവേശിപ്പിക്കുവിൻ"എന്ന ഒരു അശരീരി കേൾക്കുകയും ചെയ്തു.അത്പ്രകാരം സിദ്ധീക്ക് തങ്ങളെ അവിടെ മറവു ചെയ്തു .

വഫാത്തായി പോയ നബിയെ വിളിച്ചു ചോദിക്കാൻ ആദ്യമായി പറഞ്ഞു കൊടുക്കുന്നത് ഇസ്‌ലാമിലെ പ്രഥമ പുരുഷനായ അബൂബക്കർ സിദ്ദീക്കാണ് അത് അനുസരിച്ചു നബിയെ വിളിച്ച സ്വഹാബികൾക്കോ, അത് പിന്നീട് റിപ്പോർട്ട് ചെയ്ത ഇമാമുകളോ ഈ കാര്യം ശിർക്കാണെന്ന് പറഞ്ഞില്ല.

മാത്രമല്ല ഈ സംഭവം "സിദ്ദീക്ക് തങ്ങളുടെ കറാമത്തായി ഇമാമുകൾ രേഖപ്പെടുത്തുന്നു" .ഒരു ശിർക്ക് കൊണ്ട് ആരെങ്കിലും കറാമത്ത് സ്ഥിരപ്പെടുത്തില്ലാലോ .ലോക ചരിത്രത്തിൽ ഒരു ഇമാമും ഈ സംഭവം ശിർക്കാണെന്ന് പറഞ്ഞിട്ടുമില്ല .

താഴെ പറയുന്ന ഗ്രന്ഥങ്ങളിൽ  ഈ സംഭവം റിപ്പോർട്ട് ചെയ്തതായി കാണാം .

ഇമാം ആജൂരി (ഹി- 360) കിതാബ് ശരീഅ

ഇമാം റാസി തഫ്സീറുൽ കബീർ
അല്ലാമാ മുഹമ്മദ് ശർബീനി
തഫ്സീർ സിറാജുൽ മുനീർ
ഇമാം സുയൂഥി
ഖസായിസുൽ ഖുബ്റ

ഇമാം നിസാമുദ്ധീൻ അന്നൈസാബൂരി - ഗറായിബുൽ ഖുർആനിലും രേഖെപ്പെടുത്തി

ഈ ചരിത്രമെടുത്തു രേഖപ്പെടുത്തിയ മുസ്‌ലിംലോകത്ത് ഇമാമുകൾ ഒക്കെയും ശിർക്ക് ചെയ്യാൻ പ്രോത്സാഹിപ്പിച്ചു എന്ന ബുദ്ധിയുള്ളവർക്ക് വിശ്വസിക്കാൻ സാധിക്കുമോ


ഉമർ ബിൻ ഖത്താബ് ( റ)


നബിയോട് മഴക്ക് വേണ്ടിയുള്ള സഹായം



حدثنا أبو معاوية عن الأعمش عن أبي صالح عن مالك الدار قال وكان خازن عمرعلى الطعام، قال أصاب الناس قحط في زمن عمر، فجاء رجل إلى قبر النبي صلى الله عليه وسلم فقال: يا رسول الله استسق لأمتك فإنهم قد هلكوا، فأتي الرجل في المنام فقيل له ائت عمر فأقرئه السلام، وأخبره أنكم مستقيون، وقل له عليك الكيس! عليك الكيس! فأتى عمر فأخبره فبكى عمر ثم قال: يا رب لا آلو إلا ما عجزت عنه ) كتاب الفضائل – مصنف ابن ابي شيبة ج 17- ص 63- 64)



ഇസ്ലാമിലെ രണ്ടാം ഖലീഫയായ ഉമർ ബിൻ ഖത്താബ് ( റ ) ഭരണം നടത്തുന്ന കാലത്ത് ഒരു കടുത്ത വരൾച്ചയെ രാജ്യം അഭിമുഖീകരിക്കുക യുണ്ടായി. ആ സമയം ഒരാൾ ( സ്വഹാബിയായ ബിലാൽ ബിൻ ഹാരിസ് )നബിയുടെ ഖബറിന് അടുക്കൽ വന്നു കൊണ്ട് വിളിച്ചു പറഞ്ഞു;

നബിയെ അങ്ങയുടെ സമുദായത്തിനുവേണ്ടി തങ്ങൾ മഴക്ക് വേണ്ടി തേടണം" അവർ വല്ലാതെ വിഷമിച്ചിരിക്കുകയാണ്.ഇങ്ങനെ പറഞ്ഞതിനുശേഷം ബിലാൽ ബിൻ ഹാരിസ് (റ) അവിടെ ഇരുന്നു ഒന്ന് മയങ്ങി. ആ സമയത്ത് നബി തങ്ങൾ സ്വപ്നത്തിൽ വന്നു കൊണ്ട് ചില നിർദ്ദേശങ്ങൾ പറഞ്ഞുകൊടുക്കുന്നു. നിങ്ങൾ പോയി ഉമറിനോട് (റ) എന്റെ സലാം പറയുക. അതിനുശേഷം ഭരണത്തിൽ വരുത്തേണ്ട ചില മാറ്റങ്ങളെ സംബന്ധിച്ചു നിർദ്ദേശങ്ങൾ നൽകുന്നു.

ഇതനുസരിച്ചു മഹാനായ സ്വഹാബി ഈ വിവരങ്ങൾ മുഴുവനും ഉമർ ബിൻ ഖത്താബ് (റ ) നെ അറിയിക്കുന്നു .ഈ സംഭവങ്ങൾ മുഴുവൻ കേട്ട ഉമർ തങ്ങൾ കബറിന്റെ അടുക്കൽ പോയി മഴക്ക് വേണ്ടി സഹായം ചോദിച്ച കാര്യം ശിർക്കായി പോയി എന്നോ, തെറ്റായിപ്പോയി എന്നു ഒന്നും തന്നെ പറയുന്നില്ല. അതു പൂർണ്ണമായി അംഗീകരിക്കുകയായിരുന്നു ശിർക്കിനു എതിരെ അഹോരാത്രം പോരാടിയ ഉമർ ബിൻ ഖതാബ് ഒരു വിഷയം ശിർക്ക് ആയിരുന്നുവെങ്കിൽ അത് തടയും എന്നതിൽ യാതൊരു തർക്കവുമില്ല.

അത് ശിർക്കാണ് എങ്കിൽ ലോകപ്രശസ്തനായ മുഹദ്ദിസുകൾ അവരുടെ ഗ്രന്ധങ്ങളിൽ രേഖപ്പെടുത്തിവെക്കുക ഇല്ലായിരുന്നു . കാരണം അവരൊന്നും ശിർക്കിന്റെ പ്രചാരകർ അല്ലല്ലോ.

നബിയോട് (സ) ചോദിച്ചു കഴിഞ്ഞാൽ ശിർക്കാണ് എന്ന് വാദിക്കുന്ന ഇന്നത്തെ പുത്തൻ വാദികളുടെ മുഴുവൻ അടിത്തറയും ഇതോടുകൂടി ഇളകുന്നു.

ഈ സംഭവവും ഏറെക്കുറെ ഇസ്ലാമിക ചരിത്രത്തിൽ കഴിഞ്ഞുപോയ ലോകപ്രശസ്തരായ മുഹദ്ദിസുകൾ രേഖപ്പെടുത്തിയിട്ടുണ്ട്.

ഇമാം ഇബ്നു അബീ ശൈബ ( റ) - മുസന്നഫ്
ഹാഫിസ് ഇബ്നുകസീർ - അൽ ബിദായത്തു വന്നിഹായ" & "മുസ്നദ് ഫാറൂഖ്"*
ഇമാം ഇബ്നുഹജർ അസ്ഖലാനി - ഫത്ഹുൽ ബാരി
ഇമാം ബൈഹഖി(റ) - ദലായിലുന്നുബുവ്വ
ഇമാം ഇബ്നു അസാക്കിർ (റ ) - താരീക്ക് ദിമഷ്‌ക്ക്
ഇമാം സുബ്ക്കി ( റ )
ഇമാം സുയൂതി ( റ )
ഹാഫിസ് ദഹബി
ഇമാം അബൂയഅല
ഇബ്നു തൈമിയ്യ - ഇക്തിലാഉ സ്വിറാത്തുൽ മുസ്തക്കീം

ഇങ്ങനെ ലോക പ്രശസ്തരായ നിരവധി ഇമാമുകൾ റിപ്പോർട്ട് ചെയ്യുന്നു



ഇമാം ഇബ്നുഹജർ അസ്ഖലാനിയും, ഹാഫിസ് ഇബ്നുകസീർ" ഇതിന്റെ പരമ്പര സ്വഹീഹ് ആണെന്ന് കൂടി രേഖപ്പെടുത്തി വയ്ക്കുന്നു .ഈ പറയപ്പെട്ട ഇമാമുകൾ ശിർക്ക് പ്രചരിച്ചു എന്ന് വിശ്വസിക്കാൻ മുസ്ലിം ലോകത്തിന് സാധ്യമല്ല. 


ഈ റിപ്പോർട്ടിന്റെ സനദ് ദുർബമെന്നോ, ഈ പറയപ്പെട്ട വിഷയം ശിർക്കാണെന്നോ ലോകത്ത് ഇന്നേവരെ അഹ്‌ലുസുന്നയുടെ ഒരു ഇമാം പോലും പറഞ്ഞത് കാണിക്കാൻ ലോകത്താർക്കും സാധ്യമല്ല എന്നത് കൂടി കൂട്ടി വായിക്കുക.


ഉസ്മാൻ ( റ) ന് നോമ്പ് തുറക്കാനുള്ള വെള്ളം കൊടുത്തത് ആരാണെന്നറിയുമോ


*عن نائلة بنت الفرافصة الكلبية - امرأة عثمان - قالت: لما حصر عثمان ظل اليوم الذي كان فيه قتله صائما، فلما كان عند إفطاره سألهم الماء العذب فأبوا عليه، وقالوا: دونك ذلك الركي. وركي في الدار الذي يلقى فيه النتن قالت: فلم يفطر، فرأيت جارا على أحاجير متواصلة - وذلك في السحر - فسألتهم الماء العذب فأعطوني كوزا من ماء فأتيته، فقلت: هذا ماء عذب أتيتك به، قالت فنظر فإذا الفجر قد طلع فقال: إني أصبحت صائما، قالت: فقلت: ومن أين أكلت، ولم أر أحدا أتاك بطعام ولا شراب*؟

*فقال: إني رأيت رسول الله ﷺ اطلع علي من هذا السقف ومعه دلو من ماء فقال: « اشرب يا عثمان، فشربت حتى رويت، ثم قال: ازدد فشربت حتى نهلت، ثم قال: أما أن القوم سينكرون عليك، فإن قاتلتهم ظفرت، وإن تركتهم أفطرت عندنا*


ഇസ്ലാമിക ചരിത്രത്തിലെ പ്രസിദ്ധവും, ദീർഘവുമായ സംഭവം ഇങ്ങനെ ചുരുക്കി വായിച്ചെടുക്കാം.

ഇസ്ലാമിന്റെ മൂന്നാം ഖലീഫയായ ഉസ്മാൻ ബിൻ അഫ്ഫാൻ (റ)നെ ചില തെറ്റിദ്ധാരണകളുടെ പേരിൽ രാഷ്ട്രീയ കലാപകാരികൾ ബന്ദിയാക്കുകയും, അങ്ങനെ 40 ദിവസത്തോളം വീട്ടുതടങ്കലിൽ പാർപ്പിക്കുകയും ചെയ്തു. ഉസ്മാൻ (റ) മഹാനവർകൾ നോമ്പിൽ ആയിരുന്നു നോമ്പു തുറക്കാനുള്ള വെള്ളത്തിനുവേണ്ടി ഭാര്യആയ "നാഇല" (റ) വെള്ളത്തിന് യാചിച്ചുകൊണ്ട് പുറത്തേക്ക് പോയി അങ്ങനെ വെള്ളം കിട്ടി തിരിച്ചു വരുമ്പോഴേക്കും നേരം പുലർന്നിരുന്നു. വിഷമത്താൽ മഹതി കണ്ണീർത്തുള്ളികൾ പൊഴിച്ചപ്പോൾ മഹാനായ ഉസ്മാൻ തങ്ങൾ പറയുകയുണ്ടായി " നീ വിഷമിക്കേണ്ട എനിക്ക് റസൂൽ സല്ലല്ലാഹു അലൈഹിവസല്ലം മച്ചിൻ പുറത്തു കൂടി വെള്ളം കൊണ്ടു തന്നിരുന്നു" ആ വെള്ളം കുടിച്ചു നോമ്പ് തുറന്നു അതിനൊന്നും യാതൊരു ബുദ്ധിമുട്ടും എനിക്ക് ഉണ്ടായിട്ടില്ല.

അങ്ങനെ അതിനു ശേഷം മഹാനായ ഉസ്മാൻ ബിൻ അഫ്ഫാൻ (റ) കലാപകാരികളുടെ വാളിന് ഇരയായി ശഹീദായി . നാഇല മഹതിയാണ് ഈ സംഭവം ലോകത്തോട് പറയുന്നത്.

ഇവിടെ മനസ്സിലാക്കാനുള്ള വസ്തുതകൾ നബിﷺ തങ്ങൾ ഉസ്മാൻ തങ്ങൾക്ക് വെള്ളം കൊടുത്തത് കേവലം സ്വപ്നത്തിലൂടെ ആയിരുന്നുവെങ്കിൽ ഒരിക്കലും സ്വപ്നത്തിൽ കുടിച്ച വെള്ളം കൊണ്ട് നോമ്പു മുറിക്കാൻ കഴിയില്ലല്ലോ.

അതുകൊണ്ടുതന്നെ യഥാർത്ഥത്തിൽ തന്നെയാണ് ഈ വെള്ളം കൊടുക്കപ്പെട്ടുള്ളത്. ഈ അത്ഭുതം ഉളവാക്കിയ മഹാസംഭവം മഹാപണ്ഡിത പ്രഭുക്കൾ ഒക്കെയും അവരുടെ ഗ്രന്ഥങ്ങളിൽ വിശദീകരിച്ചതായി കാണാം

کتاب المنامات للحافظ ابن ابي الدنيا ( 208- 281) رقم الحديث 111

ഇബ്നു കസീർ - അൽ ബിദായത്തു വന്നിഹായ
അഹമ്മദ് ബിൻ ഹമ്പൽ ( റ ) - കിതാബ് ഫലായില് സ്വഹാബാ
ഇമാം ഇബ്നു ശബ്ബ അൽ ബസ്വരി ( റ ) - ( *ഹി 262* ) ത്വാരീക്കുൽ മദീനത്തിൽ മുനവ്വറ

ഇമാം ഗസ്സാലി - ഇഹ്യാ ഉലൂമിദ്ദീൻ - احياء علوم الدين ج 4 ص 463 وفاة عثمان بن عفان رضي الله عنه
ഇമാം ഇബിനു അസാക്കിർ - تاريخ ابن عساکر ج 39 ترجمة عثمان بن عفان رضي الله عنه
ഹാഫിസ് ഇമാം സുയൂത്തി (റ) - അൽ ഹാവീലിൽ ഫതാവ
ഇമാം ഹാഫിള് ശാമി - സുബുലുൽ ഹുദാവ റഷാദ്

ഇങ്ങനെ തുടങ്ങി ആദ്യ നൂറ്റാണ്ടുകളിൽ തന്നെ വളരെ പ്രമുഖരായ ഇസ്ലാമികലോകത്തെ പണ്ഡിത ജ്യോതിസ്സ്കൾ ഈ ചരിത്ര സത്യം രേഖപ്പെടുത്തി വെക്കുന്നു.

മുജാഹിദുകളുടെ തന്നെ നേതാവായ ശൗക്കാനി ദുറു സ്വഹാബയിലും ഈ ചരിത്രം എഴുതി.

മുജാഹിദുകൾ തന്നെ ഈ ചരിത്ര സത്യം "ശബാബിലൂടെ 1999 സെപ്റ്റംബർ 17 പേജ്" മുഹമ്മദ് കുട്ടശ്ശേരി മൗലവിയും രേഖപ്പെടുത്തി വെച്ചു.

വഫാത്തായ നബിﷺ തങ്ങൾ ജീവിച്ചിരിക്കുന്ന ഉസ്മാൻ (റ) വിന് നോമ്പുതുറക്കാൻ വെള്ളം കൊടുത്തു കൊണ്ട് സഹായിക്കുന്നു. യുക്തികൊണ്ട് ചിന്തിക്കുന്ന വഹാബികൾക്ക് ഇതൊരിക്കലും അംഗീകരിക്കാൻ കഴിയില്ല.പക്ഷേ മുസ്ലിം ലോകം അംഗീകരിച്ച ഇമാമുകൾ ഈ ചരിത്രസത്യം അവരുടെ ഗ്രന്ഥങ്ങളിലൂടെ ലോകത്തെ പഠിപ്പിക്കുന്നു.


അലിയ്യ് ബിൻ അബീത്വാലിബ് ( റ)



ഇസ്ലാമിലെ നാലാം ഖലീഫയായ മഹാനായ അലിയ്യുബ്നു അബീ താലിബ് (റ) പറഞ്ഞതായി അബൂ സ്വാദിഖ് ( റ ) റിപ്പോർട്ട് ചെയ്യുന്നു ഈ സംഭവം ലോകപ്രശസ്ത ഖുർആൻ മുഫസ്സിർ പണ്ഡിതനായ ഇമാം ഖുർത്തുബി (റ) അതെടുത്ത് ഉദ്ധരിക്കുന്നതായി കാണാം

*رَوَى أَبُو صَادِق عَنْ عَلِيّ قَالَ قَدِمَ عَلَيْنَا أَعْرَابِيّ بَعْدَمَا دَفَنَّا رَسُول اللَّه صَلَّى اللَّه عَلَيْهِ وَسَلَّمَ بِثَلَاثَةِ أَيَّام فَرَمَى بِنَفْسِهِ عَلَى قَبْر رَسُول اللَّه صَلَّى اللَّه عَلَيْهِ وَسَلَّمَ وَحَثَا عَلَى رَأْسه مِنْ تُرَابه ; فَقَالَ قُلْت يَا رَسُول اللَّه فَسَمِعْنَا قَوْلَك وَوَعَيْت عَنْ اللَّه فَوَعَيْنَا عَنْك وَكَانَ فِيمَا أَنْزَلَ اللَّه عَلَيْك " وَلَوْ أَنَّهُمْ إِذْ ظَلَمُوا أَنْفُسهمْ " الْآيَة وَقَدْ ظَلَمْت نَفْسِي وَجِئْتُك تَسْتَغْفِر لِي . فَنُودِيَ مِنْ الْقَبْر إِنَّهُ قَدْ غُفِرَ لَك

*تفسير القرطبي - تفسير سورة النساء - آية 64 ( ج - 5 ص 265- 266)*

റസൂൽ ﷺ ടെ തിരുശരീരം മറവു ചെയ്ത ശേഷം മൂന്നു ദിവസം കഴിഞ്ഞു ഒരു ഗ്രാമീണൻ അവിടെ വന്നു . "ഖബറിനു മുകളിൽ നിന്നും ഒരല്പം മണ്ണെടുത്ത് തലയിൽ വിതറി എന്നിട്ടദ്ദേഹം വിളിച്ചുപറഞ്ഞു "ഓ റസൂൽ ആയവരെ തങ്ങൾ പറഞ്ഞതെല്ലാം ഞങ്ങൾ കേട്ടിട്ടുണ്ട് അത് ഖുർആനിലൂടെ അല്ലാഹു പറഞ്ഞതാണല്ലോ സ്വന്തം ശരീരങ്ങളോട് ആക്രമണം കാണിച്ചു തങ്ങളുടെ അടുക്കൽ വന്നു അല്ലാഹുവിനോട് പൊറുക്കലിനെ തേടുകയും, റസൂൽ ﷺ അവർക്കുവേണ്ടി അല്ലാഹുവിനോട് പാപമോചന പ്രാർത്ഥന നടത്തുകയും ചെയ്താൽ അവർക്ക് അങ്ങേയറ്റം ദോഷം പൊറുക്കുന്നതും, റഹ്മത്ത് എത്തിക്കുന്നതാണ്".

"ഞാൻ തീർച്ചയായും എന്റെ ശരീരത്തോട് ആക്രമണം കാണിച്ചിരിക്കുന്നു എനിക്കുവേണ്ടി തങ്ങൾ പൊറുക്കലിനെ ചോദിക്കാനാണ് ഞാൻ തങ്ങളുടെ അരികിൽ എത്തിയിട്ടുള്ളത്"

ആ സമയം റസൂൽ ﷺ തങ്ങളുടെ കബറിൽ നിന്ന് വിളിച്ചു പറയപ്പെട്ടു "നിങ്ങൾക്ക് അല്ലാഹു പൊറുത്തു നൽകിയിരിക്കുന്നു"

മഹാനായ ഇമാം ഖുർത്വുബി ഈ സംഭവം അൽ ജാമിഉൽ അഹ്കാമുൽ ഖുർആനിൽ"വ്യക്തമായി രേഖപ്പെടുത്തിയതായി കാണാം.

ഒരു ഖുർആൻ മുഫസ്സിർ ഒരിക്കലും ഒരു ശിർക്കായ സംഭവം എടുത്തുകൊണ്ട് ഖുർആനിനെ വ്യാഖ്യാനമെഴുതില്ല എന്നത് തീർച്ച തന്നെ.



ഇബ്നു ഉമർ (റ) കാലിന് പ്രയാസം വന്നപ്പോൾ നബി ﷺയെ വിളിച്ചത് കാണുക


*حدثنا ابو نعيم قال حدثنا سفيان الثوري وزهير بن معاوية عن أبي إسحاق ، عن عبد الرحمن بن سعد قال
*خدرت رجل ابن عمر فقال له رجل اذكر أحب الناس إليك فقال محمد - { رواه البخاري في الادب المفرد (ص 250) في باب مايقول الرجل اذا خدرت رجله*}


മഹാനായ ഇബ്നു ഉമർ ( റ ) "മുത്തബീഉ സുന്ന" മഹാനവർകൾക്ക് കാലിന് കലശലായ വേദനയും ,പ്രയാസവും അനുഭവപ്പെട്ടപ്പോൾ ബഹുമാനപ്പെട്ട അബ്ബാസ് തങ്ങളോട് വിഷമം പറഞ്ഞു. അങ്ങിനെ അബ്ബാസ്( റ ) പറഞ്ഞു; നിങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരാളെ വിളിക്കുക .ഇബ്നു ഉമർ( റ )നെ സംബന്ധിച്ച് അത് മറ്റാരും ആയിരുന്നില്ല. വഫാതായ നബി ﷺ തന്നെ ആയിരുന്നു അങ്ങനെ നബി തങ്ങളെ ഇബ്നു ഉമർ വിളിച്ചു

ഈ സംഭവം നടക്കുന്നത് നബിﷺ തങ്ങളുടെ വഫാത്തിന്റെ ശേഷം ആണെന്നത് പ്രത്യേകം ഓർക്കുക

അതിനുശേഷം കാലിന്റെ പ്രയാസങ്ങൾ നീങ്ങുകയും ചെയ്തു .

ഇവിടെ മനസ്സിലാക്കാ നുള്ള ചില കാര്യങ്ങൾ- പ്രയാസ-സന്നിഗ്ധ ഘട്ടങ്ങളിൽ തൗഹീദ് ആരെക്കാളും നന്നായി മനസിലാക്കിയ സ്വഹാബികൾ ജീവിതകാലം ആയാലും, വഫാത്തിന് ശേഷം ആയാലും അവർ നബി ﷺ തങ്ങളെ സഹായിയായി കണ്ടിരുന്നു.

മേൽവിവരിച്ച ഹദീസ് വിശദീകരിച്ചുകൊണ്ട് ബഹുമാനപ്പെട്ട ഇമാം മുല്ലാ അലിയ്യുൽ ഖാരി രേഖപ്പെടുത്തിയത് ; "ഇബ്നു ഉമർ നബിയെ ﷺ വിളിച്ചത് സ്നേഹത്തോടെയുള്ള സഹായാഭ്യർത്ഥന തന്നെയായിരുന്നു .( ശറഹു ശ്ശിഫാ)

മറ്റൊരു വസ്തുത ഈ സംഭവം റിപ്പോർട്ട് ചെയ്ത ഇമാം ബുഖാരി റഹ് തന്റെ ഗ്രന്ഥമായ "അൽഅദബുൽ മുഫ്രതിൽ" ഈ ഹദീസ് കൊണ്ട് വന്ന അദ്ധ്യായം ഇങ്ങനെയാണ്

*"باب ما يقول الرجل اذا خدرت رجله"*

*"ഒരാൾ കാലിന് പ്രയാസം വന്നാൽ വിളിച്ചതേടേണ്ടതിൽ ഉള്ള അദ്ധ്യായം"*


അതുകൊണ്ടു തന്നെ ഇത്തരം കാര്യങ്ങൾ മഹാരഥന്മാരായ മുൻഗാമികൾ അംഗീകരിച്ചിരുന്നു എന്നതിന് ഏറ്റവും വലിയ തെളിവുകൂടിയാണ് ഈ സംഭവം.

ഇന്നുള്ള മുജാഹിദുകളെ സംബന്ധിച്ചിടത്തോളം അവർക്ക് ചിന്തിക്കാൻ പോലും കഴിയാത്ത കാര്യമാണ് മഹാനായ ഇബ്നു ഉമർ കാണിച്ചത് ചിന്തിക്കുന്നവർക്ക് ഇതൊക്കെ ധാരാളം.

ഇബ്നു ഉമർ നടത്തിയ സഹായതേട്ടം രേഖപ്പെടുത്തപ്പെട്ട നിരവധി ഗ്രന്ഥങ്ങൾ കാണുക.

ഇമാം ബുഖാരി റഹ് - അദബുൽ മുഫ്രത്
ഇബ്നു സഅദ് -ത്വബക്കാത്ത്
ഇമാം നവവി റഹ് - അൽ അദ്കാർ
ഹാഫിസ് ഇബ്റാഹീമുൽ ഹർബി-(വഫാത്ത് ഹി 285) - ഗരീബുൽ ഹദീസ്
അമലുൽ യൗമിവല്ലയില

മുജാഹിദുകളുടെ ആചാര്യന്മാർ ഇത് രേഖപ്പെടുത്തിയത് കാണുക.

ഇബ്നു തൈമിയ്യ - അൽ കലിമു ത്വയ്യിബ്
ശൗക്കാനി - തുഹ്‌ഫത്തു ദാകിരീൻ - العلل للدارقطني (ج 13) ص 242 رقم الحديث 3140
مسند ابن الجعد ص 197 رقم 2633
تاريخ ابن عساکر 31/ 177



അബു ഹുറൈറ ( റ)


മറവി രോഗത്തിന് വേണ്ടിയുള്ള സഹായം തേടൽ


حَدَّثَنَا أَحْمَدُ بْنُ أَبِي بَكْرٍ أَبُو مُصْعَبٍ ، قَالَ حَدَّثَنَا مُحَمَّدُ بْنُ إِبْرَاهِيمَ بْنِ دِينَارٍ عَنْ ابْنِ أَبِي ذِئْبٍ عَنْ سَعِيدٍ الْمَقْبُرِيِّ عَنْ أَبِي هُرَيْرَةَ قَالَ قُلْتُ يَا رَسُولَ اللَّهِ (صلى الله عليه وسلم) إِنِّي أَسْمَعُ مِنْكَ حَدِيثًا كَثِيرًا أَنْسَاهُ قَالَ ابْسُطْ رِدَاءَكَ فَبَسَطْتُهُ قَالَ : فَغَرَفَ بِيَدَيْهِ ثُمَّ قَالَ ضُمَّهُ فَضَمَمْتُهُ فَمَا نَسِيتُ شَيْئًا بَعْدَهُ* *( صحيح البخاري كتاب العلم)


മഹാനായ അബൂഹുറൈറ( റ )പറയുന്നു: നബി ﷺ തങ്ങളോട് ഒരിക്കൽ പറയുകയുണ്ടായി റസൂലെ,ഞാൻ തങ്ങളിൽ നിന്നും ധാരാളം ഹദീസുകൾ കേൾക്കുന്നു പക്ഷേ എല്ലാം മറന്നു പോകുന്നു. ഈയൊരു രോഗ പരിഹാരത്തിന് നബിയോട് പറഞ്ഞപ്പോൾ ഉടൻതന്നെ എന്റെ തട്ടം വിരിക്കാൻ കൽപ്പിച്ചു ഞാനങ്ങനെ തട്ടം വിരിച്ചു അതിനുശേഷം നബി ﷺ തങ്ങൾ രണ്ടു കൈകൾകൊണ്ടും തട്ടത്തിലേക്ക് എന്തോ കോരിയിട്ടു എന്നിട്ട് അത് നെഞ്ചോട് കൂട്ടിപ്പിടിക്കാൻ എന്നോട് പറഞ്ഞു. അതുപോലെതന്നെ ആ തട്ടം നെഞ്ചോട് കൂട്ടി പിടിക്കുകയും ചെയ്തു അബൂ ഹുറൈറ തുടർന്ന് വീണ്ടും പറയുന്നു "അതിനു ശേഷം നബി ﷺ തങ്ങളിൽ നിന്ന് കേട്ട ഒരു ഹദീസ് പോലും ഞാൻ മറന്നിട്ടില്ല"

ഒരു സംശയത്തിനും ഇല്ലാത്തവിധം ഇമാം ബുഹാരി സ്വഹീഹുൽ ബുഖാരിയിൽ ഇത് വ്യക്തമായി രേഖപ്പെടുത്തി വച്ചു.

ഇനി മനസ്സിലാക്കേണ്ട ചില കാര്യങ്ങൾ രോഗം മാറ്റുന്നവൻ അല്ലാഹുവാണെന്ന് ഉറച്ച് വിശ്വസിക്കുന്ന സഹാബത്ത് അത് സുഖപ്പെടാൻ ഉള്ള കാരണങ്ങളുമായി ബന്ധപ്പെടുക എന്നതിന്റെ അടിസ്ഥാനത്തിൽ റസൂലിനോട് ﷺ സഹായം ചോദിക്കുന്നത്.

ചില മൗലവിമാർ ഇതിൽനിന്ന് രക്ഷപ്പെടാൻ വേണ്ടി അബൂഹുറൈറ പ്രാർത്ഥിക്കാൻ വേണ്ടി ആണ് പറഞ്ഞതെന്ന് തട്ടിവിടാറുണ്ട്. നബിﷺ യോട് ഒരിക്കലും പ്രാർത്ഥിക്കാൻ വേണ്ടി ഈ വിഷയത്തിൽ പറഞ്ഞിട്ടില്ല. അതു കൊണ്ടു തന്നെ പ്രാർത്ഥിക്കുന്നതിനു പകരം അഭൗതികമായ രീതിയിൽ നബി ﷺ തങ്ങൾ ആ രോഗം സുഖപ്പെടുത്തുന്നു. പ്രശ്നപരിഹാരത്തിന് സഹായം ചോദിച്ച അബൂഹുറൈറ( റ ) വിനോ ,റസൂൽ സല്ലല്ലാഹു അലൈഹിവസല്ലം തങ്ങൾക്കോ ഇത് ശിർക്കാണെന്ന് ഒരിക്കലും തോന്നിയിട്ടില്ല.


ഇത്രയും വായിച്ചു കഴിയുമ്പോഴേക്കും ചില മുജാഹിദുകൾ ചോദിച്ചേക്കും ജീവിച്ചിരിക്കുന്നവരോട് അഭൗതികമായ സഹായം തേടുന്നതിന് ഞങ്ങൾ എതിരല്ലല്ലോ ! ഈയൊരു സംസാരം പ്രമാണത്തിനു മുമ്പിൽ കുടുങ്ങിയപ്പോൾ ഉള്ള ഒരു രക്ഷപ്പെടൽ തന്ത്രം മാത്രമാണ്. കാരണം "അല്ലാഹുവിന്റെ ഔലിയാക്കൾ" എന്ന പുസ്തകത്തിൽ മുജാഹിദുകളുടെ നേതാവായ കുഞ്ഞീതു മദനി വ്യക്തമായി എഴുതി വച്ചത് ഇങ്ങനെയാണ്*

"മനുഷ്യകഴിവിന് അതീതമായ കാര്യങ്ങളിൽ ജീവിച്ചിരിക്കുന്നവരോ മരണപ്പെട്ടവരോട് സഹായം തേടുന്നത് ശിർക്കാണ്*

അതുകൊണ്ടുതന്നെ അബൂഹുറൈറ ചോദിച്ച ഈ സഹായം പുത്തൻ വാദികൾ ആയ മുജാഹിദുകളെ സംബന്ധിച്ചിടത്തോളം ശിർക്കാണ് എന്നതിൽ തർക്കമില്ല .കാരണം മറവി രോഗം മാറ്റുക എന്നത് സാധാരണ മനുഷ്യന്റെ പരിധിയിൽ പെട്ടതല്ല ഡോക്ടർ അല്ലാത്ത മുഹമ്മദ് നബിയോട് ﷺ സഹായം ചോദിക്കുന്നത് തെറ്റാണെന്ന് സ്വഹാബികൾ വിശ്വസിച്ചിട്ടില്ല .ഈ സംഭവം രേഖപ്പെട്ടു കിടക്കുന്നത് "സ്വഹീഹുൽ ബുഖാരിയിൽ" ആണെന്ന് പ്രത്യേകം ഓർക്കുക*.



യുദ്ധത്തിൽ മാരക മുറിവേറ്റ സ്വഹാബി നബിയിലേക്ക് അഭയം തേടി


حَدَّثَنَا الْمَكِّيُّ بْنُ إِبْرَاهِيمَ، حَدَّثَنَا يَزِيدُ بْنُ أَبِي عُبَيْدٍ، قَالَ رَأَيْتُ أَثَرَ ضَرْبَةٍ فِي سَاقِ سَلَمَةَ، فَقُلْتُ يَا أَبَا مُسْلِمٍ، مَا هَذِهِ الضَّرْبَةُ قَالَ هَذِهِ ضَرْبَةٌ أَصَابَتْنِي يَوْمَ خَيْبَرَ، فَقَالَ النَّاسُ أُصِيبَ سَلَمَةُ‏.‏ فَأَتَيْتُ النَّبِيَّ صلى الله عليه وسلم فَنَفَثَ فِيهِ ثَلاَثَ نَفَثَاتٍ، فَمَا اشْتَكَيْتُهَا حَتَّى السَّاعَةِ‏.‏ ( صحيح البخاري - كتاب المغازي - غزوة خيبر


യസീദ് ബിൻ അബി ഉബൈദ് നിന്നും റിപ്പോർട്ട് ചെയ്യുന്നു; മഹാൻ പറയുന്നു സലമത്ത് (റ) ന്റെ കാലിൽ ശക്തമായ ഒരു വെട്ടിന്റെ അടയാളം ഞാൻ കണ്ടു ഇതെങ്ങനെ സംഭവിച്ചതാണെന്ന് ചോദിച്ചു .സലമത്ത് (റ) പറഞ്ഞു; ഖൈബർ യുദ്ധത്തിലേറ്റ മുറിവാണ് .ഇതുകണ്ട് മറ്റുള്ള ആളുകൾ മുഴുവനും ഇനി സലമത്ത് രക്ഷപ്പെടില്ല എന്ന നിലയിൽ അവിടെ നിന്നും പറഞ്ഞു .ഈ സമയം സ്വഹാബി സലമത്ത് (റ) നബി ﷺ തങ്ങളെ സമീപിച്ചു. നബി ﷺ തങ്ങൾ ആ മുറിവിലേക്ക് മൂന്നുതവണ ഊതി. സലമത്ത് തുടർന്നു പറയുന്നു.. പിന്നീടൊരിക്കലും ഈ മുറിവ് എനിക്ക് വേദനച്ചിട്ടില്ല.


ഇമാം ബുഖാരി റഹ് - സ്വഹീഹുൽ ബുഹാരി


ഇന്നുള്ള പുത്തൻ വാദികൾ ആയ കക്ഷികൾ അവർ ആ കാലത്ത് ജീവിച്ചിരുന്നുവെങ്കിൽ മഹാനായ സലമത്ത് (റ) വിനെ ആ സമയം തന്നെ മുശ്രിക്കാക്കി മാറ്റുമായിരുന്നു.ഒരു മനുഷ്യൻ ഏറ്റവും വലിയൊരു പ്രതിസന്ധിയിൽ ജീവൻ തന്നെ നഷ്ടപ്പെടാൻ പോകുന്ന ഒരു അവസ്ഥയിൽ അല്ലാഹുവിൽ നിന്ന് മാത്രമാണ് പൂർണ്ണ ഷിഫാ ലഭിക്കുന്നതെന്ന് ആരെക്കാളും നന്നായി മനസ്സിലാക്കിയ മഹാന്മാരായ സ്വഹാബത്ത് അവർ പ്രതിസന്ധി ഘട്ടത്തിൽപോലും നബിയിലേക്ക് അഭയം തേടുന്നതാണ് നാം കാണുന്നത്.

"എന്നോട് ചോദിച്ചോളൂ ഞാൻ ഉത്തരം നൽകും" എന്നുള്ള ആയത്ത് കാണാത്തവർ അല്ല ഈ സ്വഹാബികൾ. വൈദ്യശാസ്ത്ര ഡോക്ടർ അല്ലാതെ തന്നെ ഇത്തരം വിഷയങ്ങളിൽ നബിﷺ യിലേക്ക് അഭയം തേടുന്നു. മനുഷ്യകഴിവിന് പുറത്തുള്ള വിഷയങ്ങളിൽ സഹായം തേടൽ ശിർക്കാണ് ഇതാണ് വഹാബികൾ പഠിപ്പിച്ചിട്ടുള്ളത്.

അവരുടെ കാഴ്ചപ്പാടിൽ ഇതൊക്കെ കൊടിയ ശിർക്ക് തന്നെ. സ്വഹാബികളെ പിന്തുടർന്നു ജീവിക്കുന്നവർക്ക് ഇതിലൊക്കെ ധാരാളം മാതൃകകളുണ്ട്.



ഉഖുബത് ബിൻ ആമിർ ( റ)


യാത്ര ചുരുക്കി കിട്ടാൻ വേണ്ടി നബി ﷺ യുടെ ഖബർ ശരീഫിലേക്ക് യാത്ര പോയ സ്വഹാബി


നിരവധി ഹദീസുകൾ റിപ്പോർട്ട് ചെയ്ത അതുകൂടാതെ നിരവധി യുദ്ധങ്ങളിൽ പങ്കെടുത്ത മഹാനായ സ്വഹാബി ആയിരുന്നു ഉക്ബത് ബിൻ ആമിർ (റ)

وشهد فتوح الشام، وهو كان البريد إلى عمر بن الخطاب، رضى الله عنه، بفتح دمشق، ووصل المدينة فى سبعة أيام، ورجع منها إلى الشام فى يومين ونصف بدعائه عند قبر رسول الله - صَلَّى اللهُ عَلَيْهِ وَسَلَّمَ - وتشفعه به فى تقريب طريقه. تهذيب الأسماء ( ج 1 – 336) باب العين والقاف*


മഹാൻ ശാമിൽ നിന്നും മദീനയിലേക്ക് യാത്ര ചെയ്തു കൊണ്ട് ഡമസ്കസ് ഫത്ഹ് വിവരം ഉമർ ബിൻ ഖത്താബ് തങ്ങളെ അറിയിക്കാൻ വേണ്ടി വന്നതായിരുന്നു.

നീണ്ട ഏഴു ദിവസത്തെ യാത്ര ശാരീരികമായി തളർത്തിയത് കൊണ്ടു തന്നെ മഹാൻ പിന്നീട് ചെയ്യുന്നത് നേരെ റസൂലുല്ലാഹി സല്ലല്ലാഹു അലൈഹിവസല്ലം തങ്ങളുടെ കബറിങ്കലേക്ക് യാത്ര തിരിക്കുന്നു. അവിടെ വച്ചു കൊണ്ട് "വഴി ചുരുക്കി കിട്ടാൻ വേണ്ടി ദുആ ചെയ്യുകയും നബിയോട് ശുപാർശക്ക് ചോദിക്കുകയും ചെയ്തു" അങ്ങിനെ മഹാനായ ഉക്ക്ബത് ബിൻ ആമിർ (റ ) "രണ്ടര ദിവസം കൊണ്ട് മാത്രം യാത്ര ചെയ്തു നാട്ടിൽ തിരിച്ചെത്തി".

ഈ സംഭവം ലോക പ്രശസ്ത പണ്ഡിതനായ ഇമാം നവവി "തഹ്ദീബുൽ അസ്‌മായി വ ലുഗാത്ത് എന്ന ഗ്രന്ഥത്തിൽ റിപ്പോർട്ട് ചെയ്യുന്നു.


അതുകൂടാതെ

ഇമാം ഹാഫിസ് യൂസുഫ് സ്വാലിഹ് ശാമി ( റ) -സുബുലുൽ ഹുദാ വർറശാദ്

മുജാഹിദുകളോട് ഇനിയൊരു ചോദ്യം

ഇമാം നവവി ശിർക്ക് പ്രചരിപ്പിച്ചു കൊണ്ട് ഒരു മഹാനായ സഹാബിയെ പരിചയപ്പെടുത്തി എന്ന് നിങ്ങൾ കരുതുന്നുണ്ടോ❓

തൗഹീദിന് വേണ്ടി നിലകൊണ്ടു ജീവിതകാലം മുഴുവൻ വിജ്ഞാനം വിതറാൻ വേണ്ടി നിലകൊണ്ട മഹാനായ ഇമാം നവവി തങ്ങൾക്ക് മനസ്സിലാവാത്ത തൗഹീദും ,ശിർക്കും ആണ് നിങ്ങൾക്ക് മനസ്സിലായി എന്ന് പറയുന്നുവെങ്കിൽ മുസ്ലിം ലോകം ആ വാദം വലിച്ചെറിയുന്നു.

ആവശ്യ പൂർത്തീകരണത്തിന് ഖബറിങ്കലേക്ക് പോവുക എന്നത് കേൾക്കുമ്പോൾ തന്നെ പുത്തൻ വാദികൾ ആയ പലർക്കും സഹി കേടാണ്. ഇവിടെ ഒരു ആവശ്യം വന്നപ്പോൾ "തൗഹീദ് എന്താണെന്ന് ആരെക്കാളും നന്നായി മനസ്സിലാക്കിയ സ്വഹാബി നബി ﷺ യുടെ കബറിങ്കലേക്ക് പോകുന്നു" അവിടെവച്ച് നബി ﷺ യോട് തന്നെ ചോദിക്കുന്നു ഈ സംഭവം വലിയ ബഹുമാനം ആയിത്തന്നെ ഇമാം നവവി പരിചയപ്പെടുത്തുന്നു.

ഇവർക്കൊന്നും മനസ്സിലാവാത്ത തൗഹീദും ,ശിർക്കും ഇന്നുള്ള ചില ഞാഞ്ഞൂലുകൾക്ക് മനസ്സിലായി എന്നാണോ മുസ്ലിം ലോകം വിശ്വസിക്കേണ്ടത് ?

ദീർഘമായ യാത്രക്കുമുമ്പ് മഹാന്മാരെ ഖബർ സിയാറത്ത് ചെയ്യുന്നത് വളരെ നല്ലതാണ് അതിന്റെ മാതൃക എന്നോണം ദീർഘമായ മിഅറാജ് യാത്രക്ക് മുമ്പ് പുണ്യ നബി ﷺ തങ്ങൾ മൂസാ നബിയുടെ കബർ സിയാറത്ത് ചെയ്തു (അതിനുശേഷം നടത്തിയ മിഹ്റാജ് യാത്ര ചുരുങ്ങിയ സമയങ്ങൾക്കകം ആകാശ ലോകം താണ്ടി നബി ﷺതങ്ങൾ തിരിച്ചുവന്നു)

ഖബർ സിയാറത്ത് ചെയ്യുന്ന ആ സമയം മൂസാ നബി ഖബറിൽ നിന്ന് നിന്ന് നിസ്കരിക്കുന്നത് ഞാൻ കണ്ടു എന്ന് നബി ﷺ തങ്ങൾ പഠിപ്പിക്കുകയും ചെയ്തു.

മൂസാ നബിയെ (അ) സിയാറത്ത് ചെയ്തു കൊണ്ടാണ് ആ യാത്ര ആരംഭിക്കുന്നത്.അതുകൊണ്ടുതന്നെയാവണം ആകാശ ലോകത്ത് വച്ച് മറ്റുപല നബിമാരെ കണ്ടെങ്കിലും "മൂസാനബി തന്നെ 50 വക്ക്ത് നിസ്കാരം ചുരുക്കി അഞ്ചാക്കി കിട്ടാൻ കാരണമായ ആ വലിയ സഹായം ചെയ്തു കൊടുത്തത്"

അല്പജ്ഞാനികളായ ആളുകളുടെ ചിന്താധാരക്ക് എത്രയോ അപ്പുറത്താണ് മഹാന്മാരുമായി ബന്ധപ്പെട്ട ഐഹിക പാരത്രിക ജീവിതം.


നബിﷺയോട്  സ്വർഗ്ഗം ചോദിച്ച സ്വഹാബി


حَدَّثَنَا الْحَكَمُ بْنُ مُوسَى أَبُو صَالِحٍ ، حَدَّثَنَا هِقْلُ بْنُ زِيَادٍ ، قَالَ : سَمِعْتُ الأَوْزَاعِيَّ ، قَالَ : حَدَّثَنِي يَحْيَى بْنُ أَبِي كَثِيرٍ ، حَدَّثَنِي أَبُو سَلَمَةَ ، حَدَّثَنِي رَبِيعَةُ بْنُ كَعْبٍ الأَسْلَمِيُّ ، قَالَ : " كُنْتُ أَبِيتُ مَعَ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، فَأَتَيْتُهُ بِوَضُوئِهِ وَحَاجَتِهِ ، فَقَالَ لِي سَلْ ، فَقُلْتُ : أَسْأَلُكَ مُرَافَقَتَكَ فِي الْجَنَّةِ  قَالَ : أَوْ غَيْرَ ذَلِكَ  قُلْتُ  هُوَ ذَاكَ ، قَالَ : فَأَعِنِّي عَلَى نَفْسِكَ ، بِكَثْرَةِ السُّجُودِ ( صحيح مسلم باب فضل السجود والحث عليه

സ്വഹാബിയായ റബീഅത്ബ്നു കഅബ് ( റ )പറയുന്നു; ഞാൻ നബിﷺ തങ്ങളുടെ കൂടെ രാത്രി താമസിച്ചു. വുദുവിനും ,മറ്റുംവേണ്ടി  നബി ﷺ തങ്ങൾക്ക്  ഞാൻ വെള്ളം എത്തിച്ചു കൊടുത്തു. ആ സമയത്ത് നബി ﷺ ആവശ്യമുള്ളത് ചോദിക്കുക എന്ന്  എന്നോട് പറഞ്ഞു.അതുപ്രകാരം ഞാൻ സ്വർഗ്ഗത്തിലും എനിക്ക് തങ്ങളുടെ കൂടെ തന്നെ കഴിയണം എന്ന് ചോദിച്ചപ്പോൾ നബി ﷺ തങ്ങൾ മറ്റൊന്നും ചോദിക്കാനില്ലെ എന്ന്  വീണ്ടും തിരിച്ച് ചോദിച്ചു

റബീഅത് ബിൻ കഅബ്  (റ ) എനിക്ക് അതുതന്നെ മതി എന്ന്  മറുപടി പറഞ്ഞു. സുജൂദ് വർദ്ധിപ്പിച്ചു കൊണ്ടിരിക്കാൻ  നബിﷺ തങ്ങൾ ഉപദേശിക്കുകയും ചെയ്തു.

ഇമാം മുസ്ലിം റഹ് -  സ്വഹീഹ് മുസ്‌ലിം


ഇവിടെ ഇഷ്ടമുള്ളത് ചോദിക്കുക എന്ന് നബി പറഞ്ഞ ഉടനെ ഏതൊരു മനുഷ്യനും ആത്യന്തികമായി ആഗ്രഹിക്കുന്ന അല്ലാഹുവിന്റെ  പരിധിയിൽ തീർച്ചയായും നിലകൊള്ളുന്ന സ്വർഗ്ഗം തന്നെയാണ് മഹാനായ സഹാബി ചോദിച്ചത്. ഇന്നുള്ള പലരുടെയും ഭാഷയിൽ ഇതൊക്കെ കൊടിയ ശിർക്ക് ആണല്ലോ ആ ചോദ്യം. അത്  ശിർക്ക് ആയിരുന്നുവെങ്കിൽ നബി ﷺസ്വഹാബിയെ ആ നിമിഷംതന്നെ തിരുത്തുമായിരുന്നു

പക്ഷേ ഇവിടെ സംഭവിച്ചത് സുജൂദ് അധികരിപ്പിച്ച് എന്നെ തിരിച്ചും സഹായിക്കണമെന്നാണ് നബി മറുപടി കൊടുത്തത് .

സ്വർഗ്ഗം ,രോഗശമനം ഇങ്ങനെ തുടങ്ങി മുഴുവൻ കാര്യങ്ങളും അല്ലാഹുവാണ് നിയന്ത്രിക്കുന്നതെന്ന് ഉറച്ചുവിശ്വസിക്കുന്ന സഹാബികൾ തന്നെ ഇത്തരം പല വിഷയങ്ങൾക്കും അല്ലാഹുവിന്റെ ദൂതരായ നബിസല്ലല്ലാഹു അലൈഹി വസല്ലമയെ സമീപിക്കുകയും, അഭയം തേടുകയും ചോദിക്കുകയും ഒക്കെ ചെയ്യുന്നതാണ് നാം കാണുന്നത്.

അതുകൊണ്ടാണ് തനിക്ക് കിട്ടിയ  അപൂർവാവസരം ഇഷ്ടമുള്ളത് ചോദിച്ചോളൂ എന്ന് നബിﷺ തങ്ങൾ പറഞ്ഞ സമയത്ത് "സ്വർഗ്ഗത്തിലെ ഉന്നതപദവി തന്നെ  ചോദിച്ചുകൊണ്ട്  മാതൃകയായത്"



സ്വർഗം എന്നോട് ചോദിക്കുന്നില്ലേ❓ 


സ്വഹാബിയോട് സ്വർഗ്ഗം  ചോദിക്കാൻ പ്രചോദിപ്പിക്കുന്ന പുണ്യ നബി ﷺ



حَدَّثَنَا حَمَّادُ بْنُ الْحَسَنِ الْوَرَّاقُ  حَدَّثَنَا أَبِي  حَدَّثَنَا مُحَمَّدُ بْنُ كَثِيرٍ  عَنْ أَبِي الْعَلاءِ الْخَفَّافِ  عَنْ مِنْهَالِ بْنِ عَمْرٍو  عَنْ حَبَّةَ الْعُرَنِيِّ  عَنْ عَلِيٍّ رَضِيَ اللَّهُ عَنْهُ  قَالَ : كَانَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إِذَا سُئِلَ عَنْ شَيْءٍ  فَأَرَادَ أَنْ يَفْعَلَهُ  قَالَ  نَعَمْ  وَإِذَا أَرَادَ أَنْ لا يَفْعَلَهُ سَكَتَ  وَكَانَ لا يَقُولُ لِشَيْءٍ لا  فَأَتَاهُ أَعْرَابِيٌّ  فَسَأَلَهُ  فَسَكَتَ  ثُمَّ سَأَلَهُ  فَسَكَتَ  ثُمَّ سَأَلَهُ  فَقَالَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ  سَلْ كَهَيْئَةِ الْمُنْتَهِرِ لَهُ  سَلْ مَا شِئْتَ يَا أَعْرَابِيُّ  فَغَبَطْنَاهُ وَقُلْنَا الآنَ يَسْأَلُ الْجَنَّةَ  قَالَ أَسْأَلُكَ رَاحِلَةً قَالَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ  لَكَ ذَاكَ  ثُمَّ قَالَ سَلْ قَالَ وَرَحْلَهَا قَالَ لَكَ ذَاكَ  ثُمَّ قَالَ  سَلْ قَالَ  أَسْأَلُكَ زَادًا  قَالَ  ذَاكَ لَكَ  قَالَ  فَعَجِبْنَا مِنْ ذَلِكَ  فَقَالَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ  أَعْطُوا الأَعْرَابِيَّ مَا سَأَلَ  قَالَ  فَأُعْطِيَ  ثُمَّ قَالَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ  كَمْ بَيْنَ مَسْأَلَةِ الأَعْرَابِيِّ وَعَجُوزِ بَنِي إِسْرَائِيلَ  ثُمَّ قَالَ  إِنَّ مُوسَى عَلَيْهِ السَّلامُ لَمَّا أُمِرَ أَنْ يَقْطَعَ الْبَحْرَ  فَانْتَهَى إِلَيْهِ  ضَرَبَ وُجُوهَ الدَّوَابِّ ، فَرَجَعَتْ  فَقَالَ مُوسَى  مَالِي يَا رَبِّ   قَالَ  إِنَّكَ عِنْدَ قَبْرِ يُوسُفَ فَاحْمِلْ عِظَامَهُ مَعَكَ  قَالَ وَقَدِ اسْتَوَى الْقَبْرُ بِالأَرْضِ  فَجَعَلَ مُوسَى لا يَدْرِي أَيْنَ هُوَ  فَسَأَلَ مُوسَى  هَلْ يَدْرِي أَحَدٌ مِنْكُمْ أَيْنَ هُوَ   فَقَالُوا  إِنْ كَانَ أَحَدٌ يَعْلَمُ أَيْنَ هُوَ فَعَجُوزُ بَنِي فُلانٍ  لَعَلَّهَا تَعْلَمُ أَيْنَ هُوَ فَأَرْسَلَ إِلَيْهَا مُوسَى  فَانْتَهَى إِلَيْهَا الرَّسُولُ  قَالَتْ  مَا لَكُمْ قَالُوا  انْطَلِقِي إِلَى مُوسَى فَلَمَّا أَتَتْهُ  قَالَ  هَلْ تَعْلَمِينَ أَيْنَ قَبْرُ يُوسُفَ  قَالَتْ : نَعَمْ , قَالَ : فَدُلِّينَا عَلَيْهِ قَالَتْ : لا وَاللَّهِ حَتَّى تُعْطِيَنِي مَا أَسْأَلُكَ , قَالَ لَهَا : لَكِ ذَلِكَ ، قَالَتْ : فَإِنِّي أَسْأَلُكَ أَنْ أَكُونَ مَعَكَ فِي الدَّرَجَةِ الَّتِي تَكُونُ فِيهَا فِي الْجَنَّةِ , قَالَ : سَلِي الْجَنَّةَ ، قَالَتْ : لا وَاللَّهِ ، لا أَرْضَى إِلا أَنْ أَكُونَ مَعَكَ فَجَعَلَ مُوسَى يُرَادُّهَا , قَالَ : فَأَوْحَى اللَّهُ إِلَيْهِ أَنْ أَعْطِهَا ذَلِكَ ، فَإِنَّهُ لا يَنْقُصُكَ شَيْئًا ، فَأَعْطَاهَا ، وَدَلَّتْهُ عَلَى الْقَبْرِ ، فَأَخْرَجُوا الْعِظَامَ ، وَجَاوز الْبَحْرَ ( المعجم الأوسط للطبراني ج 7 ص 375)


സുദീർഘമായ ഹദീസിന്റെ ചുരുക്കം ഇങ്ങനെ വായിച്ചെടുക്കാം- മഹാനായ നബി ﷺ  തങ്ങളെ  ഒരു  സ്വഹാബി  സൽക്കരിക്കുന്നു. ഭക്ഷണത്തിനു ശേഷം നബി ﷺ  നിങ്ങൾക്ക് എന്താണ് വേണ്ടതെന്നു  സ്വഹാബിയോട് ചോദിക്കുന്നു.ഉടനെ ആ സ്വഹാബി ഒരു ഒട്ടകത്തെ ആവശ്യപ്പെടുന്നു. ഇത് കേട്ട ഉടൻ നബി ﷺ തങ്ങൾ തിരിച്ചുചോദിച്ചു ബനൂ ഇസ്റായിൽ ജീവിച്ചിരുന്ന ഉമ്മാമ( അജൂസത്ത് ) ചോദിച്ച ചോദ്യം നിങ്ങൾ എന്ത് കൊണ്ട് ചോദിക്കുന്നില്ല❓

ആ സമയം സ്വഹാബികൾ ആ ചരിത്രത്തെ പറ്റി എന്താണ് നബിയെ സംഭവം എന്ന് ചോദിക്കുന്നു. അപ്പോൾ നബിﷺ തങ്ങൾ വിശദീകരിച്ചു കൊടുക്കുന്നു

മൂസാ നബി അലൈഹിസ്സലാംമിനു  യൂസഫ് നബിയുടെ  ഖബർ മാറ്റികൊണ്ട് മറവ് ചെയ്യേണ്ട ഒരു സാഹചര്യം  വന്നപ്പോൾ പഴയ കബർ എവിടെയാണെന്ന് പ്രദേശവാസികളോട് അന്വേഷിക്കുകയും അത് അവിടെ താമസിക്കുന്ന ഒരു പ്രായം ചെന്ന ഉമ്മാമ അവർക്ക് മാത്രമേ അറിയുകയുള്ളൂ എന്ന് അവർ പറഞ്ഞു.മൂസാനബി ഉമ്മാമയുടെ അടുക്കലേക്കു പോയി യൂസുഫ് നബിയുടെ ഖബർ  എവിടെയാണെന്ന് അന്വേഷിച്ചു .ആ സമയത്ത് ആ സ്ത്രീ മൂസാ നബിയോട് ഇങ്ങനെയാണ് പറഞ്ഞത്

ഞാൻ ആവശ്യപ്പെടുന്നത് ചോദിച്ചാൽ തരുമെങ്കിൽ മാത്രമേ  ഞാൻ ഖബർ കാണിച്ചു തരികയുള്ളൂ.അങ്ങനെ മൂസാനബി അതു സമ്മതിക്കുകയും ചെയ്തു. അതുപ്രകാരം ഉമ്മാമ ചോദിച്ചത് ഇങ്ങനെയാണ് ;

اسالك ان اكون معك في الدرجة التي تكون فيها  في الجنة

മൂസാ നബി സ്വർഗ്ഗത്തിൽ നിലകൊള്ളുന്ന ദറജയിൽ (പദവിയിൽ) സ്വർഗത്തിൽ കഴിയാനുള്ള അവസരം എനിക്ക് വേണം

അങ്ങനെ മൂസാ നബി അത് സമ്മതിക്കുകയും (പുത്തൻ വാദികളുടെ ഭാഷയിൽ പറഞ്ഞാൽ അല്ലാഹുവിനോട് ചോദിക്കേണ്ട കാര്യം സൃഷ്ടിയോട് ചോദിച്ചു. കടുത്ത ശിർക്ക് തന്നെ) ഖബർ കാണുകയും അവിടെ നിന്ന് യൂസുഫ് നബിയെ മാറ്റി മറവ് ചെയ്യുകയും ചെയ്തു.

ഈ സ്വഹീഹായ ഹദീസ്  വ്യക്തമായി  റിപ്പോർട്ട് ചെയ്ത നിരവധി ഇമാമുകളും അവരുടെ ഗ്രന്ധങ്ങളും കാണുക 

ഇമാം അബൂ യഅലറ (റ) - മുസ്നദ്📚
ഇമാം ഹാക്കിം( റ ) -മുസ്തദ്റക്ക് *📚
ഇമാം സുയൂതി ( റ )- അദ്ദുററുൽ മൻസൂർ📚
ഇമാം ത്വബ്റാനി(റ )- മുഅജമുൽ കബീർ 📚
ഇമാം ഹാഫിള് ഹൈസമി ( റ )- മജ്മഅ സവായിദ്📚
സ്വഹീഹ് ഇബ്നു ഹിബ്ബാൻ📚
അലാ ഉദീൻ ഇബ്നു ഹിസാം ( റ )-കൻസുൽ  ഉമ്മാൽ 📚

مکارم الاخلاق للخرائطي📚
تاريخ ابن عساکر📚
تفسير البغوي ج 1 ص 92 في تفسير سورة البقرة اية 50📚
اتحاف الاخصا بفضائل المسجد الاقصی📚

സനദ്  ദുർബലപ്പെടുത്താൻ പരക്കംപായുന്ന  മുജാഹിദുകൾ അവരുടെ നേതാവ് തന്നെ സ്വന്തം ഗ്രന്ഥത്തിൽ ഈ ഹദീസ് സ്വഹീഹാണെന്ന് വെ ളിപ്പെടുത്തിയത് കാണുക

അൽബാനി- സിൽസിലത്തുൽ  അഹാദീസു സ്വഹീഹ📚

ഇതിൽ നിന്നും മനസ്സിലാക്കാനുള്ള വസ്തുതകൾ- നബിﷺ  തങ്ങളോട്, പുത്തൻവാദികളുടെ  ഭാഷയിൽ പറഞ്ഞാൽ ഭൗതികമായ ഒരു ഒട്ടകം എനിക്കു വേണം എന്നു പറഞ്ഞ സ്വഹാബിയോട് നിങ്ങൾ ഇതേ ചോദിക്കുന്നുള്ളൂവോ?  എന്തുകൊണ്ട് ബനൂ ഇസ്റാഈലിലെ ആ ഉമ്മ ചോദിച്ച ചോദ്യം അതായത്  എനിക്ക് സ്വർഗം വേണം സ്വർഗ്ഗത്തിൽ തങ്ങളുടെ പദവിയിൽ തന്നെ പ്രവേശിപ്പിക്കണം എന്നുള്ള ചോദ്യം എന്തുകൊണ്ടാണ് ചോദിക്കാത്തത്❓എന്ന് നബി തങ്ങൾ പറഞ്ഞുകൊണ്ട് മുജാഹിദ് ഭാഷയിലുള്ള അഭൗതികമായ ചോദ്യം  ചോദിക്കാൻ വേണ്ടിയുള്ള പ്രചോദനം സ്വഹാബികൾക്ക് നൽകുകയാണ് ഇവിടെ ചെയ്യുന്നത് .

അതല്ല  ഇനി "സ്വർഗം" എന്നുള്ള വിഷയം അഭൗതികമല്ല  കേവലം ഭൗതികമായി എന്ന വാദത്തിലേക്ക്  പുത്തൻ വാദികൾ മാറിയെങ്കിൽ അത് പറയാവുന്നതാണ്. അല്ലെങ്കിൽ ഇത്തരം നിങ്ങളുടെ ഭാഷയിൽ ശിർക്കായ കാര്യങ്ങൾ പ്രവാചകർ അനുവദിച്ചു കൊടുത്തു എന്നാണോ പറയാനുള്ളത് ❓

ഈ ഹദീസിൽ നിന്ന് മറ്റൊരു കാര്യം കൂടി വായിച്ചെടുക്കേണ്ടത്, മഹാനായ യൂസുഫ് നബി വഫാത്തായി  170 വർഷത്തിനു ശേഷം വന്ന മൂസാ നബി യൂസഫ് നബിയുടെ ബൗദ്ധിക തിരുശരീരം മാറ്റി മറവു  ചെയ്യുന്നതാണ് ഈ ഹദീസിലൂടെ കാണുന്നത് .170 വർഷം കഴിഞ്ഞിട്ടും യൂസുഫ് നബിയുടെ (അ) തിരു ശരീരത്തിന് ഒന്നും സംഭവിച്ചില്ല എന്നുള്ളത് പ്രവാചകരുടെ ശരീരം മണ്ണിൽ ജീർണ്ണിച്ചു നശിക്കും എന്ന് എഴുതിയ പുത്തൻ വാദികൾക്ക് ചിന്തിക്കാൻ ഉതകുന്നതാണ്.



വിജനമായ സ്ഥലത്ത് വാഹനം നഷ്ടപ്പെട്ടാൽ അദൃശ്യരായ അടിമകളോടുള്ള സഹായം തേടൽ നബി ﷺ പഠിപ്പിക്കുന്നു


*حديث ابن مسعود مرفوعاً بلفظ : (إذا انْفَلَتَتْ دَابَّةُ أَحَدِكُمْ بِأَرْضِ فَلاةٍ ، فَلْيُنَادِ : يَا عِبَادَ اللَّهِ ، احْبِسُوا عَلَيَّ ، يَا عِبَادَ اللَّهِ احْبِسُوا عَلَيَّ ، فَإِنَّ لِلَّهِ فِي الأَرْضِ حَاضِرًا سَيَحْبِسُهُ عَلَيْكُمْ)

*رواه الطبراني في المعجم الكبير (10/217) ، وأبو يعلى في " مسنده " (9/177) 


അബ്ദുല്ലാഹിബ്നു മസ്ഊദ് (റ ) നബി ﷺ യിൽ നിന്നും റിപ്പോർട്ട് ചെയ്യുന്ന ഹദീസിൽ കാണാം വിജനമായ സ്ഥലത്ത് വച്ചു ആ കാലഘട്ടത്തിലെ വാഹനങ്ങളായി ഉപയോഗിച്ചിരുന്ന ഒട്ടകങ്ങൾ യാത്രാമധ്യേ അത് നഷ്ടപ്പെട്ടു കഴിഞ്ഞാൽ ഉണ്ടാകുന്ന വിഷമ സന്ധികളിൽ

يَاعِبَادَ اللَّهِ احْبِسُو 

(അല്ലാഹുവിന്റെ അടിമകളെ എന്റെ വാഹനത്തെ ബന്ധിക്കു)എന്ന് വിളിച്ചു സഹായാർത്ഥന നടത്താനാണ് നബി ﷺ തങ്ങൾ നിർദ്ദേശിച്ചിരിക്കുന്നത്

അല്ലാഹുവിന് നിങ്ങൾ കാണാത്ത ചില അടിമകൾ ഉണ്ടെന്നും, അവ നിങ്ങളുടെ വാഹനത്തിൽ ബന്ധിക്കും എന്നാണ് നബി ﷺ തുടർന്നു പഠിപ്പിക്കുന്നത്.

അല്ലാഹുവിന്റെ അദൃശ്യരായ അടിമകളോട് വിളിച്ചു സഹായം തേടുവാനുള്ള നിർദ്ദേശമാണ് നബിﷺ തങ്ങൾ നൽകുന്നത്.

ഈ സംഭവം ലോകത്ത് തർക്കമില്ലാത്ത പണ്ഡിതൻ ഇമാം നവവി "കിതാബുൽ അദ്‌കാറിൽ" രേഖപ്പെടുത്തുന്നു.

ഇന്നുള്ള മുഴുവൻ പുത്തൻ വാദികളുടെയും നേതാവായി അവരുതന്നെ പരിചയപ്പെടുത്തിയ ഇബ്നു തൈമിയ "അൽക്കലി മുത്വയ്യിബ്"എന്ന ഗ്രന്ഥത്തിലും , 

ഇബ്നുൽ ഖയ്യിം "അൽവാബിലുസ്വയ്യിബ്" എന്ന ഗ്രന്ഥത്തിലും രേഖപ്പെടുത്തി ഈ സംഭവം.

തുറന്ന സ്ഥലത്ത് നിസ്കരിക്കുന്ന വ്യക്തിയുടെ സുജൂദിൽ നിന്ന് ഒരല്പം തെറ്റിച്ചു വേണം "മറ" മുമ്പിൽ വയ്ക്കുന്നത് എന്നുപോലും സൂക്ഷ്മതക്ക് വേണ്ടി പഠിപ്പിച്ച ഇമാം നവവി ശിർക്കിന്റെ ഒരംശമെങ്കിലും ഇതിൽ ഉണ്ടായിരുന്നുവെങ്കിൽ ഇതൊരിക്കലും പഠിപ്പിക്കില്ലായിരുന്നു.

ഇനി അഥവാ റിപ്പോർട്ട് ചെയ്‌താൽ തന്നെ ശിർക്കിന്റെയോ, ഹറാമിന്റെയോ, അതല്ല കറാഹത്തിന്റെ ഒരംശമെങ്കിലും ഉണ്ടായിരുന്നുവെങ്കിൽ അത് കിതാബിൽ എഴുതി വെച്ച് ജനങ്ങളെ അറിയിക്കുമായിരുന്നു. ഇമാം റിപ്പോർട്ട് ചെയ്തു എന്ന് മാത്രമല്ല അത് അവരുടെ ജീവിതത്തിലും പരീക്ഷിച്ചു വിജയം കണ്ടതാണ് എന്ന് മഹാനായ ഇമാം നവവി സ്വന്തം ഗ്രന്ഥത്തിൽ ( അൽ അദ്കാറിൽ)


വിജനമായ സ്ഥലത്ത് അദൃശ്യരോട് സഹായം തേടാൻ നബിﷺ പഠിപ്പിക്കുന്നു


*وعن ابن عباس أن رسول الله صلى الله عليه وسلم قال : ( إن لله عز و جل ملائكة سوى الحفظة يكتبون ما سقط من ورق الشجر فإذا أصاب أحدكم عرجة بأرض فلاة فليناد أعينوا عباد الله يرحمكم الله تعالى

മഹാനായ ഇബ്നു അബ്ബാസ് ( റ) നബിﷺ നിന്നും ഉദ്ധരിക്കുന്നു; ഭൂമിയിൽ കാവൽക്കാരായി കൊണ്ട് അല്ലാഹുവിന്റെ മലായിക്കത്തുകൾ ഉണ്ട് .അതിനു പുറമെ മറ്റൊരു വിഭാഗം കൂടി ഉണ്ട്. മരങ്ങളിൽ നിന്നും കൊഴിഞ്ഞുവീഴുന്ന ഇലകളുടെ എണ്ണം പോലും എഴുതി എടുക്കുന്നവർ. അതുകൊണ്ടുതന്നെ (ആരും ഇല്ലാത്ത) വിജന സ്ഥലത്ത് എന്തെങ്കിലും വിഷമങ്ങളിൽ പെട്ട് കഴിഞ്ഞാൽ "യാ ഇബാദല്ലാ അയിനൂനി" ( അല്ലാഹുവിന്റെ അടിമകളെ സഹായിക്കു) ഇങ്ങനെ നബി ﷺ പഠിപ്പിച്ചതായി മഹാനായ ഇബ്നു അബ്ബാസ്( റ ) പറയുന്നു.

ഈ ഹദീസ് സ്വഹീഹായ പരമ്പരകളിലൂടെ ഇമാമുകൾ റിപ്പോർട്ട് ചെയ്തു .
ഇമാം തൊബ്റാനി ( റ) 📚
ഇമാം ഹൈസമി (റ ) - കശ്ഫുൽ അസ്താർ* 📚
ഇമാം ബൈഹഖി (റ ) - ശുഅബുൽ ഈമാൻ* 📚
ഇമാം ബസ്സാർ

മുജാഹിദുകളുടെ കൂടി നേതാവ് ശൗക്കാനി -തുഹ്‌ഫത്തു ദാകിരീനിൽ ഇത് ഉദ്ധരിക്കുന്നു.

ശൗക്കാനി തുടർന്ന് വിശദീകരിച്ചു കൊണ്ട് പറയുന്നത് മനുഷ്യർക്ക് കാണാനാവാത്ത മലക്കുകൾ, സ്വാലിഹീങ്ങളായ ജിന്നുകൾ തുടങ്ങി അല്ലാഹുവിന്റെ അടിമകളോട് സഹായം ചോദിക്കാം എന്നതിന് ഈ ഹദീസ് തെളിവാണെന്ന് മുജാഹിദുകൾ കൂടി അംഗീകരിക്കുന്ന ശൗക്കാനി അദ്ദേഹത്തിന്റെ ഇതേ ഗ്രന്ഥത്തിൽ രേഖപ്പെടുത്തി.

ഇതിൽ നിന്നൊക്കെ ഒരു കാര്യം വ്യക്തം പ്രതിസന്ധിഘട്ടങ്ങളിൽ അല്ലാഹുവിനെ മാത്രം ആരാധിക്കുന്ന ഒരു മുസ്ലിമിന് മറ്റാരെയും സഹായത്തിന് വേണ്ടി വിളിച്ചുകൂടാ എന്നുള്ള വികലമായ വഹാബി വാദങ്ങൾ ഇവിടെ നിലനിൽക്കുന്നില്ല എന്നത് വ്യക്തം .കാരണം വിജനമായ സ്ഥലം എന്നു പറയുമ്പോൾ തന്നെ അവിടെ ഒരു വ്യക്തിയും ഇല്ല എന്നുള്ളത് വ്യക്തമാണ് . അങ്ങനെയുള്ള സ്ഥലങ്ങളിൽ "അള്ളാഹുവിന്റെ അദൃശ്യരായ അടിമകളെ വിളിച്ചു സഹായം തേടാനാണ് നിർദേശിക്കുന്നത്"

അത് ഹദീസ് പണ്ഡിതന്മാർ എടുത്ത് ഉദ്ധരിക്കുകയും സ്വഹീഹാണെന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്നു .ലോക മുസ്ലീം ഇമാമുകൾക്ക് മനസ്സിലാവാത്ത ശിർക്ക് കേരളത്തിലുള്ള പുത്തൻ വാദികൾക്ക് മനസ്സിലായി എന്നാണോ മുസ്ലിംലോകം വിശ്വസിക്കേണ്ടത്.



മുറിഞ്ഞു വീണ കയ്യുമായി നബി ﷺയെ സമീപിച്ച സ്വഹാബി


*وقطع أبو جهل يوم بدر يد معوذ بن عفراء فجاء يحمل يده فبصق عليها رسول الله صلى الله عليه وسلم، وألصقها فلصقت

ചരിത്രപ്രസിദ്ധമായ ബദർ യുദ്ധത്തിൽ മഹാനായ സ്വഹാബി മുഅവ്വിദ് ബിൻ അഫ്‌റാഹ് (റ )വും,എന്റെ സമുദായത്തിലെ ഫിർഔൻ എന്ന് നബി തങ്ങൾ വിശേഷിപ്പിച്ച അബൂജഹലും ആയി ഉള്ള ഏറ്റുമുട്ടലിൽ ക്രൂരനായ അബൂജഹലിന്റെ വാളിന്റെ വെട്ടേറ്റ് മഹാനവർകളുടെ കൈ അറ്റുപോയി.

മുറിഞ്ഞുവീണ കയ്യുമായി മഹാനായ നബി ﷺ ടെ അടുത്ത് വന്നു കൊണ്ട് നിന്നപ്പോൾ നബിﷺ തങ്ങൾ ശറഫാക്കപ്പെട്ട തങ്ങളുടെ ഉമിനീര് കൊണ്ട് മുറിഞ്ഞ ആ ഭാഗങ്ങൾ തൊട്ടു പുരട്ടുകയും തലസ്ഥാനത്ത് വെച്ചുകൊണ്ട് കൈ പൂർവസ്ഥിതിയിലാക്കി കൊടുത്തു.


ഈ ചരിത്രസംഭവം രേഖപ്പെട്ടു കിടക്കുന്ന ഗ്രന്ഥങ്ങൾ കാണുക

ഇമാം ഹാഫിള് സ്വാലിഹ് ശാമി -സുബുലുൽ ഹുദാ വർറശാദ്
ഇമാം മറാകിശി - മിസ്ബാഹു ള്ളലാം
ഇമാം ഖാളി ഇയാള് (റ) - ശിഫ

ഒന്നു ചിന്തിച്ചു നോക്കിയേ !നഷ്ടപ്പെട്ട കൈയും എടുത്തു കൊണ്ട് നബി ﷺ തങ്ങളുടെ അടുക്കലേക്കു സഹായത്തിനു വേണ്ടി അഭയം തേടിയ സഹാബി അവരെക്കാൾ കൂടുതൽ തൗഹീദ് മനസ്സിലാക്കിയവരാണോ ഇന്നുള്ള സകല പുത്തൻ വാദികളും❓

സുഖപ്പെടുത്തുന്നത് അല്ലാഹുവാണ് എന്ന് ഉറച്ച് വിശ്വസിക്കുന്ന സഹാബത്ത് ഭൗതികമായാലും, അഭൗതികം ആയാലും ലോകത്തിന്റെ റഹ്മത്ത് ആയ നബി ﷺ തങ്ങളുടെ അടുക്കൽ അഭയം തേടുന്നതിനും അവർ യാതൊരു മടിയും കാണിച്ചിരുന്നില്ല

മുഹമ്മദ് നബി ﷺ യെ കേവലം സാധാരണക്കാരനാക്കിയ പുത്തൻവാദികൾക്ക് ഒരു പക്ഷെ ഇതൊക്കെ ഉൾകൊള്ളാൻ കഴിയില്ലായിരിക്കും. പക്ഷെ മുസ്ലിം ലോകത്തിനു ഇതൊന്നു നിഷേധിക്കുവാൻ സാധിക്കുകയില്ല.


നബി ﷺ യുടെ ഖബറിനടുക്കൽ പോയി പരാതി പറയാനൊരുങ്ങി ആയിഷാ ബീവിയുടെ അനുജത്തി ഉമ്മു- കുൽസൂമ് ( റ )


" *وروى ابن عيينة عن إسماعيل بن خالد قال خطب عمر بن الخطاب أم كلثوم بنت أبى بكر إلى عائشة فأطمعته وقالت أين المذهب بها عنك فلما ذهبت قالت الجارية تزوجينني عمر وقد عرفت غيرته وخشونة عيشه والله لئن فعلت لأخرجن إلى قبر رسول الله صلى الله عليه وسلم ولأصيحن به إنما أريد فتى من قريش يصب على الدنيا صبا قال : فأرسلت عائشة إلى عمرو بن العاص فأخبرته الخبر فقال عمرو: وأنا أكفيك فقال : يا أمير المؤمنين لو جمعت إليك امرأة فقال : عسى أن يكون ذلك في أيامك هذه , قال : ومن ذكر أمير المؤمنين قال : أم كلثوم بنت أبى بكر قال مالك ولجارية تنعى إليك أباها بكرة وعشيا قال عمر أعائشة أمرتك بذلك قال نعم فتركها قال فتزوجها طلحة بن عبيد الله وقال على لقد تزوجها افتى أصحاب محمد صلى الله عليه


സുപ്രസിദ്ധമായ ഈ സംഭവം ഇങ്ങനെ ചുരുക്കി വായിച്ചെടുക്കാം

സ്വർഗം കൊണ്ട് സന്തോഷം അറിയിക്കപ്പെട്ട സ്വഹാബി,ഇസ്ലാമിലേക്ക് രംഗ പ്രവേശനം ചെയ്ത ആദ്യ പുരുഷൻ, നബി ﷺ തങ്ങളുടെ ഏറ്റവും ഉറ്റമിത്രം അബൂബക്കർ സിദ്ദീഖ് ( റ) മഹാനവർകളുടെ മകൾ ഉമ്മുകുൽസുമ് ബീവിക്ക് ഉമർ ബിൻ ഖത്താബിന്റെ അടുക്കൽനിന്നും വിവാഹാലോചന വന്നപ്പോൾ സഹോദരി കൂടിയായ ആയിഷ ബീവി ആയിരുന്നു ആ വിഷയത്തിൽ ഇടപെട്ടിരുന്നത്. ആയിഷ ബീവി ഈ വിഷയത്തിൽ ചെറിയൊരു പ്രതീക്ഷയും ഉമർ തങ്ങൾക്ക് നൽകിയിരുന്നു.

മഹാനവർകളുടെ കർക്കശ നിലപാട് ആയതുകൊണ്ടു തന്നെ ഉമ്മുക്കുൽസുമ് ബീവിക്ക് ഈ വിവാഹത്തിന് താൽപര്യമുണ്ടായിരുന്നില്ല. അങ്ങനെയാണ് അവർ സ്വന്തം സഹോദരി കൂടിയായ ആയിഷ ബീവിയോട് ഇങ്ങനെ പറഞ്ഞത്.

والله لئن فعلت لأخرجن الي قبر رسول الله صلي الله عليه وسلم ولاصيحن به

"അല്ലാഹുവിനെ തന്നെ സത്യം തീർച്ചയായും നിങ്ങൾ അങ്ങനെ ചെയ്താൽ ഞാൻ റസൂൽ ﷺ തങ്ങളുടെ ഖബറിന്റെ അടുക്കലേക്ക് പോയി കൊണ്ട് പരാതി പറയും"


ഈ സംഭവം റിപ്പോർട്ട് ചെയ്യുന്നത്

الاستيعاب في معرفة الاصحاب لابن عبد البر ( کتاب النساء - حرف الحاء) ص- 1087- 1088

ഇമാം ഹാഫിസ് ഇബ്നുൽ ബർ (റ ) - (ഹി 368 - 463) -കിതാബുൽ ഇസ്തിആബ്

റിപ്പോർട്ട് ചെയ്ത മറ്റ് ഗ്രന്ഥങ്ങൾ

تفسير غريب الموطاؑ لعبد الملك بن حبيب السلمي الأندلسي📚 (174- 238) جزء 2- ص 38
تاریخ دمشق لابن عساکر جزء 25 - ص 96 📚

തൗഹീദിന്റെ വെളിച്ചം വിതരണം ചെയ്ത നബി ﷺ തങ്ങളുടെ പ്രിയ പത്നി ആയിഷ ബീവിയോട് ആണ് സ്വന്തം സഹോദരി ഉമ്മു കുൽസൂം ബീവി ഒരു പ്രയാസം വരുമ്പോഴേക്ക് ഖബറിൽ കിടക്കുന്ന മഹാനായ നബിതങ്ങളുടെ അടുക്കലേക്ക് പോയി പറയാൻ ഒരുങ്ങിയത്. ശിർക്കിന്റെ ഒരംശമെങ്കിലും ഇതിൽ ഉണ്ടായിരുന്നുവെങ്കിൽ തൗഹീദ് എന്താണെന്ന് ആരെക്കാളും നന്നായി മനസ്സിലാക്കിയ ആയിഷ ബീവി ആ നിമിഷം തന്നെ സ്വന്തം സഹോദരിയെ ആ പറഞ്ഞതിൽനിന്ന് തടയുമായിരുന്നു.

സിദ്ധീക്ക് തങ്ങളുടെ മകൾ കൂടിയായ ഉമ്മുക്കുൽസു ബീവിക്ക് വഫാത്തായ നബിﷺ തങ്ങളോട് പരാതി പറയൽ ഒരിക്കലും ശിർക്കാണെന്നു തോന്നിയിട്ടുമില്ല.

ഇത് സ്വഹീഹായ സനദ് സഹിതം റിപ്പോർട്ട് ചെയ്ത ബഹുമാനപ്പെട്ട ഇമാം ഇബ്നുൽ ബർ, ശിർക്കിന്റെ ആശയം ഇതിൽ ഉണ്ടായിരുന്നുവെങ്കിൽ സ്വന്തം ഗ്രന്ഥത്തിൽ ഒരിക്കലും രേഖപ്പെടുത്തി ല്ലായിരുന്നു.

അബൂബക്കർ സിദ്ദീഖ് തങ്ങളുടെ മക്കൾക്ക് മനസ്സിലാകാത്ത തൗഹീദാണ് കേരളത്തിലെ അടക്കമുള്ള പുത്തൻ വാദികൾ ആയ ആളുകളുടെ വികലമായ തൗഹീദ് എന്നു ഈ സംഭവത്തിൽനിന്ന് നിസ്സംശയം ബോധ്യപ്പെടുന്നതാണ്.


വെള്ളം കിട്ടാതെ പ്രയാസത്തിലായ സ്വഹാബത്തിന് റസൂൽﷺ അഭൗതികമായ നിലക്ക് വെള്ളം നൽകുന്നു


*عن جَابِرِ بْنِ عَبْدِ اللَّهِ رَضِيَ اللَّهُ عَنْهُمَا قَالَ: عَطِشَ النَّاسُ يَوْمَ الْحُدَيْبِيَةِ وَالنَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ بَيْنَ يَدَيْهِ رِكْوَةٌ فَتَوَضَّأَ فَجَهِشَ النَّاسُ نَحْوَهُ فَقَالَ مَا لَكُمْ قَالُوا لَيْسَ عِنْدَنَا مَاءٌ نَتَوَضَّأُ وَلَا نَشْرَبُ إِلَّا مَا بَيْنَ يَدَيْكَ فَوَضَعَ يَدَهُ فِي الرِّكْوَةِ فَجَعَلَ الْمَاءُ يَثُورُ بَيْنَ أَصَابِعِهِ كَأَمْثَالِ الْعُيُونِ فَشَرِبْنَا وَتَوَضَّأْنَا قُلْتُ كَمْ كُنْتُمْ قَالَ لَوْ كُنَّا مِائَةَ أَلْفٍ لَكَفَانَا كُنَّا خَمْسَ عَشْرَةَ مِائَةً
صحيح البخاري

ജാബിർ (റ) പറയുന്നു :ഹുദൈബിയ ദിവസം സ്വഹാബികൾ ആയ ഞങ്ങൾ വെള്ളം ലഭിക്കാതെ ദാഹിച്ചു വലഞ്ഞു ആകെ ഉള്ളതാകട്ടെ നബിﷺ യുടെ അടുക്കലുള്ള ഒരു പാത്രം വെള്ളം മാത്രം. നബി ﷺ അതിൽ നിന്ന് വുളൂ ചെയ്തു. സ്വഹാബികൾ എല്ലാവരും നബിﷺ ഇരിക്കുന്ന ഭാഗത്തേക്ക് വന്നു. നബി ﷺ ചോദിച്ചു എന്താണ് നിങ്ങളുടെ ആവശ്യം❓ സഹാബത്ത് പറഞ്ഞു; ഞങ്ങൾക്ക് കുടിക്കാനും ,വുളു ചെയ്യാനും തങ്ങളുടെ മുമ്പിലുള്ള ഈ വെള്ളം മാത്രമേ ഉള്ളൂ..

സഹാബികൾ അങ്ങനെ അവരുടെ പ്രയാസങ്ങൾ നബിﷺ തങ്ങളുടെ മുമ്പിൽ അവതരിപ്പിച്ചപ്പോൾ നബി ﷺ തങ്ങൾ ആ പാത്രത്തിൽ കൈവച്ചു അരുവിയിലൂടെ എന്ന വിധം റസൂൽ ﷺ തങ്ങളുടെ വിരലുകൾക്കിടയിലൂടെ വെള്ളം പൊട്ടിയൊഴുകാൻ തുടങ്ങി.

ഞങ്ങളെല്ലാവരും കുടിച്ചു ,വുളൂ ചെയ്തു. നിങ്ങൾ എത്ര പേരുണ്ടായിരുന്നുവെന്ന ചോദ്യത്തിന് ജാബിർ (റ) പറഞ്ഞു ; ഒരുലക്ഷംപേർ ഉണ്ടായിരുന്നുവെങ്കിലും ഞങ്ങൾക്കു ആ വെള്ളം മതിയാകുമായിരുന്നു. പക്ഷേ ഞങ്ങൾ 1500 പേരാണ് അവിടെ അന്ന് ഉണ്ടായിരുന്നത്.

മഹാനരായ ഇമാം ബുഹാരി റഹ് "സ്വഹീഹുൽ ബുഖാരിയിൽ"📚 ഈ മഹാൽഭുതം രേഖപ്പെടുത്തുന്നു.

ചിന്തിക്കുക വെള്ളമില്ലാതെ ,വുളു ചെയ്യാൻ പറ്റാതെ ദാഹിച്ച് ബുദ്ധിമുട്ടി അവശതയിൽ ആയ സ്വഹാബികൾ നബിﷺ തങ്ങളുടെ അടുക്കൽ ഉള്ള വെള്ളം മാത്രം അവർക്ക് മതിയാകില്ലെന്ന് വ്യക്തമായി അറിഞ്ഞിട്ടും വെള്ളമില്ലാത്ത സ്ഥലത്ത് വെള്ളം കൊടുക്കുക എന്നുള്ളത് സാധാരണ മനുഷ്യകഴിവിൽ പെട്ടതാണെന്ന് പറയേണ്ടതില്ലല്ലോ. അഭൗതികമായ മാർഗ്ഗത്തിലൂടെ നബി ﷺ തങ്ങളിൽ നിന്ന് വെള്ളം ലഭിക്കും എന്നുള്ള വിശ്വാസം ഉള്ളതു കൊണ്ടു തന്നെ സഹാബികൾ അത് ചോദിക്കുന്നു. നബിﷺ അത് നൽകുകയും ചെയ്യുന്നു. ഇമാം ബുഹാരി റഹ് രേഖപ്പെടുത്തുകയും ചെയ്തു.

ഇനിയാണ് ചിന്തിക്കേണ്ടത് കേരളത്തിലുള്ള പുത്തൻവാദികളുടെ നേതാവ് കുഞ്ഞീതു മദനി എഴുതിവച്ച മുജാഹിദ് ആശയം ഇങ്ങിനെ ആയിരുന്നു മനുഷ്യ കഴിവിനതീതമായ കാര്യങ്ങളിൽ ജീവിച്ചിരിക്കുന്നവരോടോ, മരണപ്പെട്ടവരോടോ സഹായം തേടൽ ശിർക്കാണ്.സ്വഹാബികൾ തേടിയത് മുജാഹിദ് ഭാഷയിൽ ശിർക്കാണെന്ന് പറയേണ്ടതില്ലല്ലോ! ഏതായാലും സഹാബികൾ മനസ്സിലാക്കിയതിനെക്കാൾ വലിയ തൗഹീദ് ലോകത്ത് ഒരു പുത്തൻവാദിയും മനസിലാക്കില്ല എന്നത് മറക്കാതിരിക്കുക.



ആയിരക്കണക്കിന് കിലോമീറ്ററുകൾ ദൂരെ നിന്ന് അഭൗതികമായി യുദ്ധത്തിൽ സഹായിക്കുന്നു


حدثنا عبد الله قثنا ابو عمرو الحارث ابن مسکين المصري قثنا ابن وهب عن يحيی ابن ايوب عن ابن عجلان عن نافع عن عبد الله ابن عمر ان عمر ابن الخطاب رضي الله عنه بعث جيشا وامر عليهم رجلا يدعی سارية قال فبينا عمر يخطب الناس يوما قال فجعل يصيح وهو علی المنبر يا ساري الجبل يا ساري الجبل قال فقدم رسول الجيش فساؑله فقال يا اؑمير المٶمنين لقينا عدونا فهزمناهم بصايح يصيح يا ساري الجبل يا ساري الجبل فاؑسندنا ظهورنا بالجبل فهزمهم الله فقيل لعمر يعني ابن الخطاب إنک کنت تصيح بذلک قال ابن عجلان وحدثني اياس بن معاوية بن قرة بذلک

വളരെ സുപ്രസിദ്ധമായ ചരിത്രം ഇങ്ങനെ ചുരുക്കി വായിച്ചെടുക്കാം- സ്വഹാബിയായ സാരിയത്ത് (റ ) നേതൃത്വത്തിൽ മുസ്ലിങ്ങൾ ഇറാനിലെ നഹാവന്തിൽ ശത്രുക്കളുമായി യുദ്ധം ചെയ്തു കൊണ്ടിരിക്കുമ്പോൾ പർവ്വതത്തിന്റെ പുറകു ഭാഗത്ത് നിന്നും ശത്രുസൈന്യം മുസ്ലിങ്ങൾക്കെതിരെ ഒളിയുദ്ധം നടത്താനുള്ള പുറപ്പാടുമായി വരുന്നത്. ആ സ്ഥലത്തുനിന്ന് ആയിരക്കണക്കിന് കിലോമീറ്റർ ദൂരെയുള്ള മദീനയിൽ മിമ്പറിന് മുകളിൽ ഖുതുബ നടത്തുകയായിരുന്ന ഉമർ ബിൻ ഖത്താബ് ആ കാര്യം ഉമർ (റ ) അറിയുന്നു.

സാരിയത്ത് (റ) നെ വിളിച്ചുകൊണ്ട് ഉമർ( റ ) പറയുന്നു "യാ സാരിയാ അൽ ജബൽ ജബൽ" ഓ സാരിയ പർവതം നോക്കി കൊണ്ട് യുദ്ധം ചെയ്യുക.

ആ നിർദ്ദേശം കിലോമീറ്ററുകൾ ദൂരെ നിന്നു കൊണ്ടുതന്നെ സാരിയാ തങ്ങൾ കേൾക്കുകയും അതിനനുസരിച്ചുള്ള നീക്കങ്ങൾ വരുത്തുകയും ചെയ്തു.

ഈ ചരിത്ര മഹാ സംഭവം റിപ്പോർട്ട് ചെയ്ത പണ്ഡിത പ്രമുഖർ ആരാണെന്നു കാണുക.

ഇമാം അഹമ്മദ് ബിൻ ഹമ്പൽ - ഫാളായി ലു- സ്വഹാബാ
ഇബ്നു ജരീരി ത്വബ്‌രി ( റ) - താരീഖ് ത്വബ്‌രി
ഇമാം ബൈഹഖി (റ) - ദലായിലുന്നുബുവ്വ

ഹാഫിള് ഇമാം ഇബ്നു അസാക്കിർ ( റ) - താരീഖ് ദിമഷ്‌ക്ക്
ഹാഫിള് ഇമാം അബിൽ ഖാസിം - കറാമത്തുൽ ഔലിയാ
ഇമാം നവവി - തഹ്ദീബുൽ അസ്‌മായി വ- ലുഖാത്ത്

ഹാഫിള് ദഹബി - താരീഖുൽ ഇസ്ലാം
ഇമാം ഇബ്നു ഹജറുൽ അസ്‌കലാനി ( റ ) - അൽ ഇസാബാ ഫീ തമ്മീസി സ്വഹാബാ
ഹാഫിള് ഇബ്നു ഖുതൈബ ( റ ) - ഗരീബുൽ ഹദീസ്

ഹാഫിള് ഇമാം സുയൂത്തി ( റ ) - ജാമിഉൽ ആഹാദീസ്
ഹാഫിള് ഇബ്നുൽ അസീർ ( റ ) - ഉസുദുൽ ഗാബ
ഹാഫിൽ ഇബ്നു കസീർ അൽ ബിദായ വന്നിഹായ

ഇബ്നു തൈമിയ്യ - അൽ ഫുർഖാൻ
ഇമാം ഹാഫിള് അബി അബ്ദുറഹ്മാൻ സുലമി (റ) - അൽ അർബയീന ഫി തസവുഫ്

നിരവധി പേരടങ്ങിയ ലോക മഹാ പണ്ഡിത നിര തന്നെ ഇത് റിപ്പോർട്ട് ചെയ്തു

എന്ന് മാത്രമല്ല ഇത് മഹാനായ ഉമർ ബിൻ ഖതാബ് (റ) ഇസ്തിഗാസ നടത്തിയതാണെന്ന് ഇമാം സുബ് ക്കി (റ) "മുഈദുന്നിആം"എന്ന കിതാബിലും രേഖപ്പെടുത്തി.

മഹാന്മാരെ സംബന്ധിച്ചിടത്തോളം അല്ലാഹു "പരിധിയില്ലാതെ അവർക്ക് കൊടുക്കുന്നതാണ്" എന്ന ഖുർആനിക സൂക്തം അർഥവത്താകൂകയാണ് ഈ സംഭവം. അതിന് സ്ഥലമോ ,ദൂരമോ ഒന്നും തന്നെ ഒരു തടസ്സമാകുന്നില്ല. മഹാനായ സാരിയ (റ) വിനു സഹായം ലഭ്യമാകേണ്ട കൃത്യസമയത്ത് തന്നെ ബഹുമാനപ്പെട്ട ഉമർ (റ) മദീനയിൽ നിന്നു കൊണ്ട് നിർദ്ദേശം കൊടുത്ത് മുസ്‌ലിം സൈന്യത്തെ രക്ഷിക്കുന്നതാണ് നാം ഇതിലൂടെ കാണുന്നത്.

തൊട്ടതും, പിടിച്ചതും എല്ലാം ശിർക്കിന്റെ ഗണത്തിൽ പെടുത്തിയ കേരളത്തിലെ പുത്തൻ വാദികൾക്ക് ഈ സംഭവവും ഒരു വലിയ കീറാമുട്ടി തന്നെ. മേലെ ഉദ്ധരിക്കപ്പെട്ട ഹദീസ് പണ്ഡിതന്മാർക്ക് പുറമേ കേരള വഹാബികളുടെ പണ്ഡിത സംഘടന "കേരള ജംഇയ്യത്തുൽ ഉലമ പുറത്തിറക്കിയ അൽ വിലായത്തു വൽ കറാമ പേജ് - 32" അവരുടെ ആദ്യകാല നേതാവ് കെ എം മൗലവി ഈ സംഭവം പ്രബലമായ പരമ്പരയോടെ സ്ഥിരപ്പെട്ടതാണ് എന്നു രേഖപ്പെടുത്തിവയ്ക്കുക ചെയ്തതോടുകൂടി ഇനി ഇത് തള്ളിക്കളയാൻ യാതൊരു നിർവാഹവുമില്ല.



നബി ﷺ തങ്ങളുടെ തിരു കേശത്തിലൂടെ സഹായം പ്രതീക്ഷിക്കുന്ന സ്വഹാബി ഖാലിദ് ബിൻ വലീദ് (റ)


*حدثنا أبو عبد الله الحافظ ، حدثني علي بن عيسى الجبري ، أنبأنا أحمد بن نجدة ، حدثنا سعيد بن منصور ، حدثنا هشيم ، حدثنا عبد الحميد بن جعفر ، عن أبيه ، أن خالد بن الوليد فقد قلنسوة له يوم اليرموك ، فقال : اطلبوها ، فلم يجدوها ، ثم طلبوها فوجدوها ، فإذا هي قلنسوة خلقة ، فقال خالد : اعتمر رسول الله صلى الله عليه وسلم " فحلق رأسه فابتدر الناس جوانب شعره فسبقتهم إلى ناصيته فجعلتها في هذه القلنسوة ، فلم أشهد قتالا وهي معي إلا رزقت النصر (دلائل النبوة للبيهقي- بَابُ مَا جَاءَ فِي قَلَنْسُوَةِ خَالِدِ بْنِ الْوَلِيدِ وانتصاره بما جعل فيها من شعر رسول الله صلى الله عليه وسلم ج 6 – ص 249 )

യർമൂക്ക് യുദ്ധം നടന്നുകൊണ്ടിരിക്കുന്നതിനിടയിൽ മുസ്ലിം സേന നായകൻ ബഹുമാനപ്പെട്ട ഖാലിദ് ബിൻ വലീദ് ( റ)വിന്റെ തൊപ്പി നഷ്ടപ്പെടുകയുണ്ടായി. ഉടൻതന്നെ മഹാനവർകൾ മറ്റുള്ള സ്വഹാബികളോട് നഷ്ടപ്പെട്ട തൊപ്പി കണ്ടുപിടിക്കാൻ കൽപ്പിക്കുകയും അവസാനം തിരച്ചിലിനൊടുവിൽ തൊപ്പി തിരിച്ചുകിട്ടി. അതാകട്ടെ കേവലം ഒരു പഴകിയ തൊപ്പിയും ഇത്രയും ഒരു പഴയ തൊപ്പിക്ക് വേണ്ടിയാണോ യുദ്ധത്തിനിടയിൽ പോലും തിരഞ്ഞത് എന്നൊരു സംശയം ദൂരീകരിക്കാൻ വേണ്ടി മഹാനായ ഖാലിദ് തങ്ങൾ കൂടെയുള്ള സ്വഹാബികളോട് പറഞ്ഞു ;

"നബി ﷺ ഒരിക്കൽ ഉംറ നിർവഹിച്ചു കഴിഞ്ഞപ്പോൾ നബിﷺ യുടെ തലയിൽ ഉണ്ടായിരുന്ന തിരുകേശങ്ങൾ സ്വഹാബികൾക്ക് വിതരണം ചെയ്യുന്ന സമയത്ത് എനിക്കും ലഭിച്ചിരുന്നു"

നബി ﷺ തങ്ങളുടെ ഒരു തിരുകേശം എന്റെ ഈ തൊപ്പിയിൽ ആ തിരുകേശം ഞാൻ തുന്നി പിടിപ്പിച്ചിട്ടുണ്ട്. ഏതൊരു യുദ്ധത്തിന് ഞാൻ പോകുമ്പോഴും ഈ തൊപ്പി ധരിച്ചല്ലാതെ പോവാറില്ല. അതു കൊണ്ടു തന്നെ ഇതു ധരിച്ചുള്ള മുഴുവൻ യുദ്ധങ്ങളിലും എനിക്ക് വിജയം ലഭിക്കാറുണ്ട്.


ഈ ചരിത്ര സംഭവം ഇസ്‌ലാമിക ലോകത്തെ പ്രഗൽഭരായ നിരവധി ഹദീസ് പണ്ഡിതർ റിപ്പോർട്ട് ചെയ്യുന്നു

مسند ابي يعلی الموصلي رضي الله عنه  ( ج 13- ص138- 139) حديث خالد ابن الوليد رضي الله عنه رقم 7183

النجم الثاقب في أشرف المناقب 📚 ( بدر الدين الحسن بن حبيب الشافعي 779 هـ)

البداية والنهاية" 📚(7/ 113

الطبقات📚 (لمحمد ابن سعد البغدادي- 168- 230) ج 5- ص 34

ابن عساكر📚 16- 246 - 247

بغية الطلب في تاريخ حلب لابن العديم عمر بن أحمد بن هبة الله بن أبي جرادة 📚(588 ـ 660هـ ) 7/3149- 3148

الذهبي في سير الأعلام ترجمة خالد ابن الوليد*📚

ഇമാം ഹാക്കിം ( റ ) -മുസ്തദറക്ക്* 📚
ഇമാം ത്വബ്റാനി ( റ )- അൽ മുഅജമുൽ കബീർ
ഇമാം ഇബ്നുഹജർ (റ ) - മത്വാലിബുൽ ആലിയ

ഹാഫിള് ഇബ്നുൽ ജൗസി - സിഫതു സഫ്‌വാ
ഇമാം ഹാഫിള് നൂറുദ്ധീൻ ഹൈസമി ( റ ) - മജ്മഅഹ് സവായിദ്
ഇമാം ഹാഫിള് സുയൂതി ( റ ) - ഖസായിസുൽ ഖുബ്റ

മുജാഹിദ് കൾ പൊക്കിപ്പറയാറുള്ള

ശൗക്കാനി - ദുറു സ്വഹാബാ

എന്താണിവിടെ കാണുന്നത്! നബിതങ്ങളുടെ തിരുകേശം ബറകതിനു വേണ്ടി സ്വന്തം തൊപ്പിയിൽ പിടിപ്പിച്ചു കൊണ്ട് യുദ്ധങ്ങളിൽ വിജയം കൈവരിക്കുന്നു.

അദൃശ്യമായ നിലക്ക് തന്നെ ഉള്ള സഹായം മഹാനവർകൾ പ്രതീക്ഷിക്കുന്നു

അല്ലാഹുവാണ് മുഴുവൻ സഹായത്തിന്റെയും ഉറവിടമെന്ന് മനസ്സിലാക്കാത്തവർ അല്ല ഈ സ്വഹാബികൾ . ഇതൊക്കെ ഇന്നുള്ള പുത്തൻ വാദികൾക്കു കേവലം കുറാഫാത്തും, ബിദ്അത്തും, അന്ധവിശ്വാസവും ഒക്കെ തന്നെ ആയി മാറും. നബി ﷺ തങ്ങളുടെ ശരീരത്തിന്റെ ഭാഗത്തോട് ചേർന്ന് നിന്നിരുന്ന തിരു കേശത്തിൽ നിന്നു പോലും സഹാബത്ത് സഹായം പ്രതീക്ഷിക്കുന്നു.അല്ലാഹുവിനെ ആരെക്കാളും നന്നായി ആരാധിക്കുകയും, മനസ്സിലാക്കുകയും ചെയ്ത സ്വഹാബികളാണ് ഈ പ്രവർത്തനങ്ങൾ ഒക്കെ ചെയ്യുന്നത് എന്ന് പ്രത്യേകം ഓർക്കുക .

അവർക്കൊന്നും മനസ്സിലാകാത്ത ശിർക്കാണ് ഇന്നുള്ള ചില ഞാഞ്ഞൂലുകൾക്ക് മനസ്സിലായത് എന്നുപറഞ്ഞാൽ എന്തു ചെയ്യും? അതിനുപുറമേ മഹാന്മാരായ ഹദീസ് പണ്ഡിതന്മാർ ഈ സംഭവം റിപ്പോർട്ട് ചെയ്യുക കൂടി ചെയ്യുന്നു . ഇത് ശിർക്കൻ ആശയമുള്ള സംഭവമാണെങ്കിൽ അവരാരും അതെടുത്തു ഉദ്ധരിക്കുകയോ, അവരുടെ ഗ്രന്ഥങ്ങളിൽ പരിചയപ്പെടുത്തുകയും ചെയ്യില്ലായിരുന്നു.


പ്രയാസം നേരിട്ടപ്പോൾ നബി ﷺ യിലേക്ക് അഭയം തേടിയ സ്വഹാബി


*" أَتَى أَعْرَابِيُّ إِلَى النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، فَقَالَ : يَا رَسُولَ اللَّهِ ، أَتَيْنَاكَ وَمَا لَنَا بَعِيرٌ يَئِطُّ ، وَلا صَبِيٌّ يَصْطَبِحُ ، وَأَنْشَدَهُ

أَتَيْنَاكَ وَالْعَذْرَاءُ يُدْمَى لُبَانُهَا
*وَقَدْ شُغِلَتْ أُمُّ الصَّبِيِّ عَنِ الطِّفْلِ
*وَأَلْقَى بِكَفَّيْهِ الْفَتَى لاسْتِكَانَة
*مِنَ الْجُوعِ ضَعْفًا مَا يُمِرُّ وَلا يُحْلِي
*فَلا شَيْءَ مِمَّا يَأْكُلُ النَّاسُ عِنْدَنَا
*سِوَى الْحَنْظَلِ الْعَاميِّ* *وَالْعَلْقَمِ الْفَشِلِ
*وَلَيْسَ لَنَا إِلا إِلَيْكَ فِرَارُنَا
*وَأَيْنَ فِرَارُ النَّاسِ إِلا إِلَى الرُّسُلِ

*فَقَامَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَجُرُّ رِدَاءَهُ حَتَّى صَعَدَ الْمِنْبَرَ ، فَقَالَ : اللَّهُمُّ اسْقِنَا غَيْثَنَا مُغِيثًا ، مَرِيًّا مُرْبِعًا غَدِقًا طَبِقًا ، نَافِعًا غَيْرَ ضَارٍّ ، عَاجِلا غَيْرَ رَائِثٍ ، تَمْلأُ بِهِ الضَّرْعَ ، وَتُنْبِتُ بِهِ الزَّرْعَ ، وَتُحْيِي بِه الأَرْضَ بَعْدَ مَوْتِهَا وَكَذَلِكَ الْخُرُوجُ


വളരെ സുദീർഘമായ ഹദീസിൻറെ ആശയം ഇങ്ങനെ ചുരുക്കി വായിക്കാം

മദീനയിൽ കടുത്ത വരൾച്ചയും, ക്ഷാമവും പിടിപെട്ടപ്പോൾ സഹാബി നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ അടുക്കൽ വന്നു ഞങ്ങൾക്ക് മഴയും, ഭക്ഷണവും ഒന്നുമില്ലാതെ ബുദ്ധിമുട്ടുകയാണെന്ന് പറഞ്ഞു ആവലാതി ബോധിപ്പിച്ചു. അക്കൂട്ടത്തിൽ ഇങ്ങനെ ഒരു വാക്കുകൂടി പറയുകയുണ്ടായി

وليس لنا الا إليك فرارنا
واين فرار الناس الا الي الرسل

"ഞങ്ങൾക്ക് അങ്ങയിലേക്ക് അല്ലാതെ എങ്ങോട്ടാണ് ഓടിവരാൻ ഉള്ളത്, ഞങ്ങൾക്ക് അഭയവും പ്രയാസങ്ങൾ ഉള്ളപ്പോൾ ഓടിപ്പോകാൻ അമ്പിയാക്കൾ അല്ലാതെ വേറെ ആരുണ്ട്"


അങ്ങനെ നബിﷺ തങ്ങൾ അല്ലാഹുവിനോട് പറഞ്ഞു കൊണ്ട് അവർക്ക് മഴ വാങ്ങിച്ചുകൊടുത്തു.

റിപ്പോർട്ട് ചെയ്ത ഗ്രന്ഥങ്ങൾ

الروض والحدائق في تهذيب سيرة خير الخلائق 1-4 ج4 ( علي بن محمد بن ابراهيم البغدادي الشهير باالخاز ( 741)*📚
أعلام النبوة للإمام الماوردي الشافعي ( 450هـ ) صفحة 101*📚
الاستذکار لابن عبد البر ج ٧ کتاب الستسقاء ص 145- 146- 147*📚
الاحاديث الطوال للطبراني رقم الحديث 128*📚
دلائل النبوة ج 6 ص 140- 141-142*📚

ഹാഫിള് ഇബ്നു കസീർ (റ) - അൽ ബിദായത്തു വന്നിഹായ
ഹാഫിള് ഇമാം യൂസുഫു ശാമി( റ) - സുബുലുൽ ഹുദാ വ റഷാദ്

ഇവിടെ ഒരു പ്രത്യേകം ശ്രദ്ധിക്കേണ്ട വിഷയം "നിങ്ങൾ എന്നോട് ചോദിച്ചോളൂ ഞാൻ ഉത്തരം നൽകും" എന്നർത്ഥം വരുന്ന ആയത്തും ,മഴ കൊടുക്കുന്നവൻ അല്ലാഹുവാണെന്ന് അറിയാത്തവരല്ല ആവലാതികൾ ബോധിപ്പിക്കുന്ന സ്വഹാബി .അല്ലാഹുവാണ് പരമമായ രക്ഷാധികാരിയും, സഹായിയും ,എന്നും വ്യക്തമായി അറിയുന്ന സഹാബികൾ തന്നെ നബി ﷺ തങ്ങളിലേക്ക് അഭയം തേടുന്നതാണ് നാമിവിടെ കണ്ടു കൊണ്ടിരിക്കുന്നത്.

ഇനി ഇതൊക്കെ ജീവിതകാലത്തല്ലേ എന്ന് ചോദിക്കാൻ വരുന്ന കക്ഷികളോട് ഉള്ള ചോദ്യം മഴ ചോദിക്കപ്പെടേണ്ടത് ആരോട് ?എന്നോട് ചോദിച്ചോളൂ ഞാൻ ഉത്തരം ചെയ്യും എന്നർത്ഥം വരുന്ന ആയത്ത് അപ്പോൾ ഖുർആനിൽ ഇല്ലേ ?നബി ﷺ യുടെ ജീവിതകാലത്ത് മേല്പറഞ്ഞ വിഷയങ്ങൾ ഒന്നും ബാധകമല്ലേ ?

"ഞങ്ങൾക്ക് പ്രയാസം വരുമ്പോൾ അഭയം നേടാൻ അമ്പിയാക്കൾ അല്ലാതെ ആരുണ്ട്" എന്ന ആ സ്വഹാബിയുടെ വാക്കിനർത്ഥം അള്ളാഹുവിന്റെ അടുത്ത് അഭയം കിട്ടില്ല എന്നാണോ❓


ദുനിയാവിൽ വെച്ച് തന്നെ ശഫാഅത് നബിﷺ യോട് ചോദിച്ചു വാങ്ങിയ കുട്ടി


*حدثنا عبدان بن أحمد ، ثنا شيبان بن فروخ ، ثناجرير بن حازم سمعت، عبد الملك بن عُمير يحدّث عن مصعب الأسلمي قَالَ انْطَلَقَ غُلَامٌ مِنَّا فَأَتَى النَّبِيَّ - صَلَّى اللهُ عَلَيْهِ وَسَلَّمَ - فَقَالَ إِنِّي سَائِلُكَ سُؤَالًا قَالَ وَمَا هُوَ قَالَ أَسْأَلُكَ أَنْ تَجْعَلَنِي مِمَّنْ تَشْفَعُ لَهُ يَوْمَ الْقِيَامَةِ قَالَ مَنْ أَمَرَكَ بها أو مَنْ علّمك بهَذَا أَوْ مَنْ دَلَّكَ عَلَى هَذَا قَالَ مَا أَمَرَنِي بِهَذَا أَحَدٌ إِلَّا نَفْسِي قَالَ فَإِنَّكَ مِمَّنْ أَشْفَعُ لَهُ يَوْمَ الْقِيَامَةِ. فذهب الغلام جذلان ليخبر أهله فلما ولى قال ردوا علي الغلام فردوه كئيبا مخافة أن يكون قد حدث فيه شيء قال أعني على نفسك بكثرة السجود

المعجم الكبير للطبرني - ج 20 صفحة 365 ترجمة مصعب الأسلمي رضي ا لله عنه

മിസ്അബുൽ അസ്ലമി (റ ) പറയുന്നു; ഞങ്ങളിൽ നിന്നുള്ള ഒരു കുട്ടി നബിﷺ തങ്ങളുടെ അടുക്കലേക്ക് പോവുകയും, എന്നിട്ട് നബിയെ തങ്ങളോട് ഒരു ചോദ്യം ചോദിക്കാൻ ഉണ്ട് എന്ന് പറയുകയും ചെയ്തു. എന്താണ് ചോദിക്കാനുള്ളത് എന്ന് നബി ﷺ ചോദിച്ചു അപ്പോൾ കുട്ടി പറഞ്ഞു

*اسالك ان تجعلني ممن تشفع له يوم القيامة*

"ഖിയാമത്ത് നാളിൽ നബിയെ തങ്ങൾ ശഫാഅത്ത് ചെയ്യുന്ന വിഭാഗത്തിൽ എന്നെയും ഉൾപ്പെടുത്തണം" ഉടനെ നബി ﷺ തിരിച്ചു ചോദിക്കുകയുണ്ടായിഈ ചോദ്യം ആരാണ് നിന്നെ പഠിപ്പിച്ചത്❓കുട്ടി പ്രതികരിക്കുകയുണ്ടായി -മറ്റാരും പഠിപ്പിച്ചതല്ല എന്റെ സ്വന്തം ശരീരത്തിൽ നിന്ന് പ്രചോദനം കിട്ടിയതാണ്.

ഇത് കേട്ട ഉടനെ നബി ﷺ തങ്ങൾ പറഞ്ഞു ;
*اني اشفع لك*
"ഞാൻ നിനക്ക് തീർച്ചയായും ശഫാഅത്ത് ചെയ്യും"

ഖിയാമം നാളിൽ ഞാൻ ശഫാഅത്ത് ചെയ്യുന്നവരിൽ പെട്ട ആളു തന്നെയാണ് നീ സുജൂദ് വർദ്ധിപ്പിക്കുകയും ചെയ്യണം.


ഇത് റിപ്പോർട്ട് ചെയ്ത മറ്റ് ഹദീസ് പണ്ഡിതന്മാരും ഗ്രന്ഥങ്ങളും കാണുക

ഇമാം തൊബ്റാനി(റ) - മുഅജമുൽ കബീർ
ഹാഫിള് ഇബ്നു ഹജർ അസ്‌കലാനി (റ) - അൽ ഇസ്വാബ
ഇമാം ബഗ്‌വി( റ)

ഇമാം ബസ്സാർ (റ)
ഇമാം ഹാഫിള് അബുനുഐമ് (റ )
ബുഹാരി, മുസ്ലിമിന്റെ റാവിമാരാണെന്നും സനദ് സ്വഹീഹാണെന്നും ഇമാം ഹൈസമി (റ) മജ്മഅഹ് സവായിദ് 📚

ഇവിടെ നബി ﷺ തങ്ങളോട് അഭൗതികമായ ഒരു കാര്യം ചോദിക്കുന്നു. അഭൗതികമായ കാര്യം തന്നെ ഞാൻ നൽകുമെന്ന് നബിﷺ തങ്ങൾ ഉറപ്പ് കൊടുക്കുകയും ചെയ്യുന്നു .ഈ ഒരൊറ്റ ഹദീസ് തന്നെ മതി മുജാഹിദ് ഉൾപ്പെടയുള്ള പുത്തൻ വാദികളുടെ ആശയം തരിപ്പണമാക്കാൻ. മുൻപ് ഉദ്ധരിക്കപ്പെട്ട പലഭാഗങ്ങളിലും പരാമർശിക്കപ്പെട്ടത് പോലെ മനുഷ്യകഴിവിന് അതീതമായ കാര്യങ്ങളിൽ ജീവിച്ചിരിക്കുന്നവരോടോ , മരണപ്പെട്ടവരോടോ സഹായം ചോദിക്കുന്നത് ശിർക്കാണെന്ന് പച്ചമലയാളത്തിൽ മുജാഹിദ് നേതാവ് കുഞ്ഞിതു മദനി എഴുതി വച്ചതാണ്.

ഒരു ശിർക്ക് ചോദിച്ചപ്പോൾ ശിർക്കിന് നബി ﷺ അനുമതി നൽകി എന്ന് മുജാഹിദുകൾക്ക് പറയേണ്ടിവരും നഊദു ബില്ലാ!

മുത്ത് നബി ﷺ യുടെ ശഫാഅത്ത് ലഭിക്കുന്ന വിഭാഗത്തിൽ നമ്മെയും ഉൾപ്പെടുത്തുമാറാകട്ടെ (ആമീൻ)



വഫാത്തായ നബി ﷺ യെ വിളിച്ചുകൊണ്ട് വിജയം നേടിയ യുദ്ധം

*كَتَبَ إِلَيَّ السَّرِيُّ ، عَنْ شُعَيْبٍ ، عَنْ سَيْفٍ ، عَنِ الضَّحَّاكِ بْنِ يَرْبُوعٍ ، عَنْ أَبِيهِ ، عَنْ رَجُلٍ مِنْ بَنِي سُحَيْمٍ قَدْ شَهِدَهَا مَعَ خَالِدٍ ، قَالَ : كَتَبَ إِلَيَّ السَّرِيُّ ، عَنْ شُعَيْبٍ ، عَنْ سَيْفٍ ، عَنِ الضَّحَّاكِ بْنِ يَرْبُوعٍ ، عَنْ أَبِيهِ ، عَنْ رَجُلٍ مِنْ بَنِي سُحَيْمٍ قَدْ شَهِدَهَا مَعَ خَالِدٍ ، قَالَ : لَمَّا اشْتَدَّ الْقِتَالُ وَكَانَتْ يَوْمَئِذٍ سِجَالا ، إِنَّمَا تَكُونُ مَرَّةً عَلَى الْمُسْلِمِينَ وَمَرَّةً عَلَى الْكَافِرِينَ . فَقَالَ خَالِدٌ : " أَيُّهَا النَّاسُ امْتَازُوا لِنَعْلَمَ بَلاءَ كُلِّ حَيٍّ وَلِنَعْلَمَ مِنْ أَيْنَ نُؤْتَى . فَامْتَازَ أَهْلُ الْقُرَى وَالْبَوَادِي ، وَامْتَازَتِ الْقَبَائِلُ مِنْ أَهْلِ الْبَادِيَةِ وَأَهْلِ الْحَضَرِ ، فَوَقَفَ بَنُو كُلِّ أَبٍ عَلَى رَايَتِهِمْ فَقَاتَلُوا جَمِيعًا . فَقَالَ أَهْلُ الْبَوَادِي يَوْمَئِذٍ : الآنَ يَسْتَحِرُّ الْقَتْلُ فِي الأَجْزَعِ الأَضْعَفِ ، فَاسْتَحَرَّ الْقَتْلُ فِي أَهْلِ الْقُرَى وَثَبَتَ مُسَيْلِمَةُ وَدَارَتْ رَحَاهُمْ عَلَيْهِ ، فَعَرَفَ خَالِدٌ أنَّهَا لا تَرْكُدُ إِلا بِقَتْلِ مُسَيْلِمَةَ وَلَمْ تَحْفَلْ بَنُو حَنِيفَةَ بِقَتْلِ مَنْ قُتِلَ مِنْهُمْ ، ثُمَّ بَرَزَ خَالِدٌ حَتَّى إِذَا كَانَ أَمَامَ الصَّفِّ دَعَا إِلَى الْبِرَازِ ، وَانْتَمَى ، وَقَالَ : أَنَا ابْنُ الْوَلِيدِ الْعود ، أَنَا ابْنُ عَامِرٍ وَزَيْدٍ ، وَنَادَى بِشِعَارِهِمْ يَوْمَئِذٍ وَكَانَ شِعَارُهُمْ يَوْمَئِذٍ يَا مُحَمَّدَاهُ ، فَجَعَلَ لا يَبْرُزُ لَهُ أَحَدٌ إِلا قَتَلَهُ وَهُوَ يَرْتَجِزُ

*تاريخ ابن جرير الطبري ( ج 3/ 293)*
*الکامل في التاريخ لابن الثير ( ج 2 / 221 )*


ഹിജ്റ പതിനൊന്നാം വർഷം സിദ്ധീഖ് (റ ) കാലത്ത് ഖാലിദ് ബിനു വലീദ് (റ) ന്റെ നേതൃത്വത്തിൽ മുസ്ലിം സൈന്യം വിജയം നേടിയ യുദ്ധങ്ങളിൽ പ്രമുഖ സ്ഥാനത്തായിരുന്നു യമാമ യുദ്ധം.മുസൈലിമത്തുൽ കദ്ദാബ് കൊല്ലപ്പെടുന്നതും ഈ യുദ്ധത്തവച്ചു തന്നെ.

മഹാന്മാരായ സ്വഹാബികൾ നബിﷺ യെ യുദ്ധത്തിൽ വിളിച്ചു

*يا محمداه. يا محمداه
*يا محمداه

നബി ﷺ യെ വിളിച്ചു കൊണ്ട് തന്നെ ആ യുദ്ധത്തിൽ മുന്നോട്ടു പോവുകയും, അതു കൊണ്ടു തന്നെ ഓരോ ശത്രുവിനെയും പരാജയപ്പെടുത്തിയിട്ട് തന്നെയാണ് യുദ്ധത്തിൽ അവസാനം വിജയം കൈവരിച്ചിട്ടുള്ളത്.

ആദ്യ നൂറ്റാണ്ടുകളിലെ ലോക പ്രശസ്ത തഫ്സീർ പണ്ഡിതനായ ഇബ്നു ജരീര് (റ) ത്വബരി (വഫാത്ത് ഹിജ്‌റ 310) താരീഖ് ഈ ചരിത്രം രേഖപ്പെടുത്തി

ഹാഫിള് ഇബ്നു കസീർ - അൽ ബിദായത്തു വന്നിഹായ

മരണപ്പെട്ടതിന് ശേഷം സഹായാർത്ഥന ഉദ്ദേശിച്ചു നബി ﷺ വിളിച്ചാൽ എന്നു മാത്രമല്ല മനസ്സിൽ കരുതിയാൽ തന്നെ ശിർക്കാണ് എന്ന് വാദിക്കുന്ന അന്ധന്മാരായ പുത്തൻ വാദികൾ ഇവിടെ കണ്ണു തുറക്കുക.നബി ﷺ തങ്ങളുടെ വഫാത്തിന് ശേഷം നടത്തപ്പെട്ട ഈ യുദ്ധത്തിൽ നബി ﷺ യെ വിളിച്ചുകൊണ്ടാണ് സ്വഹാബികൾ മുന്നേറിയത് എന്നും, അതുകൊണ്ടുതന്നെ അതിൽ അവർക്ക് വമ്പിച്ച വിജയം വരിക്കാൻ കഴിഞ്ഞു എന്ന് ചരിത്രം രേഖപ്പെടുത്തുന്നു.

ജീവിതകാലത്ത് നബി ﷺ തങ്ങളെ ആശ്രയിച്ചത് പോലെത്തന്നെ വഫാത്തിന് ശേഷവും വിവിധ നിലക്ക് നബിﷺ തങ്ങളിൽ നിന്ന് സഹായം അവർ പ്രതീക്ഷിക്കുന്നു. കഴിഞ്ഞ ഭാഗത്തിൽ ഉദ്ധരിച്ചത് പോലെ നബി ﷺ തങ്ങളുടെ തിരു കേശം തൊപ്പിയിൽ വച്ചു കൊണ്ട് യുദ്ധത്തെ സമീപിക്കുന്നു അതിൽ വിജയിക്കുന്നു, നബി ﷺ തങ്ങളെ വിളിച്ചു കൊണ്ടു അവർ യുദ്ധത്തിൽ മുന്നേറുന്നു.ഒന്നു ചിന്തിച്ചുനോക്കൂ! ഇതൊക്കെ കേരളത്തിലെ പുത്തൻ വാദികൾക്ക് ചിന്തിക്കാനേ സാധിക്കുമോ❓ ശിർക്കും, മുശ്രിക്കും ഒക്കെ അല്ലേ അവരുടെ ഭാഷയിൽ ഇതൊക്കെ. ഇസ്ലാമിക ചരിത്രവും, വിശ്വാസവും വഹാബിസത്തിന് നേരെ കടകവിരുദ്ധമാണ്.



ഭ്രാന്ത് പിടിപെട്ട കുട്ടിയുമായി നബിﷺ യിലേക്ക് അഭയം തേടിയ സ്ത്രീ


عَنِ بن عَبَّاسٍ ان امْرَأَةً جَاءَتْ بِابْنٍ لها إلى رسول اللَّهِ صلى الله عليه وسلم فقالت يا رَسُولَ اللَّهِ ان ابني هذا بِهِ جُنُونٌ وانه يَأْخُذُهُ عِنْدَ غَدَائِناَ وَعَشَائِنَا فَيُفْسِدُ عَلَيْنَا فَمَسَحَ رسول اللَّهِ صلى الله عليه وسلم صَدْرَهُ وَدَعَا فَثَعَّ ثَعَّةً قال عثمان بن فَسَأَلْتُ أَعْرَابِيًّا فقال بَعْضُهُ على أَثَرِ بَعْضٍ وَخَرَجَ من جَوْفِهِ مثله الْجَرْوِ الأَسْوَدِ وسعى* ـ

ഒരു സ്ത്രീ തന്റെ കുട്ടിയുമായി നബിﷺ യുടെ അടുത്തു വന്നു കൊണ്ട് പറഞ്ഞു; നബിയെ രാവിലെയും, വൈകുന്നേരവും ഈ കുട്ടിക്ക് ഭ്രാന്ത് പിടിപെട്ട് കൊണ്ടുള്ള ബുദ്ധിമുട്ട് കൊണ്ട് ഞങ്ങൾ വല്ലാതെ വിഷമത്തിലാണ് .നബിﷺ തങ്ങൾ ആ കുട്ടിയുടെ നെഞ്ചിൽ തടവുകയും, അതിനുശേഷം പ്രാർത്ഥിക്കുകയും ചെയ്തു അതോടുകൂടി ആ കുട്ടിയുടെ അസുഖം ഭേദമായി


പ്രഗൽഭരായ മുഹദ്ദിസുകൾ ഈ ഹദീസ് എടുത്തുദ്ധരിക്കുന്നു

 مسند الامام احمد رضي الله عنه ج 4 /141 حديث رقم 2288 من تتمة مسند عبد الله ابن عباس رضي الله عنهما
مصنف ابن شیبة ج 8 ص 37 حديث رقم 34031
دلائل النبوة للبيهقي ( ج- 6 /ص 21´ 22´ 23)

کتاب الزهد للامام هناد ابن السري الکوفي (152-243) حديث رقم 1338
مجمع الزوائد ج 9 ص 2
المسند الجامع للدارمي ص 100 رقم الحديث 21


ഇമാം ത്വബ്റാനി( റ) - മുഅജമുൽ കബീർ

പുത്തൻ വാദികളോടുള്ള ചോദ്യം❓ മുഹമ്മദ് നബി ﷺ ഒരു ഡോക്ടർ അല്ലല്ലോ! നിങ്ങളുടെ ഭാഷയിൽ പറഞ്ഞാൽ കേവലം സാധാരണ മനുഷ്യൻ. അങ്ങനെയിരിക്കെ എന്തിന് ഈ സ്ത്രീ സ്വന്തം കുട്ടിയുമായി നബിﷺയുടെ അടുക്കൽ വന്നു ?സാധാരണ മനുഷ്യരെക്കൊണ്ട് ഭ്രാന്ത് സുഖപ്പെടുത്തുക അസാധ്യമാണല്ലോ! മുഹമ്മദ് നബിﷺ ആണെങ്കിൽ ഡോക്ടറും അല്ല പിന്നെ ഈ സ്ത്രീ ചോദിച്ച ചോദ്യം നിങ്ങളുടെ ഭാഷയിൽ പറഞ്ഞാൽ  ശിർക്കല്ലേ❓

കാരണം മനുഷ്യകഴിവിന് അതീതമായ കാര്യങ്ങളിൽ ജീവിച്ചിരിക്കുന്നവരോട് മരണപ്പെട്ടവരോടും സഹായം തേടുക അത് ശിർക്കാണ് എന്ന് പച്ച മലയാളത്തിൽ നിങ്ങൾ എഴുതിയത് മറന്നിട്ടില്ല മലയാളികൾ.സ്വഹാബികളെ സംബന്ധിച്ചു നബി ﷺ അവരുടെ ഏത് പ്രശ്നങ്ങൾക്കും അഭയ കേന്ദ്രമായിരുന്നു.



സംസാര ശേഷി നഷ്ടപ്പെട്ട കുട്ടിയുമായി നബി ﷺ യിലേക്ക് സഹായം തേടിയ സ്ത്രീ


جاءت امراؑة بابن لها قد تحرک قالت يا رسول الله ان ابني هذا لم يتکلم منذ ولد فقال رسول الله صلی الله عليه وسلم ادنيه مني فادنته منه فقال من انا فقال انت رسول الله

ഒരു സ്ത്രീ ഒരു കുട്ടിയുമായി (വകതിരിവ് ഉള്ള അത്യാവശ്യം വലിപ്പമുള്ള കുട്ടി) നബിﷺ യുടെ അടുക്കലേക്ക് വരികയും എന്നിട്ട് പറഞ്ഞു; നബിയെ എന്റെ ഈ കുട്ടി ജനിച്ചത് മുതലേ സംസാരിച്ചിട്ടില്ല. നബിﷺ ആ കുട്ടിയെ തങ്ങളുടെ അടുക്കൽ നിർത്താൻ വേണ്ടി ആവശ്യപ്പെട്ടു. ആ കുട്ടിയെ നബിﷺ തങ്ങളുടെ അടുക്കൽ വച്ചുകൊണ്ട് ആ കുട്ടിയോട് ചോദിക്കുകയുണ്ടായി

يا رسول الله ان ابني هذا لم يتكلم منذ ولد. فقال من انا ؟ فقال انت رسول الله

ഞാൻ ആരാണ്❓ ജനിച്ചതുമുതൽ സംസാരശേഷിയില്ലാത്ത ആ കുട്ടി അപ്പോൾ ആദ്യമായി പ്രതികരിച്ചു "അങ്ങ് റസൂൽﷺ തങ്ങളാണ്" ആ കുട്ടി പറഞ്ഞു കൊണ്ട് സംസാരിച്ചു തുടങ്ങി

ഈ ഹദീസ് രേഖപ്പെടുത്തിയ മുഹദ്ദിസുകൾ

دلائل النبوة للبيهقي ( ج-6 - ص 60- 61)
کتاب الزهد للامام هناد بن السري الکوفي (152- 243 ) ص662 حديث رقم 1340
الفجر المنير في الصلاة على البشير النذير صلی الله عليه وسلم - لتاج الدين الفاکهاني (ص 159)
البداية والنهاية لابن کثير ( ج 6 / ص 159)

ഹാഫിള് ഇമാം സുയൂതി( റ)  - ഖസായിസുൽ ഖുബ്റ
ഹാഫിള് ഇബ്നു കസീർ - താരീഹ്

കഴിഞ്ഞ ഭാഗം നിങ്ങൾ വായിച്ചത് ഒരു കുട്ടി യുടെ ഭ്രാന്ത് സുഖപ്പെടുത്താൻ ആണ് ഉമ്മ വന്നതെങ്കിൽ, ഇത്തവണ മറ്റൊരു ഉമ്മ സംസാരശേഷി നഷ്ടപ്പെട്ട കുട്ടിക്ക് സംസാരം തിരിച്ചു കിട്ടണമെന്ന് ആവശ്യവുമായാണ് നബി ﷺയെ സമീപിച്ചിരിക്കുന്നത്

എന്തൊരത്ഭുതം നമ്മുടെ നാട്ടിലെ പുത്തൻ വാദികൾ പറഞ്ഞതുപോലെ മനുഷ്യകഴിവിന് അതീതമായ കാര്യങ്ങളിൽ സഹായം ചോദിക്കൽ ശിർക് ആയിരുന്നുവെങ്കിൽ ആ ഉമ്മയുടെ ചോദ്യം കേട്ട ഉടനെ നബിﷺ തങ്ങൾ നിങ്ങൾ ശഹാദത്ത് കലിമ ചൊല്ലി ഇസ്ലാമിലേക്ക് മടങ്ങി വരണമെന്ന് കൽപിക്കുമായിരുന്നു. പക്ഷേ ചോദിച്ച ആ സ്ത്രീക്ക്ക്കും, മറുപടികൊടുത്ത നബിﷺ തങ്ങൾക്കും തൗഹീദും, ശിർക്കും എന്താണെന്ന് വ്യക്തമായി അറിയാമായിരുന്നത് കൊണ്ടു തന്നെ ഇത്തരം അമാനുഷികമായ പുത്തൻ വാദിയുടെ ഭാഷയിൽ പറഞ്ഞാൽ അഭൗതികമായ കാര്യങ്ങൾ അവർ നിരന്തരം നബിﷺയോട് സഹായം ചോദിച്ചു .അതിലൊക്കെയും നബി ﷺ ഇടപെട്ടു കൊണ്ട് സഹായിക്കുകയും ചെയ്തു .അവരാരും തന്നെ അതിൽ ശിർക്കോ ,ശിർക്കിന്റെ അംശമെങ്കിലും ഉണ്ടെന്നു മനസ്സിലാക്കിയവർ അല്ല.



ഖുർആൻ മനപാഠമാക്കാൻ ഓർമശക്തിക്ക് വേണ്ടിയുള്ള സഹായം



حدثنا أحمد بن زهير التستري، ثنا أبو حفص عمرو بن علي، ثنا عبد الأعلى، ثنا عبد الله بن عبد الرحمن الطائفي، عن عبد الله بن الحكم، عن عثمان بن بشر، قال: سمعت عثمان بن أبي العاص يقول: شكوت إلى رسول الله صلى الله عليه وسلم نسيان القرآن فضرب صدري فقال يا شيطان اخرج من صدر عثمان " قال عثمان: فما نسيت منه شيئا بعد، أحببت أن أذكره

മഹാനായ ഉസ്മാൻ ബിൻ അബിൽ ആസ്വി (റ) പറയുന്നു ;ഞാൻ നബി ﷺ യോട് ആവലാതി ബോധിപ്പിച്ചു

شكوت إلي رسول الله صلي الله عليه وسلم نسيان القرآن

നബിയെ ﷺ എനിക്ക് ഖുർആൻ മനപാഠമാക്കാൻ കഴിയുന്നില്ല മറന്നു പോകുന്നു നബിﷺ തങ്ങൾ പറഞ്ഞു അത് പിശാചിന്റെ പ്രവർത്തന ഫലമാണ്. ഇത് പറഞ്ഞു കൊണ്ട് ഉസ്മാൻ (റ ) വിനെ അടുക്കലേക്ക് വിളിച്ചു എന്നിട്ട് നബിﷺ സ്വഹാബിയുടെ നെഞ്ചിന്റെ മേൽ നബിയുടെ ﷺ കൈ വെച്ചു. സഹാബി വീണ്ടും തുടർന്നു പറയുന്നു ;ആ സമയത്ത് തങ്ങളുടെ കയ്യിന്റെ തണുപ്പ് ഞാനനുഭവിച്ചു

തുടർന്ന് നബിﷺ തങ്ങൾ പറഞ്ഞു; ഉസ്മാന്റെ നെഞ്ചിൽ നിന്നും പിശാച് ഇറങ്ങിപ്പോകുക
فضرب صدري بيده يا شيطان اخرج من صدر عثمان

സ്വഹാബി തുടർന്നു പറയുന്നു അതിനുശേഷം ഒന്നും തന്നെ ഞാൻ മറന്നിട്ടില്ല

റിപ്പോർട്ട് ചെയ്ത ഇമാമുകൾ

المعجم الکبير للامام الطبراني رحمه الله ( ج - 9 ص 37)
دلائل النبوة للبيهقي رحمه الله ( ج 5- ص 307- 308)
سنن ابن ماجه رحمه الله – ص 547 – كتاب الطب – باب الفزع والارق وما يتعوذ به – حديث رقم 3548

دلائل النبوة لأبي نعيم الاصبهاني رحمه الله ( ج 2 – ص 466 حديث رقم 396
مسند الإمام الحافظ ابي بكر الروياني رحمه الله ( 307 هــ-) (ج 2- ص 488 –489 حديث رقم 1515 )
مجمع الزوائد ومنبع الفوائد – للحافظ نور الدين ابي بكر الهيثمي رحمه الله ( ج – 9 ص 3)
كتاب الآحاد والمثاني للامام ابن ابي عاصم – رحمه الله ( 206- 287- هــ) ج 3/ ص 192- 193

കഴിഞ്ഞ ഭാഗങ്ങളിൽ ഭ്രാന്ത് പിടിപെട്ട് കുട്ടിയെ സുഖപ്പെടുത്താനും, സംസാരശേഷി നഷ്ടപ്പെട്ട കുട്ടിക്ക് സംസാരശേഷി തിരിച്ചു കിട്ടുവാനും നബി ﷺ തങ്ങളെ സമീപിച്ചത് വായിച്ചല്ലോ, എന്നാൽ ഇപ്പോൾ നമുക്ക് കാണാൻ കഴിയുന്നത് ഖുർആൻ മനപാഠമാക്കാൻ കഴിയാത്ത ഓർമ്മശക്തി കുറവിന് നബിയുടെﷺ അടുക്കലേക്ക് പരിഹാരത്തിനു പോകുന്നു .

ഓർമശക്തി നൽകുക എന്നത് ഭൗതികമായ വിഷയമല്ലല്ലോ!. അത് അഭൗതികമായ രീതിയിൽത്തന്നെ നബിﷺ തങ്ങൾ നൽകുന്നു. ഈ സംഭവങ്ങൾ ഒക്കെയും ഇമാമുകൾ വിശദമായി രേഖപ്പെടുത്തുന്നു ചോദിച്ച സ്വഹാബിയുടെ ആവശ്യം നബി ﷺ കൊടുത്തു.

ആദ്യ ഭാഗത്ത് സ്വഹാബിയായ അബൂ ഹുറൈറ( റ) ഹദീസുകൾ മറന്നുപോകുന്ന വിഷയത്തിലും നബിയോട് ﷺഅഭൗതിക രൂപേണ സഹായം ചോദിച്ച സംഭവം ബുഹാരിയിൽ നിന്നും ഉദ്ധരിച്ചത് ഓർക്കുന്നുണ്ടാവുമല്ലോ.



അന്ധനായ സ്വഹാബി കാഴ്ച തിരിച്ചു കിട്ടാൻ നടത്തിയ തവസ്സുലും, ഇസ്തിഗാസയും അടങ്ങിയ പ്രാർത്ഥന


حَدَّثَنَا عُثْمَانُ بْنُ عُمَرَ ، أَخْبَرَنَا شُعْبَةُ ، عَنْ أَبِي جَعْفَرٍ ، قال سَمِعْتُ عُمَارَةَ بْنَ خُزَيْمَةَ ، يُحَدِّثُ عَنْ عُثْمَانَ بْنِ حُنَيْفٍ ، أَنَّ رَجُلًا ضَرِيرَ الْبَصَرِ أَتَى النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، فَقَالَ : ادْعُ اللَّهَ أَنْ يُعَافِيَنِي ، قَالَ : إِنْ شِئْتَ دَعَوْتُ لَكَ ، وَإِنْ شِئْتَ أَخَّرْتُ ذَاكَ ، فَهُوَ خَيْرٌ . فَقَالَ : ادْعُهُ ، فَأَمَرَهُ أَنْ يَتَوَضَّأَ ، فَيُحْسِنَ وُضُوءَهُ ، وَيُصَلِّيَ رَكْعَتَيْنِ ، وَيَدْعُوَ بِهَذَا الدُّعَاءِ : "اللَّهُمَّ إِنِّي أَسْأَلُكَ ، وَأَتَوَجَّهُ إِلَيْكَ بِنَبِيِّكَ مُحَمَّدٍ نَبِيِّ الرَّحْمَةِ ، يَا مُحَمَّدُ ، إِنِّي تَوَجَّهْتُ بِكَ إِلَى رَبِّي فِي حَاجَتِي هَذِهِ ، فَتُقْضي لِي ، اللَّهُمَّ شَفِّعْهُ فِيَّ"


ഉസ്മാൻ ബിൻ ഹുനൈഫ് (റ ) പറയുന്നു; ഒരു അന്ധനായ സ്വഹാബി നബി ﷺ യുടെ അടുക്കൽ വന്നു കാഴ്ച ലഭിക്കാൻ വേണ്ടി ദുആ ചെയ്യാൻ ആവശ്യപ്പെട്ടു. നബിﷺ തങ്ങൾ ആ സ്വഹാബിയോട് വുളു ചെയ്തു വരാൻ പറയുകയും,തുടർന്ന് രണ്ടു റക്കഅത്ത് നിസ്കരിക്കാൻ വേണ്ടി ആവശ്യപ്പെട്ടു അതിനുശേഷം ചൊല്ലാൻ വേണ്ടി ഒരു പ്രാർത്ഥനയും പഠിപ്പിച്ചു കൊടുക്കുന്നു.

اللهم اني اسالك واتوجه إليك بنبيك محمد نبي الرحمة يا محمد اني توجهت بك الي ربي في حاجتي هذه فتقضي لي

അതനുസരിച്ച് ചെയ്ത സഹാബിക്ക് കാഴ്ചശക്തി തിരിച്ചു ലഭിച്ചു.


ഒരു ഡസനിൽ അധികം വരുന്ന പ്രമുഖരായ മുഹദ്ദിസുകൾ ഇത് എടുത്ത് ഉദ്ധരിക്കുകയും ചെയ്യുന്നു.

*التاريخ الكبير للامام البخاري رضي الله عنه ( ج 6 - ص 209- 210 )*📚
*مسند الإمام اؑحمد بن حنبل رضي الله عنه ( ج 28- ص 478)*📚
*السنن الکبری للامام النسائي ( ج ج ص 244- 245) حديث رقم 10419´ 10420´ 10421 )*📚
*الجامع الکبير للامام الترمذي رحمه الله (ج ص 536- 537)*📚
*سنن ابن ماجه رحمه الله ( ج 2 ص 503- 504 حديث رقم 1385)*📚
*المستدرک للامام الحاکم رحمه الله ( ج 1ص 708 ) کتاب الدعاء والتکبير والتهليل والتسبيح والذکر )*📚

*صحيح ابن خزيمة للامام ابي بکر محمد بن اسحق بن خزيمة النيسابوري رحمه الله ( ج 2 - ص 225- 226) حديث رقم 1219**اسد الغابة في معرفة الصحابة لابن الثير رحمه الله (3 -ص 571)*📚
*دلائل النبوة للامام البيهقي رحمه الله ( ج 6- ص : 166,167, 168 )*📚
*تهذيب الکمال في اسماء الرجال للحافظ ابي الحجاج المزي رحمه الله ( ج 19- ص 358 - 359 )*📚
*تاريخ الاسلام للحافظ الذهبي ( ج 2- 364- 365)*📚
*معجم الصحابة لاؑبي الحسين عبد الباقي بن قانع ( 265- 351) ج 2- ص 257 - 258)*📚
*مسند الامام الحافظ عبد بن حميد بن نصر أبو محمد الكسي رحمه الله ( وفاة 249) ص 308)*📚
*قاعدة جليلة في التوسل والوسيلة لابن التيمية ص 156*📚

നബി ﷺ പഠിപ്പിച്ചു കൊടുത്ത ഈ പ്രാർത്ഥനയിൽ നബിﷺ യെ കൊണ്ട് തവസ്സുലും, ശേഷം നബി ﷺ യെ തന്നെ തന്നെ വിളിക്കാൻ ആണ് നിർദ്ദേശിച്ചിരിക്കുന്നത്. ഇത് പഠിപ്പിച്ചു കൊടുത്ത നബി ﷺ തങ്ങൾക്കോ, അതുപ്രകാരം ചെയ്ത സഹാബികോ, അത് റിപ്പോർട്ട് ചെയ്ത മുസ്ലിം ലോകത്ത് കഴിഞ്ഞുപോയ ഇമാമുകൾക്കോ ഇതൊന്നും,ശിർക്കോ ഹറാമോ ആയി കണ്ടില്ല ഇന്നുള്ള ചില അല്പന്മാർകാണ് ഇതൊക്കെ ശിർക്കായി മാറിയത്.

ഇത് നബിﷺ യുടെ ജീവിതകാലത്താണ് സംഭവിച്ചത് എന്നാൽ നീണ്ട വർഷങ്ങൾക്കു ശേഷം മഹാനായ ഉസ്മാൻ ബിൻ അഫ്ഫാൻ ഭരണം നടത്തുന്ന കാലത്ത് ആദ്യ സംഭവം റിപ്പോർട്ട് ചെയ്ത സഹാബി ഉസ്മാൻ ബിൻ ഹുനൈഫ് (റ) അവരുടെ അടുക്കൽ നബി ﷺ യുടെ വഫാത്തിന് ശേഷം ഒരു സഹാബി/താബിഈ വന്നപ്പോൾ അദ്ദേഹത്തിന്റെ പ്രയാസങ്ങളും മറ്റും പറഞ്ഞപ്പോൾ നബിയിൽ നിന്ന് കേട്ടു പഠിച്ച ഇതേ വാചകങ്ങൾ.

*اللهم اني اسالك واتوجه إليك بنبيك محمد نبي الرحمة يا محمد اني توجهت بك الي ربي في حاجتي هذه فتقضي لي
المعجم الصغير للطبراني باب الطاء من اسمه طاهر

ഉസ്മാൻ ബിൻ ഹുനൈഫ് ( റ ) ആ വ്യക്തിക്ക് പറഞ്ഞു കൊടുക്കുകയും, അദ്ദേഹം അതു പോലെ ചെയ്യുകയും ചെയ്തു. ജീവിതകാലത്തും, വഫാത്തിന് ശേഷവും നബി ﷺയെ വിളിച്ചു കൊണ്ടു തന്നെ തവസ്സുലും, ഇസ്തിഗാസയും അടങ്ങിയ പ്രാർത്ഥന നടത്തി സ്വഹാബികൾ ആവശ്യങ്ങൾ നേടിയെടുക്കുന്നതാണ് നാം കാണുന്നത്.

അതിനു പുറമെ ലോക പ്രശസ്തരായ ഇമാമുകൾ ഇത് ഉദ്ധരിച്ചു കൊണ്ട് സ്വഹീഹാണെന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്നു .


പൊട്ടിവീണ കണ്ണുമായി നബി ﷺ യുടെ അടുക്കൽ സഹായത്തിനു പോയ സ്വഹാബി ഖതാദ( റ)


ചരിത്രപ്രസിദ്ധമായ ഉഹ്ദ് യുദ്ധം നടക്കുന്നതിനിടയിൽ സ്വഹാബിയായ ഖത്താദ (റ ) കണ്ണിന് അമ്പ് തറക്കുകയും, അങ്ങനെ മഹാന്റെ കണ്ണ് പൂർണ്ണമായി കവിളിലേക്ക് തൂങ്ങി വീഴുകയും ചെയ്തു ഖത്താദ (റ ) നബി ﷺ അടുക്കലേക്കു പോയി കൊണ്ട് പറഞ്ഞു.

يا رسول الله ان عندي امرأة أحبها وان هي
رأت عيني خشيت تقذرها

യാ റസൂലല്ലാഹ് ഞാൻ ഇഷ്ടപ്പെടുന്ന ഭാര്യ എന്റെ കണ്ണ് ഈ രൂപത്തിൽ കണ്ടാൽ അവൾക്കത് ഒരു കുറച്ചിലായി തോന്നുമെന്ന് ഞാൻ ഭയപ്പെടുന്നു എന്ന് ആവലാതി ബോധിപ്പിച്ചു .ഇത് കേട്ട ഉടനെ റസൂൽ* ﷺ

فردها رسول الله صلي الله عليه وسلم بيده فاستوت ورجعت وكانت اقوي عينيه

നബി ﷺ കൈ കൊണ്ടു ആ കണ്ണ് പഴയ രൂപത്തിൽ തിരിച്ചു വച്ചു അത് സമമായി നിന്ന് കൊണ്ട് പൂർവ്വസ്ഥിതിയിലായി. പിന്നീട് ഖത്താദ (റ) രണ്ടു കണ്ണുകളിൽ ഏറ്റവും ശക്തിയുള്ള കണ്ണായി അതു മാറി.

മറ്റൊരു റിപ്പോർട്ടിൽ നബി ﷺ തങ്ങളുടെ ശറഫാക്കപ്പെട്ട ഉമിനീർ ചേർത്തുകൊണ്ട് ഖതാദയുടെ കണ്ണ് പഴയതു പോലെ അവിടെ വച്ചു എന്നും കാണാം.

ഈ ചരിത്രസംഭവം രേഖപ്പെടുത്തിയ ഇമാമീങ്ങളുടെ ഗ്രന്ഥങ്ങൾ ചുവടെ കൊടുക്കുന്നു

المستدرك على الصحيحين للامام الحاکم النيسابوري رحمه الله - کتاب معرفة الصحابة- ذِكْرُ مَنَاقِبِ قَتَادَةَ بْنِ النُّعْمَانِ الظَّفَرِيِّ
 ( ج 3 - ص 334)
المصنف لابن ابي شيبة رحمه الله ( ج 20 - ص 473, 474)
الطبقات الکبری لابن سعد البغدادي رحمه لله ( ج- 3 / ص 418` 419)

دلائل النبوة للبيهقي رحمه الله ( ج 3- ص - 251` 252 ` 253)
المعجم الکبير للامام الطبراني رحمه االله ( ج 19- ص8)
تاريخ دمشق لابن عساکر رحمه الله ( ج 49 - ص 279 - 283)
دلائل النبوة للحافظ ابي نعيم الاصبهاني رحمه الله الفصل الخامس والعشرون ص 484 حديث رقم 417
کتاب المغازي للواقدي ( ص 242
معرفة الصحابة لابي نعيم الاصبهاني 4/ ص 126´ 127)

രോഗം ശിഫ നൽകുന്നവൻ അല്ലാഹുവാണ് എന്ന് ആരെക്കാളും നന്നായി വിശ്വസിക്കുകയും, മനസ്സിലാക്കുകയും ചെയ്ത സ്വഹാബി അവരുടെ സ്വന്തം കണ്ണ് അമ്പ് കൊണ്ട് കവിളിലേക്ക് തൂങ്ങി വീണപ്പോൾ നബി ﷺ തങ്ങളിലേക്ക് അഭയം തേടുന്നതാണ് നാമിവിടെ കാണുന്നത് . പൂർവസ്ഥിതിയിലാക്കാൻ റസൂൽ (സ) ക്ക് കഴിയുമെന്ന് അവർ ഉറച്ചു വിശ്വസിച്ചിരുന്നു അല്ലെങ്കിൽ ഖതാദ (റ) ചോദ്യം അസ്ഥാനത്തല്ലേ❓

സാധാരണ ഗതിയിൽ പൊട്ടിവീണ കണ്ണ് പെട്ടെന്ന് ശരിപ്പെടുത്തുക എന്നത് സാധാരണ മനുഷ്യ കഴിവിൽ പെട്ടതല്ല എന്ന് പറയേണ്ടതില്ലല്ലോ! പക്ഷേ സന്നിഗ്ദ ഘട്ടത്തിൽ നബി ﷺ യിലേക്ക് അഭയം തേടിക്കൊണ്ട് ചോദിക്കുന്നതിന് സ്വഹാബിക്ക് യാതൊരു തടസ്സവും ഉണ്ടായില്ല.

ചോദിച്ച ചോദ്യം ശിർക്കാണെന്ന് നബി ﷺ പറഞ്ഞതുമില്ല. പകരം അത് സുഖപ്പെടുത്തി കൊടുക്കുകയാണ് ചെയ്യുന്നത് .മുൻ ഭാഗങ്ങളിൽ പരാമർശിക്കപ്പെട്ടത് പോലെ മനുഷ്യകഴിവിന് അതീതമായ കാര്യങ്ങളിൽ ജീവിച്ചിരിക്കുന്നവരോട്, മരണപ്പെട്ടവരോട് സഹായം തേടൽ ശിർക്കാണെന്നു മുജാഹിദ് പ്രസ്ഥാനം പഠിപ്പിച്ചത് മറന്നിട്ടുണ്ടാകില്ലല്ലോ.ഇവരുടെ ശിർക്കും, തൗഹീദും ഒന്നും നബി ﷺ തങ്ങൾക്കോ, സ്വഹാബികൾക്കോ പരിചയം ഇല്ലെന്നതാണ് യാഥാർഥ്യം.


നബിയുടെ ﷺ ഖബറിന് മേൽ മുഖം വെച്ച് ഞാൻ ഈ കല്ലിനെ കാണാനല്ല റസൂലിനെﷺ കാണാനാണ് വന്നതെന്ന് പറഞ്ഞ സ്വഹാബി

حَدَّثَنَا عَبْدُ الْمَلِكِ بْنُ عَمْرٍو حَدَّثَنَا كَثِيرُ بْنُ زَيْدٍ عَنْ دَاوُدَ بْنِ أَبِي صَالِحٍ قَالَ
أَقْبَلَ مَرْوَانُ يَوْمًا فَوَجَدَ رَجُلًا وَاضِعًا وَجْهَهُ عَلَى الْقَبْرِ فَقَالَ أَتَدْرِي مَا تَصْنَعُ فَأَقْبَلَ عَلَيْهِ فَإِذَا هُوَ أَبُو أَيُّوبَ فَقَالَ نَعَمْ جِئْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَلَمْ آتِ الْحَجَرَ سَمِعْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَقُولُ لَا تَبْكُوا عَلَى الدِّينِ إِذَا وَلِيَهُ أَهْلُهُ وَلَكِنْ ابْكُوا عَلَيْهِ إِذَا وَلِيَهُ غَيْرُ أَهْلِهِ

ഒരിക്കൽ മർവാൻ (റ) നബി ﷺ യുടെ കബറിന് അടുക്കൽ വന്നു ആ സമയം കാണുന്നത് ഒരു വ്യക്തി നബി ﷺ യുടെ ഖബറിന് മേൽ മുഖം വച്ചു കൊണ്ട് ഇരിക്കുന്ന അവസ്ഥയിൽ ആണ്. ഇതു കണ്ട ഉടനെ മർവാൻ ആ വ്യക്തിയുടെ പിരടിയിൽ പിടിച്ചു കൊണ്ട് ചോദിച്ചു എന്താണ് താങ്കൾ ഇവിടെ ചെയ്യുന്നത് ? ഇതു കേട്ട ഉടനെ ആ വ്യക്തി അവിടെനിന്ന് എഴുന്നേൽക്കുന്നു. അപ്പോൾ ആണ് മനസ്സിലായത് അത് മഹാനായ സ്വഹാബി അബു അയ്യൂബുൽ അൻസാരി ( റ ) ആയിരുന്നു ശേഷം മർവാനോട്( റ ) പറഞ്ഞു

فأقبل عليه فإذا هو أبو ايوب الانصاري فقال جئت رسول الله صلي الله عليه وسلم ولم ات الحجر

അതെ ഞാൻ റസൂൽ ﷺ യുടെ അടുത്ത് വന്നതാണ് അല്ലാതെ കല്ലുകൾക്ക് അടുത്ത്‌ വന്നതല്ല.

റിപ്പോർട്ട് ചെയ്ത ഇമാമുകൾ

*مسند الامام احمد رضي الله عنه ( ج- 38/ ص 588 - حديث رقم:23585 )*📚
*المستدرك للامام الحاکم النيسابوري رحمه الله ( ج 4 - ص: 560 كتاب الفتن والملاحم - رقم الحديث : ( 8571 )*📚
*تاريخ ابن عساکر رحمه الله ( ج: 57 / ص : 249- 250)*📚

*مجمع الزوائد ج 4 / ص : 2 باب وضع الوجه علی قبر سيدنا رسول الله صلی الله عليه وسم*📚
*الفيض القدير ج- 6 /ص : 386- 387*📚
*غاية المقصد للهثمي ج-2 / ص 106*📚
*تاريخ بن ابي خيثمة ج ٢- ص 77*📚


ഉംദത്തുൽ ഖാരി
ഹാഫിള് ദഹബി "തൽഖീസ്" ൽ സ്വഹീഹാണെന്ന് രേഖപ്പെടുത്തുകയും ചെയ്തു.

നോക്കൂ പ്രഗത്ഭനായ സ്വഹാബി അബൂ അയ്യൂബുൽ അൻസാരിയുടെ വീട്ടിലായിരുന്നു നബി ﷺ മദീനയിൽ വന്നപ്പോൾ ആദ്യമായി താമസിച്ചിരുന്നത് .ആ ഭാഗ്യം കൂടി ലഭിച്ച മഹാനായ സ്വഹാബി. നബിയുടെﷺ വഫാത്തിന് ശേഷവും നേരിട്ട് അഭിസംബോധന ചെയ്യുന്ന രീതിയിൽ തന്നെ നബിയുടെ അടുക്കൽ വരുന്നു.

സ്നേഹാധിക്യത്താൽ കവിൾത്തടം ഖബറിലേക്ക് വയ്ക്കുന്നു. അവർക്കാർക്കും ഇതൊന്നും ഒരിക്കലും ഒരു ശിർക്കോ, ശിർക്കിന്റെ കണികയോ ആയിരുന്നില്ല.

ഇതു പോലെ എത്രയോ നിരവധി മഹാൻമാർ നബിയുടെ ﷺ കബറിന് അടുക്കൽ വരുന്നു നബിയോട് പറയുന്നു.സ്നേഹാധിക്യത്താൽ മുഖം ഉരസുന്നു ഇങ്ങനെ ഇങ്ങനെ പലതും ഒന്നു ചിന്തിച്ചുനോക്കൂ-കേരളത്തിലെ പുത്തൻ വാദികൾക്ക് ഖബർ എന്നു കേൾക്കുമ്പോൾ തന്നെ അലർജിയാണ് ഖബറിന് അടുക്കൽ പോയി ഇനി വല്ലവരും മഹാൻമാരോട് വല്ലതും പറഞ്ഞു കഴിഞ്ഞാൽ അത് പുത്തൻ വാദിയുടെ ഭാഷയിൽ പറഞ്ഞാൽ അവർക്കുള്ള ആരാധനയാണ് ശിർക്ക് ആണ് ഇങ്ങനെ പോകുന്നു ഇവിടെ നാം കാണുന്നത്.

പ്രസിദ്ധനായ സഹാബി തന്നെ നബിയുടെ ﷺ അടുക്കൽ വന്നു. ഖബറിലേക്ക് മുഖം ചരിച്ചു വച്ച് കൊണ്ട് ഇരിക്കുന്നു എന്നിട്ട് കല്ലിനെ കാണാനല്ല മറിച്ച് നബി ﷺതങ്ങളെ കാണാൻ തന്നെയാണ് വന്നത് എന്ന് വെട്ടിത്തുറന്നു പറയുന്നു . ഇതൊക്കെ മഹാന്മാരായ ഇമാമുകൾ അവരുടെ ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തി മുസ്‌ലിംലോകത്തെ പഠിപ്പിക്കുന്നു.



സഫിയ ബീവി വഫാത്തായ നബി ﷺ യെ വിളിക്കുന്നു

മഹതി നബി ﷺ വിളിച്ചു കൊണ്ട് ദീർഘമായിത്തന്നെ പാടുകയുണ്ടായി അത് ഇങ്ങനെ കാണാം

*حَدَّثَنَا حَدَّثَنَا مُحَمَّدُ بْنُ عَمْرِو بْنِ خَالِدٍ الْحَرَّانِيُّ ، حَدَّثَنِي أَبِي ، ثنا ابْنُ لَهِيعَةَ ، عَنْ أَبِي الأَسْوَدِ ، عَنْ عُرْوَةَ ، قَالَ : قَالَتْ صَفِيَّةُ بِنْتُ عَبْدِ الْمُطَّلِبِ ، تَرْثِي رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ

*لَهْفَ نَفْسِي وَبِتُّ كَالْمَسْلُوبِ*
*أَرِقْتُ اللَّيْلَ فِعْلَةَ الْمَحْرُوبِ*
*مِنْ هُمُومٍ وَحَسْرَةٍ أَرْدَفَتْنِي*
*لَيْتَ أَنِّي سُقِيتُهَا* *بِشَعُوبِ* 
*حِينَ قَالُوا إِنَّ الرَّسُولَ قَدْ أَمْسَى*
*وَافَقَتْهُ مَنِيَّةُ* *الْمَكْتُوب*
*حِينَ جِئْنَا لِبَيْتِ آلِ مُحَمَّدٍ*
*فَأَشَابَ الْقَذَالُ* *مِنِّي مَشِيبِي*
*حِينَ رَأَيْنَا بُيُوتَهُ مُوحِشَاتٍ*
*لَيْسَ فِيهِنَّ بَعْدُ* *عَيْشُ غَرِيبِ*
*فَعَلانِي لِذَاكَ حَزْنٌ طَوِيلٌ*
*خَلَطَ الْقَلْبَ فَهُوَ* *كَالْمَرْغُوبِ*

*وَقَالَتْ أَيْضًا*

*أَلا يَا رَسُولَ اللَّهِ كُنْتَ رَجَاءَنَا*
*وَكُنْتَ بِنَا بَرًّا وَلَمْ تَكُ جَافِيَا* 
*وَكَانَ بِنَا بَرًّا رَحِيمًا نَبِيُّنَا* 
*لِيَبْكِ عَلَيْكَ الْيَوْمَ* *مَنْ كَانَ بَاكِيًا*
*لَعَمْرِي مَا أَبْكِي النَّبِيَّ لِمَوْتِهِ* 
*وَلَكِنْ لِهَرْجٍ* *كَانَ بَعْدَكَ آتياً*
*كَأَنَّ عَلَى قَلْبِي لِفَقْدِ مُحَمَّدٍ*
*وَمِنْ حُبِّهِ مِنْ بَعْدِ ذَاكَ الْمَكَاوِيَا*
*أَفَاطِمُ صَلَّى اللَّهُ رَبُّ مُحَمَّدٍ* 
*عَلَى جَدَثٍ أَمْسَى بِيَثْرِبَ ثَاوِيَا*
*أَرَى حَسَنًا أَيْتَمْتَهُ وَتَرَكْتَهُ*
*يَبْكِي وَيَدْعُو* *جَدَّهُ الْيَوْمَ نَائِيَا*
*فِدًى لِرَسُولِ اللَّهِ أُمِّي وَخَالَتِي* 
*وَعَمِّي وَنَفْسِي قَصْرَهُ وَعِيالِيَا* 
*صَبَرْتَ وَبَلَّغْتَ الرِّسَالَةَ صَادِقًا* 
*وَمِتَّ صَلِيبَ* *الدِّينِ أَبْلَجَ صَافِيَا*
*فَلَوْ أَنَّ رَبَّ الْعَرْشِ أَبْقَاكَ بَيْنَنَا* 
*سَعِدْنَا وَلَكِنَّ* *أَمْرَهُ كَانَ مَاضِيَا*
*عَلَيْكَ مِنَ اللَّهِ السَّلامُ تَحِيَّةً* 
*وَأُدْخِلْتَ جَنَّاتٍ مِنَ الْعَدْنِ رَاضِيَاً*

المعجم الكبير- للامام الطبراني رحمه الله( بَابُ الصَّادِ صَفِيَّةُ بِنْتُ عَبْدِ الْمُطَّلِبِ مِنْ أَخْبَارِهَا

നബി ﷺ അമ്മായി ആയ സഫിയ ബീവി (അബ്ദുൽ മുത്തലിബ് എന്നവരുടെ മകൾ) മഹതി നബിﷺ തങ്ങൾ വഫാത്ത് ആയതിനു ശേഷം നബി ﷺ യെ വിളിച്ചു പാടിയ {തൊട്ടു മുകളിൽ കണ്ട വരികളിൽ} പ്രസക്തമായ ചില വരികൾ കാണുക

*الا يا رسول الله كنت رجاؤنا وكنت بنا برا ولم تك جافيا*
*وكان بنا برا رحيما نبينا ليبك عليك اليوم من كان باكيا*

നബിയെ ﷺ അങ്ങാണ് ഞങ്ങളുടെ പ്രതീക്ഷ, നബിയെ ﷺ തങ്ങൾ ഞങ്ങൾക്ക് ഗുണം ചെയ്യുന്നവരാണ്. അങ്ങു ഞങ്ങളോട് ഒരിക്കലും പിണങ്ങിയിട്ടില്ല

നബിയെ ﷺ ഞാനും, എന്റെ ഉമ്മയും, അമ്മായിയും, അമ്മാവനും ഒക്കെ തങ്ങൾക്കു വേണ്ടി സമർപ്പിക്കുന്നു.


തുടർന്നും മഹതി നബിﷺ തങ്ങളെ വിളിച്ചുകൊണ്ട് ദീർഘമായിത്തന്നെ പാടുന്നു.

ഈ സംഭവം ഇമാം തൊബ്റാനി(റ)
 .
*المعجم الکبير للطبراني📚 24- ص 319- 320*
*تفسير القرطبي📚 ( ج- 5 /ص 343- 344) تفسير آية رقم ( 144) وما محمد الا رسول قد خلت من قبله الرسل ...*
*المجالسة وجواهر العلم 📚 لأحمد بن مروان بن محمد الدينوري أبو بكر القاضي المالكي رحمه الله ( 333) ( ج- 3 / ص 129)*
*سلوة الکئيب بوفاة الحبيب صلی الله عليه وسلم لابن ناصر الدين الدمشقي رحمه الله ( 824) ص: 206- 207*📚
الاکتفاء بما تضمنه من مغازي رسول الله صلی الله عليه وسلم والثلاثة الخلفاء رضي الله عنهم ( الجزء الثاني من المجلد الاول ص: 

455- 456) لاؑبي الربيع سليمان بن موسی الکلاعي الاندلسي رحمه الله (ھ 565- 634)*📚
*بهجةالمحافل وبغية الاماثل في تلخيص السير والمعجزات والشمائل ليحيی بن ابي بکر العامري الشافعي رحمه الله (ھ ٨١٦) ص: 386*📚
*ذخائر العقبی في مناقب ذوي القربی - للحافظ محب الدين ابي العباس اؑحمد بن عبد الله بن محب الطبري رحمه الله ( ھ 615-694) (ص: 421-423)*📚
*المواهب اللدنية بالمنح المحمدية للقسطلاني رحمه الله ( ج-4 / ص : 552)*📚

ഇമാം ഹാഫിള് ഹൈസമി ( റ) -  مجمع الزوائد (ج - 9/ ص 38-39)*📚

ഹസനായ(നല്ല) സനദാണെന്നും രേഖപ്പെടുത്തി

ഇതേ സംഭവം അബ്ദുൽ മുത്തലിബ് എന്നവരുടെ മറ്റൊരു മകളായ "അർവ ബീവി"യിൽ നിന്നും റിപ്പോർട്ട് വന്നതായി കാണാം

*اروی بنت عبد المطلب- الاصابة لابن حجر العسقلاني*📚
*اروی بنت عبد المطلب* 
*الطبقات لابن سعد رحمه الله* *(ج-2 / ص: 282- 283)*📚



നബി ﷺ യുടെ ഖബറിന് മുകളിൽ കവിൾത്തടം ഉരസിക്കൊണ്ട് കണ്ണീർ തുള്ളികൾ ചൊരിഞ്ഞ മഹാനരായ ബിലാൽ( റ)

*قصة بلال - ماهذه الجفوة يا بلال رضي الله عنه*

عن أبي الدرداء قال: لما دخل عمر بن الخطاب - رضي الله عنه - لفتح بيت المقدس وصار إلى الجابية سأله بلال أن يقره بالشام ففعل ذلك، فقال: وأخي أبو رويحة الذي آخى بيني وبينه رسول الله - صلى الله عليه وسلم - فنزل دارنا في خولان فأقبل هو وأخوه إلى قوم من خولان فقال لهم: قد أتيناكم خاطبين، وقد كنا كافرين فهدانا الله، ومملوكين فأعتقنا الله وفقيرين فأغنانا الله فإن تزوجونا فالحمد لله وإن تردونا فلا حول ولا قوة إلا بالله فزوجوهما

*ثم أن بلالاً رأى في منامه النبي - صلى الله عليه وسلم - وهو يقول له ما هذه الجفوة يا بلال أما آن لك أن تزورني يا بلال فانتبه حزينا وجلا خائفا فركب راحلته وقصد المدينة فأتى قبر النبي - صلى الله عليه وسلم - فجعل يبكي عنده ويمرغ وجهه عليه، فأقبل الحسن والحسين فجعل يضمهما ويقبلهما، فقالا له يا بلال نشتهي نسمع أذانك الذي كنت تؤذن به لرسول الله - صلى الله عليه وسلم - في المسجد ففعل، فَعَلا سطح المسجد فوقف موقفه الذي كان يقف فيه، فلما أن قال: الله أكبر ارتجت المدينة فلما أن قال: أشهد أن لا إله إلا الله ازدادت رجتها، فلما أن قال أشهد أن محمدا رسول الله خرجت العواتق من خدورهن وقالوا اؑبُعِث رسول الله - صلى الله عليه وسلم - فما رؤى يومٌ أكثر باكيا ولا باكية بالمدينة بعد رسول الله - صلى الله عليه وسلم - من ذلك اليوم


സുദീർഘമായ സംഭവത്തിന്റെ ചുരുക്കം ഇങ്ങനെ വായിക്കാം

പുണ്യ നബി ﷺ യുടെ വഫാത്തിനുശേഷം മനസ്സിന് സംഭവിച്ച ആഴത്തിലുള്ള ദുഃഖം സഹിക്കാൻ വയ്യാതെ നബി ﷺ തങ്ങൾ ഇല്ലാത്ത മദീനയിൽ ഇനി ഞാൻ നിൽക്കില്ല എന്ന് തീരുമാനം എടുത്തു. അങ്ങനെയാണ് മഹാനായ ബിലാൽ (റ) മദീന വിട്ടു കൊണ്ട് യെമനിലേക്ക് താമസം മാറ്റുന്നത് അങ്ങനെ ദിവസങ്ങൾ കടന്നു പോയി.

ഒരു ദിവസം നബി ﷺ തങ്ങൾ സ്വപ്നത്തിൽ വന്നു കൊണ്ട് ബിലാലിനോട് (റ) ചോദിക്കുന്നു

*ما هذه الجفوة يا بلال*

എന്താണ് ബിലാൽ എന്നോട് പിണക്കം

ഇങ്ങനെ സ്വപ്നത്തിൽ നബി ﷺ യുടെ ഈ ചോദ്യം കേട്ടു ദുഃഖിതനായി കൊണ്ട് ഉണർന്നു തുടർന്ന് ബിലാൽ (റ) മദീനയിലേക്ക് നബി ﷺ തങ്ങളെ ലക്ഷ്യമാക്കി
വാഹനത്തിൽ കയറി യാത്ര ചെയ്യുന്നു. അങ്ങനെ മദീനയിൽ എത്തുകയും

فانتبه حزينا وركب راحلته وقصد المدينة فاتي قبر النبي صلي الله عليه وسلم فجعل بيكي عنده ويمرغ وجهه عليه

നബി ﷺ യുടെ കബറിടത്തിലേക്ക് വരികയും അവിടെനിന്ന് കരയുകയും, തുടർന്ന് "ബിലാൽ തങ്ങളുടെ മുഖം ഖബറിന് മേൽ വെച്ചു നന്നായി ഉരസി" കൊണ്ട് നബി ﷺ യോടുള്ള സ്നേഹവും, തങ്ങളുടെ വഫാത്തിന് ശേഷം ഉള്ള സങ്കടവും ബോധിപ്പിച്ചു.

റിപ്പോർട്ട് ചെയ്ത നിരവധി ഇമാമുകളും ഗ്രന്ഥങ്ങളും കാണുക


*تاريخ دمشق للحافظ ابن عساكر رحمه الله ( هـ 571) ج – 7 ص : 137*📚
*كتاب أخبار وحكايات - لمحمد بن الفيض الغساني رحمه الله ( التوفي هـــ 315)*📚
*كتاب شرف المصطفى للإمام عبد الملك بن محمد النيسابوري الخركوشي أبوسعد رحمه الله ( المتوفي هـ 407)*📚
*أسد الغابة لابن الأثير رحمه الله ( هـ 630) ج: 1/ ص : 129- 130*📚
*شفاء السقام للإمام السبكي رحمه الله ( ص : 40-41)*📚

*تاريخ الاسلام للحافظ الذهبي ج-17 / ص 67*📚
*وفاء الوفاء بأخبار دار المصطفى للعلامة علي بن عبد الله السمهوي الشافعي ( (844 - 911 هـ ) ج- 5/ ص: 43*📚
*تحفة الزوار الی قبر النبي المختار لخاتمة المحققين ابن حجر الهيتمي رحمه الله - ص: 67- 69* 📚
*شرح الزرقاني على المواهب اللدنية للإمام أبي عبد الله محمد بن عبد الباقي الزرقاني المالكي (المتوفى: 1122هـ)*
*ج 5, ص 71* 📚

*نيل الأوطار شرح منتقى الأخبار للشوكاني- ج 5, ص 114*📚
*دفع شبه من تشبه وتمرد للإمام تقي الدين أبي بكر الحصني الدمشقي (المتوفى 829 هـ) ص: 153-154*📚
*مختصر تاريخ دمشق لابن منظور رحمه الله*📚

ഇമാം ശഅറാനി - തൊബകാത്തുൽ ഖുബ്റ

ഇമാം ഹാഫിള് ശാമി ഇത് ജയ്യിദായ സനദ് കൊണ്ട് സ്ഥിരപ്പെട്ടു എന്നും സുബുലുൽ ഹുദായിൽ  രേഖപ്പെടുത്തി.

നോക്കൂ അനവധി ഇമാമുകൾ ആണ് ഈ ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നത് .വഹാബികളുടെ ഭാഷയിൽ പറഞ്ഞാൽ ഒന്നാം നമ്പർ ശിർക്ക് പക്ഷേ മുസ്‌ലിം ലോകത്തെ മുൻഗാമികൾക്ക് അതൊരിക്കലും ശിർക്ക് ആയിരുന്നില്ല മറിച്ച് അങ്ങേയറ്റത്തെ പ്രവാചക പ്രേമമായിരുന്നു.

ഇതൊന്നും കേരളത്തിലുള്ള പുത്തൻ വാദികൾക്ക് ചിന്തിക്കാനോ, അവർക്ക് സ്വപ്നത്തിൽ പോലും ഉൾക്കൊള്ളാനും സാധ്യമല്ല."നബി ﷺ തങ്ങളെ ലക്ഷ്യമാക്കി മദീനയിലേക്ക് വരികയും, ഖബറിന് മുകളിൽ കണ്ണീർ വാർത്തുകൊണ്ട് മുഖം ഉരസുകയും ചെയ്യുന്നു"

ഇതൊക്കെ ലോകത്തിലെ ഇമാമുകൾ അവരുടെ ഗ്രന്ഥങ്ങളിൽ എടുത്തുദ്ധരിച്ചു അത് നല്ല പരമ്പര കൊണ്ട് സ്ഥിരപ്പെട്ടു എന്ന രേഖപ്പെടുത്തുകയും ചെയ്യുന്നു. മുമ്പുകാലത്ത് മുജാഹിദ് മൗലവി എഴുതിയത് നബി ﷺ യെ സിയാറത്ത് ചെയ്യാം പക്ഷേ സിയാറത്ത് യാത്ര ഉദ്ദേശിച്ച് പുറപ്പെടാൻ പാടില്ല എന്നാണ് ഇവിടെ ബഹുമാനപ്പെട്ട ബിലാൽ (റ) നോക്കൂ.. ആയിരക്കണക്കിന് കിലോമീറ്ററുകൾ താണ്ടി നബി ﷺ തങ്ങളെ മാത്രം ലക്ഷ്യമാക്കി യാത്ര പുറപ്പെടുന്നു ,അവിടെ വന്ന് കരയുന്നു കണ്ണീരൊഴുക്കുന്നു സങ്കടം ബോധിപ്പിക്കുന്നു ഇതൊക്കെയാണ് പ്രവാചക സ്നേഹം.

ഇതൊന്നും പുത്തൻ വാദികളുടെ വളഞ്ഞ ബുദ്ധിയിൽ ഒതുങ്ങുന്ന ഒരു കാര്യമല്ല. മഹാനായ ബിലാൽ (റ) അവർക്ക് മനസ്സിലാകാത്ത തൗഹീദ് ഞങ്ങൾക്ക് മനസ്സിലായി എന്ന അഹന്ത കൊണ്ടുനടക്കുന്ന പുത്തൻ വാദികൾക്ക് ഇസ്ലാമിക തൗഹീദ് ഉൾക്കൊള്ളാൻ സാധിക്കില്ല.


നബി ﷺയുടെ ഖബർ കാണിച്ചു കൊണ്ട് മഹതി ആയിഷ(റ) മഴ കിട്ടിയ സംഭവം


മഴയില്ലാതെ ബുദ്ധിമുട്ടിയപ്പോൾ സഹാബികൾ നേടിയ ഈ മാർഗം ഒന്ന് കാണൂ!

വരൾച്ച കൊണ്ട് പലപ്പോഴും മദീനയിൽ പ്രയാസങ്ങളും, ബുദ്ധിമുട്ടുകളും ഉണ്ടായതായി ചരിത്രത്തിൽ കാണാം. ആ സമയങ്ങളിലെല്ലാം അവർ വ്യത്യസ്ത രൂപങ്ങളിൽ മഴക്ക് വേണ്ടി തേടിയ സംഭവങ്ങൾ ഇസ്ലാമിക ചരിത്രങ്ങളിൽ രേഖപ്പെട്ടു കിടക്കുന്നു.

മഴക്ക് വേണ്ടിയുള്ള നിസ്കാരം,മഴക്ക് വേണ്ടിയുള്ള പ്രാർത്ഥന, വഫാത്തായ നബി ﷺ തങ്ങളുടെ അടുക്കൽ പോയി മഴക്കുവേണ്ടി തേടിയ ചരിത്ര പ്രസിദ്ധ സംഭവം, അതുപോലെ അബ്ബാസ് (റ)കൊണ്ട് ഇടയാളനാക്കി കൊണ്ട് മഴക്ക് വേണ്ടി തേടിയ സംഭവം ഇങ്ങനെ നിരവധി മാർഗങ്ങളിലൂടെ മഴക്കുവേണ്ടി ചോദിച്ചിരുന്നു. എന്നാൽ മറ്റൊരു രൂപം കൂടി ഇവിടെ ഒന്ന് കാണുക

*حَدَّثَنَا أَبُو النُّعْمَانِ، حَدَّثَنَا سَعِيدُ بْنُ زَيْدٍ، حَدَّثَنَا عَمْرُو بْنُ مَالِكٍ النُّكْرِيُّ، حَدَّثَنَا أَبُو الْجَوْزَاءِ أَوْسُ بْنُ عَبْدِ اللَّهِ، قَالَ: قُحِطَ أَهْلُ الْمَدِينَةِ قَحْطًا شَدِيدًا، فَشَكَوْا إِلَى عَائِشَةَ فَقَالَتْ: "انْظُرُوا قَبْرَ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ فَاجْعَلُوا مِنْهُ كِوًى إِلَى السَّمَاءِ حَتَّى لَا يَكُونَ بَيْنَهُ وَبَيْنَ السَّمَاءِ سَقْفٌ. قَالَ: فَفَعَلُوا، فَمُطِرْنَا مَطَرًا حَتَّى نَبَتَ الْعُشْبُ، وَسَمِنَتِ الْإِبِلُ حَتَّى تَفَتَّقَتْ مِنَ الشَّحْمِ، فَسُمِّيَ عَامَ الْفَتْقِ

നബി ﷺ യുടെ വഫാത്തിന് ശേഷം മദീനയിൽ അതിശക്തമായ വരൾച്ച പിടിപെട്ട ഒരു സമയത്ത് സ്വഹാബികൾ ആയിഷ ബീവിയുടെ അടുക്കൽ വന്നു കൊണ്ട് മഴക്ക് വേണ്ടി ആവലാതി ബോധിപ്പിച്ചു.

فشكوا الي عايشة فقالت انظروا قبر النبي صلى الله عليه وسلم فاجعلوا منه كوي إلى السماء حتي لا يكون بينه وبين السماء سقف

അപ്പോൾ മഹതി പറയുകയാണ്; "എല്ലാവരും നബി ﷺ യുടെ കബറിന് അടുക്കലേക്ക് വരൂ എന്നിട്ട് ഖബറിലെക്ക് നോക്കിയിരിക്കു.. തുടർന്ന് പറയുകയാണ് "ആകാശത്തിനും, കബറിനും ഇടയിലൊരു മറയില്ലാത്ത നിരക്ക് ഖബറിൽ ഒരു ദ്വാരമുണ്ടാക്കുക" അതനുസരിച്ച് അവർ ചെയ്തപ്പോൾ നല്ല മഴ ലഭിച്ചു.

*ففعلوا فمطرنا مطرا*

സസ്യങ്ങൾ നന്നായി കിളിർത്തു, ഒട്ടകങ്ങൾ ദാഹം മാറും വരെ വെള്ളം കുടിച്ചു. ഈ വർഷത്തിന് "ആമുൽ ഫത്ക്ക്" എന്ന പേരിട്ടു.

പ്രസിദ്ധമായ ഈ സംഭവം റിപ്പോർട്ട് ചെയ്ത നിരവധി പണ്ഡിതന്മാർ ആരാണെന്ന് കാണുക

*الامام الحافظ الدارمي ج1 ص- 56 رقم (92)* 
*باب : ما أكرم الله تعالى نبيه بعد موته* *(ഹിജ്‌റ 255 )*
*غريب الحديث للإمام أبي اسحاق الحربي رحمه الله (198- هـ 285) ج- 5 / ص 946- باب فتق*📚
*إمتاع الأسماع بما للنبي صلى الله عليه وسلم لتقي الدين المقريزي رحمه الله ( ج -14/ ص : 614-615)*📚
*مصباح الظلام – للمراكشي - ص : 51*📚

*مشكاة المصابيح للخطيب التريزي – كتاب الفضائل والشمائل – باب الكرامات – حديث رقم (5950)*📚
*هداية الرواة إلى تخريج أحاديث المصابيح - لابن حجر العسقلاني رحمه الله ( ج – 5/ ص : 362 حديث رقم : 5894)*📚
*لمعات التنقيح في شرح مشكاة المصابيح لعبد الحق الدهلوي رحمه الله - ج- 9 / ص: 519*📚
*فتح الإله في شرح المشكاة – لابن حجر الهتمي المكي رحمه الله ج-10 / ص: 505- 506*📚
*تحفة الزوار إلى قبر النبي المختار – لابن حجر الهيتمي رحمه الله ( ص : 113)*📚

*مرقاة المفاتيح للملا علي القاري رحمه الله – ج – 11/ ص: 95-96*📚
*شرح الطيبي على مشكاة المصابيح – ( 743هـ) رقم الحديث 5950)*📚
*المواهب اللدنية بالمنح المحمدية للقسطلاني رحمه الله – ج – 4 / ص* 📚
*وفاء الوفاء بأخبار دار المصطفى - لنور الدين السمهودي – رحمه الله*📚
*جمع الفوائد من جامع الأصول ومجمع الزوائد – للعلامة محمد بن محمد سليمان المغربي – رحمه الله – ص: 342 – حديث رقم :2085*📚

മുകളിൽ കൊടുത്തിരിക്കുന്ന മുസ്ലിം ലോകത്തെ പ്രമുഖരായ ഇമാമീങ്ങൾ ഈ ചരിത്രം കൊണ്ടു വന്നിട്ടുള്ളതാണ്. അതായത് വഹാബികളുടെ ഭാഷയിൽ മുകളിൽ പറഞ്ഞിട്ടുള്ളവരെല്ലാം ശിർക്ക് പ്രചാരകരാണന്ന് ചുരുക്കം.മുസ്‌ലിം ലോകത്തെ കൊണ്ട് അങ്ങനെ ഒന്ന് ചിന്തിക്കാൻ സാധിക്കുമോ.

ഇവിടെ എന്താണ് നാം കാണുന്നത് മുകളിൽ പറഞ്ഞതു പോലെ കടുത്ത വരൾച്ച ബാധിച്ചപ്പോഴൊക്കെ സ്വഹാബികൾ വ്യത്യസ്ത രീതിയിൽ മഴയെ തേടിയ സംഭവങ്ങളുണ്ടായി. അതിൽ പ്രധാനപ്പെട്ട ഒന്നാണ് ഈ സംഭവം ഇവിടെ നാം കാണുന്നത്.

നബി ﷺ യുടെ വഫാത്തിന് ശേഷം സ്വഹാബികൾ അവരുടെ പ്രയാസങ്ങൾക്ക് ആവലാതികൾ ബോധിപ്പിച്ചത് ആയിഷ ബീവിയുടെ അടുക്കൽ ആണ്.

ആയിഷ ബീവി പ്രവാചകർ അല്ലല്ലോ! എങ്കിലും പ്രവാചകരുമായി ബന്ധപ്പെട്ടവർക്കും അതിന്റേതായ മഹത്വമുണ്ട് എന്ന് സ്വഹാബത്ത് മനസ്സിലാക്കിയിരുന്നു.

അതുകൊണ്ടുതന്നെയാണ് സ്വഹാബികൾ ഈ വിഷയത്തിൽ മഹതിയെ സമീപിച്ചത്. മഴ ലഭിക്കുക എന്ന കാര്യത്തിൽ ആവലാതി ബോധിപ്പിച്ചത്.ആയിഷ ബീവി ആകട്ടെ ചെയ്തത് കേരള പുത്തൻ വാദികളെ സംബന്ധിച്ചെടുത്തോളം കേൾക്കേണ്ട മാത്രം കടുത്ത ശിർക്കാകുന്ന (അവരുടെ ഭാഷയിൽ) പ്രവർത്തനമാണ് ആയിഷ ബീവി ചെയ്തത്.

സ്വഹാബികളെ കബറിന് അടുക്കലേക്ക് വിളിക്കുന്നു, കബർ ശരീഫ് നോക്കാൻ വേണ്ടി ആവശ്യപ്പെടുന്നു. ആകാശത്തിനും, ഖബറിനു ഇടയിലുള്ള മറ നീക്കാൻ വേണ്ടി ആവശ്യപ്പെടുന്നു. അതിനു ശേഷം അവർക്ക് മഴ ആവശ്യം പോലെ ലഭിക്കുന്നു ഇത് റിപ്പോർട്ട് ചെയ്ത പ്രമുഖരിൽ പെട്ട ഇമാം ബുഖാരിയുടെ ഉസ്താദുമാരിൽ പെട്ട പ്രമുഖനായ ഹാഫിള് ഇമാം ദാരിമി (വഫാത്ത് -ഹി 255) മഹാനവർകളുടെ ഗ്രന്ഥത്തിൽ കൊണ്ടുവന്ന അധ്യായം തന്നെ കാണുക

*"باب ما أكرم الله تعالي نبيه بعد موته"*

"വഫാത്തിന് ശേഷം നബിയെ അല്ലാഹു ബഹുമാനിച്ചതിൽ പറയുന്ന അദ്ധ്യായം".



നബി ﷺ യുടെ വഫാത്തിന് ശേഷം ഹിജ്റ 53 നടന്ന ഒരു ചരിത്ര സംഭവം


واتصلت ولايته بأهل المدينة، فاجتمع الصغير والكبير بمسجد رسول الله صلى الله عليه وسلم، وضَجُّوا إلى اللّه، ولاذوا بقبر النبي صلى الله عليه وسلم، ثلاثة أيام، لعلمهم بما هو عليه من الظلم والعسف، فخرجت في كفه بَثْرَة ثم حَكَّها ثم سرت واسودتْ فصارت آكلة سوداء، فهلك بذلك وهو ابن خمس وخمسين سنة، وقيل: اثنتين وخمسين، ودُفن بالثوية من أرض الكوفة

*مروج الذهب ومعادن الجوهر – لأبي الحسن المسعودي ( المتوفى 346 هـ) ج -3- ص: 28*📚

മദീനയുടെ ഭരണം ക്രൂരനായ സിയാദിന് ലഭിച്ച കാര്യം മദീനക്കാർ അറിഞ്ഞു കഴിഞ്ഞപ്പോൾ കുട്ടികളും, മുതിർന്നവരും ഉൾപ്പെടെയുള്ളവർ ഒരു മിച്ചു കൂടി മഹാനായ ഇബ്നു ഉമർ അവിടെ വച്ച് ഇങ്ങനെ പ്രാർത്ഥിച്ചു

اللهم اكفنا يمين زياد وضجو الي الله تعال ولاذوا بقبر النبي صلي الله عليه وسلم ثلاثة أيام الخ

"അല്ലാഹുവേ സിയാദിന്റെ ക്രൂരതയെ തൊട്ട് ഞങ്ങളെ കാക്കണേ" തുടർന്ന് മൂന്ന് ദിവസം നബി ﷺ ടെ ഖബറിന് അടുക്കൽ അഭയം പ്രാപിക്കുകയും ചെയ്തു.

ഇതിന്റെ ഫലമായി പിന്നീട് സിയാദിന്റെ കയ്യിൽ ഒരു വലിയ മുഴ പ്രത്യക്ഷപ്പെടുകയും അത് പിന്നീട് പൊട്ടിയൊലിച്ചു വ്രണമായി കൊണ്ട് മാറാ വ്യാധിയായി വളരെ ദയനീയമായ രീതിയിൽ അദ്ദേഹം മരിക്കുകയും ചെയ്തു.

കൂട്ടമായി സ്വഹാബികളും, താബിഉകളും ചേർന്ന് നടത്തിയ പ്രാർത്ഥനയും ഖബറിന് അടുക്കൽ അഭയം പ്രാപിച്ച ഈ ചരിത്ര സംഭവം റിപ്പോർട്ട് ചെയ്തത്

അല്ലാമാ മസ്ഊദി(റ) -  (വഫാത്ത് ഹി- 346 ) - മുറൂജു ദഹബ്‌* 📚

ഇതു കൂടാതെ

*سمط النجوم العوالي في اؑنباء الاؑوائل والتوالي - لعبد الملک بن حسين بن عبد الملک الشافعي العاصمي المکي ( ج - 3 / ص: 121)*📚

മുകളിൽ ഇതിനു മുമ്പ് വിട്ട ഇസ്തിഗാസ ചരിത്രത്താളുകളിലൂടെ പല ഭാഗങ്ങളിലും സഹാബികൾ വ്യക്തിപരമായും, കൂട്ടമായും ആവശ്യ കാര്യങ്ങൾക്കും അവരുടെ പ്രയാസങ്ങളിലും സ്നേഹപ്രകടനങ്ങളിലും ജീവിതകാലത്ത് നബി ﷺ എങ്ങനെയാണ് സമീപിച്ചത് അതേ രീതിയിൽ തന്നെ നബിയുടെ ﷺ വഫാത്തിന് ശേഷം അവരുടെ അഭയ കേന്ദ്രമായി കൊണ്ട് മദീനയിലെ നബിﷺ തങ്ങൾ അന്ത്യ വിശ്രമം കൊള്ളുന്ന ഖബർ ശരീഫിനടുക്കലേക്കു വരുന്നതാണ് കാണുന്നത് .

അവർക്കൊന്നും തന്നെ അതിൽ ശിർക്കോ, ഹറാമോ കണ്ടില്ല എന്ന് മാത്രമല്ല ഈ സംഭവങ്ങളൊക്കെ വളരെ പൂർവികരായ ഇമാമുകൾ അവരുടെ ഗ്രന്ഥങ്ങളിൽ സവിസ്തരം പ്രതിപാദിക്കുന്നു.


റസൂൽ ﷺ യുടെ പേര- കുട്ടി നടത്തിയ ഇസ്തിഗാസ


മഹാനായ നബി ﷺ തങ്ങളുടെ പേരക്കുട്ടിയായ ഹുസൈൻ ( റ) തങ്ങളെ കർബലയിൽ വച്ച് ക്രൂരമായി കൊലപ്പെടുത്തിയപ്പോൾ മകളായ സൈനബ (റ ) മനസ്സ് പിടഞ്ഞു വേദനിച്ചു കൊണ്ട് അവർ വഫാത്തായ നബിﷺ യോട് വിളിച്ചുപറഞ്ഞത് ഇങ്ങനെയാണ്

فلما مروا بالقتلي صاحت زينب بنت علي بن الحسين رضي الله عنهم مستغيثة بالنبي صلي الله عليه وسلم : "يا محمداه يا محمداه" هذا حسين بالعراء مزمل بالدماء مقطع الأعضاء يا محمداه
( مصباح الظلام المراكشي 📚 )

അവിടത്തെ പേരക്കുട്ടിയെ ഇതാ ശത്രുക്കൾ ക്രൂരമായി കൊലപ്പെടുത്തുന്നു നബിയെ.
*مصباح الظلام - للمراکشي ( ص- 73)*📚


ഈ ചരിത്ര സംഭവം രേഖപ്പെടുത്തുന്ന മറ്റു ഗ്രന്ഥങ്ങൾ കൂടി കാണുക

*البداية والنهاية لابن کثير ( ج- 8 / ص: 193)*📚
*تاريخ الطبري رحمه الله - ( ج - 5/ ص: 456)*📚
*المواعظ والاعتبار بذكر الخطط والآثاار – لتقي الدين المقريزي رحمه الله (ج 1- ص: 430)*📚
*ونظر الناس إلى علي بن الحسين السجاد وقد لاذ بالقبر وهو يدعو ( مروج الذهب ج- 3 /ص: 64)*📚

പ്രവാചകരുടെ സ്വന്തം പേരക്കുട്ടികളാണ് വഫാത്തായ നബി ﷺ യെ പ്രയാസ ഘട്ടങ്ങളിൽ വിളിച്ച് സഹായം തേടുന്നത് നാം കാണുന്നത് അവരെക്കാളും തൗഹീദ് മനസ്സിലാക്കിയവർ ഇന്നലത്തെ മഴയ്ക്ക് പൊടിച്ച മുജാഹിദ് അടക്കമുള്ള പുത്തൻ വാദികൾ ആണെന്ന് വിശ്വസിക്കാൻ മുസ്ലിം ലോകത്തിന് സാധ്യമല്ല.

"എന്നോട് ചോദിക്കൂ ഞാൻ ഉത്തരം നൽകും" അതുപോലെ അഭയം തേടാൻ അല്ലാഹു മതി എന്ന ഖുർആനിക ആശയങ്ങളൊന്നും അറിയാത്തവരല്ല മുത്ത് നബിﷺ യുടെ പേരക്കുട്ടികൾ.

ഈ ചരിത്രസംഭവങ്ങൾ ഒക്കെയും മഹാന്മാരായ ഇമാമുകൾ അവരുടെ ഗ്രന്ഥങ്ങളിൽ സവിസ്തരം രേഖപ്പെടുത്തുന്നു. അവരാരും ഈ കാര്യങ്ങൾ ശിർക്ക് ആണെങ്കിൽ ഒരിക്കലും രേഖപ്പെടുത്തുക ഇല്ലായിരുന്നു .പക്ഷേ അവർ രേഖപ്പെടുത്തുകയും പിൽക്കാല ഇമാമുകൾ അതിനെ തള്ളിപ്പറയുകയും ചെയ്തില്ല എന്നത് പ്രത്യേകം അടിവരയിടുക.



ഹുസൈൻ (റ) വിന്റെ മകൻ പ്രതിസന്ധി മൂർച്ഛിച്ചപ്പോൾ എന്ത് ചെയ്തു എന്ന് കാണുക


യസീദിന്റെ ഭരണം മക്കയിലും, മദീനയിലും കൂടി വ്യാപിച്ചപ്പോൾ ആ കാലഘട്ടത്തിൽ ഉള്ളവർ വല്ലാത്ത പ്രയാസത്തിലായി. അദ്ദേഹത്തിന്റെ ശക്തമായ പീഡനത്തിനെതിരെ സ്വഹാബികളും, താബിഉകളും ഒരുമിച്ചു. ഇതു മനസ്സിലാക്കിയ യസീദ് ഭരണ തലസ്ഥാനമായ ശാമിൽ നിന്നും മുസ്ലിം ഇബ്നു ഉഖ്‌ബത്തൽ മുർറി എന്നയാളുടെ നേതൃത്വത്തിൽ ഒരു സൈന്യത്തെ മദീനയിലേക്ക് നിയോഗിച്ചു. അങ്ങനെ അവർ മദീനയിൽ വന്നു കൊണ്ട് കൊലയും, കവർചയ്യും ചെയ്തു കൊണ്ട് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.അങ്ങിനെ "അൽ ഹറർത്ത്" എന്ന സ്ഥത്ത് വെച്ച് കൊണ്ട് മദീനക്കാരുമായി ഏറ്റുമുട്ടി.

സ്വഹാബികളും, സ്വഹാബികളുടെ ബന്ധുക്കളിൽനിന്നും ഇരുന്നൂറോളം ആളുകളും നാലായിരത്തിലധികം വരുന്ന മറ്റുള്ളവരും ഈ ക്രൂരമായ ആക്രമണത്തിൽ കൊല്ലപ്പെട്ടു.

അന്നത്തെ പീഡനങ്ങളിൽനിന്ന് രക്ഷപ്പെട്ട ഹുസൈൻ തങ്ങളുടെ മകൻ അലി (റ) അവരിലേക്ക് പീഡിപ്പിക്കപ്പെട്ട ജനങ്ങൾ സഹായാർത്ഥനക്ക് വേണ്ടി വന്ന്‌ നോക്കുമ്പോൾ

*ونظر الناس إلى علي بن الحسين السجاد وقد لاذ بالقبر وهو يدعو ( مروج الذهب ج- 3 /ص: 64)*📚

മഹാനായ അലിയ്യുബിന് ഹുസൈൻ (റ) നബിﷺ തങ്ങളുടെ കബറിനടുക്കൽ ചെന്ന് അഭയം തേടുകയും, രക്ഷ പ്രാപിക്കുകയും ചെയ്തു കൊണ്ട് ദുആ ചെയ്യുകയായിരുന്നു.

ഈ സംഭവം അല്ലാമാ ഇമാം മസ് ഊദി( റ) മുറൂജു ദഹബ്‌ 📚 രേഖപ്പെടുത്തി .

പ്രവാചക പ്രഭുവിന്റെﷺ പേരക്കുട്ടികൾ അഭയം തേടാൻ വേണ്ടി പോകുന്നത് മദീനയിലെ ഖബർ ശരീഫിന്റെ അടുക്കലേക്ക്.


സ്വഹാബി സവാദ് ബിൻ ഖാരിബ് (റ ) ശഫാഅത്ത് ചോദിച്ച സംഭവം

*قَالَ فَوَقَعَ فِي نَفْسِي حُبُّ الإِسْلامِ ، وَرَغِبْتُ فِيهِ ، فَلَمَّا أَصْبَحْتُ شَدَدْتُ عَلَى رَاحِلَتِي فَانْطَلَقْتُ مُتَوَجِّهًا إِلَى مَكَّةَ ، فَلَمَّا كُنْتُ بِبَعْضِ الطَّرِيقِ أُخْبِرْتُ أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَدْ هَاجَرَ إِلَى الْمَدِينَةِ ، فَأَتَيْتُ الْمَدِينَةَ فَسَأَلْتُ عَنِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، فَقِيلَ لِي : هُوَ فِي الْمَسْجِدِ فَانْتَهَيْتُ إِلَى الْمَسْجِدِ فَعَقَلْتُ نَاقَتِي وَدَخَلْتُهُ ، وَإِذَا رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَالنَّاسُ حَوْلَهُ ، فَقُلْتُ : اسْمَعْ مَقَالَتِي يَا رَسُولَ اللَّهِ ، فَقَالَ أَبُو بَكْرٍ : ادْنُهْ ادْنُهْ ، فَلَمْ يَزَلْ بِي حَتَّى دَنَوْتُ مِنْهُ صِرْتُ بَيْنَ يَدَيْهِ ، فَقَالَ : " هَاتِ وَأَخْبِرْنِي بِإِتْيَانِكَ رَئِيُّكَ " ، فَقُلْتُ

أَتَانِي نَجِييٌّ بَيْنَ هَدْءٍ وَرَقْدَةٍ
*وَلَمْ يَكُ فِيمَا قَدْ بَلَوْتُ بِكَاذِبِ ثَلاثَ لَيَالٍ قَوْلُهُ كُلَّ لَيْلَةٍ
أَتَاكَ رَسُولٌ مِنْ لُؤَيِّ بْنِ غَالِبٍ فَشَمَّرْتُ عَنْ *ذَيْلِ الإِزَارِ وَوَسَّطَتْ
*بِيَ الدِّعْلِبُ الْوَجْنَاءُ بَيْنَ السَّبَاسِبِ فَأَشْهَدُ أَنَّ اللَّهَ لا رَبَّ غَيْرُه
*وَأَنَّكَ مَأْمُونٌ عَلَى كُلِّ غَالِبِ وَأَنَّكَ أَدْنَى الْمُرْسَلِينَ وَسِيلَةً
إِلَى اللَّهِ يَا ابْنَ *الأَكْرَمِينَ الأَطَايِبِ فَمُرْنَا بِمَا يَأْتِيكَ يَا خَيْرَ مَنْ مَشَى
وَإِنْ كَانَ فِيمَا جَاءَ شَيْبُ الذَّوَائِبِ وَكُنْ لِي شَفِيعًا يَوْمَ لا ذُو شَفَاعَةٍ


فَفَرِحَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ هُوَ وَأَصْحَابُهُ بِإِسْلامِي فَرَحًا شَدِيدًا حَتَّى رُئِيَ فِي وُجُوهِهِمْ ، فَوَثَبَ إِلَيْهِ : سِوَاكَ بِمُغْنٍ عَنْ سَوَادِ بْنِ قَارِبِ قَالَعُمَرُ فَالْتَزَمَهُ ، وَقَالَ : قَدْ كُنْتُ أُحِبُّ أَنْ أَسْمَعَ هَذَا مِنْكَ

സുദീർഘമായ ഈ ചരിത്രം ഇങ്ങനെ വായിച്ചെടുക്കാം

ഉമർ ബിൻ ഖത്താബ് ( റ ) സവാദി (റ) നോട് ഇസ്‌ലാമിലേക്ക് വരാൻ ഉണ്ടായ സാഹചര്യം ചോദിക്കുകയാണ്. ആ സമയത്ത് അവരുടെ മുൻകാല ചരിത്രം വിശദീകരിച്ചുകൊടുക്കുകയാണ് മഹാൻ.

ഞാൻ ജാഹിലിയ കാലത്ത് ജിന്നുകളുമായി ഇടപഴകിയിരുന്നു.ആ സമയത്തായിരുന്നു ഒരു ജിന്ന് എന്നോട് മദീനയിൽ മുഹമ്മദ് നബി ﷺഎന്നൊരാൾ വന്നിട്ടുണ്ടെന്നും നിങ്ങൾ പോയി നബിയിൽ വിശ്വസിക്കുന്നില്ലേ എന്നു ചോദിച്ചത്.

അങ്ങനെ മൂന്നു തവണ ഇതേ വിഷയം ആവർത്തിച്ച് പറഞ്ഞപ്പോൾ ഞാൻ മദീനയിലേക്ക് വരികയും നബിﷺ മയെ കാണുകയും, ഇസ്ലാം സ്വീകരിച്ചു കൊണ്ട് പ്രഖ്യാപിക്കുകയും ചെയ്തു.

അവിടെ നിന്നുകൊണ്ട് നബിയോട് ചില വരികൾ ചൊല്ലിക്കൊടുത്തു ആ വരികളിൽ അവസാനത്തെ ഭാഗമാണ് (ഇവിടെ നമ്മുടെ വിഷയം)

*فكن لي شفيعا يوم لا ذو* *شفاعة سواك بمغن عن سواد بن قارب*

ഒരാൾക്കും ശഫാഅത്തിന് അർഹതയില്ലാത്ത നാളിൽ നബിയെ സവാദിന് ആ ശഫാഅത്ത് നല്കണമേ എന്ന് വിളിച്ചു പാടുകയാണ് ചെയ്തത്.

ഈ വരികൾ പാടിയപ്പോൾ

*ففرح رسول الله صلي الله عليه وسلم والمهاجرون والانصار فرحا شديدا*

നബി ﷺ തങ്ങളും, മുഹാജിറുകളും, അൻസാറുകളും ആയ സഹാബത്തും വളരെയധികം സന്തോഷിച്ചു.

ഇസ്ലാമിക ലോകത്തെ പ്രഗത്ഭരായ നിരവധി മുഹദ്ദിസുകൾ, ഇമാമുകളും ഈ വിഷയം അവരുടെ ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തി.

ലോകം അംഗീകരിച്ച 17 ഇമാമുകളും അവരുടെ ഗ്രന്തങ്ങളും കാണുക .


*المعجم الکبير للامام الطبراني رحمه الله ( ج- 7/ص : 109- حديث رقم : 6475)*📚
*کتاب الاحاديث الطوال للامام الطبراني رحمه الله / ص 74- حديث رقم 31*📚
*المستدرک للامام الحاکم رحمه الله ( ج- 4 / کتاب معرفة الصحابة رضي الله عنهم - ذکر سواد بن قارب الازدري رضي الله عنه ص: 40 رقم الحديث : 6637*📚

*المعجم لابي يعلی الموصلي رحمه الله - ص - 349 / رقم الحديث - 329*📚
*دلائل النبوة للامام البيهقي رحمه الله - ج/2 - ص : 248- حديث سواد بن قارب رضي الله عنه*📚
*دلائل النبوة لابي نعيم الاصبهاني رحمه الله - ج (1-2) الفصل السابع ص- 111- 114)*📚
*تفسير ابن کثير ( ج - 7/ في تفسير اية رقم 29 من سورة الاحقاف)*📚

*تفسير الامام الماوردي رحمه الله ( ج - 6 / تفسير سورة الجن )*📚
*البداٍية والنهاية - ج- 2/ ص: 332- 335)*📚
*الاستيعاب في معرفة الاصحاب ( ج- ص 675)*📚
*تفسير القاسمي ج- 8 اية 29- سورة الاحقاف*📚

*کتاب هواتف الجنان - لابي بکر الخرائطي رحمه الله ( ص - 28-29)*📚
*الوفاء باؑحوال المصطفی صلی الله عليه وسلم - لابن الجوزي رحمه الله- ( ج- 1 /ص - 246- 247)*📚
*مجمع الفوائد ( ص- 431- 432)*📚
*فتح الباري لابن حجر العسقلاني رحمه الله کتاب مناقب الانصار رضي الله عنه( ج- 7 / ص: 180- 181)*📚

*عمدة القاري شرح صحيح البخاري لبدر الدين العيني رحمه الله ( ج- 17/ ص- 8*📚
*سبل الهدی والرشاد ( ج- 2 /ص- 280- 283)*📚

ഇവിടെ പുത്തൻ വാദികളുടെ ഭാഷയിൽ പറഞ്ഞാൽ അഭൗതികമായ ഒരു കാര്യം മരണ ശേഷമുള്ള ശഫാഅത്ത് അത് ഭൂമിയിൽ വെച്ചു കൊണ്ടു തന്നെ ചോദിക്കുകയാണ് .ആ ചോദ്യത്തിൽ ശിർക്കോ, ഹറാമോ ഉണ്ടായിരുന്നുവെങ്കിൽ നബി ﷺ ഉടനെ തിരുത്തുമായിരുന്നു പകരം അത് കേട്ട് നബിﷺ യും സ്വഹാബികളും സന്തോഷിക്കുകയാണ്ചെയ്തത് .

ഈ സംഭവം റിപ്പോർട്ട് ചെയ്തു കൊണ്ട് തന്നെ ഈ വിഷയത്തിന്റെ സനദ് റിപ്പോർട്ടർമാരിൽ പെട്ട ചിലർ ദുർബലരാണ് എന്നു ഇമാമുകൾ രേഖപ്പെടുത്തി. സനദ് ദുർബലമാണ് എന്ന് വ്യക്തമാക്കിക്കൊണ്ട് തന്നെ നിരവധി ഇമാമുകൾ ഇത് രേഖപ്പെടുത്തി ഇതിൽ നിന്നും എന്ത് മനസിലാക്കാം?

സനദിൽ ചില ദുർബലതകൾ ഉണ്ടായിട്ട് കൂടി ഈ സംഭവത്തിന്റെ മഹത്ത്വരം ഉൾകൊണ്ട് തന്നെ അവർ ഉദ്ധരിക്കുന്നു.

ഇതിൽ എന്തെങ്കിലും തരത്തിലുള്ള ശിർക്കൻ ആശയങ്ങൾ ഉൾക്കൊണ്ടിരുന്നുവെങ്കിൽ റിപ്പോർട്ടർമാരിൽ ചില ദുർബലതകൾ ഉണ്ടെന്ന് പഠിപ്പിച്ച ഇമാമുകൾ അതിന്റെ കൂടെ അതിന്റെ( മത് ന്) "ആശയവും "ഇസ്ലാമിക ലോകവുമായി ബന്ധമില്ലാത്ത താണെന്ന് പറയുമായിരുന്നു.

പക്ഷേ അവരാരും അത് ചെയ്തില്ല കാരണം നിരവധി സ്വഹാബികളും, മറ്റും ഇത്തരം ചോദ്യം ചോദിച്ചത് മറ്റു സ്വഹീഹായ റിപ്പോർട്ട് ഉള്ളതായി അറിയുന്നതു കൊണ്ട് തന്നെ.

അതുകൊണ്ടുതന്നെ ഒരു ശിർക്ക് മറച്ചു വച്ചു കൊണ്ട് ലോക മുസ്ലിം ഇമാമുകൾ അവരുടെ ഗ്രന്ഥം എഴുതുമെന്ന് മുസ്ലിങ്ങളാരും വിശ്വസിക്കുന്നുമില്ല.

ചുരുക്കത്തിൽ മഹാനായ സ്വഹാബി സവാദ് (റ) ചോദിച്ച ഈ ചോദ്യം അത് തൗഹീദിന് നിരക്കാത്തതായി അതിൽ യാതൊന്നുമില്ല. അതു കൊണ്ടു തന്നെ മഹാനവർകളുടെ മഹത്വം വിശദീകരിച്ചു കൊണ്ടു തന്നെ ഇമാമുകൾ അത് പൂർണമായി രേഖപ്പെടുത്തുകയും ചെയ്തു.



നിങ്ങളിൽ കട ബാധ്യതകൾ തീർക്കാൻ കഴിയാത്തവരുണ്ടെങ്കിൽ എന്നോട് സഹായം ചോദിച്ചു കൊള്ളുക.



حدثنا محمد بن رافع حدثنا عبد الرزاق اؑخبرنا معمر عَنْ هَمَّام بن منبهٍ قال هذا ما حدثنا أَبُو هُرَيْرَةَ عن رسول الله صلی الله عليه وسلم فذکر احاديث منها: وقال رَسُولُ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - أَنَا أَوْلَى النَّاسِ بِالْمُؤْمِنِينَ فِي كِتَابِ اللَّهِ عَزَّ وَجَلَّ فَأَيُّكُمْ مَا تَرَكَ دَيْنًا أَوْ ضَيْعَةً فَادْعُونِي فَأَنَا وَلِيُّهُ وَأَيُّكُمْ مَا تَرَكَ مَالًا فَلْيُوؑثَر بمالِهِ عَصَبَتُهُ مَنْ كَانَ
صحيح مسلم - کتاب الفرائض*📚

നബി (സ) പറയുന്നു ; അല്ലാഹുവിന്റെ ഖുർആൻ പറഞ്ഞതനുസരിച്ച് ഞാൻ സത്യവിശ്വാസികളോട് ഏറ്റവുംഅടുത്തവരാണ്(ഈ പറഞ്ഞത് ലോകാവസാനം വരേയ്ക്കും ആണെന്നതിൽ ആർക്കും തർക്കമുണ്ടാകില്ലല്ലോ)ആരെങ്കിലും കടബാധ്യതകളും ,മറ്റ് സാമ്പത്തിക പ്രയാസങ്ങളോ കൊണ്ട് മരണപ്പെട്ട ശേഷം അത് കൊടുത്തുവീട്ടാൻ ബന്ധപ്പെട്ടവർക്ക് കഴിവില്ലെങ്കിൽ "നിങ്ങൾ എന്നെ വിളിച്ച് സഹായം ചോദിച്ചു കൊള്ളുക". ഞാനാണ് ആ വ്യക്തിയുടെ സഹായി (രക്ഷാധികാരി)

ഇമാം മുസ്ലിം റഹ്  - സ്വഹീഹ് മുസ്ലിംലൂടെ 📚 ഈ ഹദീസ് റിപ്പോർട്ട് ചെയ്യുന്നു.

മഹാനായ പ്രവാചകർ ﷺ ഒരു കോടീശ്വരൻ ആയതു കൊണ്ടല്ല നിങ്ങളുടെ സാമ്പത്തിക ബാധ്യതകൾ കൊടുത്തുവീട്ടാൻ കഴിയാത്തവർ എന്നോട് ചോദിച്ചു കൊള്ളുക എന്ന് പറഞ്ഞത്. മറിച്ച് അല്ലാഹു നൽകുന്ന മു'അജിസത്ത് കൊണ്ടാണ് സഹായിക്കുക എന്നത് വ്യക്തമാണല്ലോ. അത് ആ നിലക്ക് തന്നെയാണ് മഹാന്മാരായ സഹാബത്ത് മനസ്സിലാക്കിയതും എന്ന് തുടർ സംഭവങ്ങളിൽ നിന്ന് നമുക്കു മനസ്സിലാക്കാം.

*حَدَّثَنَا مُحَمَّدُ بْنُ سَابِقٍ ، أَوْ الْفَضْلُ بْنُ يَعْقُوبَ عَنْهُ ، حَدَّثَنَا شَيْبَانُ أَبُو مُعَاوِيَةَ ، عَنْ فِرَاسٍ ، قَالَ : قَالَ الشَّعْبِيُّ ، حَدَّثَنِي جَابِرُ بْنُ عَبْدِ اللَّهِ الْأَنْصَارِيُّ رَضِيَ اللَّهُ عَنْهُمَا ، أَنَّ أَبَاهُ اسْتُشْهِدَ يَوْمَ أُحُدٍ ، وَتَرَكَ سِتَّ بَنَاتٍ ، وَتَرَكَ عَلَيْهِ دَيْنًا ، فَلَمَّا حَضَرَ جِدَادُ النَّخْلِ ، أَتَيْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، فَقُلْتُ : يَا رَسُولَ اللَّهِ ، قَدْ عَلِمْتَ أَنَّ وَالِدِي اسْتُشْهِدَ يَوْمَ أُحُدٍ ، وَتَرَكَ عَلَيْهِ دَيْنًا كَثِيرًا ، وَإِنِّي أُحِبُّ أَنْ يَرَاكَ الْغُرَمَاءُ ، قَالَ : اذْهَبْ فَبَيْدِرْ كُلَّ تَمْرٍ عَلَى نَاحِيَتِهِ ، فَفَعَلْتُ ، ثُمَّ دَعَوْتُهُ ، فَلَمَّا نَظَرُوا إِلَيْهِ أُغْرُوا بِي تِلْكَ السَّاعَةَ ، فَلَمَّا رَأَى مَا يَصْنَعُونَ أَطَافَ حَوْلَ أَعْظَمِهَا بَيْدَرًا ثَلَاثَ مَرَّاتٍ ، ثُمَّ جَلَسَ عَلَيْهِ ، ثُمَّ قَالَ : ادْعُ أَصْحَابَكَ ، فَمَا زَالَ يَكِيلُ لَهُمْ حَتَّى أَدَّى اللَّهُ أَمَانَةَ وَالِدِي ، وَأَنَا وَاللَّهِ رَاضٍ أَنْ يُؤَدِّيَ اللَّهُ أَمَانَةَ وَالِدِي ، وَلَا أَرْجِعَ إِلَى أَخَوَاتِي بِتَمْرَةٍ ، فَسَلِمَ وَاللَّهِ الْبَيَادِرُ كُلُّهَا حَتَّى أَنِّي أَنْظُرُ إِلَى الْبَيْدَرِ الَّذِي عَلَيْهِ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ كَأَنَّه لَمْ يَنْقُصْ تَمْرَةً وَاحِدَةً

*صحيح البخاري رحمه الله- کتاب الوصايا- بَاب قَضَاءِ الْوَصِيِّ دُيُونَ الْمَيِّتِ بِغَيْرِ مَحْضَرٍ مِنْ الْوَرَثَةِ- حديث رقم = 2781*📚

ജാബിർ (റ )പറയുന്നു; എന്റെ പിതാവ് അബ്ദുള്ള (റ) എന്നവർ ഉഹ്ദ് യുദ്ധത്തിൽ ശഹീദായി. 6 പെൺമക്കളും, ഭാരിച്ച കടങ്ങളും എന്റെ പിതാവിന്റെ പേരിൽ ഉണ്ടായിരുന്നു. അത് കൊടുത്തു വീട്ടാൻ കഴിയാതെ ആ വർഷം ഈത്തപ്പഴം പഴുത്ത് പറിക്കുന്ന സമയമായപ്പോൾ ഞാൻ നബി ﷺ തങ്ങളുടെ അടുക്കൽ പോയി കൊണ്ട് പറഞ്ഞു:

أتيت رسول الله صلي الله عليه وسلم فقلت :يا رسول الله قد علمت ان والدي استشهد يوم احد وترك عليه دينا كثيرا
واني أحب أن يراك الغرماء

യാ റസൂലല്ലാ, നബിയെ തങ്ങൾ അറിഞ്ഞിട്ടുണ്ടാവും എന്റെ പിതാവ് ഉഹ്ദ് യുദ്ധത്തിൽ ശഹീദായവർ ആണ്. എന്റെ പിതാവിന്റെ ധാരാളം ഭാരിച്ച കടകളുണ്ട് അതൊക്കെ വീട്ടാൻ തങ്ങൾ ആ കടങ്ങൾ ഏറ്റെടുക്കുന്നത് ഞാൻ ഇഷ്ടപ്പെടുന്നു.

നബി ﷺ പറഞ്ഞു; ജാബിർ നിങ്ങൾ പോയി നിങ്ങളുടെ കയ്യിലുള്ള ഈത്തപ്പഴം മുഴുവനായി കൊണ്ടുവരൂ. ജാബിർ(റ) തുടരുന്നു എന്റെ കൈയിലാണെങ്കിൽ കുറഞ്ഞ ഈത്തപ്പഴങ്ങൾ മാത്രമേ ഉള്ളൂ കടങ്ങൾ ആണെങ്കിൽ ധാരാളവും.

അങ്ങിനെ നബിﷺ പറഞ്ഞതു പോലെ ഞാൻ ചെയ്യുകയും ശേഷം നബി ﷺയെ വിളിക്കുകയും ചെയ്തു. നബി ﷺ പറഞ്ഞതനുസരിച്ച് മുഴുവൻ കടക്കാരെയും ഞാൻ വിളിച്ചു .എന്റെ കയ്യിലുള്ള കുറഞ്ഞ ഈത്തപ്പഴത്തിൽ നിന്നും അവിടെ വന്ന മുഴുവൻ കടക്കാർക്കും അവരുടെ കടങ്ങൾ വീടാൻ ഉള്ള അത്രയും തുകയ്ക്കുള്ള ഈത്തപ്പഴം ഞാൻ എടുത്തു കൊടുത്തു.

മുഴുവനാളുകളുടെയും കടബാധ്യതയ്ക്കുള്ള അത്രയും ഈത്തപ്പഴം ഞാൻ കൊടുത്തിട്ടും ഞാൻ കൊണ്ടുവന്ന ഈത്തപ്പഴം ഒരെണ്ണംപോലും കുറഞ്ഞതുമില്ല.

ഇമാം ബുഹാരി റഹ് - സ്വഹീഹുൽ ബുഹാരി 📚

ഒരു പ്രത്യേക ഈ സംഭവത്തിൽ നമുക്ക് കാണാം മുഴുവൻ സ്വഹാബികളോടും ഒരു കോടീശ്വരനും അല്ലാത്ത നബി ﷺ അവരുടെ കട ബാധ്യതകൾ കൊടുത്തു വീട്ടാൻ കഴിവില്ലാത്തവർ എന്നോട് ചോദിക്കണം എന്ന് പറയുന്നു.

സാമ്പത്തികമായി ഭദ്രതയില്ലാത്ത ഒരാൾ ഒരു സമൂഹത്തിന്റെ മുഴുവൻ കടങ്ങളും കൊടുക്കാൻ കഴിയാത്തവർ എന്നോട് ചോദിക്കണം എന്നു പറയുന്നതിൽ നിന്നു തന്നെ വ്യക്തമാണല്ലോ അത് സാധാരണ ഗതിയിൽ കൊടുത്തു വീട്ടുന്ന സംഭവം അല്ല മറിച്ച് അമാനുഷികമായ "മുഹ് ജിസത്തിലൂടെ" തന്നെയാണ് ഇവിടെ ഉദ്ദേശിച്ചിട്ടുള്ളത്.

രണ്ടാമത്തെ ഭാഗം നോക്കിയാൽ മഹാനായ നബിﷺ തങ്ങളുടെ സാമ്പത്തിക ഭദ്രത നന്നായി എത്രയാണെന്ന് മനസ്സിലാക്കിയ ജാബിർ തങ്ങൾ തന്റെ സ്വന്തം പിതാവിന് ഉണ്ടായ ഭാരിച്ച കടങ്ങൾ അഭൗതികമായ രീതിയിൽ വീട്ടാൻ വേണ്ടി നബി ﷺ യെ സമീപിച്ചു. കടബാധ്യതകൾ വീട്ടി തരാൻ ആവശ്യപ്പെടുന്നു യാതൊരു എതിർപ്പും പറയാതെതന്നെ അഭൗതികമായ രീതിയിൽ തന്നെ നബി ﷺ പരിഹരിച്ചു കൊടുക്കുകയും ചെയ്യുന്നു.ഇത് കേവലം ജീവിതകാലത്ത് മാത്രം സംഭവിച്ചതല്ല എന്നത് മാന്യവായനക്കാർക്ക് തുടർ ഭാഗങ്ങളിൽ കാണാം.



കടംവീട്ടാൻ വേണ്ടി നബി ﷺ യുടെ കബറിന്റെ അടുക്കൽ പോവുകയോ



حَدَّثَنِي مُحَمَّدُ بْنُ الْحُسَيْنِ، حَدَّثَنِي أَبُو الْمُصْعَبِ مُطَرِّفٌ قَالَ: حَدَّثَنِي الْمُنْكَدِرُ بْنُ مُحَمَّدٍ، أَنَّ رَجُلًا مِنْ أَهْلِ الْيَمَنِ أَوْدَعَ أَبَاهُ ثَمَانِينَ دِينَارًا، وَخَرَجَ يُرِيدُ الْجِهَادَ، وَقَالَ لَهُ إِنِ احْتَجْتَ فَأَنْفِقْهَا إِلَى أَنْ آتِيَ إِنْ شَاءَ اللَّهُ قَالَ: وَخَرَجَ الرَّجُلُ وَأَصَابَ أَهْلَ الْمَدِينَةِ سَنَةٌ وَجَهْدٌ، قَالَ: فَأَخْرَجَهَا أَبِي فَقَسَمَهَا، فَلَمْ يَلْبَثِ الرَّجُلُ أَنْ قَدِمَ، فَطَلَبَ مَالَهُ، فَقَالَ لَهُ أَبِي: عُدْ إِلَيَّ غَدًا قَالَ: وَثَابَ فِي الْمَسْجِدِ مُتَلَوِّذًا بِقَبْرِ رَسُولِ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ مَرَّةً، وَبِمِنْبَرِهِ مَرَّةً، حَتَّى كَادَ يُصْبِحُ، فَإِذَا شَخْصٌ فِي السَّوَادِ يَقُولُ لَهُ: دُونَكَهَا يَا مُحَمَّدَ قَالَ: فَمَدَّ يَدَهُ، فَإِذَا صُرَّةٌ فِيهَا ثَمَانُونَ دِينَارًا قَالَ: وَغَدَا عَلَيْهِ الرَّجُلَ، فَدَفَعَهَا إِلَيْهِ

മഹാനായ ഇബ്നുൽ മുൻകദിർ(റ)അവരുടെ മകൻ പറയുന്നു ;യമൻ കാരനായ ഒരാൾ എന്റെ പിതാവിന് 80 ദീനാർ സൂക്ഷിക്കാൻ വേണ്ടി കൊടുത്തു. അങ്ങനെ അദ്ദേഹം പണം ഏൽപ്പിച്ച ശേഷം യുദ്ധത്തിന് തിരിച്ചു പോയി നിങ്ങൾക്ക് ആവശ്യമുണ്ടെങ്കിൽ ഈ പണം ഞാൻ തിരിച്ചു ചോദിക്കുന്നതു വരെ നിങ്ങൾ ചെലവാക്കി കൊള്ളൂ എന്നും പറഞ്ഞിരുന്നു.

അതിനുശേഷം പിന്നീട് ഇബ്നുൽ മുൻകദിർ( റ) മദീനയിൽ വലിയ ക്ഷാമം നേരിട്ടപ്പോൾ മഹാൻ പണം പലർക്കും ചെലവഴിച്ചു. കുറച്ചു കാലങ്ങൾക്ക് ശേഷം പണം നൽകിയ യമൻ സ്വദേശി തിരിച്ചു വരികയും ഏൽപ്പിച്ച പണം ചോദിക്കുകയും ചെയ്തു. അങ്ങനെ അദ്ദേഹത്തോട് നാളെ വരാൻ ഇബ്നുൽ മുൻകദിർ പറയുകയും ചെയ്തുകൊണ്ട് തൽക്കാലം പറഞ്ഞയച്ചു.

*وثاب في المسجد متلوذا بقبر رسول الله صلي الله عليه وسلم*

അതിനുശേഷം ഇബ്നുൽ മുൻകദിർ(റ) നേരെ മദീനാ പള്ളിയിലേക്ക് പോയി കൊണ്ട് നബിﷺ തങ്ങളുടെ ഖബറിലേക്ക് സഹായം തേടുന്നവരായി അന്ന് അവിടെ നില കൊണ്ടു. ഇടക്ക് മിമ്പറിന്റെ അടുക്കലേക്കും ,പിന്നെ ഖബർ ശരീഫിന് അടുക്കലേക്കു നടന്നു കൊണ്ട് നിലകൊണ്ടു. പ്രഭാതം ആകുന്നതു വരെ ഈ നിലയിൽ തുടർന്നു.സുബഹിയോട് അടുത്ത സമയം ഒരു വ്യക്തി അവിടെ വന്നു കൊണ്ട്

فإذا شخص في السواد يقول له دونكها يا محمد
فمد يده فاذا صرة فيها ثمانون دينارا

അദ്ദേഹത്തോട് ഒരു പണ സഞ്ചി കൊടുത്തു കൊണ്ട് ഇത് നിങ്ങൾ എടുത്തോളൂ എന്ന് പറയുന്നു. അങ്ങനെ അത് വാങ്ങി തുറന്നുനോക്കുമ്പോൾ അതിൽ 80 ദീനാർ ഉണ്ടായിരുന്നു.

کتاب مجابي الدعوة📚 - للحافظ ابن ابي الدنيا - رحمه الله- حديث رقم= 126 - (ഹിജ്‌റ 200 വഫാത്ത്)

ഈ ചരിത്രസംഭവം റിപ്പോർട്ട് ചെയ്ത മറ്റ് ഗ്രന്ഥങ്ങൾ കൂടി കാണുക

*تاريخ مدينة دمشق للحافظ ابن عساکر رحمه الله ( ج- 56/ص- 60-61)*📚
*مصباح الظلام للمراکشي رحمه الله ( ص- 92)*📚
*کتاب الفجر المنير في الصلاة علی البشير النذير 📚- للفاکهاني رحمه الله ( في “ فصل في استغاثة من لاذ بقبره صلی الله عليه وسلم وشکی اليه)
*وفاء الوفاء للسمهودي رحمه الله ( ج-4 / في ” خاتمة - في نبذ مما وقع لمن استغاث بالنبي صلی الله عليه وسم او طلب منه شيئا عند قبره فاؑعطی مطلوبه ونال مرغوبه

ആരായിരുന്നു ഇബ്നുൽ മുൻകദിർ (റ )

ഹിജറ മുപ്പതുകളിൽ ജനിച്ച മഹാനായ താബിയി ആയിരുന്നു ഇബ്നുൽ മുൻകദിർ( റ ) . മഹതി ആയിഷ ബീവി(റ)അടക്കം, ഇബ്നു അബ്ബാസ്, ഇബ്നു ഉമർ( റ ) അടക്കം തുടങ്ങി നിരവധി സ്വഹാബികളിൽ നിന്നും നേരിട്ട് ഇസ്ലാം പഠിച്ചു മനസ്സിലാക്കിയ മഹാ പണ്ഡിതൻ.

ഇമാം അബൂഹനീഫ, ഇമാം മാലിക് തുടങ്ങി നിരവധി ലോകപ്രശസ്തരായ ഇമാമുമാരുടെ ഗുരു കൂടിയാണ് മഹാനവർകൾ.

ഇമാം ബുഖാരി (റ )"സ്വഹീഹുൽ ബുഖാരിയിൽ പതിനെട്ടോളം ഹദീസുകൾ" മഹാനായ ഇബ്നുൽ മുൻകദിരിൽ നിന്നും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഇമാം മുസ്ലിം "സ്വഹീഹ് മുസ്ലിമിൽ 32 തവണയും മഹാന്റെ റിപ്പോർട്ട് സ്വീകരിച്ചു" 

ഇതിൽ കൂടുതൽ ഇബ്നുൽ മുൻകദിർ(റ ) ന്റെ മഹത്വം പറയേണ്ടതില്ലല്ലോ !ആ മഹാ പണ്ഡിതൻ ആണ് തന്റെ ബാധ്യത തിരിച്ചു കൊടുക്കാൻ നിവർത്തി ഇല്ലാതെ വന്നപ്പോൾ വഫാത്തായ നബിﷺ യുടെ അടുക്കൽ പോയി കൊണ്ട് അഭയം തേടുകയും അതിന്റെ ഫലപ്രാപ്തി നേടിക്കൊണ്ട് തിരിച്ചു വീട്ടിലേക്കു പോവുകയും ചെയ്തത്.

സാമ്പത്തിക ബുദ്ധിമുട്ടുകൾ വന്നപ്പോൾ പോലും നബി ﷺയുടെ ഖബറിന് അടുക്കലേക്ക് പോകുന്നതാണ് കാണുന്നത് .ശിർക്ക് പോയിട്ട് ശിർക്കിന്റെ ഒരംശമെങ്കിലും ഉണ്ടായിരുന്നെങ്കിൽ അവരാരും ഇത്തരം പ്രവർത്തനത്തിൽ ഏർപ്പെടുകയോ,ആ സംഭവങ്ങൾ ഇമാമുകൾ ഉദ്ധരിക്കുകയോ ചെയ്യില്ലായിരുന്നു.

മുകളിൽ ഒരു സംഭവം പറഞ്ഞതിൽ  സ്വഹാബിയായ ജാബിർ (റ) ആയിരുന്നു നബിയോട് കട ബാധ്യതക്ക് സഹായം തേടിയത്" ഇവിടെ നാം കാണുന്നത് താബിയായ പ്രമുഖൻ വഫാത്തിന് ശേഷവും അതെ കാര്യം ആവർത്തിക്കുന്നു .സാമ്പത്തിക പ്രയാസമുള്ളവരുടെ സഹായി ഞാനാണ് എന്നോട് ചോദിക്കു. എന്ന സ്വഹീഹ് മുസ്ലിമിന്റെ ഹദീസ് കൂടെ ഇതിന്റെ കൂടെ ചേർത്ത് വായിക്കുക

*عن أبي هريرة رضي الله عنه قال قال; رسول الله صلي الله عليه وسلم انا أولى الناس* *بالمؤمنين في كتاب الله عزوجل
*فايكم ما ترك دينا او ضيعة فادعوني فانا وليه




ഇബ്നുൽ മുൻകദിർ - (ഹിജ്റ 130)


*حَدَّثَنَا مصعب ، قَالَ : حدثني إسماعيل بن يعقوب التيمي ، قَالَ : كان محمد بن المنكدر يجلس مع أصحابه ، فكان يصيبه الصمات ، فكان يقوم كما هو يضع خده على قبر النَّبِيّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، ثم يرجع فعوتب في ذلك ، فقال : إنه تصيبني خطره ، فإذا وجدت ذلك استغثت بقبر النَّبِيّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وكان يأتي موضعا في المسجد في الصحن ، فيتمرع ويضطجع فقيل له في ذلك ، فقال : إني رأيت النَّبِيّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ في هذا الموضع ، قَالَ : أراه في النوم

കഴിഞ്ഞ ഭാഗം മഹാനവർകൾ സാമ്പത്തിക പ്രയാസം വന്നപ്പോൾ നബി ﷺ യുടെ ഖബറിലേക്ക് അഭയം തേടി സഹായം ചോദിച്ച റിപ്പോർട്ട് നാം വായിച്ചുവല്ലോ.

മഹാനവർകളുടെ തന്നെ മറ്റൊരു സംഭവം കാണുക ഇബ്നുൽ മുൻകദിർ (റ) സുഹൃത്തുക്കളോടൊപ്പം ഉള്ള സമയങ്ങളിൽ പ്രയാസം വല്ലതും വന്നാൽ പിന്നെ "സംസാരം ഇല്ലാതെ മൗനത്തിൽ ആണ്ടിറങ്ങി ഇരിക്കും. അങ്ങനെ വരുന്ന സമയങ്ങളിൽ മഹാൻ ചെയ്യുന്ന പ്രവർത്തി നേരെ നബി ﷺ യുടെ തിരു റൗളാ ശരീഫിലേക്ക് പോയിക്കൊണ്ട് നബി ﷺ യുടെ ഖബർ ശരീഫിന്റെ മുകളിൽ കവിൾത്തടം വച്ചു കൊണ്ട് അവിടെ കുറച്ചു നേരം ഇരുന്ന ശേഷം പിന്നീട് തിരിച്ചു വരികയാണ് പതിവ്" മഹാന്റെ സുഹൃത്തുക്കൾ ഇതേക്കുറിച്ച് ചോദിച്ചപ്പോൾ ഇബ്നുൽ മുൻകദിർ അവരോട് പറഞ്ഞത് ഇങ്ങനെയാണ് "എനിക്ക് വിഷമം വരുമ്പോൾ ഞാൻ റസൂൽ ﷺ യുടെ ഖബറിൽ നിന്നും ശമനവും സഹായവും തേടുന്നു"

റിപ്പോർട്ട് ചെയ്ത ഇമാമുകളും ഗ്രന്ഥങ്ങളും കാണുക

*التاريخ الكبير المعروف بــتاريخ ابن أبي خيثمة رحمه الله (ج-2 – ص: 258- تسمية من كان بالمدينة بعد رَسُول اللَّهِ صَلَّى اللَّهُ محمد بن المنكدر- رقم : 2777*📚

*تاريخ دمشق لابن عساكر رحمه الله (ج- 56 –ص : 50-51)*📚
*إنه يصيبني خطر فإذا وجدت ذلك استعنت بقبر النبي صلى الله عليه وسلم ( سير أعلام النبلاء – للحافظ الذهبي رحمه الله – ج 5 – ص: 358-359)*📚

*إنه تصيبني خطرة ، فإذا وجدت ذلك استشفيت بقبر النَّبِيّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ( وفاء الوفاء بأخبار دار المصطفى لنور الدين السمهودي رحمه الله (ج- 4 )*📚

സ്വഹാബത്തിൽ നിന്നും നേരിട്ട് ദീൻ പഠിച്ച ഇമാം ബുഖാരിയും, ഇമാം മുസ്ലിമും നിരവധി ഹദീസുകൾ സ്വീകരിച്ച മഹാനായ ഇബ്നുൽ മുൻകദിർ(റ) ചെയ്‌ത പ്രവർത്തനം തൗഹീദിന്റെ നടുക്കഷണം അല്ലെങ്കിൽ മറ്റെന്താണ്❓

ഈ സംഭവം ലോക പ്രശസ്ത ചരിത്രകാരന്മാർ അവരുടെ ഗ്രന്ഥങ്ങളിൽ ഉദ്ധരിക്കുന്നു .പുത്തൻ വാദികളുടെ പ്രിയ നേതാവായ ഇബ്നു തൈമിയ്യയുടെ പ്രിയ ശിഷ്യൻ ഹാഫിള് ദഹബി കൂടിയാണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത് എന്നത് ശ്രദ്ധേയം.

കാര്യങ്ങൾ മനസ്സിലാക്കേണ്ടവർക്ക് ഇതിൽ കൂടുതലെന്തുവേണം? നബി ﷺ യോട് വഫാത്തിനു ശേഷം സഹായം ചോദിച്ചാൽ ശിർക്കാണ് എന്ന് നാഴികക്ക് നാല്പതുവട്ടം സംസാരിക്കുന്ന പുത്തൻ വാദികൾ കണ്ണു തുറന്നില്ലെങ്കിലും, പ്രമാണങ്ങൾ അംഗീകരിക്കുന്നവർക്ക് ഇതൊക്കെ ധാരാളം.


നിസ്കാര സമയം അറിയാതെ ബുദ്ധിമുട്ടി നബി ﷺ യുടെ വാങ്ക് കേട്ട താബിഉകളുടെ നേതാവായ സയീദ് ബിൻ മുസയ്യിബ് (റ )


*عن سعيد بن المسيب، قال: لقد رأيتني ليالي الحرة، وما في مسجد رسول الله صلى الله عليه وسلم غيري، وما يأتي وقت صلاة إلا سمعت الأذان من القبر

സയീദ് ബിൻ മുസയ്യിബ്(റ) പറയുന്നു ; ഹിജ്‌റ 63 ൽ ഹറ് കലാപ കാലത്ത് വല്ലാത്ത പ്രയാസം നേരിട്ട ആ സമയങ്ങളിൽ ഞാൻ മദീന പള്ളിയിൽ ഉണ്ടായിരുന്നു. പള്ളിയിൽ ഞാനല്ലാതെ മറ്റാരും അവിടെ ഉണ്ടായിരുന്നില്ല. ഏതൊരു നിസ്കാര സമയം ആയ വിവരം ഞാൻ അറിയൽ നബി ﷺ തങ്ങളുടെ ഖബർ ശരീഫിൽ നിന്നുള്ള വാങ്ക് കേട്ടുകൊണ്ടാണ് .

ഇത് റിപ്പോർട്ട് ചെയ്ത പ്രമുഖരെ കാണുക

*دلائل النبوة للحافظ ابي نعيم الاصبهاني رحمه الله )ج - 1 / ص 567)*📚
*سنن الدارمي للحافظ عبد الله الدارمي رحمه الله ( ج-1 / ص - 56 في باب ما اکرم الله تعالی نبيه صلی الله عليه وسلم )*📚
*کتاب کرامات اولياء الله عز وجل - للامام ابي القاسم الطبري ( ص- 165- 166)*📚
*(വഫാത്ത് ഹി -418 )*

*سير اعلام النبلاء - للحافظ الذهبي ( ج- 4/ ص 278)*📚
*الدرة الثمينة في اخبارالمدينة للحافظ ابن النجار البغدادي رحمه الله ( ص - 224-225)*📚
*مثير العزم الساکن الی اشرف الاماکن - لابن الجوزي رحمه الله ( ج- 2/ ص- 301)*📚
*شرح الصدور للحافظ السيوطي رحمه الله ( ص- 211- 212)*📚
*کتاب الطبقات الکبير لمحمد بن سعد البغدادي رحمه الله ( ج- 7 / ص - 132)*📚
*الفرقان بين اولياء الرحمن وبين اولياء الشيطان- لابن التيمية*📚


ഒന്നു ചിന്തിച്ചുനോക്കൂ ഇന്നുള്ള പുത്തൻ വാദികളോട് നിങ്ങളൊന്നു ഇത് ചോദിച്ചു നോക്കുക, അവർ കണ്ണടച്ച് പറയും ഇതൊക്കെ കള്ളക്കഥയാണ് കാരണം അവരുടെ ബുദ്ധിക്കും ,യുക്തിക്കും ഇത് അംഗീകരിക്കാൻ കഴിയുന്നില്ല. വഫാത്തായ നബിﷺ തങ്ങളിൽ നിന്ന് ചോദിക്കാതെ തന്നെ കിട്ടിയ സഹായങ്ങളുടെ ഏറ്റവും വലിയ തെളിവാണ് ഇവിടെ ഈ സംഭവം.പുത്തൻ വാദികളുടെ നേതാവായി അവർ തന്നെ പരിചയപ്പെടുത്തിയത ഇബിനുതൈമിയ അദ്ദേഹത്തിന്റെ ( ഇക്തിളാ) ഗ്രന്ഥത്തിൽ ഇത് കൊടുത്തതിനു ശേഷം പറഞ്ഞ വാചകം ഇതൊക്കെ സത്യം ആണ് എന്നാണ്


ما يروى من أن قوما سمعوا رد السلام من قبر النبي صلى الله عليه وسلم، أو قبور غيره من الصالحين. "وأن سعيد بن المسيب كان يسمع الأذان من القبر ليالي الحرة ونحو ذلك. فهذا كله حق


ആ ഗ്രന്ഥത്തെപ്പറ്റി തൗഹീദിൽ ഇബ്നു തൈമിയ്യയുടെ മാസ്റ്റർ പീസ് ആണ് ആ ഗ്രന്ഥം എന്നാണ് മുജാഹിദുകൾ അവരുടെ പ്രസിദ്ധീകരണങ്ങളിൽ എഴുതിയത്.

നബി ﷺ തങ്ങളുടെ വഫാത്തിനു ശേഷം സ്വഹാബികൾ,താബിഉകൾ ഇവർ കബർ ശരീഫുമായി ബന്ധപ്പെടുന്നതും സഹായം ലഭിക്കുന്നതുമായ പല ഭാഗങ്ങൾ നാം മുമ്പ് വായിച്ചതാണല്ലോ ! ഇസ്തിഗാസ പാടില്ല എന്നുപറഞ്ഞുകൊണ്ട് രംഗത്ത് വന്ന ഏഴാം നൂറ്റാണ്ടുകാരനായ ഇബിനു തൈമിയ തന്നെ മേൽപ്പറഞ്ഞ കാര്യം എഴുതിയതിനുശേഷം തുടർന്ന് തുറന്നു സമ്മതിക്കുന്നത് കാണുക.

وكذلك سؤال بعضهم النبي صلى الله عليه وسلم أو لغيره من امته حاجة فتقضي له فان هذا قد وقع كثيرا

നബി ﷺ തങ്ങളോടും അവിടത്തെ ഉമ്മത്ത്കളിൽ പെട്ട മഹാൻമാരോടും പലരും അവരുടെ ആവശ്യങ്ങൾ ചോദിക്കുകയും ചോദിക്കപ്പെട്ടവർക്ക് അത് നിറവേറ്റപ്പെടുകയും ചെയ്തിട്ടുണ്ട് . ഇത്തരം അനേകം സംഭവങ്ങൾ ചോദിച്ചതായി സ്ഥിരപ്പെട്ടിട്ടുണ്ട്.

മരിച്ചവരിൽ നിന്നു സഹായമോ❓ എന്നൊക്കെ ചോദിച്ച് പരിഹസിച്ചവരുടെ നെഞ്ചിലേക്ക് തുളഞ്ഞു കയറുന്നതാണ് ഈ സംഭവം സത്യമാണെന്നു ഇബ്നുതൈമിയ രേഖപ്പെടുത്തിയത്.

അൽപജ്ഞാനികൾ ഇസ്ലാമിക ചരിത്രങ്ങൾ നന്നായി കണ്ണോടിക്കുക നിങ്ങളുടെ നേതാവായി പരിചയപ്പെടുത്തിയവർ തന്നെ ഇതൊക്കെ ചരിത്ര സത്യമാണെന്ന് തുറന്നു പ്രഖ്യാപിക്കുകയും ചെയ്യുന്നു. ഇനിയും മരിച്ചവരിൽ നിന്നും സഹായമോ ?എന്ന് ചോദിച്ചു കണ്ണ് മിഴിക്കേണ്ടതില്ല . അല്ലാഹു മഹാന്മാർക്ക് കൊടുക്കുന്ന കഴിവുകൾക്ക് ഒരു പരിധിയുമില്ല.


ഇമാം അബൂഹനീഫ - (ഹിജ്റ 80 - 150)


ഇമാം അബൂഹനീഫ ചരിത്രത്തിൽ തുല്യതയില്ലാത്ത മഹാപണ്ഡിതൻ .നാല് മദ്ഹബിന്റെ ഇമാമുകളിൽ പ്രമുഖർ. ലോകത്ത് ഏറ്റവും ആളുകൾ പിൻപറ്റുന്നതും ഇമാം അബൂഹനീഫയുടെ മദ്ഹബ് തന്നെ മഹാനവർകൾ നബിﷺ വിളിച്ചു കൊണ്ട് പാടിയ വരികൾ പ്രസിദ്ധമാണ്

*يا سيد السادات جئتك قاصـــــــــدًا أرجو رضاك وأحتمي بحماكا*
*والله يا خير الخلائق إنّ لــــــــــــي قلبا مشوقا لا يروم ســواكا*
*ووحق جاهك إنني بك مغــــــــرم والله يعلــــــم إنني أهـــواكا*
*أنت الذي لولاك ما خلق امــــــرؤ كلّا ولا خلق الورى لـــــولاكا*
*أنت الذي من نورك البدر اكتسى والشمس مشرقة بنور بهاكا*
*أنت الذي لمّا رفعت إلى السمـــا بك قد سمت وتزينت لسراكا*
*أنت الذي ناداك ربك مرحبــــــــــًــا ولقد دعاك لقربه وحبــــــاكا* 
*أنت الذي فينا سألت شفاعـــــــة ناداك ربك لم تكن لســـواكا!*
*أنــــــــت الذي لمّا توســــــل آدم من ذنبه بك فاز وهـــــو أباك*
*وبك الخليل دعا فعــــــــــادت ناره بردا وقد خمدت بنور* *سنــاكا*
*ودعاك أيــــــــــوب لضر مسّـــــه فأزيل عنه الضر حين دعــاكا*
*وبك المسيح أتى بشيرا مخبـــرًا بصفات حسنك مادحا لعلاكا*

*شهاب الدين محمد بن أحمد بن منصور الأبشيهي أبو الفتح (المتوفى: 852هـ) في المستطرف في كل فن مستطرف ( ج1- ص- 230- 231)*📚

സുദീർഘമായ വരികളുടെ സംഗ്രഹണം ഇങ്ങനെ വായിച്ചെടുക്കാം

നേതാക്കളുടെ നേതാവായ നബിയെ തങ്ങളെ ഉദ്ദേശിച്ചാണ് ഞാൻ ഇവിടെ വന്നിട്ടുള്ളത്

തങ്ങളുടെ തൃപ്തിയാണ് ഞാൻ കാംക്ഷിക്കുന്നത് അവിടുത്തെ സംരക്ഷണം കൊണ്ട് ഞാൻ രക്ഷ ആഗ്രഹിക്കുകയും ചെയ്യുന്നു

മനുഷ്യ,ജിന്ന് വിഭാഗങ്ങളിൽ ഏറ്റവും ഉത്തമരും ഐശ്വര്യം ഉള്ളവരുമായ നബിയെ അവിടത്തെ ഔദാര്യം എനിക്ക് നൽകുകയും തങ്ങളുടെ തൃപ്തി ക്കൊണ്ട് തൃപ്തിപ്പെടുകയും ചെയ്യണേ

തങ്ങളുടെ ഔദാര്യം പ്രതീക്ഷിക്കുന്നവനാണ് ഞാൻ

സൃഷ്ടികളിൽ ഈ അബൂഹനീഫക്ക് തങ്ങൾ അല്ലാതെ മറ്റാരും അഭയം ആയിട്ടില്ല നബിയെ

നാളെ അല്ലാഹുവിന്റെ കോടതിയിൽ അബൂഹനീഫക്ക് തങ്ങളുടെ ശഫാഅത്ത് ലഭിക്കുമെന്ന് ഞാൻ പ്രത്യാശിക്കുന്നു

നബിയെ തങ്ങളുടെ പാശം മുറുകെ പിടിക്കുന്നവനാണ് അബൂഹനീഫ.

തങ്ങൾ ശുപാർശ ചെയ്യുന്നവരിലും അത് സ്വീകരിച്ചിരിക്കുന്നവരിലും ഏറ്റവും ഉത്കൃഷ്ടരാണ്

തങ്ങളുടെ സംരക്ഷണം കൊണ്ട് അഭയം പ്രാപിച്ചവർക്ക് തങ്ങളുടെ തൃപ്തികിട്ടിയിരിക്കുമല്ലോ ആയതിനാൽ എനിക്കുള്ള സൽക്കാരം നാളെ നബിയെ അങ് ചെയ്യുന്ന ശഫാഅത്ത് ആക്കണേ തങ്ങളുടെ കൊടിക്കീഴിൽ ഞാനും ഉണ്ടാവണമെന്ന് ആശിക്കുന്നു

ഹിജ്റ 150 വഫാതായ മഹാനായ ഇമാം അബൂഹനീഫ നടത്തിയ ഇസ്തിഗാസയും, ശഫാഅത്ത് തേട്ടവും ഒക്കെ ഉൾക്കൊള്ളുന്ന വരികളാണ് മഹാനവർകൾ നബിയെ വിളിച്ച് പാടിയത്. സഹാബികൾ ചെയ്ത അതേ പ്രവർത്തനം സ്വഹാബികളിൽ നിന്ന് പരിശുദ്ധ ദീൻ മനസ്സിലാക്കിയ മഹാനായ പണ്ഡിതൻ ഇമാം അബൂഹനീഫയും ചെയ്യുന്നത് അതെ പ്രവർത്തനം തന്നെ ഈ വരികൾ ചരിത്രത്തിൽ കുറിച്ചിട്ടുള്ള കാലം ഇത്രയുമായിട്ടും അബൂഹനീഫ തങ്ങൾ നടത്തിയത് ശിർക്കാണെന്നോ, ബിദ്അത്ത് ആണെന്നോ, ഹറാമാണെന്നു അതുമല്ല കറാഹത്ത് ആണെന്നോ ലോകത്ത് ഒരു ഇമാമും ഇത് വരെ തിരുത്തിയിട്ടും ഇല്ല എന്നുള്ള വസ്തുത എല്ലാവരും ഓർമ്മിക്കുക.


ഇമാം മാലിക് (റ) - (ഹി 93 - 179)


حَدَّثَنَا الْقَاضِي أَبُو عَبْدِ اللَّهِ مُحَمَّدُ بْنُ عَبْدِ الرَّحْمَنِ الْأَشْعَرِيُّ ، وَأَبُو الْقَاسِمِ أَحْمَدُ بْنُ بَقِيٍّ الْحَاكِمُ، وَغَيْرُ وَاحِدٍ، فِيمَا* *أَجَازُونِيهِ، قَالُوا‏:‏ أَنْبَأَنَا أَبُو الْعَبَّاسِ أَحْمَدُ بْنُ عُمَرَ بْنِ دِلْهَاثٍ، قَالَ‏:‏ حَدَّثَنَا أَبُو الْحَسَنِ عَلِيُّ بْنُ فِهْرٍ، حَدَّثَنَا أَبُو بَكْرٍ مُحَمَّدُ بْنُ* *أَحْمَدَ بْنِ الْفَرَجِ، حَدَّثَنَا أَبُو الْحَسَنِ عَبْدُ اللَّهِ بْنُ الْمُنْتَابِ*، *حَدَّثَنَا يَعْقُوبُ بْنُ إِسْحَاقَ بْنِ أَبِي إِسْرَائِيلَ، حَدَّثَنَا ابْنُ حُمَيْدٍ‏، قَالَ‏:‏ نَاظَرَ أَبُو جَعْفَرٍ أَمِيرُ* *الْمُؤْمِنِينَ مَالِكًا فِي مَسْجِدِ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، فَقَالَ لَهُ مَالِكٌ‏:‏ يَا أَمِيرَ الْمُؤْمِنِينَ، لَا تَرْفَعْ صَوْتَكَ فِي هَذَا الْمَسْجِدِ، فَإِنَّ اللَّهَ تَعَالَى أَدَّبَ قَوْمًا فَقَالَ‏:‏ ‏{‏لَا تَرْفَعُوا أَصْوَاتَكُمْ فَوْقَ صَوْتِ النَّبِيِّ‏ - وَمَدَحَ قَوْمًا فَقَالَ‏:‏ ‏{‏إِنَّ الَّذِينَ يَغُضُّونَ أَصْوَاتَهُمْ عِنْدَ رَسُولِ اللَّهِ‏ - وَذَمَّ قَوْمًا فَقَالَ‏:‏ ‏{‏إِنَّ الَّذِينَ يُنَادُونَكَ مِنْ وَرَاءِ الْحُجُرَاتِ أَكْثَرُهُمْ لَا يَعْقِلُونَ‏ - وَإِنَّ حُرْمَتَهُ مَيِّتًا كَحُرْمَتِهِ حَيًّا‏*.‏ 
*فَاسْتَكَانَ لَهَا أَبُو جَعْفَرٍ

*وَقَالَ‏:‏ يَا أَبَا عَبْدِ اللَّهِ، أَسْتَقْبِلُ الْقِبْلَةَ، وَأَدْعُو أَمْ أَسْتَقْبِلُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ‏؟‏ فَقَالَ‏*:‏

*وَلِمَ تَصْرِفُ وَجْهَكَ عَنْهُ، وَهُوَ وَسِيلَتُكَ، وَوَسِيلَةُ أَبِيكَ آدَمَ عَلَيْهِ السَّلَامُ إِلَى اللَّهِ تَعَالَى يَوْمَ الْقِيَامَةِ‏؟‏ بَلِ اسْتَقْبِلْهُ، وَاسْتَشْفِعْ بِهِ، فَيُشَفِّعَهُ اللَّهُ، قَالَ اللَّهُ تَعَالَى‏:‏ ‏{‏وَلَوْ أَنَّهُمْ إِذْ ظَلَمُوا أَنْفُسَهُمْ‏}


വിശദമായ സംഭവം ഇങ്ങനെ ചുരുക്കി വായിച്ചെടുക്കാം. ആ കാലഘട്ടത്തിൽ മദീനയിലെ ഭരണാധികാരിയായിരുന്ന അബൂ ജഅ്ഫർ മദീന പള്ളിയിൽ വച്ച് ശബ്ദം ഉയർത്തി കൊണ്ട് സംസാരിക്കുന്നതു കണ്ടപ്പോൾ ഇമാം മാലിക് അവരോട് പറഞ്ഞു ;അല്ലയോ അമീറുൽ മുഹ്മിനീൻ "നബി ﷺ ഈ പള്ളിയിൽ വെച്ചു കൊണ്ട് ശബ്ദം ഉയർത്തി സംസാരിക്കരുത് അത് ഖുർആൻ ശക്തമായ വിരോധിക്കുകയും ചെയ്തിട്ടുണ്ട്. നബിയുടെ ജീവിതകാലത്ത് എന്നപോലെ വഫാത്തിന് ശേഷവും അത് അങ്ങനെതന്നെ" .

ഇത്രയും കേട്ടപ്പോൾ ഭരണാധികാരി അബൂ ജഅ്ഫർ വളരെ എളിമയോടെ ഇമാം മാലികിനോട് ചോദിച്ചു ഞാൻ റൗളാ ശരീഫിൽ കിടക്കുന്ന നബി ﷺ യിലേക്ക് തിരിഞ്ഞു കൊണ്ടാണോ അതല്ല ഖിബ്ലയിലേക്ക് തിരിഞ്ഞു കൊണ്ടാണോ ദുആ ചെയ്യേണ്ടത്.

يا عبد الله استقبل القبلة وادعو ام استقبل رسول الله صلي الله عليه وسلم 

ഇമാം മാലിക്ക് മറുപടി കൊടുത്തത് ഇങ്ങനെയായിരുന്നു

فقال : ولم تصرف وجهك عنه ؟ وهو وسيلتك ووسيلة أبيك آدم عليه السلام الي الله يوم القيامة بل استقبله واستشفع به فيشفعك الله قال تعالي ( ولو أنهم إذ ظلمو أنفسهم جاءوك

നബി ﷺ നിന്ന് നിങ്ങൾ മുഖം തിരിച്ചു കളയുന്നതിന്റെ ആവശ്യമെന്ത്? നബിﷺ നിങ്ങളുടെ ഇടയാളനാണ് .ആദം നബിയുടെയും ഇടയാളനാണ് ഖിയാമത്ത് നാളിൽ ആയതുകൊണ്ടുതന്നെ നിങ്ങൾ നബിﷺ തങ്ങളിലേക്ക് മുഖം തിരിക്കുക .എന്നിട്ട് ശുപാർശ തേടുക എന്നാൽ അല്ലാഹു അത് സ്വീകരിക്കും.

തെറ്റുചെയ്തവർ നബിﷺ തങ്ങളെ സമീപിക്കാനും, അവിടെനിന്ന് അല്ലാഹുവിനോട് പാപമോചനം ചോദിക്കുകയും നബിﷺ തങ്ങൾ അവർക്കു വേണ്ടി മാപ്പ് ചോദിക്കുകയും ചെയ്താൽ അല്ലാഹു അവരുടെ തൗബ സ്വീകരിക്കും. അതുകൊണ്ട് അമീറുൽ മുഅ്മിനീൻ നിങ്ങൾ നബി ﷺ തങ്ങളിലേക്ക് തിരിഞ്ഞു കൊണ്ട് ശഫാഅത്ത് ചോദിക്കുക

*کتاب الشفا بتعريف حقوق المصطفی صلی الله عليه وسلم - للقاضي عياض رحمه الله ونفعنا به في الدارين ( ج- 2 -/ص 41)*📚
*کتاب- بهجة النفوس والاسرار في تاريخ دار هجرة النبي المختار - عفيف الدين عبد الله بن عبد الملک المرجاني ( ج- 1 / ص- 506)*📚
*تذکرة المحبين في اؑسماء سيد المرسلين في باب معنی اسمه ” صاحب الدرجة الرفيعة“ لابي عبد الله محمد بن قاسم الرصاع رحمه الله*📚
*سبل الهدی والرشاد - للصالحي الشامي( ج- 12- ص - 486- 487)*📚
*هداية السالک الی المذاهب الاربعة في المناسک للامام عز الدين بن جماعة الکناني رحمه الله ( 767) ص- 1381*📚
*مصباح الظلام للمراکشي رحمه الله - ص 19-20*📚
*إتحاف الزائر وإطراف المقيم للسائر في زيارة النبي صلى الله عليه وسلم لأبي اليمن عبد الصمد بن عبد الوهاب بن عساكر*📚
*618 - 686 هـ*

ഇമാം സുബുക്കി (റ) - ഷിഫാ ഉസ്സഖാമ്

എന്താണിവിടെ കാണുന്നത് നാലു മദ്ഹബിൽ പ്രമുഖനായ ഇമാം മാലിക്ക് അക്കാലത്ത് ഭരണാധികാരി പള്ളിയിൽ വച്ച് ഉറക്കെ സംസാരിച്ചപ്പോൾ ശബ്ദം ഉയർത്തരുതെന്ന് പറഞ്ഞുകൊണ്ട് അദ്ദേഹത്തിന്റെ സംശയത്തിനു മറുപടിയായി ഖബറിൽ കിടക്കുന്ന നബിﷺ യിലേക്ക് തിരിഞ്ഞു കൊണ്ട് (ശുപാർശ) ശഫാഅത്ത് ചോദിക്കാൻ നിർദേശിക്കുന്നു.

വിജ്ഞാനത്തിന്റെ നിറകുടമായ ലക്ഷക്കണക്കിന് ഹദീസുകൾ മനപ്പാഠമുള്ള ഇമാം മാലികിന് മനസ്സിലാകാത്ത തൗഹീദ് ആണോ ഇന്ന് ഇത്തരം കാര്യങ്ങളൊക്കെ ശിർക്കാണ് എന്ന് പറഞ്ഞുകൊണ്ട് മുജാഹിദുകൾ പോലുള്ള പുത്തൻ വാദികൾ മുദ്ര കുത്തുന്നത്❓ഇത് റിപ്പോർട്ട് ചെയ്തതാകട്ടെ ഇസ്‌ലാമിക ലോക ചരിത്രത്തിൽ പ്രമുഖരായ നിരവധി മഹാന്മാരും.


ഇമാം ഷാഫിഇ(റ) - (ഹി 150 - 204)

*عالم قريش يملأ طبقا الارض علما*

ഭൂമി മുഴുവൻ വിജ്ഞാനം കൊണ്ട് നിറക്കുന്ന ഖുറൈശി തറവാട്ടിലെ ഒരു പണ്ഡിതൻ വരാനിരിക്കുന്നു എന്ന് നബി ﷺ മുൻകൂട്ടി പ്രവചിച്ച മഹാ പണ്ഡിതൻ, ഏഴാം വയസ്സിൽ പരിശുദ്ധ ഖുർആൻ മനപ്പാഠമാക്കി,പത്താംവയസ്സിൽ ഇമാം മാലിക്ക് അവരുടെ കിത്താബുൽ മുവത്വ മനപ്പാഠമാക്കി കൊണ്ട് മഹാനവർകളുടെ അടുക്കൽ ഇൽമ് നേടാൻ പോയ ഇമാം ശാഫിഈ (റഹ്).

ദിവസവും ഒരു ഖത്തം (പൂർണമായി ) ഖുർആൻ പാരായണം ചെയ്തു പരിശുദ്ധ റമളാനിൽ 2 ഖത്തം ഖുർആൻ പൂർത്തിയാക്കിയ മഹാൻ, 10 ലക്ഷത്തിലധികം ഹദീസുകൾ അല്ലാഹു കനിഞ്ഞേകിയ ഹൃദയത്തിൽ മനപ്പാഠമാക്കിയ മഹാ വ്യക്തിത്വം.വിശേഷണങ്ങൾ പറഞ്ഞു തീർക്കാൻ ചിലപ്പോൾ നാളുകൾ വേണ്ടി വന്നേക്കാം.

ലോകത്ത് നിലവിലുള്ള 4 മദ്ഹബുകളിൽ ഒന്നിന്റെ ഇമാമ് കൂടിയായ ഇമാം ശാഫിഈ പറയുന്നു ;

*اخبرنا عمر بن ابراهيم قال حدثنا مكرم قال ثنا عمر بن إسحاق بن إبراهيم ، قال ثنا علي بن ميمون ، قال سمعت الشافعي يقول
*إني لأتبرك بأبي حنيفة ، وأجيء إلى قبره في كل يوم - يعني زائرا - فإذا عرضت لي حاجة صليت ركعتين ، وجئت* *إلى قبره ، وسألت الله الحاجة ، فما تبعد عني حتى تقضی
*کتاب اخبار ابي حنيفة رضي الله عنه واصحابه للامام القاضي ابي عبد الله الصيمري رضي الله عنه -📚 ( 436 ھ)( ص- 94-95)
*تاريخ مدينة السلام - تاريخ بغداد - للخطيب البغدادي رحمه الله ( ج- 1 / ص - 445)

في باب- ما ذکر في مقبرة بغداد المخصوصة بالعلماءوالزهاد*📚
*مناقب الامام الاعظم ابي حنيفة رضي الله عنه واکرم - للامام الکردي رحمه الله - ج-2 /ص- 112*📚
*کتاب صلح الاخوان من اهل الايمان للشيخ داود افندي النقشبندي (1306ھ) ( ص - 83-84)*📚

ഞാൻ ഇമാം അബൂ ഹനീഫയെ കൊണ്ട് ബറക്കത്ത് നേടിയെടുക്കുന്നു അബൂഹനീഫയുടെ മഖ്ബറയിൽ എല്ലാ ദിവസവും ഞാൻ പോവാറുണ്ട്. എനിക്കെന്ത് ആവശ്യങ്ങൾ ഉണ്ടായാലും മഹാന്റെ അടുത്തെത്തുകയും അവിടെ വച്ച് രണ്ട് റകഅത്ത് നിസ്കരിച്ചു കൊണ്ട് അല്ലാഹുവിനോട് പ്രാർത്ഥിക്കുകയും ചെയ്യും എനിക്ക് ഇതുവരെ ഉത്തരം കിട്ടാതെ ഇരുന്നിട്ടില്ല.

മഹാനായ ഇമാം ശാഫിഈ തമ്മിൽ കാണാൻ ഭാഗ്യം ലഭിച്ചിട്ടില്ലാത്ത ഇമാം അബൂ ഹനീഫയുടെ ഖബറിന് അടുക്കൽ പോകുന്നു മഹാന്റെ ബറക്കത്ത് കരസ്ഥമാക്കുന്നു. അതിനടുക്കൽ വെച്ചു നിസ്കരിച്ചു മഹാന്റെ സാന്നിധ്യത്തിൽ അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നു. പ്രാർത്ഥനകൾക്ക് ഉത്തരം ലഭിക്കുകയും ചെയ്യുന്നുണ്ട് എന്ന് തുറന്നു പ്രഖ്യാപിക്കുന്നു.

സഹാബികൾ പലരും ചെയ്തതിന്റെ തുടർച്ച ഇമാമുകളിലൂടെ നാം നോക്കുമ്പോൾ അത് നമ്മുടെ ഇമാം ശാഫിഈ തങ്ങളും നടത്തുന്നതായിട്ടാണ് നാം കാണുന്നത്.

ഇമാം ശാഫിഈ അവരുടെ രിസാലയിൽ എഴുതിയ മറ്റൊരു അർത്ഥ ഗാംഭീര്യം നിറഞ്ഞ വാക്കുകൾ കൂടി കാണൂ.

*فلم تمس بنا نعمة ظهرت ولا بطنت نلنا بها حظا في دين ودنيا او دفع بها مكروه فيهما وفي واحد منهما الا ومحمد صلي الله عليه وسلم سببها

*الرسالة – لإمامنا الشافعي رضي الله عنه ونفعنا به في الدارين. آمين . (ص : 17)📚


ദീൻ കാര്യത്തിലോ, മറ്റു ഇഹ ലോകത്തെ വിഷയങ്ങളിലോ, രഹസ്യത്തിലും, പരസ്യത്തിലും നമുക്ക് എന്തെല്ലാം അനുഗ്രഹങ്ങൾ കിട്ടുന്നുണ്ടായാലും, അല്ലങ്കിൽ ഏതല്ലാം ബുദ്ധിമുട്ടുകൾ നീങ്ങി പ്പോകുന്നുണ്ടെങ്കിലും അതൊക്കെയും മുഹമ്മദ് നബി ﷺ മുഖേന മാത്രമാണ്.

ഇമാം ശാഫിഈ സ്വന്തം കൈകൾ കൊണ്ട് എഴുതിയ ലോക പ്രശസ്തമായ മഹാനവർകളുടെ ഗ്രന്ഥമായ "രിസാലയിൽ" അതിന്റെ തുടക്കത്തിൽ പറഞ്ഞ വരികളാണ് നിങ്ങൾ വായിച്ചത്. ഈ മേൽപ്പറഞ്ഞ വരികൾ പുത്തൻ വാദികൾ ആയ കക്ഷികൾക്ക് വായിക്കാൻ പോലും പ്രയാസമായിരിക്കും. ഇങ്ങനെയൊക്കെ പറയണമെങ്കിൽ മുഹമ്മദ് നബി ﷺ തങ്ങളെ വേണ്ടതു പോലെ മനസ്സിലാക്കിയവർക്കും, ഉൾക്കൊണ്ടവർക്കും മാത്രമേ കഴിയൂ.

ബറകത്ത് നേടാൻ ഖബറിന് അടുക്കൽ പോകുന്നുവെന്ന് കേൾക്കുന്ന മാത്രമേ ഇവിടെയുള്ള പുത്തൻ വാദികൾ ആയ ആളുകൾക്ക് ഇളക്കം തുടങ്ങും എന്ന് പറയേണ്ടതില്ലല്ലോ! അതിന് നേരെ കടക വിരുദ്ധമായാണ് ഇമാം ശാഫിഈ തങ്ങളുടെ പ്രവർത്തനം നബി ﷺ തങ്ങളോടുള്ള സ്നേഹം ഏറിക്കൊണ്ട് നബി കുടുംബത്തെ തവസ്സുൽ ആകുന്നതും മേൽ സംഭവത്തിന്റെ കൂടെ കാണുക.

*وقال الإمام الشافعي رحمه الله
*آل النبي ذريعتي وهم إليه وسيأتي
*أرجو بهم أعطي غدا * بيدي اليمين صحيفتي
*الصواعق المحرقة في الرد على أهل البدع والزندقة📚

لخاتمة المحققين ابن حجر الهيتمي رحمه الله (ص : 159)

നബി ﷺ യുടെ കുടുംബക്കാർ എനിക്ക് വസീലയാണ്

അവരുടെ മഹത്വം കൊണ്ട് എന്റെ നന്മ തിന്മകളുടെ ഏടുകൾ അന്ത്യനാളിൽ എന്റെ വലതു കയ്യിൽ കിട്ടും എന്നു ഞാൻ ആഗ്രഹിക്കുന്നു

ഇമാം ഇബ്നു ഹജർ (റ) - അസ്സവായിഖുൽ മുഹ്‌രീഖ* 📚



ഇമാം അഹമ്മദ് ബിൻ ഹമ്പൽ (റ) - (ഹി 164 - 241)


നാലാമത്തെ മദ്ഹബിന്റെ ഇമാമായ മഹാനായ അഹമ്മദ് (റ) ഇമാമു സുന്ന എന്ന പേരിൽ അറിയപ്പെട്ട മഹാൻ

പത്ത് ലക്ഷത്തിലധികം ഹദീസുകൾ മനപ്പാടമാക്കിയ മഹാ പാണ്ഡിത്യം

പരിശുദ്ധ ഖുർആൻ അല്ലാഹുവിന്റെ കലാം അല്ല എന്നുള്ള വാദം പൊട്ടിപ്പുറപ്പെട്ട സമയത്ത് അതിശക്തമായി അതിനെ പ്രതിരോധിച്ചു

സത്യ ദീൻ നിലനിൽക്കാൻ ഒരുപാട് ത്യാഗങ്ങൾ സഹിച്ചു തടവറയിൽ കഴിയേണ്ടിവന്ന ജീവിതം

മഹാനവർകളുടെ മകനായ അബ്ദുല്ല (റ) പറയുന്നു എന്റെ പിതാവ് പറഞ്ഞതായി ഞാൻ കേട്ടിട്ടുണ്ട്

*أخبرنا أبو عبد الله الحافظ أنا أحمد بن سلمان الفقيه ببغداد نا عبد الله بن أحمد بن حنبل قال : سمعت أبي يقول : حججت خمس حجج منها اثنتين راكباً و ثلاث ماشياً أو ثلاث راكبا و اثنتين ماشيا فضللت الطريق في حجة و كنت ماشيا فجعلت أقول يا عباد الله دلوني على الطريق قال : فلم أزلأقول ذلك حتى وقفت على الطريق أو كما قال أبي

( شعب الإيمان للإمام البيهقي رحمه الله – ج 6/ ص: 128 في " باب في التعاون على البر والتقوى" )

(മഹാനായ ഇമാം അഹമ്മദ് ബിൻ ഹമ്പൽ) ഞാൻ 5 ഹജ്ജ് നിർവഹിച്ചിട്ടുണ്ട് മൂന്നു പ്രാവശ്യവും കാൽനടയായിട്ടാണ് പോയിരുന്നത് ഒരു യാത്രയിൽ എനിക്ക് വഴിയറിയാതെ ബുദ്ധിമുട്ടിയപ്പോൾ

*يا عباد الله دلوني علي الطريق*

വിജനമായ സ്ഥലത്ത് വച്ച് "അല്ലാഹുവിന്റെ അടിമകളേ എനിക്ക് വഴി കാണിച്ചു തരു" എന്ന് ഞാൻ വിളിച്ചു സഹായം തേടി കൊണ്ടേയിരുന്നു അങ്ങനെ എനിക്ക് വഴി കണ്ടെത്താൻ കഴിഞ്ഞു.

ഈ ചരിത്രം രേഖപ്പെട്ട ഗ്രന്ഥങ്ങൾ ചുവടേ കുറിക്കുന്നു.

*کتاب مسائل الامام احمد - روية ابنه عبد الله بن احمد - رحمهما الله ( ص- 245)*📚
*البداية والنهاية ( ج - 14/ ص - 382)*📚
*تاريخ مدينة دمشق لابن عساکر رحمه الله ( ج- 5 / ص - 298)*📚
*الحبائك في أخبار الملائك – للإمام الحافظ السيوطي – رحمه الله ( ص – 110- 111)*📚
*کتاب - الآداب الشرعية - لابن مفلح المقدسي (ھ 763) ( ج - 1 / ص - 457- 458)*📚

അല്ലാഹുവിനോടാണ് പ്രാർഥിക്കേണ്ടത് എന്ന് നന്നായി പഠിച്ച ,തൗഹീദ് എന്താണെന്ന് നന്നായി മനസ്സിലാക്കിയ മദ്ഹബിന്റെ ഇമാമായ ഇമാം അഹമ്മദ് ( റ) വഴിയറിയാതെ ബുദ്ധിമുട്ടിയപ്പോൾ അദൃശ്യരായ അല്ലാഹുവിന്റെ അടിമകളോട് ഇസ്തിഗാസ ചെയ്യുന്നത്.

ഈ മഹത്തുക്കളെ ഒക്കെ തിരുത്താൻ മാത്രമുള്ള ആളുകളാണോ ഇന്നുള്ള പുത്തൻ വാദികൾ എന്ന് വിലയിരുത്തുന്നത് ഓരോരുത്തർക്കും അവരവരുടെ ഈമാൻ വർദ്ധിപ്പിക്കാൻ ഉപകരിക്കും.

മുൻ ഭാഗങ്ങളിൽ മഹാനായ ഖാലിദ് ബിൻ വലീദ് (റ ) നബി ﷺ യുടെ തിരു കേശം തൊപ്പിയിൽ സൂക്ഷിച്ചു വച്ചു കൊണ്ട് യുദ്ധത്തിൽ വിജയം കൈവരിച്ചത് വായിച്ചുവല്ലോ. അതിനു സമാനമായി തന്നെ മഹാനായ നബിﷺ തങ്ങളുടെ തിരു കേശം എടുത്തു ചുംബിക്കുകയും, അത് വെള്ളത്തിൽ മുക്കി കൊണ്ട് ആ വെള്ളം രോഗ ശമനത്തിനായി കുടിക്കാറുണ്ട് എന്ന് മഹാനായ അഹമ്മദ് തങ്ങളുടെ മകൻ അബ്ദുല്ല പറഞ്ഞ റിപ്പോർട്ട് ഹാഫിള് ദഹബി രേഖപ്പെടുത്തി വെച്ചിട്ടുണ്ട്.

*قَالَ عَبْدُ اللهِ بنُ أَحْمَدَ : رَأَيْتُ أَبِي يَأْخُذُ شَعرةً مِن شَعرِ النَّبِيِّ -صَلَّى اللهُ عَلَيْهِ وَسَلَّمَ- فَيَضَعُهَا عَلَى فِيْهِ يُقبِّلُهَا. وَأَحسِبُ أَنِّي رَأَيْتُهُ يَضَعُهَا عَلَى عَيْنِهِ، وَيَغْمِسُهَا فِي المَاءِ وَيَشرَبُه يَسْتَشفِي بِهِ. ورَأَيْتُــهُ أَخذَ قَصْعَةَ النَّبِيِّ -صَلَّى اللهُ عَلَيْهِ وَسَلَّمَ- فَغَسلهَا فِي حُبِّ المَاءِ، ثُمَّ شَرِبَ فِيْهَا، وَرَأَيْتُهُ يَشْرَبُ مِنْ مَاءِ زَمْزَمَ يَسْتَشفِي بِهِ، وَيَمسحُ بِهِ يَدَيْهِ وَوَجهَه

*مناقب الامام احمد بن حنبل رضي الله عنه - للحافظ ابي الفرج عبد الرحمن بن الجوزي رحمه الله( ص 255)*📚
*سير أعلام النبلاء للحافظ الذهبي - (ج 11 / ص 212)*📚

ഇമാമുസുന്ന ഇമാം അഹമ്മദ് (റ) വഴിതെറ്റിയ പ്പോൾ അല്ലാഹു നിശ്ചയിച്ച അദൃശ്യരായ അടിമകളോട് സഹായം തേടുന്നു ,നബിﷺ തങ്ങളുടെ തിരുകേശം ചുംബിച്ചു കൊണ്ട് ബറക്കത്ത് എടുക്കുന്നു. തിരു കേശം മുക്കിയ വെള്ളം രോഗ ശമനത്തിന് ഉപയോഗിക്കുന്നു. ഇതൊക്കെ ഇന്നുള്ള പുത്തൻവാദികളുടെ ഭാഷയിൽ പറഞ്ഞാൽ ഖുറാഫാത്ത് എന്നല്ലാതെ അവർക്ക് മറ്റൊന്നും പറയാൻ ഉണ്ടാകില്ല.പക്ഷേ ലോകം അംഗീകരിച്ച ഇമാം അഹ്മദിന്റെ പ്രവർത്തനം സ്വന്തം മകൻ കൂടിയാണ് പറഞ്ഞിരിക്കുന്നത് എന്ന കാര്യം വിസ്മരിക്കാൻ കഴിയില്ലല്ലോ.



ഇമാം ഇബ്നു അബീ ശൈബ (റ) -(ഹി 159 - 235)

ആദ്യനൂറ്റാണ്ടുകളിലെ ഹദീസ് പണ്ഡിതന്മാരിൽ പ്രമുഖ സ്ഥാനം കരസ്ഥമാക്കിയ മഹാൻ.

ഇമാം ബുഖാരിയുടെയും, ഇമാം മുസ്ലിമിൻറെയും അടക്കം പല പ്രമുഖരുടെയും ഉസ്താദ് ആയിരുന്നു ബഹുമാനപ്പെട്ട ഇബ്നു അബീ ശൈബ.

ബഹുമാനപ്പെട്ട ഉമർ ബിൻ ഖത്താബ് (റ) വിന്റെ ഭരണകാലത്ത് അനുഭവപ്പെട്ട ശക്തമായ വരൾച്ചയും, ജലക്ഷാമവും അനുഭവപ്പെട്ട ആ സമയത്ത് നബി ﷺ യുടെ ഖബർ ശരീഫിന് അടുക്കൽ വന്നു മഴക്ക് വേണ്ടി സഹായം തേടിയ ചരിത്ര പ്രസിദ്ധമായ സംഭവം റിപ്പോർട്ട് ചെയ്ത ആദ്യകാല ഇമാമുകളിൽ പ്രമുഖനാണ് ഇമാം ഇബ്നു അബീ ശൈബ.

വഫാത്തായ നബിﷺ യോട് സഹായം ചോദിച്ച ഹദീസ് റിപ്പോർട്ട് ചെയ്തു എന്നു മാത്രമല്ല അതിന് കൊടുത്തിരിക്കുന്ന തല വാചകം കൂടി ഒന്നു നോക്കൂ.

ما ذكر في فضل عمر بن الخطاب رضي الله عنه

ഉമർ ബിൻ ഖതാബ്(റ) അവരുടെ മഹത്വം പറയുന്നതിൽ ഉള്ള അധ്യായം

ഈ തലക്കെട്ടിലാണ് മേൽ പറയപ്പെട്ട ഹദീസ് ഇമാം ഇബ്നു അബീ ശൈബ(റ) ഹദീസ് ഗ്രന്ഥമായ "മുസന്നഫ് ഇബ്നു അബീ ശൈബയിൽ" റിപ്പോർട്ട് ചെയ്യുന്നത്.

ആ ചരിത്രസംഭവം പുത്തൻ വാദികളുടെ ആദരണീയനായ പണ്ഡിതൻ ഇബ്നു തൈമിയ അടക്കം ശരിവെച്ചതാണല്ലോ! പിൽക്കാല ഇമാമുകൾ അത് സ്വഹീഹാണെന്ന് പ്രഖ്യാപിച്ചതുമാണ് .ഈ പറയപ്പെട്ട സംഭവത്തിൽ ശിർക്ക് പോയിട്ട് ,ശിർക്കിന്റെ ഒരു അണു മണിത്തൂക്കം എങ്കിലും ഉണ്ടായിരുന്നുവെങ്കിൽ ഇമാം ഇബ്നു അബീ ശൈബ ഉമർ തങ്ങളുടെ മഹത്വം പറയാൻ വേണ്ടി അത് കൊടുക്കില്ലായിരുന്നു എന്ന് ഉറപ്പ്. കാരണം ലോകത്ത് ഒരു ഇമാമും ശിർക്കൻ ആശയങ്ങൾ ഉൾക്കൊള്ളിച്ചു ഒരു സ്വഹാബിയുടെ മഹത്വം പറയില്ല എന്നതിൽ മുസ്ലിം ലോകത്തിനു സംശയമില്ല.



ഇമാം ബുഖാരി (റഹ്) - ( ഹി 196 - 256)


പരിശുദ്ധ ഖുർആൻ കഴിഞ്ഞാൽ മുസ്‌ലിം ലോകം ഏറ്റവും ആധികാരികമായി അംഗീകരിക്കുന്ന സ്വഹീഹുൽ ബുഹാരിയുടെ രചയിതാവ്

ഹദീസ് വിജ്ഞാനത്തിലെ ചക്രവർത്തി ആയ ഇമാം ബുഹാരി അവരുടെ മറ്റൊരു ഗ്രന്ഥമായ "അദബുൽ മുഫ്റദ്ൽ" മഹാനായ ഇബ്നു ഉമർ കാലിനു പ്രയാസം വന്നപ്പോൾ നബി ﷺ തങ്ങളെ വിളിച്ച് സഹായം തേടുന്ന ഹദീസ് കൊണ്ടുവന്നു കൊണ്ട് ഇമാം ബുഹാരി(റ) കൊടുക്കുന്ന അദ്ധ്യായം ഇങ്ങനെയാണ്

باب ما يقول الرجل إذا خدرت رجله

കാലിന് പ്രയാസം വന്നാൽ ഒരാൾ പറയേണ്ടതില് ഉള്ള അധ്യായം

നബി ﷺ യെ വിളിച്ച് സഹായം തേടുന്ന ഹദീസ് സ്വന്തം ഗ്രന്ഥത്തിൽ കൊണ്ടുവന്നു എന്ന് മാത്രമല്ല മറ്റുള്ള ആളുകൾക്കും ,ഇനി വരുന്ന തലമുറക്ക് ഒരു പ്രചോദനമാകുന്ന തരത്തിൽ ആ അദ്ധ്യായത്തിന് പേരു കൊടുക്കുകയും ചെയ്യുന്നു.


പുത്തൻ വാദികളുടെ ഭാഷയിൽ പറഞ്ഞു കഴിഞ്ഞാൽ മനുഷ്യ കഴിവിന് അതീതമായ കാര്യങ്ങളിൽ ജീവിച്ചിരിക്കുന്നവരോട് പോലും സഹായംതേടൽ ശിർക്കാണ് (കുഞ്ഞീതു മദനി - അല്ലാവിന്റെ ഔലിയാക്കൾ)


ആ നിലയ്ക്ക് നിരവധി ഹദീസുകൾ സ്വഹീഹുൽ ബുഖാരിയിലും ഇമാം ബുഹാരി കൊണ്ടു വന്നിട്ടുണ്ട്. സലമത്ത് (റ) മാരകമായ മുറിവുമായി നബിﷺ യുടെ അടുക്കൽ അഭയത്തിനു പോയതും, അബൂ ഹുറൈറ (റ) ഓർമ ശക്തിക്ക് വേണ്ടി നബിﷺ യോട് സഹായം ചോദിച്ചതും,വിരലുകൾക്കിടയിലൂടെ നബിﷺ തങ്ങൾ സഹാബത്തിന് വെള്ളമില്ലാതെ പ്രതിസന്ധിയിലായ സമയത്ത് വെള്ളം കൊടുത്തു കൊണ്ടും,ജാബിർ (റ) വിന്റെ പിതാവിന്റെ കടങ്ങൾ അഭൗതികമായ നിലക്ക് വീട്ടി കൊടുത്തു കൊണ്ടും ,ഇങ്ങനെ തുടങ്ങി നിരവധി ഇസ്തിഗാസയുമായി ബന്ധപ്പെട്ട ഹദീസുകൾ ഇമാം ബുഖാരി (റ) രേഖപ്പെടുത്തിയിട്ടുണ്ട്.



ഭക്ഷണത്തിനു വേണ്ടി വഫാത്തായ നബി ﷺ യോട് നേരിട്ട് സഹായം തേടിയ സംഭവം   - ഇമാം ത്വബ്റാനി(റ)    ഹി 260 - 360

ഇമാം അബു ഷെയ്ക്ക് അൽ ഇസ്ബഹാനി(റ) - ഹി 274 -369

ഇമാം അബൂബക്കർ ബിൻ മുഖ്‌രി (റ) - ഹി 285 - 381

ഹദീസ് പണ്ഡിതന്മാരുടെ നക്ഷത്രം .ഒരു നൂറ്റാണ്ട് മുഴുവൻ ജീവിച്ചു അടുത്ത തലമുറക്ക് ഹദീസുകൾ ക്രോഡീകരിച്ചു എത്തിച്ചു കൊടുത്ത മഹാ പണ്ഡിത വര്യർ ആ നിലക്ക് പ്രസിദ്ധരായ ഇമാം ത്വബ്റാനിയും,ഹാഫിള് അബു ഷെയ്ക്ക് അൽ ഇസ്ബഹാനിയും , ഇമാം ഇബ്നുൽ മുഖ്‌രിയും ( റ)ഹദീസ് രംഗത്തെ മഹാ പണ്ഡിതന്മാർ ആയിരുന്നു.മൂവരും മദീനയിൽ ആയിരുന്ന സമയത്ത് നടന്ന ഒരു ഇസ്തിഗാസ കാണുക

*عن أبي بكر المقري قال: كنت أنا والطبراني، وأبو الشيخ في حرم رسول الله صلى الله عليه وسلم وكنا على حالة، فأثر فينا الجوع، فواصلنا ذلك اليوم، فلما كان وقت العشاء حضرتُ قبر رسول الله صلى الله عليه وسلم وقلت: يا رسول الله الجوع الجوع وانصرفت فقال لي أبو الشيخ: اجلس فإما أن يكون الرزق أو الموت. قال أبو بكر: فنمت أنا، وأبو الشيخ، والطبراني جالس ينظر في شىء. فحضر بالباب علوي فدق الباب، فإذا معه غلامان مع كل واحد منهما زنبيل كبير فيه شىء كثير. فجلسنا وأكلنا، وظننا أن الباقي يأخذه الغلام، فولى وترك عندنا الباقي، فلما فرغنا من الطعام قال علوي: يا قوم، أشكوتم إلى رسول الله صلى الله عليه وسلم؟ فإني رأيت رسول الله صلى الله عليه وسلم في النوم فأمرني بحمل شىء إليكم

ഇബ്നുൽ മുഖ്‌രി (റ) പറയുന്നു ;ഞങ്ങൾ മൂന്നു പേരും മദീനയിലായിരുന്നു അതി കഠിനമായ വിശപ്പ് ഞങ്ങളെ വല്ലാതെ അലട്ടിയിരുന്നു അങ്ങനെ അന്നേ ദിവസം ഇശായിന്റെ സമയമായപ്പോൾ നബി ﷺയുടെ ഖബർ ശരീഫിന് അടുക്കൽ വന്നുകൊണ്ട് പറഞ്ഞു

*فلما كان وقت العشاء حضرت القبر*
*وقلت يا رسول الله الجوع*

"അല്ലാഹുവിന്റെ റസൂലേ ഞങ്ങൾക്ക് വിശക്കുന്നു". ആ സമയത്ത് ഇമാം ത്വബ്റാനി പറഞ്ഞു; "ഇവിടെ ഇരിക്കൂ, നമുക്ക് ഭക്ഷണം കിട്ടും അല്ലെങ്കിൽ മരണം ആകും".അങ്ങനെ അവിടെ ഇരുന്നപ്പോൾ.

فقمت انا وابو الشيخ فحضر الباب علوي ففتحنا له فإذا معه غلامان
وقال شكوتموني الي النبي صلى الله عليه وسلم*؟ *رأيته في النوم فامرني بحمل شيء اليكم

കുറച്ചു സമയം കഴിഞ്ഞു ഒരാൾ അവിടെ ഞങ്ങളുടെ അടുത്തേക്ക് ഭക്ഷണവുമായി വന്നു. വന്ന ആളുടെ കൂടെ മറ്റ് രണ്ട് പേര് കൂടി ഉണ്ടായിരുന്നു. അതിൽ ഒരാൾ പറഞ്ഞു നിങ്ങൾ ഭക്ഷണത്തിന് വേണ്ടി നബി ﷺ യോട് ആവലാതി ബോധിപ്പിച്ചിരുന്നു അല്ലേ? നബി ﷺതങ്ങൾ ഉറക്കിൽ വന്നു നിങ്ങൾക്ക് ഭക്ഷണം തരാൻ വേണ്ടി ആവശ്യപ്പെട്ടിരുന്നു.

*تاريخ الاسلام للذهبي ( ج- 27/ ص- 39)*📚
*تذکرة الحفاظ للذهبي ( ج- 1 / ص - 973)*📚
*سير اعلام النبلاء للذهبي - ج -16/ص-400)*📚
*الوفاء باؑحوال المصطفی صلی الله عليه وسلم ( ج - 2 / ص = 559) لابن الجوزي رحمه الله*📚
*وفاء الوفاء باخبار دار المصطفی صلی الله عليه وسلم ( ج - 4) للسمهودي*📚

ചരിത്രത്തിൽ വളരെ പ്രമുഖരായ 3 ഹദീസ് പണ്ഡിതന്മാർ വിശപ്പിന്റെ കാഠിന്യം കൊണ്ട് മരണം മുന്നിൽ കണ്ടു റൗളാ ശരീഫിലേക്ക് പോകുന്നു, അവർ നബിﷺ തങ്ങളോട് ഭക്ഷണത്തിനു സഹായം ചോദിക്കുന്നു. സഹായം ചോദിച്ചു എന്ന് മാത്രം അല്ല അവർ ആവശ്യപ്പെട്ട പ്രകാരം നബി ﷺ തങ്ങൾ സ്വപ്നത്തിൽ നിർദ്ദേശം നൽകിയത് അനുസരിച്ചു മദീനക്കാരായ ആളുകൾ അവർക്ക് ഭക്ഷണം എത്തിച്ചു കൊടുക്കുന്നു

പുത്തൻ വാദികളുടെ ആവേശമായ ഇബ്നു തൈമിയ്യയുടെ പ്രിയ ശിഷ്യൻ ഹാഫിള് ദഹബി അദ്ദേഹത്തിന്റെ ഗ്രന്ഥത്തിൽ ഈ ചരിത്ര സത്യം രേഖപ്പെടുത്തുന്നു ഇതിൽ കൂടുതൽ ഇനി എന്താണ് വേണ്ടത്❓

ഇമാം ത്വബ്റാനിക്ക് മനസ്സിലാവാത്ത തൗഹീദ് ആണോ ഇവിടെയുള്ള പുത്തൻ വാദികൾ ആയ മുജാഹിദ് അടക്കമുള്ളവർക്ക് മനസ്സിലായത്

മുത്ത് നബി ﷺയോട് സഹായം വഫാത്തിനു ശേഷം ചോദിക്കുന്നത് മഹാരഥന്മാരുടെ ശൈലിയായിരുന്നു. അവരാരും അതിൽ യാതൊരു ശിർക്കും കണ്ടിരുന്നില്ല.


ഇമാം തിർമുദി (റഹ്) - (ഹിജ്‌റ 209-279)

ആദ്യ നൂറ്റാണ്ടുകളിലെ ഹദീസ് പണ്ഡിതരിൽ പ്രമുഖൻ . പ്രധാനപ്പെട്ട 6 ഹദീസ് ഗ്രന്ഥങ്ങളിൽ (സിഹാഹു സിത്ത) "സുനനു തിർമുദി" യുടെ രചയിതാവ്.

മഹാനവറുകൾ  ഹജ്ജിനെ സംബന്ധിച്ചെഴുതിയ സ്വന്തം ഗ്രന്ഥത്തിൽ പറയുന്നത് കാണുക.


ثم يتوجه الی النبي صلی الله وسلم ويسلم عليه وعلی ضجيعيه رضي الله عنهما ويحسن الظن بالله تعالی اؑنه ربما يبعثه في قبلتهم مغفو را له مکرما
ويعتذر إلی النبي صلی الله عليه وسلم وإليهما فيما کان منه من الخلاف في بعض السنن والمناسک ويقدمهم شفعاء الی الله عز وجل ليختم له علی
دين المصطفی صلی الله عليه وسلم وطريقته ويطوف بسره تحت اسرارهم وبظاهره تحت ظاهرهم في سائر الفرائض والحقوق التي عليه غير مودع
لهم بسره ولا بظاهره اتباعا واقتداء الی اؑن ياؑتيه اليقين. فيبشر بالروح والريحان والاتصال بهم علی المشاهدة والعيان

(269 - کتاب الحج واسراره - للحکيم الترمذي رحمه الله - في باب ” التوجه لزيارة الرسول صلی الله عليه وسلم وآدابه“ (ص- 268

സിയാറത്തിനെ സംബന്ധിച്ച് പറയുന്ന സ്ഥലത്ത് നബി (സ) തങ്ങളിലേക്കും , അതുപോലെ അബുബക്കർ (റ)  , ഉമർ (റ) ഈ മഹാന്മാരിലേക്കും തിരിയണം . ആ മഹനീയ സാന്നിധ്യത്തിൽ വെച്ച് എന്നെ അല്ലാഹു പാപങ്ങൾ പൊറുത്തു തന്നവനാക്കിയും , ആദരണീയനാക്കി മാറ്റും എന്നുള്ള ചിന്ത മനസ്സിൽ കൊണ്ട് വരണം .

അതിനു പുറമെ ഹജ്ജിന്റെ അമലുകളിലും , നബി (സ) തങ്ങളുടെ സുന്നത്തിനോട് എതിരാകുന്ന കാര്യങ്ങൾ സംഭവിച്ചു പോയതിൽ നബി (സ) യോടും , അബൂബക്കർ സിദ്ധീക്ക് (റ) , ഉമർ (റ) യോടും ആവലാതികൾ ബോധിപ്പിക്കണം. നബി (സ) കാണിച്ചു തന്ന ദീനിന്റെ മാർഗത്തിൽ അവസാനം വരെ നില നിൽക്കാനായി മേൽ പറയപ്പെട്ട മൂന്നു മഹത്തുക്കളെ അല്ലാഹുവിന്റെ ശുപാർശകരാക്കി ഉയർത്തി കാണിക്കണം


(ഇമാം തുർമുദി - അൽ ഹജ്ജ് വ അസ്റാറുഹു)

ഇമാം തുർമുദി (റഹ്) ഹജ്ജുമായി ബന്ധപ്പെട്ട കിത്താബിൽ , മദീനാ സിയാറത്തിനെ സംബന്ധിച്ച് പറയുന്ന സ്ഥലത്താണ് ഈ മഹാന്മാരെ അല്ലാഹുവിലേക്കുള്ള ശുപാർശകർ ആക്കണമെന്ന് സ്വന്തം ഗ്രന്ഥത്തിൽ എഴുതിയും വെക്കുന്നത്.


ഇമാം അബൂ ഇസ്ഹാഖുൽ ഹർബി(റ) - (ഹി 198 - 285)

ഇസ്ലാമിക ലോകത്ത് മഹാനവർകളെ കൂടുതൽ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല ഹാഫിള് ദഹബി ,ഖതീബുൽ ബാഗ്ദാദി തുടങ്ങി പ്രമുഖരായ നിരവധി ചരിത്രകാരന്മാർ മഹാനായ ഇമാമിന്റെ ചരിത്രം രേഖപ്പെടുത്തി വച്ചിട്ടുണ്ട്

ആ കാലഘട്ടത്തിലെ മറ്റു പല പണ്ഡിതന്മാരും ഇമാം ഹർബിയെ അഹ്മദ് ബിൻ ഹമ്പൽ തങ്ങളോട് സാമ്യപ്പെടുത്തി കൊണ്ട് സംസാരിക്കാറുണ്ടായിരുന്നു .

*أبو إسحاق إبراهيم الحربي* ’ *(198هـ-285ﻫ)*
*هو الشيخ الإمام الحافظ العلامة شيخ الإسلام ابو اسحاق إبراهيم بن بشير البغدادي الحربي*

*قال ابو عبد الرحمن السلمي رحمه الله ساؑلت الدارقطني عن ابرهيم الحربي فقال ” کان يقاس باؑحمد بن حنبل رضي الله عنهما في زهده وعلمه وورعه

*سير اعلام النبلاء للذهبي- ( ج -13/ ص - 360)* 
*تذکرة الحفاظ - للذهبي ج 2*
*تاريخ الاسلام للذهبي ج 21 - ص 101*📚

ഹദീസ്, ഫിഖ്ഹ് തുടങ്ങിയ വിജ്ഞാന മേഖലകളിൽ മഹാനവർകളുടെ പ്രാഗല്ഭ്യം അവി തർക്കിതമാണ് ഈ നിലകളിലൊക്കെ പ്രസിദ്ധനായ ഇമാം ഹർബി മഹാനായ മഹ്റൂഫ് കർഹി( റ )ന്റെ കബറിനെ സംബന്ധിച്ച് പറഞ്ഞത്

ابراهيم الحربي من أكابر الأئمة وكانوا يقولون عليه شيخ الإسلام وكان يقاس بأحمد بن حنبل قال إبراهيم الحربي : قبر معروف الترياق المجرب
( *تاريخ الإسلام للذهبي* 📚)
طبقات الحنابلة للقاضي أبي الحسين محمد بن أبي يعلى الفراء البغدادي الحنبلي (451- 526 ھ) ( ص - 382)

പ്രശ്നങ്ങളും, പ്രയാസങ്ങളും പരിഹരിക്കാനുള്ള ഏറ്റവും നല്ല സ്ഥലം എന്നാണ് അത് പ്രവൃത്തി പഥത്തിൽ തന്നെ നിരവധി ആളുകൾക്ക് തെളിഞ്ഞതും ആണെന്നും ഇമാം ഹർബി( റ ) പറയുന്നു.

ഹാഫിള് ദഹബി താരീഖുൽ ഇസ്‌ലാം

ഖബറിൻറെ അടുക്കൽ പ്രശ്ന പരിഹാരത്തിന് പോവുക എന്നു കേട്ടാൽത്തന്നെ പുത്തൻ വാദികൾക്കു അതിൽ കൂടുതൽ ഒന്നും വേണ്ടിവരില്ല ഉറഞ്ഞു തുള്ളാൻ. പ്രശ്ന പരിഹാരങ്ങൾക്ക് വേണ്ടി മറ്റൊരു മഹാന്റെ ഖബറിടം സന്ദർശിക്കുകയും അത് പ്രശ്ന പരിഹാരങ്ങൾക്കുള്ള കേന്ദ്രമാണെന്നു പ്രഖ്യാപിക്കുകയും പ്രവൃത്തി പഥത്തിൽ തെളിയിക്കപ്പെട്ട യാഥാർഥ്യമാണെന്നും തുറന്നുപറയുകയാണ് മഹാൻ ചെയ്തിരിക്കുന്നത്.


ഇമാം ഇബ്‌നു അബീ ആസ്വിമ് (റ) - (ഹി 206 - 287)


*(طلحه ابن عبيد الله ) .... من ذلك الموضع فاشتري دارا بسبعين ألف درهم وهي التي فيها قبره بحضرة الهجرتين وقد رأيت جماعة من أهل العلم وأهل الفضل إذا هم أحدهم أمر قصد الي قبره فسلم عليه ودعا لحضرتك، وكان يعرف الاجابه ، وأخبرنا مشايخنا قديما إنهم رأوا من كان قبلهم يفعله
*کتاب ” الآحاد والمثاني “ لابن ابي عاصم ( 206- 287) ( ج- 1/ ص - 163*📚
*معرفة الصحابة لابي نعيم الاصبهاني رحمه الله ( ج - 1- / ص- 100)*📚


മഹാനായ നബിﷺ സ്വർഗ്ഗത്തിലാണെന്ന് പ്രഖ്യാപിച്ച സ്വഹാബികളിൽ പ്രമുഖനായ ത്വൽ- ഹത്ത് ( റ) എഴുപതിനായിരം ദിർഹം ചിലവഴിച്ചു കൊണ്ട് വാങ്ങിച്ച വീട്ടിലാണ് മഹാനവർകളുടെ ഖബർ ഉള്ളത്

പണ്ഡിതന്മാരും, സ്വാലിഹീങ്ങളും ആയ ആളുകൾ അവർക്ക് പ്രയാസങ്ങൾ ഉണ്ടാകുന്ന സമയങ്ങളിൽ ത്വൽഹ (റ ) ന്റെ ഖബർ ശരീഫിലേക്ക് പോയി കൊണ്ട് മഹാനവർടുകൾക്ക് സലാം ചൊല്ലി അവിടെവച്ച് ദുആ ചെയ്യുന്നത് പതിവായിരുന്നു.

അതിൽ അവർക്ക് ഉത്തരം ലഭിക്കുമെന്ന ബോധ്യവും ഉണ്ടായിരുന്നു. നമ്മുടെ മുൻകാല മശായിഖുകൾ അവരുടെ പൂർവ്വികരിൽ നിന്നും മേൽപറഞ്ഞ വിധത്തിൽ ചെയ്തിരുന്നതായി റിപ്പോർട്ട് ചെയ്തിട്ടുമുണ്ട്.

ഇമാം ഇബ്നു അസ്വീമ് - ആഹാദു- വാൽമസാനി* 📚


ഇമാം ഇബ്നു ഹിബ്ബാൻ(റ) - (ഹി 233 - 354)


പ്രമുഖ ഹദീസ് പണ്ഡിതനായ ഇമാം നസായി (റ) യുടെ ശിഷ്യനും, ഇമാം ഹാക്കിം (റ) ഉസ്താദും കൂടിയായിരുന്നു ഇമാം ഇബ്നു ഹിബ്ബാൻ( റ).

ഇമാം ഇബ്നുഹിബ്ബാൻ പറയുന്നു :

علي بن موسی الرضی رضي الله عنه
*ومات على بن موسى الرضا بطوس من شربة سقاه إياها المأمون فمات من ساعته وذلك في يوم السبت آخر يوم سنة ثلاث ومائتين وقبره بسنا باذ خارج النوقان مشهور يُزار بجنب قبر الرشيد قد زرته مرارا كثيرة وما حلت بي شدة في وقت مقامى بطوس فزرت قبر على بن موسى الرضا صلوات الله على جده وعليه ودعوت الله إزالتها عنى إلا أستجيب لي وزالت عنى تلك الشدة وهذا شيء جربته مرارا فوجدته كذلك أماتنا الله على محبة المصطفى وأهل بيته الله عليه وعليهم أجمعين

*كتاب ”الثقات“ لابن حبان رحمه الله( ج – 8 – ص: 456-457)*📚

അലിയ്യുബിനു മൂസരിളാ (റ )മഖ്ബറ നില കൊള്ളുന്നത് സനാബാദ് എന്ന സ്ഥലത്താണ് .എല്ലാ വിഭാഗം ജനങ്ങളും മഹാനെ അവിടെ സിയാറത്ത് ചെയ്യാറുണ്ട്. ഇമാം ഇബ്നു ഹിബ്ബാൻ തുടരുന്നു; ഞാൻ തൂസിൽ താമസിക്കുന്ന സമയത്ത് എനിക്കെന്തെങ്കിലും പ്രയാസങ്ങളും, വിഷമങ്ങളും നേരിട്ടാൽ നേരെ പോകുന്നത് മൂസ രിളാ(റ) വിന്റെ അവരുടെ കബറിനടുക്കലേക്കാണ്. അവിടെ ചെന്നു കൊണ്ടു അല്ലാഹുവിനോട് പ്രാർത്ഥിച്ചാലുടനെ എനിക്ക് ഇതുവരെ ഉത്തരം കിട്ടാതെ ഇരുന്നിട്ടില്ല .നിരവധി അനുഭവങ്ങൾ എന്റെ ജീവിതത്തിൽ ഇങ്ങനെ ഉണ്ടായിട്ടുണ്ട്.

ഇമാം അവർകളുടെ സ്വന്തം കിത്താബ് ആയ "കിതാബ് സിഖാത്ത്" 📚ഇത് രേഖപ്പെടുത്തി വച്ചിരിക്കുന്നു.

ഇവിടെ എന്താണ് കാണുന്നത് വലിയ അറിയപ്പെട്ട ഹദീസ് പണ്ഡിതനായ ഇമാം ഇബ്നു ഹിബ്ബാൻ പ്രയാസങ്ങൾ വരുന്ന സമയത്ത് ഒരു വലിയ മഹാന്റെ മഖ്ബറയിലേക്ക് യാത്രയായി കൊണ്ട് അവിടെ വച്ച് പ്രാർത്ഥന നടത്തുമ്പോൾ ഉത്തരം കിട്ടുന്നു എന്ന് സാക്ഷ്യപ്പെടുത്തുന്നു.

മഖ്ബറകൾ പൊളിച്ചു മാറ്റിയാൽ നിങ്ങൾക്ക് മലക്കുകളുടെ സഹായം കിട്ടും എന്ന് പഠിപ്പിച്ച കേരള പുത്തൻവാദികളുടെ നേതാവായ ഉമർ മൗലവി അടക്കമുള്ള ആളുകൾ അവരുടെ ഭാഷയിൽ ഇമാം ഇബ്നു ഹിബ്ബാൻ (റ)ആയിരം വട്ടം മുശ്രിക്കായി തീർന്നിരിക്കും .

മഹാന്മാരെ തവസ്സുലാക്കി കൊണ്ടും, ഇസ്തിഗാസ ചെയ്തു കൊണ്ടും, അവരുടെ സാമിപ്യം കരസ്ഥമാക്കിക്കൊണ്ടും ഒക്കെ ആവശ്യ പൂർത്തീകരണം നടത്തുന്നതാണ് സ്വഹാബികൾ മുതൽ പിൽക്കാലത്ത് ഇമാമുകൾ അടക്കം തുടർന്നു വരുന്നത് നാം കാണുന്നത്.



ഇമാം അബുൽ ഹൈരിൽ അഖ്ത്വഹ് (റ) - (ഹി 343)

വഫാത്തായ നബിﷺ അതിഥിയെ സ്വീകരിച്ചത് എങ്ങനെ ❓


തസവ്വുഫിന്റെ രംഗത്ത് വളരെ മഹാനായിരുന്നു ഇമാം അബുൽ ഹൈർ.

നിരവധി കറാമത്തുകൾ ജീവിതത്തിൽ പ്രകടമാക്കിയ വ്യക്തിത്വമായിരുന്നു മഹാനെന്നു ചരിത്രകാര പണ്ഡിതന്മാർ രേഖപ്പെടുത്തിയതായി കാണാം .മഹാനായ ഇമാം അബുൽ ഹൈർ മദീനയിൽ വെച്ച് വിശന്നുവലഞ്ഞപ്പോൾ ചെയ്ത ഒരു ഇസ്തിഗാസ കാണുക

*قال أبو الخير الأقطع رحمه الله تعالي : دخلت مدينة رسول الله صلى الله تعالى عليه وسلم وأنا بفاقة، فأقمت خمسة أيام ما ذقت ذواقا، فتقدمت إلى القبرالشريف وسلمت على النبي صلى الله تعالى عليه وسلم وعلى أبي بكر وعمر رضي الله عنهما وقلت: أنا ضيفك يا رسول الله، وتنحّيت ونمت علي خلف المنبر، فرأيت في المنام النبي صلى الله تعالى عليه وسلم وأبو بكر عن يمينه وعمر عن شماله وعلي بن أبي طالب بين يديه، فحركني عليّ وقال: قم، قد جاء النبي صلى الله عليه وسلم،* *فقمت إليه وقبلت بين عينيه*، فدفع إليّ رغيفا، فأكلت نصفه، وانتبهت فإذا في يدي النصف الآخر

ഇമാം അബുൽ ഹൈർ (റ ) മദീനയിൽ ഭക്ഷണം ഒന്നുമില്ലാതെ അഞ്ചു ദിവസം വളരെയധികം ബുദ്ധിമുട്ടുണ്ടായി. അവസാനം മഹാനായ നബി ﷺ യുടെ ഖബർ ഷെരീഫിന് അടുക്കലേക്ക് വന്നുകൊണ്ട് പറഞ്ഞു;

"യാ റസൂലല്ലാഹ്" ഞാൻ ഇവിടെ വന്നിരിക്കുന്നത് തങ്ങളുടെ അതിഥിയായി കൊണ്ടാണ്,അതിനു ശേഷം മഹാൻ ഒരല്പം തെറ്റി കൊണ്ട് മിമ്പറിന് പിന്നിലായി കടുത്ത വിശപ്പിന്റെ കാഠിന്യത്താൽ ഒരൽപം ഉറങ്ങിപ്പോയി.

ഉറക്കിൽ മഹാനവർകൾ കാണുന്നത് അബൂബക്കർ സിദ്ധീക്ക് തങ്ങളെയും, ഉമർ തങ്ങളുടെയും, അലി തങ്ങളുടെയും ഇടയിലായി കൊണ്ട് നബി ﷺ നിൽക്കുന്നു .അലി ബിൻ അബീത്വാലിബ് (റ ) എന്നെ ഉറക്കിൽ നിന്നും ഉണർത്തിയ ശേഷം പറയുന്നു വേഗം എഴുന്നേൽക്കുക നബിﷺ തങ്ങൾ വന്നിട്ടുണ്ട് അതുകേട്ട് മാത്രം ഞാൻ നബിﷺ തങ്ങളുടെ അരികിലെത്തി നബിﷺ യുടെ രണ്ടു കണ്ണുകൾക്കിടയിൽ ചുംബിച്ചു ആ സമയത്ത് നബി ﷺ ഒരു പത്തിരി എനിക്ക് നൽകി.

വിശപ്പിനാൽ ഞാൻ അതിന്റെ പകുതി കഴിച്ചു ഈ സമയത്തായിരുന്നു എന്റെ ഉറക്കം ഞെട്ടി. ഉണർന്ന് നോക്കുമ്പോൾ ഞാൻ കഴിച്ച പത്തിരിയുടെ പകുതിഭാഗം എന്റെ കയ്യിൽ ബാക്കിയുണ്ടായിരുന്നു.

*ലോക പ്രശസ്തരായ നിരവധി ഇമാമുകൾ ഇത് റിപ്പോർട്ട് ചെയ്യുന്നു* .

*تاريخ مدينة دمشق لابن عساکر رحمه الله (ج-66/ ص- 160-161)*📚
*مثير العزم الساکن الی اشرف الاماکن - لابن الجوزي رحمه الله ( ج - 2/ ص- 302- 303)*📚
*الدرة الثمينة في اؑخبارِ المدينة للحافظ ابن النجار رحمه الله ( ص- 225)*📚
*تاريخ الاسلام للذهبي ( ج- 25/ ص - 488)*📚
*طبقات الاولياء - لابن الملقن رحمه الله ( ص- 191- 192)*📚

*مرشد الزوار الی قبور الابرار المسمی الدر المنظم - للامام العارف موفق الدين بن عثمان رحمه الله ( ص - 397- 398)*📚
*مسالک الاؑبصار في ممالک الاؑمصار لابن فضل الله العُمري شهاب الدين احمد بن يحيی رحمه الله - ( ج - 8 /ص - 208- 209)*📚
*مصباح الظلام - للمراکشي ( ص - 62)*📚
*طبقات الصوفية – ابوعبد الرحمن محمد بن الحسين السلمي (412 هــ) (ص : 280- 281)*📚
*سير سلف الصالحين – الحافظ ابو القاسم إسماعيل بن محمد بن الفضل الإصبهاني رحمه الله (المتوفي في سنة 535هــ) (ص : 614)*📚
*صفة الصفوة – ابن الجوزي رحمه الله (ص : 253)*📚

*مناقب الأبرار ومحاسن الأخيار - الحسين بن نصر بن خميس – رحمه الله ( ج- 2 - : 704)*📚
*بهجة النفوس والأسرار – ابومحمد المرجاني – رحمه الله ( ج- 2/ ص: 969)*📚
*وفاء الوفا بأخبار دار المصطفى – السمهودي رحمه الله ( ج- 5 /ص: 79)*📚
*كتاب دفع شبه من شبه وتمرد – تقي الدين ابي بكر الحصني الدمشقي - رحمه الله ( ص : 125)*📚
*القول البديع في الصلاة على الحبيب الشفيع- للحافظ السخاوي رحمه الله ( ص : 325)*📚


ആത്മീയ രംഗത്ത് നടക്കുന്ന അത്ഭുതങ്ങൾ അവ തൂലികകൾ കൊണ്ട് വർണ്ണിക്കാൻ നാം പലപ്പോഴും അശക്തർ ആയിരിക്കും. ഇവിടെ കാണുന്നത് ഒരാൾ നേരിട്ട് പോയി പറയുന്ന ശൈലിയിൽ ഞാൻ അങ്ങയുടെ അതിഥിയാണ് നബിയെﷺ എന്ന് പറയുകയും അതിഥിയെ സൽക്കരിക്കൽ ഭക്ഷണം കൊടുത്തു കൊണ്ട് തന്നെയാണ് എന്നതിൽ തർക്കമില്ലല്ലോ.

മഹാനായ നബിﷺ തങ്ങൾ ആ ഭക്ഷണം കൊടുക്കുകയും അതിലുപരി അദ്ദേഹത്തിന് ചുംബിക്കാനുള്ള അവസരം നൽകുകയും ചെയ്യുന്നു.

ഇത് സ്വപ്നത്തിലാണ് സംഭവിച്ചതാണെങ്കിൽ ഇമാം അബുൽ ഹൈർ ഞെട്ടിയുണർന്നപ്പോൾ സ്വപ്നത്തിൽ നബിﷺ തങ്ങൾ നൽകിയ പത്തിരിയുടെ ബാക്കി ഭാഗങ്ങൾ സ്വന്തം കയ്യിൽ കാണുകയും ചെയ്യുന്നു.സ്വന്തം ബുദ്ധി കൊണ്ടും യുക്തി കൊണ്ടും മതത്തെ കൂട്ടുകയും, കിഴിക്കുകയും ചെയ്യുന്ന ആളുകൾക്ക് ഇതൊന്നും ഉൾക്കൊള്ളാൻ സാധ്യമല്ല.പക്ഷേ ഇസ്ലാമിക ലോകത്ത് പ്രമുഖരായ ഡസൻ കണക്കിന് ഇമാമുകൾ ഈ ചരിത്ര സത്യത്തെ അവരുടെ ഗ്രന്ഥങ്ങളിലൂടെ മാനവരാശിക്ക് സമർപ്പിക്കുന്നു.

വിശന്നു വലഞ്ഞപ്പോൾ വഫാത്തായി ഖബറിൽ കിടക്കുന്ന നബിﷺ യോട് ഞാൻ തങ്ങളുടെ അതിഥി ആണെന്ന് വിളിച്ചുപറയുന്നു ശിർക്കാണെങ്കിൽ ഒരിക്കലും ഇമാം അബുൽ ഹൈർ പറയില്ല .

ആ പ്രയോഗം ശിർക്കാണെങ്കിൽ ആ വിളിക്ക് നബി ﷺകൂട്ട് നിൽക്കില്ല എന്നതിൽ സംശയിക്കാനില്ലല്ലോ .

ശിർക്കിന്റെ കണിക പോലും ഉണ്ടായിരുന്നുവെങ്കിൽ ഇസ്ലാമിക ലോകത്തെ വിജ്ഞാന ഗോപുരങ്ങൾ ആയ മഹത്തുക്കളായ ഇമാമുകൾ ഒരിക്കലും അവരുടെ ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തി വെയ്ക്കുകയില്ലായിരുന്നു.



ഇമാം അബൂ അബ്ദില്ലാഹി ബിൻ മഹാമിലി(റ) - (ഹി 235 - 330)

الإمام أبو عبد الله الحسين بن إسماعيل بن محمد بن إسماعيل بن سعيد بن أبان الضبي البغدادي المحاملي (235 - 330 هـ

ഹദീസ് രംഗത്തെ പ്രമുഖ പണ്ഢിതനും, ഫിഖ്ഹിൽ അഗാധ ജ്ഞാനവും കരസ്ഥമാക്കിയ മഹാനായ പണ്ഡിതനായിരുന്നു ഇമാം മഹാമിലി .

ഇമാം ത്വബ്റാനി (റ) , ഇമാം ദാറുഖുത്തുനി (റ) തുടങ്ങിയ ഹദീസ് രംഗത്തെ നക്ഷത്രങ്ങളായി ലോകത്ത് നിറഞ്ഞു നിൽക്കുന്ന ഇമാമുകളുടെ ഉസ്താദ് കൂടിയാണ് ഇമാം മഹാമിലി (റ) എന്നത് കൂട്ടിവായിക്കുക.

ഇമാം മഹാമിലി( റ ) പറയുന്നു

*حدثني أبو عبد الله محمد بن علي بن عبد الله الصُّوري قال سمعت أبا الحُسين محمد بن أحمد بن جُمَيْع يقول سمعت أبا عبد الله ابن المحاملي يقول: أعرف قبر معروف الكرخي منذ سبعين سنة ما قصده مهموم إلا فرج الله همه

*تاريخ بغداد – للخطيب البغدادي رحمه الله – (ج -1 / ص : 445)*📚
*كتاب مناقب معروف الكرخي وأخباره – ابن الجوزي رحمه الله ( ص: 201)*📚


മാനസിക പ്രയാസങ്ങളും, വിഷമങ്ങളും അനുഭവിക്കുന്ന ഏതൊരു വ്യക്തിക്കും മഹാനായ മഹ്റൂഫുൽ കാർഹി( റ ) ഖബർ ഉദ്ദേശിച്ചു കൊണ്ട് പോയി ആ മഖാമിൽ വച്ച് ദുആ ചെയ്താൽ അല്ലാഹു അദ്ദേഹത്തിന്റെ പ്രയാസങ്ങൾ പരിഹരിച്ചു കൊടുക്കാതെ ഇരുന്നിട്ടില്ല. ഇത് 70 കൊല്ലമായി എനിക്കറിയുന്ന യാഥാർഥ്യമാണ്.

ശിർക്കോ, ശിർക്കിലേക്കുള്ള വസീലയോ ഇത് ആയിരുന്നുവെങ്കിൽ തൗഹീദ് പ്രചരിപ്പിക്കാൻ അഹോരാത്രം അദ്ധ്വാനിച്ച ഇമാമുകൾ ഇത് ഒരിക്കലും പ്രോത്സാഹിപ്പിക്കില്ലായിരുന്നു എന്നത് പറയേണ്ടതില്ലല്ലോ! അതിനെ തൊട്ട് മുസ്ലിം ഉമ്മത്തിനെ ഇമാമുകൾ തടയുകയും ചെയ്യുമായിരുന്നു.



അബുൽ അബ്ബാസ് അഹ്മദുൽ മുഖ് രി (റ) - (ഹി. 373)



وقال ابو العباس أحمد المقري الضرير التونسي جعت بالمدينة ثلاثة ايام فجئت الي القبر وقلت يا رسول الله جعت ثم نمت ضعيفا فلكزتني جارية برجلها الخ . فقمت إليها اعزم فقمت معها الي دارها فقدمت لي خبز بر وتمرا وسمنا وقالت كل ابالعباس فقد أمرني بهذا جدي رسول الله صلي الله عليه وسلم


മഹാനായ ഇമാം അബുൽ അബ്ബാസ് മദീനയിൽ താമസിക്കുന്ന സമയത്ത് മൂന്നു ദിവസത്തോളം ഭക്ഷണം കിട്ടാതെ കഠിനമായ വിശപ്പു സഹിക്കേണ്ട ഒരുഘട്ടം വന്നു .അങ്ങനെ മഹാനവർകൾ നബിﷺ യുടെ കബറിന്റെ അടുക്കലേക് പോയി എന്നിട്ടു പറഞ്ഞു; "നബിയെ എനിക്ക് വിശക്കുന്നുണ്ട് ഭക്ഷണം വേണം"

പിന്നീട് വിശപ്പിന്റെയും, കഠിനമായ ക്ഷീണത്തിന്റെയും കാരണത്താൽ ഞാൻ ഉറങ്ങിപ്പോയി .അങ്ങനെ ഉറക്കിനിടയിൽ ഒരു പെൺകുട്ടി വന്നു കൊണ്ട് എന്റെ കാലിൽ തട്ടി വിളിച്ചപ്പോഴാണ് ഞാൻ ഉണരുന്നത് ആ കുട്ടി എന്നോട് അവളുടെ കൂടെ വീട്ടിലേക്ക് ചെല്ലാൻ ചെല്ലാൻ ആവശ്യപ്പെട്ടു .

വീട്ടിലെത്തിയപ്പോൾ പത്തിരിയും, കാരക്കയും ,നെയ്യും അടങ്ങിയ ഭക്ഷണം നൽകിക്കൊണ്ട് എന്നോട് പറഞ്ഞു; "ഓ അബുൽ അബ്ബാസ് നിങ്ങൾ നല്ലതു പോലെ ഭക്ഷണം കഴിച്ചു കൊള്ളുക.എന്റെ വല്ല്യാപ്പ (ഈ പെൺകുട്ടി ഒരു സയ്യിദത്ത് ആണെന്ന് ഇതിൽനിന്നു മനസ്സിലാക്കാം) മഹാനായ നബിﷺ നിങ്ങൾക്ക് ഭക്ഷണം നൽകാൻ എന്നോട് കൽപ്പിച്ചത് അനുസരിച്ചാണ് ഞാൻ നിങ്ങളെ ഉറങ്ങുന്ന സ്ഥലത്തു വന്നു കൊണ്ട് എന്റെ വീട്ടിലേക്ക് ക്ഷണിച്ചത്.


ഇത് റിപ്പോർട്ട് മഹാന്മാരായ ഇമാമുകളും അവരുടെ ഗ്രന്ഥങ്ങളും കാണുക

*كتاب " معجم السفر " - الحافظ أبو طاهر أحمد بن محمد بن سِلَفَة السِّلَفِي الأصبهاني رحمه الله (478- 576 هـ(*📚
*وفاء الوفا باخبار دار المصطفی للسمهودي رحمه الله( ج 3)*📚
*كتاب دفع شبه من شبه وتمرد – تقي الدين ابي بكر الحصني الدمشقي - رحمه الله ( ص : 134)*📚

ഇമാം ത്വബ്റാനിയും, ഇമാം അബുൽ ഹൈറും അങ്ങനെ നിരവധി മഹത്തുക്കളായ ഇമാമുകൾ ഭക്ഷണത്തിനു പ്രയാസപ്പെട്ട സമയത്തു പോലും അവരൊക്കെ നബിﷺ തങ്ങളുടെ ഖബർ ശരീഫിന് അടുക്കലേക്കു പോയി ജീവിത കാലത്ത് നേരിട്ട് ചോദിക്കുന്ന അതേ ശൈലിയിൽ തന്നെ അവരുടെ ആവലാതികൾ ബോധ്യപ്പെടുന്നതാണ് നാം കണ്ടത്.

എന്താണ് ഇസ്ലാം, എന്താണ് പ്രാർത്ഥന എന്നൊന്നും മനസ്സിലാക്കാത്ത ചില വിവരദോഷികൾ ആണ് ഇതൊക്കെ ശിർക്കായി അവതരിപ്പിക്കുന്നത് ഇതൊക്കെ റിപ്പോർട്ട് ചെയ്യുന്ന പണ്ഡിതന്മാർ ആകട്ടെ ഇസ്ലാമിക ചരിത്രത്തിൽ നക്ഷത്ര തുല്യരായി അറിയപ്പെടുന്ന ഇമാമുകളും.


ഇമാം അബുൽഖാസിം സാബിത്ത് ബിൻ അഹമ്മദൽ ബാഗ്ദാദി -(ഹി - 401)


*اخبرنا اؑبو الفتح نصر الله بن محمد حدثنا نصر بن ابراهيم - املاء- حدثني أبو القاسم ثابت بن أحمد بن الحسين البغدادي اؑنه رأى رجلا بمدينةالنبي صلى الله عليه وآله وسلم، أذن الصبح عند قبر رسول الله صلى الله عليه وآله وسلم، فقال فيه: الصلاة خير من النوم، فجاءه خادم من خدم المسجدفلطمه حين سمع ذلك منه، فبكى واستغاث بالنبي صلى الله عليه وآله وسلم، وقال: يا رسول في حضرتك يفعل بي هذا الفعل. قال: فضربه الفالج في الحال، وحمل إلى داره، فمكث ثلاثة أيام، ثم مات

*تاريخ مدينة دمشق لابن عساکر رحمه الله (ج- 11/ ص - 104)* 📚


മഹാനായ ഇമാം അബുൽ ഖാസിം ബാഗ്ദാദി (റ) മദീനയിൽ മസ്ജിദുന്നബവിയിൽ ഉള്ള ഒരു സമയത്താണ് ഈ സംഭവം നടക്കുന്നത്.

ഒരാൾ സുബഹി സമയത്ത് നബി ﷺ യുടെ ഖബറിന് അടുക്കൽ വെച്ചു സുബഹി വാങ്ക് കൊടുക്കുകയായിരുന്നു. അങ്ങനെ "അസ്വലാത്തു ഹൈറുന് മിനന്നൗം" എന്നത് വാങ്കിൽ വിളിച്ച് പറഞ്ഞപ്പോൾ അന്നവിടെ പള്ളി പരിപാലനം നടത്തിയിരുന്ന ഒരു വ്യക്തി യാതൊരു പ്രകോപനവും കൂടാതെ വാങ്ക് വിളിച്ച വ്യക്തിയുടെ മുഖത്ത് അടിച്ചു .അങ്ങനെ അദ്ദേഹം കരഞ്ഞു കൊണ്ട് നബി യുടെ ഖബറിന് അടുക്കൽ വന്നു ഇങ്ങനെ പറഞ്ഞു "ഓ റസൂലേ തങ്ങളുടെ സമീപത്തു വെച്ചാണ് ഞാൻ മർദ്ദനത്തിന് ഇരയാക്കപ്പെട്ടത്.

കൂടുതലൊന്നും താമസിച്ചില്ല പെട്ടെന്ന് തന്നെ അടിച്ച വ്യക്തി അവിടെ കുഴഞ്ഞു വീണു അദ്ദേഹത്തെ എടുത്തു കൊണ്ടു പോയെങ്കിലും മൂന്നു ദിവസത്തിനകം ആ വ്യക്തി മരണപ്പെടുകയും ചെയ്തു.

റിപ്പോർട്ട് ചെയ്തിരിക്കുന്ന മറ്റു ഗ്രന്ഥങ്ങൾ ഏതാണെന്നു കൂടി കാണുക

*تاريخ مدينة دمشق لابن عساکر رحمه الله (ج- 11/ ص - 104)*📚
*مصباح الظلام للمراکشي ( ص- 99- 100)*📚
*كتاب دفع شبه من شبه وتمرد – تقي الدين ابي بكر الحصني الدمشقي - رحمه الله ( ص : 133- 134)*📚
*تاريخ الإسلام للحافظ الذهبي – ( ج – 10 / ص : 406)*📚
*وفاء الوفاء للسمهودي رحمه الله – ( ج – 5 ص : 80)*📚

നബി ﷺ യുടെ സാന്നിധ്യത്തിൽ വെച്ച് അക്രമിക്കപ്പെട്ട ഒരാൾക്കു അവിടെ വെച്ച് തന്നെ നബി ﷺ യോട് പരാതിപ്പെട്ടപ്പോൾ അതിനുള്ള ശിക്ഷ ദുനിയാവിൽ വെച്ച് തന്നെ അല്ലാഹു കൊടുക്കുന്നതാണ് നാം ഇവിടെ കണ്ടത്.

മുന്ഗാമികളിൽഇമാമുകൾ അടക്കം പലരും ഭക്ഷണം ഇല്ലാത്തതിനു നബിﷺ യോട് പരാതിപ്പെടുന്നു, ആക്രമിക്കപ്പെട്ടതിന് പരാതിപ്പെടുന്നു ഇതൊക്കെയാണ് ആദ്യ നൂറ്റാണ്ടുകളിൽ തന്നെ സച്ചരിതരായ ആളുകളിൽനിന്ന് നാം റിപ്പോർട്ട് വായിച്ചു കാണുന്നത്. ലോകപ്രശസ്തരായ ഇമാമുകൾ ഈ വിഷയം സവിസ്തരം അവരുടെ ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തുകയും ചെയ്തു .



ഇമാം അബൂബക്കർ ബിൻ ഫൂറക്ക്(റ) - (ഹി - 406)

ഇസ്‌ലാമിക ലോകത്ത് വളരെ അറിയപ്പെട്ട മഹാനായ ഇമാം ഫൂറക്ക് (റ) ചരിത്രം വിശദമായി ഹാഫിള് ദഹബി രേഖപ്പെടുത്തിയ ശേഷം അവസാന ഭാഗം ഇങ്ങിനെ വായിക്കാം

وجرت له بها مناظرات ، وكان شديد الرد على ابن كرام ، ثم عاد إلى نيسابور ، فسم في الطريق ، فمات بقرب بست ، ونقل إلى نيسابور ، ومشهده بالحيرة يزار ، ويستجاب الدعاء عنده

നൈസബൂരിലേക്ക് പോകുന്ന വഴിയിൽ ശത്രുക്കൾ വിഷം കൊടുത്തു കൊണ്ട് മഹാനായ ഇമാമിനെ കൊലപ്പെടുത്തി .ജനാസ നൈസപൂരിലേക്ക് കൊണ്ടുവരികയും ചെയ്തു .ഇമാമിന്റെ മഖ്‌ബറ അൽ- ഹിയർത് എന്ന സ്ഥലത്താണ് നിലകൊള്ളുന്നത് ധാരാളം ആളുകൾ അവിടെ സിയാറത്ത് ചെയ്യപ്പെടുന്നു. ആ മഖ്ബറയിലേക്ക് പോയി കൊണ്ട് മഹാനവർകളെ ഇടയാളനാക്കി ദുആ ചെയ്താൽ ആ ദുആക്ക് ഉത്തരം കിട്ടും.

സാക്ഷാൽ ഇബ്നു തൈമിയ്യയുടെ ശിഷ്യനായ ദഹബി ആണ് ഇത് രേഖപ്പെടുത്തിവെച്ചിരിക്കുന്നത് സിയർ അഹ്‌ലാമി നുബല* 📚

ഈ സംഭവം രേഖപ്പെടുത്തിയ മറ്റ് ഇമാമുകളും ഗ്രന്ഥങ്ങളും കാണുക

*کتاب - تبيين كذب المفتري فيما نسب إلى الإمام أبي الحسن الأشعري - لأبي القاسم علي بن الحسن بن هبة الله المعروف بابن عساكر (المتوفى: 571هـ) ( ص – 233)*📚
*تاريخ الإسلام – للذهبي – (ج -28 / ص : 147-148)*📚
*سير أعلام النبلاء للذهبي – ج – 17/ ص : 215)*📚
*طبقات الشافيعة لابن كثير – ( ج – 1/ ص: 339)*📚

*طبقات الشافعية للسبكي رحمه الله – (ج 4 / ص : 129-130)*📚
*وفيات الأعيان – لابن خلٍّكان رحمه الله ( – ج 4 / ص: 272) ترجمة رقم 610)*📚
*تشنيف المسامح بجمع الجوامع – للإمام بدر ا لدين الزركشي رحمه الله (794هـ) ج- 4 ص – 854-855)*📚
*طبقات الشافيعة – لابن قاضي شهبة – ج – 1 / ص – 185)*📚
*لعبد الله بن أسعد بن علي بن سليمان اليافعي اليمني المكي أبو محمد المتوفی سنة 768ھ)*
*مرآة الجنان وعبرة اليقظان في معرفة ما يعتبر من حوادث الزمان(ج- 3/ ص- 14- 15)*📚

ഖബറിന്റെ അടുക്കലേക്ക് ആവശ്യ പൂരണത്തിന് പോകരുതെന്നും, പ്രാർത്ഥനക്ക് മധ്യവർത്തി ആവശ്യമില്ല എന്നും പറയുന്നവരാണ് പുത്തൻ വാദികൾ. അവരുടെ നേതാവ് തന്നെ എഴുതി വച്ചിരിക്കുന്നത്,
മഹാനായ ഇമാം അബൂ ബക്കർ ബിൻ ഫൂറക്ക് തങ്ങളുടെ കബറിങ്കൽ പോയി ദുആ ചെയ്താൽ അതിന് ഉത്തരം കിട്ടുക തന്നെ ചെയ്യും എന്നാണ്.


ഇമാം അബൂസഈദ് അന്നൈസാബൂരി (റ) - (ഹിജ്റ - 407 )

ഖബറിൽ കിടക്കുന്ന നബി (സ) യോട് ഭക്ഷണം ചോദിക്കുകയോ?

ഇമാം നൈസാബൂരി( റ) പറയുന്നു മദീനയിൽ ഫക്കീറൻന്മാരായ സൂഫിയാക്കൾക്ക് ഭക്ഷണമൊന്നും വേണ്ട-വിധം ലഭിക്കാതെ വളരെയധികം പ്രയാസപ്പെട്ടു. അല്ലാഹുവിന് ഇബാദത്ത് ചെയ്യാനുള്ള അവസരം ഇല്ലാതാകുമോ എന്ന് ആശങ്കപ്പെട്ടു കൊണ്ട് നബി ﷺ യുടെ ഖബർ ശരീഫിന് അടുക്കൽ പോയി കൊണ്ട് പറഞ്ഞു : "യാ റസൂലല്ലാ വിശക്കുന്നുണ്ട്*"

അൽപ്പസമയത്തിനുശേഷം ഒരു പെൺകുട്ടി ഭക്ഷണവും, മധുരപലഹാരങ്ങളും കൊണ്ട് മദീന പള്ളിയിൽ വന്നു ചോദിച്ചു ആരാണ് നബിﷺ തങ്ങളോട് വിശക്കുന്നുവെന്ന് പരാതിപ്പെട്ടത്? അങ്ങനെ ആ കുട്ടിയോട് ഞാനാണെന്നു പറഞ്ഞു അതു കേട്ട ഉടനെ ആ പെൺകുട്ടി ഭക്ഷണ പാത്രം എനിക്കു നൽകി അങ്ങനെ വയറുനിറയെ ഭക്ഷണം കഴിക്കുകയും ചെയ്തു.

തഹ്ദീബുൽ അസ്റാർ ഫീ ഉസൂലി തസവുഫ്* 📚

ഇവിടെയും നാം കാണുന്നത് മുൻഗാമികളായ സ്വഹാബികൾ ജീവിതകാലത്ത് എന്തൊക്കെ വിഷയത്തിൽ അവർ നബി ﷺ യോട് ഇടപെട്ടിരുന്നു. അതെ രൂപത്തിൽ തന്നെയാണ് അവരുടെ പിൻ തലമുറക്കാരായ ഇമാമുകളും ഓരോ പ്രയാസങ്ങളും മഹാനായ നബി ﷺ യുടെ ഖബറിനടുക്കൽ വന്നു കൊണ്ട് അവതരിപ്പിക്കുന്നത്.

മഴക്കുവേണ്ടി ചോദിക്കുന്നു, ശഫാഅത് ചോദിക്കുന്നു, രോഗശമനത്തിന് വേണ്ടി ചോദിക്കുന്നു, ഭക്ഷണത്തിനു വേണ്ടി ചോദിക്കുന്നു,കടം വീട്ടിക്കിട്ടാൻ വേണ്ടി ചോദിക്കുന്നു ആത്മീയ ലോകത്തുനിന്ന് മഹാനായ നബി ﷺ പറയപ്പെട്ട വിഷയങ്ങളിലൊക്കെ ഇടപെടുകയും ചെയ്യുന്നു.

ഇതൊക്കെ ഭാവി തലമുറകൾക്ക് വേണ്ടി മഹാന്മാരായ ഇമാമുകൾ അവരുടെ ഗ്രന്ഥങ്ങളിൽ എഴുതിവയ്ക്കുകയും ചെയ്തു .

അതിൽ ശിർക്ക് ഉണ്ടോ ❓അതുപോട്ടെ ഇതിൽ ഹറാം ഉണ്ടോ❓ അതും പോട്ടെ ഇതിൽ കറാഹത്ത് എങ്കിലും ഉണ്ടായിരുന്നുവെങ്കിൽ ഇത്തരം വിഷയങ്ങൾ ചരിത്രത്തിൽ സംഭവിക്കില്ലായിരുന്നു നബി ﷺ തങ്ങളോടുള്ള സ്നേഹ പ്രകടനത്തിന്റെ മറ്റൊരു ഭാഗം തന്നെയാണ് നബിയോട് ഇസ്തിഗാസ ചെയ്യൽ അത് നാം വീണ്ടും വീണ്ടും ചരിത്രത്താളുകളിലൂടെ വായിച്ചുകൊണ്ടിരിക്കുന്നു.


ഇമാം അബൂ- അബ്ദുറഹ്മാൻ സുലമി(റ) - (ഹി - 412)

നൂറോളം കിതാബുകൾ രചിച്ചുകൊണ്ട് മുസ്ലിം ലോകത്തിന് സമർപ്പിച്ച മഹാപണ്ഡിതൻ

മഹാ പാണ്ഡിത്യത്തിന്റെ ഉറവിടമായ ലോകപ്രശസ്ത ഹദീസ് പണ്ഡിതനായ ഇമാം ബൈഹഖിയുടെയും, ഇമാം നൈസാബൂരി യുടെയും ഉസ്താദ് കൂടിയാണ് മഹാനവർകൾ.

ഇമാം സുലമിയുടെ കിതാബിൽ ഇസ്തിഗാസയെ പറ്റി പരാമർശിക്കുന്ന ചില ഭാഗങ്ങൾ കാണുക

وقبر معروف الكرخي ببغداد ظاهر يستشفي به ويتبرك بزيارته .( طبقات الصوفية لأبي عبد الرحمن السلمي

ബഹുമാനപ്പെട്ട ഇമാം മഹ്‌റൂഫുൽ കർഹി യുടെ ഇറാക്കിലെ ബാഗ്ദാദിൽ നിലകൊള്ളുന്ന മഖ്ബറയിൽ നിരവധിയാളുകൾ സിയാറത്ത് ചെയ്തുകൊണ്ട് ബറക്കത്തു കരസ്ഥമാക്കുകയും, രോഗശമനത്തിന് തേടുകയും ചെയ്യാറുണ്ട്.

ഇമാം സുലമി* 📚 ത്വബക്കാത്തു സൂഫിയാ

ഇതുപോലെതന്നെ മേൽ വരികൾ എഴുതിവച്ച അതേ ഗ്രന്ഥത്തിൽത്തന്നെ മറ്റൊരു ഭാഗം ഇങ്ങനെ വായിക്കാം.

*قال أبو الخير الأقطع للرسول عند قبره أنا ضيفك يا رسول الله*.... *فدفع إليه رغيفا الخ ( طبقات الصوفية

മഹാനായ ഇമാം അബുൽ ഹൈർ ഭക്ഷണത്തിനു ബുദ്ധിമുട്ടുണ്ടായപ്പോൾ നബി ﷺ യുടെ ഖബർ ശരീഫിൽ ചെന്ന് സഹായം തേടുകയും, നബി ﷺ ഭക്ഷണം കൊടുത്തു കൊണ്ട് സഹായിക്കുകയും ചെയ്തിട്ടുണ്ട്.

മഹാനായ ഇമാം സുലമി (റ ) മുൻ കഴിഞ്ഞു പോയ ഇമാമുകൾ ഇസ്തിഗാസ ചെയ്യുകയും, രേഖപ്പെടുത്തുകയും ചെയ്ത സംഭവങ്ങൾ അവരുടെ സ്വന്തം ഗ്രന്ഥത്തിലൂടെ മുസ്ലിം ലോകത്തിന് വീണ്ടും സാക്ഷ്യപ്പെടുത്തി കൊടുക്കുന്നതാണ് നാം കാണുന്നത്.



ഇമാം മാവർദി( റ) - - {ഹി 362 - 450}

നബി ﷺ യുടെ കബർ സിയാറത്ത് ചെയ്യുമ്പോൾ എന്തു ചെയ്യണം?

മുസ്ലിം ലോകത്തിന് നിരവധി ഗ്രന്ഥങ്ങൾ സംഭാവന ചെയ്ത അറിയപ്പെട്ട കർമശാസ്ത്ര ശ്രേണിയിലെ ഉന്നതനായിരുന്നു മഹാനായ ഇമാം മാവർദി.

മഹാനവർകൾ നബിﷺ യുടെ സിയാറത്ത് ചെയ്യുന്നതിനെപ്പറ്റി വിശദീകരിക്കുന്ന ഭാഗത്ത് ഇങ്ങനെ കൊടുത്തതായി കാണാം;

*فصل : فأما زيارة قبر النبي صلي الله عليه وسلم فمأمور بها ومندوب إليها روي عبد الله عن نافع عن إبن عمر عن النبي صلى الله عليه وسلم أنه قال : من زار قبري وجبت له شفاعتي وحكي عن العتبي انه قال كنت عند قبر النبي صلي الله عليه وسلم فأتي أعرابي فقال يا رسول الله وجدت الله تعالي يقول ( ولو أنهم إذ ظلموا أنفسهم جاؤك فاستغفرو الله واستغفر لهم الرسول لوجدوا الله توابا رحيما ) وقد جئتك تائبا من ذنبي مستشفعا بك الي ربي وأنشأ يقول

*يا خير من دفنت بالقاع أعظمه فطاب من طيبهن القاع والأكم
*نفسي الفداء لقبر أنت ساكنه فيه العفاف وفيه الجود والكرم
*قال العتبي فغفوت غفوة فرأيت رسول الله صلي الله عليه وسلم يقول يا عتبي إلحق الأعرابي وأخبره بأن الله تعال قد غفر له ( 📚الحاوي الكبير للإمام الماوردي)


നബി ﷺ യുടെ സിയാറത്ത് നമ്മോട് കല്പിക്കപ്പെട്ട പുണ്യ കർമ്മമാണ്. ഇബ്നു ഉമർ നബി ﷺ നിന്നും ഉദ്ധരിക്കുന്നത്; ആരെങ്കിലും എന്റെ ഖബർ സിയാറത്ത് ചെയ്താൽ ആ വ്യക്തിക്ക് എന്റെ ശഫാഅത്ത് ലഭിക്കുന്നതാണ്.

عن إبن عمر عن النبي صلى الله عليه وسلم أنه قال : من زار قبري وجبت له شفاعتي

തുടർന്ന് ഇമാം മാവർദി പറയുന്നു ; മഹാനായ ഉത്ബിയിൽ നിന്നും ഉദ്ധരിക്കപ്പെട്ടിരിക്കുന്നത് ഇപ്രകാരമാണ്. ഞാൻ നബി ﷺ യുടെ ഖബറിന് സമീപം നില കൊള്ളുന്ന സമയം ഒരു ഗ്രാമീണൻ അവിടെ വന്നു കൊണ്ട് ഇങ്ങനെ പറഞ്ഞു "ഓ അല്ലാഹുവിന്റെ റസൂലേ ഖുർആനിൽ ഇങ്ങനെ ഉള്ളതായി ഞാൻ കണ്ടിട്ടുണ്ട് സ്വന്തം ശരീരങ്ങളോട് അക്രമം ചെയ്ത ആളുകൾ നബിﷺ തങ്ങളുടെ അടുക്കൽ വന്നു അല്ലാഹുവിനോട് പാപ മോചനം തേടുകയും നബി ﷺ അവർക്കു വേണ്ടി പൊറുക്കലിനെ ചോദിക്കുകയും ചെയ്താൽ അല്ലാഹു അവരുടെ തൗബ സ്വീകരിക്കുന്നതാണ് അതിനാൽ ഞാനെന്റെ തെറ്റുകളിൽ നിന്നും മുക്തി തേടിക്കൊണ്ട് അല്ലാഹുവിലേക്ക് നബിﷺ യെ തങ്ങളുടെ ശുപാർശ തേടി കൊണ്ടുമാണ് അങ്ങയുടെ അരികിൽ ഞാൻ വന്നിട്ടുള്ളത്"

പിന്നീട് ആ വ്യക്തി നബി തങ്ങളെ മദ്ഹു ചെയ്തു കൊണ്ട് ഇങ്ങനെ പാടി

*يا خير من دفنت بالقاع أعظمه - فطاب من طيبهن القاع والأكم*
*نفسي الفداء لقبر أنت ساكنه* 
*فيه العفاف*
*وفيه الجود والكرم*

എന്റെ ശരീരത്തിനെ നബി ﷺ യെ തങ്ങളുടെ ഖബറിന് സമർപ്പിക്കുന്നു എന്നടക്കമുള്ള വരികൾ ---ഈ വരികൾ ഇന്നുള്ള ഏതെങ്കിലും മുജാഹിദ് പോലുള്ള പുത്തൻ വാദികൾക്ക് ഇതു പോലെ നബിﷺ യുടെ ഖബറിന്റെ അടുക്കൽ വെച്ച്ച്ചു ഇന്ന് പറയാൻ സാധ്യമാണോ❓

ഒരിക്കലും അവർക്കത് കഴിയില്ല ഈ വരികൾ അടങ്ങിയ ഭാഗം ഇന്നും മദീന പള്ളിയുടെ ചുവരുകളിൽ കാണാം

തുടർന്ന് മഹാനായ ഉത്ബി (റ) പറയുന്നു

*قال العتبي فغفوت غفوة فرأيت رسول الله صلي الله عليه وسلم يقول يا عتبي إلحق الأعرابي وأخبره بأن الله تعال قد غفر له

*( الحاوي الكبير للإمام الماوردي 📚 )*

ഞാനൊന്ന് അല്പം ഉറങ്ങിപ്പോയി അപ്പോൾ നബി ﷺ സ്വപ്നത്തിൽ വന്നു കൊണ്ട് എന്നോട് പറഞ്ഞു ഉത്ബി നിങ്ങള് ആ വ്യക്തിയുടെ അടുക്കൽ ചെന്നു കൊണ്ട് അല്ലാഹു അദ്ദേഹത്തിന് പൊറുത്തു കൊടുത്തിരിക്കുന്നു എന്ന് പറയുക.

ഇസ്ലാമിക ലോകത്ത് അറിയപ്പെട്ടതായ പണ്ഡിതന്മാർ മുഴുക്കെയും എടുത്തുദ്ധരിക്കുന്ന ഈ ചരിത്ര സംഭവം ഇമാം മാവർദിയും അവരുടെ സ്വന്തം ഗ്രന്തത്തിൽ ഉദ്ധരിക്കുന്നു.

ഇമാം മാവർദി 📚 -- അൽ ഹാവീലിൽ കബീർ

ചുരുക്കത്തിൽ മുസ്ലിം ലോകത്ത് കഴിഞ്ഞുപോയ അറിയപ്പെട്ട ഇമാമുകൾ തന്നെ വഫാതായ നബിﷺ യുടെ ഖബറിനടുത്ത് പോയി ശഫാഅത്ത് ചോദിക്കാൻ പ്രചോദനം നൽകുകയും, പഠിപ്പിക്കുകയും ചെയ്യുന്നതാണ് നാം കാണുന്നത്. അത് പുണ്യകർമമാണെന്നും അവിടെ വച്ച് പറയേണ്ട ഏറ്റവും നല്ല വാചകങ്ങളാണ് ഇതൊക്കെയാണെന്നും പഠിപ്പിച്ച വിഷയങ്ങളെപ്പറ്റിയാണ് ഇവിടെയുള്ള ചില അൽപജ്ഞാനികൾ ശിർക്കായി മുദ്രണം ചാർത്തിയിരിക്കുന്നത്ഇവർക്ക് മുസ്ലിം ലോകവുമായി എന്ത് ബന്ധമെന്ന് ചിന്തിക്കുക.


ഇമാം ബൈഹഖി (റ) -- {ഹി 384 -458}

ലോകപ്രശസ്തനായ ഹദീസ് പണ്ഡിതൻ

ഇമാം ഇബ്നു കല്ലിഖാന്റെ വാക്കുകളിൽ പറഞ്ഞാൽ ഇമാം ശാഫിഈ ഇമാം ബൈഹഖിയോട് കടപ്പെട്ടിരിക്കുന്നു എന്നാണ് അതെങ്ങനെയെന്നു പലരും അത്ഭുതപ്പെടും കാരണം ഇമാം ഷാഫിഈ വഫാത്തായ ശേഷം വർഷങ്ങൾ കഴിഞ്ഞ് വന്ന പണ്ഡിതൻ ആണല്ലോ ഇമാം ബൈഹഖി (റഹ്)

അതിന്റെ കാരണം മറ്റൊന്നുമല്ല ഇമാം ശാഫി (റഹ്) ഈ കിതാബുകളിൽ വിശദീകരിച്ച മസ് അലകളെല്ലാം ഹദീസ് ഉദ്ധരിച്ചു കൊണ്ട് തെളിവ് പറഞ്ഞ മഹാനായിരുന്നു ഇമാം ബൈഹഖി (റ).

ഉന്നതമായ പാണ്ഡിത്യത്തിൽ ആയിരത്തിലധികം ഗ്രന്ഥങ്ങൾ വ്യത്യസ്ത വിഷയങ്ങളിലായി ഇമാം ബൈഹഖി (റഹ്) മുസ്ലിം ലോകത്തിന് സംഭാവന ചെയ്തിരുന്നു.

വഫാതായ നബി ﷺ യുടെ കബറിന് അടുക്കൽ പോയി ശഫാഅത്ത് ചോദിച്ച സംഭവം രേഖപ്പെടുത്തിയത് കാണുക

*أَخْبَرَنَا أَبُو عَلِيٍّ الرُّوذْبَارِيُّ، حَدَّثَنَا عَمْرُو بْنُ مُحَمَّدِ بْنِ عَمْرِو بْنِ الْحُسَيْنِ بْنِ بَقِيَّةَ، إِمْلَاءً، حَدَّثَنَا شُكْرٌ الْهَرَوِيُّ، حَدَّثَنَا يَزِيدٌ الرَّقَاشِيُّ، عَنْ مُحَمَّدِ بْنِ رَوْحِ بْنِ يَزِيدَ الْبَصْرِيِّ، حَدَّثَنِي أَبُو حَرْبٍ الْهِلَالِيُّ، قَالَ: حَجَّ أَعْرَابِيٌّ فَلَمَّا جَاءَ إِلَى بَابِ مَسْجِدِ رَسُولِ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَنَاخَ رَاحِلَتَهُ فَعَقْلَهَا ثُمَّ دَخَلَ الْمَسْجِدَ حَتَّى أَتَى الْقَبْرَ وَوَقَفَ بِحِذَاءِ وَجْهِ رَسُولِ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، فَقَالَ: بِأَبِي أَنْتَ وَأُمِّي يَا رَسُولَ اللهِ جِئْتُكَ مُثْقَلًا بالذُّنُوبِ وَالْخَطَايَا مُسْتَشْفِعًا بِكَ عَلَى رَبِّكَ لِأَنَّهُ قَالَ فِي مُحْكَمِ كِتَابِهِ {وَلَوْ أَنَّهُمْ إِذْ ظَلَمُوا أَنْفُسَهُمْ جَاءُوكَ فَاسْتَغْفَرُوا اللهَ وَاسْتَغْفَرَ لَهُمُ الرَّسُولُ لَوَجَدُوا اللهَ تَوَّابًا رَحِيمًا}، وَقَدْ جِئْتُكَ بِأَبِي أَنْتَ وَأُمِّي مُثْقَلًا بالذُّنُوبِ وَالْخَطَايَا أَسْتَشْفِعُ بِكَ عَلَى رَبِّكَ أَنْ يَغْفِرَ لِي ذُنُوبِي وَأَنْ تَشْفَعَ فِيَّ ثُمَّ أَقْبَلَ فِي عَرْضِ النَّاسِ، وَهُوَ يَقُولُ )

*شعب الإيمان 📚 للبيهقي رحمه الله – ج – 3/ ص: 495- 496 – رقم: 4178)*

ഹജ്ജ് ചെയ്ത ശേഷം ഒരു ഗ്രാമീണൻ ആയ വ്യക്തി മദീനയിൽ നബിﷺ യുടെ വാതിൽക്കൽ വന്നു കൊണ്ട് നബി ﷺ യിലേക്ക് മുഖം തിരിച്ചു കൊണ്ട് നബിﷺ തങ്ങൾക്കും, സിദ്ധീക് ( റ) , ഉമർ (റ) മൂവർക്കും സലാം ചൊല്ലി. ശേഷം കൊണ്ട് ഇങ്ങനെ പറഞ്ഞു "ഓ നബിയെ പാപങ്ങളും, ദോഷങ്ങളും കൊണ്ട് ഭാരമേറിയ നിലക്ക് ഞാൻ തങ്ങളുടെ അടുക്കൽ വന്നിരിക്കുകയാണ് .അങ്ങയോട് ശഫാഅത്ത് ചോദിക്കാൻ വേണ്ടി അല്ലാഹു പറഞ്ഞിട്ടുണ്ടല്ലോ "സ്വന്തം ശരീരത്തോട് തെറ്റു ചെയ്ത ആളുകൾ നബിﷺ യുടെ അടുക്കൽ വന്നു പറയണം "എന്ന ഖുർആനിക സൂക്തം ഉരുവിട്ടുകൊണ്ട് നബിയോട് ശഫാഅത്ത് ചോദിക്കുന്നു.

ഇമാം ബൈഹഖി (റഹ്) --  ശുഅബുൽ ഈമാൻ 📚

ഈ സംഭവങ്ങൾ തർക്കമില്ലാത്ത വിധം ലോകത്തെ അറിയപ്പെട്ട മുഹദ്ദിസുകൾ, അതുപോലെ മുഫസ്സിറുകളും അവരുടെ ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തി വയ്ക്കുന്നു. നൂറ്റാണ്ടുകൾ ഏറെ കഴിഞ്ഞിട്ടും പിൽക്കാലത്ത് വന്ന ഒരൊറ്റ ഇമാമും പോലും ഈ സംഭവങ്ങൾ കേരളത്തിലെ മുജാഹിദുകൾ അവതരിപ്പിക്കുന്നതു പോലെ കെട്ടുകഥയെന്നോ, പ്രമാണം അല്ലെന്നോ, അല്ലെങ്കിൽ ശിർക്ക് ആണെന്നോ ലോകത്ത് കഴിഞ്ഞുപോയ പ്രാമാണികനായ ഒരു പണ്ഡിതനും രേഖപ്പെടുത്തി വച്ചിട്ടില്ല.

ശുഅബുൽ ഈമാനിൽ മറ്റൊരു ഭാഗത്ത് കൊടുത്തതായി കാണാം

*أَخْبَرَنَا أَبُو عَبْدِ اللهِ الْحَافِظُ، وَمُحَمَّدُ بْنُ مُوسَى، قَالَا: نا أَبُو الْعَبَّاسِ الْأَصَمُّ، نا عَبْدُ الْمَلِكِ بْنُ عَبْدِ الْحَمِيدِ، نا رَوْحٌ، نا أُسَامَةُ بْنُ زَيْدٍ، ح وَأَخْبَرَنَا أَبُو زَكَرِيَّا بْنُ أَبِي إِسْحَاقَ، أنا أَبُو عَبْدِ اللهِ بْنُ يَعْقُوبَ، نا مُحَمَّدُ بْنُ عَبْدِ الْوَهَّابِ، نا جَعْفَرُ بْنُ عَوْنٍ، أنا أُسَامَةُ بْنُ زَيْدٍ، عَنْ أَبَانَ بْنِ صَالِحٍ، عَنْ مُجَاهِدٍ، عَنِ ابْنِ عَبَّاسٍ، قَالَ: " إِنَّ لِلَّهِ عَزَّ وَجَلَّ مَلَائِكَةً فِي الْأَرْضِ سِوَى الْحَفَظَةِ يَكْتُبُونَ مَا يَسْقُطُ مِنْ وَرَقِ الشَّجَرِ، فَإِذَا أَصَابَ أَحَدَكُمْ عَرْجَةٌ فِي الْأَرْضِ لَا يَقْدِرُ فِيهَا عَلَى الْأَعْوَانِ فَلْيَصِحْ، فَلْيَقُلْ: عِبَادَ اللهِ أَغِيثُونَا أَوْ أَعِينُونَا رَحِمَكُمُ اللهُ، فَإِنَّهُ سَيُعَانُ " لَفْظُ حَدِيثِ جَعْفَرٍ، وَفِي رِوَايَةِ رَوْحٍ: " إِنَّ لِلَّهِ مَلَائِكَةً فِي الْأَرْضِ يُسَمَّونَ الْحَفَظَةَ، يَكْتُبُونَ مَا يَقَعُ فِي الْأَرْضِ مِنْ وَرَقِ الشَّجَرِ، فَمَا أَصَابَ أَحَدًا مِنْكُمْ عَرْجَةٌ أَوِ احْتَاجَ إِلَى عَوْنٍ بِفَلَاةٍ مِنَ الْأَرْضِ فَلْيَقُلْ: أَعِينُونَا عِبَادَ اللهِ، رَحِمَكُمُ اللهُ، فَإِنَّهُ يُعَانُ إِنْ شَاءَ اللهُ
*شعب الإيمان📚 للبيهقي رحمه الله ( ج – 6 / ص : 128 – رقم : 7697)

വിജനമായ സ്ഥലത്ത് പ്രയാസങ്ങളും മറ്റും അനുഭവിക്കുന്ന ഘട്ടം വന്നാൽ "യാ ഇബാദല്ലാ ഇഹ്‌ബിസൂ" എന്ന് വിളിച്ച് സഹായം തേടണമെന്നു പഠിപ്പിച്ചു (യാ ഇബാദല്ലാ എന്നതിൽ നിന്ന് തന്നെ അല്ലാഹുവിനോടല്ല ആ വിളി എന്നത് വ്യക്തമാണല്ലോ) .

അവർക്കൊന്നും മനസ്സിലാകാത്ത തൗഹീദും, ശിർക്കും ആണ് 1915 നുശേഷം മുള പൊട്ടിയ കേരളത്തിലെ ചില കക്ഷികൾക്ക് മനസ്സിലായതെന്ന് പറഞ്ഞാൽ മുസ്ലിം ലോകത്തിന് അത് സ്വീകരിക്കാൻ നിർവാഹമില്ലല്ലോ.


ഇമാം ഖത്വീബുൽ ബാഗ്ദാദി(റ) -- {ഹി 392 - 463}

അഞ്ചാം നൂറ്റാണ്ടിൽ നിറഞ്ഞു നിന്ന മഹാനായ ഹദീസ് പണ്ഡിതൻ

നൂറോളം ഗ്രന്ഥങ്ങൾ മുസ്ലിം ലോകത്ത് സംഭാവന ചെയ്ത ഇമാം കൂടുതൽ ആമുഖങ്ങൾക്ക് പ്രസക്തിയില്ലാത്ത വിധം സർവ്വരാലും അറിയപ്പെടുന്ന ഹദീസ് പണ്ഡിതൻ

മഹാനവർകൾ മഹത്തുക്കളുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങൾ രേഖപ്പെടുത്തി അവരുടെ താരീഖ് ബാഗ്ദാദിൽ.

കൂട്ടത്തിൽ നമുക്ക് ചിലത് ഇങ്ങിനെ വായിക്കാം

انبأنا احمد بن جعفر بن حمدان القطيعي قال سمعت الحسن بن ابراهيم ابا علي الخلال يقول ما همني أمر فقصدت قبر موسي بن جعفر فتوسلت به إلا سهل الله تعالي لي ما أحب
*تاريخ بغداد📚 – للخطيب البغدادي رحمه الله ( ج 1 / ص : 442 )

മൂസ ബിൻ ജാഫർ(റ) അവരുടെ മഖ്‌ബറയെ കുറിച്ച് പറഞ്ഞ വിഷയം ഇങ്ങനെയാണ് "മഹാന്റെ കബർ അവിടെ ചെന്നു കൊണ്ടു എന്തു തന്നെ പ്രതിസന്ധി ആയാലും മഹാനവർകളുടെ അടുത്തു ചെന്ന് തവസ്സുൽ ചെയ്തു കൊണ്ട് ദുആ ചെയ്താൽ പ്രതിസന്ധികൾക്ക് പരിഹാരം ആയ നിരവധി അനുഭവങ്ങൾ നേരിട്ടറിയാമെന്ന്" ഇമാം ഖത്തീബുൽ ബാഗ്ദാദി രേഖപ്പെടുത്തുന്നു

ഇതുകൂടാത ഇമാം ബാഗ്ദാദി പറയുന്നു

*نبأنا أبو الفضل عبيد الله بن عبد الرحمن بن محمد الزهري قال سمعت أبي يقول قبر معروف الكرخي مجرب لقضاء الحوائج ويقال إنه من قرأ عنده مائة مرة قل هو الله أحد وسأل الله تعال ما يريد قضي الله له حاجته

*تاريخ بغداد📚 – للخطيب البغدادي رحمه الله ( ج 1 / ص : 445 )

മഹ്‌റൂഫുൽ കർഹി (റ )ന്റെ മഖ്ബറയിൽ പോയി ആവശ്യങ്ങൾക്കുവേണ്ടി പ്രാർഥിക്കുന്നതോടൊപ്പം നൂറ് പ്രാവശ്യം സൂറത്തുൽ ഇഖ്ലാസ് പാരായണം ചെയ്തു കൊണ്ട് ദുആ ചെയ്താൽ ഉദ്ദേശ്യങ്ങൾ അല്ലാഹു പൂർത്തീകരിച്ച് തരുമെന്നും ഇമാം ബാഗ്ദാദി (റ) എഴുതിവച്ചു.

ഇമാം ശാഫിഈ( റ) മഹാനായ അബൂ ഹനീഫയുടെ മഖ്ബറയിൽ പോയി ബറകത്ത് എടുത്തു അബൂഹനീഫ തങ്ങളെ ഇടയാളനാക്കി കൊണ്ട് ദുആ ചെയ്ത റിപ്പോർട്ടും ബഹുമാനപ്പെട്ട ഇമാം ബാഗ്ദാദി അവരുടെ ഗ്രന്ഥമായ താരീഖ് ബാഗ്ദാദിൽ രേഖപ്പെടുത്തി.

പ്രത്യേകം മനസ്സിലാക്കേണ്ട കാര്യം ഖബറിന്റെ അടുക്കൽ പോയി കേവലം അവർക്കുവേണ്ടി മാത്രം പ്രാർത്ഥിച്ചു തിരിച്ചുവരാതെ അവിടെനിന്ന് ബറക്കത്ത് കാംക്ഷിക്കുന്നത് ശിർക്കാണെന്നും,അവരെ തവസ്സുലാക്കുന്നത് കടുത്ത തെറ്റാണെന്നും ഒക്കെ കേരളക്കരയിൽ പ്രചരിപ്പിക്കുന്ന പുത്തൻ വാദികൾ ആയ മൗലവിമാർ മേൽ ഉദ്ധരിക്കപ്പെട്ട ചരിത്ര സത്യങ്ങൾക്ക് നേരെ എന്തു ചെയ്യും ? എന്നതാണ് നമുക്ക് നോക്കിക്കാണേണ്ടത്.


ഹിജ്‌റ 464 ൽ നടന്ന ഇമാം ബുഖാരി(റ) യോടുള്ള സഹായതേട്ടം

മഹാനായ ഇമാം ബുഹാരി (റഹ്) വഫാതായതിനുശേഷം 200 വർഷങ്ങൾ പിന്നിട്ടപ്പോൾ ആണ് ഈ ചരിത്ര സംഭവം ഇന്നുള്ള ഉസ്ബക്കിസ്ഥാനിലെ സമർഖന്ദ് എന്ന പ്രദേശത്ത് നടന്നത്.

ആ ചരിത്രസംഭവം ഇങ്ങനെ നമുക്ക് ചുരുക്കി വായിച്ചെടുക്കാം

وقالو أبو علي الغساني أخبرنا أبو الفتح نصر بن الحسن السكتي السمرقندي قدم علينا بلنسية عام أربعين وستين وأربع مائة قال قحط المطر عندنا بسمرقند في بعض الأعوام فاستسقي الناس مرار فلم يسقوا فأتي رجل صالح معروف بالصلاح إلي قاضي سمرقند فقال له إني رأيت رأيا أعرضه عليك قال وما هو ؟ قال أري أن تخرج *ويخرج الناس معك الي قبر الإمام محمد بن إسماعيل البخاري وقبره بخرتنك ونستسقي عنده فعسي الله أن يسقينا قال فقال القاضي نعم ما رأيت فخرج القاضي والناس معه واستسقي القاضي بالناس وبكي الناس ثم القبر وتشفعو بصاحبه فأرسل الله تعالى السماء بماء عظيم غزير أقام الناس من أجله بخرتنك سبعة أيام أو نحوها لا يستطيع أحد الوصول إلي سمرقند من كثرة المطر وغزارته وبين خرتنك وسمرقند نحو ثلاثة أميال


രേഖപ്പെടുത്തിയ ഗ്രന്ഥങ്ങൾ ചുവടെ കൊടുക്കുന്നു

*سير اّعلام اّلنبلاء لّلذهبي 📚) ج – 12 / ص : 469)*
*كتاب المعلم بشيوخ البخاري ومسلم للإمام الحافظ أبي بكر محمد بن إسماعيل بن خلفون رحمه الله (هـــ 636) (ص- 26)*📚
*كتاب الصلة في تاريخ أئمة الأندلس أبو القاسم خلف بن عبد الملك بن مسعود بن بشكوال الخزرجي الأنصاري الأندلسي( (494 – 578 هـ) – رحمه الله ( ج -2 / ص: 280)*📚
*إرشاد الساري لشرح صحيح البخاري للقسطلاني رحمه الله ( ج- 1 / ص : 55-56)*📚
*طبقات الشافعية الکبری📚 للامام السبکي رحمه الله ( ج 2 / ص - 234)*

മഹാനായ അബുൽ ഫത്-ഹ് പറയുന്നു ഹിജ്റ 464 ൽ സമർഖന്ദിൽ അതികഠിനമായ വരൾച്ച അനുഭവപ്പെട്ടു. ശക്തമായ ജലക്ഷാമത്തിന്റെ പരിഹാരമെന്നോണം അവിടെയുള്ളവർ മഴക്ക് വേണ്ടിയുള്ള നിസ്കാരവും പ്രാർത്ഥനകളും ഒരു പാട് നടത്തിയെങ്കിലും അവർക്ക് മഴ ലഭിച്ചില്ല.

അങ്ങനെയിരിക്കെ അന്ന് സമർഖണ്ഡിൽ സ്വാലിഹായ അറിയപ്പെട്ട ഒരു വ്യക്തി അദ്ദേഹം അവിടെയുള്ള ജഡ്ജിയുടെ (ഖാളി) അടുക്കൽ പോയി കൊണ്ട് പറഞ്ഞു ഞാനിന്നലെ ഒരു സ്വപ്നം കണ്ടിരുന്നു. എല്ലാ ആളുകളും ഒരുമിച്ചു കൊണ്ട് മഹാനായ ഇമാം ബുഖാരിയുടെ ഖബറിന്റെ അടുക്കൽ പോയി കൊണ്ട് മഹാനവർകളോട് മഴക്ക് വേണ്ടി സഹായം ചോദിച്ചാൽ നമുക്ക് മഴ ലഭിക്കും എന്നുള്ള അർത്ഥത്തിൽ ആണ് ഞാൻ സ്വപ്നം കണ്ടിട്ടുള്ളത്.

ഇത് ബോധ്യപ്പെട്ട ഖാളി ഇതു പ്രകാരം സമർഖന്ദിലെ ആളുകളെയും ഒരുമിച്ചു കൊണ്ട് ഇമാം ബുഖാരിയുടെ (റഹ്) ഖബറിന് അടുക്കലേക്ക് പോകുകയും മഹാനവർകളോട് ശഫാഅത്ത് ചോദിച്ചുകൊണ്ട് മഴക്കു വേണ്ടി ആവശ്യപ്പെട്ടു കൊണ്ട് കരഞ്ഞു കൊണ്ട് ചോദിച്ചു. ഉടനടി തന്നെ അവർക്ക് അതി ശക്തമായ മഴ ലഭിച്ചു.

അന്നൊരു ദിവസം മാത്രമായിരുന്നില്ല മഴ ഒരാഴ്ചക്കാലം സമർഖന്ദിൽ ഉള്ളവർക്ക് അവിടെ നിന്നു മറ്റൊരു സ്ഥലത്തേക്കു നീങ്ങാൻ കഴിഞ്ഞില്ല. ശക്തമായ മഴ കാരണം. ആവശ്യത്തിലധികമുള്ള വെള്ളം അവർക്ക് ലഭിക്കുകയും ചെയ്തു

ഇത് റിപ്പോർട്ട് ചെയ്തതാകട്ടെ ഇന്നുള്ള മുഴുവൻ പുത്തൻ വാദികൾക്കും അവരുടെ പ്രിയങ്കരനായ ഇബ്നു തൈമിയ്യയുടെ പ്രിയ ശിഷ്യൻ ഹാഫിള് ദഹബിയാണ് ലക്ഷക്കണക്കിന് ഹദീസുകൾ മനഃപാഠമുള്ള ഹാഫിള് ദഹബി

സീര് അഹ്ലാമിനുബലാഹ് എന്ന അദ്ദേഹത്തിന്റെ ഗ്രന്തത്തിൽ രേഖപ്പെടുത്തി

അല്ലാഹു ഓരോ വിഷയങ്ങൾക്കും ഓരോ കാരണങ്ങൾ (സബബുകളും) നിശ്ചയിക്കും അതിന്റെ ഭാഗമാണ് ആദ്യം അവർക്ക് മഴക്കു വേണ്ടിയുള്ള നമസ്കാരവും പ്രാർത്ഥനകളും നടത്തിയെങ്കിലും മഴ മാത്രം ലഭിച്ചില്ല.

അതിനുശേഷം ഇമാം ബുഖാരിയുടെ (റഹ്) കബറിൽ അടുക്കൽ പോയി ശുപാർശ ആവശ്യപ്പെട്ടു മഴക്ക് വേണ്ടി സഹായം ചോദിച്ചപ്പോൾ അല്ലാഹു അവർക്ക് ആവശ്യത്തിലധികമുള്ള മഴ കൊടുക്കുകയും ചെയ്തു .പുത്തൻ വാദികളുടെ അംഗീകൃതനായ ഹാഫിള് ദഹബി ഇത് രേഖപ്പെടുത്തിയതോടു കൂടി വാറോല എന്നുപറഞ്ഞുകൊണ്ട് തള്ളിക്കളയാൻ കഴിയാത്ത വിധം സ്ഥിരപ്പെട്ടു.


ഇമാം അബൂ ശജാഹ്(റ) - {ഹി - 488 }


ഇമാം അബൂ ശജാഹ് (റ ) മഹാനവർകൾ ഹജ്ജിനു വേണ്ടി യാത്ര പുറപ്പെടുകയും മദീനയിൽ വെച്ച് രോഗം പിടിപെട്ടു ബുദ്ധിമുട്ടിലായി രോഗം വല്ലാതെ മൂർച്ഛിച്ചപ്പോൾ നബി ﷺ യുടെ ഖബർ ശരീഫിന് സമീപം പോയിക്കൊണ്ട് ഇങ്ങനെ പറഞ്ഞു

.... *ثم عزل الوزاره فسار الي الحج وجاور بالمدينة ثم مرض فلما تقل في الأرض جاء إلي* *الحجرة النبوية* *فقال يا رسول الله قال الله تعالي ( ولو أنهم إذ ظلموا أنفسهم جاؤك فاستغفروا الله واستغفر لهم الرسول لوجدوا الله توابا رحيما ) وها أنا قد جئتك استغفر الله من ذنوبي وأرجو شفاعتك يوم القيامة ثم مات من يومه ذلك رحمه الله ودفن في البقيع

*البداية والنهاية ( ج – 12 / ص : 150-151)*📚

നബിയെ,ഖുർആനിൽ അല്ലാഹു ഇപ്രകാരം പറഞ്ഞിട്ടുണ്ടല്ലോ "സ്വന്തം ശരീരങ്ങളെ കീഴ്പെടുത്തിക്കൊണ്ട് തെറ്റുകൾ ചെയ്തവർ നബി ﷺ യെ സമീപിച്ചു കൊണ്ട് അല്ലാഹുവിനോട് അവർ പാപമോചനം ചോദിക്കുകയും, അതോടൊപ്പം നബിﷺ തങ്ങൾ തന്നെ അവർക്കു വേണ്ടി പൊറുക്കലിനെ തേടുകയും ചെയ്താൽ അത്തരം ആളുകളുടെ തൗബ അല്ലാഹു സ്വീകരിക്കുന്നവരായും എത്തിക്കുന്നതാണ്"

അതു കൊണ്ടു തന്നെ ഞാൻ ചെയ്തു പോയ തെറ്റുകളിൽ നിന്ന് അല്ലാഹുവിനോട് പൊറുക്കലിനെ ചോദിച്ചു കൊണ്ടും ,അന്ത്യ നാളിൽ നബിﷺ യുടെ ശഫാഅത്ത് ആഗ്രഹിച്ചു കൊണ്ടും ഞാനിതാ നബിﷺ തങ്ങളുടെ അടുക്കൽ വന്നിരിക്കുന്നു.

ഇതു പറഞ്ഞതിനു ശേഷം അന്നത്തെ ദിവസം തന്നെ മഹാനവർകൾ വഫാത്ത് ആവുകയും ജന്നത്തുൽ ബഖീഇൽ കബറടക്കം ചെയ്യുകയും ചെയ്തു.

ലോകപ്രശസ്തനായ മുഫസ്സിർ ,ഹദീസ് പണ്ഡിതനും, ചരിത്രകാരനുമായ ഹാഫിള് ഇബ്നു കസീർ അവരുടെ പ്രസിദ്ധമായ അൽ ബിദായത്തു വന്നിഹായയിൽ  ഇമാം അബൂ ശജാഹ് (റ)നു അല്ലാഹു റഹ്മത്ത് നൽകട്ടെ എന്ന ദുആ കൂടി നടത്തി ഇത് രേഖപ്പെടുത്തുന്നു.

ഈ സംഭവം രേഖപ്പെടുത്തിയ മറ്റു ഗ്രന്ഥങ്ങൾ കൂടി കാണുക

*المنتظم في تاريخ الملوك والأمم – لابن الجوزي رحمه الله ( ج- 17/ ص : 26)*📚
*الوافي بالوفيات – لصلاح الدين الصفدي – رحمه الله ( ج- 3 / ص: 5)*📚
*وفيات الأعيان وأنباء أبناء الزمان – لابن خلكان رحمه الله – ( ج – 5/ ص : 136)*📚


ഇവിടെയും നാം കാണുന്നത് മുൻപ് പല മഹാന്മാരും തെളിവുദ്ധരിച്ച സൂറത്ത് നിസാഇലെ അതെ ആയത്ത് തന്നെ തെളിവു പറഞ്ഞുകൊണ്ട് വഫാത്തായ നബിയുടെ അടുക്കൽ പോവുകയും ചോദിക്കുകയും ചെയ്ത മഹാനായ ഇമാം അബൂ ശജാഹ്( റ ) നെയാണ് ആ കാലഘട്ടത്തിലെ മന്ത്രി സ്ഥാനംപോലും രാജിവച്ചു കൊണ്ടാണ് മഹാനവർകൾ ഹജ്ജിനു വേണ്ടി യാത്ര പുറപ്പെട്ടിരുന്നത് .പുത്തൻ വാദികളുടെ ഭാഷയിൽ പറഞ്ഞാൽ ഹജ്ജിന്റെ വേളയിൽ പോലും ശിർക്ക് ചെയ്തു എന്ന് പറയേണ്ടിവരും അതേതായാലും മുസ്ലിം ലോകത്തിന് പറയാൻ സാധ്യമല്ല.


ഇമാം അബൂ ഹാമിദ് മുഹമ്മദ് ഗസ്സാലി(റ) - {ഹി 448 - 505}


അഞ്ചാം നൂറ്റാണ്ടിലെ മുജദ്ദിദ് ആയി അറിയപ്പെട്ട തസവ്വുഫിന്റെ മേഖലയിൽ ലോകത്ത് അറിയപ്പെട്ട മഹാപണ്ഡിതൻ

ഹുജ്ജത്തുൽ ഇസ്‌ലാം എന്ന സ്ഥാനപ്പേരോടെ ഇസ്ലാമിക ലോകത്തിലെ പണ്ഡിതന്മാരിൽ ഉന്നത സ്ഥാനം കൈവരിച്ച ഇമാം ഗസ്സാലിയെ (റ)കൂടുതൽ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല.

മഹാനവർകൾ നബി ﷺ തങ്ങളെ സിയാറത്ത് ചെയ്യുമ്പോൾ പറയേണ്ട കാര്യങ്ങൾ സ്വന്തം ഗ്രന്ഥത്തിൽ എഴുതിവെച്ചതായി കാണാം

اللهم إنا سمعنا قولك وأطعنا أمرك وقصدنا نبيك مستشفعين به إليك في ذنوبنا وما اثقل ظهورنا من أوزارنا تائبين من زللنا معترفين بخطايانا وتقصيرنا

( *إحياء علوم الدين* )

അല്ലാഹുവേ നിന്റെ വാക്ക് ഞങ്ങൾ കേട്ടിരിക്കുന്നു നിന്റെ കല്പന അനുസരിച്ച് അല്ലാഹുവിനെ പ്രവാചകരെ ലക്ഷ്യം വച്ചുകൊണ്ട് നബിﷺ തങ്ങളോട് ശുപാർശ തേടുന്നവരായ നിലയിൽ ആണ് ഞങ്ങൾ വന്നിട്ടുള്ളത്. ഞങ്ങളുടെ ദോഷങ്ങൾ കാരണം ഭാരം ഏറിയ മുതുകുകളെ പാപങ്ങളിൽ നിന്ന് മുക്തരാകാൻ തൗബ ചെയ്യുന്നവരായാണ് ഇവിടെ എത്തിയിട്ടുള്ളത്.

നബി ﷺ യോട് ശഫാഅത് ചോദിക്കാൻ പഠിപ്പിച്ചു കൊണ്ട് ഈ കാര്യങ്ങൾ ഒക്കെ രേഖപ്പെടുത്തി വച്ചു.

ഇത് കൂടാതെ മഹാന്മാരുടെ ഖബർ സിയാറത്തിനെ പറ്റി ഇമാം ഗസ്സാലി പറഞ്ഞത് കാണുക.

സാധാരണ ഗതിയിൽ കബർ സിയാറത്ത് ഖബറിൽ കിടക്കുന്ന അവർക്കു വേണ്ടി പാപ മോചനം തേടുക എന്നതു മാത്രമേ ഉദ്ദേശിക്കാവു അതിൽക്കൂടുതൽ സംഭവിച്ചാൽ ശിർക്കാണെന്നും മറ്റും സാധാരണ ജനങ്ങളുടെ ഇടയിൽ തെറ്റിദ്ധാരണയുണ്ടാക്കിയ പുത്തൻ വാദികൾ അഞ്ചാം നൂറ്റാണ്ടിന്റെ മുജദ്ദിദ് ആയ ഇമാം ഗസ്സാലിയുടെ വാക്കുകൾ ഇങ്ങിനെ.

أما التقرب لمشاهد الأنبياء والأئمة عليهم الصلاة والسلام فإن المقصود منه الزيارة والإستمداد من سؤال المغفره وقضاء الحوائج من أرواح الأنبياء والأئمة عليهم الصلاة والسلام والعبارة عن هذا الإمداد الشفاعة وهذا يحصل من جهتين الأستمداد من هذا الجانب والإمداد من الجانب الآخرولزيارة المشهد أثر عظيم في هذين الركنينن أما الإستمداد فهو بانصراف همة صاحب الحاجة باستيلاء ذكر الشفيع والمزور علي الخاطر حتي تصير كلية همته مستغرقة في ذلك . الخ ( المضنون به علي غير أهله - (الغزالي : احياء علوم الدين )


അമ്പിയാക്കളൂടെയും, ഇമാമുകളുടെയും മഖ്ബറകളിലേക്ക് വരുന്നതിന്റെ ലക്ഷ്യം അവരെ സിയാറത്ത് ചെയ്യലും, അവരിൽനിന്നു സഹായം പ്രതീക്ഷിക്കാനും മഗ്ഫിറത്ത് ,ആവശ്യങ്ങൾ ചോദിക്കുക എന്നതാണ്.

അമ്പിയാക്കളൂടെയും, ഇമാമുകളുടെയും ആത്മാക്കളിൽ നിന്ന് കിട്ടുന്ന ഈ മേൽപ്പറഞ്ഞ സഹായത്തിന്റെ പേര് അതാകുന്നു ശഫാഅത്ത്.

രണ്ടു ഭാഗങ്ങളിൽ നിന്നാണ് ഇത് ഉണ്ടാവാറുള്ളത് സന്ദർശിക്കുന്ന വ്യക്തിയുടെ അടുക്കൽ നിന്നുള്ള സഹായ തേട്ടവും, കബറിൽ നിന്ന് ഉള്ള ആ മഹാനിൽ നിന്ന് ഉള്ള സഹായം ചെയ്യലും ഈ രണ്ട് ഘടകങ്ങളെ സംയോജിപ്പിക്കുന്നതിന് മഹാന്മാരുടെ മഖ്ബറകൾ സന്ദർശിക്കുന്നതിന് വലിയ പ്രാധാന്യമുണ്ട്.

അമ്പിയാക്കളൂടെയും, ഔലിയാക്കളുടെയും മഖ്ബറകൾ സിയാറത്ത് ചെയ്യുന്നതിൽ വലിയ ഫലം ഉണ്ടെന്നും ആ മഹാന്മാരുടെ ദറജ അനുസരിച്ച് സിയാറത്ത് ചെയ്യപ്പെടുന്ന വർക്ക് അതിന്റെ ഗുണം ലഭിക്കുമെന്ന് ഇമാം ഗസ്സാലി രേഖപ്പെടുത്തി.

ഇന്നുള്ള മുഴുവൻ പുത്തൻ വാദികളുടെയും അസുഖം വളരെ നേരത്തെ തന്നെ മനസ്സിലാക്കിയ ഇമാം ഗസ്സാലി സംശയത്തിനിടയില്ലാത്ത വിധം സിയാറത്ത് കൊണ്ട് ഉദ്ദേശിക്കുന്നത് കബറിൽ കിടക്കുന്നവർക്ക് ഉള്ള പ്രാർഥന മാത്രമല്ല സിയാറത്ത് ചെയ്യുന്നവർക്കും ഒരുപാട് പ്രതിഫലം ലഭിക്കും എന്നു തന്നെ വ്യക്തമായി രേഖപ്പെടുത്തുന്നു.

വഫാത്തായി കിടക്കുന്ന നബിﷺ യോട് ബഹുമാനപ്പെട്ട അബൂബക്കർ സിദ്ദീഖ് (റ ) വിളിച്ചു പറഞ്ഞ വാചകങ്ങൾ ബഹുമാനപ്പെട്ട ഇമാം ഗസ്സാലി ഇങ്ങനെ രേഖപ്പെടുത്തുന്നു

فأما مالا نستطيع نفيه عنا فكمد وأدكار محالفان لا يبرحان اللهم فأبلغه عنا اذكرنا يا محمد صلى الله عليك عند ربك ولنكن من بالك فلولا ما خلفت من السكينة لم يقم أحد لما خلفت من الوحشة اللهم أبلغ نبيك عنا وأحفظه فينا

"അല്ലാഹുവിന്റെ അടുക്കൽ എത്തുമ്പോൾ ഞങ്ങളെ മറക്കരുതെന്നും പരിഗണിക്കണമെന്നും പറയുന്നതായിരുന്നു ആ വാക്കുകൾ"



ഇമാം ഇബ്നു അഖീൽ(റ) - {ഹി 460 - 513}

വളരെ ചെറുപ്പത്തിലേ ഖുർആൻ മനഃപാഠമാക്കി അഹമ്മദ് ബിൻ ഹമ്പലിന്റെ പാതയിൽ വന്നു കൊണ്ട് ഹദീസ് വിജ്ഞാനത്തിലും, കര്മശാസ്ത്ര വിഷയത്തിലും ഉന്നതിയിൽ എത്തി.

ഇമാം ഇബ്നു അഖീലിന്റെ എണ്ണൂറോളം വാള്യങ്ങളുള്ള "അൽ ഫുനൂൻ" ഈ ഗ്രന്ഥത്തെ സംബന്ധിച്ച് ഹാഫിള് ദഹബി എഴുതിയത് ഇസ്ലാമിക ചരിത്രത്തിൽ തന്നെ അതുപോലൊരു മറ്റൊരു ഗ്രന്ഥം രചിക്കപ്പെട്ടിട്ടില്ല എന്നാണ് .

ഈ നിലക്ക് പ്രസിദ്ധനായ ഇമാം ഇബ്നു അഖീൽ നബി ﷺ യുടെ ഖബർ സിയാറത്ത് ചെയ്യേണ്ടുന്ന വിധം വിശദീകരിച്ചത് ഇങ്ങനെയാണ്

*اللهم إنك قلت في كتابك لنبيك صلي الله عليه وسلم ( ولو أنهم إذ ظلمو أنفسهم جاءوك فاستغفروا الله واستغفر لهم الرسول لوجدوا الله توابا رحيما ) وإني قد أتيت النبي تائبا مستغفرا فأسئلك أن توجب لي المغفرة كما اوجبتها لمن أتاه في حياته اللهم إني أتوجه إليك بنبيك صلي الله عليه وسلم نبي الرحمة يا رسول الله اني أتوجه بك ....الي ربي ليغفر لي ذنوبي اللهم اني أسئلك بحقه أن تغفر لي ذنوبي

📚 *کتاب التذکرة في الفقه لابن عقيل رحمه الله ( ص - 117)

അല്ലാഹുവെ കാരുണ്യത്തിന്റെ നബിയായ മുഹമ്മദ് നബി ﷺ മുഖേന ഞാനിതാ നിന്നിലേക്ക് മുന്നിടുന്നു.ഓ അല്ലാഹുവിന്റെ റസൂലേ, എന്റെ തെറ്റു കുറ്റങ്ങൾ പൊറുത്ത് കിട്ടാനായി ഞാനിതാ തങ്ങൾ മുഖേന അല്ലാഹുവിലേക്ക് മുന്നിടുന്നു.മുഹമ്മദ് നബിﷺ തങ്ങളുടെ ഹക്ക് കൊണ്ട് എന്റെ പാപങ്ങൾ നീ പൊറുത്തുതരേണമേ  (കിത്താബ് തദ്കിറ)


ഇസ്ലാമിക ലോകത്ത് ഏറ്റവും ബൃഹത്തായ ഗ്രന്ഥം രചിച്ച ഇമാം ഇബ്നു അഖീൽ നബിﷺ തങ്ങളെ കൊണ്ട് മുന്നിടുന്നതും ,നബിﷺ യുടെ ഹക്ക് കൊണ്ട് ദോഷങ്ങൾ പൊറുത്തു കിട്ടാൻ ദുആ ചെയ്യുന്നതും ആണ് കാണുന്നത്.



ഇമാം അബ്ദുൽ ഖാദിർ ജീലാനി(റ) - {ഹി 470 - 561}


ഹി 470 റമളാൻ ഒന്നിന് (1078 മാർച് 17 ) ഇന്നുള്ള ഇറാനിലെ ജീലാൻ പ്രവിശ്യയിലാണ് മഹാനായ ജീലാനി തങ്ങളുടെ ജനനം.

മുസ്ലിം ലോകത്തിന് മഹാനായ മുഹിയുദ്ദീൻ ഷെയ്ക്കിനെ കൂടുതൽ പരിചയപ്പെടുത്തേണ്ടതിന്റെ ആവശ്യകത ഇല്ല. ലോക പ്രശസ്തനായ ഇമാം മഹാനവർകളുടെ കാല ശേഷം വന്ന ഇമാമുകൾ ഒക്കെ തന്നെ പുത്തൻ വാദികളുടെ മുൻകാല നേതാക്കളായ ആളുകൾ അടക്കം മുഹിയിദ്ധീൻ ശൈഖിനെ സവിസ്തരം പ്രതിപാദിക്കുകയും, മഹത്വവൽക്കരിക്കുകയും ചെയ്തിട്ടുണ്ട്. മഹാനവർകളുടെ ആയിരക്കണക്കിന് കറാമത്തുകൾ വിവിധ ചരിത്രഗ്രന്ഥങ്ങളിൽ രേഖപ്പെട്ടു കിടക്കുന്നു.


ഈ നിലക്ക് സുപ്രസിദ്ധി നേടിയ ശൈഖ് ജീലാനി പറയുന്നു;

قال الشيخ عبد القادر الكيلاني : رأيت رسول الله صلي الله عليه وسلم قبل الظهر فقال لي بني لم لا تتكلم ؟ قالت : يا أبتاه أنا رجل أعجمي كيف اتكلم علي فصحاء بغداد فقال : إفتح فاك ففتحته فتفل فيه سبعا وقال : تكلم علي الناس وادع إلي سبيل ربك بالحكمة والموعظة الحسنة الخ

( الحاوي للفتاوي للسيوطي)


ഞാനൊരു ദിവസം ളുഹ്റിന് മുമ്പ് നബി ﷺ തങ്ങളെ കണ്ടപ്പോൾ എന്നോട് നബി ﷺ ചോദിച്ചു എന്റെ കൊച്ചു മോനെ നീ എന്താണ് ഒന്നും സംസാരിക്കാത്തത് ആ സമയം ഞാൻ പറഞ്ഞു എന്റെ പിതാവേ (ജീലാനിയുടെ പിതൃ പരമ്പര ചെന്നെത്തുന്നത് നബിﷺ തങ്ങളിലാണല്ലോ ) എനിക്കെങ്ങനെയാണ് ബാഗ്ദാദിലെ വലിയ സാഹിത്യകാരന്മാരോട് സംസാരിക്കാൻ കഴിയുക?

ഞാൻ അനറബി അല്ലേ ഇതു കേട്ട് സമയം നബിﷺ മഹാനായ ജീലാനി തങ്ങളോട് പറഞ്ഞു വായ് തുറക്കൂ എന്നിട്ട് നബി ﷺ ഏഴുതവണ എന്റെ വായിൽ ഉമിനീരാക്കിയ ശേഷം പറഞ്ഞു ഇനി നീ ജനങ്ങളോട് ബുദ്ധിപൂർവ്വം തന്ത്രത്തിൽ അവരോടു പോയി ഉപദേശിക്കുക.

ലക്ഷത്തിൽപരം ഹദീസ് മനഃപാഠമുള്ള ലോക പ്രശസ്ത പണ്ഡിതൻ ഇമാം സുയൂതി (റഹ്) ആണ് ഈ ചരിത്രസംഭവം പ്രസിദ്ധമായ അൽ ഹാവീലിൽ- ഫതാവായിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഏഴാം നൂറ്റാണ്ടിൽ വഫാത്തായ ഇമാം സിറാജുദ്ധീൻ ഇബ്നുൽ മുൽകിൻ (റ) ത്വബക്കാത്തുൽ ഔലിയയിലും ഇത് രേഖപ്പെടുത്തിയതായി കാണാം.


മഹാനായ ജീലാനി നബി ﷺ യുടെ ഖബർ ശരീഫിന് അടുക്കൽ സിയാറത്തിനു പോയാൽ എന്തു ചെയ്യണമെന്നും മുസ്ലിം ലോകത്തെ വ്യക്തമായി പഠിപ്പിച്ചു കൊടുത്തു. സ്വന്തം ഗ്രന്ഥമായ "അൽ ഗുന്യത്തിൽ" പറഞ്ഞ വരികൾ ഇങ്ങനെ.

*اللهم إنك قلت في كتابك لنبيك: {ولو أنهم إذ ظلموا أنفسهم جاءوك فاستغفروا الله واستغفر لهم الرسول لوجدوا الله توابا رحيما} [النساء: 64]. وإني أتيت نبيک تائبا من ذنوبي مستغفرا، فأسألك أن توجب لي المغفرة كما أوجبتها لمن أتاه في حياته، فأقر عنده بذنبه فدعا له نبيه فغفرت له

*اللهم إني أتوجه إليك بنبيك عليه سلامك نبي الرحمة، يا رسول الله إني أتوجه بك إلى ربي ليغفر لي ذنوبي، اللهم إني أسألك بحقه أن تغفر لي وترحمني، اللهم أجعل محمدا أول الشافعين وأنجح السائلين وأكرم الأولين والآخرين

*غنية الطالبين للشيخ محي الدين عبد القادر الجيلاني قدس الله سره العزيز ( ج - 1 / ص 33)

അല്ലാഹുവേ, ഞാനിതാ നിന്റെ കാരുണ്യത്തിന്റെ പ്രവാചകരായ മുഹമ്മദ് നബിﷺ മുഖേന ഞാൻ നിന്നിലേക്ക് മുന്നിടുന്നു.

അല്ലാഹുവിൻറെ റസൂലേ...ഞാനിതാ അങ്ങയെ കൊണ്ട് എന്റെ പാപങ്ങൾ പൊറുത്തു കിട്ടാനായി അല്ലാഹുവിലേക്കു മുമ്പിടുന്നു .നാഥാ നബിﷺ യുടെ ഹക്ക് കൊണ്ട് ഞാനിതാ നിന്നോട് ചോദിക്കുന്നു എനിക്കു നീ പാപമോചനവും കാരുണ്യവും നൽകേണമേ.

അല്ലാഹുവേ... റസൂലുല്ലാഹിയെ ﷺ നീ ശുപാർശകളിൽ ആദ്യത്തവരും ചോദിക്കുന്നവരിൽ ഏറ്റവും വിജയിയും ആദ്യാവസാനമുള്ള എല്ലാവരിൽ നിന്നും ഏറ്റവും ബഹുമാന്യനും ആക്കണേ.

ഔലിയാക്കളുടെ ഖുതുബായ മുഹിയിദ്ധീൻ ഷെയ്ക്ക് അല്ലാഹുവിനോട് നബിﷺ യെ മുൻ നിർത്തി ചോദിക്കുന്നു നബി ﷺ യുടെ ഹക്ക് കൊണ്ട് ചോദിക്കുന്നു. നബിﷺ തങ്ങളെ തന്നെ വിളിച്ചു കൊണ്ട് തങ്ങളെ കൊണ്ട് എന്റെ ദോഷം പൊറുക്കാൻ അല്ലാഹുവിലേക്ക് മുമ്പിടുന്നു.

മുസ്ലിം ലോകം അംഗീകരിച്ച ചരിത്ര പുരുഷന്മാരുടെ വഴി ഈ രൂപത്തിലാണ് ഇതിൽ ശിർക്കോ ,ഹറാമോ, കറാഹത്തോ ഉണ്ടായിരുന്നുവെങ്കിൽ അവർ ഇത് ചെയ്യില്ലായിരുന്നു.

ഇനി ചെയ്താൽ പിൻ തലമുറ ഇമാമുകൾ അത് തിരുത്തുമായിരുന്നു. (മുൻതലമുറയുടെ അതെ വഴിയിൽ തന്നെയായിരുന്നു പിൻ തലമുറയും എന്നതിന് അവരുടെ ഗ്രന്തങ്ങൾ സാക്ഷി.

ലോകത്ത് കഴിഞ്ഞു പോയ ഇമാമുകൾ മഹാനവർകളുടെ കറാമത്തുകളും, ചരിത്രങ്ങളും സവിസ്തരം രേഖപ്പെടുത്തിയപ്പോൾ പുത്തൻ വാദികൾ ആയ കേരളത്തിലെ മുജാഹിദുകൾ ചെയ്തത് ആരും മറന്നിട്ടുണ്ടാകില്ല പച്ചയായി അവരുടെ പ്രസിദ്ധീകരണത്തിൽ ശൈഖ് ജീലാനിയെ പരിഹസിച്ചു കൊണ്ട് ശ്രീശങ്കരാചാര്യരുടെ തത്വസംഹിത സ്വീകരിച്ച വ്യക്തിയാണ് എന്ന് പറഞ്ഞു അവഹേളിക്കുകയാണ് ചെയ്തത് അതു കൂടാതെ മുഹിയുദ്ധീൻ എന്നല്ല "മുഹിയുതീൻ" എന്നാണ് പറയേണ്ടതെന്ന് എഴുതുകയും ചെയ്തു.

ഔലിയാക്കന്മാരെയും, ഇമാമീങ്ങളെയും പരിഹസിക്കുന്ന ഇത്തരക്കാരിൽനിന്ന് ഇതിൽ കൂടുതൽ കേരളീയ മുസ്‌ലിംകൾ പ്രതീക്ഷിക്കുന്നില്ല.


ഇമാം അഹ്മദുൽ കബീർ രിഫാഈ (റ) - {ഹി 500 - 578}

സുൽത്താൻ ഔലിയ എന്ന പേരിൽ അറിയപ്പെട്ട ഇമാം രിഫാഈ (റ) മുസ്ലിം ലോകത്തിന് പരിചിതമായ നാമമാണ്.

നിരവധി കറാമത്തുകൾ ജീവിതത്തിൽ പ്രകടിപ്പിക്കുകയും എണ്ണിയാലൊടുങ്ങാത്ത ആളുകളെ സത്യ ദീനിലേക്ക് കൈപിടിച്ചു കയറ്റുകയും ചെയ്ത മഹാ വ്യക്തിത്വം.

അനവധി കുഷ്ട രോഗികളുടെ കൂടെ നിന്ന് അവരെ പരിചരിച്ചു ഇബാദത്ത് മാത്രമല്ല പാവങ്ങളെ പരിചരിക്കലും ദീനിന്റെ ഭാഗമാണെന്നു പഠിപ്പിച്ച മഹാൻ.

ഒരു ഹജ്ജ് വേളയിൽ മഹാനായ ഇമാം രിഫാഈ നബിﷺ യുടെ ഖബർ ശരീഫിന് അടുക്കൽ ചെന്നു കൊണ്ടു പറഞ്ഞു.

أخبرني شيخنا الإمام الحجة القدوة أبو الفرج عمر الفاروثي الواسطي قال: حجَّ سيّدنا وشيخنا السيّد أحمد الرفاعي عام 555 للهجرة فلما وصل إلى المدينة وتشرف بزيارة جده عليه الصلاة والسلام وقف تجاه حجرة النّبيّ ﷺ ووقفنا خلف ظهره فقال: السلام عليك يا جدي فقال له عليه أفضل صلوات الله وعليك السلام يا ولدي فتواجد لهذه النغمة - وقال منشدًا

*في حالة البعد روحي كنتُ أُرسلهــا*
*تُقَبّلُ الأرض عنـّـي وهْيَ نائبتي*
*وهذه دولةُ الأشـباح قد حضرت*
*فامدد يمينَك كيْ تحظَى بها شــفتي*

*فمدَّ رسول الله ﷺ يده الشريفة من قبره الكريم فقبّلها السيّد أحمد الرفاعي في ملأ يقربُ من تسعين ألف رجل، والناس ينظرون يد النبيّ ﷺ ويسمعون كلامه، وكان فيمن حضر الشيخ حياة ابن قيس الحراني، والشيخ عبد القادر الجيلاني، والشيخ عدي الشامي وشاهدوا ذلك وغيرهم رضي الله عنهم أجمعين

*کتاب سواد العينين في مناقب الغوث أبي العلمين- للامام أبي القاسم الرافعي القزويني رحمه الله (555- 623 هـ ) ص - 10- 11*📚
*کتاب - مختصر اخبار الخلفاء للامام تاج الدين ابن السَّاعي البغدادي(593 - 674 هـ ) ص- 96 - 100*📚
*تنوير الحلک - للحافظ السيوطي رحمه الله ( ص- 51)*📚


നബിയെ, ഇക്കാലം വരെയും ഞാനെന്റെ ആത്മാവിനെ തങ്ങളുടെ അടുക്കലേക്ക് പറഞ്ഞയക്കൽ ആയിരുന്നു .എന്നാൽ ഇന്നിപ്പോൾ ഞാനെന്റെ ശരീരവും ,ആത്മാവും ഒന്നിച്ചു തങ്ങളുടെ അടുക്കൽ വന്നിരിക്കുന്നു .നബി യെ,തങ്ങളുടെ ശറഫാക്കപ്പെട്ട കൈ എനിക്കൊന്നു ചുംബനം വയ്ക്കാൻ ആഗ്രഹമുണ്ട്. ഈ സമയം നബി ﷺ രിഫാഈ തങ്ങൾക്കു കൈ നീട്ടിക്കൊടുത്തു. ആ തിരു കയ്യിൽ മഹാനവർകൾ ചുംബനങ്ങൾ അർപ്പിക്കുകയും ചെയ്തു.


ഇതൊക്കെ വായിക്കുമ്പോൾ കേരളത്തിലെ പുത്തൻ വാദികൾ ആയ മുജാഹിദുകൾ ചിന്തിക്കും ഇതൊക്കെ എങ്ങനെ സംഭവിക്കും ?അവരുടെ ബുദ്ധിക്കും യുക്തിക്കും യോജിക്കാത്തതൊന്നും അവർക്ക് അംഗീകരിക്കാൻ കഴിയില്ലല്ലോ. നബി ﷺ യുടെ പ്രത്യേകതയും അല്ലാഹു നൽകിയിരിക്കുന്ന കഴിവുകളും അറിയുന്ന ഒരു മുസ്ലിമിനെ സംബന്ധിച്ചിടത്തോളം ഇതിലൊന്നും സംശയിക്കാൻ യാതൊന്നുമില്ല.

ഇത് കേവലം കൈകൾ മാത്രമാണ് ഇമാം രിഫാഈ തങ്ങൾക്ക് നീട്ടിക്കൊടുത്തത് എങ്കിൽ പുത്തൻ വാദികൾ അവരുടെ നേതാവായി പരിചയപ്പെടുത്തിയ ഇബ്നു തൈമിയ പറഞ്ഞത് നബിﷺ തങ്ങളുടെ ഖബറിൽ നിന്നും വാങ്ക് കൊടുത്തിട്ടുണ്ടെന്നും അത് കേട്ട് താബിഉകളുടെ നേതാവായ സയീദ് ബിൻ മുസയ്യിബ് (റ ) നിസ്കരിച്ചെന്നും രേഖപ്പെടുത്തിയിട്ടുണ്ട്.

ഇബ്നുതൈമിയയുടെ തന്നെ ശിഷ്യനായ ഹാഫിള് ഇബനു കസീർ ഉസ്മാൻ ബിൻ അഫ്ഫാൻ( റ )വിനു നോമ്പു തുറക്കാൻ വേണ്ടി വെള്ളമില്ലാതെ ബുദ്ധിമുട്ടിയപ്പോൾ വഫാത്തായ നബിﷺ തങ്ങൾ തന്നെ വെള്ളം കൊടുത്തിട്ടുണ്ടെന്നും പച്ചയായി "അൽ ബിദായത്തു വന്നിഹായ" എഴുതിവച്ചിട്ടുണ്ട് .ആ കാര്യം മുജാഹിദുകളുടെ നേതാവായ കുട്ടശ്ശേരി മൗലവി ശബാബിൽ മുൻപ് എഴുതി വച്ചിരുന്നു എന്നുള്ളത് ഒരു ചരിത്ര സത്യം മാത്രം.

മഹാന്മാരുമായി ബന്ധപ്പെട്ട ആത്മീയലോകത്ത് നടക്കുന്ന അത്ഭുതങ്ങൾക്ക് കണക്കില്ല അത് എങ്ങനെ എന്നു ചിന്തിക്കുന്ന പുത്തൻ വാദിയുടെ യുക്തി മാത്രം മുസ്ലിം ലോകത്തിന്റെയും പ്രമാണങ്ങളുടെയും മുമ്പിൽ ഒറ്റപ്പെടുന്നു.

മഹാനായ ഇമാം രിഫായി തന്നെ നബിﷺ തങ്ങളെ മഹത്വം മുൻനിർത്തിക്കൊണ്ട് അല്ലാഹുവിനോട് ചോദിച്ച പ്രാർത്ഥന മഹാനവർകളുടെ ഗ്രന്ഥത്തിൽ കാണാവുന്നതാണ് .

അൽ ബുർഹാനുൽ മുഅയ്യദ്

اللهم بجاه اهل الجاه وبمحل اصحاب المحل وبحرمة اصحاب الحرمة وبمن قلت في حقه الم نشرح لک صدرک اشرح اللهم صدورنا بالهداية ........... اللهم اني اسألک وأتوجه إليک بجاه نبيک محمد صلی الله عليه وسلم وأسألک اللهم بأسمائک الحسنی الخ 

*البرهان المٶيد ( ص - 196- 199)



ഇമാം ഹാഫിള് ഇബ്നുൽ ജൗസി (റ) -- {ഹി 510 - 597}


ആറാം നൂറ്റാണ്ടിലെ പ്രഗല്ഭനായ ഹദീസ് പണ്ഡിതൻ. നിരവധി ഗ്രന്ഥങ്ങൾ രചിച്ചുകൊണ്ട് ഇസ്ലാമിക ലോകത്ത് സംഭാവനചെയ്ത മഹാനായ ഇമാം.

ഹദീസിന് പുറമേ തഫ്സീർ,ചരിത്രം തുടങ്ങിയ വിഷയങ്ങളിലും വലിയ 
പ്രാഗൽഭ്യം തെളിയിച്ച മഹാൻ. ആ കാലഘട്ടത്തിൽ എല്ലാ വിഷയങ്ങളിലും നേതാവായ ഒരു പണ്ഡിതനെന്ന നിലയിൽ ഇമാം ഇബ്നുൽ ജൗസി തിളങ്ങിനിന്നിരുന്നു. മഹാനവർകളുടെ ജനനവും ,വഫാത്തും ഇറാക്കിൽ തന്നെയായിരുന്നു.

ഇമാം ഇബ്നുൽ ജൗസി (റ) അല്ലാഹുവിന്റെ റസൂലിനെﷺ വിളിച്ചു കൊണ്ട് പറയുകയാണ് ;

*يا رسول الله يا حبيب الله - أنت لي عون يوم ألقي الله*
( *مولد العروس لإبن الجوزي*)

ഓ നബിയെ, അല്ലാഹുവിന്റെ ഹബീബായവരെ അല്ലാഹുവിന്റെ അടുക്കൽ എത്തുന്ന അന്ത്യനാളിൽ തങ്ങളാണ് എന്റെ സഹായി.

ഇമാം ഇബ്നുൽ ജൗസി - മൗലിദിൽ അറൂസ്

ലോകപ്രശസ്തനായ പണ്ഡിതൻ ,മുസ്ലിം ലോകത്ത് നിരവധി ഗ്രന്തങ്ങൾ സമ്മാനിച്ച, ലക്ഷക്കണക്കിന് ഹദീസുകൾ മനപ്പാഠമാക്കിയ, എന്താണ് തൗഹീദ് ,എന്താണ് ശിർക്ക് എന്ന് നന്നായി മനസ്സിലാക്കിയ ഹാഫിള് ഇബ്നുൽ ജൗസി യുടെ വാക്കുകളാണ് മുകളിൽ കണ്ടത്.

മഹാനവർകൾ മറ്റൊരു ഗ്രന്ധമായ ബുസ്താനുൽ വാഇളീൻ , നബിﷺ തങ്ങളെ മഹബ്ബത്ത് വച്ചുകൊണ്ട് അങ്ങേയറ്റം പുകഴ്ത്തിക്കൊണ്ട് പറയുന്നു.

*صلي الإله علي خير الأنام ومن - نرجو النجاة به في موضع العطب*
*فهو الشفيع لمن يرجو شفاعته - عند الحساب وعند اللهو والكرب*
( *بستان الواعظين لابن الجوزي)


പ്രതിസന്ധിയുടെയും,പ്രയാസങ്ങളുടെയും ആ ദിനത്തിൽ രക്ഷക്ക് കാരണമാകുന്ന സൃഷ്ടികളിൽ ഏറ്റവും ഹൈറായ നബിയുടെ മേലിൽ അല്ലാഹുവിന്റെ കാരുണ്യം വർഷിക്കട്ടെ.

എല്ലാ പ്രയാസ ഘട്ടങ്ങളിലും അന്ത്യനാളിൽ വിചാരണയുടെ അവസരത്തിലും നബിയുടെ ശഫാഅത്ത് ആഗ്രഹിക്കുന്നവർക്ക് ശഫാഅത് കൊടുക്കുന്നവരാണ് നബി ﷺ

അതുപോലെ പരിശുദ്ധ ഇസ്ലാമിൽ അഭയം തേടിയിട്ടുള്ളവർക്കും നബി തങ്ങൾ ശഫാഅത്ത് ചെയ്യുന്നതാണ്.

മുന്ഗാമികളും പിന്ഗാമികളുമായ പല പണ്ഡിതന്മാരും എടുത്ത് ഉദ്ധരിച്ച ഉതുബി( റ) റിപ്പോർട്ട് ചെയ്ത നബി ﷺ യുടെ ഖബറിനടുക്കൽ വന്നു സഹായം ചോദിച്ച സംഭവവും ,ബഹു ഇമാം ഇബ്നുൽ ജൗസി സൂറത് നിസായിലെ 64 ആം ആയത് കൊണ്ട് സമർഥിച്ചു കൊണ്ട് ഇമാം അവരുടെ അൽ വഫാബി അഹ് വാലിൽ മുസ്ത്വഫാ എന്ന ഗ്രന്തത്തിൽ രേഖപ്പെടുത്തുന്നു .



ഇമാം ഫക്രുദ്ദീൻ- റാസി(റ) -- {ഹി 549 - 606}

ഇറാനിലെ റേയിൽ ജനിച്ച ഇമാം റാസി പ്രസിദ്ധമായ "തഫ്സീറുൽ കബീർ" അടക്കം നിരവധി ഗ്രന്ഥങ്ങൾ മുസ്ലിം ലോകത്തിന് സംഭാവന ചെയ്തിട്ടുണ്ട്.ഇസ്ലാമിക സാഹിത്യങ്ങൾ,അറബി വ്യാകരണം, മുസ്ലിം ചരിത്രം,ഗണിതശാസ്ത്രം ജ്യോതിശാസ്ത്രം, പ്രപഞ്ചശാസ്ത്രം, ഭൗതികശാസ്ത്രം തുടങ്ങിയ മേഖലകളിലെല്ലാം തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ലോകപ്രശസ്ത പണ്ഡിതനായിരുന്നു ഇമാം റാസി (റഹ്).

ഇമാം റാസി (റഹ്) പരിശുദ്ധ ഖുർആനിലെ ആയത്ത് വിശദീകരിച്ചുകൊണ്ട് എഴുതി

*فالقراء يحفظون ألفاظ منشورك والمفسرون يفسرون معاني فرقانك والوعاظ يبلغون وعظك بل العلماء والسلاطين يصلون إلى خدمتك ويسلمون من وراء الباب عليك ويمسحون وجوههم بتراب روضتك ويرجون شفاعتك فشرفك باق إلى يوم القيامة

*تفسير الرازي ج - 32- /ص 5-6*📚

*ഖുർആനിൽ പറഞ്ഞു;

ورفعنا لك ذكرك

നബി ﷺ പേരും പ്രശസ്തിയും അല്ലാഹു ഉയർത്തിയിരിക്കുന്നു. പണ്ഡിതന്മാരും, രാജാക്കളും നബിﷺ തങ്ങൾക്ക് സേവനം ചെയ്യാനായി പുണ്യ മദീനയിൽ എത്തുകയും, നബി ﷺ തങ്ങളുടെ വാതിൽക്കൽ നിന്നു സലാം പറഞ്ഞു റൗളാ ശരീഫിൽ ചെന്നു കൊണ്ടു മണ്ണ് വാരി അവരുടെ മുഖത്ത് പുരട്ടുകയും,നബിﷺ തങ്ങളോട് ശഫാഅത്ത് ചോദിക്കുകയും ചെയ്യുന്നുണ്ട് നബിയെ ﷺ.

ഈ സംഭവങ്ങളൊക്കെ ഏതു കാലങ്ങളിലും നടന്നുവരുന്നതാണല്ലോ!ഇതു കൊണ്ടു തന്നെ നബി ﷺ തങ്ങളുടെ സ്ഥാനം എന്നെന്നും ഉയർന്നു കൊണ്ട് തന്നെ നില നിൽക്കുന്നതാണ്.

സ്വഹീഹുൽ ബുഖാരിയിൽ ഹദീസിൽ പരാമർശിച്ച ദിക്റ്

*أعوذ بكلمات الله التامات من شر ماخلق*

കലിമത് കൊണ്ട് കാവൽ തേടുക ഇത് വിശദീകരിച്ചു കൊണ്ട് ഇമാം റാസി (റഹ്) എഴുതുന്നു

*فقوله: أعوذ بكلمات الله التامات ، استعاذة من الأرواح البشرية بالأرواح العالية المقدسة الطاهرة الطيبة في دفع شرور الأرواح الخبيثة الظلمانية الكدرة فالمراد بكلمات الله التامات تلك الأرواح العالية الطاهرة

( *تفسير الرازي ج - 1 / ص 79)

അത് മഹാത്മാക്കളുടെ ആത്മാക്കളാണ് .മനുഷ്യാത്മാക്കൾ മോശപ്പെട്ട ആത്മാക്കളെ തൊട്ടും, നാശങ്ങളെ പ്രതിരോധിക്കാനായിട്ടും വിശുദ്ധരും ഉന്നതരുമായി പരിശുദ്ധാത്മാവിനോട് നടത്തുന്ന കാവൽ തേട്ടമാണ് ഇതു കൊണ്ടുള്ള വിവക്ഷ.

ഇസ്തിഗാസയുടെ ബന്ധപ്പെട്ട സംഭവങ്ങൾ ഇമാം റാസി (റഹ്) നിരവധി സ്ഥലങ്ങളിൽ മഹാനവർകളുടെ ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയതായി കാണാം.

ഇസ്ലാമിലെ ഒന്നാം ഖലീഫയായി അബൂബക്കർ സിദ്ദീഖ്( റ )തങ്ങളുടെ ജനാസ എടുത്തു ബഹുമാനപ്പെട്ട സഹാബത്ത് വഫാത്തായ നബിﷺ യോട് വിളിച്ച് ചോദിച്ച വിവരം സൂറത്തുൽ കഹ്ഫിന്റെ തഫ്സീറിൽ ഇമാം റാസി (റഹ്) രേഖപ്പെടുത്തി വച്ചിട്ടുണ്ട്. 

പുത്തൻ വാദികളുടെ ഭാഷയിൽ പറഞ്ഞാൽ പരിശുദ്ധ ഖുർആൻ വിശദീകരിച്ചുകൊണ്ടാണ് ഇസ്തിഗാസയും, ശഫാഅത്ത് ചോദിക്കുന്നതും ഒക്കെയാണ് ഇമാം റാസി (റഹ്) വളരെ ഭംഗിയായി സമർത്തിച്ചിരിക്കുന്നത്.

സ്വഹീഹുൽ ബുഖാരിയിലെ ഹദീസ് വിശദീകരിച്ചു കൊണ്ട് തന്നെ കലിമത്ത് എന്നതിന്റെ വിവക്ഷ അത് മഹാത്മാക്കളോട് കാവൽ തേടൽ ആണെന്ന് വളരെ വ്യക്തമായി രേഖപ്പെടുത്തുകയും ചെയ്തു. ഇതൊക്കെ ഇമാം റാസി (റഹ്) കിതാബിൽ രേഖപ്പെടുത്തി വച്ചിട്ടുണ്ടെങ്കിലും കേരളത്തിലെ പുത്തൻ വാദികൾ ഇപ്പോഴും ഇമാം ചേർത്തുകൊണ്ട് തന്നെയാണ് മഹാനവർകളെ അഭിസംബോധന ചെയ്യുന്നത് എന്നത് വളരെ രസാവഹം തന്നെ അവരുടെ ഭാഷയിൽ പറഞ്ഞാൽ ശിർക്കിന് കൂട്ടുനിൽക്കുക, ശിർക്ക് പ്രചരിപ്പിക്കുക, ശിർക്ക് സമർഥിക്കാൻ വേണ്ടി ഖുർആനും, ഹദീസും തെളിവു പിടിക്കുക ഇതൊക്കെയല്ലേ ഇമാം റാസി (റഹ്) ചെയ്തിരിക്കുന്നത് ? മുജാഹിദിന്റെ ഭാഷയിൽ ഇതൊക്കെ ശിർക്കായി കണ്ടാലും അവർ ഇമാം റാസി (റഹ്) എന്ന് തന്നെ അവർ വീണ്ടും പറയുന്നു എന്നത് ഇമാമീങ്ങളെ തള്ളി കൊണ്ട് പുത്തൻ വാദികൾക്ക് അടിസ്ഥാനപരമായി നിലനിൽക്കാൻ കഴിയില്ല എന്നതിന്റെ നേർസാക്ഷ്യം ആണ്.



ഇമാം മുവഫഖ്‌ദ്ധീൻ ബിൻ ഉസ്മാൻ (റ) -- {ഹിജ്റ -615}

നഫീസത് ബീവിയെ മുൻ നിർത്തിയുള്ള പ്രാർത്ഥന* 


*وكان الأستاذ المكنى بأبى المسك بن عبد الله الإخشيدىلا يدع زيارة السيدة نفيسة، رضى الله عنها فى كل خميس، ويسأل الله عند ضريحها فى قضاء حوائج له، فتقضى له ببركتها.. وكان إذا قضيت حوائجه يوفى بنذرها، ويأتى بالمسك والزعفران والطيب والشمع والزيت والقناديل الفضية،....... وبقى كذلك إلى أن توفى بمصر سنة 357 هـ رحمة الله تعالى عليه

{ *مرشد الزوار إلی قبور الأبرار*📚}


ഹിജ്റ നാലാം നൂറ്റാണ്ടിൽ അബുൽ മിസ്ക് എന്ന പേരിൽ അറിയപ്പെടുന്ന പണ്ഡിതൻ മിസ്സ്റിൽ ഉണ്ടായിരുന്നു. ഒരൊറ്റ വ്യാഴാഴ്ചകളിലും മഹതിയായ നഫീസ ബീവിയുടെ മഖ്ബറ സിയാറത്ത് ഒഴിവാക്കിയിരുന്നില്ല.

അദ്ദേഹത്തിൻറെ എല്ലാ ആവശ്യങ്ങൾക്ക് വേണ്ടിയും അവിടെ പോയി ദുആ ചെയ്യുമായിരുന്നു. നഫീസ ബീവിയുടെ ബറക്കത്തു കൊണ്ട് അദ്ദേഹത്തിൻറെ മുഴുവൻ ആവശ്യങ്ങളും അല്ലാഹു പൂർത്തീകരിച്ച്‌ കൊടുക്കാറുണ്ടായിരുന്നു. അങ്ങനെ അദ്ദേഹത്തിൻറെ ആവശ്യങ്ങൾ നിറവേറിക്കഴിഞ്ഞാൽ നഫീസ ബീവിയുടെ പേരിൽ നടത്തിയ നേർച്ചകൾ അത് പൂർത്തീകരിക്കും.

എന്നിട്ട് മഹാനവർകൾ മഖ്ബറയിലേക്ക് കുങ്കുമം, അത്തർ മെഴുക് എന്നിവ കൊണ്ടു വരുമായിരുന്നു ഈ പ്രവർത്തനങ്ങൾ അദ്ദേഹം ഹിജ്റ 357 വരെ തുടർന്നു ഈജിപ്തിൽ ആ മഹാപണ്ഡിതൻ വഫാത്താകുന്നത് വരെ.

*وكان بعض السلف يقول أيضا: السلام والتحية والإكرام على أهل بيت النبوة والرسالة.. السلام عليك .......... أنتم يا أهل البيت غياث لكل قوم فى اليقظة والنوم
{ *مرشد الزوار إلی قبور الأبرار*}


സലഫുകൾക്ക് ശേഷം വന്ന കാലഘട്ടത്തിലെ ആളുകൾ അഹ്‌ലുബൈത്തിന്റെ മേലിൽ സലാം ചൊല്ലി കൊണ്ട് അവർ പറയും ഉണർവ്വിലും ഉറക്കത്തിലും നിങ്ങൾ മുഴുവൻ ജനങ്ങളുടെയും സഹായികളാണ് എന്ന നഫീസാ ബീവിയുടെ മഖ്ബറയിൽ വന്നുകൊണ്ട് നാലാം നൂറ്റാണ്ടു കാർ ആയ ആളുകൾ വിളിച്ചു പറഞ്ഞിരുന്നത്

وقد مدح بعض الفضلاء، رضى الله عنهم، هذه السيدة، رضى الله عنها بأعظم الرضوان، وعن سائر أهل البيت الطاهرين بأبيات أحببنا ذكرها هاهنا، فقال رضى الله عنه

*من له فى الكون من حاجة
*عليك* *بالسيدة الطاهره
*نفيسة والمصطفى جدها
*أسرارها بين الورى ظاهره

{ *مرشد الزوار إلی قبور الأبرار* 📚}


സയ്യിദത്ത് നഫീസ ബീവിയെകൊണ്ട് മഹാന്മാരായ ആളുകൾ മദ്ഹ് ചെയ്തിരുന്നു. ഏതൊരു വ്യക്തിക്കും ഈ ദുനിയാവിൽ ആവശ്യം ഉണ്ടാകും. അങ്ങനെയുള്ളവർ സയ്യിദത്ത് നഫീസ ബീവിയെ മുറുകെ പിടിച്ചു കൊള്ളുക അതുപോലെ സയ്യിദ് ആയ റസൂൽﷺ തങ്ങളെയും, അവരുടെ പ്രസിദ്ധി സൃഷ്ടികൾ ക്കിടയിൽ പ്രകടമാണ്.

ഇവിടെ നമുക്ക് മേൽ വരികളിൽ നിന്ന് പച്ചയായ ചില സത്യങ്ങൾ വായിച്ചെടുക്കാൻ കഴിയുന്നു ഇന്ന് നമ്മുടെ മുകളിൽ കാണുന്ന കാര്യങ്ങൾ ശിർക്കും കുഫ്റും ആക്കി പരിഹസിക്കുന്നവർ സലഫികളിൽ പെട്ട മഹാന്മാർക്ക് ശേഷം വന്ന കാലഘട്ടം തന്നെ നഫീസ ബീവി കൊണ്ട് ബർക്കത്ത് എടുക്കുകയും നേർച്ച ആകുകയും നേർച്ചക്ക് വേണ്ടി കരുതിയ കാര്യങ്ങൾ അവിടെ കൊണ്ടുപോയി കൊടുക്കുകയും അവരെ സഹായികളായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതൊക്കെ ആദ്യനൂറ്റാണ്ടുകളിൽ തന്നെ അവിതർക്കിതമായ നടന്നുകൊണ്ടിരുന്ന കാര്യങ്ങളാണെന്ന് നിസ്സംശയം നമുക്ക് ബോധ്യപ്പെടുകയും ചെയ്യുന്നു.


മഹതിയായ നഫീസത്ത് ബീവിയുടെ ഫളായിലുകൾ (മദ്ഹുകൾ) വിവരിച്ചശേഷം മഹതിയുടെ ബറക്കത്തു കൊണ്ട് ഈ ലോകത്തും, പരലോകത്തും ഗുണം ലഭിക്കാൻ വേണ്ടി മഹാനായ നബിﷺ തങ്ങളുടെ ജാഹ് കൊണ്ട് സഹായം ചോദിക്കുന്നു.

وفضائل السيدة نفيسه كثيره ومناقبها أكثر من أن تحصر فالله تعالى ينفع ببركاتها في الدنيا والأخره بجاه سيد المرسلين محمد صَل الله عليه وسلم ( مرشد الزوار الى قبور الأبرار المسمى الدار المنظم في زياره الجبل المقطم : *للأمام العارف موفق الدين بن عثمان

നഫീസത്ത് ബീവിയുടെ കബർ സിയാറത്ത് ചെയ്യുന്ന സമയം നബിﷺ യെയും, സ്വഹാബത്തിനെയും മുൻനിർത്തിയുള്ള പ്രാർത്ഥന മുൻ കാലത്തുള്ള മഹാന്മാർ ഇരു ലോകത്തെയും ആവശ്യങ്ങളെ നബി ﷺ യെ കൊണ്ടും,സ്വഹാബത്തിനെ കൊണ്ടും നീ വീട്ടി തരേണമേ എന്ന് അല്ലാഹുവിനോട് പ്രാർത്ഥിക്കാറുണ്ടായിരുന്നു.

*كان من دعاء بعض السلف* ... *واقض حوائجنا في الدنيا والاخره بمحمد وآله وصحبه أجمعين ( *مرشد الزوار الى قبور الأبرار- للأمام موفق الدين بن عثمان رحمه الله عليه*📚 )

സ്വാലിഹത്തായ നഫീസത്ത് ബീവിയെ ഇടനിർത്തിയുള്ള പ്രാർത്ഥന നൂറ്റാണ്ടുകൾക്ക് മുൻപ് തന്നെ മുസ്ലിം ഉമ്മത്ത് സ്വീകരിച്ചിരുന്നു എന്ന് ഇതിൽ നിന്നും വ്യക്തമാണ് ഇമാം ശാഫിയി(റ) മഹതിയെ കൊണ്ട് തന്നെ ദുആ ചെയ്യിപ്പിക്കാൻ ആവശ്യപ്പെടാറുണ്ടെന്നു ചരിത്രത്തിൽ കാണാവുന്നതാണ്. 


ഇമാം ഇബ്നു ഖുദാമ (റ) -- {ഹി 541 - 620}

പലസ്തീനിലെ പുണ്ണ്യ ഭൂമിയായ ബൈത്തുൽ മുഖദ്ദസിനടുത്ത് ജനനം. ഇരുപതാം വയസ്സിൽ ഷെയ്ക്ക് ജീലാനിയുടെ വിജ്ഞാന കേന്ദ്രമായ ബാഗ്ദാദിൽ താമസം മാറി.

മുസ്ലിം ലോകത്ത് വളരെ പ്രസിദ്ധമായ നാമം ,ഹമ്പലി മദ്ഹബിലെ പ്രമുഖനായ ഇമാം, നിരവധി ഗ്രന്ഥങ്ങൾ മുസ്ലിം ലോകത്ത് സംഭാവന ചെയ്തു മഹാനുഭാവൻ.

നബി ﷺ യുടെ ഖബർ സിയാറത്ത് ചെയ്യുമ്പോൾ പറയേണ്ട കാര്യങ്ങൾ ഇമാം ഇബ്നു ഖുദാമ അൽ മഖ്സദി അവരുടെ ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയതായി കാണാം

*ثم تأتي القبر فتولي ظهرك القبلة، وتستقبل وسطه، وتقول: السلام عليك أيها النبي ورحمة الله وبركاته، السلام عليك يا نبي الله، وخيرته من خلقه وعباده .............. اللهم إنك قلت وقولك الحق: { ولو أنهم إذ ظلموا أنفسهم جاءوك فاستغفروا الله واستغفر لهم الرسول لوجدوا الله توابا رحيما }وقد أتيتك مستغفرًا من ذنوبي، مستشفعًا بك إلى ربي، فأسألك يا رب أن توجب لي المغفرة، كما أوجبتها لمن أتاه في حياته، اللهم اجعله أول الشافعين، وأنجح السائلين، وأكرم الآخرين والأولين، برحمتك يا أرحم الراحمين

*المغني لابن قدامة رحمه الله ( ج 5 / ص: 467 📚)


അല്ലാഹുവേ, തെറ്റു കുറ്റങ്ങൾ ചെയ്ത ആളുകൾ നബി ﷺ യെ സമീപിച്ചു തിരു നബിയുടെ ﷺ സാന്നിധ്യത്തിൽ വച്ചു പാപമോചനം തേടുകയും നബിﷺ തങ്ങൾ അവർക്കു വേണ്ടി പാപമോചന ദുആ നടത്തുകയും ചെയ്താൽ അവർക്ക് നീ പൊറുത്തു കൊടുക്കുമെന്ന് നീ പറഞ്ഞിട്ടുള്ളതാണ്.

അല്ലാഹുവി നീ പറഞ്ഞ വാക്കുകൾ സത്യമാണ് . അതിനാൽ ദോഷത്തിൽ നിന്നും, പാപത്തിൽ നിന്നും മുക്തി തേടിക്കൊണ്ട് നബിﷺ തങ്ങളുടെ തിരു സന്നിധിയിൽ എത്തിയിരിക്കുന്നു. എന്റെ റബ്ബിലേക്ക് തങ്ങൾ മുഖേന ശുപാർശ തേടിക്കൊണ്ടാണ് ഞാൻ വന്നിട്ടുള്ളത് അല്ലാഹുവേ നബിﷺ യുടെ ജീവിത കാലത്ത് തങ്ങളുടെ അടുത്ത് വന്നവർക്ക് നീ ദോഷം പൊറുത്തത് പോലെ എനിക്കു നീ പൊറുത്തു തരേണമേ. (അൽ മുഗ്‌നി📚)


നാം മുൻ ഭാഗങ്ങളിൽ വായിച്ചതു പോലെ പരിശുദ്ധ ഖുർആനിൽ നിന്നും സൂറത്ത് നിസാഇലെ ആയത്ത് തെളിവ് പറഞ്ഞു കൊണ്ടാണ് മഹാനായ ഇമാം ഇബ്നു ഖുദാമ (റഹ്) ഈ വിഷയം സമർത്ഥിക്കുന്നത്. 

മഹാന്മാരായ മുൻഗാമികളും, പിൻഗാമികളും പഠിപ്പിച്ചു കൊടുത്തത് ജീവിത കാലത്ത് എന്നതു പോലെ തന്നെ വഫാത്തിന് ശേഷവും തിരു സന്നിധിയിൽ പോയിക്കൊണ്ട് ശഫാഅത്ത് ചോദിക്കണം എന്ന് തന്നെയാണ് അതിനെ റദ്ദ് ചെയ്യാൻ ഒരു പ്രമാണങ്ങളും ഇല്ല എന്നുള്ള പരമാർത്ഥം.



ഇമാം ബഹാഉദ്ദീൻ അൽ മഖ്ദസി (റ) -- (ഹിജ്റ 624)


മഹാനായ ഇമാം ബഹാഉദ്ദീൻ (റ) ഖുർആനിലെ ആയത്ത് വിശദീകരിച്ചുകൊണ്ട് നബി (സ) സിയാറത്തിനെ സംബന്ധിച്ചു പറയുന്നു ;

*فإذا دخل المسجد أتى إلى القبر ثم يولي ظهره القبلة ويستقبل وسطه ويقول السلام عليك يا نبي الله، وخيرته من خلقه وعباده .............. اللهم إنك قلت وقولك الحق: { ولو أنهم إذ ظلموا أنفسهم جاءوك فاستغفروا الله واستغفر لهم الرسول لوجدوا الله توابا رحيما } وقد أتيتك مستغفرًا من ذنوبي مستشفعًا بك إلى ربي، فأسألك يا رب أن تغفر لي ذنوبي كما غفرت لمن أتاه في حياته اللهم أدخلني في شفاعته و اجعله أول الشافعين، وأنجح السائلين، وأكرم الأولين، وأنجح السائلين

*العدة في شرح العمدة لبهاء الدين عبد الرحمن بن إبراهيم المقدسي رحمه الله ( كتاب الحج / ص: 311- 312📚)

അല്ലാഹുവേ നിന്റെ വാക്കുകൾ സത്യമാണ് നീ പറഞ്ഞതാണല്ലോ; തെറ്റ് ചെയ്തവർ നബിﷺ യുടെ സമീപത്ത് വന്ന് അല്ലാഹുവിനോട് പാപമോചനം ചോദിക്കുകയും,നബിﷺ തങ്ങൾ അവർക്കു വേണ്ടി ദോഷം പൊറുത്ത് കിട്ടാൻ വേണ്ടി പ്രാർത്ഥിക്കുകയും ചെയ്താൽ അല്ലാഹു അവരുടെ പാപങ്ങൾ പൊറുത്തു കൊടുക്കുകയും, അവർക്ക് റഹ്മത്ത് ചെയ്യുന്നവനായി എത്തിക്കുകയും ചെയ്യും.

അതിനാൽ എന്റെ പാപങ്ങളിൽ നിന്ന് മോചനം ലഭിക്കുവാൻ വേണ്ടി ഞാനിതാ നബിﷺ തങ്ങളുടെ അടുക്കൽ വന്നിരിക്കുന്നു .നബിﷺ യോട് ശഫാഅത്ത് ചോദിക്കാനാണ് വന്നിട്ടുള്ളത്. അല്ലാഹുവേ, നബിﷺ തങ്ങളുടെ ജീവിത കാലത്ത് വന്നവർക്ക് നീ ദോഷം പൊറുത്ത് കൊടുത്തതുപോലെ എനിക്കും നീ പൊറുത്തുതരേണമേ. (അൽ ഉദ്ദ ഫീ ശര്ഹിൽ ഉംദ)


മുൻഗാമികളുടെ വഴി തന്നെ ഈ വിഷയത്തിലും സ്വീകരിച്ചതായി ആണ് നിസ്സംശയം ബോധ്യപ്പെടുന്നത് .ഇന്ന് പലരും സൂറത്തുന്നിസാഇലെആയത്ത് നബി ﷺ യുടെ ജീവിത കാലത്തു മാത്രമാണ് ബാധകമെന്ന പിഴച്ച വാദം സ്വഹാബത്ത് മുതലുള്ള ഇമാമീങ്ങൾ പഠിപ്പിച്ചതിന് എതിരാണ്.


ഇമാം ഇബ്നു അറബി (റ) -- {ഹി 563 - 638}

*الشيخ الأکبر محي الدين بن عربي رحمه الله تعالى-* ـ

തസവ്വുഫിന്റെ ശ്രേണിയിൽ അഗാധപാണ്ഡിത്യം കൈവരിച്ച വലിയ മഹാൻ.തഫ്സീറിലും, തസവ്വുഫ് മറ്റ് പല വിഷയങ്ങളിലും ആയി മുന്നൂറിലധികം കിതാബുകൾ രചിച്ച മഹാൻ

സൂഫികളിൽ പ്പെട്ട മഹാന്മാർ "ശൈഖുൽ അക്ബർ" എന്നാണ് മഹാനായ ഇബ്നു അറബിയെ വിശേഷിപ്പിച്ചത്

*وميم الرحيم لمحمد ﷺ لأنه صاحب الرحمة ( بالمٶمنين رٶوف رحيم) سورة التوبة- رحمة الإيمان { وما أرسلناک إلا رحمة للعالمين} سورة الأنبياء - رحمة الإيجاد ، فبهذا المد الموجود فيه کان استمداد عالم الأرواح فظهر مقامه في عالم الأجسام آخرًا ومقام آدم أولاًا
📚 *رسائل ابن عربي ( ص - 91)

നബി ﷺ മുഖേന ആലമുൽ അർവാഹ് ആത്മാക്കളുടെ ലോകം സഹായം തേടിയിട്ടുണ്ടെന്ന് രേഖപ്പെടുത്തുന്നു (റസായില് ഇബ്നു അറബി)


*خَتَمْتُ اللهمّ بحق إبراهيم وإسماعيل وإسحاق ومحمد والحسن والحسين صلّى الله عليهم أجمعين إلا ما شفيتَ صاحب هذه الأسماء وحاملها من كل داء، وعصمتَهُ من شرِّ كلِّ شرٍّ يَهْجِسُ في النفس أو تجري به الرياح، وصلِّ اللهمّ على سيدنا محمدٍ وعلى آله وصحبه وسلِّم
*رسائل ابن عربي📚 ( ص 254)

അതു പോലെ തന്നെ മുൻ കാല നബിമാരായിരുന്ന ഇബ്രാഹിം നബി (അ),ഇസ്മായീൽ നബി (അ), ഇസ്ഹാഖ് നബി (അ) , മുഹമ്മദ് നബി (സ) ,ഫാത്തിമാ ബീവി( റ ), ഹസൻ (റ ), ഹുസൈൻ (റ ) തുടങ്ങിയ മഹാന്മാരുടെ ഹക്ക് കൊണ്ട് രോഗ ശമനത്തിനും, നാശങ്ങളിൽ നിന്നും രക്ഷനേടാനും തവസുൽ ചെയ്യുന്നു

*دعوتك في فطيمة مستجيرا بفاطمة تقبل لي دعائي
*وتحشرها وإياها جميعا مع المختار في ظل اللواء

( *رسائل ابن عربي*📚 )

മുസ്ലിം ലോകം അംഗീകരിച്ച മഹത്തുക്കളുടെ മാതൃകകൾ ഈ രൂപത്തിലാണ് .ഇത് ശിർക്ക് പോയിട്ട് കറാഹത്താണെന്നു പോലും ലോകത്ത് കഴിഞ്ഞു പോയ ഇമാമീങ്ങൾ പറഞ്ഞിട്ടില്ല .


ഇമാം ഹാഫിള് ഇബ്നു സ്വലാഹ് (റ) -- {ഹി 577 - 643}


عثمان بن عبد الرحمن أبو عمرو تقي الدين المعروف بابن الصلاح رحمه الله(557 - 643هـ

ഇറാക്കിലെ മൊസൂളിൽ ജനിച്ച് പിന്നീട് സിറിയയിലെ ഡമസ്കസിലേക്ക് മഹാൻ ചെറുപ്പകാലത്ത് താമസം മാറ്റി.

ഹദീസ്,തഫ്സീർ,ഫിഖ്ഹ് ഈ മേഖലകളിൽ മഹാനവർകളുടെ സംഭാവന മികച്ചതായിരുന്നു

മഹാനായ നബി ﷺ തങ്ങളുടെ ഖബർ സിയാറത്ത് ചെയ്യുന്നതിനെ സംബന്ധിച്ചു എഴുതിയത് കാണുക.

*قال شيخنا ابو عمرو رحمه الله : ومن أحسن مايقول قول الأعرابي الذب حكاه جماعه من الأئمة مستحسنين له عن العتبي واسمه محمد بن عبدالله قال كنت جالسا عند قبر النبي صَل الله عليه وسلم فجاء أعرابي فقال: السلام عليك يارسول الله سمعت الله سبحانه يقول ولو أنهم اذ ظلمو أنفسهم جاءوك فاستغفرو الله واستغفر لهم الرسول لوجدوا الله توابا رحيما وقد جئتل مستغفرا من ذنبي مستشفعا بك الى ربي

📚 *كتاب إتحاف الزائر وإطراف المقيم للسائر لأبي اليمن ابن عساكر - رحمه الله ( ص - 53- 54

നബി ﷺ യുടെ ഖബർ സിയാറത്ത് ചെയ്യുന്ന സമയത്ത് പറയുന്നതിൽ ഏറ്റവും നല്ല വചനം ഇമാമുകളിൽ നിന്ന് വലിയൊരു വിഭാഗം ഇമാം ഉതുബിയിൽ (റഹ്) നിന്ന് ഉദ്ധരിക്കുകയും അത് നല്ലതാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തിട്ടുള്ള വാചകമാണ്.

ഉതുബി (റഹ്) പറയുന്നു; ഞാൻ നബി ﷺ യുടെ ഖബറിന് സമീപം ഉണ്ടായ സമയത്ത് അവിടെ ഒരു ഗ്രാമീണൻ കടന്നുവന്നു കൊണ്ട് പറഞ്ഞു.

അല്ലാഹുവിന്റെ റസൂലേ, ഖുർആനിൽ അല്ലാഹു പറഞ്ഞതായി എനിക്ക് അറിയാം സ്വന്തം ശരീരങ്ങളോട് അക്രമം കാണിച്ച്‌ നബി ﷺ തങ്ങളുടെ അടുക്കൽ വന്നു അല്ലാഹുവിനോട് പാപമോചനം തേടുകയും നബിﷺ തങ്ങൾ അവർക്കു വേണ്ടി പാപമോചന പ്രാർത്ഥന നിർവഹിക്കുകയും ചെയ്തു കഴിഞ്ഞാൽ അല്ലാഹുവിനെ കൂടുതൽ പാശ്ചാതാപം സ്വീകരിക്കുന്നവനും കാരുണ്യം കാണിക്കുന്നവനുമായി അവർ എത്തിക്കും .അതിനാൽ ഞാനിതാ എന്റെ പാപങ്ങളിൽനിന്ന് മുക്തി തേടി കൊണ്ട് അല്ലാഹുവിലേക്ക് തങ്ങളുടെ ശുപാർശ തേടി കൊണ്ടുമാണ് ഞാനിവിടെ എത്തിയിട്ടുള്ളത് .

അതിനുശേഷം അദ്ദേഹം നബിﷺയെ മദ്ഹ് ചെയ്തുകൊണ്ട് ഈ പദ്യങ്ങൾ്ങൾ ചൊല്ലി

*يا خير من دفنت بالقاع أعظمه*
*فطاب من طيبهن القاع والأكم*
*نفسي الفداء لقبر أنت ساكنه*
*فيه العناف وفيه الجود والكرم*

ഇമാം ഉതുബി (റഹ്) തുടർന്ന് പറയുന്നു

قال: فحملتني عيناي، فرأيت النبي صلى الله عليه وسلم في النوم، فقال لي: يا عتبي، الحق الأعرابي فبشره أن الله قد غفر ذنوبه

ഞാൻ അവിടെ നിന്ന് അല്പം മയങ്ങി. ആ സമയത്ത് നബിﷺ തങ്ങൾ സ്വപ്നത്തിൽ വന്ന് കൊണ്ട് എന്നോട് പറഞ്ഞു "ഓ ഉതുബി നിങ്ങൾ ആ ഗ്രാമീണന്റെ അടുക്കൽച്ചെന്ന് അല്ലാഹു അദ്ദേഹത്തിന് പൊറുത്തു കൊടുത്തിരിക്കുന്നു എന്നു പറയുക. 

(ഹാഫിള് ഇബ്നു അസാക്കിർ( റ ) -- ഇത്ഹാഫു സ്സായിർ
ഇവിടെയും വ്യക്തമായി നമുക്ക് കാണാൻ കഴിയുന്നത് സൂറത്ത് നിസാഇലെ ആയത്ത് തെളിവുദ്ധരിച്ചു കൊണ്ട് നബി ﷺ യുടെ കബറിന് അടുക്കൽ പോയി ശഫാഅത്ത് ചോദിക്കാൻ തന്നെയാണ് ഇമാം ഇബ്നു സ്വലാഹ്( റ) പറയുന്നത്.

മഹാനായ ഇമാം ഇബ്നു സ്വലാഹ് ( റ) നബിﷺ തങ്ങളെ കൊണ്ടും, അതുപോലെ നബി ﷺ യുടെ കുടുംബങ്ങളെ കൊണ്ടും തവസ്സുൽ ചെയ്തത് "ത്വബഖാത്തു ശാഫിയയിൽ" രേഖപ്പെടുത്തിയതായി കാണാം.



ഇമാം ഹാഫിള്  ളിയാഉദീൻ അൽ മഖ് ദിസി (റ)  -- {ഹി - 643}


പ്രസിദ്ധനായ മറ്റൊരു ഹദീസ് പണ്ഡിതൻ ആ കാലഘട്ടത്തിലുള്ള പുത്തൻ വാദികളുടെ പേടിസ്വപ്നം ആയിരുന്നു ഇമാം ളിയാഉദ്ദീൻ.

മഹാനവർകൾ രേഖപ്പെടുത്തിയ ഒരു സംഭവം ഇങ്ങനെ വായിക്കാം

*قال: وكان لي صديق من ميافارقين شاهد جاور بالمدينة سنين فسألني عن حالي فذكرت له القصة فقام معي إلى التربة وقال السلام عليك يا رسول الله وقد جئناك مظلومين فخذ بثأرنا وتضرع كثيرا ورجعنا فلما جن علي الليل نمت فحين أصبحت صادفت العينأحسن مما كانت كأنها لم يصبها ضرب قط ثم لم تكن إلا ساعة وإذا رجل مبرقع قد دخل من باب المسجد يسأل عني فدل علي فجاء وسلم وقال ناشدتك الله إلا جعلتني في حل فأنا الرجل الذي لطمتك فقلت لا أو تذكر قصتك فقال نمت فرأيت رسول الله صلى الله عليه وسلم قد أقبل ومعه أبو بكر وعمر وعلي فتقدمت وقلت السلام عليكم فقال علي لا سلم الله عليك ولا رضي عنك أنا أمرتك أن تلعن الشيخين وجعل أصبعه هكذا في عيني ففقأها فانتبهت وأنا تائب إلى الله تعالى وأسألك التجاوز عن جرمي فحين سمعت قوله قلت اذهب فأنت في حل من قبلي

*قال أبو نصر ثم إن هذا الدمشقي قدم علينا الموصل فدلني عليه يحيى بن عطاف فمضيت إليه وحكى لي القصة على وجهها وكان شيخا صالحا متدينا

*کتاب -📚 النهي عن سب الأصحاب وما فيه من الإثم والعقاب - ( ص - 108- 109)*

ദിമശ്ക്കിലെ ഒരു ശൈഖ് ഭക്ഷണ സാധനങ്ങൾ വാങ്ങാൻ വേണ്ടി മദീനയിലെ ഒരു കടയിൽ പോയതായിരുന്നു.ആ സമയം കടയുടമ ശൈയ്ഖിന്റെ കൈയിലുള്ള സംഖ്യ വാങ്ങിച്ച ശേഷം അദ്ദേഹത്തോടു അബൂബക്കർ സിദ്ദീക്ക് (റ ),ഉമർ (റ )എന്നിവരെ ചീത്ത പറയാൻ ആവശ്യപ്പെട്ടു. മഹാനവർകൾ അതിന് തയ്യാറാകാതെ നിന്നപ്പോൾ കടയുടമ അദ്ദേഹത്തിന്റെ മുഖത്ത് ആഞ്ഞടിച്ചു കണ്ണിന് കാര്യമായ ക്ഷതമേറ്റു.

വേദനകൊണ്ട് കരഞ്ഞ് കണ്ണീരുമായി ശൈഖ് മദീന പള്ളിയിൽ ചെന്ന് ഇരുന്നു. ആ സമയത്താണ് അദ്ദേഹത്തിന്റെ ഒരു പഴയ സുഹൃത്ത് അതു വഴി വന്നത്. അദ്ദേഹം ചോദിച്ചു നിങ്ങൾക്ക് എന്താണ് പറ്റിയത്? 

നടന്ന സംഭവങ്ങൾ ശൈഖ് സുഹൃത്തിനോട് വിശദീകരിച്ചു .അതിനുശേഷം രണ്ടു പേരും കൂടി നബിﷺ തങ്ങളുടെ ഖബർ ശരീഫിന് സമീപം ചെന്നു കൊണ്ടു സലാം പറയുകയും എന്നിട്ട് ഇങ്ങനെ പറഞ്ഞു ;"മർദ്ദിതരായ ഞങ്ങളിതാ തങ്ങളുടെ അടുക്കൽ വന്നിരിക്കുന്നു നബിയെ..ഞങ്ങളുടെ ശത്രുവിനെ വേണ്ട വിധത്തിൽ തങ്ങൾ ചെയ്യണം.

അതിനു ശേഷം അവർ ഉറങ്ങി പിറ്റേന്ന് എഴുന്നേറ്റപ്പോൾ ഗുരുതരമായി തലേന്ന് പരിക്കുപറ്റിയ കണ്ണുകൾ സുഖം പ്രാപിച്ചിരിക്കുന്നതാണ് കാണുന്നത്.

*کتاب -📚 النهي عن سب الأصحاب وما فيه من الإثم والعقاب - ( ص - 108- 109)

കൂടുതൽ വിശദീകരണങ്ങൾക്ക് പ്രസക്തിയില്ല ഓരോ നൂറ്റാണ്ടിലേയും സ്വാലിഹീങ്ങളും, ഇമാമീങ്ങളും അവർ ജീവിതകാലത്ത് ഒരു ജനതയുടെ നേതാവിനോടു സഹായം ചോദിക്കുന്ന അതേ മാത്രയിൽ തന്നെ വഫാത്തായ നബി ﷺ യോട് കാര്യങ്ങൾ അവതരിപ്പിക്കുന്നു. മർദനം കിട്ടിയതിനു പരാതി പറയുന്നു, ഭക്ഷണം ഇല്ലാത്തതിന് പരാതി പറയുന്നു, മഴക്ക് വേണ്ടി ആവശ്യപ്പെടുന്നു ,കടം വീടാൻ ആവശ്യപ്പെടുന്നു,ശഫാഅത് ചോദിക്കുന്നു ഇങ്ങിനെ പലതും പലതും.

ഇമാം ളിയാഉദ്ദീൻ ( റ) മുമ്പ് നാം പല ഇമാമുകളും റിപ്പോർട്ട് ചെയ്തിട്ടുള്ള സൂറത്ത് നിസാഇലെ ആയതു വിശദീകരിച്ചു കൊണ്ട് തന്നെ നബി ﷺ തങ്ങളുടെ കബർ സിയാറത്ത് ചെയ്യുന്ന വിഷയവും അവിടെ വച്ച് നബി ﷺ തങ്ങളെ വിളിക്കാനും, ചോദിക്കാനും പഠിപ്പിക്കുന്നു .ഇമാം ഉതുബി റിപ്പോർട്ട് ചെയ്ത ചരിത്ര സംഭവം ഇതോടെ ഒന്നിച്ച് കൊണ്ടുവന്നതായി കാണാം

*الشرح الكبير على المقنع ( ج- 9 / 273-276)

ഇതൊക്കെ ഇന്നുള്ള പുത്തൻ വാദികൾക്കു കേൾക്കുമ്പോൾ തമാശയുടെ രൂപത്തിൽ അവർക്ക് തോന്നിയേക്കാം കാരണം യുക്തിയാണല്ലോ അവരുടെ പ്രമാണം . മുസ്‌ലിം ഉമ്മത്തിന്റെ വിശ്വാസവും നടപടിക്രമങ്ങളും മേൽ പറഞ്ഞ രൂപത്തിലാണ് മുസ്ലിം ലോകം അംഗീകരിച്ചു പോന്ന ഇസ്ലാമിക ഗ്രന്ഥങ്ങളിൽ കാണുന്നത്.


ഇമാം ഇബ്നു സ്സ്വബാഗുൽ ജൂദാമി(റ) -- {ഹി - 648}

മഹാനവർകൾ "ദീവാനു ഇബ്‌നു സ്സ്വബാഗ്" എന്ന ഗ്രന്ഥത്തിൽ വഫാത്തായ നബി ﷺ യെ വിളിച്ചു കൊണ്ട് തന്നെ പാടുന്നത് കാണുക

*محمد بن أحمد بن الصباغ الجذامي*
*لمن يشتکي المشتاق يا خير مرسل*
*ومن ساحتي جدواک يلتمس الرفد*
*فكن لي شفيعا في ذنوبي إنها*
*تعاظم حصرا أن يحيط دبها العد*
( 📚 *ديوان ابن الصباغ الجدامي* )

മുർസലീങ്ങളിൽ ഏറ്റവും ഉത്തമരായ നബിയെ

തങ്ങളെ സ്നേഹിക്കുന്നവർ നബിയെ അങ്ങയെ അല്ലാതെ മറ്റാരോടാണ് പരാതി ബോധിപ്പിക്കുക

തങ്ങളുടെ ഔദാര്യത്തിന്റെ തിരുമുറ്റത്ത് ദാഹം തേടപ്പെടുന്നുണ്ട്..

കണക്കില്ലാത്ത പാപഭാരം ഏറ്റി നടക്കുന്ന എനിക്ക് നബിയെ തങ്ങൾ ശഫാഅത്ത് ചെയ്യണമേ.

മഹാനായ ഇമാം ഇബ്നു സ്സ്വബാഗ് (റഹ്) നടത്തിയ ഈ ഇസ്തിഗാസയും പുത്തൻവാദികളുടെ കണ്ണിൽ ശിർക്ക് തന്നെയാവും പക്ഷെ ഈ സംഭവം ഷിഹാബുൽ മുഖ്‌രി "അസ്ഹാരു രിയാല് ഫീ അഖ്ബാരി- ഇയാള്" എന്ന കിതാബിലും രേഖപ്പെടുത്തിയതായി കാണാം.



ഇമാം ഹാഫിള് അബൂ ത്വാഹിർ ഇസ്മാഈൽ ബിൻ അൻമാത്തി(റ) -{ഹി - 619}

വഫാത്തായ നബിﷺ യോട് കത്തിലൂടെ പരാതി പറയുകയോ❓

*الحافظ أبو طاهر إسماعيل بن الأنماطي*

ഇമാം അബൂ ത്വാഹിർ ബഹുമാനപ്പെട്ട "സംജൂൽ" എന്ന മഹാൻ പറഞ്ഞ അദ്ദേഹത്തിന്റെ അനുഭവം ഉദ്ധരിക്കുന്നു.

*وحكي عن الحافظ أبي الطاهر إسماعيل بن الأنماطي قال: حكى لي (سمجول) هكذا الناسخ: أنه أسرته الروم، فبقي عندهم زماناً؛ ففكر في نفسه، فقال: ليس لي مال، ولا أهل يفكُّوني من هذا الأسر، فما لي إلا أن أكتب ورقة أذكر فيها قصتي، وأسيّرها إلى رسول الله صلى الله عليه وسلم، قال: فكتبت ورقة بقصة* *حالي،وسيَّرتها مع بعض التجار الذين كانوا في البلد الذي كنت فيه مأسوراً، وقلت له: إذا وصلت إلى قبر رسول الله صلى الله عليه وسلم؛ فعلِّق هذه الورقة على قبر رسول الله صلى الله عليه وسلم. ففعل ذلك الرجل؛

*فلما كان بعد عود الناس من الحج، قدم بعض التجار إلى البلدة التي أنا مأسور بها، وطلبني من الملك، فبينما أنا ذات يوم إذ جاءني رسول الملك، واستدعاني، وأخذني، ومضى بي إليه، فلما دخلت عليه وجدت عنده رجلاً أظنه من العجم،فقال له الملك: هو هذا؟. قال: ما أدري. فسألني عن اسمي؟ فأخبرته، قال: اكتب خطك حتى أنظر إليه، فلما رأى خطي قال: هو هذا، واشتراني وأخذني، وأخرجني من بلاد الكفار،فسألته ما السبب الموجب لما فعلته معي؟، قال: إني حججت هذه الحجة، وجئت إلى المدينة المنورة لزيارة قبر النبي صلى الله عليه وسلم، فلما زرته، جلست عند قبره، وقلت في نفسي: وددت أن رسول الله صلى الله عليه وسلم كان حياً وأمرني بحاجة أقضيها له. فبينما أنا كذلك مفكراً، إذ نظرت إلى ورقة معلقة يلعب بها الهواء، فقلت في نفسي: قد رآني رأيته فأمرني بهذه الورقة فأخذتها، ووجدت فيها اسمك وأنت تستغيث برسول الله صلى الله عليه وسلم في خلاصك من الأسر، فقصدت البلد الذي ذكرت أنك فيه، فدخلته، وطلبتك من مَلِكِه؛ فلما حضرت وسألتك تحققت أنك كاتب الورقة فاشتريتك، وقلت: هذا الأمر لأجل رسول الله صلى الله عليه وسلم

*الفجر المنير فى الصلاة على البشير النذير*📚
*للفكهانى رحمه الله ( ص - 82- 83)

അക്കാലഘട്ടത്തിലെ റോമൻ രാജാവ് ഉത്തരവിട്ടത് പ്രകാരം സംജൂലിനെ അറസ്റ്റ് ചെയ്തു. ജയിലിൽ നിന്ന് പുറത്തിറക്കാൻ വേണ്ട വിധത്തിൽ സ്വാധീനമോ, പണമോ ഇല്ലാത്തതു കൊണ്ടു തന്നെ ജയിൽവാസം ഒരു പാട് കാലം നീണ്ടു. അങ്ങനെയിരിക്കെ അദ്ദേഹത്തിന്റെ മനസ്സിൽ നബി ﷺ തങ്ങൾക്ക് ഒരു കത്തെഴുതാനുള്ള തോന്നൽ വരികയും അങ്ങിനെ നിലവിലുള്ള അവസ്ഥകൾ വിശദീകരിച്ചു എന്നെ രക്ഷപ്പെടുത്തണം എന്നു പറഞ്ഞു കൊണ്ട് കത്ത് എഴുതി.

ജയിലുമായി ബന്ധപ്പെട്ട ഒരു കച്ചവട സംഘത്തെ ആ കത്ത് ഏൽപ്പിക്കുകയും മദീനയിൽ എത്തിക്കഴിഞ്ഞാൽ നബി ﷺ തങ്ങളുടെ റൗള ശരീഫിന് പരിസരത്ത് എവിടെയെങ്കിലും കത്ത് വെക്കാൻ വേണ്ടി നിർദേശിക്കുകയും ചെയ്തു .അതനുസരിച്ച് മദീനയിലെത്തിയ കച്ചവട സംഘം ആ കത്ത് അവിടെ പറഞ്ഞത് പോലെ ചെയ്തു.

ആ വർഷം ഹജ്ജ് കഴിഞ്ഞ് എല്ലാവരും മടങ്ങുന്ന സമയത്ത് അനറബിയായ ഒരാൾ റോമൻ രാജാവിന്റെ സമീപത്ത് വരികയും ഇവിടെ നാളുകളായി അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിൽ കഴിയുന്ന വെക്തി ഉണ്ടോ എന്ന് ചോദിക്കുകയും ചെയ്തു.

അങ്ങനെ ജയിലിലുള്ള എന്നെ (സംജൂൽ) രാജാവിന്റെ ഒരു ദൂതൻ വന്നു കൂട്ടിക്കൊണ്ടു പോവുകയും രാജാവിന്റെ സന്നിധാനത്ത് എത്തിക്കുകയും ചെയ്തു. ഞാൻ അവിടെ നോക്കുമ്പോ അറബി അല്ലാത്ത ഒരാൾ രാജാവിന് സമീപം ഉണ്ടായിരുന്നു. രാജാവ് ആ സമയം അനറബിയായ വ്യക്തിയോട് ചോദിച്ചു ഇതാണോ നിങ്ങൾ ചോദിക്കുന്ന വ്യക്തി ? അദ്ദേഹം എനിക്ക് മുഖം നോക്കി പറയാൻ കഴിയില്ല എന്നു പറഞ്ഞു കൊണ്ട് എന്റെ പേര് ചോദിച്ച ശേഷം എന്നോട് എഴുതാൻ വേണ്ടി ആവശ്യപ്പെട്ടു ( കൈ അക്ഷരങ്ങൾ പരിശോധിക്കാൻ വേണ്ടിയായിരുന്നു അത്) അങ്ങനെ ഞാൻ എഴുതി കാണിച്ചു കൊടുക്കുകയും ചെയ്തു. 

എന്റെ കൈയ്യക്ഷരം കണ്ട് ബോധ്യപ്പെട്ടപ്പോൾ അറബിയല്ലാത്ത ആ വ്യക്തി രാജാവിനോട് പറഞ്ഞു ഞാൻ ചോദിക്കപ്പെട്ട വ്യക്തി ഇദ്ദേഹം തന്നെ. അങ്ങനെ രാജാവിനോട് അദ്ദേഹം ശുപാർശ ചെയ്തു കൊണ്ട് ആ പ്രദേശത്തു നിന്ന് എന്നെ രക്ഷപ്പെടുത്തി കൂട്ടിക്കൊണ്ടുപോയി.

സംജൂൽ തുടർന്ന് പറയുന്നു ;വഴി മധ്യേ എത്തിയപ്പോൾ ഞാനദ്ദേഹത്തോട് നിങ്ങൾ ആരാണെന്നും എന്തു കാരണത്താലാണ് എന്നെ രക്ഷപ്പെടുത്തിയതെന്നും ചോദിച്ചു ആ സമയം അദ്ദേഹത്തിന്റെ അനുഭവം എന്നോട് വിശദീകരിക്കുകയുണ്ടായി.

ഹജ്ജ് കഴിഞ്ഞ് മദീനയിൽ സിയാറത്തിന് പോയപ്പോൾ തന്നെ അദ്ദേഹം മനസ്സിൽ ഉദ്ദേശിച്ചു മുത്ത് നബി ﷺ തങ്ങൾ എന്നോട് എന്തെങ്കിലും ആവശ്യപ്പെട്ടുവെങ്കിൽ എനിക്കത് ചെയ്യാമായിരുന്നു ആ സമയത്തായിരുന്നു റൗളാ ശരീഫിന്റെ സമീപത്ത് ഒരു കടലാസു കഷണം പാറി നടക്കുന്നത് എന്റെ ശ്രദ്ധയിൽ പെടുന്നത്. ആ അവസരത്തിൽ തന്നെ നബി ﷺതങ്ങൾ ആ കത്ത് വായിച്ചു കൊണ്ട് അതിനു വേണ്ടുന്ന നടപടികൾ നിങ്ങൾ ചെയ്തു കൊടുക്കുക എന്ന് എന്നോട് കൽപ്പിക്കുന്നതായി എനിക്കനുഭവപ്പെട്ടു.

അതു പ്രകാരം ഞാൻ ആ കടലാസ് വായിച്ചപ്പോൾ നബിﷺ തങ്ങളോട് സഹായം ചോദിച്ചു കൊണ്ടുള്ള ഒരു എഴുത്താണ് എനിക്കതിൽ വായിക്കാൻ കഴിഞ്ഞത്.

അങ്ങനെ ആ കത്ത് എടുത്തുകൊണ്ട് വന്നു നിങ്ങളെ അന്വേഷിച്ചു രാജാവിന്റെ അടുക്കൽ വരികയാണ് ഉണ്ടായത് എന്നദ്ദേഹം സംജൂലിനോട് വിശദീകരിച്ചു കൊടുക്കുകയും ചെയ്തു.

ഈ സംഭവം മുജാഹിദുകൾ വിശിഷ്യ റബീഉൽ അവ്വലിൽ ഏറ്റവും ബഹുമാനിക്കുകയും, ആദരിക്കുകയും ചെയ്യുന്ന ബഹുമാനപ്പെട്ട ഇമാം ഫാകിഹാനി (റ) ഫജറുൽ മുനീർ 📚എന്ന ഗ്രന്ഥത്തിൽ വളരെ വിശദമായി രേഖപ്പെടുത്തി.

കേരളത്തിലെ പുത്തൻ വാദികൾക്ക് സ്വപ്നത്തിൽ പോലും സങ്കൽപ്പിക്കാൻ കഴിയുന്നതിനും അപ്പുറമാണ് ഇവിടെ നടന്നിട്ടുള്ളത് റോമിലെ ജയിലിൽ നിന്ന് രക്ഷപ്പെടാൻ വഫാത്തായ നബിﷺ തങ്ങൾക്ക് മദീനയിലേക്ക് കത്തയക്കുന്നു .ഹജ്ജ് കഴിഞ്ഞു വന്ന ഒരാൾക്ക് ആ കത്ത് നോക്കുവാനും അതു പ്രകാരം അദ്ദേഹത്തെ സഹായിക്കാനും നബി ﷺ തങ്ങൾ നിർദ്ദേശം നൽകുന്നു. ആ കൽപ്പന അനുസരിച്ചു ആ വ്യക്തി വന്നു കൊണ്ട് സഹായം ചോദിച്ച വ്യക്തിയെ രക്ഷപ്പെടുത്തി കൊണ്ടുപോവുകയും ചെയ്യുന്നു പ്രമുഖനായ ഇമാം ഫാകിഹാനി വളരെ കൃത്യമായി ഈ ചരിത്രം മഹാന്റെ ഗ്രന്ഥത്തിൽ രേഖപ്പെടുത്തുകയും ചെയ്യുന്നു.

നബി ﷺ തങ്ങളോടുള്ള അചഞ്ചലമായ സ്നേഹം ഉള്ളവർക്ക് ഒക്കെ മാത്രമേ ഈ നിലയിൽ ചെയ്യാൻ കഴിയൂ കേവലം പ്രവാചകർﷺ ഒരു സാധാരണ മനുഷ്യനാണെന്ന് വിശ്വസിക്കുന്ന പുത്തൻ വാദികളായ മുജാഹിദ് പോലോത്ത ആളുകൾക്ക് ഇതിന്റെ ആത്മീയ ബന്ധത്തിന്റെ രഹസ്യം മനസിലാക്കാൻ കഴിയില്ല.


ഇമാം യഹ്‌യ സ്വർസ്വരി (റ) - - {ഹിജ്റ 588- 656}


*جمال الدين أبو زكريا يحيى بن يوسف بن يحيى بن منصور بن المعمر بن عبد السلام الأنصاري البغدادي الصرَّصري الحنبلي رحمه الله ( 588-656 ھ)

ബഹുമാനപ്പെട്ട ഇമാം യഹ്‌യ സ്വർസ്വരി (റ) വഫാതായ നബിﷺ യെ വിളിച്ചു കൊണ്ട് സഹായിക്കണമെന്ന് പറയുന്ന ഇസ്തിഗാസയുടെ ഭാഗങ്ങൾ കാണുക

*يا رسول الإله كن لي مغيثا - في أموري لعل قلبي يئوب*
*أنت سؤلي وبغيتي فاغثني - ثار بيني وبين نفسي حروب*
*يا الهي بالهاشمي أجرني - إنني مذنب وكلي ذنوب*
*فإنني في زمان أهله شيع - ود التقي به لو ضمه نفق*
*فلا تذرني نهبا للخطوب به- فإنني بك بعد الله أعتلق*

*ديوان جمال الدين يحيی الصرصري*📚
*شواهد الحق* 📚

അല്ലാഹുവിന്റെ റസൂലേ,തങ്ങളാണ് എന്റെ മുഴുവൻ കാര്യങ്ങളിലും സഹായിയാകണമേ

എന്റെ ഇഷ്ടവും, ആഗ്രഹവും നബിയെ തങ്ങളാണ് ﷺ അതുകൊണ്ട് തങ്ങൾ എന്നെ സഹായിക്കണം

നബിയെ ,എന്റെയും, ശരീരത്തിന്റെയും ഇടയിൽ ശത്രുത മുള പൊട്ടിയിരിക്കുന്നു. അല്ലാഹുവേ ഞാൻ പാപിയും ദോഷിയുമാണ് അല്ലാഹുവെ നബി തങ്ങളെ കൊണ്ട് നീ എന്നെ കാക്കേണമേ.

ഇമാം യൂസുഫുന്നബ്ഹാനി (റ)  -- ശവാഹിദുൽ ഹഖ് 📚

വളരെ പ്രയാസമുള്ള ആ കാലഘട്ടത്തിൽ മഹാനായ ഇമാം യഹ്‌യ സ്വർസരി ഹബീബായ നബി ﷺയെ വിളിച്ചു കൊണ്ട് പറയുന്നു

*الا يا رسول الله نحن علی شفا*
*من الخوف والتهديد بالهرج والسغب*
*أغثنا أغثنا مسّنا الضر مسنا* 
*فأنت لنا عون علی نازل النوب*

ഓ നബിയെ,ഞങ്ങൾ ഒരുപാട് ഭീഷണിയുടെയും, ഭയത്തിനും ഇടയിലാണ് ഉള്ളത് .ഭക്ഷണത്തിന് ക്ഷാമവും കൊലപാതകങ്ങൾ നടക്കുകയും ചെയ്യുന്ന സമയമാണിത്.

ആയതിനാൽ ഞങ്ങളെ സഹായിക്കണം, സഹായിക്കണം നബിയെ, ഒരുപാട് വിഷമങ്ങൾ ഞങ്ങളെ ബാധിച്ചിരിക്കുന്നു.

ഞങ്ങൾക്ക് ഇറങ്ങിയ ഈ ബുദ്ധിമുട്ടുകളിൽ നബിയെ തങ്ങളാണ് ഞങ്ങളുടെ സഹായി

*يَا سَيِّدَ البَشَرِ الَّذِيْ هُوَ غَوْثُنَا*
*زُرْنَا صَحَابَتَكَ الكِرَامَ تَعَرُّضاً*
*فِيْ حَالَتَي جَدبِ الزَّمَانِ وَخَصْبِهِ*
*لِنَنَالَ مِنْ فَضْلٍ خَصَصْتَهُمُ بِهِ*

മുഴുവൻ മനുഷ്യരുടെയും നേതാവായ ഞങ്ങളുടെ സഹായിയായ നബിയെ

തങ്ങളുടെ സഹാബത്തിനെ സിയാറത്ത് ചെയ്തവരായി ഞങ്ങൾ ഇവിടെ വന്നു ക്ഷാമങ്ങളിലും, ബുദ്ധിമുട്ടുകളിലും . സ്വഹാബത്തിന് പ്രത്യേകമായി തങ്ങൾ നൽകിയ മഹത്വത്തിൽ നിന്ന് ഞങ്ങൾക്ക് കിട്ടുവാൻ വേണ്ടി ആണ് ഇവിടെ സിയാറത്തിന് വന്നിട്ടുള്ളത്.

*يَرجُو النَّجَاةَ بِفَضْلِ جَاهِكَ فِي غَدٍ*
*فِي مَوْقِفٍ يَخْشَى النوى أَبْرَارُهُ*

പാരത്രിക ലോകത്ത് നബിയെ തങ്ങളുടെ ജാഹ് ഹക്ക് ഇതു കൊണ്ട് രക്ഷയെ പ്രതീക്ഷിക്കുന്നു നല്ലവരായ ആളുകൾ പോലും ഭയപ്പെടുന്ന അവസരത്തിൽ.

*أَشْكُو إِلَيْكَ رَسُولَ اللهِ مَا أَجِدُ*
*مِنَ الْخُطُوبِ التِي أَعْيَا بِهَا الْجَلدُ*

നബിയെ, തങ്ങളിലേക്ക് ഞാൻ ആവലാതി ബോധിപ്പിക്കുന്നു.

മനക്കരുത്തുള്ള തന്റേടമുള്ള ആളുകൾ പോലും വിഷമങ്ങളാൽ ക്ഷീണിച്ചു പോകുന്ന സമയത്ത് ഞാൻ തങ്ങളോട് എൻറെ ആവലാതി ബോധിപ്പിക്കുന്നു.



ഇമാം അബുൽ- ഹസനി ശാദുലി(റ) -- {ഹി 593 - 656}

ഇമാം ഗസ്സാലിയെ (റഹ്) കൊണ്ട് തവസ്സുൽ

*أبو الحسن الشاذلي رحمه الله(593 ـ 656هـ/)*

മൊറോക്കോവിൽ ജനനം. തസവ്വുഫിന്റെ മേഖലയിൽ സർവ്വരാലും അറിയപ്പെടുന്ന സുപ്രസിദ്ധനായ പണ്ഡിതനാണ് ഇമാം ശാദുലി (റഹ്).

മഹാനവർകൾ ഹുജ്ജത്തുൽ ഇസ്ലാം ഇമാം ഗസ്സാലിയെ (റഹ്) തവസ്സുൽ ചെയ്തു കൊണ്ട് ദുആ ചെയ്യാൻ പറയുന്നത് കാണുക

*كان الشيخ أبو الحسن الشاذلي يقول : إذا عرضت لكم الي الله حاجه فتوسلوا إليه بالإمام أبي حامد الغزالي
*لطائف المنن في مناقب الشيخ أبي العباس المرسی وشيخه أبي الحسن الشاذلي رحمهما الله-📚 ( للإمام العارف تاج الدين بن عطاء الله السکندري رحمه الله- 709ھ ) ص - 97
*کتاب تأييد الحقيقة العلية📚 للامام الحافظ السيوطي رحمه الله ( ص 18)
*الکواکب الدرية في تراجم السادة الصوفية (طبقات المناوي📚) للإمام عبد الرٶوف المناوي رحمه الله ( ج 1 / ص - 704)

വല്ലവർക്കും അവരുടെ ആവശ്യങ്ങൾ ഉണ്ടായാൽ ഇമാം ഗസ്സാലിയെ (റഹ്) തവസ്സുൽ ചെയ്യാനാണ് ഇമാം ശാദുലി (റഹ്) നിർദ്ദേശിക്കുന്നത്.

അഞ്ചാം നൂറ്റാണ്ടിലെ മുജദ്ദിദ് ആയ ഇമാം ഗസ്സാലി (റ )നെ കൊണ്ട് തവസ്സുൽ ചെയ്യാൻ വേണ്ടി നിർദ്ദേശിച്ച ഈ സംഭവം റിപ്പോർട്ട് ചെയ്തതാകട്ടെ കേരളത്തിലെ പുത്തൻ വാദികൾ വിശിഷ്യ മുജാഹിദുകൾ അടക്കം ഇമാം ഹാഫിള് തുടങ്ങിയ വാക്കുകൾ ഉപയോഗിച്ചു ബഹുമാനിക്കുന്ന ഇമാം സുയൂഥി (റ )ആണ്.

 തഅയീദുൽ ഹഖീഖത്തിൽ അലിയ്യ

*അടിമക്ക് അല്ലാഹു പോരേ? എന്നോടു ചോദിച്ചാൽ ഞാൻ ഉത്തരം നൽകും ഈ ഖുർആനിക നിർദ്ദേശങ്ങളും ആശയങ്ങളും ഒന്നും മനസ്സിലാകാത്ത ആളുകൾ അല്ല മുകളിൽ പറഞ്ഞ മഹാന്മാരായ ഇമാം ശാദുലി (റഹ്) അതു പോലെ ഇമാം സുയൂതിയുമൊക്കെ (റഹ്). അവർക്കൊന്നും മനസ്സിലാകാത്ത ദീനാണ് ഞങ്ങൾക്ക് മനസ്സിലായതെന്ന് പറഞ്ഞു അഹങ്കരിച്ചു നടക്കുന്നവരോട് മറ്റെന്തു പറയാൻ.


ഇമാം അബുബക്കർ റഷീദുൽ ബാഗ്ദാദി (റ)

മഹാനായ ഇമാം ബാഗ്ദാദി പ്രവാചക പ്രേമത്താൽ മുത്ത് നബി ﷺയെ വിളിച്ച് സഹായം തേടിയ നിരവധി പദ്യങ്ങളിൽ ഒരു ഭാഗം കാണുക

*أنا رجل أثقلت ظهري بزلتي - ومن زل يأوي للشفيع ويلجأ*
*أغثني أجرني ضاع عمري إلي متي - بأثقال أوزاري أراني أرزا*
*إذ لم يكن لي من جنابك شافع- شقيت ومالي غير جاهك ملجأ*
*قصيدة الوترية*
*القصائد الوترية في مدح خير البرية - حرف الالف*📚
*من تخميس القصائد الوترية لمحمد بن عبد العزيز بن الوراق (661ھ)*

ഞാൻ പാപഭാരം താങ്ങി നടക്കുന്ന ആളാണ്

ശഫാഅത്ത് ചെയ്യുന്ന നബി ﷺ തങ്ങളിലേക്കാണ് ദോഷികളായ ആളുകൾ അഭയം തേടുക

ഇത്രയും കാലം ജീവിതം മുമ്പോട്ടു നീങ്ങി പോയ എന്നെ സഹായിക്കണേ നബിയെ

എന്റെ ദോഷങ്ങളുടെ കണക്ക് താങ്ങാൻ കഴിയുന്നതിന്റെ അപ്പുറമാണ്.

നബിയെ തങ്ങൾﷺ ശഫാഅത്ത് ചെയ്തില്ലെങ്കിൽ ഞാൻ പരാജയപ്പെടുന്ന വിഭാഗത്തിൽ പെടും എന്നത് തീർച്ച.

നബിയെ ,തങ്ങൾ മാത്രമാണ് എൻറെ അഭയ കേന്ദ്രം തങ്ങളല്ലാതെ എനിക്ക് മറ്റൊരു അഭയ കേന്ദ്രവും ഇല്ല.



ഇമാം നവവി (റ) -- {ഹി 631 - 676}

*الإمام النووي رحمه الله ونفعنا به في الدارين ((631 - 676 هـ )

സിറിയയിലെ ദമസ്കസിൽ മുഹറ മാസം ആയിരുന്നു മഹാന്റെ ജനനം .അബൂ സക്കറിയ യഹ്‌യ ബിനു ഷറഫു നവവി എന്നാണ് മുഴുവൻ പേര്. ലോകപ്രശസ്തനായ പണ്ഡിതൻ , വിവരണങ്ങൾക് അതീതനായ ഇമാം "രണ്ടാം ശാഫിഈ" എന്ന പേരിലറിയപ്പെട്ടു .

45 വർഷം മാത്രം ചുരുങ്ങി നിന്ന മഹാന്റെ ജീവിതത്തിൽ നിന്നും പിറവി എടുത്ത നിരവധി ഗ്രന്ഥങ്ങൾ മദ്ഹബ് ഭേദമന്യേ ലോകം മുഴുക്കെ വിജ്ഞാനത്തിനായി മുസ്ലിം സമൂഹം ഉപയോഗിച്ചുവരുന്നു.

വിശിഷ്യ ഹദീസ് ,കർമശാസ്ത്രം എന്നിവയിൽ ഇമാം നവവിയുടെ (റഹ്) സംഭാവനകൾ വിലമതിക്കാനാവാത്തതാണ്.

ഇസ്തിഗാസ പഠിപ്പിക്കുകയും ജീവിതത്തിൽ പ്രായോഗിക വൽക്കരിക്കുകയും അതു മൂലം എനിക്ക് ഗുണം ലഭിച്ചിട്ടുണ്ട് എന്ന് സ്വന്തം ഗ്രന്ഥത്തിൽ വ്യക്തമായി രേഖപ്പെടുത്തി വയ്ക്കുകയും ചെയ്ത മഹാനായിരുന്നു ഇമാം നവവി (റഹ്).

മഹാൻ നബി ﷺയുടെ ഖബർ സിയാറത്ത് ചെയ്യുമ്പോൾ പാലിക്കേണ്ട അദബുകൾ സംബന്ധിച്ചു എഴുതുന്നത് കാണുക

നബി ﷺ യുടെ ഖബർ ഷെരീഫിന് അടുക്കൽ പോയി തങ്ങളുടെ മുഖം ഭാഗത്തേക്ക് തിരിഞ്ഞു നിന്നു ദുആ ചെയ്യുകയും അതോടൊപ്പം നബിﷺ യോട് തന്നെ ശുപാർശ ചോദിക്കുകയും വേണം അവിടെ വച്ചു പ്രാർത്ഥിക്കുന്ന പ്രാർത്ഥനകളിൽ ഏറ്റവും നല്ലതെന്ന് പണ്ഡിതന്മാർ പഠിപ്പിച്ചത് ഇമാം ഉതുബിയിൽ നിന്ന് ഉദ്ധരിക്കപ്പെട്ട സംഭവമാണ്

*ثُمَّ يَرْجِعُ إِلىَ مَوْقِفِهِ الأَوَّلِ قُبَاَلةَ *وَجْهِ رَسُولِ اللهِ صَلَّى اللهُ عَليْهِ وَسلَّمَ وَيَتَوَسَّلُ بِهِ فِي حَقِّ نَفْسِهِ وَيَسْتَشْفِعُ بِهِ إِلَى رَبِّهِ سُبْحَاَنهُ وَتَعَاَلى وَمِنْ أَحْسَنِ مَا يَقُولُ مَا حَكَاهٌ الماوردي والقاضي أبو* *الطيب وسائر أصحابنا عن العتبي مستحسنين له قال (كنت جالسا عند قبر رسول الله صلى الله عليه وسلم فجاء أعرابي فقال السلام عليك يا رسول الله سمعت الله يقول (ولو أنهم إذ ظلموا أنفسهم جاءوك فاستغفروا الله واستغفر لهم الرسول لوجدوا الله توابا رحيما وقد جِئْتُكَ مُسْتَغْفِرًا مِن ذَنْبِي مُسْتَشْفِعًا بِكَ إِلَى رَبِّي ثُمَّ أَنْشَأَ يَقُولُ

*يا خير من دفنت بالقاع أعظمه
فطاب من طيبهن القاع والأكم

*نفسي الفداء لقبر أنت ساكنه
فيه العفاف وفيه الجود والكرم

*ثم انصرف فحملتني عيناي فرأيت النبي صلى الله عليه وسلم في النوم فقال يا عتبي اِلْحَقْ الأعرابيَّ فَبَشِّرْهُ بأن الله تعالى قد غفر له
📚 *كتاب المجموع شرح المهذب للإمام النووي رحمه الله ( ج -8 / ص 274)
📚 *كتاب الإيضاح للإمام النووي رحمه الله ( ص : 159- 160)
📚 *الأذكار من كلام سيد الأبرار المسمى حلية الأبرار وشعار الأخيار - للإمام النووي رحمه الله ( ص : 175 – 176)

ഇമാം നവവി കിതാബുകളിൽ ഈ വിഷയം ആവർത്തിച്ച് രേഖപ്പെടുത്തിയത് ഇതിൻറെ ഗൗരവം എത്രമാത്രം ആണെന്ന് ചിന്തിക്കാവുന്നതാണ്.

ഇമാം നവവിയുടെ (റഹ്) "ശറഹുൽ ബുഖാരി"യുടെ ആമുഖത്തിൽ ഇങ്ങനെ എഴുതി വെച്ചതായി കാണാം;

*وهذا حين أشرع في شرح الكتاب مستعينا بالله تعالي متوكلا عليه مفوضا أمري إليه مستشفعا برسول الله صلي الله عليه وسلم

ബുഹാരി കിതാബിന് വ്യാഖ്യാനം എഴുതാൻ ഞാൻ ആരംഭിക്കുകയാണ്.

"അല്ലാഹുവിനോട് സഹായം ചോദിച്ചു കൊണ്ടും അവനിലേക്ക് ഭരമേൽപിച്ചും എന്റെ എല്ലാ കാര്യങ്ങൾ അർപ്പിച്ചും അതോടൊപ്പം നബിﷺ യോട് ശഫാഅത്ത് തേടി കൊണ്ടുമാണ് ഞാൻ ഈ ഗ്രന്ഥത്തിന് തുടക്കം കുറിക്കുന്നത്".

ഇത് കേവലം ഒരു ഗ്രന്ഥത്തിന്റെ തുടക്കത്തിൽ മാത്രമായി എഴുതിക്കൊണ്ട് അവസാനിക്കുന്നില്ല ഇമാം നവവിയുടെ (റഹ്) മറ്റൊരു പ്രശസ്ത ഗ്രന്ഥമായ "ബുസ്താനുൽ ആരിഫീൻ" ന്റെ ആമുഖത്തിൽ മഹാനവർകൾ എഴുതിവച്ചത് ഇപ്രകാരമാണ്

*اللهم إني أسألك بكل وسيلة وأتشفع إليك بكل شفيع أن تنفعني وأحبابي والمسلمين أجمعين
( *بستان العارفين* 📚)

അല്ലാഹുവേ, നിന്നിലേക്കുള്ള എല്ലാ മധ്യവർത്തികളെയും മുൻ നിർത്തിക്കൊണ്ട് ഞാൻ നിന്നോട് ചോദിക്കുന്നു.. അതുപോലെതന്നെ എല്ലാ ശുപാർശകരായ മഹത്തുക്കളെ കൊണ്ടും ഞാൻ നിന്നിലേക്ക് ശഫാഅത്ത് തേടുന്നു ഈ ഗ്രന്ഥം എന്റെ സ്നേഹിതന്മാർക്കും, മുഴുവൻ ലോകം മുസ്ലിംങ്ങൾക്കും നീ ഉപയോഗപ്പെടുത്തണമേ.

മുസ്‌ലിം ലോകം ആദരിച്ചു ബഹുമാനിച്ചു വരുന്ന ലോകം കണ്ട മഹാനായ ഒരു പണ്ഡിതൻ നബിﷺ യുടെ അടുക്കൽ പോയി ശഫാഅത്ത് ചോദിക്കണമെന്ന് സ്വന്തമായി എഴുതിയ മൂന്നു ഗ്രന്ഥത്തിലും രേഖപ്പെടുത്തിയെന്ന് മാത്രമല്ല ലോക പ്രശസ്തമായ സ്വഹീഹുൽ ബുഖാരിയുടെ (റഹ്) വ്യാഖ്യാന ഗ്രന്ഥം എഴുതുന്നതിന്റെ ആമുഖത്തിൽ മുത്ത് നബി ﷺയോട് ശഫാഅത്ത് ചോദിക്കുകയും ചെയ്യുന്നു ഇതൊക്കെ ഇന്നും ആ ഗ്രന്ഥങ്ങളിൽ നിലനിൽക്കുന്നു.


വിജനമായ സ്ഥലത്ത് നിങ്ങളുടെ വാഹനം നഷ്ടപ്പെട്ടു കഴിഞ്ഞാൽ അല്ലാഹുവിന്റെ അടിമകളെ വിളിച്ചു "യാ ഇബാദല്ലാഹ് ഇഹ്‌ബിസൂ" എന്ന് സഹായ തേട്ടം നടത്താൻ പറഞ്ഞ ഈ ഹദീസ് ഉദ്ധരിച്ചു കൊണ്ട് ഇമാം നവവി (റഹ്) പറയുന്നു.

*روينا في كتاب ابن السني عن عبد الله بن مسعود رضي الله عنه عن رسول الله صلى الله عليه وسلم قال: " إذا انفلتت دابة أحدكم بأرض فلاة فليناد: يا عباد الله احبسوا، يا عباد الله احبسوا، فإن لله عز وجل في الأرض حاصرا سيحبسه "
*قلت: حكى لي بعض شيوخنا الكبار في العلم أنه افلتت له دابة أظنها بغلة، وكان يعرف هذا الحديث، فقاله، فحبسها الله عليهم في الحال، وكنت أنا مرة مع جماعة، فانفلتت منها بهيمة وعجزوا عنها، فقلته، فوقفت في الحال بغير سبب سوى هذا الكلام
📚 *الأذكار من كلام سيد الأبرار المسمى حلية الأبرار وشعار الأخيار - للإمام النووي رحمه الله ( ص : 191 - 192)

എന്റെ ഉന്നതരായ ചില മശാഇഖുമാർ എന്നോട് പറഞ്ഞ സംഭവം ഉണ്ട് അവരുടെ വാഹനം നഷ്ടപ്പെട്ട സമയത്ത് ഈ ഹദീസ് അറിയുന്ന ശൈഖ് അങ്ങനെ വിളിച്ച് സഹായം ചോദിക്കുകയും ഉടനെത്തന്നെ അദ്ദേഹത്തിന് വാഹനം തിരിച്ചു ലഭിക്കുകയും ചെയ്തു.

തുടർന്ന് ഇമാം നവവി(റ) സ്വന്തം ജീവിതത്തിൽ ഉണ്ടായ ഒരനുഭവം കൂടി പറയുന്നു "ഞാൻ ഒരു സംഘത്തോടൊപ്പം യാത്ര ചെയ്യുകയായിരുന്നു ആ സംഘത്തിലെ വാഹനം തിരിഞ്ഞോടിപ്പോയി (ആ കാലഘട്ടത്തിൽ വാഹനമായി ഉപയോഗിച്ചിരുന്നത് മൃഗങ്ങളെ ആണല്ലോ) ആർക്കും അതിനെ പിടിച്ചു കെട്ടാൻ കഴിഞ്ഞില്ല. അപ്പോൾ മുകളിൽ പറയപ്പെട്ട മഹാത്മാക്കളോട് ഉള്ള സഹായതേട്ടം ഞാൻ നടത്തി ഉടനെ തന്നെ ആ വാഹനം ലഭിക്കുകയുണ്ടായി. ഈ പറഞ്ഞ സഹായത്തിന്റെ വാക്കുകളല്ലാതെ മറ്റൊരു കാരണവും അവിടെ ഉണ്ടായിട്ടില്ല.

ഇമാം നവവി -- അദ്കാർ

തർക്കത്തിനിട ഇല്ലാത്തവിധം "ആ വിളിച്ച് സഹായം തേടിയ തേട്ടം അല്ലാതെ മറ്റൊന്നും തന്നെ അവിടെ ഉണ്ടായിരുന്നില്ല. ആ വാഹനത്തെ തടയാനെന്നു "ഇമാം നവവി (റ) വ്യക്തമാക്കിയതോട് കൂടി പുത്തൻ വാദികൾക്ക് വ്യാഖ്യാനിച്ച് രക്ഷപ്പെടാനുള്ള എല്ലാ പഴുതുകളും അതോടു കൂടി അടക്കപ്പെട്ടു .

നബിﷺ യോട് ശഫാഅത് ചോദിക്കാൻ സ്വന്തം മൂന്ന് ഗ്രന്ഥങ്ങളിലും രേഖപ്പെടുത്തി "ശറഹുൽ ബുഹാരി"യുടെ ആരംഭത്തിൽ നബി ﷺ യോട് ശഫാഅത്ത് ചോദിച്ചു കൊണ്ട് ഗ്രന്ഥം എഴുതാൻ തുടങ്ങി.

അതോടൊപ്പം സ്വന്തം നിലക്ക് നടത്തിയ ഇസ്തിഗാസ മഹാനവർകൾ ഒന്നിലധികം ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തുകയും ചെയ്തു.

ഇതിനൊക്കെ പുറമേ കാലിനു പ്രയാസം വന്ന സമയത്ത് മഹാനായ ഇബ്നു ഉമർ വഫാത്തായ നബിﷺ യോട് വിളിച്ച് സഹായം തേടിയ സംഭവം ഇമാം നവവി (റ) "അൽ അദ് കാർ" എന്ന ഗ്രന്ഥത്തിൽ എടുത്തു ഉദ്ധരിക്കുകയും ചെയ്യുന്നു.

*باب ما يقول إذا خدرت رجله*
=================
*روينا في كتاب ابن السني عن الهيثم بن حنش قال: " كنا عند عبد الله بن عمر رضي الله عنهما فخدرت رجله، فقال له رجل: اذكر أحب الناس إليك، فقال: يا محمد (صلى الله عليه وسلم) ، فكأنما نشط من عقال "*
📚 *الأذكار من كلام سيد الأبرار - للإمام النووي رحمه الله ( ص : 260- 261)*

ഇസ്തിഗാസ നടത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത ഇമാം നവവി (റ) ലോക മുസ്ലിമീങ്ങൾക്ക് ഇന്നും അവിതർക്കിതമായ നേതാവ് തന്നെ. പുത്തൻ വാദികൾ ആയ മുജാഹിദുകൾ അടക്കമുള്ളവർക്ക് ഇനി എന്തു പറയാനുണ്ട്.


ഇമാം അബൂ അബ്ദുല്ലാഹിൽ മറാകിശി (റ) -- {ഹി - 683}

*أبو عبد الله محمد بن موسى بن النعمان المزالي المراكشي ( 683- هـ )*

പ്രഗല്ഭനായ മാലികി മദ്ഹബ് പണ്ഡിതൻ, ഹദീസിലും ,കർമ്മ ശാസ്ത്ര രംഗത്തും പ്രശസ്തനായ ഇമാം, നബി ﷺ ടെ ജീവിത കാലത്തും,വഫാത്തിന് ശേഷവും നബി ﷺ യോട് സഹായം തേടിയ സംഭവങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ടെഴുതിയ സ്വന്തം കിതാബായ "മിസ്ബാഹുള്ളലാം"ൽ കാണാം നബി ﷺ തങ്ങളോട് ഇമാം മറാകിശി( റ ) സഹായം തേടിയ സംഭവം.

ചരിത്ര സംഭവത്തിന്റെ ചുരുക്കം ഇങ്ങനെ വായിക്കാം

*لما قفلنا مع الحاج سنة تسع وثلاثين وستمئة تقدمنا من " قلعة صدر" في جماعة ومعنا دليل غير دليل الركب فبينا نحن في بعض الطريق يقدمنا الدليل في طلب الماء وبقينا خلفه فتبعت الدليل آخر النهار ومشيت خلفه إلى الغروب فدخل عليّ الليل وأظلم وخفي عليّ الأثر فأسرعت المشي فأدركني التعب والعطش وأشرفت على التلف وبقيت لا أدري أين أسير

*فرأيت خيالاً ظننت أن ذلك لبعض من صحب الدليل فقصدته فوقعت في أشجار فعلمت أني تهت عن الطريق وزادني العطشالى أن أشرفت على الهلاك ويئست منالحياه فقلت : يا محمد* - *مستغيثا بالنبيصَل الله عليه وسلم فسمعت قائلا يقول ليأرشد فنظرت فإذا شخص لم أثبت وجههوعليه ثوب أبيض في سواد الليل فأخذبيدي وزال عني ماكنت فيه من التعبوالعطش فلم تزل يده في يدي إلى أنسمعت ضجهة من صحب الدليل وإذا الدليلينادي الناس وقد أوقد لهم نارا يهتدون بهافراح عني وتركني

📚 *مصباح الظلام ( ص : 16- 17 )

ഹിജറ 639 ൽ ഒരു സംഘം ആളുകളോടൊപ്പം ഹജ്ജിന് പോകുന്ന യാത്രാമധ്യേ എനിക്ക് വഴി തെറ്റിപ്പോയി. കഠിനമായ ദാഹം കൊണ്ട് മരണം സംഭവിച്ചേക്കുമെന്ന ഘട്ടം വരെയെത്തി. ആ സമയത്താണ് നബിയെ ﷺ വിളിച്ചുകൊണ്ട് ഞാൻ സഹായം തേടിയത്. ആ പാതി രാത്രി സമയത്ത് വഴി കാണിച്ചു തരാം എന്നു പറഞ്ഞു കൊണ്ട് എനിക്ക് തികച്ചും അപരിചിതനായ ഒരാൾ വന്നു കൊണ്ട് എന്റെ കൈ പിടിച്ചു അതോടു കൂടി എന്റെ പ്രയാസങ്ങൾ നീങ്ങിപ്പോയി. ദാഹം മാറുകയും ചെയ്തു. തുടർന്നു എനിക്ക് ഒരു വഴികാട്ടിയെപ്പോലെ അദ്ദേഹം കൂടെ വരികയും മറ്റൊരു വഴികാട്ടിയെ ഞങ്ങൾ കണ്ടെത്തിയശേഷം അദ്ദേഹം പിന്നീട് അപ്രത്യക്ഷനാവുകയും ചെയ്തു പിന്നീട് അദ്ദേഹം എവിടെ പോയെന്ന് കണ്ടിട്ടുമില്ല.

ഖുർആനും ,ഹദീസും നന്നായി പഠിച്ച മഹാനായ പണ്ഡിതൻ ഏറ്റവും വലിയൊരു പ്രതിസന്ധി നേരിട്ട ഘട്ടത്തിൽ നബി ﷺ യെ വിളിച്ച് സഹായം തേടുകയും ആ പ്രതിസന്ധിയിൽ നിന്ന് രക്ഷപ്പെടുകയും ചെയ്ത കാര്യം സ്വന്തം കിതാബിൽ വരും തലമുറകൾക്ക് വേണ്ടി എഴുതി വയ്ക്കുകയും ചെയ്തു. 


ഇമാം ഖുർതുബി (റ) -- {ഹി 612 - 671}

ഇന്നത്തെ ആധുനിക സ്പെയിനിൽ ആണ് മഹാനവർകളുടെ ജനനം.

മുഹമ്മദ് ഇബ്നു അഹമ്മദ് ഇബ്നു അബൂബക്കർ ഇബ്നു ഫറാഹ് അബു അബ്ദുല്ല അൽ അൻസാരി അൽ ഖുർതുബി എന്നാണ് മുഴുവൻ പേര്. ലോക പ്രശസ്തനായ തഫ്സീർ പണ്ഡിതൻ, മുസ്ലിം ലോകത്തിന് കൂടുതൽ പരിചയപ്പെടുത്തലുകൾ ആവശ്യകതയില്ല. വളരെ ചുരുങ്ങിയ കാലഘട്ടത്തിലെ ജീവിതം കൊണ്ട് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച മാലികി മദ്ഹബിലെ പ്രശസ്തൻ.

വിശ്വപ്രസിദ്ധമായ ഖുർആൻ വ്യാഖ്യാനത്തിൽ നബിﷺ തങ്ങളുടെ ഖബർ ശരീഫിന് അടുക്കൽ പോയി സഹായം തേടിയ സംഭവം കാണാവുന്നതാണ്;

*روى ابو صادق عن علي قال قدم علينا أعرابي بعد ما دفنا رسول الله صلى الله عليه وسلم بثلاثه ايام فرمى بنفسه على قبر رسول الله صل الله عليه وسلم وحثا على رأسه من ترابه فقال قلت يا رسول الله فسمعنا قولك ووعيت عن الله فوعينا عنك وكان فيماأنزل الله عليك ولو أنهم إذ ظلموا أنفسهم الايه وقد ظلمت نفسي وجئتك تستغفرلي فنودي من القبر أنه قد غفر لك

*الجامع لأحکام القرآن 📚- لأبي عبد الله القرطبي - رحمه الله ( ج - 6 / ص : 439) في تفسير آية 64 من سورة النساء*

മഹാനായ അലിയ്യുബ്നു അബീ താലിബ് (റ ) പറഞ്ഞതായി അബൂ സ്വാദിഖ് (റ ) പറയുന്നു; 

"റസൂലിﷺ ന്റെ തിരു ശരീരം മറവു ചെയ്ത ശേഷം മൂന്നു ദിവസം കഴിഞ്ഞു. ഒരു ഗ്രാമീണൻ അവിടെ വന്നു .ഖബറിനു മുകളിൽ നിന്നും ഒരല്പം മണ്ണെടുത്ത് തലയിൽ വിതറി എന്നിട്ടദ്ദേഹം വിളിച്ചു പറഞ്ഞു "ഓ റസൂൽ ആയവരെ അങ്ങ് പറഞ്ഞതെല്ലാം ഞങ്ങൾ കേട്ടിട്ടുണ്ട് സ്വന്തം ശരീരങ്ങളോട് ആക്രമണം കാണിച്ചു തങ്ങളുടെ അടുക്കൽ വന്നു അല്ലാഹുവിനോട് പൊറുക്കലിനെ തേടുകയും റസൂൽ അവർക്കുവേണ്ടി പാപമോചന പ്രാർത്ഥന നടത്തുകയും ചെയ്താൽ അവർ അങ്ങേയറ്റം ദോഷം പൊറുക്കുന്ന വരും കാരുണ്യവാനായ എത്തിക്കുന്നതാണ്" ഖുർആനിൽ ഇങ്ങനെ പറഞ്ഞിട്ടുണ്ട് .ഞാൻ തീർച്ചയായും എന്റെ ശരീരത്തോട് ആക്രമണം കാണിച്ചിരിക്കുന്നു. എനിക്കു വേണ്ടി തങ്ങൾ പൊറുക്കലിനെ ചോദിക്കാനാണ് ഞാൻ തങ്ങളുടെ അരികിൽ എത്തിയിട്ടുള്ളത് ആ സമയം റസൂൽﷺ തങ്ങളുടെ കബറിൽ നിന്ന് വിളിച്ചു പറയപ്പെട്ടു നിങ്ങൾക്ക് അല്ലാഹു പൊറുത്തു നൽകിയിരിക്കുന്നു.

മഹാനായ ഇമാം ഖുർത്വുബി ഈ സംഭവം അൽ ജാമിഉൽ അഹ്കാമുൽ ഖുർആനിൽ രേഖപ്പെടുത്തിയതായി കാണാം.

ഒരു ഖുർആൻ മുഫസ്സിർ ഒരിക്കലും ഒരു ശിർക്കായ സംഭവം എടുത്തുകൊണ്ട് ഖുർആനിനെ വ്യാഖ്യാനമെഴുതില്ല എന്നത് തീർച്ച തന്നെ. ഇത്തരം ചരിത്ര സത്യങ്ങളെ ദുർബലപ്പെടുത്താൻ ഇറങ്ങിപ്പുറപ്പെട്ടവർ അവർക്ക് പറ്റാത്തത് തള്ളിക്കളയാൻ വേണ്ടി പറയുന്ന കാര്യം ദുർബലമാണ് എന്നൊക്കെയാണ് ന്യായം പറയാറുള്ളത്. 


ഇമാം ബൈളാവി(റ) -- ഹി. 685

*الإمام ناصر الدين أبو سعيد عبد الله بن عمر بن محمد الشيرازي البيضاوي ( 685 ھ)

സുപ്രസിദ്ധനായ തഫ്സീർ പണ്ഡിതൻ കൂടുതൽ പരിചയപ്പെടുത്തലിന്റെ ആവശ്യകത ഇല്ല.

മഹാനവർകൾ നബി ﷺ യോട് ശഫാഅത്ത് ചോദിച്ചു കൊണ്ട് പറയുന്ന ഭാഗങ്ങൾ കാണുക

*يَا أَكْرَمَ الْخَلْقِ مَا لِي مَنْ أَلُوذُ بِهِ* 
سِوَاكَ عِندَ حُلُولِ الْحَادِثِ الْعَمِمِ )

*اللهُ عَلاَّكَ يَا مَنْ هُو أَجَلٌّ نَبِي* 
يَا مَنْ يُرَجَّى لِمَا أَرْجُوهُ مِنْ طَلَبِ

*يَا زَاكِيَ الأَصْلِ والأَوْصَافِ يَا عَرَبِي*
أَنتَ الشَّفِيعُ لِذنبِي يَوْمَ مُنقَلَبِي

وَأَنتَ غَوْثِي إِذَا مَا ضِقْتُ فِي نَشَبِي
*( وَلَن يَضِيقَ رَسُولَ اللهِ جَاهُكَ بِي

إِذَا الْكَرِمُ تَحَلَّى *بِاسْمِ مُنتَقِمِ )
*اللهُ يُذْهِبُ عَنْ نَفْسِي مَعَرَّتَهــَا

وَيَصْطَفِيهَا وَيُؤْتِهَا مَسَرَّتَهَا
*لَعَلَّهَا أَنْ تَرَى فِي الْحَشْرِ قُرَّتَهَا

وَأَسْتَغِيثُ بِمَا يَنْفِي مَضَرَّتَهَا
يَا سَيِّدَ الرُّسُلِ آتِ النَّفْسَ نُصْرَتَهَا


ഞാൻ ആശിക്കുന്ന കാര്യങ്ങൾക്ക് പ്രതീക്ഷിക്കപ്പെടുന്നവരും നബിമാരിൽ വച് ഏറ്റവും മഹോന്നതരായ നബിയെ -അല്ലാഹു തങ്ങളെ ഉന്നതിയിലേക്ക് ഇനിയും ഉയർത്തട്ടെ.

അന്ത്യനാളിൽ എന്റെ ദോഷങ്ങൾക്ക് വേണ്ടി ശുപാർശ ചെയ്യുന്ന തങ്ങളാണ് നബിയെ എനിക്ക് പ്രയാസമനുഭവിക്കുന്ന ഏതു സന്ദർഭത്തിലും തങ്ങളാണ് എന്റെ സഹായി .എൻറെ വിഷമങ്ങളും, പ്രയാസങ്ങളും നീങ്ങി കിട്ടുവാൻ നബിയെ തങ്ങളോട് ഞാൻ സഹായം ചോദിക്കുന്നു. അമ്പിയാക്കളുടെ നേതാവായ നബിയെ, എന്റെ ശരീരത്തിന് സൗഖ്യവും സഹായവും നൽകേണമേ

(അൽ കാവാകിബുൽ ദുർരിയ്യ)

 

ഇമാം അബ്ദു സമദ് അബ്ദുൽ വഹാബ് ബിൻ അസാക്കിർ(റ) -- {ഹി - 686}

عبد الصمد بن عبد الوهاب بن أبي الحسن محمد بن هبة الله بن عبد الله بن الحسين أمين الدين أبو اليمن بن عساكر الدمشقي ( 686 ھ )

ലോകപ്രശസ്ത ഹദീസ് ,ചരിത്ര പണ്ഡിതനും കൂടിയായ മഹാനായ ഇബ്നു അസാക്കിർ ( റ ) അവരുടെ സഹോദര പുത്രനാണ് മഹാനവർകൾ

നബി ﷺ യുടെ സിയാറത്ത് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ചെയ്യേണ്ട കാര്യങ്ങൾ ഈ വിധം വിശദീകരിക്കുന്നു;

*ثم يرجع الزائر الي موقفه الاول قبالة وجه رسول الله صلي الله عليه وسلم ويتوسل به الي الله سبحانه في حوائجه وخويصة نفسه ويستشفع به إليه ويجدد لتوبة في حضرته الشريفة ويسأل الله سبحانه أن يجعلها توبة نصوحا ويكثر الاستغفار ويديم التضرع الي الله سبحانه وتعال فيما هنالك ويسأله ما اهمه من أمور الدنيا ويكثر الاستشفاع به إلي الله سبحانه في مهماته وخواصه ولوالديه ولإخوانه وللمسلمين أجمعين

*اتحاف الزائر وإطراف المقيم للسائر-📚 لابن عساکر رحمه الله ( 53)

സിയാറത്ത് ചെയ്യുന്ന വ്യക്തി ആദ്യം നിന്ന സ്ഥാനത്തു നിന്നും നബിﷺ യുടെ മുഖ ഭാഗത്തേക്ക് തിരിഞ്ഞു നിൽക്കണം. അവിടെ വച്ച് നബി ﷺ തങ്ങളെ തവസ്സുൽ ചെയ്തു അല്ലാഹുവിനോട് കാര്യങ്ങൾ ചോദിക്കണം .തുടർന്ന് നബിﷺ യോട് ശഫാഅത്ത് ചോദിക്കണം. അദ്ദേഹത്തിന്റെ തൗബ സ്വീകരിക്കപ്പെടുന്ന രീതിയിൽ അല്ലാഹുവിനോട് താണ് കേണു ദുആ ചെയ്യണം. അവിടെ നിന്നു കൊണ്ട് താഴ്മയോടുകൂടി പാപ മോചന പ്രാർത്ഥനകൾ വർധിപ്പിക്കണം. മത ഭൗതികപരമായ കാര്യങ്ങൾ അല്ലാഹുവിനോട് ചോദിക്കണം. മാതാപിതാക്കൾ, സഹോദരങ്ങൾ, സുഹൃത്തുക്കൾ മറ്റ് മുസ്ലിങ്ങൾ എല്ലാവരുടെയും വിഷയങ്ങളിൽ നബിﷺ യോട് ശഫാഅത്ത് തേടുന്നതിനെ അധികരിപ്പിക്കണം.

ഇമാം ഇബ്നു അസാക്കിർ {ഇത്ഹാഫു സ്സായിർ}

ഇബ്നു അസാക്കിർ(റ) നബി ﷺ യോട് ശഫാഅത് ചോദിച്ചത് ഇമാം സഖാവി ഉദ്ധരിക്കുന്നത് കാണുക*.

*التحفة اللطيفة في تاريخ المدينة الشريفة📚 – للسخاوي – رحمه الله ( ج – 3 \ ص – 20 )

*فاشفعوا لي قد تشفعت بكم - لو صال واتصال دائمين

മഹാൻ റൗളാ ശരീഫിൽ തിരു സവിധത്തിൽ നിന്ന് കൊണ്ട് പറയുകയാണ്

നബിയെ,തങ്ങൾ എനിക്കു വേണ്ടി ശഫാഅത്ത് ചെയ്യണം തങ്ങളുമായുള്ള ദൃഢമായ ബന്ധം നിലനിർത്തുന്നതിനുവേണ്ടി

ഇതോടു കൂടി ബഹുമാനപ്പെട്ടവർ നബി തങ്ങളെ വിളിച്ചു പാടിയ വരികൾ കൂടി കാണാം

*يا نزولا بين سلع وقبا*
*جئتكم أسعى على شقة بيني*

*ونعم والله إني زائر*
*لمغانيكم على رأسي وعني*

*إن من أم حماكم آملا*
*راح بالمأمول مليء اليدين*

" *فاشفعوا لي قد تشفعت بكم"*
*لوصال واتصال دائمين*

*تاريخ الإسلام للذهبي 📚( ج - 52 / ص- 269)
*العقد الثمين في تاريخ البلد الأمين📚 – للإمام تقي الدين محمد بن احمد الفاسي المكي (775- 832هـ) (ج- 5\ ص- 435)

ഇതാണ് മുൻ കഴിഞ്ഞു പോയ മുസ്ലിം ലോകത്തെ പ്രഗത്ഭരായ ഇമാമുകളുടെ മാതൃക അവർ നബിﷺ യോട് ശഫാഅത് തേടാനും, നബിﷺ യെ കൊണ്ട് തവസ്സുൽ ചെയ്യാനും പഠിപ്പിക്കുക മാത്രമല്ല അവരുടെ ജീവിതത്തിൽ അത് ചെയ്ത് കാണിക്കുകയും ചെയ്യുന്നു.



ഇമാം മുഹിബുദ്ധീൻ ത്വബ്‌രി (റ) -- {ഹി - 695}

ഏഴാം നൂറ്റാണ്ടിന്റെ അവസാന കാലഘട്ടത്തിൽ വഫാതായ വലിയ മഹാനായ പണ്ഡിതൻ ആയിരുന്നു ഇമാം ത്വബ് രി (റഹ്) .സ്വന്തം ഗ്രന്ഥമായ "അത്തശ്- വീഖ്‌ ഇലൽ ബൈത്തിൽ അതീഖി"ൽ വളരെ വ്യക്തവും , വിശാലവുമായി കൊണ്ടു തന്നെ നബിﷺ യെ വിളിച്ച് ഇസ്തിഗാസ ചെയ്യുന്നതിനെ സംബന്ധിച്ച് എഴുതിവെച്ചതായി കാണാം.

*يا رسول الله، نحن وفدك وزوارك وقصادك وأضيافك، قطعنا إليك الفيافي والجيرار وخضنا المهامة والقفار ....وأنت خير مخلوق وفدت إليه الرجال وصرفت نحوه الآمال وشدت إليه الرحال وقد ندبتنا إلي إكرام الضيف وحرضتنا علي قري الوافد وأنت أولي بذلك منا فقد وصفك الله بالخلق العظيم وسماك بالرؤوف الرحيم فاجعل قرأنا منك الشفاعة الي ربنا وربك أن يحيينا ويميتنا علي ملتك وأن يحشرنا يوم القيامة في زمرتك ويوردنا حوضك ويسقينا بكأسك غير خزايا ولا نادمين ولا مبدلين ولا مغيرين وان يصلح أحوالنا الباطنة والظاهرة وأن يبلغنا آمالنا في الدنيا والآخرة يا خير الرسل ويا خاتم النبيين ويا سيد الأولين والآخرين

*قال تعال فينا أنزل عليك : ( ولو أنهم إذ ظلمو أنفسهم جاءوك فاستغفروا الله واستغفر لهم الرسول لوجدوا الله توابا رحيما ) وها نحن جئناك ظالمين لأنفسنا معترفين بإساءتنا مستغفرين لسيئاتنا قد أثقلت الخطايا كواهلنا وقصمت الأوزار ظهورنا فاستغقر لنا إلي ربنا واستقل لنا من ذنبنا وإن لم نكن أهلا لذلك فأنت أهل للصفح الجميل والعفو عن المسئ المعترف فافعل بنا ما يليق بكرمك وارحم مسيرنا إليك فقد طرحنا أنفسنا عليك

*يا رسول الله ليس منا منقلب منك ولا ذهاب عن بابك ولا أحد يستشفع به غيرك لأنك نبينا وأكرم الخلق علي الله أرسلك رحمة للعالمين وبعثك منقذا للمذنبين
*التشويق إلى البيت العتيق 📚– للإمام جمال الدين محمد بن محب الدين الطبري ( ص – 234- 235)

ഓ റസൂലേ ﷺ, ഞങ്ങൾ തങ്ങളെ ഉദ്ദേശിച്ചു കൊണ്ടാണ് ഇവിടെ വന്നിട്ടുള്ളത് ഞങ്ങൾ തങ്ങളെ ﷺ ഉദ്ദേശിച് വന്ന സന്ദർശകരാണ്. നബിﷺ യെ അങ്ങയുടെ വിരുന്നുകാരാണ്. ഞങ്ങൾ വളരെയധികം ദൂരം സഞ്ചരിച്ച് പലതരം വിഷമങ്ങൾ സഹിച്ചു എത്തിയവരാണ്.

നബിയെ ﷺ, തങ്ങൾ സൃഷ്ടികളിൽ വെച്ച് ഏറ്റവും ഉന്നതിയിലുള്ളവരാണല്ലോ മുഴുവനാളുകളുടെയും ആഗ്രഹങ്ങളും, സ്വപ്നങ്ങളും സാക്ഷാത്കരിക്കപ്പെടുന്ന കേന്ദ്രമാണ് നബിﷺ തങ്ങൾ .അതിഥികൾക്ക് മാന്യമായ ബഹുമാനം നൽകണമെന്ന് നബിﷺ യെ തങ്ങൾ പഠിപ്പിച്ചതാണ്. അതിനാൽ തങ്ങളുടെ വിരുന്നുകാരായി വന്നിട്ടുള്ള ഞങ്ങൾക്ക് ഞങ്ങളുടെ ഇരുലോക വിജയത്തിനും,മരണാനന്തര ജീവിതത്തിലെ എല്ലാവിധ ഉയർച്ചക്കും വേണ്ടി നബിﷺ ശുപാർശ ചെയ്യേണമേ.

നബിയെ ﷺ, ഞങ്ങളെ സംബന്ധിച്ചിടത്തോളം തങ്ങളെ വിട്ടു മറ്റൊരു സ്ഥലത്തും പോകാനില്ല. തങ്ങൾ അല്ലാതെ മറ്റൊരു ശുപാർശകനും ഞങ്ങൾക്കില്ല. കാരണം തങ്ങൾ സൃഷ്ടികളിൽ വെച്ച് ഏറ്റവും അത്യുത്തമരാണ്. ലോകത്തിന് കാരുണ്യം ആയിട്ടാണ് അല്ലാഹു തങ്ങളെ നിയോഗിച്ചിട്ടുള്ളത്.

നബി ﷺ ഞങ്ങളെ തള്ളിക്കളഞ്ഞാൽ ഞങ്ങൾക്ക് അതിലും വലിയ മറ്റൊരു പരാജയം ഇല്ല. ദോഷികളായ ഞങ്ങളുടെമേൽ കോപിക്കരുതേ നബിയെ ﷺ

തുടർന്ന് വീണ്ടും മഹാനായ ഇമാം മുഹിബുദ്ധീൻ ത്വബ്‌രി (റ) എഴുതുന്നു ;

*أغثني واشفع في يا خير شافع
*له الحوض يوم المرتجي ولواؤه
*ألست بنا أولي ؟ ولم لا وهل لنا - سواك إذا ما الخطب أعضل داؤه
*ألست امام المرسلين وخير من- سما وعلا قدرا وعز اعتزاؤه
*ألست غياثا للأنام وهاديا
*أعاد الي دار السلام دعاؤه

ശുപാർശ പറയുന്നതിൽ ഏറ്റവും ഉത്തമരായ റസൂലേ

ഹൌളും, ലീവാഉം ലഭിക്കപ്പെട്ട ഉത്തമ ശുപാർശകരായ നബിയെ ﷺ എനിക്ക് ശഫാഅത് നൽകി സഹായിക്കണമേ.

പ്രയാസങ്ങൾ അനുഭവിക്കുന്ന അന്ത്യ നാളിൽ ഞങ്ങൾക്ക് സഹായി ആകേണമേ മുർസലീങ്ങളുടെ നേതാവായ നബിയെ ﷺ .

ഇങ്ങനെ വളരെ മനോഹരമായി നബിﷺ യെ വിളിച്ചുകൊണ്ട് സഹായം തേടിയ ഇമാം ത്വബ്‌രിയെ (റഹ്) പുത്തൻ വാദികൾ ആയ ആളുകൾ മുശ്രിക്ക് പട്ടികയിൽ പെടുത്തി തള്ളിക്കളയുമോ ? 



ഇമാം ബൂസീരി( റ) -- {ഹി 608 - 696}

الإمام شرف الدين محمد بن سعيد بن حماد الصنهاجي البوصيري (608 ـ 696 هـ

ലോക മുസ്ലിംങ്ങൾക്കിടയിൽ- വിശിഷ്യ പ്രവാചക പ്രേമികൾക്ക് മറക്കാനാകാത്ത ഒരു നാമമാണ് ഇമാം ബൂസ്വീരി തങ്ങളുടേത്. മുഹമ്മദ് ബിൻ സൈദ് ശറഫുദ്ദീൻ അൽബൂസ്വിരി എന്നാണ് മുഴുവൻ പേര്.

ലോകപ്രശസ്തമായ "ബുർദ" കൊണ്ടു തന്നെ മഹാന്റെ പ്രശസ്തി ലോകം മുഴുക്കെ വ്യാപിച്ചു . നൂറു കണക്കിന് ഭാഷകളിലായി എണ്ണിയാലൊടുങ്ങാത്ത വ്യാഖ്യാനങ്ങൾ ,ഇന്നും ബുർദ ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ സജീവമായി നിലനിൽക്കുന്നു . 

ശാരീരികമായി തളർന്നു പോയ ഇമാം ബൂസീരി (റഹ്) അതിൽ നിന്ന് മുക്തമാവാൻ വേണ്ടി നബി ﷺ തങ്ങളെ പുകഴ്ത്തിക്കൊണ്ട് പാടിയ വരികളാണ് ബുർദ. അതിന്റെ ഫലമായി തന്നെ മഹാനവർകൾക്ക് പിടിപെട്ട രോഗം നബിﷺ തങ്ങൾ തടവിക്കൊണ്ട് സുഖപ്പെടുത്തി കൊടുത്തു എന്നതാണ് ചരിത്രം.

പ്രവാചക പ്രേമത്തിന്റെ എണ്ണിയാലൊടുങ്ങാത്ത വരികൾ ബുർദയിൽ ഉണ്ട് നബിﷺ യോടുള്ള മഹബത്ത് അതിന്റെ പാരമ്യത്തിലെത്തി കൊണ്ടു എഴുതിയ ചില വരികൾ നമുക്ക് നോക്കാം.

*يَا أَكْرَمَ الخَلْقِ مَالَي مَنْ أَلُوذُ بِهِ .. سِوَاكَ عِنْدَ حُلُولِ الحَادِثِ العَمِمِ*
*وَلَنْ يَضِيقَ رَسُولُ اللهِ جَاهُكَ بيِ .. إِذَا الكَرِيمِ تَجَلَّى بِاسْمِ مُنْتَقِمِ*
*فَإِنَّ مِنْ جُودِكَ الدُّنْيَا وَضُرَّتَهَا .. وَمِنْ عُلُومِكَ عِلْمَ اللَّوْحِ وَالقَلَمِ*

സൃഷ്ടികളിൽ വെച്ച് അത്യുദാരനായ നബിയെ ,വിഷമങ്ങളും ബുദ്ധിമുട്ടുകളും വരുന്ന സമയത്ത് എനിക്ക് അഭയം തേടാൻ തങ്ങൾ അല്ലാതെ വേറെ ആരാണുള്ളത്

നബിയെ, തങ്ങളുടെ ജാഹ് ,ബറക്കത്തും ഒക്കെ എനിക്ക് ഉണ്ടാകുമ്പോൾ എനിക്ക് യാതൊരു പ്രയാസവും വരുകയില്ല.

പിൽക്കാല ഇമാമുകൾ ഇമാം ബൂസ്വിരിയെയും ബുർദയെയും വാനോളം പുകഴ്ത്തിയിട്ടുണ്ട് .

ഇമാം ബൂസൂരി തങ്ങളെക്കുറിച്ചും , അദ്ധേഹത്തിന്റെ ബുർദയെക്കുറിച്ചും ഈ ബ്ലോഗിൽ ചേർത്തിട്ടുണ്ട് . വിശദ വായനയ്ക്ക് ആ ഭാഗം നോക്കുക. 



ഇമാം ഹാഫിള് കമാലുദ്ദീൻ സംലഖാനി (റ) -- {ഹി 666- 727}

كمال الدين بن الزَّمَلْكاني رحمه الله ( 666- 727ھ)

മഹാനവർകൾ നബിﷺ യെ വിളിച്ചു പാടിയ വരികൾ ഇങ്ങനെ

*يا عدتي في معادي عند معذرتي - يا من به في صروف الدهر أعتصم*
*يا كل ذخري ومأمولي ومعتمدي- و يا رجائي وقصدي إن عري ألم*
*أشكو إليك ذنوبا أنت تعلمها - إن لم تكن مدركي حفت بي النقم*
*فأنت خير معاذ يستعاذ به - عن الشدائد منجاة و معتصم*
*صلي عليك إله الخلق ما سجعت- ورق وما هطلت من سحبها ديم*

( *عجالة الراكب في ذكر أشرف المناقب: للزملكاني)

പ്രവാചകരേ, എന്റെ പാദങ്ങൾക്ക് പിടുത്തം കിട്ടാതെ തെന്നി മാറുന്ന സമയത്ത് എനിക്ക് അഭയകേന്ദ്രമായ നബിയെ ﷺ തങ്ങളോട് എന്റെ പാപ ഭാരത്തെക്കുറിച്ച് ഞാൻ ആവലാതി ബോധിപ്പിക്കുന്നു.

നബിയെ ﷺ, തങ്ങൾ സഹായിച്ചില്ലെങ്കിൽ ഞാൻ വലിയ നാശത്തിൽ അകപ്പെടും.

എല്ലാ പ്രതിസന്ധിഘട്ടങ്ങളിലും തങ്ങൾ മാത്രമാണ് ഏറ്റവും മുന്തിയ അഭയ കേന്ദ്രം.

( ഉജാലത്ത് റാകിബ് ഫീ ദിക്റി അഷ്‌റഫിൽ മനാഖിബ്)



ഇമാം ഫാകിഹാനി (റ) -- {ഹി -654 - 734}

*الإمام تاج الدين الفاكهاني رحمه الله*

അഹ്ലുസ്സുന്നയുടെ പ്രഗത്ഭനായ ഇമാം ഇസ്തിഗാസയുമായി ബന്ധപ്പെട്ട നിരവധി സംഭവങ്ങൾ മഹാനവർകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ജയിൽ മോചനത്തിനായി നബിﷺ യോട് ഇസ്തിഗാസ ചെയ്തു സംജൂൽ രക്ഷപ്പെട്ട സംഭവം അടക്കം നിരവധി സംഭവങ്ങൾ മഹാനവർകൾ റിപ്പോർട്ട് ചെയ്തു.

(ഇമാം ഫാകിഹാനി (റഹ്) കിതാബിൽ നിന്നും) മഹാനായ നബിﷺ തങ്ങളെ കൊണ്ട് ആദ്യമായി ഇസ്തിഗാസ നടത്തിയത് ആദം നബിയാണ്. ഇത് അബൂ അബ്ദില്ലാഹി മുഹമ്മദ് ഷഹീർ ബിൻ നുഹ്മാൻ (റ) മിസ്‌ബാഹുള്ള ലാമിൽ വ്യക്തമാക്കിയിട്ടുണ്ടെന്ന് ഇമാം ഫാക്കിഹാനി (റഹ്) രേഖപ്പെടുത്തുന്നു.


اعلم أن أول من استغاث بنبينا محمدصلي الله عليه وسلم أبونا آدم عليهالسلام وذكر شيخ الإسلام والمسلمينابو عبدالله محمد الشهير بابن النعمانبسنده في كتابه مصباح الظلام إلى ميسرة رضي الله عنه قال قلت يا رسول الله متى كنت نبيّاً الخ

*الفجر المنير – للإمام تاج الدين الفاكهاني رحمه الله (73-75)

ചുരുക്കിപ്പറഞ്ഞാൽ റബീഉൽ അവ്വൽ മാസം ഫാകിഹാനി ഇമാമിന്റെ (റഹ്) ചില ഇബാറത്തുമായി ചുറ്റിക്കറങ്ങുന്ന മൗലവിമാർ ആദ്യം പറയേണ്ടത് നിങ്ങളുടെ വാദ പ്രകാരം ഇമാം ഫാഖീഹാനിയും തൗഹീദിൽ നിന്നും പുറത്തല്ലേ ❓കാരണം ഇസ്തിഗാസ അംഗീകരിക്കുകയും നിരവധി ഇസ്തിഗാസയുമായി ബന്ധപ്പെട്ട ചരിത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.



ഇമാം ഇബ്നുൽ ഹാജ് (റ) -- {ഹി - 737}

أبو عبد الله محمد بن محمد بن محمد العبدري الفاسي المالكي الشهير بابن الحاج
737 هـ

മാലികി മദ്ഹബിലെ അതി പ്രശസ്തനായ പണ്ഡിതനാണ് മഹാനായ ഇബ്നുൽ ഹാജ് (റഹ്)

നബി ﷺ യുടെ ഖബർ സിയാറത്തുമായി ബന്ധപ്പെട്ട് വളരെ വിശദമായി തന്നെ വിശദീകരിച്ചിട്ടുണ്ട്.

*ثم يتوسل إلى الله تعالى بهم في قضاء مآربه ومغفرة ذنوبه ويستغيث بهم ويطلب حوائجه منهم ويجزم بالإجابة ببركتهم ويقوي حسن ظنه في ذلك فإنهم باب الله المفتوح، وجرت سنته سبحانه وتعالى في قضاء الحوائج على أيديهم وبسببهم ومن عجز عن الوصول إليهم فليرسل بالسلام عليهم وذكر ما يحتاج إليه من حوائجه ومغفرة ذنوبه وستر عيوبه إلى غير ذلك، فإنهم السادة الكرام، والكرام لا يردون من سألهم ولا من توسل بهم، ولا من قصدهم ولا من لجأ إليهم هذا الكلام في زيارة الأنبياء، والمرسلين - عليهم الصلاة والسلام عموما

*وأما في زيارة سيد الأولين، والآخرين صلوات الله عليه وسلامه فكل ما ذكر يزيد عليه أضعافه أعني في الانكسار، والذل، والمسكنة؛ لأنه الشافع المشفع الذي لا ترد شفاعته ولا يخيب من قصده ولا من نزل بساحته ولا من استعان، أو استغاث به، إذ أنه - عليه الصلاة والسلام - قطب دائرة الكمال وعروس المملكة، قال الله تعالى في كتابه العزيز (لقد رأى من آيات ربه الكبرى) قال علماؤنا رحمة الله تعالى عليهم رأى صورته - عليه الصلاة والسلام فإذا هو عروس المملكة فمن توسل به، أو استغاث به، أو طلب حوائجه منه فلا يرد ولا يخيب لما شهدت به المعاينة، والآثار ويحتاج إلى الأدب الكلي في زيارته - عليه الصلاة والسلام وقد قال علماؤنا رحمة الله عليهم إن الزائر يشعر نفسه بأنه واقف بين يديه عليه الصلاة والسلام - كما هو في حياته، إذ لا فرق بين موته وحياته أعني في مشاهدته لأمته ومعرفته بأحوالهم ونياتهم وعزائمهم وخواطرهم، وذلك عنده جلي لا خفاء فيه

*المدخل 📚- لابن الحاج رحمه الله ( ج - 1/ ص - 258)*

ഇമാം ഇബ്നുൽ ഹാജ് (റഹ്) പറയുന്നു. നബി ﷺ തങ്ങളെ കൊണ്ടും, മറ്റു മഹാത്മാക്കളെ കൊണ്ടും ആവശ്യങ്ങൾ വിടാൻ വേണ്ടിയും ,ദോഷങ്ങൾ പൊറുത്തു കിട്ടാൻ വേണ്ടിയും അവരെ തവസ്സുൽ ചെയ്യണം. കൂടാതെ നബി ﷺ തങ്ങളോട് ഇസ്തിഗാസ ചെയ്യുകയും ആവശ്യങ്ങൾ തേടുകയും മഹാന്മാരുടെ ബറക്കത്ത് കൊണ്ട് ചോദിക്കപ്പെട്ട കാര്യങ്ങൾക്ക് ഉത്തരം ലഭിക്കും എന്ന് ഉറപ്പാക്കുകയും വേണം. അങ്ങനെ ആരെങ്കിലും ഇസ്തിഗാസ നടത്തുകയും ,തവസ്സുൽ ചെയ്യുകയും ചെയ്താൽ അവർക്ക് ഉത്തരം ലഭിക്കാതിരിക്കില്ല.
ഇതൊക്കെ വിശദീകരിച്ചു കൊണ്ട് പറഞ്ഞതിനു ശേഷം മഹാനവർകൾ ഇതിനു തെളിവായി "നിസാഅ് സൂറത്തിലെ" ആയത്ത് തെളിവുദ്ധരിക്കുന്നു.

നബിﷺ തങ്ങളുടെ അടുക്കൽ പോയി ഇസ്തിഗാസയും, തവസ്സുലും ചെയ്യാനും നബി ﷺ തങ്ങളുടെ മുറ്റത്തു പോയ വ്യക്തി ഒരിക്കലും വെറുതെ ആവുകയില്ല എന്ന് വളരെ വളരെ വളരെ മനോഹരമായിത്തന്നെ വിശ്വപ്രസിദ്ധമായ "അൽ മദ്ഖൽ" എന്ന കിതാബിൽ ഖുർആനിലെ ആയത്ത് ഉദ്ധരിച്ചു കൊണ്ട് സമർത്ഥിക്കുന്നു.



ഇമാം അബൂൽ കാസിം മുഹമ്മദ് (റ) -- {ഹി - 741}

*الإمام أبو القاسم محمد بن أحمد بن محمد بن عبد الله ابن جزي الكلبي الغرناطي ( 741هـ)

ഹജ്ജിനു ശേഷം മദീനയിലേക്ക് യാത്ര തിരിക്കുന്നവർ അറിഞ്ഞിരിക്കാൻ വേണ്ടി സിയാറത്ത് എങ്ങനെ ചെയ്യണമെന്ന് മഹാനായ ഇമാം അബുൽ ഖാസിം മുഹമ്മദ് (റഹ്) വിശദീകരിക്കുന്നു.

*الباب العاشر في زيارة قبر النبي صلى الله عليه وسلم وذكر الحرم والمواضع المقدسة
*ينبغي لمن حج أن يقصد المدينة فيدخل مسجد النبي صلى الله عليه وسلم فيصلي فيه ويسلم على النبي صلى الله عليه وسلم وعلى ضجيعيه أبي بكر وعمر رضي الله عنهما ويتشفع به إلى الله ويصلي بين القبر والمنبر ويودع النبي صلى الله عليه وسلم إذا خرج من المدينة

*📚القوانين الفقهية لأبي القاسم محمد بن أحمد بن محمد بن عبد الله ابن جزي الكلبي الغرناطي ( ص : 95)

നബി ﷺ യുടെ പള്ളിയിൽ നിസ്ക്കരിക്കുകയും അതിനു ശേഷം നബിﷺ യിലേക്കും ,സിദ്ധീഖ് തങ്ങളിലേക്കും ഉമർ ബിൻ ഖത്താബ്( റ) തുടങ്ങിയ മഹാന്മാരിലേക്ക് തിരഞ്ഞ് സലാം പറയണം. അതിനു ശേഷം നബിﷺയോട് ശഫാഅത്ത് ചോദിക്കുക,ശേഷം കബറിന്റെയും മിമ്പറിന്റെയും ഇടയിൽ വച്ച് നിസ്കാരം നിർവഹിക്കുകയും ചെയ്യണം .

(അൽ ഖവാനീനുൽ ഫിഖ്‌ഹിയ്യ)

കഴിഞ്ഞ ഏഴ് നൂറ്റാണ്ടുകളിലും സഹാബികൾ മുതൽ പിന്നീട് കടന്നു വന്ന ഇമാമുകളിലൂടെ നാം കാണുന്ന ഒരു ചരിത്ര യാഥാർത്ഥ്യം മദീനയിൽ പോയി മുത്ത് നബിﷺ യുടെ മുമ്പിൽ വിനയാന്വിതനായി നിന്നു കൊണ്ട് ശഫാഅത്ത് ചോദിക്കണമെന്ന ഒരു യാഥാർഥ്യത്തിലേക്കാണ് .ഈയൊരു യാഥാർഥ്യത്തിന് എതിരയാണ് ഇന്ന് പലരും മുഖം തിരിച്ചു ശിർക്കാരോപണം നടത്തുന്നത്.



ഇമാം ഉമർ ബിൻ മുഹമ്മദ് റാസി (റ) -- {ഹി. - 728}


മഹാനായ നബിﷺ തങ്ങളെ വിളിച്ചുകൊണ്ട് മഹാനവർകൾ പാടുകയാണ്

يا خير من وطئ السماء بنعله - وقد اجتباه لدينه مختاره
إني أتيتك هاربا من ذلتي- فاشفع لحبك قد علت أوزاره
(مسامرة الندمان ومؤانسة الإخوان - لعمر الرازي)

ആകാശത്തിൻ കീഴിൽ കാലെടുത്തു വച്ച വരിൽ ഏറ്റവും ഉത്തമരായ നബിയെ.

നിശ്ചയം തങ്ങളെ അല്ലാഹുവിന്റെ ദീനിന്റെ കാവലാളായി തിരഞ്ഞെടുത്തിരിക്കുന്നു

പാപഭാരത്താൽ തങ്ങളുടെ അടുക്കലേക്ക് ഞാൻ ഓടി വന്നിരിക്കുന്നു നബിയേ.

തങ്ങളെ അങ്ങേയറ്റം സ്നേഹിക്കുന്ന എനിക്ക് അങ്ങ് ശഫാഅത്ത് ചെയ്യേണമേ നബിയെ.

മുസ്ലീം ലോകത്ത് കഴിഞ്ഞു വന്ന ഇമാമുകളുടെ മാതൃകയിൽ, മുൻഗാമികളുടെ മാതൃകയിൽ, സ്വഹാബത്തിന്റെ മാതൃകയിൽ മഹാനായ ഇമാം ഉമർ ബിൻ മുഹമ്മദ് റാസി (റഹ്) നബി ﷺ യെ വിളിച്ചുകൊണ്ട് ശഫാഅത്ത് ആവശ്യപ്പെട്ട് സഹായം തേടുകയാണ് ചെയ്തിരിക്കുന്നത്.



ഹാഫിള് ദഹബി -- {ഹി 673 - 748}


പനി മാറാൻ മഖ്ബറയിൽ ഉള്ള മണ്ണ് ശരീരത്തിൽ കെട്ടി തൂക്കി രോഗം സുഖപ്പെടുത്തിയെന്ന് ഹാഫിള് ദഹബി

മുജാഹിദുകൾ വിശ്വസിച്ചാലും, ഇല്ലങ്കിലും നിങ്ങളുടെ നേതാവിന്റെ പ്രിയ ശിഷ്യൻ പറഞ്ഞ ചില കാര്യങ്ങൾ ഇവിടെ കുറിക്കുന്നു മനസിരുത്തി വായിച്ചാലും

ലോകപ്രശസ്ത ചരിത്രകാരനും, ഹദീസ് പണ്ഡിതനും ആയ ഹാഫിള് ദഹബി ഇബ്നു തൈമിയ്യയുടെ പ്രിയ ശിഷ്യൻ കൂടിയാണ്. നിരവധി ഗ്രന്ഥങ്ങൾ ഇസ്‌ലാമിക ലോകത്തിന് സംഭാവന ചെയ്ത വ്യക്തിത്വമായിരുന്നു. ഇസ്തിഗാസ യുമായി ബന്ധപ്പെട്ട നിരവധി സംഭവങ്ങൾ അതിമനോഹരമായി അവരുടെ ഗ്രന്ഥത്തിൽ രേഖപ്പെടുത്തിവെച്ചിട്ടുണ്ട്.

ഇമാം ബുഖാരിയുടെ (റഹ്) ഖബർ ശരീഫിന് അടുക്കൽ വെച്ചു മഴക്കു വേണ്ടി സഹായം നടത്തിയ സംഭവം ഹാഫിള് ദഹബി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

*قلت : ورأيت منامات حسنه حدث بها من رأوها . وكانو يستسقون عند قبره رحمه الله تعالى ورضي عنه

*( جزء فيه ترجمة البخاري- للحافظ الذهبي – ص : 58-59)

അതു പോലെ ഹിജ്റ മുപ്പതാം വർഷം അർമീനിയയിൽ വച്ചു നടന്ന യുദ്ധത്തിൽ ക്യാപ്റ്റനായിരുന്ന സൽമാൻ ബിൻ- റബീഅ ശഹീദ് ആയിരുന്നു. അദ്ദേഹത്തിന്റെ കബറിന്റെ അടുക്കൽ വച്ചു തുർക്കിയിലെ ജനങ്ങൾ മഴക്കുവേണ്ടി സഹായം തേടാറുണ്ടായിരുന്നു എന്ന് ദഹബി രേഖപ്പെടുത്തുന്നു.

*كان غزو ارمينيه فقيل سلمان بن ربيعه ببلنجر وكان بطلا سجاعا فقيل: ان الترك يستسقون بقبره وقد جعلوه في تابوت
*( 📚دول الإسلام للحافظ الذهبي – ص : 20)

(ദുവലുൽ ഇസ്‌ലാം)

ഇമാം ത്വബ്റാനി (റഹ്) അടക്കമുള്ള ഒരു സംഘം പണ്ഡിതന്മാർ വിശന്നു വളഞ്ഞു മരണത്തെ മുഖാമുഖം കണ്ടപ്പോൾ നബി ﷺ യുടെ ഖബറിന്റെ അടുക്കൽ വന്ന് ഭക്ഷണത്തിന് സഹായം ചോദിച്ച സംഭവം ദഹബി സിയറിൽ റിപ്പോർട്ട് ചെയ്തതിട്ടുണ്ട്. 

*وروي عن أبي بكر بن ابي علي قال كان ابن المقرئ يقول كنت أنا والطبراني وأبو الشيخ بالمدينه فضاق بِنَا الوقت فواصلتا ذلك البوم فلما كان وقت العشاء حضرت القبر وقلت يا رسول الله الجوع فقال لي الطبراني اجلس فإما أن يكون الرزق أو الموت فقمت أنا وأبو الشيخ فحصر الباب علوي ففتحنا له فإذا معه الأمان بقفتين فيهما شي كثير وقال شكوتموني إلى النبي صَل الله عليه وسلم رأيته في النوم فأمرني بحمل شي إليكم

( *سير أعلام النبلاء للذهبي)

ഉമർ (റ) അബ്ബാസ് തങ്ങളെ ഇടയാളനാക്കിക്കൊണ്ട് മഴക്ക് തേടിയ സംഭവം അത് പോലെ ആദം നബിയെ ക്കൊണ്ട് തവസ്സുൽ ചെയ്ത സംഭവങ്ങളും ദഹബി എടുത്തുദ്ധരിക്കുന്നു.

മഖ്ബറയിലെ മണ്ണുകൊണ്ട് പനി മാറിയോ❓

ഹാഫിള് ദഹബി പറയുന്നു. എന്റെ ഉസ്താദിന്റെ ശൈഖും എന്റെ ശൈഖുമായ അബ്ദുറഹ്മാൻ ബിൻ സാലിം അബുൽ അബ്ബാസ് അൽ മർദാബി അൽ മഖ്ദിസി അവരുടെ ഖബറിനടുത്ത് പോയി മഹാനെ കൊണ്ട് ബറകത്തെടുക്ക- പ്പെടാറുണ്ട്. മഹാനെ മറവ് ചെയ്യപ്പെട്ട നാട്ടിലെ ചിലർക്ക് പനി പിടിച്ചപ്പോൾ എന്റെ ഉസ്താദിന്റെ ഖബറിന്റെ അടുക്കൽ നിന്ന് മണ്ണെടുത്ത് പനിയുള്ള വ്യക്തിയുടെ ശരീരത്തിൽ കെട്ടിയപ്പോൾ റബ്ബിന്റെ അനുഗ്രഹം കൊണ്ട് അസുഖം മാറി എന്റെ ഉസ്താദ് അല്ലാഹുവിനെ വഴിപ്പെട്ടു ജീവിച്ച വ്യക്തിയായിരുന്നു. (താരീഖ്)

*احمد بن سالم ابو العباس المقدسي المرداوي الزاهد توفي في المحرم وقبره بزوغ يتبرك به ، عندهم من أخذته حمى فأخذ من ترابه وعلقه عليه عرفي باذن الله وكان من العاملين لله عز وجا - وهو والد شيخنا محمد ، وشيخنا

( *تاريخ الاسلام للذهبي)

ഇങ്ങനെ തുടങ്ങി നിരവധി ഇസ്തിഗാസയും, തവസ്സുലും,ബറകത്ത് തേടലും അടങ്ങിയ നിരവധി സംഭവങ്ങൾ ഹാഫിള് ദഹബി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മഹാനായ മുഹിയിദ്ധീൻ ഷെയ്ഖ് (റ) മറഞ്ഞ കാര്യങ്ങൾ പറഞ്ഞത് അടക്കമുള്ള നിരവധി ജീലാനി തങ്ങളുടെ കറാമത്തുകൾ സിയറിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഹാഫിള് ദഹബി മുജാഹിദുകാർ അംഗീകരിക്കുന്ന അവരുടെ പ്രിയ നേതാവ് കൂടിയാണ് എന്ന് വായിക്കുക.



ഇബ്നു തൈമിയ -- { ഹി. 661 - 728}

മുഹമ്മദ് നബി (സ) യുടെ കാലം തൊട്ട് സഹാബത്ത് മുതൽ ഇമാമീങ്ങളിലൂടെ അവർ നബി ﷺ തങ്ങളോട് ഇടപെട്ട രീതിയെക്കുറിച്ചും, ചോദിച്ച സഹായങ്ങളെ സംബന്ധിച്ചും ഉള്ള ഈ പരമ്പരയിൽ ഇബിനു തൈമിയയുടെ പേര് കാണുമ്പോൾ ചിലപ്പോൾ ചിലർക്കെങ്കിലും അത് ഒരു കൗതുകം ആയി തോന്നിയേക്കാം.

ഇബിനു തൈമിയ ലോക തലത്തിൽ ശ്രദ്ധേയനായത് ഇതു കൊണ്ടു തന്നെ. എന്തെന്നാൽ ലോക മുസ്‌ലിം ചരിത്രത്തിൽ മുഹമ്മദ് നബിയോട്ﷺ സഹായം ചോദിക്കാൻ പാടില്ല അത് ശിർക്കാണ് എന്ന വാദം ആദ്യമായി പറഞ്ഞ വ്യക്തി എന്നുള്ളത് തന്നെയാണ് ആ പ്രത്യേകത.

ഇതിനെതിരെ ആ കാലഘട്ടത്തിലുള്ള പണ്ഡിതന്മാരും ,പിൽക്കാല പണ്ഡിതന്മാരും അതിശക്തമായി ഇബ്നുതൈമിയക്കെതിരെ രംഗത്തുവന്നിരുന്നു. നബി ﷺയോട് സഹായം ചോദിക്കാൻ പാടില്ല എന്ന് വാദിച്ച കാരണം കൊണ്ടു തന്നെ അദ്ദേഹം മത വിരോധിയാണ് എന്ന് വരെ പറഞ്ഞ പണ്ഡിതന്മാരുണ്ട് എന്ന് ബഹുമാനപ്പെട്ട ഇമാം അസ്ഖലാനി (റഹ്) രേഖപ്പെടുത്തിയിട്ടുണ്ട്.

എന്തു തന്നെയായാലും പ്രമാണങ്ങളെ എത്ര കണ്ട് വളച്ചൊടിക്കുന്ന കക്ഷികളും ചിലപ്പോഴൊക്കെ ചില സത്യങ്ങൾ തുറന്നു പറഞ്ഞു പോകാറുണ്ട് അതിൽപ്പെട്ടതാണ്.

മരണപ്പെട്ട ആളുകൾ കേൾക്കുക, അതു പോലെ അവർ ഖബറിൽ നിന്ന് ഇടപെടുക ,അവരോട് ചോദിക്കപ്പെടുക ഇത്തരം കാര്യങ്ങളൊക്കെ കേരളത്തിലുള്ള മുജാഹിദുകൾ അടക്കം പുത്തൻ വാദികൾ ശക്തമായി എതിർത്തു വരുന്ന കാര്യങ്ങളാണ്. എന്നാൽ അവർ പലപ്പോഴും വീര നായകനായി അവതരിപ്പിച്ച സാക്ഷാൽ ഇബ്നു തൈമിയ്യ ഈ കാര്യങ്ങൾ ഒക്കെയും അദ്ദേഹത്തിൻറെ ഗ്രന്ഥത്തിൽ അംഗീകരിച്ചതായി കാണാൻ കഴിയും.

ഇബ്നുതൈമിയയുടെ വളരെ പ്രസിദ്ധമായ ഗ്രന്ഥത്തിൽ (ഇക്തി ളാഹ് ) അദ്ദേഹം എഴുതി വച്ചത് കാണുക.

*وكذلك أيضا ما يروي أن رجلا جاء إلي قبر النبي صلي الله عليه وسلم فشكا إليه الجدب عام الرمادة فرآه وهو يأمره : أن يأتي عمر فيأمره أن يخرج فيستسقي بالناس فإن هذا ليس من هذا الباب ومثل هذا يقع كثيرا لمن هو دون النبي صلي الله عليه وسلم وأعرف من هذه الوقائع كثيرا" كذلك سؤال بعضهم للنبي صلي الله عليه وسلم أو لغيره من أمته حاجته فتقضي له . فإن هذا قد وقع كثيرا

(إقتضاء الصراط المستقيم لابن تيمية)

ശിർക്കിനെ സംബന്ധിച്ച് അദ്ദേഹം പല കാര്യങ്ങളും പറഞ്ഞ ശേഷം മറ്റു ചില കാര്യങ്ങൾ അദ്ദേഹം വിശദീകരിക്കുന്നു. ഉമർ തങ്ങളുടെ (റ) കാലത്ത് കടുത്ത വരൾച്ച നേരിട്ടപ്പോൾ നബിﷺ യുടെ കബറിന് അടുത്ത് വന്നു സഹായം ചോദിച്ച വ്യക്തി പിന്നീട് തങ്ങളെ സ്വപ്നത്തിൽ കാണുകയും സ്വപ്നത്തിൽ നിന്നു കിട്ടിയ നിർദ്ദേശങ്ങളനുസരിച്ച് ഉമർ (റ) അടുത്തു ചെന്ന് കാര്യങ്ങൾ പറയാനും ജനങ്ങളുമായി മഴക്ക് വേണ്ടി തേടാൻ കൽപ്പിക്കുകയും ചെയ്തു.

ഈ സംഭവം ഇബിനു തൈമിയ പൂർണ്ണാർത്ഥത്തിൽ അംഗീകരിക്കുകയാണ് അദ്ദേഹത്തിന്റെ ഗ്രന്ഥത്തിൽ ചെയ്തിട്ടുള്ളത്.

തുടർന്ന് അദ്ദേഹം വീണ്ടും എഴുതുന്നു ഇതുപോലുള്ള സംഭവങ്ങൾ നബിﷺ തങ്ങൾ അല്ലാതെ മറ്റു മഹാന്മാർക്കും ഉണ്ടാവുന്നതും എനിക്കു തന്നെ അങ്ങനെ അറിയുന്ന ധാരാളം സംഭവങ്ങളുമുണ്ട്. അതുപോലെ ചിലയാളുകൾ വഫാത്തായ നബിﷺയോട് ആവശ്യങ്ങൾ ചോദിക്കുന്നതും, അവർക്ക് ചോദിച്ച ആവശ്യങ്ങൾ നിറവേറ്റപ്പെടുന്നുമായ നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അതു മാത്രമല്ല നബിﷺയോട് ചോദിച്ച ആളുകൾക്ക് വഫാത്തിനു ശേഷം നബി ﷺതങ്ങൾ സഹായിച്ചത് ചോദിച്ച അവരുടെ ഈമാൻ തെറ്റിപ്പോകുന്നതിനെ തൊട്ട് ഭയപ്പെട്ടത് കൊണ്ടാണെന്നും വ്യക്തമായി രേഖപ്പെടുത്തി. (അതുകൊണ്ട് ഏതായാലും ചെയ്യുന്ന വ്യക്തി യുടെ ഈമാന് തെറ്റിയിട്ടില്ല എന്നുതന്നെ സമ്മതിക്കുകയാണ്)

സഈദ് ബിൻ മുസയ്യിബ്( റ) ഹറാ കലാപകാലത്ത് മദീനാ പള്ളിയിൽ നിസ്കാര സമയം അറിയാതെ ബുദ്ധിമുട്ടിയപ്പോൾ നബി ﷺതങ്ങളുടെ സഹായത്താൽ കബറിൽ നിന്ന് ബാങ്ക് കേട്ട് കൊണ്ട് നിസ്കാരം നിർവഹിച്ച വിവരം രേഖപ്പെടുത്തിയ ശേഷം പറഞ്ഞത് ഈ സംഭവങ്ങൾ മുഴുക്കെയും സത്യമാണ് എന്നാണ്.

*وأن سعيد بن المسيب كان يسمع الأذان من القبر ليالي الحرة. ونحو ذلك. فهذا كله حق ليس مما نحن فيه، والأمر أجل من ذلك وأعظم

ഇതിനൊക്കെ പുറമേ ഇതിനു തൈമിയ വീണ്ടും വീണ്ടും പറയുന്നത് ഇങ്ങനെ

وكذلك ما يذكر من الكرامات وخوارق العادات التي توجد عند قبور الأنبياء والصالحين مثل نزول الأنوار والملائكة عندها وتوقي الشياطين والبهائم لها واندفاع النار عنها وعمن جاورها وشفاعة بعضهم في جيرانه من الموتى واستحباب الاندفان عند بعضهم وحصول الأنس والسكينة عندها ونزول العذاب بمن استهان بها فجنس هذا حق ليس مما نحن فيه وما في قبور الأنبياء والصالحين من كرامة الله ورحمته وما لها عند الله من الحرمة والكرامة فوق ما يتوهمه أكثر الخلق

*إقتضاء الصراط المستقيم لابن تيمية 📚( ج – 2/ ص 226)


സ്വാലിഹീങ്ങളുടെ അമ്പിയാക്കളുടെയും ഖബറുകളിൽ ഉണ്ടാകുന്ന കറാമത്തുകൾ ഏതു പോലെ എന്ന് വെച്ചാൽ അവിടെ പ്രകാശം ഇറങ്ങുക മലക്കുകൾ ഇറങ്ങുക ഖബറിൻറെ പരിസരം പിശാചിനെയും മറ്റു ബുദ്ധിമുട്ടുള്ള മൃഗങ്ങളെ തൊട്ടും തടയപ്പെട്ടുക അതുപോലെ തീയെ തൊട്ടും തടയപ്പെടുക, കബറിൽ ഉള്ളവർ ശഫാഅത്ത് ചെയ്യലും കബറിനെ തൊട്ടടുത്ത കിടക്കുന്ന മറ്റുള്ള ഉള്ള ഖബറാളികൾക്ക് വേണ്ടി ശഫാഅത്ത് ചെയ്യലും, അങ്ങനെയുള്ള സ്വാലിഹീങ്ങളുടെ അടുക്കൽ ഖബർ അടക്കൽ പുണ്യം ഉള്ളതാണെന്നും, ശാന്തിയും, മനസ്സമാധാനവും അത്തരം കബറിന് പരിസരങ്ങൾ ലഭിക്കുക എന്നതും, ആ കബറിൽ ഉള്ളവരെ നിസ്സാര പെടുന്നവർക്ക് അല്ലാഹുവിൻറെ അദാബ് ഇറങ്ങുക എന്നതും ഇത്തരം വിഷയങ്ങൾ ഒക്കെ സത്യമാണ്...

ഔലിയാക്കളുടെയും, അമ്പിയാക്കളുടെയും ഖബറിലുള്ളവരുടെ കറാമത്തുകളും, ബഹുമാനങ്ങളും ഖബറിന് ഉള്ള സ്ഥാനങ്ങളും ഒക്കെ അധിക സൃഷ്ടികളും ഊഹിക്കുന്നതിനും എത്രയോ അപ്പുറം ആണ്. 

ചിന്തിക്കുക ഇതൊക്കെ നഖശിഖാന്തം എതിർക്കുന്ന കേരള വഹാബികളുടെ പൊന്നോമനയായ സാക്ഷാൽ ഇബ്നു തൈമിയ്യ തന്നെയാണ് എഴുതിവച്ചിരിക്കുന്നത്.

ചുരുക്കത്തിൽ ഇസ്തിഗാസ ശിർക്കാണെന്ന് ലോകത്ത് ആദ്യമായി വാദിച്ച ഇബിനു തൈമിയ തന്നെ നബി തങ്ങളോട് ﷺ മുൻ കാലത്തുള്ള പലരും അവർക്ക് നേടി സഹാ സഹായം ചോദിച്ചു എന്നും അവർക്കുവേണ്ടി നബി തങ്ങൾ സഹായം ചെയ്തു കൊടുത്തു എന്നും വളരെ വ്യക്തമായി രേഖപ്പെടുത്തി.



ഇമാം തഖിയുദ്ദീൻ സുബ്കി (റ) -- {ഹി 683 - 756}


പുത്തൻ വാദികളെ സംബന്ധിച്ചെടുത്തോളം മഹാനായ ഇമാം സുബ്കിയുടെ (റഹ്) പേര് കേൾക്കുന്നത് തന്നെ അവർക്ക് പ്രയാസം സൃഷ്ടിക്കാറുണ്ട്. ലോകത്താദ്യമായി നബിﷺയോട് സഹായം ചോദിക്കാൻ പാടില്ല എന്ന വാദവുമായി ഇബ്‌നുതൈമിയ രംഗത്തു വന്നപ്പോൾ ആ വാദങ്ങൾ ശക്തമായി ഖണ്ഡിച്ചു നിരവധി പ്രമാണങ്ങൾ ഉദ്ധരിച്ചു കൊണ്ട് ഇസ്തിഗാസ സമർഥിക്കുകയാണ് ഇമാം സുബ്കി (റഹ്) ചെയ്തത്. മഹാനവർകൾ "ശിഫാഉ സകാം" എന്ന പേരിൽ ഇബ്നുതൈമിക്ക് എതിരിൽ ഒരു ഗ്രന്ഥം തന്നെ രചിക്കുകയുണ്ടായി അതിൽ ഇങ്ങനെ കാണാം

*اعلم أنه يجوز ويحسن التوسل والاستغاثة والتشفع بالنبي صلى الله عليه وسلم إلى ربه سبحانه وتعالى وجَوازُ ذلك وحُسنُهُ من الأمور المعلومة لكل ذي دين المعروفة من فعل الأنبياء والمرسلين وسير السلف الصالحين والعلماء والعوام من المسلمين ولم ينكر أحد ذلك من أهل الأديان ولا سُمع به في زمن من الأزمان حتى جاء ابن تيمية فتكلم في ذلك بكلام يلبس فيه على الضعفاء الأغمار وابتدع ما لم يسبق إليه في سائر الأعصار
*ولهذا طعن في الحكاية التي تقدم ذكرها عن مالك رحمه الله تعالی، فإنّ فيها قول مالك رحمه الله للمنصور : ”استشفع به“

*شفاء السقام في زيارة خير الأنام 📚( ص : 357)


തീർച്ചയായും അറിയണം നിശ്ചയം നബി ﷺ യെ ക്കൊണ്ട് തവസ്സുലും, ഇസ്തിഗാസയും, ശുപാർശ തേടലും അനുവദനീയവും,പുണ്യ കർമ്മവും ആണ്. അത് ഇസ്ലാമിലുള്ള എല്ലാവർക്കും അറിയുന്ന സത്യമാണ് അമ്പിയാക്കളൂടെയും, മുർസലുകളുടെയും അതു പോലെ മുൻകാലത്ത് കഴിഞ്ഞ് സ്വാലിഹീങ്ങളുടെ ചരിത്രങ്ങളിൽ നിന്ന് അറിയപ്പെട്ടതും ആണ്. ഇബ്‌നുതൈമിയ ഈ വാദവുമായി രംഗത്തു വരുന്നത് വരെ ഒരു വ്യക്തിപോലും ഇതിനെതിരെ ലോകത്ത് സംസാരിച്ചിരുന്നില്ല. അദ്ദേഹം രംഗത്തു വന്നു മൂഢന്മാരായ ചില ദുർബലന്മാർക്ക് ആശയക്കുഴപ്പമുണ്ടാക്കുന്ന ചില സംസാരങ്ങൾ പറയുകയും ലോകചരിത്രത്തിൽ ആരും പറയാത്ത വാദം അദ്ദേഹം ഉന്നയിക്കുകയും ചെയ്തു .(ശിഫാഉസകാം)

നബി ﷺതങ്ങളോട് സഹായം തേടിയ നിരവധി സംഭവങ്ങൾ എടുത്തുദ്ധരിച്ചു കൊണ്ട് അതി ശക്തമായിത്തന്നെ ഈ കിത്താബിലൂടെ ഇമാം സുബ്കി (റ) ഇബ്‌നു തൈമിയക്ക് മറുപടി പറയുന്നതായി കാണാം. 

അതു കൊണ്ടു തന്നെ കേരളത്തിലുള്ള ഒരു സാധാരണ മുസ്ലിയാരെ ചിത്രീകരിക്കുന്ന രീതിയിലാണ് പലപ്പോഴും മുജാഹിദ് മൗലവിമാർ ഇമാം സുബ്കിയെ (റഹ്) ചിത്രീകരിക്കാറുള്ളത്. ഇമാം അസ്ഖലാനിയും, ഇമാം സുയൂഥിയും, ഹാഫിള് ദഹബിയും ഇമാം സുബ്കിയെ വാനോളം പുകഴ്ത്തിയ വരാണ്. മദ്ഹബിന്റെ ഉള്ളിലുള്ള മുജ്തഹിദ് ആണെന്നും ഹാഫിള് ആണെന്നും ഇമാം സുബ്കി എന്ന് മഹാനായ ഇമാം സുയൂത്തി (റഹ്) രേഖപ്പെടുത്തിയതായി കാണാം;

*تقي الدين أبو الحسن الفقيه الشافعي المفسر الحافظ الأصولي النحوي اللغوي المقرئ البياني الجدلي الخلافي النظار البارع، شيخ الإسلام، أوحد المجتهدين . ( بغية الوعاة – لحافظ السيوطي رحمه الله)
*علي بن عبد الكافي بن علي بن تمام بن يوسف بن موسى بن تمام بن حامد بن يحيى بن عمر بن عثمان بن علي بن سوار بن سليم، القاضي الإمام العلامة الفقيه المحدث الحافظ فخر العلماء تقي الدين أبو الحسن السبكي ثم المصري الشافعي ولد القاضي الكبير زين الدين. ( المعجم المختص بالحدثين لحافظ الذهبي )
*وتفقه به جماعة من الأئمة وانتشر صيته وتواليفه ولم يخلف بعده مثله ( الدرر الكامنة للحافظ ابن حجر العسقلاني رحمه الله )

*قاضي القضاة تقي الدين السبكي الشافعي علي بن عبد الكافي بن علي بن تمام بن يوسف بن موسى بن تمام بن حامد بن يحيى بن عمر بن عثمان بن مسوار بن سوار بن سليم الشيخ الإمام العالم العلامة العامل الورع الناسك الفريد البارع المحقق المدقق المفنن المفسر المقرئ المحدث الأصولي الفقيه المنطقي الخلافي النحوي اللغوي الأديب الحافظ أوحد المجتهدين سيف المناظرين فريد المتكلمين شيخ الإسلام حبر الأمة قدوة الأئمة حجة الفضلاء قاضي القضاة تقي الدين أبو الحسن الأنصاري الخزرجي المصري السبكي الشافعي الأشعري

*الوافي بالوفيات - صلاح الدين خليل بن أيبك الصفدي (المتوفى: 764هـ)



ഇമാം മുഹമ്മദ് വഫാ ശാദുലി (റ) -- {ഹി. 702 - 765}

മഹാനവർകൾ നബി ﷺ യെ വിളിച്ചു പാടിയ വരികൾ കാണുക

*إِلَيْكَ رَسُولَ اللهِ أَقْبَلْتُ تَائِباً بِجَاهِكَ أَرْجُو أَنَّ تَوْبِي يُقْبَلُ*
*أَتَى لَكَ يَا ذَا الطَّوْلِ عَبْدٌ مُقَصِّرٌ عَسَاكَ عَلَى تَقْصِيرِهِ تَتَطَوَّلُ*
*حَبِيبِي شَفِيعِي أَنتَ لِللّهِ شَافِعِي بِمِقْدَارِكَ السَّامِي لَهُ أَتَوَسَّلُ*
*عَليْكَ صلاَةُ اللهِ مَنْهُ تَوَاصَلَتْ صلاَةَ اتِّصَالٍ عَنكَ لاَ تَتَنَصَّلُ*
*عليكَ صلاَةُ اللهِ مَا ضلَّ مُدْبِرٌ وَأَقْبَلَ توْفِيقًا إِلىَ اللهِ مُقْبِلُ*

*ديوان محمد وفا الشاذلي رحمه الله 📚- ص 365

നബിയെ... തങ്ങളിലേക്ക് തൗബ ചെയ്യുന്ന നിലക്ക് ഞാൻ മുന്നിടുന്നു

നബിയെ...... തങ്ങളുടെ ജാഹ് കൊണ്ട് എന്റെ തൗബ സ്വീകരിക്കപ്പെടണമെന്നു ഞാൻ ആഗ്രഹിക്കുന്നു

നബിയെ....... ഒരുപാട് വീഴ്ചകൾ സംഭവിച്ചു പോയ അടിമ തങ്ങളുടെ വിശാലമായ മനസ്സും, ഫള് ലും ആഗ്രഹിച് കൊണ്ട് തങ്ങളിലേക്ക് വരുന്നു

എന്റെ വീഴ്ചകളും, അപാകതകളും തങ്ങളുടെ ബറക്കത്തുകൊണ്ട് നീങ്ങി പോയേക്കാം

ഹബീബായ നബിയെ, തങ്ങളാണ് എന്റെ ശുപാർശകർ. തങ്ങളുടെ ഉന്നതമായ നാമങ്ങൾ കൊണ്ട് ഞാൻ തവസ്സുൽ ചെയ്യുന്നു

നബിയെ, തങ്ങളിലേക്ക് തുടരപ്പെട്ട് വരുന്ന സ്വലാത്തുകൾ എപ്പോഴും ഉണ്ടാവട്ടെ. തങ്ങളിലേക്ക് ചൊല്ലപ്പെടുന്ന സ്വലാത്തുകൾ അങ്ങയ്ക്ക് തന്നെ എത്തും അതൊരിക്കലും നഷ്ടപ്പെടുകയില്ല



ഇമാം ഇബ്‌നു നബാതത്തൽ മിസ് രി (റ) - - {ഹി 686 - 768}

*محمد بن محمد بن محمد بن الحسن الجذامي الفارقيّ المصري، أبو بكر، جمال الدين، ابن نُبَاتَة

സുന്നി ലോകത്തിന് സുപരിചിതമായ നാമമാണ് മഹാനവർകളുടെത്

ഇമാം ഇബ്‌നു നബാതത്തൽ മിസ് രി (റഹ്) നടത്തിയ ഖുതുബ ഏത് കാലത്തേക്കും പ്രായോഗികവും പ്രസക്തവുമാണ്. നമ്മുടെ നാടുകളിൽ അടക്കം നടത്തി വന്നിട്ടുള്ളത് മഹാനവർകൾ നടത്തിയിട്ടുള്ള അർത്ഥ ഗാമ്പീര്യമായ ആ ഖുതുബകളാണ് അത് കൊണ്ടാണ് സാരാംശങ്ങൾ ഏത് കാലത്തേക്കും കാലോചിതമാണെന്നുപറയുന്നത്.

ഇമാം ഇബ്‌നു നബാതത്തൽ മിസ് രി (റഹ്) നബി ﷺ തങ്ങളെ വിളിച്ച് പാടിയ നീണ്ട വരി പദ്യങ്ങൾ കാണുക

*إليك رسول الله مدت مطالبي*
*على أنها أضحت على الغور تقصر*

*خلقت شفيعاً للانام مشفعاً*
*فرجواك في الدارين أجدى وأجدر*

*ولي حالتا دنيا وأخرى أراهما*
*يمران بي في عيشة ٍ تتمرر*

*حياة ولكن بين ذلٍ وغربة ٍ*
*فلا العز يستجلي ولا البين يفتر*

*وعزم إلى الأخرى يهم نهوضه*
*ولكنه بالذنب كالظهر موقر*

*تصبرت في هذا وذاك كأنني*
*من العجز والبوسى قتيلٌ مصبر*

*و ها أنا ذا أبلغت عذري قاصداً*
*وأيقنت أن النجح لا يتعذر*

*عليك صلاة الله في كل منزل*
*تعبر عن سرّ الجنان وتعبر*

*و آلك والصحب الذين عليهمُ*
*تحل حبا مدحٍ ويعقد خنصر*

*بجاهك عند الله أقبلت لائذاً*
*فكثرت حاجاتي وجاهك أكثر*

*و نظمت شعري فيك تزهى قصيدة ٌ*
*على كل ذي بيتٍ من الشعر يعمر*

പ്രസക്തമായ ഭാഗങ്ങളിലേക്ക് നമുക്ക് നോക്കാം

*اليك رسول الله مدت مطالبي- علي انها اضحت علي الفور تقصر*
*خلقت شفيعا للانام مشفعا - فرجواك في الدارين اجدي واجدر*

നബിയെ ﷺ, എൻറെ എല്ലാ ആവശ്യങ്ങളും ഞാൻ തങ്ങളിലേക്ക് നീട്ടുന്നു

നബി തങ്ങൾ ﷺ മനുഷ്യരാശിക്ക് മുഴുവൻ ശുപാർശകർ ആയിട്ടാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്

നബി തങ്ങളുടെ ﷺ രണ്ടു ലോകത്തും ഉള്ള സഹായമാണ് ആഗ്രഹിക്കപെടാൻ ഏറ്റവും അർഹം ആയിട്ടുള്ളതും.

(ദീവാനു ഇബനു നബാതത്തൽ മിസ് രി) 



ഇമാം അബ്ദുൽ റഹീം അൽ യമാനി (റ) -- {ഹിജ്റ 803}


ഒമ്പതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ വഫാതായ മഹാനായ ഇമാം യമാനി നബിﷺ തങ്ങളെ വിളിച്ച് പാടുകയാണ്

*ياخير مبعوث لأكرم أمه
*انت المؤمل عند كل ملمه* *فاعطف على عبدالرحيم برحمه
*فغمام فضلك فيضه مستجم بحياته صلو عليه وسلموا

( *المولود النبوي الشريف)

ഏറ്റവും ഉത്തമരായ സമുദായത്തിനുവേണ്ടി അയക്കപ്പെട്ട നബിയെ ﷺ

തങ്ങളാണ് ﷺഎല്ലാ പ്രയാസങ്ങളുടെ സമയത്തും അഭയം ആയിട്ടുള്ളത്.

നബിതങ്ങളുടെ ﷺഅനുഗ്രഹംകൊണ്ട് അബ്ദുൽ റഹീം എന്ന എനിക്ക് അവിടുന്നു ഗുണം ചെയ്യേണമേ

(മൗലിദുൽ ബുറഈ)

*يا سيدي اني رجوتك ناصرا من جور دهر خائن متقلب 
*وأجزبها عبد الرحين كرامه الدارين اذ هي خير نظلم معرب
*واشفع له ولن يليه وقم بهم في كل حال ياشفيع المذنب

( *ديوان البرعي)

എൻറെ നേതാവായ നബിയെ ﷺ, സ്ഥിരതയില്ലാത്ത ഭൗതികജീവിതത്തിലെ എല്ലാ പ്രയാസങ്ങളിൽ നിന്നും രക്ഷ കിട്ടാൻ തങ്ങളുടെ സഹായം ഞാനാശിക്കുന്നു.

ഞാൻ പാടുന്ന തങ്ങളുടെ മദ്ഹ് കാരണം അബ്ദുൽ റഹീം ആകുന്ന എനിക്ക് ഇരുലോകത്തും മാന്യതയും ഗുണവും നൽകേണമേ.

എല്ലാ സമയത്തും എനിക്കും ഞാനുമായി ബന്ധപ്പെട്ട എല്ലാവർക്കും നബിയെ തങ്ങൾ ﷺശഫാഅത്ത് ചെയ്യേണമേ ദോശികൾക്ക് ശഫാഅത് ചെയ്യുന്ന നബിയെ.

(ദീവാനുൽ ബുറഈ)

മഹാനവർകളുടെ മറ്റൊരു വരി ബഹുമാനപ്പെട്ട യൂസുഫ്നബ്ഹാനി( റ) ശവാഹിദുൽ ഹക്കിൽ ഇങ്ങനെ രേഖപ്പെടുത്തിയതായി കാണാം

*واعطف علي وخذ يلسيدي بيدي - اذا دهتني الملمات والمهمات
*صل عليك الهي يامحمد - لاحت لنورك من بدر علامات
( *شواهد الحق النبهاني)

എൻറെ നേതാവായ നബിയെ ﷺ, തങ്ങൾ എൻറെ മേൽ ഉദാരത കാണിക്കുകയും ,എനിക്ക് പ്രയാസങ്ങൾ നേരിടുന്ന സമയത്ത് എന്റെ കൈകൾ പിടിക്കുകയും ചെയ്യേണമേ.



ഇമാം അഹമ്മദ് ബിൻ ഇസ്മായിലുൽ അബ്ശീത്തി (റ) -- {ഹിജ്റ 802 - 883}

*أحمد بن إسماعيل بن أبي بكر بن بريد الأبشيطي ثم القاهري الأزهري الشافعي (802 - 883ھ)
*فلما رجعا فيها من الحج وكانت والدتي معي قل المصروف بعد ماكنت مكفي المؤنه قبل ، فزررت واستمدت من النبي صل الله عليه وسلم

*التحفة اللطيفة 📚- لشمس الدين السخاوي - ج /1- ص : 167-168)


മഹാനവർകൾ പറയുന്നു; ഞാനൊരിക്കൽ എന്റെ ഉമ്മയോടു കൂടെ ഹജ്ജിനു പോയി തിരിച്ചുവരാൻ ഒരുങ്ങിയ സമയത്ത് ഞങ്ങളുടെ കൈയിലുള്ള പണം തികയാതെ വന്നപ്പോൾ ഞാൻ നബി ﷺ യെ സിയാറത്ത് ചെയ്തു സഹായം ആവശ്യപ്പെട്ടു.

ഇമാം സഖാവി റ --  തുഹ്‌ഫത്തു ലത്വീഫ.

ഇവിടെയും നാം കാണുന്നത് മുൻഗാമികൾ ചെയ്തു വന്ന അതേ പാത തന്നെയാണ് മഹാനവർകളും ചെയ്തു കാണിച്ചിട്ടുള്ളത്.

ഇമാം ത്വബ്റാനി (റ) അടക്കമുള്ള മൂന്നംഗ മഹാന്മാരായ മുഹദ്ദിസുകൾ വിശന്നുവലഞ് വഫാത്തായ നബിയോട് ﷺ ഭക്ഷണം പോയി ചോദിച്ചതും, അതുപോലെ അബുൽ ഹൈർ ഭക്ഷണം ചോദിച്ച് കിട്ടിയതും, കട ബാധ്യത വീട്ടാൻ വേണ്ടി ഇമാം ബുഖാരിയുടെ (റഹ്) ഉസ്താദ് കൂടിയായ ഇബ്നുൽ മുൻകദിർ (റ) സഹായം ചോദിച്ചതും അങ്ങനെ എണ്ണിയാലൊടുങ്ങാത്ത നിരവധി ചരിത്ര സംഭവങ്ങൾ നമുക്ക് വീണ്ടും വീണ്ടും ഓർത്തെടുക്കാവു ന്നതാണ്.

ഇതാണ് യഥാർത്ഥ തൗഹീദിന്റെ വക്താക്കളായ മുൻഗാമികളുടെ മാതൃക. നബി ﷺതങ്ങളെ വിളിക്കാതെയും, പറയാതെയും ഉള്ള ഒരു തൗഹീദ് അവർക്ക് പരിചിതമല്ല അത് കേവലം ഇബ്നു അബ്ദുൽ വഹാബിന്റെ അനുയായികൾക്കെ പരിചയം ഉള്ളു.


ഹാഫിള് ഇബ്നു കസീർ (റ) -- {ഹിജ്റ.701- 774}

വധിക്കപ്പെട്ട ശുഹദാക്കൾ കുതിരപ്പുറത്ത് ഭൂമിയിലൂടെ സഞ്ചരിക്കുമോ❓ അവർ സഹായിക്കുമോ ❓

പുത്തൻവാദികളുടെ ഇഷ്ട്ട തോഴനും, നേതാവുമായ ഇബ്നുതൈമിയയുടെ പ്രിയ ശിഷ്യനും,ലോക പ്രശസ്ത മുഫസ്സിറും,മുഹദ്ദിസും, ചരിത്ര പണ്ഡിതനും ആയ ഹാഫിള് ഇബ്നു കസീർ വിശാലമായ ചരിത്രം രേഖപ്പെടുത്തുന്നു .

*ﻭﺭﻭﻱ ﻧﺤﻮ ﻫﺬا ﻣﻦ ﻭﺟﻪ ﺁﺧﺮ اﺑﻦ ﻋﺴﺎﻛﺮ ﻓﻲ ﺗﺮﺟﻤﺔ ﻋﺒﺪ اﻟﺼﻤﺪ ﺑﻦ ﺇﺳﻤﺎﻋﻴﻞ ﺑﺴﻨﺪﻩ ﻋﻦ ﻋﻤﻴﺮ ﺑﻦ ﺣﺒﻴﺐ اﻟﺴﻠﻤﻲ، ﻗﺎﻝ: ﺃﺳﺮﺕ ﺃﻧﺎ ﻭﺛﻤﺎﻧﻴﺔ ﻓﻲ ﺯﻣﻦ ﺑﻨﻲ ﺃﻣﻴﺔ، ﻓﺄﻣﺮ ﻣﻠﻚ اﻟﺮﻭﻡ ﺑﻀﺮﺏ ﺭﻗﺎﺑﻨﺎ، ﻓﻘﺘﻞ ﺃﺻﺤﺎﺑﻲ ﻭﺷﻔﻊ ﻓﻲ ﺑﻄﺮﻳﻖ ﻣﻦ ﺑﻄﺎﺭﻗﺔ اﻟﻤﻠﻚ، ﻓﺄﻃﻠﻘﻨﻲ ﻟﻪ، ﻓﺄﺧﺬﻧﻲ ﺇﻟﻰ ﻣﻨﺰﻟﻪ، ﻭﺇﺫا ﻟﻪ اﺑﻨﺔ ﻣﺜﻞ اﻟﺸﻤﺲ، ﻓﻌﺮﺿﻬﺎ ﻋﻠﻲ ﻋﻠﻰ ﺃﻥ ﻳﻘﺎﺳﻤﻨﻲ ﻧﻌﻤﺘﻪ ﻭﺃﺩﺧﻞ ﻣﻌﻪ ﻓﻲ ﺩﻳﻨﻪ ﻓﺄﺑﻴﺖ، ﻭﺧﻠﺖ ﺑﻲ اﺑﻨﺘﻪ ﻓﻌﺮﺿﺖ ﻧﻔﺴﻬﺎ ﻋﻠﻲ ﻓﺎﻣﺘﻨﻌﺖ، ﻓﻘﺎﻟﺖ: ﻣﺎ ﻳﻤﻨﻌﻚ ﻣﻦ ﺫﻟﻚ؟ ﻓﻘﻠﺖ: ﻳﻤﻨﻌﻨﻲ ﺩﻳﻨﻲ، ﻓﻼ ﺃﺗﺮﻙ ﺩﻳﻨﻲ ﻻﻣﺮﺃﺓ ﻭﻻ ﻟﺸﺊ
*ﻓﻘﺎﻟﺖ: ﺗﺮﻳﺪ اﻟﺬﻫﺎﺏ ﺇﻟﻰ ﺑﻼﺩﻙ؟ ﻗﻠﺖ: ﻧﻌﻢ، ﻓﻘﺎﻟﺖ: ﺳﺮ ﻋﻠﻰ ﻫﺬا اﻟﻨﺠﻢ ﺑﺎﻟﻠﻴﻞ ﻭاﻛﻤﻦ ﺑﺎﻟﻨﻬﺎﺭ، ﻓﺈﻧﻪ ﻳﻠﻘﻴﻚ ﺇﻟﻰ ﺑﻼﺩﻙ، ﻗﺎﻝ: ﻓﺴﺮﺕ ﻛﺬﻟﻚ، ﻗﺎﻝ ﻓﺒﻴﻨﺎ ﺃﻧﺎ ﻓﻲ اﻟﻴﻮﻡ اﻟﺮاﺑﻊ ﻣﻜﻤﻦ ﺇﺫا ﺑﺨﻴﻞ ﻣﻘﺒﻠﺔ ﻓﺨﺸﻴﺖ ﺃﻥ ﺗﻜﻮﻥ ﻓﻲ ﻃﻠﺒﻲ، ﻓﺈﺫا ﺃﻧﺎ ﺑﺄﺻﺤﺎﺑﻲ اﻟﺬﻳﻦ ﻗﺘﻠﻮا ﻭﻣﻌﻬﻢ ﺁﺧﺮﻭﻥ ﻋﻠﻰ ﺩﻭاﺏ ﺷﻬﺐ، ﻓﻘﺎﻟﻮا: ﻋﻤﻴﺮ؟ ﻓﻘﻠﺖ: ﻋﻤﻴﺮ
*ﻓﻘﻠﺖ: ﻟﻬﻢ ﺃﻭ ﻟﻴﺲ ﻗﺪ ﻗﺘﻠﺘﻢ؟ ﻗﺎﻟﻮا: ﺑﻠﻰ، ﻭﻟﻜﻦ اﻟﻠﻪ
*ﻋﺰﻭﺟﻞ ﻧﺸﺮ اﻟﺸﻬﺪاء ﻭﺃﺫﻥ ﻟﻬﻢ ﺃﻥ ﻳﺸﻬﺪﻭا ﺟﻨﺎﺯﺓ ﻋﻤﺮ ﺑﻦ ﻋﺒﺪ اﻟﻌﺰﻳﺰ ، ﻗﺎﻝ: ﺛﻢ ﻗﺎﻝ ﻟﻲ ﺑﻌﻀﻬﻢ:* *ﻧﺎﻭﻟﻨﻲ ﻳﺪﻙ ﻳﺎ ﻋﻤﻴﺮ، ﻓﺄﺭﺩﻓﻨﻲ ﻓﺴﺮﻧﺎ ﻳﺴﻴﺮا ﺛﻢ ﻗﺬﻑ ﺑﻲ ﻗﺬﻓﺔ ﻭﻗﻌﺖ ﻗﺮﺏ ﻣﻨﺰﻟﻲ ﺑﺎﻟﺠﺰﻳﺮﺓ، ﻣﻦ ﻏﻴﺮ ﺃﻥ ﻳﻜﻮﻥ ﻟﺤﻘﻨﻲ ﺷﺮ
*ﻭﻗﺎﻝ ﺭﺟﺎء ﺑﻦ ﺣﻴﻮﺓ: ﻛﺎﻥ ﻋﻤﺮ ﺑﻦ ﻋﺒﺪ اﻟﻌﺰﻳﺰ ﻗﺪ ﺃﻭﺻﻰ ﺇﻟﻲ ﺃﻥ ﺃﻏﺴﻠﻪ ﻭﺃﻛﻔﻨﻪ، ﻓﺈﺫا ﺣﻠﻠﺖ ﻋﻘﺪﺓ اﻟﻜﻔﻦ ﺃﻥ ﺃﻧﻈﺮ ﻓﻲ ﻭﺟﻬﻪ ﻓﺄﺩﻟﻲ، ﻓﻔﻌﻠﺖ ﻓﺈﺫا ﻭﺟﻬﻪ ﻣﺜﻞ اﻟﻘﺮاﻃﻴﺲ ﺑﻴﺎﺿﺎ، ﻭﻛﺎﻥ ﻗﺪ ﺃﺧﺒﺮﻧﻲ ﺃﻧﻪ ﻛﻞ ﻣﻦ ﺩﻓﻨﻪ ﻗﺒﻠﻪ ﻣﻦ اﻟﺨﻠﻔﺎء ﻭﻛﺎﻥ ﻳﺤﻞ ﻋﻦ ﻭﺟﻮﻫﻬﻢ ﻓﺈﺫا ﻫﻲ ﻣﺴﻮﺩﺓ

*البداية والنهاية 📚( ج- 13/ ص - 717- 718)


മഹാനായ ഉമൈർ ബിൻ ഹബീബ് സുലമി (റ) പറയുന്നു ;ഞാനും മറ്റു 8 പേരും ബനൂ ഉമയ്യ ഭരണകാലത്ത് അറസ്റ്റ് ചെയ്യപ്പെട്ടു .ഒടുവിൽ റോമിലെ രാജാവ് ഞങ്ങളെ കഴുത്തുവെട്ടാൻ ഉത്തരവിട്ടു .കൂടെയുള്ള മുഴുവനാളുകളെയും അവർ വധിച്ചുകളഞ്ഞു. എന്റെ കാര്യത്തിൽ എന്തൊ ഒരു പ്രത്യേക താല്പര്യം തോന്നിയത് കൊണ്ടോ, മറ്റോ എന്നെ അതിൽ നിന്ന് ഒഴിവാക്കി. അവരുടെ മതത്തിൽ എന്നെ കൊണ്ടുപോവുക എന്നത് തന്നെയായിരുന്നു ലക്ഷ്യം.

അങ്ങനെ രാജാവ് അദ്ദേഹത്തിന്റെ സുന്ദരിയായ മകളെ എനിക്ക് കല്യാണം കഴിച്ചു തരാം ഞാനവരുടെ മതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെടുകയാണെങ്കിൽ എന്നു പറഞ്ഞു കൊണ്ട് അദ്ദേഹത്തിന്റെ വീട്ടിലേക്ക് കൊണ്ടുപോയി .ആ വീട്ടിൽ വച്ച് അടക്കപ്പെട്ട റൂമിൽ സുന്ദരിയായ സ്ത്രീ അവരുടെ ശരീര ഭാഗങ്ങൾ പ്രദർശിപ്പിച്ചു കൊണ്ട് എന്നെ വശീകരിക്കാനുള്ള ശ്രമം തുടങ്ങിയെങ്കിലും ഞാനതിൽ വഴുതി വീണില്ല.

എന്ത് കൊണ്ട് നിങ്ങൾ എന്നിൽ താൽപര്യം കാണിക്കുന്നില്ല എന്ന് ഉമൈർ (റ) വിനോടു ചോദിച്ചു. എന്റെ മതത്തിന്റെ നിയമമാണിത് അത് ഞാൻ കേവലം പെണ്ണിനോ,സമ്പത്തിനു വേണ്ടി കൈ ഒഴിയില്ല എന്ന് തീർത്ത് പറഞ്ഞപ്പോൾ എന്നിൽ ഒരു നിലക്കുള്ള മാറ്റവും നടത്താൻ കഴിയില്ലെന്ന് ബോധ്യപ്പെട്ട ആ സ്ത്രീ പറഞ്ഞു; നിങ്ങൾ വേണമെങ്കിൽ രക്ഷപ്പെട്ടോളൂ. പക്ഷേ പകൽ യാത്ര ചെയ്യാതെ ഒളിച്ചിരുന്നു രാത്രി മാത്രം യാത്ര തുടരുക. ആ സ്ത്രീ അങ്ങനെ എന്നെ മോചിപ്പിച്ചു . 

ഞാൻ യാത്ര തുടരുകയും ആ സ്ത്രീ പറഞ്ഞതു പോലെ പകൽ ഒളിച്ചിരിക്കുകയും രാത്രിസഞ്ചാരം തുടരുകയും ചെയ്തു. അങ്ങനെ "നാലാമത്തെ ദിവസം ഒരു പ്രത്യേക ശബ്ദത്തോടുകൂടി കുതിരപ്പുറത്തു ഒരു സംഘം എൻറെ അടുക്കലേക്ക് വന്നു ഞാനാദ്യം ഭയന്നുപോയി കാരണം എന്നെ പിടിക്കാൻ വേണ്ടി രാജാവിന്റെ സൈന്യം വരുന്നതാണെന്ന് കരുതി പിന്നീടാണ് എന്റെ കൂടെ തടവിൽ പ്പെടുകയും പിന്നീട് വധിക്കപ്പെടുകയും ചെയ്ത എട്ടുപേരാണ് അവരെന്ന് മനസ്സിലായത്. അവരെന്നോട് നിങ്ങൾ ഉമൈർ അല്ലേ എന്ന് ചോദിച്ചു ഞാൻ അതെ എന്ന് മറുപടി കൊടുത്തു നിങ്ങളെ രാജാവിന്റെ സൈന്യം വധിച്ചു കളഞ്ഞതല്ലേ എന്ന് ഞാൻ അവരോട് തിരിച്ചു ചോദിച്ചു അവർ പറഞ്ഞു ;അതെ, അല്ലാഹു ശുഹദാക്കൾ ഇങ്ങനെ യാത്ര പോവാനുള്ള പ്രത്യേകം സമ്മതം നൽകും ഇന്നാണ് ഉമർ ബിൻ അബ്ദുൽ അസീസ് വഫാതായ ദിവസമാണ് അവരുടെ ജനാസ നിസ്കാരത്തിൽ പങ്കെടുക്കാൻ വേണ്ടിയാണ് ഞങ്ങൾ പോകുന്നത്. അല്ലാഹു അതിന് ഞങ്ങൾക്ക് സമ്മതം നൽകിയതാണ് .കൈ നീട്ടൂ എന്നു പറഞ്ഞു കൊണ്ട് എന്റെ കൈ പിടിച്ചു കുതിരപ്പുറത്തു കയറ്റി ഇരുത്തി വളരെ പെട്ടെന്ന് തന്നെ എന്റെ വീടിന്റെ പരിസരത്ത് സുരക്ഷിതമായി എത്തിച്ചു കൊണ്ട് അവർ യാത്ര പോവുകയും ചെയ്തു.

ഈ ചരിത്ര സംഭവത്തിൽനിന്ന് ഏത് സാമാന്യബുദ്ധിക്കും തിരിച്ചറിയാൻ പറ്റുന്ന കാര്യങ്ങൾ.

സഹായം ചോദിക്കാതെ തന്നെ ചിലപ്പോൾ അല്ലാഹു മഹാന്മാരിൽ നിന്നും, ശുഹദാക്കളിൽ നിന്നും അവനുദ്ദേശിക്കുന്നവർക്ക് സഹായം കൊടുക്കും.

ശുഹദാക്കൾ അവർ ഭൂമിയിൽ സഞ്ചരിക്കുകയും ഹജ്ജ് വേളയിൽ പോവുകയും ചെയ്യാറുണ്ട് എന്ന പ്രമാണങ്ങളെ ശരിവെക്കുന്നു ഈ സംഭവം. കൂടാതെ രക്ഷപ്പെട്ട ഏക വ്യക്തിയായ ഉമൈർ( റ) വിനെ ശുഹദാക്കളുടെ ആ സംഘം രക്ഷപ്പെടുത്തുന്നു. ഇതൊന്നും കേരള വഹാബികളെ സംബന്ധിച്ചെടുത്തോളംസ്വപ്നത്തിൽ പോലും ചിന്തിക്കാൻ കഴിയുന്ന കാര്യങ്ങളല്ല അല്ലാഹുവിന്റെ സ്വാലിഹീങ്ങളായ ആളുകൾ അവർ ഉദ്ദേശിച്ച മരണപ്പെട്ട ആളുകൾക്ക് ജീവൻ കൊടുക്കാൻ കഴിയും എന്നു പറഞ്ഞാൽത്തന്നെ അന്ധവിശ്വാസം എന്ന് പറഞ്ഞു കൊണ്ട് കുരച്ചു ചാടുന്ന പുത്തൻ വാദികൾ ഇവിടെ എന്തു പറയും?

വധിക്കപ്പെട്ട ഒരു സംഘം ശുഹദാക്കൾ കുതിരപ്പുറത്തു വന്നു കൊണ്ട് ജീവനുള്ള ഒരു വ്യക്തിയെ രക്ഷപ്പെടുത്തി അദ്ദേഹത്തിന്റെ വീട്ടിൽ ഇറക്കി കൊടുക്കുമോ❓ ലോക മുസ്ലിംകൾക്ക് സുപരിചിതനായ "സുപ്രസിദ്ധ മുഫസ്സിറും, മുഹദ്ദിസും, ചരിത്രകാരനും കൂടിയായ ഹാഫിള് ഇമാം ഇബ്നു കസീർ അദ്ദേഹത്തിന്റെ വിശ്വപ്രസിദ്ധമായ അൽ ബിദായത്തു വന്നിഹായ യിൽ രേഖപ്പെടുത്തിയ ചരിത്രമാണ് "



പുത്തൻ വാദികൾ കൂടി അംഗീകരിക്കുന്ന ഒരു പണ്ഡിതനാണ് ഇബ്നു കസീർ മുൻഗാമികളിൽ പല മഹാന്മാരായ ഇമാമുകൾ എടുത്തുദ്ധരിച്ചതുപോലെ തന്നെ സൂറത്തു നിസാഇലെ അറുപത്തിമൂന്നാം ആയത്ത് വിശദീകരിച്ചു കൊണ്ട് അതി മനോഹരമായി ഇബ്നു കസീർ നബി ﷺതങ്ങളെ വിളിച്ച് സഹായം ചോദിക്കണമെന്ന് വ്യക്തമായി രേഖപ്പെടുത്തുകയും. അതിനുശേഷം ബഹുമാനപ്പെട്ട ഉതുബി റിപ്പോർട്ട് ചെയ്ത സംഭവം ഗ്രാമീണനായ വ്യക്തി നബിﷺ തങ്ങളോട് സഹായം തേടിയ സംഭവം എടുത്തുദ്ധരിക്കുകയും ചെയ്യുന്നു.

ഇബ്നു കസീറിന്റെ തഫ്സീർ ഇങ്ങനെ വായിക്കാം

*وقوله ولو أنهم إذ ظلموا أنفسهم الآية، يرشد تعالى العصاة والمذنبين إذا وقع منهم الخطأ والعصيان أن يأتوا إلى الرسول صلى الله عليه وسلم، فيستغفروا الله عنده ويسألوه أن يستغفر لهم، فإنهم إذا فعلوا ذلك تاب الله عليهم ورحمهم وغفر لهم، ولهذا قال لوجدوا الله توابا رحيما وقد ذكر جماعة منهم الشيخ أبو نصر بن الصباغ في كتابه الشامل الحكاية المشهورة عن العتبي، قال: كنت جالسا عند قبر النبي صلى الله عليه وسلم، فجاء أعرابي فقال: السلام عليك يا رسول الله، سمعت الله يقول ولو أنهم إذ ظلموا أنفسهم جاؤك فاستغفروا الله واستغفر لهم الرسول لوجدوا الله توابا رحيما وقد جئتك مستغفرا لذنبي مستشفعا بك إلى ربي. ثم أنشأ يقول
*يا خير من دفنت بالقاع أعظمه ... فطاب من طيبهن القاع والأكم
*نفسي الفداء لقبر أنت ساكنه ... فيه العفاف وفيه الجود والكرم
*ثم انصرف الأعرابي، فغلبتني عيني فرأيت النبي صلى الله عليه وسلم في النوم، فقال يا عتبي، الحق الأعرابي فبشره أن الله قد غفر له

*تفسير ابن كثير📚 )ج- 2 \ ص : 347-348)


അല്ലാഹു പാപികളും, ദോഷികളും ആയ ആളുകളോട് അറിയിക്കുന്നു അവർ നബി ﷺതങ്ങളുടെ അടുക്കലേക്ക് വന്നു കൊണ്ട് അല്ലാഹുവിനോട് പാപ മോചനത്തിനു വേണ്ടി ആവശ്യപ്പെടുകയും, വന്ന വ്യക്തി നബിﷺയോട് തനിക്കു വേണ്ടി പൊറുക്കലിനെ തേടാൻ വേണ്ടി പറയണമെന്നും അങ്ങനെ ചെയ്താൽ അദ്ദേഹത്തിന് അല്ലാഹു പൊറുത്തു കൊടുത്തേക്കും എന്ന് ഇബ്നു കസീർ രേഖപ്പെടുത്തുന്നു.

(ഉതുബി സംഭവം മുൻ ഭാഗങ്ങളിൽ വളരെ വിശദീകരിച്ചു കൊടുത്തത് കൊണ്ട് തന്നെ അത് ഇവിടെ ആവർത്തിച്ചു വിശദീകരിക്കുന്നില്ല. )

നബി ﷺയുടെ വഫാത്തിന് ശേഷം നടന്ന യമാമ യുദ്ധത്തിൽ സ്വഹാബികൾ നബിﷺ തങ്ങളെ വിളിച്ച് സഹായം തേടിയത് അൽ ബിദായത്തു വന്നിഹായയിൽ ഇബ്നു കസീർ രേഖപ്പെടുത്തി.

ഉമർ തങ്ങളുടെ ഭരണകാലത്ത് മഴക്കുവേണ്ടി നബിﷺയുടെ ഖബറിന് അടുക്കൽ വന്നു കൊണ്ട് സഹായം ചോദിച്ച സംഭവം ഇബ്‌നു കസീർ അൽ ബിദായത്തു വന്നിഹായയിലും, മുസ്നദുൽ ഫാറൂക്കിലും റിപ്പോർട്ട് ചെയ്യുകയും ശക്തമായ പരമ്പര കൊണ്ട് ആ സംഭവം സ്വഹീഹാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
 
ഇങ്ങനെ പരിശുദ്ധ ഖുർആനിലെ ആയത്ത് തെളിവ് പിടിച്ചു കൊണ്ട് തന്നെ നബിﷺയോട് സഹായം തേടാനും അതു പോലെ നബിﷺയോട് സഹായം തേടിയ സ്വഹാബത്തിന്റെ സംഭവങ്ങൾ എടുത്തു റിപ്പോർട്ട് ചെയ്തു അത് സ്വഹീഹാണെന്ന് ലോകത്തോട് പ്രഖ്യാപിക്കുകയും ചെയ്യുന്നു .

മുജാഹിദുകളോടുള്ള ചോദ്യം നിങ്ങൾ നാഴികക്ക് നാല്പതു വട്ടം മഹാനായ ഇബ്നു കസീർ എന്നു പറയാറുണ്ടല്ലോ നിങ്ങളുടെ ഭാഷയിൽ അദ്ദേഹം ശിർക്കിന്റെ പ്രചാരകനായിരുന്നോ❓ 

ഖുർആനിലെ ആയത്ത് തെളിവ് പറഞ്ഞുകൊണ്ട് അദ്ദേഹം ശിർക്കിനെ സ്ഥിരപ്പെടുത്തി എന്നാണോ നിങ്ങളുടെ വാദം ❓



ഇമാം അബ്ദുല്ലാഹി ബിൻ ഹിഷാം (റ) -- {ഹിജ്റ 708- 761}

جمال الدين محمد بن هشام الأنصاري رحمه الله

മഹാനായ നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ മദ്ഹ് ഉൾക്കൊള്ളുന്ന ഗ്രന്ഥമായ ഖസീദ ബാനത്ത് സുആദിന് വ്യാഖ്യാനം എഴുതുന്നതിന്റെ ആരംഭത്തിൽ മഹാനായ ഇമാം ഇബ്നു ഹിശാം ഇങ്ങനെ എഴുതിയതായി കാണാം.

*وقد تطفلت بشرحها علي كرم الممدوح فيها صلي الله عليه وسلم وبه استشفع إلي ربي أن يصلح قلبي ويغفر ذنبي وينجح قصدي ويوفر من إحسانه جدي وأن يغفر زلتي ويصلح لي في ذريتي وأن يفعل ذلك بي وبأحبابي وبجميع أهلي بمنه وكرمه
*شرح قصيدة بانت سعاد للإمام أبي محمد جمال الدين عبد الله بن هشام الأنصاري رحمه الله 📚(ص: 84)

ഞാൻ ഖസീദ ബനാത്ത് സുആദിന് വ്യാഖ്യാനം എഴുതുന്നു നബി ﷺകൊണ്ട് എന്റെ ദോഷങ്ങളും, എന്റെ കുടുംബത്തിൻറെ ദോഷങ്ങളും പൊറുത്തു കിട്ടാൻ വേണ്ടിയും എന്റെ ആഗ്രഹങ്ങളും ,ഉദ്ദേശങ്ങളും വിജയിക്കാൻ വേണ്ടിയും,എന്നിൽ നിന്നും എൻറെ സുഹൃത്തുക്കളിൽ നിന്നും, സന്താന പരമ്പര കളിൽ നിന്നും തെറ്റുകൾ സംഭവിക്കാതിരിക്കാൻ വേണ്ടിയും ഞാൻ നബി ﷺ തങ്ങളോട് ശഫാഅത്ത് തേടുകയും ചെയ്യുന്നു.

(ശറഹ് ബാനത് സുആദ്)

ഇവിടെ നമുക്ക് കാണാൻ കഴിയുന്നത് എട്ടാം നൂറ്റാണ്ടിലെ ഒരു മഹാനായ ഇമാം തന്റെ മുൻഗാമികളായ ഇമാം നവവി (റ)നെ പോലെ അത് പോലെ വലിയ വലിയ മഹത്തുക്കൾ കാണിച്ചു തന്ന അതേ മാതൃക പിന്തുടർന്ന് കൊണ്ട് നബിﷺതങ്ങളുടെ മദ്ഹ് ഗ്രന്ഥത്തിൻറെ വ്യാഖ്യാനം എഴുതുന്നതിന്റെ ആരംഭത്തിൽ സ്വന്തം നിലക്കും കുടുംബങ്ങൾക്കു വേണ്ടിയും, സുഹൃത്തുക്കൾക്ക് വേണ്ടി യുമൊക്കെ നബിﷺ തങ്ങളോട് ശഫാഅത്ത് ഭൂമിയിൽ വച്ച് തന്നെ ചോദിക്കുന്നു.



ഇമാം ഇസ്സുദ്ദീൻ ഇബ്നു ജമാഅ(റ) -- {ഹിജ്‌റ 694 - 767}

*عز الدين ابن جَمَاعة رحمه الله*

ലോക ചരിത്രത്തിൽ ഏറെ അറിയപ്പെട്ട മറ്റൊരു പണ്ഡിതനാണ് ഇമാം ഇസ്സുദ്ദീൻ ഇബ്നു ജമാഅ (റഹ്)

നബി ﷺതങ്ങളുടെ ഖബർ സിയാറത്ത് മായി ബന്ധപ്പെട്ട് എന്തു ചെയ്യണമെന്ന് ഇമാം വ്യക്തമായി രേഖപ്പെടുത്തി വച്ചിട്ടുണ്ട് അത് ഇങ്ങനെയാണ്.

*ثم يأتي القبر الشريف المقدس فيقف قبالة وجهه الشريف وهو أن يستدبر القبلة ويستقبل جدار الحجرة الشريفة ........ ثمّ يرجع إلى موقفه الأول قبالة الوجه الشريف فيحمد الله تعالى ويمجدهويصلي على النبي صلى الله عليه وسلم ويتوسل إلى الله تعالى به في حوائجه ويستشفع به إلى ربّه سبحانه وتعالى ويدعو لنفسه ولوالديه ولمن أحب بما أحب ............... اللهمإنك قلت وقولك الحق : (ولو أنهم إذظلمو أنفسهم ...الخ (اللهم إنا قدسمعنا قولك وأطعنا أمرك وقصدنا نبيكهذا صلى الله عليه وسلم مستشفعين به إليك من ذنوبنا وما أثقل ظهورنا من أوزارنا تائبين إليك من زللنا معترفين بخطايانا وتقصيرينا

 اللهم فتب علينا وشفع نبيك صلى الله عليه وسلم فينا وارفعنا بمنزلته عندك وحقه عليك
*واستغفار الرسول صلى الله عليه وسلم حاصل بعد الموت لأنه الشفيع الأكبر يوم القيامة والوسيلة العظمى في طلب الغفران ورفع الدرجات من بين سائر ولد آدم والمجيئ إليه بعد موته تجديد لتأكيد التوسل به إلى الله سبحانه وتعالى وقت الحاجة وشتان بين هذا الأعرابي وبين من أضله الله


നബി ﷺ യുടെ ഖബർ ശരീഫ്ൻറെ അടുക്കൽ ചെന്നു കൊണ്ടു ഇങ്ങനെ പറയുക; അല്ലാഹുവേ, നിൻറെ കല്പനയനുസരിച്ച് ഞങ്ങൾ വന്നിരിക്കുന്നു നിൻറെ നബിയെ ഉദ്ദേശിച്ചു കൊണ്ടും, ആ നബിയെ ﷺ കൊണ്ടു നിന്നിലേക്ക് സഹായ തേട്ടം നടത്തുന്നവരുമായി ഞങ്ങൾ ഇതാ വന്നിരിക്കുന്നു, അല്ലാഹുവേ ഞങ്ങളുടെ തൗബയെ നീ സ്വീകരിക്കണമേ

നിന്റെ പ്രിയപ്പെട്ട നബിയെ ﷺ സന്ദർശിച്ചതു കാരണം ഞങ്ങളെ നീ വിജയികളിൽ ഉൾപ്പെടുത്തണമേ നബി ﷺതങ്ങളുടെ അനുയായികളിൽ നീ ഞങ്ങളെ പ്രവേശിപ്പിക്കണമേ

{മനാസിക്കു ഇബ്‌നു ജമാഅ}

ഇതാണ് ലോകം കണ്ട മഹാന്മാരുടെയൊക്കെ മാതൃക ഖുർആൻ ആയത്ത് ഉദ്ധരിച്ചു കൊണ്ടാണ് നബിﷺയോട് പോയി സഹായം ചോദിക്കാൻ നിർദ്ദേശിക്കുന്നത് എന്നത് അടിവരയിടുക


ഇമാം അഹമ്മദ് ബിൻ അലി ശാഫിയി( റ) -- {ഹിജ്റ 756 - 821}

*احمد بن علي الشافعي القلقشندي (756 - 821 ھ)*

മഹാനവർകൾ നബി ﷺയെ വിളിച്ചു കൊണ്ട് പറയുന്നു

*يا خير من دفنت بالقاع أعظمه أنت المراد وأنت القصد والسؤل*
*أنت الذي لم يخف في الناس قاصده وليس عندك تسويف وتسويل*
*قصدت جاهك لا أرجو سواه ولي في باب عزك ترديد وتطفيل*
*أنفقت عمريَ في لهوٍ وفي لعب وليس لي غير هذا الجاه تحصيل*
*وليس لي عمل أرجو النجاة به والعفو عند رسول الله مأمول*
*ولن يضيق رسول الله جاهك بي فإنه لجميع الخلق مبذول*

*المجموعة النبهانية📚 ( ج-3 / ص: 146)

മദീന പ്രദേശത്ത് അന്ത്യ വിശ്രമം കൊള്ളുന്നവരിൽ ഏറ്റവും ഉത്തമരായ നബിയെ ﷺ, തങ്ങളാണ് എന്റെ മനസ്സിൽ ഉള്ളത്.

തങ്ങളാണ് എന്റെ ഉദ്ദേശവും നബിയെ ﷺ, തങ്ങളുടെ അടുക്കൽ ഞാൻ വരികയും ചെയ്യുന്നു .തങ്ങളുടെ സഹായം അല്ലാതെ എന്റെ രക്ഷയ്ക്ക് വേറെ ഒരു അമലും എന്റെ കയ്യിലില്ല. 

നബിﷺ തങ്ങളുടെ വാതിൽക്കൽ എപ്പോഴും വരിക എന്നതാണ് എനിക്കേറ്റവുമിഷ്ടം രക്ഷപ്പെടാൻ പറ്റുമെന്ന് കരുതുന്ന വേറൊരു അമലും എന്റെ കൈയിലില്ല പൊരുത്തപ്പെട്ടു തരിക എന്നുള്ളത് നബിﷺയുടെ സമീപം ആഗ്രഹിക്ക പെടുന്നതാണ്. നബിﷺ തങ്ങളുടെ ജാഹ് എനിക്ക് ഒരിക്കലും തടയപ്പെടുകയും ഇല്ല എനിക്കത് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കാരണം ലോകത്തുള്ള സർവ്വ സൃഷ്ടികൾക്കും തങ്ങളുടെ ഔദാര്യം ലഭിക്കുന്നതാണ് നബിﷺതങ്ങളുടെ മഹത്വം മുഴുവൻ സൃഷ്ടികൾക്കും വിശാലമായാണല്ലോ ഉള്ളത്.


ഇമാം മജ്ദുദ്ധീൻ ഫൈറൂസാബാദി( റ) -- {ഹിജ്‌റ - 817}

ഇമാം ഫൈറൂസാബാദി നബി ﷺ തങ്ങളെ വിളിച്ചു കൊണ്ടു പറയുന്നു

*يا أيها السيد المرجوُّ نائله ما لي سواك وما في ذاك تمهيل*
*أنت الغياث وأنت الذُّخْر يا أملي والغوث والغيث والآمال والسُّولُ*
*إنِّي بِبَابِ رَسُولِ اللهِ سَائِلٌهُ وَشَافِعِي الدَّمْعُ والمسْؤُلُ مأْمُولُ*
*إذا أتاه مُقلٌّ مُعْدِمٌ وجِلٌ يغْدو بأمنٍ ولا عُدْمٌ وتقْلِيلٌ*

*المجموعة النبهانية📚 ( ج- 3 / ص: 137)

ഓ നേതാവായ നബിയെ ﷺ, തങ്ങളുടെ അനുഗ്രഹവും ഔദാര്യവും പ്രതീക്ഷിക്കപ്പെടുന്നു

അങ്ങയല്ലാതെ എനിക്ക് വേറൊരാളും ഇല്ല. നബി ﷺതങ്ങളോട് ഔദാര്യം ചോദിക്കുന്ന വിഷയത്തിൽ ഞാനൊട്ടും പിന്തിക്കുന്നില്ല

നബി ﷺതങ്ങൾ ആണ് ഞങ്ങളെ സഹായിക്കുന്ന വ്യക്തി തങ്ങളാണ് എന്നും കാത്തു സൂക്ഷിച്ച നിധി

നബി ﷺതങ്ങൾ തന്നെയാണ് ഞങ്ങളുടെ ആഗ്രഹങ്ങൾ സഫലീകരിച്ച് തരുന്ന നേതാവ്.  {മജ്‌മൂഹത്തുനബ്ഹാനിയ്യ}



ഇമാം മുഹമ്മദ് ബിൻ ഇസ്‌ഹാഖൽ ഖവാറസ്മി (റ) -- {ഹിജ്‌റ 817}

*محمد بن اسحاق الخوارزمي*

മഹാനവർകൾ നബി ﷺസിയാറത്ത് ചെയ്യാൻ പോയാൽ ചെയ്യേണ്ട വിധം ഇങ്ങനെ രേഖപ്പെടുത്തുന്നു

*وقد جئناك يا حبيب الله ظالمين لأنفسنا مستغفرين لذنوبنا معترفين بإساءتنا فاستغفر لنا إلي ربنا واستقل لنا من ذنوبنا وإن لم نكن لذلك أهلا فأنت أهل الصفح الجميل والعفو عن المسيئ المعترف فافعل بنا ما يليق بكرمك فقد طرحنا أنفسنا عليك يا رسول الله ليس لنا منقلب عنك ولا ذهاب عن بابك ولاأحد نستشفع به غيرك لأنك نبينا أرسلك الله رحمة للعالمين وبعثك منقذا للمذنبين فلا تخيب ظننا فيك ولا تخلف أملنا منك صلى الله عليك ورضي الله عن أهل بيتك وأصحابك وأزواجك وأتباعك أجمعين

*إثارة التَّرغيب والتشويق إلى تاريخ المساجد الثلاثة والبيت العتيق 📚( لمحمد بن إسحاق الخَوَارِزْمي – ص: 345-346)

ഓ ഹബീബായ നബിയെ ﷺ, ഞങ്ങൾ തങ്ങളുടെ അടുക്കൽ സ്വന്തം ശരീരങ്ങളെ ആക്രമിച്ചവരായും , ചെയ്തു പോയ ദോഷങ്ങൾ സമ്മതിക്കുന്നവരായും ഇതാ വന്നിരിക്കുന്നു. ഞങ്ങളുടെ പാപ മോചനത്തിനു വേണ്ടി നബിയെ തങ്ങൾ ﷺ അല്ലാഹുവിനോട് ചോദിക്കണേ. ഞങ്ങൾ ചോദിക്കാൻ അർഹരല്ല എന്നറിയാം പക്ഷേ തങ്ങളുടെ സ്ഥാനം അതി മഹത്തായതാണല്ലോ ചെയ്തു പോയ തെറ്റുകൾ സമ്മതിക്കുന്ന പാപിക്ക് പൊറുത്തു കിട്ടാൻ അങ്ങയുടെ ഔദാര്യം കൊണ്ട് ഞങ്ങൾക്കു വേണ്ടി ദുആ ചെയ്യണമേ.

തീർച്ചയായും തങ്ങൾ ദോഷികളായ ആളുകളെ രക്ഷിക്കുന്നവരാണ്, ലോകത്തിന് അനുഗ്രഹവും ആയി അയക്കപ്പെട്ട നബിയാണ് ഞങ്ങളുടെ ഈ ആവശ്യത്തെ നബിയെ  ﷺ തങ്ങൾ തട്ടിക്കളയരുതേ ഞങ്ങളുടെ ആഗ്രഹത്തെ പിന്തിച്ചു കളയരുതേ.

{ഇസാറ ത്തു ത്തർഹീബ് ...വൽ ബൈത്തിൽ അതീഖ് }

പരിശുദ്ധ ഖുർആനിലെ ആയത്ത് ഉദ്ധരിച്ചുകൊണ്ടാണ് മഹാനവർകൾ മേലെ പറഞ്ഞ കാര്യങ്ങൾ വിശദീകരിച്ചിരിക്കുന്നത് എന്നത് പ്രത്യേകം ശ്രദ്ധേയം.

ജീവിതകാലത്ത് നേരിട്ടുപോയി പറയുന്ന ശൈലിയിലും, ഭാവത്തിലും അതെ വാചകങ്ങളും തന്നെയാണ് ഇസ്ലാമിക ലോകത്ത് കഴിഞ്ഞു പോയ മഹാന്മാരായ ഇമാമുകൾ നബിﷺ തങ്ങളുടെ അടുക്കൽ പോയി ചോദിച്ചതും, പറഞ്ഞതും . അവർക്കാർക്കും അത് കുറച്ചിലായോ, അല്ലെങ്കിൽ ശിർക്കായോ ഹറാമായോ ,അല്ലെങ്കിൽ കറാഹത്തായൊ തോന്നിയില്ല. മറിച്ച് അവരുടെ പാരത്രിക ജീവിതം രക്ഷപ്രാപിക്കാൻ ഉള്ള മാർഗമെന്ന നിലക്ക് അതു കൊണ്ടു തന്നെ അവരൊക്കെ നബിﷺ യോട് പോയി ചോദിക്കുന്നു. 



ഇമാം തഖിയുദ്ധീനിൽ ഹിസ്‌നി (റ) -- {ഹിജ്‌റ 752 - 829}

*الإإمام تقي الدين أبي بكر الحصني الدِّمشقي رحمه الله*

ലോക പ്രശസ്ത പണ്ഡിതൻ മഹാൻ രേഖപ്പെടുത്തുന്നു;

*ومن أنكر التوسل به والتشفع به بعد موته وان حرمته زالت بموته فقد اعلم الناس ونادى على نفسه أنه أسوأ حالا من اليهود الخ*

*دفع شُبه مَن شَبَّهَ وتَمَرّدَ📚 – للإمام تقي الدين أبي بكر الحصني الدِّمشقي رحمه الله - ص: 109)*

നബി ﷺ യെ കൊണ്ട് തവസ്സുൽ ചെയ്യുന്നതിനെയും, ശഫാഅത്ത് ചോദിക്കുന്നതിനെയും വല്ലവരും നിഷേധിക്കുകയും തങ്ങളുടെ മഹത്വം വഫാത്തോടു കൂടി മുറിഞ്ഞു പോയിട്ടുണ്ടെന്ന് കരുതുകയും ചെയ്താൽ അത്തരം വ്യക്തി യഹൂദികളേക്കാൾ നീചനും, നികൃഷ്ടനുമാണന്നു വിളിച്ചുപറയുകയും ജനങ്ങളെ അറിയിക്കുകയും ആണവൻ ചെയ്യുന്നത് .

(ദഫ്ഉ ശുബഹി മൻ ശബ്ബഹ)

നോക്കൂ എത്ര കൃത്യവും, വ്യക്തവും ,ശക്തവും ആയാണ് വഫാത്തോടെ മുഅ്ജിസത്ത് മുറിഞ്ഞു പോവും എന്ന് വിശ്വസിക്കുന്ന ആളുകളെപ്പറ്റി ഇമാം ഹിസ്‌നി( റ) രേഖപ്പെടുത്തിയിട്ടുള്ളത്. ഇത്തരം ആളുകൾ നമ്മുടെ നാടുകളിൽ ആരൊക്കെയാണ് എന്നുള്ളത് പ്രത്യേകം പറയേണ്ടതില്ലല്ലോ.


ഇമാം അഹമ്മദ് ബിൻ സഈദ് അൽ ജരീരി( റ) -- {ഹിജ്‌റ 810 - 849}

*أَحْمد بن سعيد بن مُحَمَّد بن مَسْعُود الْجريرِي*

മഹാനുഭവൻ നബിﷺ തങ്ങളെ വിളിച്ചു കൊണ്ടു പറഞ്ഞ വാക്കുകൾ ഇങ്ങനെ;

*ياسيدي يار رسول الله ياسندي- يا عمدتي يا رجائي منتهي أملي*
*أنت الوجيه الذي ترجى شفاعته - كن لي شفيعا غدا ياخاتم الرسل*
*الضوء اللامع لأهل القرن التاسع للإمام شمس الدين السخاوي 📚(ج-1 / ص: 305)*

*التحفة اللطيفة للإمام السخاوي 📚– ج -1 / ص 180)*

എന്റെ നേതാവും, എന്റെ എല്ലാമെല്ലാമായ റസൂൽ ആയവരെ.. 

നബിﷺതങ്ങളുടെ ശഫാഅത്ത് ഞാൻ ആഗ്രഹിക്കുന്നു. അന്ത്യ പ്രവാചകരായ നബിയെ.... തങ്ങൾ എനിക്ക് ശുപാർശ ചെയ്യേണമേ.

മുൻകഴിഞ്ഞുപോയ മഹാന്മാരൊക്കെയും അവർ എല്ലാത്തിനേക്കാളും സ്നേഹിച്ച കരളിന്റെ കരളായ മുത്ത് ഹബീബ്ﷺതങ്ങളായ നബിയോട് വഫാത്തിന് ശേഷം എണ്ണൂറിലധികം വർഷം കഴിഞ്ഞിട്ടും നേരിട്ട് ചോദിക്കുന്ന അതേ രീതിയിൽ തന്നെ മുൻ കഴിഞ്ഞു പോയ സ്വാലിഹീങ്ങളും, ഇമാമീങ്ങളും ശഫാഅത്തിന് ആവശ്യപ്പെടുന്നു.

അവരുടെ ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തുന്നു അത് പിൻഗാമികളിലേക്ക് ലോക പ്രശസ്തരായ പണ്ഡിതൻമാർ എടുത്തുദ്ധരിക്കുന്നു.

ചിന്തിക്കുന്നവർക്ക് ഇതൊക്കെ ധാരാളം, കണ്ണടക്കുന്നവർക്ക് ഇനിയും അടക്കാം. 


ഇമാം ഇബ്നുഹജർ അസ്കലാനി (റ) -- {ഹിജ്റ 773 - 852}

*الامام الحافظ ابن حجر العسقلاني رحمه الله*

ഹദീസ് രംഗത്ത് തുല്യതയില്ലാത്ത പണ്ഡിതർ. സർവ്വരാലും അംഗീകരിക്കപ്പെടുന്ന പാണ്ഡിത്യം. ലോകത്ത് തന്നെ അവിതർക്കിതമായി അംഗീകരിച്ച അപൂർവ്വം പണ്ഡിത ശ്രേഷ്ഠ വര്യർ. വിശേഷണങ്ങൾ പറഞ്ഞു തീർക്കാൻ എളുപ്പമല്ലാത്ത വിധം ലോക പ്രശസ്തർ . 

മൂന്നു ലക്ഷത്തിലധികം ഹദീസുകൾ മനപാഠമാക്കിയ നക്ഷത്ര തുല്യർ "ഹാഫിള് ദുനിയാ" എന്ന നാമധേയത്തിൽ പ്രശസ്തരായ മഹാനായ ഇമാം ഇബ്നുഹജർ( റ )സ്വന്തം ഗ്രന്ഥമായ "ദീവാനി"ൽ ഒട്ടനവധി സ്ഥലങ്ങളിൽ മഹാനായ നബിﷺ തങ്ങളെ വിളിച്ച് സഹായം ചോദിക്കുന്നത് നമുക്ക് കാണാവുന്നതാണ്. അതിൽ ചില ഭാഗങ്ങൾ ഇവിടെ കുറിക്കട്ടെ.

*فاشفع لما دحك الذي بك يتقي أهوال يوم الدين والتعذيب
*ياسيدي برسول الله قد شرفت قصائدي بمديح فيك قد رصفا. بباب جودك عبد مذنب كلف يااحسن الناس وجهامشرقا وقفا. بكم توسل يرجو العفو من ذلل من جوفه جفنه الهامي لقد ذرفا

*ديوان ابن حجر العسقلاني رحمه الله 📚( ص- 16)

നബിയെ  ﷺ, തങ്ങളുടെ അടുത്ത് ഇതാ പാപിയായ അടിമ വന്നിരിക്കുന്നു. തങ്ങളെ കൊണ്ട് തവസ്സുൽ ചെയ്യുന്നതിനാൽ പാപങ്ങളിൽ നിന്ന് മുക്തമാവലിനെ ഞാൻ ആശിക്കുന്നു

*ياسيدي الرسل الذي فاق الورى بأسا سما كل الوجود وجودا هذي ضراعه مذنب متمسك بولائكم من يوم كان وليدا يوم كان وليدا يرجو بك المحيا السعيد وبعثه بعد الممات الى النعيم شهيدا

*ديوان ابن حجر العسقلاني رحمه الله📚 ( ص : 19)

മുർസലിങ്ങളുടെ നേതാവും സകല സൃഷ്ടികളേക്കാൾ ഉന്നതരുമായ നബിയെ  ﷺ, തങ്ങളെ മുറുകെപ്പിടിക്കുന്ന പാപങ്ങൾ ചെയ്തവന്റെ വിനീതമായൊരു അപേക്ഷയാണിത് . നബി തങ്ങൾ  ﷺമുഖേന ഞാൻ ആഗ്രഹിക്കുന്നത് മരണത്തിനു ശേഷം ഉന്നത വിജയവും, സ്വർഗ്ഗത്തിലേക്ക് എന്നെ പറഞ്ഞയക്കലും ആണ്.

*نبي الله يا خير البرايا يجاهلك أتقى فصل القضاء وأرجوك ياكريم العفو مما جنته يداي يارب الحباء
*"فقل يا أحمد ابن علي اذهب - الى دار النعيم بلاء شقاء"
*ديوان ابن حجر العسقلاني رحمه الله 📚( ص : 26-27)

സൃഷ്ടികളിൽ അത്യുത്തമരായ നബിയെ  ﷺ, തങ്ങളുടെ മഹത്വം കൊണ്ട് അന്ത്യ നാളിലെ പ്രയാസങ്ങളിൽ നിന്നും ഞാൻ രക്ഷതേടുന്നു. ഔദാര്യത്തിന്റെ ഉടമയായ നബിയെ  ﷺഞാൻ ചെയ്തു പോയ തെറ്റുകളിൽ നിന്നുള്ള പാപമോചനം ആഗ്രഹിക്കുന്നു. "നബിയെ  ﷺതങ്ങൾ  എന്നോട് അഹ്‌മദേ പരാജയം ഇല്ലാതെ നീ സ്വർഗ്ഗത്തിലേക്ക് കടന്നുപോകു എന്നു പറയണം നബിയെ"


വളരെ പച്ചയായിത്തന്നെ ആർക്കും മനസ്സിലാകുന്ന ഭാഷയിൽ ലോക പ്രശസ്ത ഹദീസ് പണ്ഡിതനും വിജ്ഞാന രംഗത്ത് നക്ഷത്ര തുല്യരായ ഇമാം ഇബ്നു ഹജർ (റഹ്)  നബിﷺയെ വിളിക്കുകയും സഹായം ചോദിക്കുകയും ചെയ്യുന്നതാണ് നാം കാണുന്നത്. മേൽപ്പറഞ്ഞ ഈ വരികൾ ഇമാം ഇബ്നുഹജർ തങ്ങളുടെ ദിവാൻ അസ്‌കലാനിയിൽ രേഖപ്പെട്ടു കിടക്കുന്നു

മഹാനായ ഉമർ തങ്ങളുടെ ഭരണകാലത്ത് നബിﷺതങ്ങളുടെ ഖബറിന്റെ അടുക്കൽ വന്നു മഴക്ക് വേണ്ടി സഹായം തേടിയ സംഭവം റിപ്പോർട്ട് ചെയ്യുകയും അത് സ്വഹീഹാണെന്ന് "ഫത്ഹുൽ ബാരി"യിൽ മഹാനായ ഇബ്നു ഹജർ അസ്ഖലാനി (റഹ്)   വ്യക്തമായി രേഖപ്പെടുത്തുകയും ചെയ്തു.

ഇങ്ങനെയൊക്കെ നബി ﷺതങ്ങളെ വിളിച്ച് സഹായം ചോദിച്ച മഹാനായ ഇമാം ഇബ്നുഹജർ തങ്ങളെ കേരളത്തിലുള്ള, അതു പോലെ ലോകത്തുള്ള മുഴുവൻ പുത്തൻ വാദികളും ആദരിച്ചു ബഹുമാനിക്കുന്നു. നബി ﷺതങ്ങളെ വിളിച്ച് സഹായം തേടിയ ഇമാം ഇബ്നു ഹജറിനെ (റഹ്)  മുശ്രിക്ക് എന്നു പറയാനുള്ള ധൈര്യം ലോകത്തുള്ള ഒരൊറ്റ പുത്തൻവാദിക്കും ഇല്ല എന്നുള്ളതാണ് യാഥാർത്ഥ്യം.

മേൽപ്പറഞ്ഞ കാര്യങ്ങളൊന്നും മഹാന്റെ ഗ്രന്ഥങ്ങളിൽ ഇല്ലെന്നു പറയാൻ ഏത് വഹാബികൾക്ക് കഴിയും❓



ഇമാം അഹമ്മദുൽ അബ് ശൈഹി (റ) -- {ഹിജ്‌റ - 852}

*شهاب الدين محمد بن أحمد بن منصور الأبشيهي أبو الفتح (المتوفى: 852هـ)*

മഹാനവർകൾ പറയുന്നു ;ഞാൻ ഹജ്ജിനു പോയ സമയത്ത് നബിﷺ തങ്ങളുടെ കബറിന്റെ അടുക്കൽ പോയി നബിﷺയെ വിളിച്ചു കൊണ്ട് പാടുകയുണ്ടായി

*يا سيد السادات جئتك قاصدا أرجو رضاك واحتمي بحماك*
*تالله يا خيرالخلائق ان لي* *قلبي مشوقا لا يروم سواك*
*يا أكرم الثقلين يا كنز الوري جدلي بجودك وارضني برضاك*
*انا طامع بالجود منك ولم يكن*

*المستطرف في كل فن مستطرف 📚(1/ 270- 272)

നേതാക്കളുടെ നേതാവായ നബിയെ, തങ്ങളെ ഉദ്ദേശിച്ചാണ് ഞാൻ ഇവിടെ വന്നിട്ടുള്ളത്

അല്ലാഹുവിനെ തന്നെ സത്യം "സൃഷ്ടികളിൽ ഏറ്റവും മഹോന്നതരായ നബിയെ മറ്റാരോടും ഇല്ലാത്ത തങ്ങളോടുള്ള സ്നേഹത്തിന്റെ മനസാണ് എനിക്കുള്ളത്"

മനുഷ്യ,ജിന്ന് വിഭാഗങ്ങളിൽ ഏറ്റവും ഉത്തമരും ഐശ്വര്യം ഉള്ളവരുമായ നബിയെ അവിടത്തെ ഔദാര്യം എനിക്ക് നൽകുകയും, തങ്ങളുടെ തൃപ്തി ക്കൊണ്ട് തൃപ്തിപ്പെടുകയും ചെയ്യണേ തങ്ങളുടെ ഔദാര്യം പ്രതീക്ഷിക്കുന്നവനാണ് ഞാൻ

(ഇമാം അബ്ശൈഹി - അൽ മുസ്ത-ത്വറഫ്)

നൂറ്റാണ്ടുകൾക്കു മുമ്പ് മഹാനായ ഇമാം അബൂഹനീഫ (റഹ്) നടത്തിയ ഇസ്തിഗാസയും ശഫാഅത്ത് തേട്ടവും ഒക്കെ ഉൾക്കൊള്ളുന്ന അതെ വരികളെ കൊണ്ടാണ് മഹാനവർകൾ നബിﷺയെ വിളിച്ച് പാടിയത് എന്നത് ശ്രദ്ധേയം . സഹാബികൾ ചെയ്ത അതേ പ്രവർത്തനം മഹത്തുക്കളിൽ നിന്ന് പരിശുദ്ധ ദീൻ മനസ്സിലാക്കിയ മഹാനായ പണ്ഡിതൻ ഇമാം അബൂഹനീഫയും (റഹ്), ഇമാമിനെ പിന്തുടർന്ന ഇമാം അബ്ശൈഹിയും (റഹ്) തുടർന്ന പ്രവർത്തനം ഒന്ന് തന്നെ.


ഇമാം ഇബ്‌നു ളിയാഇൽ മക്കി (റ) -- {ഹിജ്‌റ - 854}

മുത്ത് നബി ﷺ തങ്ങളുടെ അടുക്കൽ പോയി എന്താണ് ചെയ്യേണ്ടതെന്ന് സവിസ്തരം ഇമാം ഇബ്നു ളിയായിൽ മക്കി രേഖപ്പെടുത്തിയിരിക്കുന്നു അതിങ്ങനെ ചുരുക്കി വായിക്കാം

*ونحن وفدك يا رسول الله وأضيافك جئنا الي جنابك الكريم من بلاد شاسعه وأماكن بعيدة نقصد بذلك قضاء حق علينا والنظر الي مآثرك والتيمن بزيارتك والتبرك بالسلام عليك والاستشفاع بك إلي ربنا عز وجل فإن خطايانا قد قصمت ظهورنا وأوزارنا قد أثقلت كواهلنا وأنت الشافع المشفع وقد قال الله تعالي : ( ولو أنهم إذ ظلمو أنفسهم جاءوك ) الآية : وقد جئناك يا رسول الله ظالمين لأنفسنا مستغفرين لذنوبنا فاشفع لنا إلي ربنا واسأله أن يميتنا علي سنتك ويحشرنا في زمرتك ويسقينا بكأسك غير خزايا ولا ندامي ويرزقنا مرافقتك في الفردوس الأعلي مع الذين أنعم الله عليهم من النبيين والصديقين والشهداء والصالحين وحسن أولئك رفيقا يا رسول الله الشفاعه الشفاعه الخ

ഓ നബിയെ ﷺ, ഞങ്ങൾ തങ്ങളുടെ ആളുകളും അതിഥികളുമാണ് . വളരെ ദൂരസ്ഥലങ്ങളിൽ നിന്നും തങ്ങളുടെ അടുക്കലേക്ക് ഞങ്ങൾ വന്നിരിക്കുന്നു. ഞങ്ങൾക്ക് അങ്ങയോടുള്ള കടമകൾ നിർവഹിക്കാൻ വേണ്ടിയും ,നേരിൽ സലാം ചൊല്ലി തൃപ്തി നേടാൻ വേണ്ടിയും നബിﷺതങ്ങളെക്കൊണ്ട് അല്ലാഹുവിലേക്ക് ശുപാർശ തേടി കൊണ്ടുമാണ് ഞങ്ങൾ ഇവിടെ വന്നിട്ടുള്ളത്.എണ്ണിയാലൊടുങ്ങാത്ത ദോഷങ്ങൾ ചെയ്തു പോയ ഞങ്ങൾക്ക് താങ്ങാൻ കഴിയുന്നതിനൊപ്പം പാപ ഭാരം ഉണ്ട്.നബിയെ തങ്ങൾ ﷺശുപാർശ ചെയ്യുന്നവരും ശിപാർശ സ്വീകരിക്കപ്പെടുന്ന വരുമാണ്.

അല്ലാഹു പറഞ്ഞു; അവർ സ്വന്തം ശരീരങ്ങളെ പാവങ്ങൾ കൊണ്ട് ആക്രമിക്കുകയും അങ്ങനെ അവർ തങ്ങളെ സമീപിക്കുകയും അല്ലാഹുവിനോട് പൊറുക്കലിനെ തേടുകയും തങ്ങൾ അവർക്കു വേണ്ടി പാപമോചനത്തിന് ചോദിക്കുകയും ചെയ്താൽ തീർച്ചയായും പാവം പൊറുത്തു കൊടുക്കുന്നവനായി അല്ലാഹുവിനെ അവർ എത്തിക്കുന്നതാണ്.

നബിയേ ﷺ, ഞങ്ങളിതാ സ്വന്തത്തിൽ തന്നെ ആക്രമിച്ചവരായ നിലക്ക് തങ്ങളുടെ സമീപത്ത് വന്നിരിക്കുന്നു ഞങ്ങളുടെ റബ്ബിന്റെ അടുക്കൽ തങ്ങൾ ഞങ്ങൾക്കു വേണ്ടി ശഫാഅത്ത് ചെയ്യേണമേ.നബിയെ ﷺ, ഞങ്ങൾക്ക് തങ്ങളുടെ തിരു ചര്യയിൽ ആയി ജീവിച്ചു മരിക്കാൻ വേണ്ടി അല്ലാഹുവിനോട് ചോദിക്കണം. നബിയെ ﷺ, തങ്ങളോടുകൂടെ നാളെ സ്വർഗ്ഗത്തിൽ ഒരുമിച്ചു കൂട്ടാനും, അങ്ങയുടെ ഹൌളുൽ കൗസർ കുടിക്കാനും തങ്ങളോടും,മറ്റു അമ്പിയാക്കളോടും, ശുഹദാക്കളോടും, സ്വാലിഹീങ്ങളുടെ ഒന്നിച്ചും സ്വർഗ്ഗത്തിൽ ഒരുമിച്ചു കൂടാനുള്ള അവസരം ഞങ്ങൾക്ക് വാങ്ങിത്തരണം.

താരീഖ് മക്കത്തിൽ മുശർറഫ

ഒരു സംശയങ്ങൾക്കും യാതൊരു പഴുതും ഇല്ലാതെ വളരെ പച്ചയായിത്തന്നെ മഹാനായ നബിﷺ തങ്ങളെ വിളിച്ചു കൊണ്ട് ഇമാം ഇബ്‌നു ളിയാഇൽ മക്കി (റ) പാരത്രിക ലോകത്ത് കിട്ടാനുള്ള സൗഭാഗ്യങ്ങൾ സഹായം ചോദിക്കുകയാണ് മഹാനവർകൾ ചെയ്തിരിക്കുന്നത്.

മുജാഹിദുകളുടെ ഭാഷയിൽ പറഞ്ഞാൽ പ്രാർത്ഥന നടത്തിയിരിക്കുന്നു. പക്ഷെ മുസ്ലിങ്ങൾ നേതാവായ മുത്ത് നബിﷺ യോട് ചോദിക്കുന്ന ആവശ്യങ്ങൾക്ക് പ്രാർത്ഥന എന്ന് സാധാരണ പറയാറില്ല നബിﷺയോട് ഇസ്തിഗാസ ചെയ്തു എന്നേ പറയാറുള്ളു അത് തന്നെയാണ് ഇവിടെ നടന്നിട്ടുള്ളത്.


ഇമാം ശംസുദ്ദീൻ മുഹമ്മദ്ബ്‌നു ഹസൻ (റ) -- {ഹിജ്റ 788- 859}

*شمس الدين محمد بن حسن بن علي بن عثمان النَّوَاجي*

മഹാനവർകൾ നബി ﷺ തങ്ങളെ വിളിച്ചു കൊണ്ടു ദീർഘമായി തന്നെ പറയുന്നു;

*يَا رَسُولَ الإِلَهِ إنِّي غَرِيبٌ فأَغِثْني يا مَلْجأَ الغُرَبَاءِ
*يَا رَسُولَ الإِلَهِ إنِّي فَقِيرٌ فأَعِنِّي يَا مُنْجِدَ الْغُرَبَاءِ
*يَا رَسُولَ الإِلَهِ إنِّي ضَعِيفٌ فَاشْفِنِي أَنتَ مَقْصِدٌ للشِّفَاءِ
*يَا رَسُولَ الإِلَهِ إن لَمْ تُغِثْنِي فَإِلَى مَنْ تُرَى يَكُونُ الْتِجَائِي
*أنتَ ذُخْرِي وَعٌدَّتِي وَمَلاَذِي وَغِيَاثِي وَعُمْدَتِي وَرَجَائِي
*وشفِيعِي يومَ الْقِيَامَةِ فِي الحَشـــــــــــــــــــــــْرِ فَكُنْ لِي يَا أَكْرَمَ الشُّفَعَاءِ
*يَا بسيطَ النّوَالِ يا كاملَ الفضْــــــــــــــــــــــــــــــــلِ ويا وافر النّدَى والعَطَاءِ
*لكَ قدْ جِئْتُ زائِرًا وتَوَشَّلْــــــــــــــــــــــــــــــــــــــــــــــــتُ بِجــــــــــــدْوَى يَديْكَ والآلاءِ
*فَأَجِبْنِي يَا مُصْطَفَى لِسُؤَالِي وَتَفَضّلْ بالعَفْوِ وهوَ قَرَائِي


ഓ നബിയെ ﷺ , ഞാൻ ദുർബലനാണ് തങ്ങൾ എനിക്ക് ശമനം നൽകേണമേ എൻറെ ശിഫയുടെ ലക്ഷ്യം തങ്ങളാണ്.

ഓ റസൂലേ ﷺ , തങ്ങൾ എന്നെ സഹായിച്ചില്ലെങ്കിൽ ഞാൻ ആരിലേക്കാണ് അഭയം തേടുക? എൻറെ അഭയ കേന്ദ്രവും, സഹായിയും, ആഗ്രഹവും ,ഞാൻ പ്രതീക്ഷിക്കുന്നതും എല്ലാം നബിയെ തങ്ങളെയാണ്.

*المجموعة النبهانية📚 ( ج- 1/ ص = 161)

വളരെ വ്യക്തവും കൃത്യവുമായി വഫാത്തായ നബി ﷺ തങ്ങളെ വിളിച്ചുകൊണ്ട് സഹായം തേടിയതാണ് നാം കണ്ടത്.


ഇമാം അഹമ്മദ് മുഹമ്മദ് ബിൻ അലി ഇബ്നിൽ ഹായിമ്(റ){ഹിജ്റ -753 815}

أبو العباس شهاب الدين أحمد بن عماد الدين بن علي المعروف بابن الهائم 753 - 815 هـ

മഹാനവർകൾ നബി ﷺ തങ്ങളെ വിളിച്ചു കൊണ്ടു പാടുന്നു

*يا سيدا قد رقى السبع الطباق إلى - أن جاوز الرسل و الأملاك و الحجبا
*أرجو شفاعتك العظمى إذا زفرت - لظى وصالت على أصحابها عضبا
*يا رب صل على الهادي و عترته - وصبح الأنقياء السادة النجبا
*نظم العِقيَان في أعيان الأعيان📚- للإمام الحافظ جلال الدين السيوطي رحمه الله ( ص : 80)

ഏഴാകാശവും, അതിന്റെ അപ്പുറവും കടന്നു കൊണ്ട് മുൻ കഴിഞ്ഞ പ്രവാചകന്മാരെയും, മലക്കുകളെയും കടന്ന് പോയ നേതാവായ നബിയെ ﷺ, നാളെ ആരുമില്ലാത്ത മഹ്ശറിൽ നബിﷺ തങ്ങളുടെ ശഫാഅത്ത് ഞാനാഗ്രഹിക്കുന്നു.

അല്ലാഹുവേ നബി ﷺ തങ്ങൾക്കും, കുടുംബത്തിനും, സ്വഹാബത്തിനും നീ ഗുണം ഏറ്റി ഏറ്റി കൊടുക്കേണമേ.


ഇമാം മുഹമ്മദ് ബിൻ ഖാസിം റസ്സ്വാഹ് (റ ) -- { ഹി 831-894 }

*أبو عبد الله محمد بن قاسم الرصاع الأنصاري المالكي (831- 894 ھ)*

മഹാനവർകൾ രേഖപ്പെടുത്തിയതായി കാണാം

*فيجب على من كان مثلي ملوثا بذنوبه غافلا عن ربه أن يبادر بتوبته و يقف في ليله بباب سيده وأن يتوسل له بنبيه و يرسل دمعه على خده لعل دمعه يشفع فيه عند ربه... يا رحمة الله! ليس للعبد الضعيف إلا التوسل بجنابك ويا منة الله علينا ليس للعبد المذنب الا الوقوف ببابك و يا أكرم الخلق على الله! ليس لنا بمن نلوذ ولا بمن نستشفع الا بك
*يا بهجة الدين و الدنيا ونورهما وخير مدخر يوما لمدخر
*اشفع لعبد شجي القلب معترف بما جناه من الآثام النكر

( 📚 *تذكرة المحبين في أسماء سيد المرسلين لمحمد بن قاسم الرصاع. 166*)

എന്നെപ്പോലെ ദോഷങ്ങളിൽ മുങ്ങിയവർ ( വിനയം കൊണ്ടുള്ള വാക്കുകളാണ് ഈ മഹാന്മാരൊക്കെ അല്ലാഹുവിനെ ഭയപ്പെട്ടു കൊണ്ട് സൂക്ഷ്മതയോടെ ജീവിതം നയിച്ചവരാണ് ) അല്ലാഹുവിലേക്ക് തൗബ ചെയ്തുകൊണ്ട് മടങ്ങണം

നബി ﷺ തങ്ങളുടെ വാതിൽക്കൽ ചെന്ന് നബിﷺയെ കൊണ്ട് തവസ്സുൽ ചെയ്തു കരഞ്ഞു കണ്ണീർ ഒഴുക്കിയാൽ റബ്ബിന്റെ അരികിൽ നബിﷺ തങ്ങൾ ശഫാഅത്ത് ചെയ്യും .

ഓ നബിയെ, ദുർബലനായ ഈ അടിമക്ക് തങ്ങളുടെ പാശം കൊണ്ട് തവസ്സുൽ ചെയ്യുകയല്ലാതെ മറ്റൊന്നുമില്ല. അല്ലാഹു ഞങ്ങൾക്ക് ചെയ്തുതന്ന ഗുണമായവരേ ദോഷം ചെയ്ത ഈ അടിമക്ക് തങ്ങളുടെ വാതിൽക്കൽ നിൽക്കൽ അല്ലാതെ മറ്റു മാർഗങ്ങളില്ല. സൃഷ്ടികളിൽ ഏറ്റവും അത്യുത്തമമായവരെ ഞങ്ങൾക്കുള്ള അഭയകേന്ദ്രമായും ഞങ്ങൾക്ക് ശഫാഅത്ത് തേടാനും തങ്ങൾ അല്ലാതെ മറ്റാരുമില്

{തദ്കിറത്തുൽ മുഹിബ്ബീൻ}


ഇമാം സർദാഹ് അൽ ഹസനി( റ) -- { ഹിജ്‌റ - 905 }

*سرداح بن مقبل الحسني رحمه الله ( 905)*

*ويقال إنه أقام مدة أعمى بعد أن فقئت عيناه وسالتا وورم دماغه و نتن ثم* *توجه إلى المدينة فوقف عند القبر النبوي و شكا ما به وبات فرأى النبي صلى الله عليه وسلم فمسح بيده الشريفة على عينيه فأصبح وعيناه احسن ما كانت .... فمن توسل بجنابه لا يخيب

*الضوء اللامع للسخاوي📚 – ( ج -3/ ص : 245)

ഇമാം സർദാഹ് മഹാനവർകളുടെ കാഴ്ച നഷ്ടപ്പെടുകയും രണ്ടു കണ്ണുകളും ചൂഴ്ന്ന് എടുക്കപ്പെടുകയും തലച്ചോർ മുറിവേറ്റ അവസ്ഥ വരികയും ചെയ്ത സമയം എത്തിയപ്പോൾ മദീനയിൽ മഹാനായ നബി ﷺടെ ഖബർ ശരീഫിന് അടുക്കൽ പോയി വിഷമങ്ങൾ പറഞ്ഞു സഹായം ചോദിച്ചു. അന്നത്തെ ദിവസം അദ്ദേഹം അവിടെ താമസിക്കുകയും ചെയ്തു ഉറക്കിൽ നബിﷺ തങ്ങളെ സ്വപ്നത്തിൽ കാണുകയും നബി ﷺ തങ്ങൾ ശറഫാക്കപ്പെട്ട കൈ കൊണ്ട് കണ്ണിൽ തടവുകയും ചെയ്തു. അതു കാരണമായി കാഴ്ച നഷ്ടപ്പെടുന്നതിന് മുമ്പ് ഉണ്ടായിരുന്നതിനേക്കാൾ കണ്ണുകൾക്ക് കാഴ്ച ശക്തി അനുഭവപ്പെട്ടു കൊണ്ടാണ് നേരം പുലർന്നത് അതോടെ കേവലം സ്വപ്നമല്ല യാഥാർത്ഥ്യമാണെന്ന് ബോധ്യപ്പെട്ടു.

(ഇമാം സഖാവി --- അല്ലഉൽ ലാമിഹ്)

*ഇതിന് സമാനമായ ചരിത്രങ്ങൾ സഹാബത്തിൽ നിന്നുതന്നെ ഉണ്ടായത് ഓർക്കുന്നുണ്ടാവുമല്ലോ മഹാനായ ഖതാദ (റ) തങ്ങളുടെ കണ്ണുകൾ ചൂഴ്ന്നെടുക്കപ്പെട്ട സമയത്ത് നബി ﷺ തങ്ങൾ അത് പരിശുദ്ധമായ ഉമിനീരു കൊണ്ട് തടവി സുഖപ്പെടുത്തിയ സംഭവം. 


ഇമാം അബു അബ്ദുല്ലാഹി മുഹമ്മദ് അബ്ദുസ്സലാം അന്നാശിരി റ)
{ഹിജ്റ - 906}

*الإمام العلامة القاضي جمال الدين أبو عبد الله محمد بن عبد السلام الناشري الشافعي*

ഇസ്തിഗാസയെ സംബന്ധിച്ച് മഹാനവർകൾ എഴുതിയത് ഇങ്ങിനെ

*و ينبغي ألا يمنع الشخص من الاستغاثة ما يعلمه من ذنوبه و خطاياه فإن من شميمته الكرم لا يخص به المطيع بل يعم به والعاصي

( *موجب دار سلام للناشري*📚)

*وكذلك يجوز التوسل بسائر الصالحين وهذا شيئ لا ينكره مسلم بل ولا كل متدين بملة من الملل

തീർച്ചയായും അറിയണം തൻറെ ദോഷങ്ങളിൽ നിന്നും, പാവങ്ങളിൽ നിന്നും "ഇസ്തിഗാസ" നടത്തുന്നതിനെ ആരും തടയിടാൻ പാടില്ല കാരണം നബിﷺ യുടെ ദൗത്യം അതു പോലെ പ്രകൃതം തന്നെ ഔദാര്യം ആളുകൾക്ക് ചെയ്യലാണ്. അല്ലാഹുവിന് വഴിപ്പെടുന്നവരും, അല്ലാത്തവർക്കും ഇസ്തിഗാസ നടത്തുകവഴി ലഭ്യമാകുന്നതാണ്.

(മൂജീബുദാരിസ്സലാം).

മഹാൻ തുടർന്നു വിശദീകരിക്കുന്നു;

സ്വാലിഹീങ്ങളെ കൊണ്ട് "തവസ്സുൽ" നടത്തുകയെന്നത് അനുവദനീയവും ഇസ്ലാമിനെപ്പറ്റി അറിയുന്ന ഒരു മുസ്ലിമും വിമർശിക്കാത്തതുമായ ഒരു കാര്യമാണ്.

ഇസ്തഗാസ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് "ചോദിക്കുന്നയാൾ ചോദിക്കപ്പെടുന്ന മഹാന്മാരിൽ നിന്ന് സഹായം ലഭിക്കുന്നതിനുവേണ്ടി തേടലാണ്"

നബിﷺ യെ കൊണ്ടും, സ്വാലിഹീങ്ങളെ കൊണ്ടും തവസ്സുൽ, ശഫാഅത്ത് ,ഇസ്തിഗാസ,തവജ്ജുഹ് ഇവയൊക്കെത്തന്നെ സഹായ തേട്ടം എന്ന അർത്ഥം തന്നെയാണ് ഉള്ളത് ഒരു മുസ്ലിമിനും ഈ ഉദ്ദേശ്യം അല്ലാതെ ഇല്ല.

ഇസ്തിഗാസയെ അംഗീകരിക്കാൻ കഴിയാത്തവൻ സ്വന്തം ശരീരത്തിന്റെ നാശത്തിന്റെ പേരിൽ കരഞ്ഞു ദുഖിച്ചു കൊള്ളട്ടെട്ടെ. (മുജീബുദാരിസ്സലാം)

വളരെ കൃത്യമായി ഇസ്തിഗാസയുടെ ലക്ഷ്യവും അർത്ഥവും മഹാൻ വിശദീകരിച്ചിരിക്കുന്നു. ഇസ്തിഗാസയെ തള്ളിപ്പറയുന്നവരുടെ നെഞ്ചിലേക്ക് തുളഞ്ഞു കയറുന്നതാണ് മഹാന്റെ അവസാന വരികൾ ..അത്തരം കക്ഷികൾ ഒരു പുനർ ചിന്തനം നടത്താൻ ഇടവരട്ടെ എന്ന് നമുക്ക് ആശിക്കാം.



ഇമാം സുയൂഥി( റ) -- {ഹിജ്‌റ 911}

*الامام الحافظ السيوطي رحمه الله*

കേരളത്തിലുള്ള മുജാഹിദ് പ്രസ്ഥാനമടക്കം പത്താം നൂറ്റാണ്ടിലെ മുജദ്ദിദ് ആയി പരിചയപ്പെടുത്തിയ മഹാനാണ് ഇമാം സുയൂഥി(റ)

മഹാനവർകൾ അഞ്ഞൂറിലധികം ഗ്രന്ഥങ്ങൾ രചിച്ചതായി ട്ടാണ് ചരിത്രത്തിൽ രേഖപ്പെട്ടു കിടക്കുന്നത് .

ഇമാം സുയൂഥി(റ) അൽ ഹാവീലില് ഫതാവയിൽ രേഖപ്പെടുത്തിയ ഒരു സംഭവം കാണാം.

*عن ابن النعمان قال: سمعت يوسف بن على الزنانى يحكي عن امرأة هاشمية كانت مجاورة بالمدينة وكان بعض الخدام يؤذيها قالت : فاستغثت بالنبي صلى الله عليه وسلم فسمعت قائلا من الروضة يقول أمالك في أسوة؟ فاصبري كما صبرت - أو نحو هذا - قالت فزال عني ما كنت فيه ومات الخدام الثلاثة الذين كانوا يؤذونني

*الحاوي للفتاوى للسيوطي رحمه الله📚 ( ج – 2 / ص: 248)

യൂസഫ് ബിൻ അലി റിപ്പോർട്ട് ചെയ്യുന്നു മദീനത്ത് താമസിച്ചിരുന്ന ഹാഷിമി കുടുംബത്തിൽപ്പെട്ട ഒരു സ്ത്രീ പറഞ്ഞു ,എൻറെ ചില ജോലിക്കാർ എന്നെ ബുദ്ധിമുട്ടിച്ചു ആ സമയം ഞാൻ മഹാനായ നബിﷺ  തങ്ങളോട് സഹായം തേടി ആ സമയത്ത് നബിﷺ തങ്ങളുടെ ഖബർ ശരീഫിന് സമീപത്തു നിന്ന് ഒരു ശബ്ദം കേട്ടു "അല്ലയോ പെണ്ണേ നിനക്ക് എന്നിൽ മാതൃക ഇല്ലേ? ഞാൻ ക്ഷമിച്ചത് പോലെ നീ ക്ഷമിച്ചു കൊള്ളുക" .ആ സമയത്ത് എനിക്ക് അവരിൽ നിന്നുണ്ടായ ബുദ്ധിമുട്ടുകളും വിഷമങ്ങളും നീങ്ങുകയും ആ 3 വേലക്കാരും മരണപ്പെടുകയും ചെയ്തു.

റോമക്കാർ മഴയില്ലാതെ ബുദ്ധിമുട്ടിയ സമയത്ത് അബൂ അയ്യൂബുൽ അൻസാരി തങ്ങളുടെ ഖബർന്റെ അടുത്തു ചെന്ന് മഴക്ക് വേണ്ടി തേടാറുണ്ടായിരുന്നു.

*ومات أبى أيوب الأنصاري بالقسطنطينية وقبره هناك يستقى به الروم إذا قحطوا
( *درالسحابة فيمن دخل مصر من الصحابة للحافظ السيوطي* 📚)

മഹാൻ ഇത് ദുറരു---- സ്സ്വഹാബയിൽ രേഖപ്പെടുത്തി

കൃത്യമായി ഇസ്തിഗാസയെ അംഗീകരിക്കുകയും, പ്രോത്സാഹിപ്പിക്കുകയും ഇസ്തിഗാസ നടത്തപ്പെട്ട സംഭവങ്ങൾ രേഖപ്പെടുത്തുകയും ചെയ്ത മഹാനാണ് ഇമാം സുയൂഥി( റ)

ഒരുകാലത്ത് മുജാഹിദുകൾ തന്നെ മഹാനവർകളെ വാനോളം പുകഴ്ത്തി മുജദ്ദിദ് ആണെന്ന് പ്രഖ്യാപിക്കുകയും ചെയ്തതാണ്.



ഇമാം സ്സുംഹൂദി (റ) -- {ഹിജ്റ 911}

വളരെ പ്രഗത്ഭനായ മറ്റൊരു പണ്ഡിതനാണ് മഹാനവർകൾ സൂറത്തുന്നിസാഇലെ ആയത്ത് വിശദീകരിച്ചു കൊണ്ട് ഇമാം സുംഹൂദി പറയുന്നു

*قال السمهودي بعده.... وأيضا فسيأتي أن المجيئ إلى قبره الشريف وكذا زيارته صلى الله عليه وسلم وسؤال الشفاعة منه والتوسل به إلى الله تعالى والمجاورة عنده من أفضل القربات

( *وفاء الوفا بأخبار دار المصطفى*📚)

അവർ അവരുടെ ശരീരങ്ങളെ ആക്രമിക്കുകയും നബിതങ്ങളുടെ ﷺ  അരികിൽ അവർ വരികയും ചെയ്താൽ എന്ന് ഖുർആനിൽ പറഞ്ഞത് നബിﷺ തങ്ങളുടെ ഖബർ ശരീഫിന്റെ അടുക്കൽ വരുന്നതു കൊണ്ട് അത് കരസ്ഥമാക്കുന്നതാണ്. നബിﷺ യെ സന്ദർശിക്കലും, തങ്ങളോടു ശഫാഅത് തേടലും ,തവസ്സുൽ തേടലും വളരെ പ്രതിഫലാർഹമായ ആരാധനകളിൽ പെട്ടതാണ്.

{വഫാ ഉൽവഫാ ബി അഹ്ബാരി ദാരിൽ മുസ്തഫാ }

മറ്റൊരു സ്ഥലത്ത് ഇങ്ങനെ കാണാവുന്നതാണ്

*الفصل الثاني في توسل الزائر به صلى الله عليه وسلم إلى ربه تعالى واستقباله في سلامه ودعائه وآداب الزيارة والمجاورة. التوسل والتشفع به صلى الله عليه وسلم وبجاهه وبركته من سنن المرسلين وسير السلف الصالحين. وصحح الحاكم حديث لما اقترف آدم الخطيئة قال يا رب أسألك بحق محمد صلى الله عليه وسلم لما غفرت لي الخ

നബി ﷺതങ്ങളെ കൊണ്ട് തവസ്സുൽ ചെയ്യലും, ശഫാഅത്ത് ചോദിക്കലും ഹഖ് ,ജാഹ് കൊണ്ട് സഹായം ചോദിക്കലും പ്രവാചകരുടെയും, സലഫു സ്വാലിഹീങ്ങലുടെയും, മഹത്തുക്കളുടെയും ചര്യകളിൽ പെട്ട കർമ്മമാണ് .ആദം നബി (അ) നബി (ﷺ) തങ്ങളുടെ ഹഖ് കൊണ്ട് ഇടതേട്ടം നടത്തിയ സംഭവം സ്വഹീഹായ പരമ്പരയിലൂടെ ഇമാം ഹാക്കിം റിപ്പോർട്ട് ചെയ്തിട്ടുണ്ട് എന്നുകൂടി ഇമാം സുംഹൂദി രേഖപ്പെടുത്തി വച്ചു.

{ഖുലാസത്തുൽവഫാ}

മറ്റൊരു സ്ഥലത്ത് ഇമാം സുംഹൂദി (റ) ഇങ്ങനെ വിശദീകരിക്കുന്നത് കാണാം

*اعلم أن الاستغاثة والتشفع بالنبي صلی الله عليه وسلم وبجاهه وبرکته إلی ربه تعالی من فعل الأنبياء والمرسلين عليهم الصلاة والسلام وسير السلف الصالحين واقع في کل حال قبل خلقه صلی الله عليه وسلم وبعد خلقه في حياته الدنيوية ومدة البرزخ وعرصات القيامة
*الحال الأول : ورد فيه آثار عن الأنبياء صلوات الله عليهم ، ولنقتصر على ما رواه جماعة منهم الحاكم وصحح إسناده عن عمر بن الخطاب رضي الله عنه قال قال رسول الله صلى الله عليه وسلم : لما اقترف آدم الخطيئة قال يا رب أسألك بحق محمد لما غفرت لي ...الخ

*وفاء الوفاء بأخبار دار المطفی صلی الله عليه وسلم📚 ( ج - 5 / ص 66)


തീർച്ചയായും അറിയുക ഇസ്തിഗാസ നബിﷺ തങ്ങളെ കൊണ്ടുള്ള ശഫാഅത്തും അതുപോലെ നബിﷺ  യുടെ ഹക്ക് ,ജാഹ്, ബറക്കത്ത് കൊണ്ടും ഈ പറഞ്ഞ കാര്യങ്ങളൊക്കെ മുൻ കഴിഞ്ഞ അമ്പിയാ- മുർസലീങ്ങളുടെ പ്രവർത്തികളിൽ പെട്ട കാര്യങ്ങളാണ്. ഈ പറഞ്ഞ കാര്യങ്ങൾ ഏതു കാലത്തും സംഭവിക്കുന്നതാണ്. 

നബിﷺ ഭൂജാതരാവുന്നതിന് മുമ്പും, അതു പോലെ ശേഷവും സംഭവിച്ചിട്ടുണ്ട്. നബിﷺ തങ്ങൾ ജീവിച്ചിരുന്ന കാലത്തും,ശേഷം വഫാത്തിന് ശേഷവും ഇത്തരം ഇസ്തിഗാസ നടന്നിട്ടുണ്ട്. അന്ത്യ നാളിൽ വിഷമ ഘട്ടത്തിലും ഉണ്ടാവുന്നതാണ്. ശേഷം മഹാനായ ഇമാം സുംഹൂദി (റ) ആദം നബി അലൈഹിസ്സലാം നബിﷺ തങ്ങളെ കൊണ്ട് തവസ്സുൽ ചെയ്ത സംഭവം എടുത്തു ഉദ്ധരിക്കുകയും ചെയ്യുന്നു.

വളരെ വ്യക്തമായിത്തന്നെ പുത്തൻ വാദികൾ പറയുന്നതു പോലെ നബിﷺ യോട് പോയി ചോദിക്കാൻ നിർദ്ദേശിച്ചത് ജീവിത കാലത്ത് മാത്രമല്ലെന്നും വഫാത്തിന് ശേഷവും അത് ചെയ്യണമെന്നു വളരെ കൃത്യമായി മഹാനവർകൾ മുൻഗാമികൾ വിശദീകരിച്ച അതേ രീതിയിൽ തന്നെ അവതരിപ്പിക്കുകയാണ് ചെയ്തിട്ടുള്ളത്.



ഇമാം ഖസ്തലാനി (റ) -- {ഹിജ്റ 851- 923}

*شهاب الدين أحمد بن محمد بن أبي بكر بن عبد الملك القسطلاني*

സ്വഹീഹുൽ ബുഖാരിക്ക് ലോക പ്രശസ്തമായ വ്യാഖ്യാന ഗ്രന്ഥം എഴുതിയ മഹാ പണ്ഡിതനാണ് ഇമാം ഖസ്തലാനി (റഹ്). മഹാനവർകൾ രേഖപ്പെടുത്തിയ ഒരു സംഭവം കാണുക.

*ووقع لي أيضا..في سنة خمس وثمانين وثمانمائة في طريق مكة بعد رجوعي من الزيارة الشريفة لقصد مصر، أن صرعت خادمتنا غزال الحبشية واستمر بها أياماً فاستشفعت به صلى الله عليه وسلم في ذلك فأتاني آت في منامى ومعه الجنى الصارع لها فقال: لقد أرسله لك النبي صلى الله عليه وسلم فعاتبته وحلفته أن لا يعود إليها ثم استيقظت وليس بها قلبة كأنما نشطت من عقال ولا زالت في عافية من ذلك حتى فارقتها بمكة سنة أربع وتسعين وثمانمائة والحمد لله رب العالمين

*المواهب اللدنية بالمنح المحمدية 📚( ج- 3/ ص: 419)

മദീനയിൽ വെച്ചു നബിﷺ തങ്ങളെ സിയാറത്ത് ചെയ്തു. അതിനു ശേഷം ഈജിപ്ത് ലക്ഷ്യമാക്കി യാത്ര തുടങ്ങിയ സമയത്ത് എനിക്ക് സഹായം ചെയ്തിരുന്ന ഒരു സ്ത്രീക്ക് ബോധക്ഷയം ഉണ്ടാവുകയും അവർ കുറേ ദിവസം അതേ നിലയിൽ തുടരുകയും ചെയ്തു. അപ്പോൾ ഞാൻ നബി ﷺ തങ്ങളോട് ശുപാർശ തേടിക്കൊണ്ട് സഹായം ചോദിച്ചു .അതിനു ശേഷം ഞാൻ ഉറങ്ങിയപ്പോൾ സ്വപ്നത്തിൽ ഒരാൾ എന്റെ അടുക്കൽ വന്നു കൂടെ ആ സ്ത്രീയെ ബാധിച്ച പിശാചും ഉണ്ട് വന്നയാൾ എന്നോട് പറഞ്ഞു ;"എന്നെ നബിﷺ തങ്ങൾ അയച്ചതാണ് ഞാൻ ജിന്നിനെ താക്കീത് ചെയ്യുകയും ഇനി അവളുടെ ശരീരത്തിലേക്ക് മടങ്ങിവരില്ലെന്ന് സത്യം ചെയ്യിക്കുകയും ചെയ്തിട്ടുണ്ട് അതുകൊണ്ട് ഇനി പേടിക്കാനില്ല" ശേഷം ഞാൻ ഉണർന്നു നോക്കുമ്പോൾ എന്റെ പരിചാരികയായ ആ സ്ത്രീക്ക് ഒരു അസുഖവും ഇല്ല അവർ പൂർണ ആരോഗ്യവതിയായി ഇരിക്കുന്നു. അതേ നില അവർ വിട്ടു പിരിയുന്നത് വരെ നിലനിൽക്കുകയും ചെയ്തു

ഈ ചരിത്രം ഇമാം ഖസ്തലാനി അൽ മാവാഹിബുലദുനിയ്യയിൽ രേഖപ്പെടുത്തി.

ഇമാം ഖസ്തലാനി മറ്റൊരു സ്ഥലത്ത് പറയുന്നു

*وينبغي للزائر أن يكثر من الدعاء والتضرع والاستغاثة والتشفع والتوسل به صلى الله فجدير بمن استشفع به أن يشفعه الله تعالى فيه
*ثمّ إن كلاًّ من الاستغاثة والتوسل والتشفع والتوجه بالنبي صلى الله عليه وسلم كما ذكره في تحقيق النصرة ومصباح الظلام واقع في كل حال قبل خلقه وبعد خلقه في مدة حياته في الدنيا و بعد موته في مدة البرزخ وبعد البعث في عرصات القيامة

*المواهب اللدنية بالمنح المحمدية📚 ( ج- 3/ ص: 417-418)

നിശ്ചയം നബിﷺ  തങ്ങളെ കൊണ്ട് ഇസ്തിഗാസയും,തവസ്സുലും, ശുപാർശ തേടലും മിസ്‌ബാഹുള്ള ലാമിലും ,തഹ്ഖീബിലുംപറഞ്ഞതുപോലെ നബി ﷺയെ സൃഷ്ടിക്കുന്നതിനു മുമ്പും,ശേഷവും ജീവിത കാലത്തും, നബിﷺ തങ്ങളുടെ വഫാത്തിന് ശേഷവും ബർസഖി ജീവിതത്തിലും അന്ത്യനാളിലും എല്ലാം സംഭവിക്കുന്നതാണ് - {അൽ മവാഹിബുല്ലദുന്യ}



ഇമാം സക്കരിയൽ അൻസ്വാരി(റ) -- {ഹിജ്‌റ - 926}

*زكريا بن محمد بن أحمد بن زكريا الأنصاري، زين الدين أبو يحيى السنيكي (المتوفى: 926هـ)

"ശൈഖുൽ ഇസ്‌ലാം" എന്ന സ്ഥാന പേരിലറിയപ്പെടുന്ന മഹാനാണ് ഇമാം സക്കരിയൽ അൻസ്വാരി (റ) ബഹുമാനപ്പെട്ട ഇബ്നു ഹജർ ഹൈത്തമിയുടെ ഗുരുവര്യർ കൂടിയാണ് മഹാനവർകൾ.

നബി ﷺ യുടെ ഖബർ സിയാറത്ത് ചെയ്യുമ്പോൾ പാലിക്കേണ്ട കാര്യങ്ങളെ സംബന്ധിച്ച് ഇമാം രേഖപ്പെടുത്തിയത് കാണുക.

*فإذا دخل المسجد قصد الروضة وهو بين قبره ومنبره كما مر وصلى تحية المسجد بجانب المنبر وشكر الله تعالى بعد فراغها على هذه النعمة ثم وقف مستدبر القبلة مستقبل رأس القبر الشريف ........ويسلم بلا رفع صوت وأقله السلام عليك يا رسول الله صلى الله عليه وسلم ثم يتأخر صوب يمينه قدر ذراع فيسلم على أبي بكر ثم يتأخر قدر ذراع فيسلم على عمر رضي الله عنهما ثم يرجع إلى موفقه الأول قبالة وجه النبي صلى الله عليه وسلم وسيتوسل به في حق نفسه ويستشفع به إلى ربه ثم يستقبل القبلة ويدعو بما شاء لنفسه وللمسلمين وإذا أراد السفر ودع للمسجد بركعتين وأتى القبر الشريف وأعاد نحو السلام الأول

*فتح الوهاب بشرح منهج الطلاب 📚– لزكريا الأنصاري رحمه الله ( ج- 1 / ص: 149)

നബി ﷺ യുടെ കബറിന്റെ അടുത്തു ചെന്നു കൊണ്ടു സലാം പറയുകയും ശേഷം അബൂബക്കർ സിദ്ധീഖ് (റ) തങ്ങളുടെയും ,ഉമർ ബിൻ ഖത്താബ്( റ) തങ്ങളുടെയും മേലിൽ സലാം പറയുക ശേഷം ആദ്യം നിന്ന സ്ഥലത്തേക്ക് തന്നെ വന്നു കൊണ്ട് നബിﷺ തങ്ങളിലേക്ക് മുഖം തിരിച്ചു "നബിﷺ യെ തവസ്സുൽ ആകുകയും, നബി ﷺ തങ്ങളോട് ശഫാഅത്ത് ചോദിക്കുകയും ചെയ്യണം" അതിനുശേഷം ഖിബ് ലയിലേക്ക് തിരിഞ്ഞു സ്വന്തം ശരീരത്തിന് വേണ്ടിയും, മുഴുവൻ മുസ്ലിമീങ്ങൾക്ക് വേണ്ടിയും ദുആ ചെയ്യുക
{ ഫത്ഹുൽ വഹാബ്}

ലോക പ്രശസ്തരായ ഇമാം സക്കരിയൽ അൻസ്വാരി (റ) സംശയങ്ങൾക്ക് ഇടയില്ലാത്ത വിധം വഫാത്തായ നബിﷺ തങ്ങളുടെ അടുത്തുപോയി തവസ്സുൽ ചെയ്യാനും ,ശഫാഅത്ത് ചോദിക്കാനും മുസ്‌ലിം ലോകത്തെ മഹാനവർകൾ പഠിപ്പിക്കുന്നു. ലോകത്ത് ഇന്നേവരെ മഹാന്റെ ശേഷം കഴിഞ്ഞ പ്രാമാണികരായ ഒരാളും തന്നെ ഈ ആശയം തള്ളിപ്പറയുകയോ ശിർക്കാണെന്ന് വിശേഷിപ്പിക്കുകയും ചെയ്തിട്ടില്ല.


ഇമാം ഇബ്നു ഹജർ ഹൈതമി (റ) -- {ഹിജ്‌റ - 974}

ശാഫിയി മദ്ഹബിലെ അവസാനവാക്ക് - പണ്ഡിത ചക്രവർത്തി- വിശേഷണങ്ങൾക്ക് അതീതരായ ലോകപ്രശസ്തരായ പണ്ഡിതർ.

മഹാനവർകൾ വളരെ വ്യക്തമായി രേഖപ്പെടുത്തുന്നത് കാണുക

*وأنه صلى الله عليه وسلم يتوسل به في كل خير قبل بروزه لهذا العام وبعده في حياته وبعد وفاته وكذا في عرصات القيمة فيشفع إلى ربه وهذا مما قام الإجماع عليه وتواترت به الأخبار

*الجوهر المنظم في زيارة القبر الشريف النبوي المكرم📚 – ص : 112)

നബി ﷺ തങ്ങളുടെ ജനനത്തിനു മുൻപും , ജീവിത കാലത്തും, വഫാത്തിന് ശേഷവും, ഖിയാമത്ത് നാളിലും നബി ﷺ മുഖേന തവസ്സുൽ ചെയ്യുന്നത് അനുവദനീയമാണ്.

അതു കൊണ്ടു തന്നെ നബി ﷺ തങ്ങൾ അല്ലാഹുവിലേക്ക് ശഫാഅത്ത് ചെയ്യുന്നതാണ്.

ഈ കാര്യങ്ങൾ ലോക മുസ്ലീങ്ങളുടെ ഇജ്മാഹ് കൊണ്ട് സ്ഥിരപ്പെട്ടതാണ് ഹദീസുകൾ തർക്കമില്ലാത്ത വിധം ഈ വിഷയത്തിൽ വന്നിട്ടുള്ളതാണ്.{അൽ ജൗഹറുൽ മുനല്ലം}

*ذكر في دعائه بحق نبيك والأنبياء الذين من قبلي. ولا فرق بين ذكر التوسل والاستغاثة والتشفع والتوجه به صلى الله عليه وسلم أو بغيره من الأنبياء وكذا الأولياء
*حاشية العلامة ابن حجر الهيتمي على شرح الايضاح في مناسك الحج للإمام النووي رحمهما الله 📚( ص: 500)

നബി ﷺ ദുആ ചെയ്യുന്ന സമയത്ത് നിൻറെ പ്രവാചകരുടെ ഹഖ് കൊണ്ടും, മുമ്പ് കഴിഞ്ഞു പോയ പ്രവാചകരുടെ ഹഖ് കൊണ്ടും ഞാൻ ചോദിക്കുന്നു എന്ന് ദുആ ചെയ്തതായി ഇമാം ത്വബ്റാനി (റഹ്) നല്ല പരമ്പരയിലൂടെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

നബി ﷺ തങ്ങളെക്കൊണ്ട് ഇസ്തിഗാസ, തവസ്സുൽ, തവജ്ജുഹ് എന്നീ വ്യത്യസ്ത പദങ്ങളൊക്കെ തന്നെ ഒരേ അർത്ഥത്തിൽ തന്നെയാണ് അവ തമ്മിൽ വ്യത്യാസമില്ലെന്നും ഇമാം ഇബ്നു ഹജർ ഹൈത്തമി (റഹ്) വ്യക്തമായി രേഖപ്പെടുത്തുന്നു.

ഇസ്തിഗാസ വിരോധിയായ ഇബ്‌നു തൈമിയയെ നിരവധി തെളിവുകൾ ഉദ്ധരിച്ചു കൊണ്ട് ഇമാം ഇബ്നു ഹജർ ഹൈതമി (റഹ്) അതിശക്തമായി ഖണ്ഡിക്കുകയാണ് മഹാനവർകളുടെ അൽ ജൗഹറുൽ മുനല്ലം എന്ന ഗ്രന്ഥത്തിൽ ചെയ്തിരിക്കുന്നത്. അതിനു മാത്രമായി അൽ ജൗഹറുൽ മുനല്ലം എന്ന കിതാബിൽ ഇസ്തിഗാസയുടെയും, തവസ്സുലിന്റെയും ഹദീസുകൾ സ്ഥിരീകരിച്ചു വിഷയം സമർത്ഥിച്ചു കൊണ്ട് അവതരിപ്പിക്കുകയാണ് മഹാൻ ചെയ്തിട്ടുള്ളത്.


ഇമാം അബ്ദുൽ വഹാബ് ശഅ്റാനി(റ) --{ഹിജ്‌റ 898 - 973}

*أبو المواهب عبد الوهّاب بن أحمد بن علي الأنصاري الشعراني*

തസവുഫിന്റെ മേഖലകളിൽ വ്യക്തി മുദ്രപതിപ്പിച്ച മഹാ പണ്ഡിത പ്രഭുവാണ് മഹാനവർകൾ .ഇമാം ശഅ്റാനി (റഹ്) എഴുതിയത് കാണുക

*ان يرى استمداده من شيخه هو استمداده حقيقة من رسول الله لانه واسطة بينه وبينه
*الأنوار القدسية في معرفة قواعد الصوفية 📚 ( ج-1 / ص : 36)

ഒരു വ്യക്തി അദ്ദേഹത്തിൻറെ ശൈഖിനോട് സഹായം ചോദിക്കുന്നത് ആത്യന്തികമായി നബി ﷺ യോടുള്ള സഹായർത്ഥന തന്നെയാണ് .കാരണം കാരണം ശൈഖിന്റെയും, മുരീദിന്റെ യും ഇടയിലുള്ള മധ്യവർത്തിയാണ് നബി ﷺതങ്ങൾ.

ഇസ്തിഗാസയുമായി ബന്ധപ്പെട്ട മറ്റു നിരവധി കാര്യങ്ങൾ മഹാനവർകൾ മറ്റൊരു ഗ്രന്ഥമായ "തൊബഖാത്തു സുഗ് റ"യിൽ രേഖപ്പെടുത്തിയതായികാണാം.

ഇതിൽ നിന്നെല്ലാം വ്യക്തമാകുന്നത് കർമശാസ്ത്ര രംഗത്തുള്ള പ്രമുഖരും, അതുപോലെ തസവ്വുഫിന്റെ മേഖലയിൽ ആണ്ടിറങ്ങിയ മഹാരഥന്മാരായ പണ്ഡിതന്മാരും, ഹദീസ് പണ്ഡിതനായാലും, ഖുർആൻ വ്യാഖ്യാതാക്കൾ ആയാലും, അവരാരും തന്നെ അഭിപ്രായ വ്യത്യാസ ഭേദമന്യേ മുഹമ്മദ് നബി ﷺയോട് സഹായം ചോദിക്കണമെന്നും, തവസ്സുൽ ആക്കണമെന്നും നിർദ്ദേശിക്കുന്നതാണ്.

നാം പതിനാല് നൂറ്റാണ്ട് പുറകോട്ട് നോക്കുമ്പോഴും കാണാൻ കഴിയുന്ന ഒരു പരമമായ യാഥാർത്ഥ്യം ഇസ്തിഗാസയെ കണ്ണടച്ചു കൊണ്ട് ഇരുട്ടാക്കുന്നവർ സത്യത്തിൽ ഖുർആനും, ഹദീസും വലിച്ചെറിയുന്നതിന് തുല്യമാണ്.

ഇന്നുള്ള ഖുർആൻ സുന്നത്ത് എന്ന് പറയുന്നവർ മുൻഗാമികളിലൂടെ കടന്നു വന്നിട്ടുള്ളതാണ്. അവരെ നിഷേധിച്ചുകൊണ്ട് ഒരൊറ്റ മുജാഹിദിനും നിലവിൽ ഒരു ഹദീസ് പോലും സ്വീകരിക്കാൻ കഴിയാത്ത അവസ്ഥയിൽ എത്തിച്ചേരും.


ഇമാം മുഹമ്മദുൽ ബക് രി അൽ-കബീർ (റ) -- {ഹിജ്‌റ - 994}

*الامام محمد البکري الکبير 994ھ*

നബി ﷺതങ്ങളെ വിളിച്ചു കൊണ്ട് മഹാനവർകൾ പറയുകയാണ്

*بك انتصرت فانصرنى ، فمن تنصره لا يغلب*
*بك استشفعت فاشفع لي ، فمن ذنبى لك المهرب*
( *شواهد الحق ليوسف النبهاني* 📚)

ഓ നബിയെ ﷺ..തങ്ങളെ കൊണ്ട് ഞാൻ സഹായം തേടുന്നു എന്നെ സഹായിക്കണമേ തങ്ങൾ സഹായിക്കുന്നവൻ ഒരിക്കലും പരാജയപ്പെടുകയില്ല തീർച്ചതന്നെ .

നബിയെ ﷺ... തങ്ങളെ ക്കൊണ്ട് ഞാൻ ശുപാർശ തേടുന്നു തങ്ങൾ എനിക്ക് ശഫാഅത്ത് ചെയ്യേണമേ

{ശവാഹിദുൽ ഹഖ്} 

മുഴുവൻ ഭാഗങ്ങളും ഇവിടെ കൊടുക്കുന്നു

*الا يا خير مبعوث*
*له مولاه قد قرب*

*ومن بالعين أبصره* 
*فعنه قط لا يحجب*

*ويا من لا يفي شخص*
*بمدحته ولو أطنب*

*أقلني عثرة عظمت* 
*فإني ضاق بي المذهب*

*وخلصني وخصصني* 
*بسر من لا أسلب*

*أغث يا سيدي لهفي* 
*وإلا من له أذهب*

*وقل لي أنت في جاهي* 
*فلا تخش ولا تتعب*

*بك استنصرت فانصرني* 
*فمن تنصره لا يغلب*

*بك استشفعت فاشفع لي* 
*فمن ذنبي لك المهرب*

*ريحانة الألبا وزهرة الحياة الدنيا لشهاب الدين أحمد بن محمد بن عمر الخفاجي المصري الحنفي رحمه الله 📚 (ج – 2 ص : 235)*
*شواهد الحق ليوسف النبهاني رحمه الله 📚( ص : 271)*

വഫാത്തായ നബിﷺ വിളിച്ചു കൊണ്ട് സഹായം തേടുകയും ശുപാർശ ആവശ്യപ്പെടുകയുമാണ് മഹാനവർകൾ ചെയ്തിരിക്കുന്നത്.


ഇമാം മുഹമ്മദ് റംലി ( റ) --- {ഹി 919 -1004}

*الامام شمس الدين محمد الرملي رحمه الله*

പിൽക്കാല കർമശാസ്ത്ര പണ്ഡിതരിൽ അനിഷേധ്യ സ്ഥാനം നിലനിർത്തിയ മഹാ പാണ്ഡിത്യത്തിന്റെ കുലപതിയായിരുന്നു മഹാനായ ഇമാം റംലി (റ)

ആദ്യകാലത്ത് കേരള മുജാഹിദുകൾ "ഖാദിയാനി വാദ ഖണ്ഡന" പുസ്തകത്തിൽ ഇമാം റംലിയെ (റഹ്) മുജദ്ദിദ് ആയി കൊണ്ടുതന്നെയാണ് പരിചയപ്പെടുത്തിയിട്ടുള്ളത്.

പുത്തൻ വാദികൾ അടക്കം മുമ്പ് മഹത്വവൽക്കരിച്ചു അവതരിപ്പിച്ച മഹാനായ ഇമാം റംലി (റഹ്) ഇസ്തിഗാസയെ സംബന്ധിച്ചു വന്ന ഒരു ചോദ്യത്തിന് പ്രതികരിച്ചത് കാണുക.

ചോദ്യം ഇങ്ങനെയായിരുന്നു

*سئل رحمه الله: عما يقع من العامة من قولهم عند الشدائد يا شيخ فلان ، يا رسول الله ، ونحو ذلك من الاستغاثة بالأنبياء والمرسلين والأولياء والعلماء والصالحين ، فهل ذلك جائز أم لا، وهل للرسل والأنبياء والأولياء والصالحين والمشايخ إغاثة بعد موتهم، وماذا يرجح ذلك*؟

പൊതുജനങ്ങൾ പ്രയാസം എന്തെങ്കിലും വരുന്ന സമയത്ത് യാ റസൂലല്ലാ, യാ ഷെയ്ക്ക് (ജീലാനി ) എന്നൊക്കെ അമ്പിയാക്കളോടും, ഔലിയാക്കളോടും, സജ്ജനങ്ങളോടും സഹായതേട്ടം നടത്തുന്നത് കേൾക്കുന്നു ഇത് അനുവദനീയമാണോ❓അമ്പിയാക്കളും, ഔലിയാക്കളും അവരുടെ മരണശേഷം സഹായിക്കാൻ കഴിയുമോ കഴിയുമോ❓

ഇമാം റംലി (റ) കൊടുത്ത മറുപടി ഇങ്ങനെയാണ്

*فأجاب : بأن الاستغاثة بالأنبياء والمرسلين والأولياء والعلماء والصالحين جائزة ، وللرسل والأنبياء والأولياء والصالحين إغاثة بعد موتهم ، لأن معجزة الأنبياء وكرامات الأولياء لا تنقطع بموتهم

നിശ്ചയം അമ്പിയാക്കൾ, ഔലിയാക്കൾ, സ്വാലിഹുകൾ തുടങ്ങിയ മഹാന്മാരോട് ഇസ്തിഗാസ നടത്തൽ അനുവദനീയമാണ്. അമ്പിയാക്കളും, ഔലിയാക്കളും അവരുടെ വഫാത്തിനു ശേഷവും സഹായിക്കാൻ കഴിയും എന്തു കൊണ്ടെന്നാൽ അമ്പിയാക്കളുടെ മുഅ്ജിസത്തും, ഔലിയാക്കളുടെ കറാമത്തും അവരുടെ മരണശേഷം മുറിഞ്ഞു പോകുന്നതല്ല.

*أما الأنبياء فلأنهم أحياء في قبورهم يصلون ويحجون كما وردت به الأخبار وتكون الإغاثة منهم معجزة لهم، والشهداء أيضا أحياء شوهدوا نهاراً جهاراً يقاتلون الكفار. وأما الأولياء فهي كرامة لهم ، فإن أهل الحق على أنه يقع من الأولياء بقصد ويغير قصد أمور خارقة للعادة يجريها الله تعالى بسببهم

*فتاوى الرملي (بهامش فتاوى الكبرى 📚– ج 4 / ص : 382)

അമ്പിയാക്കളും, ഔലിയാക്കളും അവർ വഫാത്തിന് ശേഷവും സഹായിക്കും .അവർ ഭൂമിയിൽ നിസ്കരിക്കുന്ന വരായും ,ഹജ്ജ് ചെയ്യുന്നവരായും കാണപ്പെട്ടിട്ടുണ്ട്. ധാരാളം ഹദീസുകളിൽ വന്നത് പ്രകാരം അമ്പിയാക്കൾ ഖബറുകളിൽ നിന്നും സഹായിക്കുന്നത് അവരുടെ മുഅ്ജിസത്ത് കൊണ്ടാണ്. ശുഹദാക്കളും അവരും കബറിൽ ജീവിച്ചിരിക്കുന്നവരാണ് പകലിൽ തന്നെ അവർ ഇസ്‌ലാമിന്റെ വിരോധികളോട് യുദ്ധം ചെയ്യുന്നത് പലരും നേരിൽ കാണപ്പെട്ടിട്ടുണ്ട് ഔലിയാക്കളിൽ നിന്ന് ഇങ്ങനെ സംഭവിക്കുന്നത് അത് അവരുടെ കറാമത്ത് ആണ് -- {ഫതാവ റംലി}

വളരെ കൃത്യമായി സംശയങ്ങൾക്ക് യാതൊരു പഴുതും ഇല്ലാത്തവിധം ഇമാം റംലി (റഹ്) ഈ വിഷയത്തിന് മറുപടി നൽകിയതാണ് നാം മുകളിൽ കണ്ടത്.



ഇമാം മുല്ലാ അലിയ്യുൽ ഖാരി(റ) -- {ഹിജ്റ 930 -1014}

*المُلَّا علي القاري الهروي الحنفي رحمه الله*

മഹാനായ സ്വഹാബി ഇബ്നു ഉമർ (റ) കാലിന് പ്രയാസം വന്നപ്പോൾ നബിﷺതങ്ങളെ വിളിച്ച് സഹായം തേടിയ ഹദീസ് ഉദ്ധരിച്ചു കൊണ്ട് സ്വന്തം ഗ്രന്ഥമായ{ ശറഹു ശിഫയിൽ 📚} വിശദീകരിച്ചിരിക്കുന്നത് ബഹുമാനപ്പെട്ട ഇബ്നു ഉമർ (റ) വിളിച്ച ആ വിളി "ഇസ്തിഗാസയിലൂടെ നബി ﷺതങ്ങളോടുള്ള സ്നേഹം പ്രകടിപ്പിക്കുകയാണ്" എന്ന നിലക്ക് തന്നെയാണ്.


لابن السني *(أنّ عبد الله بن عمر رضي الله تعالى عنهما خدرت رجله) بفتح معجمة وكسر مهملة أي فترت عن الحركة وضعفت باجتماع عصبها من جهة كسل وفتور أصابها كأنها رجل ناعس ولم يذهب ما بها (فَقِيلَ لَهُ اذْكُرْ أَحَبَّ النَّاسِ إِلَيْكَ يَزُلْ عنك) بضم الزاء أي يزول عنك هذا الانقباض بسبب ما يترتب على ذكر المحبوب من الانبساط (فصاح) أي فنادى بأعلى صوته (يا محمّداه) بسكون الهاء للندبةوكأنه رضي الله تعالى عنه قصد به اظهار المحبة في ضمن الاستغاثة (فانتشرت) أي رجله في الفور
*شرح الملا علي القاري علی الشفا للقاضي عياض رحمهما الله 📚( ج - 2 / ص : 43 


ഏതായാലും വിളിച്ച വിളി തെറ്റാണെന്നോ, ശിർക്കാണെന്നോ, ഹറാമാണെന്നോ, അതല്ല കറാഹത്താണെന്നോ എന്നൊന്നുമല്ല പറഞ്ഞിരിക്കുന്നത് മറിച്ച് നബി ﷺ യോടുള്ള സ്നേഹ പ്രകടനമാണ് ആ സഹായാർത്ഥന യിലൂടെ മഹാൻ നടത്തിയിട്ടുള്ളത്.


ഇമാം അബ്ദുൽ  റഊഫ് മുനാവി (റ) -- {ഹിജ്റ - 1031}

മഹാനവർകൾ വളരെ വ്യക്തമായ രീതിയിൽ നബി ﷺ യെ വിളിച്ച് ഇസ്തിഗാസ ചെയ്യുന്നതാണ് നാം കാണുന്നത്.

അതിൽ ചില ഭാഗങ്ങൾ നോക്കുക

*يا عياثى من عداتى ، يا ملاذى فى حياتى*
*يا أنيسى فى مماتى ، راع حالى بالجمال*
*يا محمد يا حبيبى، يا محمد كت طبيبى*
*وأجرنى من لهيب ، ان أوزارى ثقال*

എൻറെ ജീവിതത്തിലെ അഭയ കേന്ദ്രവും, ശത്രുക്കളിൽ നിന്ന് എന്റെ സഹായിയും, എൻറെ വഫാത്തിന് ശേഷം എനിക്കുള്ള സമാധാനവുമായ നബിയെ ﷺ  ....,എന്റെ കാര്യങ്ങൾ തങ്ങൾ നിയന്ത്രിക്കണമേ... ഹബീബായ നബിയെﷺ തങ്ങൾ എന്റെ രോഗങ്ങൾ ചികിത്സിക്കണം ,എന്റെ ദോഷങ്ങൾ കുമിഞ്ഞു കൂടിയിരിക്കുന്നു. ഏതൊരാളും ഭയന്നു വിറയ്ക്കുന്ന നരകത്തിൽ നിന്ന് നബിയെ എന്നെ രക്ഷിക്കേണമേ.

(മൗലിദുൽ മുനാവ)

തുടർന്നുള്ള ഭാഗങ്ങൾ ഇങ്ങനെ വായിക്കാം

*عبد ضعيف يرتجى منك النجا ، من هول يوم فيه يشتد الظما*
*فهو المناوى الذليل المذنب ، يبغى رضاك ومن به يتقرب*
*أنا ابن محمد أدعى المناوى ، أنا من صالح الأعمال خالي*
*أنا العبد الذليل وأنت جاه ، أنا في العالمين سواك مالى*
*أنا يا مصطفى كثرت ذنوبى ، وأرجو العفو من مولى الموالي*
*فكن لي شافعا يا مصطفانا ، وعونا في المهمات الثقال*
*فمن لي أرتجيه لكشف ضرى ، وغوثي فى الشدائد والنوال*

ദാഹിച്ചു വലഞ്ഞു ബുദ്ധിമുട്ടാകുന്ന നാളിൽ ഈ അടിമയാകുന്ന മുനാവി- തങ്ങളിൽ ﷺ  നിന്ന് രക്ഷ പ്രതീക്ഷിക്കുന്നു. ഈ സാധുവായ മുനാവി അങ്ങയുടെ പൊരുത്തം ആഗ്രഹിക്കുകയും, തങ്ങളോട് അടുക്കുകയും ചെയ്യുന്നു.

എനിക്ക് സൽക്കർമ്മങ്ങൾ ഒന്നുമില്ല നബിയെ ﷺ .. ഞാൻ പാപിയാണ് ദോഷിയാണ് .അല്ലാഹു എന്റെ പാപം പൊറുത്തു തരാൻ ഞാൻ കൊതിക്കുന്നു.തങ്ങൾ എനിക്ക് ശുപാർശകളും ,എന്റെ വിഷമങ്ങളിൽ സഹായിയും ആകേണമേ... പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും ഉണ്ടാകുമ്പോൾ എന്നെ സഹായിക്കാൻ തങ്ങൾ അല്ലാതെ മറ്റാരുമില്ല നബിയെ ﷺ .

{മൗലിദുൽ മുനാവി}

വളരെ വ്യക്തമായി ഇമാം മുനാവി (റ) സ്വഹാബിയായ ഇബ്നു ഉമർ (റ) കാലിൻറെ പ്രയാസങ്ങൾ ദൂരീകരിക്കാൻ വേണ്ടിയും, അതുപോലെ സ്വഹാബിയായ ഉസ്മാന് ബിൻ ഹുനൈഫ് (റ) പറഞ്ഞു കൊടുത്തത് അനുസരിച്ചു അന്ധനായ വെക്തി അദ്ദേഹത്തിന്റെ കണ്ണിന് കാഴ്ച കിട്ടാൻ വേണ്ടി വഫാത്തായ നബിﷺയെ വിളിച്ചതും മുൻ ഭാഗങ്ങളിൽ കൊണ്ടു വന്നതാണല്ലോ! 

അതു പോലെ തന്നെ പാരത്രിക വിജയത്തിനും, രോഗശാന്തിക്കും അല്ലാഹു മാത്രമാണ് ഇലാഹ് എന്ന് ഉറച്ച വിശ്വാസത്തോടുകൂടി അവന്റെ ഹബീബായ നബിയോട് ﷺ ആവലാതി ബോധിപ്പിക്കുകയാണ് മഹാനായ ഇമാം മുനാവി (റ) ചെയ്യുന്നത്. ഇതിലൊന്നും മുസ്ലിം ലോകം ശിർക്കോ, ഹറാമോ കണ്ടിരുന്നില്ല അത് മുസ്ലിങ്ങളുടെ ശൈലി ആയിരുന്നു .അത് ശിർക്ക് ആണെന്ന് വിളിച്ചു കൂവുന്നത് സ്വഹാബികളെയും മുന്ഗാമികളെയും തള്ളി കളഞ്ഞ പുത്തൻവാദികൾ മാത്രം.


ഇമാം ഷിഹാബുദ്ദീൻ അഹമ്മദുൽ മുഖ്‌രി ( റ) -- {ഹിജ്‌റ 986 - 1041}

*شهاب الدين أحمد بن محمد المقري التلمساني رحمه الله*

മഹാനവർകൾ പറയുന്നു;

*فهو الوسيلة والملاذ إذا عرا - خطب وأضحى الكرب أمرا مذهلا*
*فلكم أغاث بجاهه ... أناله أقصى المرام مسهلا*
*يا خير خلق الله دعوة حائر - لم يتخذ إلاّ جنابك موئلا*
*صلى عليك الله يا نور الهدى - والآل والصحب الكرام ومن تلا*

*أزهار الرياض في لأخبار عياض📚 (ج- 3/ ص : 268-269)

നബി ﷺ ഏതു പ്രയാസങ്ങൾക്കും, വിഷമങ്ങൾക്കും അഭയ കേന്ദ്രമാണ് നബിﷺ തങ്ങളുടെ ജാഹ് കൊണ്ട് സഹായം ചോദിച്ച എത്രയോ പേർക്ക് അവിടുന്ന് സഹായം നൽകിയിട്ടുള്ളതാണ്. നബി ﷺതങ്ങളോട് സഹായം ചോദിച്ചാൽ ഏതു വലിയ പ്രയാസങ്ങളും, പ്രശ്നങ്ങളും എളുപ്പത്തിൽ തീരുമാനം ആവുന്നതാണ്. സൃഷ്ടികളിൽ ഏറ്റവും മഹാനായ നബിയെ ﷺ... ഈ വിഷമിക്കുന്ന എന്റെ വിളി തങ്ങൾ കേട്ടാലും ! തങ്ങളുടെ അടുക്കൽ അല്ലാതെ എനിക്ക് വരാൻ മറ്റൊരിടമില്ല നബിയെ ﷺ.

{അസ്ഹാറുർ രിയാളി ഫീ അഖ്ബാരി ഇയാള്}

വിശദീകരണങ്ങൾക്ക് പ്രസക്തമല്ലാത്ത വിധം കഴിഞ്ഞ 10 നൂറ്റാണ്ടിലും സ്വഹാബികളും, ഇമാമുകളും നടത്തിയ അതേ സഹായതേട്ടം തന്നെയാണ് മഹാനായ നബിﷺ തങ്ങളോട് ബഹുമാനപ്പെട്ട ഇമാം അഹമദുൽ മുഖ്‌രി (റ) നടത്തിയിട്ടുള്ളത്.


ഇമാം മുഹമ്മദ് ശൗബരി( റ) -- {ഹിജ്‌റ - 1069}

മഹാനായ ഇമാം റംലി (റ)യോട് ചോദിക്കപ്പെട്ട സമാനമായ ചോദ്യം തന്നെയാണ് ബഹുമാനപ്പെട്ട ഇമാം ശൗബരിയോട് (റ) ചോദിച്ചത് ചോദ്യം ഇങ്ങനെ

ഔലിയാക്കൾക്ക് കറാമത്ത് മരണ ശേഷവും ഉണ്ടാവുമോ, അവരുടെ കഴിവുകൾ മരണത്തോട് കൂടി ഇല്ലാതാകുമോ❓

*هل كرامات الأولياء ثابتة بعد موتهم؟ وهل تصرفهم منقطع بالموت أم لا ؟ وهل يجوز تقبيل توابيت الأولياء وأعتابهم ام لا

ഇമാം ശൗബരിയുടെ മറുപടി ഇങ്ങനെയായിരുന്നു

*كرامات الأولياء ثابتة وتصرفهم لا ينقطع بالموت ويجوز التوسل بهم ألى الله تعالى والاستغاثة بالانبياء والمرسلين والعلماء الصالحين بعد موتهم لأن معجزة الأنبياء وكرامات الأولياء لا تنقطع بموتهم

ഔലിയാക്കളുടെ കറാമത്തുകൾ മുറിഞ്ഞു പോവാതെ അവരുടെ വഫാത്തിന് ശേഷവും നില നിൽക്കുന്നതാണ്. അവരെ കൊണ്ട് അല്ലാഹുവിലേക്ക് ഇട തേട്ടം നടത്തലും, അമ്പിയാക്കളോടും, മുർസലീങ്ങളോടും, ഔലിയാക്കളോടും , സ്വാലിഹീങ്ങളോടും അവരുടെ വഫാത്തിന് ശേഷം സഹായം ചോദിക്കൽ അനുവദനീയമാണ്. അമ്പിയാക്കളുടെ മുഅ്ജിസത്തും ഔലിയാക്കളുടെ കറാമത്തും അവരുടെ മരണം കൊണ്ട് മുറിഞ്ഞു പോകുന്നതല്ല.

ഈ ചോദ്യവും, ഉത്തരവും ബഹുമാനപ്പെട്ട ഇമാം അബ്ദുൽ ഖനിയു നാബൽസി ജംഉൽ അസ്റാർ എന്ന ഗ്രന്ഥത്തിൽ കാണാവുന്നതാണ്.



ഇമാം ഇബ്രാഹീമുലഖ്‌ഖാനി (റ) -- {ഹിജ്‌റ - 1041}

*إبراهيم بن إبراهيم بن حسن أبو الإمداد اللَّقاني المالكي ـ*

*ليس للشدائد والغموم مما جر به المعتنون مثل التوسل به صلى الله عليه وسلم ومما جرب في ذلك قصيدتي الملقبة بكشف الكروب بملاقاة الحبيب والتوسل بالمحبوب التي أنشأتها باشارة وردت على لسان الخاطر الرحماني عند نزول بعض الملمات فانكشفت باذن خالق الارض والسموات وكاشف المهمات لا أله غيره ولا خير الاخيره وهي:

പ്രയാസങ്ങൾക്കും ഉൽക്കണ്ഠകൾക്കും ഉള്ള പരിഹാരങ്ങൾ നബി ﷺതങ്ങളുടെ തവസ്സുൽ പോലെ മറ്റൊരു കാര്യവും പരീക്ഷിക്കപ്പെട്ടത് ഇല്ല എന്നാണ് മഹാനവർകൾ ഗ്രന്ഥത്തിൽ എഴുതി വെച്ചത്.അതിൽ ഏറ്റവും ഫലം ചെയ്ത ഒന്നാണ് ഇമാം അവർകളുടെ "ഖസീദ" എന്ന് സ്വന്തമായി അനുഭവത്തിൻറെ വെളിച്ചത്തിൽ സാക്ഷ്യപ്പെടുത്തുന്നു

നബി ﷺതങ്ങളെ വിളിച്ചു കൊണ്ടു പറയുന്ന അതിലെ ദീർഘമായ വരികൾ ഇങ്ങനെ കാണാം;

*يا أكرم الخلق قد ضاقت بي السبل .ودق عظمي وغابت عني الحيل*
*ولم أجد من عزيزٍ أستجير به . سوى رحيم به تستشفع الرسل*
*مشمر الساق يحمى من يلوذ به .يوم البلاء إذا ما لم يكن بلل*
*غوث المحاويج إن محل ألم بهم .كهف الضعاف اذا ما عمها الوجل*
*مؤمل البائس المتروك نصرته . مكرم حين يعلو سره الخجل*
*كنز الفقير وعز الجود من خضعت .له الملوك ومن تخبو به الملل*
*من لليتامى ثمال يوم أزمتهم . وللارامل ستر سابغ خضل*
*ليث الكتائب يوم الحرب ان حميت .وطيسها واستحد البيض والاسل*
*من ترتجى في مقام الهول نصرته* . *ومن به تكشف الغماء والغلل*
*محمد ابن عبد الله ملجاؤنا . يوم التنادى إذا ما عمنا الوهل*
*الفاتح الخاتم الميمون طائره . بحر العطاء وكنز نفعه شمل*
*الله أكبر جاء النصر وانكشفت . عنا الغموم وولى الضيق والمحل*
*بعزمة من رسول الله صادقة . وهمة يمتطيها الحازم البطل*
*أغث أغث سيد الكونين قد نزلت .بنا الرزايا وغاب الخل والأهل*
*ولاح شيبي وولى العمر منهزما .بعسكر الذنب لايلوى به عجل*
*كن للمعنى مغيثا عند وحدته. وكن شفيعاله ان زلت النعل*
*فجملة القول أني مذنب وجل . وأنت غوث لمن ضاقت به السبل*
*صلى عليك الهى دائما أبدا*. *ما ان تعاقبت الضحواء والاصل*
*وآلك الغر والصحب الكرام كذا ...مسلما والسلام الطيب الحفل*

*عمدة المريد شرح جوهرة التوحيد 📚(ج- 4/ ص : 643-644)*

പ്രസക്തമായ വരികളുടെ അർത്ഥം ചുവടെ കൊടുക്കുന്നു

സൃഷ്ടികളിൽ ഏറ്റവും അത്യുന്നതരായ നബിയെ.... എന്റെ എല്ലാ തന്ത്രങ്ങളും വഴികളും ഇടുങ്ങിയിരിക്കുന്നു. നബിയെ..., എനിക്ക് ശുപാർശ ചോദിക്കാനും, അഭയം തേടാനും തങ്ങൾ അല്ലാതെ മറ്റാരുമില്ല.. ഏവരും പ്രയാസപ്പെടുന്ന അന്ത്യനാളിൽ തങ്ങൾ മാത്രമാണുള്ളത്

ഓ നേതാവായ നബിയെ... എൻറെ എല്ലാ കുടുംബങ്ങളും, സുഹൃത്തുക്കളും വിട്ടൊഴിഞ്ഞു പോകുന്ന ആ ദിവസം തങ്ങൾ എന്നെ സഹായിക്കണമേ

വ്യക്തമായ ഇസ്തിഗാസയും തവസ്സുലും ,അടങ്ങിയകാര്യങ്ങളാണ് ഇമാം ഇബ്രാഹീമുലഖ്‌ ഖാനി (റ) ചെയ്തിരിക്കുന്നത്.



ഇമാം അബ്ദുൽ ഗനിയ്യുനാബൽസി (റ) -- {ഹിജ്റ - 1143}

ഇമാം റംലി തങ്ങളോട് ചോദിക്കപ്പെട്ട ചോദ്യം ഉദ്ധരിച്ചുകൊണ്ട് പറയുന്നു

*وسئل العلامة الشهاب الرملى رحمه الله عما يقع من العامة من قولهم عند الشدائد : يا شيخ فلان ونحو ذلك ، فأجاب بان الاستغاثة بالأنبياء والمرسلين عليهم السلام والأولياء و العلماء و الصالحين جائزة. يقول مصنف هذة الرسالة يشير إليه قوله تعالى بطريق الأمر: ( يا ايها الذين امنوا اتقوا الله وابتغو اليه الوسيلة ) قال الشيخ الرملى : وللرسل والأنبياء والأولياء إغاثة بعد موتهم*

യാ ശൈഖ് മുഹിയിദ്ധീൻ (റ) ഇങ്ങനെയുള്ള വാക്കുകൾ പറഞ്ഞു പ്രതിസന്ധിഘട്ടങ്ങളിൽ സഹായം തേടുന്നതിന്റെ വിധി എന്താണെന്ന് ചോദിക്കപ്പെട്ട സമയത്ത് ഇമാം റംലി (റ) കൊടുത്ത മറുപടി അനുവദനീയമാണ് എന്നാണ്. 

എന്നാൽ എനിക്ക് (ഇമാം നാബൽസി) പറയാനുള്ളത് - يا ايها الذين امنوا اتقوا الله وابتغو اليه الوسيلة "ഓ സത്യവിശ്വാസികളേ നിങ്ങൾ അല്ലാഹുവിനെ ഭയപ്പെടുകയും അവനിലേക്ക് മധ്യവർത്തികളെ തേടുകയും ചെയ്യുക" എന്ന് ഖുർആൻ ആയത്ത് ഈ പറഞ്ഞതിലേക്ക് സൂചന നൽകുന്നുണ്ട് "ഇമാം റംലി പറഞ്ഞു അമ്പിയാക്കൾക്കും മുർസലുകൾക്കും ,ഔലിയാക്കൾക്കും അവരുടെ വഫാത്തിനു ശേഷം സഹായിക്കാൻ കഴിയും*

*واما التوسل بالأنبياء والأولياء فجائر إذ لا يشك في مسلم انه يعتقد فى سيدى أحمد أو غيره من الأولياء ان له ايجاد شيئ من قضاء مصلحة أو غيرها إلا بإرادة الله وقدرته

തുടർന്ന് മഹാൻ പറയുന്നത് കാണുക "അമ്പിയാക്കളെ കൊണ്ടും, ഔലിയാക്കളെ കൊണ്ടും തവസ്സുൽ ചെയ്യൽ അനുവദനീയമാണ്. കാരണം ഇമാം രിഫായി (റ) അതുപോലെ മറ്റ് ഔലിയാക്കളോട് അവർക്ക് അല്ലാഹു നൽകുന്ന കഴിവു കൊണ്ടല്ലാതെ സ്വന്തമായി വല്ലതും ഉണ്ടാക്കാൻ കഴിയുമെന്ന് ഒരു മുസ്ലിം വിശ്വസിക്കുമെന്ന് സംശയിക്കുക പോലും സാധ്യമല്ല. {ജംഉൽ അസ്റാർ}

വളരെ വ്യക്തമായി മുസ്ലിം ലോകം ഔലിയാക്കളെ വിളിച്ച് സഹായം തേടുമ്പോഴും അവരുടെ വിശ്വാസം എന്താണെന്ന് ഇമാം നാബൽസി (റ) ഇവിടെ വ്യക്തമാക്കുന്നു. അവരാരും തന്നെ സ്വന്തം കഴിവിന്റെ അടിസ്ഥാനത്തിൽ സഹായിക്കുകയാണെന്ന് ഒരു മുസ്ലിമും വിശ്വസിക്കുന്നില്ല. അതു കൊണ്ടു തന്നെ ഇത്തരം വിളികൾ ആരാധനയുടെ പരിധിയിൽ വരുന്നതുമല്ല.അതിൽ യാതൊരു അപാകതയും ഇല്ല .

ഇമാം നാബൽസിയുടെ ഇസ്തിഗാസ കാണുക

*يا أشرف الرسل ضاقت فأرسل الفرجا ، فاننى لك قد اضمرت الف رجا
*وانت ملجوئا فى كل حادثة ، من يلتجى لك يا سر الوجود نجا
*فكن لعبد الغنى عونا وكن سندا ، وانه فى حمى الاسلام قد ولجا

(📚 *شواهد الحق للنبهانى)

പ്രവാചകരിൽ ഏറ്റവും ശ്രേഷ്ഠരായ നബിയെ.... എന്റെ എല്ലാം വഴികളും പ്രയാസത്തിൽ ആയിരിക്കുന്നു. എനിക്ക് തങ്ങൾ വിശാലത നൽകേണമേ എൻറെ മനസ്സിൽ ആയിരം ആഗ്രഹങ്ങൾ ഞാൻ ഒളിപ്പിച്ചു വച്ചിട്ടുണ്ട് നബിയെ...

ഞങ്ങളുടെ മുഴുവൻ പ്രയാസങ്ങളിലും വിഷമങ്ങളിലും തങ്ങൾ മാത്രമാണ് ഞങ്ങളുടെ അഭയം അതു കൊണ്ട് എനിക്ക് തങ്ങൾ സഹായിയും, സംരക്ഷകനും ആകേണമേ..നാളെ മഹ്ശറയിൽ ഈ അബ്ദുൽ ഗനിയ്യിനു തങ്ങൾ ശഫാഅത്ത് കൊണ്ട് സഹായിക്കേണമേ.

{ശവാഹിദുൽ ഹഖ്}

ഇമാം നാബൽസി (റ) പ്രവാചക പ്രേമത്താൽ പുണ്യ നബിﷺതങ്ങളെ വിളിച്ച് ഇസ്തിഗാസ ചെയ്യുന്ന മുഴുവൻ ഭാഗം ചുവടെ കൊടുക്കുന്നു.

*يا أشرف الرسل ضاقت فارسل الفرجا*
*فانني لك قد أضمرت ألف رجا*
*أنت الحبيب الذي في القلب منزله*
*ومن محبته تستملك المهجا*
*وأنت ملجؤنا في كل حادثةٍ*
*من يلتجي لك يا سر الوجود نجا*
*أنت الرسول إلينا والشفيع بنا*
*يوم القيامة من أن نصطلي الوهجا*
*وأنت فضلتنا قدرا على أمم*
*مضت وعنا رفعت الإصر والحرجا*
*لولاك لولاك ما الأفلاك قد خلقت*
*والناس لولاك كانوا كلهم همجا*
*يا أشرف الرسل من أشكو الزمان له*
*إن لم تكن لي إذا خطب الزمان رجا*
*يا أشرف الرسل أثقال الذنوب بنا*
*أودت وقد تركتنا نخبط اللججا*
*يا أشرف الرسل مشتاق أضرّ به*
*طول البعاد وقاسى بالنوى وهجا*
*فكن لعبد الغني عونا وكن سنداً*
*فإنه في حمى الإسلام قد ولجا*
*وكن له شافعاً يوم الزحام فقد*
*أضحى بمدحك ما بين الورى لهجا*
*صلى وسلم مولانا عليك بلا*
*نهاية ما أتى صبح وزال دجى*

*شواهد الحق📚 ( ص – 275)

മഹാനായ ഇമാം നാബൽസി (റ) വ്യക്തമായ ഭാഷയിൽ തന്നെ നബിﷺ തങ്ങളെ വിളിച്ച് ഇസ്തിഗാസ ചെയ്യുന്നതാണ് നാം കാണുന്നത് . മുൻഗാമികൾ ആരും വിരോധിക്കാത്ത അവരാരും ശിർക്കാണെന്ന് പറയാത്ത കാര്യത്തിനു വേണ്ടിയാണ് ഇന്ന് പലരും ശിർക്കും,കുഫ്റും ആരോപിച്ച് നടക്കുന്നത്. അല്ലാഹു അത്തരം ആളുകളെയും സന്മാർഗ്ഗത്തിൽ എത്തിച്ചു കൊടുക്കട്ടെ.


ഇമാം അബ്ദുല്ലഹി ബിൻ ഹദ്ദാദ്(റ) --- {ഹിജ്‌റ 1044-1132}

സുന്നി സമൂഹത്തിന് സുപരിചിതമായ നാമമാണ് ഇമാം ഹദ്ദാദ് തങ്ങളുടേത് മഹാനവർകൾ നബിﷺ തങ്ങളെ വിളിച്ചു കൊണ്ട് പറഞ്ഞ വരികളിൽ പ്രസക്തമായത് ഇങ്ങനെ

*الا يا رسول الله انا قرابة ، وذرية جئناك للشوق والحب*
*وقفنا على اعتاب فضلك سيدى ، لتقبيل ترب حبذا لك من ترب*
*وقمنا تجاه الوجه وجه مبارك ، علينا به نسقى الغمام لدى الجدب*
*أتنياك زوارا نروم شفاعة ، إلى الله في محو الإساءة والذنب*

( *شفاء الفواد بزيارة خير العباد*📚 )

ഓ നബിയെ ﷺ... ഞങ്ങൾ തങ്ങളുടെ മക്കളുടെ പരമ്പരയിൽ പെട്ടവരാണ് തങ്ങൾ കിടക്കുന്ന സ്ഥലത്തുള്ള മണ്ണ് ചുംബിക്കാൻ വേണ്ടി തങ്ങളുടെ അടുക്കൽ ഞങ്ങളിതാ വന്ന് നിൽക്കുന്നു. വെള്ളമില്ലാതെ ബുദ്ധിമുട്ടിയ സമയങ്ങളിൽ തങ്ങളുടെ ശറഫാക്കപ്പെട്ട മുഖം കാരണം മഴ ലഭിച്ചിരുന്നു. തങ്ങളുടെ അടുക്കൽ ഞങ്ങളിതാ വന്ന് നിൽക്കുന്നു. ഞങ്ങളുടെ പാപങ്ങൾ പൊറുക്കപ്പെടാൻ വേണ്ടിയും,നബിﷺ തങ്ങളുടെ ശഫാഅത്ത് ഉദ്ദേശിച്ചുകൊണ്ട് ഞങ്ങളിതാ ഇവിടെ എത്തിയിരിക്കുന്നു.

{ *ديوان الحداد رضي الله عنه📚 ( ص : 37-38)*
*شفاء الفؤاد بزيارة خير العباد (ص : 146)*📚

പൂർണമായ വരികൾ താഴെ കൊടുക്കുന്നു

*أَلا يا رَسول اللَهِ إِنا قرابة*
*وَذرية جِئناكَ لِلشَوق وَالحُب*
*وَقَفنا تِجاه الوَجه وَجه مُبارك*
*عَلَينا بِهِ نَسقي الغَمام لَدى الجَدب*
*أَتيناكَ زوارا تَروم شَفاعة*
*إِلى اللَهِ في مَحو الإِساءَة وَالذَنب*
*وُفود وَزوار وَأَضياف حَضرَة*
*مَكرُمَة مُستَوطن الجُود وَالخَصب*
*وَفي النَفس حاجات وَثُمَ مَطالب*
*نُؤمل أَن تَقضي بِجاهك يا مُحبي*
*تَوجه رَسول اللَهِ في كُلِ حاجة*
*لَنا وَمهم في المَعاش وَفي القَلب*
*وَإِنَّ صَلاح الدِين وَالقَلب سَيدي*
*هُوَ الغَرض الأَقصى فيا سَيدي قُم بي*
*عَلَيكَ صَلاة اللَهِ يا خَير مَن تَلا*
*كِتاباً مُنيراً جاءَ بِالفَرض وَالنَدب*
*عَلَيكَ صَلاة اللَهِ يا خَير مُهتَد*
*وَهاد بِنور اللَهِ في الشَرق وَالغَرب*
*عَلَيكَ صَلاة اللَهِ يا خَير مَن دَعا*
*إِلى اللَهِ بَعدَ الرفق بِالسُمر وَالقَضب*


മുൻ കഴിഞ്ഞു പോയ നൂറ്റാണ്ടുകളിൽ സഹാബിമാർ മുതൽക് പിന്നീടിങ്ങോട്ട് കടന്നു പോയ മുഴുവൻ സ്വാലിഹീങ്ങളുടെ അതേ വഴിയിൽ തന്നെ സഞ്ചരിച്ചു കൊണ്ട് ഇമാം ഹദ്ദാദ് (റ) വ്യക്തമായി ഇസ്തിഗാസ നടത്തുന്നതാണ് നാം കണ്ടത് .ഇവരൊന്നും സ്വർഗത്തിൽ കടക്കാതെ മുൻഗാമികളെ തള്ളിയ ഒരു പുത്തൻ വാദിയും കാത്തിരിക്കേണ്ടതില്ല.


ഇമാം ഇസ്മായിൽ ഹിഖി (റ) -- {ഹിജ്‌റ - 1137}

*الشيخ إسماعيل حقي البروسوي*

പിൽക്കാല പണ്ഡിതന്മാരിൽ വളരെ പ്രശസ്തരാണ് മഹാനവർകൾ. ഇസ്തിഗാസയെയും, തവസ്സുലിനെയും സംബന്ധിച് തഫ്സീറിൽ ഇങ്ങനെ രേഖപ്പെടുത്തിയതായി കാണാം

*وهذا بخلاف التوجه الى روحانية الانبياء والأولياء وان كانو مخلوقين فإن الاستمداد منهم والتوسل بهم والانتساب اليهم من حيث انهم مظاهر الحق ومجالى انوراه ومرائى كمالاته وشفعائه فى الأمور الظاهرة والباطنة له غايات جليلة "وليس ذلك بشرك اصلا بل هو عين التوحيد ومطالعة الانوار من مطالعها ومكاشفة الأسرار من مصاحفها" اه

( *تفسير روح البيان 3/296* 📚 )

അമ്പിയാക്കളും, ഔലിയാക്കളും. അല്ലാഹുവിൻറെ ശുപാർശകരാണെന്ന നിലക്കും, അല്ലാഹുവുമായി ഏറ്റവുമടുത്ത മഹാന്മാരാണ് എന്ന നിലക്കും ഭൗതികവും, ആത്മീയവുമായ കാര്യങ്ങളിൽ അവരോട് സഹായം ചോദിക്കലും, അവരെ തവസ്സുൽ ചെയ്യലും വലിയ മഹത്തരം ഉള്ള കാര്യങ്ങളാണ് "അതൊരിക്കലും ശിർക്കല്ല മറിച്ച് തൗഹീദിന്റെ കണ്ണാണ്" (സത്തയാകുന്നു* ).  {തഫ്സീർ റൂഹുൽ ബയാൻ}


ഇമാം ശബ്റാവി (റ) --  {ഹിജ്‌റ - 1171}

*الإمام الشيخ عبد الله بن محمد بن عامر الشبراوى الشافعي*

മഹാനവർകൾ ഇസ്തിഗാസയുടെ ബന്ധപ്പെട്ട ഒരു ചരിത്രം റിപ്പോർട്ട് ചെയ്യുന്നു.

أن رجلا يقال له شمس الدين القعوينى كان ساكنا بالقرب من المشهد وكان معلم الكسوة الشريفة حصل له ضرب فى عينيه فكف بصره وكان كل يوم إذا صلى الصبح في مشهد الامام الحسين عليه السلام يقف على باب الضريح الشريف ويقول : يا سيدى انا جارك قد كفّ بصرى وأطلب من الله بواسطتك ان يرد عليّ ولو عينا واحدة ، فينما هو نائم ذات ليلة اذ راى جماعة اتوا الى المشهد الشريف فسال عنهم ، فقيل له هذا النبى والصحابة معه جاءوا لزيارة الحسين رضى الله عنه فدخل معهم ثم قال ما كان يقوله فى اليقظة فالتفت الحسين الى جده وذكر له ذلك على سبيل الشفاعة عنده فى الرجل فقال النبى يا عليّ كحّله فقال سمعا وطاعة وابرز من يده مكحلة ومرودا وقال له: تقدم حتى اكحلك فتقدم فلوث المرود ووضعه في عينه اليمنى فاحس بحرقان عظيم ، فصرخ صرخة عظيمة فاستقيظ منها وهو يجد حرارة الكحل في عينه ففتحت عينه اليمنى فصار ينظر بها إلى أن مات

*الاتحاف بحب الأشراف📚 ( ص : 203- 204)*

ഈ ചരിത്രം ഇങ്ങനെ ചുരുക്കി വായിച്ചെടുക്കാം

ഷംസുദ്ദീൻ എന്ന് പേരുള്ള ഒരു വ്യക്തി അദ്ദേഹത്തിന്റെ കണ്ണിനു കാഴ്ച്ച നഷ്ടപ്പെട്ടപ്പോൾ ബഹുമാനപ്പെട്ട ഹുസൈൻ (റ) വിന്റെ ഖബറിന്റെ അടുക്കൽ ചെന്ന് ഇങ്ങനെ പറയുകയുണ്ടായി; നേതാവായ ഹുസ്സൈൻ തങ്ങളെ, എന്റെ കണ്ണിൻറെ കാഴ്ച നഷ്ടപ്പെട്ടു കൊണ്ട് അങ്ങയുടെ അടുത്ത് ഇതാ വന്നിരിക്കുന്നു. അങ്ങയുടെ സഹായം കൊണ്ട് അല്ലാഹു എന്റെ കാഴ്ച തിരിച്ചു തരാൻ വേണ്ടി ചോദിക്കുന്നു. അതിനു ശേഷം അദ്ദേഹം ഉറങ്ങി പിന്നീട് അദ്ദേഹം കാണുന്ന സ്വപ്നത്തിൽ നബി ﷺ തങ്ങളും, സ്വഹാബത്തും അവിടെയെത്തി ആ മഹാന്മാരോട് കൂടി ഞാനും (ഷംസുദ്ദീൻ) ഹുസൈൻ തങ്ങളെ സിയാറത്ത് ചെയ്യുന്നതായിട്ടാണ് സ്വപ്നത്തിൽ കാണുന്നത് .ആ സമയവും നേരത്തെ ഉണർവിൽ ഹുസ്സൈൻ തങ്ങളോട് ചോദിക്കപ്പെട്ട അതേ ചോദ്യം ഷംസുദ്ദീൻ തന്റെ കണ്ണിന്റെ കാഴ്ച ശക്തി തിരിച്ചു കിട്ടാൻ വേണ്ടി സഹായം തേടി അപ്പോൾ ഹുസൈൻ(റ) നബി ﷺതങ്ങളോട് ഷംസുദ്ദീന് വേണ്ടി ശുപാർശ ചെയ്തു.

നബി ﷺതങ്ങൾ അതിനുശേഷം അലി (റ) വിനോട് ഇങ്ങനെ പറഞ്ഞു; കണ്ണിന് കാഴ്ചയില്ലാത്ത ഈ വ്യക്തിക്ക് സുറുമ ഇട്ടു കൊടുക്കുക. അതു പ്രകാരം അലി (റ) തങ്ങൾ ഷംസുദ്ദീന്റെ കണ്ണിന് സുറുമ ഇട്ടു കൊടുക്കുകയും ചെയ്തു .സുറുമ ഇട്ട സമയത്ത് അനുഭവപ്പെട്ട എരിച്ചിൽ കാരണം വെപ്രാളത്തിൽ ഉറക്കെ ശബ്ദിക്കുകയും അങ്ങനെ ശംസുദ്ദീൻ ഉറക്കത്തിൽ നിന്ന് ഉണരുകയും ചെയ്തു.

അതു വരെ കണ്ടത് മുഴുവൻ സ്വപ്നം ആയിരുന്നുവെങ്കിൽ ഉണർവിന് ശേഷവും കണ്ണിന് സുറുമയുടെ എരിവ് അദ്ദേഹത്തിന് അനുഭവപ്പെട്ടു. അതോടുകൂടി വലതുകണ്ണിന്റെ അദ്ദേഹത്തിൻറെ കാഴ്ച തിരിച്ചു ലഭിക്കുകയും മരണംവരെ അത് നിലനിൽക്കുകയും ചെയ്തു.
{അൽ ഇത്ഹാഫ് ബി ഹുബ്ബിൽ അഷ്‌റാഫ്}

ഇമാം സുബുക്കി (റ) പറഞ്ഞതുപോലെ മഹാൻമാരോട് സഹായം തേടുക മുസ്ലിം ലോകത്തിൻറെ സമ്പ്രദായം ആണെന്നത് ഒന്നുകൂടി ഊട്ടി ഉറപ്പിക്കപെട്ട സംഭവം കൂടിയായി ഇത് . മുത്ത് നബിﷺയുടെ പേരക്കുട്ടിയായ ഹുസൈൻ (റ) വിനെ സിയാറത് ചെയ്തു കൊണ്ട് ആവലാതി പറയുന്നു . ഹുസൈൻ തങ്ങൾ നബിﷺ തങ്ങളോട് ശുപാർശ ചെയ്യുകയും നബി തങ്ങളുടെ കല്പനപ്രകാരം അലി (റ) വേണ്ട കാര്യം ചെയ്തു കൊടുത്തപ്പോൾ കണ്ണിന് നഷ്ടപ്പെട്ട കാഴ്ച തിരിച്ചു കിട്ടുന്നതാണ് നാം കാണുന്നത് .


ഇമാം സ്വാവി ( റ) -- {ഹി 1175-1241}

العلامة الشيخ احمد بن محمد الصاوي المالكي رحمه الله

ബഹുമാനപ്പെട്ട ഇമാം അഹമ്മദ് സ്വാവി (റ) നബി ﷺ യുമായി ബന്ധപ്പെട്ടു സിയാറത്ത് ചെയ്യുന്ന കാര്യങ്ങൾ വിശദീകരിക്കുന്നത് കാണുക

*ثُمَّ يَأْتِي قُبَالَةَ الْقَبْرِ الشَّرِيفِ وَيَقُولُ: " السَّلَامُ عَلَيْك يَا سَيِّدِي يَا رَسُولَ اللَّهِ، السَّلَامُ عَلَيْك يَا سَيِّدِي يَا حَبِيبَ اللَّهِ، السَّلَامُ عَلَيْك يَا سَيِّدِي يَا أَشْرَفَ رُسُلِ اللَّهِ، السَّلَامُ عَلَيْك يَا إمَامَ الْمُتَّقِينَ، السَّلَامُ عَلَيْك يَا رَحْمَةً لِلْعَالَمِينَ، أَشْهَدُ أَنَّك رَسُولُ اللَّهِ بَلَّغَتْ الرِّسَالَةَ، وَأَدَّيْت الْأَمَانَةَ، وَنَصَحْت الْأُمَّةَ، وَكَشَفْت الْغُمَّةَ، وَجَلَيْت الظُّلْمَةَ، وَنَطَقْت بِالْحِكْمَةِ، صَلَّى اللَّهُ عَلَيْك، وَعَلَى آلِكَ وَأَصْحَابِك أَجْمَعِينَ ". ثُمَّ يَتَوَسَّلُ بِهِ فِي جَمِيعِ مَطْلُوبَاتِهِ. ثُمَّ يَنْتَقِلُ قُبَالَةَ قَبْرِ أَبِي بَكْرٍ وَيَقُولُ: " السَّلَامُ عَلَيْك يَا خَلِيفَةَ رَسُولِ اللَّهِ، السَّلَامُ عَلَيْك يَا صِدِّيقَ رَسُولِ اللَّهِ، أَشْهَدُ أَنَّك جَاهَدْت فِي اللَّهِ حَقَّ جِهَادِهِ، جَزَاك اللَّهُ عَنْ أُمَّةِ مُحَمَّدٍ خَيْرًا رَضِيَ اللَّهُ عَنْك وَأَرْضَاك، وَجَعَلَ الْجَنَّةَ مُتَقَلَّبَك وَمَثْوَاك، وَرَضِيَ اللَّهُ عَنْ كُلِّ الصَّحَابَةِ أَجْمَعِينَ، ثُمَّ يَتَوَسَّلُ بِهِ إلَى رَسُولِ اللَّهِ. ثُمَّ يَنْتَقِلُ قُبَالَةَ قَبْرِ عُمَرَ وَيَقُولُ: " السَّلَامُ عَلَيْك يَا صَاحِبَ رَسُولِ اللَّهِ، السَّلَامُ عَلَيْك يَا أَمِيرَ الْمُؤْمِنِينَ عُمَرَ الْفَارُوقَ، أَشْهَدُ أَنَّك جَاهَدْت فِي اللَّهِ حَقَّ جِهَادِهِ، جَزَاك اللَّهُ عَنْ أُمَّةِ مُحَمَّدٍ خَيْرًا، رَضِيَ اللَّهُ عَنْك وَأَرْضَاك، وَجَعَلَ الْجَنَّةَ مُتَقَلَّبَك وَمَثْوَاك، وَرَضِيَ اللَّهُ عَنْ كُلِّ الصَّحَابَةِ أَجْمَعِينَ ". ثُمَّ يَتَوَسَّلُ بِهِ إلَى رَسُولِ اللَّهِ. ثُمَّ يَخْرُجُ إلَى الْبَقِيعِ فَيُسَلِّمُ عَلَى أَهْلِهِ هَكَذَا، وَيَتَوَسَّلُ بِهِمْ إلَى رَسُولِ اللَّهِ فَلْتَحْفَظْ تِلْكَ الْآدَابَ فَإِنَّ مَنْ فَعَلَهَا مَعَ الشَّوْقِ وَفَرَاغِ الْقَلْبِ مِنْ الْأَغْيَارِ بَلَغَ كُلَّ مَا يَتَمَنَّى إنْ شَاءَ اللَّهُ تَعَالَى

{ *حاشية الصاوي رحمه الله على الشرح الصغير 📚 ج/2. ص- 72}

നബി ﷺ യുടെ ഖബർ ശരീഫിന്റെ അടുക്കൽ പോയി കൊണ്ട് "അസ്സലാമു അലൈക്ക യാ സയ്യിദി യാ റസൂലല്ലാ" ....അസ്സലാമു- "അലൈക്ക യാ സയ്യിദി യാ ഹബീബല്ലാഹ്" എന്ന് നബിﷺക്ക് സലാം ചൊല്ലിയ ശേഷം നിങ്ങളുടെ മുഴുവൻ കാര്യങ്ങൾക്ക് വേണ്ടിയും നബിﷺ തങ്ങളെ ഇടയാളരാക്കി ചോദിക്കുക.

അതിനുശേഷം അബൂബക്കർ സിദ്ദീഖ് (റ) ന്റെ അടുത്തുചെന്നു 

"അസ്സലാമുഅലൈക്ക യാ ഖലീഫ റസൂലല്ലാ" എന്ന് സലാം പറഞ്ഞ ശേഷം സിദ്ദീഖ് തങ്ങളെക്കൊണ്ട് നബിﷺ തങ്ങളിലേക്ക് തവസ്സുൽ ചെയ്യുക .പിന്നീട് ഒരല്പം നീങ്ങി "അസ്സലാമു അലൈക്ക യാ സ്വാഹിബ റസൂലല്ലാ" എന്ന് ഉമർ ബിൻ ഖത്താബ് തങ്ങൾക്ക് സലാം ചൊല്ലുക ശേഷം ഉമർ തങ്ങളെ കൊണ്ട് നബിﷺയിലേക്ക് തവസ്സുൽ ചെയ്യുക ഈ പറയപ്പെട്ട മര്യാദകൾ സിയാറത്ത് ചെയ്യുന്ന വ്യക്തി പാലിച്ചു കൊള്ളുക.  {അശ്ശറഹു സ്സ്വഗീർ}



ശൗക്കാനി  -- {ഹി 1173-1250}

*محمد بن علي بن محمد الشوكاني*

പുത്തൻ പ്രസ്ഥാനക്കാരെ സംബന്ധിച്ചെടുത്തോളം അവരുടെ വീരനായകനാണ് ശൗക്കാനി. ലോകത്താദ്യമായി മുസ്ലിം ഉമ്മത്തിന്റെ പ്രവർത്തനത്തിന് കടക വിരുദ്ധമായി നിസ്കരിക്കുമ്പോൾ നെഞ്ചത്ത് കൈ കെട്ടണം എന്ന് പഠിപ്പിച്ച വ്യക്തിയും കൂടിയാണ് ശൗകാനി. ഈ നിലക്ക് അറിയപ്പെട്ട ശൗക്കാനി അദ്ദേഹത്തിൻറെ ഗ്രന്ഥത്തിൽ സൂറത്തുന്നിസാഇലെ അറുപത്തിമൂന്നാം സൂക്തം

( *ولو انهم اذظلو أنفسهم جاءوك* )

വിശദീകരിച്ചുകൊണ്ട്എഴുതുന്നു

*متوسلين إليك منتصلين عن جناياتهم ومخالفاتهم فاستغفروا الله لذنوبهم وتضرعو اليك حتى كنت شفيعا لهم
( *فتح القدير للشوكانى 1/771* 📚)

ശുപാർശ തേടുന്നവരായും അവരുടെ പാപങ്ങളിൽ നിന്ന് ഒഴിവായവരായും അല്ലാഹുവിനോട് പൊറുക്കലിനെ ചോദിക്കുന്നവരായും തങ്ങൾക്ക് താഴ്ന്ന ചെയ്യുന്നവരായും അങ്ങയുടെ അടുക്കൽ വരികയും അങ്ങനെ നബിﷺതങ്ങൾ അവർക്കു ശുപാർശകർ ആവുകയും ചെയ്താൽ നിശ്ചയം അല്ലാഹു അവരുടെ ദോഷങ്ങൾ പൊറുത്തുകൊടുക്കുന്നതാണ്. { ശൗക്കാനി  -- ഫത്ഹുൽ ഖദീർ}

നബിﷺയോട് ശഫാഅത്ത് ചോദിക്കുന്നതിന് പ്രമാണമായി ഖുർആനിക ആയത്ത് ഉദ്ധരിക്കുകയാണ് സാക്ഷാൽ ശൗക്കാനി പോലും ചെയ്തിരിക്കുന്നത്.

*فإذا أصاب أحدكم شيء بأرض فلاة فليناد أعينوني يا عباد الله قال في مجمع الزوائد رجاله ثقات وفي الحديث دليل على جواز الاستعانة بمن لا يراهم الإنسان من عباد الله من الملائكة وصالحي الجن وليس في ذلك بأس كما يجوز للإنسان أن يستعين ببني آدم إذا عثرت دابته أو انفلتت

*تحفة الذاكرين📚 – للشوكاني ( ص : 202)

*"وفي الحديث دليل على جواز الاستغاثة بمن لا يراهم الإنسان من عباد الله من الملائكة وصالحي الجن" الخ
( *تحفة الذاكرين للشوكاني*📚 )

വിജനമായ സ്ഥലത്ത് വച്ചു വല്ലതും സംഭവിച്ചാൽ അല്ലാഹുവിൻറെ അടിമകളെ എന്നെ സഹായിക്കൂ എന്നു വിളിച്ചു പറയണം. ഈ ഹദീസ് സ്വീകാര്യയോഗ്യമായ പരമ്പരയോടെ ഇമാം ഹൈസമി ഉദ്ധരിച്ചിട്ടുണ്ട്.

ഈ ഹദീസിനെ കുറിച്ച് അദ്ദേഹം പറയുന്നത് മലക്കുകൾ, സ്വാലിഹായ ജിന്നുകൾ പോലെയുള്ളവരോട് സഹായം ചോദിക്കൽ അനുവദനീയമാണെന്നതിനു ഈ ഹദീസിൽ രേഖയുയുണ്ടെന്ന് ശൗക്കാനി രേഖപ്പെടുത്തി.

എല്ലാം കൊടുക്കുന്നവനും, തടയുന്നവനും അല്ലാഹുവാണെന്ന വിശ്വാസത്തോടെ അല്ലാഹുവിലേക്ക് നബി തങ്ങളെ ﷺ ഇടയാളരാക്കുന്നത് അനുവദനീയമാണെന്ന് ഹദീസിൽ തെളിവുണ്ടെന്ന് ഹദീസ് ഉദ്ധരിച്ചുകൊണ്ട് ശൗക്കാനി രേഖപ്പെടുത്തുന്നു.

പുത്തൻ വാദികൾ മഹാനാണെന്നും അവരുടെ നേതാവാണെന്നും പരിചയപ്പെടുത്തിയ സാക്ഷാൽ ശൗക്കാനിയാണിതൊക്കെ പറഞ്ഞതെന്ന് പ്രത്യേകം ഓർക്കുക.



ഇമാം ഉമർ ഖാദി (റ) -- { ഹിജ്റ -1177-1273 }


കേരളക്കരയുടെ അഭിമാനമാണ് ബഹുമാനപ്പെട്ട ഉമർഖാദി (റ). 1177 റബീഉൽ അവ്വൽ മാസം വെളിയങ്കോട് മഹാനവർകൾ ജനിച്ചു. പത്തു വയസ്സു കഴിഞ്ഞ ഉടനെ തന്നെ പൊന്നാനി ദർസിൽ ഷെയ്ഖ് മമ്മിക്കുട്ടി ഹസ്റത്ത് അവരുടെ അടുത്തു നിന്നും മതപഠനം തുടർന്നു. അറബി സാഹിത്യത്തിലും, കവിത രചനയിലും അത്യുന്നതിയിൽ ആയിരുന്നു ബഹുമാനപ്പെട്ട ഉമർഖാദി (റ).

ആത്മീയമായി ഏറെ ഉന്നതിയിൽ എത്തിയ മഹാനവർകൾ ഹിജ്റ 1209 ലെ ഹജ്ജ് വേളയിൽ മദീനയിൽ പോയി കൊണ്ട് ഹബീബായ നബിﷺ യെ വിളിച്ചു പാടിയ പദ്യങ്ങൾ പ്രസിദ്ധമാണ്. മഹാനുഭാവൻറെ കറാമത്ത് ഫലമായി റൗളാ ശരീഫ് വാതിലുകൾ അന്ന് തുറക്കപ്പെട്ട സംഭവം ഇന്നും പ്രസിദ്ധമാണ് ആ സന്ദർഭത്തിൽ നബിﷺ തങ്ങളെ വിളിച്ചു പാടിയ ഇസ്തിഗാസ നിറഞ്ഞു നിൽക്കുന്ന വരികൾ കാണുക.

* يَااَكْرَمَ الْكُـرَمَا عَـلىَ اَعْتَابِكُـمْ عُـمَرُالْفَقِيرُ الْمُرْتَجِي لِجَنَابِكُمْ*
*يَرْجُوالْعَطَاءَ عَلىَ الْبُكَاءِ بِبَابِكُمْ*
*وَالـدَّمْعُ مِنْ عَيْنَيْهِ سَـالَ سَجِـيمًـا*
*صَلُّوا عَلَيْهِ وَسَلِّمُوا تَسْلِيمًا*

لاَمِنْ كَرِيمٍ مِثْلُكُمْ لِلْمُرْتَجِي فِيمَنْ مَضَى قَبْلاً وَلاَ فِيمَنْ يَجِي وَأَنَا اللَّهِيفُ فَكُرْبَةً لِي فَرِّجِ 
حَيْرَانُ مِنْ ذَنْبِي اَسِفْتُ كَـظِيمًـا 
صَلُّوا عَلَيْهِ وَسَلِّمُوا تَسْلِيمًا

*مَاجَفَّ دَمْعٌ سَالَ مِـنْ عَيْنَيْنِ* 
*لَـكِنَّهُ يَجْرِي عَلىَ الْخَدَّيْنِ*
*مِنْ حُبِّ قَلْبِي سَيِّدَ الْكَوْنَيْنِ* 
*حَيًّاوَمَيْتاً فِي التُّرَابِ رَمِيمًـا* 
*صَلُّوا عَلَيْهِ وَسَلِّمُوا تَسْلِيمًا*

*اِذْ جِئْتُ طَيْبَةَ رَوْمَ زَوْرَةِ قَبْرِهِ* 
فَهُنـَاكَ كُنْتُ اَشُمُّ رَيَّا نَشْرِهِ اُغْمِيتُ مَدْهُوشًا لِهَيْبَةِ قَدْرِهِ
*حُبًّا وَاِنْ كُنْتُ الْمُسِيئَ اَثِيمًا* 
*صَلُّوا عَلَيْهِ وَسَلِّمُوا تَسْلِيمًا*

*فَعَلَيْكَ صَلىَّ اللَّهُ يَاخَيْرَ الْبَشَرْ* 
*اَزْكَى الصَّلاَةِ مَعَ السَّلاَمِ الْمُنْتَشِرْ*
*مِمَّنْ يُحِبُّكَ دَائِمًا عَاصٍ عُمَرْ بِهِمَـا مَفَازَ غَـدٍ حَـبَبْتُ عَـظِيمًـا* 
*صَلُّوا عَلَيْهِ وَسَلِّمُوا تَسْلِيمًا*

يَرْجُـو غَـرِيقٌ بِالذُّنُوبِ مُحِبُّكُمْ اَنْ تُنْقِذُوهُ وَعَنْهُ رَاضٍ رَبُّكُمْ 
*فَضْلاً فَبِالْمَؤْمُولِ يُحْظَى صَبُّكُمْ بِشَفَاعَـةٍ كُنْتُمْ لَـدَيْهِ زَعِيمًـا -صَلُّوا عَلَيْهِ وَسَلِّمُوا تَسْلِيمًا*
وَدُخُولَ جَنَّاتٍ اِلَـيْهَا *سَابِـقًـا مَعْ فَائِزِي مُدَّاحِ طَهَ لاَحِقًا* 
وَمَمَاتَ سَعْدٍ بِالشَّهَادَةِ نَاطِقًا *مُتَجَنِّبًا عَنِّى اللَّعِينُ رَجِيمًا* 
*صَلُّوا عَلَيْهِ وَسَلِّمُوا تَسْلِيمًا*

*صَلىَّ الإلَهُ عَلىَ النَّبِيِّ وَسَلَّمَا* 
*دَأْبًا كَمَا اَبْدَى الرَّشَادَ وَعَلَّمَا*
*اَعْدَادَ كُـلِّ مُـكَـوَّنَاتٍ كُـلَّمَـا حَجُّواالْعَتِيقَ وَزَمْزَمًا وَحَطِيمًا* 
*صَلُّوا عَلَيْهِ وَسَلِّمُوا تَسْلِيمًا*

*اَزْكَى صَلاَةٍ بِالـسَّلاَمِ تَعَـطَّرَتْ -تَغْشَى شَفِيـعَ الْمُذْنِبِينَ تَكَثَّرَتْ -عَمَّتْ وَآلاً وَالصِّحَابَ وَبَشَّرَتْ* 
*فَاحَتْ كَمِسْكٍ يُطْرِبُ الْخَيْشُومَا 
صَلُّوا عَلَيْهِ وَسَلِّمُوا تَسْلِيمًا*

وَعَلَيْكَ *حُبًّا يَارَسُولَ اللَّهِ مِنْ عِنْدِ ذَالْعَاصِي صَلاَةُ اللَّه*
*مَعَـهَا تَحِيَّتُهُ سَلاَمُ اللَّهِ* 
*اِجْلاَلَ قَدْرِكَ عَاشِقًا تَفْـخِيمًـا 
صَلُّوا عَلَيْهِ وَسَلِّمُوا تَسْلِيمًا*

ഉന്നദരിൽ അത്യുന്നദരനായ നബിയേ...,ﷺ അങ്ങയുടെ അനുഗ്രഹംആവശ്യമുള്ളവനും, കൂടുതൽ ആഗ്രഹിക്കുന്നവനുമായ ഫഖീറായ ഉമറിതാ അങ്ങയുടെ ഉമ്മറപ്പടിയിൽ വന്നു നിൽക്കുന്നു.

ഇരു കണ്ണുകളിൽ നിന്നും കണ്ണുനീർ ധാര ധാരയായി ഒഴുകുന്ന നിലയിൽ അങ്ങയുടെ വാതിൽക്കൽ നിൽക്കുന്നത് അവിടുത്തെ ഔദാര്യം പ്രതീക്ഷിച്ചു കൊണ്ടാണ്’ നബിയേ.... അനുഗ്രഹം ചോദിച്ചു വരുന്നവർക്ക് അങ്ങയെ പോലെ ഔദാര്യം നൽകുന്നവർ മുൻ കഴിഞ്ഞു പോയവരിലും, ഭാവിയിൽ വരാനുള്ളവരിലുമില്ലനബിയേ..

ഞാൻ ജീവിച്ചിരിക്കുന്ന കാലത്തും മണ്ണിടിഞ്ഞ് പോയാലും ഇരു ലോക നേതാവായ അങ്ങയോടുള്ള എന്റെ ഹൃദയത്തിൽ രൂഢമൂലമായ സ്‌നേഹം മൂലം എന്റെ കണ്ണുകളിൽ നിന്നും പ്രവഹിച്ച കണ്ണുനീർ വറ്റിയിട്ടില്ല നബിയേ....

അവിടുത്തെ പരിശുദ്ധമായ ഖബ്ർ സന്ദർശിക്കുവാനുദ്ദേശിച്ച് മദീനയിൽ വന്നപ്പോൾ ആ പരിമളം ആസ്വദിച്ച് പുണ്ണ്യ നബിയുടെ വിശുദ്ധ റൗളയുടെ അരികെ ഞാൻ കുറേ നേരം നിന്നു പോയി നബിയേ.... വിശുദ്ധ നബിയുടെﷺ മഹിത സ്ഥാനത്തിന്റെ ഭാവ്യതയാല്‍ സ്നേഹത്തോടെ, തെറ്റ് ചെയ്ത പാപി ആണെങ്കിലും ഞാന്‍ പരിഭ്രമിച്ചു ബോധ രഹിധനായിരിക്കുന്നു.

മനുഷ്യരിൽ ഉത്തമരായ നബിയെ.... തങ്ങളുടെ പേരിൽ അല്ലാഹു സ്വലാത്ത്, സലാം വർഷിക്കട്ടെ .... നബിയെﷺ തങ്ങളെ സ്നേഹിക്കുന്നവരുടെ കൂട്ടത്തിലാണ് പാപിയായ ഈ ഉമർ ഈ സ്നേഹം കൊണ്ട് ഞാൻ ഉദ്ദേശിക്കുന്നത് നാളത്തെ വിജയമാണ്.

നബിﷺ തങ്ങളുടെ മുഹിബ്ബായ പാപിയായ ഈ ഉമറിനെ നബിﷺ തങ്ങൾ രക്ഷപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നു. അങ്ങയുടെ റബ്ബ് ഈ ഉമറിനെ തൊട്ട് തൃപ്തി പെടണമെന്നും ഞാൻ ആഗ്രഹിക്കുന്നു .. നബിയെ.... തങ്ങളുടെ ഔദാര്യം ചൊരിയണം എന്നിലേക്ക്.. നബിﷺ തങ്ങളെ പ്രിയം വെക്കുന്ന ആളുകൾ അവരുടെ ആഗ്രഹങ്ങൾ സഫലമാകും നബിയെ തങ്ങളുടെ ശുപാർശ കൊണ്ട്...

"പാപിയായ ഈ ഉമറിനെ നബിയെ തങ്ങൾ രക്ഷിക്കണം, കൂടെ അല്ലാഹുവിൻറെ തൃപ്തി കരസ്ഥമാക്കി തരികയും വേണം. നബിയെ.... തങ്ങളെ കൊണ്ട് സ്വർഗത്തിലേക്കുള്ള മുൻ കടന്നുള്ള പ്രവേശനവും പാപിയായ ഉമർ ആഗ്രഹിക്കുന്നു" ഇതോടുകൂടി ഷഹാദത്ത് ഉച്ചരിച്ചു കൊണ്ടുള്ള വിജയത്തിൻറെ മരണവും ഞാൻ ആഗ്രഹിക്കുന്നു നബിയെ.*
(ഖസ്വീദത്തുൽ ഉമരിയ)

സ്ഥലപരിമിതി കാരണം ചുരുക്കുന്നു. ഉമർ ഖാദി (റ) 1273 റമദാൻ മാസം വഫാത്തായി കേരളത്തിന് ആത്മീയ ചൈതന്യം നൽകിക്കൊണ്ട് മഹാനവർകൾ കിടക്കുന്നത് വെളിയങ്കോട് എന്ന സ്ഥലത്താണ്.

മക്ക മുതൽ മലപ്പുറം വരെ - മഷ് രിക്ക് മുതൽ മഗ്‌രിബ് വരെ മുസ്ലിം ലോകത്ത് കഴിഞ്ഞ മഹാരഥന്മാർ ഒക്കെയും ഒരു മനുഷ്യൻറെ ഏറ്റവും വലിയ വിജയമായ പാരത്രിക ലോകത്തിൻറെ മോക്ഷത്തിന് വിനയാന്വിതനായി നബി ﷺ യുടെ അടുക്കൽ വന്നു സഹായം തേടുന്നതാണ് തുടക്കം മുതൽ ഇതു വരെയും കണ്ടത്.

മഹാനരായ ഉമർ ഖാളി ഹബീബായ നബിﷺ തങ്ങളോട് നടത്തുന്ന ശഫാഅത്തും, ഇസ്തിഗാസയും കാണുക

*يا أكرمَ الخَلْقِ وَيَا مَنْ يَفْتَقِر -كُلٌّ إِلَيْهِ لِجَاهِهِ يَوْمَ الْحَشْرِ*
*لاَ تَنْسَنِي إِذذّاكَ فِي تِلْكَ الضَّرَرِ -قَدْ جِئْتُ بَابَكَ رَاجِيًا نَيْلَ الظَّفَرِ*
*بِنَوَالِكُمْ يَا مُصْطَفَى لاَ يَنْكَسِرْ- قَلْبِي بِعَوْدِي خَائِبًا مَعَ مَنْ خُسِرْ*
*لَوْ جا إلَى الْكُرَمَاءِ مَنْ يَشْكُو الْعُسْرَ -بالاِفْتِقَارِ فَلاَ يَعُودُ بِلاَ يُسْر*
*هَلْ مِنْ كَرِيمٍ مِثْلُكُمْ فِيمَنْ غَبَرْ- أَوْ مَنْ يَجِي لاَلاَ وَحقِّ الْمُقْتَدِرْ*
*فَامْنُنْ عَلَيَّ بِماَ بِهِ قَلْبِي تَسُرُّ- وأَنَا اللَّهِيفُ السّائِلُ الشَّاكِي الْفَقْرْ*
*حَاشَاكَ تَنْهَرُ سَائِلاً جَا بِالْوِزْرْ- بِالرَّدِّ عَنْكَ لِذَنْبِهِ طُولَ الدَّهْرِ*
*يَا سَيّدِي جُدْ لِي فَجُودُكَ مُنْتَظَرْ- لِلْمُرْتَجِي لاَ سِيَّماَ أَهْلَ الْفَقْرْ*
*مَا لِي سِوَى مَدْحِي وَحُبِّي مِنْ ذُخْر- فَهُمَا الذَّخِيرَةُ لِي وَنِعْمَ الْمُذَّخَرْ*
*بِهِمَا رَجَائِي أنّ عَيْني قَدْ تَقَرّ- إِذْمَا يُقَابَلُ كُلُّ سَاعٍ بِالأجْر*

*من كتاب نفائس الدرر 📚– لعمر القاضي البلنكوتي رحمه الله

സൃഷ്ടികളിൽ ഏറ്റവും ഉത്തമരായ നബിയെ...ﷺ വിചാരണ ദിവസം മുഴുവൻ ആളുകളും പ്രതീക്ഷയർപ്പിക്കുന്ന നബിയെ..

ആ ഒരു വേളയിൽ എല്ലാവരും ബുദ്ധിമുട്ട് അനുഭവിക്കുന്ന അവസരത്തിൽ ഈ ഉമറിനെ മറക്കരുത് നബിയേ...ﷺ വിജയം ലഭ്യമാകും എന്ന പ്രതീക്ഷയിലാണ് ഞാൻ തങ്ങളുടെ വാതിൽക്കൽ വന്നിട്ടുള്ളത് നബിയെ..ﷺ

ഹൃദയം തകർന്നു കൊണ്ട് പരാജയപ്പെടുന്ന ആളുകളിൽ ഞാൻ പെടരുത്

കഴിഞ്ഞു പോയ ആളുകളിലും, ഇനി വരാനിരിക്കുന്നവരിലും നബിയെ തങ്ങളെപ്പോലെ ﷺ ഔദാര്യം ഉള്ളവർ മറ്റാരുമില്ല. അതു കൊണ്ടു തന്നെ എൻറെ കാര്യങ്ങൾ എളുപ്പമാകും എന്ന് കരുതി കൊണ്ടാണ് ഞാൻ ഇവിടെ വന്നിരിക്കുന്നത്

എൻറെ ഹൃദയം സന്തോഷം ആകുന്ന എന്തുണ്ടോ അതു കൊണ്ട് നബിയെ തങ്ങൾ ﷺഎനിക്ക് ഗുണം ചെയ്യണം ഫക്കീർ ആയ ഉമറിൻറെ അപേക്ഷയാണിത്

ദീർഘ കാലം പാപ ഭാരത്താൽ തങ്ങളുടെ അടുക്കൽ വന്ന ഒരാളെയും നബിയെ തങ്ങൾ ﷺ തിരിച്ചു അയക്കുക ഇല്ല..

എൻറെ നേതാവായ നബിയെ.... തങ്ങളുടെ ഔദാര്യം എനിക്ക് നൽകേണമേ കാരണം അത് പ്രതീക്ഷിക്കുന്നവന് പ്രതീക്ഷ നൽകുന്ന ഒന്നാണ്.

നബിയെ.... തങ്ങളെ ﷺപറ്റിയുള്ള മദ്ഹ് പറയലും, തങ്ങളോടുള്ള സ്നേഹവും അല്ലാതെ മറ്റൊന്നും ഈ ഉമറിൻറെ കയ്യിലില്ല. ഈ പറയപ്പെട്ട രണ്ടു കാര്യങ്ങളാണ് ഏറ്റവും വലിയ സൂക്ഷിപ്പ് സ്വത്ത് അതാകട്ടെ അത് വളരെ നല്ലതും ആകുന്നു.

മേൽ പറയപ്പെട്ട രണ്ടു കാര്യം കൊണ്ട് എൻറെ കണ്ണ് കുളിർമ ആകുക മാത്രമാകുന്നു ഈ ഉമറിൻറെ പ്രതീക്ഷ

ആത്മീയ രാജവീഥിയിൽ നിറഞ്ഞു നിന്ന മഹാനായ ഉമർഖാളി നബിﷺ തങ്ങളോട് നേരിട്ട് നടത്തിയ ഇസ്തിഗാസയാണ് നാം കണ്ടത്. സ്വഹാബികൾ മുതൽക്ക് മുസ്ലിം ലോകം ചെയ്തതും ഇന്നും ചെയ്തു കൊണ്ടിരിക്കുന്നതും ഇതു തന്നെ. എൻറെ നിലവാരത്തിലാണ് നബി തങ്ങളും ﷺ എന്ന് ചിന്തിക്കുന്ന മൂഢൻ മാർക്ക് മാത്രമേ ഇത്തരം നഗ്നമായ സത്യങ്ങൾക്ക് എതിരെ കണ്ണടക്കാൻ കഴിയുകയുള്ളൂ.



ഇമാം ഇബ്രാഹിം ബാജൂരി (റ) -- {ഹിജ്‌റ 1198-1277}


*إبراهيم بن محمد بن أحمد الشافعي الباجوري*

മുൻ കഴിഞ്ഞ പല മഹാന്മാരായ ഇമാമുകളുടെയും ശൈലിയായിരുന്നു അവർ തുടക്കം കുറിക്കുന്ന കിതാബിൻറെ ആമുഖത്തിൽ നബിﷺ തങ്ങളെ തവസ്സുൽ ചെയ്‌തും ,ശഫാഅത്ത് ചോദിച്ചു കൊണ്ടും ഗ്രന്ഥരചന ആരംഭിക്കുക എന്നത്.

അതേ വഴിയിൽ തന്നെ മഹാനായ ഇമാം ഇബ്രാഹിം ബാജൂരി (റ) അവർ സ്വന്തം കിത്താബിന്റെ ആരംഭത്തിൽ എഴുതുന്നത് കാണൂ.

*والله أسأل وبنبيه أتوسل أن تحل محل القبول إنه خير مأمول وأكرم مسئول

*تحفة المريد حاشية البيجوري على جوهرة التوحيد 📚( ص : 22)

"ഞാൻ എഴുതുന്ന ഈ കിതാബ് അല്ലാഹുവിൻറെ മാർഗത്തിൽ ആയിത്തീരാൻ വേണ്ടി ഞാൻ അല്ലാഹുവിനോട് താണു കേണ് പ്രാർത്ഥിക്കുകയും അവന്റെ ഹബീബായ മുത്ത് നബി ﷺ യെ ഇടയാളനാക്കുകയും ചെയ്യുന്നു"



ഇമാം അബ്ദുൽ ഹമീദ് ശർവാനി (റ) -- {ഹിജ്റ -1292}

*عبد الحميد الشرواني*

നബി ﷺ യെ സിയാറത്ത് ചെയ്യുന്ന വിധം രേഖപ്പെടുത്തിയത് മഹാനവർകൾ ഇങ്ങനെയാണ്

*ثم اتى القبر الشريف فقال السلام عليك يا رسول الله السلام عليك يا ابا بكر السلام عليك يا أبتاه ثم يرجع الى موقفه الاولة قبالة وجهه صلى الله عليه وسلم ويتوسل به في حق نفسه ويستشفع به الى ربه ثم يستقيل ويدعو لنفسه ولمن شاء كن المسلمين

*حاشية الشرواني على تحفة المحتاج📚 ( ج-4 / ص : 145)

നബിﷺതങ്ങളുടെ ഖബർ ശരീഫിന്റെ അടുക്കൽ പോയി നിന്ന് "അസ്സലാമു അലൈക്ക യാ റസൂലല്ലാ "എന്ന് സലാം ചൊല്ലുകയും തുടർന്ന് ബഹുമാനപ്പെട്ട അബൂബക്കർ സിദ്ധീക്ക് തങ്ങൾക്കും ,ഉമർ തങ്ങൾക്കും സലാം ചൊല്ലി പിന്നെ മഹാനായ നബിﷺ തങ്ങളുടെ ഖബറിന്റെ ഭാഗത്തേക്ക് മുഖം തിരിച്ചു സ്വന്തം ശരീരത്തിന് വേണ്ടിയും, മുഴുവൻ മുസ്ലിമീങ്ങൾക്ക് വേണ്ടിയും നബി തങ്ങളോട് ശഫാഅത്ത് ചോദിക്കണം --- {ഹാശിയത്തു ശർവാനി}


ഇമാം അബ്ദുൽ ഖാദിർ ജസാഇരി അൽ ഹസനി (റ) -- {ഹി 1223- 1300}

*عبد القادر بن محيي الدين الحسني*

മഹാനവർകൾ നബിﷺ തങ്ങളെ വിളിച്ചു കൊണ്ട് പാടുകയാണ്.

*يا سيدي يا رسول اللّه يا سندي*
*ويا رجائي ويا حصني ويا مددي*
*ويا ذخيرة فقري يا عياذيَ يا*
*غوثي ويا عدتي للخطب والنكد*
*يا كهف ذلي ويا حامي الذمار ويا*
*شفيعنا في غد أرجوك يا سندي*
*لا علم عندي أرجِّيه ولا عمل*
*أمام نجواي من هدى ومن رَشَد*
*أبغي رضاك ولا شيء أقدمه*
*سوى افتقاري وذلّي واصفرار يدي*
*إن أنت راض فيا فخري ويا شرفي*
*ماذا علي إذا واليت من أحد*

*ديوان عبد القادر الجزائر ي📚 ( 184)

നീണ്ട വരികളിൽ നിന്നും പ്രസക്തമായ ഭാഗങ്ങൾ താഴെ ചേർക്കുന്നു

*يا سيدى يا رسول الله يا سندى ، ويارجائى ويا حصنى ويا مددي*
*لا علم عندى ارجيه ولا عملى ، امام نجوى من هذى ومن رشد*
*ابغى رضاك ولا شيئ اقدمه ، سوى افتقارى وذلى واصفرار يدى*

എന്റെ നേതാവും അവലംബവും ആയ നബിയെ ﷺ....എന്റെ പ്രതീക്ഷയും അഭയ കേന്ദ്രവും സഹായിയുമായ നബിയെ ﷺഎനിക്ക് രക്ഷപ്പെടാൻ പറ്റും എന്ന് പ്രതീക്ഷിക്കപ്പെടുന്ന ഒരു അറിവും, ഇബാദത്തും എന്റെ കയ്യിലില്ല. വിവേകവും, സന്മാർഗ്ഗവും ഇങ്ങനെ നിർത്താൻ പറ്റിയതൊന്നും എന്റെ കയ്യിലില്ല. അതുകൊണ്ട് തീർച്ചയായും നബിയെ തങ്ങളുടെ ﷺ പൊരുത്തം ഞാൻ തേടുന്നു. എന്റെ കഴിവു കേടും നിന്യതയും അങ്ങയിലേക്കുള്ള എൻറെ ആവശ്യകതയല്ലാതെ മറ്റൊന്നും എന്റെ മുന്നിലില്ല. അതുകൊണ്ട് നബിﷺ തങ്ങളുടെ പൂർണ്ണമായ തൃപ്തിയും പൊരുത്തവും ഞാൻ ആഗ്രഹിക്കുന്നു അതാണെന്റെ പ്രതീക്ഷ.


ഇമാം ഹസൻ അദവി (റ) --- {ഹി-1221 -1303}

*الشيخ حسن العدوي الحمزاوي*

ഹുസൈൻ (റ) വിൻറെ ഖബർ സിയാറത്ത് ചെയ്യുന്നതിനെ സംബന്ധിച്ചു മഹാനവർകൾ രേഖപ്പെടുത്തി

*وأعلم انه ينبغى كثرة الزيارة لهذا المشهد العظيم متوسلا به الى الله ويطلب من هذا الإمام ما كان يطلب منه فى حياته فانه باب تفريج الكروب فبزيارته يزول من الخطب الخطوب ويصل الى الله بانواره والتوسل به كل قلب محجوب

{ *مشارق الانوار في فوز أهل الاعتبار ( ص : 87)📚

മഹാനായ നബിﷺ യുടെ പേരക്കുട്ടിയായ ഹുസൈൻ (റ) നെ കൂടുതലായി സിയാറത്ത് ചെയ്തു മഹാനവർകളെ കൊണ്ട് അല്ലാഹുവിലേക്ക് തവസ്സുൽ ആകുകയും ജീവിത കാലത്ത് ഹുസ്സൈൻ തങ്ങളോട് ചോദിച്ചിരുന്നതു പോലെ ആവശ്യങ്ങൾ തേടുകയും വേണം.

കാരണം വിഷമങ്ങൾ അകറ്റാനുള്ള വാതിലുകളാണ് ഇത്തരം മഹാന്മാർ. മഹാനായാ ഹുസൈൻ (റ) വിനെ സിയാറത്ത് ചെയ്താൽ എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടുകയും, അവരെ തവസ്സുൽ ആക്കുന്നത് വഴിയും, അവരുടെ ഈമാനിക പ്രകാശം കൊണ്ടു എല്ലാ ഹൃദയങ്ങൾക്കും ഉന്മേഷവും സമാധാനവും കൈവരിക്കാൻ സാധിക്കുകയും ചെയ്യും.
{മശാരീഖുൽ അൻവാർ}


ഇമാം അബ്ദുൽ ഹയ്യ് ലഖ്‌നവി(റ) -- ഹിജ്‌റ 1264 -1304

*العلامة عبد الحي اللكنوي الأنصاري (1264 - 1304 هـ)*

സമകാലീന പണ്ഡിതരിൽ പ്രഗത്ഭരാണ് മഹാനവർകൾ. മുൻഗാമികളായ ഇമാം നവവി തങ്ങളെപ്പോലെ പല പ്രമുഖ മഹത്തുക്കളും അവരുടെ ഗ്രന്ഥരചന തുടങ്ങുമ്പോൾ ചെയ്ത അതേ കാര്യം തന്നെയാണ് മഹാനും ചെയ്തിരിക്കുന്നത് . സ്വന്തം കിത്താബ് രചിക്കുന്നതിന്റെ ആമുഖത്തിൽ ഇങ്ങനെ എഴുതി.

*وكثيرا ما يختلج في قلبي اشرح كتابا في الحديث واكشف اسراره بالكشف الحثيث باعثا لرضا نبينا شفيع المذنبين ورضاه رضا رب العالمين عسى الله أن يجعلنى ببركته من الصالحين
{ *التعليق الممجد على موطأ الإمام مالك رحمه الله ( مقدمة الشارح) 📚 }

നബി ﷺ യുടെ "ശുപാർശയും, പൊരുത്തവും" (തൃപ്തി)ചോദിച്ചു കൊണ്ടും, അതിന്റെ ബറക്കത്തു കൊണ്ട് എന്നെ സ്വാലിഹീങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തട്ടെ എന്നാഗ്രഹിച്ചു കൊണ്ടുമാണ് ഞാൻ ഒരു പാട് കാലമായി ആഗ്രഹിച്ച ഹദീസ് വ്യാഖ്യാന ഗ്രന്ഥം എഴുതാൻ തുടങ്ങുന്നത്.
{തഹ് ലീഖുൽ മുമജ്ജദ്}

അല്ലാഹുവിൻറെയും, റസൂലിന്റെ പൊരുത്തമാണ് സത്യ വിശ്വാസികൾ ആഗ്രഹിക്കേണ്ടത്. ഇത് ഖുർആനിക നിർദേശം. 

അതേ സമയത്ത് നബിയുടെ  ﷺ പൊരുത്തം ആഗ്രഹിച്ച് മൗലിദ് ഓതിയാൽ ശിർക്കാണെന്ന് പച്ചയായി എഴുതിവച്ച നേതാവാണ് മുജാഹിദ് നേതാവ് ഉമർ മൗലവി. പക്ഷെ ഇസ്ലാമിക ചരിത്രത്തിലേക്ക് എത്തി നോക്കുമ്പോൾ മഹാന്മാർ ഒന്നടങ്കം മുത്ത് നബിﷺയുടെ ശഫാഅത്തും, പൊരുത്തവും ആഗ്രഹിച്ചതായിട്ടാണ് നാം കാണുന്നത്.


ഇമാം യൂസഫുന്നബ്ഹാനി (റ) -- {ഹിജ്റ - 1350}

പിൽക്കാല പണ്ഡിതരിൽ പ്രശസ്തരാണ് മഹാനവർകൾ.

ഇസ്തിഗാസയും, തവസ്സുലും ഉൾപ്പെടെ രേഖപ്പെടുത്താൻ വേണ്ടി മഹാനവർകൾ എഴുതിയ ഗ്രന്ഥമാണ് "ശവാഹിദുൽ ഹഖ്" 

ഹിജ്‌റ 1274 ൽ വഫാത്തായ മഹാനായ ഇമാം ഹുസൈൻ അദ്ദുജാനി(റ)നടത്തിയ ഇസ്തിഗാസ ഇമാം നബ്ഹാനി ശവാഹിദുൽ ഹഖിൽ രേഖപ്പെടുത്തി.

*يا أكرم الخلق يا من جود راحته، عم الانام فما سيحون والنيل*
*عطفا رسول الرضا للعبد مكرمة ، وامنن بقرب فما للعبد تمهيل*
*ما ثم للعبد ملجا غير سيده ، وما له في سوى علياك تاميل*
*انت العياذ الملاذ المستجار به ، فليس الا اليك الامر موكول*

( *شواهد الحق* 📚 )

സൃഷ്ടികളിൽ വെച്ച് ഏറ്റവും മഹോന്നതിയിൽ ഉള്ള നബിയെ ﷺ....തങ്ങളുടെ ഔദാര്യത്തെ ഞാൻ ആശിക്കുന്നു

നബിയെ ﷺ.... തങ്ങളുടെ ഔദാര്യം ലോകത്തുള്ള മുഴുവൻ ജനങ്ങൾക്കും വിശാലമായിരിക്കുന്നു ഈ പാവപ്പെട്ട എനിക്ക് ( ഇമാം ദുജാനി )തങ്ങൾ അനുഗ്രഹം ചൊരിയേണമേ.

നബിﷺ തങ്ങളോടടുക്കുക അല്ലാതെ ഒരു സമ്പാദ്യവും എനിക്കില്ല. നബി ﷺതങ്ങൾ അല്ലാതെ എനിക്ക് ഒരു അഭയ കേന്ദ്രവും ഇല്ല. തങ്ങളാണ് എന്റെ കാവൽ അവിടേക്കാണ് എന്റെ അഭയ തേട്ടവും നബി ﷺതങ്ങളുടെ അടുത്തല്ലാതെ എനിക്ക് കാര്യങ്ങൾ ഏൽപ്പിക്കാൻ ഇല്ല.

ശവാഹിദുൽ ഹഖിൽ ഇത് പോലെ മുൻ കഴിഞ്ഞ നിരവധി ഇമാമുകൾ നബി ﷺ യെ വിളിച്ചു നടത്തിയ ഇസ്തിഗാസകൾ കാണാം .


ഇമാം മുഹമ്മദ് ബിൻ യൂസഫ് അൽ കാഫി (റ) -- {ഹിജ്‌റ 1278 - 1380}

*محمد بن يوسف بن محمد بن سعد الحيدري التونسي الكافي المالكي (1278 - 1380 هـ )
*وذكر الشيخ الإمام ابو عبد الله بن النعمان في كتابه سفينة النجاة ما نصه تحقق ذوو البصائر والاعتبار أن زيارة قبور الصالحين والتشفع بهم معمول به عند علمائنا المحققين من ائمة الدين فمن أراد حاجة فليتوسل بهم إلى الله تعالى فإنهم الواسطة بين الله وخلقه وليقدم على ذلك التوسل بالنبي صلى الله عليه وسلم كما قال أبو عبد الله ابن الحاج في المدخل وزيارتهم في الحقيقة مواصلة للنبي صلى الله عليه وسلم وكذا التوسل بهم
{ *كتاب الحصن والجنة على

*عقيدة اهل السنة - ص : 118- 119* 📚}

ഇമാം അബ്ദില്ലാഹി നുഹ്മാൻ അവരുടെ "സഫീനത്തുന്നജാത്ത്" എന്ന കിതാബിൽ രേഖപ്പെടുത്തി "സ്വാലിഹീങ്ങളുടെ ഖബർ സിയാറത്ത് ചെയ്യലും, അവരെക്കൊണ്ട് ശഫാഅത്ത് തേടലും അഗാധമായ പാണ്ഡിത്യവും ശറഇന്റെ വിഷയങ്ങളിൽ ഉൾക്കാഴ്ചയുള്ള വരുമായ ഇസ്ലാമിലെ പ്രശസ്തരായ പണ്ഡിതൻമാർ വ്യക്തമായി പറയുകയും അനുമതി കൊടുക്കുകയും ചെയ്തിട്ടുള്ള കാര്യമാണ്" .

{കിതാബിൽ ഹിസ്‌നി വൽ ജന്ന അലാ അഖീദത്തി അഹ്‍ലിസുന്ന}

മഹാൻമാരോട് ശഫാഅത്ത് തേടുന്ന വിഷയത്തിൽ പൂർണമായി പ്രോത്സാഹനം നൽകുന്നതാണ് നാം ഇതിലൂടെ കാണുന്നത്.



ഈസാ നബി (അ )


നബി ﷺ തങ്ങൾ മുതൽക്ക് സ്വഹാബികളിലൂടെ 1400 വർഷം മുസ്ലിം ലോകത്ത് കഴിഞ്ഞു പോയ സർവ്വരാലും അംഗീകരിക്കുന്ന മഹാന്മാരായ ഇമാമുകൾ നബിﷺ തങ്ങളെ തവസ്സുൽ ചെയ്തതതും, ഇസ്തിഗാസ ചോദിച്ചതും, ശഫാഅത്ത് തേടിയതും ഒക്കെ തന്നെയാണ് ഈ ലേഖനത്തിലൂടെ നാം വായിച്ചത് . 

ഇനി നാം പരിശോധിക്കുന്നത് നബിമാരിൽ വളരെ പ്രമുഖരും അവസാന നാളുകളിൽ ഭൂമിയിൽ ഇറങ്ങി വരും എന്ന് മുത്തു നബി ﷺ പ്രവചിച്ച ഈസാ അലൈഹിസലാം നബിﷺ തങ്ങളെ വിളിച്ച് സഹായം തേടുമെന്ന് മുത്ത് നബി ﷺമുസ്ലിം ഉമ്മത്തിനെ പഠിപ്പിക്കുന്ന ഹദീസാണ് .ആ ഹദീസിൽ കാണാം

*والذى نفس ابي القاسم بيده لينزلن عيسى بن مريم اماما مقسطا وحكما عدلا يكسرن الصليب وليقتلن الخنزير وليصلحن ذات البين وليذهبن الشحناء يعرضن عليه المال فلا يقبله ، ثم لئن قام على قبرى فقال : يا محمد لاجبته فى رواية لاجبينه

പുണ്യ നബിﷺ തങ്ങൾ പറയുന്നു; എന്റെ ആത്മാവ് ആരുടെ അധീശത്തിലാണോ അവൻ സാക്ഷി, മറിയമിന്റെ പുത്രൻ ഈസ നീതിമാനായ ഭരണാധികാരിയായും, നേതാവായും ഇറങ്ങിവരും. എന്നിട്ട് കുരിശുകൾ തകർക്കും, പന്നികളെ കൊല്ലും, പരസ്പരം സഹകരണമുണ്ടാകും. വിദ്വേഷങ്ങൾ ഇല്ലാതാക്കും പണം ഈസായുടെ മുമ്പിൽ പ്രദർശിപ്പിക്കപ്പെടും പക്ഷേ അത് മഹാൻ സീകരിക്കില്ല ."പിന്നീട് എന്റെ ഖബറിന്റെ അടുത്ത് വന്നു കൊണ്ട് "യാ മുഹമ്മദ്" ﷺ എന്ന് എന്നെ വിളിച്ചാൽ ഞാൻ ഉത്തരം ചെയ്യും".

വളരെ വ്യക്തമായി അവസാന നാളുകളിൽ സംഭവിക്കുന്ന കാര്യം 1400 വർഷങ്ങൾക്കു മുമ്പ് നബി ﷺ പ്രവചിച്ചതാണ് നാമിവിടെ കാണുന്നത്. ഈ ഹദീസ് പ്രകാരം തന്നെ മുഴുവൻ പുത്തൻ വാദികളുടെയും അടിസ്ഥാനം പൊളിയും എന്നത് തീർച്ച. കാരണം വഫാത്തായ നബിﷺയോടാണ് ഈസാ അലൈഹിസലാം ഖബറിന്റെ അടുക്കൽ വന്ന് വിളിക്കുന്നത്. മരണപ്പെട്ടു കഴിഞ്ഞാൽ  കബറിൽ കേൾവി, ശക്തി ലഭിക്കില്ല എന്നു വിശ്വസിക്കുന്ന പുത്തൻവാദികൾ അവർക്ക് ഉൾക്കൊള്ളാൻ പ്രയാസമാകും ഈ വിളി. ഈസാ (അ ) വിളിക്കും എന്നു മാത്രമല്ല ഞാൻ അതിന് ഉത്തരം നല്കും എന്നു കൂടി നബി ﷺ പഠിപ്പിക്കുന്നു.

മുൻ കഴിഞ്ഞ നബിമാർ ആരെങ്കിലും വഫാത്തായ നബിﷺയോട് സഹായം തേടിയിട്ടുണ്ടോ❓ എന്ന പുത്തൻവാദികളുടെ ചോദ്യത്തിനുള്ള വ്യക്തമായ മറുപടി കൂടിയാണ് ഈ ഹദീസ്

മർമ്മത്തിൽ തട്ടുന്ന ഇത്തരം ഹദീസുകൾ ദുർബലപ്പെടുത്തുക എന്നതായിരിക്കും പുത്തൻവാദികളുടെ പൊതുവായ ശൈലി

ഈ ഹദീസ് ദുർബലമാണോ

എന്തിനുവേണ്ടിയാണ് ഈസാ അലൈഹിസലാം മുത്ത് നബിയെ വിളിച്ചത്❓ പുത്തൻ വാദികൾ ഈ വിഷയത്തിലും വ്യാപകമായി ആളുകളെ തെറ്റിദ്ധരിപ്പിക്കാറുണ്ട്.


അവസാന കാലത്ത് ഈസാ (അ) നബിﷺ തങ്ങളുടെ ഖബറിന്റെ അടുക്കൽ വന്നു കൊണ്ട് വിളിക്കുമെന്നും ആ വിളി കേട്ടു കൊണ്ട് ഉത്തരം നൽകുമെന്നും നബി ﷺപഠിപ്പിച്ച ഹദീസ് നാം കണ്ടുവല്ലോ

*حَدَّثَنَا أَحْمَدُ بْنُ عِيسَى، حَدَّثَنَا ابْنُ وَهْبٍ، عَنْ أَبِي صَخْرٍ، أَنَّ سَعِيدًا الْمَقْبُرِيَّ، أَخْبَرَهُ، أَنَّهُ سَمِعَ أَبَا هُرَيْرَةَ يَقُولُ: سَمِعْتُ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يَقُولُ: " وَالَّذِي نَفْسُ أَبِي الْقَاسِمِ بِيَدِهِ لَيَنْزِلَنَّ عِيسَى ابْنُ مَرْيَمَ إِمَامًا مُقْسِطًا وَحَكَمًا عَدْلًا، فَلَيَكْسِرَنَّ الصَّلِيبَ، وَلَيَقْتُلَنَّ الْخِنْزِيرَ، وَلَيُصْلِحَنَّ ذَاتَ الْبَيْنِ، وَلَيُذْهِبَنَّ الشَّحْنَاءَ، وَلَيُعْرَضَنَّ عَلَيْهِ الْمَالُ فَلَا يَقْبَلُهُ، *ثُمَّ لَئِنْ قَامَ عَلَى قَبْرِي فَقَالَ: يَا مُحَمَّدُ لَأُجِيبَنَّهُ

*مسند أبي يعلى

*المؤلف: أبو يعلى أحمد بن علي بن المثُنى بن يحيى بن عيسى بن هلال التميمي، الموصلي ( المتوفى: 307هـ*)

*وَعَنْ أَبِي هُرَيْرَةَ قَالَ: سَمِعْتُ رَسُولَ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - يَقُولُ: «وَالَّذِي نَفْسُ أَبِي الْقَاسِمِ بِيَدِهِ، لَيَنْزِلَنَّ عِيسَى بْنُ مَرْيَمَ إِمَامًا مُقْسِطًا وَحَكَمًا عَدْلًا، فَلَيَكْسِرَنَّ الصَّلِيبَ، وَيَقْتُلَنَّ الْخِنْزِيرَ، وَلَيُصْلِحَنَّ ذَاتَ الْبَيْنِ، وَلَيُذْهِبَنَّ الشَّحْنَاءَ، وَلَيَعْرِضَنَّ الْمَالَ فَلَا يَقْبَلُهُ أَحَدٌ، ثُمَّ *لَئِنْ قَامَ عَلَى قَبْرِي فَقَالَ: يَا مُحَمَّدُ، لَأُجِيبَنَّهُ» . قُلْتُ: هُوَ فِي الصَّحِيحِ بِاخْتِصَارٍ. رَوَاهُ أَبُو يَعْلَى، وَرِجَالُهُ رِجَالُ الصَّحِيحِ

*مجمع الزوائد ومنبع الفوائد*

*المؤلف: أبو الحسن نور الدين علي بن أبي بكر بن سليمان* *الهيثمي
( *المتوفى*: *807* هـ)

സാധാരണ ഇത്തരം വിഷയങ്ങൾ വരുമ്പോൾ ഹദീസ് ദുർബലമാണ്, കെട്ടിച്ചമച്ചതാണ് എന്നൊക്കെയാണ് പുത്തൻ വാദികൾ എഴുന്നള്ളിക്കാറുള്ളത് . അതിൻറെ റിപ്പോർട്ടിനെപ്പറ്റി പരിശോധിക്കാം

ഹിജ്റ 307 ൽ വഫാതായ മഹാനായ അബൂ യഅല (റ) "മുസ്നദ്"എന്ന പ്രസിദ്ധമായ കിതാബിലാണ് ഇത് ഉദ്ധരിച്ചിട്ടുള്ളത് .ഈ ഹദീസിന്റെ റിപ്പോർട്ടർമാർ ഒക്കെയും യോഗ്യരാണെന്ന് ബഹുമാനപ്പെട്ട ഇമാം ഹാഫിസ് ഹൈസമി (ഹിജ്റ 807) "മജ്മഉ സവായിദിൽ" രേഖപ്പെടുത്തി വച്ചു*.


അതിനു പുറമേ വഹാബികൾ അടക്കം മുഴുവൻ പുത്തൻവാദികളുടെ യും ആവേശമായ അവരുടെ നേതാവായ നാസിറുദ്ദീൻ അൽബാനി അദ്ദേഹത്തിൻറെ "സിൽസിലത്തുൽ അഹദീസി സ്വഹീഹാ" എന്ന കിത്താബിൽ ഈ ഹദീസ് "ബുഖാരി മുസ്‌ലിമിന്റെ നിബന്ധന അനുസരിച്ചു സ്വഹീഹാണെന്ന്" രേഖപ്പെടുത്തി വച്ചു.

*أخرجه أبو يعلى في " مسنده " (4 / 1552) : حدثنا أحمد بن عيسى أخبرنا ابن وهب عن أبي صخر أن سعيد المقبري أخبره أنه سمع أبا هريرة يقول: سمعت رسول الله صلى الله عليه وسلم: فذكره. قلت: *وهذا إسناد جيد رجاله كلهم ثقات رجال الشيخين غير أبي صخر - وهو حميد ابن زياد الخراط - فمن رجال مسلم وحده

ചുരുക്കിപ്പറഞ്ഞാൽ ഹദീസ് ദുർബലപ്പെടുത്താൻ യാതൊരു മാർഗവും ഇല്ലാതായി വളരെ പ്രാമാണിക യോഗ്യരായ ഇമാമുകൾ റിപ്പോർട്ട് ചെയ്യുകയും അത് സ്വഹീഹ് ആണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.


ഈസാ (അ) മദീനയിൽ കിടക്കുന്ന നബി ﷺ യെ വിളിച്ചത് എന്തിനായിരുന്നു❓

ഇമാം സുബുക്കി (റ) അതിന്റെ മറുപടി പറയുന്നു .

ഈസാ അലൈഹിസലാം നബിﷺ യെ കബറിന്റെ അടുക്കൽ പോയി വിളിക്കുകയും ആ വിളിക്ക് നബിﷺ തങ്ങൾ ഉത്തരം നൽകുകയും ചെയ്ത ഹദീസ് വളരെ കൃത്യമായി സ്വഹീഹാണെന്ന് കഴിഞ്ഞ ഭാഗങ്ങളിൽ നാം വിശദീകരിച്ചു.

ഇനി മുജാഹിദുകൾ അടക്കമുള്ള പുത്തൻവാദികൾ ആളുകളെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി അത് കേവലം പോയി വെറുതെ വിളിച്ചതാണെന്നു വരുത്തി തീർക്കാനുള്ള ഒരു ശ്രമം നടത്താറുണ്ട്. അങ്ങനെയാണെങ്കിൽ പോലും അവരുടെ വാദ പ്രകാരം ശിർക്ക് തന്നെ കാരണം മരണപ്പെട്ടവർ കേൾക്കും എന്ന വിശ്വാസത്തോടുകൂടി അവരെ വിളിക്കുകയും കബറിൽ ഉള്ളവർ ആ വിളി കേൾക്കുകയും ചെയ്യുക എന്നത് മുജാഹിദ് വിശ്വാസ പ്രകാരം അവർക്ക് ഒരിക്കലും ഉൾക്കൊള്ളാൻ കഴിയില്ല അവർക്ക് അത് കടുത്ത ശിർക്കുമാണ്.

ഇനി മഹാന്മാരായ ഇമാമുകൾ ആണല്ലോ ഇതിന്റെ വിശദീകരണം തരേണ്ടത് ബഹുമാനപ്പെട്ട ഇമാം സുബ്ക്കി (റ) വിശദീകരിച്ചിരിക്കുന്നത് ഇങ്ങനെ

*وَقد صرح السُّبْكِيّ بِأَنَّهُ يحكم بشريعة نَبينَا صلى الله عَلَيْهِ وَسلم بِالْقُرْآنِ وَالسّنة إِمَّا بِكَوْنِهِ يتلقاها من نَبينَا صلى الله عَلَيْهِ وَسلم شفاها بعد نُزُوله مِنْ قَبره، وَيُؤَيِّدهُ حَدِيث أبي يعلى (وَالَّذِي نَفسِي بِيَدِهِ لينزلنّ عِيسَى بن مَرْيَم ثمَّ لَئِن قَامَ على قَبْرِي وَقَالَ يَا مُحَمَّد لأجُيبنَّه

*الفتاوى الحديثية*📚 *المؤلف: أحمد بن محمد بن علي بن حجر الهيتمي السعدي الأنصاري، شهاب الدين شيخ الإسلام، أبو العباس
( *المتوفى: 974ه* )

മുഹമ്മദ് നബിﷺയുടെ ശരീഅത്ത് കൊണ്ടാണ് ഈസാ അലൈഹിസ്സലാം വിധി നടപ്പാക്കുക. ബഹുമാനപ്പെട്ട ഈസാ അലൈഹിസലാം നബി ﷺ തങ്ങളിൽ നിന്ന് നേരിട്ട് തന്നെയാണ് കാര്യങ്ങൾ മനസ്സിലാക്കുക ഈ അഭിപ്രായത്തെ ശക്തിപ്പെടുത്തുകയാണ് ഇമാം അബൂ യഅല റിപ്പോർട്ട് ചെയ്ത ഹദീസ്
 
എന്നിട്ട് മഹാനവർകൾ ഈ ഹദീസ് തെളിവായി ഉദ്ധരിക്കുന്നു .ഈ കാര്യം ഇമാം ഇബ്നു ഹജർ ഫതാവൽ ഹദീസിയ്യയിൽ രേഖപ്പെടുത്തിയത് കാണാം.

ഏതായാലും കാര്യങ്ങൾ വളരെ വ്യക്തം ഈസാ അലൈഹിസ്സലാം നബിﷺ തങ്ങളിൽ നിന്നാണ് നേരിട്ട് അറിവുകൾ മനസ്സിലാക്കുക എന്ന് മഹാ പണ്ഡിതരായ ഇമാമുകൾ രേഖപ്പെടുത്തുകയും അതിന് തെളിവായി കൊണ്ട് ഈസ അലൈഹിസ്സലാം നബിﷺ തങ്ങളുടെ അടുക്കൽ പോയി വിളിച്ച ഹദീസ് തെളിവ് ഉദ്ധരിക്കുകയും ചെയ്യുന്നു.

*والذى نفس ابي القاسم بيده لينزلن عيسى بن مريم اماما مقسطا وحكما عدلا يكسرن الصليب وليقتلن الخنزير وليصلحن ذات البين وليذهبن الشحناء يعرضن عليه المال فلا يقبله ، ثم لئن قام على قبرى فقال : يا محمد لاجبته فى رواية لاجبينه

മഹാനായ നബിﷺ തങ്ങൾ പറയുന്നു; എന്റെ ആത്മാവ് ആരുടെ അധീശത്തിലാണോ അവൻ സാക്ഷി മറിയമിന്റെ പുത്രൻ ഈസ നീതിമാനായ ഭരണാധികാരിയായും നേതാവായും ഇറങ്ങിവരും എന്നിട്ട് കുരിശുകൾ തകർക്കും, പന്നികളെ കൊല്ലും, പരസ്പരം സഹകരണമുണ്ടാകും. വിദ്വേഷങ്ങൾ ഇല്ലാതാക്കും പണം ഈസായുടെ മുമ്പിൽ പ്രദർശിപ്പിക്കപ്പെടും പക്ഷേ അത് മഹാൻ സീകരിക്കില്ല ."പിന്നീട് എന്റെ ഖബറിന്റെ അടുത്ത് വന്നു കൊണ്ട് യാ മുഹമ്മദ് എന്ന് എന്നെ വിളിച്ചാൽ ഞാൻ ഉത്തരം ചെയ്യും".


ഈസാ അലൈഹിസലാം മുത്ത് നബിﷺയുടെ ഖബറിന് അടുക്കൽ പോയി വിളിച്ച സംഭവം കഴിഞ്ഞ ഭാഗം ബഹുമാനപ്പെട്ട ഇമാം സുബ്ക്കിയുടെ (റ) വിശദീകരണം നാം വായിച്ചുവല്ലോ. ഇനി ലക്ഷക്കണക്കിന് ഹദീസുകൾ മനപ്പാഠമാക്കിയ പത്താം നൂറ്റാണ്ടിന്റെ മുജദ്ദിദാണെന്ന് പ്രഖ്യാപിക്കപ്പെട്ട മഹാനായ ഇമാം സുയൂഥി (റ) ഈ വിഷയത്തിൽ പറയുന്നത് കാണുക.

*ثُمَّ ظَهَرَ لِي طَرِيقٌ رَابِعٌ وَهُوَ أَنَّ عِيسَى عَلَيْهِ السَّلَامُ إِذَا نَزَلَ يَجْتَمِعُ بِالنَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فِي الْأَرْضِ فَلَا مَانِعَ مِنْ أَنْ يَأْخُذَ عَنْهُ مَا احْتَاجَ إِلَيْهِ مِنْ أَحْكَامِ شَرِيعَتِهِ، وَمُسْتَنَدِي فِي هَذَا الطَّرِيقِ أُمُورٌ*
*الْأَوَّلُ: مَا أَخْرَجَهُ أبو يعلى فِي مُسْنَدِهِ عَنْ أَبِي هُرَيْرَةَ قَالَ: سَمِعْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَقُولُ: وَالَّذِي نَفْسِي بِيَدِهِ لَيَنْزِلَنَّ عِيسَى ابْنُ مَرْيَمَ، ثُمَّ لَئِنْ قَامَ عَلَى قَبْرِي فَقَالَ: يَا مُحَمَّدُ، لِأُجِيبَنَّهُ
*الحاوي للفتاوي

{ *المؤلف: عبد الرحمن بن أبي بكر، جلال الدين السيوطي المتوفى: 911هـ}

ഈസാ (അ) ഇൽമ് എങ്ങനെ പഠിക്കും എന്നതിൽ നാലാമത്തെ ഒരു വഴി എനിക്ക് മനസ്സിലായത് ഈസാ അലൈഹിസലാം ഇറങ്ങി വരുമ്പോൾ ഭൂമിയിൽ നിന്ന് തന്നെ നബി ﷺതങ്ങളുമായി സന്ധിക്കും. നബിﷺ തങ്ങളിൽ നിന്ന് തന്നെ എല്ലാ ശരീഅത്തിന്റെ കാര്യങ്ങളും പഠിക്കുന്നതിന് യാതൊരു വിരോധവുമില്ല."നബിﷺ തങ്ങളിൽ നിന്ന് തന്നെ നേരിട്ട് കാര്യങ്ങൾ പഠിക്കും എന്നതിനു എനിക്ക് ഒരുപാട് തെളിവുകളുണ്ട് അതിൽ ആദ്യത്തേതാണ് ഇമാം അബു യഅല (റ) മുസ്നദിൽ റിപ്പോർട്ട് ചെയ്ത ഹദീസ്" തുടർന്ന് ഇമാം സുയൂഥി ആ ഹദീസ് രേഖപ്പെടുത്തുന്നു. 

ഇമാം സുയൂഥി (റ) -- അൽ ഹാവീലിൽ ഫതാവ


ഈസാ അലൈഹിസലാം നബിﷺ യുടെ കബർ ശരീഫിന്റെ അടുക്കൽ പോയി വിളിച്ച ഹദീസിന്റെ വിശദീകരണത്തിൽ പുത്തൻ വാദികൾ കൂടി അംഗീകരിക്കുന്ന ആലൂസി ഇങ്ങനെ രേഖപ്പെടുത്തുന്നു

*نعم لا يبعد أن يكون عليه السّلام قد علم في السماء بعضا ووكل إلى الاجتهاد والأخذ من الكتاب والسنّة في بعض آخر، وقيل: إنه عليه السّلام يأخذ الأحكام من نبينا صلّى الله عليه وسلم شفاها بعد نزوله وهو في قبره الشريف عليه الصلاة والسّلام، وأيد
*بحديث أبي يعلى "والذي نفسي بيده لينزلن عيسى ابن مريم ثم لئن قام على قبري وقال يا محمد لأجيبنه"

{ *روح المعاني في تفسير القرآن العظيم والسبع المثاني*📚}
*المؤلف: شهاب الدين محمود بن عبد الله الحسيني الألوسي* ( *المتوفى: 1270*)

ഈസാ അലൈഹിസലാം എങ്ങനെ ഇൽമ് പഠിക്കും?എന്നതിന്റെ ചർച്ചയിൽ ആലൂസി അദ്ദേഹത്തിൻറെ തഫ്സീറിൽ രേഖപ്പെടുത്തി- ഈസാ അലൈഹിസലാം നേരിട്ടു നബി ﷺ തങ്ങളിൽ നിന്ന് വിധി വിലക്കുകളെ സംബന്ധിച്ച അറിവുകൾ നേടും. മഹാനവർകൾ ഭൂമിയിൽ ഇറങ്ങിയതിനു ശേഷം നബി ﷺ തങ്ങൾ ഖബറിനുള്ളിൽ ആയിരിക്കെ തന്നെ ആയിരിക്കും അത് സംഭവിക്കുക.ആ പറഞ്ഞ അഭിപ്രായത്തിന് ശക്തി നൽകപ്പെട്ടു ഇമാം അബൂ യഅല മുസ്നദിൽ റിപ്പോർട്ട് ചെയ്ത ഹദീസ് കൊണ്ട്. ( തുടർന്ന് ഹദീസ് രേഖപ്പെടുത്തുന്നു*).

{ആലൂസി  -- റൂഹുൽ മആനി}

കാര്യങ്ങൾ ഇങ്ങനെ ചുരുക്കി വായിച്ചെടുക്കാം.... വളരെ സ്വഹീഹായ ഹദീസിലൂടെ ഈസാ അലൈഹിസലാം എന്റെ ഖബറിന്റെ അടുക്കൽ വന്നു വിളിക്കുമെന്നും, ആ വിളിക്ക് ഞാൻ ഉത്തരം ചെയ്യുമെന്നും നബിﷺ തങ്ങൾ വ്യക്തമായി പഠിപ്പിച്ചു. ഈ ഹദീസ് സ്വഹീഹാണെന്ന് ഇമാമീങ്ങൾ വ്യക്തമാക്കി കൂടാതെ ഇത് വിശദീകരിച്ചു കൊണ്ട് തന്നെ ലക്ഷക്കണക്കിനു ഹദീസ് മനഃപാഠമുള്ള മഹാനായ ഇമാം സുബുക്കിയും (റ) ,ഇമാം സുയൂഥിയും (റ), അതിനുപുറമേ ആലൂസിയും വ്യക്തമായി രേഖപ്പെടുത്തി നബിﷺ തങ്ങളിൽ നിന്ന് തന്നെ ഈസാ അലൈഹിസലാം കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കും.

മുജാഹിദുകൾ അടക്കമുള്ള മുഴുവൻ പുത്തൻവാദികളുടെയും അവരുടെ ചിലന്തി വല പോലെയുള്ള വികലമായ ദുർബലമായ വാദങ്ങൾ ഈ ഹദീസിന്റെയും ഇതിൻറെ വിശദീകരണത്തോടെയും തകർന്നു വീഴുന്നതാണ് നാം കണ്ടത്. മുൻ കഴിഞ്ഞു പോയ ഏതെങ്കിലും പ്രവാചകർ നബിﷺ തങ്ങളോട് സഹായം ചോദിച്ചിട്ടുണ്ടോ എന്നതിനും വളരെ വ്യക്തമായ മറുപടി ഇതോടുകൂടി ആവുകയാണ്.



മുഹമ്മദ് നബിﷺ യോട് സഹായം ചോദിക്കാൻ ഖുർആൻ പറഞ്ഞോ


കഴിഞ്ഞ ഭാഗങ്ങളിൽ 1400 വർഷത്തിലധികം മുസ്ലിം ലോകത്ത് കഴിഞ്ഞു പോയ അതി പ്രഗത്ഭരായ ഇമാമുകൾ നബി ﷺയെ വിളിച്ച് സഹായം തേടിയതും, സഹായം ചോദിക്കാൻ എഴുതി വച്ചതും നാം കണ്ടു. മരണപ്പെട്ടവരോട് ചോദിക്കാൻ ഖുർആനിൽ പറഞ്ഞിട്ടുണ്ടോ? എന്ന ഒരു ചോദ്യം പുത്തൻ വാദികളുടെ ഭാഗത്തു നിന്ന് സാധാരണ നാം കേൾക്കാറുണ്ട് അതിനുള്ള മറുപടിയാകട്ടെ ഈ ഭാഗം.പരിശുദ്ധ ഖുർആൻ വ്യക്തമായി പറഞ്ഞു

*وَلَوْ أَنَّهُمْ إِذ ظَّلَمُوا أَنفُسَهُمْ جَاءُوكَ فَاسْتَغْفَرُوا اللَّهَ وَاسْتَغْفَرَ لَهُمُ الرَّسُولُ لَوَجَدُوا
*اللَّهَ تَوَّابًا رَّحِيمًا

പാപികളായ ,ദോഷികളായ ആളുകൾ നബിﷺയുടെ അടുക്കലേക്കു വരാനും അവിടെ നിന്നു കൊണ്ട് അല്ലാഹുവിനോട് പൊറുക്കലിനെ ചോദിക്കാനും കൂടാതെ നബി ﷺ യോട് തന്നെ പറയാനും നിർദ്ദേശിക്കുന്നതാണ് ഈ ആയത്ത്.

ഈ ആയത്ത് സാധാരണ പുത്തൻ വാദികൾ ആളുകളെ കബളിപ്പിക്കാറുള്ളത് ഇത് നബി ﷺ യുടെ ജീവിത കാലത്ത് മാത്രം ബാധകമാണ് വഫാത്തിനു ശേഷം ഇത് ബാധകമല്ല എന്നാണ് .എന്നാൽ ഇസ്ലാമിക ലോകത്ത് കഴിഞ്ഞുപോയ ഏറെക്കുറെ എല്ലാ ഇമാമുകളും ഈ ആയത്ത് ഉദ്ധരിക്കുകയും നബി (സ )തങ്ങളോട് സഹായം ചോദിക്കുന്നതിനും, അതോടൊപ്പം ഉത്ബിയുടെ (റ) പ്രസിദ്ധമായ ചരിത്രം { നബിﷺ യുടെ ഖബറിന്റെ അടുക്കൽ വന്നു സഹായം തേടിയ സംഭവം } ഉദ്ധരിക്കുകയും ചെയ്തു. 

ഈ ആയത്ത് കൊണ്ട് തെളിവ് പിടിക്കുകയും നബിﷺയോട് സഹായം തേടിയ സംഭവം ഉദ്ധരിക്കുകയും ചെയ്ത 100 ഇൽ  അതികം ഇമാമുകളുടെ നീണ്ട പട്ടിക നമുക്കൊന്ന് കണ്ണോടിക്കാം


സയ്യിദുനാ അലിയ്യിബിൻ അബീ ത്വാലിബ് (റ)* 
ഹിജ്റ 40
ജാമിഉൽ അഹ്‌ കാമിൽ ഖുർആൻ


ഇമാം അബൂ സ്വാദിക്ക് (റ)
താബിയി പ്രമുഖർ
ജാമിഉൽ അഹ്‌ കാമിൽ ഖുർആൻ

ഇമാം മാലിക് (റ)
ഹിജ്‌റ 179
ശിഫാ


അബ്ദുറഹ്മാൻ മുഹമ്മദ് ഉതുബി (റ)
ഹിജ്‌റ 228
തഫ്സീർ ഇബ്നു കസീർ


ഇമാം അബ്ദുൽ മലിക്ക് ബിൻ മുഹമ്മദ് ഇബ്രാഹിം നൈസാബൂരി (റ)
ഹിജ്‌റ 406
ശറഹുൽ മുസ്തഫാ

ഇമാം അബൂ ഇസ്‌ഹാഖ്‌ അഹമ്മദ് ബിൻ മുഹമ്മദ് ബിൻ ഇബ്രാഹിം സ-അലബി (റ)
ഹിജ്‌റ 427
അൽ കശ്ഫ് വൽ ബയാൻ


ഇമാം അബുൽ ഹസൻ അലി ബിൻ ഹസൻ ബിൻ മുഹമ്മദ് ബിൻ അബ്ബാസ് മിസ്‌രി ബിൻ ഫഹർ റാസി (റ)
ഹിജ്‌റ 440 
ഫലായില് മാലിക്ക്


ഇമാം അബുൽ ഹസൻ അലിയ്യുബിന് മുഹമ്മദ് അൽ മാവർദി (റ)
ഹി 364 - 450
അൽ അഹ്‌കാമുൽ സുൽത്വാനി
അൽ ഹാവിൽ കബീർ


ഇമാം അൽ ഖാളി അബു ത്വയ്യിബ് തിബ്‌ രി അ-ശാഫിഈ (റ)
ഹി 348 - 450
തഅലീഖൽ ഖുബ്റ


ഇമാം ബൈഹഖി (റ)
ഹി 384 458
ശുഅബുൽ ഈമാൻ


ഇമാം ഇബ്നു അബ്ദിൽ ബർ (റ)
ഹി 368 463
ബഹ്ജത്തുൽ മജാലീസ്


ഇമാം ഇബ്നു സ്വബ്ബാഗ് അൽ ബാഗ്ദാദി (റ)
ഹി 400 - 477
കിതാബ് ശാമിൽ ഫീ ഫുറൂയി ശാഫിയി


ഇമാം അൽ വസീർ അബൂ ഷുജാഹ്‌ മുഹമ്മദ് ബിൻ ഹുസൈൻ ബിൻ അബ്ദില്ലാഹ് (റ)
ഹി - 488 
അൽ മുൻതളമ് -ഫീ താരീഖിൽ മുലൂക്കി വൽ ഉമ്മ് 📚( ഇബ്നുൽ ജൗസി )


ഇമാം അബുൽ മഹാസിൻ അബ്ദിൽ വാഹിദിൽ റുഹ്‌യാനി (റ)
ഹി- 502
ബഹ്‌റുൽ മദ്ഹബ്


ഇമാം ഹുജ്ജത്തുൽ ഇസ്‌ലാം ഗസ്സാലി (റ)
ഹിജ്‌റ -450 505
ഇഹ്‌യാ ഉലൂമുദ്ധീൻ


ഇമാം അബുൽ വഫാ മുഹമ്മദ് ബിൻ അഖീൽ (റ)
ഹി 431 - 513
കിതാബ് തദ്കിറ


ഇമാം ഖാളി ഇയാള് (റ) 
ഹി 476 - 544
കിതാബ് ശിഫ


ഇമാം അബുൽ ഹുസൈൻ യഹ്‌യ ബിൻ അബുൽ ഖൈർ (റ)
ഹി 489 - 558
അൽ ബയാൻ ഫീ മദ്ഹബ് ശാഫിയി


ഇമാം മുഹിയിദ്ധീൻ അബ്ദിൽ ഖാദിർ ജീലാനി (റ)
ഹി 470 - 561
ഗുന്യത്തു ത്വാലിബീൻ


ഇമാം അബുൽ ഖാസിം ബിൻ അബ്ദുൽ മലിക്ക് ബിൻ മസ്ഊദ് ബിഷ്‌കുവാൽ അൽ ഖസ്‌റജി അൽ അൻസാരി (റ) 
ഹി 494 - 578
അൽ ഖുർബ ഇലാ റബ്ബിൽ ആലമീൻ


ഇമാം ഇബ്നു ദഹാൻ (റ)
ഹി -592
തഖ്‌വീമു നളർ


ഇമാം ഇബ്നുൽ ജൗസി (റ)
ഹി -597
അൽ മുൻതളമ് -ഫീ താരീഖിൽ മുലൂഖ്
മുസീറത്തുൽ അസം


ഇമാം മുഹമ്മദ് ബിൻ അബ്ദില്ലാഹ് സാമിരിയ്യ് അൽ ഹമ്പലി (റ) 
ഹി 535 - 616
അൽ മുസ്‍തൗയിബ്


ഇമാം മുവഫഖ്‌ദ്ധീൻ ഇബ്നു ഖുദാമൽ മഖ്‌ദസി (റ)
ഹി 541 - 620
അൽ മുഗ്‌നി


ഇമാം ബഹാഉദ്ധീൻ അൽ മഖ്‌ദസി (റ)
ഹി 556 - 624
അൽ ഉദ്ധ -ഫീ ശറഹിൽ ഉംദ


ഇമാം അബുൽ ഹസൻ അലി ബിൻ അബിൽ കറമ് ഇസ്സുദ്ധീൻ ഇബ്നുൽ അസീർ (റ)
ഹി 555 - 630
അൽ കാമിൽ ഫീ താരീഖ്


ഇമാം ഇബ്നു സ്വലാഹ് (റ) 
ഹി 557 - 643
അൽ ഉദ്ധ ഫീ ശറഹിൽ ഉംദ


ഇമാം ഹാഫിള് ഇബ്‌നു നജ്‌ജാരിൽ ബാഗ്ദാദി (റ)
ഹി 578 - 643
താരീഖ് മദീന


ഇമാം അൽ ഹാഫിള് ളിയാഉദ്ധീൻ അൽ മഖ്‌ദസി (റ)
ഹി 569 - 643 
അൽ മുസാഫഹ 


ഇമാം അൽ ഹാഫിള് ഇസ്സുദ്ധീൻ അബ്ദു റസാക്ക് അൽ ഹമ്പലി (റ)
ഹി 589 - 661 
തഫ്‌സീർ റുമൂസൽ ഖുനൂസ് ഫീ തഫ്‌സീറിൽ കിതാബിൽ അസീസ്


ഇമാം ഖുർതുബി (റ)
ഹി - 671 
അൽ ജാമിഉൽ അഹ്‌ കാമിൽ ഖുർആൻ


ഇമാം ഇസ്സുദ്ധീൻ ബിൻ അസീർ (റ) 
ഹി 630 
അൽ കാമിലു ഫീ താരീഖ്


ഇമാം നവവി (റ)
ഹി 631 - 676 
ശറഹുൽ മുഹദ്ദബ്
ഈളാഹ്
അൽ അദ്കാർ


ഇമാം ശംസുദ്ധീൻ ബിൻ ഖല്ലിക്കാൻ (റ)
ഹി 608 - 681 
വഫിയാത്തുൽ അഹ് യാൻ


ഇമാം ശംസുദ്ധീൻ അബുൽ ഫറജ് അബ്ദുറഹ്മാൻ ബിൻ ഖുദാമ (റ)* 
ഹി 597 - 682
ശറഹുൽ കബീർ


ഇമാം അബുൽ ഫളൽ അബ്ദുല്ലാഹി ബിൻ മഹ്‌മൂദ്‌ അൽ ഹനഫി (റ) 
ഹി 599 - 683 
അൽ ഇഖ്തിയാർ


ഇമാം മറാകിശി (റ)
ഹി 683
മിസ്ബാഹുളളലാം


ഇമാം ശിഹാബുദ്ധീൻ ഖറാഫി (റ)
ഹി 626 - 684 
അദ്ധഹീറ


ഇമാം അൽ ഹാഫിള് ഇബ്‌നു അസാക്കിർ (റ)* 
ഹി 618 - 686
മുഹ്‌ജമു ശുയൂഖ്
ഇത്ഹാഫുസ്സായിർ


ഇമാം ഹാഫിള് അബുൽ അബ്ബാസ് മുഹിബുദ്ധീനു തിബ് രി (റ) 
ഹി 615 - 694
അൽ ഖിറാലി ഖാസ്വിദി ഉമ്മിൽ ഖുറാ


ഇമാം ജലാലുദ്ധീൻ മുഹമ്മദ് ബിൻ മുഹിബുദ്ധീനു തിബ്‌രി (റ)
ഹി - 695 
അത്തശ് വീഖ് ഇലല് ബൈത്തിൽ അതീഖ്


ഇമാം സൈനുദ്ധീൻ മുനജ്ജാ ബിൻ ഉസ്മാൻ ബിൻ അസ്ഹദ് അത്തനൂഹിൽ ഹമ്പലി (റ) 
ഹി 631 - 695 
അൽ മുമ്തിഹ് ശറഹിൽ മുഖ്‌നിഹ്


ഇമാം ഇബ്നുൽ അറബി (റ)
ഹി - 638
ഫുത്തുഹാതുൽ മക്കിയ


ഇമാം നസഫി (റ)
ഹി - 710
തഫ്സീർ നസഫി


ഇമാം അബുൽ അബ്ബാസ് അഹമ്മദ് ബിൻ മുഹമ്മദ് ഇബ്നു രിഫാഅ (റ) 
ഹി 645 - 710
കിഫായത്തുന്നബീഹ് , ശറഹ് തൻബീഹ്


ഇമാം അബുൽ ഫള്ൽ മുഹമ്മദ് ബിൻ മുകർറം ബിൻ അലി ജമാലുദ്ധീൻ ബിൻ മൻളൂർ അൽ അൻസാരി (റ) 
ഹി 630 - 711
മുഖ്തസ്വർ താരീഖ് ദിമഷ്‌ക്ക്


ഇമാം ഫാകിഹാനി (റ) 
ഹി 654 - 734 
ഫജ്‌റുൽ മുനീർ


ഇമാം അബൂ അബ്ദില്ലാഹിൽ ഫാസി ഇബ്നുൽ ഹാജ് (റ) 
ഹി - 737 
അൽ മദ്ഖൽ


ഇമാം അബൂ ഹയ്യാൻ (റ)
ഹി 654 - 745 
തഫ്സീർ അൽ ബഹറുൽ മുഹീത്ത്


ഇമാം അബുൽ അബ്ബാസ് ശിഹാബുദ്ധീൻ അൽ ഉമരി (റ) 
ഹി 700 - 749 
മസാലിക്കുൽ അബ്‌സാർ


ഇമാം തഖിയുദ്ധീൻ സുബുക്കി (റ)
ഹി 683 - 756 
ശിഫാഉ സഖാമ്


ഇമാം സ്വലാഹുദ്ധീൻ സ്വഫ്‌ദി (റ) 
ഹി - 764 
അൽ വാഫി ബിൽ വഫിയാത്


ഇമാം ഇസ്സുദ്ധീൻ അബ്ദുൽ അസീസ് ഇബ്രാഹിം ബിൻ ജമാഅ -അശാഫിയി (റ) 
ഹി 694 - 767
ഹിദായത്തു സാലിക്ക്


ഇമാം അബു മുഹമ്മദ് അഫീഫുദ്ധീൻ അൽ മർജാനി (റ)
ഹി - 770
ബഹ്ജത്തുന്നുഫൂസി വൽ അസ്റാർ


ഹാഫിസ് ഇമാദുദ്ധീൻ ഇബ്നു കസീർ( റ) 
ഹി 700 - 774 
തഫ്സീർ ഇബ്നു കസീർ
അൽ ബിദായത്തു വന്നിഹായ


ഇമാം അ-ശൈഖ്ഖ് ഖലീൽ (റ) 
ഹി - 776 
മൻസഖ്‌ ഖലീൽ


ഇമാം ബദറുദ്ധീൻ അൽ ഹസൻ ബിൻ ഹബീബ് അ-ശാഫിയി (റ) 
ഹി - 779 
അന്നജ്മു സാഖിബ് ഫീ അഷ്റഫിൽ മനാഖിബ്


ഇമാം ബുർഹാനുദ്ധീൻ ഇബ്നു ഫർഹുൻ (റ) 
ഹി - 799
ഇർശാദ് സാലിഖ്


ഇമാം ഉമർ ബിൻ അലി അഹമ്മദ് അൽ അൻസാരി അ- ശാഫിയി (റ) {ഇബ്നുൽ മുൽകിൻ }
ഹി 723 - 804 
ഗായത്തു സൂൽ ഫീ ഖസായിസി റസൂൽ ( സ )


ഇമാം കമാലുദ്ധീൻ അദ്ധമീരി (റ) 
ഹി 742 - 808 
അ നനജ്മുൽ വഹ്‌ഹാജ്‌ ഫീ ശറഹിൽ മിൻഹാജ്


ഇമാം അശൈഖ് ശുഐബ് ഹാരീഫിഷ് (റ) 
ഹി - 810
റൗളുൽ ഫായിഖ്


ഇമാം മജ്‌ദുദ്ധീൻ ശീറാസി അൽ ഫൈറൂസാബാദി (റ) 
ഹി 729 - 817 
അസ്സ്വിലാത്തു വൽ ബിഷ്ർ


ഇമാം മുഹമ്മദ് ബിൻ ഇസ്‌ഹാഖ്‌ ഖവാരിസിമി (റ) 
ഹി - 827
ഇസാറത്തു തർഗീബ് വ-തഷ്‌വീഖ്


ഇമാം തഖിയുദ്ധീൻ അബൂബക്കർ അൽ ഹിസ്‌നി ദിമശ്ക്കി (റ)
ഹി 752 - 829 
ദഫഅ ശുബ്ഹ് മൻ ശബ്ബഹ വ-തമറദ


ഇമാം ശംസുദ്ധീൻ ബിൻ നാസിറുദ്ധീൻ അ ദിമശ്ക്കി (റ)
ഹി 777 - 842 
ജാമിഉൽ ആസാർ ഫീ സിയറി വ മൗലിദിൽ മുഹ്താർ


ഇമാം തഖിയുദ്ധീൻ മഖ്‌രീസി (റ) 
ഹി 764 - 845
ഇമ്‌താ ഉൽ അസ്മാഹ്


ഇമാം ഇബ്നു ളിയാഹിൽ മക്കി (റ)
ഹി 789 - 854
താരീഖ് മക്കത്തുൽ മുഷറഫാ


ഇമാം അബ്ദുറഹ്മാൻ അബൂ സൈദ് സഅലബി അൽ മക്കി അൽ മാലിക്കി (റ) 
ഹി 786 - 875 
അൽ ജവാഹിറുൽ ഹിസാൻ


ഇമാം അബൂ ഇസ്‌ഹാഖ്‌ ഇബ്നു മുഫ്‌ലിഉൽ ഹമ്പലി (റ) 
ഹി 884
അൽ മുബ്ദിഹ് ശറഹുൽ മുഖ്‌നിഹ്


ഇമാം അബൂ അബ്ദില്ലാഹ് മുഹമ്മദ് ബിൻ ഖാസിം റസാഹ് (റ) 
ഹി - 894 
തദ്കിറത്തുൽ മുഹിബ്ബീൻ


ഇമാം അബ്ദുറഹ്മാൻ അസ്സ്വഫൂരി അ- ശാഫിയി (റ) 
ഹി - 894
നുസ്‌ഹത്തുൽ മജാലീസ്


ഇമാം ഹാഫിള് സഖാവി (റ) 
ഹി 839 - 902
കൗലുൽ ബദീഹ്


ഇമാം ഹാഫിള് സുയൂഥി (റ)
ഹി 849 - 911
അൽ ഹാവിൽ ഫതാവ


ഇമാം നൂറുദ്ധീൻ അബുൽ ഹസൻ സംഹൂദി (റ) 
ഹി 844 - 911
വഫാ ഉൽ വഫാ ബി അഹ്ബാർ ബി ദാരിൽ മുസ്ത്വഫാ


ഇമാം ഖസ്തലാനി (റ)
ഹി 851 - 923 
അൽ മവാഹിബു ലദുൻയാ


ഇമാം മുജീറുദ്ധീൻ അബ്ദുറഹ്മാൻ ബിൻ മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ അൽ അലീമി അൽ അംരി അൽ മഖ്‌ദസി അൽ ഹമ്പലി (റ)
ഹി 860 - 928 
അൽ ഉൻസുൽ ജലീൽ ബി താരീഖിൽ ഖുദുസി വൽ ഖലീൽ


ഇമാം ജമാലുദ്ധീൻ അബൂ അബ്ദില്ലാഹ് അൽ ഹള്റമി അ-ശ്ശാഫിഈ(റ) 
ഹി 869 - 930 
ഹദായിക്കുൽ അൻവാർ


ഇമാം മുഹമ്മദ് ബിൻ യൂസുഫ് സ്വാലിഹ് ശാമി (റ) 
ഹി - 942 
സുബുലുൽ ഹുദാ വ- റഷാദ്


ഇമാം ഹുസൈൻ ബിൻ മുഹമ്മദ് ബിൻ ഹസൻ അദ് ദിയാരിൽ ബഖരി (റ) 
ഹി - 966 
താരീഖുൽ ഖമീസ്


ഇമാം അബുൽ ബഖായി തഖിയിദ്ധീൻ അൽ ഹമ്പലി ഇബ്നു നജ്ജാർ (റ)
ഹി 898 - 972 
മഊനത് ഉലിന്നുഹാ


ഇമാം ഇബ്നു ഹജറുൽ ഹൈതമി (റ)
ഹി 909 - 973
ജൗഹറുൽ മുനള്ളം
തുഹ്‌ഫത്തു സ്സുവ്വാർ
ഹാശിയത്തു ഈലാഹ്


ഇമാം അബൂ മൻസൂറുൽ കിർമാനി (റ) 
ഹി - 975 
അൽ മസാലിഖ്


ഇമാം അലാഉദ്ധീൻ അൽ മുത്തഖിൽ ഹിന്ദി (റ) 
ഹി 888 - 975 
കൻസുൽ ഉമ്മാൽ


ഇമാം മുഹമ്മദ് ബിൻ മുഹമ്മദ് ബിൻ അബ്ദില്ലാഹ് ഖുതുബുദ്ധീൻ റംലി അ- ശാഫിയി അൽ ഹിള് രി (റ) 
ഹി 821 - 892 
അല്ലഫ് ലുൽ മുഖർറം ബി ഖസായിസി നബിയിൽ മുഹ്തറം


ഇമാം ഖുതുബുദ്ധീൻ ഹനഫി (റ) 
ഹി - 990 
താരീഖുൽ മദീന


ഇമാം മുല്ലാ അലിയ്യുൽ ഖാരി (റ) 
ഹി - 1014
അൽ മസ്‌ലഖ്


ഇമാം അബ്ദുല്ലാഹ് ബിൻ ഇബ്രാഹിം അൽ ഉമരി (റ) 
ഹി 930 - 993 
ലുബാബിൽ മനാസിഖ്


ഇമാം അബൂ സഅദാത് മൻസൂർ ബിൻ യൂനുസ് അൽ ബഹൂതി അൽ ഹമ്പലി (റ) 
ഹി 1000 - 1051 
കശാഫിൽ ഖിനാഹ്


ഇമാം അല്ലാമാ മുഹമ്മദ് അലി ബിൻ മുഹമ്മദ് അല്ലാനുൽ ബഖരി (റ) 
ഹി - 1057
അൽ ഫുത്തൂഹാത്തു റബ്ബാനിയ


ഇമാം ശിഹാബുദ്ധീൻ അഹമ്മദ് മുഹമ്മദ് അൽ ഖഫാജി (റ)* 
ഹി 1069
നസീമു രിയാള്
ശറഹു ശിഫാ


ഇമാം അശ്ശയ്ഖ് ഹസൻ ബിൻ അമ്മാർ ബിൻ അലി (റ)
ഹി 994 - 1069 
മറാക്കിൽ ഫലാഹ്


ഇമാം നിളാമുദീനുൽ ബൽഖി (റ)
ഹി 1110 
ഫതാവൽ ഹിന്ദിയ


ഇമാം അൽ ഖാളി അല്ലാമാ ഹുസൈൻ ബിൻ മുഹമ്മദ് അൽ മഗ്‌രിബി (റ)* 
ഹി 1048 -1119 
അൽ ബദ്റു തമാം ശറഹ് ബുലൂഗിൽ മറാം


ഇമാം അല്ലാമാ സർക്കാനി (റ) 
ഹി -1122 
ശറഹ് അലാ മവാഹിബു ലദുന്നിയ


ഇമാം സർഹാൻ ബിൻ സയീദ് ഇസ്‌ക്കോയി (റ) 
ഹി -1177 
കശ്ഫുൽ ഗുമ്മ അൽ ജാമിഹ് -ലി അഹ്ബാരിൽ ഉമ്മ


ഇമാം സുലൈമാൻ ബിൻ ഉമർ ബിൻ മൻസൂർ അൽ ജലീലി അൽ മഹ്‌റൂഫി അൽ ജമൽ (റ) 
ഹി - 1204 
ഹാശിയത്തു ജമൽ


ഇമാം അഹമ്മദ് ബിൻ മുഹമ്മദ് ബിൻ ഇസ്മായീൽ (റ) 
ഹി - 1231
ഹാശിയത്തു അൽ ത്വഹാവി


ഇമാം അഹമ്മദ് ബിൻ മുഹമ്മദ് ബിൻ അലി ബിൻ ഇബ്രാഹിം അൽ അൻസാരി അശ്ശർവാനി (റ) 
ഹി - 1253 
നഫ്ഹത്തുൽ യമീൻ

ഇമാം സയീദ് ബിൻ മുഹമ്മദ് ബാ അലി അൽ ഹള്റമി അശ്ശഫിയി (റ) 
ഹി - 1270 
ബുഷ്റൽ കരീം


ഇമാം അശൈഖ് ഹസൻ അൽ അദവി അൽ ഹംസാവി (റ) 
ഹി 1221 - 1303 
മഷാരിഖ്ൽ അൻവാർ


ഇമാം അബൂബക്കർ ഉസ്മാൻ ബിൻ മുഹമ്മദ് അ ദ്ധമിയാത്തി അ- ശാഫിയി (റ) { അൽ ബക് രി )
ഹി - 1310 
ഇയാനത്തു ത്വാലിബീൻ


ഇമാം മുഹമ്മദ് ബിൻ ഉമർ നവവി അൽ ജാവി (റ) 
ഹി -1316
നിഹായത്തു സൈൻ ഫീ ഇർഷാദിൽ മുബ്തദയീ


ഇമാം ജഹ്ഫർ ബിൻ സയ്യിദ് ഇസ്മായീൽ അൽ ബർസഞ്ചി അൽ മദനി (റ) 
ഹി 1250 - 1317 
നുസ്ഹത്തു നാളിരീൻ ഫീ മസ്ജിദിൽ അവ്വ ലീന വൽ ആഖിരീൻ


ഇമാം അബ്ദുൽ ഗനി ബിൻ യാസീൻ അന്നാ ബൽസി അൽ ഹമ്പലി (റ)
ഹി - 1319 
ദലീലു നാസിഖ്- ലി അദായിൽ മനാസിഖ്


ഇമാം മുഹമ്മദ് അമീൻ അൽ കുർദി (റ)
ഹി 1322
തൻവീറുൽ ഖുലൂബ്


ഇമാം അല്ലാമാ ഫഖീഹ് മുഹമ്മദ് ബിൻ അബ്ദില്ലാഹ് ബിൻ അബ്ദിൽ ലത്തീഫ് ജർദാനി (റ)
ഹി - 1331
ഫത്ഹുൽ അല്ലാം ഫീ ശറഹിൽ മുർഷിദിൽ അനാം


ശൗക്കാനി 
ഹിജ്‌റ 1255 
ഫത്ഹുൽ ഖദീർ
{ നെഞ്ചത്ത് നിസ്കാരത്തിൽ കൈ കെട്ടാൻ ലോകത്ത് ആദ്യമായി പഠിപ്പിച്ച വ്യക്തിയും, മുജാഹിദുകളുടെ സ്വന്തം നേതാവുമാണ് ശൗകാനി }


ലോകം അംഗീകരിച്ച മഹാന്മാരായ മേൽപ്പറഞ്ഞ ഇമാമുകൾക്ക് മനസ്സിലാകാത്ത ഖുർആൻ ആണോ വഹാബികൾ അടങ്ങിയ നവീനവാദികൾ മനസ്സിലാക്കിയത്❓ ബുദ്ധിയുള്ള മുസ്‌ലിംലോകം വിലയിരുത്തട്ടെ.

മഹാന്മാരായ സ്വഹാബികൾ, നബിﷺ തങ്ങളുടെ ജീവിത കാലത്തും ,വഫാത്തിന് ശേഷവും നടത്തിയ സഹായ തേട്ടവും, സ്നേഹ പ്രകടനങ്ങളും അതു പോലെ പിന്നീട് കടന്നു വന്ന മഹാന്മാരായ ഇമാമുകൾ നടത്തിയിട്ടുള്ള ഇസ്തിഗാസയും, ശഫാഅത്ത് തേടലുമാണ് നാം ഇത്രയും തെളിവുകളുടെ അടിസ്ഥാനത്തിൽ വായിച്ചു മനസ്സിലാക്കിയത്  . 

സാധാരണക്കാർക്ക് എളുപ്പം മനസ്സിലാക്കാൻ കഴിയുന്ന ശൈലിയിലാണ് ഇതിന്റെ അവതരണം നടത്തിയിട്ടുള്ളത്. പ്രധാനപ്പെട്ട കിതാബുകളുടെ ഇബാറത്തും അത് രേഖപ്പെടുത്തിയ ഇമാമിന്റെ കാലഘട്ടവും പഠിതാക്കളുടെ സൗകര്യത്തിനു വേണ്ടി കൊടുത്തിരുന്നു. അല്ലാഹു സ്വാലിഹായ അമലായി ഇത് സ്വീകരിക്കുമാറാകട്ടെ. ഇതിനുവേണ്ടി എന്നെ സഹായിച്ച സ്വദേശത്തും, വിദേശത്തുമുള്ള മുഴുവനാളുകൾക്കും അല്ലാഹു അർഹമായ പ്രതിഫലം നൽകട്ടെ ആമീൻ .

നബിയേ ﷺ, തങ്ങളുടെ കാലഘട്ടത്തിൽ ജീവിക്കാൻ ഭാഗ്യം ലഭിക്കാത്ത ഈ പാപിയായ എനിക്കും, കുടുംബത്തിനും ഇരു ലോകത്തും തങ്ങൾ ശഫാഅത് ചെയ്യണമേ തങ്ങളോട് ഇസ്തിഗാസ ചെയ്യുന്നത് ശിർക്കാണെന്ന് അവതരിപ്പിക്കുന്ന കക്ഷികൾ ദിനം പ്രതി കൂടി വരുന്ന ഇക്കാലത്ത് തങ്ങളുടെ പൊരുത്തം ആഗ്രഹിച്ച് കഴിഞ്ഞ 14 നൂറ്റാണ്ടിലെ മുസ്‌ലിം ലോകം നടത്തിയ ഇസ്തിഗാസ അവതരിപ്പിച്ചു വിശദീകരിച്ച കാരണത്താൽ നബിയെ തങ്ങൾ ﷺഅല്ലാഹുവിൻറെ അടുക്കൽ എനിക്കും എന്റെ കുടുംബത്തിനും, എനിക്ക് വേണ്ടപ്പെട്ട മുഴുവനാളുകൾക്കും ശഫാഅത്ത് ചെയ്യണമേ.തങ്ങളുടെ തണൽ എപ്പോഴും പ്രദീക്ഷിക്കുന്നു നബിയെ ﷺ .


*اسالك ان تجعلني ممن تشفع له يوم القيامة*

ഖിയാമത്ത് നാളിൽ ശഫാഅത്ത് ചെയ്യുന്ന വിഭാഗത്തിൽ എന്നെയും ഉൾപ്പെടുത്തണമേ നബിയേ ﷺ


ഈ തെളിവുകളുടെ ക്രോഡീകരണം അബു നവവി എന്ന വ്യക്തിയുടെ  (+97477882082 ) പരിശ്രമ ഫലമാണ്. അല്ലാഹു അതിനു വണ്ണമായ അനുഗ്രഹങ്ങളും , ജീവിതത്തിൽ എല്ലാവിധ ഖൈർ , ബറക്കത്തുകളും നൽകുമാറാകട്ടെ 

അല്ലാഹു ത'ആല ഇതൊരു സ്വാലിഹായ അമലാക്കി ഖബൂൽ ചെയ്യട്ടെ . ഇതിനു വേണ്ടി പരിശ്രമിച്ച എല്ലാ മഹത് വ്യക്തികൾക്കും മഹാന്മാരുടെ ബർക്കത്ത് കൊണ്ട് ഇരുലോക വിജയം കൊടുത്തനുഗ്രഹിക്കട്ടെ .

No comments:

Post a Comment