ശുചീകരണം പലവിധമുണ്ട് . ശുചീകരണത്തിന് അനുവദനീയമായ വെള്ളങ്ങൾ ഏഴാകുന്നു.
മഴ വെള്ളം
സമുദ്ര ജലം
ആറ്റു ജലം
കിണർ വെള്ളം
മഞ്ഞുരുകിയ ജലം
തണുത്ത വെള്ളം
ഉറവയിൽ നിന്നുണ്ടാകുന്ന വെള്ളം
വെള്ളം അഞ്ചു വിധമാകുന്നു
- സ്വമേധയാ ശുദ്ധിയുള്ളതും , മറ്റൊന്നിനെ ശുദ്ധിയാക്കാൻ കഴിവുള്ളതും മക്‌റൂഹ് അല്ലാത്തതുമായ വെള്ളം. ഇതിന് ത്വഹൂർ ആയ വെള്ളം എന്നും പറയുന്നു
- സ്വമേധയാ ശുദ്ധിയുള്ളതും , മറ്റൊന്നിനെ ശുദ്ധിയാക്കാൻ കഴിവുള്ളതും മക്‌റൂഹായതുമായ വെള്ളം . ഇവിടെ മക്‌റൂഹ് എന്നതുകൊണ്ടുള്ള വിവക്ഷ - കുറഞ്ഞ വെള്ളത്തിൽ നിന്നും പൂച്ച , കോഴി പോലുള്ളവ കുടിച്ചതിന്റെ ബാക്കി വെള്ളമാകുന്നു .
- സ്വമേധയാ ശുദ്ധിയുള്ളതും , മറ്റൊന്നിനെ ശുദ്ധീകരിക്കാൻ പറ്റാത്തതുമായ വെള്ളം.ഇതിനു ത്വാഹിറായ വെള്ളം എന്നും പറയപ്പെടുന്നു .
ഉദാഹരണമായി കഞ്ഞിവെള്ളവും , ഇളനീരുമൊക്കെ സ്വയം ശുദ്ധിയുള്ളതാണ് . നാം അതിനെ കുടിക്കുന്നു. പക്ഷെ മറ്റൊരു വസ്തുവിനെ ഇത് കൊണ്ട് ശുദ്ധീകരിക്കാൻ പറ്റില്ല .ഇതുകൊണ്ട് കുളിക്കാനോ , ഉളൂ എടുക്കക്കുവാനോ പറ്റുകയില്ല
- നജസ് കൊണ്ട് മലിനമായത്.
- കുറഞ്ഞ വെള്ളത്തിൽ നിന്ന് കഴുത , കോവർ കഴുത മുതലായവ കുടിച്ചതിന്റെ ബാക്കി വെള്ളം .
ഇവയിൽ കുളിക്കാനും , വുളു ചെയ്യുവാനും ഒന്നാമതായി പറഞ്ഞ വെള്ളമാണ് ഉപയോഗിക്കേണ്ടത് (ത്വാഹിർ).
വിവിധ ജീവികൾ കുടിച്ചതിന്റെ ബാക്കിയുള്ള വെള്ളത്തിന്റെ വിധി
ഇതിനെ നാലായി തരം തിരിക്കാം
ഒന്നാം വിഭാഗം : സ്വയം ശുദ്ധിയുള്ളതും , മറ്റൊന്നിനെ ശുദ്ധിയാക്കാൻ കഴിവുള്ളതും .
അത് മനുഷ്യൻ , കുതിര , ഒട്ടകം , പശു , ആട് മുതലായവ കുടിച്ചതിന്റ ബാക്കി വെള്ളം
രണ്ടാം വിഭാഗം : നജസായ വെള്ളം (മാലിന്യമുള്ളത്). പട്ടി, പന്നി , പുലി , സിംഹം , നരി പോലുള്ളവ കുടിച്ചതിന്റെ ബാക്കി വെള്ളം . ഇത് കൊണ്ട് കുളി,വുളു എന്നിവയ്ക്ക് ഉപയോഗിക്കരുത് .
മൂന്നാം വിഭാഗം : മറ്റു വെള്ളം ഉള്ളതിനോട് കൂടി ഉപയോഗിക്കൽ കറാഹത്തായ വെള്ളം .
പൂച്ച , ചിതഞ്ഞു നടക്കുന്ന കോഴി, രാജകിളി , പ്രാവിടിയൻ കഴുകൻ , എലി മുതലായവ കുടിച്ചതിന്റെ ബാക്കി വെള്ളം
നാലാം വിഭാഗം : ശുദ്ധിയിൽ സംശയിക്കപ്പെട്ട വെള്ളം .
കഴുത , കോവർ കഴുത മുതലായവ കുടിച്ച ശേഷമുള്ള വെള്ളം . ഇവ അല്ലാതെ മറ്റൊന്നും എത്തിച്ചില്ലെങ്കിൽ അത് കൊണ്ട് വുളു എടുക്കുകയും പിന്നീട് തയമ്മവും ചെയ്തു നിസ്‌ക്കരിക്കണം
No comments:
Post a Comment