Thursday, 12 February 2026

നമസ്കരിക്കുമ്പോൾ ഡയപ്പർ ധരിച്ച് ഒരു കുഞ്ഞ് നമസ്കരിക്കുന്നയാളെ വന്ന് സ്പർശിച്ചാൽ അല്ലെങ്കിൽ മടിയിൽ വന്നിരുന്നാൽ നമസ്കാരം ബാത്തിലാവുമോ


നിസ്കാരത്തിനിടയിൽ സ്വയം നടക്കാൻ കഴിയുന്ന കുട്ടി നജസായ ശരീരമോ വസ്ത്രമോ ഉള്ള നിലയിൽ സ്വയം നിസ്കാരത്തിലിരിക്കുന്നയാളുടെ മേൽ കയറുകയോ സ്പർശിക്കുകയോ മടിയിൽ ഇരിക്കുകയോ ചെയ്താൽ നിസ്കാരം അസാധുവാകുന്നതല്ല.

എന്നാൽ സ്വയം നടക്കാൻ കഴിയാത്തത്ര ചെറിയ കുട്ടിയെ മറ്റൊരാൾ നിസ്കരിക്കുന്നയാളുടെ മേൽ  വെക്കുകയോ അല്ലെങ്കിൽ നിസ്കരിക്കുന്നയാൾ എടുത്തു വെക്കുകയോ ആ കുട്ടിയുടെ ശരീരത്തിലോ വസ്ത്രത്തിലോ നജസ് ഉണ്ടായിരിക്കുകയും അത്തരത്തിൽ ഒരു ഫർള് (മൂന്നു തവണ “സുബ്ഹാനല്ലാഹ്” പറയുന്നതിനുള്ള സമയം) നിർവഹിക്കുന്നത്ര സമയം ആ അവസ്ഥയിൽ കഴിയുകയും ചെയ്താൽ ആ നമസ്കാരം അസാധുവാകുന്നതാണ്.

وَكَذَا مَا يَتَحَرَّك بِحَرَكَتِهِ أَوْ يُعَدُّ حَامِلًا لَهُ كَصَبِيٍّ عَلَيْهِ نَجَسٌ إنْ لَمْ يَسْتَمْسِكْ بِنَفْسِهِ مَنَعَ وَإِلَّا لَا......قَوْلُهُ إنْ لَمْ يَسْتَمْسِكْ) الْأَوْلَى حَذْفُ إنْ وَجَوَابِهَا لِأَنَّهُ تَمْثِيلٌ لِلْمَحْمُولِ، فَحَقُّ التَّعْبِيرِ أَنْ يَقُولَ كَصَبِيٍّ عَلَيْهِ نَجَسٌ لَا يَسْتَمْسِكُ بِنَفْسِهِ ط (قَوْلُهُ وَإِلَّا لَا) أَيْ وَإِنْ كَانَ يَسْتَمْسِكُ بِنَفْسِهِ لَا يَمْنَعُ لِأَنَّ حَمْلَ النَّجَاسَةِ حِينَئِذٍ يُنْسَبُ إلَيْهِ لَا إلَى الْمُصَلِّي (قَوْلُهُ كَجُنُبٍ) تَنْظِيرٌ لَا تَمْثِيلٌ، أَيْ فَإِنَّ الْجَنَابَةَ أَيْضًا تُنْسَبُ إلَى الْمَحْمُولِ لَا إلَى الْمُصَلِّي،....وَيُؤَيِّدُهُ مَا فِي الْبَحْرِ عَنْ الظَّهِيرِيَّةِ: لَوْ جَلَسَ عَلَى الْمُصَلِّي صَبِيٌّ ثَوْبُهُ نَجَسٌ وَهُوَ يَسْتَمْسِكُ بِنَفْسِهِ أَوْ حَمَامٌ نَجَسٌ جَازَتْ صَلَاتُهُ لِأَنَّ الَّذِي عَلَى الْمُصَلِّي مُسْتَعْمِلٌ لِلنَّجَسِ، فَلَمْ يَصِرْ الْمُصَلِّي حَامِلًا لِلنَّجَاسَةِ

[ابن عابدين، الدر المختار وحاشية ابن عابدين (رد المحتار)، ٤٠٣/١]



മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

No comments:

Post a Comment