Thursday, 12 February 2026

വായു രോഗം മൂലം നിത്യാശുദ്ധി കാരനായ വ്യക്തി ഇമാമത്ത് നിൽക്കുന്നതിന്റെ വിധി എന്താണ്

 

ഒരാൾക്ക് അധോവായു രോഗം കാരണം വായു പുറപ്പെട്ടുകൊണ്ടിരിക്കുന്നു. ഫർള് നിസ്കാരം നിർവഹിക്കാനുള്ളത്ര സമയം പോലും വുളു നിൽക്കുന്നില്ല. അതിനിടയിലും വായു പുറപ്പെട്ട് വുളു നഷ്ടപ്പെടുന്ന അവസ്ഥയാണെങ്കിൽ അയാൾ നിത്യ അശുദ്ധിക്കാരനായി (معذور) കണക്കാക്കപ്പെടും.

പ്രസ്തുത നിത്യാശുദ്ധികാരന്ന്  നിത്യാശുദ്ധികാരല്ലാത്ത മറ്റുള്ളവർക്ക് ഇമാമത്ത് നിൽക്കൽ അനുവദനീയമല്ല. അത്തരമൊരാളെ നിസ്കാരത്തിൽ പിന്തുടർന്നാൽ നിസ്കാരം ശരിയാകില്ല.

(وَكَذَا لَا يَصِحُّ الِاقْتِدَاءُ بِمَجْنُونٍ مُطْبِقٍ أَوْ مُتَقَطِّعٍ فِي غَيْرِ حَالَةِ إِفَاقَتِهِ، وَسَكْرَانٍ)، أَوْ مُعْتُوهٍ ذَكَرَهُ الْحَلَبِيُّ، (وَلَا طَاهِرٍ بِمَعْذُورٍ)، هَذَا (إِنْ قَارَنَ الْوُضُوءَ الْحَدَثُ أَوْ طَرَأَ عَلَيْهِ) بَعْدَهُ

(الدُّرُّ الْمُخْتَار: ١/٥٧٨)



മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

No comments:

Post a Comment