ഇൽമ് (ജ്ഞാനം) അല്ലാഹുവിന്റെ ഒരു സ്വിഫത്താണ് (ഗുണവിശേഷണം). താൻ പ്രിയപ്പെടുന്ന അടിമകളിൽ നിന്ന് ആ സ്വിഫത് നൽകി അള്ളാഹു ﷻ ബഹുമാനിച്ചവരാണ് ഉലമാക്കൾ. അവർ നബി ﷺ യുടെ പ്രതിനിധികളായി ജനങ്ങൾക്ക് ശരീഅത്തിന്റെ മാർഗം കാണിച്ചു തരുന്നവരാണ്.
അതിനാൽ യാതൊരു കാരണവുമില്ലാതെ അന്യായമായി ഒരു ആലിമിനെയോ ഹാഫിളിനെയോ അപമാനിക്കുന്നത് യഥാർത്ഥത്തിൽ ദീനിന്റെ ഇൽമിനെ അപമാനിക്കുന്നതിന് തുല്യമാണ്. അവരെ അപമാനിക്കൽ കുഫ്റായിത്തീരും.
അങ്ങിനെയൊരു അപമാനം ഒരാളിൽ നിന്നു സംഭവിച്ചാൽ അയാളുടെ ഈമാനും നികാഹും അസാധുവാകും. അയാൾ തജ്ദീദ് ഇമാൻ വഴി വീണ്ടും ഇമാൻ പുതുക്കണം. തജ്ദീദ് നികാഹ് വഴി വീണ്ടും വിവാഹം പുതുക്കുകയും ചെയ്യേണ്ടത് നിർബന്ധമാണ്. തജ്ദീദ് ഇമാൻ നടത്തിയ ശേഷം തജ്ദീദ് നികാഹിനായി ഭാര്യക്ക് ഇദ്ദ പാലിക്കേണ്ടതില്ല. ഇദ്ദയുടെ കാലയളവിൽ ഇരു പക്ഷങ്ങളുടെയും സമ്മതത്തോടെ നികാഹ് നടത്താവുന്നതാണ്.
وَفِي الْبَزَّازِيَّةِ فَالِاسْتِخْفَافُ بِالْعُلَمَاءِ لِكَوْنِهِمْ عُلَمَاءَ اسْتِخْفَافٌ بِالْعِلْمِ وَالْعِلْمُ صِفَةُ اللَّهِ تَعَالَى مَنَحَهُ فَضْلًا عَلَى خِيَارِ عِبَادِهِ لِيَدُلُّوا خَلْقَهُ عَلَى شَرِيعَتِهِ نِيَابَةً عَنْ رُسُلِهِ فَاسْتِخْفَافُهُ بِهَذَا يُعْلَمُ أَنَّهُ إلَى مَنْ يَعُودُ فَإِنْ افْتَخَرَ سُلْطَانٌ عَادِلٌ بِأَنَّهُ ظِلُّ اللَّهِ تَعَالَى عَلَى خَلْقِهِ يَقُولُ الْعُلَمَاءُ بِلُطْفٍ اللَّهُ اتَّصَفْنَا بِصِفَتِهِ بِنَفْسِ الْعِلْمِ فَكَيْفَ إذَا اقْتَرَنَ بِهِ الْعَمَلُ الْمُلْكُ عَلَيْك لَوْلَا عَدْلُك فَأَيْنَ الْمُتَّصِفُ بِصِفَتِهِ مِنْ الَّذِينَ إذَا عَدَلُوا لَمْ يَعْدِلُوا عَنْ ظِلِّهِ وَالِاسْتِخْفَافُ بِالْأَشْرَافِ وَالْعُلَمَاءِ كُفْرٌ
وَمَنْ قَالَ لِلْعَالِمِ عُوَيْلِمٌ أَوْ لِعَلَوِيٍّ عُلَيْوِيٌّ قَاصِدًا بِهِ الِاسْتِخْفَافَ كَفَرَ
وَمَنْ أَهَانَ الشَّرِيعَةَ أَوْ الْمَسَائِلَ الَّتِي لَا بُدَّ مِنْهَا كَفَرَ وَمَنْ بَغَضَ عَالِمًا مِنْ غَيْرِ سَبَبٍ ظَاهِرٍ خِيفَ عَلَيْهِ الْكُفْرُ وَلَوْ شَتَمَ فَمَ عَالِمٍ فَقِيهٍ أَوْ عَلَوِيٍّ يُكَفَّرُ وَتَطْلُقُ امْرَأَتُهُ ثَلَاثًا إجْمَاعًا
[عبد الرحمن شيخي زاده، مجمع الأنهر في شرح ملتقى الأبحر، ٦٩٥/١]
وَمَنْ أَبْغَضَ عَالِمًا مِنْ غَيْرِ سَبَبٍ ظَاهِرٍ خِيفَ عَلَيْهِ الْكُفْرُ وَلَوْ صَغَّرَ الْفَقِيهَ أَوْ الْعَلَوِيَّ قَاصِدًا الِاسْتِخْفَافَ بِالدِّينِ كَفَرَ لَا إنْ لَمْ يَقْصِدْهُ
[ابن نجيم، البحر الرائق شرح كنز الدقائق ومنحة الخالق وتكملة الطوري، ١٣٤/٥]
മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട
No comments:
Post a Comment