Thursday, 12 February 2026

നിത്യവും ഇൻഹേലർ ഉപയോഗിക്കുന്ന ഒരാൾക്ക് നോമ്പിന്റെ അവസ്ഥയിൽ അത് ഉപയോഗിക്കാൻ അനുവാദം ഉണ്ടോ


നോമ്പിന്റെ അവസ്ഥയിൽ ആസ്മ ഇൻഹെയ്ലർ ഉപയോഗിക്കൽ അനുവദനീയമല്ല. ഉപയോഗിക്കൽ കൊണ്ട്  നോമ്പ് മുറിയുന്നതാണ്. നോമ്പിനിടയിൽ അത് ഉപയോഗിക്കാതെ മറ്റു മാർഗം ഇല്ലെങ്കിൽ ആ സമയത്ത് നോമ്പ് ഉപേക്ഷിക്കൽ അനുവദനീയമാണ്. പിന്നീട് ആ നോമ്പുകൾ ഖളാ വീട്ടിയാൽ മതിയാവും. ഇനി  രോഗ ശമനത്തിന്റെ പ്രതീക്ഷ നഷ്ടപ്പെട്ട  അവസ്ഥയാണെങ്കിൽ ഓരോ നോമ്പിനും ഫിദിയ നൽകേണ്ടതാണ്. പിന്നീട് രോഗം മാറുകയാണെങ്കിൽ ആ നോമ്പുകൾ എല്ലാം തന്നെ ഖളാ വീട്ടൽ നിർബന്ധമാണ്.  

أَوْ مَرِيضٍ خَافَ الزِّيَادَةَ) لِمَرَضِهِ وَصَحِيحٍ خَافَ الْمَرَضَ، وَخَادِمَةٍ خَافَتْ الضَّعْفَ بِغَلَبَةِ الظَّنِّ بِأَمَارَةٍ أَوْ تَجْرِبَةٍ أَوْ بِأَخْبَارِ طَبِيبٍ حَاذِقٍ مُسْلِمٍ مَسْتُورٍ وَأَفَادَ فِي النَّهْرَ تَبَعًا لِلْبَحْرِ جَوَازَ التَّطْبِيبَ بِالْكَافِرِ فِيمَا لَيْسَ فِيهِ إبْطَالُ عِبَادَةٍ

[ابن عابدين ,الدر المختار وحاشية ابن عابدين (رد المحتار) ,2/422] 

قَوْلُهُ: أَنَّهُ لَوْ أَدْخَلَ حَلْقَهُ الدُّخَانَ) أَيْ بِأَيِّ صُورَةٍ كَانَ الْإِدْخَالُ، حَتَّى لَوْ تَبَخَّرَ بِبَخُورٍ وَآوَاهُ إلَى نَفَسِهِ وَاشْتَمَّهُ ذَاكِرًا لِصَوْمِهِ أَفْطَرَ لِإِمْكَانِ التَّحَرُّزِ عَنْهُ  

[ابن عابدين ,الدر المختار وحاشية ابن عابدين (رد المحتار) ,2/395]



മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

No comments:

Post a Comment