നിസ്കാരങ്ങളുടെ സമയങ്ങൾ ഖുർആനും ഹദീസും വളരെ വ്യക്തമായി നിശ്ചയിച്ചിട്ടുള്ളതാണ്. അവയിൽ യാതൊരു തരത്തിലുള്ള മുന്തിക്കലോ (തഖ്ദീം) പിന്തിക്കലോ (തഅ്ഖീർ) അനുവദനീയമല്ല.
ഖുർആനിൽ അല്ലാഹു പറയുന്നു:
إِنَّ الصَّلَاةَ كَانَتْ عَلَى الْمُؤْمِنِينَ كِتَابًا مَوْقُوتًا
(സൂറത്ത് അന്നിസാഅ്: 103)
അർത്ഥം: “നിശ്ചിതമായ സമയങ്ങളിൽ തന്നെയാണ് നമസ്കാരം വിശ്വാസികൾക്ക് നിർബന്ധിതമാക്കിയിരിക്കുന്നത്.”
ഓരോ നമസ്കാരത്തിനും ആരംഭിക്കേണ്ട സമയവും അവസാനിക്കേണ്ട സമയവും വ്യക്തമായി നിശ്ചയിച്ചിട്ടുണ്ട്. അത് ഫജ്ർ ആയാലും, ളുഹർ ആയാലും, അസർ ആയാലും, മഗ്രിബ് ആയാലും, ഇഷാ ആയാലും, അല്ലെങ്കിൽ ജുമുഅ ആയാലും എല്ലാ നിസ്കാരങ്ങൾക്കും ഇതേ നിയമം തന്നെയാണ്.
അതിനാൽ ഹനഫി മദ്‌ഹബിൽ സമയം പരിഗണിക്കാതെ മുന്തിച്ചും പിന്തിച്ചും നിസ്കരിക്കുന്ന ജംഅ് ഹഖീഖി അനുവദനീയമല്ല. മുന്തിച്ച് ജംഅ് ചെയ്ത് നിസ്കരിച്ചാൽ സമയം പ്രവേശിക്കാത്തതിനാൽ തന്നെ നിസ്കാരം അസാധുവാണ്. പിന്തിച്ച് ജംഅ് ചെയ്ത് നിസ്കരിച്ചാൽ ഹറാമാണ്. ഖളാ ആയിട്ടാണ് പരിഗണിക്കപ്പെടുക.
ഉലമാക്കൾ എന്ത് ചെയ്യുന്നു എന്നത് ദീനിൽ പരിഗണനീയമല്ല. ഫുഖഹാഖൾ എന്തു പറയുന്നു എന്നതിലാണ് പരിഗണന. ചില ഉലമാക്കൾ ലോൺ എടുക്കുന്നു ഫോട്ടോ എടുക്കുന്നു അതിനാൽ അത് അനുവദനീയമാകുമോ ?
ട്രെയിനിലും ബസ്സിലും അസൗകര്യമുള്ള നിസ്കരിക്കാൻ സാധിക്കാത്ത സാഹചര്യങ്ങളിൽ എങ്ങനെ നിസ്കരിക്കണം എന്ന് ഫുഖഹാഖൾ വ്യക്തമായി പഠിപ്പിക്കുന്നുണ്ട്. അത് ചെയ്യാതെ ഷാഫി മദ്‌ഹബിനെ പിടിക്കാൻ പ്രബലരായ ഹനഫി ഫുഖഹാഖളൊന്നും അനുവദിച്ചിട്ടില്ല.
നിർബന്ധ സാഹചര്യങ്ങളിൽ
ട്രെയിനിലൊ ബസ്സിലൊ ദീർഘദൂരം സഞ്ചരിക്കുന്നയാൾക്ക് ഖിബ്ലക്ക് നേരിടുക നിൽക്കുക തുടങ്ങിയ ഷർതുകൾ യാത്രക്കാരന് ഒഴിവാകുന്നതല്ല.ഈ രണ്ട് ശർത്തുകളിൽ നിന്ന് കാരണമില്ലാതെ ഏത് നഷ്ടപ്പെട്ടാലും ഫർള്,വാജിബ് നിസ്കാരങ്ങൾ ശരിയാവുകയില്ല. സുന്നത്, നഫ്ൽ നിസ്കാരങ്ങൾ നിന്ന് നിർവഹിച്ചില്ലെങ്കിലും ശരിയാവുന്നതാണ്. യാത്രയുടെ ഇടയിലോ വാഹനം എവിടെയെങ്കിലും നിർത്തുമ്പോഴോ നിന്നുകൊണ്ട് ഖിബ്ലക്ക് നേരിട്ട് നിർവഹിക്കാൻ സാധിക്കുന്നവർ അങ്ങനെ തന്നെ നിസ്കരിക്കണം.
പറയപ്പെട്ട രൂപത്തിൽ നിസ്കരിക്കാൻ സൗകര്യം കിട്ടുന്നില്ലെങ്കിൽ ( നിൽക്കാൻ സാധിക്കും പക്ഷേ ഖിബ്ല കിട്ടില്ല. ഖിബ്ല കിട്ടും നിൽക്കാൻ സാധിക്കില്ല. അല്ലെങ്കിൽ രണ്ടും ഒത്തു വരില്ല ) നിസ്കാരത്തിന് സമയം തീർന്നു കൊണ്ടിരിക്കുന്നു. അങ്ങനെയുള്ളപ്പോൾ അവിടെയുള്ള സൗകര്യത്തിൽ എങ്ങനെയാണോ നിസ്കരിക്കാൻ സാധിക്കുന്നത് അങ്ങനെ നമസ്കരിക്കുക. അപ്രകാരം നിർവഹിച്ച നിസ്കാരങ്ങൾ പിന്നീട് ഖളാ വീട്ടൽ നിർബന്ധമാണ്. പറയപ്പെട്ട പ്രകാരവും നിസ്കരിക്കാൻ ഒരാൾ നിസ്കരിക്കാൻ ഉദ്ദേശിക്കാതെ ഖളാ ആക്കാൻ തീരുമാനിച്ചാൽ അതിലും നല്ലത് പിന്തിച്ചു ജംഅ് ചെയ്ത് നിസ്കരിക്കലാണ്.
അവലംബം : ഫതാവാ ദാറുൽ ഉലൂം സകരിയ്യ
ഹജ്ജിന്റെ വേളയിൽ അറഫയിലും മുസ്ദലിഫയിലും നിസ്കാരം ജംഅ് ചെയ്യൽ ഹജ്ജിന്റെ പ്രത്യേകമായ അമലുകളിൽ പെട്ടതാണ്. അതും യാത്രയുമായി പ്രത്യേകിച്ച് ഒരു ബന്ധവും ഇല്ല.
(وَلَا جَمْعَ بَيْنَ فَرْضَيْنِ فِي وَقْتٍ بِعُذْرِ) سَفَرٍ وَمَطَرٍ خِلَافًا لِلشَّافِعِيِّ، وَمَا رَوَاهُ مَحْمُولٌ عَلَى الْجَمْعِ فِعْلًا لَا وَقْتًا (فَإِنْ جَمَعَ فَسَدَ لَوْ قَدَّمَ) الْفَرْضَ عَلَى وَقْتِهِ (وَحَرُمَ لَوْ عَكَسَ) أَيْ أَخَّرَهُ عَنْهُ (وَإِنْ صَحَّ) بِطَرِيقِ الْقَضَاءِ (إلَّا لِحَاجٍّ بِعَرَفَةَ وَمُزْدَلِفَةَ) كَمَا سَيَجِيءُ. وَلَا بَأْسَ بِالتَّقْلِيدِ عِنْدَ الضَّرُورَةِ لَكِنْ بِشَرْطِ أَنْ يَلْتَزِمَ جَمِيعَ مَا يُوجِبُهُ ذَلِكَ الْإِمَامُ لِمَا قَدَّمْنَا أَنَّ الْحُكْمَ الْمُلَفَّقَ بَاطِلٌ بِالْإِجْمَاعِ.....(قَوْلُهُ: مَحْمُولٌ إلَخْ) أَيْ مَا رَوَاهُ مِمَّا يَدُلُّ عَلَى التَّأْخِيرِ مَحْمُولٌ عَلَى الْجَمْعِ فِعْلًا لَا وَقْتًا: أَيْ فِعْلُ الْأُولَى فِي آخِرِ وَقْتِهَا وَالثَّانِيَةِ فِي أَوَّلِ وَقْتِهَا، وَيُحْمَلُ تَصْرِيحُ الرَّاوِي بِخُرُوجِ وَقْتِ الْأُولَى عَلَى التَّجَوُّزِ كَقَوْلِهِ تَعَالَى - {فَإِذَا بَلَغْنَ أَجَلَهُنَّ} [البقرة: 234]- أَيْ قَارَبْنَ بُلُوغَ الْأَجَلِ أَوْ عَلَى أَنَّهُ ظَنٌّ، وَيَدُلُّ عَلَى هَذَا التَّأْوِيلِ مَا صَحَّ «عَنْ ابْنِ عُمَرَ أَنَّهُ نَزَلَ فِي آخِرِ الشَّفَقِ فَصَلَّى الْمَغْرِبَ ثُمَّ أَقَامَ الْعِشَاءَ وَقَدْ تَوَارَى الشَّفَقُ، ثُمَّ قَالَ: إنَّ رَسُولَ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - كَانَ إذَا عَجَّلَ بِهِ السَّيْرَ صَنَعَ هَكَذَا» " وَفِي رِوَايَةٍ " ثُمَّ انْتَظَرَ حَتَّى غَابَ الشَّفَقُ وَصَلَّى الْعِشَاءَ " كَيْفَ وَقَدْ قَالَ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - «لَيْسَ فِي النَّوْمِ تَفْرِيطٌ، إنَّمَا التَّفْرِيطُ فِي الْيَقِظَةِ، بِأَنْ تُؤَخَّرَ صَلَاةٌ إلَى وَقْتِ الْأُخْرَى» رَوَاهُ مُسْلِمٌ، وَهَذَا قَالَهُ وَهُوَ فِي السَّفَرِ وَرَوَى مُسْلِمٌ أَيْضًا عَنْ ابْنِ عَبَّاسٍ «أَنَّهُ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - جَمَعَ بَيْنَ الظُّهْرِ وَالْعَصْرِ وَالْمَغْرِبِ وَالْعِشَاءِ بِالْمَدِينَةِ مِنْ غَيْرِ خَوْفٍ وَلَا مَطَرٍ، لِئَلَّا تُحْرَجَ أُمَّتُهُ» وَفِي رِوَايَةٍ «وَلَا سَفَرٍ» وَالشَّافِعِيُّ لَا يَرَى الْجَمْعَ بِلَا عُذْرٍ، فَمَا كَانَ جَوَابُهُ عَنْ هَذَا الْحَدِيثِ فَهُوَ جَوَابُنَا. وَأَمَّا حَدِيثُ أَبِي الطُّفَيْلِ الدَّالُّ عَلَى التَّقْدِيمِ فَقَالَ التِّرْمِذِيُّ فِيهِ إنَّهُ غَرِيبٌ، وَقَالَ الْحَاكِمُ إنَّهُ مَوْضُوعٌ، وَقَالَ أَبُو دَاوُد: لَيْسَ فِي تَقْدِيمِ الْوَقْتِ حَدِيثٌ قَائِمٌ، وَقَدْ أَنْكَرَتْ عَائِشَةُ عَلَى مَنْ يَقُولُ بِالْجَمْعِ فِي وَقْتٍ وَاحِدٍ. وَفِي الصَّحِيحَيْنِ «عَنْ ابْنِ مَسْعُودٍ وَاَلَّذِي لَا إلَهَ غَيْرُهُ مَا صَلَّى رَسُولُ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - صَلَاةً قَطُّ إلَّا لِوَقْتِهَا إلَّا صَلَاتَيْنِ جَمَعَ بَيْنَ الظُّهْرِ وَالْعَصْرِ بِعَرَفَةَ، وَبَيْنَ الْمَغْرِبِ وَالْعِشَاءِ بِجَمْعٍ» " وَيَكْفِي فِي ذَلِكَ النُّصُوصُ الْوَارِدَةُ بِتَعْيِينِ الْأَوْقَاتِ مِنْ الْآيَاتِ وَالْأَخْبَارِ، وَتَمَامُ ذَلِكَ فِي الْمُطَوَّلَاتِ كَالزَّيْلَعِيِّ وَشَرْحِ الْمُنْيَةِ. وَقَالَ سُلْطَانُ الْعَارِفِينَ سَيِّدِي مُحْيِي الدِّينِ نَفَعَنَا اللَّهُ بِهِ: وَاَلَّذِي أَذْهَبُ إلَيْهِ أَنَّهُ لَا يَجُوزُ الْجَمْعُ فِي غَيْرِ عَرَفَةَ وَمُزْدَلِفَةَ؛ لِأَنَّ أَوْقَاتَ الصَّلَاةِ قَدْ ثَبَتَتْ بِلَا خِلَافٍ، وَلَا يَجُوزُ إخْرَاجُ صَلَاةٍ عَنْ وَقْتِهَا إلَّا بِنَصٍّ غَيْرِ مُحْتَمَلٍ؛ إذْ لَا يَنْبَغِي أَنْ يُخْرَجَ عَنْ أَمْرٍ ثَابِتٍ بِأَمْرٍ مُحْتَمَلٍ، هَذَا لَا يَقُولُ بِهِ مَنْ شَمَّ رَائِحَةَ الْعِلْمِ، وَكُلُّ حَدِيثٍ وَرَدَ فِي ذَلِكَ فَمُحْتَمِلٌ أَنَّهُ يُتَكَلَّمُ فِيهِ مَعَ احْتِمَالِ أَنَّهُ صَحِيحٌ، لَكِنَّهُ لَيْسَ بِنَصٍّ اهـ كَذَا نَقَلَهُ عَنْهُ سَيِّدِي عَبْدُ الْوَهَّابِ الشَّعْرَانِيُّ فِي كِتَابِهِ الْكِبْرِيتُ الْأَحْمَرُ فِي بَيَانِ عُلُومِ الشَّيْخِ الْأَكْبَرِ.......(قَوْلُهُ: عِنْدَ الضَّرُورَةِ) ظَاهِرُهُ أَنَّهُ عِنْدَ عَدَمِهَا لَا يَجُوزُ، وَهُوَ أَحَدُ قَوْلَيْنِ. وَالْمُخْتَارُ جَوَازُهُ مُطْلَقًا وَلَوْ بَعْدَ الْوُقُوعِ كَمَا قَدَّمْنَاهُ فِي الْخُطْبَةِ ط. وَأَيْضًا عِنْدَ الضَّرُورَةِ لَا حَاجَةَ إلَى التَّقْلِيدِ كَمَا قَالَ بَعْضُهُمْ مُسْتَنِدًا لِمَا فِي الْمُضْمَرَاتِ: الْمُسَافِرُ إذَا خَافَ اللُّصُوصَ أَوْ قُطَّاعَ الطَّرِيقِ وَلَا يَنْتَظِرُهُ الرُّفْقَةُ جَازَ لَهُ تَأْخِيرُ الصَّلَاةِ؛ لِأَنَّهُ بِعُذْرٍ، وَلَوْ صَلَّى بِهَذَا الْعُذْرِ بِالْإِيمَاءِ وَهُوَ يَسِيرٌ جَازَ. اهـ. لَكِنَّ الظَّاهِرَ أَنَّهُ أَرَادَ بِالضَّرُورَةِ مَا فِيهِ نَوْعُ مَشَقَّةٍ تَأَمَّلْ.
[ابن عابدين ,الدر المختار وحاشية ابن عابدين (رد المحتار) ,1/382]
മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട
No comments:
Post a Comment