Thursday, 12 February 2026

ഉംറക്കായി മദീനയിൽ നിന്നും പുറപ്പെടുമ്പോൾ ഒരു സ്ത്രീയുടെ കാലിന് പരിക്കുപറ്റി. ആശുപത്രിയിലേക്കാണ് കൊണ്ടുപോകുന്നത്. എന്നാൽ എല്ലാവരുടെയും കൂടെ ബസ്സിൽ കൊണ്ടുപോകാൻ മാത്രമേ സാധിക്കു. ഹറമിലേക്കാണ് പോകുന്നത്. ആശുപത്രിയിലേക്ക് പോകുന്നതിനാൽ ഇഹ്റാം കെട്ടാൻ പ്രയാസമാണ്. ഇഹ്റാം ഇല്ലാതെ ഹറമിൽ പ്രവേശിച്ചാൽ ബലി നിർബന്ധമാകുമല്ലോ. എന്താണ് പരിഹാരം


മീഖാത്തിന്റെ അതിരുകൾക്ക് പുറത്തു താമസിക്കുന്ന വ്യക്തി ഹറം പരിധിയിലേക്ക് പ്രവേശിക്കാനുള്ള ഉദ്ദേശത്തോടെ യാത്ര ചെയ്ത് വരികയാണെങ്കിൽ ഹനഫി മദ്ഹബ് പ്രകാരം ഇഹ്റാം കെട്ടാതെ മീഖാത്ത് കടക്കുന്നത് ശരിയല്ല. അതിനാൽ മീഖാത്തിന് പുറത്തു താമസിക്കുന്ന ഒരാൾ ഉംറ ഉദ്ദേശത്തോടെ മക്കയിലേക്ക് പ്രവേശിക്കണമെങ്കിൽ അയാൾ മീഖാത്ത് കടക്കുന്നതിന് മുമ്പ് നിർബന്ധമായും ഇഹ്റാം കെട്ടണം.

എന്നാൽ നിലവിലെ സാഹചര്യത്തിൽ പരിക്ക് മൂലം ഇഹ്റാം കെട്ടിയ ശേഷം ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരുന്നുവെങ്കിൽ പുറത്തുനിന്ന് വരുന്നവർ ഹറം പരിധിയിൽ പ്രവേശിക്കാനുള്ള ഉദ്ദേശത്തോടെ പോകരുത്. പകരം ഹറം പരിധിക്ക് പുറത്തും മീഖാത്തിന് അകത്തുമായ “ഹിൽ” പ്രദേശത്തിലെ ഏതെങ്കിലും സ്ഥലത്തെ ലക്ഷ്യമാക്കി വരണം. ഇങ്ങനെ വരികയാണെങ്കിൽ മീഖാത്ത് കടക്കുന്നതിന് മുമ്പ് ഇഹ്റാം കെട്ടേണ്ട ബാധ്യത അവർക്കുണ്ടാകില്ല.

പിന്നീട് അവർ ഹിൽ പ്രദേശത്ത് പ്രവേശിച്ച ശേഷം ഉംറയുടെ ഉദ്ദേശമില്ലാതെ ഹറം പരിധിയിലേക്ക് ഇഹ്റാം കൂടാതെ പ്രവേശിക്കുന്നതും അനുവദനീയമാണ്. അറവ് നിർബന്ധമാകില്ല.

എന്നാൽ പിന്നീട് ഉംറ നിർവഹിക്കണമെന്ന ഉദ്ദേശം ഉണ്ടായാൽ ഹറം പരിധിക്ക് പുറത്തുള്ള ഏതെങ്കിലും സ്ഥലത്ത് (ഉദാ: മസ്ജിദ് ആയിഷ (റ) തുടങ്ങിയവ) ചെന്ന് ഇഹ്റാം കെട്ടണം. അതിനാൽ നിലവിലെ അവസ്ഥ പരിഗണിച്ച് മേൽ പറയപ്പെട്ടത് അനുസരിച്ച് പ്രവർത്തിക്കാവുന്നതാണ്.

آفَاقِيٌّ) مُسْلِمٌ بَالِغٌ (يُرِيدُ الْحَجَّ) وَلَوْ نَفْلًا (أَوْ الْعُمْرَةَ) فَلَوْ لَمْ يُرِدْ وَاحِدًا مِنْهُمَا لَا يَجِبُ عَلَيْهِ دَمٌ بِمُجَاوَزَةِ الْمِيقَاتِ، وَإِنْ وَجَبَ حَجٌّ أَوْ عُمْرَةٌ إنْ أَرَادَ دُخُولَ مَكَّةَ أَوْ الْحَرَمِ عَلَى مَا سَيَأْتِي فِي الْمَتْنِ قَرِيبًا (وَجَاوَزَ وَقْتَهُ) ظَاهِرُ مَا فِي النَّهْرِ عَنْ الْبَدَائِعِ اعْتِبَارُ الْإِرَادَةِ عِنْدَ الْمُجَاوَزَةِ

[ابن عابدين، الدر المختار وحاشية ابن عابدين (رد المحتار)، ٥٨٠/٢]

(دَخَلَ كُوفِيٌّ) أَيْ آفَاقِيٌّ (الْبُسْتَانَ) أَيْ مَكَانًا مِنْ الْحِلِّ دَاخِلَ الْمِيقَاتِ (لِحَاجَةٍ) قَصَدَهَا وَلَوْ عِنْدَ الْمُجَاوَزَةِ عَلَى مَا مَرَّ، وَنِيَّةُ مُدَّةِ الْإِقَامَةِ لَيْسَتْ بِشَرْطٍ عَلَى الْمَذْهَبِ (لَهُ دُخُولُ مَكَّةَ غَيْرَ مُحْرِمٍ وَوَقْتُهُ الْبُسْتَانُ وَلَا شَيْءَ عَلَيْهِ) لِأَنَّهُ الْتَحَقَ بِأَهْلِهِ كَمَا مَرَّ، وَهَذِهِ حِيلَةٌ لِآفَاقِيٍّ يُرِيدُ دُخُولَ مَكَّةَ بِلَا إحْرَامٍ

[ابن عابدين، الدر المختار وحاشية ابن عابدين (رد المحتار)، ٥٨٢/٢]

وَمَنْ جَاوَزَ الْمِيقَاتَ وَهُوَ يُرِيدُ الْحَجَّ وَالْعُمْرَةَ غَيْرَ مُحْرِمٍ فَلَا يَخْلُو إمَّا أَنْ يَكُونَ أَحْرَمَ دَاخِلَ الْمِيقَاتِ أَوْ عَادَ إلَى الْمِيقَاتِ ثُمَّ أَحْرَمَ فَإِنْ أَحْرَمَ دَاخِلَ الْمِيقَاتِ يُنْظَرُ إنْ خَافَ فَوْتَ الْحَجِّ مَتَى عَادَ فَإِنَّهُ لَا يَعُودُ وَيَمْضِي فِي إحْرَامِهِ وَلَزِمَهُ دَمٌ

[مجموعة من المؤلفين، الفتاوى الهندية، ٢٥٣/١]



മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

No comments:

Post a Comment